❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 11

enikkay vidhichaval

രചന: SELUNISU

അവന്റെ കയ്യിൽ പിടിച്ച ആളെ നോക്കിയതും ഞാൻ ഷാനുനേം മുർഷിനേം നോക്കി പുച്ചിച്ചു ചിരിച്ചു.... അവരെ അടുത്തേക്ക് ചെന്നു. ഇപ്പൊ എങനെ ഉണ്ടെടി തെണ്ടികളെ എന്നെ അടികൊള്ളാതെ രക്ഷപ്പെടുത്തിയത് ആരാന്ന് കണ്ടില്ലേ ഷഹൽ. ആ അവനെ നിങ്ങൾ എന്തൊക്കെ പറഞ്ഞു.... ഇതാണ് ഞാൻ പറഞ്ഞെ നേരിട്ട് കാണാതെ ഒന്നും വിശ്വസിക്കരുതെന്ന് .... അത്കേട്ടതും അവർ എന്നെ നോക്കി മുഖം കോട്ടി.. നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യല്ല എന്നും പറഞ്ഞു ഞാൻ മുന്നിലേക്ക് നോക്കിയതും ഷഹൽ റോയിയുടെ കൈ താഴ്ത്തി അവന്റെ മോന്ത നോക്കി ഒന്നു പൊട്ടിച്ചു.. അത് കണ്ട് ഞാൻ നീട്ടിയൊരു വിസിൽ അടിച്ചതും റോയ് എന്നെ രൂക്ഷമായി നോക്കി.... അത് നമ്മക്ക് പണ്ടേ ഗ്രാസ്സ് ആയോണ്ട് അവനെ നോക്കി പോടാ നാറീന്ന് പറഞ്ഞു... അപ്പോ ഷഹൽ അവന്റെ അടുത്തേക്ക് ചെന്നു..... നിന്റെ പേരോ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്നോ എനിക്കറിയില്ല... പിന്നെ ഇപ്പൊ തന്ന ഈ അടി അത് സ്ത്രീകളെ നേർക്ക് കൈ ഉയർത്തിയതിനുള്ളതാ...

എന്നൊക്കെറോയിയോട് ഡയലോഗ് അടിച്ചപ്പോ ശരിക്കും അവനോട് ഒരു ബഹുമാനം ഒക്കെ തോന്നി.... അവനെ ഒന്ന് കൂർപ്പിച്ചു നോക്കി റോയ് എന്റെ അടുത്തേക്ക് വന്നു ഡീ നീ രക്ഷപെട്ടെന്ന് കരുതണ്ട. നിന്നെ ഇനിയും എന്റെ കയ്യിൽ കിട്ടും...നിനക്കുള്ള പണി വരാൻ പോവുന്നതേയൊള്ളു എന്നൊക്കെ എന്നെ കുറെ ഭീഷണിപെടുത്തി മൂടും തട്ടി പോയതും ഞാൻ ഷഹലിന്റെ അടുത്ത് ചെന്നു താങ്ക്സ് പറഞ്ഞു..... മിന്നൂ ഈ ഷഹൽ വിളി ഒന്നു നിർത്തോ അങ്ങനെ വിളിക്കുംമ്പോ എന്തോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു ഇയാൾ എന്നേ ഷാഹിന്ന് വിളിച്ചാ മതി.... എന്നു പറഞ്ഞതും ഞാൻ ഓക്കേ പറഞ്ഞു.... പിന്നെ അവനോട് റോയിയുമായി ഉണ്ടായതെല്ലാം പറഞ്ഞു..... ഒക്കെ കഴിഞ്ഞ് ടൈം നോക്കിയപ്പോ 5.00പടച്ചോനെ ഇന്ന് ഉമ്മ എന്നെ ചട്ടീലിട്ട് വറുക്കും... ഷാഹി അപ്പോ ഓക്കേ... നാളെ കോളേജിൽ നിന്ന് കാണാം ബൈ.... ആ ഓക്കേ ബൈ... അല്ല നിന്റെ ഫ്രണ്ട്സ് എവടെ എന്ന് അവൻ ചോദിച്ചപ്പോഴാണ് ഞാനും അവരെ തിരയുന്നെ...

ഇവരിതെവിടെപോയി എന്ന് കരുതി ചുറ്റും നോക്കിയപ്പോഴാണ് വണ്ടി പാർക്ക്‌ ചെയ്ത അവിടെ അവർ നിക്കുന്നത് കണ്ടേ അവർ ആരോടോ സംസാരിച്ചു നിക്കാ അതാരാന്ന് മനസ്സിലായതും നമക്ക് വീണ്ടും പണികിട്ടുംന്ന് ഉറപ്പായി.. മർശുക്ക... പടച്ചോനെ മൂപ്പരീ കൃത്യ ടൈം എവിടുന്ന് പൊട്ടി മുളക്കുന്നു എന്നൊക്കെ നഖം കടിച്ചു ആലോചിച്ചു നിക്കുമ്പോ ആണ് ഷഹൽ എന്റെ മുഖത്തിനു നേരെ കൈ വീശിയത്.... ഹെലോ ഇയാൾ എന്താ ഈ ചിന്തിച്ചു കൂട്ടുന്നത്..... ഏയ്‌ നതിങ് ഷാഹി ഒരുപാട് ലേറ്റ് ആയി.ന്നാ ഓക്കേ ഞാൻ പോയിട്ടോ എന്നും പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് വിട്ടു.... മർശുക്കാന്റെ നോട്ടം കണ്ടിട്ടാന്നേൽ ആകെ കൂടി പേടിയാവുന്നുണ്ട്...അത്രക്കും കലിപ്പിലാ മൂപ്പരെന്ന് ആ മുഖം കണ്ടാൽ അറിയാം.... ഞാൻ അടുത്തേക്ക് ചെന്നതും മർഷുക്ക എന്നെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി.... എന്റെ കൈ പിടിച്ചു വലിച്ചു ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ട് പോയി നിർത്തി..... നിനക്ക് പറഞ്ഞാ മനസ്സിലാവില്ലേഡീ..... അവരൊക്കെ നിന്നോട് അവന്റെ സ്വഭാവത്തേ കുറിച്ച് പറഞ്ഞതല്ലേ...

എന്നിട്ടും അവൾ ഒട്ടാൻ പോയേക്കുവാ ആ നാറിടെ അടുത്തേക്ക്.... ദേ മർഷുക്ക വെറുതെ എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടരുത് പറഞ്ഞേക്കാം... ഞാൻ എനിക്ക് ഇഷ്ട്ടമുള്ളവരോട് സംസാരിക്കും കൂട്ടു കൂടും അതിന് ഇയാൾക്ക് എന്താ... എന്നെ നോക്കാൻ എനിക്കറിയാ.... എനിക്ക് അവനെ നിങ്ങളെക്കാൾ വിശ്വാസം ഉണ്ട്... അത്രക്ക് വിശ്വാസം ഉണ്ടേൽ അവന്റെ കൂടെ പൊറുത്തോ നീ.....എന്നൊക്കെ മർഷുക്ക പറഞ്ഞതും എനിക്ക് ദേഷ്യം ഇരച്ചു കയറി. ആ വേണേൽ പൊറുക്കും അതൊക്കെ എന്റെ ഇഷ്ട്ടാ... നിങ്ങളൊക്കെ പറയുന്നുണ്ടല്ലോ അവൻ തെമ്മാടിയാണെന്ന്... ഇത്രേം അടുത്ത് നിന്നിട്ടും അവൻ എന്നെ ഒന്ന് സ്പർശിച്ചിട്ട് കൂടിയില്ല... ഇയാളോ എന്റെ അനുവാദം കൂടാതെ എത്ര വട്ടം എന്റെ ദേഹത്തു തൊട്ടു..... അപ്പോ തെമ്മാടി നിങ്ങളാ.... എന്നും പറഞ്ഞു മൂപ്പരെ നേരെ കൈ ചുണ്ടിയതും... മർഷുക്ക എന്റെ മുഖത്ത് ആഞ്ഞടിച്ചു.... ഞാൻ കവിളിൽ കൈ വെച്ച് നിറ കണ്ണാലെ ഇക്കാനെ നോക്കി.... അതേടി ഞാൻ തെമ്മാടിയാ വൃത്തിക്കെട്ടവനാ.. ഇനി നിനക്ക് എന്താ അറിയണ്ടേ...

ഞാൻ നിന്റെ ദേഹത്തു തൊട്ടത് നീ എന്റെയാണ് എന്ന് കരുതിട്ടാ.... കണ്ടപ്പോ തൊട്ട് ഖൽബിൽ കേറി കൂടിയതാ നീ. ശരിയാ നീ പറഞ്ഞത് നിന്റെ അനുവാദം ഇല്ലാണ്ട് തന്നെയാ നിന്റെ ദേഹത്തു തൊട്ടേ. അത് നിന്നിൽ എനിക്ക് അവകാശം ഉണ്ടെന്ന് കരുതീട്ടായിരുന്നു... നീ എന്റെ അടുത്ത് നിക്കുമ്പോ എനിക്ക് എന്നെ തന്നെ കൈ വിട്ട് പോവാ... ഇനി ഇല്ലാ.... ചെയ്തതിനോക്കെ മാപ്പ്.... ഇനി നിന്റെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല.... എന്നും പറഞ്ഞു മർഷുക്ക അവിടുന്ന് പോയതും മനസ്സ് വല്ലാണ്ട് നീറാൻ തുടങ്ങി... വിലപെട്ടതെന്തോ നഷ്ട്ടപെടുന്നൊരു ഫീൽ.... ഞാൻ അവിടിരുന്നു മുഖം പൊത്തി കരഞ്ഞു. പെട്ടെന്ന് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചതും. ഞാൻ മുഖം ഉയർത്തി നോക്കി... മുമ്പിൽ ഷാനുനെ കണ്ടതും ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു.... ഷാനു... മർഷുക്ക... എന്നോട് ഇനി മിണ്ടില്ലേ.... എനിക്ക് മർഷുക്കാനെ ഇഷ്ട്ടാടി.... എന്നൊക്കെ കരച്ചിലിനിടയിൽ അവളോട് പറഞ്ഞതും അവൾ എന്നെ അകത്തി മാറ്റി... എന്നെ അന്ധം വിട്ട് നോക്കുന്നുണ്ട്.... ഇത്ര പെട്ടന്ന് ഞാൻ ഇഷ്ട്ടം ആണെന്ന് പറയുംന്ന് അവൾ കരുതി കാണില്ല....

അവൾ എന്നോട് സത്യം ആണോന്ന് ചോദിച്ചതും ഞാൻ തലയാട്ടി ആണ് എന്ന് പറഞ്ഞു.....അതും കൂടെ ആയതും അവൾ എന്നെ ഇക്കിളിയാക്കാൻ തുടങ്ങി.... പെട്ടന്ന് അവൾ അത് നിർത്തി എന്നെ ഒന്ന് നോക്കി... അല്ല..അപ്പോ നീ എന്തിനാ കരഞ്ഞേ.... മർശുക്കന്റെ കണ്ണും നിറഞ്ഞിരുന്നല്ലോ.... എന്നൊക്കെ അവൾ ചോദിച്ചപ്പോ ഞാൻ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു.... അവൾ കുറെ സമാധാനിപ്പിചെങ്കിലും എനിക്കത് കൊണ്ട് ആശ്വാസം കിട്ടിയില്ല..... ഒക്കെ ശരിയാവുംന്നും പറഞ്ഞ് അവൾ എന്നേം വലിച്ചു വണ്ടിക്ക് അരികിലേക്ക് ചെന്നു... മനസ്സിനൊരു സുഖം ഇല്ലാത്തത് കൊണ്ട് അവളോട് വണ്ടി എടുക്കാൻ പറഞ്ഞു... കുറച്ചു സമയത്തിനു ശേഷം വീട്ടിൽ എത്തി... ഷാനു പോവാണെന്ന് പറഞ്ഞ് പോയി. ഞാൻ അകത്തേക്ക് കയറിയതും ഹാളിൽ തന്നെ എല്ലാവരും ഉണ്ട്... മുഖത്തേ അടിയുടെ പാട് കാണാതിരിക്കാൻ ഞാൻ ഷാൾ കുറച്ചുകൂടെ മുഖത്തെക്ക് നീക്കി ഇട്ട്.... സങ്കടം ഒക്കെ മറന്ന് പുഞ്ചിരിച്ച് അകത്തേക്ക് കയറി.... എന്താണ് ഇവിടെ ഒരു സമ്മേളനം.....

ഓ... വന്നോ.... നിന്നോട് ഞാൻ പറഞ്ഞതല്ലേടി നേരത്തെ എത്തണംന്ന്.. എന്റെ പൊന്നുമ്മ അതിന് ഞാൻ നേരത്തെ എത്തിയല്ലോ....ഇങ്ങള് ഈ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇങ്ങനെ വഴക്ക് ഉണ്ടാക്കല്ലേ.... ആ മുർഷിന്റെ ഉമ്മയൊക്കെ എന്ത് ഫ്രണ്ട്‌ലി ആണെന്നോ... എന്നെ നല്ലോണം ഇഷ്ട്ടായ്ക്ക്ണ്.... അങ്ങനെയാണെൽ ഉപ്പ ഇവളെ നമുക്ക് അങ്ങോട്ട് എക്സ് പോർട്ട്‌ ചെയ്താലോ എന്ന് ഇക്ക പറഞ്ഞതും എല്ലാവരും അവനെ സംശയ ഭാവത്തിൽ നോക്കി.... ഇങ്ങക്ക് മനസ്സിലായില.. അതായത് ഇവളെ നമുക്ക് സൈദിക്കാന്റെ മോൻ ഇല്ലേ മർഷാദ് അവനെ കൊണ്ട് കെട്ടിക്കാം.അപ്പോ നമ്മളെ തലേന്ന് ഈ ശല്യം ഒഴിഞ്ഞു പോവുകയും ചെയ്യും... എങ്ങനുണ്ട് എന്റെ ഐഡിയ എന്നും പറഞ്ഞു അവൻ കിണിച്ചതും ആ അവനെ എനിക്ക് കണ്ടപ്പോഴേ ഇഷ്ട്ടായി.... മെഹറു മോളെ ജുനൂന് വേണ്ടി പറഞ്ഞ് വെച്ചില്ലായിരുന്നെങ്കിൽ ഞാൻ അവനെ കൊണ്ട് കല്യാണം കഴിപ്പിച്ചിരുന്നു.. എന്ന് ഉപ്പ പറഞ്ഞതും ഞാനും ഇത്തയും ഞെട്ടി പരസ്പരം നോക്കി.... പിന്നേ അവിടെ ഒരു പൊട്ടിച്ചിരിയായിരുന്നു....

ഞങ്ങൾ രണ്ടാളും ചിരിക്കുന്നത് കണ്ടിട്ട് അവരൊക്കെ ഇവർക്കിത് എന്ത് പറ്റിയെന്ന ഭാവത്തിൽ ഞങ്ങളെ നോക്കുന്നുണ്ട്... അത് കണ്ടതും ഞാൻ വേഗം ചിരി നിർത്തി... അപ്പോഴും ഇത്ത ഇളി നിർത്തിയിട്ടില്ല.ഇവളിത് ഒക്കെ കുളമാക്കും... എന്നൊക്കെ സ്വയം പറഞ്ഞു അവളെ അടുത്ത് പോയി ഇരുന്നു.....എന്താടി പോത്തേ ഇത്ര കിണിക്കാൻ... എന്റെ മിന്നൂ... മർശു എങ്ങാനും എന്നെ കെട്ടിയാ നീ മാനസ മൈന പാടി നടക്കേണ്ടി വരൂലേ.... ആ സീൻ ഒന്നു ആലോജിച്ചു നോക്കിയതാ.....എന്നൊക്കെ എനിക്ക് കേൾക്കും വിധം പറഞ്ഞ് അവൾ വീണ്ടും കിണിക്കാൻ തുടങ്ങി.... അത് കുഴപ്പല്ല അപ്പോ ഞാൻ ജുനുക്കാനെ കെട്ടിക്കോളാം എന്ന് പറഞ്ഞതും അവളെ ചിരിയൊക്കെ സ്വിച്ച് ഇട്ട പോലെ നിന്നു..... എന്നാ നിന്നേം കൊല്ലും ജുനുക്കാനേം കൊല്ലും.... കരുതിയിരുന്നോ.... എന്നൊക്കെ അവൾ പറഞ്ഞപ്പോ ഞാൻ ഞെട്ടിപ്പോയി.... ആദ്യമായിട്ട ഇവൾ ഇങ്ങനെയൊക്കെ പറയുന്നേ.... ന്റെ പൊന്നൂ എനിക്കൊന്നും വേണ്ടാ നിന്റെ ഇക്കാനെ.... ഏതായാലും മോൾ ആള് കൊള്ളാലോ നമ്മടെ ഡോക്ടർ സാർ ശരിക്കും മനസ്സിൽ കയറിയല്ലേ എന്ന് ചോദിച്ചതും അവൾ തല താഴ്ത്തി എന്നെ നോക്കി ഇളിച്ചു ..

അത് കണ്ടതും ഞാൻ ചിരിച്ചു തലയാട്ടിയതും മൂന്ന് ജോഡി കണ്ണുകൾ ഞങ്ങളെ തന്നെ നോക്കി നിക്കുന്നുണ്ട്. ഞാൻ അവർക്ക് സൈക്കിളിന്ന് വീണ ഇളിയും കൊടുത്തു ഇത്താനെ തോണ്ടി അവരെ കാണിച്ചു കൊടുത്തതും അവളും അതെ പോലെ ഇളിച്ചു കാണിച്ചു..... എന്താടി നിങ്ങക്ക് ഒരു സ്വകാര്യം പറച്ചിൽ... നിങ്ങൾ ഇപ്പൊ എന്തിനാ ഇവിടെ കിടന്ന് ചിരിച്ചേ.... എന്ന് ഇക്ക ചോദിച്ചതും ഞാനും ഇത്തയും പരസ്പരം നോക്കി..... അതിക്ക ഇവളെ കല്യാണം കഴിച്ചാലുള്ള മർഷൂന്റെ അവസ്ഥ ആലോചിച് ചിരിച്ചതാ എന്ന് ഇത്ത പറഞ്ഞതും ഞാൻ അവളെ പല്ലിറുമ്പി നോക്കി..... അപ്പോ മിന്നൂ നീ എന്തിനാ ചിരിച്ചത്... ഞാൻ ഇത്താനെ ജുനുക്ക കെട്ടി കഴിഞ്ഞാലുള്ള അവസ്ഥ ആലോജിച്ച് ചിരിച്ചതാ എന്തെ ഇക്കാക്ക് വല്ല കുഴപ്പവും ഉണ്ടോ.... അല്ല പിന്നെ..... അതിന് നീ എന്തിനാടി ചൂടാവുന്നേ....... ഈ ചൂടിൽ തന്നെ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.... ആ ഉണ്ട് ഉണ്ടംപൊരി എന്തെ അനക്ക് വാണോ....ഓന്റെയൊരു സ്പെല്ലിങ് മിസ്റ്റേക്ക്..ഇനി ആ വാക്ക് ഇവിടെ മിണ്ടിയാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും ജാഗ്രതൈ....

എന്നൊക്കെ അവനോട് വീമ്പിളക്കി ഉമ്മാനേം ഉപ്പാനേം നോക്കിയപ്പോ അവരൊക്കെ ഇതെന്താ കഥ ന്നുള്ള രീതിയിൽ വായും പൊളിച്ചു നിക്ക്ണ്ട്. അത് കണ്ട് ചുണ്ട് കോട്ടി ഇക്കാന്റെ കാലിൽ ഒരു ചവിട്ടും കൊടുത്ത് റൂമിലേക്ക് വിട്ടു....ഓടിപ്പോയി ബെഡിൽ മുഖം പൊത്തി ഇരുന്നു...കുറച്ചു നേരം അതേ ഇരുപ്പ് തുടർന്നതും ഇന്ന് നടന്നതൊക്കെ ആലോജിച്ചപ്പോ പിന്നേം സങ്കടം വന്നു.. ബെഡിൽ നിന്ന് എണീറ്റ്‌ ഷാൾ അഴിച്ചു കണ്ണാടിക്ക് മുമ്പിൽ നിന്ന് മുഖം നോക്കി..അടിച്ച ഭാഗം തിണർത്ത് കിടപ്പുണ്ട് ...അതിൽ കൂടെ മെല്ലെ വിരൽ ഓടിച്ചതും വേദന കൊണ്ട് ഞാൻ എരിവ് വലിച്ചു.....കോന്തൻ എന്തൊരു അടിയാ അടിച്ചേ....അവനൊക്കെ പോയി സ്നേഹിച്ച എന്നെ വേണം പറയാൻ കലിപ്പൻ...ഇനി അവരൊക്കെ പറയുന്നത് പോലെ ഷഹൽ ഒരു ഫ്രോഡ് ആവോ.... അവന്റെ ബീഹെവ് കണ്ടാൽ അങ്ങനൊന്നും തോന്നില്ല....

പെട്ടന്ന് അവന്റെ ഫ്രണ്ട്ഷിപ് വേണ്ടെന്ന് വെച്ചാ അത് അവന് ഫീൽ ആയാലോ...ആ നോക്കാം....എന്നോക്കെ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു ഫ്രഷ് ആവാൻ കയറി.....വെള്ളം മുഖത്ത് തട്ടിയപ്പോഴോക്കെ നീറ്റൽ കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു..ഇതിനുള്ളതൊക്കെ കൂടെ കെട്ടി കഴിഞ്ഞിട്ട് ഞാൻ പലിശ സഹിതം തരും എന്ന് മനസ്സിൽ പറഞ്ഞു ..... ഫ്രഷ് ആയി നിസ്കാരം കഴിഞ്ഞ് ബുക്സ് ഒക്കെ റെഡിയാക്കുമ്പോഴാണ് ഫോൺ അടിച്ചത്... നോക്കിയപ്പോ മുർഷി ആണ്.... കാൾ അറ്റൻഡ് ചെയ്തതും സൗണ്ട് കേട്ടപ്പോ തന്നെ അതാ മർശു കോന്തൻ ആണെന്ന് മനസ്സിലായി അപ്പൊ തന്നെ കാൾ കട്ടാക്കി.... അല്ല പിന്നെ എന്നെ അമ്മാതിരി അടി അടിച്ചു വിളിക്കാൻ വന്നേക്കുന്നു കലിപ്പൻ....ഫോൺ വീണ്ടും റിങ് ചെയ്തതും ഞാൻ സ്വിച്ച്ഓഫ്‌ ആക്കി താഴേക്കിറങ്ങി......അപ്പോഴുണ്ട് ഉമ്മേം ഉപ്പയും കൂടെ സോഫയിൽ ഇരുന്ന് റൊമാൻസ് കളിക്കുന്നു...പെട്ടന്ന് അവർ തിരിഞ്ഞതും എന്നെ കണ്ട് രണ്ടും കൂടെ ആകെ ചമ്മിയിട്ടുണ്ട്... ഞാൻ അത് മുതലാക്കാൻ വേണ്ടി അവരെ അടുത്തേക്ക് ചെന്നു കയ്യും കെട്ടി അവരെ നോക്കി....

എന്താ നിങ്ങടെ ഉദ്ദേശം..... നാണമില്ലല്ലോ രണ്ടിനും വയസാം കാലത്താ അവരുടെ ഒരു റോമാൻസ്.. കെട്ടിക്കാൻ പ്രായം ആയ മൂന്ന് കുട്ടികൾ ഉള്ള വീടല്ലേ ഇത്... അതെങ്കിലും ഓർത്തൂടെ അയ്യേ....ഷെയിo...ഒരു കാര്യം ഞാൻ പറഞ്ഞേക്കാം അംഗ സംഖ്യ കൂട്ടാൻ വല്ല പ്ലാനും ഉണ്ടേൽ അതങ്ങ് മറന്നേക്ക് സമ്മതിക്കില്ല ഞാൻ.... ഡീ...കാന്താരി.....നിന്നെ ഞാനുണ്ടല്ലോ.....പറഞ്ഞ് പറഞ്ഞ് നീ കാട് കയറുന്നുണ്ടല്ലോ നിന്നെ ഞാനിന്ന്....എന്നൊക്കെ പറഞ്ഞു ഉപ്പ എന്റെ ചെവി പിടിച്ചു തിരിച്ചു.... ആ..ഉപ്പച്ചി വിട് എനിക്ക് വേദനിക്കുന്നു ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... ദേ...ഇനിയും വിട്ടില്ലേൽ രാവിലത്തേ തെങ്ങിന്റെ കാര്യം ഞാൻ ഉമ്മാനോട്‌ പറയും....എന്ന് പറഞ്ഞതും ഉപ്പ പെട്ടന്ന് പിടി വിട്ടു.......ഞാൻ ചെവി തിരുമ്മി ഉപ്പാനെ നോക്കി മിണ്ടൂലന്ന് പറഞ്ഞ് ഫുഡ്‌ കഴിക്കാൻ പോയിരുന്നു....അപ്പോഴേക്കും ഉമ്മ ഇത്താനേം ഇക്കാനേം വിളിച്ചു കൊണ്ട് വന്നു....ഉപ്പ എന്റടുത്തു ഇരുന്ന് ഫുടൊക്കെ വിളമ്പി ഒരു ഉരുള എടുത്ത് എനിക്ക് നേരെ നീട്ടിയതും ഞാൻ ഒക്കെ മറന്ന് അത് വാങ്ങി കഴിച്ചു...

.ഉപ്പ വാരി തരുന്നത് കഴിച്ചാ പെട്ടന്ന് എനിക്ക് വിശപ്പ് മാറും.... അത് കണ്ട് കുശുമ്പ് കയറി മൂന്നുപേരും മുഖം വീർപ്പിച്ചു നിന്നപ്പോ മൂന്നാൾക്കും ഉപ്പ ഓരോ ഉരുള കൊടുത്തു എനിക്ക് ഫുൾ വാരി തന്നു..... അങ്ങനെ വയറൊക്കെ ഫുൾ ആക്കി എല്ലാരോടും ഗുഡ്നൈറ്റും പറഞ്ഞു നേരെ റൂമിലേക്ക് ചെന്ന് ബെഡിലേക്ക് ഒറ്റ കിടത്തം ആയിരുന്നു... അപ്പോഴാണ് കർട്ടനു പിന്നിൽ ഒരു നിഴൽ കണ്ടത്. ഞാൻ പേടിച്ചു ഒച്ച വെക്കാൻ നിന്നതും അയാൾ വന്നെന്റെ വായ പൊത്തി പിടിച്ചതും എനിക്ക് ശ്വാസം കിട്ടാതെയായി... പതിയെ ഒരു തൂവൽ കണക്കെ ഞാൻ അയാളെ കയ്യിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി...കുറച്ച് നേരം കഴിഞ്ഞ് ബോധം വന്നതും ഞാൻ ബെഡിൽ കിടക്കായിരുന്നു... നേരത്തെ നടന്നത് മൈന്റിൽ വന്നതും ഞാൻ പെട്ടന്ന് എണീറ്റിരുന്നു.. അപ്പോ മുന്നിലുള്ള ആളെ കണ്ടതും ഞാൻ അന്ധം വിട്ട് പോയി.... മർശുക്ക..... 💕💕💕💕💕💕 പെണ്ണിനെ തല്ലി പോന്നത് മുതൽ ഒരു സ്വസ്ഥതയും കിട്ടീട്ടില്ല.......അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവളെ മറക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല.....

മുർഷി അവിടുന്ന് പോന്നത് മുതൽ എന്താ ഉണ്ടായെ എന്ന് ചോദിച്ചു സ്വൈര്യം തരാഞ്ഞത് കൊണ്ട് അവളോടോക്കെ തുറന്ന് പറഞ്ഞപ്പോ അവൾ കുറെ സമാദാനിപ്പിച്ച് മിന്നൂനെ വിളിച്ച് സംസാരിക്കാൻ പറഞ്ഞു...അവളെ ഫോൺ കയ്യിൽ തന്നു....മിന്നൂന്റെ നമ്പർ എടുത്ത് ഡയൽ ചെയ്തു.... അവൾ കാൾ അറ്റൻഡ് ചെയ്തതും ഞാൻ മിന്നൂന്ന് വിളിച്ചതും എന്റെ ശബ്ദം കേട്ടത് കൊണ്ടാവും അവൾ കാൾ കട്ടാക്കി പിന്നെയും അടിച്ചപ്പോ ഫോൺ ഓഫ്‌ ആക്കിയിരുന്നു.... അവളെ നമ്പർ ഞാൻ എന്റെ ഫോണിലേക്ക് കാന്താരി എന്ന് സേവ് ആക്കി....അപ്പോയാണ് മുർഷിന്റെ ഫോണിലേക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്..... അത് ഓപ്പൺ ആക്കിയതും സന്തോഷം കൊണ്ട് ഞാൻ മുർഷിയെ വിളിച്ചു.... അവൾ ഓടി വന്നു എന്താ ഇക്കാന്ന് ചോദിച്ചതും ഞാൻ അവളെ ഫോൺ കയ്യിൽ കൊടുത്തു.അവളതിലേക്ക് നോക്കിയതും അവളും അപ്പോ ഒരുപ്പാട് ഹാപ്പിയായി എന്ന് അവളെ മുഖം കണ്ടാൽ മനസ്സിലാവും.... അപ്പോ മിന്നൂന് ഇക്കാനെ ഇഷ്ട്ടം ആണല്ലേ....അതാ ഷാനൂനോട് അവൾ അങ്ങനെ പറഞ്ഞത്...

ഇപ്പൊ എന്റെ ഇക്കാക്ക് സന്തോഷം ആയില്ലേ.... സന്തോഷം ആയി.. ബട്ട്‌ മുർഷി അത് അവൾ എന്നോട് പറഞ്ഞില്ലല്ലോ ....അത് എന്നെ കണ്ടാ അവൾ പറയോടി..... ഒന്ന് ട്രൈ ചെയ്താലോ.... അതെങ്ങനെ.....ഇക്കാ..... അതൊക്കെ ഉണ്ട്.... നീ പോയി കിടന്നോന്നും പറഞ്ഞു അവളെ പറഞ്ഞയച്ചു ഫാസിക്ക് വിളിച്ചു....... ഡാ... നീ ഉറങ്ങിയോ.... ഇല്ലെടാ ഞാൻ ഇവിടെ ഡാൻസും കളിച്ചിരിക്കാ എന്തെ നീ വരുന്നോ.... പാതിരാത്രിക്ക് വിളിച്ചിട്ടാ അവന്റെ ഒലക്കമ്മേലെ ചോദ്യം..... നീ ചൂടാവല്ലേ നീ എണീറ്റ്‌ വാ.... ചെറിയൊരു പണിയുണ്ട്..... നമുക്ക് മിന്നൂന്റെ വീട് വരെ ഒന്നു പോണം... നിനക്ക് വട്ടാണോ വെറുതെ പാതിരാത്രിക്ക് അവളെ വീട്ടിൽ പോവാൻ. നിനക്ക് ഉറക്കം വന്നിട്ട പോയി കിടന്നുറങ്. അവളെ നാളെ കോളേജിൽ നിന്ന് കാണാം... നീ രാവിലെ വിളിക്ക് എനിക്ക് ഉറക്കം വരുന്നു... ഡാ... വെക്കല്ലേ.... രാവിലേ അല്ല എനിക്കിപ്പോ കാണണം എന്നും പറഞ്ഞ് ഇന്നുണ്ടായത് മുഴുവൻ പറഞ്ഞിട്ടും അവൻ വരാൻ കൂട്ടാക്കിയില്ല ലാസ്റ്റ് ഷാനുനെ നാളെ തന്നെ സെറ്റാക്കി തരാം ന്നും പറഞ്ഞിട്ടാ ജന്തു വരാം ന്ന് സമ്മതിച്ചത്....

അങ്ങനെ എല്ലാരും ഉറങ്ങിയെന്ന് ഉറപ്പായതും വണ്ടീടെ കീ എടുത്ത് മെല്ലെ മുങ്ങി..... റോഡിൽ എത്തി വണ്ടി സ്റ്റാർട്ട്‌ ആക്കി നേരെ ഫാസിന്റെ വീട്ടിലേക്ക് വിട്ടു....അവിടെ എത്തി അവനു കാൾ ചെയ്തതും അവൻ പുറത്തേക്കു ഇറങ്ങി വന്നു.... അവൻ എന്നെ കുറെ പ്രാകി വണ്ടിയിൽ കയറിയതും വണ്ടി നേരെ അവളെ വീട്ടിലേക്ക് വിട്ടു.... ഫെബിനെറ്റ് ഇപ്പൊ കോൺടാക്ട് ഉള്ളത് കൊണ്ട് അവന്റെ അടുത്ത്ന്ന് ചുളുവിൽ സ്ഥലം ചോദിച്ചറിഞ്ഞു... അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോ ഈ വീട് തന്നെയാ.. അവിടെ എത്തി വണ്ടി ഓരോഴിഞ്ഞ സ്ഥലത്ത് കൊണ്ടോയി നിർത്തി മതിൽ ചാടി അകത്തു കടന്നു. ചുറ്റും നോക്കി....ലേറ്റ് ഉള്ളത് കൊണ്ട് തന്നെ ആരും ഉറങ്ങിയില്ലെന്ന് ഉറപ്പായി.. അവളെ റൂം മുകളിൽ ആവാൻ ആണ് ചാൻസ്... എങനെ കയറുംന്ന് ആലോജിച്ച് നിക്കുമ്പോ ആണ് ഒരു ഏണി കണ്ടത്.... അതും എടുത്ത് വന്നു ഫാസിനോട്‌ അവിടെ നിക്കാൻ പറഞ്ഞു ഞാൻ മുകളിലേക്ക് കയറി... അപ്പോഴാണ് അവളെ ഇത്ത അവിടെ ഉള്ളത് ഞാൻ കണ്ടത്.....

അവൾ നല്ല ഫോൺ വിളി ആയത് കൊണ്ട് എന്നെ കണ്ടിട്ടില്ല..... അവൾ അങ്ങോട്ട് തിരിഞ്ഞതും ഞാൻ മെല്ലെ അകത്തേക്ക് കയറി.... അവിടെ മൂന്നു റൂം ഉണ്ട് ഇതിൽ ഏതാവും അവളുടെത്...... ആദ്യത്തേ റൂം തുറന്ന് നോക്കിയപ്പോ അവിടെ ആരും ഇല്ല... അപ്പോ അതാവും അവളെ ഇത്താന്റെ റൂം രണ്ടാമത്തേ റൂമിൽ കയറിയതും ആദ്യം കണ്ടത് തന്നെ പെണ്ണിന്റെ ഫോട്ടോ ആണ്.... അത് കണ്ടപ്പോ അവളെ റൂം ആണെന്ന് ഉറപ്പിച്ചു ചുറ്റും വീക്ഷണം നടത്തുമ്പോഴാണ് ആരോ വരുന്ന പോലെ തോന്നിയത്.. ഞാൻ വേഗം കർട്ടനു പിന്നിൽ ഒളിച്ചു നിന്നു... പെണ്ണ് വന്നു ബെഡിൽ കിടന്നതും പെട്ടന്ന് എന്നെ കണ്ട് അലറാൻ ഒരുങ്ങിയതും ഞാൻ ഓടി പോയി അവളെ വാ പൊത്തി പിടിച്ചു.... കുറച്ച് നേരം അങ്ങനെ നിന്നതും പെണ്ണ് എന്റെ കയ്യിൽ നിന്നും ഊർന്നു വീണപ്പോ ശരിക്കും ഞാൻ പേടിച്ചു.....അവളെ എടുത്ത് ബെഡിൽ കൊണ്ട് കിടത്തി റൂം ലോക്ക് ആക്കി അവളെ അടുത്ത് ചെന്ന് അവളെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോയാണ് പെണ്ണ് കണ്ണ് തുറന്നത് എന്നെ കണ്ടപ്പോ തന്നെ ഒന്ന് ഞെട്ടി എന്റെ പേര് വിളിച്ചതും ഞാൻ അവളെ നോക്കി ഇളിച്ചു അവളെ എന്റെ അടുത്തേക്ക് വലിച്ചു........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story