❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 16

enikkay vidhichaval

രചന: SELUNISU

കുറച്ച് നേരം കഴിഞ്ഞു ഞാൻ അവളിൽ നിന്ന് അകന്നതും അവൾ കണ്ണ് തുറന്ന് എന്നെ നോക്കി. ഞാനും അത് പോലെ അവളെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് ആരോ വരുന്നതു പോലെ തോന്നിയത്..... ഞാൻ പെട്ടന്ന് അവളേം കൊണ്ട് തിരിഞ്ഞ് കിടന്നു വേഗം എണീറ്റു അപ്പൊ അവളുണ്ട് കണ്ണും മിഴിച്ച് എന്നെ നോക്കുന്നു.... ഉണ്ട കണ്ണും കാട്ടി കിടക്കാതെ എണീക്കെടി പോത്തേ.... ആരോ വരുന്നുണ്ട്.... എന്നും പറഞ്ഞു ഞാൻ അവളെ കയ്യിൽ പിടിച്ചു എണീപ്പിച്ചു നിർത്തിയതും പെട്ടന്ന് അങ്ങോട്ട് ഷാഹിലും അവന്റെ കുറച്ചു ഫ്രണ്ട്സും വന്നു..... ഞങ്ങളെ അവിടെ കണ്ടപ്പോ അവനൊന്നു ഞെട്ടിയിട്ടുണ്ട്...അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു മിന്നൂന്റെ അടുത്തേക്ക് ചെന്ന് നീ എന്താ ഇവിടെന്നൊക്കെ ചോദിക്ക്ണ്ട്...അവൾ ആണേൽ എന്നെ നോക്കി അവനു വേണോ വേണ്ടയോ എന്നുള്ള രീതിയിൽ മറുപടി കൊടുക്കുന്നുണ്ട്....

അത് കണ്ട് ശരിക്കും ചിരി വന്നു.... അത് പുറമേ കാണിക്കാതെ മുഖത്തു ഇത്തിരി ഗൗരവം കാട്ടി ഞാൻ അവളോട് വരുന്നുണ്ടേൽ വന്നോന്നും പറഞ്ഞു സാധനങ്ങൾ എടുത്തു അവിടുന്ന് പുറത്തോട്ട് ഇറങ്ങി... അപ്പൊ കൂടെ അവളും അവനോട് പറഞ്ഞു എന്റെ അടുത്തേക്ക് ഓടി വന്നു..... എങ്ങോട്ടാ ചാടി വരുന്നേ ബാക്കിയുള്ള പെട്ടികളൊക്കെ നിന്റെ നായരുവന്നെടുക്കോ ... അതൊക്കെ എടുത്ത് എല്ലാ ക്ലാസ്സിലും എത്തിച്ചിട്ട് അങ്ങോട്ട് വന്നാൽ മതി.... ഞാനൊറ്റക്കോ...... ആ...എന്തെ...ഒറ്റക്ക് പോയാ നിന്നെ ആരേലും തിന്നോ....പോയി പണി നോക്കെടി.....എന്ന് പറഞ്ഞു അവളോട് ഒച്ചയിട്ടതും അവൾ എന്തൊക്കെയോ പിറുപിറുത്ത് ചവിട്ടി തുള്ളി പോയി......ഞാൻ നേരെ ക്ലാസ്സിലേക്ക് വിട്ടു വോട്ടിംഗ് ഒക്കെ നടത്തി തിരിച്ചു പോരുമ്പോഴുണ്ട് പെണ്ണ് ആടി ആടി വരുന്നു....പാവം നല്ലോണം ക്ഷീണിച്ചുന്ന് കണ്ടാൽ അറിയാം......പെട്ടന്ന് അവൾ വീഴാൻ പോയതും ഞാൻ ഓടി ചെന്നു പിടിച്ചു...അവിടെ സ്റ്റെപ്പിൽ ഇരുത്തി..... അപ്പോയെക്കും അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു....

ഞാൻ അവളെ കവിളിൽ തട്ടി കുറെ വിളിച്ചെങ്കിലും നോ റെസ്പോണ്ട്.... പടച്ചോനെ ഇതിന്റെ കാറ്റു പോയൊ..... ഏയ്‌..... അങ്ങനെ പെട്ടന്നൊന്നും പോവുന്ന ടൈപ് അല്ലിത്.... എന്നൊക്കെ സ്വയം പറഞ്ഞു അവളെ തലയിൽ ഒന്ന് തലോടി അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തതും.... ഡാ... ന്നൊരു അലറൽ കേട്ട് തിരിഞ്ഞു നോക്കി.അപ്പോയുണ്ട് ഫാസി ഉണ്ട് എന്നെ നോക്കി പേടിപ്പിക്കുന്നു....ഇവൻ ഈ കറക്ക്റ്റ് ടൈമിൽ എവിടുന്ന് വരുന്നു ആവോ..എന്നൊക്കെ ചിന്തിച്ചു ഞാൻ അവനൊന്നു ഇളിച്ചു കൊടുത്തതും അവൻ ഞങ്ങളെ അടുത്തേക്ക് വന്നു എന്നെയും മിന്നൂനേം മാറി മാറി നോക്കി.... എന്നിട്ട് മിന്നൂനെ തട്ടി വിളിച്ചു..അവൾ എണീക്കാത്തതു കണ്ട് അവൻ എന്നെ അടിമുടി നോക്കി...അവന്റെ അടുത്തുണ്ടായിരുന്ന വെള്ളം അവളെ മുഖത്തെക്ക് കുടഞതും അവൾ കണ്ണ് തുറന്നു ഫാസിയെ നോക്കി.. മിന്നു...ആർ യൂ ഓക്കേ...എന്നവൻ ചോദിച്ചതും അവൾ ചിരിച്ചു ഓക്കേ ന്ന് പറഞ്ഞു എന്നെ നോക്കി മുഖം ചുളുക്കി.....

ഇയാൾ എന്തിനാ എന്നെ പിടിച്ചു വെച്ചേക്കുന്നെ നിങ്ങൾ കാരണ ഞാൻ തളർന്നു വീണത് എന്നും പറഞ്ഞു അവൾ എണീറ്റതും ഫാസി എന്നെ സംശയത്തോടെ നോക്കി.... ഇവൻ കാരണോ....ഇവൻ എന്താ നിന്നെ ചെയ്‌തെന്ന് ഫാസി ചോദിച്ചതും അവൾ പെട്ടന്ന് കരയാൻ തുടങ്ങി.... ഫാസിക്ക അത്.. പിന്നെ ഈ മർശുക്ക എന്നെ..... ശോ... അത് ഞാൻ എങനെ നിങ്ങളോട് പറയാ....എന്റെ ജീവിതം പോയില്ലേ ഇനി എന്നെ ആരാ കല്യാണം കഴിക്കാ....അയ്യോ...ന്നും പറഞ്ഞു അവൾ കള്ള കരച്ചിലും കരഞ്ഞു അവിടുന്ന് പോയതും ഞാൻ വായും പൊളിച്ചു അവളെ നോക്കി.....ഈ പെണ്ണ് ഇത് എന്തൊക്കെയാ പറഞ്ഞിട്ട് പോയെ.....എന്നൊക്കെ ആലോചിച്ചു നിക്കുന്ന നേരത്താണ് ഫാസി എന്റെ പുറത്തിട്ട് കൊട്ടിയത്..... എന്താഡാ മർശു അവൾ പറഞ്ഞിട്ട് പോയെ... നീ എന്താ അവളെ ചെയ്തേ.... സത്യം പറയെടാ...

നീ അവളെ പീഡിപ്പിക്കാൻ നോക്കിയതല്ലേ... ദേ...ഫാസി നീ എന്നെ കൊണ്ട് പച്ചമലയാളം പറയിപ്പിക്കല്ലേ...എന്റെ പുറം കളഞ്ഞതും പോരാ അവൻ പറയുന്നത് കേട്ടില്ലേ .......ഈ സ്റ്റെപ്പിൽ ഇരുന്നിട്ടല്ലേ പീഡനം.... അല്ല ഇപ്പൊ ആരും സ്ഥലവും കാലവും ഒന്നും നോക്കാറില്ലല്ലോ...പിന്നെ ഞാൻ വന്നപ്പോ നീ അവൾക്ക് കിസ്സ് കൊടുക്കല്ലേ...അല്ല അത് വിട് ഇവൾക്ക് പിന്നെ എന്ത് പറ്റി....എന്താ അവൾ അങ്ങനെ പറഞ്ഞെ എന്നവൻ ചോദിച്ചപ്പോ ഞാൻ ഉണ്ടായതെല്ലാം അവനു പറഞ്ഞു കൊടുത്തു..... അപ്പോ നീ കാരണം തന്നെയാണ് അവൾ വീണത്.... എന്തിനാടാ തെണ്ടി നീ അതിനെ ഇട്ട് ഇങ്ങനെ കഷ്ട്ടപെടുത്തുന്നേ ഒന്നൂല്ലേലും നിന്നേം മനസ്സിൽ വെച്ച് നടക്കുന്ന ഒരു പാവം പെണ്ണല്ലേ..... നീ പോടാ...ഒരു പാവം നീ കണ്ടില്ലേ ഇപ്പൊ അവൾ ഇവിടെ കാട്ടികൂട്ടിയാതൊക്കെ....അവൾ ശരിക്കും ഒരു കാ‍ന്താരി തന്നെയാ..പിന്നെ ഞാൻ അവളെ കഷ്ട്ടപെടുത്തും വേദനിപ്പിക്കും അത് എന്റെ ഇഷ്ട്ടം....

അതാരും ചോദിക്കാൻ വരണ്ടാ...ബട്ട്‌ ഞാൻ അല്ലാണ്ട് വേറെ ആരേലും കാരണം അവളെ കണ്ണ് നിറയാൻ ഇട വന്നാൽ അവര് പിന്നെ എണീറ്റു നടക്കില്ല........ ഓ...ആയിക്കോട്ടെ ഇപ്പൊ സർ വാ....നമുക്ക് ഫുഡ്‌ കഴിക്കാൻ പോവാം ന്നും പറഞ്ഞു അവൻ എന്നേം കൂട്ടി കാന്റിനിലേക്ക് നടന്നു..വഴിയിൽ നിന്ന് സാനിയും ഞങ്ങളെ ഒപ്പം കൂടി..... അവിടെ എത്തിയപ്പോ നമ്മടെ അനിയത്തിയും അവളെ വാലുകളും ഉണ്ടവിടെ. ഫാസി എന്നേം വലിച്ചു അവരെ അടുത്തേക്ക് പോയി ഷാനൂന്റെ അടുത്തിരുന്നു.. സാനി പോയി മുർഷിന്റെ അടുത്തും ഇരുന്നു...ഇനി ഒരു സീറ്റ് ഉണ്ട്.അതാണേൽ സാനിന്റേം മിന്നൂന്റേം നടുക്ക്.... ഐവ അത് പൊളിക്കും എന്നൊക്കെ ആലോജിച്ച് അവിടെ പോയി ഇരുന്നു മിന്നൂനെ മൈൻഡ് ചെയ്യാണ്ട് മറ്റുള്ളവരോടോക്കെ ഓരോന്ന് സംസാരിച്ചു....... അത് കണ്ട് പെണ്ണിനു ശരിക്കും ദേഷ്യം വന്നിട്ടുണ്ട്....അതൊന്നൂടെ കൂട്ടാൻ വേണ്ടി ഞാൻ സാനീടെ കൈ എന്റെ കയ്യോടു ചേർത്ത് പിടിച്ചതും മിന്നു പെട്ടന്ന് അവിടുന്ന് എഴുന്നേറ്റു.....അത് കണ്ട് ഷാനു അവളോട് നീ എങ്ങോട്ടാന്ന് ചോദിച്ചു ഞാൻ പോവാ...

ഇവിടെ പലർക്കും നമ്മളിവിടെ ഇരുന്നാ ബുദ്ധിമുട്ടാവും.. എനിക്ക് ഫുഡ്‌ വേണ്ടാ...ഞാൻ ലൈബ്രറിയിൽ ഉണ്ടാവും നിങ്ങൾ അങ്ങോട്ട് വാ.... എന്നും പറഞ്ഞു അവൾ എന്നെ നോക്കി പേടിപ്പിച്ചു പോയതും മുർഷി എന്റെ നേരെ തിരിഞ്ഞു..... ഇക്കാ ഇങ്ങക്ക് കുറച്ച് കൂടുന്നുണ്ട്ട്ടോ ഒന്നാമത് ഇക്ക അവൾക്ക് കൊടുത്ത പണി കാരണം നന്നേ ക്ഷീണം പറ്റിയിട്ടുണ്ട്. ഇനി ഫുഡും കൂടെ കഴിചില്ലേൽ അവൾ ഇന്ന് വീട്ടിൽ എത്തില്ല... അതേ..... നല്ലൊരു കാര്യമായോണ്ട് മാത്രമാ ഞാൻ മർശുക്കാന്റെ കൂടെ നിക്കുന്നേ.... അവൾ അറിയാതെ ഞാൻ ആദ്യമായിട്ടാ ഒരു കാര്യം ചെയ്യുന്നേ എന്ന് ഷാനു കൂടെ പറഞ്ഞതും അത് ശരിയാണെന്ന് എനിക്കും തോന്നി..... മർഷുക്ക... ചെന്ന് അവളെ വിളിച്ചിട്ട് വാ... എന്നവര് പറഞ്ഞതും ഞാൻ നേരെ ലൈബ്രറിയിലേക്ക് വിട്ടു....അവിടെ എത്തിയപ്പോ ഉള്ള കാഴ്ച കണ്ട് എനിക്ക് ദേഷ്യം ഇരച്ചു കയറി....

.ആ ഷഹൽ ഉണ്ട് അവളെ അരയിൽ പിടിച്ചു നിക്കുന്നു....അവൻ അവന്റെ മുഖം അവളിലേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നു.... അവൾ കണ്ണടച്ചു പിടിച്ചത് കൊണ്ട് ഒന്നും കണ്ടിട്ടുണ്ടാവില്ല...... എല്ലാം കൂടെ കണ്ടപ്പോ സഹിക്കെട്ട് ഞാൻ അവനെ ചവിട്ടിയതും മിന്നു അവന്റെ കയ്യിൽ നിന്ന് തെറിച്ചു.. ഞാൻ ഓടി ചെന്ന് അവളെ പിടിച്ചു ശരിക്ക് നിർത്തി ഷഹലിന്റെ അടുത്തേക്ക് ചെന്ന് അവന്റെ കോളറിൽ പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു.... നിന്നോട് ഞാൻ പറഞ്ഞതാ എല്ലാ പെണ്ണുങ്ങളെയും പോലെ എന്റെ പെണ്ണിനെ കാണരുതെന്ന്... എന്നും പറഞ്ഞു അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചതും അവൻ കവിളിൽ കൈ വെച്ച് എന്നേ ചവിട്ടി താഴെയിട്ടു... അവിടുന്ന് എണീറ്റു ഞാൻ തിരിച്ചു അവനെ പിടിച്ചു ബാക്കിലേക്ക് തള്ളിയതും മിന്നു ചെന്ന് അവനെ പിടിച്ചു.... അത് കണ്ട് ഞാൻ അവളെ രൂക്ഷമായി നോക്കി.... വിടെടി അവനെ.... ഇല്ലാ... മർഷുക്ക എന്തിനാ ഇവനെ ഇങ്ങനെ തല്ലുന്നത്... അതിന് മാത്രം എന്ത് തെറ്റാ ഇവൻ ചെയ്തത്.... ഞാൻ വീഴാൻ പോയപ്പോ പിടിച്ചതോ. ....

. അല്ലെങ്കിലും അവൻ ചെയ്യുന്ന വൃത്തിക്കേടൊന്നും നീ കാണാറില്ലല്ലോ... നിന്റെ അടുത്ത് ഇവൻ വല്ല്യ പുണ്യാളൻ അല്ലേ..... ആ.. ആണല്ലോ...നിങ്ങക്ക് എന്ത് ചെയ്യാം ലേ.... അത് പോലെ എനിക്ക് തോന്നിയത് ഞാനും ചെയ്യും.നിങ്ങൾ നിങ്ങടെ മറ്റവളുടെ കാര്യം നോക്കിയാ മതിന്ന് പറഞ്ഞതും ഞാൻ അവിടെ ഉണ്ടായിരുന്ന ബുക്സ് എല്ലാം തട്ടി മറിച്ച് ഇറങ്ങി പോടീ എന്നും പറഞ്ഞു ഒച്ചയിട്ടതും അവൾ മിഴികൾ നിറച്ചു പുറത്തേക്ക് ഓടി.... അവളെ എന്നിൽ നിന്നകറ്റാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ അത് നടക്കില്ല ഷഹൽ..... എനിക്ക് ജീവനുണ്ടേൽ നിന്റെ ഒരു കളിയും അവളെ അടുത്ത് നടത്താൻ ഞാൻ സമ്മതിക്കില്ല.. ഹ.. ഹ ഹ... സാറിന്റെ ആത്മവിശ്വാസം കൊള്ളാം.... ബട്ട്‌ അത് വെറും തോന്നലാ.... ഇപ്പൊ തന്നെ കണ്ടില്ലേ എനിക്ക് വേണ്ടി അവൾ നിന്നോട് തർക്കിച്ചത്. അപ്പോ അവൾക്ക് നിന്നോടുള്ളതിനേക്കാൾ സ്നേഹം എന്നോടുണ്ട്.... പിന്നെ നിനക്ക് എന്തിനാ രണ്ട് പേരൊക്കെ വേറെ ഒരുത്തിയെ കൂടെ നീ പാട്ടിലാക്കിയിട്ടുണ്ടല്ലോ...

നീ അവളെ നോക്കിക്കോ ഇവളെ എന്റെ ആവിശ്യം കഴിഞ്ഞാ ഞാൻ തന്നേക്കാം എന്നവൻ പറഞ്ഞതും അവന്റെ വയർ നോക്കി ഒരു ചവിട്ട് കൊടുത്തതും അവൻ ബാക്കിലേക്ക് മറിഞ്ഞു..... വീണ്ടും അവന്റെ അടുത്തേക്ക് പോയി അവനെ ചവിട്ടാൻ നിന്നതും പെട്ടന്ന് ഫാസി വന്നെന്നേ പിടിച്ചു മാറ്റി.... എന്താ മർശു ഇത്.... നീ ഇവിടുത്തെ അധ്യാപകൻ ആണന്നുള്ള കാര്യം മറന്നോ. നോക്ക് കുട്ടികളൊക്കെ നിങ്ങളെ തന്നെ നോക്കുന്നത്..... മിന്നു അവിടിരുന്നു കരയാ.. നീ വന്നേ..ഇവനുള്ളത് നമുക്ക് കൊടുക്കാംന്നും പറഞു അവൻ എന്നേയും കൊണ്ട് അവരുടെ അടുത്തേക്ക് കൊണ്ട് പോയി ഇരുത്തി.. അപ്പോയൊക്കെ മിന്നു ടേബിളിൽ തല വെച്ച് കിടക്കാണ്...ഷാനു അവളെ വിളിച്ചതും അവൾ മുഖം ഉയർത്തി നോക്കിയത് തന്നെ എന്നെയാ ...കരഞ്ഞു പെണ്ണ് ഒരു വിധം ആയിട്ടുണ്ട്. ഈ സങ്കടം അവൾ ചോദിച്ചു വാങ്ങിയതാ....എന്നേ കണ്ട് അവൾ അവരോട് മുഖം കഴുകി വരാന്നും പറഞ്ഞു എണീറ്റു പോയതും ഞാനും അവളെ പിന്നാലെ പോയി.....

അവൾ മുഖം കഴുകുന്നതും നോക്കി അവളെ ബാക്കിൽ നിന്നു..... മുഖം കഴുകി തിരിഞ്ഞതും അവൾ എന്റെ നെഞ്ചിൽ തട്ടി നിന്നു.. പെട്ടന്ന് എന്നേ പുറകോട്ട് ഉന്തി അവൾ നോക്കി പേടിപ്പിച്ചു.... ഇനിയെന്താ ഇയാൾക്ക് വേണ്ടേ എന്തിനാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ....എനിക്ക് ഇഷ്ട്ടാ മർഷുക്കാനെ.... എന്റെ മുന്നിൽ വെച്ച് സാനിയെ സ്നേഹിക്കല്ലേ പ്ലീസ് എനിക്ക് സഹിക്കില്ല..... എന്നും പറഞ്ഞു അവൾ എന്നേ കെട്ടിപിടിച്ചതും എനിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേന്ന് അറിയാതെയായി.....പക്ഷേ ഇത്ര വേഗം സമ്മതിച്ചു കൊടുക്കാൻ പറ്റില്ലല്ലോ കുറെ ജാഡ ഇട്ടതല്ലേ ഇനി ഞാനും കുറച്ച് വെയിറ്റ് ഇട്ട് നിക്കട്ടെ.... ഞാൻ അവളെ തലയിൽ ഒന്ന് തലോടി...അവളെ എന്നിൽ നിന്ന് അകറ്റി.. എനിക്കറിയാം മിന്നു നീ നിന്റെ ഇക്കാനെ ഇഷ്ട്ടപെടുന്ന പോലെ എന്നേം ഇഷ്ട്ടപെടുന്നുണ്ടെന്ന്... ഞാൻ തല്ലിയതും ആ ഒരു സ്വാതന്ത്ര്യം വെച്ച് തന്നെയാ...പിന്നെ സാനിയെ ആരെ മുന്നിൽ വെച്ചും ഞാൻ സ്നേഹിക്കും കാരണം ഷി ഈസ്‌ മൈ ഗേൾ....

അതോണ്ട് അതിന് ലിമിറ്റ് ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞതും അവൾ പല്ലിറുമ്പി എന്നേ നോക്കി അവിടുന്ന് പോയതും ഞാൻ അവിടെ നിന്ന് ഒരുപാട് ചിരിച്ചു....പിന്നെ കയ്യൊക്കെ കഴുകി അവരെ അടുത്തേക്ക് പോയതും മിന്നുനെ കാണാഞ്ഞിട്ട് അവരോട് തിരക്കിയപ്പോ ദേ.... അവിടെ ഒറ്റക്ക് പോയി ഇരിക്കുന്നു വിളിച്ചിട്ട് വരുന്നില്ല നിങ്ങൾ വീണ്ടും ഉടക്കിയൊന്ന് ഷാനു ചോദിച്ചതും ഞാൻ അവർക്ക് സൈറ്റ് അടിച്ചു കൊടുത്ത് അവളേം എന്റേം ഫുഡ്‌ എടുത്ത് അവളെ അടുത്തേക്ക് നടന്നു..... പെണ്ണ് വല്ല്യ ചിന്തയിൽ ആണെന്ന് തോന്നുന്നു.. ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല..... ഹലോ...മാഡം ആലോചന ഒക്കെ കഴിഞ്ഞെങ്കി നമുക്ക് ഫുഡ്‌ കഴിക്കാം.... എനിക്ക് വേണ്ടാ മർഷുക്ക കഴിച്ചോ വിശപ്പില്ല.... അതെങ്ങനെയാ മിന്നൂ... എന്റെ പെങ്ങളൂട്ടി ഇവടെ പട്ടിണി കിടക്കുമ്പോ ഇക്കാക്ക് ചോർ ഇറങ്ങോ... ന്നും പറഞ്ഞു അവളെ നോക്കിയതും അവൾ എന്നേ തറപ്പിച്ചു നോക്കി ഫുഡ്‌ എടുത്ത് കഴിക്കാൻ തുടങ്ങിയതും ഞാനും ചിരിച്ചു ഫുഡ്‌ കഴിച്ചു......

ഒക്കെ കഴിഞ്ഞ് അവര് ക്ലാസ്സിലേക്കും ഞങ്ങൾ സ്റ്റാഫ് റൂമിലേക്കും പോയി..... പിന്നെയുള്ള പിരിയടുകളൊക്കെ പെട്ടന്ന് കഴിഞ്ഞു...... ലോങ്ങ്‌ ബെൽ അടിച്ച് പോവാൻ വേണ്ടി ഞാനും ഫാസിയും വണ്ടിന്റെ അടുത്തേക്ക് ചെന്നതും അവിടെ കാന്താരിയും കൂട്ടരും നിക്കുന്നുണ്ടായിരുന്നു..... എന്താണ് മക്കളെ ഇവിടെ കൂട്ടം കൂടി നിക്കുന്നെ വീട്ടിലെക്കൊന്നും പോവുന്നില്ലേ..... എന്ന് ഫാസി അവരോട് ചോദിച്ചതും.... വണ്ടി പഞ്ചർ ആണെന്ന് പറഞ്ഞു മിന്നു ഞങ്ങളെ നോക്കിയതും ഞാൻ പെട്ടന്ന് മുർഷിനെ നോക്കി. അവൾ അപ്പൊ എനിക്ക് ഇളിച്ചു കാണിച്ചു തന്നു....അപ്പോ തന്നെ അത് അവളെ പണിയാന്ന് എനിക്ക് മനസ്സിലായി....ഞാൻ അവളെ നോക്കി തലയാട്ടി.. ഓഹോ അപ്പോ അങ്ങനാണ് കാര്യം.....എന്നാ മക്കൾ വേഗം ബസ്സിന്‌ വിട്ടോന്ന് ഫാസി പറഞ്ഞതും..... അതിനിക്കാ അവർക്ക് ഇനി ബസ്സ് ഇപ്പൊ ഇല്ലാ...... നിങ്ങളൊരു കാര്യം ചെയ്യ്. ഇവരെ കൊണ്ടാക്കി വാ.... ഞാൻ സാനിന്റെ കൂടെ പൊയ്ക്കോളാംന്ന് പറഞ്ഞതും ഫാസി ഷാനുന്റെ കയ്യും പിടിച്ചു വേഗം ബൈക്കിന്റെ അടുത്തേക്ക് നടന്നു....

അത് കണ്ട് എല്ലാവരും അവരെ കളിയാക്കുന്നതും കണ്ട് ഞാൻ ബൈക്കിൽ കയറി ഇരുന്ന് വണ്ടി സ്റ്റാർട്ട് ആക്കി....മിന്നൂനെ നോക്കിയപ്പോ അവൾ തലയും താഴ്ത്തി നിക്കുവാ.... മുർഷി ചെന്ന് അവളെ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്ത് കൊടുന്നു നിർത്തി.... അവൾ പോവൂലാന്നൊക്കെ പറഞ്ഞു അവളെ കയ്യിൽ പിടിച്ചു കെഞ്ചുന്നുണ്ടായിരുന്നു......പിന്നേ മുർഷി അവളെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞതും അവൾ വേഗം ബൈക്കിൽ കയറി ഇരുന്നു.... 💓💓💓💓💓 മർശുക്കാന്റെ കൂടെ ബൈക്കിൽ പോവുന്നതു ആലോജിച്ചിട്ട്‌ ആകെ കൂടെ എന്തൊക്കെയോ ഒരു ഫീലിംഗ് ഉണ്ട്...... മുർഷി കയ്യിൽ പിടിച്ചു വലിച്ചപ്പോ ഇല്ലാന്ന് പറഞ്ഞു നോക്കിയേങ്കിലും...... കൂടുതൽ ജാഡ കാട്ടി നിന്നാലെ ആ സാനി അവളെ വണ്ടി നിങ്ങക്ക് തന്ന് അവൾ മർഷുക്കാന്റെ കൂടെ പോവും അത് വേണ്ടേങ്കി എന്റെ മോൾ വേഗം കയറിക്കോന്ന് അവൾ എന്റെ കാതിൽ വന്നു പറഞ്ഞതും ഞാൻ ഒന്നും ചിന്തിക്കാതെ വേഗം വണ്ടിയിൽ കയറി ഇരുന്നു....

.മുർഷിയോടും സാനിയോടും വേഗം വീട്ടിൽ പോവാൻ പറഞ്ഞു ഇക്ക വണ്ടി എടുത്തു.... ഷാനുറ്റും നേരത്തെ തന്നെ പോയിട്ടുണ്ട്.... പട്ടി എന്റെ കാര്യം നോക്കാതെ വിളിച്ച ഉടനെ വേഗം കയറി പൊയ്ക്കാ വീട്ടിൽ ചെന്നിട്ടു കൊടുക്കാം അവൾക്കുള്ളത്.... എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് മർഷുക്ക പിടിച്ചിരുന്നോ നല്ല മഴ വരുന്നുണ്ട് എന്ന് പറഞ്ഞത്... അതേയ് ഞാൻ ബൈക്കിൽ ആദ്യമായിട്ടൊന്നും അല്ല..... എനിക്ക് ഒന്നും ഒരു പേടിയും ഇല്ലാ...ന്ന് പറഞ്ഞു തീർന്നതും ഒരു ഇടി പൊട്ടിയതും ഞാൻ ഇക്കാനെ കെട്ടിപിടിച്ചു.... അപ്പോ ഇക്ക മിററിലൂടെ എന്നേ നോക്കി ചിരിച്ചതും ഞാൻ ആകെ ചൂളി പോയി.... അപ്പോ തന്നെ ഞാൻ കുറച്ച് വിട്ടിരുന്നതും എന്റെ കയ്യിൽ പിടിച്ചു ഇക്കാന്റെ വയറിലൂടെ കൈ പിടിപ്പിച്ചതും പിന്നെ ഞാനും എതിർക്കാതെ അങ്ങനെ ഇരുന്നു..... അങ്ങനെ ആ യാത്രയും ആസ്വദിച്ചു ഇരിക്കുമ്പോഴാണ് മഴ പെയ്തത്......

ഇക്ക വണ്ടി സൈഡ് ആക്കി എന്റെ കയ്യും പിടിച്ചു അവിടെ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു... മഴ കൊണ്ട് ഇക്കാന്റെ മുടിയൊക്കെ മുഖത്തെക്ക് വീണു കിടക്കുന്നത് കാണാൻ ഒരു പ്രേത്യേക ഭംഗിയുണ്ട്....അങ്ങനെ വാഴ്നോക്കി നിക്കുമ്പോ ആണ് പെട്ടന്ന് ഇക്ക എന്നേ നോക്കിയത്..എന്റെ നോട്ടം കണ്ട് എന്താന്ന് ചോദിച്ചതും ഞാൻ ഒന്നൂല്ലാന്ന് പറഞ്ഞു തിരിഞ്ഞു നിന്നതും ഇക്ക എന്നേ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തിച്ചു..... ഞാൻ അന്ധം വിട്ടു ഇക്കാനെ തന്നെ നോക്കി നിന്നതും ഇക്ക ഒരു വശ്യമായ ചിരി ചിരിച്ചു എന്റെ മുഖം കോരിയെടുത്ത് എന്റെ കണ്ണിലേക്ക് നോക്കി നിന്നതും ഞാനും അതെ പോലെ ഇക്കാനെ നോക്കി നിന്നു.....പതിയെ എന്റെ അധരം ഇക്കാനെ ലക്ഷ്യം വെച്ച് നീങ്ങിയതും പെട്ടന്ന് ഒരു വണ്ടിയുടെ നിർത്താതെയുള്ള ഹോൺ അടി കേട്ട് ഞങ്ങൾ അകന്ന് മാറി............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story