❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 23

enikkay vidhichaval

രചന: SELUNISU

ഇക്ക എന്റെ മുഖം കൈകളിൽ കോരിയെടുത്തു കണ്ണിലേക്കു നോക്കി ഐ ലവ് യു മിന്നുന്നും പറഞ്ഞു എന്റെ കവിളിൽ ഒരുമ്മ തന്നു..... അത് കണ്ട് ഞാൻ കിളി പോയ പോലെ ഇക്കാനെ തന്നെ നോക്കി നിന്നു.. പടച്ചോനെ ഞാൻ സ്വപ്നം കാണാണോ. അപ്പൊ എന്നെ ഇപ്പൊഴും ഇഷ്ട്ടാണോ. എന്നൊക്കെ മനസ്സിൽ പറഞ്ഞു സന്തോഷിച്ചു നിക്കുന്ന നേരത്താണ് ഒട്ടും പ്രതീക്ഷിക്കാതെ ഇക്ക എന്നെ പിടിച്ചു ബാക്കിലേക്ക് തള്ളിയത്...അത് കണ്ട് ഞാൻ അന്ധം വിട്ട് ഇക്കാനെ നോക്കിയതും ഇക്ക എന്റെ അടുത്തേക്ക് വന്നു.... മോൾ ശരിക്കും ഞാൻ പറഞ്ഞത് വിശ്വസിച്ചോ..... ഹഹഹ.... നിന്റെ നിപ്പ് കണ്ടാ അറിയാം നീ വിശ്വസിച്ചെന്ന്.... ഞാൻ നിന്നെ കളിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതല്ലേ... എന്നിക്ക പറഞ്ഞതും എനിക്കു ദേഷ്യം വന്നു.... അപ്പൊ ഉമ്മ വെച്ചതോ അതും വെറുതെ ആണോ പറ ന്നും പറഞ്ഞു ഞാൻ ബെഡിൽ നിന്നെണീറ്റ് ഇക്കാന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിയതും ഇക്ക എന്റെ കയ്യിൽ പിടിച്ചു.. അത് ഞാൻ പെട്ടന്ന് സാനിയാണെന്ന് വിചാരിച്ചു തന്നതാ സോറി....

ഓഹോ നിങ്ങൾ എന്നെ കളിപ്പിക്കാലെ നടക്കട്ടെ... ഒരു കാര്യം ഞാൻ പറയാം ഇനി എന്റെ മുന്നിൽ കാണരുത്... പറഞ്ഞില്ലെന്ന് വേണ്ടാ... ഓ... ഞാൻ വരില്ല നീ വരാതിരുന്നാൽ മതി.. അല്ല നിനക്ക് വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലേ..... ഒരു കുട്ടി കുപ്പായവും എടുത്ത് വന്നിരിക്കുവാ പോയി മാറ്റടി.... ഇതെന്റെ വീടാ... ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ളത് ഇടും... പറ്റാത്തവർക്ക് ഇവിടുന്ന് പോവാം ന്നും പറഞ്ഞു ഞാൻ ഇക്കാനെ തള്ളി മാറ്റി റൂമിലേക്ക് ഓടി ബെഡിൽ വീണു പൊട്ടിക്കരഞ്ഞു.... എന്തിനാവും മർഷുക്ക എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.... എന്നെ ഒന്ന് സ്നേഹിച്ചാൽ എന്താ... അല്ലെങ്കിൽ വേണ്ടാ സ്നേഹിക്കണ്ട... എന്നെങ്കിലും എന്നെ മനസ്സിലാവും എന്നൊക്കെ ഓരോന്ന് പുലമ്പി കരഞ്ഞു എപ്പോയോ ഉറങ്ങി പ്പോയി. രാവിലെ ഇത്ത വന്നു വിളിച്ചപ്പോഴാണ് എണീറ്റത്... ഒരുപ്പാട് കരഞ്ഞത് കൊണ്ടാവും തലക്കൊക്കെ ഒരു ഭാരം പോലെ....

എഴുന്നേറ്റു ചെന്ന് ഡോർ തുറന്ന് കൊടുത്ത് ഞാൻ വീണ്ടും ബെഡിൽ തന്നെ വന്നു കിടന്നു ഡീ.... എണീറ്റെ മതി ഉറങ്ങിയത്. കോളേജിൽ പോണ്ടേ ലേറ്റ് ആവും.... മ്മ്മ്... ഞാൻ എണീറ്റോളാം. ഇത്ത പൊക്കോ... എന്റെ റൂമിൽ ട്ടാപ്പ് വർക്ക്‌ ചെയ്യുന്നില്ല നീ ഉപ്പാനോട് പറ.... ഞാൻ ഇത്താന്റെ റൂമിൽ ഉണ്ടാവും ന്നും പറഞ്ഞു ഡ്രസ്സ് എടുത്ത് അവളെ നോക്കാതെ വേഗം റൂമിലോട്ട് പോയി ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.... അപ്പൊ ഹാളിൽ തന്നെ ആ കോന്തനും ഇക്കയും ഇരിക്കുന്നുണ്ടായിരുന്നു.... ഇനിയും കോമാളി ആവാൻ വയ്യാ.... മിണ്ടൂല ഞാൻ നോക്കിക്കോന്നും പറഞ്ഞു നേരെ കിച്ചണിൽ പോയി ഉമ്മാന്റെ അടുത്ത് പോയി.... ഇന്നലത്തേ ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു.. അതിനിടയിൽ ഉമ്മ രണ്ട് കപ്പ് ചായ എനിക്ക് തന്നു ഹാളിലേക്ക് ചെല്ലാൻ പറഞ്ഞു... ആ കോന്തനു കൊണ്ടു കൊടുക്കാനാവും.

നിന്നെ നല്ലോണം ചായ കുടിപ്പിക്കാട്ടോ ന്ന് പറഞ്ഞു ഞാൻ ചായ വാങ്ങി നേരെ അവരെ അടുത്തേക്ക് വിട്ടു.. എന്നെ കണ്ടതും മർഷുക്ക എന്നെ നോക്കി ചിരിച്ചു ചുണ്ടിൽ കൈ കൊണ്ടൊന്നു തടവി... വൃത്തിക്കെട്ടവൻ സാനിയാണെന്ന് കരുതി കിസ്സിയ്യ്തതാലേ... ശരിയാക്കി തരാംന്നും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു ഇക്കാക്ക് കപ്പ് നീട്ടി പിന്നെ മർഷുക്കാന്റെ അടുത്തേക്ക് ചെന്നതും കാൽ തെറ്റി വീഴാൻ പോയ പോലെ ചെയ്തതും ചായ ഫുൾ ഇക്കാന്റെ ഡ്രെസ്സിലേക്ക് ആയി.... അത് കണ്ട് മനസ്സിൽ നല്ലോണം ചിരിച്ചു.... പുറമേ ഒരു നിഷ്ക്കു ഭാവം ഫിറ്റാക്കി.... അയ്യോ മർശു പൊള്ളിയോ.... എന്താ മിന്നു ഒന്ന് നേരെ നോക്കി നടന്നുടെ.... അത് ഇക്കാ ഞാൻ മനപ്പൂർവം അല്ല.... കാൽ തെന്നി പോയി...എന്ന് പറഞ്ഞതും ഇക്ക ഒന്ന് മൂളി ഒരു ട്ടവ്വൽ എടുത്ത് മർഷുക്കാക്ക് കൊടുത്ത്.....മർഷുക്ക എന്നെ ഒന്ന് തറപ്പിച്ചു നോക്കി ഇക്കാന്റെ കയ്യിൽ നിന്ന് ട്ടവ്വൽ വാങ്ങി തുടച്ചു.... ഡീ വേറെ ചായ എടുത്ത് മർഷൂനു കൊടുക്ക്... ഇനി എനിക്ക് ടൈം ഇല്ലിക്കാ കോളേജിൽ പോവാൻ ടൈം ആയി... ഷാനു ഇപ്പൊ വരും.

ആവിശ്യമുള്ളവർ തന്നത്താൻ പോയി കുടിച്ചോളും ന്നും പറഞ്ഞു മർശുക്കാനെ നോക്കി ഒന്ന് പുച്ഛിച്ചു ഞാൻ റൂമിലേക്ക് വിട്ടു..... ഇക്കാക്ക് പണി കൊടുത്ത സന്തോഷത്തിൽ ഞാൻ അവിടെ കിടന്ന് തുള്ളി കളിക്കുന്ന നേരത്താണ് ... വാതിൽക്കൽ നിന്ന് ഡീ....ന്നും പറഞ്ഞുള്ള വിളി കേട്ടത് നോക്കിയപ്പോ മർഷുക്ക ഉണ്ട് കട്ട കലിപ്പിൽ നോക്കി നില്ക്കുന്നു....ഞാൻ ഒരു കൂസലും ഇല്ലാതെ കൈ രണ്ടും കെട്ടി നിന്നു.... ചായ നീ മനപ്പൂർവ്വം എന്റെ ദേഹത്തേക്ക് ആക്കിയതല്ലേടി.... അതേലോ എന്താ സംശയം...നിങ്ങൾ എന്നോട് ചെയ്തതിന് എന്തേലും ഒരു പണി തിരിച്ചു തരണ്ടേ....അവസരം കിട്ടിയപ്പോ അതങ്ങ് മുതലാക്കി... ഞാൻ നിന്നെ എന്ത് ചെയ്തൂന്നാ... ഓ..... ഒന്നും അറിയാത്തൊരു പാവം കുറേ ഡേ ആയല്ലോ എന്നെ ഇട്ട് സങ്കടപ്പെടുത്തുന്നു... പോരാത്തതിന് എന്റെ സമ്മതം ഇല്ലാതെ കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു...

എന്നിട്ട് ഒക്കെ കഴിഞ്ഞ് അതിനൊരോ ന്യായവും...ഇനി എങ്ങാനും എന്റെ ദേഹത്തു തൊട്ടാ ഇയാൾ വിവരം അറിയും ഓർത്തോ..... ഓഹോ....അപ്പൊ നിന്നെ പിടിച്ചു കിസ്സിയ്യ്തതിന് നീ പകരം വീട്ടിയതാണല്ലേ... പിന്നെ നീ എന്താ പറഞ്ഞെ നിന്റെ ദേഹത്ത് തൊട്ടാ വിവരം അറിയുംന്നോ... എന്നാ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം..... എന്നും പറഞ്ഞു ഇക്ക ഡോർ അടച്ചു എന്റെ നേരെ വന്നതും ഞാൻ അവിടെ തന്നെ നിന്ന് ഇക്കാനെ നോക്കി.... പെട്ടന്ന് ഇക്ക എന്റെ തലയിൽ നിന്ന് ഷാൾ വലിച്ചെടുത്തതും ഞാൻ അന്ധം വിട്ട് ഇക്കാനെ തന്നെ നോക്കി..... മർഷുക്ക കളിക്കല്ലേ.... എന്റെ ഷാളിങ് താ.... ഇല്ലാ തരില്ലാന്നും പറഞ്ഞു ഷാൾ ഇക്കാന്റെ കയ്യിൽ ചുറ്റിക്കെട്ടി..... അത് കണ്ട് ദേഷ്യം വന്നു ഞാൻ അടുത്തേക്ക് ചെന്ന് ഷാൾ അഴിക്കാൻ നോക്കിയതും ഇക്ക പെട്ടന്ന് കൈ ബാക്കിലേക്ക് വലിച്ചു.....സഹികെട്ടു ഞാൻ ഇക്കനോട് ദേഷ്യപെട്ടു....

എനിക്ക് വേണ്ടാ അത് ഇങ്ങള് കൊണ്ടോയി പുഴുങ്ങി തിന്ന്. എന്റെയടുത്ത് വേറെയും ഉണ്ട് എന്നും പറഞ്ഞു ഞാൻ ഷെൽഫിൽ പോയി ഷാൾ എടുത്തതും അരയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നി.അത് മർശുക്കാന്റെ കൈ ആണെന്ന് മനസ്സിലായതും ഞാൻ തട്ടിമാറ്റി.....വീണ്ടും അതേ പോലെ അരയിലൂടെ കയ്യിട്ട് എന്നെ ചേർത്ത് നിർത്തിയതും ശരീരം ഒന്നാകെ ഒരു കുളിരു ഫീൽ ചെയ്തു....ഇക്കാന്റെ കൈ തട്ടി മാറ്റാനോ വേണ്ടാന്ന് പറയാനോ എനിക്ക് തോന്നിയില്ല.... പെട്ടന്ന് ഇക്ക എന്നെ പിടിച്ചു തിരിച്ചു.... ഇപ്പൊ ഞാൻ നിന്റെ അനുവാദം ഇല്ലാതെയാണല്ലോ നിന്നെ തൊട്ടത് എന്നിട്ട് എന്താ നീ ഒന്നും മിണ്ടാതെ നിക്കുന്നെ..... ന്നും ചോദിച്ചു ഇക്ക എന്റെ ഷോൾഡറിൽ കൈ വെച്ചതും ഞാൻ താഴോട്ട് നോക്കി നിന്നു... പിന്നെ ഇക്കാന്റെ കൈ മാറ്റി ഡോർ തുറന്ന് ബാൽക്കണിയിൽ പോയി നിന്നു. പറ്റുന്നില്ല ഇക്ക തൊടുമ്പോഴോക്കെ ആ സാമിപ്യം എപ്പോഴും വേണമെന്ന് തോന്നാ..... എന്താ ഇക്ക എന്റെ സ്നേഹം മനസ്സിലാക്കാത്തേ... എനിക്ക് തന്നൂടെ പടച്ചോനെ.....

എന്നൊക്കെ ആലോചിച്ചതും കണ്ണിൽ വെള്ളം വന്നു.... പെട്ടന്നാരോ എന്റെ ഷോൾഡറിൽ കൈ വെച്ചതും ഞാൻ തിരിഞ്ഞു നോക്കി...പുറകിൽ ഇത്താനെ കണ്ടതും ഞാൻ അവളെ തോളിലേക്ക് ചാഞ്ഞു കരഞ്ഞു.... എന്താ മിന്നു എന്താ നിനക്ക് പറ്റിയെ.... കുറച്ചു ദിവസം ആയി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു...നിന്റെ പഴയ തമാശയൊക്കെ എവിടെ പോയി.... എന്താ നിന്റെ പ്രോബ്ലം ഇത്താനോട്‌ പറ ന്നും പറഞ്ഞു അവൾ എന്റെ മുഖം പിടിച്ചുയർത്തിയതും ഒരു വിധം കരച്ചിൽ അടക്കി പിടിച്ചു ഞാൻ അവളോട് മർ ഷുക്ക വീട്ടിൽ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു.... അയ്യേ.... ഇതിനാണോ എന്റെ മിന്നു നീ ഇങ്ങനെ കരയുന്നത്....നീ ബോൾഡ് അല്ലേ അപ്പൊ ഇങ്ങനെ ചെറിയ കാര്യത്തിനോക്കെ ഇങ്ങനെ സങ്കടപ്പെട്ടാലോ.... ഇത്താക്ക് ഇത് ചെറിയ കാര്യമാവും ബട്ട്‌ എനിക്കങ്ങനെ അല്ല. ഇത്താക്ക് അറിയാലോ ഇങ്ങനെ കുട്ടിക്കളി കളിച്ചു നടക്കുവാണേലും മറഷുക്കാനോട് തോന്നിയ ഇഷ്ട്ടം അതൊരു തമാശ അല്ല...... ഇത്രേം കാലം ആയിട്ടും പ്രേമം എന്നൊരു ഫീൽ എനിക്ക് തോന്നീട്ടില്ല.....

പക്ഷെ മർഷുക്ക... എനിക്ക് അറിയില്ല എന്താ പറയെണ്ടതെന്ന്... എനിക്ക് വേണം ഇത്താ.... അതിന് മർശു നിനക്കുള്ളത് തന്നെയാ ഇന്നലെ അവൻ നിന്നോട് ഇന്നലെ പറഞ്ഞില്ലേ ഐ ലവ് യു മിന്നൂന്ന് അത് ആത്മാർത്ഥമായിട്ട് തന്നെയാ നീ ഒന്ന് ശരിക്ക് ആലോജിച്ചു നോക്ക്.... അവൻ അത് പറഞ്ഞപ്പോ അവന്റെ കണ്ണിൽ നിനക്ക് തോന്നിയ ഫീൽ എന്താന്ന്..... ഒക്കെ ശരിയാവും..... ദേ നോക്ക് ഞാൻ ഇനി ഇവിടുന്നു പോവാൻ 4ദിവസം കൂടെ ഒള്ളൂ.... അത് കൊണ്ടു മോൾ എന്റെ പഴയ മിന്നു ആവണം.... ആവില്ലേ ന്നും ചോദിച്ചു ഇത്ത കണ്ണിൽ വെള്ളം നിറച്ചതും ഞാൻ ചിരിച്ചു കൊണ്ടു തലയാട്ടി. എന്നിട്ട് അവളെ ഇക്കിളിയാക്കി ചിരിപ്പിച്ചു.....എന്നിട്ട് ഇത്താനെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്ത് വേഗം റൂമിൽ പോയി റെഡിയായി താഴേക്കിറങ്ങി....വേഗം ടേബിളിൽ ചെന്ന് ആരേം നോക്കാതെ ഫുഡ്‌ കഴിക്കാൻ തുടങ്ങി...

ഡീ പതിയെ തിന്നോ....കഴിപ്പു കണ്ടാൽ തോന്നും ഒരാഴ്ച പട്ടിണിയാന്ന്....എന്നും പറഞ്ഞു ഫെബിക്ക ചിരിച്ചതും ഞാൻ ഇക്കാനെ തറപ്പിച്ചോന്ന് നോക്കി.....അപ്പൊ മർഷുക്കയും എന്നെ നോക്കി ചിരിച്ചതും ഞാൻ വേഗം മുഖം വെട്ടിച്ചു ഇത്താനെ നോക്കി അപ്പൊ അവൾ എന്നോട് സ്‌മൈൽ എന്ന് ആഗ്യം കാണിച്ചതും ഞാൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു.... വീണ്ടും ഫുഡ്‌ കഴിച്ചതും ഉപ്പ പറഞ്ഞ കാര്യം കേട്ട് ഫുഡ്‌ മണ്ടയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി.....അപ്പൊ ഇത്ത വേഗം വെള്ളം എടുത്ത് എനിക്ക് നേരെ നീട്ടിയതും ഞാൻ വേഗം അത് വാങ്ങി കുടിച്ചു..... മിന്നു നീയും ഷാനുവും ഇന്ന് മർഷൂന്റെ കൂടെ പോയാ മതി വണ്ടിയെടുക്കണ്ട.. പിന്നെ ഇന്നും കൂടെ കോളേജിൽ പോയാ മതി ഇനി കല്യാണം കഴിഞ്ഞിട്ട് പോവാം....പ്രിൻസിയോട് മർശു പറഞ്ഞോളും ഒക്കെ.... കോളേജിൽ പോയില്ലേലും വേണ്ടാ....

ഈ കോന്തന്റെ കൂടെ ഞാൻ എങ്ങോട്ടും ഇല്ല.....എന്ന് മനസ്സിൽ കരുതി ഉപ്പാന്റെ നേരെ തിരിഞ്ഞു..... എന്നാ ഇന്നും പോണ്ട ഉപ്പച്ചി.... അത് പറ്റില്ല മോളെ നിന്റെ ഫ്രണ്ട്സിനെ ഒക്കെ ഇൻവൈറ്റ് ചെയ്യണ്ടേന്ന് ഉപ്പ ചോദിച്ചപ്പോഴാണ് എനിക്ക് ഷഹലിന്റെ കാര്യം ഓർമ വന്നത്....പോയേക്കാം ഷാനു ഉണ്ടാവോലോ കൂടെ...അല്ലേൽ അവനെ കല്യാണത്തിനു വിളിക്കാൻ പറ്റില്ല...കോൺടാക്ട് ചെയ്യാൻ ഒരു നമ്പർ പോലും ഇല്ല...അന്ന് കൊടുക്കാൻ നിന്നപ്പോഴേക്കും കാലമാടൻ വന്നു ഒക്കെ കുളമാക്കിലേ.....എന്നൊക്കെ ചിന്തിച്ചു ഞാൻ ഫുഡ്‌ കഴിച്ചു വേഗം എഴുന്നേറ്റു എല്ലാരോടും യാത്ര പറഞ്ഞിറങ്ങിയതും മർഷുക്കയും എന്റെ പിറകെ വന്നു ഇക്കാന്റെ കാർ എടുത്തു........ ഞാൻ വേഗം പോയി ബാക്കിൽ കയറിയതും അത് മൂപ്പർക്ക് പിടിച്ചിട്ടില്ലെന്ന് മുഖം കണ്ടാൽ അറിയാം..... ഷാനുന്റെ വീടിനടുത്ത് എത്തിയതും നിർത്താതെ പോണത് കണ്ട് ഞാൻ കാര്യം തിരക്കി.... ഏയ്‌ ഇവിടെ നിർത്ത് ഷാനുനെ വിളിക്കണ്ടേ.... അവളൊക്കെ എപ്പോഴോ പോയി.... പോവേ.... എന്നെ കൂട്ടാതെയോ.....

അതെന്താ നീയില്ലാതെ അവൾക്ക് കോളേജിലേക്ക് പോവാൻ പാടില്ലേ അവളെ ഫാസി വന്നു കൊണ്ടോയി.... എന്ന് ഇക്ക പറഞ്ഞതും എനിക്ക് ദേഷ്യം കയറി..... കുരിപ്പ് ഓൾക്ക് ഒരാളെ കിട്ടിയപ്പോ നമ്മളെ വേണ്ടാ അവൾ ഉണ്ടെന്ന സമാധാനത്തിലാ ഈ കോന്തന്റെ കൂടെ പോന്നത് നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി.... എന്നൊക്കെ പല്ലിറുമ്പി പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് പെട്ടന്ന് വണ്ടി നിന്നത്..... ഞാൻ എന്താന്നുള്ള രീതിയിൽ മർഷുക്കാനെ നോക്കി.... ഞാൻ നിന്റെ ഡ്രൈവർ ഒന്നും അല്ല... മര്യാദക്ക് ഫ്രണ്ടിൽ വന്നിരിക്കെടി.... എനിക്ക് സൗകര്യമില്ല... ഡ്രൈവർ ആണെന്ന് കരുതിക്കോട്ടേ.... എന്താ കുഴപ്പം... മിന്നു മര്യാദക്കാ ഞാൻ നിന്നോട് പറയുന്നേ... വെറുതെ ദേഷ്യം പിടിപ്പിക്കണ്ടാ..... ഇവിടെ വന്നിരി ഞാൻ നിന്നെ പിടിച്ചു തിന്നോന്നും ഇല്ലാ.... വരില്ലെന്ന് പറഞ്ഞില്ലേ...... ച്ഛി.... ഇവിടെ വന്നിരിക്കെടിന്നും പറഞ്ഞു ഇക്ക കാറിന്റെ ഡോറിൽ ആഞ്ഞു തല്ലിയതും ഞാൻ ഓൺ തെ സ്പോട്ടിൽ മുമ്പിൽ എത്തി..... പേടിച്ചിട്ടൊന്നും അല്ലാട്ടോ...കാർ കേട് വന്നാലോന്ന് കരുതീട്ടാ എന്റെ ഇക്കാന്റെ വണ്ടിയ ല്ലേ..... 😜...

അപ്പൊ ഇങ്ങനെ പറഞ്ഞാലോള്ളൂ മോൾക്ക് മനസ്സിലാവൂലേ... അതോണ്ട് ഇനി ഇങ്ങനെ കണ്ടിന്യു ചെയ്യാം ന്നും പറഞ്ഞു ഇക്ക എന്റെ അടുത്തേക്ക് നീങ്ങി വന്നു കൈ എന്റെ അരയിലോട്ട് കൊണ്ട് പോയതും ഞാൻ മൂപ്പരെ കയ്യിൽ പിടിച്ചു.... ഇതിനാണല്ലേ എന്നെ ഇങ്ങോട്ട് വരുത്തിച്ചത് നിങ്ങടെ ഒരുദ്ദേശവും നടക്കൂല...... ഉദ്ദേശോ..... മര്യാദക്ക് സീറ്റ് ബെൽറ്റ് ഇടെടി..... എന്നും പറഞ്ഞു ഇക്ക എനിക്ക് ബെൽറ്റ് ഇട്ട് തന്നു ശരിക്ക് ഇരുന്നതും ഞാൻ ഒരു അവിഞ്ഞ ഇളി പാസ്സാക്കി മുഖം തിരിച്ചു.....കോളേജിൽ എത്തിയതും ഞാൻ വേഗം ഇറങ്ങി ക്ലാസ്സിലേക്ക് ഓടി..... അപ്പൊ ഷാനുവും മുർഷിയും ഉണ്ട് പൊരിഞ്ഞ കത്തിയടി..... കൂടെ ആ സാനിയും ഉണ്ട്..... ഞാൻ അവരെ അടുത്തേക്ക് ചെന്ന് ഷാനുന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ട്പോയി..... ആരാടി നിന്നോട് എന്നെ കൂട്ടാതെ പോരാൻ പറഞ്ഞെ.....

അത് സോറി ഡീ.... ഞാൻ നിന്നെ കാണാഞ്ഞിട്ട് വീട്ടിലേക്ക് വരുവായിരുന്നു അപ്പോഴാ ഫാസിക്ക അത് വഴി വന്നേ..... അപ്പൊ മൂപ്പരെ കൂടെയങ് പോന്നു... പിന്നെ നിനക്കും മർഷുക്കാക്കും ഒരു പ്രൈവസി കിട്ടിക്കോട്ടേന്ന് കരുതി.... പോടീ അവളൊരു പ്രൈവസി..... സ്നേഹിക്കാൻ ഒരാളെ കിട്ടിയപ്പോ നിനക്ക് എന്നെ വേണ്ടാലേ..... നിനക്കെന്നെ വിളിച്ചൊന്നു പറയെങ്കിലും ചെയ്യായിരുന്നു... എന്താന്ന് വെച്ചാ ആയിക്കോ.. അല്ലേലും എല്ലാവർക്കും അവരെ കാര്യങ്ങളാണല്ലോ വലുത് എന്നും പറഞ്ഞു ഞാൻ അവരെ നോക്കാതെ നേരെ ലൈബ്രറിയിലേക്ക് പോയി അവിടെ ഡെസ്കിൽ തല വെച്ചു കിടന്നു.... ആകെ കൂടെ ഒറ്റപ്പെട്ട അവസ്ഥപോലെയായി ഇപ്പൊ.... കുറേ നേരം അങ്ങനെ കിടന്ന് അവിടെ കിടന്ന് മയങ്ങി പോയി.... പിന്നെ ആരോ വന്നു തട്ടി വിളിച്ചപ്പോഴാണ് എണീറ്റത്.... ഹെലോ..... എവിടെ ഇയാൾ ഒരു വിവരവും ഇല്ലല്ലോ നമ്മളെ ഒക്കെ മറന്നോ..... ഏയ്‌ നോ ഷാഹി..... നിന്നെ മറക്കോ.... ഇന്നലെ ചെറിയൊരു തലവേദന അതാ ലീവ് ആക്കിയേ നിന്നെ കോൺടാക്ട് ചെയ്യാൻ ഒരു വഴിയും കിട്ടിയില്ല.....

ആ അതും ശരിയാ..... ഏതായാലും താൻ നമ്പർ തന്നേ.... ഇനി അത് സേവ് ആക്കിയിട്ട് മതി ബാക്കിയൊക്കെ എന്നും പറഞ്ഞു അവൻ ചിരിച്ചതും ഞാൻ നമ്പർ പറഞ്ഞു കൊടുത്തു... ഷാഹി എന്റെ ഇത്താടെ മാരേജ് ആണ് ഈ വരുന്ന സൺ‌ഡേ നീ വരണം... ഞാൻ ഇനി ഒക്കെ കഴിഞ്ഞിട്ടേ വരു... ഓ.... തീർച്ചയായും വരും....നിന്റെ വീട്ടുകാരെ ഒക്കെ ഒന്ന് പരിജയപെടാലോ.... അല്ല നീ എന്താ ഒറ്റക്ക് ഇവിടെ തലവേദന മാറിയില്ലേ ഇപ്പഴും.... കുഴപ്പല്ല കുറച്ചു നേരം ഒറ്റക്കിരിക്കണംന്ന് തോന്നി....അതാ ഇങ്ങോട്ട് പൊന്നേ... എന്താ മിന്നു എന്തേലും കുഴപ്പം ഉണ്ടോ.... ഏയ്‌ ഒന്നും ഇല്ലാ.... നീ പൊക്കോ ക്ലാസ്സ്‌ തുടങ്ങാനായിലെ.... മ്മ്മ്....ഓക്കേ കൂടുതൽ നേരം തനിച്ചിരിക്കണ്ട വേഗം ക്ലാസ്സിലേക്ക് വിട്ടോന്നും പറഞ്ഞു അവൻ പോയതും അതിനു പിന്നാലെ മുർഷിയും ഷാനുവും കയറി വന്നു എന്റെ ഇരു സൈഡിലും ഇരുന്നു......

മിന്നു സോറി മുത്തേ......പ്ലീസ് ഡീ പിണങ്ങല്ലേ.....ഇനി ഒരിക്കലും നിന്നോട് പറയാതെ ഞാൻ എങ്ങോട്ടും പോവൂല...മദർ പ്രോമിസ്.....നീ മിണ്ടിയില്ലെങ്കിൽ എനിക്കിന്ന് ഫുഡ്‌ കഴിക്കാൻ പറ്റില്ല....പട്ടിണി കിടന്നു എനിക്കു വല്ലതും പറ്റിയാൽ നീ സമാദാനം പറയെണ്ടി വരുംട്ടൊ....എന്നൊക്കെ ഷാനു പറഞ്ഞതും ഞാൻ അവളിൽ നിന്ന് മുഖം തിരിച്ചു..അത് കണ്ട് രണ്ടും കൂടെ എന്നെ ഇക്കിളിയാക്കാൻ തുടങ്ങിയതും ഞാൻ ചിരിച്ചു ഒരു വകയായി.....ലാസ്റ്റ് ക്ഷമിച്ചെന്ന് പറഞ്ഞിട്ടാ കുരിപ്പുകൾ അടങ്ങി നിന്നത്... പിന്നെ കെട്ടി പിടിക്കലും ഉമ്മ കൊടുക്കലും ആകെ കൂടെ കലപില ആയിരുന്നു....അങ്ങനെ ഒക്കെ പറഞ്ഞു കോംബ്രമെയ്സ് ചെയ്ത് ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു...... അവിടെ എത്തിയപ്പോ മർഷുക്ക എത്തിയിട്ടുണ്ടായിരുന്നു..... ഞങ്ങളെ കണ്ടതും ക്ലാസ്സിലേക്ക് കയറാൻ പറഞ്ഞു.... എവിടെ ആയിരുന്നു നിങ്ങൾ.....

ബെൽ അടിക്കുന്നതിന് മുൻപ് ക്ലാസ്സിൽ കയറണം ന്ന് നിങ്ങക്ക് അറീലെ... ആയിഷാ അയ്മിൻ തന്നെയാണ് ക്ലാസ് ലീഡർ ആയി കുട്ടികൾ തിരഞ്ഞെടുത്തിരിക്കുന്നത്.അത്കൊണ്ട് തന്നേ ക്ലാസ്സിന്റെ ഉത്തരവാദിത്തം തനിക്കാണ് ആ ആൾ തന്നേ ഇങ്ങനെ ആയാ ബാക്കിയുള്ളവരൊക്കെ എന്താവും ദിസ്‌ ഫോർ ലാസ്റ്റ് വാണിംഗ്.ബെൽ അടിക്കുന്നതിനു മുൻപ് ക്ലാസ്സിൽ എത്തിയിരിക്കണം പോയി ഇരുന്നോന്ന് പറഞ്ഞതും മൂപ്പരെ കുറെ പ്രാകി....എന്ത്‌ കണ്ടിട്ടാ ഇവരൊക്കെ എന്നെ ലീഡർ ആക്കി തിരഞ്ഞെടുത്തേ പുല്ല്... ഇനി ഒരു ഫ്രീഡം ഉണ്ടാവില്ല......അങ്ങനെ ഇക്ക ക്ലാസ് എടുക്കാൻ തുടങ്ങിയതും മൂപ്പരെ ശ്രദ്ധിക്കാതെ ബുക്കിലേക്ക് നോക്കിയിരുന്നു...

ഇടക്ക് ഇക്കാനെ നോക്കിയതും തിരിച്ചും നോക്കുന്നില്ലെന്ന് ഒരു ഡൌട്ട് ഇല്ലാതില്ല....എന്തേലും ആവട്ടെ...ബെൽ അടിച്ചു ഇക്ക പോയതും ഞങ്ങളോട് മൂന്നു പേരെയും പുറത്തോട്ട് വിളിച്ചു.... ദേ മുർഷി ഇവളെ കൂടെ കൂടി നാശമായാലേ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ കെട്ടിച്ചു വിടും ഞാൻ..... എന്ന് എന്നെ ചൂണ്ടി ഇക്ക പറഞ്ഞതും എനിക്കങ് പെരുത്ത് കയറി.... ഹെലോ മിസ്റ്റർ..... ഞാൻ എന്ത് നാശമായെന്നാ ഇയാൾ പറയുന്നേ.... ആദ്യം താൻ പോയി നന്നാവേടോ..... തക്കം കിട്ടിയാ പെണ്ണുങ്ങളെ കേറി എന്ന് പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഇക്ക എന്റെ വായ പൊത്തി പിടിച്ചു അവിടുന്ന് കൊണ്ടോയതും മുർഷിയും ഷാനുവും ഉണ്ട് വായും പൊളിച്ചു നിക്കുന്നു ........ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story