❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 14

enikkay vidhichaval

രചന: SELUNISU

ബില്ല് കണ്ട് ഞെട്ടി ഞാൻ അവരെ നോക്കിയതും അവർ എനിക്ക് ഇളിച്ചു തന്നു.... അവരെ നോക്കി പല്ലിറുമ്പി ബില്ല് അടച്ചു ഞാൻ അവരെ അടുത്തേക്ക് ചെന്നു.... അതേയ് രണ്ടാളും കേൾക്കാൻ വേണ്ടി പറയാ.... നമ്മൾ ഇവിടെ വന്നിരിക്കുന്നത് തീറ്റ മത്സരത്തിനല്ല. പഠിക്കാനാ എടെക്കോക്കെ അതോർക്കുന്നത് നല്ലതാ....അല്ല നിങ്ങൾ ഇക്കണ്ട സാധനങ്ങളൊക്കെ എപ്പോ കഴിച്ചു... അത് ഡീ....നിന്നെ കാണാതായപ്പോ... ആ ഒരു ടെൻഷനിൽ അറിയാണ്ട് പറ്റിപ്പോയി.... നിങ്ങളാണ് മക്കളെ ബെസ്റ്റ് ഫ്രണ്ട്‌സ്.... ഫുഡിന്റെ കാര്യം വിട്ടു ഒരു പരിപാടിയും നിങ്ങക്ക് ഇല്ലല്ലോ.... മക്കൾ കഴിച്ചു സാവധാനം വാ... ഞാൻ ഗ്രൗണ്ടിൽ ഉണ്ടാവുംന്നും പറഞ്ഞു വാക മരത്തിന്റെ ചുവട്ടിലേക്ക് ചെന്നതും അവിടെ മർശുക്കയും ഫാസിക്കയും ഉണ്ടായിരുന്നു.... ഞാൻ അവരുടെ അടുത്തേക്ക് പോവാൻ നിന്നതും ആ കോനി വന്നു മർഷുക്കന്റെ അടുത്തിരുന്നു.... അത് കണ്ടതും ഞാൻ അവിടെ സ്റ്റോപ്പ്‌ ആയി. അപ്പോഴേക്കും ഷാനുവും മുർഷിയും വന്നു... മിന്നു എന്താ ഇവിടെ പ്രതിമ പോലെ നിക്കുന്നെ വാ നമുക്ക് വാകമരത്തിന്റെ അവിടെ പോയി ഇരിക്കാം....

എന്ന് മുർഷി പറഞ്ഞതും ഞാൻ അവളെ നേരെ തിരിഞ്ഞു... ഞാനെങ്ങും ഇല്ലാ... ദേ അങ്ങോട്ട് നോക്ക്.... ബോബനും മോളിയും ഉണ്ട് അവിടെ.... ന്നു പറഞ്ഞതും അവർ സംശയത്തോടെ അങ്ങോട്ട് നോക്കി..... ഓ.... സാനി അവിടെ ഉണ്ടായിട്ടാണോ... സാനി അല്ല അവൾ കോനിയാ.... എന്റെ സമാധാനം കളയാൻ വന്ന കെണി.... അവൾ എന്തിനാ എപ്പോഴും മർഷുക്കാന്റെ പിന്നാലെ കൂടിയിരിക്കുന്നത്.... അവൾക്ക് ഫാസിക്കാന്റെ അടുത്തിരുന്നൂടെ.... അയ്യടാ.... അതിന് എനിക്ക് ജീവനുള്ളിടത്തോളം ഞാൻ സമ്മതിക്കൂല. ഫാസിക്കാന്റെ അടുത്തിരിക്കാൻ അവകാശം എനിക്കാ ... അവൾ മർഷുക്കാന്റെ അടുത്ത് തന്നെ ഇരുന്നോട്ടേന്നു പറഞ്ഞു ഷാനു എന്നോടു ചൂടായതും ഞാൻ അവളെ നോക്കി പല്ലിറുംമ്പി..അവളെ അടിക്കാൻ ഓങ്ങിയതും മുർഷി വന്നു ഞങ്ങളെ ഇടയിൽ കയറി.... നിങ്ങൾ രണ്ടും ഒന്ന് നിർത്തോ......അവൾ അവിടെ ഇരുന്നെന്ന് വെച്ച് ഇക്ക അവൾക്ക് ഗർഭം ഉണ്ടാക്കാനൊന്നും പോവുന്നില്ല...ഷാനുനു ഫാസിക്കാക്ക് റിപ്ലൈ കൊടുക്കണ്ടേ അതോണ്ട് വാ...

.ഇക്ക തന്നെയാ ഫുഡ്‌ കഴിച്ചിട്ട് നമ്മളോട് ഇങ്ങോട്ട് വരാൻ പറഞ്ഞെ.... ആ നിങ്ങൾ പോയി പറഞ്ഞു വാ....ഞാൻ ക്ലാസ്സിൽ ഉണ്ടാവും...എനിക്ക് ആ...പൂതനയെ കാണുന്നതെ കലിപ്പാ....പിശാശ്... എന്ന് പറഞ്ഞു ഞാൻ പോവാൻ നിന്നതും ഷാനു എന്റെ കയ്യിൽ പിടിച്ചു.... നീ വരുന്നില്ലേൽ ഞാനും പോവുന്നില്ല..... നാളിതുവരെ നമ്മൾ ഒരുമിച്ചായിരുന്നു എല്ലാ കാര്യത്തിലും. എന്നിട്ട് എന്റെ ലൈഫിലെ ഇമ്പോര്ടന്റ് കാര്യം വന്നപ്പോ നീ എന്നെ ഒറ്റക്ക് ആക്കി പോവുകയാണേൽ പൊയ്ക്കോ....ഞാൻ പറയുന്നില്ല ഫാസിക്കാനോട് .. ഓഹ്....ന്റെ പൊന്നേ.......ഓവർ സെന്റി അടിച്ചു കുളമാക്കല്ലേ.....ഞാൻ വരാം നിങ്ങൾ നടക്ക്...ഏതായാലും മർഷുക്കാന്റെ കയ്യിലെ മുറിവും നോക്കാലോ... അതും പറഞ്ഞു ഞങ്ങൾ അവരെ അടുത്തേക്ക് നടന്നു.....അവിടെ എത്തി ആദ്യം നോക്കിയത് അവളേം മർഷുക്കാനെയാ...... അവളൊരു കൊഞ്ചൽ കണ്ടില്ലേ... നിന്ന് കൊടുക്കാൻ ആ കോന്തനും.....ഫാസിക്ക ആണേൽ ഫോണിൽ തല പൂഴ്ത്തി ഇരിക്കാ...... ഞങ്ങൾ മൂന്നാളും പരസ്പരം നോക്കി...

കാരണം ഞങ്ങൾ വന്നിട്ട് പോലും ഇവറ്റകൾ അതറിഞ്ഞിട്ടില്ല....ഞാൻ മുർഷിനെ നോക്കി വിളിക്കെന്ന് ആഗ്യം കാണിച്ചു....അവൾ തലയാട്ടി.... ഇക്കാക്കാസ്....ഞങ്ങൾ കൂടെ ഒന്ന് പരിഗണിക്കോ.... കുറച്ചു നേരായി ഞങ്ങൾ ഇവിടെ വന്നിട്ട് മൂന്നും അറിഞ്ഞിട്ട് കൂടി ഇല്ലാ.... എന്നവൾ പറഞ്ഞതും മൂന്നാളും ഞങ്ങളെ നോക്കി ഇളിച്ചു കാണിച്ചു.....ഫാസിക്ക ആണേൽ ഷാനുനെ നോക്കി പുഞ്ചിരിക്കുന്നുണ്ട്... അപ്പൊ ഞാൻ ഫാസിക്കാന്റെ അടുത്ത് ചെന്നു.... ഫാസിക്കോയ് ഒന്നിങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്... എന്നും പറഞ്ഞു മൂപ്പരെ കൈ പിടിച്ചു അവിടുന്ന് കുറച്ച് മാറി ഒരു മാവിന്റെ ചുവട്ടിൽ കൊണ്ട് നിർത്തി... എന്താ മിന്നൂ.....എന്താ കാര്യം... ഓ....ഒന്നും അറിയാത്തൊരു പാവം....എന്ന് തുടങ്ങി ഈ അസുഖം.... അസുഗോ എനിക്കോ....എനിക്കൊരു കുഴപ്പവും ഇല്ലല്ലോ.... ഓ....എന്റെ പൊട്ടൻ കണാര... ഞാൻ ഉദ്ദേശിച്ചത് പ്രേമത്തിന്റെ സൂക്കേട് എന്ന് തുടങ്ങിന്ന്.... ഓ.. അങ്ങനെ തെളിച്ചു പറയേണ്ടേ.... തുടങ്ങിട്ട് കുറച്ച് ആയി... അവളോട് പറയാൻ ഒരു പേടി അതാ മർഷൂനെ ഏൽപ്പിച്ചത്.... അയ്യേ....

ഒരു പെണ്ണിനോട് പ്രേമം തോന്നിയാ അത് നേരിട്ട് പറയണം... അങ്ങനെ ഉള്ള ആണുങ്ങളെ പെൺകുട്ടികൾക്ക് കൂടുതൽ ഇഷ്ട്ടം.. ഏഹ്....അപ്പൊ അവൾക്ക് എന്നെ ഇഷ്ട്ടം അല്ലേ..... അതൊക്കെ അവൾ നേരിട്ട് പറയും. ഫാസിക്ക ഇവടെ നിക്ക്.. ഞാൻ അവളെ ഇങ്ങോട്ട് വിടാം...എന്താന്ന് വെച്ചാ നിങ്ങൾ തീരുമാനിച്ചോ.... അതിന് ഫാസിക്ക ഓക്കേ പറഞ്ഞു.... ഞാൻ ഒന്ന് ചിരിച്ചു ഷാനുന്റെ അടുത്തേക്ക് ചെന്നു അവളെ പറഞ്ഞയച്ചു.. അപ്പൊ പെണ്ണ് ഞങ്ങക്ക് ഒന്ന് പുഞ്ചിരിച്ചു അവിടുന്ന് പോയി......... അവൾ പോവുന്നതും നോക്കി ചിരിച്ചു തിരിഞതും നേരെ മർഷുക്കാന്റെ മുഖത്തേക്ക്... മൂപ്പരും അപ്പൊ എന്നെ നോക്കി നിക്കായിരുന്നു.ഞാൻ നോക്കുന്നത് കണ്ടതും പെട്ടന്ന് മുഖം തിരിച്ചു.... പെട്ടന്ന് മുർഷി എന്റെ കയ്യിൽ പിടിച്ചു..അവരെ സൊള്ളൽ കഴിയുമ്പോഴേക്കും ടൈം എടുക്കും അത് വരെ നമുക്കിവിടിരിക്കാന്നും പറഞ്ഞു അവൾ എന്നെ മർഷുക്കാന്റെ അടുത്ത് കൊണ്ടോയി ഇരുത്തിയതും എന്റെയും മർഷുക്കാന്റെയും ഷോൾഡർ തമ്മിൽ കൂട്ടിമുട്ടി...അപ്പൊ മൂപ്പരു നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു.....

അതിന് തിരിച്ചും ഒരു നോട്ടം നോക്കിയതും മർശുക്ക സാനിന്റെ അടുത്തേക്ക് ചെരിഞ്ഞിരുന്നു സംസാരിക്കാൻ തുടങ്ങി..ഇതിന് മാത്രം എന്ത് തേങ്ങയാ ഇവർക്ക് പറയാനുള്ളത്.ഞാൻ അവരെ പുച്ഛിച്ചു മുഖം തിരിച്ചു...മുർഷിയെ ദയനീയമായി നോക്കി..... ഡീ മിന്നൂ നിനക്ക് ഇക്കാനോട് സംസാരിക്കണോ... വേണോങ്കി നീ ശരിയാക്കി തരോ.... ആ... പൂതനക്ക് എന്താ നിന്റെ ഇക്കാനോട്‌ ഇത്ര സംസാരിക്കാൻ.... ഓ... കാണുബോ തന്നെ ചൊറിഞ്ഞു കേറുന്നുണ്ട്.... അവർക്ക് അവരുടെ ഭാവി കാര്യങ്ങളൊക്കെ ചർച്ച ചെയ്യാൻ ഉണ്ടാവില്ലേ...... കുട്ടികളൊക്കെ എത്രെണ്ണം വേണംന്നൊക്കെ തീരുമാനിക്കാവും.... ന്നും പറഞ്ഞു അവൾ കിണിക്കാൻ തുടങ്ങി..... ഒരൊറ്റ കുത്ത് വെച്ച് തന്നാലുണ്ടല്ലോ....നീ നിന്റെ ഇളിയൊക്കെ കഴിഞ്ഞു ഷാനുനെ കൂട്ടി വാ..... ഞാൻ പോവാ.... ഇവിടെ നിന്നാലെ പ്രാന്ത് പിടിക്കും..... ആാ... അങ്ങനെ പോവല്ലേ.. നിനക്കിപ്പോ ഇക്കാനെ ഒറ്റക്ക് കിട്ടിയാ പോരെ അത് ഞാനേറ്റു...... സാനി... ഡീ നീ എന്റെ കൂടെ ഒന്ന് വരോ എനിക്കൊരു കാര്യം പറയാനുണ്ട്.... അതെന്താ മുർഷി ഇവിടുന്നു പറഞ്ഞാ.....

അത് സീക്രെട് നീ വരോ.....ന്ന് ചോദിച്ചതും മർഷുക്ക ഇടയിൽ കയറി... അവളിപ്പോ എങ്ങോട്ടും വരുന്നില്ല....നീ വേണേൽ നിന്റെ ഫ്രണ്ടിനേം വിളിച്ചോണ്ട് പൊയ്ക്കോ..... അതിനിക്കാ എനിക്ക് സംസാരിക്കാനുള്ളത് മിന്നൂനോടല്ല സാനിനോടാ.. മർശു....ഒരു 5മിനിറ്റ് അതിനുള്ളിൽ ഞാൻ നിന്റെ അടുത്ത് എത്തും...പോരെ..വാ മുർഷി നമുക്ക് അവിടെക്ക് നിക്കാന്നും പറഞ്ഞു സാനി മുർഷിയെയും കൊണ്ട് അവിടുന്ന് പോയി...പോവുന്നതിനിടക്ക് അവൾ എന്നെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു...അവർ പോയതും മർഷുക്ക ഫോൺ എടുത്ത് തോണ്ടാൻ തുടങ്ങി.... നമ്മൾ ഇങ്ങനൊരാൾ ഇവിടെ ഉണ്ടെന്നുള്ള വിചാരം പോലും ഇല്ലാ..... കോന്തൻ.... ഞാൻ മെല്ലെ ഇക്കാന്റെ അടുത്തേക്ക് ഒന്ന് നീങ്ങി ഇരുന്നതും അവൻ എന്നെ ഒന്ന് നോക്കി കുറച്ചൂടെ നീങ്ങി ഇരുന്നു....നമ്മൾ വിടൂവോ...വീണ്ടും മൂപ്പരെ അടുത്തേക്ക് തന്നെ ഇരുന്നു....അത് കണ്ടതും അവൻ എന്നെ ഒന്ന് നോക്കി ഫോൺ പോക്കറ്റിലേക്കിട്ടു.എന്റെ നേരെ തിരിഞ്ഞു..... മനുഷ്യനൊരു സ്വസ്ഥത തരില്ലല്ലേ.... നിനക്കിപ്പോ എന്താ വേണ്ടത്....

എനിക്ക് വേണ്ടത് പറഞ്ഞാൽ തരോ.... മനസ്സിലായില്ല... അതേയ് എനിക്കൊരു ഉമ്മ വേണം തരോ...... എന്ന് ചോദിച്ചു ഞാൻ ചിരിച്ചു... അത് നിന്റെ മറ്റവൻ ഇല്ലേ... ഷഹൽ അവനോട് പോയി പറ.... ഞാൻ വൃത്തികെട്ടവനാ.... അത് ഞാൻ അങ്ങ് സഹിച്ചു..... എനിക്കിയാളെ അടുത്ത്ന്ന് തന്നെ വേണം കിട്ടിയിട്ടേ പോവൂ.... അത് ശരിയാ.... നീ എന്റടുത്തു നിന്ന് വാങ്ങിയിട്ടേ പോവൂ.... ദേ.... മിന്നൂ ഇനി എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്... ഞാൻ ഇപ്പൊ നിന്നെ മുർഷിന്റെ പോലെയാ കാണുന്നെ..... നിന്നോട് ഞാൻ പറഞ്ഞതാണല്ലോ ഞാൻ സാനിയെ ആണ് കല്യാണം കഴിക്കുന്നതെന്ന്... ഞങ്ങൾക്കിടയിൽ ഒരു ശല്ല്യം ആയി മാറരുത്... ഓഹോ.... അപ്പൊ സാർ കാര്യത്തിൽ ആണല്ലേ.... എന്നെ ഇഷ്ട്ടമല്ലെങ്കിൽ എന്തിനാ ഞാൻ ഷഹലിനോട്‌ സംസാരിച്ചതിന് കൈ മുറിച്ചത്.... ഹ... ഹ... വാട്ട്‌ എ ഫണ്ണി.... നീ അങ്ങനെ ആണോ വിചാരിച്ചു വെച്ചേക്കുന്നെ...അത് എന്റെ കൈ തട്ടി അറിയാതെ വീണതാ.... നീ ആരോട് സംസാരിച്ചാലും എനിക്കെന്താ... എന്നൊക്കെ മർഷുക്ക പറഞ്ഞതും നെഞ്ചിൽ ഒരു കത്തി കൊണ്ട വേദന..

.ഇത് വരെ ഒക്കെ ഒരു തമാശ ആയി കണ്ട എനിക്ക് ഇപ്പൊ ശരിക്കും സങ്കടായി......കണ്ണിൽ വെള്ളം ഉരുണ്ട് കൂടി... ഓ.... ഒന്നും ഇല്ലല്ലേ....ആയിക്കോട്ടേ..... ഇനി ഞാൻ നിങ്ങളെ ശല്ല്യം ചെയ്യാൻ വരൂല പോരെ.... ന്ന് പറഞ്ഞു മുഖം തിരിച്ചതും... ഷാനു ചിരിച്ചോണ്ട് ഓടി വരുന്നതാണ് കണ്ടത്..... അവളെ വരവ് കണ്ടാൽ തന്നെ അറിയാം അവർ തമ്മിൽ സെറ്റ് ആയെന്ന്.... അവളെ സന്തോഷം ഞാൻ കാരണം ഇല്ലാണ്ട് ആവണ്ട.... ഞാൻ കണ്ണ് തുടച്ചു ചുണ്ടിൽ ഒരു കൃത്രിമ പുഞ്ചിരി വരുത്തി... ഷാനു വന്നു എന്നെ ഇറുക്കി കെട്ടിപിടിച്ചു.... എന്താണ് മോളെ ഒക്കെ ഓക്കേ ആയോ.... അതിനവൾ എന്നെ നോക്കി തലയാട്ടി ചിരിച്ചു..... അപ്പൊ ഞാൻ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..... അപ്പോഴാണ് ഫാസിക്ക വരുന്നത് കണ്ടത്.. എന്താ ഫാസിക്കാ ഇവൾക്ക് ഇങ്ങൾ കൊടുത്തേ പെണ്ണിന്റെ ഇളി നിക്കുന്നില്ലല്ലോ.... അത്.... ചെറിയൊരു ഡോസ്.... ബട്ട്‌ നീയും മർശുവും ചെയ്തത് പോലൊന്നും ഇല്ലാ.....ട്ടോന്നും പറഞ്ഞതും ഞാൻ മർഷുക്കാനെ നോക്കി....അവനപ്പോ ഫാസിക്കാനെ നോക്കി പല്ലിറുമ്പി കാണിക്കുന്നുണ്ട്.....

അതൊക്കെ പഴയ കാര്യങ്ങൾ അല്ലേ... ഫാസിക്കാ വിട്ടേക്ക്....കേൾക്കാൻ ചിലപ്പോ ചിലർക്ക് താല്പര്യം കാണില്ല....എനിക്ക് ഫാസിക്കനോട് പറയാനുള്ളത് ഇവളും എന്റെ ജീവന്റെ ഒരു ഭാഗമാ....കുറച്ചു പൊട്ടത്തരം കയ്യിൽ ഉണ്ടന്നേ ഒള്ളു പാവമാ ....... എന്ത് വന്നാലും ഇനി ഉപേക്ഷിക്കരുത്..... ചിലർക്ക് കൗതുകം കഴിയുന്നത് വരെയുള്ള സ്നേഹമേ കാണു....അത് കഴിഞ്ഞാ വേറെ പലതും തേടി പോവും... അത് പോലെ ആവരുത് നിങ്ങൾ.... മിന്നൂ.... നീ പറയാതെ തന്നെ എനിക്ക് മനസ്സിലായതാ നിങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത..... ഇവളെ ഞാൻ സ്നേഹിക്കുന്നത് ഒരു ടൈം പാസ്സിനല്ല.. സംഭവം ഞാൻ ഓരോ പൊട്ടത്തരം ഒക്കെ പറയും എങ്കിലും ലൈഫ് സീരിയസ് ആയിട്ടേ കാണു..... ഞാൻ മരിക്കുന്നത് വരെ ഇവൾ എന്റൊപ്പം കാണും അതിനി എന്തൊക്കെ സംഭവിച്ചാലും.... എന്നൊക്കെ അവളെ ചേർത്ത് പിടിച്ചു ഫാസിക്ക പറഞ്ഞതും ഒരുപ്പാട് സന്തോഷം ആയി.... അപ്പൊ ഓക്കേ ഫാസിക്ക മനസ്സ് നിറഞ്ഞു ഇനി എന്റെ ഷാനു ഇങ്ങക്കുള്ളതാ.... അത് കരുതി കൂടുതൽ ടച്ചിങ്സ് വേണ്ടാ...

കേട്ടിട്ടില്ലേ സ്പർശനെ പാപം ദർശനെ... പുണ്യംന്ന് നമുക്ക് ആ നയത്തിലങ് പോവാം... അപ്പൊ ഞങ്ങൾ ക്ലാസ്സിലേക്ക് പോട്ടെ മുർഷി വരുമ്പോ അങ്ങോട്ട് വരാൻ പറഞ്ഞാ മതീന്നും പറഞ്ഞു മർഷുക്കാനെ ഒന്നു നോക്ക പോലും ചെയ്യാതെ ഷാനുനേം കൂട്ടി ക്ലാസ്സിലേക്ക് വിട്ടു.... ❣️❣️❣️❣️❣️❣️ പെണ്ണ് പോവുന്നതും നോക്കി നിക്കുമ്പോയാണ് പുറത്ത് നല്ല അടാർ അടി കിട്ടിയത്... നോക്കിയപ്പോ ഫാസി ഉണ്ട് ക്ലോസപ്പിന്റെ പരസ്യം കാട്ടി നിക്കുന്നു..... ഞാൻ അവനെ തറപ്പിച്ചോന്ന് നോക്കിയതും അവൻ വന്നു എന്റെ തോളിൽ കയ്യിട്ടു.... വേദനിച്ചോടാ.... സന്തോഷം കൊണ്ടാ... അവൾ ഇത്ര വേഗം സമ്മതിക്കുമെന്ന് ഞാൻ കരുതിയില്ല മോനെ...... ഓഹ്.... ഇനി നമ്മൾ പൊളിക്കും..... നീ ഇങ്ങനെ നടന്നോ..... മിന്നു പറഞ്ഞതൊക്കെ നീ കേട്ടില്ലേ.... അതൊക്കെ അവൾ നിനക്കിട്ടു താങ്ങിയതാ..... മ്മ്മ്.... എനിക്ക് മനസ്സിലായി..... ബട്ട്‌ കുറച്ചു കാലം ഇങ്ങനെ പോട്ടെ....... അവളെ ജാഡയൊക്കെ ഒന്ന് കുറയട്ടേ.... അതും നോക്കിരുന്നാലേ അവളെ ആണ്പിള്ളേര് കൊണ്ടോവും....

ആ ഷഹൽ അവളെ പിന്നാലെ തന്നെ കൂടിയിരിക്കാ...കേട്ടിടത്തോളം അവൻ ആഗ്രഹിച്ചത് നടക്കാൻ അവൻ എന്ത് നെറികെട്ട കളിയും കളിക്കും...... മിന്നു എന്ത് കണ്ടിട്ടാണാവോ അവനെ വിടാത്തേന്നാ എനിക്ക് മനസ്സിലാവാത്തേ... അതാണ് ഷഹലിന്റെ കഴിവ്....ഞാൻ അവനെ കുറിച്ച് അന്വേഷിച്ചു. ഈ ടൗണിലേ തന്നെ നമ്പർ വൺ ബിസിനസ്‌മാനിൽ ഒരാൾ ആയിരുന്നു അവന്റെ ഉപ്പ...കഴിഞ്ഞ ഇയർ ഒരു ആക്‌സിഡന്റിൽ പെട്ട് ഇപ്പൊ ഒരു ജീവച്ഛവം പോലെ കിടക്കാ..... ഇപ്പൊ എല്ലാം നോക്കി നടത്തുന്നത് അവന്റെ ഇക്കയാ....അവനും ബിസിനസിൽ ഒരു പുലിയാണെന്നാ കേട്ടേ....അവന്റെ ഫാമിലി ഒക്കെ പാവങ്ങൾ ആ....പണത്തിന്റെ അഹങ്കാരം ഷഹലിനു മാത്രമാ... വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ ഇവൻ പക്കാ ഡീസന്റ് ആണ്....അവന്റെ എല്ലാ കളിയും ഫുൾ പ്ലാനിങ്ങിലാ.... പെൺകുട്ടികളെ വലയിൽ വീഴ്ത്താൻ അവനൊരു പ്രേത്യേക കഴിവുണ്ട്.... അവന്റെ ആരെയും മയക്കുന്ന സംസാരം.... അതിൽ ആണ് അധിക ഗേൾസും വീഴുന്നത്...പിന്നേ കൂട്ട് കൂടി അവന്റെ ആവിശ്യം കഴിയുമ്പോ അവൻ പണം കൊടുത്ത് സെറ്റ് ആക്കും ഇല്ലേൽ ഭീക്ഷണി.... എല്ലാ പെണ്ണുങ്ങളോടും ഉള്ള നമ്പർ തന്നെയാ അവൻ മിന്നൂന്റെ അടുത്തും എടുത്തിരിക്കുന്നത്...

ബട്ട്‌ അവളെ ഒന്ന് തൊടണം എങ്കിൽ ഞാൻ ജീവനോടെ ഇല്ലാതിരിക്കണം.... അവൻ കളിക്കട്ടെ എന്താ വേണ്ടതെന്ന് എനിക്കറിയാം.... എന്നും പറഞ്ഞു ഒന്നു നെടുവീർപ്പിട്ട് ഫാസിയെ നോക്കിയതും അവൻ ഉണ്ട് വായും പൊളിച്ചു നിക്കുന്നു.... ആ വാ അടച്ചു വെക്കെടാ വല്ല പാറ്റയും കയറും...... ഡാ.....നീ ഇതൊക്കെ എപ്പോ കണ്ടു പിടിച്ചു...ആരാ നിനക്ക് ഇവരെ ഡീറ്റെയിൽസ് പറഞ്ഞു തന്നത്..... നീ അപ്പം തിന്നാ മതി കുഴി എണ്ണണ്ടാ.... ഓ....വേണ്ടെങ്കി വേണ്ടാ....നിനക്ക് ഉപ്പ പറഞ്ഞ പോലെ IPS ആയാ മതിയായിരുന്നു.... നിനക്കതാ മാച്ച്.... ഫാസി മോനെ....ഞാൻ ആ ജോലിക്ക് പോയിരുന്നെങ്കി നിന്നെ പോലെത്തെ ഒരു പൊട്ടനെ എനിക്ക് ഫ്രണ്ട് ആയിട്ട് കിട്ടുവായിരുന്നോ എന്നും പറഞ്ഞു ഞാൻ ഇളിച്ചതും....അവൻ അത് ശരിയാണ് എന്നും പറഞ്ഞു തല ആട്ടിയതും പെട്ടന്ന് എന്നെ തിരിഞ്ഞു നോക്കി... അപ്പോഴാണ് അവനു ശരിക്കും കാര്യം വർക്ക്‌ ആയത്. ഓ....നീ എനിക്കിട്ട് ഊതിയതാണല്ലേ....അല്ലേലും നിനക്കൊന്നും എന്നെ ഒരു വിലയും ഇല്ലല്ലോ.... ഓഹ്.... സെന്റി അടിച്ചു ചളമാക്കല്ലേ...

. നിന്റെ കാര്യം ഓക്കേ ആയ സ്ഥിതിക്ക് നാളെ ഒരു അടിപൊളി ട്രീറ്റ് എന്ന് പറഞ്ഞതും മുർഷിയും സാനിയും ആരുടെ ട്രീറ്റ് ആന്ന് ചോദിച്ചു ഞങ്ങളെ അടുത്തേക്ക് വന്നു..... അപ്പൊ നിങ്ങളറിഞ്ഞില്ലേ ഇവന് ഷാനൂനോട്‌ മുഹബ്ബത്ത്... അപ്പൊ അതിന്റെ ട്രീറ്റ്.... ഓഹ്.... ആണോ ഫാസിക്ക എന്നാ ഞങ്ങക്കും വേണം.... എന്നും പറഞ്ഞു സാനി അവന്റെ കയ്യിൽ പിടിച്ചു.... അതിനെന്താ സാനി.....ഒരു ചായേം രണ്ട് പരിപ്പുവടയും വാങ്ങി തരാം.... വാ.... അയ്യേ.. പരിപ്പുവടയോ അത് ഇങ്ങൾ തന്നെ തിന്നാമതി.... നമക്ക് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് തന്നെ വേണംന്നു പറഞ്ഞതും.. എന്നാ നമ്മക്ക് താജിൽ പോവാം ഏതായാലും നാളെ മിന്നൂന്റെ ട്രീറ്റ് ഉണ്ട്.... മിന്നൂന്റെയോ അതെന്തിനാ..... എന്ന് ഞാൻ സംശയം ചോദിച്ചതും മുർഷി പറഞ്ഞ കാര്യം കേട്ട് ചിരി വന്നു..... അതിക്കാനെ വളക്കാൻ അവളെ കൂടെ നിൽക്കാൻ... ഓഹ് അങ്ങനെയാണോ എന്നാ താജ് ഫിക്സ്.... ന്ന് പറഞ്ഞതും ഫാസി എന്നെ ദയനീയമായി നോക്കി കീശയിൽ തപ്പി..... ഞാൻ അത് കാണാത്ത പോലെ അവരോട് സംസാരിച്ചു നിന്നു....

അതിനിടയിൽ ആണ് മുർഷി മിന്നൂന്റെ കാര്യം ചോദിച്ചത്... അവളോട് ഉണ്ടായതൊക്കെ പറഞ്ഞതും.. മ്മ്മ്മ്.. ഇങ്ങനെ പോയാ ഇങ്ങളെ പെണ്ണ് ഞമ്മളെ പഞ്ഞിക്കിടുംട്ടോ എന്ന് സാനി പറഞ്ഞതും ഞാൻ അവളെ നോക്കി ചിരിച്ചു... ഇങ്ങക്ക് ചിരിച്ചാ മതി. അവൾക്ക് എന്നെ കാണുന്നത് തന്നെ കലിയാ...എന്തൊക്കെ ആയാലും ആളൊരു അസ്സൽ കാന്താരിയാ..... മർഷുക്കാക്ക് ചേർന്ന പെണ്ണ് തന്നെ...... അങ്ങനെ നാളെ നൈറ്റ്‌ താജിലേക്ക് പോവാന്ന് ഫിക്സ് ആക്കി..... ഇനി നൈറ്റ്‌ ആയോണ്ട് നമ്മളെ പെണ്ണിനെ പറഞ്ഞയക്കോന്നൊരു ഡൌട്ട്.... അതോണ്ട് അപ്പൊ തന്നെ ഫെബിനു വിളിച്ചോണ്ട് നാളെ മീറ്റിയ്യാന്നും പറഞ്ഞു ഫോൺ വെച്ച് സ്റ്റാഫ് റൂമിലെക്ക് പോയി..... അപ്പോഴാണ് പ്രിൻസി എന്നെ ഓഫീസിലേക്ക് വിളിക്കുന്നുണ്ടെന്നു രവി സാർ വന്നു പറഞ്ഞത്.... ഞാൻ ഫാസിയോട് പറഞ്ഞു സാറിന്റെ അടുത്തേക്ക് വിട്ടു..... മേ ഐ കമിങ് സർ.... യെസ്... കമിങ് മർശു. പ്ലീസ് സിറ്റ്... ഇയാളെ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയോ....ഉച്ച കഴിഞ്ഞു എല്ലാ ടീച്ചഴ്സും അവരവരുടെ ക്ലാസ്സിൽ ഉണ്ടായിരിക്കണം...

ഇന്ന് തന്നെ വോട്ടിംഗ് നടത്തി ക്ലാസ് ലീഡേഴ്‌സിനെ തിരഞ്ഞെടുക്കണം..ഇയാൾ തന്നെ ഒക്കെ സെറ്റ് ആക്കണം.ഇയാൾക്ക് പറ്റില്ലേ.... ഓഹ്...ഷുവർ സാർ..... മ്മ്മ് ഗുഡ്... ഹെല്പിന് ഇയാളെ ക്ലാസ്സിൽ നിന്ന് ഒരാളെ ഞാൻ വിളിപ്പിച്ചിട്ടുണ്ട്...... എന്ന് സാർ പറഞ്ഞതും ബാക്കിൽ നിന്ന് ഒരു കിളിനാദം കേട്ടു.... തിരിഞ്ഞ് നോക്കാതെ തന്നെ മനസ്സിലായി അത് നമ്മുടെ പെണ്ണാണെന്ന്... അവൾ അനുവാദം ചോദിച്ചു അകത്തു കയറിയതും എന്നെ കണ്ട് മുഖം കോട്ടി പെണ്ണ് സാറിന്റെ അടുത്തേക്ക് ചെന്നു... സാർ അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു അതിന് അവൾ എന്നെ നോക്കി സാറിന് ഒന്ന് തലയാട്ടി കൊടുത്തു..... ഓക്കേ അപ്പൊ നിങ്ങൾ പൊക്കോളൂ.... വോട്ടിംങ്ങിനു വേണ്ടതെല്ലാം ലൈബ്രറിയിൽ ഉണ്ടാവും എന്ന് സാർ പറഞ്ഞതും ഞാൻ താങ്ക്സ് പറഞ്ഞു പുറത്തേക്ക് പോയി.....എന്റെ പിന്നാലെ തന്നെ അവളും അവിടുന്നു ഇറങ്ങിയതും ഞാൻ കുറച്ചു സ്പീഡിൽ തന്നെ നടന്നു...അപ്പൊ അവൾ എന്റെ പിന്നലെ എത്താൻ വേണ്ടി ഓടി വരുന്നുണ്ടായിരുന്നു... ....പിന്നേ ലൈബ്രറിയിൽ എത്തി അവിടെ ബെഞ്ചിൽ പോയി ഇരുന്നതും മിന്നു ഉണ്ട് കിതച്ചോണ്ട് വരുന്നു..

അത് കണ്ടപ്പോ ഞാൻ പൊട്ടി ചിരിച്ചു.....ഞാൻ ചിരിക്കുന്നത് കണ്ട് അവൾ എന്റെ നേരെ ഭദ്രകാളി ലുക്കിൽ എന്റെ അടുത്തേക്ക് വന്നു എന്നെ തള്ളിയതും പ്രതീക്ഷിക്കാതെ ആയതോണ്ട് ഞാൻ അവളെ കയ്യിൽ പിടിച്ചു... അപ്പൊ ദേ വരുന്നു അവളും എന്റെ മേലേക്ക് ..അവൾ കണ്ണും ചിമ്മി എന്റെ മേലെ സുഗിച്ചു കിടക്കുവാ....എനിക്കാണേൽ കൈ നിലത്തു തട്ടിയതോണ്ട് നല്ലോണം വേദനയെടുക്കുന്നുണ്ട്... ഡീ പോത്തേ ഒന്ന് എഴുന്നേറ്റു പോടീ.....ഞാൻ നിന്റെ ബെഡ് ഒന്നും അല്ല ഇങ്ങനെ സുഗിച്ചു കിടക്കാൻ ഇതെങ്ങാനും എന്റെ സാനി വന്നു കണ്ടാ തീർന്നു.... ഓഹ്....എന്നാ അവൾ വന്നിട്ടേ ഞാൻ എണീക്കുന്നൊള്ളൂ....

ഡീ പെണ്ണെ കളിക്കാണ്ട് എണീറ്റു പോയെ ആരേലും വരും ഇങ്ങോട്ട്...അവരൊക്കെ തെറ്റിധരിക്കും ഹാ....വന്നോട്ടെന്ന് നമ്മൾ കല്യാണം കഴിക്കാൻ പോവാന്നങ് പറഞ്ഞേക്ക് അപ്പൊ കുഴപ്പല്ലല്ലോ... ഓഹ്...അങ്ങനെ ആണോ എന്നാ അത് ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടീട്ട് ഇതൂടെ ആയിക്കോട്ടെ എന്നും പറഞ്ഞു ഞാൻ .... അവളുടെ അധരങ്ങളിൽ ചുണ്ട് ചേർത്തു.....കുറെ എതിർക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാത്തത് കണ്ടു അവൾ പിന്നെ അടങ്ങി നിന്നു..... കുറച്ചു നേരം കഴിഞ്ഞ് അവളിൽ നിന്ന് അകന്നതും അവൾ മെല്ലെ കണ്ണ് തുറന്നു എന്നെ നോക്കി....ഞാനും അത് പോലെ അവളെ വിടാതെ നോക്കികൊണ്ടിരുന്നപ്പോയാണ് ആരോ വരുന്നത് പോലെ തോന്നിയത്......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story