❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 19

enikkay vidhichaval

രചന: SELUNISU

പില്ലോ എടുത്ത് ഇക്കാന്റെ നേരെ എറിഞ്ഞതും .. അവൻ അത് കണ്ട് ഒഴിഞ്ഞു മാറി...അത് നേരെ ചെന്ന് കൊണ്ടത് ഉമ്മാന്റെ തലക്കും . ഉമ്മ ഞങ്ങളെ രണ്ടാളെയും രൂക്ഷമായി നോക്കി...അത് കണ്ട് ഞാൻ വേഗം ഇക്കാന്റെ പുറകിൽ പോയി നിന്നു....അപ്പൊ ഇക്ക എന്റെ മുന്നിൽ നിന്ന് മാറി എന്നെ നോക്കി ഇളിച്ചു കാണിച്ചു....ദുഷ്ടൻ....കോന്തൻ...നീ ഒരു കാലത്തും ഗുണം പിടിക്കില്ലെടാ...എന്നൊക്കെ അവനെ മനസ്സിൽ കുറെ പ്രാകി... ഉമ്മിയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..... എന്താടാ ഇവിടെ....അവിടുന്ന് രണ്ടും കൂടെ അടയും ചക്കരയും പോലെ ആയിരുന്നല്ലോ....വീണ്ടും തുടങ്ങിയോ....മിന്നൂ ഇവിടെ വാ. .. എന്തിനാ ഉമ്മി.... നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ..... വേണ്ടാ.... ഞാൻ അങ്ങോട്ട്‌ വന്നോളാം.... എന്നും പറഞ്ഞു ഉമ്മിന്റെ അടുത്തേക്ക് ചെന്നതും ഉമ്മി എന്റെ കയ്യിൽ പിച്ചി.... ആ...ഉമ്മി....വേദനിക്കുന്നു..... ആഹാ..വേദനിക്കാൻ തന്നെയാ പിച്ചിയെ.....എന്താ നിന്റെ വിചാരം അവൻ നിന്റെ മൂത്തതല്ലേ....അപ്പൊ നിനക്ക് ഒന്ന് താണ് കൊടുത്താൽ എന്താ....

ആ.. കൊടുത്തോളാം ..കയ്യിന്ന് വിട്... എന്നൊക്കെ പറഞ്ഞു കെഞ്ചിയപ്പോ ഉമ്മി കയ്യിൽ നിന്ന് വിട്ടു.... ഹാ.....കഷ്ണം പോന്നൂന്ന് തോന്നുന്നു....എന്തൊരു നുള്ള ഉമ്മച്ചി ഇത്.... ഇനി ഇങ്ങനെ എന്തേലും നിങ്ങളെ അടുത്ത് കണ്ടാ..ഇത് പോലെ ആവില്ല ..പോത്ത് പോലെ വളർന്നെന്നൊന്നും നോക്കില്ല ഞാൻ അടിച്ചു തൊലി ഉരിക്കും....എന്ന് ഉമ്മ പറഞ്ഞതും ഇക്ക എന്നെ നോക്കി പൊട്ടി ചിരിച്ചു അത് കണ്ട് ഞാൻ അവനെ നോക്കി ശരിയാക്കി തരാന്ന് പറഞ്ഞതും അവൻ എന്നെ നോക്കി വേണ്ടന്ന് തലയാട്ടി... അതിന് തെറ്റ് ചെയ്തത് ഞാൻ മാത്രം അല്ലല്ലോ...അപ്പൊ എനിക്ക് കിട്ടിയത് പോലെ ഇക്കാക്കും കൊടുക്കണം....അല്ലേൽ ഞാൻ നിരാഹാരം കിടക്കും.. എന്നൊക്കെ പറഞ്ഞു കരയുന്നത് പോലെ കാണിച്ചതും ഉമ്മ ഇക്കാന്റെ അടുത്തേക്ക് ചെന്നു... ഉമ്മച്ചി.. അവൾ പറയുന്നതൊന്നും ഇങ്ങള് കേൾക്കണ്ട അവൾക്ക് പ്രാന്താ..അവളാട്ടോ ആദ്യം തുടങ്ങിയത്....ഞാൻ ഒന്നും ചെയ്തിട്ടില്ല.....ഇങ്ങളും കണ്ടതല്ലേ അവളെന്നെ എറിഞ്ഞത്.... ആ... അത് ശരിയാണല്ലോ.. നീ എന്തിനാടി അവനെ എറിഞ്ഞത്....

എന്ന് ഉമ്മ എന്റെ നേരെ തിരിഞ്ഞതും എന്ത് പറയണംന്നറിയാതെ കുഴങ്ങി നിക്കുന്ന നേരത്താണ് ഇത്ത താഴേന്ന് ഉമ്മാനെ വിളിച്ചത്.... അപ്പൊ ഉമ്മ ഞങ്ങളെ രണ്ടാളെയും ഒന്ന് തറപ്പിച്ചു നോക്കി ഇറങ്ങി പോയി...അത് കണ്ടതും ഞാൻ നെഞ്ചത്ത് കൈ വെച്ച്...സമാദാനം ആയെന്ന് പറഞ്ഞതും ഇക്ക ഉണ്ട് നിന്ന് കിണിക്കുന്നു.. എന്നെ കൊലക്ക് കൊടുത്ത് നിന്ന് ഇളിക്ക പാക്കരൻ .. ...ഭാഗ്യത്തിനാ ഇത്ത വിളിച്ചത്....ഇല്ലേൽ ആകെ കുളമായേനെ എന്ന് മനസ്സിൽ പറഞ്ഞു ഓടി ചെന്ന് ഇക്കാനെ ബെഡിലേക്ക് തള്ളിയിട്ട് ഒരൊറ്റ ഓട്ടം ആയിരുന്നു...താഴെ ചെന്നപ്പോ ഉപ്പയും ഉമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. ഇത്ത ആണേൽ കുറച്ചു ടെൻഷൻ അടിച്ചപോലെ അവരെ നോക്കി നിക്കുന്നുണ്ട്..... ഇതെന്താപ്പോ സംഭവം.... ഉമ്മാന്റെ അടുത്തേക്ക് ചെന്നാ ശരിയാവില്ല... ഇത്താനോട്‌ ചോദിച്ചു നോക്കാം.... എന്നും കരുതി അവളെ അടുത്തേക്ക് ചെന്ന് അവളെ തോണ്ടി വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.... എന്താ.. ഇത്താ പ്രശ്നം.... ഡീ... ജുനുക്കാന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു...

എന്തെ... അവർ ഈ കല്യാണത്തിൽ നിന്ന് പിന്മാറിയോ ന്ന് ചോദിച്ചതും ഇത്ത എന്നെ കണ്ണുരുട്ടി ഒരു നോട്ടം ആയിരുന്നു... ഓഹ്... ചോദിക്കണ്ടായിരുന്നുന്ന് തോന്നി പോയി.... ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു സോറി പറഞ്ഞു.... അതിനവൾ ഒന്ന് മൂളി.... പിന്നേം അവർ സംസാരിക്കുന്നിടത്തേക്ക് തിരിഞ്ഞു.....ഓഹ്....ഈ കുരുപ്പിനു കാര്യം എന്താച്ചാ പറഞ്ഞൂടെ.....എന്നാലും എന്താവും....ഇനി ഇവളും ജുനുക്കയും കൂടെ വല്ലതും ഒപ്പിച്ചു കാണോ....ചോദിച്ചാലോ..... അല്ലേൽ വേണ്ടാ.... ഇന്നിനി ഒന്നും സഹിക്കാനുള്ള മനക്കരുത്ത് ഇല്ലാ.... എന്താന്നറിയാഞ്ഞിട്ടാണേൽ ഒരു സമാധാനവും ഇല്ലേനും.... രണ്ടും കല്പ്പിച്ചു അവളെ ഒന്നൂടെ തോണ്ടിയതും അവൾ എന്താടി ന്നും ചോദിച്ചു തിരിഞ്ഞു..... അല്ലാ.... കാര്യം പറഞ്ഞില്ല..... ഡീ.... ഞങ്ങടെ മാര്യേജ് ഈ വീക്ക്‌ തന്നേ നടത്തണംന്ന്.... ഈ വീക്കോ... അതെന്താ ഇത്ര പെട്ടന്ന്.... വല്ലതും ഉണ്ടോ മോളെ ന്നും ചോദിച്ചു ഞാൻ അവളെ വയറിലേക്കും അവളെയും മാറി മാറി നോക്കി.... പോടീ.... വൃത്തിക്കെട്ടവളെ.... നിന്റെ അത്ര ചീപ്പ് അല്ല ഞാൻ...

അതന്ന് ജുനുക്ക നിന്നെ കിസ്സടിച്ചപ്പോ മനസ്സിലായി... പോടീ....ഇത് അതൊന്നും അല്ല....ജുനുക്കാന്റെ ഉപ്പാക്ക് പെട്ടന്ന് ഗൾഫിലേക്ക് തിരിച്ചു പോണമെന്ന് അതിന് മുൻപ് കല്യാണം നടത്താൻ പറ്റോന്ന് ഉപ്പാനോട്‌ ചോദിച്ചു... എന്നിട്ട് ഉപ്പ എന്ത് പറഞ്ഞു.... ഉപ്പ എല്ലാരോടും ചോദിച്ചിട്ട് വിളിക്കാംന്ന് പറഞ്ഞിരിക്ക.... ഇതിലൊക്കെ എന്ത് തീരുമാനിക്കാൻ നടത്താന്നങ് പറഞ്ഞൂടെ.... അയ്യടാ... നിനക്കതൊക്കെ പറയാം... എനിക്ക് ഇപ്പൊ തന്നേ കയ്യും കാലോക്കെ വിറക്കാ... അതിന് ഇത്താനെ അവർ അറുക്കാൻ കൊണ്ടോവൊന്നും അല്ലല്ലോ..... ഇങ്ങനെ കിടന്ന് വിറക്കാൻ... അതല്ല... എന്നാലും... ഏതല്ല.... ദേ... ഇത്ത ഇനി ഉപ്പ സമ്മതം ചോദിച്ചാൽ ഓക്കേ ആണെന്നങ് പറഞ്ഞെക്കണം. അല്ലാതെ വെറുതെ ഞഞാപിഞ്ഞാ വർത്താനം പറഞ്ഞാലുണ്ടല്ലോ.... എന്റെ തനി കൊണം കാണും.... ഓഹ്... നിനക്ക് എന്താപ്പോ എന്റെ കല്ല്യാണകാര്യത്തിൽ ഇത്രക്ക് ആവേശം.... അതേയ് നീ ഇങ്ങനെ വടി പോലെ നിക്കുമ്പോ അവർക്ക് എന്റെ കല്യാണ കാര്യത്തിൽ ഒരു ശുഷ്‌കാന്തി കാണില്ല... നീ പോയാ പിന്നെ അവർക്ക് അതിലൊരു ഉത്സാഹം കാണും....

വയ്യാ പഠിച്ച് പഠിച്ച് മടുത്തു.... ന്റെ റബ്ബേ... നിനക്ക് വേണ്ടിയാണോടി ഞാൻ അന്ന് ഉമ്മാനോട് നീ ഞങ്ങളെക്കാൾ ഉയരത്തിൽ എത്തുംന്ന് പറഞ്ഞത്.... അതിനിയ്യ് വിഷമിക്കണ്ട.. അത് നമുക്ക് ഒരു സ്റ്റൂൾ വെച്ച് അഡ്ജസ്റ്റ് ചെയ്യാ... സ്റ്റൂൾ വെച്ചോ..... ആ.... ഇത്ത ഉമ്മാനോട് പറഞ്ഞില്ലേ നിങ്ങളെക്കാൾ ഉയരത്തിൽ ഞാൻ എത്തുംന്ന്... സ്റ്റൂൾ വെച്ച് കയറിയാൽ നിങ്ങളേക്കാൾ ഉയരം എനിക്ക് ഉണ്ടാവും... എപ്പിടി ഐഡിയ.... ഓ.... നിന്റൊരു ചളിഞ്ഞ കോമഡി... ഇതും പറഞ്ഞു അങ്ങോട്ട് ചെല്ല് ഉമ്മ നിന്നെ ഒലക്ക എടുത്ത് അടിക്കും... ഏതു നേരത്താണാവോ നിന്നെ സപ്പോർട്ട് ചെയ്ത് ഉമ്മാനോട് സംസാരിക്കാൻ തോന്നിയത്... ഡീ നിനക്ക് ഒരു അക്കൗണ്ടന്റെങ്കിലും ആകാൻ ഉള്ള വഴി നോക്കിക്കൂടെ.. അതിന് വല്ല്യ പണി ഒന്നും ഇല്ലല്ലോ... ഓഹ്.... അക്കൗണ്ടൻസീന്ന് കേൾക്കുമ്പോഴേക്കും തല കറക്കം വരുന്ന എന്നോടു നിനക്കിതെങ്ങെനെ പറയാൻ തോന്നി.... ഞാനൊന്നും നിന്നോട് പറഞ്ഞിട്ടും ഇല്ലാ നീ കേട്ടിട്ടും ഇല്ലാ പോരെ... മതി...... എന്നാ വാ നമുക്ക് തീരുമാനം എന്തായെന്ന് നോക്കാം.... എന്നും പറഞ്ഞു ഞാൻ ഇത്താന്റെ കൈ പിടിച്ചു അവരെ അടുത്തേക്ക് പോയി....

ചർച്ച എന്തായി.... വല്ലതും നടക്കോ ഉപ്പച്ചി.... കാന്താരി ഇവിടെ ഉണ്ടായിരുന്നോ.... പിന്നെ...... ഇവിടെ ഇങ്ങനൊരു ചർച്ച നടക്കുമ്പോ ഞാൻ വേണ്ടേ.... പിന്നേ.... വേണം വേണം..... മ്മ്മ്.... എന്നാ പറ എന്ത് തീരുമാനിച്ചു... പറയാം.... ഫെബി കൂടെ വരട്ടെ.... ഇക്ക വന്നിട്ട് പിന്നേം പറയാലോ... എന്നാ ഡേറ്റ്.. എനിക്ക് ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്യാനുള്ളതാ.... എന്ന് ഞാൻ ചിണുങ്ങി പറഞ്ഞതും ഉമ്മ വന്നെന്റെ കയ്യിനൊരു തല്ല്.... ഫെബി വരട്ടെ എല്ലാരോടും ഒരുമിച്ചങ് പറയും...എന്നിട്ട് സെലക്ട്‌ ചെയ്യാൻ പറ്റുന്ന ഡ്രസ്സ്‌ ആണേൽ നീ ഇട്ടാ മതി.... അതിന് ഞാൻ ഉമ്മാനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചതും ഉപ്പയും ഇത്തയും ഉണ്ട് വായും പൊത്തി ചിരിക്കുന്നു..ഞാൻ അവരെ ഒന്ന് തറപ്പിച്ചു നോക്കി സോഫയിൽ പോയി ഇരുന്നു.... അപ്പോഴാണു ഇക്ക ഫ്രഷ്‌ ആയി ഇറങ്ങി വന്നത്..... ദേ...വരുന്നു നിങ്ങടെ പൊന്നോമന പുത്രൻ.... ഇനിയെങ്കിലും ആരേലും ഒന്ന് ഡേറ്റ് പറ....

എന്താ ഉപ്പാ എന്ത് ഡേറ്റിന്റെ കാര്യാ ഇവൾ പറയുന്നേ.... അത് മോനെ ജുനുന്റെ ഉപ്പ വിളിച്ചിരുന്നു. അവന്റെ ഉപ്പാക്ക് വേഗം തിരിച്ചു പോണംന്ന്...അത്കൊണ്ട് അവർക്ക് ഈ വീക്കിൽ തന്നേ കല്യാണം നടത്തണംന്ന്... ഇത്ര പെട്ടന്നോ..... എന്നിട്ട് ഉപ്പ എന്ത് പറഞ്ഞു.... ഞാൻ ഓക്കേ പറയാൻ പോവാ.... എന്റെ മോൾക്ക് എതിർപ്പൊന്നും ഇല്ലല്ലോ.... എന്ന് ഉപ്പ ചോദിച്ചതും ഞാൻ ചാടി കയറി.... എനിക്കൊരു എതിർപ്പും ഇല്ലപ്പച്ചി.... 100വട്ടം സമ്മതം..... അതിന് ആരാടി നിന്നോട് ചോദിച്ചത്... ഞാൻ മെഹറൂനോടാ ചോദിച്ചേ..... എന്ന് ഉപ്പ പറഞ്ഞതും ഞാൻ പ്ലിങ് ആയി.... അത് പുറത്തു കാണിക്കാതെ ഞാൻ അവിടെ ഉള്ള മാഗസിൻ കയ്യിൽ എടുത്ത് ചുമ്മാ മറിച്ചു നോക്കി കൊണ്ടിരുന്നു.... മിന്നൂ വായിക്കാനോ അറിയില്ല...... ആ ബുക്ക്‌ ഒന്ന് നേരെയെങ്കിലും പിടിക്ക്..... എന്നും പറഞ്ഞു ഇക്ക ചിരിച്ചപ്പോഴാണ് ഞാൻ അത് തല തിരിച്ചു പിടിച്ചിട്ടാ ഉള്ളതെന്ന് മനസ്സിലായത്..... ഞാൻ ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി അത് അവന്റെ നേരെ എറിഞ്ഞതും ഉമ്മി എന്റെ നേരെ ഒരു വരവായിരുന്നു.....

ഇവിടെ ഒരു കാര്യം പറയുമ്പോഴാണോഡീ നിന്റെ കുട്ടി കളി.... അടങ്ങി ഇരുന്നില്ലേൽ ഇനി നീ എന്റെ കയ്യിന്ന് വാങ്ങിക്കും..... എന്നും പറഞ്ഞു ഉമ്മ ഉറഞ്ഞു തുള്ളാൻ തുടങ്ങി... പിന്നേ മെഹറുത്ത അവളെ സമ്മതം അറിയിച്ചതും ഉപ്പയും ഉമ്മയും അവളെ കെട്ടിപിടിച്ചു .അത് കണ്ട് എനിക്ക് കുശുമ്പ് കയറിയതും ഞാൻ വേഗം പോയി ഫുഡ്‌ കഴിക്കാൻ ഇരുന്നു..... അതേയ് സ്നേഹ പ്രകടനം ഒക്കെ കഴിഞ്ഞെങ്കിൽ ഒന്ന് വരോ.... എനിക്ക് വിശക്കുന്നു.... എന്നും പറഞ്ഞു ഞാൻ അലറിയതും അവരൊക്കെ എനിക്ക് ചുറ്റും വന്നിരുന്നു.... അങ്ങനെ ഫുഡ്‌ കഴിക്കുന്നതിനിടക്ക് ഉപ്പ ജൂനുക്കാന്റെ വീട്ടിൽ വിളിച്ചു ഈ വരുന്ന സൺ‌ഡേ മാരേജ് ഫിക്സ് ആക്കി.... അന്ന് പിന്നേ ഫുൾ കല്യാണത്തിന്റെ ചർച്ച ആയിരുന്നു..... അതിനിടയിൽ നാളെ താജിൽ പോവാനുള്ള സമ്മതവും ഇക്ക വാങ്ങി.... കുറച്ചു നേരം കഴിഞ്ഞപ്പോ എനിക്ക് ഉറക്കം വരാൻ തുടങ്ങിയതും സഭ പിരിച്ചു വിട്ടിരിക്കുന്നുന്നും പറഞ്ഞു ഞാൻ എണീറ്റു പോന്നു.....റൂമിൽ എത്തി മുർഷിക്കും ഷാനുനും വിളിച്ചു മാരേജിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു...

.ആ കൂതറകളോട് സംസാരിച്ചു ഉള്ള ഉറക്കം കൂടെ പോയി കിട്ടി....അങ്ങനെ ഓരോന്ന് ആലോജിച്ച് കിടക്കുന്നതിനിടയിൽ ആണ്.... ഇക്ക മർഷുക്കാക്ക് വിളിക്കാൻ പറഞ്ഞത് ഓർമ വന്നത്..... വിളിക്കണോ വേണ്ടയോ എന്ന് കുറെ വട്ടം ആലോജിച്ചു. ലാസ്റ്റ് വിളിക്കാന്നു വെച്ച് ഫോൺ എടുത്തപ്പൊയാണ് ആ നഗ്ന സത്യം നമ്മക്ക് മനസ്സിലായത്...... എന്താന്നറിയോ മൂപ്പരെ നമ്പർ നമ്മളെ കയ്യിൽ ഇല്ലാ.... എന്താലെ.... ശോ ഇനിപ്പോ എന്ത് ചെയ്യും... മുർഷിക്ക് വിളിക്കാം അതാ നല്ലത്.... എന്നൊക്കെ കരുതി അവൾക്ക് വിളിച്ചതും ബിസി...... പടച്ചോനെ എപ്പോഴും ഈ ടൈമിൽ തന്നെ ആണല്ലോ ഈ ബിസി ടോൺ.....ഇവൾക്ക് എന്തോ ചുറ്റി കളിയുണ്ട്..... എങനെലും അത് കണ്ട് പിടിക്കണം..... ഒന്നൂടെ വിളിച്ചപ്പോഴും അതെ പല്ലവി തന്നേ....ശോ.... ഇനിപ്പോ എന്ത് ചെയ്യും... ഇക്കാനോട്‌ ചോദിച്ചു നോക്കിയാലോ... അല്ലേൽ വേണ്ടാ ഇനി അതും പറഞ്ഞു കളിയാക്കും.....

ഷാനുന്റെ അടുത്ത് ഉണ്ടാവോ.... ചോദിച്ചു നോക്കാം..... തെറി കേട്ടില്ലേൽ ഭാഗ്യം.... പടച്ചോനെ കാത്തോണേ.... എന്നും പറഞ്ഞു വിളിച്ചു.... എന്താടി പട്ടി നിനക്ക് വേണ്ടേ.... ഒന്നുറങ്ങാനും സമ്മതിക്കൂല വെച്ചിട്ട് പോടീ.... ന്നും പറഞ്ഞു എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ അവൾ ഫോൺ കട്ട് ചെയ്തു കുരിപ്പ്....ഇത് ശരിക്കും ഒരുറക്ക പ്രാന്തി തന്നെയാ.... ഇതിനൊക്കെ കെട്ടിയാ മിക്കവാറും ഫാസിക്ക എന്നും പട്ടിണിയാവും.....ഹിഹി.....ഹിഹി അങ്ങനെ ഓരോന്ന് ആലോജിച്ച് ചിരിച്ചു എപ്പോയോ ഉറങ്ങി പോയി.....രാവിലെ ഇക്ക വന്നു പുതച്ചിരുന്ന പുതപ്പ് എടുത്ത് മാറ്റിയതും ഞാൻ വീണ്ടും അതെടുത്തു പുതച്ചു.... ദേ....മിന്നു എണീറ്റെ... ടൈം ഒരുപ്പാടായി... പ്ലീസ് ഇക്കാ ഒരഞ്ചു മിനിറ്റ് കൂടെ..... ഡീ നിനക്ക് ഒരു കോറിയർ വന്നിട്ടുണ്ട്...നീ ഒപ്പിട്ടാലേ തരൂന്ന്..... എന്ന് ഇക്ക പറഞ്ഞതും നമ്മൾ ഞെട്ടി എണീറ്റു..... എന്ത്.... കൊറിയറോ.. എനിക്കോ...

അല്ല നിന്റെ കുഞ്ഞമ്മക്ക് വേണേൽ പോയി വാങ്ങടി പ്രാന്തി..... പ്രാന്തി നിന്റെ കെട്ടിയോളാടാ ഇക്കാ..... കൊറിയറിൽ എന്തായാലും നിനക്കൊന്നും തരൂല..... ന്നും പറഞ്ഞു എണീറ്റപോലെ നേരെ ഓടി പോയി പുറത്തേക്ക് നോക്കിയെങ്കിലും അവിടെ ഒന്നും ആരേം കണ്ടില്ല.... മിക്കവാറും ഇക്ക കുരുപ്പ് പണി തന്നതാവും ഇവനെ ഇന്ന് ഞാൻ എന്നും പറഞ്ഞു അകത്തേക്ക് കയറിയതും അവിടെ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ വായും പൊളിച്ചു നിന്നു.... പടച്ചോനെ മർഷുക്ക ഇങ്ങേരെന്താ ഇവിടെ..... ഞാൻ മർഷുക്കാനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...അപ്പൊ മൂപ്പരും അതെ പോലെ എന്നെ നോക്കി ഒന്നിളിച്ചു കാണിച്ചു....എന്റെ അടുത്തേക്ക് വന്നു.... ഇങ്ങനെ നിന്ന് മനുഷ്യന്റെ കണ്ട്രോൾ കളയാതെ പോയി ഡ്രസ്സ്‌ മാറെടി പുല്ലേ.... അപ്പോയാണ് ശരിക്കും ഞാൻ എന്നെ തന്നെ ഒന്ന് നോക്കിയത്.....പടച്ചോനെ ബനിയനും പാന്റും.....അയ്യേ......ന്നും പറഞ്ഞു ഞാൻ മുകളിലേക്ക് ഓടി പോയി......കണ്ണാടിയുടെ മുമ്പിൽ നിന്നു... അയ്യേ.....ഇനി ഞാൻ മൂപ്പരെ മുഖത്ത് എങനെ നോക്കും....

എവിടെ ആ ഇക്ക തെണ്ടി...നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ പൊറുക്കി.... ന്നും പറഞ്ഞു അവിടെ ഉണ്ടായിരുന്ന പൌഡർ ബോട്ടിലും എടുത്ത് അവന്റെ റൂമിലേക്ക് ഇടിച്ചു കയറി..... ആഹാ.....കൊറിയർ കിട്ടിയോ മോളെ എങനെ ഉണ്ടായിരുന്നു എന്റെ സർപ്രൈസ്..... ഓന്റെ ഒലക്കമ്മലേ ഒരു സർപ്രൈസ് ന്നും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന പൌഡർ ടിൻ അവനു നേരെ എറിഞ്ഞതും അതിന്റെ അടപ്പ് തുറന്ന് അതെല്ലാം അവന്റെ മേലേ ആയി.. ഇപ്പൊ മൈദയിൽ കുളിച്ച പോലുണ്ട്.... ഹ... ഹ.. ഹ... ഹ നിനക്ക് അങ്ങനെ വേണം അയ്യോ ഇപ്പൊ ഇക്കാനെ കണ്ടാൽ ആരും ഒന്ന് നോക്കി പോവും.... ദ്രോഹി.....എന്ത് പണിയാടി നീ കാണിച്ചത്....എന്റെ പുതിയ ഷർട്ട്‌ ആ ഇത്.... എന്തിനാടി നീ ഇപ്പൊ എന്നെ എറിഞ്ഞത്.... എന്തിനാന്ന് നിനക്കറിയില്ലല്ലെ.....ഉറങ്ങി കിടന്ന എന്നെ വിളിച്ചുണർത്തി കൊറിയർ ന്നും പറഞ്ഞു പറഞ്ഞയച്ചിട്ട്‌... അതിന് എന്താടി കോപ്പേ....നീ കാണാൻ ആഗ്രഹിക്കുന്ന ആളല്ലേ..... അത് കരുതി....എന്റെ കോലം കണ്ടോ...... അയ്യേ....ആലോജിക്കും തോറും ദേഷ്യം കൂടി വരാ ഇക്കയായി പോയി.

.ഇല്ലേൽ കൊന്ന് വല്ല പൊട്ടക്കിണറ്റിലും കൊണ്ടോയിട്ടേനെ.... നീ ഇന്നലെ നിന്നേം കൊണ്ട് എന്നെ ആ സ്റ്റൈയർ കയറ്റിച്ചപ്പൊയെ നിനക്കിട്ടൊന്ന് ഓങ്ങി വെച്ചതാ....പിന്നെ നിന്റെ ഒറിജിനൽ രൂപം അവനൊന്നു കണ്ടോട്ടെന്ന് കരുതി.....വല്ല ഇഷ്ട്ടവും ഉണ്ടേൽ അത് ഇതോടെ പോയിട്ടുണ്ടാവും...എന്നും പറഞ്ഞു അവൻ കിണിച്ചതും....ഞാൻ പല്ലിറുംമ്പി അവനെ നോക്കി.....പെട്ടന്ന് ബെഡിൽ അവന്റെ ഫോൺ കണ്ടതും ഓടിപോയി അതെടുത്തു....അത് കണ്ടതും ഇക്കാന്റെ ചിരിയൊക്കെ താനേ നിന്നു..... ഡീ..കളിക്കല്ലേ ആ ഫോൺ ഇങ് താ... അങ്ങനെ തരാൻ ഉദ്ദേശിച്ചിട്ടില്ല.....ഇത് ഞാൻ എറിയാൻ പോവാ.... മിന്നൂ കളിക്കല്ലേ.....അത് നിന്റെ നോക്കിയ അല്ല....ഐ ഫോൺ ആ....നിനക്ക് എന്ത് വേണേലും ചെയ്യാം ഇക്കാന്റെ പൊന്നല്ലേ....പ്ലീസ്... അയ്യടാ.....എന്തൊരു സ്നേഹം......ഇത് വരെ കണ്ടിട്ടില്ലല്ലോ.... ആര് പറഞ്ഞു.....എനിക്ക് നിന്നോട് എപ്പോയും സ്നേഹം ഉണ്ട്... അതോണ്ടാണല്ലോലേ ഇക്ക ഇടക്കിടക്ക് എന്നോട് വഴക്ക് കൂടുന്നെ..... അത് അങ്ങനെ തന്നെ അല്ലേ.. നീ കേട്ടിട്ടില്ലേ സ്നേഹം ഉള്ളിടത്തേ വഴക്ക് ഉണ്ടാവൂന്ന്...

മ്മ്മ്മ്..... മതി സോപ്പിട്ടത്... ഇന്നാ ഇക്കാടെ ഫോൺ.... ഓഹ്..... താങ്ക്സ്... ഇപ്പൊയാ ജീവൻ തിരിച്ചു കിട്ടിയത്..... ഓ... പിന്നേ ഇക്കാന്റെ ഹാർട്ടിരിക്കുന്നത് ഫോണിൽ അല്ലേ..ഒന്ന് പോയെ.... അല്ല....ഇക്കാ മർഷുക്ക എന്താ ഇവിടെ.... അതും ഈ വെളുപ്പാൻ കാലത്ത്... വെളുപ്പാൻ കാലോ... മോളാ ക്ലോക്കിലേക്ക് ഒന്ന് നോക്ക്.... എന്ന് ഇക്ക പറഞ്ഞപ്പോഴാണ് ഞാൻ ടൈം നോക്കിയത്..... റബ്ബേ..... 8മണിയോ..... ആ.... പോത്തു പോലെ കിടന്നുറങ്ങല്ലേ..... അപ്പൊ ടൈം ഒന്നും അറീല.... പിന്നെ മർശുവും ഞാനും വെഡിങ് കാർഡ് അടിക്കാൻ പോവാ.... നീ പോരുന്നോ.... ഞാനില്ല നിങ്ങൾ രണ്ടും കൂടെ പോയാ മതി.... ഞാൻ പോന്നിട്ട് എന്തിനാ... ഞാൻ സെലക്ട്‌ ചെയ്തതൊന്നും ഇങ്ങക്ക് പറ്റൂല.... അത് ശരിയാ.... സെലക്ഷൻ അറിയാത്ത നിന്നെ കൊണ്ടോയിട്ട് എന്തിനാ.... നീ പോയി മർശുനു ചായ കൊടുത്തിട്ടു വാ.... ഉമ്മിറ്റും അമ്മായിന്റെ വീട്ടിൽ പോയിരിക്കാ... അയ്യാ.... വേണെങ്കിൽ പോയി കൊടുത്തോ....എനിക്ക് ഇപ്പൊ തന്നെ ലേറ്റ് ആയിന്നും പറഞ്ഞു ഞാൻ നേരെ റൂമിലോട്ട് വിട്ടു....ഫ്രഷ് ആയി ഇറങ്ങിയതും മർഷുക്ക ഉണ്ട് ബെഡിൽ ഇരിക്കുന്നു.....

ആദ്യം ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അത് കാണിക്കാതെ ഞാൻ മൂപ്പരെ അടുത്തോട്ട് വിട്ടു..... അതേയ് ഒന്ന് പുറത്തു പോയെ എനിക്ക് ഡ്രസ്സ്‌ ചേഞ്ചിയ്യണം... അതിനാരു പറഞ്ഞു വേണ്ടാന്ന്..... ദേ.... മർശുക്ക കളിക്കല്ലേ ഇപ്പൊ തന്നെ വൈകി.... പെൺകുട്ടികൾ അയാലേ നേരത്തും കാലത്തും എണീക്കണം.... ഇത് എന്റെ വീടാ എനിക്ക് ഇഷ്ട്ടമുള്ള പോലെ എണീക്കും..... ഇയാൾ പോയി ആ കോനിന്റെ കാര്യം നോക്കിയാ മതി..... ന്നും പറഞ്ഞു ഇക്കാന്റെ നേരെ കൈ ചൂണ്ടിയതും ഇക്ക എന്റെ കയ്യിൽ പിടിച്ചു തിരിച്ചു.... മൂത്തവർക്ക് നേരെ കൈ ചൂണ്ടി സംസാരിക്കുന്നോ...ഇതൊക്കെ നീ എവിടുന്ന് പഠിച്ചേ..... ഇനി നിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ വല്ലതും കണ്ടാൽ അറിയാലോ നിനക്കെന്നെ എന്നും പറഞ്ഞു ഇക്ക എന്റെ കൈ വിട്ടതും ഞാൻ കണ്ണിൽ വെള്ളം നിറച്ചു ഇക്കാനെ നോക്കി കൈ കുടഞ്ഞു..... ❤❤❤❤❤❤

ഇന്നലെ രാത്രി കിടക്കാൻ നിക്കുമ്പോ ആണ് ഫെബി വിളിച്ചു വെഡിങ് കാർഡ് സെലക്ട്‌ ചെയ്യാൻ കൂടെ പോരോന്നു ചോദിച്ചത് ഭാവി അളിയൻ ആയത് കൊണ്ട് ഞാൻ ഓക്കേ പറഞ്ഞു....രാവിലേ തന്നെ കുളിച്ച് കുട്ടപ്പനായി നമ്മളെ പെണ്ണിനെ കാണാനുള്ള ആവേശത്തിൽ ചായ പോലും കുടിക്കാൻ നിക്കാണ്ട് ഓടി വന്നപ്പോ പെണ്ണ് എണീറ്റിട്ട് കൂടി ഇല്ല....വീട്ടിൽ ആരും ഇല്ലാത്തോണ്ട് മിന്നൂനെ വിളിച്ചിട്ട് വരാംന്നും പറഞ്ഞു ഫെബി മോളിലേക്ക് കയറിപ്പോയി കുറച്ചു കഴിഞ്ഞു പെണ്ണുണ്ട് വാണം വിട്ടപോലെ പുറത്തേക്ക് ഓടുന്നു....അവിടെ ചെന്ന് ആകെ ഒന്ന് നോക്കി എന്തോ ആലോചിച് ഉള്ളിലേക്കു തന്നെ പോന്നു. അപ്പൊ തന്നെ ഉറപ്പായി നമ്മളെ അളിയൻ എന്തോ പണി കൊടുത്തതാന്ന്..... പെണ്ണ് വന്നു എന്നെ നോക്കി ചിരിച്ചതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു....സത്യം പറഞ്ഞാ പെണ്ണിനെ കണ്ട് ശരിക്കും കിളി പോയിരിക്കാ......ഇങ്ങനെ നിന്ന് മിക്കവാറും ഇവളെന്റെ കൺട്രോൾ കളയും അതോണ്ടാ ഡ്രസ്സ്‌ മാറ്റാൻ പറഞ്ഞെ...

പെണ്ണ് ആകെ ചമ്മിയിട്ടുണ്ട് ഏതായാലും അവളെ പോക്ക് കണ്ട് ചിരിച്ചു ഞാൻ സോഫയിൽ പോയിരുന്ന് ഫോണിൽ ഓരോന്ന് കണ്ടിരുന്നു.... കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഫെബി മുകളിലേക്ക് വിളിച്ചത്... ചെന്ന് നോക്കിയപ്പോ അവന്റെ കോലം കണ്ട് ഞാൻ അന്ധം വിട്ടു നിന്നു...... നോക്കണ്ട മോനെ ഇതെന്റെ ആ കാന്താരി പെങ്ങൾ ചെയ്തതാ..... അവൾക്കിട്ടൊരു പണി കൊടുത്തതാ ഇപ്പൊ എനിക്ക് പണിയായി ഞാൻ ഒന്നൂടെ കുളിച്ച് വരാം...അപ്പോഴേക്കും നീ വീടൊക്കെ ഒന്ന് ചുറ്റിയടിച്ചു വാ.... അതിനു ഓക്കേ പറഞ്ഞു ഞാൻ നേരെ നമ്മളെ പെണ്ണിന്റെ റൂമിലേക്ക് വിട്ടു.... നേരത്തെ വന്നത് കൊണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല...നമ്മൾ ചെന്നപ്പോ പെണ്ണ് നീരാട്ടിലാ... കഴിയട്ടെന്ന് കരുതി നമ്മൾ ബെഡിൽ ഇരുന്നു റൂം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു....അന്ന് വന്നന്ന് ഫുൾ കാണാൻ പറ്റിയില്ല.....റൂം കണ്ടപ്പോ ഒരു കാര്യം മനസ്സിലായി പെണ്ണ് എന്റെ പോലെ അല്ല വൃത്തി കുറച്ചു കമ്മിയാ.... സാരല്ല ശരിയാക്കി എടുക്കാം..... എന്നൊക്കെ ആലോജിച്ചിരിക്കുമ്പോഴാണ് പെണ്ണ് കുളി കഴിഞ്ഞ് വന്നത്.....

തലയിലൊരു തോർത്തും മുഖത്ത് അങ്ങിങ്ങായുള്ള വെള്ളതുള്ളികളും ഒക്കെ കൂടെ പെണ്ണിന് ഒരു പ്രേത്യേക മൊഞ്ചുണ്ട് മിക്കവാറും ഇവളെ ഞാൻ ഇപ്പൊ തന്നെ ഇവിടുന്ന് കൊണ്ടോവും...... അങ്ങനെ അവളെ മൊഞ്ചിലങ്ങനെ ലയിച്ചു നിക്കുമ്പോയാണ് പെണ്ണ് പൂരപാട്ടു പാടാൻ തുടങ്ങിയത്...കൈ ചൂണ്ടി എന്നോട് സംസാരിച്ചപ്പൊ ദേഷ്യം വന്നിട്ടാ അവളെ കൈ പിടിച്ചു തിരിച്ചത്..... പിന്നേ അവളെ കണ്ണു നിറച്ചുള്ള നോട്ടം കണ്ടിട്ടാ വേണ്ടായിരുന്നുന്ന് തോന്നിയെ.....വേദനിച്ചോന്ന് ചോദിച്ചു അവളെ കയ്യിൽ പിടിച്ചതും അവൾ എന്റെ കൈ തട്ടിമാറ്റി... മിന്നു കൈ കാണിക്ക് നോക്കട്ടെ..... വേണ്ടാ.... വേദനിപ്പിച്ചതും പോരാ...... എന്നിട്ട് അത് കണ്ട് രസിക്കും കൂടെ വേണംലെ..... അങ്ങനെ ഇപ്പോ കാണണ്ട.... മിന്നു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കൈ താ നോക്കട്ടെ..... ഇല്ലെന്ന് പറഞ്ഞില്ലേ.....

അല്ലേലും എന്നോടു മാത്രം ഒള്ളോലോ ഈ ദേഷ്യം......ആ സാനിയോടൊക്കെ ഭയങ്കര ഒലിപ്പീരാണല്ലോ..... അത് പിന്നെ ഇല്ലാണ്ടിരിക്കോ ഞാൻ കെട്ടാൻ പോണ പെണ്ണല്ലേ അവൾ....അപ്പൊ അവളോട് എനിക്ക് ദേഷ്യം കാണിച്ചാ അവൾക്കത് സങ്കടം ആവൂലെ..... ആരു കെട്ടുംന്നാ..... ഞാൻ കെട്ടും..... ഞങ്ങളെ മാരേജ് ഇപ്പൊ അടുത്തുണ്ടാവും... ഓ...അപ്പൊ അതിനാവുംലെ ഇന്ന് നൈറ്റ്‌ ട്രീറ്റ്......അതാണെങ്കിൽ ഞാൻ വരുമെന്ന് കരുതണ്ടാ..... നീ വരും..... ഇല്ലാ.....എന്നവൾ തറപ്പിച്ചു പറഞ്ഞതും ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ എന്നിലേക്ക് വലിച്ചതും ഫെബി എന്നെ വിളിച്ചു അകത്തേക്ക് വന്നു... ഞങ്ങളെ ആ രീതിയിൽ കണ്ടതും അവന്റെ മുഖം മാറാൻ തുടങ്ങി....പെട്ടന്ന് ഞാൻ അവളിൽ നിന്ന് വിട്ടു നിന്നു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story