❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 2

enikkay vidhichaval

രചന: SELUNISU

 സാറിനെ കണ്ടതും ഞാൻ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ആയി.അതാരാന്ന് ഇങ്ങക്ക് മനസ്സിലായോ രാവിലെ നമ്മൾ തെറി പറഞ്ഞില്ലേ ആ മുതൽ ആണ് ഇപ്പൊ നമുക്ക് മുമ്പിൽ സാർ ആയി നിക്കുന്നെ. ഇനി എന്തൊക്കെ കാണണം പടച്ചോനെ... നമ്മൾ ഷാനുനെ നോക്കിയപ്പോ ഓൾ എന്നെ നോക്കി വായ പൊത്തി കിണിക്ക.... ഓളെ നോക്കി പല്ലിറുമ്പി ഞാൻ സീറ്റിൽ ഇരുന്നു..എന്നിട്ട് നമ്മളെ ആ മുതൽ കാണാതിരിക്കാൻ തല അങ്ങോട്ടും ഇങ്ങോട്ടുo ആക്കി ഇരിക്കുമ്പോ ആണ്. മുർഷി എന്നെ തോണ്ടുന്നേ... എന്താടി ഊളെ തോണ്ടി കളിക്കുന്നെ.. ഡീ പോത്തേ ഇതാണ് എന്റെ കാക്കു.മർഷാദ്.....(മർഷൂ).. അതും കൂടെ കേട്ടപ്പോ പിന്നെ നമുക്ക് ഇവിടുന്ന് എവിടേക്കെങ്കിലും ഇറങ്ങി ഓടിയാ മതി എന്നായി.. അവൻ രണ്ട് വർഷം ആയി ഈ കോളേജിൽ പഠിപ്പിക്കുന്നു എന്ന് മുർഷി പറഞ്ഞതും ...

ഞാൻ പെട്ടന്ന് ഷാനുനെ നോക്കി..അവളപ്പോ ബുക്ക്‌ ആദ്യമായിട്ട് കാണുന്നത് പോലെ അതിൽ മുഴുകി ഇരിക്കാ.. ഇരിക്കുന്നത് കണ്ടില്ലേ പൂതന എന്നെ ഒറ്റികൊടുത്ത്.. ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ എന്നൊക്കെ അവളെ നോക്കി മനസ്സിൽ പറഞ്ഞു..അവൾക്കുള്ളത് ഒറ്റക്ക് കിട്ടുമ്പോ കൊടുക്കാന്നൊക്കെ കരുതി അവന്റെ കണ്ണിൽ പെട്ടാൽ എന്റെ അവസ്ഥ എന്താവുംന്ന് ആലോചിച് ടെൻഷൻ അടിച്ചിരുന്നു.അപ്പോഴാണ് അവൻ സ്വയം പരിജയപെടുത്തി. സ്റ്റുഡൻസിനെ ഓരോരുത്തരെ പരിജയപെടാൻ തുടങ്ങിയെ. നമ്മുടെ അടുത്തേക്ക് അടുക്കും തോറും ഹൃദയം നല്ല ചെണ്ടമേളം കോട്ടുന്നുണ്ട്....അങ്ങനെ ഞങ്ങളുടെ അടുത്തേക്ക് എത്തിയതും ഞാൻ മുഖം തിരിച്ചിരുന്നു.ഷാനൂനെ പരിജയപെട്ട് നെക്സ്റ്റ് എന്ന് പറഞ്ഞതും നമ്മൾ വേണയോ വേണ്ടയോ എന്ന രീതിയിൽ എഴുന്നേറ്റ് നിന്നു.. എന്നെ കണ്ടതും കണ്ണിമ വേട്ടാതെ നോക്കുന്നുണ്ട്.....ഞാൻ എന്റെ നെയിം പറഞ്ഞു ഇരുന്നിട്ടും അവൻ അതെ നിർത്തം തന്നെ ആണ്.പെട്ടന്ന് ബെല്ലടിച്ചതും അവൻ ബോധം വന്നപോലെ എന്നെ നോക്കി പേടിപ്പിച്ചു മുർഷിനെ നോക്കി പുറത്തേക്ക് വരാൻ പറഞ്ഞു പോയി....

അവൾ പുറത്തേക്കു പോയതും ഞാൻ ഷാനുനെ നുള്ളി ഒരു പരുവാക്കി... ഡീ മിന്നൂ നിനക്ക് വട്ടായോ എന്തിനാടി എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ... നിന്നേ കൊല്ലും ഞാൻ. നിനക്ക് അറീലെടി അവൻ ഇവിടുത്തെ സാർ ആണെന്ന്... ആ അറിയാലോ ഞങ്ങൾ പ്ലസ് വൺ വന്ന തൊട്ട് സാർ ഇവിടുണ്ട്... ഡീ ദുഷ്ട്ടെ എന്നിട്ടാണോ നീ എന്നോട് ഈ ചതി ചെയ്തേ നിനക്ക് അപ്പൊ എന്നോട് ഒന്ന് പറയായിരുന്നില്ലേ... ഇനി ഇത് മുർഷി അറിഞ്ഞാ എന്താവും ദേ...ഒറ്റ കുത്തു വെച്ച് തരും ഞാൻ. ഞാൻ നിന്നോട് പറയാൻ വന്നപ്പോ അല്ലെ നീ എന്നോട് ചൂടായെ ഇപ്പൊ കുറ്റം എനിക്കായോ.... അപ്പോയാണ് ഞാൻ അത് ആലോജിച്ചത്..ഞാൻ ഷാനുനെ നോക്കി ഒരു വളിഞ്ഞ ഇളി പാസ്സാക്കി.... അപ്പൊ അവൾക്കിട്ട് കൊടുത്തതൊക്കെ ഡബിൾ ആക്കി അവൾ എനിക്ക് തിരിച്ചു തന്നു..അതൊക്കെ കിട്ടി ബോധിച്ചു ഇരിക്കുന്ന ടൈമിൽ എനിക്കൊരു ഡൌട്ട് .. അല്ല ഷാനോ മുർഷിനെ എന്തിനാവും അവൻ വിളിച്ചേ... ആ ബെസ്റ്റ് അവളെ ഇക്ക അവളെ എന്തിനാ വിളിച്ചേന്ന് എനിക്കറിയോ. ചിലപ്പോ നിന്നേ കെട്ടിച്ചു തരോന്ന് ചോതിക്കാനാവും ....

നീ പോടീ പട്ടി... അവൻ എന്നെ കൊല്ലാണ്ട് വിട്ടാ ഭാഗ്യം... അപ്പോഴാ അവളൊരു കെട്ടിക്കൽ... അല്ലേടി നിന്നെ കണ്ട പ്പോ സാർ എന്തിനാ അല്ലേൽ അമ്മാതിരി നോട്ടം നോക്കീനെ ഇത് അത് തന്നെയാ മോളെ..... ഏത്.... ലവ്. മൂപ്പർക്ക് നിന്നേ നല്ലോം ബോധിച്ചുന്ന് തോന്നുന്നു.... ഓ പിന്നെ നോക്കി പേടിപ്പിക്കുന്നതല്ലേ പ്രേമം.. നീ നിന്റെ ഉണക്ക തല വെച്ചു ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.... നീ പോടീ അല്ലേലും നിന്നോട് പറഞ്ഞ എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ടാ... അങ്ങനെ ഓരോന്ന് പറഞ്ഞു അടി കൂടുന്ന നേരത്താണ് മുർഷി വന്നേ.... ഡീ എന്തിനാടി ഇക്ക നിന്നേ വിളിച്ചത്... എന്ന് ഷാനു അവളോട് ചോദിച്ചതും അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചു.... അതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലെന്ന് ഒരു ഡൌട്ട് ഇല്ലാതില്ല. ... ഡീ നീ എന്റെ ഇക്കാനെ രാവിലെ നല്ലോണം ഒന്ന് മീറ്റ് ചെയ്തുലേ....മുർഷി അങ്ങനെ പറഞ്ഞതും ഞാൻ അവളെ നോക്കി എല്ലാം അറിഞ്ഞുലേ എന്ന് ചോദിച്ചപ്പോ അവൾ എനിക്ക് ഒന്ന് തലയാട്ടി ചിരിച്ചു തന്നു... മ്മ്മ് അറിഞ്ഞു മോളെ... ഇക്ക നിന്റെ പേരൊക്കെ ചോദിച്ചു...

ഇവളെ പേരല്ലേ ഇവൾ നേരത്തെ നിന്റെ ഇക്കാനോട്‌ പറഞ്ഞേ എന്ന് ഷാനു അവളോട് ചോതിച്ചതും ഞാനും അത് ശരി വെച്ചു.. അത് ഇക്ക മറന്നൂത്രെ.... ഇത്രക് മറവിയുള്ള ആളാനോടി നിന്റെ ഇക്ക എന്ന് ഞാൻ ചോദിച്ചതും അവൾ പറയുന്നത് കേട്ട് ഷാനു എന്നെ ആക്കി ചുമക്കാൻ തുടങ്ങി... മറവിയായിട്ടോന്നും എനിക്ക് തോന്നുന്നില്ല.എന്തോ ഒരു കള്ളത്തരം ഉണ്ട്.ഇക്കാക് മിന്നൂനെ കണ്ട് ഒരു ഇളക്കം ഇല്ലെന്ന് ഒരു ഡൌട്ട് ആ വരട്ടെ കണ്ട് പിടിക്കാം..... എന്നും പറഞ്ഞു അവൾ എന്നെ പിടിച്ചു. ഡീ ഇനി അഥവാ അങ്ങനെ എന്തേലും ഉണ്ടേൽ നീ അങ്ങ് സമ്മതിച്ചു കൊടുത്തേക്ക്. നിന്നേ നാത്തൂൻ ആയി കൂട്ടാൻ എനിക്ക് നൂറു വട്ടം സമ്മത. ഒന്ന് പോടീ...നിങ്ങക്ക് വട്ടാ. ഒരാൾ നോക്കീന്നൊ നെയിo ചോദിച്ചുന്ന് കരുതിയോ അത് പ്രേമം ആവോ......അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കുമ്പോ ആണ്. ഒരു മേക്കപ്പ് ബോക്സ്‌ കയറി വന്നേ... അതിനെ കണ്ടതും ഞാൻ ഷാനൂനെ തോണ്ടി വിളിച്ചു.. ഡീ എന്തോന്നാ ഇത്. വല്ല പെയിന്റ് കട ഇറങ്ങി വന്ന പോലുണ്ടല്ലോ... ആ അതാണ് മോളെ നമ്മുടെ കോളേജിലേ മേക്കപ്പ് റാണി......

ഇങ്ങനെ ഇരിക്കുന്നതൊന്നും നോക്കണ്ട വായ തുറന്നാ ഇംഗ്ലീഷ് ആ മോളെ...... ഓ ഇംഗ്ലീഷ് ഒക്കെ എനിക്കും അറിയാ.... മ്മ്മ് അറിയും അറിയും വെൽകം ടൂ ഊട്ടി നൈസ് ടൂ മീറ്റ് യു..എന്ന് അവർ രണ്ടാളും ഒപ്പം പറഞ്ഞതും സൗണ്ട് കുറച്ചു കൂടി പോയി. അപ്പൊ തന്നെ ഞങ്ങളെ ആ പൂതന ഗെറ്റ് ഔട്ട്‌ അടിച്ചു.. ഫസ്റ്റ് ഡേ തന്നെ പുറത്ത് ആയതിന്റെ സന്തോഷത്തിൽ ഞാൻ അവരെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി.. ഡീ കൂതറകളെ ഫസ്റ്റ് ഡേ തന്നെ പുറത്താക്കിയപ്പോ നിങ്ങക്ക് സമാദാനം ആയല്ലോ... മനുഷ്യനെ ഒന്ന് നന്നാവാനും സമ്മതിക്കൂല.... എന്നും പറഞ്ഞു ഞാൻ അവരെ ഇടം കണ്ണിട്ട് നോക്കിയപ്പോ രണ്ടാളും ഊരക്കും കയ്യ് കൊടുത്ത് എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.... ഞാൻ അവർക്ക് നൈസ് ആയിട്ടൊന്ന് ഇളിച്ചു കൊടുത്ത് അവിടുന്ന് ഒരു ഓട്ടം ആയിരുന്നു.. അവരെന്റെ പിന്നാലെയും അങ്ങനെ ഓടി ഓടി തളർന്നപ്പോ ഞാൻ അവിടെ നിന്ന് കിതപ്പ് മാറ്റി തിരിഞ്ഞ് നോക്കിയപ്പോ ആരേം കാണാനില്ല.. ചുറ്റും നോക്കിയപ്പോ ഒരുപാട് ക്ലാസ്സ്‌ റൂമുകൾ. പക്ഷെ ഇവിടേക്ക് ആരും വരാറില്ലെന്ന് തോന്നുന്നു...

അപ്പൊ തന്നെ എന്തോ ഒരു പേടി നമ്മുടെ മനസ്സിൽ കയറി കൂടി.... പോവാൻ നിന്നപ്പോ രണ്ട് മൂന്ന് വഴി ഒരു പോലെ ആണ്. ഇതിലിപ്പോ ഏത് വഴിയിൽ കൂടിയാ ഞാൻ വന്നേ എന്ന് എനിക്ക് തന്നെ അറിയുന്നില്ല പടച്ചോനെ പെട്ടോ എന്ന് ആലോചിച് നിക്കുമ്പോ ആണ് ആരോ എന്റെ കൈ പിടിച്ചു വലിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തിയെ. ആളെ കണ്ടതും ഞാൻ പകച്ചു പണ്ടാരടങ്ങി. മർഷാദ് സാർ ..... ഹായ് നിങ്ങക്ക് അവൾ മാത്രം പറയുന്നത് കേട്ടാ മതിയോ... ഇനി കുറച്ചു നേരം ഞാൻ പറയാം മർഷാദ്.....എല്ലാരും മർഷൂ എന്ന് വിളിക്കും. ഈ കഥയിലെ ഹീറോ... വീട്ടിൽ ഉമ്മ ഉപ്പ ഒരു സിസ്റ്റർ. ഉമ്മ ഹൗസ് വൈഫ് ആണ്. ഉപ്പ നാട്ടിൽ തന്നെ ഒരു സൂപ്പർ മാർക്കറ്റ് നടത്താണ്..പിന്നെ ഉള്ള പെങ്ങൾ മുർഷിദ അവളെ നിങ്ങൾ പരിജയപെട്ടല്ലോ.അപ്പൊ ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാലെ.... രാവിലെ വീട്ടിൽ നിന്ന് തന്നെ ഒരുപ്പാട് വൈകിയാ ഇറങ്ങിയേ.... മുർഷി എന്നെ വെയിറ്റ് ചെയ്ത് മടുത്തപ്പോ ബസിൽ പോയ്കോളാംന്ന് പറഞ്ഞു പോയെന്ന് ഉമ്മി പറഞ്ഞു.... അങ്ങനെ വേഗം നാസ്തയും കഴിച്ച് ഇറങ്ങി...

പോകാൻ നേരം ഉപ്പയും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോ ഉപ്പാനെയും കൂട്ടി ഉമ്മാനോട് സലാം പറഞ്ഞിറങ്ങി. ഉപ്പാനെ ഷോപ്പിൽ ഇറക്കി കോളേജിലേക്ക് തിരിച്ചു..പോകുന്ന വഴിയിൽ ഫോൺ ബെൽ കേട്ട് എടുത്തു നോക്കിയപ്പോ നമ്മടെ ചങ്ക് ഫാസിൽ ആണ്.... അവനും ഞാൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ ലെക്ക്ച്ചർ ആയി കയറാണ് ഈ ഇയർ . മിക്കവാറും എന്നെ കാണാഞ്ഞിട്ട് വിളിക്കാവും.അവനോട് നേരത്തേ എത്താന്ന് വാക്ക് കൊടുത്തതായിരുന്നു.ഇന്ന് അവന്റെ വായിൽ ഇരിക്കുന്നത് മൊത്തം കേൾക്കാം എന്നൊക്കെ കരുതി അവന്റെ കാൾ അറ്റൻഡ് ചെയ്ത്...ഇപ്പൊ എത്തുംന്ന് പറഞ്ഞു അവനെ ഇങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ വേഗം കാൾ കട്ട് ചെയ്തു...നേരെ നോക്കിയതും ഒരു സ്കൂട്ടി സ്പീഡിൽ വന്നതും എന്റെ ശ്രദ്ധ തെറ്റി വണ്ടി സ്കൂട്ടിയിൽ കൊണ്ടോയി ഇടിച്ചു. ചെറുതായിട്ടെ തട്ടിയോള്ളൂവെങ്കിലും ആ സ്കൂട്ടി മറിഞ്ഞത് കണ്ട് എന്റെ ഉള്ളോന്ന് കാളി പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് പെണ്ണ് വന്നു നമ്മളെ മെക്കിട്ട് കേറുന്നേ... ആദ്യം ഒന്ന് കൊടുക്കാൻ തോന്നിയെങ്കിലും പെണ്ണിന്റെ ആ സുറുമ കണ്ണ് കണ്ടതും നമ്മൾ ഫ്ലാറ്റ് ആയി. അതിൽ ലയിച്ചത് കൊണ്ട് തന്നെ അവൾ പറയുന്നതൊന്നും ഞാൻ കേട്ടില്ല...പെട്ടന്നാണ് അവളെ ഒപ്പം ഉള്ള കുട്ടി വന്നു അവളെ വലിച്ചോണ്ട് പോയത്..

നോക്കിയപ്പോ അത് ഷഹാന ആണ്. അവളെ മുർഷിന്റെ ഫ്രണ്ട് ആയത് കൊണ്ട് തന്നെ എനിക്ക് നേരത്തെ അറിയാം അപ്പൊ ഈ കാന്താരിയും നമ്മടെ കോളേജിൽ തന്നെ ആവും അത് നന്നായി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി എന്നൊക്കെ മനസ്സിൽ കരുതി അവരെ പാസ്സ് ചെയ്തു പോയപ്പോ ഷാനു അവളെ എന്തൊക്കെയോ പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ട്.. കോളേജിൽ എത്തി വണ്ടി പാർക്ക്‌ ചെയ്തു തിരിഞ്ഞതും ഫാസി ഉണ്ട് കയ്യും കെട്ടി നോക്കി നിക്കുന്നു.. ഞാൻ അവൻക്ക് നൈസ് ആയിട്ടൊന്ന് ഇളിച്ച് കൊടുത്തതും അവൻ വന്നു എന്റെ വയറിനിട്ടൊരു കുത്ത് തന്നു.. അതും കിട്ടി ബോധിച്ച് അവനെo കൂട്ടി ഓഫീസിലേക്ക് വിട്ടു.. പോകുന്ന വഴി അവനോട് എല്ലാ കാര്യവും പറഞ്ഞതും അവൻ എന്നെ ഇട്ട് വാരാൻ തുടങ്ങി.... ഓഹോ അപ്പൊ ഇത്ര പെട്ടന്ന് അവളെ നിനക്കങ് ബോധിച്ചോ. എന്തൊക്കെ ആയിരുന്നു ഞാൻ ആരേം സ്നേഹിക്കില്ല എനിക്ക് അങ്ങനെ ഉള്ള ഫീലിംഗ്സ് ഇല്ലാ എന്നിട്ട് ഇപ്പൊ എന്തായി..... ടാ ഫാസി തെണ്ടി അതിന് ഞാൻ പറഞ്ഞോ എനിക്ക് അവളെ ഇഷ്ടമാണെന്ന്.

ഞാൻ അവളെ കണ്ണ് കണ്ടപ്പോ അറിയാതെ അതിൽ ലോക്ക് ആയി. ജസ്റ്റ്‌ ഒരു അട്ട്രാക്ഷൻ അത്രേ ഒള്ളു. അതിന് നീ കൂടുതൽ പറഞ്ഞു ഉണ്ടാക്കാൻ നിക്കണ്ട.പിന്നെ എന്റെ മെക്കിട്ടു കേറിയതിന് ഞാൻ അവൾക്കൊരു ചെറിയ ഡോസ് കൊടുക്കും.... ഡാ മർഷൂ വെറുതെ വേണ്ടാത്ത പണിക് നിക്കണ്ട. അവൾക് വല്ല ആങ്ങളമാരും ഉണ്ടെങ്കിൽ നിന്നേ അവർ പഞ്ഞിക്കിടും.... അതിന് ഞാൻ അവളെ പീഡിപ്പിക്കാനല്ല പോവുന്നെ... അല്ലെ പിന്നെ നീ എന്താ ഉദേശിക്കുന്നത്..... നീ പറഞ്ഞത് വെച്ച് നോക്കുമ്പോ തെറ്റ് നിന്റെ ഭാഗത്ത് തന്നെയാ.. എന്നിട്ട് നീ ഒരു സോറി പോലും പറഞ്ഞിട്ടും ഇല്ലാ.... അതോണ്ട് മോൻ പോയി ആദ്യം പോയി ഒരു സോറി പറ.. പണി നമുക്ക് പിന്നെ കൊടുക്കാം.... ഡാ അതിന് അവൾ ഏത് ക്ലാസ്സിൽ ആണെന്ന് എങനെ അറിയാ...... അപ്പൊ നീയല്ലേ പറഞ്ഞെ മുർഷിന്റെ ഫ്രണ്ടും ഉണ്ടായിരുന്നു അവളോപ്പം ന്ന് അപ്പൊ അവരെ ക്ലാസ്സിൽ തന്നെ ആവൂലേ....

അങ്ങനെ ആവോ എന്നാ ആ ഷഹാന മുർഷിനോട്‌ ഒക്കെ പറയൂലെ എന്നാ ഉമ്മാന്റെ കയ്യീന്ന് എനിക്ക് നല്ലോണം കിട്ടും. എന്നോട് എപ്പോഴും പറയുന്നതാ ഡ്രൈവ് ചെയ്യുമ്പോ ഫോൺ എടുക്കരുതെന്ന്. ഒക്കെത്തിനും കാരണം നീയാ നിനക്ക് വിളിക്കാൻ കണ്ടൊരു നേരം....... ആാ ഇനി ഒക്കെ എന്റെ നെഞ്ചത്തേക്ക് ഇട്..... എനിക്കറിയോ നീ ഡ്രൈവിംങ്ങിൽ ആയിരുന്നെന്ന്. നിന്നോടാരാ കാൾ അറ്റൻഡ് ചെയ്യാൻ പറഞ്ഞെ..ഞാൻ ക്ലാസ്സിൽ പോവാ കൂടുതൽ നേരം ഇവിടെ നിന്നാലേ ഇനി അവരെ മറിച്ചിട്ടതും ഞാൻ ആണെന്ന് നീ പറയും... എന്നും പറഞ്ഞു അവൻ പോയതും ഞാനും വരുന്നിടത്തു വെച്ച് കാണാംന്നും പറഞ്ഞു ക്ലാസ്സിലേക്ക് വിട്ട്.....മുർഷിന്റെ ക്ലാസ്സിൽ ആണ് എനിക്ക് ഈ അവർ.അവരെ ക്ലാസ്സ്‌ ടീച്ചറും ഞാൻ തന്നെയാണ്..അത് കൊണ്ട് തന്നെ അവളവിടെ ഉണ്ടെങ്കിൽ ആകെ പണിയാവും ആ കണ്ണുകളിലേക്ക് നോക്കിയാ എന്തൊക്കെയോ ഒരു ഫീൽ ആണ്....അവൾ ആ ക്ലാസ്സിൽ ആവരുത് എന്ന് പ്രാർത്ഥിച്ചു ക്ലാസ്സ്‌ റൂമിലേക്കു കയറി.ആദ്യം നോക്കിയത് ആ ഷഹാനയെ ആണ് അപ്പൊ അവളും മുർഷിയും ബാക്ക് ബെഞ്ചിൽ ഉണ്ട്...

അവരുടെ കൂടെ അവളെ കാണാത്തത് കൊണ്ട് തന്നെ സമാദാനം ആയി.അങ്ങനെ ഓരോരുത്തരെ പരിജയപെട്ട് ലാസ്റ്റ് ബെഞ്ചിൽ എത്തിയതും അവിടെ അവളെ കണ്ടതും വീണ്ടും എന്റെ മനസ്സ് കൈ വിട്ട് പോയി...ഞാൻ അവളെ കണ്ണുകളിലേക്ക് തന്നെ നോക്കിയതും പെട്ടന്ന് ബെൽ അടിച്ചു.അപ്പൊയാണ് എനിക്ക് ബോധം വന്നേ...അവളെ നോക്കിയപ്പോ അവളും എന്നെ തന്നെ നോക്കാ....എന്റെ ചമ്മൽ അവളെ കാണിക്കാതിരിക്കാൻ ഞാൻ അവളെ നല്ലോണം ഒന്ന് നോക്കി പേടിപ്പിച്ചു മുർഷിയോട് പുറത്തേക്ക് വരാൻ പറഞ്ഞു പോയി.......അവളോട് എല്ലാ കാര്യങ്ങളും പരഞ്ഞ് ഇനി ഉമ്മാനെ അറിയിക്കരുതെന്ന് പറഞ്ഞു.അതിനവൾ ഒരു ഡയറി മിൽക്ക് സിൽക്ക് ഓഡർ ചെയ്തു പോയി...അവളോട് തന്നെ നമ്മടെ കാന്താരിയുടെ പേരൊക്കെ ചോദിച്ചു മനസ്സിലാക്കി.അതിനവൾ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു നെയിം പറഞ്ഞു തന്ന് പോയി....അങ്ങനെ ഞാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു... ഫാസി എന്നെ കണ്ടതും എന്റെ കയ്യും പിടിച്ചു എന്നെ പുറത്തേക് കൊണ്ടോയി....

ഡാ മർഷൂ ഇവിടെ മൊത്തം നല്ല ഉമ്മച്ചി കുട്ടികൾ ആണല്ലോ.ശോ എങ്ങനെ ഞാൻ അവരെ മുഖത്തു നോക്കി ക്ലാസ്സ്‌ എടുക്കാ..... ദേ..ഫാസി നിന്റെ കോഴി സ്വഭാവം ഇവിടെ എടുത്താൽ ഉണ്ടല്ലോ.എന്റെ സ്വഭാവം മാറും..വായി നോക്കി നടക്കാൻ നീ ഇവിടുത്തെ സ്റ്റുഡന്റ് അല്ല.മാഷാണ്.നീ കെട്ടിട്ടില്ലേ മാതാ പിതാ ഗുരു ദൈവം എന്നൊക്കെ.....അപ്പൊ അതിനനുസരിച്ചു നിക്കണം എന്നെ നാറ്റിക്കരുത് എന്റെ റെക്കമെന്റെഷനിലാ നിനക്ക് ഇവിടെ ജോലി തന്നെ അത് മറക്കരുത്..... ഓ പിന്നെ.......ഞാൻ ഇവിടെ വന്നതേയ് ഇവിടെ പഠിപ്പിച്ചു മാതൃകാ അധ്യാപകൻ ആയി മെഡൽ വാങ്ങാൻ അല്ല..ഇവിടുന്നൊരു മൊഞ്ചത്തി കുട്ടിനെയും കെട്ടി അവളെ പിള്ളേരെ തന്തയാവാനാ...കേട്ടോടാ പുന്നാര മർഷൂ....അവന്റെ ഒരു മാതാ പിതാ..പോയി വല്ല പോസ്റ്ററും അടിക്ക്...അല്ല പിന്നേ... അവൻ അതും പറഞ്ഞു പോയതും ശരിക്കും എന്റെ കിളി കളൊക്കെ ഏതൊക്കെയോ വഴിയിൽ കൂടി പാറിപോയി....

പിന്നെ കിളികളൊക്കെ വരാൻ കുറച്ചു ടൈം എടുത്തു...അങ്ങനെ തല കുടഞ്ഞു തിരിഞ്ഞതും മുർഷീറ്റും പുറത്ത് നിക്കുന്നതാണ് കണ്ടത്..ഫസ്റ്റ് ഡേ തന്നെ പുറത്ത് ആക്കണമെങ്കിൽ ഇവർ അതിന് മാത്രം എന്തേലും കുരുത്തകേട് കാണിച്ചു കാണും. ഇവളെ ഞാനിന്ന് എന്നും പറഞ്ഞു അവരുടെ അടുത്തേക് ചെല്ലാൻ നിന്നതും ആ കാന്താരി ഓടുന്നത് ആണ് കണ്ടത്. പുറകെ ഷാനും മുർഷിo... പെണ്ണ് ഓടി വന്നു പഴയ ബിൽഡിങ്ങിലേക്ക് ഓടിയതും അവർ രണ്ടാളും ഇവളെ കാണാതെ വേറെ വഴിക്കും ഓടി.... പെണ്ണിന് ഇവിടെ വല്ല്യ പരിജയം ഇല്ലാത്തോണ്ട് ആവും അതിലെ പോയത്. കാരണം അത് കുറച്ചു പഴക്കം ചെന്ന ബിൽഡിങ് ആണ്. അവിടേക്കു ഇതിലെ ഒരു ഷോർട് കട്ട് ഉണ്ട് അതിലെ ആണ് പെണ്ണ് പോയത്. മിക്കവാറും അവിടെ ചെന്ന അവളെ തന്റേടം ഒന്ന് കുറയും അതും കരുതി ഞാൻ അവളെ പിന്നാലെ ചെന്ന് നോക്കിയപ്പോ ഞാൻ വിചാരിച്ച പോലെ പെണ്ണ് ചുറ്റും നോക്കുന്നുണ്ട്. മുഖം കണ്ടാ തന്നെ അറിയാം പേടിച്ചു നിക്കാണെന്ന് ഞാൻ അവളെ ബാക്കിൽ കൂടി പോയി അവളെ കൈ വലിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തി....

എന്നെ കണ്ടതും അവൾ ഒന്നൂടെ പേടിച്ചിട്ടുണ്ട്... എന്താടി നിനക്ക് ഇവിടെ പരിപാടി.. എന്തിനാ നീ ഇങ്ങോട്ട് വന്നേ.... അത് ഞാൻ അവർ പിന്നാലെ ഉണ്ടെന്ന് കരുതി ഓടിയപ്പോ അറിയാണ്ട് വന്നു പെട്ടതാ.... ഓഹോ അപ്പൊ അറിയാണ്ട് വന്നതാലെ. നിന്നേ ഒന്ന് കയ്യിൽ കിട്ടാൻ കാത്തു നിക്കായിരുന്നു ഞാൻ.... രാവിലെ എന്തൊക്കെയാ നീ എന്നെ പറഞ്ഞെ.. അതൊക്കെ മോൾ ഒന്നൂടെ ഒന്ന് പറഞ്ഞെ കേൾക്കട്ടെ.... സോറി..... അത് ഞാൻ ആളറിയാതെ പറ്റിപ്പോയി. ഇവിടുത്തെ സാർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.... എന്നൊക്കെ അവൾ ചിണുങ്ങി കൊണ്ട് പറയുന്നത് കേട്ടപ്പോ സത്യം പറഞ്ഞാ ഒന്ന് കിസ്സാനോക്കെ തോന്നിയെങ്കിലും നമ്മളതൊക്കെ പിടിച്ചു വെച്ചു....... ഒക്കെ അറിയാതെ ആണല്ലോ മോളെ... ഓക്കേ നീ എന്നോട് പറഞ്ഞതൊക്കെ ഞാൻ ക്ഷമിച്ചു.... ബട്ട്‌ നീ എന്ത് ധൈര്യത്തിലാ എന്റെ കോളറിൽ പിടിച്ചേ അതിന് മാത്രം ധൈര്യമൊക്കെ നിനക്ക് ഉണ്ടോ.... അത് സാർ റോങ് ആയി വണ്ടി ഓടിച്ചിട്ടല്ലേ... ഞങ്ങക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ..ആരു സമാദാനം പറയും....

വണ്ടി ഓടിക്കുമ്പോ നോക്കി ഓടിക്കണം അല്ലെങ്കിലേ വീട്ടിൽ ഇരിക്കണം.... നീ ആള് അസ്സലൊരു കാന്താരി ആണല്ലോ ഡീ.... നീ എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിക്കാ.... ഈ ആണുങ്ങളെ മെക്കിട്ടു കേറുന്ന സ്വഭാവം അത്ര നല്ലതല്ല. അതോണ്ട് അതിന് മോൾക് ഞാൻ ചെറിയൊരു ഡോസ് തരാൻ പോവാ എന്ന് പറഞ്ഞു ഞാൻ അവളെ കൈ പിടിച്ചു വലിച്ചു എന്റെ നെഞ്ചോട് ചേർത്തു. എന്നിട്ട് അവളെ അരയിൽ കൂടി കയ്യിട്ടു അവളെ എന്നോട് ചേർത്ത് നിർത്തിയതും പെണ്ണ് അന്ധം വിട്ട് എന്നെ നോക്കുന്നുണ്ട്.... എന്താ.... സാർ ചെയ്യുന്നേ എന്നെ വിട്ടേ.... അല്ലേൽ ഞാനിപ്പോ വിളിച്ച് കൂവും.... എന്നൊക്കെ അവൾ വിക്കി വിക്കി പറയുന്നത് കേട്ടപ്പോ ചിരി വരുന്നുണ്ട്.... അത് പുറത്ത് കാട്ടാതെ ഞാൻ അവളോട്... ഞാൻ നിന്നെ ഒന്ന് പീഡിപ്പിക്കാൻ പോവാ എന്തെ ഇയാൾക്ക് സമ്മതമല്ലേ എന്ന് ചോദിച്ചതും അവൾ എന്നെ പേടിയോടെ നോക്കുന്നുണ്ട്. ആ കണ്ണുകൾ കണ്ടപ്പോ അറിയാതെ എന്റെ അധരങ്ങൾ അവളെ മിഴികളെ ലക്ഷ്യം വെച്ച് നീങ്ങിയതും അവൾ കണ്ണ് മുറുക്കിയടച്ചു..അധരo അവളെ കണ്ണിന്റെ അടുത്ത് എത്തിയതും..... ഡാ.................... എന്നൊരു അലർച്ച കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയതും അവിടെ ഉള്ള ആളെ കണ്ട് പെട്ടന്ന് ഞാൻ അവളിൽ നിന്ന് വിട്ട് നിന്നു............................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story