❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 26

enikkay vidhichaval

രചന: SELUNISU

ഡ്രസ്സ്‌ ഇട്ടുനോക്കാൻ വേണ്ടി ഓരോരുത്തരും ഓരോ റൂമിൽ കയറിയതും ഞാനും ഒന്നിൽ കയറി. ഡോർ അടക്കാൻ നിന്നതും അതിനുള്ളിലുള്ള ആളെ കണ്ട് ഞാൻ വായും പൊളിച്ചു നിന്നു....മർഷുക്ക.... എന്തിനാ പടച്ചോനെ എപ്പഴും എന്നെ ഇതിന്റെ മുന്നിൽ ഇട്ടു കൊടുക്കുന്നെ...മൂപ്പർ ആണേൽ ഷർട്ടും അഴിച്ചിട്ട് ബോഡി ശോ കാണിച്ചോണ്ട് നിക്കുവാ.... കാണുന്നതിന് മുൻപ് മുങ്ങാന്നു കരുതി വേഗം പോവാൻ നിന്നതും ഇക്ക എന്റെ കൈ പിടിച്ചു വലിച്ചു ഉള്ളിലേക്കാക്കി ഡോർ അടച്ചു.... അത് കണ്ട് ഞെട്ടി ഞാൻ ഇക്കാനെ നോക്കി.... എന്താടി നീ ഇവിടെ.... ഞാൻ... ഞാൻ ഡ്രെസ് ഇട്ടു നോക്കാൻ വേണ്ടീട്ട്.... എന്നാ ഇട്ടു നോക്കിക്കോ.... ആ.... ഏ... എന്താ... നിനക്ക് ചെവി കേൾക്കില്ലേ.ഡ്രസ്സ്‌ ഇട്ടു നോക്കിക്കോന്ന്... അതിന് ആദ്യം നിങ്ങൾ ഒന്ന് പുറത്തേക്കു പോ.... ഞാൻ എന്തിനാ പോണേ....ഞാനും ഡ്രസ്സ്‌ മാറാൻ വേണ്ടി തന്നെ വന്നതാ. അപ്പൊ ഒരുമിച്ചങ് മാറാന്നേ.... അയ്യേ... അതിന് ഇയാളെ കെട്ടിയോളെ പോയി വിളിച്ചോ.... പെൺപിള്ളേരെ മുമ്പിൽ ഷർട്ടും ഇടാൻണ്ട് ബോഡി ശോ കാണിച്ചു നിക്കാ വൃത്തികെട്ടവൻ..

അതേടി ഞാൻ വൃത്തികെട്ടവൻ തന്നെയാ...എന്നും പറഞ്ഞു ഇക്ക എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ ബാക്കിലേക്ക് നീങ്ങി ഡോറിൽ തട്ടി നിന്നു...ഇക്ക അടുത്തെത്തും തോറും എനിക്ക് എന്തൊക്കെയോ ഫീൽ വരാൻ തുടങ്ങിയതും ഞാൻ കണ്ണടച്ചു പിടിച്ചു ശ്വാസം വിട്ടു. ഇക്കാന്റെ ചുടുനിശ്വാസം എന്റെ മുഖത്തെക്ക് തട്ടിയതും ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കി. അപ്പൊ ഇക്ക എന്റെ ചുണ്ടിലുള്ള മുറിവിൽ കൈ വെച്ചതും ഞാൻ എരിവ് വലിച്ചു ഇക്കാനെ നോക്കി. രാവിലെ ഫുഡ്‌ കഴിക്കാൻ പെട്ട പാട് എനിക്കെ അറിയൂ....ഇത് വരെ ആരും ഇത് ശ്രദ്ധിച്ചിട്ടില്ല.അത് തന്നെ വല്ല്യ ഭാഗ്യം... വേദനയുണ്ടോ.... ഇല്ലാ നല്ല സുഖം തോന്നുന്നുണ്ട്. എന്തെ കുറച്ച് വേണോ.... നീ തന്നാ വാങ്ങാൻ എപ്പോഴോ റെഡിയാ.... അയ്യേ.... പോയി സാനിയോട് ചോദിച്ചോ... അവൾ എടെക്ക് തരാറുണ്ട്. ഇനി നിന്റെം കൂടെ കിട്ടിയെന്ന് കരുതി എനിക്ക് പ്രോബ്ലം ഒന്നും ഇല്ലാ.... എന്നാ എനിക്ക് പ്രോബ്ലം ഉണ്ട്....ഇയാളൊന്ന് ഇറങ്ങി പോയെ... എനിക്കിത് ഇട്ട് നോക്കീട്ട് വേണം അവരെ അടുത്തേക്ക് പോവാൻ....

ഞാൻ പോയിട്ട് നീ ഇത് ഇട്ടു നോക്കില്ല. എന്റെ മുന്നിൽ നിന്ന് വേണേൽ നോക്കിക്കോ..... വേണേൽ ഞാൻ സഹായിക്കാന്നും പറഞ്ഞു ഇക്ക എന്റെ ഗൗണിൽ പിടിച്ചതും ഞാൻ മൂപ്പരെ കയ്യിൽ കടിച്ചു...... ആ..... വിടെടി രാക്ഷസി..... എന്റെ കൈ.... ആ എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.... മര്യാദക്ക് ഇറങ്ങി പൊക്കോ.ഇല്ലേൽ എന്റെ തനി കൊണം ഇയാൾ കാണും.... വല്ലാതെ വായിട്ടലക്കല്ലേ മോളേ....ഞാൻ ദേ ഇങ്ങനെയൊന്നു ചേർത്ത് പിടിച്ചാ തീർന്നു നിന്റെ ശൗര്യം..... ന്നും പറഞ്ഞു ഇക്ക എന്റെ അരയിൽ കൂടെ കയ്യിട്ടു എന്നെ ചേർത്ത് നിർത്തിയതും ശരീരമാകെ ഒരു വിറയൽ വന്നു.... ഞാൻ ഇക്കാന്റെ കണ്ണിലേക്കു തന്നെ നോക്കിനിന്നു..... അതിൽ ലയിച്ചങ്ങനെ നിക്കുംമ്പോഴാണ് ഡോർ ആരോ തുറന്നത്....നോക്കിയപ്പോയുണ്ട് ഷാനുവും മുർഷിയും ഉണ്ട് കണ്ണും മിഴിച്ച് നിക്കുന്നു...

പെട്ടന്ന് അവർ കാണാൻ പാടില്ലാത്തത് എന്തോ കണ്ട പോലെ തിരിഞ്ഞു നിന്നതും ഞാൻ ഞങ്ങളെ തന്നെ ഒന്നു സ്കാൻ ചെയ്തപ്പോഴല്ലേ സംഭവത്തിന്റെ കിടപ്പു വശം മനസ്സിലായത്......മർഷുക്ക ഇപ്പൊഴും എന്നെ വിട്ടിട്ടില്ല.... ഈ കോന്തനെ ഞാൻ ഷർട്ടും ഇട്ടിട്ടില്ല വഷളൻ. അവർ എന്ത് കരുതി കാണോ എന്തോ...... ഞാൻ ഇക്കാനെ ഒന്നു തറപ്പിച്ച് നോക്കി എന്നെ വിടാൻ പറഞ്ഞതും ഇക്ക ഇല്ലെന്ന് തലയാട്ടി. അപ്പൊ ഞാൻ ഇക്കാന്റെ കയ്യിൽ ഒരു പിച്ചു കൊടുത്തതും ഇക്ക കൈ എടുത്ത് എന്നെ തുറിച്ചു നോക്കി.... അതിനിടയിൽ ഷാനു വും മുർഷിയും ഞങ്ങളെ നോക്കി ഒരു അവിഞ്ഞ ഇളി പാസാക്കുന്നുണ്ട്..... ഞാൻ ഇക്കാന്റെ അടുത്തേക്ക് കുറച്ച് നീങ്ങി നിന്നു.... തൃപ്തിയായല്ലോ. അവർ ഇനി എന്തൊക്കെ വിചാരിച്ചു കാണും ന്ന് പടച്ചോനറിയാം... ഓഹോ ആണോ എന്നാ ഇപ്പൊ ശരിയാക്കി തരാട്ടോന്നും പറഞ്ഞൂ ഇക്ക അവിടെ ഉണ്ടായിരുന്ന ഷർട്ട്‌ എടുത്തിട്ട് ഷാനുനോടൂറ്റും പറ്റി പോയി നിങ്ങൾ ക്ഷമിക്കണം ന്നും പറഞ്ഞു.എന്നെ തിരിഞ്ഞു നോക്കി ചുണ്ടിൽ കൈ കൊണ്ട് തടവി അവിടുന്ന് ഇറങ്ങി പോയതും ഞാൻ വായും പൊളിച്ചു നിന്നു.....

പിന്നെ അവർ രണ്ടും വന്നു തലയ്ക്കൊന്നു തന്നപ്പോഴാണ് ഓക്കേ ആയത്. ഡീ... എന്നാലും നിന്നിൽ നിന്നും ഞങ്ങൾ ഇങ്ങനെയൊന്നു പ്രതീക്ഷിച്ചില്ല.... മിക്കവാറും കല്യാണത്തിനു മുൻപ് നിങ്ങൾ എന്നെ മാമിയാക്കോ ന്നും പറഞ്ഞു മുർഷി ഇളിച്ചതും ഞാൻ അവളെ വയറ്റിനിട്ടോരു കുത്ത് കൊടുത്തു... പൊടീ അലവലാതി... നിന്റെ ഇക്കാക്ക് വട്ടാ.... അവൻ പറയുന്നതൊക്കെ കണ്ണടച്ചു വിശ്വസിച്ചാലേ നിനക്ക് ഇതിനപ്പുറം തോന്നും.നിങ്ങൾ വരുന്നുണ്ടേൽ വാ എനിക്ക് ഇനി ഡ്രസ്സ്‌ ഒന്നും ഇട്ടു നോക്കണ്ട ഇത് തന്നെ മതിന്നും പറഞ്ഞു ഞാൻ അവിടുന്ന് പോന്നതും അവരും എന്റെ പിന്നാലെ വന്നു... ഉമ്മാന്റെ അടുത്തെത്തിയതും എവിടെയായിരുന്നെന്നും ചോദിച്ചു കണക്കിന് കിട്ടി.... അങ്ങനെ എല്ലാ കടയിലും കയറിയിറങ്ങി ഷോപ്പിങ് ഒക്കെ കഴിഞ്ഞ് ഹോട്ടലിൽ നിന്ന് ഫുഡും തട്ടി അവരെയൊക്കെ അവരുടെ വീട്ടിൽ ആക്കി ഞങ്ങടെ വീട് എത്തിയപ്പോഴേക്കും നേരം ഒരുപ്പാടായിരുന്നു..... വേഗം ഇറങ്ങി പോവാൻ നിന്നതും മർഷുക്ക എന്നെ അവിടെ പിടിച്ചു നിർത്തി....

കാറിൽ നിന്നിറങ്ങി പെണ്ണ് പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു വെച്ചു.....അത് കണ്ട് അവൾ എന്താ ന്നുള്ള രീതിയിൽ എന്നെ നോക്കി.. ഡീ ഇപ്പൊ തന്നെ വീട്ടിൽ കയറണോ.... വേണ്ടാ ഇയാൾ നേരം വെളുത്തിട്ട് കയറിയാ മതി.... ഞാൻ പോവാ.... ആ നിക്ക് പെണ്ണെ.... നമുക്കൊരു ഡ്രൈവിനു പോയാലോ..... ഓ...പിന്നെ എനിക്ക് ഉറക്കം വന്നിട്ട് പാടില്ല.. താൻ പോയി തന്റെ സാനിയെ വിളിച്ചു പൊക്കോ....... നീ എന്ത് സാധനാടി....സാധാരാണ പെൺകുട്ടികൾ നൈറ്റ് ഡ്രൈവ് എന്നൊക്കെ പറഞ്ഞാ ചാടി കളിക്കാവും... ഇപ്പൊ ഇയാളല്ലേ പറഞ്ഞെ ഞാൻ പെണ്ണാണെന്ന കാര്യത്തിൽ ഡൌട്ട് ഉണ്ടെന്ന്.... ഓ...ന്റെ പൊന്നൂ നമിച്ചു നീ എങ്ങോട്ടും വരണ്ട ഇറങ്ങി പോടീ....ന്ന് പറഞ്ഞു ഒച്ചയിട്ടതും അവൾ കാത് രണ്ടും പൊത്തി പിടിച്ചു.... എന്താടി നിന്നോട് ഇറങ്ങാൻ പറഞ്ഞില്ലേ.... പോ.... ന്നു പരഞതും അവൾ എന്നെ നോക്കി കണ്ണ് നിറച്ചു ഡോർ തുറന്ന് ഇറങ്ങി പോയി... പെണ്ണിന്റെ കണ്ണ് നിറയുന്നത് കാണാൻ ആഗ്രഹമില്ലെങ്കിലും എന്റെ കാരണത്താലാവുംമ്പോ അത് കാണാൻ ഒരു പ്രേത്യേക സുഖമാണ്.....

അവൾ ഇറങ്ങി പോയതും ഞാനും ഇറങ്ങി വണ്ടി ലോക്ക് ആക്കി നേരെ റൂമിലേക്ക് വിട്ടു. ഞാൻ ചെന്നപ്പോ ഫെബി ഫോണിൽ നല്ല സൊള്ളലിലാ... എന്നെ കണ്ടതും അവൻ ആകെ ഒന്നു പരുങ്ങികൊണ്ട് എന്തൊക്കെയോ പറഞ്ഞു ഫോൺ കട്ടാക്കി എന്നെ നോക്കി ഒരു അവിഞ്ഞ ഇളി ഇളിച്ചു.... എന്താടാ ഫെബി നിന്റെ മുഖത്തൊരു കള്ള ലക്ഷണം.... സത്യം പറയെടാ ആരായിരുന്നു ഫോണിൽ.... അത്..... അതെടാ എന്റെ പേഷ്യന്റാ.... ഈ നട്ടപാതിരാക്കാണോ പേഷ്യന്റ്. ഈ ടൈമിൽ നിന്നെ വിളിക്കാൻ നീ വയറു ഡോക്ടർ ഒന്നും അല്ലല്ലോ ഒരു ഐ സ്പെഷ്യലിസ്റ്റ് അല്ലേ.... ഇത് അതൊന്നും അല്ല നീ ആ ഫോണിങ് തന്നേ..... ഡാ.... സീൻ ആക്കല്ലേ.... നീ കരുതിയത് ശരിയാ.... അത് എന്റെ പേഷ്യന്റല്ല.... എന്റെ ലൈഫ് ആ.... ആഹാ അങ്ങനെ വരട്ടെ.. ഇതെനിക്ക് നേരത്തെ തോന്നിയതാ ആരാ മോനെ ആ നിർഭാഗ്യവതി.... പോടാ.... അത് നീ എന്നോട് ഇപ്പോ ചോദിക്കരുത്.. ടൈം ആവുമ്പോ ഞാൻ പറയാം നീ ഇപ്പൊ വന്നു കിടക്കാൻ നോക്ക് നാളെ മുതൽ പിടിപ്പത് പണിയുണ്ട്.....

അല്ല മർശു ഫാസി എന്താ ഡ്രസ്സ്‌ എടുക്കാനൊന്നും വരാഞ്ഞേ.... അവൻ ഉമ്മാന്റെ വീട്ടിലാ തലേന്ന് ഇങ്ങെത്തുംന്നും പറഞ്ഞ് ഞാൻ വേഗം ഫ്രഷ് ആയി ബെഡിലേക്ക് വീണു....ഷീണം കാരണം പെട്ടന്ന് ഉറങ്ങി പോയി. പിന്നെയുള്ള രണ്ട് ഡേയും ഫുൾ ബിസി ആയിരുന്നു... പെണ്ണിന്നെ ഒന്നു ശരിക്ക് കാണാൻ കൂടെ കിട്ടീട്ടില്ല..... അങ്ങനെ ഇന്നാണ് മെഹറുന്റെ മെഹന്ദി രാവ്... മുർഷിയേയും സാനിനെയും കൂട്ടി ഫാസി രാവിലെ തന്നെ എത്തിയിട്ടുണ്ട്.... പിന്നെ അവനും കൂടി ഞങ്ങളെ ഒപ്പം..... അങ്ങനെ ഒക്കെ ഒന്ന് സെറ്റ് ആയതും ഞങ്ങൾ ഡ്രസ്സ്‌ മാറാൻ വേണ്ടി റൂമിലേക്ക് വിട്ടു. അവരെ ഡ്രെസ്സിനു മാച്ച് ആക്കി റെഡ് കുർത്തയാണ് ഞങ്ങളും എടുത്തേ.... വൈറ്റ് മുണ്ടും... അങ്ങനെ റെഡിയായി താഴേക്ക് ഇറങ്ങിയതും പാട്ടും കളിയൊക്കെ അവിടെ തുടങ്ങിയിട്ടുണ്ട്.... മെഹറുത്ത നല്ല മൊഞ്ചത്തിയായിട്ട് സ്റ്റേജിൽ ഇരിപ്പുണ്ട്...

നമ്മളെ പെണ്ണിനെ നേരം ഇത്രയായിട്ടും ഒന്നു കണ്ടിട്ട് കൂടിയില്ല. ചുറ്റും അവളെ തന്നെ നോക്കി നിക്കുമ്പോഴാണ് ഫാസി എന്നെ തോണ്ടിയത് ഞാൻ തിരിഞ്ഞു നോക്കിയതും അവൻ മുകളിലേക്ക് നോക്കെന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട് നോക്കിയതും ശരിക്കും പെണ്ണിനെ കണ്ട് കിളി പോയിട്ടുണ്ട്...അത്രക്ക് മൊഞ്ചുണ്ട് പെണ്ണിനെ കാണാൻ.....ഇവളെന്റെ കൈക്ക് പണിയാക്കും....ന്നൊക്കെ ആലോചിച്ചു അവളെ തന്നെ നോക്കി നിക്കുമ്പോഴാണ് മുർഷി വന്നു എന്നെ പിടിച്ച് കുലുക്കിയത്.... ഞാൻ തല കുടഞ്ഞ് അവളെയൊന്നു നോക്കിയതും പെണ്ണ് ഫാസിയോടും ഫെബിയോടും എന്തോ പറഞ്ഞു ചിരിക്ക്ണ്ട്.... മർഷുക്ക ഇങ്ങളെന്താ പൊട്ടൻമാരെ പോലെ നിക്കുന്നേ.....ഞങ്ങളൊക്കെ എങനെ ഉണ്ടെന്ന് ഒന്ന് പറയിൻ...എന്ന് ഷാനു പറഞ്ഞതും ഫാസി അവളെ പിടിച്ചു വലിച്ചു.... അതെന്താടി നിനക്ക് എന്നോട് ചോദിച്ചാ...ഞാൻ പറഞ്ഞു തരില്ലേ നിനക്ക്..... അതിന് ഇങ്ങക്ക് ഡ്രെസ്സിനെ കുറിച്ച് എന്ത് തേങ്ങയാ അറിയാ.....മർഷുക്ക പറഞ്ഞാ മതി....ന്നും പറഞ്ഞു അവൾ എന്നെ നോക്കിയതും ഞാൻ അവൾക്ക് ചിരിച്ചു കൊടുത്തു....

പൊക്കി പറയാണെന്ന് കരുതരുത്....സാരി ഉടുത്തിട്ട് നിങ്ങൾ മൂന്നിനെയും കാണാൻ അടാർ ലുക്ക്‌ ആയിട്ടുണ്ട്...എന്നും പറഞ്ഞു ഞാൻ സാനിയെയും ഷാനുവിനെയും മുർഷിയേയും ഒന്ന് പൊക്കിയതും പെണ്ണ് നമ്മളെ തുറിച്ചു നോക്കുന്നത് ഞാൻ കാണുന്നുണ്ട്. അവളെ ഒന്ന് വട്ടാക്കാൻ വേണ്ടീട്ട് തന്നെയാ അവരെ എടുത്ത് പറഞ്ഞത്..... അവളെ ആ നോട്ടം കണ്ടതും ഒന്നൂടെ ചൂടാക്കാന്ന് കരുതി.... ബട്ട്‌ വേറെ ചിലർക്ക് സാരി ഉടുത്തിട്ട് ഈർക്കിളിക്ക് തുണി ചുറ്റിയത് പോലുണ്ട്....ന്റെ മിന്നു നിനക്ക് വേറെ വല്ല ഡ്രെസ്സും ഇട്ടാ പോരായിരുന്നോ നിനക്കിത് ഒരു മാച്ചും ഇല്ലാട്ടോ...അയ്യേ ഭയങ്കര ബോറിങ് ആണെന്ന് പറഞ്ഞതും അവൾ കരഞ്ഞു കൊണ്ട് മുകളിലേക്ക് ഓരോട്ടം ആയിരുന്നു. അത് കണ്ട് ഞാൻ ചിരിച്ചു തിരിഞ്ഞതും ഒക്കെ കൂടെ എന്നെ കടിച്ചു കീറാൻ നിക്കുന്നത് പോലെയുണ്ട്. ഫെബി വന്നു എന്റെ വയറ്റിനിട്ട് ഒരു കുത്ത് തന്നതും ഞാൻ വേദന കുനിഞ്ഞു പോയി.... നല്ലൊരു ഡേ ആയിട്ട് എന്റെ പെങ്ങളെ നീ കരയിപ്പിച്ചില്ലേ അതിനുള്ളതാ ഇത്.... അവളെ കണ്ട് നിന്റെ കിളി പോയത് ഞാൻ കണ്ടതാ എന്തിനാടാ....

ഒന്നൂല്ലളിയോ അവളെ അങ്ങനെ വട്ട് പിടിപ്പിക്കാൻ എനിക്കെന്തോ ഒരു ഇന്ട്രെസ്റ്റ്..... അതോണ്ടാ അത് ഞാനിപ്പോ ശരിയാക്കി തരാം വെയിറ്റ് ന്നും പറഞ്ഞു ഞാൻ അവളെ മുറിയിലേക്ക് കയറി ഡോർ ലോക്ക് ആക്കി.... പെണ്ണ് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല... ഇപ്പൊഴും നല്ല കരച്ചിലിലാ...... ഞാൻ ചെന്ന് അവളെ അടുത്തിരുന്ന് അവളെ ഷോൾഡറിൽ കൈ വെച്ചതും അവൾ മുഖം ഉയർത്തി എന്നെ നോക്കി. ഞാനാണെന്നറിഞ്ഞതും അവൾ എന്റെ കൈ തട്ടി മാറ്റി എന്നെ ദഹിപ്പിച്ചു നോക്കി അവിടുന്ന് എഴുന്നേറ്റു നിന്നു.... എന്തിനാ വന്നേ ഇനിയും സങ്കടപെടുത്താനോ.... ഞാൻ അന്ന് ഇഷ്ട്ടമില്ലെന്ന് പറഞ്ഞതിനല്ലേ എന്നേയിട്ട് ഇങ്ങനെ സങ്കടപെടുത്തുന്നേ..എന്നാ കേട്ടോ... പിന്നേം പിന്നേം ഇയാളെ വായെന്ന് എന്റെ പെണ്ണാന്ന് കേൾക്കാൻ വേണ്ടീട്ടാ ഞാൻ അങ്ങനെ പറഞ്ഞെ എന്നിട്ട് അതപ്പോ തന്നെ സമ്മതിച്ചു എന്നെ ഇടങേറാക്കാൻ സാനിയെ ഇറക്കിലേ....

നോക്കി പേടിപ്പിക്കണ്ട എല്ലാം ഞാൻ അറിഞ്ഞതാ ഷാനുന് എന്റെ സങ്കടം കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ട് അവളെന്നോട് ഇന്നലെ ഒക്കെ പറഞ്ഞു.... ഐ ലവ് യു പറയിക്കാൻ നടക്കാ.....പറയാൻ എനിക്ക് സൗകര്യം ഇല്ലാ കൊണ്ടോയി കേസ് കൊടുക്ക്.നിങ്ങക്ക് വേണ്ടീട്ടാ ഈ സ്കാഫ് പരിപാടി കണ്ണിനു നേരെ കണ്ടൂടാഞ്ഞിട്ടും ചുറ്റി കെട്ടി നടക്കുന്നെ ഇനി എനിക്ക് മനസ്സില്ല ഇയാളെ ഇഷ്ട്ടത്തിന് നടക്കാൻ എന്നും പറഞ്ഞു അവൾ സ്കാഫ് ഊരി വലിച്ചെറിഞ്ഞു ബെഡിൽ വന്നിരുന്നു...... ഇവൾ മിക്കവാറും എന്റെ കണ്ട്രോൾ കളയും.. അപ്പൊ ഒക്കെ അറിഞ്ഞിട്ടുണ്ട്. ഡീ ഷാനു നിനക്ക് ഞാൻ വെച്ചിട്ടുണ്ട്..... വെറുതെ അല്ല ഇവക്ക് സാനിയെ കാണുമ്പോ ദേഷ്യം വരാത്തത്..... ഓരോന്ന് ആലോജിച്ച് ഞാൻ മിന്നൂന്റെ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളെ തോളിലൂടെ കയ്യിട്ടു..... അത് കണ്ട് അവൾ എന്റെ കൈ എടുത്ത് മാറ്റി.അപ്പോ ഞാൻ അവളെ അരയിലൂടെ കയ്യിട്ടു അവളെ വയറിലൊന്നു നുള്ളിയതും പെണ്ണ് എന്നെ ഒറ്റ തള്ളായിരുന്നു....ഞാൻ നേരെ ബെഡിലേക്ക് മറിഞ്ഞതും അവിടെ കിടന്ന് അവളെ നോക്കി ചിരിച്ചു.....

അപ്പൊ പെണ്ണ് ഭദ്ര കാളി ലുക്കിൽ എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുന്നേറ്റു ഇരുന്ന് അവളെ വലിച്ചു എന്റെ മടിയിൽ ഇരുത്തി.. അവൾ എഴുന്നേറ്റ് പോവാൻ നിന്നതും വയറിലൂടെ വട്ടം ചുറ്റി പിടിച്ചു...... എന്റെ താടി അവളുടെ ഷോൾഡറിൽ വെച്ചതും അവൾ കഴുത്ത് വെട്ടിച്ച് വീണ്ടും എഴുന്നേൽക്കാൻ നോക്കി.... ദേ പെണ്ണെ അടങ്ങി നിന്നില്ലേൽ കടിക്കും ഞാൻ...പറ എന്തിനാ എന്റെ മിന്നൂന് ഇത്രക്ക് ദേഷ്യം.....ഞാൻ നിന്നെ കളിപ്പിച്ചതിനാണോ...അത് നീയും അങ്ങനെ ചെയ്തോണ്ടല്ലേ..... ഏതായാലും നീ ഒക്കെ അറിഞ്ഞ സ്ഥിതിക്ക് നമുക്ക് കാര്യത്തിലേക്ക് കടക്കാം..... എന്ന് പറഞ്ഞതും അവൾ എന്താന്നുള്ള രീതിയിൽ എന്റെ മുഖത്തെക്ക് നോക്കി.... മനസ്സിലായില്ല...... എന്നോട് പറ ഐ ലവ് യൂ ന്ന്.... അയ്യടാ പറയാൻ പറ്റിയൊരു മോന്ത.... ഒന്ന് പോയെ.... അത് പറയാതെ നീയും ഞാനും ഇവിടുന്ന് പോവൂല..... പോണ്ട... എനിക്ക് പോയിട്ട് അർജന്റ് ഒന്നൂല്ല.... ഓ... അങ്ങനെയാണോ എന്നാ ഓക്കേ...ന്നും പറഞ്ഞു ഞാൻ അവളേം കൊണ്ട് ബെഡിലേക്ക് വീണതും അവൾ ചെരിഞ്ഞു എന്നെ നോക്കി എണീക്കാൻ നിന്നു..

നമ്മൾ വിടോ ഞാൻ പെട്ടന്ന് എണീറ്റു അവളെ മേലേ കൈ കുത്തി നിന്നതും അവൾ ഒന്ന് ഞെട്ടിയിട്ടുണ്ട്.... ഏതായാലും നിനക്ക് എന്നെയും ഇഷ്ട്ടാണ് എനിക്ക് നിന്നെയും ഇഷ്ട്ടാണ്. നമ്മൾ കല്യാണവും കഴിക്കും. അപ്പൊ ഫസ്റ്റ് നൈറ്റ്‌ നേരത്തെ നടന്നൂന്ന് കരുതി എനിക്ക് പ്രോബ്ലം ഒന്നൂല്ല...ന്നും പറഞ്ഞു ഞാൻ കുർത്ത അഴിക്കാൻ നിന്നതും അവൾ വേണ്ടാ ഞാൻ പറയാന്നും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ട് എന്റെ കാലിൽ ചവിട്ടി നിന്നു....എന്നിട്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു. തല തെറിച്ചു നടന്ന എന്റെ മനസ്സിൽ പ്രണയത്തിന്റെ പ്രകാശം പരത്തിയ എന്റെ ഇക്കയാണ് ഇന്നെന്റെ എല്ലാം........ ഒരുപ്പാട് ഇഷ്ട്ടാ എന്റെ ഇക്കാനെ. ആദ്യമായിട്ടാ ഒരാളോട് പ്രണയം എന്ന വികാരം തോന്നുന്നത്. ഇക്കനോട് എനിക്ക് എത്രത്തോളം ഇഷ്ട്ടമുണ്ടെന്നു മനസ്സിലായത് ഇക്ക എന്നെ അവോയ്ഡ് ചെയ്തപ്പോഴാ..... ലവ് യൂ മർശുക്ക ......

ഇനി എനിക്ക് പറ്റില്ല നിങ്ങളില്ലാതെ കൂടെ കൂട്ടില്ലേ എന്നെ ന്നും ചോദിച്ചു അവൾ എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചതും ഒരുപ്പാട് സന്തോഷം തോന്നി..... ഞാൻ അവളെ വയറിലൂടെ വട്ടം ചുറ്റി എന്നിലേക്കൊന്ന് കൂടെ അടുപ്പിച്ചു.... ലവ് യൂ റ്റൂ മിന്നു....ഇനി നിന്റെ കണ്ണ് ഞാൻ എന്നല്ല ആരു കാരണത്താലും നിറയാൻ ഞാൻ സമ്മതിക്കില്ല..... നീ കേൾക്കാൻ കൊതിക്കുന്നത് ഞാൻ ഒന്നൂടെ പറയാം. നിന്റെ കഴുത്തിൽ ഒരു മഹർ വീഴുന്നുണ്ടേൽ അതെന്റെ കൈ കൊണ്ടാവും. നീ എന്റെ പെണ്ണാ....എന്റെ മാത്രം ന്ന് പറഞ്ഞു അവളോട് ചിരിച്ചതും അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

കുറച്ചു നേരം ആ നിൽപ്പ് തുടർന്നതും ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.അപ്പൊ അവൾ കുറച്ച് നേരം കൂടെ ന്നു പറഞ്ഞു ചിണുങ്ങി കൊണ്ട് വീണ്ടും എന്നെ പറ്റിച്ചെർന്നു... മിന്നു ഇങ്ങനെ നിന്നാ ശരിയാവില്ല.താഴെ എല്ലാരും നമ്മളെ തിരക്കുന്നുണ്ടാവും.അതോണ്ട് മോൾ നേരത്തെ പോലെ സ്കാഫ് ചെയ്ത് ഒന്ന് മൊഞ്ചത്തി ആയിക്കേ.... ഇങ്ങനെ നിന്നാലേ ഒക്കെ കയ്യീന്ന് പോവും.... ഇത്രയും നേരം പിടിച്ചു നിന്നത് എങ്ങനെയാന്നു എനിക്കേ അറിയൂ ന്നും പറഞ്ഞു ചിരിച്ചതും അവൾ എന്റെ നെഞ്ചിനൊരു കുത്ത് തന്നു സ്കാഫ് ചെയ്ത് മുഖമൊക്കെ ക്ലിയർ ആക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ അവളെയും കൂട്ടി ഞങ്ങളെ ആദ്യത്തേ സെൽഫി ക്ലിക്ക് ചെയ്തു..... അപ്പൊഴേക്കും ഡോറിൽ മുട്ട് വീഴാൻ തുടങ്ങിയതും അതാരാവുംന്ന് ഉറപ്പുള്ളതു കൊണ്ട് ഞാൻ അവളെയും ചേർത്ത് പിടിച്ചു ഡോർ തുറന്നു...... ......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story