❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 17

enikkay vidhichaval

രചന: SELUNISU

പതിയെ എന്റെ അധരം ഇക്കാനെ ലക്ഷ്യം വെച്ച് നീങ്ങിയതും പെട്ടന്ന് ഒരു വണ്ടിയുടെ നിർത്താതെയുള്ള ഹോൺ കേട്ട് ഞങ്ങൾ അകന്ന് മാറി.... അപ്പൊ അവിടെ ഞങ്ങളെ നോക്കി കൊണ്ട് ഷാനുവും ഫാസിക്കയും ഉണ്ടായിരുന്നു.... അവരെ കണ്ട് ഞങ്ങൾ പരസ്പരം നോക്കി ചമ്മിയ ചിരി ചിരിച്ചു..... അതെ മക്കളെ ഇതേയ് ബെഡ്റൂം അല്ല.... പബ്ലിക് പ്ലേസ് ആണ്.... ഇവിടെ നിന്ന് ചുംബന മത്സരം നടത്തിയാലെ രണ്ടാളും അകത്ത് കിടക്കേണ്ടി വരും.... ഡാ മർശു ഇതെങ്ങാനും നിന്റെ സാനി വന്നു കണ്ടാലേ നിന്നെ അവൾ പഞ്ഞിക്കിടും അതോണ്ട് മോൻ വേഗം പോരാൻ നോക്ക് എന്നും പറഞ്ഞു അവർ പോയതും ഞാൻ മർശുക്കാനെ നോക്കിയപ്പോ മൂപ്പർ എന്തോ ആലോചിച്ചു ചിരിക്കാ.... ആാാ കോനിന്റെ കാര്യം ആലോജിച്ചിട്ടാവും... എന്നാലും ന്റെ മിന്നൂ നീ എന്നേ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു.... എന്ന് മർഷുക്ക പറഞ്ഞതും ഞാൻ എന്താന്നുള്ള രീതിയിൽ മൂപ്പരെ നോക്കി.....അത് മനസ്സിലാക്കിയ പോലെ ഇക്ക എന്നോട് പറഞ്ഞ കാര്യം കേട്ട് ഞാൻ ശരിക്കും ചമ്മി പോയി... നീ അങ്ങനെ അഭിനയിക്കൊന്നും വേണ്ടാ നീ എന്നേ കിസ്സിയ്യാൻ വന്നതാന്ന് എനിക്കു മനസ്സിലായി.....

ഞാനോ.... എപ്പോ.... അയ്യടാ കിസ്സിയ്യാൻ പറ്റിയോരു മോന്ത ഞാൻ ഇയാളെ മുഖത്ത് എന്തോ ഉണ്ടായിരുന്നു അത് എടുക്കാൻ നോക്കിയതാന്നൊക്കെ ഒരു വിധം പറഞ്ഞോപ്പിച്ചു... അയ്യോടാ..... ചുണ്ട് കൊണ്ടാണല്ലോ എല്ലാരും ഒക്കെ എടുക്കാറുള്ളത്. വീണിടം വിദ്യ ആക്കല്ലേ മോളെ.... ഇതെങ്ങാനും എന്റെ സാനി അറിഞ്ഞാ അവൾ നിന്നെ കൊല്ലും..... എന്നൊക്കെ മർഷുക്ക പറഞ്ഞതും എനിക്കങ് പെരുത്ത് കയറി...... കൊല്ലോ എന്നാ ഒന്ന് കാണണമല്ലോ ഏത് നേരം നോക്കിയാലും ഒരു കോനി.... എന്നേ കൂടുതൽ ദേഷ്യം പിടിപ്പിക്കല്ലേ.... അതിന് നീ എന്തിനാ ചൂടാവുന്നേ...ഞാൻ കാര്യം പറഞ്ഞതല്ലേ.. മർഷുക്ക സത്യം പറ നിങ്ങക്ക് ഇപ്പോഴും എന്നേ ഇഷ്ട്ടമല്ലേ ഇതൊക്കെ എന്നേ ദേഷ്യം പിടിപ്പിക്കാൻ നിങ്ങൾ ചുമ്മാ പറയുന്നതല്ലേ.... നിങ്ങൾ ശരിക്കും സാനിയെ സ്നേഹിക്കുന്നുണ്ടോ..... നിന്നെ ദേഷ്യം പിടിപ്പിച്ചിട്ട്‌ എനിക്ക് എന്ത് കിട്ടാനാ.... ഞാൻ പറഞ്ഞതൊക്കെ സത്യമാ... എനിക്ക് സാനിയെ ഇഷ്ട്ടമാണ്.... നിന്നോട് ഇഷ്ട്ടം പറഞ്ഞപ്പോ വല്ല്യ ജാഡ ആയിരുന്നല്ലോ.....

അപ്പോ ജാഡ ഇല്ലാത്ത ആളെ തന്നെ കെട്ടാന്നു വെച്ചു.... ഓഹോ.....അപ്പോ നിങ്ങൾ രണ്ടും കല്പ്പിച്ചു തന്നെയാണല്ലേ.... എങ്കി നിങ്ങൾ ഓളെ തന്നെ കെട്ടി പണ്ടാരടങ്.... അത് ഞാൻ എന്തേലും ചെയ്യും.... ഇപ്പൊ നീ വാ ലേറ്റ് ആയി.... വേണ്ടാ എന്നേ ഇഷ്ട്ടം ഇല്ലാത്തോരെ കൂടെ ഞാൻ വരില്ല..... എനിക്ക് ഒറ്റക്ക് പോവാൻ അറിയാം.... എന്നും പറഞ്ഞു ഞാൻ ബസ്സ്റ്റോപ്പിൽ നിന്നു ഇറങ്ങി നടന്നു..... ദേ... മിന്നു വെറുതെ കളിക്കല്ലേ... ഒരുപ്പാട് ലേറ്റ് ആയിട്ടുണ്ട്... ഷാനു വീട്ടിൽ കയറാൻ നിന്നെയും കാത്തിരിക്കും... ഞാൻ ഇല്ലാന്നു പറഞ്ഞാ ഇല്ലാ.... നിങ്ങൾ നിങ്ങടെ കൊനീടെ കാര്യം നോക്കിയാ മതി... എന്റെ കാര്യം നോക്കാൻ എനിക്കറിയാംന്നും പറഞ്ഞു കുറച്ചു സ്പീഡിൽ നടന്നു..... കുറച്ചു ദൂരം കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോ മർഷുക്കാനെ കാണാനില്ല.... ചുറ്റും നോക്കിയപ്പോ ഇതേതാ സ്ഥലം ന്നു കൂടെ മനസ്സിലാവുന്നില്ല...

അപ്പോയത്തേ ദേഷ്യത്തിന് ഇറങ്ങി പോരും ചെയ്തു..എത്ര ആയാലും കോന്തൻ പിന്നാലെ വരുംന്നു കരുതി.... ഇതിപ്പോ പെട്ടല്ലോ പടച്ചോനെ.... ഒരു മനുഷ്യ കുഞ്ഞിനെ പോലും കാണാൻ ഇല്ലാ... ആകെ ചുറ്റും നോക്കി ടെൻഷൻ അടിച്ചു നിക്കുന്ന നേരത്താണ് കുറച്ചു ബൈക്ക് വന്നെന്റെ മുമ്പിൽ നിർത്തിയെ...ഒക്കെ ഫുൾ ഹെൽമെറ്റ്‌ ഇട്ടോണ്ട് മുഖം ശരിക്ക് കാണാനും പറ്റണില്ലാ....പെട്ടന്ന് മുമ്പിലുള്ള ബൈക്കിൽ നിന്നു ഒരുത്തൻ അവന്റെ ഹെൽമറ്റ് അഴിച്ചതും ആളെ മുഖം കണ്ടപ്പോ ഉള്ള ജീവനും കൂടെ പോയിന്നു പറഞ്ഞാ മതിയല്ലോ.... റോയ് മാത്യു..... ഇവനു വേറൊരു പണീം ഇല്ലെന്റെ റബ്ബേ.... എപ്പോ നോക്കിയാലും എന്റെ പിന്നാലെ തന്നെയാണല്ലോ ശവം..... ആ മർശു കോന്തൻ എവിടെ ആണാവോ.....എന്നൊക്കെ മനസ്സിൽ പറഞ്ഞു നിക്കുമ്പോ ആണ് അവൻ ബൈക്കിൽ നിന്ന് ഇറങ്ങി എന്റെ അടുത്തേക്ക് വന്നത്... ആഹാ...ആരിത് എന്റെ ഐഷ കുട്ടിയോ....എന്താ എന്റെ മുത്ത് ഇവിടെ ഒറ്റക്ക് നിക്കുന്നെ.....വാ ഏട്ടൻ മോളെ വീട്ടിൽ ആക്കി തരാംന്നും പറഞ്ഞു

അവൻ എന്റെ കൈയ്യിൽ പിടിച്ചതും ഞാൻ അവന്റെ കൈ തട്ടി മാറ്റി.... തൊട്ട് പോവരുത് ....നിന്നെ പോലെ ഒരുത്തൻ തൊട്ടാ ഏഴു പ്രാവശ്യം കുളിക്കേണ്ടി വരും..... അതിനെന്താ നമുക്ക് ഒരുമിച്ചങ് കുളിക്കാന്നേ...എന്നും പറഞ്ഞു അവൻ എന്നേ അവന്റെ അടുത്തേക്ക് വലിച്ചു. അവനിലേ മദ്യത്തിന്റ ഗന്ധം കാരണം എനിക്ക് വോമിറ്റ് ചെയ്യാൻ വന്നതും ഞാൻ മുഖം തിരിച്ചു....അപ്പോ അവൻ വീണ്ടും എന്റെ മുഖം പിടിച്ചു അവന്റെ നേരെ തിരിച്ചു...ഞാൻ കുതറുന്നതിനനുസരിച്ചു അവൻ എന്നിലുള്ള പിടി മുറുക്കി. ഇനി രക്ഷയില്ലെന്ന് ഉറപ്പായതും എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു..... അയ്യേ...എന്റെ ആയിഷ കുട്ടി കരയാ....ദേ...നോക്കിയെടാ ധൈര്യശാലി നിന്ന് കരയുന്നു...നിന്നെ കുറിച്ച് ഞാൻ ഇവരോടൊക്കെ എന്തൊക്കെയാ പറഞ്ഞെന്നറിയോ...നീ ധൈര്യശാലിയാണ് നിനക്ക് ഒരുത്തനേം പേടി ഇല്ലാ....എന്നിട്ട് നീ അത് മൊത്തം കുളമാക്കിയില്ലെ... എന്നൊക്കെ പറഞ്ഞു അവൻ എന്നേ പിറകോട്ടു തള്ളിയതും ഞാൻ അവന്റെ ബൈക്കിൽ പോയി തട്ടി നിന്നു....

പെട്ടന്ന് ഞാൻ തിരിഞ്ഞു ഓടാൻ നിന്നതും വേറൊരുത്തൻ വന്നെന്നെ പിടിച്ചു..... .നീ എന്താടി മോളെ കരുതിയെ ഇത്രേം കാലം നീ രക്ഷപെട്ടപോലെ ഇനിയും നീ രക്ഷപെടുംന്നോ.....ഇന്ന് എന്റെ കൈ കൊണ്ട് തീരാനാ....നിന്റെ വിധി......അല്ല നിന്റെ നാവിറങ്ങി പോയോ...അല്ലേൽ പ്രസംഗിക്കുന്നത് കാണാലോ.....ഇത്രേ ഒള്ളെടി ഒരു പെണ്ണ്..... അത് നീ മാത്രം തീരുമാനിച്ചമതിയോടാ പട്ടി....നിന്നെപോലുള്ളൊരു ചെറ്റയുടെ മുന്നിൽ തോൽക്കില്ല ഈ ആയിഷ അയ്മിൻ...നിനക്ക് എന്നേ ഒന്നും ചെയ്യാൻ കഴിയില്ല..... മ്മ്മ്.... നിന്റെ ആത്മ വിശ്വാസം കൊള്ളാം... ബട്ട്‌ നടക്കില്ല.... ആത്മ വിശ്വാസം തന്നെയാടാ....നീന്നെ പോലെ പല തന്തക്ക് പിറന്നതല്ല ഞാൻ.... എന്ന് ഞാൻ പറഞ്ഞതും അവൻ ഡീ..... ന്ന് അലറി എന്റെ മുടിക്കുത്തിൽ പിടിച്ചതും വേദന കൊണ്ട് ഞാൻ പുളഞ്ഞു... ബട്ട്‌ കരഞ്ഞില്ല.... എന്തോ ഒരു പ്രതീക്ഷ....പെട്ടന്നവൻ എന്നേ പിടിച്ചു കറക്കി ഉന്തിയതും ഞാൻ ആരുടെയോ കൈകളിലെക്ക് ചെന്ന് വീണു....ആളെ നോക്കാതെ തന്നെ അതാരാണെന്ന് എനിക്ക് മനസ്സിലായി മർഷുക്ക....

ഇക്ക എന്നേ നേരെ നിർത്തി എന്റെ കയ്യും പിടിച്ചു അവന്റെ അടുത്തോട്ടു ചെന്നു..... ഓഹോ....ഇത് ന്യൂ ആണല്ലോഡീ.....അപ്പോ നിനക്ക് എത്ര പേരാ മൊത്തം...എങനെ ഇല്ലാണ്ടിരിക്കും അമ്മാതിരി ഫിഗർ അല്ലേ നീ...എന്നവൻ എന്നെ അടിമുടി നോക്കി പറഞ്ഞതും മർഷുക്ക അവന്റെ മുക്ക് നോക്കി ഒരു കുത്ത് കോടുത്തു....ടാം തുറന്നു വിട്ട പോലെ അവന്റെ മൂക്കീന്ന് ചോര വന്നു.... അത് കണ്ട് അവന്റെ ഒപ്പം ഉണ്ടായിരുന്നവരൊക്കെ ഡാ..... ന്നും വിളിച്ചു ഇക്കാന്റെ അടുത്തേക്ക് വന്നതും ഇക്ക എന്നേ മാറ്റി നിർത്തി......അവിടെ കണ്ട ഒരു വടി എടുത്ത് എല്ലാരേയും തല്ലി ഒരു പരുവമാക്കി....എന്നിട്ട് റോയിയുടെ അടുത്ത് ചെന്ന് എന്തൊക്കെയോ പറഞ്ഞു....കുറച്ച് മാറി ആയത് കൊണ്ട് എനിക്കൊന്നും കേൾക്കാനും പറ്റിയില്ല.....എന്താവും പറഞ്ഞെതെന്ന് ആലോചിച് നിക്കുമ്പോ ആണ് മർഷുക്ക എന്നെ വിളിച്ചത്.... നിനക്ക് ഇവനു എന്തേലും കൊടുക്കാനുണ്ടേൽ കൊടുത്തിട്ടു വാ....ന്നും പറഞ്ഞു ഇക്ക പോയതും ഞാൻ റോയിയുടെ നേരെ തിരിഞ്ഞു......

അച്ചോടാ കിടക്കുന്ന കിടപ്പ് കണ്ടില്ലേ......നീ എന്ന് എന്റെ അടുത്ത് വന്നോ അന്നൊക്കെ നിനക്ക് വയറു നിറച്ചു കിട്ടിയിട്ടുണ്ട്..ഇനിയെങ്കിലും ഈ പണി നിർത്തി പൊയ്ക്കൂടേ.... ഇല്ലെടി...അങ്ങനെ ഒന്നും നിർത്തി പോവുന്നവനല്ല ഈ റോയ് മാത്യു.....തരാനുള്ളത് തന്നിട്ടേ പോവൂ. ...അതിനിനിയും അവസരം കിട്ടും....അന്ന് ഇതിനെല്ലാം പലിശയും ചേർത്ത് നിനക്ക് കിട്ടും..അന്ന് നിന്നെ രക്ഷിക്കാൻ ഒരുത്തനും വരില്ല.....നീ കാത്തിരുന്നോ..... ഓഹോ....ആയിക്കോട്ടെ ഐ ആം വെയിറ്റിങ് ഡിയർ അപ്പൊ പോട്ടെ സേട്ടാ....എന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും പെട്ടന്ന് ആണ് ഒരു കാര്യം ഓർമ വന്നത്...പിന്നേം അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ മുടിയിൽ പിടിച്ചു വലിച്ചു ഒരോട്ടം ആയിരുന്നു.....അവൻ അവിടെ കിടന്ന് അലറി വിളിക്കുന്നത് കേട്ടപ്പോഴാണ് ഒരു മനസുഖം കിട്ടിയത്... ഞാൻ ചിരിച്ചോണ്ട് മർഷുക്കാന്റെ അടുത്തേക്ക് ചെന്നു... എന്തൊരു ദുരന്തമാടി നീ.....നീ എന്തിനാ അവന്റെ മുടി പിടിച്ചു വലിച്ചെന്ന് ഇക്ക ചോദിച്ചതും ഞാൻ ഇക്കാന്റെ മുടിയിൽ പിടിച്ചു.....

ഡീ....വിടെടി എനിക്ക് വേദനിക്കുന്നു....നിനക്ക് വട്ടായോ....എന്നും പറഞ്ഞു മൂപ്പരെന്റെ കൈ തട്ടി മാറ്റി.... അയ്യോടാ.....ഇക്കാക്ക് വേദനിച്ചോ.....ഈ വേദന തന്നെയാ അവൻ എനിക്കും നേരത്തെ തന്നേ...... അപ്പൊ അതിന് പകരം വീട്ടിയില്ലേൽ എനിക്കിന്ന് ഉറക്കം വരൂല... മ്മ്മ്....പകരം വീട്ടൽ ഞാൻ വന്നില്ലേൽ കാണായിരുന്നു.... ആരു വന്നില്ലേലും എനിക്ക് രക്ഷപെടാൻ അറിയാം.....ഇയാളോട് ഞാൻ പറഞ്ഞോ വരാൻ....അവനൊക്കെ എനിക്കു വെറും ഗ്രാസ്സാണ്....അവനെയൊക്കെ മാനേജ് ചെയ്യാൻ ഞാൻ മാത്രം മതി..... മ്മ്മ്....എന്നിട്ട് തന്നെയാ അവന്റെ മുന്നിൽ നിന്ന് മോങ്ങിയത്....എന്ന് ഇക്ക പറഞ്ഞതും ഞാൻ ഞെട്ടി മൂപ്പരെ നോക്കി.... ആഹാ....അപ്പൊ നിങ്ങൾ അപ്പോഴോക്കെ അവിടെ ഉണ്ടായിരുന്നുലേ.... ഉണ്ടായിരുന്നു....ഞാൻ ആദ്യം മുതലേ നിന്റെ പിന്നാലെ തന്നേ ഉണ്ടായിരുന്നു....പിന്നേ അപ്പൊ തന്നെ നിന്റെ അടുത്തേക്ക് വരാഞ്ഞത് നിന്റെ ജാഡയൊന്നു കുറഞ്ഞോട്ടേന്ന് കരുതിയിട്ടാ.... കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ..... ആ....എനിക്കു കുറച്ചു കുറവാ....

എന്തെ നിന്റെ അടുത്ത് സ്റ്റോക്ക് ഉണ്ടോ....നിന്ന് കിന്നരിക്കാതെ വാടി..... ഞാൻ നിങ്ങടെ കൂടെ വരൂല.... ഞാൻ ബസ്സിനു വന്നോളാം..... ഈ ടൈമിൽ നിന്റെ അമ്മായിഅപ്പൻ കൊടുന്നു വെച്ചിട്ടുണ്ടോ ബസ്...... എന്ന് മൂപ്പരു ചോദിച്ചതും ഞാൻ അതിന് അങ്ങേർക്ക് സൂപ്പർ മാർക്കറ്റ് അല്ലേ......ന്ന് മെല്ലെ പറഞ്ഞു.. നിന്ന് പിറുപിറുക്കാതെ വന്നു കയറെടി... ഇല്ലേൽ ഞാൻ എന്റെ പാട്ടിനങ് പോവും....അവരൊക്കെ ഇവിടെ തന്നേ ഉണ്ട് അത് മറക്കണ്ട ന്ന് ഇക്ക പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കിയപ്പോ റോയ് എന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്നുണ്ട്..പിന്നേ ഒന്നും ആലോചിക്കാതെ ഞാൻ വണ്ടിയിൽ കയറി ഇരുന്നു....അത് കണ്ട് ഇക്ക എന്നെ നോക്കി ചിരിച്ചതും ഞാൻ മുഖം തിരിച്ചിരുന്നു......അങ്ങനെ കുറച്ച് സമയത്തിനു ശേഷം ഞങ്ങൾ ഷാനുന്റിറ്റും അടുത്തെത്തി......അപ്പൊ തന്നേ ഇക്കനോട് ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നിറങ്ങി ഞാൻ ഷാനൂന്റെ അടുത്തേക്ക് ചെന്നു..... ❣️❣️❣️❣️❣️❣️

അവരുടെ അടുത്ത് എത്തിയപ്പാടെ പെണ്ണ് എന്നെ ഒന്ന് നോക്ക പോലും ചെയ്യാതെ വണ്ടിയിൽ നിന്ന് ഇറങ്ങി ഷാനുന്റെ അടുത്തേക്ക് ചെന്നു....അതിനിടക്കാണ് ഫാസി.. എവിടെ ആയിരുന്നു ഇത്രേം നേരം രണ്ടും.....കുറെ നേരം ആയി ഞങ്ങൾ ഇവിടെ പോസ്റ്റടിച്ചു നിക്കാൻ തുടങ്ങീട്ട്....നിങ്ങളെ ചുംബന മത്സരം ഇപ്പോയാണോ കഴിഞ്ഞത്... എന്നവൻ ചോദിച്ചതും ഞാൻ ഫാസിന്റെ അടുത്തേക്ക് ചെന്നു....എന്നിട്ട് അവന്റെ തോളിൽ കയ്യിട്ടു ഷാനുനേം മിന്നുനേം നോക്കി... നിങ്ങൾ പൊയ്ക്കോ......നേരം വൈകിയത് എന്താന്ന് ചോദിച്ചാ മറുപടി എന്ത് പറയും...... അത് എന്ത് പറയണംന്ന് ഞങ്ങക്കറിയാം..തൽക്കാലം സാറമ്മാരു പോയാട്ടെ.....എന്ന് പെണ്ണ് പറഞ്ഞതും ഞാൻ അവളെ നോക്കി സൈറ്റ് അടിച്ചു....അതിനവൾ എനിക്ക് ഒരു ലോടു പുച്ഛം തിരിച്ചു തന്നു.....അവന്റെ കയ്യിൽ നിന്ന് രക്ഷിച്ചതിന് ഒരു താങ്ക്സ് പോലും പറഞ്ഞിട്ടില്ല കാ‍ന്താരി....

നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ ശരിയാക്കി തരാഡീ...എന്നൊക്കെ മനസ്സിൽ പറഞ്ഞു നിക്കുമ്പോഴാണ് അല്ല മർഷുക്ക ഇവളെ മുഖം എന്താ ഇങ്ങനെ ബലൂൺ പോലെ.....എന്ന് ഷാനു ചോദിച്ചതും.....അത് അവൾ തന്നേ പറഞ്ഞു തരും ഇപ്പൊ നിങ്ങൾ ചെല്ല്.....എന്നും പറഞ്ഞു അവരെ പറഞ്ഞയച്ചതും ഞാൻ ഫാസിന്റെ നേരെ തിരിഞ്ഞു...അവനപ്പോ ഷാനുനെ നോക്കി ഫ്ലൈയ്യിങ് കിസ്സും കൊടുത്തോണ്ടിരിക്ക.....അവൾ ആണേൽ അതിനൊക്കെ പുഞ്ചിരിക്കുന്നുണ്ട്....അത് കണ്ട് ഞാൻ നമ്മളെ പെണ്ണിനെ നോക്കിയതും അവൾ എന്നെ നോക്കി പേടിപ്പിക്കാ......ഇവളൊക്കെ എന്ന് നന്നാവാനാ.....എന്നും മനസ്സിൽ വിചാരിച്ചു ഫാസിനെ വലിച്ചു ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടോയി..... അവന്റെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചു..... എന്തിനാടാ തെണ്ടി നീ ഇപ്പൊ എന്നെ അടിച്ചേ.... എന്താന്ന് നിനക്കറിയില്ലല്ലേ......എന്തോരം ആഗ്രഹിച്ചതാ അവളെ അടുത്തുന്ന് ഒരു കിസ്സ്.....എന്നിട്ട് അവളത് തരാൻ വന്നപ്പോ അവനത് കുളമാക്കി.....അല്ലേലും നീ ഈ കറക്റ്റ് ടൈമിൽ എവിടുന്ന് പൊട്ടി മുളക്കുന്നു.....

അതിന് എനിക്കറിയോ അവൾ നിനക്ക് കിസ്സ് തരാൻ വന്നതാണെന്ന്.... അറിഞ്ഞാലും അറിഞ്ഞില്ലേലും ഇനിയെങ്ങാനും അങ്ങനെയുള്ള സാഹചര്യത്തിൽ നീ അവിടെ വന്നാ കൊല്ലും നിന്നെ ഞാൻ.....എന്റെതൊക്കെ കുളമാക്കി ഓൻ ഇവിടെ ഫ്‌ളൈ കിസ്സും നടത്തി നിക്കാ..... ഓ....ഒരു കിസ്സല്ലേ....അത് വേണേൽ ഞാൻ തരാം...നീ ഇങ്ങനെ മുട്ടി നിക്കുവാന്ന് ഞാൻ അറിഞ്ഞില്ല....എന്നും പറഞ്ഞു അവൻ എന്റെ കവിളിൽ ഉമ്മ വെച്ചതും ഞാൻ അവനെ പിടിച്ചു തള്ളി.... ച്ഛി.....വൃത്തിക്കെട്ടവൻ.നിന്റെ ഉമ്മ ഷാനുനു കൊടുത്താ മതി.... അവൾക്കു കൊടുത്തതാ.. ആ...അപ്പൊ അതൊക്കെ കഴിഞ്ഞല്ലേ....സത്യം പറയെടാ നിങ്ങക്ക് എന്തെന്നു ഇവിടെ പണി.... എന്ത് പണി...മർശു നീ ഓവർ ആയിട്ട് ചിന്തിക്കല്ലേ....ഞാൻ അവൾക്ക് ഒരു കിസ്സ് മാത്രേ കൊടുത്തുള്ളൂ.... എന്നും പറഞ്ഞവൻ ഒരു വിരൽ പൊക്കി കാണിച്ചതും.. ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി....അപ്പൊ അവൻ രണ്ട് വിരൽ പൊക്കി..... ഇനി നീ വിരൽ പൊക്കിയാ...പിന്നേ പൊക്കാൻ നിനക്ക് വിരൽ ഉണ്ടാവൂല....

അതിന് ഇനി പൊക്കൂല....രണ്ടേ രണ്ടെണ്ണം അത് ഇവിടെ ബോറടിച്ചു നിന്നപ്പോ ചുമ്മാ ഒരു രസത്തിന്..... അല്ല...നീ വല്ലാതെ എന്നെ ക്യുസ്ടിയൻ ചെയ്യണ്ടാ നിങ്ങൾ ഇത്രേം നേരം എവിടെന്..... ഞങ്ങൾ ഒരു ഹോട്ടലിൽ മുറി എടുത്തു..എന്തെ....എന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ...... ഡാ...ഞാനാ റോയിയെം കൂട്ടരുമായിട്ട് ചെറിയൊരു ഫൈറ്റ് കഴിഞ്ഞു വരുവാന്നും പറഞ്ഞു അവിടെ നടന്നതൊക്കെ അവനോടു പറഞ്ഞു..... ഓ....അങ്ങനൊക്കെ സംഭവിച്ചോ....എന്നാ നിനക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ.....ഒരു ഫൈറ്റോക്കെ നേരിട്ട് കണ്ടിട്ട് കുറച്ചു കാലം ആയി.... ഓ....ഫൈറ്റ് കാണാൻ ആണല്ലേ....അല്ലാതെ അവരെ തല്ലാൻ അല്ല.... അയ്യടാ....ഞാൻ കഷ്ട്ടപെട്ടുണ്ടാക്കിയ തടിയാ.....ഇതയ് കണ്ടവൻമാർക്ക് കയറി നിരങ്ങാനുള്ളതല്ല....ഇതൊണ്ട് വേറെയും പല ആവിശ്യങ്ങൾ ഉണ്ട്.... അതെന്താണാവോ.... അതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ.....കാരണം നീ കുട്ടിയാണ്....ഓക്കേ.. നീ ഇവിടെ തള്ളിക്കൊണ്ട് നിക്ക്....ഞാൻ പോവാന്നും പറഞ്ഞു വണ്ടിയിൽ കയറിയതും അവനും വണ്ടി എടുത്ത് എന്റെ പുറകെ വന്നു....അങ്ങനെ കുറച്ചു കഴിഞ്ഞ് ബൈ പറഞ്ഞു രണ്ടാളും രണ്ട് വഴിക്ക് തിരിഞ്ഞു........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story