❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 22

enikkay vidhichaval

രചന: SELUNISU

 അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ ആണ് മുർഷി ഇക്കാ.... ന്നും വിളിച്ചു കരഞ്ഞോണ്ട് ഓടി വന്നത്.... ഞങ്ങൾ അവളോട് കാര്യം ചോദിച്ചതും അവൾ കിതച്ചോണ്ട് നമ്മടെ മിന്നു ...... അവിടെ വാഷ്റൂമിൽ ന്ന് പറഞ്ഞതും ബാക്കി കേൾക്കാതെ ഞാൻ അങ്ങോട്ട് ഓടി....അവിടെ ചെന്നപ്പോ പെണ്ണുണ്ട് നിലത്തു വീണു കിടക്കുന്നു. ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ തല പൊക്കി എന്റെ മടിയിൽ വെച്ച് അവളെ മുഖത്തു തട്ടി വിളിച്ചതും പെണ്ണോന്ന് ഞെരങ്ങി.... അത് കണ്ടപ്പോ കുറച്ചു സമാധാനം ആയി.... അപ്പോഴേക്കും അവരും അങ്ങോട്ട് എത്തി.എല്ലാവരും വന്നു അവളെ മാറി മാറി വിളിച്ചിട്ടും എണീക്കാത്തത് കണ്ട് എനിക്ക് വീണ്ടും ടെൻഷൻ കയറി. ഞാൻ അവളെ അവിടുന്ന് പൊക്കി എടുത്ത് അവിടെ അടുത്തുള്ള ഒരു സോഫയിൽ കൊണ്ട് കിടത്തി....അപ്പൊ ഫെബി അടുത്തേക്ക് വന്നു അവളെ കയ്യിൽ പിടിച്ചു പൾസ് ചെക്ക് ചെയ്തു..... എന്താടാ....എന്താ അവൾക്ക്.... ഏയ്‌....നീ ടെൻഷൻ അടിക്കണ്ട മർശു ..ഇവൾ ഓക്കേ ആടാ....നീ കുറച്ചു വെള്ളം ഇങ്ങെടുക്ക്. എന്ന് ഫെബി പറഞ്ഞതും ഞാൻ ഓടി പോയി ടേബിളിൽ നിന്ന് വെള്ളം എടുത്ത് അവന് കൊടുത്തു...

അവൻ അതിൽ നിന്ന് കുറച്ചെടുത്തു അവളെ മുഖത്തേക്ക് തെളിച്ചതും അവൾ പതിയെ കണ്ണ് തുറന്നു എല്ലാരേം നോക്കി..... ഫെബി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി..... എന്താ.... മോളെ എന്താ പറ്റിയെ.... അതിക്കാ... ഞാൻ ബാത്‌റൂമിൽ നിന്നിറങ്ങി ഷാൾ ശരിയാക്കുവായിരുന്നു പെട്ടന്ന് ആരോ ബാക്കിലൂടെ വന്നെന്റെ വായ പൊത്തിപിടിച്ചു.....എന്നെ വലിച്ചു കൊണ്ടോവാൻ നിന്നപ്പോഴാണ് മുർഷി എന്നെ വിളിച്ചത്....അത് കേട്ട് അവൻ എന്നെ പിടിച്ചു തള്ളി അതേ ഓർമ്മയുള്ളൂ....എന്നവൾ പറഞ്ഞു നിർത്തിയതും എല്ലാവരും പരസ്പരം നോക്കി....എന്നിട്ട് ഞാനും ഫാസിയും ഫെബിയും കൂടെ ഇപ്പൊ വരാന്നും പറഞ്ഞു ആ ഹോട്ടൽ മൊത്തം ചുറ്റിയെങ്കിലും സംശയമായിട്ട് ആരെയും തോന്നിയില്ല.... മർശു.... ആരായിരിക്കും അത്.... എപ്പോഴും നിങ്ങടെ പിന്നാലെ തന്നെയാണല്ലോ അവൻ.... എന്ന് ഫെബി പറഞ്ഞതും ഞാൻ അവനെ നോക്കി തലയാട്ടി... മ്മ്മ്.... കണ്ട് പിടിക്കാം.... നീ മിന്നൂനോട്‌ ഇനി മുതൽ സ്കൂട്ടി എടുത്ത് കോളേജിൽ പോവണ്ടെന്നു പറയണം....

ഞാൻ പറഞ്ഞാ അവൾ കേൾക്കില്ല... ഇനി മുതൽ അവളും ഷാനും എന്റെ വണ്ടിയിൽ പോന്നോളും.... അത് നല്ലൊരു ഐഡിയ ആണ്.... എന്നാ ഇനി മുതൽ ഞാനും നിന്റെ കൂടെ പോന്നോളാം... എന്ന് ഫാസി പറഞ്ഞതും അവന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായതും ഞങ്ങൾ അവനെ പല്ലിറുമ്പി നോക്കി..അതിനു അവനൊന്നു ഇളിച്ചു കാണിച്ചു മെല്ലെ അവിടുന്ന് മുങ്ങി... അത് കണ്ട് ഞങ്ങളും ഒന്ന് ചിരിച്ചു അവരുടെ അടുത്തേക്ക് നടന്നു..... പെണ്ണിപ്പോ കുറേ ഓക്കേ ആണ്..അവൾ പോവാന്ന് പറഞ്ഞതും പിന്നെ അവിടെ നിന്നില്ല വേഗം അവിടുന്ന് തിരിച്ചു.വീട്ടിൽ എത്തിയതും ഫാസിയും ഷാനുവും അവരെ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി. ഫെബി എന്നോട് ഇന്ന് തന്നെ വീട്ടിലേക്ക് വാന്നും പറഞ്ഞു സ്വൈര്യം കെടുത്തിയതും ഞാൻ ഓക്കേ പറഞ്ഞു. അപ്പൊ തന്നെ അവൻ പോയി ഉമ്മാന്റെ ഉപ്പന്റെയും അടുത്ത്ന്ന് സമ്മതം വാങ്ങി എന്റെ ഡ്രസ്സ്‌ ഒക്കെ വാരി ബാഗിലേക്കിട്ടു.... വാ പോവാന്നും പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു.

അപ്പൊ ഞാൻ അവനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞതും അവൻ നെറ്റി ചുളുക്കി എന്നെ നോക്കി. ഞാൻ വരാം ബട്ട്‌ വൺ കണ്ടിഷൻ.... ഓ.... ഈ... അവസാന നിമിഷം നിനക്കിനി എന്ത്‌ മാങ്ങാതൊലിയാ വേണ്ടേ.... മാങ്ങാ തൊലിയൊന്നും നോക്കി നീ കഷ്ട്ടപെടണ്ടാ....നിങ്ങൾ ബൈക്കിൽ ആണോ വന്നേ.... ആ.... ആ കുരിപ്പുകൾക്ക് ബൈക്കിൽ തന്നെ പോരണം കാറെടുക്കാൻ സമ്മതിച്ചില്ല...എന്തെ.... എന്നാലേ ഞാനും ബൈക്ക് എടുക്കാം... എടുത്തോ..ആര് പറഞ്ഞു വേണ്ടാന്ന്.... ഓ....ഡാ....ഫെബി മോനെ..... എന്റെ കൂടെ നിന്റെ പെങ്ങളും വേണം.... ആഹാ... അപ്പൊ അതാണ് മോന്റെ മനസ്സിലിരിപ്പ്. നടക്കൂല... എന്നാ ഞാൻ വരുന്നില്ല നിങ്ങൾ പൊക്കോ.... ആ എന്നാ ഓക്കേ ഞങ്ങൾ പോവാ... നീ ഇവിടെ തന്നെ ഇരുന്നോന്നും പറഞ്ഞു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് എന്റെ മേലേക്ക് വലിച്ചെറിഞ്ഞു അവൻ പോവാൻ നിന്നതും പണി പാളിന്ന് തോന്നിയപ്പോ ഞാൻ ഓടി ചെന്നു അവന്റെ കയ്യിൽ പിടിച്ചു...

ഡാ...ഫെബി പ്ലീസ്....ഒരു ചെറിയ ആഗ്രഹം അല്ലേ.... അതുടെ സാദിച്ചു തരാൻ പറ്റിയില്ലേൽ നീ പിന്നെ എന്തിനാ ഫ്രണ്ട് ആണെന്ന് പറഞ്ഞു നടക്കുന്നെ... അതിന് ആരാ പറഞ്ഞു നടന്നെ... ഡാ.. കളിക്കല്ലെ നിനക്ക് പറ്റോ ഇല്ലയോ... മ്മ്മ്.... കുറച്ചു റിസ്ക് ആണ്... ഒന്നാമത് അവൾക്ക് നിന്നോടിപ്പോ ദേഷ്യം ആണല്ലോ.... ഏതായാലും വാ നോക്കാം.... എന്നും പറഞ്ഞു അവൻ പോയതും ഞാനും ബാഗ് എടുത്ത് അവന്റെ പിന്നാലേ നടന്നു.... താഴേ എത്തിയതും മിന്നു ഉപ്പന്റെയും ഉമ്മാന്റെയും നടുക്ക് ഇരുന്നു ഓരോന്ന് പറയുന്നുണ്ട്. ബാക്കിയുള്ളോർ അത് കേട്ട് ചിരിക്കാനും..... അവളെ ആ ചിരി കാണുമ്പോ തന്നെ ഒക്കെ കൈ വിട്ട് പോവും. അവളെയും നോക്കി സ്റ്റെപ് തീർന്നതൊന്നും അറിഞ്ഞില്ല... അവരുടെ അടുത്ത് എത്തിയതും ഉപ്പ എന്റെ കയ്യിൽ പിടിച്ചു പുറത്തേക്കു കൊണ്ടോയി... അതേ മോനെ.... ഞങ്ങക്ക് ഇപ്പൊ തന്നെ പേരകുട്ടികൾ വേണംന്ന് ഒരു നിർബന്ധവും ഇല്ലാ.... അതോണ്ട് മോൻ അവിടെ ചെന്ന് പറയിപ്പിക്കരുത്.. ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായിക്കാണുംന്ന് കരുതുന്നു....

എന്നും പറഞ്ഞു ഉപ്പ ചിരിച്ചതും ഞാൻ ഉപ്പാക്ക് ഒന്നിളിച്ചു തലയാട്ടി.... അല്ല എന്താ ഉപ്പയും മോനും കൂടെ ഒരു സ്വകാര്യം പറച്ചിൽ എന്നും ചോദിച്ചു ഉമ്മയും മിന്നുവും ഷാനും ഞങ്ങളെ അടുത്തേക്ക് വന്നു. അത് ഞാൻ അവനെ ഒന്ന് ഉപദേശിച്ചതാ അല്ലേ മോനെ... ഹി... ആ.... അല്ല എവിടെ ഫെബിയും മുർഷിം.... ഫെബിക്ക് വെള്ളം വേണംന്നു പറഞ്ഞപ്പോ ഞാൻ മുർഷിനെ അവന്റെ കൂടെ കിച്ചണിലേക്ക് വിട്ടു... ആ.. ദാ... വന്നല്ലോ.... വെള്ളം കുടിച്ചോ മോനെ... മ്മ്മ്.... നല്ലോണം കുടിച്ചു ഉമ്മാ..... എന്നാ ഞങ്ങൾ അങ്ങോട്ട്..... ആ ഷാനു നീ എന്റൊപ്പം കയറിക്കോ.... മിന്നു നീ മർഷൂന്റോപ്പം കയറിക്കോ....ന്ന് ഫെബി മിന്നൂനെ നോക്കിയതും അവൾ അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്.... അത് കണ്ട് ഞാനൊന്ന് ചിരിച്ച് ബൈക്ക് എടുക്കാൻ പോയതും ഉമ്മ പറഞ്ഞത് കേട്ട് പെട്ടന്ന് അവിടെ സ്റ്റെക്ക് ആയി.... എന്തിനാഡാ ഈ കുട്ടികളെയും കൊണ്ട് ഈ സമയത്തു ബൈക്കിൽ പോണേ ആ കാർ എടുത്തോ ഫെബി മോന്റെ വണ്ടി ഇവിടെ നിന്നോട്ടേ നാളെ വന്നെടുക്കാലോ.... ഏയ്‌ അത് പറ്റില്ല......

കാറിൽ പെട്രോൾ ഇല്ലാ.... എ.... ഇല്ലേ....ഞാനിന്ന് അടിച്ചതാണല്ലോ.....എന്ന് ഉപ്പ പറഞ്ഞതും ഞാൻ ഉപ്പച്ചി..... ന്നും വിളിച്ചു ദയനീയമായി നോക്കി. എന്നിട്ട് കണ്ണ് കൊണ്ടു മിന്നൂനെ കാണിച്ചു കൊടുത്തതും ഉപ്പാക്ക് സംഭവം വർക്ക്‌ ഔട്ട്‌ ആയ പോലെ എന്നെ നോക്കി തലയാട്ടി ചിരിച്ചു.... ആ..... മക്കളെ ഞാൻ മറന്ന് പോയതാ. ഞാൻ മിഞ്ഞാന്ന് അടിച്ച ഓർമയിൽ പറഞ്ഞതാ. നിങ്ങൾ ബൈക്കിൽ തന്നെ പോയാ മതി. മിന്നു നോക്കി നിൽക്കാതെ കയറു മോളെ.. എന്ന് ഉപ്പയും ഉമ്മയും കൂടെ പറഞ്ഞതും അവൾ മനസ്സില്ലാ മനസ്സോടെ വണ്ടിയിൽ വന്നു കയറിയതും ഞാൻ എല്ലാർക്കും ഒന്ന് ഇളിച്ചു കൊടുത്ത് വണ്ടി എടുത്തു.... കുറച്ചു ടൈം കഴിഞ്ഞിട്ടും പെണ്ണിന്റെ ഒരു വിവരവും ഇല്ലാത്തോണ്ട് പെണ്ണ് ഉറങ്ങിയോന്ന് കരുതി..... എന്നാ മിക്കവാറും അവളെ റോഡിൽ നിന്ന് പൊറുക്കി എടുക്കേണ്ടി വരും.കാരണം പെണ്ണ് കഴിയുന്നതും എന്നെ ടച്ച്‌ ചെയ്യാതെയാ ഇരിക്കുന്നത്... മിന്നു......ഡീ നീ ഉറങ്ങിയോ..... ഇല്ലാ....എന്താ... അല്ല നിന്റെ സൗണ്ട് ഒന്നും കേൾക്കാൻ ഇല്ല.അതോണ്ട് ചോദിച്ചതാ..

ഒറ്റക്ക് ഇരുന്ന് സൗണ്ട് ഉണ്ടാക്കാൻ എനിക്ക് വട്ടൊന്നും ഇല്ലാ.... അതിന് ആര് പറഞ്ഞു ഒറ്റക്ക് സംസാരിക്കാൻ നിന്റെ കൂടെ ഞാനില്ലേ നീ എന്നോട് പറഞ്ഞോ.... പറയാൻ പറ്റിയൊരു ചെരക്ക്.... എനിക്ക് സൗകര്യമില്ല.... ഓ.... മിണ്ടുന്നില്ലെങ്കിൽ വേണ്ടാ... നീ ഒന്ന് പിടിച്ചിരിക്ക്. അഥവാ നീ ഉറങ്ങിയാ റോഡിൽ കിടക്കും..... ആ എന്നാലും കുഴപ്പല്ല.... ഞാൻ പിടിക്കൂല... ഉറപ്പാണോ... ആ... ആണ്... എന്നാ ശരിയാക്കി തരാടിന്നും പറഞ്ഞു ഞാൻ വണ്ടീടെ സ്പീഡ് കൂട്ടിയതും അവൾ താനെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് എന്നെ പിടിച്ചു... അത് കണ്ടതും ഞാൻ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു.... നീയല്ലേ പറഞ്ഞത് പിടിക്കൂലാന്ന്.... അങ്ങോട്ട് നീങ്ങിയിരിക്കെടി.... ഒട്ടാൻ വന്നേക്കുന്നു... ഇയാളോട് ആരാ സ്പീഡ് കൂട്ടാൻ പറഞ്ഞത്. എനിക്കു സ്പീഡിൽ പോവുന്നത് പേടിയാ.... ഇതെന്റെ വണ്ടിയാ ഞാൻ എനിക്ക് ഇഷ്ട്ടമുള്ളത് പോലെ ചെയ്യും..... എന്നും പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കിയതും അവൾ എന്തൊക്കെയോ പിറുപിറുത്ത് കുറച്ചു നീങ്ങി ഇരുന്നു.... അവളെ ആ ഇരിപ്പ് കണ്ടതും ഒന്ന് ചിരിച്ചു വണ്ടിഎടുത്തു....

പിന്നേം അവൾ മിണ്ടാതിരിക്കുന്നത് കണ്ടപ്പോ ഒന്ന് ചൊറിഞ്ഞു നോക്കാന്ന് കരുതി.... ഡീ മിന്നു നിന്റെ ഇത്താന്റെ മാരേജ് കഴിഞ്ഞാ ഉടനെ നിന്റെതുണ്ടാവുംലേ.... ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങക്ക് എന്താ.... എനിക്കോന്നൂല്ലാ... എന്റേം സാനിന്റേം പെട്ടന്ന് ഉണ്ടാവുംട്ടൊ... ഓ.... അതിന് ഞാൻ എന്താ തലയും കുത്തി നിക്കണോ.... 24മണിക്കൂറും ഒരു കോനീ.... എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ... ഇയാൾ ഇന്ന് വീട്ടിൽ എത്തോ.... ആഹാ അപ്പൊ നീയല്ലേ പറഞ്ഞെ നിനക്ക് സ്പീഡ് പേടിയാണെന്ന്. അത്...നല്ലോണം കൂട്ടണ്ട.... ഇങ്ങനെ പോയാ ഇന്ന് വീട്ടിൽ എത്തലുണ്ടാവില്ല.എന്ന് അവൾ പറഞ്ഞതും ഞാൻ നേരത്തെ പോലെ വണ്ടി വിട്ടു....അവൾ പേടിച്ചു അട്ട പിടിക്കുന്നത് പോലെ എന്നെ പിടിച്ചിട്ടുണ്ട്......ഈ ടൈമിൽ ഇവളെയും കൊണ്ട് ഇങ്ങനൊരു യാത്ര ഒരിക്കലും കരുതിയില്ല....അവളിങ്ങനെ പിടിച്ചിരിക്കുമ്പോ തന്നെ ഒരു പ്രത്യേക ഫീൽ ആണ്....ഞാൻ കണ്ണാടിയിലൂടെ അവളെ നോക്കിയതും അവൾ കണ്ണും പൂട്ടി ഇരിക്കുന്നുണ്ട്.പാവം പേടിച്ചിട്ടാവുംന്ന് കരുതി ഞാൻ വണ്ടീടെ സ്പീഡ് കുറച്ചതും അവൾ നെഞ്ചിൽ കൈ വെച്ചിട്ടുണ്ട്.....

അങ്ങനെ വീട്ടിൽ എത്തിയതും അവൾ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി എന്റെ വയറിനിട്ടൊരു കുത്തും തന്ന് അകത്തേക്ക് ഓടി... ഞാൻ വയറിൽ കൈ വെച്ച് അവൾ ഓടുന്നതും നോക്കി നിക്കുമ്പോ ആണ് ഫെബി വന്നെന്റെ തോളിൽ കൈ വെച്ചത്... എന്താ മോനെ ഒരു ചിരിയൊക്കെ വല്ലതും നടന്നോ.... അയ്യേ... പോടാ.... ഞാൻ നീ കരുതും പോലെ തീരെ കൺട്രോൾ ഇല്ലാത്ത ആളൊന്നും അല്ല... ഏ.... അല്ലെ..... ശോ ഞാൻ അങ്ങനെ കരുതി പോയല്ലോ ഇനിപ്പോ എന്താ ചെയ്യാ.... ഒരുപ്പാട് അങ്ങ് ആക്കല്ലേ മോനെ.... നീ വന്നേ എനിക്കുറക്കം വരുന്നു.... ഓക്കേ.... വാ പോവാം ഉമ്മിറ്റും ഒക്കെ കിടന്നൂന്ന് തോന്നുന്നു.... അങ്ങനെ റൂമിൽ എത്തി ഞാൻ വേഗം ഫ്രഷ്‌ ആവാൻ കയറാൻ നിന്നതും ഫെബി വേഗം ബാത്‌റൂമിൽ കയറി ഡോർ അടച്ചു... ഡാ... ഫെബി വെറുതെ വൃത്തിക്കേട് കാണിക്കരുത്. എനിക്ക് ഫ്രഷ് ആയിട്ട് വേണം ഒന്നുറങ്ങാൻ....

നീ ഫ്രഷ്‌ ആവുന്നതും കാത്ത് നിന്നാലേ ആകെ മൊത്തം വൃത്തിക്കേടാവും... ആ ഹോട്ടലിലെ ഫുഡ്‌ കഴിച്ചപ്പോ തുടങ്ങിയതാ വയറിനൊരു വല്ലായ്മ. അത് ഫുഡിന്റെ പ്രോബ്ലം അല്ല മോനെ വലിച്ചു വാരി തിന്നതിന്റെയാ..... നീ ഒന്ന് പെട്ടന്ന് ഇറങ്ങിയേ.... പെട്ടന്ന് ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല മോനെ.... ലൂസ് മോഷൻ..... നീ ഒരു കാര്യം ചെയ്യ്. ഗസ്റ്റ്‌ റൂമിൽ പോയി ഫ്രഷ്‌ ആയി വന്നു കിടന്നോ ഞാൻ വരാൻ ടൈം എടുക്കും..... എന്നവൻ പറഞ്ഞതും നീ അവിടെ കിടന്ന് പണ്ടാരം അടങ് ന്നും പറഞ്ഞു ഞാൻ ഡോറിൽ ഒരു ചവിട്ടും കൊടുത്ത് ഗസ്റ്റ്‌ റൂമിലേക്ക് നടന്നു..... റൂമിലെത്തി ഡോർ ക്ലോസ് ചെയ്തതും ബാത്ത്റൂമിന്റെ ഡോർ ആരോ തുറന്നു.... ഞാൻ തിരിഞ്ഞ് നോക്കിയതും നമ്മളെ പെണ്ണുണ്ട് ഇറങ്ങി വരുന്നു..... അവൾ എന്നെ കണ്ട് ആകെ ഞെട്ടിയിട്ടുണ്ട്.... അതിലും ഞെട്ടി നിക്കുന്നത് ഞാനാ മിക്കവാറും ഉപ്പാന്റെ വാക്ക് തെറ്റിക്കേണ്ടി വരും... ❣️❣️❣️❣️❣️❣️

ഹോട്ടലിൽ നിന്ന് ആരാ എന്നെ പിടിച്ചത് എന്നൊക്കെ തല പുകഞ്ഞു ആലോചിച്ചാണ് റൂമിലേക്ക് കയറിയത്... വേഗം ഫ്രഷ് ആയി കിടക്കാന്ന് വെച്ച് കയ്യിൽ കിട്ടിയൊരു നൈറ്റിയെടുത്ത് ബാത്‌റൂമിൽ കയറി.....ട്ടാപ്പ് തുറന്നതും ഒരിറ്റ് വെള്ളം ഇല്ലാ...ഇതിപ്പോ എന്താ വെള്ളം വരാത്തേ... ട്ടാങ്കിൽ വെള്ളം കഴിയാനുള്ള സാധ്യത ഇല്ലാ.... ട്ടാപ്പ് കേട് വന്നതാവും. ശോ ഇനീപ്പോ എന്താ ചെയ്യാ... ഗസ്റ്റ്‌ റൂമിൽ പോയി കുളിക്കേ ഇനി വഴിയൊള്ളു..... അങ്ങനെ വേഗം റൂമിൽ ചെന്ന് ഒരു കാക്ക കുളിയും കുളിച്ച് പുറത്തേക്കിറങ്ങിയതും മർശുക്ക ഉണ്ട് തോർത്തും തോളിലിട്ട് നിക്കുന്നു....മൂപ്പരെ കണ്ട പാടെ ഞാനൊന്ന് ഞെട്ടി..... അതിനേക്കാൾ കൂടുതൽ ഞെട്ടി നിക്കുവാണ് മൂപ്പരെന്ന് ആ നോട്ടം കണ്ടാ മനസ്സിലാവും... എങനെ നോക്കാതിരിക്കും വേഷം അതല്ലേ....വേറെ എത്ര ഡ്രസ്സ്‌ ഉണ്ട് എന്നിട്ടും ഇന്ന് കയ്യിൽ കിട്ടിയത് ഈ വലിപ്പം ഇല്ലാത്ത നൈറ്റി ആണല്ലോ പടച്ചോനെ..

.ഓരോന്ന് ആലോചിച്ചു ഇക്കാനെ തന്നെ നോക്കി നിക്കുമ്പോഴാണ് ഇക്ക എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയത്.... ഞാൻ അതിനനുസരിച്ചു പുറകോട്ടും പോയി.....ബാത്‌റൂമിന്റെ ഡോറിൽ തട്ടി നിന്നതും ഇക്ക വന്നെന്റെ അരയിൽ കൂടെ കയ്യിട്ടു എന്നെ ചേർത്ത് നിർത്തി......പെട്ടന്ന് ശരീരത്തിൽ കൂടെ കറന്റ്‌ പാസ്സ് ചെയ്ത ഫീൽ ആയിരുന്നു....ഞാൻ ഇക്കാനെ തന്നെ നോക്കി നിന്നതും ഇക്ക എന്റെ മുടിയിൽ കെട്ടിയ തോർത്ത്‌ ഒറ്റ വലിയായിരുന്നു. അതോടെ കെട്ടിവെച്ച മുടിയൊക്കെ അഴിഞ്ഞു വീണു..... അത് കണ്ട് ഞാൻ ഇക്കാനെ തറപ്പിച്ചു നോക്കിയതും ഇക്ക പെട്ടന്ന് എന്റെ അധരങ്ങൾ കീഴടക്കി.....ഇക്കാന്റെ സാമിപ്യം ഞാൻ ആഗ്രഹിക്കുന്നത് കൊണ്ടാവും എതിർക്കാൻ എനിക്ക് തോന്നിയില്ല... കുറച്ചു നേരം കഴിഞ്ഞ് എന്നിലുള്ള പിടി വിട്ടതും ഞാൻ കണ്ണ് തുറന്ന് ഇക്കാനെ നോക്കി.... അപ്പൊ ഇക്കയും എന്റെ കണ്ണിലേക്കു നോക്കി എന്റെ മുഖം കൈകളിൽ കോരിയെടുത്തു ഐ ലവ് യു മിന്നു....ന്നും പറഞ്ഞു എന്റെ കവിളിൽ ഒരുമ്മ തന്നു............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story