❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 3

enikkay vidhichaval

രചന: SELUNISU

 എന്റെ അധരം അവളെ മിഴികളുടെ അടുത്ത് എത്തിയതും പെട്ടന്ന് ഡാ......... എന്നൊരു അലർച്ച കേട്ട് തിരിഞ്ഞു നോക്കിയതും ഞാൻ പെട്ടന്ന് അവളിൽ ഉള്ള പിടി വിട്ടു..... മുമ്പിൽ നമ്മളെ ഫാസി ഉണ്ട് കട്ടകലിപ്പിൽ നമ്മളെയും നോക്കി നിക്കുന്നു......ഞാൻ അവനെ നോക്കി സൈക്കളിൽ നിന്ന് വീണ ഇളിയും കൊടുത്തു മിന്നൂനോട്‌ വഴി കാണിച്ചു കൊടുത്ത് പോവാൻ പറഞ്ഞു...അവൾ എന്നെ രൂക്ഷമായൊന്നു നോക്കി അവിടുന്ന് പോയി....... അവൾ പോയ ഭാഗത്തേക്ക് നോക്കി ചിരിച്ചു നിക്കുന്ന ടൈമിൽ ആണ്... ഫാസി എന്നെ പിടിച്ചു പുറകോട്ടു തള്ളിയത്.. പ്രതീക്ഷിക്കാതെ ആയോണ്ട് തന്നെ ഞാൻ നിലത്തേക്ക് വീണു. അവിടുന്ന് അവൻ തന്നെ എന്റെ ഷർട്ടിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തി...... പറയെടാ എന്തായിരുന്നു നിങ്ങക്ക് ഇവിടെ പണി ഞാൻ വന്നപ്പോ മക്കൾ എന്തിനുള്ള പുറപ്പാടായിരുന്നു.. ടാ ഫാസി... നീ കരുതും പോലെ ഒന്നൂല്ല..... അത് അവൾ ഇത് വഴി വരുന്നത് കണ്ടപ്പോ ഞാൻ പരിജയം ഇല്ലാത്ത സ്ഥലം അല്ലെ അപ്പൊ ഒന്ന് വന്നു നോക്കിയതാ....

അതിന് ഞാൻ പറഞ്ഞോ എന്തേലും കരുതീന്ന്... നിന്നോട് ഞാൻ നിങ്ങൾ ഇവിടെ എങനെ എത്തീന്നല്ല എന്തായിരുന്നു പരിപാടിന്നാ ചോദിച്ചേ..... ടാ അത് അവളെ കണ്ണിൽ കരട് വീണപ്പോ ഒന്ന് സഹായിക്കാന്ന് കരുതി. അത്രേ ഒള്ളൂ...... ഓ പിന്നെ ചുണ്ട് കൊണ്ടാണല്ലോ എല്ലാരും കരട് എടുക്കാറുള്ളത്... നീ അവളെ കിസ്സടിക്കാൻ നോക്കിയതല്ലേടാ.മര്യാദക്ക് സത്യം പറഞ്ഞോ ഇല്ലേൽ നിന്റെ സെന്റർ ബോൾട്ട് ഞാൻ കലക്കും... പിന്നെ നിനക്ക് കരട് പോയിട്ട് ഒരു പൊടിപോലും കണ്ണിൽ നിന്ന് എടുക്കാൻ പറ്റൂല.... മനസ്സിലായോടാ മർഷൂ.... എന്ന് അവൻ കലിപ്പിൽ പറഞ്ഞതും സത്യം പറയാം ന്ന് കരുതി. അല്ലേൽ ഇവൻ എന്റെ കാര്യത്തിൽ ഇന്നൊരു തീരുമാനം ആക്കും..... ഞാൻ അവന്റെ തോളിൽ കയ്യിട്ട് അവനേം കൊണ്ട് അവിടുന്ന് നടന്നു... ടാ ഫാസി... അറിയാതെ പറ്റിപ്പോയി...നാറ്റിക്കരുത് ഒരു കയ്യബദ്ധം....

മാറി നിക്കടാ ഊളെ അപ്പൊ അതാണ് സംഭവം.നിന്റെ ഇങ്ങോട്ടുള്ള വരവ് കണ്ടപ്പോയെ എനിക്ക് ഡൌട്ട് തോന്നി അതോണ്ടാ ഞാൻ നിന്റെ പുറകെ വെച്ച് പിടിച്ചത്. നാണമില്ലല്ലോടാ കോപ്പേ. സ്വന്തം സ്റ്റുഡന്റിനെ കിസ്സടിക്കാൻ എന്തൊക്കെ ആയിരുന്നു മാതാ പിതാ ഗുരു അവന്റെ അമ്മൂമ്മടെ നായര് എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.. വൃത്തി കെട്ടവൻ നീ എന്റെ ഫ്രണ്ട് ആണെന്ന് പറയാൻ പോലും എനിക്കിപ്പോ നാണം തോന്നുന്നു നിനക്കും ഇല്ലെടാ ഉമ്മേം പെങ്ങളും എന്നിട്ടാണല്ലോ നീ ഇങ്ങനെ ചീ....... എന്നൊക്കെ പറഞ്ഞു അവൻ അവിടുന്ന് പോയതും . ഞാൻ തോള്ളയും തുറന്ന് നിന്ന്... കുറച്ചു നേരം ആ നിർത്തം നിന്ന് ഞാൻ അവന്റെ പിന്നാലെ ഓടി.. ഡാ ഫാസി നിക്കെടാ.... എവിടെ ചെക്കൻ നിക്ക പോയിട്ട് ഒന്ന് നോക്ക കൂടി ചെയ്യുന്നില്ല.ലാസ്റ്റ് ഒന്നൂടെ സ്പീഡിൽ ഓടി അവന്റെ മുന്നിൽ കയറി നിന്നു...

എന്താടാ നീ ചെയ്യുന്നതും പറയുന്നതും ഒക്കെ കണ്ടാ ഞാൻ അവളെ പീഡിപ്പിച്ച പോലുണ്ടല്ലോ.... ആ നീ ചിലപ്പോ അതും ചെയ്യും.. നിന്നെ എനിക്ക് ഇപ്പൊ തീര വിശ്വാസം ഇല്ലാ..ഞാൻ അപ്പൊ അവിടെ വന്നില്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു പാവം കുട്ടി... പാവം... അവൾ.. അല്ലെ... ഡാ അതാണ് ഞാൻ രാവിലെ പറഞ്ഞ ആൾ ആയിഷ അയ്മിൻ.... ഓ..... നമ്മടെ അട്ട്രാക്ഷൻ ലെ അപ്പൊ വെറുതെ അല്ല നിനക്ക് അവളെ കിസ്സടിക്കാൻ തോന്നിയെ......ഡാ ഇനി നിനക്ക് അവളോട് ഞാൻ നേരത്തെ പറഞ്ഞപോലെ ലവ് വല്ലതും തോന്നി തുടങ്ങിയോ..... അറിയില്ല ഫാസി.....ബട്ട്‌ അവളെ കാണുമ്പോ എന്തോ എന്റെ ഉള്ളം വല്ലാണ്ട് തുടിക്കുന്നുണ്ട് അവൾക് മുന്നിൽ നിക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടാ...ഇത് വരെ ആരോടും തോന്നാത്ത ഒന്ന് അത് എന്താന്ന് എനിക്കറീല ഒരു പ്രേത്യേക തരം ഫീലാ......

.ഞാൻ അത്രേം പറഞ്ഞു കഴിഞ്ഞതും അവൻ യുറേക്കാന്നും പറഞ്ഞു അവിടെ നിന്ന് തുള്ളി കളിക്കാ...... എന്താടാ ഫാസി നിനക്ക് വട്ടായോ...... വട്ടൊന്നും അല്ല മോനെ. ഒരുപ്പാട് പെൺപിള്ളേരെ നമ്മൾ കണ്ടിട്ടുണ്ട്. അന്നൊന്നും നീ ഇങ്ങനെ പറയ പോയിട്ട് അവരെ ഒന്ന് ശരിക്ക് നോക്ക കൂടി ചെയ്തിട്ടില്ല.. ഇവളെ കണ്ടപ്പോ നീ ഇത്രേം ഡയലോഗ് പറഞ്ഞെങ്കിൽ അതിനർത്തം നീ അവളെ പ്രണയിക്കുന്നു എന്ന് തന്നെയാ.....അപ്പൊ ഞാൻ ഇത് അവളോട് പോയി പറയട്ടെ...... എന്നും പറഞ്ഞു അവൻ പോവാൻ നിന്നതും ഞാൻ അവനെ പിടിച്ചു വെച്ചു.. എന്റെ പൊന്നളിയാ... എങ്ങോട്ടാ ഈ ഉറഞ്ഞു തുള്ളി പോവുന്നെ എനിക്ക് അവളോട് ഇഷ്ട്ടം ഉണ്ടോ ഇല്ലയോ എന്ന് നീയല്ല ഞാനാ തീരുമനിക്കുന്നെ.....എനിക്ക് അവളോട് പ്രേമം അങ്ങനെ ഒരു ഫീലിംഗ് ഇപ്പൊ ഇല്ലാ... ഇനി അതവാ ഉണ്ടായാ തന്നെ എനിക്കത് അവളോട് തുറന്ന് പറയാനുള്ള ധൈര്യവും ഉണ്ട് അതോണ്ട് മോൻ ബ്രോക്കർ ആവാൻ നിക്കാതെ എന്റെ കൂടെ വാ കുറെ വായിട്ടലച്ചതല്ലേ വല്ല ലൈമും വാങ്ങി തരാ....അതും പറഞ്ഞു ഞാൻ അവനെ പിടിച്ചു കാന്റിനിലെക്ക് പോയി.

ചെന്ന് കയറിയതും ആരോ വന്നു ഫാസിനെ ഇടിച്ചിട്ടതും ഒരുമിച്ച് ആയിരുന്നു. നോക്കിയപ്പോ ദേ കിടക്കുന്നു തറയിൽ. കൂടെ നമ്മുടെ ഷാനും ഉണ്ട്...... ----------------------------------- സാറിന്റെ അവിടുന്ന് ഓടി പോന്നപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആയിരുന്നു.....പടച്ചോനെ....സ്പാർക് വരുന്നുണ്ടോന്നൊരു ഡൌട്ട് ഇല്ലാതില്ല..അല്ലെങ്കിൽ മൂപ്പർ എന്റെ അടുത്ത് വന്നപ്പോ ഞാൻ എന്താ തടയാഞ്ഞെ...എന്താ എനിക്ക് പറ്റിയെ... എന്റെ ദേഹത്തു എന്റെ സമ്മതം ഇല്ലാതെ ആര് തൊട്ടാലും എന്റെ കയ്യിന്ന് കൊണ്ടേ പോയിട്ടൊള്ളൂ.. അങ്ങനെ കിട്ടിയത് തന്നെയാ ആദ്യത്തെ കോളേജ് ഡിസ്മിസ്സ്‌... ബട്ട്‌ ഇത് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു.... എന്തായാലും ആള് കിടുവാ...... അങ്ങനെ ഓരോന്ന് ആലോചിച് പോവുമ്പോൾ ആണ്. തലക്കൊരു കൊട്ട് കിട്ടിയേ.... നോക്കിയപ്പോ ഷാനുവും മുർഷിയും ഉണ്ട് കലിപ്പിൽ നിക്കുന്നു.. ഏത് അടുപ്പിലായിരുന്നെടി പൂതനെ.... നിന്നെ എത്ര നേരായിട്ട് നോക്കേനു ഞങ്ങൾ.... എന്നും പറഞ്ഞു രണ്ടും എന്നെ പിച്ചാൻ തുടങ്ങി. ഡീ കണ്ണിചോരയില്ലാത്ത ദുഷ്ടകളെ ഒന്ന് നിർത്ത് ഞാൻ പറയട്ടെ... അതും പറഞ്ഞു ഞാൻ അവരെ പിടിച്ചു മാറ്റി.. ഡീ ഞാൻ ഓടി കയറിയത് ഒരു ആളോഴിഞ്ഞ ബിൽഡിങ്ങിലാ......

പടച്ചോനെ നിന്നോടാരാടീ അങ്ങോട്ട് ഓടാൻ പറഞ്ഞെ...അത് ആ ഷഹലിന്റെയും ഗ്യാങ്ങിന്റെയും താവളാ..അവർ ലീവാന്ന് തോന്നുന്നു ഇല്ലേൽ നിന്നേ ഞങക്കിങ്ങനെ കിട്ടില്ലായിരുന്നു... അതെന്താടി. അല്ല ആരാ ഈ ഷഹൽ.... എന്ന് ഞാൻ ചോദിച്ചതും മുർഷി എന്റെ കൈ പിടിച്ചു നടന്നു......എന്നിട്ട് അവിടെ ഒരു വാക മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തി......എന്നിട്ട് അവർ രണ്ട് പേരും എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നു.എന്നിട്ട് മുർഷി പറഞ്ഞു തുടങ്ങി...... ഷഹൽ ഷാൻ അതാണവന്റെ ഫുൾ നെയിം. നമ്മുടെ കോളേജിലെ നമ്പർ വൺ ഫ്രോഡ്....ഗേൾസ് അവനൊരു വീക്നെസ്സാ....അവൻ ആഗ്രഹിച്ച ഒരു പെണ്ണിനേം അവൻ വെറുതെ വിടില്ല....പ്രിന്റ്സിക്ക് പോലും അവനെ പേടിയാ...... എന്ത് കേസിൽ പെട്ടാലും പോവുന്നത് പോലെ തന്നെ തിരിച്ചു വരുന്നത് കാണാം ...... അതെന്താടി അങ്ങനെ.......എന്ന് ഞാൻ സംശയം ചോദിച്ചതും ആ അത് ഞങ്ങൾക്കും അറിയില്ല.ചിലപ്പോ പണത്തിന്റെ പവർ കൊണ്ടാവും.ഇതൊക്കെ നിന്നോടിപ്പോ പറഞ്ഞത് എന്തിനാന്ന് അറിയോ അവന്റെ മുന്നിൽ പോയി പെടാതിരിക്കാൻ. എന്ന് അവർ പറഞ്ഞപ്പോ......... ഞാൻ അതിനെ ശരി വെച്ചു...അവൻ വരുമ്പോ കാണിച്ചു തരാം ന്നും പറഞ്ഞു ഞങ്ങൾ നേരെ കാന്റിനിലോട്ട് വിട്ടു....

അവിടെ ചെന്ന് ഓരോ ജ്യൂസും പെപ്സും പറഞ്ഞു അവിടെ ഒഴിഞ്ഞ ഒരു ടേബിളിൽ പോയി ഇരുന്നു...അങ്ങനെ അവിടിരുന്ന് നേരെത്തെ ഓരോ സംഭവങ്ങൾ ആലോജിച്ചതും അറിയാതെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അത് കറക്ക്റ്റായിട്ട് ആ തെണ്ടികൾ കണ്ടു... ഡീ മുർഷി ഇവിടെ ചിലർ വെറുതെ ചിരിക്കാൻ ഒക്കെ തുടങ്ങീട്ടുണ്ട്....എന്തോ എവിടെയോ ചീഞ്ഞു നാറുന്നില്ലേഡീ...എന്ന് ഷാനു പറഞ്ഞതും മുർഷി അവളെ സപ്പോർട്ട് ചെയ്തു..... ആടീ ഞാനും കുറെ നേരായി ശ്രദ്ധിക്കുന്നു.ആ ബിൽഡിങ്ങിൽ പോയപ്പോ ഇവൾക്ക് കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്....ഡീ മിന്നൂ സത്യം പറ അവിടെ എന്താ സംഭവിച്ചത്.....എന്ന് അവളും കൂടെ ചോദിച്ചതും എനിക്ക് എന്താ പറയണ്ടേന്ന് ഒരു പിടിത്തവും ഇല്ലാ.......അവളോട് പറയാൻ പറ്റോ അവളെ ഇക്ക എന്നെ കിസ്സടിക്കാൻ നോക്കീന്ന്...... ഏയ്‌ ഒന്നൂല്ലടി ഞാൻ ചുമ്മാ ഓരോന്ന് ആലോജിച്ചതാ...ഷഹലിന്റെ കാര്യം ഒക്കെ നിങ്ങൾ പറഞ്ഞപ്പോ..അവനെ കുറിച്ച്....... അല്ലാണ്ട് വേറേ ഒന്നൂല്ലാ...... അതിന് നീ എന്തിനാ ചിരിക്കുന്നെ....ചിരിക്കാൻ മാത്രം അവന്റെ കഥയിൽ എന്താ ഉള്ളെ...എന്ന് ഷാനു ചോദിച്ചതും ഞാൻ അവൾക്ക് കൊഞ്ഞനo കുത്തി കാണിച്ചു എന്നിട്ട്...

അതെന്താ അവന്റെ കഥയിൽ ചിരിക്കരുത് എന്ന് ആരേലും പറഞ്ഞിട്ടുണ്ടോ...വേണേൽ കഴിച്ചു എഴുന്നേറ്റ് വാടി.....അവരെ ഓരോ ചോദ്യങ്ങൾ......എന്നും പറഞ്ഞു ഞാൻ അവിടുന്നു എഴുന്നേറ്റു കൈ കഴുകാൻ പോയി.... അപ്പൊ അവർ ഇവൾക്ക് ഇതെന്ത് പറ്റി എന്നൊക്കെ പരസ്പരം പറയുന്നുണ്ട്... അത് കണ്ട് ഞാൻ ഒന്ന് ചിരിച്ചു കൈ കഴുകി തിരിഞ്ഞതും ദേ നിക്കുന്നു ഷാനു മുമ്പിൽ.... എന്താടി കൂതറെ മനുഷ്യമ്മാരെ പേടിപ്പിക്കാൻ ഇറങ്ങിക്കാ...... ആടീ നിന്നെ ഒന്ന് പേടിപ്പിക്കാൻ ഇറങ്ങിക്കാ... ഡീ സത്യം പറ എന്താ ശരിക്കും സംഭവിച്ചേ... എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട് അല്ലാണ്ട് നീ അങ്ങനെ വെറുതെ ചിരിക്കൂല..നിന്നേ ഞാൻ കാണാൻ തുടങ്ങീട്ട് കൊല്ലം കുറെ ആയി അതോണ്ട് ഒക്കെ പോരട്ടെ.... എന്നും പറഞ്ഞു അവൾ കയ്യും കെട്ടി നിന്നതും ഞാൻ ഇനി രക്ഷയില്ല എന്ന് കണ്ട് എല്ലാം അവളോട് പറഞ്ഞതും അവൾ ഉണ്ട് വായെം പൊളിച്ചു നിക്കുന്നു.... ഞാൻ അവളെ വാ അടച്ചു കൊടുത്ത് അവളെ നോക്കി പുരികം പൊക്കിയതും അവൾ എന്നെ ഇട്ട് വാരാൻ തുടങ്ങി.....

അപ്പൊ അതാണ് മോളെ ഈ പുഞ്ചിരി എന്നാലും ..സാർ അങ്ങനൊക്കെ ചെയ്യോ.. എനിക്കെന്തോ അതത്ര വിശ്വാസം പോരാ. കാരണം ക്ലാസ്സ്‌ എടുക്കുമ്പോ പോലും മൂപ്പർ ഗേൾസിന്റെ സൈഡിലേക്ക് ശരിക്കൊന്നു നോക്കാറില്ല.. ആ സാർ നിന്നേ കിസ്സടിക്കാൻ നോക്കീന്ന് പറഞ്ഞാ....ഇത് നീ സാറിനെ നിനക്ക് ഇഷ്ടമായതൊണ്ട് ഉണ്ടാക്കിയ കഥയല്ലേടി... എന്നും പറഞ്ഞു അവൾ എന്നെ ഇടം കണ്ണിട്ട് നോക്കീ....... അത് കണ്ടതും എനിക്ക് കലിപ്പ് കയറി ഞാൻ അവളെ തല്ലാൻ ഓങ്ങിയതും അവൾ ഓടി പോയി ആരെയോ ചെന്നിടിച്ചു രണ്ടും കൂടെ ദേ കിടക്കുന്നു നിലത്തു. ആദ്യം ചിരി വന്നേങ്കിലും ഇപ്പൊ ചിരിച്ചാൽ അത് എന്റെ തടിക്ക് പണിയാവും എന്ന് ഉള്ളോണ്ട് ഞാൻ അവളെ വിളിച്ചു അവളെ അടുത്തേക് പോയി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചതും മുമ്പിലുള്ള ആളെ കണ്ട് ഞാനൊന്ന് ഞെട്ടി.... മർഷാദ് സാർ...... സാറും എന്നെ തന്നെ നോക്കുന്നുണ്ട് ബട്ട്‌ കലിപ്പിലാന്ന് മാത്രം... ഇതെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ എന്ന് കരുതി ഞാൻ എന്നെ തന്നെ ഒന്ന് സ്കാൻ ചെയ്തു. ഏയ്‌ ഒരു കുഴപ്പവും ഇല്ലല്ലോ..

ആ എന്തേലും ആവട്ടെ എന്ന് വിചാരിച്ചു ഞാൻ ഷാനൂന് കുഴപ്പം ഒന്നൂല്ലല്ലോന്ന് ചോദിക്കാൻ വേണ്ടി അവളെ അടുത്തേക് തിരിഞ്ഞതും അവളും നിലത്തു വീണ ആളും കൂടി കണ്ണും കണ്ണും നോക്കി നിക്കാ.....ഇയാളിപ്പോഴും എണീറ്റില്ലേ... അല്ല ഇതിനെ ആണല്ലോ നേരത്തെ മുകളിൽ നിന്ന് കണ്ടേ ഇനി ഇതും ഇവിടുത്തെ സാർ ആവോ.........ആ ഡൌട്ട് തീർക്കാൻ ഷാനുനെ പോയി തട്ടി. ഡീ ഷാനു ഇതാരാടി ഇവിടുത്തെ സാർ ആണോ. അറീല ഇതുവരെ ഇവിടെ ഇല്ലായിരുന്നു.എന്തായാലും എനിക്ക് ഇഷ്ടായി എന്ന് അവൾ ഏതോ ഹാലിൽ പറഞ്ഞതും ഞാൻ അവളെ ഒന്ന് നോക്കി അപ്പോഴും അവളെ അയാളെ തന്നെ നോക്കി നിക്കാ....മൂപ്പരും തിരിച്ചു നല്ലോണം ചോര ഊറ്റുന്നുണ്ട്....ഇങ്ങേർ എണീക്കുന്നൊന്നും ഇല്ലേ...എന്നും കരുതി നിക്കുമ്പോ ആണ് സാർ അവനെ പിടിച്ചു എഴുന്നേൽപ്പിച്ച് ചെവിയിൽ എന്തോ പറഞ്ഞതും മൂപ്പർ ഷാനൂന്റെ മേലിൽ ഉള്ള നോട്ടം മാറ്റി ഞങ്ങളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു

.അപ്പൊ ആണ് മുർഷി ഫാസിക്കാന്നും പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നത് അപ്പൊ തന്നെ ഷാനു എന്നെ ഒന്ന് നോക്കി ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ഞാൻ അവളെ നോക്കി കൈ വിട്ട് പോയീന്നു പറഞ്ഞപ്പോ അവൾ ഉണ്ട് എന്നെ നോക്കി പേടിപ്പിക്കുന്നു.ഞാൻ അതിന് അവളെ നോക്കി ഒന്ന് പല്ലിളിച്ചു.അപ്പൊ മുർഷി അവനെ ഞങ്ങളെ അടുത്തേക്ക് കൊണ്ട് വന്ന് ഞങ്ങള്ക്ക് പരിജയപെടുത്തി.... മിന്നൂ ഷാനു ഇതെന്റെ ഇക്കാന്റെ ഫ്രണ്ട് അതിലുപരി എന്റെ ഇക്ക തന്നെ.ഫാസിൽ. മൂപ്പർ ഇന്ന് ഇവിടെ ലെക്ക്ച്ചർ ആയി ജോയിൻ ചെയ്തു.......നമ്മടെ ഡിപ്പാർട്മെന്റ് അല്ല. അതോണ്ട് ആ തള്ള് സഹിക്കണ്ട.....എന്നും പറഞ്ഞു അവൾ ചിരിച്ചതും മൂപ്പർ അവളെ തലകൊന്ന് കൊടുത്തു...അതിന് അവൾ തിരിച്ചു മൂപ്പരെ വയറിനിട്ടൊരു കുത്തു കൊടുത്തു...അപ്പൊ തന്നെ മനസ്സിലായി

അവർ തമ്മിലുള്ള സ്നേഹം.പിന്നെ അവൾ ഞങ്ങളെ പരിജയപ്പെടുത്തി കൊടുത്തു.അങ്ങനെ ഞങ്ങൾ കട്ട കമ്പിനി ആയി.ക്ലാസിൽ നിന്ന്... മാത്രം സാർ ന്ന് വിളിച്ചാ മതീന്നും പറഞ്ഞു.....സംസാരിക്കുന്നതിനിടയിൽ ഒക്കെ മർഷൂക്ക എന്നെ നോക്കുന്നത് കാണുന്നുണ്ടേലും ഞാൻ അറിയാത്ത മട്ടിൽ ഫാസിക്കാനോട്‌ ഓരോന്ന് പറഞ്ഞിരുന്നു....അങ്ങനെ ലോങ്ങ്‌ ബെൽ അടിച്ചതും അവരോട് ബൈ പറഞ്ഞു ക്ലാസ്സിൽ പോയി ബാഗ് എടുത്ത് നേരെ വീട്ടിലോട്ട് വിട്ടു...ഷാനൂനേം കൊണ്ട് നേരെ വീട്ടിലേക്ക് കയറിയതും അവിടെ ഉള്ള ആളെ കണ്ട് അന്ധം വിട്ട് ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി.................. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story