❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 10

enikkay vidhichaval

രചന: SELUNISU

അങ്ങനെ ഫോട്ടോ അവിടെ തന്നെ വെച്ചു തിരിഞ്ഞതും വാതിൽക്കൽ നിക്കുന്ന ആളെ കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി...... ❤️❤️❤️❤️❤️❤️ കോളേജ് വിട്ട് വീട്ടിൽ എത്തിയതും ഫാസിക്ക്‌ എന്തോ പേപ്പർസ് വാങ്ങാൻ അവന്റെ ഉമ്മാന്റെ വീട്ടിൽ പോണമെന്ന് പറഞ്ഞു അവൻ വിളിച്ചതും ഞാനും ഒപ്പം പോയി....നാളെ ക്ലാസ്സ്‌ ഉണ്ടായതോണ്ട് തന്നെ ഞങ്ങൾ പേപ്പർസ് എടുത്ത് പെട്ടന്ന് തിരിച്ചു....എന്നെ ഇറക്കി അവൻ നേരെ വീട്ടിലേക്ക് പോയതും...ഞാൻ അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് പോർച്ചിൽ നമ്മളെ പെണ്ണിന്റെ വണ്ടി കണ്ടത്..... അപ്പൊ അവര് ഇവിടുണ്ട് എന്ന് മനസ്സിലായതും ഞാനൊന്ന് ചിരിച്ചു അകത്തേക്ക് കയറി.... ഉമ്മാ... ഉമ്മാ.... എന്താടാ..... നിങ്ങൾ നേരത്തെ എത്തിയോ... വൈകുന്നേരം എത്തുംന്നല്ലേ പറഞ്ഞിരുന്നെ.... അത് ഫാസിന്റെ ഉമ്മ തനിച്ചാ അവന്റെ ഉപ്പ കടയിലെ എന്തോ കാര്യത്തിന് പോയിരിക്ക... അതോണ്ട് ഞങ്ങൾ വേഗം പോന്നു.. അല്ല ആരാ വന്നിരിക്കുന്നെ... പുറത്ത് ചെരുപ്പ് കണ്ടു....

എന്ന് അറിയാത്ത ഭാവത്തിൽ ഉമ്മാനോട് ചോദിച്ചു... അത് മുർഷിന്റെ ഫ്രണ്ട്സ് ആണ്... മിന്നും ഷാനും.... എന്ന് ഉമ്മ പറഞ്ഞതും വല്ല്യ താൽപ്പര്യം ഇല്ലാത്ത മട്ടിൽ ഓ.... അവരാണോന്നും ചോദിച്ചു ചുറ്റും ഒന്ന് കണ്ണോടിച്ചു... വല്ലാണ്ട് നോക്കണ്ട മോനെ... അവർ മുർഷിന്റെ റൂമിലാവും എന്നും പറഞ്ഞു ഉമ്മ തലയാട്ടി ചിരിച്ചു...... അതിന് ഞാൻ അവരെ നോക്കിയതല്ലല്ലോ ഉപ്പാനെ നോക്കിയതാ.. എന്ന് പരുങ്ങിക്കൊണ്ട് പറഞ്ഞതും ഉമ്മ പൊട്ടിചിരിച്ചു... ഉപ്പ കടയിലേക്ക് സാധനങ്ങൾ എടുക്കാൻ പോവുംന്ന് നിന്നോട് ഇന്നലെ പറഞ്ഞതായിരുന്നല്ലോ മോൻ മറന്ന് പോയോ.... ഹിഹിഹി... അത് ഞാൻ മറന്നതാ.... ആണല്ലേ.... മോൻ വല്ലാണ്ട് കള്ളം പറഞ്ഞു ബുദ്ധിമുട്ടണ്ട.... ഉപ്പ എന്നോട് എല്ലാം പറഞ്ഞു... നിന്റെ സെലക്ഷൻ എങ്ങനുണ്ട് എന്ന് നോക്കാനാ അവരെ ഇങ്ങോട്ട് വരുത്തിച്ചത്....ഏതായാലും എനിക്കിഷ്ട്ടമായി.... ഈൗ... ആയിക്കോട്ടെ... എന്നാ ഞാനങ്ങോട്ട്.... മ്മ്മ്... ചെല്ല് ചെല്ല്... ശേ... ഉമ്മച്ചിന്റെ മുന്നിൽ നാണം കെട്ടു.... ഈ ഉപ്പ അപ്പോഴേക്കും ഇത് ഉമ്മാനോട് പറഞ്ഞോ... എന്നൊക്കെ ആലോചിച്ചു മുർഷിന്റെ റൂമിലേക്ക് വിട്ടു....

അവിടെ എത്തിയപ്പോ നമ്മളെ പെണ്ണ് മാത്രം അവിടില്ല... എന്നെ കണ്ടതും അവർ നിന്ന് പരുങ്ങുന്നുണ്ട്... എന്താഡീ നിങ്ങക്കൊരു കള്ള ലക്ഷണം... അല്ല എവിടെ നിങ്ങളെ കൂട്ടത്തിലെ കാന്താരീ.... അത് ഇക്കാ അവൾ... പിന്നേ ഇക്കാന്റെ റൂം കാണാൻ വേണ്ടി അങ്ങോട്ട്.... എന്നൊക്കെ മുർഷി വിക്കി വിക്കി പറഞ്ഞതും മനസ്സിൽ ലഡ്ഡു പൊട്ടി..... അവളെ എങനെ റൂമിൽ എത്തിക്കുംന്ന് കരുതി നിക്കേനു..ഏതായാലും അത് നന്നായി... എന്നൊക്കെ മനസ്സിൽ പറഞ്ഞു ചിരിച്ചു മുഖത്ത് കുറച്ചു ഗൗരവം വരുത്തി... നിനക്കറീലെ എന്റെ റൂമിൽ ആരും കയറുന്നത് എനിക്കിഷ്ട്ടമല്ലാന്ന്... അത് അവളോട് ഞാൻ പറഞ്ഞതാ... അവൾ കേട്ടില്ല... പിന്നെ അവൾ പറഞ്ഞു എന്റേം കൂടെ റൂം അല്ലെന്ന്... അപ്പൊ കണ്ടോട്ടെ ന്ന് കരുതി എന്ന് അവൾ പറഞ്ഞപ്പോ ലാസ്റ്റ് പറഞ്ഞത് കള്ളം ആണെന്ന് ഷാനു മുർഷിനെ നോക്കിയ നോട്ടത്തിൽ നിന്ന് മനസ്സിലായി.... അല്ലേലും ആ കാന്താരി അവളെ ഇഷ്ട്ടം പെട്ടന്നോന്നും സമ്മതിച്ചു തരില്ല... ഓഹോ... അവൾ അങ്ങനെ പറഞ്ഞോ... ആ പറഞ്ഞു....

ഇക്ക ഇവിടെ നിക്ക് ഞാൻ അവളെ പോയി വിളിച്ചു വരാം.... അത് വേണ്ടാ എന്റെ റൂമിൽ എന്റെ സമ്മതം ഇല്ലാണ്ട് കയറിയതല്ലേ.... അവളെ ഞാൻ തന്നെ പിടിച്ചിറക്കിക്കോളാം....എന്നും പറഞ്ഞു റൂമിലേക്ക് ചെന്നതും അവിടെ കാ‍ന്താരി എന്റെ ഫോട്ടോ നോക്കി നല്ല അടാർ തെറി പറഞ്ഞു നിക്കാ..... ഒക്കെ കഴിഞ്ഞ് അവൾ തിരിഞ്ഞ് എന്നെ കണ്ടതും അവളെ മുഖം കണ്ടിട്ട് ശരിക്കും ചിരി വന്നു... അത് പിടിച്ചു വെച്ചു റൂമിലേക്ക് കയറി ഡോർ ലോക്ക് ആക്കി...അപ്പൊ അവളൊന്നു ഞെട്ടിയിട്ടുണ്ട്....... ആരോട് ചോദിച്ചിട്ടാടി നീ എന്റെ റൂമിൽ കയറിയെ.... ഇവിടെ നോ എൻട്രി ബോർഡ് ഒന്നും കണ്ടില്ല... അതോണ്ട് കയറി.. നിന്നോട് മുർഷി പറഞ്ഞതല്ലേ എന്റെ റൂമിൽ ആരും കയറുന്നത് എനിക്ക് ഇഷ്ട്ടമല്ലാന്ന്..അല്ല നിന്നോട് ഞാൻ പറഞ്ഞതല്ലേ പുറത്തിറങ്ങുമ്പോ സ്കാഫ് ചെയ്യണംന്ന് അനുസരണ ശീലം തീരെ ഇല്ലല്ലേ....

സാരല്ല ഞാൻ ശരിയാക്കി തരാം ന്നും പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് ചെന്നതും അവൾ ഓടി ബെഡിന്റെ അപ്പുറത്തേ സൈഡിൽ നിന്നു.... ഡീ... മര്യാദക്ക്‌ അടുത്തേക്ക് വന്നാ ടോസ് കുറച്ചു കിട്ടും ഇല്ലേൽ അറിയാലോ എന്നെ.... ഓഹോ... അങ്ങനെ ഇപ്പോ വരുന്നില്ല... ഇയാൾക്കെന്നെ കിട്ടിയാൽ അല്ലേ ടോസ് കൂട്ടാനും കുറക്കാനും ഒക്കെ പറ്റൂ.... കിട്ടോ നോക്ക്.... കൂടുതൽ കളിക്കാൻ നിക്കണ്ട നിനക്കെന്നെ ശരിക്ക് അറീല... ഓഹോ... എന്നാ ഒന്ന് അറിയിച്ചു തരോ... അതിനെന്താ മോൾ ഇക്കാന്റെ അടുത്തേക്ക് വാ... ശരിക്കും അറിയിച്ചു തരാം.. അയ്യടാ.... അടുത്ത് വന്നിട്ടുള്ള അറിയിക്കൽ വേണ്ട മോനെ...ആ വെള്ളം അങ്ങ് വാങിവെച്ചോ.... ഓഹോ.... വേണ്ടെങ്കിൽ വേണ്ടാ ഞാൻ പോവാ... എന്നും പറഞ്ഞു പോവാൻ നിന്നതും ഞാൻ പെട്ടന്ന് തിരിഞ്ഞ് നിന്നു... ദേ... മിന്നൂ നിന്റെ ബാക്കിൽ എന്താ...

അയ്യോ... ദേ.. ആ ജനലിന്റെ അവിടെ പാമ്പ് എന്ന് പറഞ്ഞു വിളിച്ചലറിയതും അവൾ അവിടെ നിന്ന് ചാടി കളിക്കാൻ തുടങ്ങി.... എവിടെ.. എവിടെ പാമ്പ്.... നിന്റെ ബാക്കിൽ. അനങ്ങല്ലേ... എന്നും പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് ചെന്നു.അവൾ കണ്ണും പൂട്ടി വേഗം ന്നൊക്കെ പറയുന്നുണ്ട്. ഞാൻ അവളെ തന്നെ നോക്കി നിന്നു.. പാമ്പിനെ കിട്ടിയോ മർശുക്ക...വേഗം എനിക്ക് പേടിയാവുന്നു..... പാമ്പ് അല്ല ചേമ്പ്.... ഹിഹിഹി....നിന്നെ കിട്ടാനുള്ള ചെറിയൊരു ഐഡിയ ആയിരുന്നു എങ്ങനുണ്ട്.... ഡീ..പോത്തേ നീ ഒന്ന് ആലോജിച്ചു നോക്ക്.. ഇവിടെ പാമ്പ് ഉണ്ടാവാൻ ഇതെന്താ കാടാണോ.... നീ നോക്ക് ഫുൾ ലോക്ക് ആ റൂം. ഇവിടെ പാമ്പ് പോയിട്ട് ഒരു പഴുതാര കൂടെ വരൂല.... എന്നും പറഞ്ഞു ഞാൻ ചിരിച്ചതും അവൾ കണ്ണ് തുറന്നു എന്നെ രൂക്ഷമായി നോക്കി.... അപ്പൊ എന്നെ പറ്റിച്ചതാലെ എന്നും പറഞ്ഞു അവൾ എന്റെ പിടിച്ചു തള്ളിയതും പ്രതീക്ഷിക്കാതെ ആയോണ്ട് ഞാൻ ബാക്കിലേക്ക് മറിഞ്ഞു... ബെഡിലേക്കായതൊണ്ട് ഒന്നും പറ്റിയില്ല... ഞാൻ എണീറ്റിരുന്ന് അവളെ ഒന്ന് വശ്യമായി നോക്കി...

എന്നിട്ട് അവളെ പിടിച്ചു എന്റെ അടുത്തേക്ക് വലിച്ചതും പെണ്ണ് എന്റെ മേലേക്ക് വന്നു ലാൻഡ് ആയതും അവളേം കൊണ്ട് ഞാൻ ബെഡിലേക്ക് വീണു..... അത് കണ്ടു അവൾ കണ്ണ് തള്ളി എന്നെ നോക്കുന്നുണ്ട്..... മോൾക്ക്‌ ഇക്ക ചിലതൊക്കെ അറിയിച്ചു തരട്ടെ എന്നും ചോദിച്ചതും അവൾ വേണ്ടന്ന് തലയാട്ടി... അതിന് ഞാൻ അവൾക്കൊന്ന് ഇളിച്ചു കൊടുത്തു അവളേം കൊണ്ട് തിരിഞ്ഞു കിടന്നു....അപ്പൊ അവൾ എന്നെ തന്നെ നോക്കി കിടക്കുന്നത് കണ്ടു ഞാനും അവളെ വിടാതെ നോക്കി....പതിയെ ഞാൻ അവളുടെ മുഖത്തുള്ള മുടിഴിയകളൊക്കെ അവളുടെ ചെവിക്കരികിലേക്ക് മാറ്റി കൊടുക്കുമ്പോഴാണ് അവളുടെ കഴുത്തിൽ ഒരു കുഞ്ഞു കാക്കാപുള്ളി കണ്ടത്.... അതിനോട് എന്തോ ഒരു ആകർഷണം തോന്നിയതും ഞാൻ പതിയെ എന്റെ ചുണ്ടുകൾ അവിടെ ഒന്ന് തട്ടിച്ചതും അവൾ കഴുത്തോന്നിളക്കി

എന്റെ ഷർട്ടിൽ മുറുകെ പിടിച്ചതും.... ഞാൻ അവളെ മുഖത്തേക്ക് നോക്കി.... അപ്പോ അവളുടെ അധരങ്ങൾ വിറക്കുന്നത് കണ്ട് ഞാൻ അവളുടെ അധരം ലക്ഷ്യം വെച്ച് നീങ്ങിയതും പെട്ടന്നാണ് ആരോ ഡോറിൽ മുട്ടിയത്... അപ്പോയാണ് രണ്ട് പേർക്കും ബോധം വന്നത്..... അവൾ എന്നെ തള്ളി മാറ്റി എണീറ്റതും അവളെ ഷാൾ എന്റെ വാച്ചിൽ കുടുങ്ങി അവളെ തലയിൽ നിന്ന് അഴിഞ്ഞു വീണു.. അത് കണ്ടതും അവൾ പെട്ടന്ന് തിരിഞ്ഞു നിന്നു.... ഞാൻ ഷാളും കൊണ്ട് അവളെ അടുത്തേക്ക് ചെന്ന് അവളെ തലയിലേക്ക് ആ തട്ടം ഇട്ടു കൊടുത്ത് തിരിച്ചു നിർത്തി. അപ്പൊ അവളെ കണ്ണിൽ ഒരു നനവ് പടർന്നിരുന്നു.. ഞാൻ അവളോട് എന്താ ന്ന് ചോദിച്ചതും അവൾ അത് മൈൻഡ് ചെയ്യാതെ അവളെ ഷാൾ ശരിയാക്കി ഡോർ തുറന്നു....അപ്പൊ മുന്നിൽ ഷാനും മുർഷിം ഉണ്ട് ഇളിച്ചു നിക്കുന്നു..അവർ ഞങ്ങളെ രണ്ടാളെയും എന്തോ അർത്ഥം വെച്ച് മാറി മാറി നോക്കുന്നുണ്ട്......പെട്ടന്ന് അവർ മിന്നൂനേം വലിച്ചോണ്ട് അവിടുന്ന് പോയതും ഞാൻ ബെഡിലേക്ക് ചാഞ്ഞു..... കഴിഞ്ഞത് ഓരോന്ന് ഓർത്തു ചിരിച്ചു.... നിന്നെ ഇനി ആർക്കും വിട്ട് കൊടുക്കൂല മിന്നൂ... നീ എന്റെയാ എന്റെ മാത്രം എന്ന് മനസ്സിൽ ഉറച്ച തീരുമാനം എടുത്ത് തലയണ കെട്ടിപിടിച്ചു കിടന്നു... ❤️❤️❤️❤️❤️❤️

ഇവരിതെങ്ങോട്ടാ പടച്ചോനെ എന്നേം വലിച്ചോണ്ട് പോണേ ഒന്നാമതേ അവിടെ നടന്നതൊക്കെ ആലോചിച് ഉള്ള കിളി മൊത്തം പോയതാ.... എന്നാലും എനിക്ക് എന്താ പറ്റിയെ അവൻ അടുത്ത് വരുമ്പോ ഒന്നും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല...അവന്റെ പ്രസൻസിൽ എന്തോ ഞാൻ വല്ലാണ്ട് ഹാപ്പിയാണ്... ഡോറിലുള്ള മുട്ട് കേട്ടാണ് ശരിക്കും ബോധം വന്നേ.... പെട്ടന്ന് നടന്നതൊക്കെ ഓർമ വന്നതും വീട്ടുകാരെ ആലോചിച്ചപ്പോ കണ്ണിൽ നനവു പടർന്നു... അവർ എനിക്ക് തന്ന സ്വാതന്ത്ര്യം ഞാൻ ദുരൂപയോഗം ചെയ്ത പോലൊരു തോന്നൽ അതുകൊണ്ടാ അവനോട്‌ പിന്നെ ഒന്നും മിണ്ടാഞ്ഞെ...ഓരോന്ന് ആലോജിക്കുന്ന ടൈമിൽ ആണ് ഷാനു എന്നെ പിടിച്ചു കുലുക്കിയത്... പെട്ടന്ന് ഞാൻ ചുറ്റും നോക്കിയതും ചുമരിൽ മുഴുവൻ മുർഷിന്റെ ഫോട്ടോ ഉണ്ട്... അത് കണ്ടപ്പോ ഇപ്പൊ ഉള്ളത് മുർഷിന്റെ റൂമിൽ ആണ് എന്ന് മനസ്സിലായി.... ഡീ മിന്നൂ നിന്നോടാ ഞങ്ങൾ ചോദിക്കുന്നേ...... ഇവളെ ബോധം പോയോ പടച്ചോനെ... എന്താ....... എന്താ പറഞ്ഞെ.... ഞാൻ കേട്ടില്ല.....

ഡീ ഷാനു ഇവൾക്ക് കാര്യമായിട്ട് ഇക്ക എന്തോ കൊടുത്തിട്ടുണ്ട്.. അതാണ് ഇവൾ കിളി പോയ മട്ടിൽ ഇരിക്കുന്നെ.... ഡീ മിന്നൂ... എന്താടി അവിടെ നടന്നെ...ഒന്ന് പറ.... എന്ന് മുർഷി പറഞ്ഞതും പെട്ടെന്ന് അവിടെ നടന്നതൊക്കെ വീണ്ടും എന്റെ മൈന്റിൽ തെളിഞ്ഞതും ഞാൻ കൈ എന്റെ കഴുത്തിലെക്ക്‌ വെച്ചു... അപ്പൊ ഷാനു അവിടെ എന്താടി എന്നും പറഞ്ഞു എന്റെ കൈ മാറ്റി കഴുത്തിലേക്ക് നോക്കി..... അത് കണ്ടതും ഞാൻ തല താഴ്ത്തി ചിരിച്ചു...... അത് കണ്ടു അവൾക്ക് ദേഷ്യം വന്നതും അവൾ എന്നെ തല്ലാൻ തുടങ്ങി... ഡീ ഷാനു നിർത്ത് നിർത്ത് നിങ്ങക്കിപ്പോ എന്താ വേണ്ടത്. അവിടെ എന്താ നടന്നതെന്ന് അറിയണം. പറയാം എന്ന് പറഞ്ഞതും അവൾ ഡീസന്റ് ആയി.... രണ്ടാളും ഇരിക്കുന്നത് കണ്ടാൽ വല്ല അധോലോക കഥ പറയുന്നത് കേൾക്കാൻ ഇരിക്കുന്നത് പോലെ തോന്നും...... ഓഹ് ദുരന്തങ്ങൾ....... ഇനി അത് പറയാഞ്ഞിട്ട് ചോർ ഇറങ്ങാതിരിക്കണ്ട... എന്നൊക്കെ കരുതി അവിടെ നടന്നത് കുറച്ചു ഡോസ് കുറച്ചു പറഞ്ഞു കൊടുത്തു..... അത് കേട്ടതും അവർ പറയുന്നത് കേട്ട് ഞാൻ തോള്ളയും തുറന്ന് നിന്നു....

അയ്യേ....ഇത്രയെ നടന്നുള്ളൂ.... ചേ.... ഞങ്ങൾ ഒരുപ്പാട് പ്രതീക്ഷിച്ചു.... ആ വാ അടക്ക്‌ മിന്നൂ വല്ല ഈച്ചയും കയറും... ഇതൊക്കെ കേട്ട് എങനാ വാ പൊളിയാണ്ടിരിക്കാ..സ്വന്തം ഇക്കാന്റെ റൊമാൻസ് കേൾക്കാൻ ഇരിക്കുന്നൊരു പെങ്ങൾ.....ഓഹ് കാലം പോയൊരു പോക്കേയ്... റൊമാൻസിന്റെ കാര്യത്തിൽ ഞാൻ ഒന്നും ആലോജിക്കാറില്ല...അതാണ് എന്റെ പ്രേത്യേകത..ഹിഹിഹി എന്നും പറഞ്ഞു അവൾ നിന്ന് കിണിച്ചതും മുഴുവൻ പറയാത്തത് നന്നായി എന്ന് എനിക്ക് തോന്നി....അങ്ങനെ ഓരോന്ന് പറഞ്ഞു ചിരിച്ചിരിക്കുമ്പോഴാണ് ഉമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചത്...അപ്പൊ സംസാരം ഒക്കെ നിർത്തി താഴേക്ക് പോയി..... അപ്പൊ ഉമ്മ വന്നു എന്റെ കൈ പിടിച്ചു ചെയറിൽ കൊണ്ടോയി ഇരുത്തിയതും ഷാനുന് കുശുമ്പ് കയറി.... ഓ.... ഉമ്മിക്ക്‌ അവളെ മാത്രം മതിയല്ലേ... ഞങ്ങളെ ഒന്നും ഒരു മൈന്റും ഇല്ലല്ലോ.... എനിക്ക് നിങ്ങളെല്ലാരും ഒരുപോലെ തന്നെയാ ഷാനു മോളെ.... അത് ഉമ്മ വെറുതെ പറയാ.... എന്നിട്ട് എന്താ അവളെ മാത്രം കൈ പിടിച്ചു കൊണ്ടു പോയെ....

അത് അവളെ ഞാൻ എന്റെ മരുമോളായങ് ഏറ്റെടുത്തു... അപ്പൊ അവളെ ഇപ്പൊ സോപ്പിട്ടു നിർത്തുന്നത് നല്ലതല്ലേ... എന്നൊക്കെ പറഞ്ഞു ഉമ്മി ചിരിച്ചതും ഷാനും മുർഷിം എന്നെ നോക്കി തലയാട്ടി.. ഇതൊക്കെ എപ്പോ തീരുമാനിച്ചു എന്ന മട്ടിൽ ഞാൻ ഉമ്മാനെ നോക്കിയതും ഉമ്മ എന്റെ അടുത്തേക്ക് വന്നു.. മിന്നു മോളെ ഈ ഉമ്മാന്റെ മകൾ ആയി വരാൻ നിനക്ക് ഇഷ്ട്ടക്കുറവ് ഒന്നും ഇല്ലല്ലോ.. എന്ന് ഉമ്മ ചോദിച്ചതും എനിക്ക് അതിനു എന്ത് മറുപടി കൊടുക്കണം എന്നറിയില്ലായിരുന്നു...ഏതൊരു പെണ്ണും ആഗ്രഹിക്കും ഇങ്ങനൊരു ഉമ്മാന്റെ മരുമോൾ ആയി വരാൻ.... ഭാഗ്യം ഉണ്ടേൽ നടക്കും എന്നൊക്കെ സ്വയം പറഞ്ഞു... ഉമ്മി... ഞാൻ... എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല.... മോളോന്നും പറയണ്ട മർഷൂന് നിന്നെ ഇഷ്ടമാണെന്നുള്ള കാര്യം എന്നോട് ഉപ്പ പറഞ്ഞു... മോൾക് അവനെ ഇഷ്ട്ടമാണോന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് എന്റെ മോന്റെ ഭാര്യയായി നിന്നെ മതി... പെട്ടന്ന് ഒന്നും വേണ്ടാ.. മോളെ പഠിപ്പ് ഒക്കെ കഴിഞ്ഞ് സാവധാനം മതി....മോൾ ആലോചിക്ക്‌..

ഇപ്പൊ അതൊക്കെ മറന്ന് ഭക്ഷണം കഴിക്ക് നിങ്ങക്ക് ബീച്ചിൽ പോണ്ടേ.കൂടുതൽ വൈകാതെ വീട്ടിലേക്ക് അയക്കണം ന്ന് മോളെ ഉമ്മ പറഞ്ഞിട്ടുണ്ട്..... അതിന് തലയാട്ടി കൊടുത്ത് ഫുഡ്‌ കഴിക്കാൻ തുടങ്ങി... ഉമ്മി സൂപ്പർ ടെസ്റ്റ്‌ ആണുട്ടോ.. ഇതൊക്കെ എങനെ സാധിക്കുന്നു. എന്ന് ഞാൻ ഉമ്മ ഉണ്ടാക്കിയ ഫുഡിനെ കുറച്ചു പൊക്കി പറഞ്ഞു അത് കേട്ട് മുർഷി.... ഓ..... നിങ്ങൾ ഭാവി അമ്മായിഅമ്മയും മരുമോളും അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തി കളിക്കാണ്ട് ഞങ്ങക്കും കൂടെ ഫുഡ്‌ താ ഉമ്മി..... എന്നും പറഞ്ഞു അവൾ ദേഷ്യപെട്ടതും ഉമ്മി അവർക്കും ഫുഡ്‌ വിളമ്പി കൊടുത്തു...അത് കണ്ടു ചിരിച്ചു നോക്കിയത് തന്നെ സ്റ്റയർ ഇറങ്ങി വരുന്ന മർശുക്കയിലേക്കാണ്... അപ്പൊ തന്നെ ചിരിയൊക്കെ ആവിയായി പോയി. മർശുക്ക എന്നെ നോക്കി സൈറ്റ് അടിച്ചു എന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്നു..... അത് കണ്ട് ഒക്കെ ആക്കി ചുമക്കുന്നത് കണ്ടതും ഉമ്മ എന്നെ നോക്കി ചിരിച്ചു മർഷുക്കക്ക്‌ ഫുഡ്‌ കൊടുത്ത് കിച്ചണിലേക്ക് പോയി....അപ്പൊ തന്നെ ഞാൻ എണീക്കാൻ നിന്നതും ഇക്ക എന്റെ ടേബിളിനടിയിലൂടെ എന്റെ കയ്യിനു മുകളിൽ കൈ വെച്ചമർത്തി....

അത് കണ്ട് ഞെട്ടിത്തരിച്ച് ഞാൻ മൂപ്പരെ നോക്കിയതും ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു....പിന്നെ ഞാൻ ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല....അങ്ങനെ ഫുഡ്‌ അടിയൊക്കെ കഴിഞ്ഞ് പോവാൻ വേണ്ടി ഇറങ്ങിയപ്പോ ആണ് എന്റെ ബാഗ് മർശുക്കാന്റെ റൂമിൽ വെച്ചത് ഓർമ വന്നേ....ശരിക്കും പെട്ട അവസ്ഥയായി...ഞാൻ മുർഷിയോട് കാര്യം പറഞതും അവൾ എന്നെകൊണ്ട് വയ്യാ ഇനി ആ ചുരം കയറാൻ വേണേൽ പോയി എടുത്ത് വേഗം വാ ലേറ്റ് ആയി.. എന്നവൾ പറഞ്ഞതും ഞാൻ ഷാനുനെ നോക്കി. അവളപ്പോ ഞാൻ ഈ നാട്ടുകരി അല്ലെന്നുള്ള ഭാവത്തിലാണ് നിൽപ്പ്...... ഹും.. ഫ്രണ്ട് ആണ് പോലും ഫ്രണ്ട് തെണ്ടികൾ... ഇനിപ്പോ ആ പുലി മടയിലേക്ക് പോവണ്ടേന്ന് ആലോജിച്ചപ്പോ തന്നെ ഹാർട്ട്‌ കിടന്ന് തുള്ളാൻ തുടങ്ങി.... രണ്ടും കല്പ്പിച്ചു ഡോർ തുറന്ന് റൂമിലേക്ക്‌ കയറിയതും മർശുക്ക ഉണ്ട് ബെഡിൽ കിടന്ന് ഫോണിൽ തോണ്ടുന്നു.... ഞാൻ സൗണ്ട് ഉണ്ടാക്കാതെ ടേബിളിൽ പോയി ബാഗ് എടുത്ത് തിരിഞതും മുന്നിൽ മർശുക്ക ഉണ്ട് കയ്യും കെട്ടി നിക്കുന്നു....

വീണ്ടും പെട്ടു എന്ന് ഉറപ്പായതും ഞാൻ മൂപ്പരെ നോക്കി ഒരു ഇളി പാസ്സാക്കി.. പെട്ടന്ന് മർശുക്ക എന്റെ കൈ പിടിച്ചു ബാക്കിലേക്ക് തിരിച്ചു.... വേദന കൊണ്ട് ഞാൻ ഡിസ്കോ കളിക്കാൻ തുടങ്ങി.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ റൂമിൽ കയറരുതെന്ന്..... ഞാൻ എന്റെ ബാഗ് എടുക്കാൻ കയറിയതാ..... കൈ വിട് മർഷുക്ക എനിക്ക് വേദനിക്കുന്നുണ്ട്... അതിന് നിനക്ക് ആ ഡോറിൽ ഒന്ന് മുട്ടിയിട്ട് വന്നൂടെ..... ഇനി അങ്ങനെ വന്നോളാം പ്ലീസ് കൈ വിട്.... എവിടെ അവൻ പിടുത്തം കൂട്ടുകയല്ലാണ്ട് കുറക്കുന്നില്ല..ലാസ്റ്റ് വേദന കൊണ്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നതും അവൻ എന്റെ കൈ വിട്ടു.... ഓഹ്... അപ്പൊ സ്വർഗം കിട്ടിയൊരു ഫീൽ ആയിരുന്നു.... ഞാൻ കൈ ഉഴിഞ്ഞു അവനെ രൂക്ഷമായി നോക്കിയതും അവൻ എനിക്ക് ഇളിച്ചു കാട്ടി അതിനു പോടാ പട്ടിന്നും വിളിച്ചു റൂമിൽ നിന്ന് ഇറങ്ങാൻ നിന്നതും അവനെന്റെ മുമ്പിൽ കയറി നിന്നു.... അത് കണ്ട് എനിക്ക് ദേഷ്യം വന്നു..... ഇനി എന്താ ഇയാൾക്കു വേണ്ടേ.... എന്ത് ചോദിച്ചാലും നീ തരോ....എന്നാ ഒരുമ്മ താ....

അതിയ്യാളെ കെട്ടിയോളോട് പോയി ചോദിക്ക്...... കെട്ടിയോളോട് തന്നെയാ ചോദിച്ചത്...... അയ്യടാ... അതേത് വകയിൽ.... കെട്ടിയോൾ ആക്കാന്ന് ഇയാൾ മാത്രം തീരുമാനിച്ചാ പോരല്ലോ.... പോരാ നീയും തീരുമാനിക്കും ഉമ്മ നിന്നോട് പറയുന്നതൊക്കെ ഞാൻ കേട്ടു.... സമ്മതം അല്ലെങ്കിൽ നീ എന്താ അപ്പോയൊന്നും പറയാഞ്ഞേ.... അത് ..... പിന്നെ.... ആ... അത് ഉമ്മാക്ക് സങ്കടം ആവണ്ടെന്നു കരുതീട്ടാ ... ഓ... ആണോ... ആയിക്കോട്ടെ വിശ്വസിച്ചു...... എന്നാ ഒരു കാര്യം കൂടെ മോൾ കേട്ടോ..... നിന്റെ കഴുത്തിൽ ഒരു മഹർ വീഴുന്നുണ്ടേൽ അത് എന്റെ കൈ കൊണ്ടാവും......എന്നൊക്കെ അവൻ പറഞ്ഞതും അതൊക്കെ നമ്മക്ക് വല്ലാണ്ടങ് സുഗിച്ചു...അത് പുറത്ത് കാണിക്കാതെ ഓഹ്... ആയിക്കോട്ടെ ഐആം വെയ്റ്റിംഗ് എന്ന് അവനെ കളിയാക്കുന്ന രൂപത്തിൽ പറഞ്ഞു അവനെ നോക്കി പുച്ഛിച്ചു റൂമിൽ നിന്ന് ഇറങ്ങി താഴേക്ക് പോയി...... എന്നിട്ട് ഉമ്മാനോട്‌ യാത്ര പറഞ്ഞു ഒരുമ്മയും കൊടുത്ത് എന്റെ വണ്ടിയിൽ ഞങ്ങൾ നേരെ ബീച്ചിലേക്ക് വിട്ടു.... അവിടെത്തി വണ്ടി പാർക്ക്‌ ചെയ്തു ഞങ്ങൾ കൈ കോർത്തു ഞങ്ങൾ കടലിലേക്കിറങ്ങി...

പരസ്പരം വെള്ളം തെറിപ്പിച്ചുo അങ്ങോട്ടും ഇങ്ങോട്ടും തള്ളിയും കുറെ നേരം വെള്ളത്തിൽ കളിച്ചു....ലാസ്റ്റ് കുഴങ്ങി അവിടെ കണ്ട ബെഞ്ചിൽ ഇരുന്ന് പരസ്പരം നോക്കി ഒക്കെ നനഞ്ഞു ആകെ ഒട്ടിയിട്ടുണ്ട്.... ഡീ ഡ്രെസ്സൊക്കെ ഒന്ന് ഉണങ്ങിയിട്ട് പോവാം ഇതൊക്കെ മർശുക്ക എങ്ങാനും കണ്ടാ പുറത്തു പോക്ക് അതോടെ നിക്കും.....എന്ന് മുർഷി പറഞ്ഞതും ഞങ്ങളും അത് ശരി വെച്ചു... ഡീ നമുക്കോരോ ഐസ്ക്രീം വാങ്ങി വരാം വാ എന്നും പറഞ്ഞു ഞാൻ അവരെയും കൂട്ടി നടന്നു...... ഐസ്ക്രീം വാങ്ങി അതും കഴിച്ചിരിക്കുമ്പോഴാണ് ഷാനു തെണ്ടി അവളത് പെട്ടന്ന് തീർത്ത് എന്റെത് തട്ടിപ്പറിച്ച് ഓടിയത്... അത് കണ്ട് എനിക്ക് ദേഷ്യം വന്നതും ഡീ.... ന്ന് വിളിച്ചു അവളെ പിന്നാലെ ഓടി അവളെ പിടിച്ചു നല്ലോരു പിച്ച് വെച്ച് കൊടുത്ത് തിരിഞ്ഞു ഓടിയതും ആരെയോ പോയി ഇടിച്ചു.... ഇടിച്ചുന്ന് മാത്രം അല്ല എന്റെ കയ്യിൽ ഉള്ള ഐസ്ക്രീം മൊത്തം അയാളെ ഷർട്ടിലൂടെ ആയി... സ്വയം തലക്കടിച്ചു സോറി പറയാൻ വേണ്ടി അയാളെ മുഖത്തെക്ക് നോക്കിയതും അന്ധംവിട്ട് പോയി......

ഷഹൽ നീയായിരുന്നോ ഐആം റിയലി സോറി.... ഞാൻ അറിയാതെ പറ്റിപോയി..... ഏയ്‌ ഇറ്റ്സ് ഒക്കെ മിന്നു..... അത് സാരല്ല സത്യം പറഞ്ഞാ നല്ല തെറി പറയാൻ നിന്നതാ... നീയാണെന്ന് കണ്ടപ്പോ ദേഷ്യം ഒക്കെ ആവിയായി പോയി... എന്നും പറഞ്ഞു അവൻ ചിരിച്ചതും ഞാനും അവന്റെ ഒപ്പം ചിരിച്ചു.... അവന്റെ ഡ്രെസ്സിൽ ഉള്ള ഐസ്ക്രീം എന്റെ കയ്യിലുള്ള ട്ടവൽ കൊണ്ട് തുടച്ചു കൊടുത്ത് ഷാനുനെ നോക്കിയപ്പോ അവൾ മുഖവും വീർപ്പിച്ചു നിക്കുന്നുണ്ട്... അത് കണ്ട് ഷഹലിനോടു ബൈ പറഞ്ഞു അവളേം കൂട്ടി മുർഷിന്റെ അടുത്തേക്ക് ചെന്നു... ഡീ മിന്നു ഇവളെ മുഖത്ത് വല്ല കടുന്നലും കുത്തിയോ..... മോന്ത മൂന്ന് കൊട്ടയുണ്ടല്ലോ... അത് ന്റെ മുർഷി ഞാൻ ആ ഷഹലിനെ കണ്ടപ്പോ ഒന്ന് സംസാരിച്ചു അതിനാ.... ഏത് ഷഹൽ എനിക്ക് മനസ്സിലായില്ല..... എന്ന് മുർഷി പറഞ്ഞതും ഷാനു അവളോട് എല്ലാം പറഞ്ഞു അത് കേട്ട് അവൾ ഞെട്ടി എന്നെ നോക്കി.... ഡീ മിന്നു ....അവനെ പറ്റി ആദ്യമേ നിനക്ക് ഞങ്ങൾ വാണിംങ് തന്നതല്ലേ...എന്നിട്ടും നീ ഇതെന്ത് ഭാവിച്ചാ അവന്റെ പുറകെ പോവുന്നെ.......

അവൻ നിന്നെ ചതിക്കും.... നീ ഇപ്പൊ പറഞ്ഞതിനുള്ള മറുപടി ഞാൻ ഷാനുന് കൊടുത്തിട്ടുണ്ട്...അവളെ അടുത്ത്ന്ന് വാങ്ങിക്കോ....റിപീറ്റ് ഐആം നോട്ട് ലൈക്കെ എന്നും പറഞ്ഞു ഞാൻ തിരിഞ്ഞിരുന്നു....അപ്പോ മുർഷി ഷാനുനോട്‌ എന്താടി ഇവൾ പറയുന്നെന്നു ചോദിച്ചതും ... അതിന് പ്രാന്താ... പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യം ഇല്ലാ നീ വാ...എന്നും പറഞ്ഞു ഷാനു മുർഷിയെയും കൊണ്ട് അവിടുന്ന് എണീറ്റതും പോത്ത് നിന്റെ കെട്ടിയോൻ ഫാസിൽ എന്നും പറഞ്ഞു ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തി പോവാൻ എണീറ്റതും ഞങ്ങളെ മുമ്പിലേക്ക് ഒരു ജോഡി കാൽ വന്നു നിന്നത്.........മുകളിലേക്ക് നോക്കിയപ്പോഴാണ് കാൽ മാത്രം അല്ല ഉടലും ഉണ്ടെന്ന് മനസ്സിലായെ....അവരെ കണ്ടതും ഷാനുവും മുർഷിയും എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു.....

ആ.....നിങ്ങൾ പേടിക്കണ്ട മക്കളെ ഇത് നമ്മളെ റോയ് അച്ചായനാ എന്ന് ഞാൻ അവരെ നോക്കി പറഞ്ഞതും അവർ മനസ്സിലായില്ല എന്നാ മട്ടിൽ മുഖം ചുളുക്കി എന്നെ നോക്കി...അയ് നിങ്ങക്ക് മനസ്സിലായില്ലേ... ഞാൻ നിങ്ങളെ കൂടെ കൂടാൻ കാരണക്കാരനായവൻ റോയ് മാത്യു....എന്ന് പറഞ്ഞതും അവർ ഓ....ന്ന് പറഞ്ഞു തലയാട്ടി....അപ്പോ ഞാൻ അവരെ കൈ വിടുവിച്ചു അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.....ഗോൾ പോസ്റ്റ്‌ ഒക്കെ റെഡിയായോ സേട്ടാ...ന്ന് ചോദിച്ചതും അവൻ ഡീ.... ന്നും എന്നെ തല്ലാൻ വേണ്ടി കൈ പൊക്കിയതും ഞാൻ കണ്ണും പൂട്ടി നിന്നു.... അടി കിട്ടാത്തത് എന്താന്ന് നോക്കാൻ വേണ്ടി കണ്ണ് തുറന്നതും എന്നെ അടിക്കാൻ ഓങ്ങിയ അവന്റെ കയ്യിൽ ആരോ പിടിച്ചു വെച്ചിട്ടുണ്ട്.അതാരാണെന്ന് നോക്കിയതും ആളെ മുഖം കണ്ട് ഞാൻ ഷാനുനേം മുർഷിനേം ഒന്ന് നോക്കി പുച്ഛിച്ചു.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story