❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 18

enikkay vidhichaval

രചന: SELUNISU

നീ ഇവിടെ തള്ളിക്കൊണ്ട് നിക്ക് ഞാൻ പോവാന്നും പറഞ്ഞു വണ്ടിയിൽ കയറിയതും അവനും വണ്ടി എടുത്ത് എന്റെ പുറകെ വന്നു.... അങ്ങനെ കുറച്ച് കഴിഞ്ഞ് ബൈ പറഞ്ഞു രണ്ടാളും രണ്ട് വഴിക്ക് തിരിഞ്ഞു..... ❣️❣️❣️❣️❣️❣️ ഡീ ഷാനു നേരം വൈകിയത് എന്താന്ന് ചോദിച്ചാ നമ്മൾ എന്ത് പറയും.... നിന്റെ കെട്ടിയോന് വായ് ഗുളിക വാങ്ങാൻ പോയിരിക്കാന്ന് പറഞ്ഞോ..... അതെന്നെല്ലേടി മർഷുക്ക ചോദിച്ചത് അപ്പൊ നീയല്ലേ മൂപ്പരോടു തട്ടി കയറിയത്. ഇനി എന്താച്ചാ നീ പറഞ്ഞോ..... അല്ലേലും നിങ്ങൾ എന്താ ഇത്രക്ക് ലേറ്റ് ആയത്.... എന്നവൾ ചോദിച്ചതും ഞാൻ ഒക്കെ പറഞ്ഞു കൊടുത്തു..... ഡീ.... ദുഷ്ട്ടേ എന്നിട്ടാണോടി നീ ആ പാവത്തിനോട്‌ അങ്ങനെ ചാടി കളിച്ചേ.... അയ്യടാ... ഒരു പാവം... എന്നെ ഉപദ്രവിക്കുന്നതും നോക്കി രസിച്ചു നിക്കല്ലായിരുന്നോ.... കണക്കായി പോയി ... ഒന്ന് പറഞ്ഞു രണ്ടാമത്തതിന് എടുത്ത് ചാടുന്ന നിന്റെ ഈ സ്വഭാവം ആദ്യം മാറ്റ്.... ഇത്രേം ചെയ്ത് തന്നിട്ട് നീ ഇക്കാനോട്‌ ഒരു താങ്ക്സ് എങ്കിലും പറഞ്ഞോ... ന്ന് അവൾ ചോദിച്ചപ്പോഴാണ് എനിക്കും ആ കാര്യം ഓർമ വന്നത്....

ഞാൻ അവളെ നോക്കി ഇല്ലെന്ന് തലയാട്ടി.... ആ..... ബെസ്റ്റ്... നിന്നേക്കാൾ ഇക്കാക്ക് മാച്ച് ആ സാനി തന്നെയാ.... ദേ.... അല്ലെങ്കിലേ എരിഞ്ഞു കയറി നിക്കാ .... അതിന്റെ കൂടെ ആ കോനിന്റെ കാര്യം പറഞ്ഞു ചൊറിയാൻ വരണ്ടാ....മാന്തും ഞാൻ പറഞ്ഞേക്കാം.... മാന്താൻ ആള് റെഡിയാണ് മോളെ.... ദേ... അങ്ങോട്ട്‌ നോക്ക് എന്നും പറഞ്ഞു അവൾ എനിക്ക് കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു തന്നു... നോക്കിയപ്പോ ഉമ്മയുണ്ട് ഭദ്ര ഗാളി ലുക്കിൽ ഞങ്ങളെ നോക്കി നിക്കുന്നു.... അത് കണ്ട് ഷാനു മെല്ലെ മുങ്ങാൻ നിന്നതും ഞാൻ അവളെ കൈ പിടിച്ചു വെച്ചു.... എങ്ങോട്ടാ പോവുന്നെ.... കിട്ടുന്നത് എന്തായാലും നമുക്ക് ഒരുമിച്ചു വാങ്ങാം... വാ ന്നും പറഞ്ഞു ഞാൻ അവളേം കൊണ്ട് ഉമ്മാന്റെ അടുത്തേക്ക് ചെന്നു..... ഹായ് ഉമ്മച്ചി... ഇങ്ങള് എന്താ മുറ്റത്ത് നിക്കുന്നെ.... ഇങ്ങനെ വെയിലത്ത് നിന്നാ ഇങ്ങളെ ഗ്ലാമർ ഒക്കെ പോവൂലെ....

ഫസ്റ്റ് തന്നേ കുളമാക്കിയപ്പോ നിനക്ക് സമാദാനം ആയില്ലേ ഈ വൈകുന്നേരം ആണോടി വെയിൽ....എന്ന് ഷാനു എന്നോടു ചേർന്ന് നിന്ന് പറഞ്ഞപ്പോഴാണ് ഞാനും ടൈം ആലോജിച്ചത്.... . എവിടെ ആയിരുന്നെടി രണ്ടും... മനുഷ്യനെ തീ തീറ്റിക്കാൻ ഇറങ്ങിയ രണ്ട് ബലാലുകൾ എന്നൊക്കെ പറഞ്ഞു ഉമ്മ അങ്ങ് തുടങ്ങി.... അപ്പോയാണ് ഷാനുന്റെ ഉമ്മ നമ്മടെ അമ്മായിയുടെ രംഗ പ്രവേശനം... ഐവാ ഇനി പൊളിക്കും... അമ്മായിയും കൂടെ വന്നതിൽ പിന്നേ പടക്ക കടക്ക് തീ കൊടുത്ത പോലെ ആയിരുന്നു.... സഹിക്ക വയ്യാണ്ടായപ്പോ ഞാൻ സ്റ്റോപ്പ്‌ എന്നലറി.... അതോടെ രണ്ടും എന്റെ മുഖത്തെക്ക് നോക്കി.... . അതേയ്.... ഞങ്ങളെ ഒന്ന് പറയാൻ സമ്മതിക്കോ.... ഇത് ചീന ചട്ടിയിൽ കടുകിട്ട പോലെ പൊട്ടി തെറിച്ചുകൊണ്ട്.... എന്ന് ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് ഷാനു ഒരു ഡൌട്ട് എന്ന് പറഞ്ഞത്...

എന്താഡീ ഒരു കാര്യം പറയാൻ സമ്മതിക്കൂല എന്താ നിന്റെ ഡൌട്ട്.... അല്ലേടി ഈ ചട്ടിയിൽ എണ്ണ ഒഴിക്കാതെ കടുക് ഇട്ടാൽ പൊട്ടി തെറിക്കൊ.... അല്ല നീ എണ്ണയുടെ കാര്യം പറഞ്ഞില്ല അതാ... എന്നവൾ പറഞ്ഞതും ചവിട്ടി കൂട്ടാൻ തോന്നി കുരിപ്പിനെ...... നിന്റെ ഡൌട്ട് ഞാൻ തീർത്തു തരാം.... കുറച്ചു നേരം വെയിറ്റ് ചെയ്യുട്ടോ.... ഇത് തീരുമാനം ആക്കട്ടെ.. എന്താടി രണ്ടും കൂടെ അവിടെ നിന്ന് കുശു കുശുക്കുന്നെ.... എന്ന് അമ്മായി ചോദിച്ചതും... ഒന്നൂല്ല അമ്മായി നിങ്ങടെ പുന്നാര മോൾക് ഒരു സംശയം... അത് ഞാൻ തീർത്തു കൊടുത്തോളാം. അതിനു മുൻപ് നിങ്ങടെ പ്രോബ്ലം പറ. നിങ്ങൾ ലേറ്റ് ആയി വന്നതിനാണോ ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത്....ഞാനൊന്ന് ചോദിക്കട്ടെ നിങ്ങൾ ഇത്രേം നേരം ആയിട്ട് വണ്ടിയെ പറ്റി വല്ലതും ചോദിച്ചോ.... ആ അത് ശരിയാണല്ലോ പറഞ്ഞപ്പോലെ വണ്ടി എവിടെ....

. ആ.. അങ്ങനെ ചോദിക്കിo..... വണ്ടി പഞ്ചർ ആയി.... ഞങ്ങളെ ബസ്സിൽ തൂങ്ങി പിടിച്ചു ക്ഷീണിച്ചു വരുവാ അപ്പൊ നിന്ന് പ്രസംഗിക്കാതെ വന്നു വല്ലതും കഴിക്കാൻ എടുത്തു തരല്ലേ വേണ്ടേ...... ഇതിനൊക്കെ തന്നെയാ ഫോൺ കൊണ്ടോവാൻ പറയുന്നത് എന്ന് ഉമ്മ പറഞ്ഞതും ഞാൻ ഉമ്മാനെ ഒന്ന് തറപ്പിച്ചു നോക്കി.... എന്താടി ഉണ്ടാക്കണ്ണി നോക്കുന്നേ .... നിന്റെ ഉപ്പാനോട് കളിക്കുന്ന പോലെ എന്നോട് കളിച്ചാലേ അടിച്ചു മോന്തയുടെ ശേപ്പ് ഞാൻ മാറ്റും.... നോക്കാതെ പിന്നേ.... ഒരു ലോട്ട ഫോണും കയ്യിൽ തന്ന് അത്കൊണ്ട് ഞാൻ കോളേജിൽ പോണംലേ.... ഓരോ കുട്ടികളെ കയ്യിലുള്ള ഫോൺ കാണണം.... കൊതിയാവും..... അല്ലേടി ഷാനു എന്ന് ഞാൻ അവളെ നോക്കി പറഞ്ഞതും അവൾ എന്നെ നോക്കി തലയാട്ടി... നീ പറ്റുമെങ്കിൽ അത് എടുത്തു പൊയ്ക്കോ....അല്ലാതെ നിനക്ക് വേറെ ഫോൺ കിട്ടുംന്ന് കരുതണ്ട.....

.വിളിക്കാനാ ഫോൺ അതിനൊന്നു നിന്റെ കയ്യിൽ ഉണ്ടല്ലോ അത് മതി... നിങ്ങൾ ആദ്യം പഠിച്ചു നല്ല മാർക്ക് വാങ്ങി കാണിക്ക് അപ്പൊ ഫോണും കയ്യിൽ തരും..... അപ്പൊ നമുക്ക് ഈ ജന്മത്തിൽ ഫോൺ കിട്ടില്ല അല്ലേടി എന്ന് ഷാനു ചോദിച്ചതും ഞാൻ അവളെ നോക്കി പല്ലിറുമ്പി.... രണ്ടും നിന്ന് ഗോഷ്ട്ടി കാണിക്കാതെ വേണേൽ വന്നു വല്ലതും കഴിക്കാൻ നോക്ക്... എന്നും പറഞ്ഞു അവർ രണ്ട് പേരും അകത്തേക്ക് പോയതും ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി ഒന്ന് നെടുവീർപ്പിട്ടു...അകത്തേക്ക് കയറി....ചായ കുടിയൊക്കെ കഴിഞ്ഞ് ഷാനുവും അമ്മായിയും പോയതും ഞാൻ നേരെ റൂമിലേക്ക് വിട്ടു...ഫോൺ എടുത്തു നേരെ ഇക്കാക്ക് വിളിച്ചു.... ഹലോ....എന്താഡീ ഞാൻ തിരക്കിലാ... നീ പിന്നെ വിളിക്ക്... അങ്ങനെ വെച്ചാ നിന്റെ നെഞ്ചാകെ ഉള്ളത് ഞാൻ നാട്ടിലങ്ങു പാട്ടാക്കും....മനസ്സിലായോടാ കോന്താ...

ശോ...എന്നാ കാര്യം പറയെടി.... അതേയ് എന്റെ വണ്ടിയുണ്ട് കോളേജിൽ പഞ്ചറായി കിടക്കുന്നു....അത് അവിടുന്ന് എടുത്ത് ശരിയാക്കി നാളെ നേരം വെളുക്കുംമ്പോഴേക്കും ഇവിടെ എത്തിയിരിക്കണം മനസ്സിലായോ.... ഓ... പിന്നേ പോയി നിന്റെ കേട്ടിയോനോട് പറയെടി... എനിക്ക് വേറെ പണിയില്ലാഞ്ഞിട്ടാണോ.... ഓഹോ.... അപ്പോ നീ ചെയ്യില്ല.... നിനക്ക് ചെവി കേൾക്കില്ലേ... ഇല്ലാന്ന് പറഞ്ഞാ ഇല്ലാ.... ആഹാ.. ഇപ്പൊ ശരിയാക്കി തരാം.... ഉമ്മച്ചി.... എന്ന് ഞാൻ അലറി വിളിച്ചതും അവൻ അവിടെ കിടന്ന് പ്ലീസ്..... വിളിക്കല്ലേന്നൊക്കെ പറഞ്ഞു കെഞ്ചുന്നുണ്ടായിരുന്നു.... കിടന്ന് കാറല്ലേ മിന്നൂ.... നേരം വെളുക്കുമ്പോ നിന്റെ വണ്ടി അവിടെ ഉണ്ടാവും പോരെ... ആ.. അങ്ങനെ വഴിക്ക് വാ മോനെ ദിനേശാ.... അപ്പൊ വെക്കട്ടെ സേട്ടാ... വെച്ചിട്ട് പോടീ...അവളൊരു സേട്ടൻ..... എന്നും പറഞ്ഞു അവൻ ഫോൺ വെച്ചതും ഞാൻ ഒരുപ്പാട് ചിരിച്ചു.....

ഇനി നിന്നെക്കൊണ്ട് ഞാൻ ഒരു പാഠം പഠിപ്പിക്കും മോനെ ഇക്കൂസെ... അങ്ങനെ ഫോൺ അവിടെ വെച്ച് നേരെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു...... കുറച്ചു നേരം പാമ്പിനു തീറ്റ കൊടുത്തു..... അന്ധം വിട്ടു നോക്കണ്ട മക്കളെ..... ഇത് നമ്മുടെ നോക്കിയ സെറ്റിൽ ഉള്ള ഗെയിം ഇല്ലേ അതാണ്.... ഒരു ഫോണിന് കെഞ്ചാൻ തുടങ്ങീട്ട് രണ്ട് കൊല്ലം ആയി....നിരാഹാരം വരെ നടത്തി നോക്കി.... അപ്പൊ ഉപ്പ സമ്മതിച്ചു ഉമ്മ സമ്മതിക്കൂല... ലാസ്റ്റ് പട്ടിണി കിടന്ന് ചാവണ്ടാന്ന് കരുതി തോൽവി ഏറ്റു വാങ്ങി..... ഹാ.... ഒരു ഡേ നമ്മുടെ മാവും പൂക്കും.... അങ്ങനെ അതും ബോറടിച്ചു തുടങ്ങിയപ്പോ നേരെ താഴേക്ക് വിട്ടു... അപ്പൊ ഉപ്പ ഉണ്ട് ഹാളിൽ ഇരുന്നു ടീവി കാണുന്നു..... ഹലോ.... വായി നോട്ടം കഴിഞ്ഞ് എപ്പോ എത്തി.... എന്നും ചോദിച്ചു ഞാൻ ഉപ്പാന്റെ അടുത്തേക്ക് ചെന്നിരുന്നതും ഉപ്പ എന്റെ ചെവി പിടിച്ചു തിരിച്ചു....

ഡീ കാന്താരി....നിനക്ക് കുറച്ചു കൂടുന്നുണ്ട്....ആരാടി വായ് നോക്കിയത്.... ആ....ഉപ്പച്ചി...ചെവീന്ന് വിട് ഇനി ഞാൻ പറയൂല....വായിനോക്കി നടക്കുന്നത് ഞാനാ....പോരെ... ആ... അങ്ങനെ സത്യം പറ....എന്നിട്ട് വല്ലവരും വീണോഡീ.... വീണില്ല....ബട്ട്‌ വീഴ്ത്തും ഞാൻ.... വള്ളി വെച്ച് വീഴ്ത്തേണ്ടി വരും....എന്നും പറഞ്ഞു ഉപ്പച്ചി ചിരിച്ചതും ഞാൻ മുഖം തിരിച്ചിരുന്നു... ഉമ്മച്ചി പൂമുഖത്തേക്ക് ഒരു ബ്ലാക് ടീ.... വേണേൽ വന്നിട്ട് എടുത്തിട്ട് പോടീ..... കെട്ടിച്ച് വിടാറായി.....ഇപ്പോഴും കൊച്ചു കുട്ടിയാന്നാ വിചാരം... എന്നും പറഞ്ഞു ഉമ്മ അടുക്കളയിൽ നിന്ന് വന്നതും ഞാൻ ഉമ്മാക്ക് ഒന്ന് ഇളിച്ചു കൊടുത്ത് ഉപ്പാനെ നോക്കി... അല്ലുമ്മച്ചി.... ഇങ്ങള് കുറെ കാലമായല്ലോ എന്നെ കെട്ടിച്ചു വിടാറായിന്ന് പറയുന്നു.. എന്നിട്ട് അതിനുള്ള നീക്കങ്ങളൊന്നും കാണുന്നില്ലല്ലോ... എന്ന് പറഞ്ഞതും അവർ രണ്ടും കൂടെ എന്നെ മുഖം ചുളുക്കി നോക്കി....

അയ് ഇങ്ങക്ക് മനസ്സിലായില്ല... അതായത് കെട്ടിച്ചു വിടണേൽ ചെക്കനെ നോക്കണ്ടേ.... അതൊന്നും നിങ്ങളെ ഭാഗത്തുന്ന് കാണുന്നില്ല.... അയ്യടി അവളൊരു പൂതി.... കെട്ടിച്ചു വിട്ടിട്ട് നീ അവിടെ പോയി എന്ത് ചെയ്യാനാ.... ശോ.... ഒന്ന് പോ.... ഉമ്മി... നിക്ക് നാണം വരുന്നു... എന്ന് പറഞ്ഞു താഴേക്ക് നോക്കി കാൽ കൊണ്ട് കളം വരച്ചതും...ഉമ്മി ഒരു വരവായിരുന്നു എന്റെ നേർക്ക്.... അത് കണ്ട് ജീവനും കൊണ്ട് ഓടുന്ന നേരത്താണ് ആരുമായോ കൂട്ടിമുട്ടി രണ്ടും കൂടെ ദേ കിടക്കുന്നു നിലത്തു...... ആളെ കണ്ടപ്പോ ഞാൻ കണ്ണുരുട്ടി അവനെ നോക്കി..... എന്താടാ ഇക്കാ നിനക്ക് കണ്ണ് കാണില്ലേ കണ്ണ് ഡോക്ടർ ആണെന്നും പറഞ്ഞു നടക്കാ.... ആദ്യം പോയി നിന്റെ കണ്ണ് ശരിയാക്ക്... എന്നിട്ട് മറ്റുള്ളവരെ ട്രീറ്റ്‌മെന്റ് ചെയ്യാ... കണ്ണ് കാണാത്തത് നിനക്കാടി പൂതനെ .. പാണ്ടി ലോറി പോലെ വന്നു മനുഷ്യനെ തള്ളിയിട്ടതും പോരാ.... എന്നിട്ട് കുറ്റം മുഴുവൻ എനിക്ക് ലേ.... എണീറ്റു പോടീ കച്ചറെ.... കച്ചറ നിന്റെ മറ്റവൾ.... എന്തൊക്കെ ആയിരുന്നു...

നിന്റെ നൈറ്റ്‌ പാട്ട് ഞാൻ അവസാനിപ്പിച്ചു തരാടാ എന്ന് ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് പറഞ്ഞതും അവൻ എന്നെ നോക്കി വേണ്ടെന്ന് തലയാട്ടി.... ആ എന്നാ എന്നെ എടുത്തു കൊണ്ടോയി സോഫയിൽ ഇരുത്ത്.... അത്രയൊക്കെ വേണോ..... എന്റെ നടു.... എന്നെ എടുത്തെന്നു കരുതി നിന്റെ നടുവിന് ഒന്നും പറ്റൂല.... ആങ്ങളയാണെന്ന് പറഞ് നടക്കാന്നല്ലാതെ നിന്നെ കൊണ്ട് വല്ല ഉപകാരവും ഉണ്ടോ..... എന്നൊക്കെ അവനോട് പറഞ്ഞതും അവൻ പല്ലിറുമ്പി എന്നെ നോക്കുന്നുണ്ട്..... ഞാൻ ചിരി കടിച്ചു പിടിച്ചു അവനോട് എടുത്തോന്ന് ആഗ്യം കാണിച്ചതും അവൻ എണീറ്റു എന്നെ പൊക്കി കൊണ്ട് പോയി സോഫയിൽ ഇരുത്തി ഒരിടത്തു അവനും ഇരുന്നു.....എന്നിട്ട് നേരെ നോക്കിയതും മറ്റു മൂന്നു പേരും ഉണ്ട് ഞങ്ങളെ നോക്കി അന്ധം വിട്ടു നിക്കുന്നു.. കൂടുതൽ ഷോക്ക് ആയിരിക്കുന്നത് ഇത്തയാണ്... അവളുണ്ട് വായും പൊളിച്ചു നിക്കുന്നു.... ഞങ്ങൾ അവരെ മൂന്നാളെയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... അല്ല ഫെബി വെറുതെ പോലും അവളെ ഓരോ കാര്യത്തിനു ദേഷ്യം പിടിപ്പിക്കുന്ന നീ ഇന്ന് അവളെ എടുക്കുന്നു സോഫയിൽ കൊണ്ടിരുത്തുന്നു.....

ഇതിൽ എന്തോ ഒരു കളി ഉണ്ടല്ലോ എന്ന് ഉപ്പ ചോദിച്ചതും ഇത്തയും ഉമ്മയും അതേറ്റു പിടിച്ചു... അപ്പൊ ഇക്ക എന്നെ നോക്കി പേടി പ്പിച്ചു അവരെ നേരെ തിരിഞ്ഞു..... എന്ത് കളി... അവളെന്റെ കുഞ്ഞു പെങ്ങൾ അല്ലേ..... നമ്മൾ പഠിച്ചിട്ടില്ലേ ഇളയവരെ സ്നേഹിക്കണംന്ന് അത്രേ ഒള്ളു അല്ലേ മിന്നു...... എന്ന് ഇക്ക എന്നെ നോക്കി ചോദിച്ചതും ഞാൻ അവരെ നോക്കി അതെ എന്ന രീതിയിൽ തലയാട്ടി ചിരിച്ചു... ആ.... അല്ലേലും ഇക്ക എന്നെ ഒന്ന് സ്നേഹിച്ചുന്ന് കരുതി നിങ്ങക്കൊക്കെ എന്താ.... അസൂയയാ ..... ഇക്ക എന്നെ ഒന്നൂടെ എടുത്ത് ആ റൂമിലേക്ക് ഒന്ന് ആക്കി തരോ..... ന്ന് പറഞ്ഞു ഇക്കാനെ നോക്കിയതും ഇക്ക എന്നെയും സ്റ്റെപ്പും മാറി മാറി നോക്കി...... എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു..... നീ.. എന്റെ പുക കണ്ടേ അടങ്ങൂലേ..... ദ്രോഹി...... നമ്മളൊക്കൊണ്ട് ഇത്രേയൊക്കെ പറ്റൂ.....

എന്നാ വേഗായ്കോട്ടെ.....എന്നൊക്കെ പറഞ്ഞു ഇക്കാനെ നോക്കി എടുക്കാൻ ആഗ്യം കാണിച്ചതും അവൻ എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കാണിച്ചു എന്നേം എടുത്ത് സ്റ്റെയർ കയറാൻ തുടങ്ങി..അപ്പൊ ഞാൻ വായും പൊളിച്ചു നിക്കുന്നവർക്ക് കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു.. റൂമിൽ എത്തി ഇക്ക എന്നെ ബെഡിലേക്കൊരു ഏറായിരുന്നു.... ബെഡിലേക്കാണെങ്കിലും എനിക്കു ശരിക്ക് വേദനിച്ചു... എന്താടാ ഇക്കാ.... എറിയാൻ ഞാൻ എന്താ പന്തോ.... ഹൂ.... എന്റെ നടു പോയി.... നിന്റെ നടു അല്ല തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും.... എന്താ നിന്റെ ഉദ്ദേശം.... മനസ്സിലായില്ല.... ബ്ലാക്ക് മെയിലിങ്..... അയ്യടാ... നീ എന്ത് കണ്ടിട്ടാ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നേ..... അതറിയില്ല.... എന്റെ നെഞ്ചാകെ...... എന്ന് ഞാൻ പാടി തുടങ്ങിയതും അവൻ നിർത്തെടിന്ന് പറഞ്ഞു അലറി.... നീ രാവിലെ തൊട്ട് തുടങ്ങിയതാണല്ലോ.... എന്നെ ഇട്ടു ആക്കാൻ.... എനിക്കൊരു പാട്ട് പാടാനും പാടില്ലേ..... പാട്ട് മാത്രം അല്ല പഞ്ചാരയും ഞാൻ കേട്ടായിരുന്നു... ഓഹ്.... അപ്പൊ ഒളിഞ്ഞു നോട്ടം ആയിരുന്നു ലേ.... അയ്യേ....

അങ്ങനെ ഉള്ള ചീപ്പ് പരിപാടിക്കൊന്നും എന്നെ കിട്ടൂല... പിന്നെ എങ്ങനെയാടി നീ എന്റെ റൂമിൽ എത്തിയെ..... അതിന് ആര് റൂമിൽ വന്നു.... ഞാൻ വെള്ളം കുടിക്കാൻ പോയപ്പോ ഇക്കാന്റെ റൂമിൽ നിന്ന് സൗണ്ട് കേട്ടു അപ്പൊ വന്നു നോക്കി ദാറ്റ്‌സ് ആൾ... അത് ഇക്ക ആയാലും നോക്കില്ലേ.... വെള്ളം കുടിക്കാനോ.. കിടക്കുന്നതിനു മുൻപ് ഉമ്മ നിന്റെ റൂമിൽ ഒരു ജഗ്ഗ് വെള്ളം കൊടുന്ന് വെക്കുന്നത് ഞാൻ കണ്ടതാണല്ലോ..... അപ്പൊ അതോ.... അത്..... പിന്നേ..... അത്.... ആ.... അത് ഞാൻ കുടിച്ചു..... അത് ഫുൾ നീ കുടിച്ച് തീർത്തുന്നോ.... അതെനിക്ക് വല്ല്യ വിശ്വാസം പോരാ...ആദ്യമേ നീ വല്ലാതെ വെള്ളം കുടിക്കുന്ന ടൈപ് അല്ല.....പിന്നെ നിന്റെ ഈ പരുങ്ങിയുള്ള സംസാരവും ഒക്കെ കൂടെ എന്തോ ഒരു വശപിശകില്ലേ.... ഉണ്ടെങ്കിൽ അത് ഞാനങ് സഹിച്ചു....അല്ല പിന്നെ ഒന്ന് വെള്ളം കുടിക്കാനും പാടില്ലേ.....

മ്മ്മ്...ഇക്കണക്കിനു പോയാ മോൾ കുറെ വെള്ളം കുടിക്കും.... ആയ്കോട്ടെ..... ഞാൻ കുടിച്ചോളാം ഇക്ക കഷ്ട്ടപെടേണ്ട.....അല്ല ഓരോന്ന് പറഞ്ഞു വാക്ക് മാറ്റല്ലേ.... സത്യം പറ ഇക്ക ഇന്നലെ ആരോടാ സംസാരിച്ചത്..... ആരോടായാലും നിന്നോട് പറയാൻ എനിക്ക് മനസ്സില്ല... ആഹാ.... അത്രക്കായോ എന്നാ ഞാനിതിപ്പോ എല്ലാരേം അറിയിക്കും.... എന്നും പറഞ്ഞു ബെഡിൽ നിന്ന് എണീറ്റതും ഇക്ക എന്നെ കൈ കൊണ്ട് തടഞ്ഞു നിർത്തി.... അറിയിച്ചോ...... ബട്ട്‌ നീ പറഞ്ഞത് സത്യം ആണെന്ന് തെളിയിക്കാൻ വല്ല തെളിവും ഉണ്ടോ മോളെ കയ്യിൽ..... എന്നവൻ ചോദിച്ചപ്പോഴാണ് എനിക്ക് അങ്ങനൊരു കാര്യം ഓർമ വന്നത്... ഇങ്ങനെ ഞാൻ പോയി പറഞ്ഞ ആരും വിശ്വസിക്കാൻ പോവുന്നില്ല....... എന്നൊക്കെ മനസ്സിൽ കരുതി ഞാൻ അവനെ ദയനീയമായി നോക്കി.... അപ്പൊ അവൻ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..... എന്തെ പറയുന്നില്ലേ.....എന്നാ അവരോട് എനിക്കൊരു കാര്യം പറയാനുണ്ട് തെളിവ് സഹിതം എന്നും പറഞ്ഞു അവൻ എനിക്കു നേരെ ഒരു കവർ നീട്ടി......

ഞാൻ ഒരു സംശയത്തോടെ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി തുറന്നു നോക്കിയതും അതിൽ ഉള്ള ഫോട്ടോ കണ്ട് ഞാൻ താനെ ബെഡിലേക്കിരുന്നു..ഞാനും മർശുക്കയും ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഫോട്ടോ... അതിൽ കണ്ടാൽ ഞങ്ങൾ കിസ്സിയ്യുവാണെന്നേ തോന്നു....ഇതെങ്ങനെ ഇക്കാക്ക് കിട്ടി എന്ന പോലെ ഞാൻ അവനെ നോക്കി.... ഹിഹി...നോക്കണ്ട മോളെ...ഇത് ഞാൻ പോരാൻ നേരം ആരോ എന്റെ ക്യാബിനീലേക്ക് ഇട്ടതാ....ആരാന്നു അറിയുന്നതിന്ന് മുന്പേ അവൻ ഓടി കളഞ്ഞു... ആരായാലും എനിക്കത് ഉപകാരം ആയി... എന്നും പറഞ്ഞു അവൻ കിണിച്ചതും ഞാൻ അവനെ ദയനീയമായി നോക്കി..... ആ ഫോട്ടോ കീറി കളയാൻ നോക്കിയതും ഇക്ക പെട്ടന്ന് എന്റെ കയ്യിൽ നിന്നും അത് തട്ടി പറിച്ചു..... അങ്ങനെയങ് കീറി കളഞാലോ... ഇതെനിക്ക് കിട്ടിയ നിധിയാണ് മോളെ....ഇനി മോളെ ഈ ഇക്ക മര്യാദ പഠിപ്പിക്കും.... അതിന് മുൻപ് എനിക്കു ഈ ഫോട്ടോയിൽ ഉള്ളത് സത്യമാണോന്ന് അറിയണം...

ഇങ്ങനെ നിക്കാൻ മാത്രം എന്ത് ബന്ധം ആ നിങ്ങൾ തമ്മിൽ ഉള്ളേ എന്ന് ഇക്ക കുറച്ചു സീരിയസ് ആയി ചോദിച്ചപ്പോ ഇനിയും മറച്ചു വെക്കണ്ടെന്ന് കരുതി ഞാൻ എല്ലാം അവനോട് തുറന്നു പറഞ്ഞു.....ഒക്കെ പറഞ്ഞു കഴിഞ്ഞതും ഒരടി പ്രതീക്ഷിച്ച ഞാൻ കണ്ടത് അവൻ നിന്ന് ചിരിക്കുന്നതാണ്... ഞാൻ കിളി പോയ പോലെ ഇക്കാനെ തന്നേ നോക്കി നിന്നതും.....അവൻ എന്റെ അടുത്ത് വന്നിരുന്നു... ഡീ മിന്നു പോത്തേ....ഇതൊക്കെ എനിക്ക് നേരത്തെ അറിയായിരുന്നു.....പിന്നെ നിന്റെ വായിൽ നിന്ന് തന്നേ കേൾക്കാൻ വേണ്ടീട്ടാ കുറച്ചു ഗൗരവം കാണിച്ചു നിന്നേ...... അങ്ങനെ ആദ്യമായിട്ട് എന്റെ മിന്നു ഒരാളെ മുമ്പിൽ തല കുനിച്ചുലേ..... ശോ... ആ സീനൊക്കെ മിസ്സ്‌ ആയത് ആലോചിച്ചു എനിക്ക് സങ്കടം വരുന്നു..... എന്നൊക്കെ അവൻ പറഞ്ഞതും ഞാൻ. പില്ലോ എടുത്ത് അവനെ പൊതിരെ തല്ലി... കുറെ തല്ലി എന്റെ കൈ വേദനിച്ചുന്നല്ലാ തെ അതൊന്നും അവനു ഏഷിയിട്ടില്ലെന്ന് അവന്റെ നിപ്പ് കണ്ടാൽ അറിയാം.. തല്ലി ഷീണിച്ചങ്കിൽ മോൾ ഇവിടിരി....

ഇക്ക ചോദിക്കട്ടെ..... അതിന് മുൻപ് ഇക്ക ഈ കാര്യങ്ങളൊക്കെ എങനെ അറിഞ്ഞൂന്ന് പറ... നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട് മോളെ....... അത് എങനെയെന്നൊന്നും നീ അറിയണ്ട..... പിന്നെ മർശുന്റെ കാര്യം അത് വേണേൽ നമുക്ക് ശരിയാക്കാം....അവനെ പോലെ ഒരാളെ അളിയനായി കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാ.... അതൊന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.. മർഷുക്കക്ക് ഇപ്പോ എന്നെ ഇഷ്ട്ടമല്ലല്ലോ..... അത് നീ അവനോട് ഇത്രേം നാളായിട്ട് ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..... ആദ്യം പോയി അവനെ പ്രൊപ്പോസ് ചെയ്യാൻ നോക്ക് ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം.... നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ മർശുവിനു നിന്നെ ഇഷ്ട്ടം ആണ്.....അത് ഈ ഫോട്ടോ കണ്ടാൽ ആർക്കും മനസ്സിലാക്കാം.... പിന്നെ അറിയണ്ടത് ആ ഫോട്ടോ ആരാ.. അവിടെ ഇട്ടിട്ടു പോയത് എന്നാ.... അത് ആ റോയ് ആയിരിക്കും.....അവനാണല്ലോ അപ്പൊ അവിടെ ഉണ്ടായിരുന്നത്... ഏയ്‌ നോ...... ആളെ മുഖം ഞാൻ കണ്ടില്ലേലും ശേപ്പ് വെച്ച് നോക്കുമ്പോ അത് റോയ് അല്ല...

പിന്നെ അവനെ മർശു നല്ലോണം പെരുമാറിന്നല്ലേ നീ പറഞ്ഞെ അത് കൊണ്ട് അവനാ സ്പീഡിൽ ഓടാൻ കഴിയില്ല.... എങ്കിൽ അവൻ ആരെ കൊണ്ടേലും ചെയ്യിച്ചതാവും.... അറിയില്ല..... മിന്നു നീ ശ്രദ്ധിക്കണം ഇനി മുതൽ...... ഒറ്റക്ക് അതികം എങ്ങോട്ടും പോവണ്ടാ.... ആ..ഓക്കേ..അത് വിട് . ഇനി ഇക്കാന്റെ പറ...ആരാ ആള്.... അത് ഞാൻ പറയില്ല മോളെ......വൈകാതെ നീ അറിയും ആളാരാന്നു .അന്ന് നീ ഞങ്ങളെ പൊങ്കാല ഇടരുത്..... അതെന്താ ഇക്ക അങ്ങനെ പറഞ്ഞെ..... അതങ്ങനെയാ.....ഇപ്പൊ മോൾ മർശുനു വിളിച്ചു ഒരു താങ്ക്സ് പറ.... അത് വേണോ ഇക്കാ.....ഞാൻ തോറ്റു പോവില്ലേ.... ഡീ പൊട്ടി...സ്നേഹത്തിനു മുമ്പിൽ കുറച്ചു തോറ്റു കൊടുക്കുന്നവനാണ് ശരിക്കും അവിടെ വിജയി.....ഇനിയും നീ ജാഡ കാട്ടിയിരുന്നാലെ ആ സാനിയ അവനെയും കൊണ്ട് പോവും.പിന്നെ ഇവിടിരുന്നു മോങ്ങിയിട്ടു ഒരു കാര്യവും ഉണ്ടാവില്ല...നീ ആലോജിച്ച് എന്താന്നു വെച്ചാ ചെയ്യ്....എന്ന് പറഞ്ഞു ഇക്ക പോവാൻ നിന്നതും വീണ്ടും എന്റെ അടുത്തേക്ക് വന്നു...

നാളെ നിങ്ങൾ എന്തേലും പാർട്ടി വെച്ചിട്ടുണ്ടോ താജിൽ.... ആ....അത് ഇക്ക എങനെ അറിഞ്ഞു....ഷാനു പറഞ്ഞോ.... ഷാനു ഒന്നും അല്ല....എനിക്കു മർശു വിളിച്ചിരുന്നു.... നാളെ നൈറ്റ്‌ മീറ്റിയ്യാന്നും പറഞ്ഞ് ...നിന്നേം ഷാനൂനേം കൂട്ടി ചെല്ലാൻ പറഞ്ഞു...അവരെല്ലാ വരും ഉണ്ടെന്ന് പറഞ്ഞു... മർശുക്കയോ അതിന് അവരോക്കെ എന്തിനാ....ഇത് ഞങ്ങൾ മൂന്നും കൂടെ തീരുമാനീച്ചതല്ലേ.... നിങ്ങൾ മൂന്നോ....അതാര്... ഞാനും ഷാനും മുർഷിയും അത് നൈറ്റ്‌ അല്ല ഉച്ചക്ക്.... അയ്യടാ ഒറ്റക്ക് വിടാൻ പറ്റിയ ആൾക്കാർ തന്നെ...അല്ല നിങ്ങൾ എന്തിനാ അങ്ങോട്ടു പോണേ....ആരുടെ ട്രീറ്റ് ആ.... ഈ....എന്റെ.... നിന്റെയോ എന്തിന്..... അത് മർഷുക്കാനെ വളക്കാൻ കൂടെ നിൽക്കാൻ.... അയ്യേ....നാണമില്ലല്ലോടി....ആങ്ങളയെ വളക്കാൻ സഹായിക്കാൻ പെങ്ങക്ക് ട്രീറ്റ്.....കഷ്ട്ടം.... അത്....പറ്റിപ്പോയി.....ഗതികെട്ടാ പുലി പുല്ലും തിന്നും.....

മ്മ്മ്മ്...എന്നിട്ട് താജിൽ പോവാൻ നിന്റെ അടുത്ത് ക്യാഷ് ഉണ്ടോ.... ഇല്ലാ......... ഞാൻ ഇക്കാനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം അടിച്ചു മാറ്റാന്നു കരുതിയതാ ബട്ട്‌ ചീറ്റി പോയി..... ഓ.. ഏതാ ഐഡിയ....നിന്റെ തല വെയിൽ കൊള്ളിക്കരുത്ട്ടോ... എന്നവൻ പറഞ്ഞതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.. അല്ലിക്കാ.... മർശുക്ക എന്തിനാ എല്ലാരോടും വരാൻ പറഞ്ഞിട്ടുണ്ടാവാ... ആ....അവിടെ എത്തീട്ട് പറയാന്നാ പറഞ്ഞെ.....ഇനി അവന്റെയും സാനിന്റെയും മാരേജെങ്ങാനും ഫിക്സ് ചെയ്ത് കാണോ എന്നും പറഞ്ഞു ഇക്ക വായ പൊത്തി ചിരിച്ചതും....ഞാൻ അവനെ നോക്കി പല്ലിറുമ്പി പില്ലോ എടുത്തു അവനെ എറിഞ്ഞു അത് കണ്ട് അവൻ ഒഴിഞ്ഞു മാറിയതും അത് നേരെ ചെന്നു കൊണ്ടത് ഉമ്മാന്റെ തലക്ക്.....ഉമ്മ ഞങ്ങളെ രണ്ടാളേം രൂക്ഷമായി നോക്കിയതും ഞാൻ ഇക്കാന്റെ മറവിൽ നിന്നു.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story