❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 1

enikkay vidhichaval

രചന: SELUNISU

ഇന്നെന്റെ ആദ്യ രാത്രിയാണ്.കയ്യിൽ പാൽ ഗ്ലാസും മുഖത്തു കുറച്ച് നാണം ഒക്കെ ഫിറ്റാക്കി ഞാൻ വലതു കാൽ വെച്ച് മണിയറയിലേക്ക് കയറി.ജനലിനടുത്ത് പുറം തിരിഞ്ഞു നിക്കുന്ന തന്റെ പ്രിയതമനെ കാണാനുള്ള തിടുക്കം കൊണ്ട് ആണെന്ന് തോന്നുന്നു എന്റെ ഹൃദയമിഡിപ്പ് അതിവേഗത്തിൽ മിഡിക്കുന്നത് .എന്റെ സാമിപ്യം അറിയിക്കാനായി ഞാൻ എന്റെ കാലിൽഉള്ള കൊലുസ് മെല്ലെ കിലുക്കി.അപ്പൊ അവൻ ജനലിന്റെ അടുത്ത് നിന്ന് തിരിഞ്ഞതും........ മിന്നൂ എടി മിന്നൂ.നീ ഇത് വരെ എണീറ്റില്ലേ.മര്യാദക്ക് എഴുന്നേറ്റു നിസ്കരിക്കുന്നതാ നിനക്ക് നല്ലത് ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് ഒരു വരവ് വരും... അയ്യേ നശിപ്പിച്ചു.സ്വപ്നം ആണേലും നമ്മൾ എന്തോരം ആഗ്രഹിച്ച സീൻ ആയിരുന്നു . അല്ലേലും ഈ ഉമ്മച്ചി ഇങ്ങനാ കറക്റ്റ് ടൈമിൽ വിളിക്കും എന്നാലും ആ ചെക്കന്റെ മുഖം കാണാൻ ഉള്ള ഭാഗ്യം നീ തന്നില്ലല്ലോ ന്റെ പടച്ചോനെ....വല്ലാത്ത ചെയ്ത്തായി പോയി..... ഡീ മിന്നൂ....... എണീറ്റുമ്മാ ഇനി അലാറം ഓഫ്‌ ആക്കിക്കളിo....

നിങ്ങളിത് എന്ത് നോക്കി നിക്കാ പിള്ളേരെ നിങ്ങക്ക് ഞാൻ ആരാന്ന് അറിയണ്ടേ പറഞ്ഞ് തരാട്ടോ.എന്റെ പേരാണ് ആയിഷ അയ്മിൻ. എല്ലാരും മിന്നു എന്ന് വിളിക്കും. പിന്നെ എൻറെ ഫാമിലി എന്ന് പറയുന്നത്. ഉപ്പ മജീദ് ദുബായ് ആണ് ഉമ്മ ആയിഷ മജീദ് ഒരു പാവം നാട്ടിൻപുറത്തുകാരി . എനിക്ക് ഒരു ഇത്തയും ഒരു ഇക്കയും ഉണ്ട് രണ്ടാളും ഡോക്ടർ ആണേ. ഇത്താ ആയിഷ മെഹറിൻ. മെഹറു ഇന്ന് വിളിക്കും. അവൾ ഗൈനക്കോളജിസ്റ്റ് ആണ്. ഇക്കാ ഫെബിൻ (ഫെബി)ഐ സ്പെഷലിസ്റ്റ്. രണ്ടാളും ഞങ്ങടെ സ്വന്തം ഹോസ്പിറ്റൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. അപ്പൊ ഫാമിലിയും പരിചയപ്പെട്ടിലേ. ബാക്കിയൊക്കെ നമുക്ക് വഴിയെ അറിയാം..... ഇപ്പൊ നമ്മൾ പോയി ഫ്രഷ് ആകട്ടെ ഇല്ലേ ഉമ്മച്ചി വീണ്ടും വരും. അങ്ങനെ ഫ്രഷ് ആയി നിസ്കാരം കഴിഞ്ഞ് നേരെ അടുക്കളയിലോട്ടു വിട്ടു. അവിടെ ഉമ്മയും മെഹറും നല്ല ജോലിയിലാണ്. എന്നെ കണ്ട ഉടനെ ഉമ്മ തുടങ്ങി.... ഓ എണീറ്റോ എന്നെങ്കിലും ഒരു ദിവസം നീ വിളിക്കാതെ എഴുന്നേറ്റിട്ട് ഉണ്ടോ. നീ മെഹറിനെ കണ്ടു പടി.അവള് ജോലിക്ക് പോകുന്നുണ്ടെങ്കിലും നേരത്തെ എണീറ്റ് എന്നെ സഹായിക്കുന്നുണ്ടല്ലോ. നീ തിന്നാനല്ലാതെ അടുക്കളയിൽ വരാറുണ്ടോ.നിന്നെയൊക്കെ കെട്ടിച്ചു വിട്ടാ പിറ്റേന്ന് അവർ ഇങ്ങോട്ട് കൊണ്ട് വിടും.

ഓ... അത് സാരല്ല. അപ്പോഴും എന്റെ ഉപ്പച്ചി എന്നെ പൊന്നു പോലെ നോക്കും. ( മെഹറു ) .................................. സാരല്ല ഉമ്മച്ചി അവൾ കുട്ടിയല്ലേ. എന്നെ പോലെ അവളും പഠിച്ചു നല്ല നിലയിൽ എത്തും ഇങ്ങൾ കണ്ടോളിo.അല്ലെ മിന്നൂ മോളെ..... അല്ല പിന്നെ അങ്ങനെ പറഞ്ഞു കൊടുക്ക് എന്റെ ഇത്തൂസെ..ഇജ്ജ് ഞമ്മളെ മുത്താണ് എന്നും പറഞ്ഞു നമ്മൾ അവളെ കെട്ടിപിടിച്ചു.... ആ അല്ലേലും ഒക്കെ കൂടെ തലയിൽ കയറ്റി വെച്ചേക്കല്ലേ.....അത് കൊണ്ട് തന്നെയാ അവൾ ഓരോ കൊള്ളരുതായ്മകൾ ചെയ്യുന്നേ.....ഒരു ആണിന്റെ മുഖത്താ അവൾ അടിച്ചേ അതും ആ കോളേജിലെ പ്രിൻസിപ്പാളിന്റെ മകനെ അതോണ്ട് എന്തായി അവിടുന്ന് പുറത്താക്കീലെ.ഇനിപ്പോ പ്ലസ്ടു ഷാനൂന്റെ കോളേജിൽ അല്ലേ ആക്കിയിരിക്കുന്നെ.ഇനി രണ്ടും കൂടെ അവിടെ എന്തൊക്കെ കാട്ടികൂട്ടുംന്ന് പടച്ചോനറിയാ. ഞാൻ അന്നേ ഉമ്മാനോട് പറഞ്ഞതല്ലേ ഞാനും ഷാനുവും ഒരു കോളേജിൽ പൊയ്ക്കോളാന്ന് അപ്പൊ ഇങ്ങൾ കേട്ടില്ല.ഇപ്പൊ എന്തായി ഞങ്ങൾ വീണ്ടും ഒരുമിച്ചു.അതാണ്...

മലർ കിളി ഇണയുടെ തളിരണി കൂട്ടിൽ നിന്നൊരിക്കലും പിരിയില്ല ഞങ്ങൾ. ആഹാ പിരിക്കാൻ നോക്കണ്ട ആയിഷ കുട്ടി..... എന്ന് പാട്ടും പാടി ഉമ്മാന്റെ ചുറ്റും നടന്നതും ഉമ്മ കറി കൈയിൽ എടുത്ത് തല്ലാൻ ഓങ്ങിയതും നമ്മൾ ജീവനും കൊണ്ടോടി.അത് കണ്ട് ഉമ്മേം ഇത്തയും അവിടെ നിന്ന് ചിരിക്കുന്നുണ്ട്.നമ്മൾ നേരെ ഇക്കാന്റെ റൂമിലേക്ക് വിട്ടു... അവൻ നല്ല സുഖമായിട്ട് മൂടിപുതച്ചു ഉറങ്ങാ. അത് കണ്ടിട്ട് നമക്ക് സഹിക്കോ.അതെന്താ ഇവന് നിസ്കാരം ഒന്നും ബാധകമല്ലേ..... അങ്ങനെ ഇപ്പൊ ഇയ്യ് ഉറങ്ങേണ്ടടാ ഫെബിൻ മോനെ..... നമ്മൾ നേരെ ബാത്ത്റൂമിൽ നിന്ന് ഒരു കപ്പ് വെള്ളം എടുത്ത് അവന്റെ പുതപ്പ് മാറ്റി തല വഴി ഒഴിച്ച് വേഗം എസ്‌കേപ്പ് ആയി. ഇല്ലേൽ പണി ഏതു വഴിയിൽ കൂടി ആ വരുന്നത് എന്നറിയില്ല. നമ്മൾ നേരെ റൂമിൽ പോയി. അപ്പൊ ഉണ്ട് നമ്മളെ ഫോൺ കിടന്ന് കാറുന്നു. എടുക്കാൻ നിന്നതും കാൾ കട്ടായി. നോക്കുമ്പോ 4മിസ്സ്ഡ് കാൾ അതും ഷാനു...... എന്റെ റബ്ബേ ഇതെപ്പോ ഇനി അവളെ വായിൽ ഇരിക്കുന്നതു നമ്മൾ കേക്കണ്ടി വരോലോ. അത് പറഞ്ഞു തീരലും ഫോൺ വീണ്ടും അടിച്ചു.

ഫോൺ എടുത്തത് മാത്രേ ഓർമ്മയുള്ളൂ പിന്നെ മുട്ടൻ തെറി ആയിരുന്നു. ആരെ വായി നോക്കാൻ പോയിരിക്കായിരുന്നെടി തെണ്ടി. ഞാൻ എത്ര നേരായിട്ട് വിളിക്കാ. &...#$%&.. ഓ എന്റെ പൊന്നു ഷാനു. വെറും വയറ്റിൽ ഈ തെറി ദഹിക്കൂല. അതോണ്ട് നീ വിളിച്ച കാര്യം പറ... ഇന്ന് ക്ലാസ്സിന് പോവുമ്പോ നീ ഏതു ഡ്രസ്സാ ഇടുന്നെ.... ഡീ ഊള ഷാനോ ഇത് ചോദിക്കാൻ ആണോടീ നീ ഇക്കണ്ട തെറി മുഴുവൻ എന്നെ വിളിച്ചേ... ഞാൻ ഒന്നും ഇടാണ്ടാ പോവുന്നെ എന്തെ...... വെച്ചിട്ട് പോടീ പട്ടി..... അതും പറഞ്ഞു ഞാൻ കാൾ കട്ടാക്കി ഫോൺ ബെഡിലേക്ക് ഇട്ടു.. എന്റെ പടച്ചോനെ ഇങ്ങനത്തെ ഒന്നിനെ ആണല്ലോ നീ എനിക്ക് ഫ്രണ്ട് ആയി തന്നേ... നിങ്ങക്ക് അവളെ മനസ്സിലായില്ലല്ലേ. അതാണ് ഷഹാന എന്റെ സ്വന്തം ഷാനു.എന്റെ ഉപ്പാന്റെ ഒരേ ഒരു പെങ്ങടെ മോൾ. ഒരേ പ്രായം ഒന്ന് മുതൽ 10വരെ ഞങ്ങൾ ഒരുമിച്ചാ പഠിച്ചേ...ഒരുമിച്ച് ആയോണ്ട് തന്നെ ഞങ്ങൾ ഫുൾ കച്ചറ പാർട്ടീസ് ആയിരുന്നു.അതോണ്ട് പ്ലസ് വൺ ഞങ്ങളെ രണ്ട് കോളേജിൽക്ക് ആക്കി. പഠിക്കാനുള്ള മൂടും അതോടെ പോയി...പിന്നെ അവിടുന്ന് നേരത്തെ ഉമ്മ പറഞ്ഞില്ലേ പ്രിൻസിപ്പിളിന്റെ മോൻ അവനിക്കിട്ടൊന്ന് കൊടുക്കേണ്ടി വന്നു.

അതോടെ ഡിസ്മിസ്സ്‌ കിട്ടി ബോധിച്ചു.അതോണ്ട് ഇപ്പൊ നമ്മൾ ഹാപ്പിയായി. കാരണം ഉപ്പാന്റേം ഇക്കാന്റേം കാൽ പിടിച്ചിട്ടാണേലും ഷാനൂന്റെ കോളേജിൽ തന്നെ ചേർത്ത്. ഇനി ഞങ്ങൾ ഒരു കലക്ക് കലക്കും.അപ്പൊ നമ്മൾ പോയി റെഡിയാവട്ടെ... അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് നല്ല ബ്ലാക്ക് കളറിൽ ഗോൾഡൻ വർക്ക്‌ ഉള്ള ഒരു ഫ്രോക്ക് എടുത്തിട്ടു.സുറുമ നല്ല വാലിട്ട് എഴുതി. പിന്നെ ഈ ഷാൾ കുത്തുന്ന പരിപാടി നമുക്ക് ഇഷ്ടമില്ലാത്തോണ്ട് ഷാൾ സാധാ പോലെ ഇട്ട് ബാഗും എടുത്തിറങ്ങി.റൂമിൽ നിന്ന് ഇറങ്ങിയതും ഒരൊറ്റ വീഴ്ച ആയിരുന്നു.വേദന സഹിക്കാൻണ്ട് ഞാൻ അവിടെ കിടന്ന് ഡിസ്കോ കളിക്കുമ്പോ ആണ്. ഒരു പൊട്ടിചിരി കേട്ടെ. നോക്കുമ്പോ ആ ഇക്ക തെണ്ടി നോക്കി ചിരിക്കാ. അപ്പൊ തന്നെ നമുക്ക് ഉറപ്പായി ഇത് പകരം വീട്ടിയതാന്ന്. ഹിഹി ഹിഹി അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ.. ആരൂലല്ലോ ഇതൊന്ന് കാണാൻ. മെഹറു മെഹറു ഓടി വാ..... എന്നും പറഞ്ഞു ഇക്ക ഇത്താനെ വിളിച്ചതും അവൾ ഓടി വന്നു... എന്താ ഇക്കാ എന്താ വിളിച്ചേ.... അങ്ങോട്ട് നോക്ക് മെഹറു ദേ മുറ്റത്തൊരു മൈന..... എന്നും പറഞ്ഞു ഇക്ക എന്നെ ചൂണ്ടി കാട്ടി....

അയ്യോ മിന്നു നീ എങനെ വീണേ.വാ എഴുന്നേൽക്ക്...എന്നും പറഞ്ഞു ഇത്ത എന്നെ എണീപ്പിച്ചതും ഞാൻ ഇക്കാനെ നോക്കി കണ്ണിൽ വെള്ളം നിറച്ചു താഴേക്ക് ഞൊണ്ടി ഞൊണ്ടി ഇറങ്ങി... ഹിഹി എന്നോടാ ബാലാ നിന്റെ കളി.ഇനിപ്പോ വരും നമ്മളെ സോപ്പിടാൻ എന്തൊക്കെ ആയാലും എന്റെ കണ്ണ് നിറയുന്നതു അവന് സഹിക്കില്ല.... ഡീ മെഹറു.അവളെ കണ്ണ് നിറഞ്ഞല്ലോ അവൾക് ശരിക്കും വേദനിച്ചു കാണോ.... ഇല്ല പിന്നെ അല്ലേലും ഇക്ക എന്ത് പണിയ കാണിച്ചത്.. എന്തിനാ അവൾ വീണപ്പോ ചിരിച്ചത്.എന്തിന്റെ പേരിലായാലും അവൾക് അവളെ കളിയാക്കുന്നത് ഇഷ്ടം ഇല്ലാന്ന് ഇക്കാക്ക് അറീലെ... എന്നാലും അവളിപ്പോ എങനെയാ വീണേ... ഡീ അത് രാവിലെ അവൾ എന്റെ തലേക്കൂടി വെള്ളം ഒഴിച്ചപ്പോ അതിനു പകരം ഞാൻ ഇവിടെ കുറച്ചു വെള്ളം ഒഴിച്ചു അതിൽ ചവിട്ടിയാ അവൾ വീണേ...😁. ന്റെ റബ്ബേ... ഇത് കുറച്ചു കൂടി പോയിട്ടോ ഇക്കാ. ഇനി അവൾ മിണ്ടുംന്ന് എനിക്ക് തോന്നുന്നില്ല..... അവൾ മിണ്ടാനുള്ള ഒരു അടിപൊളി ഐറ്റം എന്റെ കയ്യിൽ ഉണ്ട് മോളെ നീ വാ ഹോസ്പിറ്റലിൽ പോവാൻ ടൈം ആയി.....

ന്റമ്മോ എന്തൊരു വേദനയാ പണ്ടാരകാലൻ ഇങ്ങനൊരു ചതി നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഈ കാലും വെച്ച് നമ്മൾ എങനെ കോളേജിൽ പോവാനാ എന്നൊക്കെ ചിന്തിച്ചു കാലും ഉഴിഞ്ഞു ഇരിക്കുമ്പോഴാണ് അവർ രണ്ടാളും സ്റ്റെയർ ഇറങ്ങി വരുന്നതു കണ്ടേ. അപ്പൊ തന്നെ ഞാൻ മുഖം തിരിച്ചിരുന്നു.... അവർ രണ്ട് പേരും എന്റെ അടുത്ത് വന്നിരുന്നു.... മോളെ മിന്നൂ. സോറി ഡീ. ഞാൻ ഒരു തമാശക്ക് ചെയ്തതാ നിനക്ക് ഇങ്ങനെ വേദനിക്കുംന്ന് കരുതീല. ഇക്കനോട് ക്ഷമിക്ക് മുത്തേ... വേണേൽ നിന്റെ കാൽ പിടിക്കാം നീ മിണ്ടാതിരുന്നാ ഇക്കാക് സഹിക്കില്ല ... ഇക്ക അതും പറഞ്ഞു നമ്മളെ കാലിൽ പിടിക്കാൻ നിന്നതും ഞാൻ ഇക്കാന്റെ കയ്യിൽ പിടിച്ചു... എന്താ ഇക്കാ ഇത് ഞാൻ ഒരു വെയിറ്റിനു വേണ്ടി മിണ്ടാതിരുന്നതല്ലേ.. എന്റെ ഇക്കൂനോട്‌ എനിക്ക് എത്ര നേരം പിണങ്ങാൻ പറ്റും....

എനിക്ക് കുഴപ്പൊന്നും ഇല്ല ചെറിയൊരു വേദന അത് മാറികോളും...... ഓ അങ്ങനെ ആണോ. എന്നാ എന്റെ മോൾക് ഇക്കാന്റെ വക ഒരു സർപ്രൈസ് ഉണ്ട് വാ... അതും പറഞ്ഞു ഇക്ക എന്റെ കണ്ണ് പൊത്തി പുറത്തേക്ക് നടന്നു. എന്നിട്ട് മെല്ലെ കൈ എടുത്ത് മാറ്റിയതും മുന്നിൽ കണ്ട കാഴ്ച കണ്ട് ഞാൻ ഇക്കാനേം ഇത്താനേം കെട്ടിപിടിച്ചു ഉമ്മ വെച്ചു... നമ്മടെ ഒരുപ്പാട് നാളത്തെ ആഗ്രഹം സ്കൂട്ടി അതും എന്റെ ഫേവറെറ്റ് കളർ ബ്ലാക്ക്.... എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടെന്നു അറിയിന്നില്ല ഞാൻ കാലിന്റെ വേദന ഒന്നും കണക്കിൽ എടുക്കാതെ നിന്ന് ചാടി കളിക്കാൻ തുടങ്ങി... അപ്പോയാണ് ഉമ്മാ ന്റെ രംഗ പ്രവേശനം.... ഓ ഇതിന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നോള്ളൂ. ഇവൾ നടന്നു പോയാ തന്നെ ബാക്കിയുള്ളവർക്കിവിടെ സമാദാനം ഇല്ലാ.. ഇനിപ്പോ തൃപ്തി ആയി... എന്റെ ഫെബി നിങക്ക് ഇത് എന്തിന്റെ കേടാ...ഇത്രേം കുരുത്ത കേട് കാട്ടീട്ടും അവളെ നിങ്ങൾ എന്തിനാ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നേ... അവൾ പൊളിക്കട്ടെ ഉമ്മച്ചി.അവൾ ഇനി ഒരു കുഴപ്പോo ഉണ്ടാക്കില്ല അല്ലെ മിന്നൂ....

എന്ന് ഇത്ത കൂടെ സപ്പോർട്ട് ചെയ്തപ്പോ ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയോണ്ടാവും ഉമ്മ മുഖവും വീർപ്പിച്ചു ഒരൊറ്റ പോക്ക്.അത് കണ്ട് ഞങ്ങൾ മൂന്നാളും ചിരിച്ചു....... അതേയ് മിന്നൂ ദേ ഒരു കാര്യം പറഞ്ഞേക്കാം ഇതിൽ നിന്ന് എന്തേലും പ്രോബ്ലം ഉണ്ടായാ അറിയാലോ ഉമ്മ എന്നെ ഇട്ട് വറുക്കും..... സോറി ഇക്കൂ ആ കാര്യത്തിൽ എനിക്കൊരു ഉറപ്പും തരാൻ കഴിയൂല.... എന്നും പറഞ്ഞു ഞാൻ നേരെ ഫുഡും തട്ടി സ്കൂട്ടി എടുത്ത് നേരെ ഷാനൂന്റെ വീട്ടിലേക്ക് വിട്ടു.... അവിടെ എത്തി നീട്ടിയൊരു ഹോൺ അടിച്ചു... അപ്പൊ അമ്മായി പുറത്തേക്കു വന്നു... മിന്നു നീയായിരുന്നോ ഏതാ മോളെ ഈ വണ്ടി... അത് ഇക്കാന്റെ ഗിഫ്റ്റ് ആ എങ്ങനുണ്ട് പൊളിച്ചിലെ...... മ്മ് പിന്നേ.... നിങ്ങക്ക് ഇതിന്റേം കൂടെ കുറവുണ്ടായിരുന്നു.. നിങ്ങൾ ഒരുമിച്ച് ആയിന്ന് കേട്ടപ്പോ തന്നെ ബാക്കിയുള്ളോരെ സ്വസ്ഥത പോയതാ.... ഇനിപ്പോ നിങ്ങൾ ഇവിടെ എത്തുന്നത് വരെ മനുഷ്യന് നിക്കപൊറുതി ഉണ്ടാവൂല..... ന്റെ പൊന്നമ്മായി അവിടുന്നു തന്നെ ഉപദേശം കേട്ട് വയർ നിറഞ്ഞതാ ഇനി താങ്ങാൻ ഉള്ള കപ്പാസിറ്റി ഇല്ലാ.. ഇങ്ങൾ ഷാനൂനെ വിളിക്കിo ഇപ്പൊ തന്നെ ലേറ്റ് ആയി..... മ്മ്മ് അല്ലേലും നിങ്ങളെ ഉപദേശിച്ചിട്ട്‌ കാര്യല്ല. എന്താന്ന് വെച്ചാ ആയ്കോളിം..ഡീ ഷാനു കഴിഞ്ഞില്ലേ നിന്റെ ഒരുക്കം രാവിലെ തുടങ്ങിയതാണല്ലോ..... കഴിഞ്ഞു. ഇതാ വരുന്നു എന്നും പറഞ്ഞു ഷാനു പുറത്തേക്കു വന്നതും നമ്മടെ കണ്ണ് തള്ളി പോയി... ഡീ ഷാനു നിന്നെ ആരേലും പെണ്ണ് കാണാൻ വരുന്നുണ്ടോ എന്തൊരു മേക്കപ്പ് ആടി....

ഡീ ഊളെ ചുമ്മാ കള്ളം പറഞ്ഞാലുണ്ടല്ലോ നമ്മക്ക് ഒരു മേക്കപ്പിന്റെയും ആവിശ്യo ഇല്ലാട്ടോ നമ്മളെയ് അല്ലേലും ഗ്ലാമർ ആണ്.... ഓ ന്റെ പൊന്നോ... എന്തൊരു തള്ളൽ ആടി. അമ്മായി ഇന്ന് ഇവിടെ പുട്ട് ആയിരുന്നോ.. നീ പോടീ കൂതറെ.. അല്ല ഏതാ മോളെ ഈ വണ്ടി... അതൊക്കെ പോവുമ്പോ പറയാം നീ വേഗം കയറ് ഇപ്പൊ തന്നെ ലേറ്റ് ആയി.... അമ്മായി അപ്പൊ ഞങ്ങൾ പോയെ...... അങ്ങനെ വണ്ടിയും എടുത്ത് കോളേജിലേക്ക് വിട്ടു. പോകുന്ന വഴി അവളോട് എല്ലാ കാര്യങ്ങളും പറഞ്ഞു.... അങ്ങനെ നേരം വൈകിയതോണ്ട് തന്നെ ഒന്നൂടെ സ്പീഡിൽ പോവുമ്പോ ആണ്. എതിരെ ഒരു കാർ ഞങ്ങളെ നേരെ വന്നത്. ബ്രേക്ക് പിടിച്ചെങ്കിലും ബാലൻസ് കിട്ടാണ്ട് ഞങ്ങൾ രണ്ടും സ്കൂട്ടിന്ന് വീണു...വീണിടത്ത് നിന്ന് ഒരു വിധം എണീറ്റ്‌ ഞാൻ ഷാനൂനെ കൂടെ നോക്കാതെ ആ കാറിന്റെ നേരെ ഒരു പോക്കായിരുന്നു. അവിടെ പോയി ഡോർ തുറന്ന് അവന്റെ കോളറിൽ പിടിച്ചു....ആരെ അമ്മൂമ്മക്ക് വായു ഗുളിക വാങ്ങാനാടൊ താൻ ഈ പേ ഇളകിയ പോലെ പോവുന്നെ.... റോഡ് എന്താ തന്റെ അമ്മായിഅപ്പന്റെ വകയാണോ... എന്താടാ നോക്കി പേടിപ്പിക്കുന്നെ തെറ്റ് ചെയ്തതും പോരാ നിക്കുന്ന കണ്ടില്ലേ തെണ്ടി.....

എന്നും പറഞ്ഞു ഞാൻ അവന്റെ മെക്കിട്ട് കേറുമ്പോ ആണ്.. ഷാനു വന്നു എന്നെ വലിച്ചു പോവാന്ന് പറയുന്നത്... ഞാൻ അവളെ കൈ തട്ടി മാറ്റി.... നീ മിണ്ടാതെ നിക്ക് ഷാനു ഇവനോടോക്കെ രണ്ട് പറഞ്ഞില്ലേൽ ശരിയാവൂല.... ഇവന്റെ ഒക്കെ വിചാരം എന്താ.റോങ് സൈഡ് വന്നു വണ്ടി ഓടിച്ചതും പോരാ എന്നിട്ട് നിക്കുന്നത് കണ്ടില്ലേ ഒരു കൂസലും ഇല്ലാണ്ട്... ഡീ മിന്നു ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നീ ഇപ്പൊ വാ.... നമുക്ക് ഒന്നും പറ്റിയില്ലല്ലോ... പിന്നെന്താ... എന്നും പറഞ്ഞു ഷാനു എന്നെ അവിടുന്ന് വലിച്ചു കൊണ്ട് പോന്നു.. ഡീ വിടെടി നമുക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ.. അറ്റ്ലീസ്റ്റ് അവനൊരു സോറി എങ്കിലും പറയണ്ടെ....അവന്റെ കൂസലില്ലാത്ത നിപ്പ് കണ്ടില്ലേ ഒന്ന് പൊട്ടിക്കാനാ തോന്നുന്നേ.. ഡീ അതിന് അത് നമ്മുടെ..... എന്ന് അവൾ പറഞ്ഞു തുടങ്ങിയതും ഞാൻ അവളെ ഇടയിൽ കയറി... നിർത്തെടി ഇനി മിണ്ടിയാ അവനു കിട്ടേണ്ടത് നിനക്കാവും തരാ.... അതൊണ്ട് മിണ്ടാതിരിക്കുന്നതാവും നിന്റെ തടിക്ക് നല്ലത്... അല്ലേലും പോത്തിനോട് വേദം ഓതീട്ട് കാര്യല്ല... അറിയാത്ത പിള്ള ചൊറിയുംബോ അറിയും....

ആ ചൊറിയുമ്പോ ഞാൻ മാന്തികോളാം... നീ വരുന്നുണ്ടേൽ വാ... എന്നും പറഞ്ഞു ഞങ്ങൾ സ്കൂട്ടി പൊക്കി ഭാഗ്യത്തിന് ചെറുതായിട്ടൊന്ന് പെയിന്റ് പോയിട്ടൊള്ളൂ.. അങ്ങനെ കോളേജിൽ എത്തി വണ്ടി പാർക്ക്‌ ചെയ്ത് ഞങ്ങൾ ക്ലാസ്സിൽ പോവാൻ നിന്നതും പുറകിൽ നിന്ന് ഞങ്ങളെ ആരോ വിളിക്കുന്നത് കേട്ടു. തിരിഞ്ഞ് നോക്കിയപ്പോ ഒരു മൂന്ന് ബോയ്സ് ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നുണ്ട്. ഞങ്ങളെ തന്നെ ആണോന്ന് ഉറപ്പ് വരുത്താൻ ഞാൻ അവരോട് ഞങ്ങൾ ആണോന്ന് ആഗ്യം കാണിച്ചു ചോദിച്ചതും അവർ അതെ എന്ന് തലയാട്ടി... ഞാൻ ഷാനൂന്റെ കയ്യും പിടിച്ചു ഒരു കൂസലും ഇല്ലാതെ അവരുടെ അടുത്തേക്ക് വിട്ടു.... ഇവിടെ പരിജയം ഉള്ളോണ്ട് തന്നെ ഷാനൂനും വല്ല്യ പേടിയൊന്നും ഇല്ലായിരുന്നു... ഞങ്ങൾ നേരെ അവരെ അടുത്തേക്ക് വിട്ടു... അവരെ നല്ലോണം ഒന്ന് വീക്ഷിച്ചു... നല്ല അടിപൊളി ചെക്കൻമാർ തന്നെയാണ്... എന്നാലും ഒരു ഐശ്വര്യം പോരാ.... എന്നൊക്കെ അവരെ മുഖത്തു നോക്കി അവരെ സ്കാൻ ചെയ്യുമ്പോൾ ആണ് അതിൽ ഒരുത്തൻ എന്റെ നേരെ വിരൽ ഞൊടിച്ചത്... എന്താടി പകൽ സ്വപ്നം കാണാ... ഏയ്‌ അല്ല എനിക്ക് ലവ് മേരെജിനോടാ താൽപ്പര്യം അപ്പൊ നിങ്ങളെ ആരേലും കാണുമ്പോ എനിക്ക് വല്ല സ്പാർക്കും വരുന്നുണ്ടെന്നു നോക്കിയതാ.... എന്നിട്ട് വന്നോ മോളെ എന്ന് അതിൽ താടി നീട്ടി വളർത്തിയ ഒരുത്തൻ ചോദിച്ചതും നമ്മൾ..

ഇല്ല സേട്ടാ നിങ്ങളെ മൊത്തം ആയിട്ട് സ്കാൻ ചെയ്തിട്ടും സ്പാർക്ക് പോയിട്ട് ഒരു കോപ്പ് പോലും വന്നില്ലാ.... നീ ആള് കൊള്ളാലോ ഡീ എന്താ നിന്റെ പേര്..... മൈ നെയിം ഈസ്‌ ആയിഷ അയ്മിൻ സ്നേഹമുള്ളവർ എല്ലാരും മിന്നൂന്ന് വിളിക്കും..... അപ്പൊ സ്നേഹം ഇല്ലാത്തവർ എന്താ വിളിക്കാ.... അവരെന്തുo വിളിച്ചോട്ടെ... അത് നമ്മക്ക് പ്രോബ്ലം ഇല്ലാ... അല്ല ഇവൾ എന്താ മിണ്ടാതെ നിക്കുന്നേ.. എന്താടി നിന്റെ നെയിം എന്ന് അതിൽ ഒരുത്തൻ ഷാനൂനെ നോക്കി ചോദിച്ചതും അവൾ എന്നെ ഒന്ന് നോക്കി... ഞാൻ അവളോട് തുടങ്ങിക്കോ എന്ന് ചുണ്ട് കൊണ്ട് പറഞ്ഞതും അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.... നിന്നോട് നെയിം ചോദിച്ചതിന് നീ എന്തിനാടി അവളെ നോക്കി ചിരിക്കുന്നത്. എന്ന് അവൻ ചോദിച്ചപ്പോ ഷാനു തുടങ്ങി... അത് ബ്രോ എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട് എന്ത് ചെയ്യാന്നേലും ഇവളോട് ചോദിക്കണംന്ന് അതോണ്ടാ. എന്റെ നെയിം ഷഹന എല്ലാരും ഷാനു എന്ന് വിളിക്കും..... ഓ അപ്പൊ നീ ബാത്‌റൂമിൽ പോവുമ്പോഴും ഇവളോട് ചോദിക്കോ.... അതിന് ഞാൻ ബാത്റൂമിൽ പോവുമ്പോ ഇവളെയും കൂട്ടിയാ പോവാറുള്ളത്.... എപ്പിടി... ഇവരു കൊള്ളാലോടാ നമ്മൾ വിചാരിച്ച പോലെ ഒന്നും അല്ലല്ലോ എന്ന് അതിൽ ഒരുത്തൻ മറ്റവരോട് പറഞ്ഞതും ഞാൻ ഷാനുവിന്റെ അടുത്തേക് കുറച്ചു നീങ്ങി നിന്നു... ഡീ ഷാനോ നമുക്ക് ആ ഡയലോഗ് ഇവിടെ പറഞ്ഞാലോ....

ഏത് ഡയലോഗ് ആ മിന്നൂ.. ഡീ നമ്മടെ ലാലേട്ടന്റെ. നിന്റെ തന്ത അല്ല എന്റെ തന്ത എങ്ങനുണ്ടാവും... ആ ബെസ്റ്റ് അവർ അടിച്ച് നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും നിനക്ക് ഈ കോളേജിലേ പിള്ളേരെ അറിയില്ല... ഓ പിന്നേ..... അവർ ഒരു ചുക്കും ചെയ്യില്ല വേണേൽ കണ്ടോന്ന് പറഞ്ഞു ഞാൻ അവരോട് പറയാൻ വാ തുറന്നതും.... അവർ ഇരുന്ന സ്ഥലത്ത് ഒരു ഇല പോലും ഇല്ലാ... ഇവരിത് എവിടെ പോയി എന്ന് എല്ലായിടത്തും നോക്കുമ്പോ ആണ് പ്രിൻസിപ്പൽ ഗ്രൗണ്ടിൽ കൂടെ നടന്നു വരുന്നത് കണ്ടേ... അപ്പൊ പേടിച്ചോടിയതാ പേടി തൂറികൾ.... ഡീ പ്രിൻസി വരുന്നുണ്ട് നീ വാ ക്ലാസ്സിൽ പോവാം ഇല്ലേൽ അയാളെ വായിലിരിക്കുന്നത് കൂടെ കേൾക്കും... എന്നും പറഞ്ഞു ഷാനു എന്നെ വലിച്ചു ക്ലാസ്സിൽ കൊണ്ട് പോയി...അധികം കുട്ടികളും വന്നത് കൊണ്ട് തന്നെ ഏകദേശം സീറ്റ് ഒക്കെ ഫുൾ ആണ്..അപ്പൊ ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഒരു കുട്ടി ഷാനുനെ വിളിച്ചതും അവൾ ആ കുട്ടിയോട് ചിരിച്ചു എന്നേം കൂട്ടി അങ്ങോട്ട് പോയി അവിടിരുന്നു...

അവിടെ അവൾ മാത്രേ ഉണ്ടായിരുന്നൊള്ളൂ.. അവൾ പ്ലസ് വൺ ഷാനുന്റെ കൂടെ ആയിരുന്നു എന്ന് പറഞ്ഞു.. അങ്ങനെ ഞങൾ പരിജയപെട്ടു അവൾ മുർഷിദ മുർഷി എന്ന് വിളിക്കും വീട്ടിൽ ഉമ്മ ഉപ്പ ഒരു ഇക്ക....അവളെ കാക്കു ഇവിടെ ലെക്ക്ച്ചർ ആണത്രെ...അവൾ കാണിച്ചു തരാം ന്ന് പറഞ്ഞിട്ടുണ്ട്... അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ കൂട്ടായി.. പെട്ടന്ന് ക്ലാസ്സ്‌ മൊത്തം സൈലന്റ് ആയതും അവിടേക്കു സാർ വന്നത് ആണെന്ന് മനസ്സിലായി..എല്ലാരും എണീറ്റ്‌ നിന്നതും ഞാനും എഴുന്നേറ്റു നിന്ന്.സാറിന്റെ മുഖം കണ്ടതും നമ്മൾ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി....ഞാൻ ദയനീയമായി ഷാനുനെ നോക്കിയതും അവൾ എന്നെ നോക്കി വായപൊത്തി കിണിക്കുന്നുണ്ട്...തെണ്ടി നിനക്ക് ഞാൻ തരാടീ എന്നും പറഞ്ഞു അവളെ നോക്കി പല്ലിറുമ്പി സീറ്റിൽ ഇരുന്നു........... തുടരും..........

Share this story