❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 20

enikkay vidhichaval

രചന: SELUNISU

അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചതും പെട്ടന്ന് ഫെബി എന്നെ വിളിച്ചു അങ്ങോട്ട് കയറി വന്നു....ഞങ്ങളെ ആ രീതിയിൽ കണ്ടതും അവന്റെ മുഖം മാറാൻ തുടങ്ങി...ഞാൻ പെട്ടന്ന് അവളിൽ നിന്ന് വിട്ടു നിന്ന്....അവൻ ഞങ്ങളെ അടുത്തേക്ക് വരും തോറും എനിക്ക് എന്താ ചെയ്യണ്ടേന്ന് അറിയാൻ പാടില്ലാത്തൊരു അവസ്ഥയിൽ ആയിപോയി.... എന്താ പടച്ചോനെ ഞാൻ ഇവനോട് പറയാ.... എന്നൊക്കെ സ്വയം പറഞ്ഞു ഞാൻ മിന്നൂനെ ഒന്ന് നോക്കിയതും അവൾ ബെഡിൽ പോയിരുന്നു പില്ലോ എടുത്ത് മേലേക്ക് ഇട്ടു കളിക്കാ... കുരിപ്പ് ഇരിക്കുന്നതു കണ്ടില്ലേ ഒരു പേടിയും ഇല്ലാണ്ട് ഇതെന്ത്‌ ജന്മമാണ് പടച്ചോനെ....പെട്ടന്ന് ഫെബി വന്നെന്റെ മുഖം പിടിച്ചു തിരിച്ചു അവനു നേർക്ക് ആക്കി... എന്താടാ ഞാൻ ഇവിടെ കണ്ടത്.... ഞാൻ നിന്നെ നല്ലൊരു ഫ്രണ്ട് ആയിട്ടാ കണ്ടേ.... എന്നിട്ട് നീ ഇപ്പൊ കാണിച്ചതോ.... എന്റെ പെങ്ങൾ എന്ന് പറയുന്നത് നിന്റെം പെങ്ങൾ അല്ലേ....

എന്നിട്ട് നീ ഇപ്പൊ അവളെ എന്താ ചെയ്തേ.... എന്നൊക്കെ അവൻ കലിപ്പിൽ എന്നെ നോക്കി പറഞ്ഞതും എനിക്ക് തിരിച്ച് ഒന്നും പറയാൻ പറ്റാതായി.....സത്യം പറഞ്ഞാ നാവ് ഒന്നനങ്ങുന്നു കൂടി ഇല്ലാ.... ഫെബി....അത് ഞാൻ...എന്നൊക്കെ എന്തോക്കെയോ പറഞ്ഞോപ്പിക്കാൻ നിന്നതും...പെട്ടന്ന് അവൻ പൊട്ടിച്ചിരിച്ചു.... ഇതെന്താ കഥ എന്നുള്ള രീതിയിൽ ഞാൻ അവനെ നോക്കിയതും അവൻ എന്റെ തോളിലൂടെ കയ്യിട്ട് എന്നേം കൊണ്ട് മിന്നൂന്റെ അടുത്ത് പോയിരുന്നു.... എന്താ മർശു നീ പേടിച്ചു പോയോ.... ഇതൊക്കെ ചുമ്മാ...നിന്നെ ഒന്ന് ഞെട്ടിക്കാൻ ചെയ്തതാ... .കാര്യങ്ങളൊക്കെ ഇവൾ എന്നോടു പറഞ്ഞിട്ടുണ്ട്... എന്നൊക്കെ അവൻ പറഞ്ഞതും ഞാൻ മിന്നൂനെ ഒന്ന് നോക്കി. അവളപ്പൊ എനിക്ക് ഇളിച്ചു കാണിച്ചതും ഞാൻ അവളെ തുറിച്ചുനോക്കി.... ഫെബിക്ക് നേരെ തിരിഞ്ഞു....

എന്തൊക്കെയാ ഫെബി നിന്നോട് ഇവൾ പറഞ്ഞെ അതൊന്ന് കേൾക്കട്ടേ.... എന്തൊക്കെയാന്നു വെച്ചാ എല്ലാം.... നീ ഇവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞതും അവളത് നിരസിച്ചതും ഇപ്പൊ അവൾക്ക് നിന്നെ ഇഷ്ട്ടമാണെന്നും അങ്ങനെ എല്ലാം.... ഓഹ്.... അവൾ നിന്നോട് എല്ലാം പറഞ്ഞ സ്ഥിതിക്ക് ഇനി എനിക്കും കുറച്ചു പറയാനുണ്ടാ യിരുന്നു....ശരിയാ എനിക്ക് ഇഷ്ട്ടമായിരുന്നു. അത് ഞാൻ അവളോട് തുറന്നു പറയുകയും ചെയ്തു.അപ്പൊ അവൾ പറഞ്ഞത് എന്താന്നറിയോ എന്നും പറഞ്ഞു ഞാൻ മിന്നൂനെ നോക്കിയതും അവൾ പെട്ടന്ന് തല താഴ്ത്തി പിടിച്ചു. അത് കണ്ട് ഞാൻ മനസ്സിൽ ഒന്ന് ഊറി ചിരിച്ചു വീണ്ടും ഫെബിക്ക് നേരെ തിരിഞ്ഞു.... അപ്പൊ അവൾ പറഞ്ഞു എന്റെ ഇക്കാനെ പോലെയാ അവൾ എന്നെ കാണുന്നതെന്ന്.... അവൾ അങ്ങനെ കണ്ട സ്ഥിതിക്ക് പിന്നേം ഞാൻ അവളെ പുറകെ നടക്കുന്നത് ശരിയല്ലല്ലോ... അതോണ്ട് ഞാൻ ഒരു പെണ്ണിനെ കണ്ടെത്തി സാനിയ.... എല്ലാം പറഞ്ഞപ്പൊ അവൾ അതും നിന്നോട് പറഞ്ഞിട്ടുണ്ടാവും. എന്റെ അമ്മായിടെ മോളാ....

ഇപ്പൊ എന്റെ മനസ്സിൽ അവൾ മാത്രേ ഒള്ളു.... അതോണ്ട് ഇനി ആരും എന്നോടുള്ള ഇഷ്ട്ടം ആണെന്ന് പറഞ്ഞു നടക്കണ്ട എന്ന് പറഞ്ഞു വീണ്ടും മിന്നൂനെ നോക്കിയതും അവളെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണ് നീർ പുറത്തേക്ക് ചാടി.... അത് കണ്ടതും എന്തോ മനസ്സിൽ വല്ലാത്തൊരു ഭാരം.... സോറി മിന്നു നിനക്കിട്ട് ചെറിയൊരു പണി..... ഇതിനപ്പുറവും ഇനി സങ്കടപെടേണ്ടി വരും. എന്നൊക്കെ മനസ്സിൽ പറഞ്ഞു അവളെ തന്നെ നോക്കി നിൽക്കുന്ന ടൈമിലാണ് ഫെബി എന്റെ കയ്യിൽ തട്ടിയത്.... ഞാൻ അവനു നേരെ തിരിഞ്ഞതും അവൻ എന്നെ തുറിച്ചു നോക്കി... അത് കണ്ട് ഞാൻ അവനൊന്നു സൈറ്റ് അടിച്ചു ചുമ്മാ എന്നു പറഞ്ഞതും അവൻ ചിരിച്ചു തലയാട്ടി....മിന്നൂന്റെ അടുത്തേക്ക് പോയി... മിന്നു നീ വിഷമിക്കാതെ... അവൻ വേണ്ടേൽ വേണ്ടാ... നിനക്ക് ഇക്ക അവനെക്കാൾ നല്ലൊരു പയ്യനെ കണ്ടെത്തി തരും...

ന്ന് ഫെബി പറഞ്ഞതും അവൾ മുഖം ഉയർത്തി അവനെ ഒരു നോട്ടം നോക്കി.... ന്റമ്മോ അവൻ പേടിച്ചു രണ്ടടി പിറകോട്ടു പോയി.... അത് കണ്ട് എനിക്ക് ചിരി വന്നതും ഞാൻ തിരിഞ്ഞു നിന്ന് ചിരിച്ചു....പെട്ടന്ന് ആരോ വന്നെന്നേ തള്ളിയതും ഞാൻ അവിടുള്ള ടേബിളിൻ മേൽ തട്ടി നിന്നു.... തിരിഞ്ഞ് നോക്കിയതും പെണ്ണുണ്ട് എന്നെ ദഹിപ്പിച്ചു നോക്കുന്നു..... അത് കണ്ട് ഫെബിയെ നോക്കിയതും അവൻ അനുഭവിച്ചോന്ന് ആഗ്യം കാണിച്ചു....... അവിടുന്നു പോയി.... അപ്പൊ പെണ്ണ് വീണ്ടും ഉറഞ്ഞു തുള്ളി എന്റെ അടുത്തേക്ക് വന്ന് എന്റെ കോളറിൽ പിടിച്ചു. നിങ്ങക്കപ്പൊ എന്നെ വേണ്ടാലേ..ഇത്രേ ഒള്ളോ നിങ്ങടെ സ്നേഹം...ഞാൻ എന്തേലും പറഞ്ഞെന്ന് വെച്ച് അതപ്പൊ തന്നെ സമ്മതിച്ചു തരാണോ ചെയ്യാ....അതിനർത്ഥം മർഷുക്കാന്റെ സ്നേഹം ആത്മാർത്ഥത ഇല്ലാത്തതാണെന്നല്ലേ..... വേണ്ടാ ഇങ്ങള് സാനിനെ തന്നെ കെട്ടിക്കോ....എനിക്ക് തോന്നിയ ഇഷ്ട്ടം അത് എന്നും ഈ മനസ്സിൽ ഉണ്ടാവും..... അതിന് ഇക്കാന്റെ സമ്മതം എനിക്കാവിശ്യമില്ല.... ഇനി നിങ്ങളെ ശല്ല്യപെടുത്താൻ ഞാൻ വരില്ല പോരെ....

എന്നും പറഞ്ഞു എനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ നിക്കാണ്ട് റൂമിൽ നിന്നിറങ്ങി പോയി.... ഞാൻ കുറച്ചു നേരം അന്ധം വിട്ടു അവിടെ തന്നെ നിന്നു.....പിന്നെ ഫെബി വന്നു തട്ടി വിളിച്ചപ്പോഴാണ് ശരിക്ക് ബോധം വന്നേ..... എന്താടാ മർശു അവൾ നിന്റെ തലക്കിട്ടു അടിച്ചോ..... അന്ധം വിട്ടു നിക്കുന്നു.... ഡാ.... നിന്റെ പെങ്ങൾ ഒരു സംഭവം തന്നെയാ... അത് നിനക്കിപ്പോഴാണോ മനസ്സിലായത്..... അല്ല അവൾ നിന്നോട് എന്താ പറഞ്ഞെ... എന്നവൻ ചോദിച്ചതും ഞാൻ അവനോട് എല്ലാം പറഞ്ഞു കൊടുത്തു.... എന്നിട്ട് നീ എന്താ പറഞ്ഞെ.... അതിന് പറയാൻ അവൾ സമ്മതിക്കണ്ടേ അതിന് മുൻപ് ഇറങ്ങി പോയില്ലേ.... അല്ലേലും നീ എന്തിനാ അവളെ ഇട്ടു കളിപ്പിക്കുന്നെ നിനക്ക് എല്ലാം അവളോട് പറഞ്ഞൂടെ.... നിന്റെ പെങ്ങക്ക് ജാഡ കുറച്ചു കൂടുതലാ.... അതൊന്ന് കുറയട്ടെ എന്നിട്ട് ഒക്കെ ഞാൻ ഏറ്റു പറഞ്ഞോളാം....

അവൾക്ക് നേരെ ചൊവ്വേ ഐ ലവ് യു എന്നങ്ങു പറഞ്ഞൂടെ.... എന്റെ പ്രോബ്ലം തീർന്നു.... നീ കുറ്റം സമ്മതം നടത്തിയാ പിന്നെ നീ ബാക്കിയുണ്ടായാ കാണാം.... അവൾക്ക് അവളെ കളിപ്പിക്കുന്നതൊന്നും ഇഷ്ട്ടമല്ല.... ആ ഇഷ്ട്ടക്കേടൊക്കെ ഞാൻ മാറ്റിക്കോളാം....അവളെ എനിക്ക് തരാൻ നിനക്ക് സമ്മതം ആണോ.... അതിലെന്താ ഇത്ര ഡൌട്ട്.... എനിക്ക് 101വട്ടം സമ്മതം.... എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും... സപ്പോർട്ട് ചെയ്യാൻ ഇതെന്താ റിയാലിറ്റി ശോ ആണോ.... അതല്ല... ന്നാലും ചുമ്മാ കിടക്കട്ടെ... പിന്നെ നമ്മക്കും ഇതൊക്കെ തിരിച്ചു കിട്ടണം.... മനസ്സിലായില്ലാ.... ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം.... അല്ല നാളെ നമ്മക്കും വല്ല ലവും സെറ്റ് ആയാൽ കൂടെ നിന്നേക്കണംന്ന്.... ഓ.... അങ്ങനെ..... അത് നമ്മളെറ്റ് നീ ധൈര്യമായിട്ട് പ്രേമിച്ചോ.... ഇതൊക്കെ മോൻ എപ്പോഴും പറയണം... എന്തേലും പറഞായിരുന്നോ.... ഒന്നും പറഞ്ഞില്ല ...... നീ വാ ഇപ്പൊ തന്നെ ലേറ്റ് ആയി... ആ... ഓക്കേ... അല്ല എന്താ നിന്റെ കയ്യിൽ ഒരു കവർ... അഹ്... ഇത് നിനക്കുള്ളതാ... ഇന്നാ തുറന്നു നോക്ക്...

എന്നവൻ പറഞ്ഞതും ഞാൻ അവന്റെ കയ്യിൽ നിന്നത് വാങ്ങി തുറന്നു നോക്കിയതും ശരിക്ക് ഞെട്ടി പോയി.... ഫെബി.... ഇത്.... ഞെട്ടിയല്ലേ.... ഇന്നലെ മിന്നുവും ഇതേ പോലെ ആയിരുന്നു..... ആരാന്ന് അറിയില്ല ഇന്നലെ എന്റെ ക്യാബിനിൽ കൊണ്ട് ഇട്ടതാ... ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും ഓടി പോയി.... അത് മിക്കവാറും ആ ഷഹൽ ആവും... നിന്റെ പെങ്ങൾ അവനെ കണ്ണടച്ചു വിശ്വസിച്ചിരിക്കാ... അവൾ പറഞ്ഞത് വെച്ച് നോക്കുമ്പോ ഇന്നേ വരെ അവന്റെ അടുത്ത് തെറ്റൊന്നും ഇല്ലല്ലോ....പിന്നെ അവൾ ഇങ്ങനെ പൊട്ടി തെറിയായി നടക്കുന്നു എന്നൊള്ളു.. ആളൊരു പാവം ആണ്... ആരെയും പെട്ടന്ന് വിശ്വസിച്ചു പോവും.... അവൾ ഈ വീട്ടിൽ നിന്നൊന്നു മാറി നിന്നാൽ തന്നെ ഒരു ശ്വാസംമുട്ടലാ... അവളെ നല്ലൊരാളെ ഏൽപ്പിക്കണംന്നായിരുന്നു മനസ്സിൽ അത് നീ വന്നു കുളമാക്കിയില്ലെ... കുളമാക്കേ..... എന്താടാ എനിക്കൊരു കുറവ്.... എന്നെ പോലെ ഒരാളെ അവൾക്ക് വേറെ എവിടെ കിട്ടാനാ.... നിനക്ക് കുറവല്ല ഒക്കെ കൂടുതലാ....

ഇപ്പൊ തന്നെ കുറച്ചു ടൈം കിട്ടിയപ്പോ നീ അത് നല്ലോണം മുതലാക്കിയില്ലേ.... ഒന്ന് പോടാ..... അത് അവളിന്ന് നൈറ്റ്‌ വരില്ലാന്ന് പറഞ്ഞപ്പൊ ഒന്ന് പേടിപ്പിക്കാന്ന് കരുതി അത്രേ ഒള്ളൂ.... മ്മ്മ്.... ഒന്നെനിക്കു മനസ്സിലായി അവൾ നിന്നെ ഒരുപ്പാട് ഇഷ്ട്ടപ്പെടുന്നുണ്ട്..... അല്ലേൽ അവളെ കയ്യിൽ പിടിച്ച നിന്നെ അവൾ പഞ്ചർ ആക്കിയേനെ.... ഏതായാലും നീ അവളെ ശരിക്ക് ശ്രദ്ധിക്കണം... ചുറ്റും ശത്രുക്കളാ.... ആ കാര്യം ഓർത്തു നീ ബേജാറാവേണ്ട.... എനിക്ക് ജീവനുള്ളിടത്തോളം കാലം അവൾക്ക് ഒന്നും സംഭവിക്കില്ല.... അത് ഇനി ആര് വിചാരിച്ചാലും.... ഈ വാക്ക് മതി മോനെ.. അവളെ ഞാൻ ഇപ്പൊ തന്നെ നിനക്ക് കൈ പിടിച്ചു തരാം.... അത് സമയമാവുമ്പോ ഞാൻ വന്നു കൊണ്ട് പൊയ്ക്കോളാം നീ ബുദ്ധിമുട്ടണ്ട..... ആ വേണ്ടെങ്കിൽ വേണ്ടാ... അല്ലേലും ഈ കാലത്ത് ഒരുപകാരവും ചെയ്യാൻ പറ്റൂല.... അയ്യോടാ..... നിന്റെ തല തെറിച്ച പെങ്ങളെ എന്റെ തലയിൽ കെട്ടി വെക്കാൻ എന്താ ഉത്സാഹം.... ഈ.... അത് ഇല്ലാണ്ടിരിക്കോ നീ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ ഒരു എടെങേറാ....

പോടാ തെണ്ടി...... നീ വന്നേ എനിക്ക് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് കോളജിൽ എത്തണം.... ഞാനിന്ന് ലീവാ... നീയും ഇന്ന് ലീവാക്കിക്കോ നമുക്കൊന്ന് കറങ്ങാം. നീ ഒറ്റക്ക് കറങ്ങിയാ മതി.. ആകെ അവളെ കാണാൻ കിട്ടാ കോളേജിൽ നിന്നാ..... വീട്ടിൽ എത്തിയാ തന്നെ ആകെ കൂടെ ഒരു സ്വസ്ഥയില്ലായ്മയാ..അത്രക്കും അവളെന്റെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്... ഓഹോ....എന്നാ മോൻ ഇനി നൈറ്റ്‌ എന്നും ഇങ്ങോട്ട് വന്നോ... നീ സമ്മതിക്കുമെങ്കിൽ ഞാൻ ഇനി എന്നും ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആയിക്കോളാം. അയ്യടാ കൊല്ലും ഞാൻ..... കല്യാണം കഴിഞ്ഞിട്ടല്ലാതെ ഇനി നിന്നെ ഈ റൂമിൽ കണ്ട് പോവരുത്.... നീ വന്നേ കൂടുതൽ ഇവിടെ നിന്നാലേ നിനക്ക് പലതും തോന്നും.... ന്നും പറഞ്ഞു അവൻ എന്നേം വലിച്ചോണ്ട് താഴേക്കു പോയി. അപ്പൊ ഉപ്പ അവിടെ ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു...അവൻ എന്നേം കൂട്ടി ഉപ്പാന്റെ അടുത്തേക്ക് വിട്ടു..... ആഹാ..ആരിത്....മോൻ എപ്പോ വന്നു. ഞാൻ കുറച്ചു നേരായി ഉപ്പ.... എന്തൊക്കെ സുഖമല്ലേ.... അൽഹംദുലില്ലാഹ്.സുഖം തന്നെ. മോൻ ഇവിടെ വന്നിരിക്ക്.

കല്ല്യാണകാര്യമൊക്കെ ഫെബി പറഞ്ഞില്ലേ....എല്ലാത്തിനും അവന്റെ കൂടെ മോനും ഉണ്ടാവണം... അതിനെന്താ ഉപ്പാ....നമുക്ക് ഒക്കെ ഉഷാറായിട്ട് നടത്താന്നേ...ഞാൻ ഉണ്ടാവും കൂടെ.... ആ.... പറ്റുമെങ്കിൽ മോൻ കല്യാണം കഴിയുന്നത് വരെ ഇവിടെ നിക്കാൻ പറ്റോ...ന്നു ഉപ്പ ചോദിച്ചതും മനസ്സിൽ 1000ലഡ്ഡു ഒരുമിച്ചു പൊട്ടിയ ഫീൽ ആയിരുന്നു..സമ്മതം ആണെന്ന് പറയാൻ നിന്നതും അതിനിടക്ക് കയറി ഫെബി പറഞ്ഞ കാര്യം കേട്ട് ഞാൻ അവനെ നോക്കി പല്ലിറുമ്പി... ഉപ്പാ അത് വേണോ....ലാസ്റ്റ് അത് നമ്മക്ക് തന്നെ ഒരു പണിയാകും..... എന്ത്‌ പണി എല്ലാം കൂടെ നിന്നെ കൊണ്ട് ഒറ്റക്ക് പറ്റോ.....എന്നെ കൊണ്ട് എല്ലാത്തിനും ഓടി നടക്കാൻ വയ്യ...ഇവനിൽ എനിക്ക് നല്ല വിശ്വാസം ഉണ്ട്.നിന്നെക്കാൾ കൂടുതൽ ഇവൻ ഈ കാര്യത്തിൽ ഉത്സാഹം ഉണ്ട്..... ആ....അവന്റെ ഉത്സാഹം എന്താന്നു ഉപ്പാക്ക് അറീല.....

മിക്കവാറുംഈ കല്യാണം കഴിയുമ്പോഴേക്കും നിങ്ങക്ക് ഒരു പേരകുട്ടി കൂടെ ഉണ്ടാവും ന്ന് അവൻ പതുക്കെ പറഞ്ഞതും ഞാൻ അവന്റെ കാലിനൊരു ചവിട്ട് കൊടുത്തു. എന്താഡാ ഫെബി നീ പിറുപിറു ക്കുന്നെ.... ഏയ്‌ ഒന്നൂല്ല ഉപ്പാ... അവൻ നിന്നോട്ടേന്ന് പറഞ്ഞതാ. മ്മ്മ്.... മോനെ മർശു നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ....ഉപ്പാക്ക് ഞാൻ വിളിക്കണോ... ഏയ്‌.....അതൊന്നും വേണ്ടുപ്പാ...ഉപ്പാനോട് ഞാൻ പറഞ്ഞോളാം.... എന്നാ വാ നമുക്ക് എന്തേലും കഴിക്കാം ന്നും പറഞ്ഞു ഉപ്പ പോയതും ഞങ്ങൾ രണ്ടാളും ഉപ്പാന്റെ പുറകെ പോയി....ഞങ്ങൾ ചെന്നപ്പോ നമ്മടെ പെണ്ണ് അവിടിരിക്കുന്നുണ്ട്.ഉമ്മയും മെഹറുവും ഒക്കെ സെർവ്വ് ചെയ്യുന്നുണ്ട്.....ഇതോടെ ഒരു കാര്യം മനസ്സിലായി...പെണ്ണൊരു മടിച്ചിയാണെന്ന് ....ഇവളെ നന്നാക്കാൻ ഞാൻ കുറച്ചു പാട് പെടും.....എന്നൊക്കെ മനസ്സിൽ കരുതി പെണ്ണിനെ നോക്കിനിക്കുമ്പോ അവളും എന്നെ ഒന്ന് നോക്കി മുഖം തിരിച്ചു...... മർശു വന്നിരിക്ക്......നിന്റെ ഉമ്മ ഉണ്ടാക്കുന്ന ടെസ്റ്റ്‌ ഒന്നും ഉണ്ടാവില്ലട്ടോ ന്നും പറഞ്ഞു അവളെ ഉമ്മ എനിക്ക് ചെയർ കാണിച്ചു തന്ന്.അതും നമ്മളെ പെണ്ണിന്റെ ഒപോസിറ്റ്....

ഏയ്‌ എനിക്ക ങ്ങനൊന്നും ഇല്ല ഉമ്മ... ഞാൻ എന്തും കഴിക്കും.... എന്നാ മോൻ കഴിക്ക് ന്നും പറഞ്ഞു ഉമ്മ എനിക്ക് ഭക്ഷണം ഇട്ടു തന്നു.....അങ്ങനെ ഓരോന്ന് സംസാരിച്ചു ഫുഡ്‌ ഒക്കെ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ മിന്നൂനെ ഒന്ന് നോക്കി.അവൾ ഒന്നും കഴിക്കാതെ ഫുഡിൽ കളിച്ചും കൊണ്ടിരിക്കാ.....ഞാൻ അവളെ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോഴാണ്...അവളെ ഇത്ത സംസാരിച്ചു തുടങ്ങിയത്... അല്ല എന്റെ അനിയത്തികുട്ടിക്ക് ഇന്നെന്താ പറ്റിയെ..കഴിക്കുമ്പോ പോലും വായക്ക് റസ്റ്റ്‌ കൊടുക്കാത്ത ആളാ..... ഇന്ന് നിന്റെ സാർ ഉണ്ടായതോണ്ടാണോടി സൈലന്റ് ആയിരിക്കുന്നത്... ആ.....അവനെയെങ്കിലും പേടി ഉണ്ടല്ലോ അത് മതി...മർശു അവൾ ക്ലാസ്സിൽ വല്ല കുരുത്തക്കേടും കാണിച്ചാൽ നല്ല ശിക്ഷ കൊടുത്തോണ്ടു....എന്ന് അവളെ ഉമ്മ കൂടി പറഞ്ഞപ്പൊ അവൾ എന്നെ ഒന്ന് നോക്കി പുച്ഛിച്ചു ചിരിച്ചു....അതിന് ഞാൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തതും അവൾ എന്നെ തുറിച്ചു നോക്കി..... ഏയ്‌ ഇത് അതൊന്നും അല്ല....മിന്നു ഉപ്പാന്റെ കുട്ടി ഇവിടെ വാന്നും പറഞ്ഞു വിളിച്ചതും അവൾ ഉപ്പാന്റെ അടുത്ത് പോയിരുന്നു....

എന്താ എന്റെ മോൾക്ക് പറ്റിയെ....എന്തോ എന്റെ മോൾക്ക് സങ്കടം ആയിട്ടുണ്ട്....ഉപ്പച്ചിയോട് പറ... എന്ത്‌ തന്നെ ആയാലും ഉപ്പ ശരിയാക്കി തരും.ന്നും പറഞ്ഞു ഉപ്പ അവളെ തലയിൽ തലോടിയതും അവൾ വീണ്ടും എന്നെ ഒന്ന് നോക്കി തല താഴ്ത്തി. പടച്ചോനെ മോളെ സങ്കടത്തിന്റെ കാരണം ഞാൻ ആണെന്ന് അറിഞ്ഞാ മിക്കവാറും അവളെ ഉപ്പ എന്നെ ഇന്ന് തന്നെ ചവിട്ടി പുറത്താക്കും....പറയാതിരുന്നാ മതിയായിരുന്നു..... ഞാൻ ഫെബിയെ നോക്കിയപ്പോ അവൻ ഇപ്പൊ ശരിയാക്കി തരാംന്നും പറഞ്ഞു കണ്ണു ചിമ്മി കാണിച്ചു തന്നു.... അവൾക്ക് അമ്പിളി മാമനെ വേണം ന്ന് ഉപ്പ പിടിച്ചു കൊടുക്കോ.... ഫെബി....നീ മിണ്ടാതിരി.ഞാൻ എന്റെ മോളോടാ ചോദിച്ചത്.... ഓ... അല്ലേലും ഉപ്പാക്ക് സ്നേഹം അവളോടാണല്ലോ. എനിക്ക് എന്റെ മക്കൾ എല്ലാരും ഒരു പോലെയാ....ഇവൾ എന്റെ കാന്താരിയാ....അതോണ്ട് അവളെ എനിക്കെപ്പോഴും അങ്ങനെ തന്നെ കാണണം.... പറ മോളെ.....എന്താ എന്റെ മോൾക് വേണ്ടേ.... ഒന്നൂല്ല ഉപ്പച്ചി.ചെറിയൊരു തലവേദന.....അത്രേ ഒള്ളൂ....ഞാൻ കുറച്ചു നേരം കിടന്നോട്ടെ.....

ആ വേഗം പൊക്കോ ഇവിടെ നിന്നാലേ തല വേദന കൂടും.....ഇനിയങ്ങോട്ട് കുറച്ചു ഡേ ഇതുണ്ടാവും എന്ന് ഫെബി ഇടക്ക് കയറി പറഞ്ഞതും അവൾ അവനെ നോക്കി പോടാ പട്ടിന്നും പറഞ്ഞു കൊഞ്ഞനം കുത്തി കാണിച്ചു. അത് കണ്ട് അവളെ ഉമ്മ അവളെ തല്ലാൻ ഓങ്ങിയതും അവളെ ഉപ്പ അത് തടഞ്ഞു... ആയിഷ... ഇത് നിന്റെ മോൻ ചോദിച്ചു വാങ്ങിയതാ.... അതോണ്ട് അതിന് നീ ഇവളെ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞതും ഞാനും ഇത്തയും ഫെബിയെ കളിയാക്കി.... അതവൻ മൈൻഡ് ചെയ്യാതെ ഫുഡ് കഴിച്ചോണ്ടിരുന്നു.... മോൾ പോയി കിടന്നോ....വയ്യേങ്കിൽ ഇന്ന് കോളേജിൽ പോണ്ടാ... നൈറ്റ്‌ ഏതായാലും നിങ്ങൾ താജ്ക്ക് പോണില്ലേ ഫ്രണ്ട്സിനെ ഒക്കെ അപ്പൊ കാണാലോ.... പിന്നെ ഫെബി എല്ലാരേം കല്യാണത്തിന് ക്ഷണിക്കാൻ മറക്കണ്ട..... മർശു നീ ഇന്ന് കോളേജിൽ പോവുന്നുണ്ടോ..... ഏയ്‌ ഇല്ലുപ്പാ ഞാൻ ഇന്ന് ലീവാ.... ന്നു പറഞ്ഞതും ഫെബി ഫുഡ്‌ തീറ്റ നിർത്തി എന്നെ നോക്കി തലയാട്ടി. അത് കണ്ട് ഞാൻ അവനെ നോക്കി ഒന്ന് പല്ലിളിച്ചു.... ആ എങ്കി മോൻ പോയി വീട്ടിൽ നിന്നു ഡ്രെസ് ഒക്കെ എടുത്തിട്ട് വാ....

ആയിശു ഇനി കല്യാണം കഴിയുന്നത് വരെ മർശു ഇവിടുണ്ടാവും. എന്ന് പറഞ്ഞതും പെണ്ണ് ഞെട്ടി തരിച്ചു എന്നെ നോക്കിയതും ഞാൻ അവൾക്ക് സൈറ്റ് അടിച്ചു കാണിച്ചു.. അതിനെന്താ...അവനും ഇപ്പോ നമ്മുടെ മോൻ തന്നെ അല്ലേ.. ഫെബി ആദ്യമായിട്ടാ ഒരാളെ ഫ്രണ്ട് ആയിട്ട് തിരഞ്ഞെടുത്തത്.... പിന്നേ ഇവനെ കണ്ടപ്പോ തന്നെ എനിക്കു നല്ലോണം ഇഷ്ട്ടമായതാ... ആ.. ആണോ എന്നാ നമ്മുടെ മിന്നൂനെ നമുക്ക് ഇവന്റെ കയ്യിൽ ഏല്പിച്ചാലോ.... എന്തിനാ ഇക്കാ അവന്റെ ജീവിതം നമ്മൾ കളയുന്നത്.നമ്മുടെ മോളെ സ്വഭാവം ഇങ്ങക്ക് അറീലെ....ന്ന് അവളെ ഉമ്മ പറഞ്ഞതും എല്ലാരും കൂടെ അവളെ നോക്കി ചിരിച്ചു.അത് കണ്ട് കലിപ്പ് കയറി അവൾ അവിടുന്ന് എണീറ്റു മോളിലേക്ക് പോയതും.. ഇനിയും എന്റെ പെണ്ണിനെ സങ്കടപെടുത്താൻ വയ്യ.... അവളെ കൊണ്ട് ഇവിടുന്ന് പോവുന്നതിന്മുൻപ് തന്നെ ഇഷ്ട്ടമാണെന്ന് പറയിപ്പിക്കണം...

ഇനി അതിനുള്ള വഴി നോക്കണം. എന്നൊക്കെ മനസ്സിൽ ചിന്തിച്ചു ഫുഡ്‌ കഴിച്ചു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി....കാർഡ് ഒക്കെ സെലക്ട്‌ ചെയ്തു അവിടെ നിന്നും നേരെ ഒരു കോഫി ഷോപ്പിലേക്ക് വിട്ടു.... അവിടുന്ന് കോഫി കുടിച്ചിരിക്കുമ്പോഴാണ് ഞങ്ങടെ ഒപോസിറ്റ് സീറ്റിൽ ഒരുത്തൻ വന്നിരുന്നത്. ഹയ് ലെവൽ ആണെന്ന് കണ്ടാൽ തന്നെ അറിയാം.... അവന്റെ കൂടെ ഒരു പെണ്ണും ഉണ്ട് ഹിജാബ് ഇട്ടത് കൊണ്ട് തന്നെ കണ്ണ് മാത്രേ കാണുന്നൊള്ളൂ....ബട്ട്‌ ആ കണ്ണുകൾ നല്ല പരിജയം ഉള്ളത് പോലെ....അവൻ എടെക്ക് എന്റെ ഭാഗത്തേക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.. അവരെ തന്നെ ശ്രദ്ധിച്ചിരിക്കുമ്പോഴാണ് ഫെബി എന്നെ തോണ്ടിയത്.... അതേയ് ആരാന്റെ വീട്ടിലുള്ള മാവ് കണ്ട് വെള്ളം ഇറക്കിയിട്ട് കാര്യല്ല.... ഏ.....ഇത് ഏതു പഴം ചൊല്ലാട... ഇത് പുതിയതാ...ഞാൻ ഉണ്ടാക്കിയതാ എങ്ങനുണ്ട്.... നിന്നെ പോലെ തന്നെ....

ആണോ.അപ്പൊ കൊള്ളാലെ.... മ്മ്മ്...പിന്നെ 10 പൈസക്കില്ല... ഇല്ലെങ്കി വേണ്ടാ ഞാനങ് സഹിച്ചു...പിന്നെ നീ എപ്പോഴാ വീട്ടിലേക്ക് വരാ.... നാളെ കോളേജ് വിട്ടു നേരെ അങ്ങോട്ട്... ഓക്കേ....അപ്പൊ വാ പോവാം നിന്റെ വണ്ടി എടുക്കണ്ടേ.... ആ...വാ പോകാം....ന്നും പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങിയതും ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി അപ്പൊ ആ ഹിജാബ് ഇട്ട പെൺകുട്ടി എന്നെ തന്നെ നോക്കി നിക്കായിരുന്നു.ഞാൻ നോക്കുന്നത് കണ്ടതും അവൾ പെട്ടന്ന് മുഖം തിരിച്ചു...... ആരായിരിക്കും അത്.... എന്നും ചിന്തിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story