❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 34

enikkay vidhichaval

രചന: SELUNISU

  അപ്പൊ ഞാൻ പട്ടിയാണെന്ന് സാരം.....എന്തൊക്കെ ആയാലും ഞാൻ എന്റെ ആവിശ്യം കഴിയാതെ നിന്നെ വിടാൻ ഉദ്ദേശിച്ചിട്ടില്ല...ന്നും പറഞ്ഞു അവൻ എന്റെ മേലേ കൈ കുത്തി നിന്നു....ഒരുപ്പാട് അവനെ തളളിമാറ്റാൻ ശ്രമിചെങ്കിലും അവന്റെ കരുത്തിന് മുന്നിൽ ഞാൻ തളർന്നു പോയി............അവന്റെ അധരങ്ങൾ എന്റെ കഴുത്തിൽ പതിയാറായെന് മനസ്സിലായതും ഞാൻ കണ്ണ് രണ്ടും ചിമ്മി. എന്റെ കണ്ണിൽ ഊറി കൂടിയ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി....പെട്ടന്ന് ഷാഹി എന്റെ മേലേന്ന് തെറിച്ചു വീണതും ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ മർഷുക്കയുണ്ട് കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്നു.... എണീറ്റു വാടി....ന്നും പറഞ്ഞു ഇക്ക അലറി.... ഞാൻ വേഗം എണീക്കാൻ നിന്നതും ഷാഹി എണീറ്റു വന്നു എന്റെ കയ്യിൽ പിടിച്ചു..... അത് കണ്ട് ഞാൻ ദയനീയമായി മർഷുക്കാനെ നോക്കി.... വിടെടാ അവളെ കയ്യിന്ന്.....എന്ത് ധൈര്യത്തിലാടാ നീ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെച്ചേ.....ന്നും ചോദിച്ചു ഇക്ക അവനെ ചവിട്ടിയതും അവന്റെ കൂടെ ഞാനും നിലത്തേക്ക് വീണു....

ഇക്ക വന്നെന്നേ എണീപ്പിച്ചു ബാക്കിലേക്ക് മാറ്റി.... എന്റെ സ്ഥലത്ത് വന്നു എന്നെ തല്ലാൻ മാത്രം ആയോ നീ....ഏതായാലും നിന്നെ സമ്മതിച്ചു...ഒരു തെളിവ് പോലും ഇല്ലാഞ്ഞിട്ടും നീ ഇവിടെ എത്തിയല്ലോ ഗുഡ്....... ഞാൻ കരുതിയതിനേക്കാളും ഉഷാറാണ് നീ.... പിന്നെ നീ എന്ത് കരുതി എല്ലാവരും നിന്നെ പോലെ പൊട്ടൻമാരാണെന്നോ..ഇവൾക്ക് ശത്രു എന്ന് പറയാൻ നീയും ആ റോയിയും ഒള്ളു.... ഇവളെ കാണാതായപ്പോ തന്നെ ഞാൻ ഉറപ്പിച്ചു അത് നിങ്ങളെ പരിപാടിയാവുംന്ന്.... റോയ് നിന്റെ ഫ്രണ്ട് ആണെന്നുള്ള കാര്യം ഞാൻ നേരത്തെ അറിഞ്ഞതാ....പിന്നെ നിങ്ങളും ഒന്ന് കളിക്കട്ടേന്ന് കരുതി..... ഓ.... അപ്പൊ എല്ലാം അറിഞ്ഞു വെച്ച് കൊണ്ടാണ്....നോ പ്രോബ്ലം... നിന്റെ മുന്നിൽ വെച്ച് തന്നെ ഇവളെ സ്വന്തമാക്കുമ്പോ അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ... അതൊക്കെ നിന്റെ വെറും മോഹം മാത്രമാണ് ഷഹൽ... ഇവളെന്റെ പെണ്ണാ... ഇവളെ ഇനിയൊന്നു തൊടണമെന്നുണ്ടേൽ ആദ്യം നീ എന്റെ ജീവൻ കളയണം....

അങ്ങനെയെങ്കിൽ അങ്ങനെ നിന്നെ കൊന്നിട്ടായാലും ഇവളെ ഞാൻ നേടിയിരിക്കും ന്നും പറഞ്ഞു നേരത്തെ ഞാൻ അവനു നേരെ എറിഞ്ഞ കത്തി എടുത്ത് അവൻ മർഷുക്കാക്ക് നേരെ ചെന്നതും ഇക്ക അവന്റെ കൈ പിടിച്ചു തിരിച്ചു മുട്ട് കാലു കൊണ്ട് അവന്റെ വയറ്റിനിട്ടൊരു ചവിട്ട് കൊടുത്തതും അവൻ ബെഡിലേക്ക് തെറിച്ചു വീണു.... അവിടെ കിടന്ന് അവൻ റോയ്..... ന്നും വിളിച്ചു അലറി..... ഹഹഹ...... റോയ്.... അവനെയൊക്കെ അവൻമാരിപ്പോ പഞ്ഞിക്കിട്ട് കാണും.... ജീവൻ ഉണ്ടേൽ അവന്റെ ഭാഗ്യം.... എന്നിക്ക പറഞ്ഞു തീർന്നതും ഫാസിക്കയും ഫെബിക്കയും കൂടി അങ്ങോട്ട് വന്നു.... ഇക്ക വന്നപ്പാടെ എന്നെ ഒന്ന് തുറിച്ചു നോക്കിയതും ഞാൻ ഇക്കാക്ക് ഒന്ന് ഇളിച്ചു കൊടുത്തു.... മർഷുക്ക ഷാഹിയുടെ അടുത്തേക്ക് ചെന്ന് ബെഡിൽ കിടന്ന എന്റെ ഷാൾ എടുത്ത് എനിക്ക് നേരെ എറിഞ്ഞു... അപ്പൊഴാണ് ഞാൻ ഇത് വരെ എങ്ങനെയാ നിന്നെന്ന് ഓർമ വന്നത്... ഞാൻ വേഗം ഷാൾ എടുത്തിട്ടു..... നിന്നോട് പല തവണ ഞാൻ പറഞ്ഞതാ ഇവളോട് നിന്റെ കളി വേണ്ടന്ന്......ഇനി നിർത്തിക്കോ ഇല്ലേൽ നീ എണീറ്റ് നടക്കില്ല ഇനി......

നീ എന്താടാ എന്നെ കുറിച്ച് കരുതിയിരിക്കുന്നത് നിന്റെ രണ്ടടിയും ഈ വാക്കും കേട്ട് ഈ ഷാഹൽ തോറ്റു പിന്മാറുമെന്നോ.. നെവർ.... ആഗ്രഹിച്ചതെന്തും സ്വന്തമാക്കിയ ചരിത്രമേ എനിക്കൊള്ളൂ..... മറ്റാരെക്കാളും ഞാൻ ഇവളെ മോഹിച്ചിട്ടുണ്ട്.... അത്കൊണ്ട് വെറുതെ വിട്ട് കളയില്ല ഞാൻ....ഇവളെ പോലൊരു ഫിഗർ ഒപ്പം ഉണ്ടായിട്ട് നിനക്ക് ഇത് വരെ ഒന്നും തോന്നിയിട്ടില്ലേ..... അതോ ഒക്കെ കഴിഞ്ഞോ ന്ന് ചോദിച്ചു അവൻ ചിരിച്ചതും ഞാൻ മർശുക്കാന്റെ മുഖത്തേക്ക് നോക്കി. ദേഷ്യം കൊണ്ട് കണ്ണൊക്കെ ചുവന്നിട്ടുണ്ട്..... പെട്ടെന്ന് ഇക്ക അവിടെ ഉള്ള ചെയർ എടുത്ത് അവന്റെ തല നോക്കി അടിച്ചതും അവൻ സ്പോട്ടിൽ നിലത്തേക്ക് വീണു. തലയിൽ നിന്നും ബ്ലഡ്‌ ഒരുപ്പാട് പോവുന്നുണ്ട്..... ഇതൊക്കെ കണ്ടിട്ടും മറ്റു കോന്തൻമാർ കയ്യും കെട്ടി നോക്കി നിക്കാ..... ഓ.... ഇവർക്കെന്താ... എങ്ങാനും ആ ഷഹൽ ശവമായ മർഷുക്ക ജയിലിൽ പോവും. അതോടെ എന്റെ ജീവിതം അതോഗതി..... മർഷുക്ക വീണ്ടും ചെയർ എടുത്ത് അവനെ അടിക്കാൻ ഓങ്ങിയതും ഞാൻ ഓടി പോയി ഇക്കാനെ പിടിച്ചു.....

വേണ്ട മർഷുക്ക... ഇനി തല്ലിയാ അവൻ ചത്തു പോവും.... വിട്ടേക്ക്.... വിടെടി എന്റെ കയ്യീന്ന്.... ഇവൻ ചത്താ നിനക്ക് എന്താ....എല്ലാരും ഇവനെ കുറിച്ച് പറഞ്ഞതല്ലേ നിന്നോട് കേട്ടോ.... ഇപ്പൊ ഒക്കെ നേരിട്ട് അനുഭവിച്ചപ്പോ മനസ്സിലായോ....അവളൊരു ഷഹൽ.... എന്താടി നിനക്ക് ഈ പട്ടിയോട് ഇത്ര സെന്റിമെൻസ്. ഇനി നിനക്കും ഉണ്ടോ അവന്റെ കൂടെ കിടക്കാൻ വല്ല ആഗ്രഹവും.എന്ന് പറഞ്ഞതും ഞാൻ ഇക്കാന്ന് വിളിച്ചു അലറി..... അത് കേട്ടതും ഇക്ക ചെയർ താഴെ ഇട്ട് അവിടുന്നു ഇറങ്ങി പോയി..... ഞാൻ കണ്ണും നിറച്ച് അവിടെ തന്നെ നിന്നു..... മോളേ.... ന്നും വിളിച്ചു ഫെബിക്ക എന്റെ തോളിൽ കൈ വെച്ചതും ഞാൻ ഇക്കാനെ കെട്ടിപിടിച്ചു കരഞ്ഞു.... നീ കരയണ്ട.... അവൻ അവന്റെ സങ്കടം കൊണ്ട് പറഞ്ഞതാവും.. നിന്നെ കണ്ട് കിട്ടുന്നത് വരെ അവന്റെ ടെൻഷൻ ഞങ്ങൾ കണ്ടതാ .. അതേ.... നീ ചെന്ന് അവനോട് സംസാരിക്ക് ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാന്ന് ഫാസിക്ക കൂടി പറഞ്ഞപ്പോ ഞാൻ കണ്ണ് തുടച്ചു തലയാട്ടി അവിടുന്ന് ഇറങ്ങി പോയി.....

ഹാളിൽ എത്തിയപ്പോ റോയിയും അവന്റെ കൂട്ടാളികളൊക്കെ വേദന കൊണ്ട് കിടന്നു ഞെരങ്ങുന്നുണ്ട്. അവരുടെ അവസ്ഥ കണ്ടാ തന്നെ അറിയാം ഇക്കമാർ കണക്കിന് കൊടുത്തിട്ടുണ്ടെന്ന്.ഞാൻ അവനെ ഒന്ന് നോക്കി പുറത്തേക്കു നടന്നു.... അപ്പൊ കുറച്ചു ദൂരെ ആയിട്ട് മർഷുക്ക കയ്യും കെട്ടി നിക്കുന്നത് കണ്ടത്... പടച്ചോനെ എന്നെ മാത്രം കാത്തോളണെന്ന് പ്രാർത്ഥിച്ചോണ്ട് ഇക്കാന്റെ അടുത്തേക്ക് വിട്ടു.... മർഷുക്ക.... ന്നും വിളിച്ചു ഞാൻ ഇക്കാന്റെ ഷോൾഡറിൽ കൈ വെച്ചതും ഇക്ക എന്താടിന്നും ചോദിച്ചു എന്റെ കൈ തട്ടി മാറ്റി അവിടുന്ന് പോയതും ഞാൻ അവിടെ നിന്ന് കരഞ്ഞു.... അത് കണ്ട് ഇക്ക തിരിച്ചു വന്നു എന്റെ കയ്യിൽ പിടിച്ചു അവിടെയുള്ള മരത്തിനോട്‌ ചേർത്ത് നിർത്തി.... എന്തിനാടി നിന്ന് മോങ്ങുന്നേ.... ഒന്നൂല്ല.... ദേ ഒറ്റ കൊട്ട് വെച്ച് തരും....കാര്യം പറയെഡി.... എന്തിനാ എന്നോട് അങ്ങനൊക്കെ പറഞ്ഞെ....

അവനെന്തേലും സംഭവിച്ചാ ഇക്ക ജയിലിൽ പോവേണ്ടി വരൂലെ. പിന്നെ എനിക്കാരാ. അതോണ്ടാ ഞാൻ അപ്പൊ അങ്ങനെ പറഞ്ഞെന്നും പറഞ്ഞു ഞാൻ തല താഴ്ത്തി പിടിച്ചതും ഇക്ക എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി ആണോന്ന് ചോദിച്ചു. അതിന് ഞാൻ തലയാട്ടിയതും ഇക്ക എന്നോട് സോറി പറഞ്ഞു.... എന്നോട് എന്തിനാ സോറി പറയുന്നേ..... തെറ്റ് എന്റെ ഭാഗത്തല്ലേ.... നിങ്ങൾ ആരു പറഞ്ഞിട്ടും ഞാൻ കേൾക്കാത്തോണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്. വിശ്വസിച്ചു പോയി ഞാൻ അവനെ.....നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ..ന്നും പറഞ്ഞു ഞാൻ ഇക്കാന്റെ നെഞ്ചിലേക്ക് വീണു... സാരമില്ലെടി.. ഞാൻ ഉള്ളപ്പോ നിനക്ക് ഒന്നും സംഭവിക്കില്ല... കരച്ചിലൊക്കെ നിർത്തിക്കേ. വാ നമുക്ക് പോവാം.നിന്റെ ഫ്രണ്ട്‌സ് ഒക്കെ ആകെ ടെൻഷൻ അടിച്ചിരിക്കുവാ.... ഞാനില്ല എനിക്ക് പേടിയാ...അവള്മാരെന്നേ പഞ്ഞിക്കിടും.... അതെന്തായാലും ഉണ്ടാവും ഫസ്റ്റ് ഞാൻ ഒരു ചെറിയ ശിക്ഷ തരട്ടെ..ന്നും പറഞ്ഞു ഇക്ക എന്റെ അടുത്തേക്ക് വന്നതും അതിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതോണ്ട് ഞാൻ മെല്ലെ മുങ്ങാൻ നിന്നതും ഇക്ക ഒന്നൂടെ എന്നോട് ചേർന്ന് നിന്നു.....

ഞാൻ തരുന്നത് സ്വീകരിച്ചിട്ട്‌ പോയാ മതിട്ടോന്നും പറഞ്ഞു ഇക്ക എന്റെ മുഖം കൈകളിൽ കോരിയെടുത്ത് എന്റെ ചുണ്ടിൽ ചെറുതായിട്ടൊന്ന് കടിച്ചു..... ഡാ..... നിങ്ങക്ക് രണ്ടിനും ഇത് തന്നെയാണോ പണി. ഡാ ഫെബി നിങ്ങടെ ഫാമിലിക്ക് ചീത്തപ്പേരു കേൾക്കണ്ടേൽ ഇവരെ എത്രയും വേഗം കെട്ടിച്ചോ.... ന്നും പറഞ്ഞു ഫാസിക്കയും ഫെബിക്കയും ഞങ്ങളെ അടുത്തേക്ക് വന്നു... അപ്പൊ മർഷുക്ക എന്നെ ചേർത്ത് പിടിച്ചു പോടാന്ന് പറഞ്ഞു.... അല്ല അവരെ കാര്യം എന്തായി..... ഒക്കെത്തിനെയും കൊടുന്ന് താഴെ ഇട്ടിട്ടുണ്ട്. ആംബുലൻസ് പറഞ്ഞിട്ടുണ്ട് വേണേൽ വന്നു കൊണ്ട് പോട്ടെ..... നമുക്ക് പോവാം ന്ന് ഫെബിക്ക പറഞ്ഞതും ഞങ്ങൾ വണ്ടിയിൽ കയറി ഫാസിക്കയും ഫെബിക്കയും ഫ്രണ്ടിലും ഞാനും മർഷുക്കയും ബാക്കി ലും ഇരുന്നു..... വണ്ടിയിൽ കയറിയ പാടെ ഇക്ക തോണ്ടിയും പിച്ചിയും എന്നെ എടെങ്ങേറാക്കി കൊണ്ടിരുന്നു.....

സഹിക്കെട്ട് ഞാൻ ഇക്കാനെ ഒന്നു തറപ്പിച്ചു നോക്കിയതും ഇക്ക എനിക്ക് സൈറ്റ് അടിച്ചു കാണിച്ച് തന്നു..... അങ്ങനെ കോളേജിൽ എത്തിയതും ഗേറ്റിനു മുമ്പിൽ തന്നെ നമ്മടെ വാലുകൾ ഉണ്ടായിരുന്നു. എന്നെ കണ്ടതും ചക്കരയിൽ ഈച്ച പൊതിയുന്ന പോലെ എന്നോട് ഓരോന്ന് ചോദിക്കലും കുറ്റപ്പെടുത്തലും ആകെ കൂടെ ഞാൻ ഒരു വിധമായിട്ടുണ്ട്..... ലാസ്റ്റ് ഫാസിക്ക കയറി ഇടപെട്ടിട്ടാ അവറ്റകൾ ഒന്നു വിട്ട് നിന്നേ. കോളേജ് വിട്ട ടൈം ആയതോണ്ട് തന്നെ ഞാനും ഷാനുവും സ്കൂട്ടിയിൽ തന്നെ പോയി.... വീട്ടിൽ എത്തിയതും ഉമ്മ കാണാതെ വേഗം മുകളിലോട്ട് വിട്ടു...അവിടുന്നു ഫ്രഷ് ആയി താഴേക്കു ഇറങ്ങി.....ഉമ്മാനോട് ടീ ന്നും പറഞ്ഞു അടുക്കളയിലോട്ട് ചെന്നു.... ഓ.... കുളിയൊക്കെ കഴിഞ്ഞോ.... അല്ല നീ വരുമ്പോ എന്നും അലറി കൊണ്ടാണല്ലോ വരവ്..... എന്തോ ഒരു കള്ള ലക്ഷണം ഉണ്ടല്ലോ നിനക്ക്....

എന്നും അലറി വിളിച്ചുന്ന് പറഞ്ഞാവും പരാതി ഇന്ന് നേരെ തിരിച്ചും.... ഒന്നു നന്നാവാനും സമ്മതിക്കൂലേ... മ്മ്മ്..... നിന്റെ കണ്ണൊക്കെ എന്താടി ചുവന്നിരിക്കുന്നത്.... അത്.... അത് ഇന്ന് കുറച്ച് നേരം ഗ്രൗണ്ടിൽ ആയിരുന്നു വെയിൽ കൊണ്ടിട്ടാ.... ഉമ്മാ ഇത്ത വിളിച്ചിരുന്നില്ലേ.... ഉമ്മ ഓരോന്ന് സ്കാൻ ചെയ്ത് കണ്ട് പിടിക്കുന്നതിന് മുൻപ് ഞാൻ വേഗം വാക്ക് മാറ്റി...... ആ വിളിച്ചിരുന്നു. അവൾക്ക് അവിടെ ഒരു കുഴപ്പവും ഇല്ലാ.... ഇനി നിന്നേം കൂടെ നല്ലൊരു വീട്ടിലേക്ക് പറഞ്ഞയച്ചാ ഒരു സമാദാനം ആയി..... എന്നേം കൂടെ പറഞ്ഞയിച്ചിട്ട് വേണംലേ നിങ്ങക്ക് ഇവിടെ റൊമാൻസ് കളിച്ചു നടക്കാൻ. നടക്കൂല ആയിശു ഇക്ക പെണ്ണ് കെട്ടാതെ നമ്മൾ ഇവിടുന്ന് പോവൂല.അങ്ങനെയിപ്പോ ഇങ്ങൾ സുഗിക്കണ്ടാന്നും പറഞ്ഞു ഞാൻ ഉമ്മാന്റെ കവിളിൽ പിച്ചി.... ഓടിയതും ഉമ്മ പറയുന്ന കാര്യം കേട്ട് ഞാൻ പെട്ടന്ന് സ്റ്റെക്കായി. എന്താ ഉമ്മ പറഞ്ഞെ..... നിനക്ക് ചെവി കേട്ടൂടെ നിന്റെ കല്യാണം ഉറപ്പിക്കാൻ പോയിരിക്കുവാ ഉപ്പ.... എന്റെയോ ആരുമായിട്ട്.... ആ.. അതൊന്നും എനിക്കറിയില്ല..... വേണേൽ വന്നിട്ട് ചോദിച്ചോ.....

ന്നും പറഞ്ഞു ഉമ്മ അപ്പുറത്തേക്ക് പോയതും നമ്മൾ ടെൻഷൻ അടിച്ചു നഖവും കടിച്ചു സിറ്റൗട്ടിലേക്ക് പോയതും തേടിയ വള്ളി കാലിൽ ചുറ്റിന്ന് പറഞ്ഞ പോലെ ദേ വരുന്നു ഉപ്പ..... ഒന്നു സോപ്പിട്ടു നോക്കാം.... ഓഹ് ന്റെ ഉപ്പച്ചി ഇങ്ങളാകെ ക്ഷീണിച്ചല്ലോ ഫുടൊന്നും കഴിക്കാറില്ലേ.... എന്താടി നിനക്ക് പെട്ടെന്നൊരു സ്നേഹം.... പെട്ടന്നോ..... അല്ലേലും നമ്മളെ സ്നേഹത്തിന് ഇവിടെ ഒരു വിലയും ഇല്ലല്ലോ.... ന്നൊക്കെ പറഞ്ഞു നമ്മൾ ഉപ്പാനെ നോക്കി മുഖം തിരിച്ചു... ആ സ്നേഹം എന്താന്ന് ഞാൻ പറയാം. ഇങ്ങള് എന്നോട് രാവിലെ പറഞ്ഞ കാര്യം ഞാൻ അവളോട് പറഞ്ഞു.. അപ്പൊ ആളാരാന്ന് അറിയാനുള്ള സോപ്പിങ്ങാ അതെന്നും പറഞ്ഞു ഉമ്മ വന്നതും ഞാൻ ഉപ്പാക്ക് ഒന്നു ഇളിച്ചു കാണിച്ചു.... അമ്പടി കള്ളി..... നീ ആള് കൊള്ളാലോ.... അങ്ങനെയിപ്പോ ആളാരാന്ന് നീ അറിയണ്ട..... അത് പറഞ്ഞാലെങ്ങെനെയാ എന്നെ കെട്ടുന്ന ആളെ കുറിച്ച് എനിക്ക് ചില സങ്കൽപ്പങ്ങളൊക്കെ ഉണ്ട്.... അതൊക്കെ ഞങ്ങൾ നോക്കിക്കോളാം പോയിരുന്ന് പടിക്കെടി... ഓ.... പോവാ....

ഞഞഞ.... എന്നൊക്കെ കൊഞ്ഞനം കുത്തി ഞാൻ അവിടുന്ന് പോവുന്ന പോലെ കാണിച്ചു ഹാളിലെ ജനലിന്റെ അവിടെ നിന്നു. ഇവിടെയാവുമ്പോ അവർ പറയുന്നത് ശരിക്ക് കേൾക്കാം.... ന്നൊക്കെ കരുതി കാതും കൂർപ്പിച്ചു നിക്കുംമ്പോഴാണ് ബാക്കിൽ നിന്ന് ആരോ തോണ്ടിയത് ആദ്യം കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും തോണ്ടിയതും ഞാൻ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി... അപ്പൊഴുണ്ട് ഉപ്പയും ഉമ്മയും എന്നെ തുറിച്ചു നോക്കി നിക്കുന്നു.... ഞാൻ അവർക്കൊന്നു ഇളിച്ചു കൊടുത്തു..... ജനലിൽ ഫുൾ മാലാറ.... എന്ത്.... അല്ല.... മാറാല.... അത് തട്ടുവായിരുന്നു.... ഓഹ്.... ആയിശു നമ്മടെ മോൾ നന്നായി.... നീ ഒരു കാര്യം ചെയ്യ്. ആ മാറാല ചൂൽ എടുത്ത് അവളെ കയ്യിൽ കൊടുക്ക്.വീട് മുഴുവൻ മാറാലയാ അവൾ തൂത്തോളും ന്ന് പറഞ്ഞതും ഞാൻ കണ്ണും തളളി അവരെ നോക്കി............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story