❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 25

enikkay vidhichaval

രചന: SELUNISU

 കാന്റീനിൽ എത്തി ഡോറിന്റെ അവിടെ നിന്നു കൊണ്ടു തന്നേ അവൾക്ക് ഞാൻ ഷാഹിയെ കാണിച്ചു കൊടുത്തതും അവളുടെ മുഖം ഇരുണ്ടു കൂടാൻ തുടങ്ങി..... ഞാൻ അവളെ തോളിൽ ഒന്ന് തട്ടി..... വാ നിനക്ക് അവനെ പരിജയപെടണ്ടേ എന്നും പറഞ്ഞു ഞാൻ അവളെ കയ്യിൽ പിടിച്ചതും എന്റെ കൈ തട്ടി മാറ്റി അവൾ ഓടിയതും കാര്യം എന്തെന്ന് അറിയാതെ ഞാനും അവളെ പിന്നാലേ ഓടി....... ലാസ്റ്റ് എത്തിപെട്ടത് വാഷ്റൂമിന്റെ അടുത്താണ്.....അവിടെയെങ്ങും അവളെ കാണാഞ്ഞിട്ട് ഇവളിത് എവിടെ പോയിന്ന് ആലോജിച്ചു നിക്കുമ്പോഴാണ് ആരോ വോമിറ്റ് ചെയ്യുന്ന സൗണ്ട് കേട്ടത് ചെന്ന് നോക്കിയപ്പോ സാനിയുണ്ട് ഉള്ളിലേക്ക് ചെന്നതൊക്കെ പുറത്തേക്കു തന്നേ കൊട്ടുന്നു..... ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ പുറം തടവി കൊടുത്തുകൊണ്ട് നിനക്ക് എത്രാം മാസാടിന്ന് ചോദിച്ചതും അവൾ എന്നെ തറപ്പിച്ചു നോക്കി..... അത് കണ്ട് അവൾക്ക് ഞാനൊന്ന് ഇളിച്ചു കൊടുത്തു.... എന്താടി നീ ഷാഹിയെ കണ്ടപ്പോ പെട്ടന്ന് പോന്നത്.. ഷാഹിയെ കണ്ടിട്ടോ...

ഞാൻ അവനെ അതിന് ശരിക്ക് കണ്ടിട്ട് കൂടി ഇല്ല. അവിടെ എത്തിയപ്പോ എനിക്കെന്തോ ബാഡ് സ്മെൽ ഫീൽ ചെയ്തു അതാ പെട്ടന്ന് ഇങ്ങോട്ട് ഓടി വന്നേ.... ആഹാ ബെസ്റ്റ്..... നല്ല സ്ഥലത്തേക്കാ വന്നത്... ഇതിനേക്കാൾ നല്ലത് നീ കാന്റീനിന്റെ അവിടെ നിന്ന് കാര്യം സാധിക്കുന്നതായിരുന്നു... നീ വന്നേ.... കുറച്ച് വെള്ളം കുടിച്ചാൽ ശരിയാവും. വാ ക്ലാസ്സിലേക്ക് പോവാം.... ക്ലാസ്സിൽ എത്തിയതും ഞാൻ അവൾക്ക് കുടിക്കാൻ വെള്ളം കൊടുത്തു... ഇതൊക്കെ കണ്ടിട്ട് മറ്റു രണ്ടെണ്ണത്തിനും കാര്യം എന്താ നടന്നേന്ന് അറിയാഞ്ഞിട്ട് ഒരു സമാദാനം ഇല്ലാ....അവർക്ക് ഒക്കെ വിശദീകരിച്ചു കൊടുത്ത് ഷാനുന്റെ മുഖത്തേക്ക് നോക്കിയതും അവൾ എന്താന്ന് ചോദിച്ചു.... അല്ലേടി നിന്റെ ചുണ്ട് എന്താ വീങ്ങിയിട്ടുണ്ടല്ലോ..... എവിടെ അതോ..... അത്... പിന്നെ.... ഞാൻ.... ആ അതൊരു ഉറുമ്പ് കടിച്ചതാ. എന്നവൾ പരുങ്ങിക്കൊണ്ട് പറഞ്ഞതും ഞാൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു.....

ഏത് ഉറുമ്പ് ഫാസിൽ ഉറുമ്പോ ന്ന് ചോദിച്ചതും അവൾ ഒന്നിളിച്ചു കൊണ്ടു തല താഴ്ത്തിയതും ഞങ്ങൾ മൂന്നും കൂടെ അവളെ കളിയാക്കി കൊണ്ടിരുന്നു.... ലാസ്റ്റ് അവളെ കൊണ്ടു ഫുൾ പറയിപ്പിച്ചിട്ടാ വിട്ടേ.... പിന്നീടുള്ള ടൈം ഒക്കെ സാർ മാർ ക്ലാസ്സ്‌ എടുക്കുന്നതോന്നും ശ്രദ്ധിക്കാതെ ഞങ്ങൾ ഓരോ ചളിയടിച്ചു കൊണ്ടിരുന്നു.. ലോങ്ങ്‌ ബെൽ അടിച്ചതും ഒക്കെ പൊറുക്കി കൂട്ടി ഞങ്ങൾ പാർക്കിങ്ങിലേക്ക് നടന്നു.... അപ്പൊ അവിടെ ഫാസിക്കയും മർഷുക്കയും നിക്കുന്നത് കണ്ടതും ഞാൻ ഒന്ന് സ്റ്റെക്ക് ആയി.... അപ്പൊ അവരൊക്കെ കൂടെ എന്താന്ന് ചോദിച്ചതും ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു അവരെ കൂടെ നടന്നു.....അവരുടെ അടുത്ത് എത്തിയതും മർഷുക്ക എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചതും ഞാൻ അത് ശ്രദ്ധിക്കാതെ ഷാനുന്റെ കൈ പിടിച്ച് വണ്ടിയിലേക്ക് കയറിയിരുന്നു....

മുർഷി സാനിന്റെ ഒപ്പമായിരുന്നു പോയെ.... എല്ലാരോടും ബൈ പറഞ്ഞു മർഷുക്ക വണ്ടി എടുത്തു.... വണ്ടിയിൽ കയറിയപ്പോ തൊട്ട് തുടങ്ങിയതാ ഷാനു കലപില ആക്കൽ... ഞാൻ ആണേൽ മർഷുക്കാനെ വായി നോക്കുന്ന തിരക്കിൽ ആയോണ്ട് അവൾ പറയുന്നതൊന്നും ശരിക്ക് ശ്രദ്ധിച്ചില്ല..... ലാസ്റ്റ് അവളെന്റെ കയ്യിനിട്ടു ഒരു പിച്ച് തന്നതും ഞാൻ എരിവ് വലിച്ചു അവളെ നോക്കി... ഡീ പറ... .. നീ എന്ത്‌ ആലോചിച്ചു നിക്കാ... എന്താ നീ പറഞ്ഞെ.... ഞാൻ കേട്ടില്ല.... ന്റെ റബ്ബേ ഞാൻ ഇത്രയും നേരം വായിട്ടലച്ചതൊന്നും അപ്പോ നീ കേട്ടില്ലേ ന്ന് ചോദിച്ചതും ഞാൻ അവൾക്ക് വളിഞ ഇളിപാസ്സാക്കി.... ഇല്ലാ.... ഒന്നൂടെ പറ.... ഇനി എനിക്ക് സൗകര്യം ഇല്ലാ.... മർഷുക്ക ഇങ്ങള് കേട്ടില്ലേ ഞാൻ പറഞ്ഞത്.... ആ ഞാൻ നല്ല വ്യെക്തമായിട്ട് കേട്ടു....ചിലർക്കതിന് ഒളിഞ്ഞു നോക്കാനുള്ള കഴിവേ ഉണ്ടാവൂന്നും പറഞ്ഞു ഇക്ക മിററിൽ കൂടി എന്നെ നോക്കിയതും ഞാൻ കൊഞ്ഞനം കുത്തി കാണിച്ചു....

എന്നാ ഇങ്ങള് കേട്ടെങ്കിൽ പറ ഷാനു എന്താ പറഞ്ഞെ.... അത് നിന്റെ ഇത്താന്റെ മെഹന്ദി രാവിന്റെ അന്ന് സാരി ഉടുത്താലോന്ന്...അതല്ലേ ഷാനു നീ പറഞ്ഞെ..... അത് തന്നെ കേട്ട് പഠിക്കേടി.... ഓ...പിന്നേ എനിക്ക്... എസ്സെ ആണല്ലോ.... പോടീ.... പിന്നേ നീ എന്താ പറഞ്ഞെ സാരിയോ...നീ ഒറ്റക്ക് ഉടുത്താ മതി എന്നെ കൊണ്ടൊന്നും വയ്യ. അതൊക്കെ കെട്ടിചുറ്റിയാലെ ഒരു ഫ്രീഡവും ഉണ്ടാവില്ല.... അതൊക്കെ നിനക്ക് തോന്നാ....ചുറ്റുന്നത് പോലെ ചുറ്റിയാ ഒരു കുഴപ്പവും ഉണ്ടാവില്ല.... നീ എന്തൊക്കെ പറഞ്ഞാലും നടക്കില്ല മോളെ....വേറെ വല്ല ഡ്രെസ്സും പറ. എന്റെ പൊന്നു ഷാനു നിനക്ക് അറീലെ പോത്തിന്റെ ചെവിയിൽ വേദം ഓതീട്ട് കാര്യമില്ലെന്ന്. സാരിയൊക്കെ പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ള കാര്യമാ...നീ അവൾക്ക് ഒരു പാന്റും ഷർട്ടും വാങ്ങിച്ച് കൊടുക്ക്.നല്ല മാച്ച് ആയിരിക്കും ന്നും പറഞ്ഞു മർഷുക്ക പൊട്ടിച്ചിരിച്ചതും ഷാനുവും ചിരിച്ചു.

അത് കണ്ട് ഞാൻ അവളെ തറപ്പിച്ചോന്ന് നോക്കിയതും അവൾ പെട്ടന്ന് വായ പൊത്തി കണ്ട്രോൾ ചെയ്ത്. എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.... ഡീ മിന്നു.... മർഷുക്ക പറയുന്നത് കേട്ടില്ലേ അതിനു സാരി ഉടുത്തു കാണിച്ചു കൊടുക്കണം..... പ്ലീസ് ഡീ..... എന്നൊക്കെ പറഞ്ഞു കെഞ്ചിയപ്പോ അവളെ മുഖം കണ്ട് ഞാനൊന്ന് ചിരിച്ചു സമ്മതം മൂളി.....അതിനവൾ എന്റെ കവിൾ നുള്ളി പറിച്ചു താങ്ക്സ് പറഞ്ഞതും ഞാൻ കവിള് ഉഴിഞ്ഞു അവളെ പല്ലിറുമ്പി നോക്കി... തല്ലാൻ ഓങ്ങിയതും മർശുക്ക കാർ അവളെ വീടിന് മുമ്പിൽ നിർത്തി., അവൾ എനിക്കൊന്ന് ഇളിച്ചു കാട്ടി ഡോർ തുറന്നു ഓടിയതും ഞങ്ങളും വീട്ടിലേക്ക് പോന്നു..... വണ്ടി നിർത്തിയ ഉടനെ തന്നെ ഇറങ്ങി ഡോർ വലിച്ചടച്ചു വേഗം അകത്തേക്ക് കയറി..... അപ്പൊ ഹാളിൽ തന്നെ ഒക്കെ ഇരിക്കുന്നുണ്ട്....ഞാൻ അവർക്കൊക്കെ ഒന്ന് ഇളിച്ചു കൊടുത്ത് അവരുടെ അടുത്തു ചെന്നിരുന്നു.....

അയ്യേ.... നാറിയിട്ട് പാടില്ല... പോയി കുളിച്ചിട്ട് വാടി.... എന്നും പറഞ്ഞു ഇക്ക എന്നെ തള്ളിയതും ഞാൻ നിലത്തേക്ക് വീണു.... അത് കണ്ട് ഒക്കെ കൂടെ ചിരിക്കാൻ തുടങ്ങിയതും ഞാൻ പല്ലിറുമ്പി അവരെ നോക്കി.... എണീക്കാൻ നോക്കിയതും നടുവിന് പണി കിട്ടിയോന്നൊരു ഡൌട്ട്.....അപ്പോഴാണ് എനിക്ക് നേരെ ഒരു കൈ നീണ്ടു വന്നത്.. മുഖത്തെക്ക് നോക്കിയതും മർഷുക്ക ഉണ്ട് ക്ലോസപ്പിന്റെ പരസ്യം കാണിച്ചു നിക്കുന്നു.....ഞാൻ മൂപ്പരെ കൈ തട്ടി മാറ്റി... ഇക്കാ.... ഇയ്യാ എന്നെ തള്ളിയിട്ടത്. മര്യാദക്ക് എണീപ്പിച്ചോ....ഇല്ലേൽ എന്റെ സ്വഭാവം അറിയാലോ തിരിച്ചു ഇതിനേക്കാൾ വലിയ പണിയാകും കിട്ടാ.... ഓ.... ആയിക്കോട്ടെ ഞാൻ വെയിറ്റ് ചെയ്യാം.... വേണേൽ എണീറ്റു പോടീ ന്നും പറഞ്ഞു അവൻ ഫോണിൽ കുത്തി മുകളിലേക്ക് കയറി പോയി....ബാക്കിയുള്ളവരെ നോക്കിയപ്പോ അവരും ഓരോ കാരണം പറഞ്ഞു തടി തപ്പി.....എനിക്ക് ദേഷ്യവും കരച്ചിലും ഒക്കെ കൂടെ വരാൻ തുടങ്ങി.....മർഷുക്കാന്റെ മുഖത്തെക്ക് നോക്കിയതും മൂപ്പർ വായും പൊത്തി പിടിച്ചു ഇളിക്ക.....

എന്തോന്നാ ഇത്ര ഇളിക്കാൻ... എനിക്ക് ആരുടെയും സഹായം ആവിശ്യമില്ല.ഒറ്റക്ക് എണീക്കാൻ അറിയാം.... ന്നും പറഞ്ഞു ഞാൻ പതിയെ സോഫയുടെ കാലിൽ പിടിച്ചു എഴുന്നേറ്റു.... അപ്പൊയാണ് സ്റ്റൈയർ കണ്ടേ.... പടച്ചോനെ ഈ നടുവും വെച്ച് ഞാൻ ഈ താമരശ്ശേരി ചുരം എങ്ങനെ കയറാനാ...അതും ആലോജിച്ചു നിക്കുമ്പോഴാണ് മർഷുക്ക വന്നു എന്നെ പൊക്കിയെടുത്ത് സ്റ്റെപ് കയറാൻ തുടങ്ങി... പെട്ടന്ന് ആയോണ്ട് നമ്മളൊന്നു ഷോക്ക് ആയി.... ഡാ....... കോന്താ എന്നെ താഴെയിറക്ക്.... പടച്ചോനെ ഇതെങ്ങാനും ഉമ്മ കണ്ടാ എന്റെ കാര്യത്തിലൊരു തീരുമാനമാവും..... എന്നൊക്കെ പറഞ്ഞു ഞാൻ കുറേ കുതറി നോക്കിയെങ്കിലും എവിടെ മൂപ്പരു മിണ്ടുന്നും ഇല്ലാ.... ഇറക്കുന്നൂല്ലാ... ലാസ്റ്റ് ഇനി ഒച്ചയിടാനുള്ള സ്റ്റാമിന ഇല്ലാത്തോണ്ട് ഞാൻ മിണ്ടാതെ മർഷുക്കാന്റെ മുഖത്തേക്കും നോക്കി അങ്ങനെ കിടന്നു... ഇക്ക എന്നെ എന്റെ റൂമിൽ കൊണ്ടു പോയി ബെഡിൽ ഇരുത്തി .. അപ്പോഴും ഞാൻ ഇക്കാന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റിയിട്ടില്ലായിരുന്നു..

എന്താടി ഉണ്ടക്കണ്ണി എന്റെ മുഖത്ത് വല്ല ഫിലിമും ഓടുന്നുണ്ടോ... ന്ന് ചോദിച്ചു ഇക്ക എന്റെ കണ്ണിനു നേരെ വിരൽ ഞൊടിച്ചു.... ശേ.... പോയി ആ ഫ്ലോ അങ്ങ് പോയി അല്ലേലും ആവിശ്യമുള്ള നേരത്ത് റോമാൻസ് ഒരു പിണ്ണാക്കും ഉണ്ടാവില്ലാന്നൊക്കെ മനസ്സിൽ പിറു പിറുത്ത് ഞാൻ മുഖം തിരിച്ചു.... ഡീ നിന്നോടാ ചോദിച്ചത്..... ഇയാൾക്കിപ്പോ എന്താ വേണ്ടത്..... എന്തിനാ എന്നെ എടുത്തോണ്ട് വന്നേ.... തൊടാൻ കിട്ടിയ ഒരവസരവും പാഴാക്കരുത്ട്ടോ..... അയ്യടാ തൊടാൻ പറ്റിയൊരു മുതൽ... കണ്ടേചാലും മതി.... ഞാൻ ഒരു മാനുശിക പരിഗണന വെച്ച് ഹെല്പ് ചെയ്തതാ.... എന്നിട്ട് നന്ദിയൊന്നും പറയാതെ അവൾ ചിലക്കുന്നത് കേട്ടില്ലേ.... വെറുതെ അല്ലേടി നിന്നെ എല്ലാരും അവിടെ ഇട്ടേച്ചു പോയത്.... അത് ഞാനങ്ങു സഹിച്ചു. ഇയാളോട് ഞാൻ പറഞ്ഞോ എന്നെ പൊക്കാൻ.... നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാ... നന്നാവില്ല... ഞാൻ പോവാ..... ന്നും പറഞ്ഞു ഇക്ക പോവാൻ ഒരുങ്ങിയതും ഞാൻ ഇക്കാന്റെ കയ്യിൽ പിടിച്ചു... താങ്ക്സ്..... എന്തോ.... കേട്ടില്ലാ.... എന്താ പറഞ്ഞെ.....

താങ്ക്സ് ന്ന്.... എന്ത് ഒന്നൂടെ ന്നും ചോദിച്ചു ഇക്ക എന്നെ ഇടങ്ങേറാക്കിയതും ഞാൻ വേദനയൊന്നും കാണക്കിലെടുക്കാതെ എണീറ്റു നിന്ന് ഇക്കാന്റെ കവിളിൽ ഒരു കടിയും കൊടുത്തു ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ കയറി.... ഡോർ അടക്കാൻ നേരത്ത് ഒന്നൂടെ തിരഞ്ഞു നോക്കിയതും ഇക്കാന്റെ കിളി പോയിട്ടുണ്ടെന്നു ആ നിൽപ്പ് കണ്ടാൽ അറിയാം.. ഞാൻ ചിരിച്ചോണ്ട് ഡോർ അടച്ചു..... ഇന്നെന്തോ ആകെ കൂടെ ഒരു ഹാപ്പിനെസ്സ് മൂഡ്.....ഇക്ക എന്നെ സ്നേഹിക്കുന്നുണ്ടെന്നു അറിഞ്ഞത് കൊണ്ടാവും... എന്നെ കളിപ്പിച്ചതിന് തിരിച്ചും ഒന്ന് കളിപ്പിക്കണംന്നൊക്കെ ഉണ്ട്... ബട്ട്‌ കാണുമ്പോ തന്നെ കണ്ട്രോൾ പോവാ.... അതോണ്ടാ ഒരു കടി കൊടുത്തേ... അതൊക്കെ ആലോചിച്ചു ചിരിച്ചു വേഗം ഫ്രഷ് ആയി ഇറങ്ങി.... വേദനക്ക് ബാമും തേച്ചു താഴെക്കിറങ്ങി..... കിച്ചണിൽ പോയി ചായയൊക്കെ കുടിച്ച് ഷാനുന്റെ വീട്ടിലേക്ക് വിട്ടു.... അവിടെ ചെന്നപ്പോ അമ്മായി നല്ല കുക്കിംങ്ങിലാ.... ഹായ് അമ്മായി.....എന്താ സ്പെഷ്യൽ.... ആഹാ..ആരിത് നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോ....

ഒഴിവ് കിട്ടണ്ടേ അമ്മായി... ആ അത് ശരിയാ.... കളക്ടർ അല്ലേ.... ഇങ്ങള് അങ്ങനെ പുച്ഛിക്കൊന്നും വേണ്ടാ....നാളെ നമ്മളും ഒരു കളക്ടർ ആവില്ലെന്ന് ആരു കണ്ടു.. മ്മ്മ്.... നിങ്ങൾ ആദ്യം ഒരു ജസ്റ്റ്‌ പാസ്സ് ആവാനുള്ള വഴി നോക്ക്. എന്നിട്ടാവാം ബാക്കിയൊക്കെ.... ഈ...... അമ്മായി കാക്കാനെ ഇപ്പൊ കാണാറെ ഇല്ലല്ലോ..... ഇക്കാക്ക് ഷോപ്പിൽ ഇപ്പൊ തിരക്ക് കൂടുതലാ.... ഓ....ഷാനു എവിടെ... അവൾ വന്നപ്പോ കേറിപ്പോയതാ മുകളിലേക്ക് മോൾ ചെന്ന് അവളേം വിളിച്ചോണ്ട് വാ.... ചായ കുടിക്കാം..... അതിന് ഓക്കേ ന്നും പറഞ്ഞു ഞാൻ അവളെ അടുത്തേക്ക് വിട്ടു.... റൂമിന്റെ ഡോർ തുറന്നതും പെണ്ണ് ഫോണിലാ..... ഞാൻ അവളെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് കട്ട്‌ ആക്കി.... നിന്നെ എപ്പോഴാ ഇങ്ങോട്ടു കെട്ടിയെടുത്തേ..... ഇപ്പൊ ഞാൻ വന്നതായോ കുറ്റം. ഇപ്പൊയല്ലേ നീ ഇങ്ങോട്ട് എത്തിയത്.... ഇതിനു മാത്രം നിങ്ങക്ക് എന്താ ഇത്ര പറയാൻ.... അത് നീ മർഷുക്കാക്ക് ഒന്ന് വിളിച്ചു നോക്ക്. അപ്പൊ മനസ്സിലാവും.. പിന്നെ ഇത്രേം നാളും നമ്മളിത് പാമ്പിന് തീറ്റ കൊടുക്കാൻ മാത്രല്ലേ ഉപയോഗിച്ചിരുന്നത്..ഇനിയെങ്കിലും ഒരു ചേഞ്ച്‌ ഉണ്ടായിക്കോട്ടേഡീ....

മ്മ്മ്...ശരിയാ....എന്നാണാവോ നമ്മക്കൊരു ടച്ച്‌ ഫോൺ ഒക്കെ കിട്ടാ... എനിക്ക് ഉപ്പ എപ്പോയോ വാങ്ങി തരാൻ റെഡിയാ..... എന്നാ പോയി വാങ്ങിക്കോടി..... അതിനു നിന്റെ പുന്നാര അമ്മായി സമ്മതിക്കണ്ടേ... മിന്നു മോൾക്ക് ഇല്ലാത്തതൊന്നും എനിക്കും വേണ്ടാന്ന്. എന്നും പറഞ്ഞു അവൾ എന്നെ നോക്കിയതും ഞാൻ അവളെ നോക്കി ചിരിച്ചു.... അത് നന്നായി.... അങ്ങനിപ്പോ നീ മാത്രം ടച്ച്‌ ഫോണും... വെച്ച് വിലസണ്ടാ... നിനക്ക് അസൂയയാടി...... നീ ഇപ്പൊ എന്തിനാ ഇങ്ങോട്ടു വന്നേ.... അതേയ് വീട്ടിൽ ഇരുന്ന് മടുത്തു...നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ..... ആ ഞാൻ റെഡി.. എങ്ങോട്ടാ മാളിലേക്കാ... അയ്യ.... മാളിലേക്കൊന്നും അല്ല..... നമുക്ക് നമ്മുടെ നാടൊക്കെ ഒന്ന് ചുറ്റിക്കാണം.... അയ്യേ...... നീ ഒറ്റക്ക് ചുറ്റിയാ മതി...അല്ലേലും ഇവിടെ എന്ത് തേങ്ങയാ കാണാൻ ഉള്ളേ.... ഡീ....ഇപ്പോ ഗ്രൗണ്ടിൽ ഈ നാട്ടിലെ ഫുൾ ബോയ്സും ഉണ്ടാവും... ചുമ്മാ കണ്ടിട്ട് വരാലോ.... അത് ശരിയാലെ എന്നാ ഒരു 5മിനിറ്റ്... ഞാൻ ഒന്ന് ഫ്രഷ്‌ ആയിട്ട് വരാം... ന്നും പറഞ്ഞു അവൾ ബാത്‌റൂമിലോട്ട് കയറി...

.5മിനിറ്റ് പോലും ആയില്ല. അതിന് മുൻപ് ദേ ഇറങ്ങി വരുന്നു..... ഇത്ര വേഗം കഴിഞ്ഞോ.... ഈ ടെക്ക്നിക് എനിക്കും കൂടെ പറഞ്ഞു തരോ. ഈ.....തേക്കാനും ഉരക്കാനും ഒക്കെ നിന്നാലേ ആംമ്പിള്ളെർ അവരെ പാട്ടിനു പോവും...... ആ.... ബെസ്റ്റ് നിന്നെയൊക്കെ അക്ഷരം തെറ്റാതെ കോഴിന്ന് വിളിക്കാം.... ഓ.... നീ പിന്നേ ഡീസന്റ് ആണല്ലോ. എന്നെ കൊണ്ട് ചരിത്രം പറയിക്കല്ലേ മോളേ..... വേണ്ടാ നീ പറയണ്ട. നീ ഒന്ന് വേഗം വാ ന്നും പറഞ്ഞു ഞാൻ അവളെ യും കൊണ്ട് താഴേക്കിറങ്ങി...... ചായയൊക്കെ കുടിച്ച് അമ്മായിയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി......ഓരോന്ന് പറഞ്ഞ് അങ്ങനെ ഗ്രൗണ്ടിന്റെ അടുത്ത് എത്തി... മിന്നു വാ നമുക്ക് ഈ കല്ലിൽ ഇരിക്കാം. അതാവുംമ്പോ എല്ലാരേം ശരിക്ക് കാണാംന്ന് പറഞ്ഞു അവൾ എന്നെയും കൊണ്ട് അവിടിരുന്നു.... ഓരോരുത്തരെ നോക്കി ഓരോ കമന്റും മാർക്ക്‌സും ഒക്കെ കൊടുത്ത് ഇരുന്നു.... ഡീ ഷാനു ആ ചെക്കൻ കൊള്ളാലേ.... ഏത് ഞാൻ കണ്ടില്ല..... എന്റെ മുഖത്ത് നോക്കാതെ അങ്ങോട്ട്‌ നോക്കെടി പോത്തേ....ദേ ആ ബ്ലാക്ക് ജെയ്സി ഇട്ടിട്ടില്ലേ അവൻ. ഓ....ആ കുഴപ്പമില്ല....

എന്നാലും ആ റെഡ് ജെയ്സി ഇട്ട അവന്റെ അത്ര പോരാ..... അത് നിന്റെ കണ്ണിന്റെ കുഴപ്പാ... എന്റെ കണ്ണിനല്ല നിന്റെ കണ്ണിനാ കുഴപ്പം.... അങ്ങനെ രണ്ടും കൂടെ തർക്കിച്ചു നിക്കുമ്പോഴാണ് ബാക്കിൽ നിന്ന് ആരോ എന്നെ തോണ്ടിയത്....ഷാനു ആണെന്ന് കരുതി അവളെ തെറി വിളിച്ചതും അവൾ തിരിച്ചും തെറി പറഞ്ഞു പിന്നേ അവിടെ തെറിയുടെ പൂരപ്പാട്ടായിരുന്നു.... ലാസ്റ്റ് തെറി പറഞ്ഞു രണ്ടാളും കുഴങ്ങിയപ്പോ താനേ നിർത്തി.... അപ്പൊ വീണ്ടും എന്നെ ആരോ തോണ്ടിയതും അത് ഷാനു അല്ലാന്ന് എനിക്ക് മനസ്സിലായതും ഞാൻ ഏത് തെണ്ടിയാ ഇതെന്ന് ചോദിച്ച് തിരിഞ്ഞതും ഇക്കയും മർഷുക്കയും തുറിച്ചു നോക്കുന്നു..... അത് കണ്ട് ഞാനൊന്ന് ഞെട്ടി ഷാനുനെ തോണ്ടിയതും അവൾ എന്താടി പട്ടി നിനക്ക് വേണ്ടത് മനുഷ്യനെ ഒന്ന് വായി നോക്കാനും സമ്മതിക്കൂലേ.... ന്ന് പറഞ്ഞു എന്നോട് ചൂടായതും ഞാൻ അവളോട് ബാക്കിലേക്ക് നോക്കാൻ പറഞ്ഞു.

അത് കണ്ട് അവൾ തിരിഞ്ഞതും അവരെ കണ്ട് ഞെട്ടി എന്നെ നോക്കി.ഞാൻ അവൾക്ക് അതിനൊരു ഇളി പാസാക്കി ഇക്കാനീറ്റും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..... ഇതിനാണല്ലേ നിങ്ങൾ എടെക്ക് ഇങ്ങോട്ടു പോരുന്നേ.... എന്ന് ഇക്ക പറഞ്ഞതും ഞങ്ങൾ രണ്ടാളും ഒപ്പം ഏതിന് എന്ന് ചോദിച്ചു..... ഓ ഒന്നും അറിയാത്ത പാവങ്ങൾ....നിങ്ങൾ ഇങ്ങോട്ട് പോന്നപ്പോ തൊട്ട് ഞങ്ങൾ നിങ്ങളെ പിന്നാലെ ഉണ്ട്... ഇനി ബാക്കി ഒന്നും പറയണ്ടല്ലോ..... ന്ന് ഇക്ക ചോദിച്ചതും ഞങ്ങൾ വേണ്ടെന്ന് തലയാട്ടി.... ഇക്കാ അത് ഞങ്ങൾ ചുമ്മാ.... വീട്ടിലിരുന്നു ബോർ അടിച്ചപ്പോ..... വീട്ടിലിരുന്നു ബോറടിക്കുന്നതിന് ഇവിടെ വന്നു വായിനോക്കി ഇരിക്കാണോ ചെയ്യാ....നിങ്ങക്ക് ഞാൻ വെച്ചിട്ടുണ്ട്. വീട്ടിലോട്ട് വാന്നും പറഞ്ഞു അവർ പോവാൻ നിന്നതും ഞങ്ങൾ അവരെ പിടിച്ചു നിർത്തി.. ഇക്കാ പ്ലീസ് ഉമ്മാനോട് പറയല്ലേ....

ഉമ്മയിതറിഞാ പിന്നെ എനിക്ക് പുറത്തിറങ്ങാൻ പറ്റൂല... പ്ലീസ് ഇതോടെ ഞങ്ങൾ വായി നോട്ടം നിർത്തി അല്ലേ ഷാനു.... ആ..... ഫെബിക്കാ.... ഇനി ഞങ്ങൾ ആണുങ്ങളുടെ മുഖത്തേക്ക് പോലും നോക്കില്ല സത്യം.... മ്മ്മ്.....ഇത്തവണ ക്ഷമിച്ചിരിക്കുന്നു..... വേഗം വീട്ടിൽ പോവാൻ നോക്ക്... ആ ഞങ്ങൾ പോയ്കോളാം നിങ്ങൾ എങ്ങോട്ടാ.... ഞാൻ മർഷൂനെ നമ്മളെ പുഴയൊക്കെ ഒന്ന് കാണിച്ചിട്ട് വരാം..... എന്നാ ഞങ്ങളും വരാം.... അങ്ങനെയിപ്പോ വരണ്ട. വീട്ടിൽ പോടീ നേരം ഒരുപ്പാടായി എന്നും പറഞ്ഞു ഇക്ക ചൂടായതും ഞാൻ ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു ഷാനുനേം കൂട്ടി അവിടുന്ന് പോന്നു.. അപ്പൊ വെറുതെ ഒന്ന് മർഷുക്കാന്റെ മുഖത്തേക്ക് നോക്കിയതും മൂപ്പർ നല്ല കലിപ്പിൽ ആണ്.... അത് കണ്ടതും ഞാൻ വേഗം അവിടുന്ന് പോന്നു. വീട്ടിൽ എത്തി ഉമ്മാനോടും ഇത്താനോടും കുറച്ച് നേരം ചളിയടിച്ചിരുന്നു പിന്നെ നേരെ റൂമിലേക്ക് വിട്ടു ബെഡിലേക്ക് വീണു നന്നായിട്ടോന്ന് ഉറങ്ങി..... പിന്നെ എണീക്കുന്നത് ഇത്ത വന്നു വിളിച്ചപ്പോഴാണ്.....

എന്ത്‌ ഉറക്കാ മിന്നു ഇത്... ടൈം എത്ര ആയെന്ന് വല്ല വിജാരവും ഉണ്ടോ.... വാ ഫുഡ്‌ കഴിക്കാം.... അതിനൊക്കെ ആയോ.... എന്താ എന്നെ വിളിക്കാഞ്ഞെ.... എന്റെ നിസ്ക്കാരം.... നിന്നെ മൂന്നാമത്തെ വട്ടാ ഞാൻ വിളിക്കാൻ വരുന്നേ.... കുറച്ച് ഡേ ആയി മോളേ ശരിക്കും ഉറങ്ങീട്ട്.... മർഷുക്കാനെ നഷ്ട്ടപെടുമോന്നുള്ള പേടിയായിരുന്നു. ഇന്നാ ഒക്കെ ഒന്ന് ശരിയായത്. എന്നും പറഞ്ഞു എല്ലാ കാര്യങ്ങളും ഞാൻ അവളോടു പറഞ്ഞു.... ഞാൻ പറഞ്ഞില്ലേ നിന്നോട് ഒക്കെ ശരിയാവുംന്ന്...... ഇനി വാ എല്ലാരും താഴേ വെയിറ്റ് ചെയ്യുവാ..... ഒരു മിനിറ്റ് ഞാൻ മുഖം കഴുകിയിട്ടു വരാം..... അങ്ങനെ ഫുഡ്‌ കഴിക്കാൻ വേണ്ടി താഴേക്കിറങ്ങി.... ചെന്നപ്പാടെ ഉമ്മ എന്നെ തുറിച്ചു നോക്കിയതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.... മിന്നു നാളെ നേരത്തെ എണീറ്റോണം... ഡ്രെസ്സൊക്കെ എടുക്കാൻ പോവാനുള്ളതാ..എന്നത്തേയും പോലെ ഉച്ചക്ക് എണീക്കാനാണ് ഉദ്ദേശം എങ്കി ഞങ്ങളങ് പോവും ..നിന്റെ ഫ്രണ്ട്സിനേം വിളിച്ചോ....എന്ന് ഉപ്പച്ചി പറഞ്ഞതും ഞാൻ ഓക്കേ ന്ന് തലയാട്ടി...

. എടെക്ക് മർഷുക്കാനെ ഒന്ന് നോക്കിയതും മൂപ്പർക്ക് നമ്മളെ ഒന്നും ഒരു മൈൻഡ് ഇല്ലാ.... ഫുഡ്‌ ഒക്കെ തട്ടി വീണ്ടും മുകളിലെക്ക് തന്നെ പോയി....തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും ഉറക്കം ഏഴയലത്തു കൂടെ വരുന്നില്ല.എങനെ വരാനാ....ഇത്രേം നേരം പോത്ത് പോലെ ഉറങ്ങായിരുന്നില്ലേ..ശോ ഇനിപ്പോ എന്താ ചെയ്യാ ഉപ്പ ഉറങ്ങീട്ടുണ്ടാവോ ഇല്ലേൽ പോയി എന്തേലും പറഞ്ഞു തള്ളി മറിക്കായിരുന്നു.ചെന്ന് നോക്കാം ന്നും കരുതി താഴോട്ട് ഇറങ്ങി....ലേറ്റ് ഒക്കെ ഓഫായത് കണ്ടതും അവരൊക്കെ ഉറങ്ങാൻ പോയെന്ന് മനസ്സിലായി. ഇനി ടീവി ശരണം.അങ്ങനെ ടീവിയും ഓണാക്കി ചാനൽ മാറ്റി കൊണ്ടിരിക്കുന്ന ടൈമിൽ ആണ്.പെട്ടന്ന് ഒരു കിസ്സിങ് സീൻ കണ്ണിൽ പെട്ടത്...അങ്ങനെ അതും കണ്ടോണ്ടിരിക്കുംമ്പോഴാണ് പെട്ടന്ന് ആരോ എന്റെ അടുത്ത് വന്നിരിക്കുന്നത് പോലെ തോന്നിയത്....ടീവിയുടെ ലേറ്റ് മാത്രം ഉള്ളതോണ്ട് ശരിക്ക് കാണാനും പറ്റുന്നില്ല.പടച്ചോനെ കാത്തോണേ ന്നും പറഞ്ഞു ഞാൻ തിരിഞ്ഞ് നോക്കിയതും ആളെ മുഖം കണ്ട് ഞാൻ അലറാൻ വാ പൊളിച്ചതും പെട്ടന്ന് അവൻ എന്റെ വായ പൊത്തി പിടിച്ചു. കിടന്ന് കാറാതെഡീ ഇത് ഞാനാ മർശു എന്നും പറഞ്ഞു മൂപ്പർ കയ്യ് മാറ്റിയതും ഞാൻ നെഞ്ചിൽ കൈ വെച്ച് ശ്വാസം വിട്ടു.....

ഇയാൾക്ക് ഉറക്കോം ഇല്ലേ പാതിരാത്രിക്ക് മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിക്കാ..... ആ അപ്പൊ പാതിരാത്രിയാണെന്ന് നിനക്ക് അറിയാ.. എന്നിട്ട് ഇവിടെ വന്നു കിസ്സിങ് സീൻ കാണാ അലവലാതി..... അലവലാതി ഇയാടെ കുഞ്ഞമ്മ.....ഇതെന്റെ വീടാ ഞാൻ എനിക്ക് ഇഷ്ട്ടമുള്ളത് ചെയ്യും കേട്ടോടാ തെണ്ടി..... എന്താടി നീ വിളിച്ചേ.... ധൈര്യമുണ്ടേൽ ഒന്നൂടെ വിളിക്കെടി..... തെണ്ടി തെണ്ടി തെണ്ടി...... മതിയോ.... ആഹാ അത്രക്കായോ ന്നും പറഞ്ഞു മർഷുക്ക ടീവി ഓഫാക്കി എന്റെ കയ്യും വലിച്ചു മുകളിലേക്ക് നടന്നു.... ഡോ വിടെടോ എന്നും പറഞ്ഞു ഞാൻ ഇക്കാന്റെ കയ്യിൽ പിടിച്ചു തല്ലാൻ തുടങ്ങി.....എവിടെ മൂപ്പർക്ക് അതൊന്നും ഏശുന്നില്ലെന്ന് കണ്ടതും ഞാൻ നെക്സ്റ്റ് സ്റ്റെപ്പിലേക്ക് കടന്നു...... മര്യാദ ക്ക് വിട്ടോ ഇല്ലേൽ ഞാനിപ്പോ വിളിച്ചു കൂവും.... എന്നാ വിളിക്കെടി..... നീ ഇവിടെ എന്താ കണ്ടോണ്ടിരുന്നതെന്ന് ഞാൻ എല്ലാരേയും അറിയിക്കാം..... ന്നും പറഞ്ഞു ഇക്ക എന്നെ കൊണ്ടോയി ടെറസിന്റെ ഡോർ തുറന്നു അങ്ങോട്ട് വലിച്ചിട്ടു.. ഇനി വിളിക്കെടി........ ന്നും പറഞ്ഞു ഇക്ക എന്റെ അടുത്തേക്ക് വന്നതും എന്റെ ഹാർട്ബീറ്റ് ഉയരാൻ തുടങ്ങി....പെട്ടന്ന് ഞാൻ ഇക്കാനെ പിടിച്ചുന്തി ഓടാൻ നിന്നതും ഇക്ക എന്നെ പിടിച്ച് ചുമരിനോട്‌ ചേർത്ത് നിർത്തി.

അങ്ങനെ രക്ഷപെടാന്ന് മോൾ കരുതണ്ടാ.. പ്ലീസ് മർഷുക്ക എന്നെ വിട് ഞാൻ ഇനി വിളിക്കില്ല.....സോറി..... ഓക്കേ സ്വീകരിച്ചു ബട്ട്‌ വേറൊന്നുണ്ട് നീ എന്തിനാ നേരത്തെ എന്നെ കടിച്ചത്..അതിന് ഞാൻ തിരിച്ചു എന്തേലും തരണ്ടേന്നും പറഞ്ഞു ഇക്ക എന്റെ അരയിലൂടെ കൈ കൊണ്ട് പോയി എന്നെ ചേർത്ത് നിർത്തി അധരങ്ങൾ കീഴ്പ്പെടുത്തി......കുറച്ചു നേരം അങ്ങനെ നിന്നതും എനിക്ക് വേദനിക്കാൻ തുടങ്ങി..... ഞാൻ സർവ്വ ശക്തിയും എടുത്തു ഇക്കാനെ തള്ളി മാറ്റി അവിടുന്ന് ഓടി..... റൂമിൽ എത്തിയതും ഞാൻ ആദ്യം തന്നെ കണ്ണാടിയുടെ മുന്നിലേക്ക് പോയി.....ചുണ്ടിൽ മുറിവ് കണ്ടതും എനിക്ക് ആകെ കൂടെ ദേഷ്യം വന്നു....കോന്തൻ ഡ്രാക്കുള ഇനി ഇതെങ്ങനേന്ന് ചോദിച്ചാ ഞാൻ എല്ലാരോടും എന്ത്‌ സമാദാനം പറയും ഓരോന്ന് പിറുപിറുത്ത് ബെഡിലേക്ക് വീണു എപ്പോഴോ ഉറങ്ങിപ്പോയി...... ഡീ മിന്നു മതി ഉറങ്ങിയത്.... നീ രാത്രി കക്കാൻ പോവാറുണ്ടോ.... ഈ വൃത്തി കേട്ട സൗണ്ട് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ ന്നും വിചാരിച്ചു കണ്ണ് തിരുമ്മി നോക്കിയതും മുർഷി ഉണ്ട് 32പല്ലും കാട്ടി നിക്കുന്നു.....

പോയി പോയി ഇന്നത്തെ ഡേ പോയി......നിന്നെയല്ലേ ഇന്നത്തെ കണി ഇനി എന്തൊക്കെ ഉണ്ടാവോ എന്തൊ..... പോടീ.......നിന്ന് തള്ളാതെ നീ ഒന്ന് വേഗം റെഡിയാവ്.എല്ലാരും താഴെ റെഡിയാ.... ഇത്ര നേരത്തെയോ....നീയൊക്കെ എപ്പോ എത്തി. ഞാനും സാനിയും ഇക്ക കാർ എടുക്കാൻ വേണ്ടി വീട്ടിലേക്ക് വന്നിരുന്നു അപ്പൊ പോന്നു... എന്നിട്ട് സാനി എവിടെ..... അവൾ താഴെ നിന്റെ ഇക്കാനോട്‌ കത്തിയടിച്ചു നിക്കുന്നുണ്ട്... ഓ....നീ പൊക്കോ ഞാൻ ഇപ്പൊ വരാം ന്നും പറഞ്ഞു വേഗം ഒരു വൈറ്റ് ഗൗൺ എടുത്തിട്ട് സ്കാഫ് ചെയ്ത് അത്യാവശ്യം മേക്കപ്പ് ഒക്കെ ചെയ്ത് താഴേക്കിറങ്ങി..... ഇതാര് കള്ളിയങ്കാട്ട് നീലീയോ..... എന്നും പറഞ്ഞു ഇക്ക എന്നെ കളിയാക്കിയതും ഞാൻ പോടാ പട്ടിന്നും പറഞ്ഞു അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു..... രണ്ടും കൂടെ തുടങ്ങിയോ മിന്നു വേഗം ചായ കുടിച്ചു വാ....ന്നും പറഞ്ഞു ഉമ്മ കിച്ചണിലോട്ട് പറഞ്ഞയച്ചു...ചായയോക്കേ കുടിച് വന്നപ്പോ എല്ലാരും കാറിൽ കയറി ഇരുന്നിട്ടുണ്ട്.

സാനിയും മുർഷിയും ഷാനുവും കൂടി മർഷുക്കാന്റെ വണ്ടിയുടെ ബാക്കിൽ കയറിയിട്ടുണ്ട്....ഇക്കാന്റെ കാറിൽ ബാക്കിയുള്ളവരും....ഞാൻ എവിടെ കയറുംന്ന് ആലോജിച്ചു നിക്കുമ്പോഴാണ് മുർഷി ഇങ്ങോട്ടു വാന്നും പറഞ്ഞു എന്നെ വിളിച്ചത് ഞാൻ അവരെ അടുത്തേക്ക് ചെന്ന് ബാക്ക് ഡോർ തുറക്കാൻ നിന്നതും അവർ ഇവിടെ സ്ഥലം ഇല്ല ഫ്രണ്ടിൽ ഇരുന്നോന്നും പറഞ്ഞു എന്നെ ആട്ടിയതും ഞാൻ മർശുക്കാനെ നോക്കി കയറി ഇരുന്നു.അപ്പൊ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു ഇക്കാന്റെ ചുണ്ടിൽ തടവിയതും ഞാൻ വേഗം ചുണ്ട് കൂട്ടിപിടിച്ചു ഇക്കാനെ തുറിച്ചു നോക്കി....അത് കണ്ട് ഇക്ക സൈറ്റടിച്ചു വണ്ടി എടുത്തു.അങ്ങനെ ഷോപ്പിൽ എത്തിയതും ഞങ്ങൾ ലേഡീസ് സെക്ഷനിലെക്ക് ഒരു ഓട്ടം ആയിരുന്നു..ഷാനുന്റെ ഉപ്പാന്റെ ഷോപ്പ് ആയതു കൊണ്ട് ഞങ്ങൾക്ക് ഇവിടെയൊക്കെ നല്ല പരിജയം ആണ്....അവിടെ എത്തി ആദ്യം മെഹന്ദി കല്ല്യാണത്തിനുള്ള ഡ്രസ്സ്‌ നോക്കി....ഇത്തക്ക് റെഡ് ലഹങ്കയും ഞങ്ങൾ റെഡ് സാരിയും വാങ്ങി.പിന്നെ കല്യാണത്തിനു ഇടാൻ ഇത്താക്ക് ഗോൾഡൻ കളറിൽ സാരിയും ഞങ്ങൾ അതേ കളർ ഫ്രോക്കും എടുത്തു.ഇട്ടു നോക്കാൻ വേണ്ടി ഓരോരുത്തരായി ഓരോ ഡ്രസിങ് റൂമിലേക്ക് കയറി.ഞാനും ഒന്നിൽ കയറി ഡോർ അടക്കാൻ നിന്നതും അതിനുള്ളിലുള്ള ആളെ കണ്ട് ഞാൻ വായും പൊളിച്ചു നിന്നു........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story