❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 30

enikkay vidhichaval

രചന: SELUNISU

 ഏതു പട്ടിയാടാ ഇതെന്നും ചോദിച്ചു ഞാൻ തിരിഞ്ഞതും മർഷുക്ക ഉണ്ട് എന്നെ തുറിച്ചു നോക്കി നിൽക്കുന്നു. ഞാൻ ഇക്കാക്ക് വേണോ വേണ്ടേ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു... എവിടെ മൂപ്പർ അതൊന്നും മൈൻഡ് ചെയ്യാതെ ട്ടവ്വലും എടുത്ത് ബാത്‌റൂമിലോട്ട് കയറി.... അത് എന്നിൽ വീണ്ടും ഒരു നോവുണർത്തി.... കണ്ണിൽ വെള്ളം ഊറി വരാൻ തുടങ്ങിയതും ഞാൻ പെട്ടെന്ന് മൈൻഡ് ഫ്രീയാക്കി ക്രീം ഒക്കെ എടുത്ത് ഷെൽഫിലേക്ക് വെച്ചു തുണികളൊക്കെ മടക്കി വെച്ച് അടിച്ചു വാരുമ്പോഴാണ് ഇക്ക ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നത്. അത് ഒരു ട്ടവ്വൽ മാത്രം ഉടുത്തോണ്ട്..വശളൻ എന്റെ കണ്ട്രോൾ കളയാനാ... നടക്കൂല മോനെ ഇതേ ആൾ വേറെയാ... എന്നൊക്കെ മനസ്സിൽ പറഞ്ഞു ഇക്കാനെ എടെക്കെടക്ക് ഇടം കണ്ണിട്ട് നോക്കി കൊണ്ടിരുന്നു. ഇത് മിക്കവാറും നമ്മളെ കണ്ട്രോൾ പോവാൻ ചാൻസ് കാണുന്നുണ്ട്. അങ്ങനെ തൂത്തു വാരുന്നതിനിടക്കാണ് എന്റെ ശ്രദ്ധ തെറ്റി ചൂൽ ഇക്കാന്റെ കാലിലൊന്നു തട്ടിയത്..... സോറി.... അറിയാതെ തട്ടിയതാ....

എങനെ തട്ടാതിരിക്കും. ചെയ്യുന്ന ജോലിയിൽ കുറച്ചൊക്കെ ആത്മാർത്ഥത വേണം.... കണ്ട ചെറ്റകളെ കൈ പിടിച്ചു നടക്കുംമ്പോ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.... എത്ര പറഞ്ഞാലും അവന്റെ വാലേ തൂങ്ങി നടന്നോളും.... അത്രക്ക് ഇഷ്ട്ടാണേൽ അവനെ പോയി കെട്ടിക്കോ ഞാൻ മാറി തന്നേക്കാം....ന്നൊക്കെ പറഞ്ഞു എനിക്ക് പറയാനുള്ളത് കേൾക്ക പോലും ചെയ്യാതെ ഇക്ക അവിടുന്ന് ഇറങ്ങി പോയി....ഞാൻ കരഞ്ഞും കൊണ്ട് ബെഡിലേക്കിരുന്നു....എന്തൊക്കെയാ ഇക്ക പറഞ്ഞിട്ട് പോയെ....ഒരു ഫ്രണ്ട് എന്ന നിലയിൽ അല്ലാതെ ഞാൻ അവനെ കണ്ടിട്ടില്ല.... അവനും അങ്ങനെ തന്നെയല്ലേ....എന്താ ഇവരൊന്നും അവനെ മനസ്സിലാക്കാത്തത്..ഓരോന്ന് ആലോചിക്കും തോറും കരച്ചിലിന്റെ ആക്കവും കൂടി വന്നു....പെട്ടന്ന് എന്റെ തോളിൽ ആരോ കൈ വെച്ചതും ഞാൻ തിരിഞ്ഞു നോക്കി..മുർഷിയെ കണ്ടതും ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു..... എന്താ മിന്നു എന്താ പറ്റിയെ....എന്തിനാ നീ ഇങ്ങനെ കരയുന്നെ.... മുർഷി....മർഷുക്ക.... ഇക്ക എന്താ ചെയ്തേ....നീ ടെൻഷൻ ആക്കാതെ കാര്യം പറ...ന്നും പറഞ്ഞു അവൾ എന്റെ കണ്ണ് തുടച്ചു തന്നു....

ഒരു വിധം അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അയ്യേ..... ഇതിനാണോഡീ ഇങ്ങനെ കിടന്ന് മോങ്ങുന്നേ..നിനക്കറിയില്ലേ ഇക്കാന്റെ സ്വഭാവം.... നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ.... ഇക്കാന്റെ കൂടെ സാനിയെ കണ്ടപ്പോ നിനക്ക് എത്ര സങ്കടം ആയി.. അത് പോലെ ഷാഹിലിനെ നിന്റെ കൂടെ കണ്ടപ്പോ ഇക്കാക്കും ഫീൽ ആയിട്ടുണ്ടാവില്ലേ....ആ സങ്കടം ദേഷ്യമായി പുറത്തേക്ക് വന്നതാവും. അത് നിനക്ക് തന്നെ മാറ്റിയെടുക്കാവുന്നതെയൊള്ളു... എന്നൊക്കെ അവൾ പറഞ്ഞപ്പോ എനിക്കും അത് ശരിയാണെന്ന് തോന്നി.... ഞാൻ കണ്ണൊക്കെ തുടച്ചു അവളെ നോക്കി നല്ലോണം ഒന്ന് ഇളിച്ചു കൊടുത്ത് താങ്ക്സ് മുത്തേന്നും പറഞ്ഞു അവളെ കവിളിൽ പിച്ചി.... ഫ്രണ്ട്ഷിപ്പിൽ നോ താങ്ക്സ് നോ സോറി..... ഡോണ്ട് റിപീറ്റിറ്റ് അണ്ടർസ്റ്റാൻഡ്. ഓ.... ആയിക്കോട്ടേ മാഡം... അതൊക്കെ വിട് വേഗം റെഡിയാവാൻ പറഞ്ഞു ഉമ്മച്ചി..

മെഹറുത്താന്റെ അടുത്തേക്ക് പോണ്ടേ.... ജുനുക്കാന്റെ വീട്ടിൽ നൈറ്റ്‌ ആണ് ഫങ്ക്ഷൻ.അതോണ്ട് വേഗം പോയി റെഡിയായി....ഫങ്ക്ഷനു ഡ്രസ്സ്‌ എടുക്കാത്തത് കൊണ്ട് ഞങ്ങൾ തലേന്ന് ഉടുത്ത സാരി തന്നെ സെലക്ട് ചെയ്തു....അങ്ങനെ കെട്ടിയൊരുങ്ങി ഒക്കെ കൂടെ താഴേക്കു ഇറങ്ങി.... ഡ്രസ്സ്‌ എടുക്കാൻ പോയ അന്നത്തെ പോലെ തന്നെ ഞങ്ങൾ മർഷുക്കാന്റെ കാറിൽ കയറി....ഫാസിക്ക ബൈക്ക് എടുത്തു.ഷാനുനെ കുറെ വിളിച്ചു.അവൾക്ക് പോവാൻ ആഗ്രഹം ഉണ്ടെങ്കിലും വീട്ടുക്കാരെ ആലോജിച്ചു ഇല്ലാന്ന് പറഞ്ഞു.. ഫ്രണ്ട് ഡോർ തുറന്ന് ഞാൻ അകത്തേക്ക് കയറി ഇരുന്നതും ഇക്ക എന്നെ നോക്കി അപ്പോ ഞാൻ നൈസ് ആയിട്ടൊന്ന് ഇളിച്ചു കൊടുത്തു.അപ്പൊ ഇക്ക എന്നെ നോക്കി മുഖം കോട്ടി വണ്ടി എടുത്തു.... ജാഡ തെണ്ടി.... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ മർശു കോന്താ.... കേട്ടൊന്ന് കഴിഞ്ഞോട്ടെ. കണ്ട്രോൾ ഇല്ലാത്ത നിന്നെ ഞാൻ മിനിമമം ഒരു മാസമെങ്കിലും പട്ടിണിക്കിടും....

ഒരു മാസം എന്നുള്ളത് കുറച്ചു കൂടിപോയോ.... അത് വരെ എനിക്ക് കണ്ട്രോൾ കിട്ടോ..... റിസ്ക് എടുക്കണ്ട ഒരു ആഴ്ച ഫിക്സ്..... കാണിച്ചു തരാടാന്നൊക്കെ ഇക്കാന്റെ മുഖത്ത് നോക്കി മനസ്സിൽ പറഞ്ഞു...... എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.... എന്ന് ഇക്ക ചോദിച്ചതും ഞാൻ തോൾ പൊക്കി ഒന്നൂല്ലാന്നും പറഞ്ഞു മുഖം തിരിച്ചു.... അപ്പൊ ബാക്കിൽ നിന്ന് ഒരു കിണിക്ക്ണ ശബ്ദം കേട്ടതും എനിക്ക് ദേഷ്യം വന്നു ഞാൻ അവരെ ഒന്ന് നോക്കി.... അപ്പൊ അവരൊക്കെ ഇളി നിർത്തി പുറത്തോട്ട് നോക്കിയിരുന്നു.... ഇത്താന്റെ വീട്ടിൽ എത്തിയതും ഞാൻ ചാടിയിറങ്ങി.ആരെയും നോക്കാതെ സ്റ്റേജിലേക്ക് കയറി ഇത്താനെ പിടിച്ചു വട്ടം കറക്കി.. ഡീ മിന്നു മതിയെടി കറക്കിയത്. അവളെങ്ങാനും തല കറങ്ങി വീണാ തീർന്ന്. ദയവു ചെയ്തു ഞങ്ങടെ ഫസ്റ്റ് നൈറ്റ്‌ നീ കുളമാക്കരുത്... എന്നും പറഞ്ഞു ജുനുക്ക എന്നെ പിടിച്ചു വലിച്ചു.....

അമ്പടാ കള്ളാ... ഫസ്റ്റ് നൈറ്റ്‌നു കാത്തിരിക്കുവാലേ... അത് ഇന്ന് നടക്കൂല.ഞാൻ ഇന്ന് ഇവിടെ നില്ക്കാ. വീട്ടിൽ ഇത്ത ഇല്ലാണ്ട് എനിക്ക് പറ്റണില്ലാ. അതോണ്ട് ഞാൻ ഇന്ന് ഇത്താന്റെ അടുത്ത് കിടക്കും ന്ന് പറഞ്ഞതും ജുനുക്കാന്റെ കണ്ണൊക്കെ ബുൾസൈ കണക്കെ ആയിട്ടുണ്ട്... മുഖത്തെ എക്സ്പ്രഷൻസാണേൽ പറയെ വേണ്ട.... പിടിച്ചു നിർത്തിയ ചിരിയൊക്കെ പുറത്തേക്ക് വന്നു.... ഓ... പറ്റിച്ചതാണല്ലേ... നിനക്ക് തരാടി കാന്താരി.... പിന്നെ എല്ലാവരും വന്നു പരസ്പരം പരിജയപ്പെടലും ഫുഡ്‌ കഴിക്കലും ഒക്കെ ആയിട്ട് ടൈം പോയി കിട്ടി..... ഈ കുറഞ്ഞ ടൈം കൊണ്ട് തന്നെ ഇത്ത ഇവിടെ സന്തോഷവതിയാണെന്ന് മനസ്സിലായി. കാരണം ഇപ്പൊ അവളെ മുഖത്തു ഒരു സങ്കടവും ഇല്ലാ.... ജുനുക്കാന്റെ ഉമ്മയാണേൽ ഇത്താന്റെ കയ്യും പിടിച്ചു തന്നെയാ നടപ്പ്.... എന്നും എന്റെ ഇത്ത ഇങ്ങനെ സന്തോഷവതിയായിരിക്കട്ടേ....

കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചു ഞങ്ങൾ പോവാനിറങ്ങി..പോവാൻ നേരം ഞാൻ ജുനുക്കാന്റെ അടുത്തെക്ക് നിന്നു.... അതേയ് ജുനുക്കാ ആ നിക്കുന്ന അതായത് എന്റെ ഇത്ത. നമ്മളെ സ്വന്തം പ്രോപ്പർട്ടിയാണ്. അപ്പൊ നോക്കിയും കണ്ടൊക്കെ പെരുമാറണെ... ന്ന് പറഞ്ഞു ഇളിച്ചതും ജുനുക്ക നിന്നെ ഞാൻ ന്നും പറഞ്ഞു എന്റെ ചെവി പിടിച്ചു തിരിച്ചു. അത് കണ്ട് ഫാമിലി മൊത്തം ഞങ്ങളെ അടുത്തേക്ക് വന്നു..... എന്താ ജുനു ഇവൾ വല്ല കുരുത്തക്കെടും കാണിച്ചോ..... ഏയ്‌ ഒന്നൂല്ല ഉപ്പാ ഞാൻ ഇവളെന്നേയൊന്നു ഉപദേശിച്ചതാ..... ആ പറ്റിയ ചിരക്ക്... ആ ടൈം നീ പോയി വല്ല വാഴയും വെക്ക് കുലയെങ്കിലും കിട്ടും ന്നും പറഞ്ഞു ഇക്ക ചിരിച്ചതും എല്ലാവരും അവന്റൊപ്പം കൂടി എന്റെ ഫ്രണ്ട്സ് ന്ന് പറയുന്ന തെണ്ടികളടക്കം... ഞാൻ എല്ലാരേം ഒന്ന് തുറിച്ചു നോക്കി മുഖം തിരിച്ചു നിന്നതും ജുനുക്ക വന്നെന്നേ ചേർത്ത് പിടിച്ചു.... നിങ്ങൾ അങ്ങനെ ഇവളെ കളിയാക്കൊന്നും വേണ്ടാ....ഇവൾ ഇല്ലാണ്ട് നിങ്ങക്ക് ഒരു ഡേ എങ്കിലും കഴിച്ചു കൂട്ടാൻ പറ്റോ....മെഹറു തന്നെ ഈ കുറഞ്ഞ ടൈം കൊണ്ട് ഇവളെ കുറുമ്പ് മിസ്സ്‌ ചെയ്യുന്നൂന്ന് എത്ര വട്ടം എന്നോട് പറഞ്ഞു...

നീ ഇതൊന്നും കേട്ട് തളരരുത് മിന്നു....നിന്നെ കെട്ടുന്നവൻ ലക്കിയാ...കാരണം അവന് സങ്കടപെടാനുള്ള ഇട വരില്ല.. ആ... അങ്ങനെ പറഞ്ഞു കൊടുക്ക് ജുനുക്ക.ഇങ്ങൾ ഞമ്മളെ മുത്താണ്.. ചിലർക്കൊന്നും നമ്മളെ തീരെ വിലയില്ലന്നും പറഞ്ഞു ഞാൻ മർഷുക്കാനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി. അപ്പൊ മൂപ്പർ നമ്മളെ തന്നെ നോക്കി നിക്കാ.... ന്റെ മിന്നു. ജുനു ഒരു തമാശ പറഞ്ഞെന്ന് കരുതി നീ ഇങ്ങനെ സ്വയം പൊക്കി ആവല്ലേ.... ന്ന് പറഞ്ഞു ഫാസിക്ക കിണിച്ചു.... ഞഞഞ... സ്വയം പൊക്കി ഇങ്ങളെ കെട്ടിയോൾ.... മിന്നു മതി. ഇത് നമ്മടെ വീടല്ല... അടങ്ങി നിൽക്കെന്നും പറഞ്ഞു ഉമ്മ നമ്മളെ നോക്കി കണ്ണുരുട്ടിയതും നമ്മൾ പിന്നെ വാ തുറന്നില്ല.... അങ്ങനെ യാത്രയൊക്കെ പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയപ്പാടെ ബാക്കിയുള്ളതിനെയൊന്നും നോക്കാതെ ബെഡിലേക്ക് ഒരു മറിയലായിരുന്നു.

ഷീണം കൊണ്ട് പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു.... മെഹറൂന്റെ അവിടുന്ന് പോന്നതും നേരെ റൂമിലേക്ക് പോയി.... ഫാസി ഉമ്മയും ഉപ്പയും തനിച്ചാന്നും പറഞ്ഞു നേരെ അവന്റെ വീട്ടിലേക്ക് പോയി... ഫ്രഷ് ആയി ഞാനും ഫെബിയും കിടന്നു.... ഡാ.... മർശു നിനക്ക് നാളെ തന്നെ പോണോ..... കുറച്ചു ഡേ കൂടെ ഇവിടെ നിന്നൂടെ... നടക്കില്ല മോനെ.... നാളെ മുതൽ കോളേജിൽ പോയി തുടങ്ങണം.... അതിനെന്താ നിങ്ങക്ക് ഇവിടുന്ന് പോവാലോ..... നിങ്ങക്കോ... ഓഹോ.... അപ്പൊ അതാണ്‌ കാര്യം. മുർഷിയെ ഇവിടെ നിർത്തിക്കാനാണ്.... അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലേ......നടക്കൂല മോനെ... ഒന്ന് പോടാ... അതൊന്നും അല്ല....അവളെ കാണണമെങ്കിൽ അവൾ എവിടെയാണേലും ഞാൻ വന്നു കാണും......അതിനി നിങ്ങടെ വീട്ടിലാണേലും.... ഏ.... അപ്പൊ നീ വീട്ടിൽ വന്നിട്ടുണ്ടെന്ന് സാരം.

സത്യം പറയെടാ നീ എത്ര വട്ടം വന്നിട്ടുണ്ട്... ഈ.... അത് പിന്നെ ഒരു രണ്ട് മൂന്ന് വട്ടം.... ന്ന് പറഞ്ഞതും ഞാൻ സംശയത്തോടെ അവനെ നോക്കി.... ഇങ്ങനെ നോക്കണ്ട.... ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല... എന്നാലും ഞാൻ അവിടെ ഉള്ളപ്പോൾ നീ എന്ത് ധൈര്യത്തിലാടാ അങ്ങോട്ട് വന്നേ.... ആഹാ....അങ്ങനെയാണേൽ നീ ഇങ്ങോട്ടു വന്നതോന്ന് ചോദിച്ചതും ഞാൻ ഞെട്ടി അവനെ നോക്കി..... ശോ ഇതൊക്കെ ഈ പൊട്ടൻ എങനെ അറിഞ്ഞു.... നീയിപ്പോ ആലോജിക്കുന്നത് ഞാൻ ഇതെങ്ങെനെ അറിഞ്ഞൂന്നല്ലേ..... സംശയിക്കണ്ട മോനെ നിന്റെ പെങ്ങൾ ഒക്കെ നല്ല വെടിപ്പായിട്ട് പറഞ്ഞു തരാറുണ്ട്... ഓ.... ആ കുരിപ്പാലെ ഇതിനു പിന്നിൽ. അവൾക്കുള്ളത് ഞാൻ കൊടുത്തോളാം... അവളെ നീ തൊട്ടാ വിവരം അറിയും അവളെന്റെയാ.... അതൊക്കെ കെട്ട് കഴിഞ്ഞിട്ട്.... ഇപ്പൊ അവൾ എന്റെ പെങ്ങളാ. അപ്പൊ ഞാൻ ചിലപ്പോ തല്ലും കൊല്ലും. ഓഹോ അത്രക്കായോ. എന്നാ ഇവിടെയും ഉണ്ടല്ലോ ഒരുത്തി.... ആ കാര്യത്തിൽ എനിക്ക് പേടിയില്ല മോനെ..... നീ ഒന്നങ്ങോട്ട് കൊടുത്താ നാലെണ്ണം അവൾ തിരിച്ചു തരും.....

ആ അതും ശരിയാ..... അല്ല ഞാൻ നീയും അവളും തമ്മിൽ എന്തേലും പ്രോബ്ലം ഉണ്ടോ..... രണ്ടാളും മിണ്ടുന്നതൊന്നും കണ്ടില്ല.. മ്മ്മ്..... അവളാ ഷഹലിനെ വിളിച്ചിരുന്നു കല്യാണത്തിന്. അവന്റെ കയ്യും പിടിച്ചു നടക്കുന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ ഒരുപ്പാട് വഴക്ക് പറഞ്ഞു. പിന്നെ അവളെ വല്ലാണ്ട് മൈൻഡ് ചെയ്തിട്ടില്ല.... വെറുതെ അല്ല അവൾ ഇടക്ക് സാഡായി നിക്കുന്നെ. അവൻ അവളെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്. അതോണ്ടാ അവൾ ഇത്രക്ക് അടുപ്പം കാണിക്കുന്നത്. ഏതായാലും പോകുന്നതിന് മുൻപ് നീ അവളോട് സംസാരിച്ചിട്ട് പോയാ മതി. ഇല്ലേൽ പിന്നെ കരഞ്ഞോണ്ടിരിക്കും. ജുനു പറഞ്ഞ പോലെ അവളെ ആ കുറുമ്പോന്നും കാണാണ്ട് പറ്റില്ല..... ഈ വീടിന്റെ വിളക്കാ അവൾ..... പ്രകാശം നിന്റെ കയ്യിലും അതോണ്ട് മോൻ ആ വിളക് കെടുത്തി പോവരുത്.....മെഹറു ഇല്ലാത്തതിന്റെ കുറവ് അവൾ വിചാരിച്ചാലേ നികത്താൻ കഴിയു.... ഏയ്‌ കൂടുതൽ നേരം അവളോട് മിണ്ടാതിരിക്കാനൊന്നും എന്നെ കൊണ്ട് കഴിയില്ലെടാ. അവളോട് സംസാരിച്ചിട്ടേ പോവൂ....

ഇല്ലേൽ വീട്ടിൽ ചെന്നാൽ എനിക്കൊരു സമാധാനം കിട്ടൂല.... ഒക്കെ ഞാൻ ശരിയാക്കിക്കോളാം. ഇപ്പൊ നീ കിടന്നുറങ്.... ഇന്നും കൂടെ അല്ലെ നീ ഇവിടൊള്ളൂ... ഇന്ന് നമുക്ക് ഉറങ്ങണ്ട നേരം വെളുക്കും വരെ സംസാരിച്ചിരിക്കാം.. നേരം വെളുക്കുവോളം സംസാരിച്ചിരിക്കാൻ നമ്മൾ ലവേർസ് ഒന്നും അല്ലല്ലോ... ഒന്ന് പോടാപ്പാ..... ന്നും പറഞ്ഞു ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നതും അവനും ഓരോന്ന് പിറുപിറുത്ത് കിടന്നു..... നേരം വെളുത്തതും വേഗം എണീറ്റ് റെഡിയായി..... ഞാനും ഫെബിയും കൂടെ താഴേക്കിറങ്ങി.അവിടെ നമ്മുടെ പെണ്ണും അവളുടെ വാലുകളും നേരത്തെ ഹാജറായിട്ടുണ്ട്. പെണ്ണിന്റെ മുഖം കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു.... കുറച്ചു നേരം കൂടെ മോൾ സങ്കടപെടുട്ടൊ അത് കഴിഞ്ഞാ പലിശ സഹിതം സന്തോഷിപ്പിച്ചോളാം.ന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി ഞാനും ഫെബിയും അവരെ അടുത്ത് പോയിരുന്നു. ചെന്നയുടനെ ഫെബി ചോദിച്ച അതേ ചോദ്യം തന്നെയാ ഉപ്പാക്കും ചോദിക്കാനുണ്ടായിരുന്നെ.... മോനെ നിനക്ക് രണ്ട് ദിവസം കൂടെ ഇവിടെ നിന്നൂടെ....

ഉപ്പാ ഇനിയും ഇവിടെ നിന്നാ ശരിയാവില്ല. ഇത് വരെ കല്യാണത്തിന്റെ കാര്യം പറഞ്ഞു നിക്കായിരുന്നു.... നമ്മുടെ നാടല്ലേ ആളുകൾക്ക് ഓരോന്ന് പറഞ്ഞുണ്ടാക്കാൻ ഇത് തന്നെ ധാരാളം... മോൻ പറഞ്ഞതൊക്കെ ശരിയാ..... എന്നാലും നിന്നെ ഞങ്ങൾക്ക് വല്ലാതങ് ഇഷ്ട്ടായി അല്ലെ ആയിഷ.... അതേ. മോനെ പോലെ ഉള്ളവരൊക്കെ ഇന്നത്തേ കാലത്ത് കാണാൻ പറ്റോ.... പെണ്മക്കൾ ഉള്ള വീട്ടിൽ വിശ്വസിച്ചു ഒരുത്തനെയും നിർത്താൻ പറ്റാത്ത കാലം അല്ലെ..... മോൻ മിന്നൂനോട്‌ ഒന്ന് ശരിക്ക് സംസാരിക്കുന്നത് പോലും ഞങ്ങൾ കണ്ടിട്ടില്ല.... എന്ന് ഉമ്മ പറഞ്ഞതും ഫെബി ഇരുന്ന് ചുമക്കാൻ തുടങ്ങി. ബാക്കി ഉള്ളവരൊക്കെ വായ പൊത്തി ചിരി കണ്ട്രോൾ ചെയ്തു നിക്കുന്നുണ്ട്.. ഞാൻ ഫെബിന്റെ കാലിനൊരു ചവിട്ട് കൊടുത്തു ഉമ്മാനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു..... ഏതായാലും ഇനി ഇടക്ക് വരണം. മോന്റെ ഉപ്പാനെ കാണാൻ ഞാൻ വരുന്നുണ്ട്..ചില തീരുമാനങ്ങൾ ഒക്കെ എടുക്കണം ന്നൊക്കെ ഉപ്പ പറഞ്ഞതും ഞങ്ങൾ എന്താവും ന്നുള്ള രീതിയിൽ പരസ്പരം നോക്കി..... ഫെബി അതെന്താന് ചോദിച്ചു നോക്കിയെങ്കിലും കാര്യം ഉപ്പ പറഞ്ഞില്ല....

ഫുടൊക്കെ കഴിച്ചു ഞങ്ങൾ പോവാൻ ഇറങ്ങി.... മിന്നൂനോടല്ലാത്തവരോടൊക്കെ ഞാൻ യാത്ര പറഞ്ഞിറങ്ങി. മുർഷിയും സാനിയും അവളോട് പോവാന്ന് പറഞ്ഞു കാറിൽ കയറിയതും ഞാനും വണ്ടീടെ അടുത്തേക്ക് ചെന്നു. കയറാൻ നേരം ഞാൻ ഒന്നൂടെ തിരിഞ്ഞ് നോക്കിയതും പെയ്യാൻ നിൽക്കുന്ന കാർമേഘം പോലെ പെണ്ണിന്റെ മുഖം ഇരുണ്ടു കൂടിയിട്ടുണ്ട് അത് കണ്ട് ഫെബി എന്നെ തുറിച്ചു നോക്കിയതും ഞാൻ അവനൊന്നു ഇളിച്ചു കൊടുത്തു. വണ്ടിയിൽ കയറി ഡോർ അടച്ചു.അപ്പൊഴേക്കും പെണ്ണ് അവിടുന്ന് ഓടി പോവുന്നത് ഞാൻ കണ്ടു...... ഞാൻ മുർഷിയോട് ഇപ്പൊ വരാന്നും പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി...... ഉപ്പാ.... എനിക്ക് ഫെബിയോട് ഒരു കാര്യം പറയാനുണ്ട്.ഞാൻ മറന്ന് പോയി. ഞങ്ങൾ ഇപ്പൊ വരാം.... അതിനെന്തിനാ മോനെ എന്നോട് ചോദിക്കുന്നേ ചെല്ല്.... ഞാൻ ഫെബിയേയും വലിച്ചോണ്ട് അവന്റെ റൂമിലേക്ക് പോയി. എന്താടാ നിനക്ക് പറയാനുള്ളത്... എനിക്ക് പറയാനുള്ളത് എന്റെ പെണ്ണിനോടാ....

അല്ലാതെ നിന്നോടല്ല.ഞാൻ വരുന്നത് വരെ മോൻ വിശ്രമിക്ക്ട്ടൊന്നും പറഞ്ഞു ഞാൻ പെണ്ണിന്റെ റൂമിലേക്ക് വിട്ടു... ചെന്നപ്പോ പെണ്ണ് ബെഡിൽ കിടന്ന് പൊരിഞ്ഞ കരച്ചിലാ.... ഞാൻ ഒന്ന് ചിരിച്ചു അവളെ അടുത്തേക്ക് ചെന്ന് അവളെ അടുത്ത് കിടന്ന് അവളെ കെട്ടിപിടിച്ചു..... ഞാൻ ആണെന്ന് അറിഞ്ഞതും പെണ്ണ് എന്നിൽ നിന്ന കൂതറാൻ തുടങ്ങി... എന്തിനാ വന്നേ പറയാതെ പൊയ്ക്കൂടായിരുന്നോ.. അങ്ങനെ എന്റെ പെണ്ണിനോട് പറയാതെ എനിക്ക് പോവാൻ പറ്റോ.... എന്നിട്ടാണോ ഇത്രേം നേരം മിണ്ടാതിരുന്നേ... അത് നീ ആ ചെറ്റയുടെ കയ്യും പിടിച്ചു നടന്നിട്ടല്ലേ. അവൻ ആരാ നിന്റെ..... അവന്റെ ഉള്ളിൽ ഒരു ചെകുത്താൻ ഒളിഞ്ഞിരിപ്പുണ്ട്. അത് നീ വൈകാതെ മനസ്സിലാക്കും... ന്നും പറഞ്ഞു ഞാൻ അവളെ അടുത്ത് നിന്ന് എഴുന്നേറ്റു... അവൻ നിങ്ങൾ കരുതുന്നത് പോലൊന്നും അല്ല...അവനിപ്പോ... വേണ്ടാ.... നിർത്തിക്കോ. അവന്റെ കാര്യം കേൾക്കുമ്പോ തന്നെ എനിക്ക് കലി വരും. ഞാൻ പോവാ.... നീ എന്താന്ന് വെച്ചാ ചെയ്യ്..... എന്നും പറഞ്ഞു പോവാൻ നിന്നതും അവൾ പിറകിലൂടെ വന്നെന്നേ കെട്ടിപിടിച്ചു.. എന്തിനാ എന്റെ ഇക്കാക്ക് ഇത്ര ദേഷ്യം..... എന്നും ചോദിച്ചു അവൾ നിന്ന് ചിണുങ്ങിയതും ഞാൻ അവളെ പിടിച്ചു എന്റെ മുന്നിലേക്ക് നിർത്തി............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story