❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 28

enikkay vidhichaval

രചന: SELUNISU

 ബാൽക്കണിയിൽ എന്തോ ശബ്ദം കേട്ട് അങ്ങോട്ട് ചെന്ന് നോക്കിയതും അവിടെ നടക്കുന്ന കാഴ്ച കണ്ട് ഞാനും ഷാനുവും പരസ്പരം നോക്കി ഒറ്റ അലർച്ചയായിരുന്നു..ഇക്കയുണ്ട് മുർഷിയെയും കെട്ടിപിടിച്ചു നിക്കുന്നു..... ഞങ്ങളെ അലർച്ച കേട്ട് രണ്ടും കൂടെ ഞെട്ടി തിരിഞ്ഞു നോക്കി ഇക്ക ഓടി വന്നു ഞങ്ങളെ വായ പൊത്തി പിടിച്ചു...... കിടന്ന് കാറാതെ മക്കളെ.... നിങ്ങളെ കാൽ ഞാൻ പിടിക്കാന്ന് പറഞ്ഞതും ഞാൻ ഇക്കാന്റെ കൈ തട്ടി മാറ്റി ഇക്കാനെയും മുർഷിയേയും ഒന്ന് തുറിച്ചു നോക്കി അവിടെ ഉള്ള ഊഞ്ഞാലിൽ പോയിരുന്നു..... പെട്ടന്ന് അവരെ അങ്ങനെ കണ്ടതിന്റെ ഷോക്ക് ആണോ.... അതോ ഇക്ക സ്നേഹിക്കുന്നത് മുർഷിയെ ആണെന്നറിഞതിലുള്ള സന്തോഷം ആണോന്നും അറിയില്ല.... കണ്ണിൽ വെള്ളം ഊറി ക്കൂടി കവിളിലൂടെ ഒലിച്ചിറങ്ങി.... അത് കണ്ട് ഇക്ക എന്റെ അടുത്തേക്ക് വന്ന് എന്റെ തോളിൽ കൈ വെച്ചു....

തൊട്ട് പോവരുതെന്നെ രണ്ടും കൂടെ ചേർന്ന് എന്നെ പറ്റിക്കായിരുന്നു ലേ.... എന്തിന് വേണ്ടീട്ടാ.... നിങ്ങക്കറിയോ ഇവളെ കണ്ടപ്പോ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു ഇക്കാന്റെ പെണ്ണായി ഇവളെ ഇങ്ങോട്ടു കൊണ്ട് വരണംന്നുള്ളത്. പിന്നെ അതൊക്കെ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയത് ഇക്കാന്റെ അന്നത്തെ ഫോൺ വിളി കണ്ടതിന് ശേഷമാ..... അന്നെങ്കിലും പറയായിരുന്നില്ലേ എന്നോട്...എന്റെ എല്ലാം ഞാൻ ഇക്കാനോട്‌ പറഞ്ഞതല്ലേ..... അത് പോലെ ഇവളും എന്നെ ചതിച്ചു....നീ എന്താടി അന്ന് പറഞ്ഞെ ഫ്രണ്ട്ഷിപ്പിൽ ഒന്നും മറച്ചു വെക്കാൻ പാടില്ലാന്ന് എന്നിട്ട് നീ ചെയ്തതോ..... ഇനി നിന്റെ ഫ്രണ്ട്ഷിപ്പ് എനിക്കാവിശ്യമില്ല. നിങ്ങളായി നിങ്ങടെ പാടായിന്നും പറഞ്ഞു ശാനൂന്റെ കയ്യും പിടിച്ചു അവിടുന്ന് പോവാൻ നിന്നതും മുർഷി വന്നു ഞങ്ങളെ കെട്ടിപിടിച്ചു... പിണങ്ങല്ലേടി...ഒരുപ്പാട് തവണ ഫെബിക്കാനോട്‌ ഞാൻ പറഞ്ഞതാ നിന്നോട് പറയാന്ന് അപ്പൊ ഇക്കയാ എന്നെ തടഞ്ഞെ.... നീ എന്ത് ശിക്ഷ വേണേലും തന്നോ.... ബട്ട്‌ എന്നെ വെറുക്കല്ലേ.....

ഞാൻ തകർന്നു പോവും ന്നും പറഞ്ഞു അവൾ ഞങ്ങളെ പിടിച്ചു കരഞ്ഞതും എന്നിലെ ദേഷ്യമൊക്കെ പമ്പ കടന്നു. ഞാൻ ചിരിച്ചോണ്ട് അവളെ തിരിച്ചു കെട്ടിപിടിച്ചതും ഷാനുവും വന്നു ഞങ്ങളെ ഒപ്പം കൂടി. കുറച്ച് നേരം കഴിഞ്ഞ് ഞാൻ അവരെ എന്നിൽ നിന്ന് മാറ്റി ഇക്കാന്റെ അടുത്തേക്ക് ചെന്നതും അവൻ എന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി നിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു.... ഞാൻ നിന്നെ പെണ്ണുകാണാൻ വന്നിരിക്കൊന്നും അല്ല...ഇങ്ങനെ തലയും താഴ്ത്തി പിടിച്ചിരിക്കാൻ... മിന്നു ഞാൻ..... ഒന്നും പറയണ്ട... സങ്കടമുണ്ടെനിക്ക്. ബട്ട്‌ ഞാൻ മനസ്സിൽ കരുതിയ ആളെ തന്നെയാണല്ലോ നീ കണ്ട് പിടിച്ചത്. അതോണ്ട് ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.... ഏതായാലും ഞങ്ങൾ കണ്ട് മുട്ടിയതിന് മുൻപ് നിങ്ങൾ തമ്മിൽ കണ്ടിട്ടുണ്ട്. അത് എങനെയെന്ന് മാത്രം പറഞ്ഞാ മതി.... അത് അവളെ ഉപ്പാന്റെ കൂടെ ഒരു ദിവസം ചെക്കപ്പിന് ഇവളും കൂടെ ഉണ്ടായിരുന്നു. അന്ന് കാര്യങ്ങളൊക്കെ സംസാരിച്ചത് ഇവളായിരുന്നു..കണ്ടപ്പോ തന്നെ എനിക്കൊരു അട്ട്രാക്ഷൻ തോന്നിയതാ.

സംസാര ശൈലികൂടെ കേട്ടപ്പോ എന്തോ വല്ലാത്തൊരു ഇഷ്ട്ടം തോന്നി പോയി. പിന്നീട് അവർ പോയപ്പോ എന്തോ മനസ്സിൽ വല്ലാത്തൊരു എടെങ്ങേറായിരുന്നു....പിന്നെ ഇവളെ ഉപ്പാനെ എനിക്ക് പരിജയം ഉള്ളത് കൊണ്ട് ഞാൻ ഷോപ്പിലേക്ക് ചെന്നപ്പോ ഇവൾ അവിടേം ഉണ്ടായിരുന്നു..... അന്ന് ആരും കാണാതെ ഞാൻ എന്റെ ഇഷ്ട്ടം അവളോട് പറഞ്ഞെങ്കിലും അവൾ എന്നെ തറപ്പിച്ച് ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും തന്നില്ല. പിന്നെ ഒരു മാസത്തോളം ഇവളെ പിന്നാലെ നടന്നിട്ട ഇഷ്ട്ടാണെന്ന് പറഞ്ഞെ...... ഇപ്പൊ രണ്ട് വർഷം ആയി...... എന്നും പറഞ്ഞു ഇക്ക ഒന്ന് ഇളിച്ചു കാണിച്ചു... എടി സാമദ്രോഹി എന്നിട്ട് നീ എന്നോട് പോലും ഒന്നും പറഞ്ഞില്ലല്ലോന്ന് ഷാനു മുർഷിയെ നോക്കി പറഞ്ഞതും അവൾ പല്ലിളിച്ചു സോറിന്ന് പറഞ്ഞു... കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇവർക്ക് എന്തേലും ശിക്ഷ കൊടുക്കണ്ടേ ഷാനു...

പിന്നേ വേണം വേണം... ആ എന്നാ കേട്ടോ ഈ വരുന്ന 18 ന് ഞങ്ങടെ ബർത്ഡേയ് ആണെന്ന് അറിയാലോ. അന്ന് ഞങ്ങൾ രണ്ടാൾക്കും ഒരടിപൊളി ഫോൺ കിട്ടിയിരിക്കണം..... ഏ.... ഇതെന്ത് ശിക്ഷ..... ആ..... കുറച്ചു വെറൈറ്റി ആയിക്കോട്ടെന്റെ ഇക്കാ..... നിനക്ക് സമ്മതമാണല്ലോ.... മ്മ്മ്... ഓക്കേ സമ്മതിച്ചു ബട്ട്‌ ഇതിനി നിങ്ങൾ അല്ലാതെ വേറെയാരും അറിയരുത്.... എന്ന് പറഞ്ഞു തീർന്നതും. അതെന്താ അളിയാ നീ അങ്ങനെ പറഞ്ഞേ.... അപ്പൊ ഞങ്ങളോടോന്നും പറയുന്നില്ലേ... ന്നും ചോദിച്ചു മർഷുക്ക ഉണ്ട് ഡോറും ചാരി നിക്കുന്നു ബാക്കിൽ ആണേൽ ഇത്ത ഫാസിക്ക സാനി... ആഹാ ബെസ്റ്റ് ഇനി ഉമ്മയും ഉപ്പയും കൂടെ അറിഞ്ഞാ കെട്ട് നമ്മക്ക് നാളെ തന്നെ നടത്താട്ടോ ന്ന് ഞാൻ ഇക്കാന്റെ ചെവിക്കരികിൽ പോയി പറഞ്ഞതും ഇക്ക എന്നെ തുറിച്ചു നോക്കി.... ഞാൻ അതിന് നൈസ് ആയിട്ടൊന്ന് ഇളിച്ചു കൊടുത്ത് മുർഷിയെ നോക്കിയതും അവൾ മർഷുക്കാനെ നോക്കി അന്ധം വിട്ടു നിക്കുന്നുണ്ട്... ആ നിപ്പ് കണ്ടാലറിയാം നല്ല പേടിയുണ്ടെന്ന്.

ഞാൻ അവളെ അടുത്ത് പോയി അവളെ തോളിൽ ഒന്ന് തട്ടിയതും അവൾ എന്നെ ദയനീയമായി നോക്കി.... എന്താടി പേടിയുണ്ടോ... ഡീ ഇക്ക എന്തേലും പറയോ.... ഏയ്‌ ഒന്നും പറയില്ല നീ പേടിക്കണ്ട.നിന്റെ ഇക്കാന്റെ സ്വഭാവം വെച്ച് നോക്കുമ്പോ ഒരടി കിട്ടാനുള്ള ചാൻസ് ഉണ്ട്.റെഡിയായി നിന്നോന്ന് പറഞ്ഞു ചിരിച്ചതും തെണ്ടി എന്റെ കാലിൽ ഒരു ചവിട്ടായിരുന്നു....ചോദിച്ചു വാങ്ങിയതായോണ്ട് ഞാൻ എരിവ് വലിച്ചു അവളെ അടുത്ത്ന്ന് ഷാനുന്റെ അടുത്തേക്ക് വിട്ടു നിന്നു....ഇക്കാനെ നോക്കിയതും പ്യാവം പേടിച്ചു നിക്കുന്നുണ്ട് മർഷുക്കയാണേൽ തുണിയൊക്കെ മടക്കി കുത്തി ഇക്കാന്റെ അടുത്തേക്ക് വരുന്നുണ്ട്..... ഇന്നിവിടെ വല്ലതും നടക്കും..... ഡി ഷാനു നീ പോയി ഫാസിക്കാന്റെ ഫോൺ വാങ്ങി വാ.... ഇപ്പൊ ഇവിടൊരു ഫൈറ്റ് നടക്കും. നമുക്ക് വീഡിയോ എടുക്കാം.... നീ എന്തൊരു സാധനാഡീ.... ഒന്നൂല്ലേലും നിന്റെ ഇക്ക അല്ലെടി അത്.... അത് ഞാൻ മാത്രം ആലോജിച്ചാ മതിയോ...അവൻ എന്നോട് ഒക്കെ മറച്ചു വെച്ചില്ലേ അതിന് അവനു രണ്ട് കിട്ടണം.

അത് എന്റെ ചെക്കന്റെ അടുത്ത്ന്ന് തന്നെ ആയ്കോട്ടെ... നിനക്ക് കാണണ്ടേൽ കേറി പോടീ.... അല്ല ഏതായാലും ഒക്കെ കണ്ട സ്ഥിതിക്ക് ഇതും കൂടെ കണ്ടിട്ട് പോവാം....എന്നവൾ പറഞ്ഞതും ഞാൻ അവളെ അടിമുടി ഒന്ന് നോക്കി..... അപ്പോഴേക്കും മർഷുക്ക ഇക്കാന്റെ അടുത്ത് എത്തിയിരുന്നു.... എല്ലാരും അവരെ തന്നെ ഫോക്കസ് ചെയ്തു നിക്കാണ്. ഡീ.... മുർഷി ഇവിടെ വാ....ന്നും പറഞ്ഞു മർഷുക്ക അവളെ വിളിച്ചതും മുർഷി ഞങ്ങളെ നോക്കി അവരെ അടുത്തേക്ക് ചെന്നു..... നിങ്ങളീ ഒളിച്ചു കളി തുടങ്ങീട്ട് എത്ര കാലായി.... അത്... ഇക്കാ..... അത് പിന്നേ... നിന്ന് ബ.... ബ.... ബ...അടിക്കാതെ കാര്യം പറയെടി ന്ന് പറഞ്ഞു മർഷുക്ക അവളോട് ഒച്ചയിട്ടതും ഞാൻ അറിയാതെ പൊട്ടിചിരിച്ചു.... അത് കണ്ട് മർഷുക്ക എന്നെ ഒരു നോട്ടം നോക്കിയതും എന്റെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു... ഞാൻ വേഗം ഷാനുന്റെ ബാക്കിലേക്ക് നീങ്ങി നിന്നു... മുർഷി നിന്നോടാ ചോദിച്ചേ... അതിക്കാ...രണ്ട്... രണ്ട് വർഷായി.... എന്നിട്ട് ഇത്രേം കാലം നീ എന്താ ഇത് പറയാഞ്ഞെ.. അത് നിങ്ങളെയൊക്കെ പേടിച്ചിട്ടാ... മ്മ്മ്....

എന്താടാ ഫെബി നിനക്ക് ഇതിനെ പറ്റി ഒന്നും പറയാനില്ലേ... മർശു.... ഡാ... നീ എന്നോട് ക്ഷമിക്കണം.... ഒരവസരം കിട്ടുമ്പോ പറയണംന്ന് കരുതിയതാ.... ന്ന് ഇക്ക പറഞതും മർശുക്ക ഇക്കാന്റെ മുഖത്തെക്ക് അടിക്കാനായി കൈ ഓങ്ങിയതും ഞാൻ ഷാനുന്റെ പിറകിൽ നിന്ന് വന്നു കണ്ണ് വിടർത്തി അവരെ തന്നെ നോക്കി നിന്നു....ഇക്കയും അത് കണ്ട് ഒന്നു പേടിച്ചിട്ടുണ്ട്..പെട്ടന്നാണ് മർഷുക്ക എല്ലാരെയും ഞെട്ടിച്ച് പൊട്ടിചിരിച്ചത്.. ഹിഹിഹി....... എന്റെ പൊന്നു ഫെബി. നീ ഇത്രേ ഒള്ളു.....ആണുങ്ങളായ കുറച്ചു ധൈര്യമൊക്കെ വേണ്ടേ മോനെ.... എന്നും പറഞ്ഞു മർഷുക്ക ഇക്കാന്റെ തോളിൽ കയ്യിട്ടതും ഇക്ക ഒന്നു ചിരിച്ചു കൊടുത്തു... ധൈര്യ കുറവ് ഒന്നൂല്ല മോനെ....ബട്ട്‌ നിന്റെ മുന്നിൽ ഞാൻ അത് കാണിക്കില്ല...നീ എന്നെ എങ്ങനെയാ കാണുന്നെന്ന് എനിക്ക് നന്നായിട്ടറിയാം.ആ ഞാൻ നിന്നെ ചതിച്ചുന്നറിയുമ്പോ നിന്റെ ഫീലിംഗ്സ് ഞാൻ മനസ്സിലാക്കണ്ടേ.... ഡാ ഫെബി നിങ്ങൾ തമ്മിൽ ഇഷ്ട്ടാണെന്ന് എനിക്ക് നേരത്തെ അറിയായിരുന്നു....

എന്താ എല്ലാരും കണ്ണും വിടർത്തി നിക്കുന്നെ ഞാൻ പറഞ്ഞത് സത്യമാ...കുറച്ച് മാസായിട്ട് ..വീട്ടിൽ നിന്ന് മുർഷിയെ ഞാൻ ശ്രദ്ധിക്കാറുണ്ട്...അവളുടെ എടെക്കെടക്കുള്ള ഫോൺ വിളി വെറുതെ ആലോജിച്ചുള്ള ചിരി. അപ്പൊ തന്നെ ഉറപ്പായി അവൾക്ക് ആരോടോ ഇഷ്ട്ടം ഉണ്ടെന്ന്...അന്ന് മിന്നൂനു വിളിക്കാൻ വേണ്ടി അവളെനിക്ക് ഫോൺ തന്നന്ന് ഞാൻ ചെക്ക് ചെയ്തപ്പോ നിന്റെ ഫോട്ടോ കണ്ടു ഫോണിൽ.നിന്നെയാണ് സ്നേഹിക്കുന്നതെന്നറിഞ്ഞപ്പോ ഒരുപ്പാട് സന്തോഷം തോന്നി....പിന്നെ ഒന്നും അറിയാത്ത പോലെ ആക്ട് ചെയ്തത് നിങ്ങൾ എന്നോട് പറയുമ്പോ പറയട്ടെന്ന് കരുതീട്ടാ.... നിന്റെ തല തെറിച്ച പെങ്ങളെ എന്റെ കയ്യിൽ ഏൽപ്പിച്ചപ്പോലെ എന്റെ തല തെറിക്കാത്ത പെങ്ങളെ ഞാൻ നിന്റെ കയ്യിൽ ഏൽപ്പിക്കാന്നും പറഞ്ഞു മുർഷിയുടെ കൈ എടുത്ത് മർഷുക്ക ഫെബിക്കാന്റെ കയ്യിലെക്ക് വെച്ച് കൊടുത്തതും എല്ലാരും കയ്യടിച്ചു..... ഇനി എല്ലാരും എന്തോന്ന് നോക്കി നിക്കാ പോയി കിടന്നുറങ്ങു മക്കളെന്നും പറഞ്ഞു ഫാസിക്ക കോട്ടുവാ ഇട്ട് പോയതും എല്ലാരും അവിടുന്ന് പോയി..ഞാൻ പോവാൻ നിന്നതും മർഷുക്ക എന്റെ കയ്യിൽ പിടിച്ചു ബാക്കിലേക്ക് വലിച്ചു....

എന്തോന്നാ ഞാൻ തല തെറിച്ചതാ..പോയി വേറെ ആരേലും പോയി നോക്കിക്കോ.... അയ്യോടാ....ഞാൻ അങ്ങനെ പറഞ്ഞത് എന്റെ പെണ്ണിന് ഫീലായോ....ചുമ്മാ പറഞ്ഞതല്ലേ....എനിക്ക് ഈ തല തെറിച്ച പെണ്ണിനെ തന്നെ മതിന്നും പറഞ്ഞു ഇക്ക എന്റെ അരയിൽ കൂടെ കയ്യിട്ടു എന്നെ ചേർത്ത് നിർത്തിയതും ഞാൻ ഇക്കാനെ നോക്കി ഒന്നു പുഞ്ചിരിച്ചു... ഇങ്ങനെ ചിരിക്കാതെടി. എന്റെ കണ്ട്രോൾ.... ന്നും പറഞ്ഞു ഇക്ക കള്ള ചിരി ചിരിച്ചതും ഞാൻ ഇക്കാന്റെ താടിയിൽ പിടിച്ചു വലിച്ചു.... ഡീ അവിടെ തൊട്ട് കളി വേണ്ടാ.... നിന്റെ ഒലക്കമ്മേലേ ഡ്രീം കൊണ്ട് കഷ്ട്ടപെട്ട് വളർത്തുന്നതാ... ന്ന് പറഞ്ഞു ഇക്ക താടി ഉഴിഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു.... അയ്യേ അപ്പോഴേക്ക് അതും വിശ്വസിച്ചോ. അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... എനിക്കങ്ങനെയൊന്നും ഇല്ലാ..... എന്റെ ഇക്ക എങനെ ആയാലും എനിക്കിഷ്ട്ടാ..... ആണോ.... എന്നാ ഇക്കാന്റെ കുട്ടി കെട്ടിപിടിച്ചൊരുമ്മ തന്നേ.... അയ്യടാ.....പോയി പണി നോക്ക്.മോൻ പോയി കിടന്നുറങ്ങാൻ നോക്ക്ട്ടോ... എനിക്കുറക്കം വരുന്നു....

ഒരുമ്മ തന്നിട്ട് നീ വേഗം പൊയ്ക്കോ....ആലോജിച്ച് നിക്കാതെ താ...മോളേ വേഗം തന്നാ വേഗം പോവാം... ഓക്കേ...ഒരൊറ്റൊന്ന്. പിന്നേ ചോദിക്കരുത്.... ഇല്ലാ....നീ ക്ഷമ പരീക്ഷിക്കാതെ വേഗം താ പെണ്ണെ.... എന്നും പറഞ്ഞു ഇക്ക തിരക്ക് കൂട്ടിയതും ഞാൻ ഇക്കാന്റെ കവിളിൽ ഒരുമ്മ കൊടുത്തു... അയ്യേ... കവിളിൽ ആർക്ക് വേണം.എനിക്കിതെ ഇവിടെ മതീന്നും പറഞ്ഞു ഇക്ക ചുണ്ടിൽ തൊട്ട് കാണിച്ചു.... അയ്യടാ...അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി....നേരത്തെതിന്റെ വേദന ഇപ്പോഴും മാറീട്ടില്ല..... അത് ഞാൻ തരുമ്പോയല്ലേ നീ പതിയെ തന്നാ മതി.... ഇത് ഒരു നടക്ക് പോവൂല...എന്തേലും ഐഡിയ കിട്ടിയേ പറ്റൂ..... അയ്യോ ദേ ഉപ്പാന്ന് പറഞ്ഞു ഞാൻ ഒച്ചയിട്ടതും ഇക്ക ഞെട്ടി എന്നിലുള്ള പിടി വിട്ട് എവിടെന്ന് ചോദിച്ചതും ഞാൻ ഓടി ഡോറിന്റെ അവിടെ നിന്ന് ഇക്കാനെ നോക്കി കൊഞ്ഞണം കുത്തി.... പറ്റിച്ചതാണല്ലേ....നിന്നെ ഇനിയും എന്റെ കൈയിൽ കിട്ടും അപ്പൊ പലിശയും ചേർത്ത് തരാട്ടോ..... ഓ.....ആയിക്കോട്ടേ വെയ്റ്റിംഗ് ഡിയർ ന്നും പറഞ്ഞു ഇക്കാക്കൊരു ഫ്‌ളൈ കിസ്സും കൊടുത്ത് ഞാൻ റൂമിലേക്ക് ഓടി......

റൂമിൽ എത്തിയതും മൂന്നും കൂടെ എന്റെ ബെഡിൽ വിശാലമായിട്ട് കിടക്കുന്നുണ്ട്...ഞാനും അവരെ കൂട്ടത്തിൽ കയറി കിടന്നു.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല....നാളെ മുതൽ ഇത്ത ഈ വീട്ടിൽ ഉണ്ടാവില്ലല്ലോന്നാലോജിച്ചതും നെഞ്ചിൽ ആകെ കൂടെ ഒരു നീറ്റൽ.....ഞാൻ എണീറ്റു അവളെ റൂമിലേക്ക് ചെന്ന് നോക്കിയതും അവൾ മുട്ടുകാലിൽ തല വെച്ചിരിക്കുന്നുണ്ട്....ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ തോളിൽ കൈ വെച്ചതും അവൾ മുഖം ഉയർത്തി എന്നെ നോക്കി....അപ്പൊ ഇത്താന്റെ മുഖം കണ്ടതും എന്റെ ഉള്ളോന്ന് കാളി....കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ട്.....എന്നെ കണ്ടതും മിന്നൂന്ന് വിളിച്ചു അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... മിന്നു നാളെ മുതൽ ഞാൻ ഈ വീട്ടിലെ ഒരു വിരുന്ന്കാരിയായി മാറുംലേ....നിങ്ങളെ കാണാതെ എങനെയാ ഞാൻ ഒറ്റക്ക് അവിടെ കഴിയാ....

കല്യാണമൊന്നും വേണ്ടായിരുന്നുന്ന് തോന്നി പോവാ.....എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടി......എന്നൊക്കെ ഓരോന്ന് എണ്ണി പൊറുക്കി അവൾ പറഞ്ഞു കരയുന്നതു കണ്ടതും ഇത്താനോട്‌ എന്താ പറയണ്ടെതെന്ന് അറിയാതെ ആയി.....ഞാൻ അവളെ എന്നിൽ നിന്നകറ്റി അവളെ കണ്ണൊക്കെ തുടച്ചു കൊടുത്തു... അയ്യേ.....ഇത്ര വല്ല്യ ഡോക്ടർ കരയാ.....എന്റെ ഇത്തു എന്തിനാ സങ്കടപെടുന്നത് ജുനുക്ക ഇത്താനെ പൊന്നു പോലെ നോക്കും...എന്റെ ഇതൂന് എപ്പോ ഇങ്ങോട്ട് വരണം ന്ന് തോന്നിയാലും ഇക്ക കൊണ്ട് വിടൂലേ...ഞാനൊക്കെ ഇവിടുന്ന് ചിരിച്ചു കൊണ്ടിറങ്ങി പോവും നീ കണ്ടോ.....പിന്നേ നാളെ പോയാ ഞാൻ ഇങ്ങോട്ടു ഇല്ലാന്ന് പറഞ്ഞു വാശി പിടിക്കരുത്.....ഇനി ഒന്നും ആലോചിച്ചു ടെൻഷൻ ആവാതെ നാളത്തെ ഫസ്റ്റ് നൈറ്റിനെ കുറിച്ച് ആലോജിക്ക് മോളേ....ഡൌട്ട് വല്ലതും ഉണ്ടേൽ ചോദിച്ചോ ഞാൻ ക്ലിയർ ചെയ്തു തരാം....ന്നും പറഞ്ഞു ചിരിച്ചതും ഇത്ത എന്റെ തലക്കിട്ടൊരു കൊട്ട് തന്നു..... നിന്റേത് മൂന്നാലേണ്ണം കഴിഞ്ഞതാണല്ലോലേ.....വന്നു കിടന്നുറങ് പെണ്ണേ.....

ഇത്ത...ഇത്താക്ക് നമ്മുടെ മുർഷിയെ ഇക്ക ഇഷ്ട്ടപെട്ടതിൽ എന്തേലും സങ്കടമുണ്ടോ..... ഏയ്‌ എന്തിന് അവൾ നല്ല കുട്ടിയല്ലേ....നമ്മൾ പോയാലും നമ്മളെ ഉമ്മാനെയും ഉപ്പനെയും പൊന്നു പോലെ നോക്കുന്നോരു കുട്ടി. അത്രേ ഒള്ളു എന്റെ മനസ്സിൽ. മുർഷിക്ക് അതിന് കഴിയും അവൾ നോക്കും അതെനിക്ക് ഉറപ്പാ....ഉമ്മാക്കും അവളെ ഇഷ്ട്ടമായിട്ടുണ്ട് എന്ന് ഇത്ത പറഞ്ഞതും ഞാൻ അവളെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു സുഗായിട്ട് കിടന്നുറങ്ങി.......രാവിലെ ഇത്ത വിളിച്ചു സ്വൈര്യം കെടുത്തിയപ്പോഴാണ് എണീറ്റത്..... വേഗം പോയി ഫ്രഷ് ആയി വാ.... നമുക്ക് ഒരുമിച്ചു നിസ്കരിക്കാന്ന് പറഞ്ഞതും ഞാൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്തു വേഗം ഫ്രഷ്‌ ആയി വുളൂ എടുത്ത് വന്നു നിസ്കരിച്ചു എന്റെ ഇത്താന്റെ കുടുംബ ജീവിതം സുഖമാക്കി കൊടുക്കണെന്ന് പടച്ചവനോട്‌ മനമുരുകി പ്രാർതിച്ചു.. മിന്നു അവരെയൊക്കെ പോയി വിളിച്ചുണർത്ത്. നാസ്ത ഒപ്പം കഴിക്കാം.ബ്യൂട്ടിഷൻ ഇപ്പൊ വരും.....

അവളോട് ഓക്കേ ന്നും പറഞ്ഞു ഞാൻ റൂമിലേക്ക് വിട്ടതും മൂന്നും പോത്ത് പോലെ കിടന്നുറങ്ങാ...ശരിയാക്കി തരാട്ടോന്നും പറഞ്ഞു ഞാൻ മൂന്നിനെയും ചവിട്ടി താഴേക്കിട്ടതും ഒക്കെ നടുവും തിരുമ്മി എന്നെ നോക്കി പല്ലിറുംമ്പി..... വേഗം പോയി ഫ്രഷ് ആയി വാടി കഴിച്ചിട്ട് വേണം റെഡിയാവാൻ ന്നും പറഞ്ഞു ഞാൻ വേഗം താഴേക്ക് പോയി. ഇല്ലേൽ മൂന്നും കൂടെ എന്നെ പഞ്ഞിക്കിട്ടേനെ.... അങ്ങനെ ഒരുമിച്ചിരുന്നു നാസ്ത കഴിച്ചു ഓരോട്ടമായിരുന്നു മുകളിലേക്ക്. വേഗം ഓടി തോർത്തും എടുത്ത് ബാത്‌റൂമിലേക്ക് ഓടി. അവറ്റകളൊക്കെ കൂടി ഡോർ തല്ലി പൊളിക്കുന്നുണ്ട്.... ഡീ അണ്ണാച്ചി തുറക്കെടി വാതിൽ. ഞാനാ ഫസ്റ്റ് എന്ന് പറഞ്ഞതെല്ലടി മൂരാച്ചി....

എന്നും പറഞ്ഞു മുർഷി ഡോറിൽ ആഞ്ഞു കൊട്ടുന്നുണ്ട്.... നീയൊക്കെ കയറിയാലെ ഈ അടുത്തകാലത്തൊന്നും പുറത്തിറങ്ങൂല..... നീ പോടീ പൂതനെ വാടി നമുക്ക് എന്റെ വീട്ടിലേക്ക് പോവാം അവിടെ ആരും ഇല്ലല്ലോ...... ഡീ മിന്നു ഞങൾ പോവാ.... ആ.. അതാ നല്ലത് വേഗായ്ക്കൊട്ടെട്ടോ..... ന്ന് പറഞ്ഞതും കുരിപ്പുകൾ ഡോർ ആഞ്ഞടക്കുന്ന സൗണ്ട് കേട്ടതും ഞാൻ ബാത്‌റൂമിൽ നിന്ന് പൊട്ടി ചിരിച്ചു......അങ്ങനെ മൂളിപാട്ടൊക്കെ പാടി സാവധാനം കുളിയൊക്കെ കഴിച്ചതും അമളി പറ്റിയെന്ന് മനസ്സിലായി.... വേഗം ഓടി കയറുന്നതിനിടക്ക് ഡ്രസ്സ്‌ എടുക്കാൻ മറന്നു.... ഇനി ഡോർ തുറന്നിറങ്ങേ വഴിയൊള്ളു ടവൽ എടുത്ത് ചുറ്റി കെട്ടി ഡോർ തുറന്ന് പുറത്തെക്കിറങ്ങി ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും ഡോർ തുറന്ന് വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി തരിച്ചു നിന്നു............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story