❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 13

enikkay vidhichaval

രചന: SELUNISU

വരാന്തയിൽ നിന്ന് നല്ല ജോറായിട്ട് വായ്നോട്ടം നടക്കുന്ന നേരത്താണ് ഒരു ഇന്നോവ കാർ വന്നു പാർക്കിങ്ങിൽ നിർത്തിയെ...അതിൽ നിന്ന് ഒരു ഗേൾ ഇറങ്ങിയതും ഇതുവരെ ആ പരിസരത്ത് ഇല്ലാതിരുന്ന മർഷുക്ക ഓടി വന്നു അവളെ കെട്ടിപിടിച്ചതും എനിക്ക് ദേഷ്യം ഇരച്ചു കയറി....ഞാൻ മുർഷിന്റെ കയ്യിൽ പിടിച്ചു.അവരുടെ ഓരോ പ്രവർത്തിയിലും എന്റെ ദേഷ്യം വർദ്ധിച്ചതും അതിന്റെ എഫക്ട് കിട്ടിയത് മുർഷിന്റെ കയ്യിനാണെന്ന് അവളെ അലറൽ കേട്ടപ്പോഴാണ് മനസിലായത്..... എന്തോന്നിനാടി പട്ടി എന്റെ കൈ പിടിച്ചു ഞെരിക്കുന്നെ.... നാണമില്ലല്ലോ നിന്റെ ഇക്കാക്ക് കണ്ണികണ്ട പെണ്ണുങ്ങളെയൊക്കെ കെട്ടിപിടിക്കാൻ. മര്യാദക്ക് പോയി മാറ്റിക്കോ ഇല്ലേൽ പിന്നേ നിനക്ക് ഇക്ക ഉണ്ടാവൂല കൊല്ലും ഞാൻ എനിക്ക് ദേഷ്യം വന്നാൽ എന്നെ തന്നെ പിടിച്ചാൽ കിട്ടൂല....

അതിനിപ്പോ എന്താ ഉണ്ടായെ ഇക്ക ആരെ കെട്ടിപിടിച്ചുന്നാ നീ ഈ പറയുന്നേ... നിന്റെ കുഞ്ഞമ്മേടെ നായരെ.... അങ്ങോട്ട് നേരെ നോക്കെടി എന്നും പറഞ്ഞു മുർഷിന്റെ തല തിരിച്ചതും അവൾ അവരെ കണ്ട് ഒന്ന് ഞെട്ടിയിട്ട് എന്റേം ഷാനുന്റേം കൈ പിടിച്ചു വലിച്ചു അവരെ അടുത്തേക്ക് ഓടി... എന്നിട്ട് സാനിന്ന് വിളിച്ചതും അവൾ മർഷുക്കാന്റെ അടുത്ത്ന്ന് വിട്ടു മുർഷിന്നും വിളിച്ചു അവളെ അടുത്തേക്ക് ഓടി വന്നു അവളെ കെട്ടിപിടിച്ചു... ഓ....ഇവൾക്ക് ഇതെന്നെയാണോ പണി ഏതാണാവോ ഈ വൃത്തികെട്ടവൾ എന്നൊക്കെ മനസ്സിൽ പ്രാകി നിക്കുമ്പോഴാണ് ആ കൂതറ എന്നെ നോക്കി ചിരിച്ചത്... ഇതൊക്കെ ആരാന്ന് ചോദിച്ചതും മുർഷി ഞങ്ങളെ അവൾക്ക് പരിജയപെടുത്തി കോടുത്തു... അവൾ എന്റെ അടുത്തേക്ക് വന്നു എന്നെ നോക്കി ചിരിച്ച് എനിക്ക് കൈ തന്നു.. ഹായ്...ഐആം സാനിയ ഷമീർ..ഇവരെ ഉമ്മാന്റെ ബ്രദറിന്റെ മോളാ....ഇനി ഞാനും നിങ്ങടെ കൂടെ ഉണ്ടാവും എന്നൊക്കെ അവൾ പറഞ്ഞപ്പോ ഇനിപ്പോ ഈ മാരണത്തേ കൂടി സഹിക്കണം ലേ....

ഇവൾക്ക് വേറെ ഏതേലും സബ് എടുത്താപോരായിരുന്നോ.. എന്നൊക്കെ സ്വയം പറഞ്ഞു തിരിച്ചു അവൾക്കും കൈ കൊടുത്ത് പേരിനൊന്ന് ഇളിച്ചു കൊടുത്തു...... അപ്പൊ മർഷുക്ക ഞാൻ ഇവരെ കൂടെ അങ്ങ് പോവാട്ടോ ഫസ്റ്റ് പീരിയഡ് ഇങ്ങളതല്ലേ അപ്പൊ കാണാം എന്നും പറഞ്ഞു അവൾ മർഷുക്കാക്ക് സൈറ്റ് അടിച്ചു കൊടുത്തു....മുർഷിനേം വലിച്ചോണ്ട് പോയപ്പോ...ഷാനു എന്റെ കൈ പിടിച്ചു വലിച്ചതും അവളോട് നീ പൊയ്ക്കോ ഞാൻ വരാം ന്നും പറഞ്ഞു അവളെ പറഞ്ഞയച്ചു.....മർഷുക്കാക്ക് നേരെ തിരിഞ്ഞു.... എന്താ ഇയാളെ ഉദ്ദേശം.... കണ്ണികണ്ട പെണ്ണുങ്ങളെയൊക്കെ കെട്ടിപിടിക്കലാണോ ഇയാളെ പണി..... അതിന് നിനക്ക് എന്താ....അവൾ അങ്ങനെ അന്യപെണ്ണോന്നും അല്ല...എന്റെ മുറപ്പെണ്ണാ എന്ന് വെച്ചാ ഞാൻ കെട്ടാൻ പോണ പെണ്ണ്. അവളെ എപ്പോഴും കണ്ടോണ്ടിരിക്കാൻ വേണ്ടീട്ടാ ഞാൻ അവളെ ഇങ്ങോട്ട് ചേർത്തത്.. .....അപ്പോ ആങ്ങള പോട്ടെ മോളെ ന്നും പറഞ്ഞു എന്നെ നോക്കി പുച്ഛിച്ചു പോയതും എനിക്ക് ശരിക്കും കരച്ചിൽ വന്നു....

ക്ലാസ്സിൽ പോയാൽ ശരിയാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഗ്രൗണ്ടിലേക്ക് പോയി വാക മരത്തിന്റെ ചുവട്ടിലിരുന്നു... മർശുക്ക പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സിലേക്ക് വന്നതും കണ്ണിൽ നിന്ന് വെള്ളം വന്നു....അപ്പോയാണ് ആരോ അടുത്തിരിക്കുന്നത് പോലെ തോന്നിയത്. ഞാൻ വേഗം കണ്ണ് തുടച്ചു ആളെ നോക്കിയതും എന്റെ അടുത്ത് ഇരിക്കുന്ന ഷാഹിയെ കണ്ട് ഒന്ന് ചിരിച്ചു... എന്താണ് മാഡം... ഇവിടെ ഒറ്റക്കിരിക്കുന്നേ... എവിടെ ഇയാളെ വാലുകൾ..... അവർ ക്ലാസ്സിലാ....എനിക്ക് ചെറിയൊരു തലവേദന അപ്പൊ കുറച്ചു കാറ്റും കൊണ്ടിരിക്കാം ന്നും കരുതി ഇവിടെ വന്നിരുന്നതാ..... ഓഹ്...അത് വെറുതെ. ഇയാൾ കള്ളം പറയാണെന്ന് എനിക്ക് മനസ്സിലായി.... എന്തോ ഒരു സങ്കടം ഇയാളെ മനസ്സിൽ ഉണ്ട്....അത് വിട് ഇയാൾ വന്നേ നമുക്കോരോ കോഫി കുടിക്കാം അപ്പൊ എല്ലാ ടെൻഷനും പോയി കിട്ടും...

എന്നും പറഞ്ഞു ഷാഹി എന്റെ കയ്യിൽ പിടിച്ചു കാന്റീനിലേക്ക് കൊണ്ട് പോയി....അവിടെ അപ്പൊ മർഷുക്കയും ഫാസിക്കയും ഇരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു ഞങ്ങളെ കണ്ടതും അവരുടെ രണ്ടാളെയും മുഖത്തും ദേഷ്യം വരുന്നത് കണ്ട് ഞാൻ ഷാഹിടെ കൈ പിടിച്ചു അവർക്ക് ഓപ്പോസിറ്റ് ഉള്ള ചെയറിൽ പോയിരുന്നു... എന്നിട്ട് അവരെ കാണിക്കൻ വേണ്ടി അവനോട് ചിരിച്ചു കളിച്ചിരുന്നു.... ഇടക്ക് അവരെ ഭാഗത്തേക്ക് നോക്കിയപ്പോ മർഷുക്ക ടേബിളിൻമേൽ വെച്ച കൈ ചുരുട്ടി പിടിച്ചിട്ടുണ്ട്....അത് കണ്ടപ്പോ എനിക്ക് സന്തോഷമായി......അപ്പൊ വേദന ഉണ്ട് അതൊന്നൂടെ കൂട്ടാൻ വേണ്ടി ഞാൻ ഷാഹിടെ മുഖത്തു എന്താന്ന് ചോദിച്ചു അവന്റെ മുഖം എന്റെ കർചീഫു കൊണ്ട് തുടച്ചതും പെട്ടന്ന് ഒരു സൗണ്ട് കേട്ട് തിരിഞ്ഞ് നോക്കിയപ്പോ മർഷുക്ക അവിടെ വെച്ചിരുന്ന ഗ്ലാസ്‌ എല്ലാം തട്ടിതെറുപ്പിച്ചിട്ടുണ്ട്...കൈയ്യീന്നാണേൽ ബ്ലഡും വരുന്നുണ്ട്...

അത് കണ്ടതും ഒന്നും വേണ്ടിയിരുന്നില്ലാന്ന് തോന്നി...ഞാൻ ഓടി ചെന്നു മർഷുക്കാന്റെ കയ്യിൽ പിടിച്ചതും എന്റെ കൈ തട്ടി മാറ്റി... ച്ചി.... വിടെടി ... കണ്ണികണ്ട ചെറ്റകളെ കൂടെ നടക്കുന്ന നിന്നോട് ആരാ എന്റെ കൈ പിടിക്കാൻ പറഞ്ഞെ വിട്ടിട്ട് പോടീ പുല്ലേ..... എന്നും പറഞ്ഞു മർഷുക്ക എന്നെ ദേഷ്യത്തോടെ നോക്കി കൈ കുടഞ്ഞതും ഫാസിക്ക എന്നെ ഒരു നോട്ടം നോക്കി ഇക്കാനേയും കൊണ്ട് പോയി.... മർഷുക്ക പറഞ്ഞ കാര്യങ്ങളും എല്ലാവരെ മുമ്പിലും നാണം കെട്ടതും ഒക്കെ കൂടെ സഹിക്കാൻ കഴിയാതായപ്പോ ഞാൻ അവിടെ ഇരുന്ന് കരഞ്ഞു..... അപ്പൊ ഷാഹി വന്നു എന്നെ പിടിച്ചു എണീപ്പിച്ചതും ഞാൻ അവന്റെ കൈ തട്ടി മാറ്റി ക്ലാസ്സിലേക്ക് ഓടി..... അവിടെ എത്തി ഡസ്ക്കിൽ തല വെച്ച് കരഞ്ഞതും മുർഷിയും ഷാനുവും എന്താന്ന് ചോദിച്ചതും ഞാൻ കരച്ചിലിനിടയിൽ അവരോട് എല്ലാം പറഞ്ഞു.....

അയ്യേ ഇതിനാണോ നീ ഇങ്ങനെ കരയുന്നെ മിന്നൂ.... അത് മർഷുക്കക്ക് അവന്റെ കൂടെ നിന്നെ കണ്ടപ്പോ സഹിച്ചു കാണില്ല... എന്ന് ഷാനു പറഞ്ഞതും മുർശിയും അത് ശരി വെച്ചു..... അതേടി.... ഇക്കാക്ക് പെട്ടന്ന് ദേഷ്യം വരും.... നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ നിന്നെ മറ്റൊരാളുടെ കൂടെ കണ്ടപ്പോ ദേഷ്യം വന്നത്..... എന്ന് മുർഷി പറഞ്ഞതും.... ഞാൻ മുഖം ഉയർത്തി അവളെ നോക്കി.... അതിന് നീ എന്തിനാഡീ എന്നെ നോക്കി പേടിപ്പിക്കുന്നെ.... നീ എന്താ പറഞ്ഞെ എന്നോടുള്ള സ്നേഹം കൊണ്ടാന്നൊ മാങ്ങാതൊലിയാണ്..നിന്റെ ഇക്കാക്ക് എന്നോടുള്ള സ്നേഹമൊക്കെ ആവിയായി പോയി.... ഇപ്പൊ പുതിയൊരു അവതാരം വന്നില്ലേ.... കോനിയാ അവളെയാ നിന്റെ ഇക്കാക്ക് ഇഷ്ട്ടംന്ന്.... അവളെയാത്രേ നിന്റെ ഇക്ക കോന്തൻ കെട്ടാൻ പോണേ...... എന്ന് നിന്നോട് അവൾ പറഞ്ഞോ... അവൾ പറഞ്ഞാ അടിച്ചു മോന്തേടെ ഷേപ്പ് ഞാൻ മാറ്റും.... ഇത് നിന്റെ പുന്നാര ഇക്ക തന്നെയാ പറഞ്ഞെ... ഓ.... ഇക്ക പറഞ്ഞോ... എങ്കി കൈ വിട്ടു പോയി മോളെ.... നീ ജാഡ കാട്ടിയിരുന്നിട്ടല്ലേ...നിനക്ക് വിധിച്ചിട്ടില്ല.....

എന്ന് മുർഷി പറഞ്ഞതും എനിക്കും അത് ശരിയാണെന്ന് തോന്നി ആദ്യമേ ഓക്കേ പറഞ്ഞാ മതിയായിരുന്നു... എന്നൊക്കെ ചിന്തിച്ചു തലക്ക് കൈ കൊടുത്തിരിക്കുമ്പോഴാണ് ഷാനുന്റെ ഡയലോഗ്... മർഷുക്ക പോവാണേൽ പോട്ടെടി... നിനക്ക് അതിനേക്കാൾ മൊഞ്ചുള്ള ഒരുത്തനെ ഞാൻ കണ്ട് പിടിച്ചു തരും..... അല്ലേലും ഈ പ്രേമത്തിലൊന്നും ഒരു കാര്യോം ഇല്ലാ... നമുക്ക് സിംഗിൾ പസങ്കെ പാടി ഈ കോളേജിലൂടെ പാറി നടക്കാഡീ എന്നൊക്കെ പറഞ്ഞു അവൾ ആ പാട്ടും പാടി ഡെസ്ക്കിൽ കൊട്ടിയപ്പോ എനിക്ക് ദേഷ്യം വന്നു അവളെ തലക്കൊന്ന് കൊടുത്തു...... നേരെ നോക്കിയതും മർഷുക്കയും ആ കോനിയയും കൂടി വരുന്നത് കണ്ട് എനിക്ക് അടിമുടി തരിച്ചു കയറിയതും ഞാൻ ഡെസ്കിൽ ആഞ്ഞു തല്ലി എണീറ്റു നിന്ന്. എന്റെ കൈ വേദനിച്ചുന്നല്ലാതെ വേറെ പ്രയോജനം ഒന്നും കിട്ടിയില്ല. ഞാൻ കൈ കുടഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഒരു അടക്കി പിടിച്ച ചിരി കേട്ടത്. നോക്കിയപ്പോ തെണ്ടികൾ ഇരുന്ന് കിണിക്ക ഫ്രണ്ട്സ് ആണുപോലും... ഞാൻ അവരെ നോക്കി പല്ലിറുമ്പി അവരെ തല്ലാൻ ഓങ്ങിയതും.....

ആരോ എന്നെ വന്നു തോണ്ടിയെ.... തിരിഞ്ഞു നോക്കിയപ്പോ ആ കോനിയ ഉണ്ട് അവളെ 32പല്ലും കാണിച്ചു ഇളിക്കുന്നു.. ഇവൾ എന്താ ക്ലോസപ്പിന്റെ പരസ്യത്തിനു വന്നതാണോ...... എന്നൊക്കെ മനസ്സിൽ പറഞ്ഞു അവളോട് എന്താന്ന് ചോദിച്ചു. അതേയ് ഞാൻ ഇവിടെ ഇരുന്നോട്ടെ വേറെ എല്ലാ സീറ്റും ഫുൾ ആണ്. ഇവിടെ നിങ്ങൾ മൂന്ന് പേരല്ലേ ഒള്ളു... ആ.... ദേ ആ സൈഡിൽ പോയി ഇരുന്നോ.... എന്നും പറഞ്ഞു ബെഞ്ചിന്റെ ലാസ്റ്റ് കാണിച്ചു കൊടുത്തു.... എനിക്ക് ഫസ്റ്റ് സീറ്റിൽ ഇരിക്കുന്നതാ ഇഷ്ട്ടം.. ലാസ്റ്റും നടുക്കൊക്കെ ഇരുന്നാ എനിക്ക് ഒരു തരം വീർപ്പുമുട്ടലാ.... ക്ലാസ്സിൽ ശരിക്ക് ശ്രദ്ധിക്കാൻ പറ്റില്ല. അതോണ്ട് പ്ലീസ്... ഞാൻ ഇവിടെ ഇരുന്നോട്ടെ.... അയ്യടാ... അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി.. എന്റെ സീറ്റ് ഞാൻ ആർക്കും തരില്ല... എന്നൊക്കെ പറഞ്ഞു അവളോട് തർക്കിക്കുമ്പോഴാണ് മർശുക്ക എന്താ അവിടെ എന്ന് ചോദിച്ചു ഞങ്ങളെ അടുത്തേക്ക് വന്നത്....

സാനിയാ എന്താ പ്രോബ്ലം താൻ എന്താ ഇരിക്കാത്തേ..... അത് സാർ എനിക്ക് ഫസ്റ്റ് ഇരുന്നാലെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റൂ... അപ്പൊ ഈ കുട്ടിയോട് അത് പറഞ്ഞപ്പോ അവൾ സീറ്റിൽ നിന്ന് മാറുന്നില്ല.... എന്ന് എന്നെ ചൂണ്ടി അവൾ പറഞ്ഞപ്പോ ഞാൻ അവളെ നോക്കി പല്ലിറുമ്പി..... ആയിഷ അയ്മിൻ അങ്ങ് മാറിക്കൊടുക്ക്.... ഇല്ലാ എനിക്കും ഫസ്റ്റ് ഇരുന്നാലെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റൂ..... ഓ...ക്ലാസ്സിൽ ശ്രദ്ധിക്കുന്നൊരു കുട്ടി.....നീ എന്നാടി ക്ലാസ്സിൽ ഫുൾ ആയിട്ട് ഇരുന്നിട്ടുള്ളത്..... കണ്ണികണ്ടവൻമാരെ കൂടെ കറങ്ങുന്നതല്ലേ നിന്റെ ഹോബി....എന്നൊക്കെ മർഷുക്ക പറഞ്ഞതും എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു.....ക്ലാസ്സിലെ കുട്ടികളൊക്കെ ഞങ്ങളെ തന്നെയാ ശ്രദ്ധിക്കുന്നത് കണ്ട് ഞാൻ അവനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി നീങ്ങി ഇരുന്നു...അപ്പൊ സാനിയ താങ്ക്സ്ന്നും പറഞ്ഞു അവിടിരുന്നതും ഞാൻ അവളെ പുച്ഛിച്ചു മുഖം തിരിച്ചു...... മർഷുക്ക അവളെ എല്ലാവർക്കും പരിജയപെടുത്തി കൊടുക്കുന്നതൊക്കെ കണ്ടപ്പോ രണ്ടാളെയും കുറെ പ്രാകി.....

അത് കണ്ടിട്ട് ഇവടെ രണ്ടെണ്ണം കിണിക്കുന്നത് കണ്ടപ്പോ രണ്ടിനും ഓരോ പിച്ചും കൊടുത്തതും രണ്ടും ഡീസന്റ് ആയി.... ക്ലാസ്സ്‌ എടുക്കുമ്പോഴോക്കെ മർഷുക്ക ഇടക്ക് അവളെ നോക്കുന്നത് കാണുമ്പോ എവിടുന്നൊക്കെയോ ദേഷ്യം ഇരച്ചു കയറുന്നുണ്ട്..ഞാൻ കണ്ണടച്ചു അതൊക്കെ കണ്ട്രോൾ ചെയ്ത് നിന്നു... പെട്ടന്ന് ബെൽ അടിച്ചതും ആശ്വാസമായി.ഇല്ലേൽ രണ്ടിനേം കൊന്ന് ഞാൻ ജയിലിൽ പോയേനെ..... എന്ന് പറഞ്ഞതും ആരെ കൊല്ലുന്ന കാര്യാടി.... എന്ന് മുർഷി ചോദിച്ചതും ഞാൻ അവളെ തുറുക്കനെ നോക്കി.... നിന്റെ അമ്മായി അപ്പനെ എന്തെ..... മിണ്ടാതിരിക്കെടി പൂതനെ.... അല്ലെങ്കിലെ ക്ഷമ കെട്ട് നിക്കാ..... അതിനു നീ എന്തിനാടി ഇവളോട് ചൂടാവുന്നേ നിന്റെ പ്രശ്നം എന്താന്ന് ഞങ്ങക്കറിയ.... ആദ്യമേ സമ്മതിച്ചിരുന്നേൽ നിനക്കിങ്ങനെ ടെൻഷൻ അടിക്കാതെ നല്ല റൊമാന്റിക് ആയി പ്രേമിച്ചു നടക്കായിരുന്നല്ലോ...ഇതിപ്പോ ജാഡ കാട്ടി നീ തന്നെ വരുത്തി വെച്ചതല്ലേ എന്ന് ഷാനു പറഞ്ഞതും ഞാൻ അവരെ ദയനീയമായി നോക്കി.......

ഡീ....തെണ്ടികളെ പുര കത്തുമ്പോ തന്നെ വാഴ വെട്ടണം ട്ടോ..... എന്നും പറഞ്ഞു താടിക്ക് കയ്യും കൊടുത്തിരിക്കുമ്പോഴാണ് മർഷുക്ക ഞങ്ങളെ അടുത്തേക്ക് വന്നു ഷാനുനോട്‌ പുറത്തേക്ക് ചെല്ലാൻ പറഞ്ഞത്..... ഷാനു എന്നേം മുർഷിനേം അന്ധം വിട്ടു നോക്കി അവനൊപ്പം പോയി...... കൂടെ ആ സാനിയും... ഡീ...മുർഷി ആ സാനി എന്തിനാ പോയെ അവളെ വിളിച്ചില്ലല്ലോ... അതെനിക്കെങ്ങനെ അറിയാം..... നിനക്ക് അറിയണംന്നുണ്ടേൽ പോയി അവരോട് ചോദിക്ക്.... ഓ.... നിന്റൊരു ജാഡ..കൊണ്ടോയി ഉപ്പിലിട്ട് വെക്കെടി.. ദേ... ഒരു കാര്യം ഞാൻ പറയാം എനിക്ക് വയ്യാ ആ കോനിന്റെ അടുത്തിരിക്കാൻ നീ തന്നെ ഇരുന്നോ ഞാൻ നിന്റെ സീറ്റിൽ ഇരുന്നോളാം.....എന്നും പറഞ്ഞു അവളെ വലിച്ചിട്ടു അവളെ സീറ്റിൽ കയറി ഇരുന്നു.... അപ്പോയാണ് ഷാനു കയറി വന്നേ....പെണ്ണിന്റെ മുഖത്തു ഒരു നാണം ഇല്ലെന്നോരു ഡൌട്ട്...ഇനി ആ കോന്തൻ എങ്ങാനും ഇവളെ പ്രൊപോസ് ചെയ്തോ.... പറയാൻ പറ്റൂല മിനിറ്റ് വെച്ചല്ലേ സ്വഭാവം മാറുന്നെ തെണ്ടി... ഷാനു സീറ്റിൽ വന്നിരുന്നതും ഓരോന്ന് ഓർത്തു ചിരിക്കാൻ തുടങ്ങി....

അത് കണ്ട് ഞാനും മുർഷിയും പരസ്പരം ഇതെന്താ കഥാന്നുള്ള രീതിയിൽ അവളെ നോക്കി.... ഡീ.... പട്ടി ഇരുന്ന് കിണിക്കാതെ കാര്യം പറയെടി.... എന്നും പറഞ്ഞു മുർഷി അവളെ പിടിച്ചു കുലുക്കിയതും അവൾ ഞങ്ങളെ രണ്ടാളേം നോക്കി. അതേയ്.... എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞു..... എന്നും പറഞ്ഞു അവൾ ഇളിച്ചതും ഞാനും മുർഷിയും ഒരുമിച്ചു ഞെട്ടി..... കണ്ടോ നിന്റെ ഇക്കാന്റെ സ്വഭാവം ഡ്രസ്സ്‌ മാറുന്നത് പോലെയല്ലേ പെൺകുട്ടികളെ മാറുന്നെ.... ഇങ്ങനത്തേ ഒന്നിനൊടാണല്ലോ പടച്ചോനെ ആദ്യയായിട്ട് പ്രണയം തോന്നിയെ... എന്നും പറഞ്ഞു ഞാൻ മുഖം പൊത്തിയതും ഷാനു എന്റെ മുഖത്തു നിന്ന് കൈ എടുത്ത് മാറ്റി..... നീ എന്തൊക്കെയാ മിന്നൂ പറയുന്നേ..... എന്നെ ഇഷ്ട്ടാണെന്ന് പറഞ്ഞതെ ഫാസിക്കാക്ക് ആണ്... മൂപ്പർക്ക് അതെന്നോട് പറയാൻ പേടിയാന്ന്.. അതോണ്ട് മർഷുക്കാനെ ഏൽപ്പിച്ചതാ....

.എന്നവൾ പറഞ്ഞതും ഞാൻ ഇടംകണ്ണിട്ട് മുർഷിയെ നോക്കി...... അവളുണ്ട് അപ്പൊ എന്നെ ദഹിപ്പിച്ചു നോക്കുന്നു..... ഞാൻ അവളെ നോക്കി സൈക്കളിൽ നിന്ന് വീണൊരു ഇളിയും കൊടുത്ത് അവളെ തോളിലൂടെ കയ്യിട്ടു..... ഞാൻ ഒരു തമാശ പറഞ്ഞപ്പോയേക്കും നീ അത് സീരിയസ് ആക്കി എടുത്ത് എന്നെ നോക്കി പേടിപ്പിക്കാ.... എന്നും പറഞ്ഞു അവളെ കവിളിൽ ഒരുമ്മ കൊടുത്തതും അവൾ എന്നെ പിറകോട്ടു തള്ളി ഞാൻ നേരെ ഷാനുന്റെ മടിയിൽ പോയി വീണു.... നിനക്ക് എന്റെ ഇക്കാനെ വേണംലെ..... നിനക്ക് തരാട്ടോ..... ഇനി എന്നിൽ നിന്ന് ആ കാര്യത്തിന് ഒരു സഹായവും ഉണ്ടാവില്ല........ നീ പോയി ആ ഷഹലിനെ കെട്ടിക്കോ.... എന്റെ ഇക്കാക്ക് സാനി ത ന്നെയാ നല്ലത്.... ഡീ മുർഷി ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലെടി......ഒരബദ്ധം ഒക്കെ ഏത് പോലീസിനും പറ്റും.... നീ ക്ഷമിക്കെടി...ഇനി നിന്റെ ഇക്കാനെ കുറിച്ച് ഞാൻ ഒന്നും പറയൂല പോരെ.... plsനിനക്ക് ഞാൻ എന്ത് വേണേലും വാങ്ങി തരാം..... ഉറപ്പാണോ....... എന്നാ നാളെ ലഞ്ച് നിന്റെ വക....

അതാപ്പോ അതൊക്കെ എപ്പോഴോ റെഡി...ഇന്ന് തന്നെ വേണേൽ വാങ്ങിതരാം എന്തിനാ നാളേക്ക് ആക്കുന്നെ.... ബ്രേക്ക്‌ ടൈമിൽ നമ്മൾ കാന്റീനിൽ പോവുന്നു ഫുഡ്‌ കഴിക്കുന്നു....ഓക്കേ... അയ്യടാ കാന്റിൻത്തെ ഫുഡ്‌ നീ കഴിച്ചാ മതി....എനിക്ക് താജ്ത്തെ മതി എന്ന് അവൾ പറഞ്ഞതും ഞാൻ ഞെട്ടി..... ഡീ ദ്രോഹി ഈ ചെറിയൊരു കാര്യത്തിന് എന്തിനാടി താജ്.... ചെറിയ കാര്യോ....എന്റെ സുന്ദരനും സുശീലനും സൽസ്വഭാവിയുമായ എന്റെ ഇക്കാനെ കുറിച്ച് അപവാതം പറഞ നിന്നെ പിന്നേ എന്താ ചെയ്യണ്ടേ.... ന്റമ്മോ ...താജെങ്കിൽ താജ് എവിടെ വേണേലും കൊണ്ടാവാം... എന്നാലും നീ ഇങ്ങനെ തള്ളിമറിക്കല്ലേ....പേടിയാവുന്നു.... ഇനിപ്പോ ഉപ്പാന്റെ പോക്കറ്റ് തന്നെ ശരണം.....ആ...കിട്ടിപ്പോയ്....ഇക്കാ... മോനെ ഫെബി നിന്റെ പോക്കറ്റ് ഞാൻ ഇന്ന് കാലിയാക്കും.....എന്റെ നെഞ്ചാകെ നീയല്ലേ......എന്നൊക്കെ പാടി ഞാൻ തല കുലുക്കുന്നത് കണ്ടിട്ട് ഇവിടെ രണ്ടും കണ്ണും തള്ളി നോക്കുന്നുണ്ട്..... എന്തോന്നാ മിന്നൂ നീ പിച്ചും പേയും പറയുന്നേ താജ്ക്ക് പോവാന്ന് പറഞ്ഞപ്പോ തന്നെ നിനക്ക് പ്രാന്തായോ......

എന്നും ചോദിച്ചു അവര് നിന്ന് കിണിച്ചപ്പോ... പ്രാന്ത് നിന്റെ കെട്ടിയോൻ ഫാസിക്ക്.... ഡീ എന്റെ ഫാസിക്കാനെ പറഞ്ഞാലുണ്ടല്ലോ.... എന്തോ എങനെ..... മുർഷി ടീ.... നീ കേട്ടില്ലേ ഓളെ ഫാസിക്കയാത്രേ ഇതൊക്കെ എപ്പോ.... അത് പിന്നേ നിങ്ങക്ക് അറിയാലോ ഫാസിക്കാനെ എനിക്ക് ഇഷ്ട്ടാണെന്ന്... ഇപ്പൊ മൂപ്പർക്കും എന്നെ ഇഷ്ട്ടായ സ്ഥിതിക്ക്... ആ....ബാക്കി പോരട്ടെന്ന് പറഞ്ഞു മുർഷി ധൃതി കൂട്ടിയതും ഷാനു അവളെ തലക്കൊന്നു കൊടുത്തു..... പോയി.... പോയി ഫ്ലോ പോയി..... നിന്നോടാരാടി ഇടയിൽ കയറാൻ പറഞ്ഞെ..... ഓ..പിന്നേ....നീ ഫസ്റ്റ് നൈറ്റ്‌ സ്റ്റോറി അല്ലേ പറയുന്നേ...ഫ്ലോ പോവാൻ....എന്ന് മുർഷി പറഞ്ഞതും എന്നാ ഇനി ഞാൻ പറയുന്നില്ലാന്ന് ഷാനു. അങ്ങനെ രണ്ടും കൂടെ അടികൂടി തുടങ്ങിയതും ഞാൻ അവരോട് സ്റ്റോപ്പ്‌ എന്ന് പറഞ്ഞു അലറിയതും ക്ലാസ്സിലെ ചിലച്ചോണ്ടിരുന്ന മൊത്തം പിള്ളേരും തിരിഞ്ഞു നോക്കി....

..ക്ലാസ്സിൽ സാർ ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു ഇല്ലേൽ ഇപ്പൊ പണിയായേനെ.. ഞാൻ എല്ലാരേം നോക്കി ഒന്നു ഇളിച്ചു ഒന്നൂല്ലാ....യുവർ കാരിയോൺ....ന്നും പറഞ്ഞതും അവർ എന്നെ അന്ധം വിട്ടു നോക്കി. ഇനി എന്റെ ഇംഗ്ലീഷ് കേട്ടിട്ടാവോ....എന്നാ മലയാളത്തിൽ പറയാം....... എന്തോന്നാ പിള്ളേരെ.....ഇങ്ങനെ നോക്കി നിക്കുന്നേ....ഇവിടെ വല്ലോരും തുണി അഴിച്ചിട്ട് നിക്കുന്നുണ്ടോ....ഇവിടെ പല സൗണ്ടും കേൾക്കും. അത് കരുതി ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയാ....എന്റെ തനി കൊണം ഇങ്ങള് കാണും.... ഞാൻ ഗ്ലാമർ കുറച്ച് കൂടുതൽ ആണേലും സ്വഭാവം തനി കൂതറയാ......എന്നൊക്കെ പറഞ്ഞതും അവരൊക്കെ ഇതെന്ത് സാധനം എന്ന നിലക്ക് എന്നെ നോക്കി അവരൊക്കെ വീണ്ടും തള്ളിങ്ങിൽ ഏർപ്പെട്ടു.... ഇനി ഇവിടെ കിടന്ന് അടിയുണ്ടാക്കിയാൽ രണ്ടിനേം പിടിച്ചു പുറത്തേക്കിടും... ഷാനു യു കണ്ടിന്യു... അല്ല അങ്ങനെ ആയ സ്ഥിതിക്ക് ഞാൻ യെസ് പറയോലോ. അപ്പൊ ഫാസിക്ക എന്റെതാവൂലെ...എന്ന് അവൾ പറഞ്ഞു തീർന്നതും ഞാൻ അവളെ അടിക്കാൻ തുടങ്ങി.....

നീ രാവിലെ എന്നോട് എന്താടി പറഞ്ഞെ നമ്മക്കിവിടെ സിംഗിൾ പസൻങ്കെ പാടി നടക്കാന്ന്ലെ... അത്.. അപ്പൊ നിന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ... അല്ലാതെ ഇക്കാക്ക് എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞ സ്ഥിതിക്ക് നിന്നെ പോലെ ജാഡ കാട്ടിയാലെ നിന്റെ അവസ്ഥ തന്നെയാവും എനിക്കും.....നിനക്കൊരു കാര്യം അറിയോ നമുക്ക് ആരോട് എപ്പോ ഇഷ്ട്ടം തോന്നിയാലും അതപ്പോ തന്നെ തുറന്ന് പറയണം....അത് അവരുടെ മറുപടി യെസ് ആയിക്കോട്ടേ നോ ആയിക്കോട്ടേ.....എന്നാലും മനസ്സിൽ ഉള്ളത് പറയാതെ പോയാൽ ചിലപ്പോ നമുക്കതൊരു തീരാ വേദനയാവും...എന്നൊക്കെ അവൾ പറയുന്നത് കേട്ടതും ഞാനും മുർഷിയും വായും പൊളിച്ചു നിന്നു.... ഡീ മുർഷി എന്നെ ഒന്നു നുള്ളിക്കേടി...ഇത് നമ്മുടെ ഷാനു തന്നെയാന്നോ....എന്ന് പറഞ്ഞു ചിരിച്ചതും ഷാനു എന്റെ കയ്യിൽ നുള്ളിയതും ഞാൻ വേദന കൊണ്ട് എരിവ് വലിച്ചു..... നിന്നോടാരാടി എന്നെ നുള്ളാൻ പറഞ്ഞെ....ഹോ എന്റെ തൊലി പോയി ഇനി ഇതിന് ട്ടി ട്ടി അടിക്കേണ്ടി വരും നീയൊക്കെ എന്ന് നഖം വെട്ടിയതാടി....

നിനക്ക് ശരിക്ക് വിശ്വാസം ആയിക്കോട്ടേന്ന് കരുതി നുള്ളിയതാ..എന്റടുത്ത് അങ്ങനെ എന്തൊക്കെ ഉണ്ട്....ഞാൻ ഓരോന്ന് പറഞ്ഞാ നിനക്ക് എന്റെ അത്രക്ക് വിവരം ഇല്ലെന്ന് അറിഞ്ഞാ നിനക്ക് സങ്കടം ആവൂലെ...അതോണ്ടാ ഞാൻ ഒന്നും പുറത്തിറക്കാത്തെ...അതൊക്കെ വിട്..കാര്യത്തിലേക്ക് വാ... ഞാൻ എന്ത് മറുപടിയാണ് ഫാസിക്കാക്ക് കൊടുക്കണ്ടെ.... അപ്പൊ നീ ഇക്കാനോടോന്നും പറഞ്ഞില്ലേ.....എന്ന് മുർഷി ചോദിച്ചതും അതിനു അവൾ കൊടുത്ത മറുപടി കേട്ട് ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു... ഇല്ലാ.. മറുപടി ഞാൻ ഫാസിക്കാക്ക് കൊടുത്തോളാന്ന് പറഞ്ഞിരിക്കാ....പിന്നേ കുഞ്ഞു നാൾ തൊട്ട് ഞാനും ഈ മിന്നു കുരിപ്പും ഒന്നിച്ചാ....അതോണ്ട് എന്റെ ലൈഫിലെ ഇമ്പോട്ടന്റ് ആയൊരു കാര്യം വരുമ്പോ ഞാൻ ഇവളോട് ചോദിക്കാതെ ഞാൻ ചെയ്യില്ല.....അവൾക്ക് ഇഷ്ടം ഇല്ലെന്ന് പറഞ്ഞാ ഇതോടെ ഈ ചാപ്റ്റർ ഇവിടെ ക്ലോസ്... ഡീ....ഞാൻ അങ്ങനെ നിന്റെ ഇഷ്ട്ടത്തിന് എതിര്.... പറയോ നിനക്ക് എല്ലാം കൊണ്ടും മാച്ച് ആയ ആള് തന്നെയാ ഫാസിക്ക...നീ ധൈര്യമായിട്ട് ഓക്കേ പറ....

ഞങ്ങളുണ്ട് കൂടെ അല്ലേ മുർഷി.....എന്നൊക്കെ പറഞ്ഞു ഞങ്ങൾ മൂന്നുപേരും കൂടെ കെട്ടിപിടിച്ചു പിന്നേ അവിടെ ഒരു ചുംബന മത്സരം തന്നേയായിരുന്നു....അങ്ങനെ ഫാസിക്കാന്റെ പേരും പറഞ്ഞു ഷാനുനെ കളിയാക്കുന്നതിനിടക്ക് ബെൽ അടിച്ചതും ഞാൻ അവരെ കയ്യും പിടിച്ചു കാന്റിനിലേക്ക് പോയി... അവരോട് ഓരോന്ന് പറഞ്ഞു അവിടേക്ക് കാൽ എടുത്ത് വെച്ചതും ഞാൻ ആരെയോ പോയി കൂട്ടിയിടിച്ചതും അയാളെ കയ്യിലുള്ള കോഫി എന്റെ സ്കാഫിലേക്ക് തെറിച്ചു....അവൻ പെട്ടന്ന് തന്നെ എന്നോട് സോറിയും പറഞ്ഞു പോയതും എനിക്ക് എന്തോ ഒരു ബാഡ് ഫീൽ..... മുഖം കർചീഫു കൊണ്ട് മറച്ചത് കൊണ്ട് കണ്ണ് മാത്രമേ കാണുന്നൊള്ളൂ... ആരായിരിക്കും എന്ന് ആലോചിച്ചു നിക്കുന്നതിനിടക്കാണ് മുർഷി എന്നെ തട്ടി എന്താന്ന് ചോദിച്ചത്.....ഞാൻ അവരോട് ഒന്നും ഇല്ലെന്ന് പറഞ്ഞു വാഷ് റൂമിൽ പോയി വരാന്നും പറഞ്ഞു അവിടുന്നിറങ്ങി.....സ്കാഫിലെ പിൻ അഴിക്കുമ്പോഴാണ് ബാക്കിൽ ആരോ ഉള്ള പോലെ തോന്നിയത്..തിരിഞ്ഞ് നോക്കിയതും അയാൾ എന്റെ വായ പൊത്തി പിടിച്ചു എന്നെ അവിടുന്ന് വലിച്ചു കൊണ്ട് പോയി... വന്നിരിക്ക്....മോളെ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story