❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 24

enikkay vidhichaval

രചന: SELUNISU

 തക്കം കിട്ടിയാ പെണ്ണുങ്ങളെയൊക്കെ എന്ന് പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഇക്ക എന്റെ വായ പൊത്തി പിടിച്ചു എന്നെ അവിടുന്ന് കൊണ്ടോയതും മുർഷിയും ഷാനുവും ഉണ്ട് വായും പൊളിച്ചു നിക്കുന്നു.... ഇക്ക എന്നെ സ്റ്റെപ്പിന്റെ ചുവട്ടിൽ കൊണ്ടു നിർത്തി കൈ മാറ്റി.... എന്തോന്നാടി എന്നെ നാണം കെടുത്താനായിട്ട് ഇറങ്ങി പുറപ്പെട്ടതാണോ.. അതെന്റെ പെങ്ങളാ അവളുടെ മുമ്പിൽ എനിക്കൊരു വിലയൊക്കെ ഉണ്ട് നീ അത് കളഞ്ഞു കുളിക്കും.... ഓ...അല്ലേൽ അവളൊന്നും അറിഞ്ഞിട്ടില്ല.... എന്താ ഉറക്കെ പറയെടി പോത്തേ.... ദേ പോത്തേന്നൊക്കെ ഇങ്ങളെ കോനിയില്ലേ അവളെ പോയി വിളിച്ചാ മതി.... പിന്നെ ഈ പറഞ്ഞ വിലയൊക്കെ എനിക്കും ഉണ്ട്.... എന്നെ തരം താഴ്ത്തി പറഞ്ഞാ നിങ്ങടെ പെങ്ങളോടു മാത്രം അല്ല ഉമ്മാനോടും ഉപ്പാനോടും ഒക്കെ പറഞ്ഞു കൊടുക്കും....അവരും അറിയട്ടെ മോന്റെ ഊളത്തരം.... ഡീ കൂടുതൽ കളിക്കാൻ നിക്കല്ലേ.....

ഇനി ഇതും പറഞ്ഞു എന്നെ ഭീഷണിപെടുത്താനാണ് നിന്റെ ഉദ്ദേശം എങ്കിൽ ഇത് വരെ നടന്ന പോലെ ആവില്ല മൊത്തത്തിൽ ഒരു പണിയങ്ങു തരും പിന്നെ നിനക്ക് കുറച്ചു കാലം ഫുൾ റസ്റ്റ്‌ ആയിരിക്കും കേട്ടോടി..... ന്നും പറഞ്ഞു ഇക്ക പോയതും പറഞ്ഞത് ക്ലിക്ക് ആവാതെ ഞാൻ അവിടെ ആലോജിച്ചു നിന്നു......അപ്പോഴാണ് മുർഷിയും ഷാനുവും അങ്ങോട്ട് വന്നത്.... എന്താടി... പകൽ സ്വപ്നം കാണാ... ഇക്ക വല്ലതും തന്നോ.... ന്ന് മുർഷി ചോദിച്ചതും ഞാൻ അവളെ തുറിച്ചു നോക്കി..... നീ എന്നെ ഇങ്ങനെ നോക്കുന്നതെന്തിനാ.....സാധാരണ അങ്ങനെ ആണല്ലോ സംഭവിക്കാറുള്ളത്... പോടീ... ഇതതൊന്നും അല്ല.... മർഷുക്ക എന്നോട് ഒരു കാര്യം പറഞ്ഞു എനിക്കത് മനസ്സിലായില്ല.... കാര്യം എന്താ പറ ഞങ്ങൾക്ക് മനസ്സിലാവോന്ന് നോക്കട്ടെ...ന്ന് പറഞ്ഞതും ഞാൻ അവർക്ക് കാര്യം പറഞ്ഞു കൊടുത്തു.....അത് കേട്ടതും രണ്ടും കൂടെ അവിടെ ഇരുന്ന് എന്നെ നോക്കി പൊരിഞ്ഞ ചിരിയായിരുന്നു...

അത് കണ്ടതും എനിക്ക് ദേഷ്യം വന്നു രണ്ടിന്റെയും നടുപ്പുറം നോക്കി ഓരോന്ന് കൊടുത്തു..... ഇതിനു മാത്രം ഇളിക്കാൻ എന്താടി ഞാൻ ഇവിടെ തുണിയില്ലാണ്ട് നിക്കാണോ... ഇത് അത് പോലെ ഒന്നാന്നും പറഞ്ഞു അവറ്റകൾ വീണ്ടും ചിരിച്ചതും ഞാൻ ഇവർക്ക് വട്ടായോ എന്ന നിലയിൽ നോക്കി..... ഡീ പൊട്ടി.... ആ പറഞ്ഞതിന്റെ അർത്ഥം എന്താന്ന് നിനക്ക് മനസ്സിലായില്ല.... ഇല്ലാത്തോണ്ടാണല്ലോ നിങ്ങളോട് ചോദിച്ചത്... ഓ.... ഇങ്ങനെയൊരു ദുരന്തം.... മർഷുക്ക പറഞ്ഞതെ പിന്നില്ലേ.... ലാലീ... ലാലീ... ലേ ലാലി ലാലി ലേ... ലോ എന്ന് പാട്ടും പാടി അവർ കൈ കൊണ്ടു കുഞ്ഞിനെ ഉറക്കുന്നത് പോല കാണിച്ചതും സംഭവം വർക്ക്‌ഔട്ട്‌ ആയി.... ഞാൻ പല്ലിറുമ്പി മുർഷിയെ നോക്കി. മിന്നു ഒരു കാര്യം പറഞ്ഞേക്കാം ഇക്ക പറഞ്ഞതിന് എന്നെ പഞ്ഞിക്കിടാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ നടക്കില്ല....എനിക്ക് ഇങ്ങനെയുള്ള കാര്യത്തിൽ മർഷുക്കയുമായി യാതൊരു ബന്ധവും ഇല്ലാ.... നിങ്ങളായി നിങ്ങടെ പാടായി..... പിന്നെ നീ ഒന്ന് സൂക്ഷിച്ചോ ഇക്ക പറഞ്ഞാലേ പറഞ്ഞതാ എന്നും പറഞ്ഞു അവൾ കിണിച്ചതും കൊടുത്തു കുരിപ്പിന്റെ തല മണ്ട നോക്കി ഒന്ന്....

നിന്റെ ഇക്ക ഇത്രക്ക് ഊളയാണോടി. ... ആ.... നിന്നെ എന്ന് കണ്ട് മുട്ടിയോ അന്ന് തൊട്ട് എന്റെ ഇക്ക ഊളയായി മാറി... ആ ചന്ദനം ചാരിയാ ചന്ദനം മണക്കും ചാണകം ചാരിയാ ചാണകം മണക്കും ന്നാണല്ലോ ന്നും പറഞ്ഞു അവൾ എന്നെ ഇടം കണ്ണിട്ട് നോക്കിയതും.... ഡീ ന്നും പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് ചെന്നതും അവൾ അവിടുന്ന് ഓടി..... ഇല്ലേൽ അവളെ ഞാൻ കൊന്നേനെ.... ചാണകം ആ കോനി ഇല്ലേ അവളാ....എന്നും പറഞ്ഞു. ഞാൻ നിലത്തു ആഞ്ഞു ചവിട്ടി. നീ എന്തിനാടി ആ പാവത്തിനെ പറയുന്നത്. അത് നിന്നോട് എന്താ ചെയ്തെ.... എന്നും പറഞ്ഞു ഷാനു സാനിയുടെ ഭാഗം നിന്ന് പറഞ്ഞപ്പോ എനിക്കങ് എരിഞ്ഞു കയറി.... ഓ.... നീ ഇപ്പൊ അവളെ സൈഡ് ആയോ..... നിനക്കറിയില്ലേ അവളെ എനിക്ക് എന്ത് കൊണ്ടാ ഇഷ്ട്ടം ഇല്ലാത്തതെന്ന് എങ്കി കേട്ടോ.... എന്നെ അല്ലാതെ മർഷുക്ക വേറൊരാളെ സ്നേഹിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല....... മർഷുക്ക എന്റെയാ എന്റെ മാത്രം മനസ്സിലായോ... ഇപ്പൊ ഇക്കാക്ക് അവളെയാ ഇഷ്ട്ടം അതോണ്ട് അവൾ എനിക്ക് ശത്രു തന്നെയാ.....

അതിനി ആരു പറഞ്ഞാലും മാറാൻ പോണില്ല..... ഫാസിക്കാക്ക് വേറൊരുത്തിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞാ നിനക്ക് സഹിക്കോ പറയെടിന്നും പറഞ്ഞു ഒച്ചയിട്ടതും അവൾ പേടിച്ചു ഇല്ലെന്ന് തലയാട്ടി... അത് കണ്ടതും ഞാൻ അവിടെ സ്റ്റെപ്പിൽ പോയി മുഖം പൊത്തി ഇരുന്നു...... അപ്പൊ ഷാനു വന്നു എന്റെ അടുത്തിരുന്ന് എന്റെ തോളിൽ കൈ വെച്ചതും ഞാൻ മുഖം ഉയർത്തി അവളെ നോക്കി... അപ്പൊ അവൾ അന്ധം വിട്ട് എന്നെ നോക്കി. അസ്ഥിക്ക് പിടിച്ചിരിക്കുവാണല്ലേ ന്നും ചോദിച്ചതും ഞാൻ ചിരിച്ചോണ്ട് അവളെ കെട്ടിപിടിച്ചു. സോറി ഷാനു.... ഞാൻ അപ്പോയത്തേ അവസ്ഥയിൽ പറഞ്ഞു പോയതാ.... ഒന്ന് പോടീ.. ഓളെ ഒരു സോറി കൊണ്ടോയി ഉപ്പിലിട്ട് വെക്ക്... നമുക്കിടയിൽ എന്തിനാ മോളെ ഇത്രേം കാലം ഇല്ലാത്ത ഫോർമാലിറ്റി...... എന്നാലും നിനക്ക് മർഷുക്കാനെ ഇത്രക്ക് ഇഷ്ട്ടാണെന്ന് എനിക്കറിയില്ലായിരുന്നു. മർഷുക്ക നിനക്കുള്ളതാ....ഷുവർ എന്നൊക്കെ പറഞ്ഞപ്പോ ആദ്യം സന്തോഷം തോന്നിയെങ്കിലും സാനിയുടെ കാര്യം ആലോജിച്ചപ്പോ അതൊക്കെ ആവിയായി പോയി....

എന്താടാ പെട്ടന്ന് നിന്റെ ഫേസ് ഡൾ ആയത്... നീ പറഞ്ഞതൊന്നും നടക്കില്ല..... ഇക്ക സ്നേഹിക്കുന്നത് സാനിയെ ആണ്.... അത് മർഷുക്ക പറഞ്ഞതല്ലേ...നിന്നോട് സാനി എപ്പോഴെങ്കിലും ഇക്കാനെ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ... എന്നവൾ ചോദിച്ചപ്പോഴാണ് ഞാനും ആ കാര്യം ആലോജിച്ചത്.... ഞാൻ അവളെ നോക്കി ഇല്ലെന്ന് തലയാട്ടി... മിന്നു ഞാൻ ഒരു കാര്യം നിന്നോട് പറയട്ടെ നീ ഞങ്ങളെ പൊങ്കാല ഇടരുത്...പ്രോമിസ് എന്നും പറഞ്ഞു അവൾ കൈ നീട്ടിയതും എന്തോ കൊനിഷ്ട്ട് ഒപ്പിച്ചിട്ടുണ്ടെന്നു എനിക്കു മനസ്സിലായി. അതോണ്ടാണല്ലോ മുൻ‌കൂർ ജാമ്യം എടുത്തിരിക്കുന്നത്..... ഞാൻ ഒന്നും ചെയ്യില്ല. നീ പറഞ്ഞോന്നും പറഞ്ഞു അവൾക്ക് പ്രോമിസ്ന്നും പറഞ്ഞു കൈ കൊടുത്തു...അപ്പോ അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.... അതേയ് മർഷുക്കക്ക് ഇപ്പോഴും നിന്നെ ഇഷ്ട്ടം തന്നെയാ....നിന്റെ വായേന്ന് ഒരു ഐ ലവ് യു കേൾക്കാൻ വേണ്ടീട്ടാ അങ്ങേര് ആ പാവം സാനിയെ ഇറക്കി കളിക്കുന്നത്.....

അത് ശരിക്കും ഒരു പാവാടി.നീ മൈൻഡ് ചെയ്യാത്തത് കൊണ്ടു അവൾക്ക് നല്ല സങ്കടം ഉണ്ട്...ഒക്കെ നിന്റെ മർഷുക്കാന്റെ പണിയാ....നീ സങ്കടപെടുന്നത് കാണുമ്പോ ഞങ്ങളൊക്കെ പറയാറുണ്ട് എല്ലാം നിന്നോട് പറയാൻ....അപ്പൊ പറയും നിന്നെ ഇങ്ങനെ കളിപ്പിക്കുന്നത് ഇഷ്ട്ടം ആണെന്ന്....ഈ കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം ഫെബിക്കാക്ക് വരെന്നും പറഞ്ഞു അവൾ നിർത്തിയതും ഞാൻ അവളെ തുറുക്കനെ നോക്കി.... ഓ.... അപ്പോ എല്ലാരും കൂടെ ചേർന്ന് എന്നെ പൊട്ടിയാക്കുവായിരുന്നല്ലേ.... എല്ലാരുംന്ന് പറയണ്ട... നിന്റെ മർഷുക്ക. നിന്നോട് ഒന്നും പറയരുതെന്ന് ഞങ്ങളെ വിലക്കിയതാ... നിന്റെ സങ്കടം കണ്ടിട്ടാ ഞാൻ ഒക്കെ തുറന്ന് പറഞ്ഞെ..... ന്നൊക്കെ പറഞ്ഞതും ഞാൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്തു അവളെ കവിളിൽ ഉമ്മ വെച്ചു.... അപ്പോഴുണ്ട് മുർഷി എനിക്കും വേണംന്നും പറഞ്ഞു കൊഞ്ചി കൊണ്ടു വരുന്നു....

ബാ.... മോളെ ബാ..... നിനക്ക് ഞാൻ തരാന്നും പറഞ്ഞു അവളെ കയ്യിൽ പിടിച്ചു വലിച്ചു എന്റെ അടുത്ത് ഇരുത്തി അവളെ കവിളിൽ നല്ല കടി വെച്ച് കൊടുത്തതും അവൾ ഉമ്മാന്നും പറഞ്ഞു അലറി അവിടുന്ന് എണീറ്റു.. എന്തിനാടി പട്ടി നീ എന്നെ കടിച്ചത്. അവൾക്ക് ഉമ്മയും എനിക്ക് കടിയും ഇതെവിടുത്തേ ന്യായമാ.... നിനക്ക് കടിയല്ല ഇടിയാ തരണ്ടേ.... ആങ്ങളയും പെങ്ങളും കൂടെ എന്നെ പറ്റിക്കായിരുന്നുലേന്ന് ചോദിച്ചതും അവൾ പെട്ടന്ന് ഷാനുനെ നോക്കി അറിഞ്ഞോന്ന് ചോദിച്ചതും അവൾ തലയാട്ടി.... അപ്പൊ അവൾ ഉമി നീരിറക്കി എന്നെ ദയനീയമായി നോക്കി..... മിന്നു പ്ലീസ്.... ഒന്നും ചെയ്യുരുത്.. ഒരു കയ്യബദ്ധo ഒന്ന് പേടിപ്പിച്ചു വിട്ടാ മതി ഞാൻ നന്നായിക്കോളാം.... നിന്നെ പേടിപ്പിച്ചല്ല ഓടിച്ചു വിടും ഞാൻ.... ഏതായാലും നിങ്ങളെ ഞാൻ ഒന്നും ചെയ്യുന്നില്ല.... ഇതിന്റെ മാസ്റ്റർ ബ്രെയിൻ നിങ്ങടെതല്ലല്ലോ.... ആളെ എന്റെ കയ്യിൽ കിട്ടട്ടെ ഐ ലവ് യു അല്ലേ.... കൊടുത്തോളാം..... നിങ്ങൾ വാ എനിക്ക് സാനിയെ ഒന്ന് കാണണം ന്നും പറഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു....

അവിടെ എത്തിയപ്പോ സാനി ബുക്കിൽ നോക്കി എന്തോ ആലോജിച്ചിരിക്കുവാ.... ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ തള്ളി നീക്കി ഇരുന്നതും അവൾ കണ്ണും മിഴിച്ചു എന്നെയും അവറ്റകളെയും മാറി മാറി നോക്കുന്നുണ്ട്....അത് കണ്ട് ഷാനു അവളെ അടുത്തേക്ക് പോയിരുന്നു.... പേടിക്കണ്ട സാനി അവൾ നോർമലാ.... ഉപദ്രവിക്കില്ല... ന്നും പറഞ്ഞു ഇളിച്ചപ്പോ ഞാൻ അവളോട് മിണ്ടാതെയിരിയെടി പട്ടിന്നും പറഞ്ഞു അവളെ തലക്ക് ഒരു കിഴുക്ക് കൊടുത്തതും അവൾ ഡീസന്റ് ആയി.... സാനി.... നിന്നെ ഇത്രേം കാലം അവോയ്ഡ് ചെയ്തത് എന്തിനാണെന്ന് നിനക്ക് മനസ്സിലായി കാണോലോ.... ഇപ്പൊ ഇവർ എന്നോട് എല്ലാം പറഞ്ഞപ്പോ ഞാൻ ചെയ്തത് തെറ്റാണെന്നു എനിക്ക് മനസ്സിലായി... പലപ്പോഴും നിന്നെ പറ്റി ഞാൻ മോശമായിട്ട് സംസാരിച്ചിട്ടുണ്ട്. നീ എന്നോട് ഷമിക്കണം... ഏയ്‌.... എന്തിനാ മിന്നു നീ എന്നോട് സോറി പറയുന്നേ.... നിന്റെ സ്ഥാനത്ത് ഞാൻ ആയാലും ഇങ്ങനെ തന്നെയാവും ബീഹെവ് ചെയ്യാ.... ഏതൊരു പെണ്ണും അവൾ സ്നേഹിക്കുന്ന പുരുഷൻ മറ്റൊരു പെണ്ണിനെ നോക്കുന്നത് പോലും സഹിക്കില്ല....

ആ സ്ഥിതിക്ക് നീ എന്നെ കൊല്ലാതെ വിട്ടത് ഭാഗ്യം.... ഹി ഹി ഹി ... കുറച്ചു ഡേയ്‌സ് കൂടെ ഇങ്ങനെ മുന്നോട്ടു പോയിരുന്നെങ്കിൽ ഞാൻ നിന്നെ കൊന്നേനെ.... ഷാനു സത്യം പറഞ്ഞത് കൊണ്ടു നീ രക്ഷപ്പെട്ടു.... ഓഹ്....താങ്ക്സ് ഷാനു....ഈ ഉപകാരം ഞാൻ മരിച്ചാലും മറക്കില്ലട്ടോ.... അല്ല സാനി നീ നിന്റെ നാട്ടിലെ കോളേജിൽ ആയിരുന്നോ..... നോ... ഞാൻ ബാംഗ്ലൂർ ഹോസ്റ്റലിൽ നിന്ന് പഠിക്കായിരുന്നു..ഹോസ്റ്റലിൽ നിന്നൊക്കെ പഠിക്കുന്നത് എനിക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു....പഠിക്കാനുള്ള താല്പര്യം കൊണ്ടൊന്നും അല്ലാട്ടോ....വീട്ടിൽ ആണേൽ ഉമ്മ എങ്ങോട്ടും പോവാൻ സമ്മതിക്കില്ല....ഇതാവുമ്പോ നമ്മളെ ഇഷ്ട്ടങ്ങളൊക്കെ നടപ്പിലാക്കാലോ...അങ്ങനെ പേരൻസിന്റെ കയ്യും കാലും പിടിച്ചാ ബാംഗ്ലൂരിലേക്ക് പോയത്... ബട്ട്‌ മർഷുക്ക വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞപ്പോ നമ്മൾ അവിടുന്ന് കെട്ടും കെട്ടി പോന്നു....

അതിന് പുറകിൽ വേറെയൊരു കാരണം കൂടെ ഉണ്ട്ട്ടോ.... അത് പിന്നെ പറയാം.... ന്നും പറഞ്ഞു അവൾ ഇളിച്ചപ്പോ ഞങ്ങൾ മൂന്നാളും കൂടെ ഓ....ന്നും പറഞ്ഞു ഓരിയിട്ട് അവളെ ചടപ്പിച്ചു..... എന്നിട്ട് ഫ്രണ്ട്സ് എന്നും പറഞ്ഞു ഞാൻ കൈ നീട്ടിയതും അവൾ എന്റെ കയ്യിനു മുകളിൽ കൈ വെച്ചു അതിനു പുറകെ ബാക്കി രണ്ടാളും കൂടെ കൈ വെച്ചതും ഡബിൾ ഹാപ്പിയായി.... അല്ല മിന്നു അപ്പൊ ഇനി എന്നാ ഇക്കനോട് ഇഷ്ട്ടം പറയുന്നേ... എന്ന് മുർഷി ചോദിച്ചതും നോക്കട്ടെ നിന്റെ ഇക്ക എന്നെ കുറേ കളിപ്പിച്ചില്ലേ..അതിനൊരു തിരിച്ചടി കൊടുക്കണം...പിന്നെ ഞാൻ സത്യങ്ങൾ അറിഞ്ഞെന്നു നമ്മൾ 4പേരല്ലാതെ വേറെ ആരും അറിയണ്ട...... ഡ്രാമ നടക്കട്ടെ......അപ്പൊ സാനി ഇത്താന്റെ കല്യാണം നമ്മൾ പൊളിക്കും....ഓക്കേ അല്ലെ എന്ന് ചോദിച്ചതും അവർ ഡബിൾ ഓക്കേ ന്നും പറഞ്ഞു തുള്ളി ചാടി...

.പിന്നെ ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ സാർ വന്നതും ഞങ്ങൾ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.....അങ്ങനെ ഓരോരുത്തർ വന്നു വെറുപ്പിച്ചു പോയി....ലഞ്ച് ബ്രേക്ക്‌ ആയതും ഞാൻ ആരേം നോക്കാതെ ഒറ്റ ഓട്ടം ആയിരുന്നു കാന്റീനിലേക്ക്.....വേഗം സീറ്റിൽ പോയിരുന്നു... ഫുഡിനു വേണ്ടി വെയിറ്റ് ചെയ്യുമ്പോഴാണ് മുർഷിയും ഷാനും സാനിയും വന്നു എന്റെ അടുത്തിരുന്നത്.... ഡീ..... വെടക്കേ ഇതിനാണോ നീ വാണം വിട്ടത് പോലെ ഓടിയെ... പേടിച്ചു പോയിന്നും പറഞ്ഞു സാനി എന്റെ തലക്ക് അടിച്ചതും ഞാൻ അവൾക്കൊന്ന് ഇളിച്ചു കൊടുത്തു.... നിനക്കതൊക്കെ പറയാം നീയും ഇവളെ ആ പരട്ട ആങ്ങളയും കാരണം ഞാൻ കുറച്ചു ഡേയ്‌സ് ആയിട്ട് ഫുഡ്‌ പോലും മര്യാദക്ക് കഴിച്ചിട്ടില്ല.... ഇപ്പൊ പ്രോബ്ലം ഒക്കെ ശരിയായപ്പോ വയറ്റിലേ കോഴി കൂവി തുടങ്ങി.....

എന്നും പറഞ്ഞു ഞാൻ അവൾക്ക് ഇളിച്ചു കാണിച്ചതും അവൾ ഇതെന്ത് സാധനംന്നുള്ള രീതിയിൽ എന്നെ നോക്കിയതും ഞാൻ അവൾക്ക് സൈറ്റ് അടിച്ച് കൊടുത്ത് ഫുഡ്‌ കഴിച്ചോണ്ടിരുന്നു.... വയർ നിറഞ്ഞതും ഉറക്കം വരാൻ തുടങ്ങി..... ഡീ..... ഞാൻ ഇനി ക്ലാസ്സിൽ കയറുന്നില്ല എനിക്ക് നല്ലോണം ഉറക്കം വരുന്നു.... ഞാൻ ഇവിടെ കിടന്ന് ഉറങ്ങാ..ക്ലാസ്സ്‌ കഴിഞ്ഞു പോവുമ്പോ വിളിച്ചാ മതി...ന്നും പറഞ്ഞു ഞാൻ ടേബിളിൽ തല വെച്ച് കിടന്നതും മുർഷി എന്റെ പുറത്ത് നല്ല അടാർ അടി തന്നു.... വേദന കൊണ്ടു കണ്ണീന്ന് പൊന്നിച്ച പാറി..... ഉറക്കമൊക്കെ അറബിക്കടലും കടന്ന് പോയി.... ഞാൻ പുറത്ത് കൈ വെച്ച് അവളെ തറപ്പിച്ചു നോക്കിയതും അവൾ എനിക്ക് പല്ലിളിച്ചു കാണിച്ചു തന്നു.... എന്താടി കുരിപ്പേ....അനക്ക്.... ന്റുമ്മാ... എന്റെ പുറം പുകയുന്നു.... ഈ..... ഇപ്പൊ നിന്റെ ഉറക്കം പോയിലെ അതിന് വേണ്ടി അടിച്ചതാ.... ബട്ട്‌ സ്ട്രോങ്ങ്‌ കുറച്ചു കൂടി പോയി സോറി.... അവളൊരു സോറി.....

എന്നെ കൊണ്ടു പറയിക്കണ്ട കുന്തം വിഴുങ്ങിയത് പോലെ നിക്കാണ്ട് ഒന്ന് തടവി താടി..... പിന്നേ എനിക്ക് അതല്ലേ പണി പോയി മർഷുക്കാനോട്‌ പറ.... എവിടെ വേണേലും തടവി തരും ന്ന് പറഞ്ഞു മൂന്നും കൂടെ കിണിച്ചതും ഞാൻ.... ഡീ.... ന്നും വിളിച്ചു അവരെ അടുത്തേക്ക് ചെന്നതും മൂന്നും കൂടെ ഓടിക്കോന്നും പറഞ്ഞു അവിടുന്ന് സ്ഥലം വിട്ടു. അവരെ പിന്നാലെ ഓടിയതും എതിരെ വന്ന ആളുമായി കൂട്ടി ഇടിച്ചു വീഴാൻ പോയതും ആരോ എന്റെ അരയിലൂടെ കയ്യിട്ടു എന്നെ ചേർത്ത് നിർത്തി.....നോക്കിയപ്പോ അത് ഷാഹി ആയിരുന്നു..... ഞാൻ അവനൊന്നു ഇളിച്ചു കൊടുത്ത് സോറിട്ടോ ന്നും പറഞ്ഞു അവനിൽ നിന്ന് വിട്ടു നിന്നു..... എന്തോന്നാ മിന്നു ഇത്... എങ്ങോട്ടാ റോക്കറ്റ് പോലെ പായുന്നേ.....നീ എപ്പോ നോക്കിയാലും എന്റെ നെഞ്ചത്തോട്ടാണല്ലോ.. ഓ.... ഒന്ന് ക്ഷമി ഷാഹി.... ഞാൻ ആ കുരിപ്പുകളെ പിന്നാലെ ഓടിയപ്പോ പറ്റിയതാ... മ്മ്മ്... ഓക്കേ ഓക്കേ.... നീ ഫുഡ്‌ കഴിച്ചോ... ഇല്ലേൽ വാ ഒരുമിച്ചു കഴിക്കാം.... നോ താങ്ക്സ്.... ഇനി വയറ്റിൽ സ്ഥലം ഇല്ല മോനെ.....

ആ പിന്നേയ് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്..... എന്താടി...... അതോ മർഷുക്കാക്ക് എന്നെ ശരിക്കും ഇഷ്ട്ടമാ.... എന്നെ പറ്റിക്കാൻ വേണ്ടീട്ടാ ന്നും പറഞ്ഞു എല്ലാ കാര്യവും അവനോട് പറഞ്ഞതും അവന്റെ മുഖം പെട്ടന്ന് മാറി അവൻ നെറ്റിയിൽ കൈ വെച്ച് തിരിഞ്ഞു നിന്നതും ഞാൻ അവന്റെ തോളിൽ തട്ടി ..... എന്താ ഷാഹി വാട്ട്‌ ഹാപ്പെൻഡ് എന്താ പെട്ടന്ന് മുഖം മാറിയെ... ഞാൻ ഇത്രയും നല്ലൊരു കാര്യം പറഞ്ഞിട്ടും നിന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലല്ലോന്ന് പറഞ്ഞതും അവൻ ചിരിച്ചോണ്ട് തിരിഞ്ഞു നിന്നു.... ആരു പറഞ്ഞു തെളിച്ചം ഇല്ലെന്ന് ഞാൻ ഹാപ്പിയാ.. പെട്ടന്ന് ഒരു തല വേദന പോലെ അതാ.. ഏതായാലും നിന്റെ ആഗ്രഹം നടന്നല്ലോ അത് മതി.... അപ്പൊ ട്രീറ്റ്‌ എപ്പോഴാ.... അതൊക്കെ തരാം ഒക്കെ ഒന്ന് സെറ്റ് ആയിക്കോട്ടെ.... അപ്പൊ ഓക്കേ ഷാഹി....... മാരെജിന്റെ കാര്യം മറക്കല്ലേ..... ന്നും പറഞ്ഞു മിന്നു അവിടെ നിന്ന് പോയതും ഷാഹിൽ ടേബിളിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ എല്ലാം തട്ടി തെറിപ്പിച്ചു...... ഇല്ലെടി സമ്മതിക്കില്ല ഞാൻ അവനുമൊത്തുള്ളൊരു ജീവിതം നീ സ്വപ്നം കാണണ്ട.....

എനിക്ക് വേണം നിന്നെ അത് ഒരൊറ്റ ദിവസം ആണേൽ അങ്ങനെ....... അതിന് ആരു തടസ്സം നിന്നാലും തീർക്കും ഞാൻ എന്നും പറഞ്ഞു ചോരയിറ്റു വീഴുന്ന കൈകൾ കൊണ്ടു അവൻ ഭിത്തിയിൽ ആഞ്ഞടിച്ചു... കാന്റീനിൽ നിന്നിറങ്ങി ഗ്രൗണ്ടിലൂടെ പാട്ടും പാടി നടക്കുമ്പോഴാണ് ഷാനുവും ഫാസിക്കയും ഒരു മരത്തിന്റെ മറവിലിരുന്ന് കുറുകുന്നത് കണ്ടത്.... ഒളിഞ്ഞു നോട്ടം നമ്മളെ വീക്ക്നെസ് ആയതോണ്ട് ഞാൻ മെല്ലെ നടന്നു അവരെ അടുത്തേക്ക് ചെന്ന് മരത്തിന്റെ മറവിൽ നിന്നു..... ഷാനു പ്ലീസ്.....ഒന്ന് മതി പിന്നെ ചോദിക്കില്ല...... എന്റെ പൊന്നല്ലേ താടി.... എന്നും പറഞ്ഞു ഫാസിക്ക ഒരുമ്മക്ക് വേണ്ടി അവളോട് കെഞ്ചുന്നത് കണ്ടിട്ട് ശരിക്കും ചിരി വന്നു...... ബട്ട്‌ ഇപ്പൊ ചിരിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരം ആയോണ്ട് ഞാൻ ചിരി കണ്ട്രോൾ ചെയ്തു നിർത്തി....

ഫാസിക്ക വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു അവളെ സോപ്പിടുന്നുണ്ടെങ്കിലും അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല...പെട്ടന്ന് ഫാസിക്ക അവളെ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി അവളെ ചുണ്ടിൽ ഉമ്മ വെച്ചു.... അത് കണ്ടതും എനിക്കാകെ ചടച്ചു...ഞാൻ വേഗം അവിടുന്ന് പോകാൻ വേണ്ടി തിരിഞ്ഞതും മുന്നിലുള്ള ആളെ കണ്ട് ഞെട്ടിപോയി....... മർഷുക്ക... ഒളിഞ്ഞു നോട്ടം നിന്റെ ഒരു ഹോബിയാണ്ലേ...... പോത്ത് പോലെ വളർന്നു നാണമില്ലല്ലോ..... ആ എനിക്കു നാണം കുറച്ചു കുറവാ....ഇനിയും ഒളിഞ്ഞു നോക്കും താൻ പോയി കേസ് കൊടുക്ക് ന്നും പറഞ്ഞു അവിടുന്ന് നേരെ ക്ലാസ്സില്ലേക്കോടി....ബെഞ്ചിൽ പോയിരുന്ന് സ്വയം തലക്ക്ടിച്ചു.... ശോ... ആകെ നാണക്കേടായി.. ചമ്മിയതു അറിയാതിരിക്കാൻ വേണ്ടീട്ടാ മർഷുക്കാനോട്‌ അങ്ങനൊക്കെ പറഞ്ഞു പോന്നത്... എന്നാലും ഫാസിക്കാന്റെ അടുത്ത് നിന്ന് ഇങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല....എങനെ ഇല്ലാണ്ടിരിക്കും ആ കോന്തന്റെ ഫ്രണ്ട് അല്ലെ...... അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി ഇരിക്കുമ്പോഴാണ് മുർഷിയും സാനിയും വന്നത്... നീ എന്താടി ഞങ്ങളെ വിളിക്കാണ്ട് പൊന്നേ..... അതിന് നിങ്ങൾ ഓടുമ്പോ എന്നോട് പറഞ്ഞിരുന്നോ നിങ്ങളെ കുഴിച്ചിട്ട സ്ഥലം.....

നീ എന്തിനാടി ചൂടാവുന്നത്.. ഞങ്ങൾ ഓടിയപ്പോ നീ പിന്നാലെ ഉണ്ടെന്ന് കരുതി..... നമ്മുടെ സ്ഥിരം പ്ലേസ് എത്തിയപ്പോഴാ ഞങ്ങൾ തിരിഞ്ഞു നോക്കിയത്.... അപ്പൊ നീയും ഇല്ല ഞങ്ങളെ കൂടെ ഓടിയ ഷാനുവും ഇല്ലാ..ഷാനുനെ ഫാസിക്ക പൊക്കിയതാണെന്ന് ഇക്ക പറഞ്ഞു..... നീ അതിനിടയിൽ എവിടെ ബ്ലോക്ക്‌ ആയി എന്ന് മുർഷി ചോദിച്ചതും ഞാൻ അവരോട് ഷഹലിനെ കൂട്ടി മുട്ടിയ കാര്യങ്ങളൊക്കെ പറഞ്ഞു..... നീ ഇപ്പോഴും അവനിൽ വിശ്വസിക്കുന്നുണ്ടോ മിന്നു..... എന്താ സംശയം.അവൻ എന്റെ നല്ലൊരു ഫ്രണ്ടാ... ആദ്യം ഒരു തെമ്മാടിയായിരുന്നെന്ന് അവൻ തന്നേ സമ്മതിച്ചു.....ഇപ്പൊ അവനോക്കെ നിർത്തി ഇനി അങ്ങനൊന്നും ഉണ്ടാവില്ലന്ന് അവൻ എനിക്ക് പ്രോമിസ് തന്നതാ...... മ്മ്മ്....എനിക്കെന്തോ അവൻ പറഞ്ഞത് അത്രക്ക് വിശ്വാസം പോരാ....ഏതായാലും നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ... ഓ.... ഒരാളെ നന്നാവാനും സമ്മതിക്കില്ല.... വെറുതെ അല്ല നാട് നന്നാവാത്തേ....

ഓക്കെ ഓക്കേ..... അവന്റെ കാര്യം പറഞ്ഞു നമ്മൾ തല്ല് കൂടണ്ട.. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ന്നും പറഞ്ഞു അവൾ തലയിൽ കൈ വെച്ച് അനുഗ്രഹിക്കുന്നത് പോലെ കാണിച്ചതും ഞാൻ പൊട്ടിചിരിച്ചു...... ഇതൊക്കെ കണ്ട് അന്ധം വിട്ട് ഞങ്ങളെ തന്നേ നോക്കുന്ന സാനിയെ കണ്ടതും ഞാൻ അവളോട് എന്താന്ന് ചോദിച്ചു....... ഡീ.... അവനെ കാണുമ്പോ ഇനി എനിക്കും ഒന്ന് കാണിച്ചു തരണേ.. മർഷുക്ക പറഞ്ഞ അറിവേ ഒള്ളു.... അതിനെന്താ ഇപ്പൊ തന്നെ കാണാം.അവൻ കാന്റീനിൽ ഉണ്ടാവുംന്നും പറഞ്ഞു ഞാൻ അവളേം വലിച്ചു കൊണ്ട് അങ്ങോട്ട് നടന്നു.... കാന്റീനിൽ എത്തി ഡോറിന്റെ അവിടെ നിന്നു കൊണ്ടു തന്നേ ഞാൻ അവൾക്ക് ഷാഹിയെ കാണിച്ചു കൊടുത്തതും അവളുടെ മുഖം ഇരുണ്ടു കൂടാൻ തുടങ്ങി..... ഞാൻ അവളെ തോളിൽ ഒന്ന് തട്ടി..... വാ നിനക്ക് അവനെ പരിജയപെടണ്ടേ എന്നും പറഞ്ഞു ഞാൻ അവളെ കയ്യിൽ പിടിച്ചതും എന്റെ കൈ തട്ടി മാറ്റി അവൾ അവിടുന്ന് ഓടിയതും കാര്യം എന്തെന്ന് അറിയാതെ ഞാനും അവളെ പിന്നാലേ ഓടി............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story