❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 21

enikkay vidhichaval

രചന: SELUNISU

പോരാൻ നേരം ഒന്നൂടെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയതും ആ ഹിജാബിട്ട പെൺകുട്ടി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കുന്നുണ്ടെന്ന് കണ്ടതും അവൾ പെട്ടന്ന് മുഖം തിരിച്ചിരുന്നു.... ഇത് എനിക്കറിയാവുന്ന ആരോ ആണ്. ബട്ട്‌ എന്തോ ഓർത്തെടുക്കാൻ കഴിയുന്നില്ല... ഡാ... മർശു നേരെ നോക്കി നടക്ക്... ഇല്ലേൽ മൂക്കും കുത്തി വീഴും...... ഓ... ആയിക്കോട്ടെ.... നീ വീഴാതെ നോക്കിക്കോ എന്റെ കാര്യം ഞാൻ നോക്കിക്കോളാം.... നീ വണ്ടിയെടുക്ക്.... അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ വീട്ടിൽ എത്തി..... വെഡിങ് കാർഡ് അവർക്കൊക്കെ കാണിച്ചു കൊടുത്തു..... മർശു ഇത് നീ സെലക്ട് ചെയ്തതാല്ലേ.... എന്ന് മെഹറു ചോദിച്ചതും ഞാൻ അതേന്ന് പറഞ്ഞു.... അതെങ്ങനെ നിനക്ക് മനസ്സിലായി.... അല്ലാതെ ഇക്കാക്ക് ഇങ്ങനെ നന്നായി സെലക്ട് ചെയ്യാൻ അറീലല്ലോ.... എന്ന് മെഹറു പറഞ്ഞതും ഞാൻ അവനെ നോക്കി ചിരിച്ചു. അപ്പൊ അവൻ എന്നെ നോക്കി പോടാ പട്ടീന്നും പറഞ്ഞു മുകളിലേക്ക് കയറി പോയി... മോൻ പോയി കുറച്ചു നേരം കിടന്നോ.... ന്ന് ഉപ്പ പറഞ്ഞതും ഞാൻ തലയാട്ടി മുകളിലേക്ക് പോയി.... പെണ്ണിന്റെ റൂമിലേക്ക് ഒന്ന് പോയി നോക്കിയാലോ.... തലവേദന എവിടെ വരെ എത്തിന്ന് നോക്കാം. അതിനു മുൻപ് പാരകളെയൊക്കെ തടയണം.... എന്നു സ്വയം പറഞ്ഞു ഫെബിന്റെ റൂം പുറത്തേക്ക് ലോക്കിട്ടു....

പെണ്ണിന്റെ റൂമിനടുത്ത് എത്തിയതും മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് നോക്കിയതും അവൾ ബെഡിൽ കിടന്ന് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്... മിക്കവാറും അത് നമ്മളെ തെറി വിളിക്കുന്നതാവും എന്നും ഓർത്തു ചിരിച്ചു ഞാൻ അകത്തേക്ക് കയറി റൂം ലോക്ക് ആക്കി...ലോക്കിന്റെ സൗണ്ട് കേട്ട് അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നു.... എന്തിനാ എന്റെ റൂമിൽ കയറിയെ.... അങ്ങനെ വഴിയേ പോകുന്നവർക്ക് കയറാനുള്ള സത്രം ഒന്നും അല്ലിത്.... അയ്യോ.... ഞാൻ കരുതി സത്രം ആയിരിക്കുംന്ന്. ഏതായാലും കയറിയില്ലേ.... ഇനി കുറച്ചു നേരം കിടക്കട്ടേ.... എന്നും പറഞ്ഞു ഞാൻ ബെഡിൽ കിടന്നതും പെണ്ണ് അവിടുന്ന് എഴുന്നേറ്റു.... ഇയാൾക്ക് വേണേൽ ഇക്കാന്റെ റൂമിൽ പോയി കിടന്നോ.... അതെന്താ ഇവിടെ കിടന്നാൽ.... നാണമില്ലേ പ്രായപൂർത്തി ആയ ഒരു പെണ്ണിന്റെ റൂമിൽ വന്നിങ്ങനെ കിടക്കാൻ.... പെണ്ണോ നീയോ.... എന്തെ സംശയമുണ്ടോ.... ഉണ്ടെങ്കിൽ നീ തീർത്തു തരോ.... അയ്യേ.... വശളൻ.... പോയി തന്റെ സാനിയോട് പറ....

അവളെ എനിക്ക് ഡൌട്ട് ഇല്ലെങ്കിലോ.... എനിക്ക് നീ തീർത്തു തന്നാൽ മതി. ച്ഛി...വൃത്തിക്കെട്ടവൻ.എഴുന്നേറ്റു പോകുന്നുണ്ടോ ഇല്ലേൽ ഞാനിപ്പോ വിളിച്ചു കൂവും.... ധൈര്യമുണ്ടേൽ നീ കൂവെടി.... ഞാനൊന്ന് കാണട്ടെ അപ്പോഴും നിനക്ക് തന്നെയാവും പണി കിട്ടാ... നിന്നെക്കാൾ വിശ്വാസം നിന്റെ വീട്ടുകാർക്ക് എന്നെയാ.... ആ... ഉണ്ടാവും കയ്യിലെടുത്തു വെച്ചേക്കല്ലേ...എന്തിനാ കല്യാണം കഴിയുന്നത് വരെ ഇവിടെ നിക്കുന്നത് എന്നെ വേദനിപ്പിക്കാനോ.... നിന്നെ വേദനിപ്പിച്ചിട്ട്‌ എനിക്കെന്ത് കിട്ടാനാ.... നിന്റെ ഉപ്പ എന്നോടു നിക്കോന്ന് ചോദിച്ചു ഞാൻ ഓക്കേ പറഞ്ഞു...അല്ല ഉപ്പ ചോദിച്ചപ്പോ നീ എന്താ കാര്യം പറയാഞ്ഞേ.... പറഞ്ഞിട്ട് എന്തിനാ...പണം കൊടുത്ത് നേടാൻ കഴിയുന്നതല്ലല്ലോ സ്നേഹം. പിടിച്ചു വാങ്ങാനും പറ്റില്ല. അതറിഞ്ഞു തന്നെ തരണം.... എന്നും പറഞ്ഞു അവൾ കണ്ണു നിറച്ചു എന്നെ നോക്കിയതും ഞാൻ അവളെ പിടിച്ചു എന്റെ മേലേക്ക് വലിച്ചിട്ടു.... എണീക്കാൻ നിന്ന അവളെ അരയിലൂടെ കയ്യിട്ട് ഒന്നൂടെ എന്നിലേക്ക് ചേർത്തതും പെണ്ണ് കണ്ണും തള്ളി എന്നെ നോക്കുന്നുണ്ട്...

ഏയ്‌...എന്താ ഇക്ക കാണിക്കുന്നത് എന്നെ വിട് ... എന്നും പറഞ്ഞു അവൾ കിടന്നു കുതറാൻ തുടങ്ങിയതും ഞാൻ അവളിലുള്ള പിടി ഒന്നൂടെ മുറുക്കി.... ദേ പെണ്ണെ... അടങ്ങി കിടന്നില്ലേൽ നിനക്ക് അറിയാലോ എന്നെ.... എന്റെ ആവിശ്യം കഴിഞ്ഞാൽ ഞാൻ തന്നെ നിന്നെ വിടുംന്നും പറഞ്ഞു അവളോട് സൈറ്റ് അടിച്ചതും അവൾ മുഖം ചുളുക്കി എന്നെ നോക്കി.... നിനക്ക് എന്നെ അത്രക്ക് ഇഷ്ട്ടാണോ..... അറിഞ്ഞിട്ടിപ്പോ എന്തിനാ....നിങ്ങക്ക് ഇഷ്ട്ടം സാനിയെ അല്ലേ.... അറിഞ്ഞിട്ട് കാര്യമുണ്ടെന്നു കൂട്ടിക്കോ....നീ പറ.. എന്ത്‌ കാര്യം.... ഇനിയും അവളെ പറ്റിക്കണ്ട...എല്ലാം അവളോട് പറയാന്നു കരുതി..... അതോ...അത് ഞാൻ നിന്നെ... എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഡോറിൽ ആരോ മുട്ടി.... ഇക്ക ആവും...അയ്യേ ആകെ നാണക്കേടായി... ഇനി അവൻ അതും പറഞ്ഞു കളിയാക്കും...

ഇക്ക ആവില്ല അതെനിക്ക് ഉറപ്പുണ്ട്... അതെന്താ അത്ര വല്യ ഉറപ്പ്... അതേയ് നിന്നോട് സംസാരിക്കുമ്പോ ശല്ല്യമായിട്ട് വരാതിരിക്കാൻ വേണ്ടി പോരുന്ന വഴി അവന്റെ റൂം ഞാൻ പുറത്തേക്ക് ലോക്ക് ഇട്ടു എന്ന് പറഞ്ഞു ഇളിച്ചതും അവൾ തൊള്ളയും തുറന്ന് എന്നെ നോക്കി... മിന്നു ഡീ മിന്നു നീ എന്തെടുക്കുവാ അതിനുള്ളിൽ വാതിൽ തുറക്കെഡീ.... പടച്ചോനെ ഉമ്മ......സമാദാനമായിലെ ഇങ്ങക്ക്....എന്താപ്പോ ചെയ്യാ ഒന്ന് എവിടേലും പോയി ഒളിക്ക്.... അതിന് ആദ്യം നീ എന്റെ മേലേന്ന് എണീറ്റു പോടീ.... ഓ...അത് ശരിയാണല്ലോ....സോറി ന്നും പറഞ്ഞു അവൾ എഴുന്നേറ്റ് എന്നെ വലിച്ചു ബാത്‌റൂമിൽ ആക്കി ഡോർ അടച്ചു... ❤❤❤❤❤❤ പടച്ചോനെ ഉമ്മാന്റെ മുന്നിൽ പതറാതെ നിക്കാൻ പറ്റണെന്നും പറഞ്ഞു വേഗം പോയി ഡോർ തുറന്നു... എന്താ ഉമ്മ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ... എന്തൊരു ഉറക്കമാടി ഇത്.ഞാൻ എത്ര നേരായി വിളിക്ക്ണു.പെൺപിള്ളേർ ഇങ്ങനെ മനം വിട്ട് ഉറങ്ങാൻ പാടില്ലാ... ഓ..... എന്റെ പൊന്നുമ്മച്ചി എനിക്ക് വയ്യാത്തോണ്ടല്ലേ... മ്മ്മ്....

ഫ്രഷ് ആയി വന്നേന്തേലും കഴിക്കാൻ വാ... ന്നും പറഞ്ഞു ഉമ്മ താഴേക്ക് പോയതും ഞാൻ വേഗം ഡോർ ലോക്ക് ആക്കി....ബാത്‌റൂമിന്റെ ഡോർ തുറന്നതും പെട്ടന്ന് ഇക്ക എന്നെ ഉള്ളിലേക്കു വലിച്ചിട്ട് ഷവർ ഓൺ ചെയ്ത് എന്നെ അതിന്റെ ചുവട്ടിലേക്ക് നിർത്തി ഇന്നെങ്കിലും ഒന്ന് കുളിക്കെടി ന്നും പറഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങിപോയി..... ഞാൻ അതിനെ കുറേ പ്രാകി.... ഏതായാലും നനഞ്ഞു ഇനി കുളിച്ചു കയറാം ന്ന് കരുതി വേഗം കുളിച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്ക് ഇറങ്ങി.... ഉമ്മാ ഫുഡ്‌ താ.... നീ പോയി മർശുനേം ഫെബിയെം വിളിച്ചിട്ട് വാ.... എന്തിന് വേണേൽ വന്നു കഴിച്ചോളും... ചെറിയ കുട്ടികളൊന്നും അല്ലല്ലോ.... ഡീ നിന്നോട് പറഞ്ഞത് ചെയ്താ മതി.... അവരും കൂടെ വന്നിട്ടേ ഫുഡ്‌ വിളംമ്പു.... ശോ.... എന്തൊരു കഷ്ട്ട ഇത്.... ഞാൻ ഇനിയും ആ കണ്ട സ്റ്റെപ്പൊക്കെ കയറി പോണ്ടേ.... അതിന് തന്നെയാ കാൽ.... നിന്ന് പ്രസംഗിക്കാതെ പോയി വിളിച്ചിട്ട്‌ വാടി... അതിന് ഉമ്മാനോട് മുഖം വീർപ്പിച്ചു ഞാൻ ഇക്കാന്റെ റൂമിലേക്കു പോയി.... അവിടെ എത്തിയതും ആകെ കൂടെ എന്തൊക്കെയോ സൗണ്ട്...

. ഡോർ തുറന്ന് നോക്കിയപ്പോ അവിടെ നടക്കുന്ന കാഴ്ച കണ്ട് ഞാൻ അന്ധം വിട്ടു.... ഇക്ക ഉണ്ട് മർഷുക്കാനെ എടുത്തിട്ട് പെരുമാറുന്നു....ഡോർ ലോക്ക് ചെയ്ത് പോന്നതിനാവും. ഹി ഹിഹിഹി ..... അങ്ങനെ വാണം തൊരപ്പൻ.... കൂടുതൽ ആഗ്രഹം തന്ന് എന്നെ സങ്കടപ്പെടുത്തുവാ...അങ്ങനെ ഓരോന്ന് ആലോചിച്ചു നിക്കുംമ്പോഴാണ് ഇക്ക എന്നേ വിളിച്ചത്.... എന്താടി മിന്നൂ നിന്റെ ഒളിഞ്ഞു നോട്ടം കഴിഞ്ഞില്ലേ.... അയ്യടാ ഒളിഞ്ഞു നോക്കാൻ പറ്റിയൊരു മുറി.... ഫുഡ്‌ കഴിക്കാൻ വിളിക്ക്ണ്ട് വേണേൽ വന്നോളിം ന്നും പറഞ്ഞു ഞാൻ തിരിഞ്ഞതും ഇത്ത ഉണ്ട് ഫോണിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു.... ജുനുക്ക ആവും.... ഡീ ഇത്ത കൊഞ്ചിയത് മതി.... വാ ഫുഡ്‌ കഴിക്കാം... കല്യാണം കഴിഞ്ഞാലും എന്തേലും ഒക്കെ പറയണ്ടേ..... ന്നും പറഞ്ഞു അവളെ കയ്യിൽ നിന്ന് ഫോൺ തട്ടിപറിച്ചു.... എന്റെ പോന്നു ജുനുക്കാ വിശന്നിട്ടു വയ്യാ... ഇവിടെ എല്ലാരും ഒരുമിച്ച് ഇരുന്നാലേ ഭക്ഷണം കിട്ടൂ അതോണ്ട് ഇക്ക കുറച്ചു നേരം ഒറ്റക്കിരുന്നു സംസാരിക്ക്ട്ടോ..... എന്നും പറഞ്ഞു ഫോൺ ഓഫാക്കി അവളെ കയ്യിൽ കൊടുത്തു... നീ ഇപ്പോ എവിടെന്നാ പൊട്ടിമുളച്ചത്. നല്ല ഫ്ലോയിൽ വന്നതേനു.... ഒക്കെ നശിപ്പിച്ചു.... ന്റെ റബ്ബേ... പൂച്ച കുട്ടിയായി നടന്നിരുന്ന പെണ്ണാണോ ഇത്...

. എന്താടി ഇത്രക്ക് ഫ്ലോ കിട്ടിയ കാര്യം എനിക്കൂടെ പറഞ്ഞു തരോ.... പോയി നിന്റെ മർഷുക്കാനോട്‌ ചോദിക്ക്..... ഇപ്പൊ നിങ്ങക്ക് സൗകര്യമായല്ലോ.... സത്യം പറയെടി ഇത് നിങ്ങൾ രണ്ടും കൂടെ പ്ലാൻ ചെയ്തതല്ലേ.... മനസ്സിലായില്ല..... എന്റെ കല്ല്യാണത്തിന്റെ പേരും പറഞ്ഞുള്ള മർഷുക്കാന്റെ ഇവിടെയുള്ള ഈ നിൽപ്പ് നിങ്ങൾ മുൻകൂട്ടി തീരുമാനിച്ചതല്ലേ.... എന്തിനുള്ള പുറപ്പാടാ രണ്ടും കൂടെ..... അതേടി ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാ.... നിന്റെ കെട്ട് കഴിയുമ്പോഴേക്കും രണ്ട് പിള്ളേരെ ഉണ്ടാക്കാനുള്ള പുറപ്പാടാ... വയറ്റാട്ടി ആയിട്ട് നിന്നെ തന്നെ വിളിക്കാ...... വരണേ.... എന്നൊക്കെ ഓളെ മുഖത്ത് നോക്കി പറഞ്ഞതും അവളുണ്ട് വായും പൊളിച്ചു നിക്കുന്നു.... വാ പൊളിച്ചു നിക്കാതെ വന്നു കഴിക്കാൻ നോക്ക്.... എന്നും പറഞ്ഞു ഞാൻ താഴേക്ക് ഇറങ്ങിയതും അവളും എന്റെ കൂടെ വന്നു..... അവിടെ എത്തിയപ്പോ എല്ലാരും ഞങ്ങളെ വെയിറ്റ് ചെയ്തിരിക്കാ.... എവിടെ ആയിരുന്നെടി രണ്ടും എത്ര നേരായി വെയിറ്റ് ചെയ്യുന്നു.... ന്നും പറഞ്ഞു ഉമ്മ തുടങ്ങി....

നീ ഒന്ന് മിണ്ടാതിരി ആയിശു മക്കൾ വന്നിരിക്ക്. മിന്നു തല വേദന മാറിയോ... ആ മാറി ഉപ്പ..... ഞാൻ ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ഷാനുന്റെ അടുത്തേക്ക് പൊയ്ക്കോട്ടേ ഇവിടിരുന്നു ബോർ അടിക്കാ.... ഏ... അപ്പൊ ഷാനുവും ഇന്ന് കോളേജിൽ പോയിട്ടില്ലേ എന്ന് മർ ഷുക്ക ചോദിച്ചതും എല്ലാരും ചിരിച്ചു.... അപ്പൊ മൂപ്പർ ഇതെന്ത് കഥാ എന്നുള്ള രീതിയിൽ എല്ലാരേം മാറി മാറി നോക്കി..... അത് മനസ്സിലാക്കിയ പോലെ ഉപ്പ മർഷുക്കാനെ നോക്കി.... മോനെ..... ഇവരെ കുറിച്ച് നിനക്ക് ശരിക്ക് മനസ്സിലായിട്ടില്ല അതോണ്ടാ നീ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്.ഇവൾ പോയില്ലേൽ അവളും അന്ന് ലീവാ.... തിരിച്ചും അങ്ങനെ തന്നെ.... ചെറുപ്പം തൊട്ടേ ഇവർ രണ്ടും കൂടെ ഇങ്ങനെ തന്നെയാ....എന്ത് കുരുത്ത കേടാന്നേലും ഒരുമിച്ച്.... അങ്ങനെ സഹികെട്ടിട്ടാ ഇവരെ രണ്ടാളേം വേറെ ആക്കിയേ... ഒരു കൊല്ലം തികച്ചില്ല... അപ്പോഴേക്കും അവിടുന്നും പുറത്താക്കി. ഇനി എന്തേലും ചെയ്യട്ടെ ന്ന് കരുതി തന്നെയാ രണ്ടാളേം വീണ്ടും ഒരുമിച്ചു ആക്കിയത്... എന്ന് ഉപ്പ പറഞ്ഞു നിർത്തിയതും....

ഞാൻ ഉപ്പാനെ നോക്കി തലയാട്ടി... മ്മ്മ്.... ചുരുക്കി പറഞ്ഞാ ഈനാം പേച്ചിക്ക് മരപട്ടി കൂട്ട് ലേ..... ന്ന് പറഞ്ഞതും ഫെബിയും എന്റെ കൂടെ കൂടി കറക്റ്റ് എന്ന് പറഞ്ഞതും അവൾ അച്ചാറിലെ സ്പൂൺ എടുത്ത് അവന് നേരെ എറിഞ്ഞതും അത് കൃത്യമായി അവന്റെ കണ്ണിൽ കൊണ്ടതും അവൻ കിടന്ന് കാറാൻ തുടങ്ങി.. ഉമ്മച്ചി അയ്യോ ഇവളെന്റെ കണ്ണ് പൊട്ടിച്ചു അയ്യോ നീറുന്നേ.... അത് കേട്ട് അവളെ ഉമ്മ അവൾക്ക് രണ്ട് തല്ല് കൊടുത്തു....കിടന്ന് കാറാതെ പോയി മുഖം കഴുകിയിട്ട് വാടാ ന്നും പറഞ്ഞു അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.....അവൻ പോയതും പെണ്ണ് എന്നേ നോക്കി പേടിപ്പിച്ചു എഴുന്നേറ്റു പോയി....അത് കണ്ട് ഞാൻ എഴുന്നേൽക്കാൻ നിന്നതും ഉപ്പ എന്നേ അവിടെ തന്നെ പിടിച്ചിരുത്തി... നീ എങ്ങോട്ടാ മുഴുവൻ കഴിക്കാതെ എണീക്കുന്നേ.... ഇതിവിടെ സ്ഥിരം ഉള്ളതാ.... അവൾ ഇനി വിശക്കുമ്പോ താനേ വന്നു എടുത്ത് കഴിക്കും.... കുറച്ചു ദിവസം നീ ഇവടെ നിക്കുമ്പോ ഒക്കെ നിനക്ക് മനസ്സിലാവും.... ഉപ്പ പറഞ്ഞതിന് ഞാൻ കുറച്ചൂടെ കഴിച്ചു എഴുന്നേറ്റു എല്ലാരോടും നാളെ കാണാം ന്ന് പറഞ്ഞു ഇറങ്ങി....

.വണ്ടി എടുത്തപ്പൊ ചുമ്മാ ഒന്ന് മുകളിലേക്കു നോക്കിയപ്പോ പെണ്ണുണ്ട് ബാൽക്കണിയിൽ നിന്ന് നോക്കുന്നു.....ഞാൻ അവളെ നോക്കി നൈറ്റ്‌ കാണാം ന്നും പറഞ്ഞു വണ്ടി എടുത്തു.. വീട്ടിൽ എത്തിയ ഉടനെ ഡോർ തുറന്നു തന്നത് മുർഷി ആണ്... ഇവളും അപ്പൊ ഇന്ന് പോയില്ലേ..... എന്താടി നീ ഇവിടെ... ഏ... പിന്നെ ഞാൻ എവിടെ നിക്കാ... അയല്പക്കത്തെ വീട്ടിലോ. ഇതെന്റെ വീടല്ലേ... അതല്ല കുരിപ്പേ.. നിനക്കിന്ന് ക്ലാസ്സ്‌ ഇല്ലേ.. എന്താ പോവാഞ്ഞെ... അത്....മിന്നുവും ഷാനുവും ഒന്നും ഇല്ലെന്ന് പറഞപ്പോ എനിക്കും പോവാൻ തോന്നീല്ല....ന്നു പറഞ്ഞു അവൾ ഇളിച്ചു കാണിച്ചതും ഞാൻ അവളെ ചെവിയിൽ പിടിച്ചു തിരിച്ചു.... അവരു ചെയ്യുന്നത് പോലെ നിന്നോട് ചെയ്യാൻ പറഞ്ഞോ......കുരുത്തക്കെട് കാണിച്ചാൽ നിന്നെ അങ്ങ് കെട്ടിച്ചു വിടും പറഞ്ഞില്ലെന്നു വേണ്ടാ....

കുരുത്തക്കേടു കാണിക്കുന്നതെയ് ഞാനല്ല നിങ്ങടെ പെണ്ണാ.... എന്നാ അവളെ അങ്ങ് കെട്ടിച്ചു വിടാൻ പറയാലേ.... ഡീ..... വേണ്ട വേണ്ടാ.....അവളെ കാര്യം ആലോചിച്ചു നീ എടെങ്ങേറാവണ്ടാ ... അവളെ ടൈം ആവുമ്പോ ഞാൻ തന്നെ കെട്ടും... . എന്നാ എന്റെ കാര്യം ആലോജിച്ചു ഇക്കയും എടെങ്ങേറാവണ്ടാ.സമയം ആവുമ്പോ ആളിങ് വരും..... എന്ത്.... എന്താടി നിന്ന് പിറുപിറുക്കുന്നെ..... ഒന്നൂല്ല ന്റെ പൊന്നു.... നിങ്ങടെ കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല പോരെ.... മ്മ്മ്..... രാത്രി 8മണി കൃത്യം ഞാൻ ഇവിടുന്ന് ഇറങ്ങും പോരുന്നുണ്ടേൽ ആ ടൈമിൽ ഒരുങ്ങി നിന്നേക്കണം. അപ്പൊ പിടിച്ചു ഇക്കാ 5മിനിറ്റ് എന്നൊക്കെ പറഞ്ഞാ ഞാൻ എന്റെ പാട്ടിന് പോവും. പിന്നെ ഇവിടെ കിടന്ന് മോങ്ങിയിട്ട് കാര്യമുണ്ടാവില്ല.... ഓ.... ആയിക്കോട്ടേ... മ്മ്മ്.... എവിടെ ഉമ്മയും ഉപ്പയും.... ഉപ്പ ഷോപ്പിലാ.... ഉമ്മ കിടക്കാ..... വിളിക്കണോ... വേണ്ടാ കിടന്നോട്ടെ.... ഞാൻ ഫാസിക്ക് ഒന്ന് വിളിക്കട്ടേ ന്നും പറഞ്ഞു ഞാൻ റൂമിലേക്ക് വിട്ടു... നേരെ ബെഡിലേക്ക് കിടന്ന് ഫോൺ എടുത്തതും ഡിസ്പ്ലേയിൽ പെണ്ണിന്റെ ഫോട്ടോ കണ്ട് അതിൽ നോക്കി പുഞ്ചിരിച്ചു.....

പിന്നെ വേഗം ഫാസിക്ക് വിളിച്ചു കാര്യങളൊക്കെ പറഞ്ഞു.... അവൻ നേരത്തെ എത്താന്നും പറഞ്ഞു ഫോൺ വെച്ചു... മിന്നൂന്റെ വീട്ടിൽ നിക്കുന്നത് പറഞ്ഞിട്ടില്ല.... അറിഞാ കളിയാക്കി കൊല്ലും.... നേരിൽ കണ്ട് പറയാം.... പിന്നേ ഓരോന്ന് ആലോജിച്ച് ഒന്ന് മയങ്ങി പോയി.... പിന്നെ സാനി വന്ന് വിളിച്ചിട്ടാ എണീറ്റത്.. മർശുക്കാ..... എന്തൊരു ഉറക്കാ ഇത്.... ടൈം ആയി. പോണ്ടേ... അറിയാതെ ഉറങ്ങിപോയി നീ എപ്പോ എത്തി... ഞാൻ വന്നിട്ട് അര മണിക്കൂർ ആയി... നീ താഴേക്ക് വരാത്തത് കണ്ട് വന്നു നോക്കിയതാ.... മുർഷി റെഡിയായോ... അവൾ മാത്രം അല്ല...എല്ലാരും റെഡി ഒക്കെ താഴെ ഉണ്ട്.... എന്നവൾ പറഞ്ഞതും ഞാൻ അവളെ നോക്കി നെറ്റി ചുളിച്ചു.... നമ്മുടെ ടീംസ് ഒക്കെ ഇങ്ങോട്ട് വന്നിരിക്കുവാ....നിന്റെ പെണ്ണും.... അവരൊക്കെ എന്തിനാ ഇങ്ങോട്ട് വന്നേ....

ഞാനാ പറഞ്ഞെ അവരോട് ഇങ്ങോട്ട് വരാൻ..... ഞാൻ ഉപ്പാന്റെ വണ്ടി എടുത്തിട്ടാ പൊന്നേ .... അതാവുമ്പോ എല്ലാർക്കും ഒരുമിച്ചു പോവാലോ....അതല്ലേ രസം... ഇക്ക ഒന്ന് വേഗം റെഡിയാവെന്നും പറഞ്ഞു അവൾ എന്നെ വലിച്ചതും ബാലൻസ് കിട്ടാതെ അവളെന്റെ മേലേക്ക് വന്നു വീണു.....അപ്പൊ തന്നെ അവൾ സോറി പറഞ്ഞു എന്റെ മേലേന്ന് എണീറ്റതും ഞാനും എണീറ്റു നിന്നു...പെട്ടന്ന് ഞാൻ ഡോറിന്റെ അങ്ങോട്ട് നോക്കിയതും മിന്നു അവിടെ കണ്ണ് നിറച്ചു നിക്കുന്നുണ്ടായിരുന്നു.ഞാൻ അവളെ വിളിച്ചതും അവൾ അവിടുന്ന് ഓടി പോയി.... മർശുക്ക അവൾ തെറ്റിധരിച്ചു കാണോലോ നമ്മളെ.... മ്മ്മ്....സാരല്ല അത് ശരിയാക്കാം..നീ താഴേക്ക് ചെല്ല്.ഞാൻ റെഡിയായിട്ട് വരാം.. അതിനവൾ തലയാട്ടിയിട്ട് അവിടുന്ന് പോയതും ഞാനും വേഗം റെഡിയായി താഴേക്ക് പോയി.. അപ്പൊ അവിടെ എല്ലാരും വട്ടമേശ സമ്മേളനത്തിലായിരുന്നു.....എല്ലാരും ഓരോന്ന് പറഞ്ഞു ചിരിക്കുംമ്പോഴും നമ്മടെ പെണ്ണ് മാത്രം എന്തൊക്കെയോ ചിന്തിച്ചിരിക്കാ....ഞാൻ അങ്ങോട്ട് എത്തിയതും എല്ലാരും കൂടെ പോവാന്നും പറഞ്ഞു ഇറങ്ങി....

അങ്ങനെ ഡ്രൈവിങ് ഫെബി ചെയ്യാന്ന് പറഞ്ഞതും ഫാസി വേഗം ഷാനുനേം വലിച്ചോണ്ട് ബാക്കിലേക്ക് പോയി....മുർഷിയും സാനിയും ആദ്യം തന്നെ ഫ്രണ്ട് സീറ്റിൽ കയറി സ്ഥാനം പിടിച്ചിട്ടുണ്ട്... ഇനിയുള്ളത് ഞാനും മിന്നുവും ആണ്....അവൾ ആണേൽ ആരേം നോക്കാതെ താഴേക്ക് നോക്കി നിക്കാ....... നിങ്ങൾ രണ്ടാളും എന്ത് നോക്കി നിക്കാ കയറ്....ഇപ്പൊ തന്നെ ലേറ്റ് ആ എന്നും പറഞ്ഞു ഫെബി ധൃതി കൂട്ടിയതും ഞാൻ അവളെ കയ്യിൽ പിടിച്ചു.....അത് കണ്ട് അവൾ കയ്യിലേക്കും മുഖത്തും മാറി നോക്കി കൈ തട്ടി മാറ്റി ഷാനുന്റെ അടുത്തേക്ക് ഇരുന്ന്.....ഇപ്പൊയുള്ള ഈ ദേഷ്യത്തിന്റെ കാരണം അറിയാവുന്നത് കൊണ്ട് അതികം ചിന്തിച്ചു നിക്കാതെ ഞാനും വേഗം അവളെ അടുത്ത് കയറി ഇരുന്നു അത് കണ്ട് അവൾ എഴുന്നേറ്റു പോകാൻ നിന്നതും ഞാൻ അവളെ കയ്യിൽ അമർത്തി പിടിച്ചു അത് കണ്ടു അവൾ എന്നെ തറപ്പിച്ചു നോക്കിയതും ഞാൻ അത് കണ്ടില്ലാന്നുള്ള രീതിയിൽ മുന്നോട്ട് നോക്കിയിരുന്നു....പോകുന്ന വഴി ഫെബി എല്ലാരോടും കല്ല്യാണത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞതും പിന്നേ എല്ലാരും കൂടെ അതിനെ പറ്റിയായി ചർച്ച...

.ആ ഡ്രസ്സ്‌ ഈ ഡ്രസ്സ്‌ എന്നൊക്കെ പറഞ്ഞു ആകെ കലപില ആക്കി അതിനിടയിൽ ഫെബി ഞാൻ മാരേജ് കഴിയുന്നത് വരെ അവിടെയാണെന്ന് പറഞ്ഞതും ഒക്കെ കൂടെ ഓ....ന്നും പറഞ്ഞു ഓരിയിടാൻ തുടങ്ങി.... ഫാസിയോടും നിക്കാൻ പറഞ്ഞെങ്കിലും അവൻ ഉപ്പ സ്ഥലത്തില്ല ഉമ്മ ഒറ്റക്കാവും അതോണ്ട് തലേന്ന് വരാന്നും പറഞ്ഞു....ഒന്നിനും കൂടാതെ നമ്മളെ പെണ്ണ് ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടിട്ട് എനിക്ക് ആകെ എന്തൊ പോലെ ആയപ്പോ അവളെ കൂടെ ഒന്ന് ഇടങ്ങേറാക്കാന്ന് കരുതി ഞാൻ എന്റെ കൈ ബാക്കിലൂടെ കൊണ്ട് പോയി അവളെ അരയിൽ ഒന്ന് നുള്ളിയതും അവളൊന്നു ഞെട്ടി എന്നെ നോക്കി പല്ലിറുമ്പി.... ഞാൻ അപ്പൊ ഒന്നും ചെയ്തിട്ടില്ലെന്ന മട്ടിൽ അവരോടൊക്കേ സംസാരിച്ചിരുന്നു.... പിന്നേം അവളെ ഓരോന്ന് ചെയ്ത് ശല്ല്യം ചെയ്തപ്പോ അവൾ ഷാളിൽ കുത്തിയ സേഫ്റ്റി പിൻ എടുത്ത് എന്റെ നേരെ തിരിഞതും ഞാൻ ഇനി ഒന്നിനും ഇല്ലെന്ന മട്ടിൽ കൈ കൂപ്പി കാണിച്ചു. അത് കണ്ട് അവൾ ഒന്ന് മൂളി അവരോട് ഓരോന്ന് പറഞ്ഞിരുന്നു...

അങ്ങനെ കുറച്ചു നേരത്തിന് ശേഷം ഞങ്ങൾ താജിൽ എത്തി വണ്ടി പാർക്ക് ചെയ്ത് എല്ലാരും ഒരു ടേബിളിന് ചുറ്റും ഇരുന്നു.......അപ്പോ മുർഷി എഴുന്നേറ്റ് നിന്ന് ഓരോന്ന് പറയാൻ തുടങ്ങി..... അപ്പൊ മക്കളെ നമ്മൾ ഇന്നിവിടെ ഒത്തു കൂടിയതിന്റെ ഉദ്ദേശം ചിലർക്കൊന്നും വല്ല്യ അറിവില്ല അതോണ്ട് ഞാൻ പറയാം....ഒന്ന് ഞങ്ങടെ മിന്നുന്റെ ഓഫർ ആണ്...അത് സീക്രട്ട് ആയോണ്ട് ഇവിടെ പറയുന്നില്ല.. പിന്നെ ഉള്ളത് നമ്മുടെ ഫാസിക്കന്റെ ആണ്..അത് ജീവിതകാലം മുഴുവൻ ഷാനു മൂപ്പരെ കെട്ടിയോളായി ജീവിക്കാന്നുള്ള സമ്മത ഉടമ്പടിയിൽ ഒപ്പ് വെച്ചതിനുള്ള ട്രീറ്റ്‌ ആണ്... എന്ന് പറഞ്ഞതും ഫെബി ഷാനുനെയും മിന്നുവിനെയും അന്ധം വിട്ട് നോക്കുന്നുണ്ട് അത് കണ്ട് മിന്നു പല്ലിളിച്ചു കാണിക്കുന്നുണ്ടേലും ഷാനു തലയിൽ കൈ വെച്ച് ഇരിക്കുന്നുണ്ട്. അപ്പൊ ഫെബി ഫാസിക്ക് നേരെ തിരിഞ്ഞതും അവൻ ആദ്യം തന്നെ പറ്റിപ്പോയി ഒന്നും ചെയ്യരുതേന്നുള്ള രീതിയിൽ അവനെ നോക്കി കൈ കൂപ്പി.... അപ്പൊ ഫെബി ഒന്ന് ചിരിച്ചു തലയാട്ടിയതും എല്ലാരും കൂടെ അത് കയ്യടിച്ച് പാസ്സാക്കി.....

പിന്നെ എല്ലാർക്കും വേണ്ടതൊക്കെ ഓഡർ ചെയ്ത് അവനെ മുടിപ്പിച്ചു... ഫുഡ്‌ കഴിക്കുമ്പോഴോക്കേ മിന്നു എന്നോടല്ലാത്തവരോടൊക്കെ ഓരോന്ന് പറയുന്നുണ്ടെങ്കിലും എന്നെ ഒന്ന് നോക്കുന്നു കൂടി ഇല്ലാ അതെനിക്ക് നല്ലോണം ദേഷ്യം വന്നതും ഞാൻ അവളെ കാണിക്കാൻ വേണ്ടി സാനിയോട് അത് കഴിക്ക് ഇത് കഴിക്ക് എന്നൊക്കെ പറഞ്ഞു കൂടുതൽ അടുപ്പം കാണിച്ചു.....മിന്നൂനെ ഇടം കണ്ണിട്ട് നോക്കിയതും അവൾ മുഖം വീർപ്പിച്ചു ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.... അത് കണ്ടതും അവളെ ഒന്നൂടെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ ഐസ് ക്രീമിൽ നിന്ന് ഒരു സ്പൂൺ എടുത്ത് സാനിക്ക് നേരെ നീട്ടിയതും മിന്നു ചെയർ തട്ടി മാറ്റി അവിടെ നിന്ന് എണീറ്റു പോയി.... അത് കണ്ട് ഞാൻ പൊട്ടിചിരിച്ചു എല്ലാരെയും നോക്കിയതും ഒക്കെ ഉണ്ട് എന്നെ കുറ്റവാളികളെ പോലെ നോക്കുന്നു....

ഞാൻ സാനിക്ക് നേരെ നീട്ടിയ ഐസ് ക്രീം അവൾ തട്ടിമാറ്റി.... ദേ.....മർഷുക്ക കുറച്ചു കൂടുന്നുണ്ട്...ഇനി എന്നെ ഇതിന് കിട്ടില്ല..പാവം ഒരുപ്പാട് സങ്കടം ആയിട്ടുണ്ട് അവൾക്ക്.....ഈ കാരണം കൊണ്ട് അവൾ എന്നോട് ഒന്ന് മിണ്ടുന്നു പോലും ഇല്ലാ..... അവളെ ഇങ്ങനെ കളിപ്പിക്കാൻ ഒരു പ്രേത്യേക രസമുണ്ട് മോളെ... ഡാ.....മർശു ഓവർ ആയിട്ട് എന്റെ പെങ്ങളെ കരയിച്ചാ എന്നിലുള്ള ആങ്ങള തനിയെ പുറത്തു വരുംട്ടോ..... ന്റെ ഫെബി.....ഇതിനൊക്കെ പകരം കേട്ട് കഴിഞ്ഞു ഞാൻ അവൾക്കു കൊടുത്തോളാം.... ഇങ്ങനെയാന്നേൽ മിക്കവാറും അവൾ ഇക്കാനേം സാനിനേം കൊല്ലും.....ഞാൻ അവളെ ഒന്ന് നോക്കട്ടെ.....എന്നും പറഞ്ഞു മുർഷി പോയതും എല്ലാരും കൂടെ എന്നെ ഉപദേശിച്ചു കൊല്ലാകൊല ചെയ്തു.....ഇനിയും അവരൊന്നും കൂടെ നിക്കില്ലെന്ന് പറഞ്ഞതും എത്രയും പെട്ടന്ന് അവളോട് ഒക്കെ പറഞ്ഞോളാം ന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ചു.....പെട്ടന്ന് മുർഷി ഇക്കാന്നും വിളിച്ചു കരഞ്ഞോണ്ട് ഓടി വരുന്നത് കണ്ടതും ഞങ്ങൾ ഒക്കെ കൂടി അവളോട് കാര്യം ചോദിച്ചതും അവൾ കിതച്ചോണ്ട് നമ്മടെ മിന്നു....അവിടെ.... വാഷ് റൂമിൽ ന്ന് പറഞ്ഞതും അവൾ പറയുന്നത് മുഴുവൻ കേൾക്കാതെ ഞാൻ അങ്ങോട്ട് ഓടി.............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story