❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 12

enikkay vidhichaval

രചന: SELUNISU

പെട്ടന്ന് അവൾ കണ്ണ് തുറന്ന് ഞെട്ടി എന്റെ പേര് പറഞ്ഞതും ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു.എന്നിട്ട് അവളെ എന്റെ അടുത്തേക്ക് വലിച്ചതും അവൾ എന്റെ നെഞ്ചിൽ തട്ടി നിന്നു... പെട്ടന്ന് അവൾ എന്നെ തള്ളി മാറ്റി ബെഡിൽ നിന്ന് എണീറ്റു... ഇയാൾ എന്താ ഇവിടെ ഈ ടൈമിൽ. ഇതെങ്ങനെ ഇവിടെ എത്തി. ആരാ വഴി പറഞ്ഞു തന്നേ...എന്ന് തുടങ്ങി അവളെ ഡൌട്ട്സ് ഒക്കെ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.... ന്റെ പെണ്ണെ നിർത്തി നിർത്തി ചോദിക്ക് എന്നാലല്ലേ എനിക്ക് മനസ്സിലാവൂ....മോൾ ഇവിടെ ഇക്കാന്റെ അടുത്ത് വന്നിരിക്ക്....മോളെ ഡൌട്ട്സ് ഒക്കെ ഞാൻ തീർത്തു തരാ... അയ്യടാ എന്താ ഇയാളെ പൂതി.....എന്തൊക്കെയോ ഡയലോഗ് അടിച്ചായിരുന്നല്ലോ ഇന്ന് അതൊക്കെ മറന്നോ... ഇനി എന്നെ ശല്ല്യപെടുത്താൻ വരില്ലേന്ന് പറഞ്ഞിട്ട് പിന്നേം എന്തിനാ വന്നേ..... എന്നൊക്കെ പറഞ്ഞു അവൾ കണ്ണ് നിറച്ചപ്പോ തന്നെ അവൾക്ക് എന്നോടുള്ള സ്നേഹം എനിക്ക് മനസ്സിലാവുന്നുണ്ട്. ഞാൻ എണീറ്റ് അവളെ അടുത്തേക്ക് ചെന്ന് അവളെ ഷോൾഡറിൽ കൈ വെച്ചതും അവൾ അത് തട്ടിമാറ്റി...

കുറച്ചൂടെ നീങ്ങി നിന്നതും ഞാൻ അവളെ ഇരു സൈഡിലും കൈ വെച്ച് ലോക്ക് ആക്കി.. മിന്നൂ.... ഐആം റിയലി സോറി... അതൊക്കെ അപ്പോയത്തെ ദേഷ്യത്തിനു പറഞ്ഞു പോയതാ... നീ ഇല്ലാതെ എനിക്ക് പറ്റില്ലെടി.... ഇന്ന് നീ അവനോട് സംസാരിച്ചു നിക്കുന്നത് കണ്ടപ്പോ എനിക്കുണ്ടായ ദേഷ്യം അത് നിനക്ക് പറഞ്ഞ മനസ്സിലാവൂല.. നീ എന്റെയാ എന്റെ മാത്രം എന്നും പറഞ്ഞു ഇരു കൈകൾ കൊണ്ടും അവളുടെ മുഖം കയ്യിൽ എടുത്തതും അവൾ എരിവ് വലിച്ചു... പെട്ടന്ന് ഞാൻ മുഖത്ത് നിന്ന് കയ്യെടുത്തതും അവളെ കവിളിൽ ഞാൻ അടിച്ചതിന്റെ പാട് കണ്ടതും ഞാൻ സ്വയം തലക്ക് ഒരടി കൊടുത്ത് ബെഡിൽ പോയിരുന്നു.... അപ്പൊ മിന്നു വന്നു എന്റെ തോളിൽ കൈ വെച്ച് എന്റെ അടുത്തിരുന്നു എന്നെ നോക്കി ചിരിച്ചു...... അപ്പൊ ഞാൻ അവളെ കൈ എടുത്ത് എന്റെ കൈ ക്കുള്ളിൽ ആക്കി.... എന്നോട് ദേഷ്യമുണ്ടോന്ന് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി.... അത് കണ്ടതും ഞാൻ അടിച്ച കവിളിൽ ഒരുമ്മ കൊടുത്തു.... അത് കിട്ടി ബോധിച്ചതും അവൾ കിളി പോയ പോലെ എന്നെ നോക്കി നിക്കുന്നുണ്ട്......

ഒന്ന് കിട്ടിയപ്പോയേക്കും ഇങ്ങനെ ഇരിക്കല്ലേ മിന്നൂ ഇനി എന്തൊക്കെ നടക്കാൻ ഉള്ളതാ...... എന്ന് പറഞ്ഞതും പെണ്ണ് ബെഡിൽ നിന്ന് എണീറ്റ് എന്നെ തുറുക്കനെ നോക്കി.... അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു അവളെ അടുത്തേക്ക് ചെന്നതും അവൾ ടേബിളിൽ ഇരുന്ന ജെഗ്ഗിലെ വെള്ളം എടുത്ത് എന്റെ മേലേക്ക് ഒഴിച്ചു.... ആകെ മൊത്തം ഇപ്പൊ വെള്ളത്തിൽ ആയി.. ഞാൻ അവളെ രൂക്ഷമായി നോക്കി... അപ്പൊ അവൾ നിന്ന് കിണിക്കാ..... അത് കണ്ടതും ദേഷ്യം ഒന്നൂടെ കൂടി.... എന്നെ ഈ കോലത്തിൽ ആക്കിയതും പോരാ എന്നിട്ട് അവൾ നിന്ന് ഇളിക്കുന്നത് കണ്ടില്ലേ ഇതിന് ഞാൻ നിനക്ക് എട്ടിന്റെ പണി തന്നിട്ടില്ലേൽ എന്റെ പേര് നിന്റെ പട്ടികിട്ടോടി എന്നൊക്കെ സ്വയം പറഞ്ഞു അവളെ അടുത്തേക്ക് ചെന്നു.ഭയങ്കര ചിരി ആയോണ്ട് അവൾ ഞാൻ വന്നതോന്നും കണ്ടിട്ടില്ല.ഞാൻ അവളെ പിടിച്ചു ബെഡിലേക്ക് തള്ളി എന്റെ ഷർട്ടിന്റെ ബട്ടൺസ് ഓരോന്നായി അഴിക്കാൻ തുടങ്ങിയതും അവൾ ഒന്ന് ഞെട്ടിയിട്ടുണ്ട്.....

അവൾ ബെഡിൽ നിന്ന് എണീക്കാൻ നിന്നതും ഞാൻ അവളെ മേലെ കൈ കുത്തി നിന്നു.അത് കണ്ടതും അവൾ എന്നെ കുറെ തള്ളിമാറ്റാൻ നോക്കിയെങ്കിലും അടങ്ങി കിടക്കെടി എന്ന് അലറിയപ്പോ അവൾ നല്ല കുട്ടിയായി എന്നെ തന്നെ നോക്കി നിന്നതും പതിയെ ഞാൻ അവളെ അധരം ലക്ഷ്യം വെച്ച് നീങ്ങി. അത് കണ്ടതും അവൾ കണ്ണുകൾ ഇറുക്കേ പൂട്ടി...... അങ്ങനെ കിടക്കുന്ന അവളെ കണ്ടതും വലത്തൊരു ക്യൂട്ട്നെസ്സ് തോന്നിയപ്പോ ഞാൻ അവളെ തന്നെ നോക്കി നിന്നു ...... എന്നിട്ട് പതിയെ അവളെ കണ്ണുകളിൽ ഒന്ന് ചുംബിച്ചതും പെട്ടന്ന് അവൾ കണ്ണ് തുറന്നു എന്നെ ദഹിപ്പിച്ചു നോക്കി..... എന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതും ഞാൻ സൈഡിലേക്ക് വീണു..... ബെഡിൽ കിടന്ന് അവളെ നോക്കി ചുണ്ട് കൊണ്ട് കിസ്സ് കൊടുക്കുന്ന പോലെ കാട്ടിയതും പെണ്ണ് പില്ലോ എടുത്ത് എന്റെ നേരെ എറിഞ്ഞു... ഞാൻ അത് ക്യാച്ച് പിടിച്ചു മിന്നൂന്നും വിളിച്ചു അതിനെ കെട്ടിപിടിച്ചു അതിനെ കിസ്സ് ചെയ്യാൻ തുടങ്ങി...അപ്പോഴുണ്ട് പെണ്ണ് ഭദ്രകാളി ലുക്കിൽ എന്റെ അടുത്തേക്ക് വന്ന് അവിടെ കണ്ട റൂൾ എടുത്ത് എന്നെ തല്ലാൻ തുടങ്ങി....

എല്ലാം ഒരു പുഞ്ചിരിയോടെ ഏറ്റുവാങ്ങി ആ റൂളിൽ പിടിച്ചു വലിച്ചതും പെണ്ണ് എന്റെ മേലെ വന്നു ലാന്റായി. എണീക്കാൻ നിന്ന അവളെ അരയിലൂടെ കയ്യിട്ടു എന്നിലേക്കു ചേർത്തു. എന്റെ കൈ വിടീക്കാൻ അവൾ ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ വിടാതെ ഒന്നൂടെ ഇറുക്കി പിടിച്ചു അവളേം കൊണ്ട് തിരിഞ്ഞ് കിടന്നതും പെണ്ണ് എന്നെ അന്ധം വിട്ട് നോക്കുന്നുണ്ട്.... ഡാ കോന്താ വിട് എന്നെ. ഇയാൾ എന്തോന്നാ ഈ ചെയ്യുന്നേ... ഇതെന്നെയാ ഇയാൾ വൃത്തികെട്ടവൻ ആണെന്ന് പറഞ്ഞത്.... ആടീ ഞാൻ വൃത്തികെട്ടവൻ തന്നെയാ... ഏതായാലും നീ പറഞ്ഞ സ്ഥിതിക്ക് അത് ഒന്നൂടെ ഉറപ്പിക്കാംന്നും പറഞ്ഞു ഞാൻ അവളെ കവിളിൽ ഒരു കടി കൊടുത്തതും പെണ്ണ് അലറാൻ തുടങ്ങി....ഞാൻ അവളെ വാ പൊത്തി പിടിച്ചു..... എന്തോന്നാഡീ അലറി നാട്ടുക്കാരെ മൊത്തം വിളിച്ചുണർത്തോ.... എന്നും പറഞ്ഞു ഞാൻ കൈ മാറ്റിയതും അവൾ തല പൊക്കി എന്റെ കവിളിലും നല്ല അടാർ കടി തന്ന് എന്റെ വാ പൊത്തി പിടിച്ചു.... ഇപ്പൊ എങ്ങനുണ്ട്... അല്ല പിന്നെ ഒന്ന് എണീറ്റു പോ ചെക്കാ....

എനിക്ക് ശ്വാസം മുട്ടുന്നു എന്നും പറഞ്ഞു അവൾ കൈ മാറ്റി എന്നെ പിച്ചാൻ തുടങ്ങിയതും ഞാൻ അവളെ മേലെന്ന് എണീറ്റു.... കവിളിൽ കൈ വെച്ച് ഞാൻ അവളെ തന്നെ നോക്കി നിന്നതും അവൾ എന്താ എന്നുള്ള രീതിയിൽ പുരികം പൊക്കിയതും ഞാൻ അവളെ അടുത്ത് ചെന്നിരുന്നു.... ഡീ നിനക്ക് എന്നെ ഇഷ്ട്ടം ആണല്ലേ... എന്ന് ചോദിച്ചതും അവൾ നിന്ന് പരുങ്ങാൻ തുടങ്ങി.... ആ ഇഷ്ട്ടം ഒക്കെ ഉണ്ട് എന്റെ ഫ്രണ്ടിന്റെ ബ്രോ അല്ലെ അപ്പൊ പിന്നെ ഇല്ലാണ്ടിരിക്കോ. ഡീ... വെറുതെ പൊട്ടം കളിക്കല്ലേ...കാര്യം പറ..... എന്റെ മർഷുക്ക എനിക്ക് ഇങ്ങളോടുള്ള ഇഷ്ട്ടം അത് എന്റെ ഇക്കാനോട്‌ ഉള്ളത് പോലെ തന്നെയാ... അല്ലാണ്ട് നിങ്ങൾ കരുതുന്ന പോലെ അല്ല.... എന്നും പറഞ്ഞു അവൾ എന്നെ ഇടം കണ്ണിട്ട് നോക്കിയതും ഞാൻ ഉള്ളിൽ ചിരിച്ചു അവളെ നോക്കി തലയാട്ടി . ഓഹ്.... അപ്പൊ നീ എന്നെ ഒരു ബ്രദർ ആയിട്ടാ കാണുന്നെ.... ഓക്കേ ഫൈൻ അപ്പൊ അങ്ങനെ ആയിക്കോട്ടെ എന്നാ ഞാൻ പോവാ....... ഇനി ഞാനും നിന്നെ എന്റെ പെങ്ങൾ ആയിട്ടാണ് കാണുന്നെ എന്ന് പറഞ്ഞതും അവൾ വായും പൊളിച്ചു എന്തോ ആലോചിച് നിക്കുന്നുണ്ട്.....നിന്നെ കൊണ്ട് ഇഷ്ട്ടമാണെന്ന് പറയിപ്പിക്കാനുള്ള വഴി എനിക്കറിയാ....ഇനിയുള്ള പ്ലാൻ അതിനു വേണ്ടീട്ടാ..

നീ കണ്ടോടി കാന്താരി.. എന്നൊക്കെ മനസ്സിൽ പറഞ്ഞു.... അപ്പൊ ഓക്കേ പെങ്ങളെ എന്നാ ഈ ആങ്ങള അങ്ങോട്ട് പോവാ. ഇനിപ്പോ വേറെ വല്ലവരെയും കിട്ടോന്ന് നോക്കണം.. ഉമ്മ കുറെ ആയി കെട്ടാൻ പറഞ്ഞു ശല്ല്യം ചെയ്യുന്നു. ഇനി വൈകിപ്പിക്കുന്നില്ല.... അപ്പൊ മോൾ ഉറങ്ങിക്കോ...ഞാൻ പോവാ.....അല്ലേൽ നീയും കൂടെ വാ ബാൽക്കണിയുടെ ഡോർ അടക്കണ്ടെ ഫാസി ഉണ്ട് താഴെ..... പിന്നെ അടിച്ചതിനു സോറി... ഒരു ആങ്ങളയുടെ അധികാരം കാട്ടിയതാന്ന് കരുതിയാ മതി....എന്നൊക്കെ പറഞ്ഞു ഞാൻ തിരിഞ്ഞ് നിന്ന് ചിരിച്ചു ബാൽക്കണിയിലേക്ക് നടന്നു.ഇറങ്ങാൻ നേരം അവളെ ഒന്നൂടെ തിരിഞ്ഞ് നോക്കിയപ്പോ അവളെ മുഖത്ത് ഒരു സങ്കടം ഉണ്ട്. അത് തന്നെയാ എനിക്കും വേണ്ടത്.. അവളോട് ഒന്നും പറയാതെ താഴേക്ക് ഇറങ്ങി അവിടെയൊന്നും ഫാസിയെ കാണാഞ്ഞിട്ട് ഇനി ഇവളെ വീട്ടുകാർ എങ്ങാനും പിടിച്ചു കാണോ......എന്നും കരുതി ചുറ്റും നോക്കിയപ്പോ അവൻ ഉണ്ട് ഗാർഡനിലെ ഊഞ്ഞാലിൽ കിടന്ന് ഉറങ്ങുന്നു.... തെണ്ടി ആരും കാണാഞത് ഭാഗ്യം....

ഏതു നേരത്താ പടച്ചോനെ ഇവനെ കൂട്ടി വരാൻ തോന്നിയത് എന്നൊക്കെ പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്ന് അവനെ വിളിച്ചതും അവൻ ഞെട്ടി എണീറ്റു കാറാൻ തുടങ്ങി... അയ്യോ എന്നെ കൊല്ലല്ലേ... ഞാൻ അപ്പോഴേ പറഞ്ഞതാ അവനോട് നാളെ കണ്ടാ മതീന്ന്... എന്നൊക്കെ കണ്ണും പൂട്ടി ഓരോന്ന് പറയാൻ തുടങ്ങിയതും ഞാൻ അവന്റെ തലക്കിട്ടൊന്ന് കൊടുത്തു.... ഡാ.... പട്ടി ഇത് ഞാനാടാ കണ്ണ് തുറന്ന് നോക്കെടാ പേടിതൊണ്ടാ.. ഓ... നീയായിരുന്നോ ഞാൻ കരുതി അവളെ ആങ്ങള ആയിരിക്കുംന്ന്... എന്നൊക്കെ പറഞ്ഞു അവൻ ഇളിച്ചു.. പെട്ടന്ന് അവൻ ചിരി നിർത്തി എന്നെ അടിമുടി നോക്കി കണ്ണും തള്ളി നോക്കുന്നത് കണ്ടിട്ട് ഞാൻ എന്നെ തന്നെ ഒന്ന് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായെ... ഷർട്ടിന്റെ ബട്ടൺസ് ഇട്ടിട്ടില്ല.. ഞാൻ അവരെ നോക്കി വളിഞ്ഞ ഇളി ഇളിച്ച് ഷർട്ടിന്റെ ബട്ടൺസ് ഇട്ടു..... മ്മ്മ്.....അപ്പൊ വെറുതെ അല്ല നീ ലേറ്റ് ആയത്...നിന്റെയൊക്കെ ഒരു യോഗം.... എന്താടാ അവിടെ നടന്നേ......എനിക്കും കൂടെ പറഞ്ഞു താടാ..... അതിനെന്താ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തരാം....

.മോൻ ബാ....എന്നും പറഞ്ഞു അവനെയും കൊണ്ട് മതിൽ ചാടി വണ്ടിന്റെ അടുത്തേക്ക് ചെന്നു.....ഇനി തുടങ്ങിയാലോന്ന് ചോദിച്ചതും അവൻ വേഗം ആയ്കോട്ടെന്ന് പറഞ്ഞു തീർന്നതും അവനെ കുനിച്ചു നിർത്തി പുറത്ത് ഇടിക്കാൻ തുടങ്ങി. അവൻ എനിക്കൊന്നും അറിയണ്ടാന്ന് പറഞ്ഞു മോങാൻ തുടങ്ങിയതും ..ഇപ്പൊ അവന്റെ സൗണ്ട് പുറത്ത് വന്നാ അത് ഞങ്ങളെ തടിക്ക് നല്ലതല്ലാത്തത് കൊണ്ട് അപ്പൊ തന്നെ അടി നിർത്തി അവനെ നേരെ നിർത്തിച്ചതും അവൻ എന്നെ നോക്കി പല്ലിറുമ്പി..... ഡാ...ദുഷ്ട ഈ പാതി രാത്രി എന്റെ ഉറക്കം കളഞ്ഞു നിന്റെ കൂടെ വന്നതും പോരാ എന്റെ പുറം നീ പള്ളിപുറം ആക്കിയില്ലേ.... വെറുതെ ഒന്നും അല്ലല്ലോ... നിന്റെ ഊള ചോദ്യം കൊണ്ടല്ലേ.... വെറുതെയോ അപ്പൊ നീ എന്തിനാടാ ഷിർട്ടിന്റെ ബട്ടൺ ഒക്കെ അഴിച്ചു നിന്നിരുന്നെ....അപ്പൊ ഞാൻ കരുതി നിങ്ങൾ തമ്മിൽ വല്ല മ്മ്മ്മ്....നടന്നുന്ന്.... ആ...ഇല്ലെങ്കിൽ വേണ്ടാ ടൈം ഉണ്ടല്ലോ.....പിന്നേ അവൾ എന്ത് പറഞ്ഞു...എന്നൊക്കെ അവൻ ചോദിച്ചതും അവനോട് എല്ലാം തുറന്നു പറഞ്ഞു....

ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ...ഇനി എന്താ നിന്റെ പ്ലാൻ... അതൊക്കെയുണ്ട്..ജസ്റ്റ്‌ വെയിറ്റ് ആൻഡ് സീ... ആ...നീ എന്ത് കുന്തം വേണേലും കാട്ടിക്കോ...പറഞ്ഞത് ഓർമയുണ്ടല്ലോ നാളെ ഷാനുനെ എനിക്ക് സെറ്റാക്കി തന്നിരിക്കണം.. ആ അതൊക്കെ നമുക്ക് ശരിയാക്കാം നീ ഒന്ന് വന്നു വണ്ടിയിൽ കയറോ... അല്ലേടാ ഷാനുന്റെ വീടും ഇവിടെ അല്ലെ ഇതിൽ ഏതാവും. എന്നാ ഇപ്പൊ തന്നെ എല്ലാത്തിനും തീരുമാനം ആക്കാന്ന്... എങ്കിൽ മോൻ എല്ലാത്തിനും തീരുമാനം ആക്കീട്ട് പതിയെ വന്നാ മതി സേട്ടൻ പോയിട്ട് വരാം...എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കിയതും അവൻ ചാടികയറി ഇരുന്നു... ഞാനൊന്ന് ചിരിച്ചു വണ്ടി എടുത്തു അവനെ അവനെ ഇറക്കി നേരെ വീട്ടിലേക്ക് വിട്ടു....വണ്ടി സൈഡ് ആക്കി മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കയറി റൂമിലേക്ക് ഒരൊട്ടം ആയിരുന്നു.....അവിടെ എത്തി ശ്വാസം വിട്ടു .. ലേറ്റ് ഓൺ ആക്കിയതും മുർഷി ഉണ്ട് എന്റെ അടുത്ത് കയ്യും കെട്ടി നിക്കുന്നു.......ഞാൻ അവൾക്ക് ഒരു അവിഞ്ഞ ഇളി കൊടുത്തു...

എന്താ ഇക്കാന്റെ ഉദ്ദേശം.എങ്ങോട്ടാ പോയത് എന്ന് ഞാൻ ചോദിക്കുന്നില്ല.... അതെനിക്ക് മനസ്സിലായി..എന്റെ അടുത്തേക്ക് ഇങ്ങനെ ആരേലും വന്നാ ഇക്കാക്ക് അത് സഹിക്കോ... അതിന് മോളെ ഞാൻ നീ കരുതും പോലല്ല. അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോ കാണാൻ ഉള്ള കൊതി കൊണ്ട് പോയതാ.... ആ ഇഷ്ട്ടം അവളെ വായിന്നു കേൾക്കാൻ ഒരു പൂതി അത്രേ ഒള്ളു.... ഓഹോ.... എന്നിട്ട് കേട്ടോ... ഇല്ലല്ലോ അവളിപ്പോ എനിക്ക് വിളിച്ചിരുന്നു....അവളിക്കാനെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാ അങ്ങനൊക്കെ.... ബട്ട്‌ ഇക്കാന്റെ അടുത്ത്ന്ന് ഇങ്ങനൊന്ന് അവൾ പ്രതീക്ഷിച്ചിട്ടില്ല അവൾ ആകെ സങ്കടത്തിലാ.... അവൾ ഇനി സങ്കടപെടാൻ പോവുന്നെയുള്ളൂ....ഇഷ്ട്ടം പറഞ്ഞു പുറകെ നടന്നപ്പോ അവൾക്ക് ജാഡ.. ഇനി അവൾ ഇഷ്ട്ടം പറഞ്ഞു എന്റെ അടുത്തേക്ക് വരും നീ കണ്ടോ...... പിന്നേ അവൾക് എന്നെ ഇഷ്ട്ടമാണെന്നുള്ള കാര്യം ഞാൻ അറിഞ്ഞൂന്ന് അവളോട് പറയരുത്.... എന്താ ഇക്കാന്റെ പ്ലാൻ.... അതൊക്കെ ഞാൻ പറയാം ബട്ട്‌ നീ എന്റെ കൂടെ നിക്കണം... ഓക്കെ.... ബട്ട്‌ നമുക്കും ഇങ്ങനെ എന്തേലും ആവിശ്യം വന്നാ ഈ സഹായം ഒക്കെ തിരിച്ചും വേണ്ടി വരും എന്ന് അവൾ പറഞ്ഞതും...ഞാൻ അവളെ ചെവിപിടിച്ചു തിരിച്ചു.... അയ്യടി അങ്ങനെ വല്ല ആഗ്രഹവും മനസ്സിൽ ഉണ്ടെങ്കിൽ മോളതങ്ങു കളഞ്ഞേക്ക്....

നിനക്കുള്ള ചെക്കനെ ടൈം ആവുമ്പോ ഞങ്ങൾ കണ്ടു പിടിക്കും...... എന്നും പറഞ്ഞു അവളെ ചെവിയിൽ നിന്ന് വിട്ടു..... ആഹാ.... ഇക്ക ആള് കൊള്ളാലോ.... ഇങ്ങക്ക് ഒക്കെ പറ്റുംലെ അല്ലേലും എല്ലാ ബ്രദർസും ഇങ്ങനെയാ അവരുടെ ലവ് സെറ്റാക്കാൻ ഹെല്പും ചോദിച്ചു വരും.... ഞങ്ങൾ സിസ്റ്റേഴ്സ് എന്തേലും പറഞ്ഞ അപ്പൊ വാളും എടുത്ത് വരും ഇതെവിടുത്തെ നിയമം..... മിന്നൂന്റെ കാര്യത്തിൽ ഇക്കാക്ക് എന്നിൽ നിന്ന് ഒരു ഹെല്പും പ്രതീക്ഷിക്കണ്ട..... എന്നും പറഞ്ഞു അവൾ പോകാൻ നിന്നതും ഞാൻ അവളെ പിടിച്ചു വെച്ചു.... ഓക്കേ..... നിനക്ക് ഇങ്ങനെയുള്ള എന്താവിശ്യം വന്നാലും എന്റെ ഹെല്പ് ഉണ്ടാവും.... നിന്നെയോന്നും ബുദ്ധി ഉള്ള ആരും സ്നേഹിക്കൂല.അതോണ്ട് ആ ഉറപ്പ് ഞാൻ തരാം ന്നും പറഞ്ഞു ഞാൻ ചിരിച്ചതും..... അവൾ എന്നെ തല്ലാൻ തുടങ്ങി... അവളെ കൈ പിടിച്ചു വെച്ച് അവളെ തോളിലൂടെ കയ്യിട്ടു... ഡീ നീ.. ഞങ്ങടെ രാജകുമാരിയല്ലേ നിന്റെ ഏതേലും ആഗ്രഹം ഇത് വരെ നടത്തിതരാതിരുന്നിട്ടുണ്ടോ... ഇതും അങ്ങനെ തന്നെയാ നീ കണ്ട് പിടിച്ചോ നിന്റെ രാജകുമാരനെ...

ബട്ട് അത് പെർഫെക്ട് ആണെന്ന് ഞങ്ങക്ക് ഉറപ്പുണ്ടെങ്കിൽ മാത്രമേ നടത്തി തരു.... എന്നൊക്കെ അവളോട് പറഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു..... സന്തോഷം കൊണ്ടാവും അവളെ കണ്ണ് നിറഞ്ഞത്... മതി മോളെ സോപ്പിട്ടത് മോൾ പോയി ഉറങ്ങാൻ നോക്ക് ... എന്നും പറഞ്ഞു അവളെ റൂമിലേക്ക് പറഞ്ഞയച്ചു.... ഞാൻ ഡ്രെസ് ഒക്കെ മാറ്റി പെണ്ണിനെയും സ്വപ്നം കണ്ട് ഓരോന്ന് പ്ലാൻ ചെയ്ത് കിടന്നു...... ❣️❣️❣️❣️❣️ മർഷുക്ക ഇവിടെ വന്നതൊക്കെ ഓർക്കുമ്പോ തന്നെ ആകെ കുളിരു കോരുന്നു.... ബട്ട്‌ പോയപ്പോ പറഞ്ഞതൊക്കെ ആലോജിക്കുമ്പോ സങ്കടം വരുന്നു. ഞാൻ മൂപ്പരെ വായെന്ന് എന്നെ മാത്രേ കെട്ടൂന്ന് കേൾക്കാൻ വേണ്ടിയാ ബ്രദർന്നൊക്കെ പറഞ്ഞെ... അപ്പൊ മർഷുക്ക ഒക്കെ സമ്മതിച്ച പോലെ പോവുംന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീല.....ഇനി മൂപ്പരെങാനും എന്നെ പെങ്ങളായി കണ്ട് വേറെ പെണ്ണ് കേട്ടോ....ആഹാ അങ്ങനെ വല്ലതും ഉണ്ടായ അവനേം കൊല്ലും ഞാനും ചാവും....ശോ...ജാഡ കാണിക്കണ്ടായിരുന്നു....ഇനിപ്പോ എന്താ ഒരു വഴി....

ഷാനുന് ഒന്ന് വിളിച്ചാലോ...എന്നും കരുതി ഫോൺ എടുത്തു.... പിന്നേ വേണ്ടാന്നു വെച്ചു വെറുതെ ഈ ടൈമിൽ എന്തിനാ തെറി കേൾക്കുന്നേ.മുർഷിക്ക് വിളിക്കാം അവൾ കുറച്ചു ഡീസന്റാ തന്നേയും അല്ല ഇക്കാന്റെ മനസ്സിലിരിപ്പ് എന്താന്ന് ചിലപ്പോ പെങ്ങൾക്ക് അറിയാമെങ്കിലോ..... എന്നും കരുതി അവൾക്ക് വിളിച്ചു.... അപ്പൊ നെറ്റ് വർക്ക്‌ ബിസി. പടച്ചോനെ ഈ നേരത്ത് ഇവൾ ആർക്കാവും വിളിക്കുന്നേ.....ഇവളും കൈ വിട്ടു പോയോ ന്നൊക്കെ കരുതി ഫോണും കയ്യിൽ പിടിച്ചു നിക്കുമ്പോ ആണ് നമുക്ക് വല്ലാത്ത ദാഹം വെള്ളം കുടിക്കാൻ വേണ്ടി ജഗ്ഗ് എടുത്തതും അത് കാലി.അപ്പോഴാണ് വെള്ളം മുഴുവൻ ആ കോന്തന്റെ മേലേക്ക് ഒഴിച്ചത് ഓർമ വന്നേ.. ഞാൻ പുഞ്ചിരിച്ചു വെള്ളം കുടിക്കാൻ വേണ്ടി താഴേക്ക് പോവുന്നതിനിടയിൽ ആണ് ഇക്കാന്റെ റൂമിൽ നിന്ന് സംസാരിക്കുന്ന സൗണ്ട് കേട്ടേ....എ.. ഇതെന്താപ്പോ കഥ ഇവൻ ഇത് വരെ ഉറങ്ങീലെ ആരോടായിരിക്കും ഇവൻ ഇങ്ങനെ സംസാരിക്കുന്നെ അകത്തു ആരേലും ഉണ്ടാവോ....

എന്നൊക്കെ നമ്മളെ മനസ്സിലേക്ക് കുറേ സംശയം വന്നതും അതറിയാൻ എന്താപ്പോ ഒരു വഴി....ഡോർ ലോക്ക് ആവല്ലേന്നും കരുതി മെല്ലെ തുറന്നതും അത് ഓപ്പൺ ആയി....അപ്പൊ സൗണ്ട് ഉണ്ടാക്കാതെ തല മാത്രം അകത്തേക്കിട്ട് നോക്കിയപ്പോ ചെക്കൻ ഫോണിൽ നല്ല സൊള്ളൽ.....അവൻ പറയുന്നതൊക്കെ കേട്ട് ഞാൻ അന്ധം വിട്ടു നിക്കുമ്പോ ആണ് അടുത്ത ഞെട്ടൽ ദേ.....അവൻ പാട്ട് പാടുന്നു.. ..അതും എന്റെ നെഞ്ചാകെ നീയല്ലേ.... എന്ന സോങ്.... അവൻ പാടുന്നത് കേട്ട് ഞാൻ വായ പൊത്തി ചിരിക്കാൻ തുടങ്ങി.... പ്യാവം ആ പാട്ടിനെ അവൻ കൊല്ലാകൊല ചെയ്യുന്നുണ്ട് ചിരിച്ചു ചിരിച്ചു സൗണ്ട് പുറത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ ഡോർ അടച്ചു റൂമിൽ വന്നു പൊട്ടിചിരിച്ചു.....എന്നാലും കള്ള കാമുകാ......നീ ആളു കൊള്ളാലോ..എന്നാലും ...ഇക്ക ആർക്കാവും വിളിച്ചിട്ടുണ്ടാവാ.....ഇനിപ്പോ അത് അറിഞ്ഞാലെ സമാധാനം കിട്ടൂ ആ കണ്ടു പിടിക്കാം..... എന്നൊക്കെ കരുതി നിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ മുർഷി ആണ്.... ഞാൻ ഫോൺ എടുത്ത് ആദ്യം തന്നെ നേരത്തേ ആരാ വിളിച്ചിരുന്നേന്ന് ചോദിച്ചപ്പോ ആദ്യം അവളൊന്നു പരുങ്ങി. പിന്നേ അവളെ കസിൻ വിളിച്ചതാന്ന് പറഞ്ഞു.അവൾ പറഞ്ഞത് വിശ്വാസം ആയില്ലെങ്കിലും ഞാനൊന്ന് മൂളി കൊടുത്തു......

എന്നിട്ട് മർഷുക്ക വന്നതും പറഞ്ഞതും ഒക്കെ അവളോട് പറഞ്ഞു... ഡീ..... ഇനി മർശുക്ക എങ്ങാനും എന്നെ പെങ്ങളായി കാണോ..... ആ.... ചിലപ്പോ കാണുമായിരിക്കും നീ വല്ല്യ ജാഡ ഇട്ടതല്ലേ...... എന്തായാലും ഇക്ക കേട്ടാന്ന് സമ്മതിച്ചല്ലോ എനിക്കത് മതി.... പോടീ പട്ടി..... വെറുതെ പാതിരാത്രി തെറി കേൾക്കണ്ടെങ്കിൽ വെച്ചിട്ട് പോടീ പുല്ലേ.... ന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് കിടന്നു..... ഓഹ്.... കുരിപ്പിനു വിളിക്കണ്ടായിരുന്നു. ഇപ്പൊ ഉള്ള സമാധാനം കൂടെ പോയി കിട്ടി... ഇതിലേറെ നല്ലത് ഷാനുന്റെ തെറി ആയിരുന്നു..... ശോ ആകെ കൂടെ ഇപ്പൊ വട്ടാവും.... എത്രയും പെട്ടന്ന് തന്നെ മർശുക്കാനോട്‌ ഇഷ്ട്ടം പറയണം എന്നൊക്കെ ആലോജിച്ച് എപ്പോഴോ കിടന്നുറങ്ങി..... രാവിലെ നിത്യ അലാറം കേട്ട് എണീറ്റു ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞ് താഴെക്കിറങ്ങി... കിച്ചണിൽ പോയി ഉമ്മാന്റെ പതിവു ശകാരം കേട്ട് ഒരു കപ്പ് കോഫിയും എടുത്ത് സിറ്റഔട്ടിലേക്ക് ചെന്നു അപ്പൊ ഉപ്പച്ചി നല്ല പത്രം വായനയിലാ..... എന്താ ഉപ്പച്ചി കാര്യമായിട്ട് തിരയുന്നണ്ടല്ലോ..എന്തേലും കളഞ്ഞു പോയോ.....

ആ എന്റെ പോക്കറ്റ്ന്ന് ഇന്നലെ ആരോ 500 അടിച്ചു മാറ്റിയിട്ടുണ്ട്. അത് തപ്പിയതാ.. എന്തെ മോൾ കണ്ടായിരുന്നോ..... ദേ..ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.... ആ... ആണ്...നാണമില്ലല്ലോടീ പോത്ത് പോലെ വളർന്നിട്ടും ഇപ്പോഴും പൈസ അടിച്ചു മാറ്റാൻ...നിനക്കു നേരെ ചൊവ്വേ ചോദിച്ചാ തരൂലേ..... അതുപ്പച്ചി അങ്ങനെ എടുക്കുന്നതിന്റെ സുഖം ഒന്ന് വേറെയാ.... പിന്നെ ശീലം ആയി പോയി...... ഇനി പറഞ്ഞിട്ട് കാര്യല്ല. ഇങ്ങൾ കെട്ടിട്ടില്ലേ ചുട്ടയിലെ ശീലം ചുടല വരെയെന്ന്... അതിവിടെ നടക്കും... കെട്ടിച്ചു വിട്ടിട്ട് ആ പരിപാടി അവിടെ പോയി എടുത്താ അവർ നിന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കും..... ആ അതു ഞാനങ്ങു സഹിച്ചു....ഇങ്ങള് വല്ലാണ്ട് പുറത്ത് ചുറ്റി തിരിയുന്നുണ്ടല്ലോ ഇതിങ്ങളെ ആരോഗ്യത്തിനു നല്ലതല്ല... ആ... അതു ഞാനും സഹിച്ചു....... ഓ.... ഞാൻ പറഞ്ഞൂന്നൊള്ളൂ..... ഇങ്ങളോട് നമ്മക്ക് കുറച്ചു സ്നേഹം കൂടി പോയി അതിന്റെ തെറ്റാണോ.... പറ ഉപ്പച്ചി പറ... ഡീ..... ഇവിടെ കിടന്ന് തള്ളി മറിക്കാതെ അടുക്കളയിൽ പോയി ആ പുട്ട് തള്ള്.......ചെല്ല് ചെല്ല്.... ഓ... ഇങ്ങളൊരു ജാഡ.....വെറുതെ അല്ല ഇങ്ങക്ക് സ്നേഹിച്ച പെണ്ണിനെ കിട്ടാതെ പോയെ.... ഇങ്ങക്ക് അങ്ങനെ വാണം ന്നും പറഞ്ഞു മുഖം കോട്ടി ഞാൻ നേരെ റൂമിലോട്ട് വിട്ടു.....

റെഡിയായി ഷാൾ ചുറ്റി താഴേക്ക് ഇറങ്ങി...... ചെയറിൽ ചെന്നിരുന്നു.... ഉമ്മച്ചി ട്ടീ........ ഡീ ഇവിടെ കിടന്ന് കാറുന്ന നേരം നിനക്ക് ആ കിച്ചണിൽ വന്നോന്ന് എടുത്തൂടെ..... ഉമ്മച്ചി....കിച്ചൻ ടൂ ഇഞ്ചുരിയൽസ് മൈ ഹെൽത്ത്... ഓ..... എന്നിട്ട് വെട്ടി വിഴുങ്ങുമ്പോ ഈ ഹെൽത്ത് പ്രോബ്ലം ഒന്നും പറയുന്നത് കേൾക്കാറില്ലല്ലോ... എന്നും പറഞ്ഞു ഇക്ക വന്നു എന്റെ ഓപ്പോസിറ്റ് ഇരുന്നതും നിനക്കു ഞാൻ തരാഡാ..... നിന്റെ നൈറ്റ് പരിപാടി ഞാൻ ഇന്ന് കുളമാക്കും..... ഇത്താ..... ആ... ആരാധികെ ഫിലിമിൽ ഒരു ഹിറ്റ് സോങ് ഇല്ലേ.....ഏതാ അത്... ആാ ഉണ്ട്. എന്റെ നെഞ്ചാകെ നീയല്ലേ... എന്റെ ഉൻമാദം നീയല്ലേ.....എന്നൊക്കെ അവൾ പാടുന്നതിനിടക്ക് ഞാൻ ഇക്കാനെ ഇടം കണ്ണിട്ട് നോക്കിയതും അവൻ പ്ലേറ്റിൽ ചിത്രം വരക്കുന്നുണ്ട്..... എന്താ മിന്നൂ എന്തിനാ ഇപ്പൊ ഈ പാട്ട് ചോദിച്ചത്.... അതിത്താ ചിലർ നൈറ്റ്‌ ഡ്യൂട്ടിക്ക് ഈ സോങ് പാടി വെറുപ്പിക്കൽ ഉണ്ട്.....അപ്പൊ നിനക്ക് നല്ലോണം പാടാൻ അറിയാലോ..അപ്പൊ അവര് പാടുന്നതിന്റെ നിലവാരം ഒന്ന് മനസ്സിലാക്കി കൊടുത്തതാ...... നൈറ്റ്‌ ഡ്യൂട്ടിക്ക് ഈ പാട്ടോ...

.നീ എന്തൊക്കെയാ പറയുന്നേ ഒന്ന് തെളിച്ച് പറ.... എന്ന് ഇത്ത പറഞ്ഞതും ഞാൻ ഇക്കാനെ നോക്കി പറയട്ടെന്ന് പറഞ്ഞതും അപ്പൊ ഇക്ക എന്നെ ദയനീയമായി നോക്കി വേണ്ടേന്ന് പറഞ്ഞു...... അത് കണ്ടതും അവനെ ബ്ലാക്ക്മെയിൽ ചെയ്യാൻ കിട്ടിയ അവസരം ആയോണ്ട് തന്നെ ഇപ്പൊ തന്നെ ഇത് വെളിപ്പെടുത്തിയാ ശരിയാവില്ലാന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ നേരം വൈകി എന്നും പറഞ്ഞു കൈ കഴുകി ഇക്കാന്റെ അടുത്തേക്ക് ചെന്നു ബാക്കി നൈറ്റ്‌ എന്നും പറഞ്ഞു..വണ്ടി എടുത്ത് ഷാനുനെ പിക് ചെയ്ത് നേരെ കോളേജിലേക്ക് വിട്ടു... പോവുന്നതിനിടയിൽ അവളോട് ഇന്നലത്തെ സംഭവങ്ങൾ ഒക്കെ വിസ്ഥരിച്ചു പറഞ്ഞതും അവളെ അടുത്തുന്നും കിട്ടി ഒരുപ്പാട് ശകാരം....

അതൊക്കെ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി വിട്ടു...കോളേജിൽ എത്തി വണ്ടി പാർക്ക്‌ ചെയ്ത് ക്ലാസ്സിലേക്ക് വിട്ടു....മുർഷി ആദ്യമെ പ്രസന്റായിട്ടുണ്ട്.....ഇന്നലെ എന്നെ ടെൻഷൻ ആക്കിയതിനു നല്ലോണം പെരുമാറിയപ്പോ അവൾ നാത്തൂൻ ആയി എന്നെ മതീന്നും പറഞ്ഞു നിലവിളിച്ചപ്പോ ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു....ബെൽ അടിക്കാൻ ഇനിയും ടൈം ഉള്ളത് കൊണ്ട് വരാന്തയിൽ നിൽക്കാന്നും പറഞ്ഞു മുർഷി ഞങ്ങളെ വലിച്ചോണ്ട് പോയി....അങ്ങനെ അവിടെ നിന്ന് വായിനോട്ടം നല്ല ജോറിൽ നടക്കുമ്പോയാണ് ഒരു ഇന്നോവ കാർ വന്നു പാർക്കിങ്ങിൽ നിർത്തിയെ....അതിൽ നിന്ന് ഒരു ഗേൾ ഇറങ്ങിയതും ഇത് വരെ ആ പരിസരത്തു കാണാതിരുന്ന മർഷുക്ക അവളെ അടുത്തേക്ക് ഓടി പോയി അവളെ കെട്ടിപ്പിടിച്ചതും എനിക്ക് ദേഷ്യം ഇരച്ചു കയറി............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story