❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 29

enikkay vidhichaval

രചന: SELUNISU

 ബാത്‌റൂമിൽ നിന്നിറങ്ങി ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് തിരിഞ്ഞതും ഡോർ തുറന്ന് വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി തരിച്ചു.... മർഷുക്ക.... പടച്ചോനെ മൂപ്പർ എന്താ ഇവിടെ അല്ലേലേ കണ്ട്രോൾ ഇല്ലാത്ത മൊതലാ.... ഞാൻ എന്നെ തന്നെ ഒന്ന് സ്കാൻ ചെയ്ത് ഇക്കാക്ക് ഒന്ന് ഇളിച്ചു കൊടുത്തു.... എവിടെ തിരിച്ചു നോ റെസ്പോണ്ട്....വടി പോലെ നിക്കാ.... ഇനി കാറ്റു വല്ലതും പോയോ പടച്ചോനെ.... അല്ലേലും നമ്മളെ തടിക്കു നല്ലത് ഈ നിൽപ്പ് തന്നെയാ പെട്ടന്ന് എസ്‌കേപ്പ് ആവാം.... ന്നും കരുതി പിന്നെ ചിന്തിച്ചു നിക്കാതെ ബാത്‌റൂമിലേക്ക് ഓരോട്ടമായിരുന്നു..ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങിയപ്പോ ഇക്ക ഉണ്ട് ബെഡിൽ ഇരിക്കുന്നു....ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല... ഞാൻ ചെന്ന് ഇക്കാനെ തട്ടി വിളിച്ചതും ഇക്ക എന്നെ തന്നേ നോക്കി നിന്നു. ഞാൻ എന്താന്ന് ചോദിച്ചതും ഒന്നൂല്ലാന്നും പറഞ്ഞു ബാത്‌റൂമിലോട്ട് കയറി പോയി.... ഏ... ഇതെന്ത് കൂത്ത്... ഇങ്ങേർക്കിതെന്ത്‌ പറ്റി.... അറിഞ്ഞിട്ട് തന്നേ കാര്യം. ന്നും കരുതി ഇക്ക വരുന്നത് വരെ വെയിറ്റ് ചെയ്തു. പുറത്തിറങ്ങിയതും മൂപ്പർ ഇങ്ങനെയൊരാൾ ഇവിടുണ്ടെന്നു പോലും ഓർക്കാതെ ഒറ്റ പോക്കായിരുന്നു.....

അങ്ങനെയിപ്പോ നമ്മളെ സസിയാക്കി പോണ്ടാ..... ഞാൻ ഓടി ചെന്ന് മർഷുക്കാന്റെ കയ്യിൽ പിടിച്ചു അവിടെ നിർത്തിച്ചു..... എന്താടി..... എന്താ ഇയാൾക്ക് എന്നെയൊരു മൈൻഡ് ഇല്ലാത്തേ.... ഞാൻ തിരക്കിലാ. ഫെബിറ്റും എന്നെ വെയിറ്റ് ചെയ്ത് നിക്കാ.... നീ കളിക്കാതെ വിട്ടേ..... ഇതതൊന്നും അല്ല മോനെ വേറെ എന്തോ ഉണ്ട്. പറഞ്ഞിട്ട് പൊയ്ക്കോ..... ന്ന് പറഞ്ഞതും ഇക്ക എന്നെ ബാക്കിലേക്ക് ഒറ്റ തള്ളായിരുന്നു.... ഞാൻ കറക്റ്റ് ആയിട്ട് ബെഡിലേക്ക് വീണതും ഇക്ക എന്റെ മുകളിൽ രണ്ട് കയ്യും കുത്തി നിന്നു.... എന്ത് ധൈര്യത്തിലാ ടി നീ ഡോർ ക്ലോസ് ചെയ്യാതെ നീരാട്ടിനു പോയീനെ.... എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും വന്നിരുന്നെങ്കിലോ.... അതിന് ഇങ്ങോട്ടു ആരു വരാനാ... പിന്നെ ഡോർ ക്ലോസ് ചെയ്യാതിരുന്നത് ഇവിടെ അപ്പൊ ആ കുരിപ്പുകൾ ഒക്കെ ഉണ്ടായിരുന്നു....

അല്ലെങ്കിലും എല്ലാത്തിനും നിനക്ക് ഓരോ ന്യായം ഉണ്ടാവോലോ.... അതിനു ഇക്ക ഇങ്ങനെ ചൂടാവാൻ മാത്രം ഇവിടിപ്പോ എന്താ സംഭവിച്ചത്.... ഒന്നും സംഭവിച്ചില്ല..... സംഭവിക്കാൻ പോവുന്നെയുള്ളൂന്നും പറഞ്ഞു ഇക്ക എന്റെ കഴുത്തിലേക്ക് മുഖം ചേർത്തതും ഞാൻ ഒന്ന് ഞെട്ടി തല തിരിച്ചു.... ഇക്കാന്റെ ചുണ്ടുകൾ എന്റെ കഴുത്തിലാകെ ഓടി നടന്നപ്പോഴും പ്രതികരിക്കാനാവാതെ ഒരു ശില പോലെ കിടക്കാനെ എന്നെ കൊണ്ട് കഴിഞ്ഞോള്ളൂ.... പതിയെ ഇക്കാന്റെ കൈ എന്റെ ടോപ്പിന്റെ ബട്ടൺസിലേക്ക് പോയതും ഞാൻ എന്തോ ഓർത്ത പോലെ ഇക്കാന്റെ കൈ പിടിച്ചു വെച്ച് നിറകണ്ണാലെ ഇക്കാനെ നോക്കി വേണ്ടേന്ന് പറഞ്ഞതും ഇക്ക എന്റെ കണ്ണിലേക്ക് കുറച്ചു നേരം നോക്കി.... സോറി മിന്നു....നിങ്ങളൊക്കെ ഷാനുന്റെ വീട്ടിലേക്ക് പോയിന്ന് ഫാസി പറഞ്ഞു. അതോണ്ടാ ഞാൻ ഇങ്ങോട്ടു കുളിക്കാൻ വന്നേ...ഇവിടെ വന്നപ്പോ ആ ഒരു കോലത്തിൽ നിന്നെ കണ്ടപ്പോ ഞാൻ എല്ലാം മറന്ന് പോയി..

..നീ എന്നോട് ക്ഷമിക്ക് ന്നും പറഞ്ഞു എന്റെ കവിളിൽ ഒരുമ്മ വെച്ച് എണീക്കാൻ നിന്നതും പെട്ടന്ന് ആ കുരിപ്പുകൾ കയറി വന്നു......അവർ ആദ്യം ഒന്ന് ഞെട്ടി പിന്നെ യു കാരിയോൺ ന്നും പറഞ്ഞു വാതിൽ അടച്ചു പോയതും ഞാനും ഇക്കയും പരസ്പരം നോക്കി പൊട്ടിചിരിച്ചു....അപ്പൊ ഇക്ക ഇളിച്ചോണ്ട് വീണ്ടും എന്റെ ചെവിയിൽ ഒന്ന് കടിച്ചു പോയിട്ടോ ന്നും പറഞ്ഞു എണീറ്റു പോയി.... ഞാനിപ്പോ എന്താ ഇവിടെ നടന്നേന്നും ആലോജിച്ച് തലയിൽ കയ്യും വെച്ച് നിന്നതും കുരിപ്പുകൾ വന്നു വാരാൻ തുടങ്ങി..... നിങ്ങക്ക് ഇത് തന്നെയാണോടി പണി...ഏതു നേരം നോക്കിയാലും റൊമാൻസ്..... റൊമാൻസ് എന്നെകൊണ്ട് ഒന്നും പറയിക്കണ്ട... ഒക്കെത്തിനും കാരണം നിങ്ങളാന്നു പറഞ്ഞതും മൂന്നും കൂടെ ഒപ്പം ഞങ്ങളോന്നു ചോദിച്ചതും ഞാൻ അവരോട് എല്ലാം പറഞ്ഞു കൊടുത്തു.... അപ്പൊ ഒക്കെ കണ്ടോടി..... ന്നു സാനി ചോദിച്ചതും ഞാൻ ഏറെകുറെന്നു പറഞ്ഞു തല താഴ്ത്തി പിടിച്ചു.

അത് കണ്ട് തെണ്ടികൾ പൊരിഞ്ഞ ചിരിയായിരുന്നു.... പിന്നെ പില്ലോ വെച്ച് ഒക്കെത്തിനെയും പഞ്ഞിക്കിടുന്നതിനിടയിൽ ആണ് ഉമ്മ റൂമിലേക്കു വന്നത്.... എന്താടി മിന്നു... ഇന്നേലും നിനക്കൊന്നു ഒതുങ്ങി നിന്നൂടെ..... നേരം എത്ര ആയി വേഗം റെഡിയായി താഴേക്ക് വരാൻ നോക്ക്..ഇനി എന്നെ ഇങ്ങോട്ടു വരുത്തിക്കരുത്. ന്നും പറഞ്ഞു ഉമ്മ പോയതും പിന്നെ ഒന്നും നോക്കിയില്ല ആകെ കൂടെ കണ്ണാടിക്ക് മുന്നിൽ നിന്ന് തല്ലായിരുന്നു.അതിനിടയിൽ ആണ് ഷാനു നമുക്ക് ഇന്ന് സ്കാഫ് ചെയ്യണ്ടാന്ന് പറഞ്ഞത്. അവളത് പറഞ്ഞതും ഞാൻ ആലോചിച്ചത് മർഷുക്കാനെ കുറിച്ചാ.... എന്റെ ആലോചന കണ്ടതും അവർക്ക് കാര്യം മനസ്സിലായി.. ഇക്കനോട് അവർ പറഞ്ഞോളാം ന്നു പറഞ്ഞതും ഞാൻ ഓക്കേ പറഞ്ഞു.... പിന്നെ മുല്ല പൂവോക്കെ വെച്ച് നല്ല മൊഞ്ചത്തികളായി ഒരുങ്ങി....

എന്നിട്ട് ചറപറാന്ന് സാനിന്റെ ഫോണിൽ സെൽഫിയൊക്കെ എടുത്ത് താഴേക്ക് പോയി.... പോവുന്നതിനിടക്ക് ഇക്കാന്റെ റൂമിലേക്ക് ഒന്ന് പാളിനോക്കിയതും അവറ്റകൾ നടക്കട്ടെന്നും പറഞ്ഞു പോയതും ഞാൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്ത് ഡോർ അടച്ചു പോവാൻ നിന്നതും ആരോ എന്നെ റൂമിലേക്ക് വലിച്ചിട്ടു.... നോക്കിയപ്പോ വേറെ ആരാ ആ കോന്തൻ..... ഇങ്ങേർ വലിച്ചു വലിച്ചു എന്റെ കൈ ഒരു പരുവം ആക്കും... ഞാൻ കൈ ഉഴിഞ്ഞു മൂപ്പരെ തുറിച്ചു നോക്കിയതും ഇക്ക ഒരു കള്ളചിരി ചിരിച്ച് എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.... അതിൽ എന്തോ വശപിശക് മണത്ത ഞാൻ പെട്ടെന്ന് മുങ്ങാൻ നോക്കിയതും ഇക്ക എന്റെ അരയിലൂടെ കയ്യിട്ടു എന്നെ ചേർത്ത് നിർത്തി... എന്താ ഇന്ന് സ്കാഫ് ചെയ്യാതിരുന്നെ.... അത്... അവർ പറഞ്ഞു ഇന്ന് ഷാൾ ഇട്ടാ മതീന്ന് അതാ ഞാൻ.... മ്മ്മ്... ഏതായാലും മൊഞ്ചത്തി ആയിട്ടുണ്ട്.ഐ വാണ്ട്‌ കിസ്സ് നൗ..... എ...എന്താ... എന്താന്ന് നിനക്ക് മനസ്സിലായില്ലേ.....എനിക്കിപ്പോ ഒരുമ്മ വേണംന്ന്....ഇക്ക പറഞ്ഞതും ഞാൻ ഇല്ലെന്ന് തലയാട്ടി...

അപ്പൊ മര്യാദക്ക് ചോദിച്ചാ നീ തരൂലല്ലോ ഞാൻ എടുത്തോളാം ന്നും പറഞ്ഞു ഇക്ക എന്റെ ചുണ്ടിലേക്ക് നോക്കിയതും ഞാൻ വേഗം കൈ കൊണ്ട് ചുണ്ട് പൊത്തി പിടിച്ചു.... അത് കണ്ട് ഇക്ക ഒന്ന് ചിരിച്ചു എന്റെ കഴുത്തിൽ നിന്ന് മുല്ലപ്പൂ മാറ്റി അവിടെ ഉമ്മ വെച്ചതും ഞാൻ കണ്ണു രണ്ടും മുറുക്കി അടച്ചു.... കണ്ണും പൂട്ടി നിക്കാതെ ഇറങ്ങി പോടീ.... ഇങ്ങനെ നിന്ന് തന്നാലേ നേരത്തെ നടന്നതിന്റെ ബാക്കി നടക്കും..... പോ... ന്ന് പറഞ്ഞതും ഞാൻ തലയാട്ടി പോവാൻ നിന്നതും ഇക്ക വീണ്ടും എന്റെ കയ്യിൽ പിടിച്ചു ഫോൺ എടുത്ത് എന്നെ ചേർത്ത് പിടിച്ചു ഒരു ഫോട്ടോ എടുത്തു.... ഇനി പൊയ്ക്കോ ഞാൻ വരാന്നും പറഞ്ഞു ഇക്ക എന്നെ വിട്ടതും ഞാൻ ജീവനും കൊണ്ടോടി.... താഴെ എത്തി ഒന്ന് ശ്വാസം വിട്ടതും മൂന്നും കൂടെ എന്റെ അടുത്തേക്ക് വന്നു കിട്ടാനുള്ളതൊക്കെ കിട്ടിലേ ഇനി വാന്നും പറഞ്ഞു ഇത്താന്റെ അടുത്തേക്ക് പോയി.

ഗോൾഡൻ കളർ സാരിയിൽ ഇത്ത ഒന്നൂടെ മൊഞ്ചത്തി ആയിട്ടുണ്ട് ഞാൻ ഓടി ചെന്ന് ഇത്താനെ കെട്ടിപിടിച്ചു സൂപ്പർ ന്നും പറഞ്ഞു ഇത്താന്റെ കവിളിൽ ഉമ്മ വെച്ചു.. നീയും മൊഞ്ചത്തി ആയിട്ടുണ്ടല്ലോ മർശു കണ്ടില്ലേ ന്ന് ഇത്ത ചോദിച്ചതും ഞാൻ മറുപടി കൊടുക്കുന്നതിന് മുൻപ് ഷാനു വായ തുറന്നു... ഓ അതൊക്കെ കണ്ട് കൊടുക്കലും വാങ്ങലും ഒക്കെ കഴിഞ്ഞിട്ടുള്ള നിൽപ്പാ.... ന്നവൾ പറഞ്ഞതും ഞാൻ അവളെ നോക്കി പോടീ പട്ടിന്നും പറഞ്ഞു മുഖം തിരിച്ചു.... പറഞ്ഞു തീർന്നില്ല അപ്പൊഴേക്കും കഥാനായകൻ മാർ എത്തിയല്ലോ ന്ന് ഇത്ത പറഞ്ഞതും മർഷുക്കയും ഇക്കയും ഫാസിക്കയും കൂടെ സ്റ്റേജിലേക്ക് കയറി വന്നു.... അപ്പോഴാണ് ഞാൻ ശരിക്ക് ഇക്കാനെ നോക്കിയത്... ഗോൾഡൻ കളർ ഷർട്ടും ബ്ലാക്ക് പാന്റും കിടു ആയിട്ടുണ്ട്...ഞാൻ ഇക്കാനെ തന്നെ നോക്കിയതും പെട്ടെന്ന് സാനി എന്നെ ഒന്നു തട്ടി....

മതിയെടി നോക്കിയത്..... നിനക്കുള്ളത് തന്നെയല്ലേ.... അതിന് അവൾക്കൊന്ന് ഇളിച്ചു കൊടുത്ത് വീണ്ടും ഇക്കാനെ നോക്കിയതും പെട്ടെന്ന് ഇക്കയും എന്നെ നോക്കി. കണ്ണുകൾ തമ്മിൽ ഉടക്കിയതും എനിക്കെന്തോ വല്ലാതായി. ഞാൻ പെട്ടെന്ന് ഇക്കയിൽ നിന്നും മുഖം വെട്ടിച്ചു.... ആഹാ.... മൂന്നും പൊളിയായിട്ടുണ്ടല്ലോ....നിങ്ങൾ ഒക്കെ ഒന്ന് നിന്നേ... നമുക്കോരു ഫോട്ടോ എടുക്കാം ന്ന് ഇത്ത പറഞ്ഞതും ഒക്കെ കൂടെ ബാക്കിലേക്ക് പോയി....അപ്പൊ ഇത്ത സാനിയെ പിടിച്ചു ഇത്താന്റെ അടുത്തിരുത്തി നിങ്ങൾ കപ്പിൾസായിട്ട് നിന്നോന്ന് പറഞ്ഞു....അത് കേട്ടതും മുർഷി ഇക്കാന്റെ അടുത്തും ഷാനു ഫാസിക്കാന്റെ അടുത്തും പോയി നിന്നു....മർഷുക്ക ആണേൽ എന്നെ തന്നെ നോക്കി നിക്കുന്നത് കൊണ്ട് എനിക്കെന്തോ വല്ലാത്തൊരു ചടപ്പ്....ഞാൻ പോകാൻ മടിച്ചു നിന്നതും ഇത്ത ഒന്ന് വേഗം നിക്കെടി തിരക്കായാ ഒന്നിനും പറ്റില്ലാന്ന് പറഞ്ഞതും ഞാൻ മർഷുക്കാന്റെ അടുത്ത് പോയി നിന്നു....

ഇക്കാനെ നോക്കാതെ താഴേക്ക് നോക്കിയതും ഇക്ക എന്റെ കയ്യിൽ പിടിച്ചു....അപ്പൊ ഞാൻ ഇക്കാനെ നോക്കിയതും ഇക്ക എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു...പിന്നെ ഞാൻ ഇക്കാനെ നോക്കാതെ ക്യാമറക്ക് പോസ് ചെയ്തു.പിന്നെ ഉമ്മാനെയും ഉപ്പാനെയും അമ്മായി ഒക്കെ കൂടെ നിന്ന് കുറെ ഫോട്ടോസ് ഒക്കെ എടുത്തു.....ഇത്താന്റെ ഫ്രണ്ട്സ് വന്നതും ഇത്താനെ അവരെ ഏൽപ്പിച്ച് ഞങ്ങൾ അവിടുന്ന് പോന്നു....അവരൊക്കെ ഫുഡിന്റെ ഭാഗത്തേക്ക് പോയതും ഞങ്ങൾ നാലും അവിടെ ഇരുന്ന് ഓരോ ചളി പറയാൻ തുടങ്ങി..... പെട്ടന്നാണ് കസിൻ വന്നു എന്നെ ആരോ വിളിക്കുന്നുണ്ടെന്നു പറഞ്ഞത്... ഞാൻ അവരോട് ഇപ്പൊ വരാന്നും പറഞ്ഞു അവളെ കൂടെ പോയി. അവൾ എനിക്ക് ആളെ കാണിച്ചു തന്നതും ഞാൻ സന്തോഷത്തോടെ അവന്റെ അടുത്തേക്ക് ഓടി ചെന്നു... ഡാ ഷാഹി എന്താ ഇവിടെ നിക്കുന്നെ അകത്തേക്ക് വാ..... ഇത് തന്നെയാണോ വീടെന്ന് ഒരു ഡൌട്ട്.

അതാ ആ കുട്ടിയോട് പെണ്ണിന്റെ അനിയത്തിയെ വിളിച്ചിട്ട് വരോന്ന് ചോദിച്ചത്...... ആഹാ....ഐഡിയ കൊള്ളാം..... ഏതായാലും വാ....ന്നും പറഞ്ഞു ഞാൻ അവനെയും വലിച്ചു ഇത്താക്ക് പരിജയപെടുത്തി കൊടുത്തു.... പിന്നെ ഉമ്മക്കും ഉപ്പാക്കും...പിന്നെ അവനേം കൊണ്ട് അവളുമാരിരിക്കുന്ന സ്ഥലത്തേക്ക് ചെന്നതും ഞങ്ങളെ കണ്ട് സാനി ഞെട്ടി എഴുന്നേറ്റു......അവൾ എഴുന്നേറ്റത് കണ്ട് ഷാനുവും മുർഷിയും തിരിഞ്ഞ് നോക്കിയതും അവരെ മുഖത്തും ദേഷ്യം വന്നു...... അത് കണ്ട് ഞാൻ ഷാഹിയെ നോക്കിയതും അവൻ സാനിയെ തന്നെ നോക്കി നിക്കുന്നുണ്ട്..... നിങ്ങൾ തമ്മിൽ നേരത്തെ അറിയോ ഷാഹി..... ഏയ്‌.... ഇല്ല മിന്നു..... ഞാൻ ഇവളെ നിങ്ങളെ കൂട്ടത്തിൽ ഇതുവരെ കണ്ടിട്ടില്ലല്ലോ അതോണ്ട് നോക്കിയതാ..... ഓഹ്..... ഇത് മുർശിടെ അമ്മായിടെ മോളാ.... സാനി...നീ ഇവിടിരി.... ഡീ എന്താടി നിങ്ങൾ നോക്കി നിക്കുന്നേ.... നിങ്ങളോടും കൂടിയാ... ന്ന് പറഞ്ഞു ഒച്ചയിട്ടതും മൂന്നും എന്നെ ഒന്ന് തുറിച്ചു നോക്കി അവിടിരുന്നു......പിന്നെ അതും ഇതൊക്കെ പറഞ്ഞു അവരെ കൊണ്ട് ഷാഹിയോട് മിണ്ടിപ്പിച്ചു........

ഓഹ് സന്തോഷമായി ഗോപിയെട്ടാ സന്തോഷമായി..... എന്നൊക്കെ മനസ്സിൽ പറഞ്ഞു....അപ്പൊഴും സാനി മാത്രം അവനോടൊന്നും മിണ്ടുന്നില്ല.... ഡീ സാനി... നീയല്ലേ ഇവനെ കാണണം ന്നും പറഞ്ഞു നിന്ന് തുള്ളിയിരുന്നെ. ഇപ്പൊ ഇവനെ കണ്ടപ്പോ നിന്റെ നാവിറങ്ങി പോയോ... നാവോന്നും ഇറങ്ങി പോയിട്ടില്ല..... ചിലരെ കണ്ടപ്പോ അറിയാതെ നോക്കിയിരുന്നു പോവാ..... അത്രക്ക് വലിയവനല്ലേ മുന്നിൽ നിൽക്കുന്നത്..... അതെന്താഡീ നിനക്ക് ഇവനോട് ഒരു ദേഷ്യം പോലെ.... അതൊക്കെ നിന്റെ തോന്നലാ....എനിക്ക് ഷാഹിയെ അങ്ങ് നല്ലോണം ബോധിച്ചു..... ആണോ..... നിനക്കോ ഷാഹി..... വേണേൽ ഒരു കൈ നോക്കിക്കോ.... അവൾ ഫ്രീയാ..... മിന്നു..... എനിക്ക് വേഗം പോണം.... ഇക്കാക്ക് എന്നേം കൂട്ടി എവിടെയോ പോവാനുണ്ട്....അതോണ്ട് ഞാൻ പോവാ..... അതെന്താ.... പെട്ടന്നോരു തിരക്ക്... നീ വന്നപ്പോ ഒന്നും പറഞ്ഞില്ലല്ലോ...

അത് ഞാൻ മറന്ന് പോയതാ... ഇക്ക ഇപ്പൊ മെസ്സേജ് അയച്ചിരുന്നു..... മ്മ്മ്.... ഓക്കേ.... ഏതായാലും ഫുഡ്‌ കഴിച്ചിട്ട് പോവാ.... വാ..... അങ്ങനെ ഞങ്ങൾ ഒക്കെ കൂടെ ഫുഡ് കഴിക്കാൻ പോയതും മർഷുക്ക ഉണ്ട് ഞങ്ങളെ രൂക്ഷമായി നോക്കുന്നു..... എന്താ ഇങ്ങനെ നോക്കുന്നെന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് ഇക്ക എന്റെ കൈകളിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചത്. ഷാഹി എന്റെ കയ്യിൽ പിടിച്ചിട്ടാ ഉള്ളേ.... ഞാൻ ഇക്കാനെ ഒന്ന് ദയനീയമായി നോക്കി കൈ അവനിൽ നിന്ന് എടുത്തതും ഇക്ക കത്തുന്ന കണ്ണുകൾ വെച്ച് എന്നെയൊന്നു നോക്കി പോയി..... ആ പോക്കിൽ നിന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനമായെന്ന് മനസ്സിലായി..... ഓരോന്ന് ചിന്തിച്ചു നിക്കുമ്പോഴാണ് ഷാനു അവിടെ ഇരിക്കാന്നും പറഞ്ഞു ഒരു ടേബിളിലേക്ക് ചൂണ്ടി കാണിച്ചത്.അവിടെ പോയിരുന്നു ഫുടൊക്കെ വിളമ്പിയെങ്കിലും മർഷുക്കാനെ ആലോചിച്ചു ഒന്നും കഴിക്കാൻ പറ്റുന്നില്ല...... ഷാഹിയെ നോക്കിയപ്പോ അവൻ ഇടക്കിടക്ക് സാനിയെ നോക്കി കൊണ്ട് ഫുഡ്‌ കഴിക്കുന്നുണ്ട്. അവളാണേൽ തിരിച്ചു രൂക്ഷമായിട്ട് തന്നെ അവനെ നോക്കുന്നുണ്ട്. ഇവർ തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്.... അന്ന് ഇവനെ കണ്ടിട്ട് തന്നെയാ അവൾ കാന്റീനിൽ നിന്ന് ഓടി പൊന്നേ.... അവരായിട്ട് പറയില്ല... കണ്ട് പിടിക്കാം....

ഫുടൊക്കെ കഴിച്ചു എഴുന്നേറ്റതും ഷാഹി പോവാന്നും പറഞ്ഞു ധൃതി കൂട്ടിയതും ഞാൻ അവനോടു പോവാൻ പറഞ്ഞു..... അത് കേട്ടതും അവൻ നിധി കിട്ടിയ സന്തോഷത്തിൽ ഓക്കേന്നും പറഞ്ഞു ചിരിച്ചു..... അവൻ പോയതും ഞാൻ അവള്മാരെ അടുത്തേക്ക് തന്നെ പോയി അപ്പൊ അവിടെ ഇക്കമാരൊക്കെ ഉണ്ടായിരുന്നു.ഞാൻ അവരെ അടുത്ത് പോയി ഇരുന്നതും മർഷുക്ക അവിടുന്ന് എണീറ്റു പോയി.... അത് കണ്ടതും എനിക്ക് എന്തോ കരച്ചിൽ വരുന്നത് പോലൊക്കെ തോന്നി. അത് പുറത്ത് കാണിക്കാതിരിക്കാൻ വേണ്ടി ഞാൻ അവർക്കൊന്നു ചിരിച്ചു കൊടുത്ത് ഓരോന്ന് പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞ്പ്പോഴേക്കും ജുനുക്കയും വീട്ടുക്കാരും എത്തി..... നിക്കാഹ് ഒക്കെ കഴിഞ്ഞ് ഇത്താനെ ഒരുക്കി അവർ ജുനുക്കാന്റെ അടുത്ത് കൊണ്ടോയി ഇരുത്തി... ഫോട്ടോ ഷൂട്ട്‌ ഒക്കെ കഴിഞ്ഞ് അവർ പോവാനിറങ്ങിയതും അത് വരെ പിടിച്ചു വെച്ച സങ്കടങ്ങളൊക്കെ പുറത്തു വന്നു ഞാൻ അവളെ കെട്ടിപിടിച്ചു ഒരുപ്പാട് കരഞ്ഞു...... പിന്നെ ഉപ്പ വന്നാണ് പിടിച്ചു മാറ്റിയത്.അവൾ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.....

കാറിൽ കയറാൻ നേരം അവൾ കരഞ്ഞുംകൊണ്ട് ഒന്നൂടെ എന്നെ തിരിഞ്ഞു നോക്കിയതും ഞാൻ വേഗം അകത്തേക്കോടി...റൂമിൽ ചെന്ന് ബെഡിൽ കിടന്ന് ഒരുപ്പാട് കരഞ്ഞു. ഷാനൂറ്റും വന്നു ഒരുപ്പാട് ആശ്വസിപ്പിച്ചു..... പിന്നെ എന്നെ ചിരിപ്പിക്കാൻ വേണ്ടി അവിടെ കിടന്ന് എന്തൊക്കെയോ കാട്ടി കൂട്ടി..... അതിനിടക്കാണ് ഉമ്മ വന്നു വീട് വൃത്തിയാക്കാൻ വേണ്ടി വിളിച്ചത് കേട്ടപ്പാടെ ഷാനു മുങ്ങാൻ നോക്കിയതും ഞങ്ങൾ അവളേം പൊക്കി താഴേക്ക് ചെന്നു.... കൂടുതൽ കസിൻസൊന്നും ഇല്ലാത്തോണ്ട് വീടൊക്കെ ഒഴിഞ്ഞു കിടക്കാ.... ഉമ്മ ഞങ്ങളെ അടുത്തേക്ക് വന്നു നാലാളെ കയ്യിലും ഓരോ ചൂൽ തന്നു... തുടങ്ങിക്കോളിം ഓരോരുത്തർ ഓരോ റൂം ക്ലീൻ ചെയ്തോ..... മെഹറൂന്റെ റൂം ക്ലീൻ ആണ്... ബാക്കി നോക്കിക്കോ.... ന്ന് പറഞ്ഞു ഉമ്മ അവിടുന്ന് പോയതും ഷാനു മുകളിലേക്ക് ഓരോട്ടമായിരുന്നു. അത് കണ്ട് ഞങ്ങൾ മൂന്നും കൂടെ അന്ധം വിട്ട് പരസ്പരം നോക്കി അവളെ പിന്നാലെ വെച്ച് പിടിച്ചു. അപ്പൊ അവളുണ്ട് എന്റെ റൂമിന്റെ വാതിൽക്കൽ ചൂലും കറക്കി കൊണ്ട് നിക്കുന്നു.....

അപ്പൊ അതാണ് കാര്യം തെണ്ടി..... ഡീ മടിച്ചി ഷാനു ഇതിനായിരുന്നുലെ നീ ഓടിപാഞ്ഞു വന്നേ..... ഈ... റൂം ആവുമ്പോ പ്രേത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ.... ഇതെന്റെ റൂം ആ ഇത് ഞാൻ ക്ലീൻ ചെയ്തോളാം. മാറി നിക്കങ്ങോട്ട്. അയ്യെടി അത് അങ്ങ് പള്ളിയിൽ പോയി പറ. അമ്മായി അങ്ങനെ വേർതിരിച്ചു പറഞ്ഞിട്ടൊന്നും ഇല്ലല്ലോ.... അതോണ്ട് ഞാൻ ഇവിടെ തന്നെ നിക്കുംന്നും പറഞ്ഞു ഓൾ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു...തെണ്ടി..... മിന്നു നീ ഫെബിക്കാന്റെ റൂം ക്ലീൻ ചെയ്തോ ഞങ്ങൾ താഴേ നോക്കാന്നും പറഞ്ഞു അവർ പോയതും ഞാൻ ഇക്കാന്റെ റൂമിലേക്ക് വെച്ച് പിടിച്ചു....റൂം തുറന്നതും അവിടെയുള്ള കാഴ്ച കണ്ട് ഞാൻ നെഞ്ചത്ത് കൈ വെച്ച് നിന്നു..... തെണ്ടികൾ റൂം രണ്ടാക്കി മറിച്ചിട്ടുണ്ട്....ബെഡിൽ കുറച്ചു ഡ്രസ്സ്‌ നിലത്ത് കുറച്ചു ഡ്രസ്സ്‌ ഷെൽഫിൽ ഉള്ള സകല ക്രീം ഒക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്..... ന്റെ റബ്ബേ ഇങ്ങനെയൊരു പണി നമ്മൾ സ്വപ്നത്തിൽ പോലും വിജാരിച്ചില്ല.ഡോറും ചാരി ഇതിപ്പോ എവിടുന്നാ തുടങ്ങാന്ന് വിചാരിച്ചു നിക്കുമ്പോഴാണ് ആരോ വന്നു ഡോർ തുറന്നത്. ഡോറും ചാരി നിക്കായത് കൊണ്ട് തന്നെ ഞാൻ നേരെ ബെഡിലേക്ക് തെറിച്ചു....ഏതു പട്ടിയാ ഇതെന്നും ചോദിച്ചു തിരിഞ്ഞതും മർഷുക്കയുണ്ട് എന്നെ തുറിച്ചു നോക്കി നില്ക്കുന്നു............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story