❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 32

enikkay vidhichaval

രചന: SELUNISU

 കൈ എടുക്കെടി.... ന്നും പറഞ്ഞു ഇക്ക ഒച്ചയിട്ടതും ഞാൻ ഇല്ലെന്ന് തലയാട്ടി. അത് കണ്ട് ഇക്ക എന്നാ വേണ്ടെന്നും പറഞ്ഞു എന്റെ ടോപിൽ പിടിച്ചതും ഞാൻ വായ പൊത്തി പിടിച്ച കൈ മാറ്റി ഇക്കാന്റെ കയ്യിൽ പിടിച്ചതും ആ ടൈം കൊണ്ട് ഇക്ക എന്റെ അധരങ്ങൾ കവർന്നു.... ആദ്യം ഒരുപ്പാട് എതിർത്തെങ്കിലും പതിയെ ഞാനും അതിൽ ലയിച്ചു..... ഒരുപ്പാട് നേരം അങ്ങനെ നിന്നതും എനിക്ക് വേദനിക്കാൻ തുടങ്ങി..... അപ്പൊ തന്നെ ഡോറിൽ മുട്ട് കേട്ടതും ഇക്ക എന്നിൽ നിന്ന് മാറി ആരാന്ന് ചോദിച്ചു.... പുറത്തു മുർഷിയാണെന്ന് കേട്ടതും ഞാൻ ഇക്കാനെ തള്ളി മാറ്റി വാതിൽ തുറക്കാൻ നിന്നതും ഇക്ക എന്റെ കയ്യിൽ പിടിച്ചു അവടെ നിർത്തിച്ചു.... മുർഷി... നീ പൊക്കോ അവളിപ്പോ വരും. എന്നിട്ട് താഴേക്കിറങ്ങിയാ മതി... ഓ.... ആയിക്കോട്ടെ നമ്മൾ സ്വർഗത്തിലെ കട്ടുറുമ്പാവുന്നില്ലേ....എന്നും പറഞ്ഞു അവൾ പോയിന്നു തോന്നുന്നു..... നിങ്ങളെന്തിനാ അവളോട് അങ്ങനെ പറഞ്ഞെ അവൾ എന്ത് കരുതിക്കാണും... അവൾ എന്ത് കരുതിയാലും നോ പ്രോബ്ലം എനിക്ക് ഇപ്പൊ നീയാ പ്രധാനം. നീ ഇവിടെ വന്നിരുന്നേ.....

അയ്യടാ..... ഇനിയും വല്ലതും ചെയ്യാനാവുംലേ.... നടക്കില്ല.... അതിനൊന്നും അല്ല നീ വാ....ഒരാഴ്ച്ചക്ക് ഇനി ഒന്നും വേണ്ടാ മോളേ. ഇതിന്റെ ഹാങ്ങോവർ തീരട്ടെ എന്നിട്ട് മതി ഇനി. ഏതായാലും എനിക്കിഷ്ട്ടായി. നിനക്കോ മിന്നുന്നും ചോദിച്ചു ഇക്ക എന്നെ നോക്കി ചുണ്ടിൽ തടവിയതും ഞാൻ അവിടെ കണ്ട ഫ്രെയിം എടുത്ത് ഇക്കാനെ എറിയാൻ നിന്നു... മിന്നു അതിൽ തൊട്ട് കളി വേണ്ടാ. അതവിടെ വെച്ചേക്ക്.... ഇല്ലാ... ഡീ അതേതാ ഫോട്ടോ നോക്ക് ആദ്യം. എന്നിക്ക പറഞതും ഞാൻ ആ ഫ്രയിമിലേക്ക് നോക്കിയതും ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.... ഞാനും ഇക്കയും കല്യാണത്തിന് എടുത്ത സെൽഫി ആയിരുന്നത്. ഫ്രയിമിൽ മൈൻ എന്നൂടെ കണ്ടപ്പോ ഒരുപ്പാട് സന്തോഷം തോന്നി. അതിന് മുകളിലൂടെ വിരൽ ഓടിച്ചു കൊണ്ടിരിക്കുമ്പോമ്പോഴാണ് ഇക്ക ബാക്കിലൂടെ വന്നെന്റെ വയറിലൂടെ കൈ ചുറ്റി പിടിച്ചു ഇക്കാന്റെ നെഞ്ചിലേക്ക് വലിച്ചതും വയറിലൂടെ ഒരാളൽ പോയി.....

ഇങ്ങേരെന്റെ പുക കണ്ടേ അടങ്ങൂന്നാ തോന്നുന്നേ... എങ്ങനുണ്ട് ഇഷ്ട്ടായോ.... മ്മ്മ്.... മൂളാതെ വാ തുറന്നു പറയെടി.... ഇഷ്ട്ടായി.... ഒരുപാട്.... എന്ന് പറഞതും ഇക്ക ആണോന്നും ചോദിച്ചു എന്റെ വയറിലൊന്നു പിച്ചി. എനിക്ക് വേദനയെടു ത്തതും ഞാൻ ഇക്കാന്റെ കയ്യിനൊരു തട്ട് കൊടുത്തു ഇക്കാന്റെ അടുത്ത് നിന്ന് വിട്ടു നിന്നു..... അതേയ് ഈ ടച്ചിങ് പരിപാടി വേണ്ടാട്ടോ....അതൊക്കെ കല്യാണം കഴിഞ്ഞിട്ട്.... ഏതായാലും നിന്നെ തന്നെ കേട്ടണ്ടേ.അപ്പോ കാര്യങ്ങളൊക്കെ ഇപ്പൊ തന്നെ തുടങ്ങിയാ ബേബിക്ക് വേണ്ടി നമുക്ക് ഒരുപ്പാട് വെയിറ്റ് ചെയ്യണ്ടല്ലോ ന്നും പറഞ്ഞു ഇക്ക എന്നെ നോക്കി കള്ള ചിരി ചിരിച്ചതും ഞാൻ പില്ലോ എടുത്ത് ഇക്കാനെ എറിഞ്ഞു.... ഇക്ക അത് ക്യാച്ച് പിടിച്ചു എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....അപ്പൊ ഞാൻ ഇക്കാനെ ഒന്ന് തുറിച്ചു നോക്കി പോവാൻ നിന്നതും ഇക്ക പിന്നേം എന്നെ വിളിച്ചു... ശോ... ഒന്ന് പോവാൻ സമ്മതിക്കോ. ഇനിയെന്താ.... നീ ഈ കാലത്ത് തന്നെ എന്താ ഇവിടെ... ഞാൻ ഇതെടുക്കാൻ വന്നതാന്നും പറഞ്ഞു ഇക്കാക്ക് ഷൂ എടുത്ത് കാണിച്ചു കൊടുത്തു.

ഇതാര ഷൂ ആ. ഇതെങ്ങെനെ എന്റെ റൂമിൽ. ഇത് എന്റെയാ.... ബാക്കിയൊക്കെ നിങ്ങളെ പുന്നാര പെങ്ങൾ പറഞ്ഞു തരും വിശദീകരിക്കാൻ എനിക്കിപ്പോ ടൈം ഇല്ലാ.... ഓ..... ഞാൻ കരുതി നീ എന്നെ മിസ്സ്‌ ചെയ്തിട്ട് വന്നതാണെന്ന്. അയ്യ മിസ്സിയ്യാൻ പറ്റിയൊരു ചളുക്ക്...കണ്ടേച്ചാലും മതി ന്നും പറഞ്ഞു ഞാൻ ഓടി ഡോറിന്റെ അടുത്തേക്ക് ചെന്നു.ഇല്ലേൽ പണി എപ്പോ കിട്ടി ന്ന് ചോദിച്ചാ മതി. അവിടെ നിന്ന് ഇക്കാനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചതും ഇക്ക എന്നെ നോക്കി പല്ലിറുമ്പുന്നുണ്ട്.അത് കണ്ടതും ഞാൻ ഇക്കാക്ക് ഒന്ന് സൈറ്റ് അടിച്ചു നേരെ മുർഷിന്റെ റൂമിലേക്ക് വിട്ടു....ഓരോന്ന് ആലോചിച്ചു ചിരിച്ചു റൂമിലേക്ക് കയറിയതും ആരോ എന്നെ ബാക്കിൽ നിന്ന് തള്ളി.ഞാൻ കറക്റ്റ് ആയിട്ട് ബെഡിലേക്ക് തന്നെ ലാൻഡി.തിരിഞ്ഞു നോക്കിയതും മുർഷിയും ഷാനുവും ഉണ്ട് എന്നെ ഒരുമാതിരി നോട്ടം നോക്കി കയ്യും കെട്ടി നിക്കുന്നു.... എന്താടി പട്ടികളെ നിങ്ങക്ക്...നിങ്ങൾ എന്തിനുള്ള പുറപ്പാടാ.... ഞങ്ങൾ നിന്നെ ഒന്ന് പീഡിപ്പിക്കാനുള്ള പുറപ്പാടാ എന്തെ....

ഏയ്‌ അത് വേണ്ട ഷാനു.പാവം ഒരു അറ്റാക്ക് കഴിഞ്ഞിട്ടുള്ള വരവാ.ഇനി ഒന്നിനും കൂടെ ഉള്ള കപ്പാസിറ്റി ഉണ്ടാവൂല...ന്നും പറഞ്ഞു രണ്ടാളും കൂടെ ചിരിച്ചു എന്റെ അടുത്തേക്ക് വന്നു എന്നെ പിടിച്ചു എണീപ്പിച്ചിരുത്തി... അപ്പൊ മുത്തേ പോരട്ടെ.എന്താ അവിടെ നടന്നേന്ന് വള്ളി പുള്ളി കുത്ത് കോമ.ഒന്നും കളയരുത് ട്ടോ.... ഓ...ഈ വക കാര്യം കേൾക്കാൻ എന്താ ഇന്ട്രെസ്റ് ലേ.. നീയും ഒട്ടും മോശമൊന്നും അല്ലല്ലോ....അതോണ്ട് കാര്യത്തിലേക്ക് കടക്ക്... അതിനു മാത്രം ഒന്നും ഇല്ലാ..... വേണ്ടാ....നീ ഉള്ളത് പറഞ്ഞാ മതി..... തെണ്ടികൾ വിടുന്ന ലക്ഷ്ണമൊന്നും ഇല്ലാ.....ഞാൻ കുറച്ചു കട്ട് ചെയ്ത് ചെറുതായിട്ടൊക്കെ പറഞ്ഞു കൊടുത്തു.... മ്മ്മ്...ഈ പറഞ്ഞത് ഞങ്ങക്ക് വല്ല്യ വിശ്വാസം പോരാ.....അല്ലെടി ഷാനു. ആ... കൂടുതൽ പരിക്ക് നിന്റെ ലിപ്പിനാ....ആാ കാര്യം മോൾ പറഞ്ഞില്ല... ഈ.....അത് വേണോ.. പിന്നേ....വേണം വേണം....ന്നും പറഞ്ഞു കുരിപ്പുകൾ സ്വൈര്യം കെടുത്തിയപ്പോ പിന്നേ ഒന്നും നോക്കിയില്ല.ഒക്കെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു കൊടുത്തു... അത് കേട്ടതും രണ്ടും കൂടെ വായും പൊളിച്ചു എന്നെ നോക്കി നിക്ക്ന്നുണ്ട്...

വാ അടച്ചു വെക്കെടി വല്ല ഈച്ചയും കയറും.... പോടീ...നിങ്ങടെ റൊമാൻസ് കേട്ട് മനുഷ്യന്റെ കണ്ണ് തള്ളി..... ആണോ....എന്നാ ഇനി കേൾക്കണ്ടാ....അല്ല മുർഷി ഞാൻ ഒരുപ്പാട് പറഞ്ഞിട്ടും നീ എനിക്ക് ഷൂ തരില്ലാന്നു പറഞ്ഞു.പിന്നെ ഇക്ക വിളിച്ചപ്പോ നീ സമ്മതിച്ചതെന്താ.ഇക്ക എന്താ നിന്നോട് പറഞ്ഞെ.... ഈ...അത് പിന്നേ...പറയണോ.ഒന്നൂല്ലേലും നിങ്ങടെ ഇക്കയല്ലേ.....ന്നവൾ പറഞ്ഞതും ഞാനും ഷാനുവും പരസ്പരം നോക്കി.. അത് സാരല്ല മുത്തേ റോമാൻസിന്റെ കാര്യത്തിൽ നമുക്ക് ആൾ നോട്ടം ഇല്ലാ...പറയെടി പൂതനെ. അത്...ഷൂ നിനക്ക് തന്നില്ലേൽ ഇക്ക ഇന്ന് രാത്രി ഇങ്ങോട്ട് വരുംന്ന്.എന്നിട്ട്.....കെട്ടിയിട്ടു പീഡിപ്പിക്കുംന്ന് പറഞ്ഞു.അപ്പൊ എനിക്കൊരു പേടിന്നും പറഞ്ഞു അവൾ ചുണ്ട് ചുളുക്കിയതും.ഞാനും ഷാനും പൊട്ടിചിരിച്ചു.....അത് കണ്ട് അവൾ ഞങ്ങളെ പിച്ചാനും മാന്താനും ഒക്കെ തുടങ്ങി...

ഡീ നിർത്തെടി മുർഷി. ഞങ്ങൾ ചിരിച്ചത് തിരിച്ചെടുത്തു.....നീ വാ ഫുഡാൻ പോവാം വിശക്കുന്നുന്നും പറഞ്ഞതും അവൾ ഞങ്ങളെ കയ്യും പിടിച്ചു താഴേക്കിറങ്ങി....അപ്പൊ അവിടെ ഹാളിൽ ഉപ്പ പത്രം വായിച്ചിരിക്കുന്നുണ്ടായിരുന്നു.... അസ്സലാമു അലൈക്കും ഉപ്പ..... വ അലൈകുമുസ്സലാം...വാ മക്കളെ നിങ്ങൾ വന്നിട്ടുണ്ടെന്നു സൈനു പറഞ്ഞു...എന്നിട്ട് എന്തൊക്കെ സുഖല്ലേ മക്കളെ....കല്യാണമൊക്കെ എങനെ ഉണ്ടായിരുന്നു.വരാൻ പറ്റിയില്ല.... കല്യാണമൊക്കെ ഞങ്ങൾ പൊളിച്ചടുക്കിയില്ലെ... ആ....മോളേ ഉപ്പ എന്നെ വിളിച്ചിരുന്നു.ഇന്ന് ഷോപ്പിൽ വരാന്നാ പറഞ്ഞെ.... കാര്യം പറഞ്ഞോ..... ഇല്ലാ....നേരിട്ട് പറയാന്നാ പറഞ്ഞെ.....വാ നമുക്ക് ഫുഡ്‌ കഴിക്കാം.എനിക്ക് ഷോപ്പിൽ പോണം.ഞാൻ നിങ്ങളെ വെയിറ്റ് ചെയ്തു നിന്നതാ....ന്നും പറഞ്ഞു ഉപ്പ പോയതും ഞങ്ങളും പിന്നാലെ പോയിരുന്നു.അപ്പോഴേക്കും ഉമ്മ ഫുഡ്‌ ഒക്കെ എടുത്ത് വെച്ചു...ഫുഡ് എടുത്ത് പ്ലേറ്റിലേക്ക് ഇടുമ്പോഴാണ് മർഷുക്ക വന്നു എന്റെ ഓപ്പോസിറ്റ് ഇരുന്നത്...ബെസ്റ്റ്.ഇന്ന് പട്ടിണി ആയത് തന്നെ.ഈ കോന്തനു ഞങ്ങൾ കഴിച്ചിട്ട് ഇരുന്നാ പോരെ.....

ന്നൊക്കെ മനസ്സിൽ കരുതി മുഖം ഉയർത്തി നോക്കിയതും ഇക്ക ചിരിച്ചോണ്ട് സൈറ്റ് അടിച്ചതും ഞാൻ ഇക്കാനെ തുറിച്ചു നോക്കി എല്ലാരെയും ഒന്ന് നോക്കി....അപ്പൊ ഒക്കെ ഞങ്ങളെ തന്നെ നോക്കി നിക്കാ...പോയി പോയി മാനം പോയി ശോ....പിന്നേ ആരേം നോക്കാതെ ഫുഡ്‌ എടുത്ത് കഴിച്ചതും എരിവ് ചുണ്ടിൽ തട്ടി എനിക്ക് വേദന വന്നതും ഞാൻ ഉമ്മാ ന്ന് വിളിച്ചു.... എന്താ മോളേ എന്ത് പറ്റി....അല്ല നിന്റെ ചുണ്ടിലെന്ത്‌ പറ്റി മുറിഞ്ഞിട്ടുണ്ടല്ലോ...നീ വന്നപ്പോ കണ്ടില്ലല്ലോ..... അത്....അതുമ്മാ...ഞാൻ ബാത്‌റൂമിൽ പോയപ്പോ സ്ലിപ് ആയി ചുണ്ട് ചുമരിൽ തട്ടിയതാ.... സൂക്ഷിക്കണ്ടേ മോളേ.....മോൾ കറി കൂട്ടണ്ടാ....എരിവ് മുറിവിൽ തട്ടിയാൽ ഇനിയും വേദന എടുക്കും...ന്നും പറഞ്ഞു ഉമ്മ എനിക്ക് വേറെ ചപ്പാത്തി എടുത്ത് തന്നതും ഞാൻ ഇക്കാനെ പല്ലിറുമ്പി നോക്കി....അത് കണ്ട് ഇക്ക ഒരു കള്ള ചിരി ചിരിച്ചു എന്നെ നോക്കി ചുണ്ട് കൊണ്ട് കിസ്സിയ്യുന്നത് പോലെ കാണിച്ചു....

അതിന് പോടാ പട്ടിന്നും വിളിച്ചു ഫുഡ്‌ കഴിച്ചു എല്ലാവരോടും യാത്ര പറഞ്ഞു ഞാനും ഷാനുവും വണ്ടിയിൽ കയറി.മുർഷി മർഷുക്കാന്റെ ഒപ്പം വരാന്നും പറഞ്ഞു....കോളേജിൽ എത്തി വണ്ടി പാർക്ക്‌ ചെയ്തു നേരെ ക്ലാസ്സിലേക്ക് വിട്ടു.... ചെന്നപ്പോ സാനി ഉണ്ട് അന്ധം വിട്ടിരിക്കുന്നു.... എന്താടി വിവരമില്ലാത്തവളെ ഇങ്ങനെ ഇരിക്കുന്നേ .. വിവരം ഇല്ലാത്തത് നിന്റെ നായർക്കാടി.... ആഹാ ബെസ്റ്റ് നിനക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ ഷാനു.... പാവം ഫാസിക്ക.... ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ മുർഷിയും എത്തി. പിന്നെ വെടികെട്ടിനു തിരി കൊളുത്തിയ പോലെ ആയിരുന്നു.ഇന്ന് നടന്നതൊക്കെ വിശദീകരിച്ചങ്ങ് സാനിക്ക് പറഞ്ഞു കൊടുത്തു തെണ്ടികൾ. പിന്നെ അവളെ വക കളിയാക്കൽ വേറെയും.... പെട്ടെന്ന് മർഷുക്ക ക്ലാസ്സിലേക്ക് കയറി വന്നതും ഒക്കെ ഡീസന്റ് ആയി. പക്ഷെ എനിക്കെന്തോ അടങ്ങി നിക്കാൻ തോന്നിയില്ല. ഞാൻ മറ്റുള്ളവരെ നുള്ളിയും പിച്ചിയും ഇടങേറാക്കി.അതിനിടക്ക് ഷാനുന്റെ കാലിൽ ഒന്ന് ചവിട്ടിയതും അവൾ ഉമ്മാന്നും വിളിച്ചു ഒറ്റ അലറൽ ആയിരുന്നു പട്ടി.അതോടെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി...

വാട്ട്‌ ഹാപ്പെൻഡ്. ഷഹന സ്റ്റാൻഡ് അപ്പ്‌... എന്തിനാ താൻ കിടന്ന് അലറുന്നേ... സാർ ഈ മിന്നു എന്റെ കാലിൽ ചവിട്ടി. എന്ന് അവൾ ഒരു ദയയും ഇല്ലാതെ എന്നെ നോക്കി പറഞ്ഞതും ഞാൻ അവളെ നോക്കി പല്ലിറുമ്പി...... അതിന് അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... ആയിഷ അയ്മിൻ.കം ഹിയർ. എന്നും പറഞ്ഞു മർഷുക്ക എന്നെ വിളിച്ചതും ഞാൻ ബാക്കി മൂന്നിനെയും ഒന്ന് നോക്കി. അപ്പോ തെണ്ടികൾ എന്നെ നോക്കി കൊല ചിരി ചിരിക്കാ.... വന്നിട്ട് തരാടി നിങ്ങൾക്കുള്ളത്. എന്നും മനസ്സിൽ കരുതി ഞാൻ മർശുക്കാന്റെ അടുത്തേക്ക് ചെന്നു... താൻ ഞാനിപ്പോ പറഞ്ഞ ലാസ്റ്റ് സെന്റൻസ് ഒന്ന് പറഞ്ഞെ.... അത്.....എനിക്കറീല. ഞാൻ ശ്രദ്ധിച്ചിട്ടില്ല..... പിന്നെ താനൊക്കെ എന്തിനാടോ ഇങ്ങോട്ട് കെട്ടിയൊരുങ്ങി വരുന്നേ... ഒരക്ഷരം പഠിക്കില്ല. എന്നാ പഠിക്കുന്നവരെ അതിനൊട്ട് സമ്മതിക്കും ഇല്ലാ.....

താനിനി എന്റെ ക്ലാസ്സിൽ ഫസ്റ്റ് ബെഞ്ചിൽ ഇരുന്നാ മതിന്ന് ഇക്ക പറഞ്ഞതും ഞാൻ ഇക്കാനെ നിഷ്ക്കു ഭാവത്തിൽ ഒന്നു നോക്കി..അത് കണ്ട് ഇക്ക എന്റെ അടുത്തേക്ക് വന്നു.... മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നാൽ നിനക്ക് കൊള്ളാം. ഇല്ലേൽ നൈറ്റ് ഞാൻ വീട്ടിലേക്ക് വരും.ഇന്ന് രാവിലത്തേ മറന്നിട്ടില്ലല്ലോ. അതോണ്ട് മോൾ ചെല്ല് എന്നും പറഞ്ഞതും ഞാൻ വേഗം പോയി സീറ്റിൽ ഇരുന്നു. പിന്നെ ഞാൻ ഇക്കാന്റെ മുഖത്ത് നോക്കാതെ ബുക്കിലേക്കും നോക്കിയിരുന്നു.. ബെൽ അടിച്ചതും ഇക്ക എന്നെ നോക്കി ഒന്നു ചിരിച്ചു ക്ലാസ്സിൽ നിന്ന് പോയതും ഞാൻ ഓടി ചെന്നു ഷാനുന്റെ തലക്കൊന്നു കൊടുത്തു.. ഡീ മൂതേവി ഞാൻ നിന്റെ കാലിൽ മെല്ലെ ഒന്നു ചവിട്ടിയതല്ലേ ഒള്ളു..... അപ്പോഴേക്കും നീ എന്തിനാ കിടന്ന് അലറിയെ.... നിനക്കത് പറയാം. നീ ചവിട്ടിയതെ എന്റെ മുറിവുള്ള കാലിലാ.... ന്നും പറഞ്ഞു അവൾ കാൽ പൊക്കി കാണിച്ചു തന്നു... ഇതെങ്ങെനെയാടി. ചിരവ തട്ടിയ പോലുണ്ടല്ലോ..... അത് ഫാസിക്ക വിളിക്കുന്ന ടൈമിൽ ഉമ്മ തേങ്ങ ചിരവാൻ പറഞ്ഞു പോയപ്പോ ആ ദേഷ്യത്തിന് ചിരവക്ക് ഒരു തട്ട് കൊടുത്തതാ..... ന്ന് അവൾ പറഞ്ഞതും ഞങ്ങൾ ഒക്കെ കൂടെ പൊട്ടി ചിരിച്ചു.....

പിന്നെ അവളെ കളിയാക്കി കൊണ്ടിരിക്കുന്ന ടൈമിൽ ആണ് മേക്കപ്പ് റാണി കയറി വന്നെ.... പിന്നെ ഇംഗ്ലീഷിന്റെ പെരുമഴ ആയിരുന്നു..... ഉറക്കം വന്നിട്ടാണേൽ പാടില്ല...... ഈ തള്ളക്ക് എടെക്കെങ്കിലും ഒന്നു മലയാളം പറഞ്ഞൂടെ.... ഡീ സാനി നിനക്ക് വല്ലതും മനസ്സിലായോ.... പിന്നെ...... എവിടെ മനസ്സിലാവാൻ..... ഞാനെയ് ഇവർ ഏതൊക്കെ ക്രീം ആ ഇട്ടിരിക്കുന്നതെന്ന് നോക്കാ... ആാാ. ബെസ്റ്റ് നിന്നെ പോലെ നീ മാത്രം മുത്തേ...... ഏതായാലും എന്നെ കൊണ്ട് വയ്യാ ഇതിനെ സഹിക്കാൻ.എങനെലും പുറത്ത് ചാടണം ന്നു പറഞ്ഞു തീർന്നപ്പോഴാണ് അനൗൺസുമെന്റ് രൂപത്തിൽ പ്രിൻസി എന്റെ രക്ഷക്കായി എത്തിയത്... ഡിയർ സ്റ്റുഡന്റസ്. നമ്മുടെ ഈ ഇയറിലെ ഓണം സെലിബ്രേഷൻ കാര്യങ്ങൾ തീരുമാനിക്കുവാൻ വേണ്ടി എല്ലാ ക്ലാസ്സിലേയും ലീഡേഴ്‌സ് എത്രയും പെട്ടെന്ന് മീറ്റിംഗ് ഹാളിൽ എത്തി ചേരണം... ന്ന് പറഞ്ഞതും ഞാൻ സ്വർഗം കിട്ടിയ ഫീലിൽ നമ്മുടെ വാലുകളെ നോക്കിയതും ഒക്കെ എന്നെ തുറിച്ചു നോക്കുന്നുണ്ട്.... ഞാൻ അവരോട് ചിരിച്ചു സേച്ചി പോയിട്ട് വരാട്ടോ മക്കളെ ന്നും പറഞ്ഞു തുള്ളി ചാടി മീറ്റിംഗ് റൂമിലേക്ക് വിട്ടു.

അവിടെ അപ്പോഴേക്കും എല്ലാ ലീഡർസും മർഷുക്കയും ഫാസിക്കയും അടക്കം കുറച്ച് ടീച്ചർ സും. പ്രിൻസിയും ഉണ്ടായിരുന്നു.. ഓണം ഈ നെക്സ്റ്റ് വീക്ക്‌ നടത്താമെന്നും അതാത് ക്ലാസിന്റെ ഡ്രസ്സ്‌ ലീഡർസിനു തീരുമാനിക്കാം അങ്ങനെ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു മീറ്റിങ് പിരിച്ചു വിട്ടു.ഞാൻ പോവാൻ നിന്നതും ഫാസിക്ക എന്നെ പുറകിൽ നിന്നു വിളിച്ചു.... മിന്നു നിങ്ങളെ ക്ലാസ്സിന്റെ ഡ്രസ്സ്‌ എന്താ...പാന്റും ഷർട്ടും ആണോ..... എന്നും പറഞ്ഞു രണ്ടു കോന്തൻമാരും കൂടെ കിണിച്ചതും ഞാൻ അവരെ അടുത്തേക്ക് വിട്ടു. പാന്റിനേക്കാൾ നല്ലത് മുണ്ടും ഷർട്ടും അല്ലെ അതോണ്ട് അത് മതി.അതാവുംമ്പോ മടക്കി കുത്തും ചെയ്യാലോ ന്നും പറഞ്ഞതും രണ്ടും കൂടെ വായും പൊളിച്ചു നോക്കി നിക്കുന്നുണ്ട് അത് കണ്ട് ഞാനൊന്ന് ചിരിച്ചു അവിടുന്ന് ക്ലാസ്സിലേക്ക് വിട്ടു. ക്ലാസ്സിനടുത്ത് എത്താനായതും ഷാഹി എന്നെ പുറകീന്ന് വിളിച്ചു.... ഹാ..... ഷാഹി എവിടെ ആയിരുന്നു ഇന്ന് കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുവായിരുന്നു.... ഞാൻ കുറച്ചു ബിസി ആടാ.....

നാളെ വീട്ടിലൊരു ഫങ്ക്ഷൻ ഉണ്ട് അതിന് നിന്നെ ഇൻവൈറ്റ് ചെയ്യാനാ ഞാൻ ഇന്ന് വന്നത് തന്നെ. ഉമ്മാക്ക് നിന്നെ കണ്ടേ ഒക്കുന്ന് നിർബന്ധം. നീ വരില്ലേ.... അയ്യോ.... ഷാഹി നിനക്കറിയാലോ അവർക്കൊന്നും നിന്നെ ഇപ്പോഴും വിശ്വാസം ആയിട്ടില്ല. അതോണ്ട് തന്നെ അവരൊന്നും വരില്ല. പിന്നെ ഞാൻ ഒറ്റക്ക് എങനെയാ.... എനിക്കറിയാം അവരോന്നും വരില്ലാന്ന്. അതോണ്ടാ വിളിക്കാത്തേ.... നിനക്കറിയാലോ. ഫ്രണ്ട് ആയിട്ട് ഇപ്പൊ എനിക്ക് നീയേ ഒള്ളു.അതോണ്ടാ....സാരല്ല നിനക്ക് ബുദ്ധിമുട്ടാണേൽ വേണ്ടാ.അപ്പൊ ഞാൻ പോട്ടെ.... ഏയ്‌.ഷാഹി നിക്ക് ഞാൻ വരാം.ബട്ട് എങ്ങനെ നീ നാളെ ലീവ് ആവില്ലേ.... അതോർത്തു നീ ടെൻഷൻ ആവണ്ട.ഞാൻ സെക്കന്റ്‌ പീരിയഡ് ആവുമ്പോഴേക്കും വണ്ടിയും കൊണ്ട് വരാം.നീ ആ ടൈമിൽ ഒന്നു പുറത്തിറങ്ങിയാ മതി.പെട്ടെന്ന് തന്നെ തിരിച്ചു വരാം.... ആ ഓക്കേ അപ്പൊ നാളെ കാണാം ന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് വിട്ടു. അങ്ങനെ ആയിഷ അയ്മിൻ നീ ഈ ഷാഹിയുടെ വലയിൽ വീഴാൻ പോവുന്നു..... ഇനി ഒരൊറ്റ ഡേ കൂടെ ആ ടൈം കൊണ്ട് നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും....

ന്നും പറഞ്ഞു ഷാഹി മിന്നു പോവുന്നതും നോക്കി ചിരിച്ചു..... വീട്ടിൽ എത്തിയിട്ടും ഷാഹിയുടെ ഒപ്പം പോവുന്നതിനെ കുറിച്ച് മാത്രം ആയിരുന്നു എന്റെ ചിന്ത....ഓരോന്ന് ആലോജിച്ചിരിക്കുന്നതിനിടയിൽ ആണ് മർഷുക്ക വിളിച്ചത്. ഇക്കനോട് പറഞാലൊന്നു ആദ്യം കരുതി.പിന്നെ വേണ്ടാ എന്ന് വെച്ചു. അറിഞ്ഞാ എന്തായാലും പറഞ്ഞു വിടില്ല... ഇക്കനോട് ഉറക്കം വരുന്നുന്നും പറഞ്ഞു ഫോൺ വെച്ചു...... കിടന്നുറങ്ങി..... രാവിലെ നേരത്തെ എണീറ്റു ഇത്താടെ മാരെജിന് എടുത്ത ഡ്രെസും ഇട്ട് ഒരുക്കമൊക്കെ കഴിഞ്ഞ് താഴേക്കിറങ്ങി... ആഹാ ഇന്ന് കോളേജിൽ ഫാഷൻ ശോ വല്ലതും ഉണ്ടോഡീ.....പൂട്ടിയൊക്കെ നല്ലോണം ഉണ്ടല്ലോ മുഖത്ത്. ദേ ഇക്കാ.... രാവിലെ തന്നെ വെറുതെ ചൊറിയാൻ വരണ്ട. ഇതേയ് നാച്ചുറൽ ബ്യൂട്ടിയാ.... അസൂയപെട്ടിട്ട് കാര്യമില്ല മോനെ..... ഇതൊക്കെ നീ വല്ല പൊട്ടൻമാരോടും പോയി പറ.... അതല്ലേ ഇക്കനോട് പറഞ്ഞെ.... ഡീ.... ഈൗ.... പോടാ.... ഉമ്മച്ചി ഉപ്പച്ചി ഞാൻ ഇറങ്ങി. പോട്ടെ മിസ്റ്റർ പൊട്ടൻ ന്നും വിളിച്ചു ഒറ്റ ഓട്ടം ആയിരുന്നു.....

കോളേജിൽ എത്തിയിട്ടും ഒരു സമാധാനം ഉണ്ടായിരുന്നില്ല. ഫസ്റ്റ് പീരിയഡ് കഴിഞ്ഞതും എങനെ പുറത്തു ചാടും ന്ന് ആലോജിച്ചു. സാർ വരുന്നതിന് മുൻപ് പോയേ പറ്റൂ.... എന്താ മിന്നു നീ കാര്യമായിട്ട് ആലോജിക്കുന്നെ. ഏയ്‌. ഒന്നൂല്ലെഡീ എന്റെ വയറിന് എന്തോ ഒരസസ്ഥത. ഞാനോന്ന് ബാത്‌റൂമിൽ പോയിട്ട് വരാം.ക്ലാസ് കഴിഞ്ഞു നിങ്ങൾ കാന്റീനിലേക്ക് വാ ഞാൻ അവിടെ ഉണ്ടാവും. ഡീ ഞങ്ങൾ കൂടെ വരണോ..... ഏയ്‌ അതിന് മാത്രം ഒന്നൂല്ല ഞാൻ പൊയ്ക്കോളാം..... ന്നും പറഞ്ഞു അവിടുന്ന് ഇറങ്ങി. ഇല്ലെങ്കിൽ അവർ വീണ്ടും ഓരോന്ന് ചോദിക്കും. ലൈഫിൽ ആദ്യമായിട്ടാ ഞാൻ എന്റെ ഷാനു അറിയാതെ ഒരു കാര്യം ചെയ്യുന്നത്.. അതിന്റെ ഫീലിംഗ് നല്ലോണം ഉണ്ട്. ഗ്രൗണ്ടിൽ എത്തിയതും ഷാഹി കാറും കൊണ്ട് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. ഞാൻ വേഗം കാറിൽ കയറി ഇരുന്നു.....

മിന്നു താങ്ക്സ്. നീ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.. ഐആം വെരി ഹാപ്പി നൗ. എന്റെ ക്ഷണം സ്വീകരിച്ചു നീ വന്നില്ലേ അപ്പൊ ആ മര്യാദ ഞാൻ തിരിച്ചും ചെയ്യണ്ടേ.. പെട്ടെന്ന് തിരിച്ചാക്കണംട്ടോ..... ഡൺ. ഉമ്മാനെ കാണുന്നു ഫുഡ്‌ കഴിക്കുന്നു പോരുന്നു. ഓക്കെ ന്നും പറഞ്ഞു അവൻ വണ്ടി എടുത്തു. കുറച്ചു ദൂരം പിന്നിട്ടതും അവൻ വേറെ വഴിക്ക് വണ്ടി തിരിച്ചതും ഞാൻ കാര്യം ചോദിക്കാൻ വേണ്ടി തിരിഞ്ഞതും പെട്ടെന്ന് ഒരു കാർ ഞങ്ങൾക്ക് മുന്നിൽ നിർത്തിയതും പെട്ടന്ന് ഷാഹി ബ്രേക്ക്‌ പിടിച്ചു. ഏത് ചെറ്റയാഡാ ഇതെന്നും ചോദിച്ചു ഷാഹി ഹോൺ അടിച്ചതും അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് ഞാൻ ഷോക്ക് ആയി..... റോയ്...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story