❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 31

enikkay vidhichaval

രചന: SELUNISU

 എന്തിനാ എന്റെ ഇക്കാക്ക് ഇത്രക്ക് ദേഷ്യംന്നും ചോദിച്ചു അവൾ ചിണുങ്ങിയതും ഞാൻ അവളെ എന്റെ മുന്നിലേക്ക് നിർത്തി.......അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്നു... നീ എന്റെയാ എന്റെ മാത്രം. നീ മറ്റുള്ളവരോട് എന്നേക്കാൾ കൂടുതൽ അടുപ്പം കാണിക്കുന്നത് എനിക്കിഷ്ട്ടമല്ല...പ്രേത്യേകിച്ച് അവനെ...... ന്നും പറഞ്ഞു ഞാൻ അവളെ അരയിലൂടെ കയ്യിട്ടു എന്നോട് ചേർത്തു. അപ്പൊഴോക്കെ അവളൊരു ചെറു പുഞ്ചിരിയാലെ എന്നെ നോക്കി നിന്നു.... പതിയെ എന്റെ അധരങ്ങൾ അവളിലേക്കടുത്തതും....ഡാ... ന്നുള്ള അലറൽ കേട്ട് ഞാൻ അവളിൽ നിന്ന് വിട്ട് നിന്ന് തിരിഞ്ഞു നോക്കിയതും ഫെബിയുണ്ട് എന്നെ തുറിച്ചു നോക്കി നിക്കുന്നു..... എനിക്കുറപ്പായിരുന്നു നിനക്ക് ഇവിടെ ഇത് തന്നെയാവും പണീന്ന്. പടച്ചോനെ ഇവരെ കെട്ട് കഴിയുന്നതിന് മുൻപ് കുട്ടിന്റെ പതിനാറു നടത്തേണ്ടി വരോ.... ആര കുട്ടിയുടെതാടാ..... നിന്റെ കുഞ്ഞമ്മേടെ നായരത്.അവരാണല്ലോ പുട്ടിനു തേങ്ങയിടുന്നത് പോലെ റോമാൻസ് കളിച്ചു നടക്കുന്നേ...

.എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. നീ ഒരു കാര്യം മനസ്സിലാക്കണം. ഞാൻ ഇവളെ ആങ്ങളയാ ഇങ്ങനെയുള്ള കാര്യത്തിന് ഇനി സാക്ഷിയാവേണ്ടി വന്നാൽ... വന്നാൽ.... വന്നാലെന്താ കാണേണ്ടി വരും അല്ലാണ്ടെന്താ....നീ വന്നേ മതി സൊള്ളിയത്.. ബാക്കി കല്യാണം കഴിഞ്ഞിട്ട്.... ന്നും പറഞ്ഞു അവൻ എന്നെ വലിച്ചു കൊണ്ടോയതും ഞാൻ തിരിഞ്ഞു മിന്നൂനെ നോക്കി സൈറ്റ് അടിച്ചു ഒരു ഫ്‌ളൈ കിസ്സും കൊടുത്ത് അവിടുന്ന് പോന്നു. ഉമ്മനോടും ഉപ്പാനോടും യാത്ര പറഞ്ഞു ഫെബിയെ നോക്കിയതും അവൻ മുർഷിയെ നോക്കി വെള്ളം ഇറക്കുന്നുണ്ട്.... അളിയോ.... ഒരു മയത്തിലൊക്കെ നോക്ക്.അവൾ നിന്റെത് തന്നെയാ.. ആരും കൊണ്ടോവൂല. ഞാൻ നോക്ക മാത്രല്ലേ ചെയ്യുന്നൊള്ളൂ.... നീയോ.... അതിന് ഞാൻ നിന്നോട് പറഞ്ഞോ അവളെ തൊടരുതെന്ന്.. എന്തിനാ നീ... നിന്റെ പെങ്ങൾ അതിന് സമ്മതിക്കണ്ടേ..... കല്യാണം കഴിഞ്ഞിട്ട് മതി ഒക്കെന്നും പറഞ്ഞു ശരിക്കൊന്ന് തൊടാൻ പോലും സമ്മതിച്ചിട്ടില്ല ഇത് വരെ..... അയ്യേ...നാണക്കേട്..അതൊക്കെ ആണുങ്ങളെ ഒരു കഴിവാ....

ആദ്യം മോൻ പോയി അതൊക്കെ പഠിച്ചിട്ട് വാ.... ന്നും പറഞ്ഞു ഞാൻ വണ്ടിയെടുത്തു.. സാനിയെ അവളെ വീട്ടിൽ ഇറക്കി ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു....ഉപ്പയാണ് ഡോർ തുറന്നു തന്നത്.എന്നെ കണ്ടതും ഉപ്പാക്ക് ഒരു ആക്കിയ ചിരി ഇല്ലേ ആ മുഖത്ത്ന്ന് ഒരു സംശയം....നമ്മൾ പിന്നെ അതൊന്നും മൈൻഡ് ചെയ്യാണ്ട് വേഗം റൂമിലേക്ക് വിട്ടു....ഡ്രസ്സ്‌ മാറ്റി ബെഡിലേക്ക് വീണു..ഫോൺ എടുത്ത് കല്യാണത്തിന്റെ ഓരോ ഫോട്ടോസ് നോക്കി കൊണ്ടിരിക്കുമ്പോഴാണ് പെണ്ണും ഞാനും കൂടെയുള്ള സെൽഫി കണ്ടേ...അതും നോക്കി കുറെ നേരം ഇരുന്നതും പെണ്ണിനെ വല്ലാണ്ട് മിസ്സിയ്യാൻ തുടങ്ങി....അവളെ നമ്പർ എടുത്ത് ഡയൽ ചെയ്തു...റിങ് ഉണ്ട് ബട്ട്‌ എടുക്കുന്നില്ല...രണ്ടാമത്തെ വട്ടം അടിച്ചതും അവൾ കാൾ അറ്റൻഡ് ചെയ്തു.... എവിടെ പോയി കിടക്കായിരുന്നെഡീ.എത്ര നേരായി വിളിക്കുന്നു.... ഞാൻ താഴെയായിരുന്നു കേട്ടില്ല....

നിനക്ക് താഴേക്കു പോവുമ്പോ ആ ഫോൺ ഒന്ന് കയ്യിൽ പിടിച്ചാൽ എന്താ.... ഓ...പിന്നേ....പോവുന്നിടത്തൊക്കേ കൊണ്ട് പോവാൻ ഐ ഫോൺ ആണല്ലോ കയ്യിൽ.... ഈ ഫോൺ ഞാൻ റൂമിനു പുറത്തിറക്കൂല അത് എന്റെ പ്രതിശേദമാ.... നീ എന്ത് കുന്തം വേണേലും ചെയ്യ്. ഞാൻ വിളിക്കുമ്പോ കാൾ അറ്റൻഡ് ചെയ്തില്ലേൽ എന്റെ തനി കൊണം നീ കാണും.... ഓ.... പിന്നേ.... ഒന്ന് പോടാ കലിപ്പാ.... ഞാൻ എനിക്ക് തോന്നുമ്പോഴേ ഫോൺ എടുക്കൂ..... ന്നും പറഞ്ഞു അവൾ കട്ടാക്കിയതും ഞാൻ പുഞ്ചിരിച്ചോണ്ട് ഫോണിലേക്ക് നോക്കി....ഈ കാന്താരിയെ കെട്ടിയാൽ മിക്കവാറും എന്റെ കാര്യത്തിൽ ഒരു തീരുമാനമാവും...പടച്ചോനെ എന്നെ കാത്തോളണേന്നും പറഞ്ഞു അവളെ ആലോചിച് നിദ്രയെ പുൽകി..... അയ്യോ ഉമ്മാ... ഉപ്പാ....ഓടി വായോ....അയ്യോ പോയി എല്ലാം പോയി.....ആരേലും ഒന്ന് പെട്ടന്ന് ഓടി വാ....

ഞാൻ ഇതെങ്ങെനെ സഹിക്കും.... എന്താ... എന്താ മിന്നു..എന്ത് പറ്റി എന്തിനാ നീ കരയുന്നെ....ഇതെന്താ ഇവിടെ ഇങ്ങനെ. ആരാ ഇതൊക്കെ വലിച്ചിട്ടേ.... ഉപ്പാ...പോയി ഉപ്പാ.... നീ മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറ മിന്നു...എന്ത് പോയെന്നാ.... അതില്ലേ ഉപ്പാ.....എന്റെ....എന്റെ പുതിയ ഷൂ കാണുന്നില്ല.. എന്താ....എന്ത്.... നിങ്ങക്ക് ചെവിയും കേൾക്കൂലേ എന്റെ ന്യൂ ഷൂ കാണുന്നില്ലാന്ന്. ഡീ....ഒരൊറ്റ കൊട്ട് തന്നാലുണ്ടല്ലോ....മനുഷ്യന്റെ നല്ല ജീവൻ പോയി.ഇതിനാണോഡി കിടന്ന് നിലവിളിച്ചത്... ഉമ്മാക്ക് അത് പറയാം..ഇങ്ങക്ക് ഷൂ എന്താന്ന് അറിയോ.അതിന്റെ വില എന്താന്ന് അറിയോ അതെങ്ങെനെ ഇപ്പൊഴും കുട്ടികളെ പോലെ ഹവായി ചെരുപ്പും ഇട്ട് നടക്കുന്ന നിങ്ങക്കൊന്നും എന്റെ ഫീലിംഗ്സ് മനസ്സിലാവൂല....അതിന് സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റിവിറ്റി വേണം.... എന്തോന്ന്..... ഇതൊക്കെ ഒരുവട്ടെ പറയാൻ പറ്റൂ....എടെക്ക് ഓരോ ഫിലിം ഒക്കെ കാണണം.ഇങ്ങളെ സീരിയൽ കണ്ട് കരയാനല്ലാതെ എന്തിനു കൊള്ളാം....ഇവിടിപ്പോ അതല്ലല്ലോ വിഷയം...

.എന്റെ ഷൂ എനിക്കിപ്പോ കിട്ടണം.... ഇവളെ ഇങ്ങനെ ആക്കിയത് നിങ്ങൾ ഒറ്റൊരാളാ... അനുഭവിച്ചോളിംന്നും പറഞ്ഞു ഉമ്മ.പോയതും ഉപ്പ എന്നെ ദയനീയമായി നോക്കി... നീ എന്റെ പൊക കണ്ടേ അടങ്ങൂലെ..... ഉപ്പാ.....സത്യം പറഞ്ഞോളിം.ഇങ്ങളല്ലേ എന്റെ ഷൂ എടുത്തേ ഇങ്ങളെ പഴയ കാമുകിന്റെ മകൾക്ക് കൊടുക്കാൻ വേണ്ടി മാറ്റി വെച്ചതല്ലേ..... ന്റെ റബ്ബേ.....ഏതു നേരത്താ എനിക്കിങ്ങനെയൊരു അബദ്ധം പറ്റിയെ..വല്ല വാഴയും വെച്ചാ മതിയായിരുന്നു... ഉപ്പച്ചി..... കിടന്ന് കാറാതെ പോടീ....അവളൊരു ഷൂ...എന്നെ കൊണ്ട് പറയിപ്പിക്കരുത്.....ന്നും പറഞ്ഞു ഉപ്പയും ഇറങ്ങി പോയി..... ശോ എന്നാലും അത് ആരും കാണാതെ ഷെൽഫിനുള്ളിൽ വെച്ചതായിരുന്നല്ലോ...കിട്ടിപോയി.....ഡീ ക്ലീനിങ് ഷാനു.നിനക്ക് ഞാൻ തരാഡി... ഡീ ഷാനു പട്ടി... മര്യാദക്ക് പറയെടി എന്റെ ഷൂ എവിടെ....ഇതിനാണല്ലേ എന്റെ റൂം നീ ക്ലീൻ ചെയ്തോളാംന്ന് പറഞ്ഞത്. അത് ഞാൻ കൊണ്ടോയി വിറ്റു..ഒരു ബംഗ്ലാവ് വെച്ചു.അല്ല പിന്നേ...ഇതിനാണോഡീ തെണ്ടി നിന്നെ ഈ കൊച്ചു വെളുപ്പാൻ കാലത്ത് ഇങ്ങോട്ട് കെട്ടിയെടുത്തത്..

ഞാനോന്നും എടുത്തിട്ടില്ല നിന്റെ ഷൂ....എനിക്ക് നിന്റെ ഷൂ കിട്ടീട്ട് വേണോലോ....ഒന്ന് പോടീ തെണ്ടി..... അപ്പൊ നീയല്ലേ......പടച്ചോനെ പിന്നെയിതെവിടെ പോയി..എന്റെ പുതിയ ഷൂ... ഇട്ട് കൊതി തീർന്നില്ല.അത് കൊണ്ടോയവന്റെ തലയിൽ ഇടു.... സ്റ്റോപ്പ്‌ സ്റ്റോപ്പ്‌.....ഒരു കാൾ.അറ്റൻഡ് ചെയ്യട്ടേ എന്നിട്ട് പ്രാകാ.... ഹലോ....എന്താടി മുർഷി നിങ്ങക്കൊന്നും ഉറക്കോം ഇല്ലേ.... ഒരുത്തി ഇവിടെ ഷൂ കാണാനില്ലാന്നും പറഞ്ഞു ഉറഞ്ഞു തുള്ളുന്നുണ്ട്. ഇനി നിന്റെ എന്തേലും കളഞ്ഞു പോയോ..... അതേയ് മിന്നൂന്റെ ഷൂ എന്റെ കയ്യിൽ ഉണ്ട്... അവളെ ഫോണിലേക്ക് വിളിച്ചിട്ട് എടുക്കുന്നില്ല.... അപ്പൊ ഉറപ്പായി നിന്റെ അടുത്തുണ്ടാവുംന്ന്.... എന്നെ പ്രാകി കൊല്ലുന്നതിന് മുൻപ് വിളിച്ചു പറയാന്ന് കരുതി..... ആഹാ.... ഞാൻ അവളെ കയ്യിൽ കൊടുക്കാവേ.... എല്ലാം അവൾ കേട്ടിട്ടുണ്ട്. ഫോൺ സ്പീക്കറിലാ..... ഡീ കുരുത്തം കെട്ടവളെ.

ആരോട് ചോദിച്ചിട്ടാടി നീ എന്റെ ഷൂ കൊണ്ട് പോയെ. എനിക്ക് ഇന്ന് തന്നെ അത് കിട്ടിയിരിക്കണം ഇല്ലേൽ എന്നെ നിനക്കറിയില്ല.... ഓ.....ഇതൊക്കെ നമ്മക്ക് ഗ്രാസ് ആണ് മിന്നു... ഈ ഷൂ ഇനി നിനക്ക് കിട്ടുംന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട.... പിന്നേ അത് നിനക്ക് എന്റെ ഫെബിക്ക വാങ്ങി തന്നതല്ലേ. അപ്പൊ എനിക്കും അതിൽ അവകാശം ഉണ്ട്..... നീ വേണേൽ മർഷുക്കാനോട്‌ വാങ്ങി തരാൻ പറ. നോ പ്രോബ്ലം.... അപ്പൊ വെക്കട്ടെ മുത്തേ കോളേജിൽ നിന്ന് കാണാ..... ന്നും പറഞ്ഞു അവൾ കട്ടാക്കിയതും ഇവിടെയിപ്പോ എന്താ നടന്നേന്നുള്ള രീതിയിൽ ഞാൻ ഷാനുനെ നോക്കിയതും അവളും അതേ ഇരിപ്പാ..... ഡീ മിന്നു അവളിപ്പോ എന്താ പറഞ്ഞത്... ശരിക്കും അത് ആരുടെ ഷൂ ആ..... നിന്റെ അമ്മേടെ നായരത്.... എണീറ്റു പോടീ.... ദേ രാവിലെ തന്നെ എന്റെ ഉപ്പാക്ക് പറഞ്ഞാലുണ്ടല്ലോ... ചവിട്ടിക്കൂട്ടും ഞാൻ.... ഈ....സോറി മുത്തേ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ ...ആ മുർഷിക്ക് ഞാൻ വെച്ചിട്ടുണ്ട്. അവളെ അവകാശം ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്..... കോളേജിലേക്ക് എത്തട്ടെ..... വേഗം റെഡിയായി വാ.... ന്നും പറഞ്ഞു ഞാൻ വേഗം വീട്ടിൽ എത്തി കാക്കൂന്റെ റൂമിലെക്ക് വിട്ടു....

അവിടെ മൂടിപുതച്ചു കിടക്കുന്ന അവന്റെ പുതപ്പ് എടുത്ത് വലിച്ചിട്ടു...... എന്താടി മനുഷ്യനു സ്വൈര്യം തരൂലേ.... അങ്ങനെയിപ്പോ നീ ഉറങ്ങണ്ട.നിന്റെ മറ്റവളുണ്ടല്ലോ ആ മുർഷിദ അവൾക്ക് എന്നെ ശരിക്ക് അറിയില്ല....മര്യാദക്ക് എന്റെ ഷൂ കൊടുന്നു തരാൻ പറഞ്ഞോ.ഞാൻ ഉമ്മ കാണാതെ ഫോൺ എടുത്ത് ഓൺലൈനിൽ നിന്ന് കഷ്ട്ടപെട്ട് വാങ്ങിച്ചതാ.....അതെനിക്ക് കിട്ടിയില്ലേൽ അവളെ കൊല്ലും ഞാൻ.പിന്നേ നീ വിധവൻ ആയി ജീവിക്കേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ടാ.... വിധവനോ അതെന്താ..... ആ വിധവൻ.ഭർത്താവ് മരിച്ചാൽ പെണ്ണുങ്ങളെ വിധവ എന്നല്ലേ പറയാ.അപ്പോ ആണുങ്ങൾ വിധവൻ.... ഓഹ്....അങ്ങനെ ആയിക്കോട്ടെ.ഇനി ബാക്കി പറ.എന്തിനാ നീ ഇങ്ങനെ കിടന്ന് തുള്ളുന്നെ.നിനക്ക് വല്ല ബാധയും കയറിയോ....കത്തനാരെ വിളിക്കേണ്ടി വരോ.... ദേ....ഇക്കാന്ന് വിളിച്ച നാവു കൊണ്ട് മാറ്റി വിളിപ്പിക്കരുത്...... എന്റെ ഫീലിംഗ്സ് മനസ്സിലാക്കാൻ ഇവിടെ ആരൂല്ലേ റബ്ബേ....എന്റെ ഷൂ...ഞാൻ ഇതെങ്ങനെ സഹിക്കും....

. ന്റെ പുന്നാര.... പെങ്ങളെ നീ കുറെ നേരായിട്ട് ഷൂ സോക്ക്സെന്നൊക്കെ പറയുന്നുണ്ടല്ലോ. എന്താ നിന്റെ പ്രശ്നം... അത് ഇങ്ങളെ കെട്ടിയോളാവാൻ നടക്കുന്നവളില്ലേ ആ പരട്ട മുർഷി.അവളെ ഇന്നലെ ഇവിടുന്ന് കെട്ടിയെടുത്തപ്പോ എന്റെ പുതിയ ഷൂ എടുത്ത് കൊണ്ടോയി.... എന്ന് തുടങ്ങി അവൾ പറഞ്ഞതൊക്കെ വള്ളി പുള്ളി തെറ്റാതെ അവനോട് പറഞ്ഞു കൊടുത്തു.... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ... അല്ല മിന്നു ഒരു ഡൌട്ട്. ഞാൻ വാങ്ങി തന്നതാന്ന് പറഞ്ഞില്ലേ. അതെപ്പോ എനിക്ക് ഓർമയില്ലല്ലോ..... ഈ.... അതില്ലേ.... അത് പിന്നേ അന്ന് ഷൂ കൊണ്ട് ആള് വന്നപ്പോ ഉപ്പച്ചി ഇവിടെ ഉണ്ടായിരുന്നില്ല. പിന്നേ ഷൂ കുറെ ഉള്ളോണ്ട് ഉമ്മച്ചി അറിഞ്ഞാ വഴക്ക് കിട്ടൂലെ.... അപ്പൊ ഞാൻ നോക്കിയിട്ട് അന്ന് ആ വഴിയേ കണ്ടോള്ളൂ.... ഏതു വഴി..... അന്ന് അവർ വഴി ചോദിച്ചു വിളിച്ചപ്പോ മുതൽ ക്യാഷ് എങനെ ഉണ്ടാക്കാന്നും കരുതി വിഷമിച്ച് ഇതിലെ തേരാ പാര നടക്കുംബോഴാണ് നിന്റെ റൂമിൽ നിന്ന് വെള്ളത്തിന്റെ സൗണ്ട് കേട്ടെ....അപ്പൊ ബാത്‌റൂമിൽ ആണെന്ന് മനസ്സിലായി....

മെല്ലെ റൂം തുറന്നു നോക്കിയതും നിന്റെ പെയ്സ് ഉണ്ട് എന്നെ നോക്കി ഇളിക്കുന്നു. പിന്നേ ഒന്നും നോക്കീല.... ആവിശ്യമുള്ളതിനേക്കാൾ കൂടുതൽ എടുത്തു.... ഡീ സാമ ദ്രോഹി. അപ്പൊ നീയാണല്ലേ ഇതിനു പിന്നിൽ. എന്നിട്ട് ഞാൻ പാവം ഹോസ്പിറ്റലിലെ സ്റ്റാഫിനോട്‌ ചൂടായി അവനാ എടുത്തെന്നു കരുതി.... ഈൗ.. സോറി.... ഇനി ആവർത്തിക്കില്ല.... എന്റെ പൊന്നിക്കയല്ലേ അവളെ കയ്യിൽ നിന്ന് അതെങ്ങെനെയെങ്കിലും ഒന്ന് വാങ്ങി താ.... ഓ..... ഏതാ സോപ്പ്..... ലൈഫ് ബോയ്..... നിന്റെ അണുക്കളൊക്കെ ഒന്ന് പോട്ടെ... നിനക്ക് പറ്റോ ഇല്ലയോ.... അവൾ അങ്ങനൊക്കെ പറഞ്ഞ സ്ഥിതിക്ക് കിട്ടാൻ ചാൻസ് കുറവാണ്. നീ ഒരു കാര്യം ചെയ്യ്. ഒന്നൂടെ ഓഡർ ചെയ്യ്. ക്യാഷ് ഞാൻ തരാ..... നടക്കൂല. അത് ലാസ്റ്റ് പീസാ....കടയിലൊന്നും അങ്ങനൊരു മോഡൽ ഞാൻ കണ്ടിട്ടില്ല...ഞാൻ ഒരുപ്പാട് ആഗ്രഹിച്ചു വാങ്ങിയതാ...എന്തേലും പറഞ്ഞു അവളെ കയ്യിൽ നിന്ന് അതൊന്ന് വാങ്ങി താ.... മ്മ്മ്..... ഞാനൊന്ന് നോക്കട്ടെ.... നീ ആ ഫോണിങ് എടുക്ക്.... ഞാൻ അവൾക്കൊന്നു വിളിച്ചു നോക്കട്ടേ.....

ഇക്കാ സ്പീക്കറിൽ ഇട്..... അത് വേണോ..... വേണം. എന്താ ഒരു പേടി.... പേടിയോ ആർക്ക്.... സ്പീക്കറെങ്കിൽ സ്പീക്കർ.. ഹെലോ മുർഷി...... എന്തൊക്കെ മുത്തേ.... സുഖല്ലേ..... എന്നൊക്കെ പറഞ്ഞതും ഞാൻ ഇക്കാനെ ഒന്ന് ഇരുത്തി നോക്കി. അപ്പൊ ഇക്ക ചുമ്മാന്നും പറഞ്ഞു എനിക്ക് സൈറ്റടിച്ചു കാണിച്ചു തന്നു..... അപ്പൊ ഞാനൊന്ന് മൂളി പറഞ്ഞോന്നു കൈ കൊണ്ട് ആഗ്യം കാണിച്ചു.... അപ്പോഴേക്കും അവൾ ഇങ്ങോട്ട് പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ചു ഇക്കാനെ നോക്കി..... അതെ ഫെബിക്ക ഇങ്ങളെ ഇപ്പോഴുള്ള ഈ സ്നേഹ പ്രകടനം പെങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് നമ്മക്ക് നല്ലോണം അറിയാം..അതോണ്ട് കൂടുതൽ ഒലിപ്പിക്കല്ലേ...നടക്കൂല....ആ ഷൂ ഞാൻ തരൂല.... ഇക്ക എന്റെ മുഖത്തേക്ക് നോക്കിയതും ഞാൻ ഇക്കാനെ തുറിച്ചു നോക്കി.... അപ്പൊ ഇക്ക ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ചു ഫോണും കൊണ്ട് അവിടുന്ന് പോയി.. ഒരു രണ്ട് മിനിറ്റ് തികഞ്ഞില്ല ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.... നീ കോളേജിൽ പോവുമ്പോ അവളെ വീട്ടിലേക്ക് പൊക്കോ ഷൂ അവൾ തരും....

ശരിക്കും... താങ്ക്സ്.... അല്ല ഇക്കാ.... ഇത് വരെ സമ്മതിക്കാതെ അവളിപ്പോ എങനെയാ സമ്മതിച്ചേ..... അതിനു മാത്രം അവളോട് ഇക്ക എന്താ പറഞ്ഞേ.... അതൊന്നും നീ അറിയണ്ടാ..... നിനക്ക് നിന്റെ ഷൂ കിട്ടിയാ പോരെ..... മതി അത് മതി.....അപ്പൊ നമ്മൾ പോയി റെഡിയാവട്ടെ...ഇതിന് ഇക്കാക്ക് ഞാൻ വരുമ്പോ ഒരു ഡയറിമിൽക്ക് വാങ്ങി തരാട്ടോ.... ഓ.... ഓളോരു ഡയറി മിൽക്ക് കൊണ്ടോയി പുഴുങ്ങി തിന്നടി... വേണ്ടെങ്കിൽ വേണ്ടാ..... ഞാൻ വാങ്ങി കഴിച്ചോളാ.... പിന്നേ റൂമിലേക്ക് ഒരു ഓട്ടം ആയിരുന്നു.... കുളിയും ഒരുക്കൊക്കെ കഴിഞ്ഞ് ചായ ഒന്നും കുടിക്കാൻ നിക്കാതെ വേഗം പുറത്തോട്ട് വിട്ടു.... നിനക്ക് ചായ ഒന്നും വേണ്ടേഡീ... വേണ്ടാ ടൈം ഇല്ലുമ്മാ...... എന്റെ ഷൂ മുർഷിന്റെ കയ്യിലുണ്ട്. അത് വാങ്ങണം..... ചായ ഞാൻ കാന്റീനിൽ നിന്ന് കുടിച്ചോളാം.... അപ്പൊ ക്യാഷ് വേണ്ടേ.... അതൊക്കെ എപ്പോഴോ കട്ട് ബോധിച്ചു.....

ഉപ്പച്ചി.... പടച്ചോനെ എന്റെ പോക്കറ്റിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... ഈ....... അപ്പൊ പോയി വരാവേ...... ഷാനുനെയും പിക്ക് ചെയ്തു നേരെ മുർഷിന്റെ വീട്ടിലേക്ക് വിട്ടു.. ഡീ....ഷാനു ആരെ വായി നോക്കി നിക്കാടി ബെൽ അടിക്ക്... മിന്നു അങ്ങോട്ട് നോക്കിയെ.... ന്നും പറഞ്ഞു ഞാൻ അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയതും അവിടെയുള്ള കാഴ്ച കണ്ട് ഞാൻ ഷാനുനെ തുറിച്ചു നോക്കി.... നാണമില്ലല്ലോ..... കണ്ണിക്കണ്ട ചെക്കമാരെ മസിലും നോക്കി നിക്കാൻ.... നിനക്ക് വേണേൽ ഫാസിക്കാനോട്‌ ജിമ്മിൽ പോവാൻ പറ. അതും പറഞ്ഞു അങ്ങോട്ട് ചെന്നാലും മതി.ഞാൻ ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം..... അങ്ങനെയാണേൽ നിനക്ക് കൊള്ളാം..... നീ വാ ലേറ്റ് ആവും... ബെൽ അടിച്ചതും ഉമ്മ വന്നു വാതിൽ തുറന്നു.. അല്ല. ആരിത് മിന്നു മോളോ..... അകത്തേക്ക് വാ..... ഷാനു വാ... മുർഷി എവിടെ ഉമ്മാ..... അവൾ റെഡിയാവാവും നിങ്ങൾ അങ്ങോട്ട് ചെല്ല്. അപ്പോഴേക്കും ഞാൻ ചായ എടുത്ത് വെക്കാം..... അതിന് തലയാട്ടി കൊടുത്ത് ഞങ്ങൾ മുകളിലേക്കു കയറി...... ഡോർ ഒറ്റ ചവിട്ടിനു തുറന്നു.....

അതിന്റെ സൗണ്ട് കേട്ടു മുർഷി തിരിഞ്ഞു നോക്കിയതും ഞങ്ങളെ കണ്ട് ആദ്യം അവളൊന്നു ഞെട്ടി പിന്നേ ഞങ്ങക്ക് ഒന്ന് ഇളിച്ചു തന്നു...... ബട്ട്‌ ഞാൻ അത് മൈൻഡ് ചെയ്യാതെ അവളെ രൂക്ഷമായി നോക്കി ഓടി ചെന്ന് അവളെ കഴുത്തിനു പിടിച്ചു. എവിടെടി എന്റെ ഷൂ.നിന്റെ അവകാശം പറച്ചിൽ ഞാൻ കാണിച്ചു തരാടി....പറയെടി പട്ടീന്ന് പറഞ്ഞതും അവൾ എന്റെ കൈ തട്ടി മാറ്റി... ഡീ ദ്രോഹി കഴുത്തിൽ പിടിച്ചു പറയെടി ന്നു പറഞാ എങനെ സംസാരിക്കാനാ...ഒരു ഷൂ കാരണം നീ എന്നെ കൊന്നേനല്ലൊ പട്ടി.... ആ ഇവൾ ഇങ്ങനെയാണ് മോളേ മുർഷി.അവൾക്ക് ഇഷ്ട്ടമുള്ള എന്തേലും ആരേലും എടുത്താ കൊന്നിട്ടായാലും അവൾ അത് വാങ്ങും. അതിന് തെളിവാ എന്റെ കയ്യിലെ ഈ പാട്.... ഇത് കത്തി കൊണ്ട് വെട്ടിയ പോലുണ്ടല്ലോ. ആരാടി ഇത് ചെയ്തേ..... വേറെ ആരും അല്ല ദേ ഇരിക്കുന്നു . പണ്ട് ഇവളെ ടോയ് എടുത്ത് ഞാൻ വീട്ടിൽ കൊണ്ടോയതിന് ഈ പൂതന തന്ന മുറിവാ ഇത്...കറി കത്തി കൊണ്ട് എറിഞ്ഞതാ...... ന്നും പറഞ്ഞു അവൾ എന്റെ നേരെ നോക്കിയതും ഞാൻ അവൾക്ക് ഇളിച്ചു കൊടുത്തു......

മുർഷിയുടെ മുഖം കണ്ടിട്ട് എന്റെ വീര സാഹസിക കഥ കേട്ട് അവൾ ചെറുതായിട്ട് പേടിച്ചോന്നൊരു ഡൌട്ട് ഇല്ലാതില്ല.. ഞാൻ അവളെ അടുത്തേക്ക് ചെല്ലാൻ നിന്നതും അവൾ ഷൂ ഇക്കാന്റെ റൂമിലുണ്ട്ന്നും പറഞ്ഞു അലറി..... എന്ത് ഇക്കാന്റെ റൂമിലോ..... എടി സാമ ദ്രോഹി ഒരു ഷൂ വെക്കാൻ ഇവിടെ സ്ഥലം ഇല്ലാത്തോണ്ടാണോ നീ അത് അവിടെ കൊണ്ട് വെച്ചേ..... ഈൗ... അത് പിന്നേ നീയേങ്ങാനും ഇവിടെ വന്നു എടുത്തു കൊണ്ടോയാലോന്ന് കരുതീട്ടാ.... പിന്നേ നേരത്തും കാലത്തും എണീക്കാത്ത നീ ഒരു ഷൂവിനു വേണ്ടി ഈ വെളുപ്പാൻ കാലത്ത് ഇവിടെ എത്തീലെ. അത്രക്കൊന്നും ഇല്ലല്ലോ ന്നും പറഞ്ഞു അവളെന്നേ പുച്ഛിച്ചതും ഞാൻ അവളെ കഴുത്ത് ഞെരിക്കുന്ന പോലെ കാണിച്ചു പില്ലോ എടുത്ത് അവളെ എറിഞ്ഞു.... ഡീ കുരിപ്പേ അത് പോയി എടുത്തിട്ട് വാടി..... സൗകര്യമില്ല. വേണേൽ പോയി എടുത്തോ. ഞാൻ ഇത് വരെ റെഡിയായി കഴിഞ്ഞിട്ടില്ല. ലേറ്റ് അയാലെ ഇക്ക ഇക്കാന്റെ പാട്ടിന് പോവും..... നീ ചെന്ന് എടുത്തോ കട്ടിലിനടിയിൽ കാണും.... ഷാനു ഈ ഷാൾ ഒന്ന് ശരിക്ക് ചുറ്റി തന്നേ....

നീ ഇതിനു അനുഭവിക്കുമെടി പൂതനെ. നീ കുറച്ചു കഴിഞ്ഞാ എന്റെ വീട്ടിലെക്കല്ലേ വരുന്നേ നാത്തൂൻ പോരെടുത്ത് നിന്നെ ഞാനവിടുന്ന് ഓടിക്കും..... വല്ലാണ്ട് പറയണ്ട മോളേ..... നീയും കയറി വരാൻ പോവുന്നത് ഈ വീട്ടിലേക്കാ.... അപ്പൊ സെയിം റ്റു സെയിം. ഓക്കേ..... വേണേൽ പോയി എടുത്തിട്ട് വാടി..... തെണ്ടി നീ ഒരു കാലത്തും ഗുണം പിടിക്കില്ലെടി.... ന്നും പറഞ്ഞു ഞാൻ ചവിട്ടിതുള്ളി മർഷുക്കാന്റെ റൂമിലേക്ക് നടന്നു..... പടച്ചോനെ പോണ പോലെ തന്നേ തിരിച്ചു വരാൻ പറ്റണെ... ന്നും പറഞ്ഞു ഞാൻ മെല്ലെ ഡോർ തുറന്ന് ചുറ്റും നോക്കി. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്നത് കേട്ട് സമാധാനമായി.അകത്തു കയറി ഡോർ ചാരി വെച്ച് കട്ടിലിനടിയിലേക്ക് നോക്കി...അപ്പൊ ഷൂ അവിടെ കണ്ടതും പിന്നൊന്നും നോക്കിയില്ല കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറി... ഷൂ എടുത്ത് തിരികെ പോരാൻ നിന്നതും പെട്ടെന്ന് ബാത്‌റൂമിൽ നിന്ന് മർഷുക്ക ഇറങ്ങി വന്നു.... ശരിക്കും പെട്ടു. ഇനി എന്റെ കാര്യം എന്താവോ എന്തോ...

.അങ്ങനെ ഓരോന്ന് മനസ്സിൽ വിചാരിച്ചു നേരെ നോക്കിയതും ഇക്ക കണ്ണാടിക്ക് മുന്നിൽ നിന്ന് എന്തൊക്കെയോ അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്...ഇങ്ങേർ പോഞ്ഞിക്കരക്ക് പഠിക്കാ.... ഒന്ന് വേഗം ഇറങ്ങി പൊയ്ക്കൂടേ..... ഒരു കുട്ടി തോർത്തും എടുത്ത് നടക്കാ ബാക്കിയുള്ളോരെ കണ്ട്രോൾ കളയാനായിട്ട്.... കോന്തൻ പെട്ടന്ന് ഇക്ക തോർത്ത്‌ അഴിക്കാൻ നിന്നതും ഞാൻ നോ......... ന്നും പറഞ്ഞു ഒറ്റ അലറൽ ആയിരുന്നു.. അപ്പോ ഇക്ക കുനിഞ്ഞു നിന്ന് എന്നെ അന്ധം വിട്ട് നോക്കിയതും ഞാൻ ഇക്കാക്ക് ഒന്ന് ഇളിച്ചു കൊടുത്തു. ഇങ്ങോട്ട് ഇറങ്ങി വാടി.നീ ഇതിനകത്ത് എപ്പോ കേറി കൂടിന്നും പറഞ്ഞു ഇക്ക ഒച്ചയിട്ടതും ഞാൻ വേഗം ഇറങ്ങി ഇക്കാന്റെ അടുത്തേക്ക് ചെന്നു...... എന്താടി നിനക്കിവിടെ പരിപാടി...... ആരോട് ചോദിച്ചിട്ടാ നീ എന്റെ റൂമിൽ കയറിയെ........ ആൾ കലിപ്പിലാണ്. കളം മാറ്റി ചവിട്ടി നോക്കാം.. ശോ ഇങ്ങളെന്താ ഒരുമാതിരി അന്യൻമാരെ പോലെ. എന്നായാലും ഇതെന്റേം കൂടെ റൂം ആവണ്ടതല്ലേ...പിന്നേ ഞാനിപ്പോ ഒന്ന് കയറീന്ന് വെച്ച് എന്താ കുഴപ്പം. ഓ....

ആയ്കോട്ടെ..അങ്ങനെയാണെൽ എന്നായാലും ഇവിടെ വെച്ച് നമ്മൾ ഒരുമിക്കേണ്ടതല്ലേ....അപ്പൊ ഇവടെ വെച്ച് വേറെയും ചിലത് നടക്കാൻ ഉണ്ടല്ലോ.... നേരത്തെ അങ്ങ് നടത്തിയേക്കാം.ന്നും പറഞ്ഞു ഇക്ക ഒരു കള്ള ചിരി ചിരിച്ചു എന്റെ അടുത്തേക്ക് വന്നതും പണി പാളിന്ന് മനസ്സിലായി. ഇങ്ങേർക്കിത് ഈ വിചാരം മാത്രമേ ഒള്ളോ.....ആദ്യം തന്നേ കാര്യം പറഞ്ഞാ മതിയായിരുന്നു. ഇതിപ്പോ വടി കൊടുത്തു അടി വാങ്ങിച്ച പോലെ ആയല്ലോ പടച്ചോനെ. ഞാൻ ഇക്കാനെ നോക്കി ഉമിനീരിറക്കി ബാക്കിലേക്ക് പോയി . ലാസ്റ്റ് ചുമരിൽ സ്റ്റെക്ക് ആയതും ഇക്ക വന്നെന്നോട് ചേർന്ന് നിന്നതും ഞാൻ ഷോക്കടിച്ച പോലെ നിന്നു.....ആകെ കൂടെ എന്തൊക്കെയോ ഫീൽ ആവാൻ തുടങ്ങിയതും കൂടുതൽ നേരം ഇങ്ങനെ നിന്നാ ശരിയാവൂലാന്ന് മനസ്സിലായി.... മർഷുക്ക പ്ലീസ്..... പോയി ഒരു ഷർട്ട്‌ എടുത്തിട്.... അതെന്തിനാ... ഇങ്ങനെ നിന്നാ എന്താ പ്രോബ്ലം.... എന്താ നിനക്ക് വേറെ വല്ലതും തോന്നുന്നുണ്ടോ..... എന്ത്....... എനിക്കൊന്നും തോന്നുന്നില്ല.... ഇങ്ങനെ നിന്ന് ആരേലും കണ്ടാ എന്താ വിചാരിക്കാ....

അതാണോ കാര്യം. ഇപ്പൊ ശരിയാക്കി തരാട്ടോന്നും പറഞ്ഞു ഇക്ക എന്റെ അടുത്ത്ന്ന് മാറിയതും ജീവൻ തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു... പക്ഷേ അതിന് മിനിറ്റുകളെ ദൈർഗ്യം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഇക്ക പോയി ഡോർ ലോക്ക് ചെയ്തു വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നു എന്നെ വലിച്ചു ബെഡിലേക്കിട്ടു എന്റെ മുകളിൽ കയറി കിടന്നതും എന്റെ ഹാർട് ബീറ്റ് വേഗത്തിലായി.. ഇപ്പൊ എന്റെ മിന്നൂന് വല്ലതും തോന്നുന്നുണ്ടോ..... ഇല്ലാന്ന് പറഞ്ഞില്ലേ. ഇക്ക ഒന്ന് എണീറ്റു പോയേ..... കോളേജിൽ പോവാൻ ലേറ്റ് ആവും.. നിക്ക്. നിനക്ക് വല്ല ഫീലിംഗ്സും എന്നോട് തോന്നുന്നുണ്ടോന്ന് നോക്കട്ടെ...ന്നും പറഞ്ഞു ഇക്ക എന്റെ ചുണ്ടിലെക്ക് നോക്കിയതും ഞാൻ വേഗം ചുണ്ട് കൈ കൊണ്ട് പൊത്തി പിടിച്ചു... കൈ എടുക്കെടി..... ന്നും പറഞ്ഞു ഇക്ക ഒച്ചയിട്ടതും ഞാൻ ഇല്ലെന്ന് തലയാട്ടി. അത് കണ്ട് ഇക്ക എന്നാ വേണ്ടെന്നും പറഞ്ഞു എന്റെ ടോപിൽ പിടിച്ചതും ഞാൻ വായ പൊത്തി പിടിച്ച കൈ മാറ്റി ഇക്കാന്റെ കയ്യിൽ പിടിച്ചു....ആ ടൈം കൊണ്ട് ഇക്ക എന്റെ അധരങ്ങൾ കവർന്നു......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story