❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 33

enikkay vidhichaval

രചന: SELUNISU

 കുറച്ച് ദൂരം പിന്നിട്ടതും അവൻ വേറെ വഴിക്ക് വണ്ടി തിരിച്ചു. അത് കണ്ട് അവനോട് കാര്യം ചോദിക്കാൻ വേണ്ടി തിരിഞതും ഒരു കാർ വന്നു ഞങ്ങൾക്ക് മുമ്പിൽ നിർത്തി. പെട്ടന്ന് ഷാഹി ബ്രേക്ക്‌ ചവിട്ടി.... ഏത് ചെറ്റയാടാ ഇതെന്നും ചോദിച്ചു ഷാഹി ഹോൺ അടിച്ചതും അതിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ട് ഞാൻ ഷോക്ക് ആയി..... റോയ്..... റോയ് മാത്യു. ഇവൻ എങ്ങനെ ഇവിടെ... കുറച്ച് കാലം കാണാതിരുന്നപ്പോ ശല്ല്യം ഒഴിഞ്ഞു പോയെന്നാ വിചാരിച്ചതു.അവൻ വണ്ടിയിൽ നിന്നിറങ്ങിയതും അവന്റെ പിന്നാലെ വേറെ മൂന്ന് തടിമാടൻമാര് കൂടെ ഇറങ്ങി വന്നു..... അത് കണ്ടതും ഞാൻ ഷാഹിയുടെ കയ്യിൽ മുറുക്കി പിടിച്ചു. അവൻ എന്നെ നോക്കി ഒന്നുമില്ലാന്ന് പറഞ്ഞു കണ്ണ് ചിമ്മി കാണിച്ച് എന്റെ കൈ വിടുവിച്ചു വണ്ടിയിൽ നിന്നിറങ്ങി അവരെ അടുത്തേക്ക് ചെന്നു.... റോയിയെ പിടിച്ചു ബാക്കിലേക്ക് തളളി..അത് കണ്ട് അവന്റെ കൂടെ ഉണ്ടായിരുന്നവനിൽ ഒരുത്തൻ ഷാഹിയുടെ വയർ നോക്കി ഇടിച്ചതും അവൻ വയറിൽ കൈ വെച്ച് കുനിഞ്ഞു നിന്നു....

.അതോടൊപ്പം റോയ് വന്നു ഒരു ചവിട്ട് കൂടെ കൊടുത്തതും അവൻ നിലത്തേക്ക് വീണു. അത് കണ്ട് ഞാൻ കാറിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക് ഓടി..... അവനെ തട്ടി വിളിച്ചു.കണ്ണ് തുറക്കാത്തത് കണ്ട് അവനെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നിന്നതും റോയ് എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ഞാൻ അവന്റെ കയ്യിൽ ഒരുപ്പാട് തല്ലും പിച്ചോക്കെ ചെയ്തെങ്കിലും അവൻ എന്റെ കയ്യിലുള്ള പിടി വിട്ടില്ല..... എന്നെ വലിച്ചു കൊണ്ടോയി കാറിൽ കയറ്റി അവനും ഒപ്പം കയറി ഡോർ അടച്ചു. ഞാൻ ഷാഹിയെ വിളിച്ചു ഒരുപ്പാട് കരഞ്ഞെങ്കിലും അവൻ അവിടുന്ന് അനങ്ങുന്നു പോലും ഇല്ലാ...ഇവിടെ അടുത്താണേൽ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലാ.... ഞാൻ റോയിയുടെ കയ്യിൽ കടിച്ചു ഓടാൻ നിന്നതും അവരിൽ ഒരുത്തൻ വന്നു എന്റെ അപ്പുറത്ത് സൈഡിൽ ഇരുന്നു... ഞാൻ ആകെ പെട്ട അവസ്ഥയിൽ ആയി...... ബാക്കി രണ്ടും കൂടെ ഫ്രണ്ട് സീറ്റിൽ ഇരുന്നതും അവർ വണ്ടിയെടുത്തു....ഞാൻ ഇത് വരെ കാണാത്ത സ്ഥലത്തു കൂടാ ഇപ്പൊ പോയികൊണ്ടിരിക്കുന്നേ..

പടച്ചോനെ ഈ കാട്ടാളൻമാർക്കിടയിൽ നിന്ന് എന്നെ നീ രക്ഷിക്കണേ ന്നും പറഞ്ഞു ഞാൻ മുഖത്ത് കൈ വെച്ചിരുന്നു.......കുറച്ചു കഴിഞ്ഞു വണ്ടി നിർത്തിയതും ഞാൻ മുഖം ഉയർത്തി നോക്കി പൊട്ടി പൊളിയാറായ ഒരു വീടിനു മുന്നിൽ ആണ്..... ചുറ്റും നീരീക്ഷിക്കുന്ന ടൈമിൽ ആണ് റോയ് എന്റെ കൈ പിടിച്ചു വലിച്ചത്.... വിടെടാ തെണ്ടി. ഇനി എന്റെ കയ്യിൽ തൊട്ടാൽ നീ വിവരമറിയും. മര്യാദക്ക് എന്നെ കൊണ്ട് വിടുന്നതാവും നിനക്ക് നല്ലത്.... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും. നിന്ന് പ്രസംഗിക്കാതെ ഇറങ്ങി വാടി. നോക്കി നിക്കാതെ അവളെ പിടിച്ചോണ്ട് വാടാന്ന് കൂടെയുള്ളവരോട് പറഞ്ഞു അവൻ അകത്തേക്ക് കയറിയതും അവരെന്നെ പിടിച്ചു വലിച്ചു ആ വീട്ടിലേക്ക് കൊണ്ട് പോയി ഒരു മുറിയിലേക്ക് തളളി ഡോർ ലോക്ക് ചെയ്തതും ആ റൂം കണ്ട് ഞാൻ അന്ധം വിട്ടു നിന്നു..... ചെറിയ ചെറിയ ഫ്ലവർസു കൊണ്ട് ഭംഗിയായിട്ട് ടെകറെറ്റ് ചെയ്തിട്ടുണ്ട്. ബെഡിൽ മുല്ലപ്പൂവിന്റെ ഇതളുകൾ ആകെ വിതറി.. ടേബിളിൽ ഒരുപ്പാട് കാന്റീൽസും അങ്ങനെ ആകെ കൂടെ ഒരു റൊമാന്റിക് ഫീൽ കിട്ടുന്നുണ്ട്. ബട്ട്‌ ഇതൊക്കെ ഇവിടെ എങനെ....

.പെട്ടന്നാണ് എനിക്ക് ഷാഹിയുടെ ഓർമ വന്നത് പടച്ചോനെ ഞാൻ കാരണം ആ പാവം കൂടെ ആപത്തിലായല്ലോ...ഒരു മണിക്കൂർ ആവാൻ ആയി.എന്നെ കണ്ടില്ലേൽ അവർ ആദ്യം പോയി പറയാ മർഷുക്കയോടാവും. ഇതൊക്കെ അറിഞ്ഞാ എനിക്ക് വയ്യാ...ആകെ കൂടെ വട്ട് പിടിക്കുന്ന അവസ്ഥ.രക്ഷപെടാൻ വല്ല പഴുതും ഉണ്ടോന്ന് നോക്കുമ്പോഴാണ് റോയ് റൂം തുറന്ന് അകത്തേക്ക് വന്നത്.....ഞാൻ ഓടി ചെന്നു അവന്റെ കോളറിൽ പിടിച്ചു... പറയെടാ.....എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതിന്റെ ഉദ്ദേശം എന്താ.... അയ് എന്താ ആയിഷ കുട്ടി ഇത്...ഈ റൂം കാണുമ്പോ തന്നെ നിനക്ക് മനസ്സിലാക്കി കൂടെ എന്താ എന്നുള്ളത്. അപ്പൊ ആ ചോദ്യത്തിന് പ്രസക്തി ഇല്ലാ.... ഡാ....നിന്നെ ഞാൻ വെറുതെ വിടില്ല..... ഇതിനുള്ള ശിക്ഷ നിനക്ക് ഉറപ്പായും കിട്ടും ഞാനാ പറയുന്നേ..... നിന്റെ ഒരുദ്ദേശവും നടക്കില്ല. നടത്തിക്കില്ല ഞാൻ.... കൂൾ ആയിശു കൂൾ....

എന്തിനാ ഇങ്ങനെ ഹീറ്റാവുന്നത്. നീ ചൂടാവുമ്പോ നിന്നെ കടിച്ചു തിന്നാൻ തോന്നുവാ.. അത്രക്ക് മൊഞ്ജാ നിനക്ക്..... എന്നവൻ പറഞ്ഞതും ഞാൻ അവനെ അടിക്കാൻ വേണ്ടി കൈ പൊക്കി.അത് കണ്ട് അവൻ എന്റെ കൈ പിടിച്ചു തിരിച്ചു... ആവേശം വേണ്ട മോളേ.ഇത്രേം നാൾ നീ കണ്ട റോയ് അല്ലിത്. മോൾ റസ്റ്റ്‌ എടുക്ക് ചേട്ടായി ഇപ്പൊ വരാംന്നും പറഞ്ഞു അവൻ എന്റെ കൈ വിട്ട് പുറത്തേക്കു പോയതും ഞാൻ കരഞ്ഞോണ്ട് ബെഡിൽ പോയിരുന്നു..... ഇന്റർവെൽ കഴിഞ്ഞ് ഞാനും ഫാസിയും കൂടി ക്ലാസ്സിലേക്ക് പോവാൻ നിന്നപ്പോഴാണ് മുർഷിയും കൂട്ടരും ഓടി വന്നത് അതിൽ നമ്മളെ പെണ്ണിനെ കാണാൻ ഇല്ലതാനും.... എന്താടി ക്ലാസ്സിൽ കയറുന്നില്ലേ. എവിടെ നമ്മടെ കാന്താരി.... ഇക്കാ..... മിന്നൂനെ കാണുന്നില്ല.... വാട്ട്‌..... കാണുന്നില്ലാന്നോ. അവൾ ഇവിടെങ്ങാനും കാണും വാ നമുക്ക് നോക്കാം..... ഇല്ല ഫാസിക്ക...

ഞങ്ങൾ ഈ കോളേജ് മൊത്തം നോക്കി. അവൾ എവിടെയും ഇല്ലാ..... പിന്നെ എവിടെ പോവാനാ.... നിങ്ങളെ കൂടെ അല്ലായിരുന്നോ അവൾ.... ഇക്ക പോയി കഴിഞ്ഞ് അവൾ വയറിനെന്തോ അസ്വസ്ഥത ഉണ്ട് ബാത്‌റൂമിലേക്ക് പോവാന്ന് പറഞ്ഞു. ഞങ്ങൾ വരാന്ന് പറഞ്ഞപ്പോ അവൾ സമ്മതിച്ചില്ല. പിരിയട് കഴിഞ്ഞ് കാന്റീനിൽ വന്നാ മതീന്ന് പറഞ്ഞു... അവിടെ ചെന്നിട്ട് കാണാഞ്ഞിട്ട് ഈ കോളേജ് മൊത്തം ഞങ്ങൾ നോക്കി..... എന്ന് മുർഷി കരഞ്ഞു കൊണ്ട് പറഞ്ഞതും എനിക്ക് എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയിലായി.... കയ്യും കാലൊക്കെ വിറക്കുന്നത് പോലെ..... മർഷുക്ക ഷാഹിൽ എങ്ങാനും. ഇന്നലെ മീറ്റിങ് കഴിഞ്ഞു വന്നപ്പോ തൊട്ട് അവൾ ഭയങ്കര ആലോചനയിലായിരുന്നു..എന്തോ ഞങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി..എന്നും പറഞ്ഞു അവൾ എന്നെ നോക്കിയതും ഞാൻ പെട്ടന്ന് അവന്റെ ക്ലാസ്സിലേക്കോടി...അവിടെ സാറിനോട് ചോദിച്ചപ്പോ അവൻ ഇന്ന് വന്നിട്ടില്ലാന്നു പറഞ്ഞതും അവൻ തന്നെയാവും ഇതിനു പിന്നിൽ എന്ന് ഉറപ്പിച്ചു....

. മർശു അവൻ ആണെങ്കിൽ തന്നെ സെക്യൂരിറ്റി കാണാതെ കോളേജ് ഗേറ്റ് കടക്കില്ല... വാ നമുക്ക് നോക്കാം..... ഷാനു നിങ്ങൾ ക്ലാസ്സിലേക്ക് പൊയ്ക്കോ ഇപ്പൊ ആരും ഒന്നും അറിയണ്ട..... നീ പോവുമ്പോ അവളെ വണ്ടി എടുത്തോ വീട്ടിൽ തിരക്കിയാൽ അവൾ മുർഷിന്റെ കൂടെയാന്ന് പറഞ്ഞാ മതി. ബാക്കി ഞാൻ ഫെബിയെ കൊണ്ട് പറയിപ്പിച്ചോളാം.ന്നും പറഞ്ഞു ഞാൻ ഞങ്ങൾ നേരെ സെക്യൂരിറ്റിയുടെ അടുത്തേക്ക് വിട്ടു... അയാൾ പറഞ്ഞത് വെച്ച് നോക്കുമ്പോ അവന്റെ കാറിൽ കയറിയത് മിന്നു തന്നെയാണ്... ഡാ മർശു...നീ എന്താ ആലോജിച്ചു നിക്കുന്നെ.അയാൾ പറഞ്ഞത് നീ കേട്ടില്ലേ...അപ്പോ അവൻ ബലമായിട്ട് പിടിച്ചോണ്ട് പോയതല്ല..... അവളോട് എന്തേലും നുണ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് പോയതായിരിക്കും... ഷാനു പറഞ്ഞത് കേട്ടില്ലേ നീ അവൾ ഇന്നലെ മുതൽ ആലോചനയിലായിരുന്നെന്ന്....... മ്മ്... എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ അനുഭവിക്കട്ടേ.... ഡാ... അതും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഷാഹിലിനെ നിനക്കറിയില്ലേ... ഓരോ മിനിറ്റ് വൈകുന്നേരം അവളെ നമുക്ക് നഷ്ട്ടപ്പെടും.....

ഇല്ലാ...ഞാൻ ജീവിച്ചിരിക്കുമ്പോ എന്റെ പെണ്ണിനെ അവൻ ഒന്നും ചെയ്യില്ല..... ഫാസി നീ ഓഫീസിൽ ചെന്ന് ഷാഹിലിന്റെ നമ്പർ അടക്കം ഫുൾ ഡീറ്റെയിൽസ് കമ്പ്യൂട്ടറിൽ നിന്ന് എടുത്തോ. ഞാൻ ഫെബിക്ക് ഒന്ന് വിളിക്കട്ടേ. ഓക്കേ ഡാ. ഞാൻ ഇപ്പൊ വരാം... അവൻ പോയതും ഞാൻ ഫെബിക്ക് വിളിച്ചു കാര്യം പറഞ്ഞു..... അവൻ ഉടൻ എത്താന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തതും ഫാസി ഷാഹിയുടെ ഡീറ്റെയിൽസ് കൊണ്ട് വന്നു..... മർശു ഇത് കൊണ്ട് എന്താ നിന്റെ പ്ലാൻ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട്... സൈബർ സെല്ലിൽ അനിൽ. ഇനി നമ്മളെ ഹെൽപ്പ് ചെയ്യാൻ അവനെ കൊണ്ടേ പറ്റൂ.... ഷാഹിലിന്റെ നമ്പർ നമ്മളുടെ അടുത്തൊന്നും ഇല്ലാന്ന് അവനറിയാം. അതോണ്ട് ഫോൺ ഓഫ്‌ ചെയ്യില്ല. നമ്പർ വെച്ച് നമുക്കവനെ ട്രാക്ക് ചെയ്യാം.....ഞാൻ അവനൊന്നു വിളിക്കട്ടെ നീ ഇവിടെ നിക്ക്.ഫെബി ഇപ്പൊ വരും..... ന്നും പറഞ്ഞു ഞാൻ കുറച്ച് മാറി നിന്ന് അനിലിനു വിളിച്ചു കാര്യം പറഞ്ഞു..... അവൻ ഡീറ്റെയിൽസ് ഫോണിലേക്ക് വിടാന്നു പറഞ്ഞതും ഞാൻ ഓക്കേ പറഞ്ഞു ഫാസിന്റെ അടുത്തേക്ക് ചെന്നു..

അപ്പോഴേക്കും ഫെബി എത്തിയിരുന്നു. എന്നെ കണ്ടതും അവൻ എന്റെ അടുത്തേക്ക് ഓടി വന്നു.... മർശു എന്താ എന്താടാ എന്റെ മിന്നൂന് പറ്റിയെ അവൾ എവിടെ.... നീ ടെൻഷൻ ആവാതെ. അവൾ എവിടെയായാലും നമ്മൾ കണ്ട് പിടിച്ചിരിക്കും.കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞില്ലേ.... ഓരോന്ന് പറഞ്ഞ് അവനെ സമാദാനിപ്പിക്കുമ്പോ ഴാണ് ഫോണിലെക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്. എടുത്ത് നോക്കിയപ്പോ അനിൽ ആണ്..... ഞാൻ അവനോട് താങ്ക്സ് പറഞ്ഞു ഫെബിയെയും ഫാസിയെയും കൂട്ടി അവൻ വിട്ട റൂട്ടിലേക്ക് വണ്ടി ഓടിച്ചു.... കരഞ്ഞ് കരഞ്ഞു ഞാൻ എപ്പോയോ മയങ്ങി പോയിരുന്നു.... പെട്ടന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ ഞെട്ടി എണീറ്റു..... ആഹാ ഉറക്കമൊക്കെ കഴിഞ്ഞോ എന്നാ വാ ഫുഡ്‌ കഴിക്കാം. ടൈം ഒരുപ്പാടായി എന്നും പറഞ്ഞു അവൻ എന്റെ നേരെ ഫുഡ്‌ നീട്ടിയതും ഞാൻ അത് വാങ്ങി അവന്റെ മുഖത്തെക്ക് എറിഞ്ഞു അവിടുന്ന് ഓടാൻ നിന്നതും വാതിൽക്കൽ ഉള്ള ആളെ കണ്ട് ഞാൻ ഒരു നിമിഷം ഞെട്ടി പോയി. പിന്നെ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു...

ഷാഹി നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.... ഞാൻ ആകെ പേടിച്ചു പോയി.... വാ നമുക്ക് കോളേജിലേക്ക് പോവാം.... അവരൊക്കെ എന്നെ തിരക്കുന്നുണ്ടാവും.. ന്നും പറഞ്ഞു ഞാൻ റൂമിന് പുറത്തിറങ്ങിയതും അവൻ എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ മുമ്പിൽ നിർത്തി.... അങ്ങനെയങ് പോയാലോ....അതിനാണോ ഇത്രയും ദിവസം നല്ല പിള്ള ചമഞ്ഞ് ഞാൻ നിന്നെ എന്റെ വരുതിയിൽ ആക്കിയത്.... എന്നവൻ പറഞ്ഞതും ഞാൻ ഞെട്ടി തരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.... എന്താ എന്താ പറഞ്ഞെ.... അപ്പൊ അവരൊക്കെ പറഞ്ഞത്..... എന്താ സംശയം.പച്ചവെള്ളം പോലെ സത്യം....ദേ ഈ റോയി ഉണ്ടല്ലോ ഇവനെന്റെ ഫ്രണ്ട് ആണ് ..നീ ആദ്യം പഠിച്ച കോളേജിൽ വെച്ച് തന്നെ ഇവൻ എനിക്ക് നിന്നെ കാണിച്ചു തന്നിരുന്നു.അന്നേ ഞാൻ ആഗ്രഹിച്ചതാ .....പിന്നീട് നിന്നെ നമ്മുടെ കോളേജിൽ വെച്ച് കണ്ടപ്പോ ആദ്യം ഞാനൊന്ന് ഷോക്ക് ആയി....പിന്നെ ഒരുപ്പാട് സന്തോഷവും..അന്ന് എന്റെ സഹായത്തോടെയാ ഇവൻ കോളേജിൽ കയറി നിന്നെ പിടിച്ചേ അന്ന് നീ രക്ഷപെട്ടു.പിന്നെ ഞങ്ങൾ ഒരുക്കിയ കെണിയിൽ നിന്നൊക്കെ നിന്റെ മറ്റവൻ വന്നു നിന്നെ രക്ഷിച്ചു..

...പിന്നെ ഈ വഴിയേ കണ്ടോള്ളൂ...നിന്റെ ഫ്രണ്ട് സാനിയെ എനിക്കറിയാം അവളും എന്റെ ഒരു ഇരയായിരുന്നു...അതൊക്കെ കഴിഞ്ഞ കഥ ഇപ്പൊ അതിനൊന്നും ടൈം ഇല്ലാ... അവരൊക്കെ നിന്നോട് എത്ര തവണ പറഞ്ഞു ഞാൻ മാറില്ലാന്ന് നീ കേൾക്കാഞ്ഞിട്ടല്ലേ... എന്നവൻ പറഞ്ഞതും ഞാനാകെ തളർന്നു പോയി....വീഴാതിരിക്കാൻ ഞാൻ ഡോറിൻ മേൽ ചാരി നിന്ന് പൊട്ടി കരഞ്ഞു.... അയ്യേ....എന്റെ മിന്നു കരയാ.....ഞാൻ നിന്നെ ഒന്നും ചെയ്യില്ല....ഞങ്ങൾ നല്ലോണം ഒന്ന് സ്നേഹിച്ചിട്ട് നിന്നെ കൊണ്ട് വിടാം അല്ലെടാ റോയ്..... ന്നും പറഞ്ഞു അവൻ ചിരിച്ചതും ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കി..... എന്ത് തെറ്റാടാ....ഞാൻ നിന്നോട് ചെയ്തേ....നിന്നെ എല്ലാരും അവിശ്വസിച്ചപ്പോ കൂടെ നിർത്തിയതോ..... നീ കൂടെ നിർത്തിയത് തന്നെയാ നീ ചെയ്ത തെറ്റ്. നിന്നെ ഓരോ വട്ടം അടുത്ത് കിട്ടുമ്പോഴും എന്റെ രക്തം തിളച്ചു വരാറുണ്ട് അപ്പോഴൊക്കെ ഇങ്ങനൊരു നിമിഷത്തിന് വേണ്ടിയാ കാത്തിരുന്നത്.അന്ന് ബസ്സ്റ്റോപ്പിൽ നിന്ന് ദേ ഇവനെ നിന്റെ ആ കോപ്പിലെ സാർ ഇടിച്ചപ്പോ അവൻ പറയാത്രേ നീ അവന്റെയാണ്.

നിന്റെ ദേഹത്ത് കൈ വെച്ചാ ആ കൈ അവൻ വെട്ടുംന്ന്...എന്നാ പിന്നെ അതൊന്ന് കാണണം.... വേണ്ടേ റോയ്.... പിന്നെ വേണ്ടാതെ... അവൻ എന്നെ വെല്ലു വിളിച്ച സ്ഥിതിക്ക് അതൊന്ന് നടത്തി കാണിച്ചിട്ടു തന്നെ കാര്യംന്നും പറഞ്ഞു അവർ പൊട്ടിചിരിച്ചു.... നിർത്തെടാ....നിങ്ങളെ പോലുള്ള നാറികൾ എന്റെ ദേഹത്ത് തൊട്ടാ അവിടെ അവസാനിപ്പിക്കും ഞാൻ എന്റെ ജീവിതം..... അയ്യോ..... അങ്ങനെ കടുത്ത തീരുമാനം ഒന്നും എടുക്കല്ലേ മിന്നു....നീ റൂം കണ്ടോ..... ഇതൊക്കെ നമുക്ക് വേണ്ടി കഷ്ട്ടപെട്ട് ഒരുക്കിയതാ.... മോൾ നല്ല കുട്ടിയായി വന്നേന്നും പറഞ്ഞു അവനെന്റെ കയ്യിൽ പിടിച്ചു വലിച്ചു...ഞാൻ അവന്റെ കൈ തട്ടി മാറ്റി ഓടാൻ നിന്നതും അവൻ എന്റെ വയറിലൂടെ ചുറ്റി പിടിച്ചു എന്നെ ബെഡിലേക്കിട്ടു... അപ്പൊ മോനെ റോയ് നീ പുറത്ത് വെയിറ്റ് ചെയ്യ്.... ഞാൻ വിളിക്കാം.... ഓക്കേ ഡാ.... നീ കലക്ക് എന്നും പറഞ്ഞു അവൻ ഡോർ ലോക്ക് ചെയ്ത് പോയി.... അപ്പൊ എങ്ങനെയാ മിന്നു കാര്യത്തിലേക്ക് കടക്കാം.....ഒരുപ്പാട് നാളായി നീ എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട്....

നീ ഒരടിപൊളി ഫിഗർ തന്നെയാണ് മോളേ..... ച്ഛി....ഒരു പെണ്ണിനെ കാണുമ്പോ തന്നെ കാമം തോന്നുന്ന നീയൊക്കെ മനുഷ്യനാണോഡാ....നിന്നെയാണല്ലോ ഞാൻ ഇത്രയും കാലം കൂടെ കൂട്ടിയതെന്ന് ആലോജിക്കുംബോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ.....ആദ്യം പെണ്ണിനെ ബഹുമാനിക്കാനാ പഠിക്കേണ്ടത്...നിന്നെക്കാൾ ദയ മൃഗങ്ങൾക്ക് ഉണ്ടാവും... ഓ....ആയിക്കോട്ടെ... നീ എന്നെ എന്ത് വേണേലും വിളിച്ചോ....എനിക്കിപ്പോ ആവിശ്യം നിന്നെയാ.... ഇല്ലാ....എന്നെ കൊന്നിട്ടല്ലാതെ എന്റെ ശരീരത്തിൽ നീ തൊടില്ല..... ഇതാണ് എനിക്ക് പിടിക്കാത്തേ.....എന്ത് കണ്ടിട്ടാ നീ ഇങ്ങനെ ചാടികളിക്കുന്നെ..നിന്റെ മറ്റവൻ വരുംന്ന് കരുതീട്ടോ...ഇല്ല മോളേ നിന്നെ രക്ഷിക്കാൻ ഇവിടെക്ക് ഒരു പട്ടിയും വരില്ല.....മര്യാദക്ക് എന്നെ അനുസരിക്കുന്നതാ നിനക്ക് നല്ലത്.... ഇല്ലാന്ന് പറഞ്ഞില്ലേ.....

എന്നും പറഞ്ഞു ഞാൻ അവിടെ ഉണ്ടായിരുന്ന കത്തി എടുത്ത് അവന് നേരെ എറിഞ്ഞതും അവൻ പെട്ടന്ന് അവിടുന്ന് മാറി.... ഡീ....വേണ്ടാ വേണ്ടാന്ന് വെക്കുമ്പോ നീ തലയിൽ കയറാ...ന്നും പറഞ്ഞു അവൻ എന്റെ മുഖത്ത് ആഞ്ഞടിച്ചതും ഞാൻ ബെഡിലേക്ക് വീണു...അവൻ വന്നു എന്റെ ഷാൾ വലിച്ചുരിയതും ഞാൻ കരഞ്ഞും കൊണ്ട് എന്റെ കൈ രണ്ടും മാറിൽ വെച്ചു..... ഷാഹി പ്ലീസ്....എന്നെ ഒന്നും ചെയ്യരുത്.ഞാൻ നിന്റെ കാലു പിടിക്കാം..... ആഹാ പുലികുട്ടി ഇത്ര പെട്ടന്ന് പൂച്ചക്കുട്ടിയായല്ലോ.. പേടിച്ചു പോയോ.... ഏത് പെണ്ണിന്റെയും ധനം അവൾ കാത്ത് സൂക്ഷിക്കുന്ന അവളെ മാനം തന്നെയാ...അത് നഷ്ട്ടപെടാതിരിക്കാൻ വേണ്ടി ഏത് പട്ടിയുടെ മുമ്പിലും അവൾ തല കുനിക്കും.... അപ്പൊ ഞാൻ പട്ടിയാണെന്ന് സാരം.....എന്തൊക്കെ ആയാലും ഞാൻ എന്റെ ആവിശ്യം കഴിയാതെ നിന്നെ വിടാൻ ഉദ്ദേശിച്ചിട്ടില്ല...ന്നും പറഞ്ഞു അവൻ എന്റെ മേലേ കൈ കുത്തി നിന്നു....ഒരുപ്പാട് അവനെ തളളിമാറ്റാൻ ശ്രമിചെങ്കിലും അവന്റെ കരുത്തിന് മുന്നിൽ ഞാൻ തളർന്നു പോയി............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story