❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 27

enikkay vidhichaval

രചന: SELUNISU

 അവൾ ഒക്കെ ക്ലിയർ ആക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ ഞങ്ങളെ ആദ്യത്തെ സെൽഫി ക്ലിക്ക് ആക്കി.അപ്പൊ ഡോറിൽ മുട്ട് കേട്ടതും അത് ആരാവുംന്ന് ഉറപ്പുള്ളതു കൊണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു ഡോർ തുറന്നതും ഞങ്ങടെ ബാക്കി ടീംസൊക്കെ കയ്യടിച്ചു ഞങ്ങളെ ചെവി പൊട്ടിച്ചു.അപ്പൊ തന്നെ അവരൊക്കെ കേട്ടെന്ന് മനസ്സിലായി...... തെണ്ടികൾ ഒളിഞ്ഞു നിന്നു ഒക്കെ കേട്ട് കാണും.... ഞങ്ങൾ അവരെ നോക്കി ഒന്ന് ചിരിച്ചു.... കാര്യങ്ങളൊക്കെ ഓക്കേ ആയ സ്ഥിതിക്ക് എന്റെ തല തെറിച്ച പെങ്ങളെ ഞാൻ നിന്നെ ഏൽപ്പിച്ചിരിക്കുന്നുന്നും പറഞ്ഞു ഫെബി മിന്നൂന്റെ കൈ എടുത്ത് എന്റെ കയ്യിലേക്ക് ചേർത്തു വെച്ചതും അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു മറ്റേ കൈ കൊണ്ട് ഫെബി ടെ വയറിനിട്ടൊരു കുത്ത് കൊടുത്തു.... തല തെറിച്ചതു നിന്റെ കെട്ടിയോൾക്കാടാ ചീമ പോത്തേ....

ചീമ പോത്ത് നിന്റെ കെട്ടിയോനാഡീന്നു പറഞ്ഞതും ഞാൻ അവനെ തറപ്പിച്ചോന്ന് നോക്കി.... സോറി അളിയാ....അറിയാണ്ട് പറഞ്ഞതാ.മാറ്റി പിടിക്കാം.ചീമ പോത്ത് നിന്റെ കെട്ടിയോന്റെ കെട്ടിയോളാഡീ.... ഡാ....നിന്നെ ഞാൻ ന്നും പറഞ്ഞു മിന്നു ഫെബിന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും ഫാസി ഇടക്ക് കയറി.... അതേയ് നിങ്ങടെ ആങ്ങളയുടെയും പെങ്ങടേം ഗുസ്തി കാണാനാണോ ഞങ്ങളെ ഇങ്ങോട്ടു ക്ഷണിച്ചത്.നിങ്ങൾ താഴേക്ക് വരുന്നുണ്ടേൽ വാ ഞങ്ങൾ പോവാന്നും പറഞ്ഞു ഫാസി ഷാനുന്റെ കൈ പിടിച്ചു വലിച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി... എങ്ങോട്ടാ പിടിച്ചു വലിച്ച്. താഴെ ഉമ്മയും ഉപ്പയും ഒക്കെ ഉണ്ട്. ഇങ്ങനെ അവരെ മുന്നിലേക്ക് പോയാലേ അവർ ഇക്കാനെ അടിച്ചു പഞ്ഞിക്കിടും.... ഓ.. പിന്നെ നിന്നെ പോലെ ഒരുത്തി എങനെലും പോയി കിട്ടിയാ മതിന്നാവും അവരെ മനസ്സിൽ.

ചിലക്കാണ്ട് വാടി ആരേലും കണ്ടാലേ മറുപടി ഞാൻ കൊടുത്തോളാം ന്നും പറഞ്ഞു അവൻ ഷാനുനേറ്റ് പോയതും ഞങ്ങളും ചിരിച്ചോണ്ട് അവരെ കൂടെ ഇറങ്ങി.... താഴെ എത്തിയപ്പോ മെഹറു ഞങ്ങളെ അങ്ങോട്ട് വിളിച്ചതും ഞങ്ങൾ ഒക്കെ കൂടെ സ്റ്റേജിലേക്ക് ഇടിച്ചു കയറി.... എവിടെ ആയിരുന്നു നിങ്ങളൊക്കെ.. എത്ര നേരായി ഞാൻ നോക്കുന്നു... അതിന് ഇവരെ മേക്കപ്പ് കഴിയണ്ടെ... ഒക്കെ ഐശ്വര്യ റായി മാരാന്നാ വിജാരം. 10പൈസക്കില്ലാന്ന് നമ്മക്കല്ലേ അറിയൂ...എന്നും പറഞ്ഞു ഫാസി ചിരിച്ചതും പെൺപടകൾ ഓക്കെ കൂടെ അവനെ പഞ്ഞിക്കിട്ടു. അത് കണ്ട് ഞങ്ങൾ ചിരിച്ചൊരു വഴിക്കായി. ലാസ്റ്റ് ഞങ്ങൾ ഇടപെട്ട് പ്രോബ്ലം സോൾവാക്കി... എന്നാലും എന്റെ ഷാനു നീയും ഇവരെ കൂടെ ചേർന്നെന്നെ ദ്രോഹിക്കുംന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.... ഈ കാര്യത്തിൽ ഞാൻ അവരെ കൂടെയാ...

നിങ്ങൾ എന്താ പറഞ്ഞെ... ഐശ്വര്യറായി മാരാന്നാ വിചാരംന്നോ. പിന്നെ എന്ത് തേങ്ങ കണ്ടിട്ടാ എന്റെ പിന്നാലെ കൂടിയേ.... എന്ത് കണ്ടിട്ടാന്ന് ഞാൻ പറഞ്ഞു തരാം. നീ ഇങ്ങടുത്ത് വാ.... ഇവര് കേട്ടാ മോശാ.... വൃത്തികെട്ടവൻ. നിങ്ങളെ ഞാനിന്ന് ന്നും പറഞ്ഞു അവൾ മൈലാഞ്ചി പ്ലേറ്റ് എടുത്ത് അവനു നേരെ എറിഞ്ഞതും അത് കൃത്യമായി അവന്റെ മുഖത്തും ഷർട്ടിലും ആയി. അത് കണ്ട് ഞങ്ങളൊക്കെ അവനെ നോക്കി ചിരിച്ചതും അവൻ ദേഷ്യത്തിൽ ഷാനുന്റെ അടുത്തേക്ക് ചെന്ന് അവളെ കയ്യിൽ പിടിച്ചതും അവൾ ഞങ്ങളെ എല്ലാവരെയും ദയനീയമായി നോക്കി..... നീ ആരെ നോക്കിയിട്ടും കാര്യല്ല. ഇത് നീ തന്നെ ക്ലീൻ ചെയ്ത് തന്നേ പറ്റൂ.... വാടിന്നും പറഞ്ഞു അവൻ അവളേം പിടിച്ചു വലിച്ചോണ്ട് അവിടുന്ന് പോയി.... അല്ല അവർ തമ്മിൽ എന്താ റിലേഷൻ..... എന്ന് മെഹറു ചോദിച്ചതും ഞങ്ങൾ ഒപ്പം ബാക്കിലേക്ക് തിരിഞ്ഞു നോക്കി ഒന്നിളിച്ചു കാണിച്ചു..... ഓ.... ഇപ്പൊ മനസ്സിലായി. ഇനി ഈ കൂട്ടത്തിൽ ആരേലും ലൈൻ വലിക്കുന്നുണ്ടോ.... മിന്നു നിന്റെ കാര്യം ഓക്കേ ആയല്ലേ.....

ന്നും പറഞ്ഞു ഇത്ത ചിരിച്ചതും മിന്നു മെഹറുന്റെ അടുത്തേക്ക് ചെന്നു.... അതിത്താക്ക് എങനെ മനസ്സിലായി.... അത് നീ അവന്റെ കയ്യിലുള്ള പിടി കണ്ടപ്പോ മനസ്സിലായി... ന്ന് പറഞ്ഞതും അവൾ പെട്ടന്ന് എന്റെ കയ്യിലുള്ള പിടി വിട്ട് ഒരു വളിഞ്ഞ ഇളി ഇളിച്ചു.... അങ്ങനെ മെഹറൂനോട്‌ ഓരോന്ന് സംസാരിക്കുന്നതിനിടയിലാണ് ഷാനുവും ഫാസിയും വരുന്നത് കണ്ടത്.... ഷാനുന്റെ മുഖം ആണേൽ ഒരു കൊട്ടയുണ്ട്..അത് കണ്ട് ഫെബി അവനോട് കാര്യം തിരക്കിയതും അവൻ പറഞ്ഞ മറുപടി കേട്ട് ഞങ്ങൾ വായും പൊളിച്ചു നിന്നു.. എന്താ ഫാസി ഇവളെ മുഖം കടുന്നൽ കുത്തിയത് പോലെ..... നീ എന്താ അവളെ ചെയ്തേ.... അത് എനിക്കിട്ട് തന്നതിന് ഞാൻ അവൾക്ക് ചെറിയൊരു സമ്മാനം കൊടുത്തു... 10മാസം കഴിഞ്ഞാ പുറത്തേക്കു വന്നു നിന്നെ മാമാ ന്ന് വിളിക്കും എന്തെ മതിയോ.... ഓ... ന്റെ പൊന്നോ ഞാനൊന്നും ചോദിച്ചില്ല.....

അതാ നല്ലത്... എല്ലാരും ഒന്ന് കൂടി നിന്നേ. നമുക്കൊരു ഫോട്ടോ എടുക്കാം.... ന്ന് പറഞ്ഞതും എല്ലാരും റെഡിക്ക് നിന്നു.. പിന്നെ മൈലാഞ്ചി ഒക്കെ ഇട്ടു കൊടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തള്ളി മറിക്കുന്നതിനിടയിലാണ് ഉപ്പ ഫുഡിന്റെ കാര്യം നോക്കാൻ പറഞ്ഞത്. അപ്പൊ തന്നെ പെൺപടയെ അവരെ വഴിക്ക് വിട്ട് ഞങ്ങൾ അവിടുന്ന് പോന്നു....അവിടെ ഒക്കെ സെറ്റാക്കി തിരിച്ചു പോന്നതും അവള്മാരൊക്കെ കൂടി അവിടെ കിടന്ന് ഡാൻസ് ചെയ്യുന്നതാണ് കണ്ടത്.... മിന്നു ആണേൽ നല്ല പോലെ കളിക്കുന്നുണ്ട്. പെട്ടന്നാണ് അവിടെ കൂടി നിന്ന കുറച്ചു ചെക്കൻമാരിലേക്ക് എന്റെ കണ്ണ് പോയത് അവർ മിന്നൂനെ നോക്കി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.... നോക്കിയപ്പോ അവളെ വയറിന്റെ അവിടെയുള്ള സാരി നീങ്ങി ആ ഭാഗം കാണുന്നുണ്ട് അത് കണ്ടിട്ടാണ് ചെറ്റകൾ ചിരിക്കുന്നത്..... ദേഷ്യം എവിടുന്നോക്കെയോ കയറിയതും ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ അവിടുന്ന് വലിച്ചു വീടിന്റെ ബാക്കിലേക്ക് കൊണ്ടോയി..... എന്താ മർഷുക്ക.... എന്തിനാ എന്നെ ഇങ്ങോട്ട് കൊടുന്നേ..

ശോ നല്ല രസായിരുന്നു. ദേ.... ഒറ്റ കൊട്ട് തന്നാൽ നീ താഴേ കിടക്കും. അവളൊരു രസോം സാമ്പാറും.... ഇതെന്താഡീ ന്നും ചോദിച്ചു ഞാൻ അവളെ വയറിൽ തൊട്ടതും അവൾ ഞെട്ടി അങ്ങോട്ട് നോക്കി.... ശ്രദ്ധിക്കാൻ അറിയില്ലേൽ ഇതൊന്നും ഉടുത്ത് നടക്കരുത്..... ഇനി ഇങ്ങനെയെങ്ങാനും കണ്ടാൽ നിന്റെ സാരി വലിച്ചുരി ഞാൻ കത്തിച്ചു കളയും അവളെ കോപ്പിലെ സാരി ന്നും പറഞ്ഞു ഞാൻ ഭിത്തിയിൽ കൈ കൊണ്ട് കുത്തി. അവൻമാരോടുള്ള ദേഷ്യം ഒക്കെ അവളോട് തീർത്തുന്ന് പറയാം... മൈൻഡ് ഒന്ന് റീലാക്ക്സാക്കി അവളെ തിരിഞ്ഞ് നോക്കിയതും കണ്ണിൽ വെള്ളം നിറച്ചു എന്നെ പേടിയോടെ നോക്കി നിൽക്കുന്നതാണ് കണ്ടത്.... ഞാൻ അപ്പൊയേ ഷാനുവിനോടു പറഞ്ഞതാ വേണ്ടാന്ന്.... എനിക്കറിയാ ഇത് ഇങ്ങനെയൊക്കെ വരുന്നുംക്കെ പറഞ്ഞ് അവൾ താഴേക്ക് നോക്കി ഓരോന്ന് എണ്ണിപൊറുക്കുന്നത് കണ്ടപ്പോൾ ദേഷ്യമൊക്കെ പോയി എന്റെ ചുണ്ടിൽ ഒരു ചിരി വന്നു.... ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ വലിച്ചു

എന്റെ നെഞ്ചിലേക്കിട്ട് അവളെ നഗ്നമായ വയറിലൂടെ കൈ കൊണ്ട് പോയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... അത് കണ്ട് കുസൃതി തോന്നിയതും ഞാൻ അവളെ വയറിലൊന്നു നുള്ളി...അപ്പൊ പെണ്ണ് ഞെട്ടി കണ്ണ് തുറന്നു എന്നെ തുറിച്ചു നോക്കിയതും ഞാൻ അവൾക്ക് ഒന്നിളിച്ചു കാണിച്ചു.... പേടിച്ചോ ന്റെ മിന്നൂസ്....സാരല്ലാട്ടോ....ഇതൊക്കെ എനിക്ക് മാത്രം കാണാനുള്ളതാ അല്ലാതെ നാട്ടുകാർക്കുള്ളതല്ല....ശ്രദ്ധിക്കണം ട്ടോ....എവിടെ ഞാൻ ശരിയാക്കി തരാംന്ന് പറഞ്ഞു അവിടുന്ന് പോന്ന പിൻ എടുത്ത് നല്ല പോലെ കുത്തി കൊടുത്തു പൊയ്ക്കോന്ന് പറഞ്ഞതും അവൾ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു ചുണ്ടിൽ അമർത്തി ഉമ്മ വെച്ച് ചിരിച്ചോണ്ട് അവിടുന്ന് ഓടി പോയതും കുറച്ച് നേരം ഞാൻ കിസ്സിന്റെ ഹാങ്ങോവറിൽ അവിടെ തന്നെ നിന്നു....പെട്ടന്ന് ഫോൺ റിങ് കേട്ടതും ഞാൻ ഞെട്ടി ഫോൺ എടുത്തു ഫെബി ആണ്.എന്നെ കാണാഞ്ഞിട്ടാവും. അവനോട് ഇപ്പൊ വരാന്ന് പറഞ്ഞു ഫോൺ കട്ടാക്കി അവരുടെ അടുത്തേക്ക് വിട്ടു....

അവിടെ എത്തിയപ്പോ സ്റ്റേജ് മൊത്തം ഒരുപ്പാട് ഗേൾസുണ്ട്. കൂട്ടത്തിൽ ഫെബിയും ഫാസിയും... ഞാൻ അവരേം നോക്കി നിക്കുന്ന നേരത്താണ് ഫെബി വന്നെന്റെ കയ്യിൽ പിടിച്ചു അങ്ങോട്ട് കൊണ്ട് പോയത്..അവൻ എല്ലാവർക്കും എന്നെ പരിജയപ്പെടുത്തി കൊടുത്തു....അവരെ ഹോസ്പിറ്റലിലെ ഡോക്ട്ടേർസാണ് എല്ലാം.അങ്ങനെ അവരോട് ഓരോന്ന് പറഞ്ഞു പെട്ടന്ന് കൂട്ടായി.....ഓരോന്ന് പറഞ്ഞു ചിരിച്ചു തിരിഞ്ഞതും നമ്മളെ പെണ്ണുണ്ട് അവിടെ നിന്ന് നോക്കി ദഹിപ്പിക്കുന്നു... അത് കണ്ട് അവൾക്ക് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചതും അവൾ കാണിച്ചു തരാന്നും പറഞ്ഞു ചവിട്ടി തുള്ളി ഒറ്റ പോക്ക്. അത് കണ്ട് ഞാൻ ചിരിച്ച് അവരെയൊക്കെ ഫുഡ്‌ കഴിക്കാൻ വിളിച്ചു.... പിന്നെ അങ്ങോട്ട് ഫുൾ ബിസി ആയിരുന്നു... ഒരുവിധം തിരക്കൊക്കെ കഴിഞ്ഞതും നമ്മളെ പെണ്ണും പടകളും വന്നു ഫുഡ്‌ കഴിക്കാൻ ഇരുന്നു.

അത് കണ്ട് ഞങ്ങളും അവരെ അടുത്ത് പോയിരുന്നതും പെണ്ണിന് നമ്മളെ ഒരു മൈന്റും ഇല്ലാതെ ഫുഡും കഴിച്ചോണ്ടിരിക്കാ.....നമ്മൾ വിടോ ടേബിളിനു താഴേക്കൂടി കയ്യിട്ട് അവളെ കൈയിൽ ഒന്ന് പിച്ചിയതും അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി.... എന്റെ കൈ തട്ടി മാറ്റി.... അപ്പൊ ഞാൻ കാലിൽ നിന്ന് ചെരിപ്പൂരി അവളെ കാലിലൂടെ ചിത്രം വരയ്ക്കാൻ തുടങ്ങി...... കോന്തൻ മനുഷ്യനെ ഒന്ന് കഴിക്കാനും സമ്മതിക്കൂല. ഓരോന്ന് കാട്ടി മനുഷ്യനെ ഇടങ്ങേറാക്കി കൊണ്ടിരിക്ക. സഹികെട്ട് എണീറ്റു പോവാൻ നിന്നതും എന്റെ കൈ എടുത്ത് മൂപ്പരെ മടിയിൽ വെച്ച് അമർത്തി പിടിച്ചു.... ഫുഡ്‌ കഴിച്ചു കഴിയോളം സഹിച്ചു ഇരുന്നു..... എല്ലാരും എണീറ്റു പോയതും ഞാൻ എന്റെ കൈ വിടീക്കാൻ ഒരുപാട് നോക്കി..... ദേ മർഷുക്ക കൈ വിട്ടേ അവരൊക്കെ പോയി..... അവരു പൊയ്ക്കോട്ടേ നിനക്ക് ഞാനില്ലേ....

എനിക്ക് വേണ്ടെങ്കിലോ..... ഉണ്ടായിരുന്നല്ലോ കുറെ മേക്കപ്പ് റാണികൾ അവരെ കൂടെ പോയി ഇരുന്നോ...... ഓഹോ.... അപ്പൊ അതാണ്‌ കാര്യം.... ഡി പോത്തേ അത് നിങ്ങടെ ഹോസ്പിറ്റലിലെ ഡോക്ടർസല്ലേ.... ഫെബി പരിജയപ്പെടുത്തി തന്നപ്പോ ജസ്റ്റ്‌ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അതിനാണോ നീ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നേ.... ന്ന് ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ ഫുഡിൽ കളം വരച്ചു കളിക്കാ.... മിന്നു ദേഷ്യം പിടിപ്പിക്കല്ലേ വല്ലതും പറ.... എനിക്കൊന്നും പറയാനില്ല.... എന്നോടല്ലാതെ മറ്റാരോടും അത്രക്ക് ഒട്ടണ്ട. അതിൽ ഒരുത്തിയുടെ കണ്ണ് നിങ്ങടെ നേർക്ക് തന്നെ ആയിരുന്നു.... ആണോടി.അതേതാ ശോ ഞാൻ കണ്ടില്ലല്ലോ..... ന്ന് ചോദിച്ചു കോന്തൻ ഇളിച്ചതും ഞാൻ എന്റെ കൈ ബലമായിട്ട് മാറ്റി അവിടുന്ന് എണീറ്റു പോയി...... പിന്നെ മെഹന്ദിയൊക്കെ ഇട്ടു അവിടെ സൊറ പറഞ്ഞിരിക്കുന്ന ടൈമിലാണ് ആ മേക്കപ്പ് കിറ്റുകൾ പോവാ ന്നും പറഞ്ഞു ഇറങ്ങിയത്.

അപ്പോഴേക്കും ആ കോന്തൻ മാർ എവിടുന്നാ പൊട്ടി മുളച്ചതെന്ന് അറിയില്ല..... മൂന്നും കൂടെ ക്ലോസപ്പിന്റെ പരസ്യവും കാണിച്ച് അവരെ നോക്കി നിക്കുന്നുണ്ട്..... പോവാന്നും പറഞ്ഞു അതിലൊരുത്തി മർഷുക്കാനെ ഹഗ്ഗ് ചെയ്തതും എനിക്കങ്ങു പെരുത്ത് കയറി..... എന്റെ അവസ്ഥ തന്നെയായിരുന്നു ഷാനുവിനും അവളും ഫാസിക്കാനെ തുറിച്ചു നോക്കുന്നുണ്ട്...... മുർഷി തല വേദനാന്നും പറഞ്ഞു മുകളിലേക്ക് പോയതും സാനിയും അവളെ കൂടെ പോയി...... ഞങ്ങൾ ഇക്കാന്റീറ്റും ബാക്കിൽ പോയി നിന്നു..... ഡാ ഫെബി അവർ നാളെ വരില്ലെ.... ഇല്ല ഫാസി അവർക്ക് നാളെ എന്തോ പ്രോഗ്രാം ഉണ്ട്. അതാ ഇന്ന് വന്നേ..... ശോ..... എന്നാ കുറച്ചു നേരം കൂടെ ഇവിടെ നിർത്തായിരുന്നു... അവർ കെട്ടിപ്പിടിച്ചപ്പോ ഓഹ് കുളിർ കോരിലേ.... നല്ല ഉഗ്രൻ പെർഫ്യൂമും.നമ്മളെ പെൺപിള്ളേരെയൊക്കെ എന്തിന് കൊള്ളാം ഒരു കിസ്സ് തരാൻ പറഞ്ഞാ തന്നെ അവരെ ജാഡ യൊന്നു കാണണം...

ന്ന് ഫാസിക്ക പറഞതും മറ്റു രണ്ടാളും അത് ശരിയാണെന്ന മട്ടിൽ ഓരോന്ന് പറഞ്ഞു തിരിഞതും ഞങ്ങളെ കണ്ട് അവർ ഞെട്ടിയിട്ടുണ്ട്..... മൂന്നും കൂടെ ഒരു അവിഞ്ഞ ഇളി പാസാക്കി അവിടെ നിന്ന് പരുങ്ങി കളിക്കാ. ഇക്ക ഫോൺ വിളിക്കുന്നത് പോലെ കാണിച്ചു മെല്ലെ അവിടുന്ന് പോയതും ഷാനു ഫാസിക്കാനെ വലിച്ചു അവിടുന്ന് കൊണ്ടോയി.... ഞാൻ മർഷുക്കാനെ ഒന്നു തുറിച്ചു നോക്കി അവിടുന്ന് പോന്നതും മിന്നൂന്നും വിളിച്ചു പിന്നാലെ വരുന്നുണ്ട്.... ഞാൻ അത് മൈൻഡ് ആക്കാതെ ട്ടെറസിൽ പോയി ആകാശത്തേക്ക് നോക്കി നിക്കുംമ്പോഴാണ് എന്റെ അരയിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയത് അത് മർഷുക്കാന്റെ കൈ ആണെന്ന് അറിഞ്ഞപ്പോ തന്നെ ഞാൻ തട്ടി മാറ്റി പോവാൻ നിന്നതും ഇക്ക എന്നെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തി നിർത്തി എന്റെ മുഖം ഉയർത്തി..... അയ്യേ എന്റെ മിന്നു കരയാ....

ഇത്രേയൊള്ളു നീ. അതൊക്കെ ഒരു തമാശയല്ലേ.... അതിനൊക്കെ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ.... നിങ്ങൾ ആണുങ്ങൾക്ക് അല്ലേലും ഒക്കെ തമാശയാണല്ലോ.... നിങ്ങടെ സ്ഥാനത്തു ഞങ്ങൾ ആയിരുന്നേലോ നിങ്ങക്ക് സഹിക്കോ..... നിങ്ങടെ മനസ്സിന്റെ കട്ടിയൊന്നും ഞങ്ങൾ പെണ്ണുങ്ങൾക്കില്ല... എന്താന്ന് വെച്ചാ ആയ്ക്കോ ഞങ്ങക്ക് ജാഡയല്ലേ...... അതൊന്നും ഇല്ലാത്തവരാണല്ലോ അവർ. പോയി അവരെ പിന്നാലെ നടന്നോന്നും പറഞ്ഞു പോവാൻ നിന്നതും ഇക്ക രണ്ടു സൈഡിലും കൈ വെച്ച് ലോക്ക് ആക്കി....... അങ്ങനങ്ങു പോയാലോ.....നിനക്കിപ്പോ എന്താ വേണ്ടേ ഞാൻ ആരോടും മിണ്ടാൻ പാടില്ല....ഓക്കേ ഇനി ആരെന്തു ചോദിച്ചാലും ഞാൻ കമാന്നോരക്ഷരം മിണ്ടൂല. എനിക്കെന്റെ മിന്നു മാത്രം മതി..... ന്നും പറഞ്ഞു ഇക്ക എന്റെ കവിളിൽ പിച്ചിയതും ഞാൻ ഇക്കാക്ക് ഒന്നു ചിരിച്ചു കൊടുത്തു.... മിണ്ടുന്നതിന് എനിക്ക് പ്രോബ്ലം ഒന്നൂല്ലാ. ബട്ട്‌ ഈ ടച്ചിങ് പരിപാടി ഇന്നത്തോടെ നിർത്തിക്കോണം ഇനി വല്ലവളുമാരെയും കെട്ടിപിടിക്കുന്നത് കണ്ടാൽ കൊല്ലും ഞാൻ എന്ന് പറഞ്ഞതും ഇക്ക ഒന്നു ചിരിച്ചു

എന്റെ അരയിലൂടെ കയ്യിട്ടു ഇക്കാന്റെ അടുത്തേക്ക് വലിച്ച് എന്റെ കണ്ണിലേക്കു നോക്കിയതും ഞാനും ഇക്കാനെ തന്നേ നോക്കി നിന്നു. പെട്ടെന്ന് ഇക്ക മുഖം എന്നിലേക്ക് അടുപ്പിച്ചതും ഞാൻ കണ്ണും പൂട്ടി നിന്നു.... കുറച്ച് നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാൻഞ്ഞിട്ട് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ ഇക്ക എന്നെ നോക്കി ചിരിക്കുന്നുണ്ട്..... നീ എന്തിനാ മിന്നു കണ്ണടച്ചെ.. വല്ലതും പ്രതീക്ഷിച്ചായിരുന്നോന്നും ചോദിച്ചു ഇക്ക ഒരു ആക്കിയ ചിരി ചിരിച്ചതും. ഞാൻ ഒന്നൂല്ലാന്നും പറഞ്ഞു ഇക്കാന്റെ കൈ മാറ്റാൻ നോക്കുന്നതിനിടക്കാണ് ഇക്ക എന്റെ മുഖം ഉയർത്തി എന്റെ അധരങ്ങൾ കീഴടക്കിയത്.... ഒരുപ്പാട് നേരം അങ്ങനെ നിന്നതും എനിക്ക് ശ്വാസം മുട്ടിയപ്പോ ഞാൻ എന്റെ നഖം വെച്ച് ഇക്കാന്റെ കയ്യിൽ ഒന്ന് പിച്ചി.....അപ്പൊ ഇക്ക എന്റെ ചുണ്ടിൽ ഒന്ന് കടിച്ചു അധരങ്ങളെ വേർപ്പെടുത്തിയതും ഇക്കാനെ തള്ളി മാറ്റി ചുണ്ടിൽ കൈ വെച്ചതും ഇക്ക എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു......

ഇതല്ലേ മിന്നു നീ പ്രതീക്ഷിച്ചത്.....അപ്പോ തരാതെങെനെയാ.... പൊക്കോണം.... ആദ്യത്തേ ഒന്നു മാറി വന്നിട്ടേ ഒള്ളു അപ്പൊഴേക്കും അടുത്തത്... അത് സാരല്ല നെക്സ്റ്റ് ടൈം നമുക്ക് സ്ഥലം മാറ്റി പിടിക്കാട്ടോന്ന് പറഞ്ഞതും ഞാൻ ഇക്കാന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്തു.... ഡീ ഇങ്ങനെ കുത്തിയാലേ ഞാൻ വടിയായി പോവും.... അപ്പൊ നീ വിധവാ വേഷം കെട്ടി നടക്കേണ്ടി വരും. അയ്യടാ അതിനൊന്നും എന്നെ കിട്ടില്ല... ഞാൻ നല്ലൊരു മൊഞ്ചനെ കെട്ടി സുഗമായിട്ട് ജീവിക്കും.... നീ കേട്ടോടി.... ആ കെട്ടും..... നോ ഡൌട്ട്.... ആഹാ എന്നെനിക്കതൊന്ന് കാണണം.ന്നും പറഞ്ഞു ഇക്ക ടെറസിന്റെ അറ്റത്തു പോയി ഞാൻ ചാടുവാന്ന് പറഞ്ഞതും ഞാൻ അങ്ങോട്ട് ഓടി ചെന്നു..... ഇക്കാ കളിക്കാണ്ട് ഇറങ്ങിയേ.....കാലൊന്നു തെറ്റിയാ താഴെ കിടക്കും.... അതിന് നിനക്കെന്താ നിനക്ക് വേറെ മൊഞ്ചനെ കെട്ടി ജീവിക്കാലൊന്നു പറഞ്ഞു

ഇക്ക കലിപ്പായതും ഞാൻ ഇക്കാന്റെ കുർത്തയിൽ പിടിച്ചു ബാക്കിലേക്ക് വലിച്ച്‌..... അത് മാത്രേ ഓർമയൊള്ളു പിന്നെ ട്ടാങ്കർ ലോറിയുടെ അടിയിൽ പെട്ട അവസ്ഥയായി പോയി. ഇക്കയാണേൽ ചിരിച്ചോണ്ട് എന്റെ മുഖത്ത് ഓരോന്ന് കാട്ടി കൂട്ടാ.... എണീറ്റു പോയെ എനിക്ക് ശ്വാസം മുട്ടുന്നു.... കാണുന്ന പോലെയോന്നും അല്ല.. എന്താ വെയിറ്റ്..... ഇപ്പൊ തന്നെ ശീലിക്കുന്നത് നല്ലതാ... എന്തായാലും നീ ഇതൊക്കെ സഹിക്കണ്ടെ..... അയ്യാ.... വഷളത്തരം പറയാതെ എണീറ്റു പോ ഇക്കാ.... സത്യയായിട്ടും എനിക്ക് ശ്വാസം മുട്ടുന്നു. പുറമൊക്കെ വേദനിക്കുന്നുണ്ടെന്നു പറഞ്ഞതും ഇക്ക എന്നെ പിടിച്ചു തിരിഞ്ഞ് കിടന്നു.... ഇപ്പൊ ഓക്കേ അല്ലേ..... ഇനി മോൾ കുറച്ചു നേരം ഇക്കാന്റെ നെഞ്ചിൽ കിടക്കുട്ടോന്ന് പറഞ്ഞതും ഞാൻ ഇക്കാന്റെ കവിളിൽ ഒരു കടി കൊടുത്തതും ഇക്ക എന്നിലുള്ള പിടി വിട്ടു.

അത് കണ്ട് ഞാൻ പെട്ടന്ന് എണീറ്റു നിന്ന് ഇക്കാനെ നോക്കി ചിരിച്ചതും ഇക്ക കവിളിൽ കൈ വെച്ച് എന്നെ തുറിച്ചു നോക്കുന്നുണ്ട്.... അത് കണ്ട് ഞാൻ ഒന്നു ഇളിച്ചു കൊടുത്ത് പോട്ടെ സേട്ടാന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ അവിടുന്ന് ഓടി......ചെന്ന് പെട്ടത് ഷാനുന്റെ മുമ്പിൽ... എന്താടി നിന്നെ വല്ല പട്ടിയും ഓടിച്ചോ ഇങ്ങനെ ഓടി വരുന്നു....അയ്യോ ഡീ ദേ ചുണ്ടിൽ ബ്ലഡ്‌ ന്നു പറഞ്ഞതും ഞാൻ അവൾക്ക് സൈക്കിളിൽ നിന്ന് വീണ ഒരിളി പാസാക്കി കൊടുത്തു..... ഓ.... ഏത് പട്ടിയാ ഓടിച്ചതെന്ന് ഇപ്പൊ മനസ്സിലായി... ഈൗ...... അല്ല നിങ്ങടെ പ്രശ്നം എന്തായി.... അതൊക്കെ നമ്മൾ ഒതുക്കി തീർത്തു മൂപ്പരിനി ഒരു പെണ്ണിന്റെ മുഖത്ത് പോലും നോക്കില്ല....

ആ പരുവം ആകിയിട്ടുണ്ട്..... എന്നും പറഞ്ഞു അവൾ ചിരിച്ചതും ഞാനും കൂടെ ചിരിച്ചു..... ഡീ മിന്നു അവർ ഉറങ്ങിക്കാണും വാ നമുക്ക് പോയി നോക്കാ... ന്നും പറഞ്ഞു ഷാനു എന്റെ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്കു പോയതും അവിടെ സാനി വെട്ടിയിട്ട വാഴ പോലെ കിടക്കുന്നുണ്ട്.... മുർഷിയെ കാണാഞ്ഞിട്ട് ഞങൾ അവളെ അവിടെയൊക്കെ നോക്കിയെങ്കിലും പെണ്ണിനെ ഒരിടത്തും കാണാനില്ല...... താഴെ ചെന്ന് ഉമ്മാനോട് തിരക്കിയപ്പോ മുകളിൽ തന്നെ കാണും താഴേക്കു വന്നില്ലാന്ന് പറഞ്ഞതും ഞങ്ങൾ വീണ്ടും മുകളിലേക്ക് കയറി അപ്പൊ ബാൽക്കണിയിൽ നടക്കുന്ന കാഴ്ച കണ്ട് ഞാനും ഷാനുവും പരസപരം നോക്കി ഒറ്റ അലറൽ ആയിരുന്നു........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story