❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 35

enikkay vidhichaval

രചന: SELUNISU

   ഓഹ്.... ആയിശു നമ്മടെ മോൾ നന്നായി.... നീ ഒരു കാര്യം ചെയ്യ്. ആ മാറാല ചൂൽ എടുത്ത് അവളെ കയ്യിൽ കൊടുക്ക്.വീട് മുഴുവൻ മാറാലയാ അവൾ തൂത്തോളും ന്ന് പറഞ്ഞതും ഞാൻ കണ്ണും തളളി അവരെ നോക്കി...... ഞാനോ.....മാലാ....അയ് ശേ.......മാറാല ഞാൻ തൂക്കാനോ.... ആ ...നീ തൂത്താലെന്താ പോവൂലെ..... അത് ഉപ്പ..... ആാാ....എനിക്ക് നാളെ പ്രൊജക്റ്റ്‌ സബ്മിറ്റ് ചെയ്യണ്ടതാ...പടച്ചോനെ മറന്ന് പോയതാ....എന്നാ ഞാനങ്ങോട്ട് ന്നും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഒറ്റ ഓട്ടം ആയിരുന്നു മുറിയിലേക്ക്......റൂമിൽ എത്തിയതും ഇത് വരെ പിടിച്ചു നിന്ന സങ്കടമൊക്കെ പുറത്തേക്ക് വന്നു....ഞാൻ ഡോറിൽ ചാരി നിന്ന് ഒരുപ്പാട് കരഞ്ഞു....ഇന്ന് ഇക്കീറ്റും അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ എന്താവുമായിരുന്നു എന്റെ സ്ഥിതി...ഷാഹി അവനെ ഞാൻ എത്ര വിശ്വസിച്ചു.....ഓരോന്ന് ആലോജിക്കുന്ന നേരത്താണ് പെട്ടന്ന് അവൻ പറഞ്ഞ ഒരു വാക്ക് എന്റെ കാതുകളിൽ മുഴങ്ങിയത്...സാനി അവളും അവന്റെ ഇരയായിരുന്നു എന്ന്...അതിനർത്ഥം എന്താ....

അപ്പൊ കാന്റീനിൽ വെച്ച് അവനെ കണ്ടിട്ട് തന്നെയാ സാനി അവിടുന്നു പോന്നത്...ഇക്കാന്റെ കല്ല്യാണത്തിനും അവൾ അവനെ നോക്കി പറഞ്ഞ ഓരോ വാക്കിലും എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്...അറിയണം ഒക്കെ....പെട്ടന്ന് എന്റെ തോളിൽ ആരോ കൈ വെച്ചതും ഞാൻ തിരിഞ്ഞു നോക്കി....അപ്പൊ ഫെബിക്ക ഉണ്ട് എന്നെ നോക്കി നിക്കുന്നു... മിന്നു...നടന്നു കഴിഞ്ഞത് ഓർത്തു ഇനിയും നീ കരഞ്ഞിട്ടെന്താ.....ഇനി ഇങ്ങനെ ചതിയിൽ പെടാതെ സക്ഷിക്കുക....ഒരാളെയും കണ്ണടച്ചു വിശ്വസിക്കരുത്.....മർശു ഉള്ളത് കൊണ്ട് മാത്രമാ നീ ഇന്നിങ്ങനെ നിക്കുന്നെ.....ന്ന് ഇക്ക പറഞ്ഞപ്പോ ഞാൻ ഇക്കാനോട് ഉപ്പ എന്തേലും പറഞ്ഞോന്നു ചോദിച്ചു.... എന്നോടോ...ഏയ്‌ ഇല്ലല്ലോ എന്തെ.... ഉമ്മ പറഞ്ഞു ഉപ്പ എന്റെ കല്യാണം ഉറപ്പിച്ചുന്ന്.... ഏ....നിന്റെ കല്ല്യാണോ....അപ്പോ എന്റെ എന്നാ....

ദേ ഇക്ക മനുഷ്യൻ ഇവിടെ അല്ലേലേ നിയന്ത്രണം വിട്ട് നിക്കാ.....അപ്പോഴാ അവന്റെ ഒരു കല്യാണം.....ആദ്യം എന്റേത് ഒന്നു തീരുമാനമാവട്ടെ....ഏതാ ചെക്കൻ ന്ന് ചോദിച്ചിട്ടാണേൽ ഉപ്പ പറയുന്നും ഇല്ലാ.... അത് മർശു തന്നെ ആവും.ഉപ്പ പറഞ്ഞിരുന്നില്ലേ മർഷൂന്റെ ഉപ്പാനെ കാണണംന്ന് അത് ചിലപ്പോ നിങ്ങടെ കാര്യം സംസാരിക്കാനാവും...നീ മർഷൂനൊന്നു വിളിച്ചു നോക്ക് അപ്പോഴേക്കും ഞാൻ ഫ്രഷ്‌ ആയിട്ട് വരാം...ന്നും പറഞ്ഞു ഇക്ക റൂമിൽ നിന്ന് പോയതും ഞാൻ ഫോൺ എടുത്ത് ഇക്കാക്ക് വിളിച്ചു... ഫസ്റ്റ് റിങ്ങിൽ തന്നെ ഇക്ക ഫോൺ എടുത്തു.... എന്താടി...മനുഷ്യനെ ഒന്നു കിടക്കാനും സമ്മതിക്കൂലേ.... അതിന് ഞാൻ ഇയാളെ മേലേ കയറി കിടന്നിട്ടൊന്നും ഇല്ലല്ലോ.... വിളിക്കാൻ നിന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ടാ.... ഞാൻ വെക്കുവാ.... കാര്യം പറഞ്ഞിട്ട് വെച്ചാ മതി.... നീ ഇപ്പൊ എന്തിനാ വിളിച്ചത്... ആദ്യം ഭയങ്കര ജാഡയായിരുന്നല്ലോ ഇനിപ്പോ പറയാൻ സൗകര്യമില്ല.... ഡീ.... ഒന്നാമത് നി കാരണം മനുഷ്യന്റെ കയ്യും നടുവും ഒക്കെ വേദനിച്ചിട്ട്‌ വയ്യാ....

ഞാൻ കാരണോ..... അല്ല നിന്റെ കുഞ്ഞമ്മേടെ നായര്....കാര്യം പറഞ്ഞ് വെച്ചിട്ടു പോടീ.... അത്.... ഉപ്പ ഉണ്ടോ അവിടെ.... നിന്റെ ഉപ്പ എങ്ങനെയാടി ഇവിടെയുണ്ടാവാ... എന്റെ ഉപ്പയല്ല. അവിടുത്തെ ഉപ്പ.... നിനക്ക് ഇപ്പൊ എന്തിനാ ഉപ്പാനെ.... ഉണ്ടോ ഇല്ലേന്ന് പറ ... ഇല്ലാ... ഉമ്മേം ഉപ്പയും ഉമ്മാന്റെ വീട്ടിൽ പോയിരിക്കുവാ നാളെയൊള്ളു വരാ.... ഇവിടെ ഞാനും മുർഷിയും തന്നെയൊള്ളു...നീ കാര്യം എന്താന്ന് വെച്ചാ പറ... ഉമ്മ പറയാ എന്റെ കല്യാണം ഉറപ്പിച്ചു ന്ന്.... ആഹാ നല്ല കാര്യം...ഏതാണാവോ ആ നിർ ഭാഗ്യവാൻ....ഏതായാലും ഞാൻ രക്ഷപെട്ടു... ദേ ഇക്കാ കളിക്കല്ലേ... മനുഷ്യനിവിടെ തീയിൽ ചവിട്ടി നിക്കാ. ആണോ...എന്നാ കുറച്ച് വെള്ളം ഓഴിച്ചേക്ക്....... ഓ... ഏത് നേരത്താണാവോ ഇതിനെയൊക്കെ പ്രേമിക്കാൻ തോന്നിയത്....ഇങളൊന്നു വെച്ചിട്ട് പോയേന്നും പറഞ്ഞു ഞാൻ ഫോൺ ബെഡിലേക്കിട്ട് ഫെബിക്കാന്റെ റൂമിലേക്ക് വിട്ടു.... ഇക്ക അപ്പൊ ഫ്രഷ് ആയി ബെഡിൽ ഫോണിലും കുത്തി കിടക്കുവാ.... ഇക്കാ വാ നമുക്ക് പോവാം... എങ്ങോട്ട്.... മുർഷിന്റെ വീട്ടിലേക്ക് എനിക്ക് മർഷുക്കാനെ കാണണം...

ഒന്നു പോടീ അവിടുന്നു...... അല്ലെങ്കി തന്നെ ഇന്ന് ട്ടയേഡ് ആ.... ഓ....ഇല്ലേൽ വേണ്ടാ... ഞാൻ ഒറ്റക്ക് പോക്കോളാം .... അവിടെ മുർഷിയും മർഷുക്കയും മാത്രേ ഒള്ളു.... അപ്പൊ ഇക്കാക്ക് മുർഷിയോട് കുറച്ചു നേരം സംസാരിക്കാലോന്ന് കരുതിട്ടാ......... അപ്പൊ ഞാൻ പോയിട്ട് വരാവേ ന്നും പറഞ്ഞു തിരിഞ്ഞതും ഇക്ക പെട്ടെന്ന് ബെഡിൽ നിന്ന് ചാടി എണീറ്റു.... എന്റെ കയ്യിൽ പിടിച്ചു... നിന്നേ അറിയാൻ വൈകി പോയി കുട്ടി.... വൈകി പോയി വാ നമുക്ക് പോവാം....ന്നും പറഞ്ഞു ഇക്ക താഴേക്ക് ഇറങ്ങിയതും ഹാളിൽ തന്നെ ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു.... അല്ല. എങ്ങോട്ടാ രണ്ടും കൂടെ കയ്യൊക്കെ പിടിച്ചു.... ഞങ്ങൾ പുറത്തൊക്കെ ഒന്ന് ചുറ്റിയടിച്ചു വരാം.... മ്മ്.... ലാസ്റ്റ് അടിച്ചു പിരിഞ്ഞു വരരുത് എന്നും പറഞ്ഞു ഉപ്പ ചിരിച്ചതും ഞങ്ങൾ ഉപ്പാനെ തുറിച്ചു നോക്കി ഇക്കാന്റെ ബുള്ളറ്റ് എടുത്ത് വിട്ടു..... എന്തിനാ ഇത്.... കാർ എടുത്താ പോരെ.... അത് വേണ്ടാ..... ഏതായാലും പോവല്ലേ അപ്പൊ എനിക്കും മുർഷിക്കും ഒന്ന് ചുറ്റാലോ... അപ്പൊ ഞാനോ.... നീ വേണേൽ നിന്റെ മറ്റവനോട്‌ പറ.... കയറെടി പോത്തേ....

പോത്ത് നിന്റെ കെട്ടിയോളാടാ ചീമ പന്നി.... എന്താ.... നീ എന്തേലും പറഞ്ഞോ.... കയറട്ടെ ചേട്ടാന്ന് ചോദിച്ചതാ... മ്മ്... വേഗാവട്ടെ. ഞങ്ങക്ക് ബീച്ചിൽ ഒക്കെ ഒന്ന് പോണം.... അങ്ങനെ അവനെ പ്രാകി ഞാൻ വണ്ടിയിൽ കയറി... അവരെ വീട് എത്തിയതും മുർഷി ഉണ്ട് ഹിജാബ് ഒക്കെ ഇട്ട് നിക്കുന്നു.... വണ്ടി നിർത്തിയപ്പാടെ അവൾ വന്നു എന്നെ വലിച്ചിട്ടു വണ്ടിയിൽ കയറി... പട്ടി.... അപ്പൊ ഞങ്ങൾ പോയിട്ട് വരട്ടെ നാത്തൂനെ.... നിങ്ങളെ വരവ് ഇക്ക അറിഞ്ഞിട്ടില്ല. ചെല്ല് സൂക്ഷിക്കണേ....എന്നും പറഞ്ഞു അവൾ ഇളിച്ചതും ഞാൻ പോടി തെണ്ടി ന്നും പറഞ്ഞു ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി.... ഡോർ ലോക്ക് ചെയ്ത് ഞാൻ ഇക്കാന്റെ റൂമിലേക്ക് വിട്ടു ...ഞാൻ ചെന്നപ്പോ ഇക്ക അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിഞ്ഞു കിടക്കുന്നുണ്ട്. എടെക്ക് നടുവിനും കൈ വെക്കുന്നുണ്ട്....ഞാൻ ഇക്കാന്റെ അടുത്തേക്ക് ചെന്ന് ട്ടോ ന്ന് ഒച്ചയിട്ടതും ഇക്ക ഞെട്ടി തിരിഞ്ഞു നോക്കി..... അയ്യേ....ഇത്രേ ഒള്ളു.... പേടിത്തൊണ്ടൻ.... പേടിത്തൊണ്ടൻ നിന്റെ കെട്ടിയോനാടി.... അത് തന്നെയാ ഞാനും പറഞ്ഞെ....

നീ ഇപ്പൊ എവിടുന്ന് പൊട്ടി മുളച്ചു.... എന്ന് ഇക്ക ചോദിച്ചതും ഞാൻ ഒക്കെ പറഞ്ഞു കൊടുത്തു.... അതേയ് മർഷുക്ക....നമ്മക്കും പോയാലോ ബുള്ളറ്റിൽ.... എന്തിനാ ബുള്ളറ്റ് ആക്കുന്നേ നിന്നെ ഞാൻ പ്ലെയിനിൽ കൊണ്ടോവാം....മനുഷ്യനിവിടെ നിവർന്ന് നിക്കാൻ വയ്യാ.... അതെന്തേ....കാലിൽ മുള്ളുണ്ടോ.... മുള്ളല്ല....നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് മിണ്ടാതിരിക്കോ.... ആ ഫെബി ഇങ്ങോട്ട് വരട്ടെ.... അവനു വേണേൽ ഒറ്റക്ക് വന്നാ പോരെ.... ആഹാ അപ്പൊ ഞാൻ വന്നതായോ കുറ്റം....ഇനി ഉമ്മാ കുമ്മ ന്നും പറഞ്ഞു എന്റെ അടുത്തേക്ക് വാ കാണിച്ച് തരാന്നും പറഞ്ഞു ഇക്കാന്റെ നടുവിന് ഒരു കുത്ത് കൊടുത്തതും ഇക്ക ഉമ്മാ.... ന്നും വിളിച്ചു അലറി തലയിണയിൽ മുഖം പൂഴ്ത്തി.....അത് കണ്ട് ഞാൻ പേടിച്ചു ഇക്കാന്റെ അടുത്തേക്ക് ചെന്നു ഷർട്ട് പൊക്കി നോക്കിയതും പുറത്ത് ചുവന്ന കളറിൽ എന്തോ നീലിച്ചു കിടക്കുന്നുണ്ട്.... അത് കണ്ടതും ഞാൻ ഇക്കനോട് ഇതെങ്ങെനെയാന്ന് ചോദിച്ചു.... അത്.... ഇന്നത്തെ ഫൈറ്റിൽ പറ്റിയതാ....

ആ റോയിയെ പഞ്ഞിക്കിടുന്ന നേരത്ത് ഒരുത്തൻ വന്നു വടി കൊണ്ട് പുറത്ത് അടിച്ചുന്ന് പറഞ്ഞതും ഞാൻ കാരണമാണല്ലോ ഇങ്ങനെ സംഭവിച്ചതെന്ന് ഓർത്തപ്പോ നെഞ്ചിനകത്തൊരു നീറ്റൽ വന്നു....എന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ ഇക്കാന്റെ ആ പാടിലേക്ക് വീണതും ഇക്ക തല ചെരിച്ചു എന്നെ നോക്കി.... എന്നിട്ട് എഴുന്നേറ്റിരുന്ന് എന്നെ വലിച്ചു നെഞ്ചിലേക്കിട്ടു.... എന്താ.... ന്റെ പെണ്ണിന്..... ഡാം തുറന്നോ..... ഇക്കാ.... ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ..... ന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇക്ക എന്റെ ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്ന് പറഞ്ഞു... നിനക്ക് വേണ്ടിയല്ല നമുക്ക് വേണ്ടി.അങ്ങനെ പറഞ്ഞാ മതിയിനി.അങ്ങനെ പറയാവൂ....ഒന്ന് ചൂട് പിടിപ്പിച്ച മതി ഇതൊക്കെ നാളത്തേക്ക് മാറും....അല്ലാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ നീ ഇങ്ങനെ കണ്ണീരു കളഞാലെങ്ങെനെയാ..കെട്ട് കഴിഞ്ഞാ ഇതൊക്കെ നല്ലോണം ആവിശ്യമുള്ളതാ.... അല്ലാ നീ എന്താ ഫോണിൽ കൂടി പറഞെ.... നിന്റെ കെട്ട് ഉറപ്പിച്ചുന്നോ.... ആരാ നിന്നോട് പറഞ്ഞെ....

ന്നൊക്കെ ചോദിച്ചതും ഞാൻ ഇക്കാക്ക് ഒക്കെ പറഞ്ഞു കൊടുത്തു... ഒക്കെ കേട്ടതും ഇക്ക ഇരുന്ന് ചിരിക്കാ.... നിങ്ങളിങ്ങനെ ചിരിച്ചോണ്ടിരുന്നോ... ലാസ്റ്റ് ചെമ്മീനിലെ പരികുട്ടിയുടെ പോലെ മാനസ മൈനയും പാടി നടക്കേണ്ടി വരും..... അയ്യടാ.... അതൊക്കെ പണ്ട്... ഇപ്പൊ ഒരാൾ പോയാ നൂറെണ്ണം വരും... ഞാൻ അതിൽ ഒന്നിനെയും കെട്ടി സുഖമായിട്ട് ജീവിക്കും.... എന്നാ കെട്ടിയോനേം കെട്ടിയോളെയും കൊന്ന് ഞാൻ ജയിലിൽ പോവും.... മാറി നിക്കങ്ങോട്ട് ന്നും പറഞ്ഞു ഇക്കാനെ ബെഡിലേക്ക് തള്ളിയിട്ടു അവിടുന്നു നേരെ കിച്ചണിലോട്ട് വിട്ടു... പെണ്ണിനെ ഇങ്ങനെ വട്ട് കളിപ്പിക്കാൻ നല്ല രസാണ്..... മിന്നൂന്റെ ഉപ്പ ഉപ്പാനെ കാണണംന്ന് പറഞ്ഞത് ഞങ്ങളെ കാര്യം സംസാരിക്കാൻ തന്നെ ആയിരുന്നു..ഞങ്ങൾ തമ്മിൽ ഇഷ്ട്ടമാണെന്ന് ഉപ്പ അവളുടെ ഉപ്പാനോട് പറയും ചെയ്തിട്ടുണ്ട്...... അത് അവൾ അവരോട് പറയാത്തതിന്റെ പ്രതിഷേദമാണ് അവളെ ഒന്നും അറിയിക്കാതെ ഇങ്ങനെ വട്ട് കളിപ്പിക്കുന്നത്. കല്ല്യാണ കാര്യങ്ങളൊന്നും ഇപ്പൊ അവളോട് പറയണ്ടാന്നാണ് മിന്നൂന്റെ ഉപ്പാന്റെ ഓർഡർ......

ഉമ്മാന്റെ വീട്ടിലും കൂടെ പറയാനാ അവർ ഇന്ന് തന്നെ പോയേ..... അവൾക്കും അവളെ ഫ്രണ്ട്സിനും ഒഴികെ ബാക്കി എല്ലാവർക്കും ഈ കാര്യം അറിയാം..... ഓരോന്ന് ആലോജിച്ചിരിക്കുമ്പോഴാണ് പെണ്ണ് കയ്യിൽ ഒരു പാത്രവും തോളിൽ ഒരു തോർത്തും ഒക്കെ ആയിട്ട് വന്നത്.... ഡീ.... നിനക്ക് ഇത് വല്ലതും അറിയോ..... പിന്നെ..... ഒക്കെ അറിഞ്ഞു വെച്ചിട്ടാണോ എല്ലാരും ഇതൊക്കെ ചെയ്യാറ്. ഇങ്ങനെയല്ലേ ഓരോന്ന് പഠിക്കാ.... ഞാൻ എന്താ നിന്റെ പരീക്ഷണ വസ്തുവോ.... നീ ഒന്ന് പോയേ.ഞാൻ മുർഷി വന്നിട്ട് ചെയ്യിച്ചോളാം... നിങ്ങടെ കെട്ടിയോളാവണ്ടെത് ഞാനല്ലേ.അതോണ്ട് മര്യാദക്ക് ഞാൻ പറഞ്ഞത് അനുസരിക്കുന്നതാ നിങ്ങക്ക് നല്ലത്.. ആ ഷർട്ട് ഊരിയെ..... എന്റെ കെട്ടിയോളാവണ്ട ആളല്ലേ.... അതോണ്ട് നീ തന്നെ ഊരിക്കോ....ന്നും പറഞ്ഞു ഞാൻ ഇളിച്ചു കൊടുത്തതും അവൾ എന്നെ തുറിച്ചു നോക്കി ബട്ടൺസ് അഴിക്കാൻ വേണ്ടി എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നതും ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി....

ദേ....മർഷുക്ക വല്ല കുരുത്തക്കേടും ഒപ്പിക്കാനാണ് ഈ നോട്ടം എങ്കിൽ ഈ തിളച്ച വെള്ളം എടുത്ത് ഞാൻ മുഖത്ത് ഒഴിക്കും....പറഞ്ഞില്ലെന്ന് വേണ്ടാ.... നോട്ടം മാറ്റണമെങ്കിൽ ആദ്യം നീ ആ ഷാൾ എടുത്ത് ശരിക്ക് ഇട്.... ഇതാ ഞാൻ പറഞത് നിനക്കീ ഷാൾ പരിപാടി നടക്കൂലാന്ന്.... എന്നാ ഞാൻ ഇനി വീട്ടിൽ കൂടി ഹിജാബ് ഇട്ട് നടക്കാം.. നിനക്ക് അത് തന്നെയാ നല്ലത്.... ഓ..... കാണണ്ട ആൾ തന്നെ അല്ലെ..... കുഴപ്പല്ല.... എ..... എന്താ..... പറഞ്ഞെ..... ഒന്നൂല്ല ഒന്ന് തിരിഞ്ഞ് കിടക്കാൻ..... മ്മ്മ്.... നീ പറഞ്ഞത് ഞാൻ കേട്ടു.... പക്ഷെ ഇപ്പൊ അതിനുള്ള കപ്പാസിറ്റി ഇല്ലാ.... നമുക്ക് പിന്നെ നോക്കാം.... ഓ ആയിക്കോട്ടെ ന്നും പറഞ്ഞു അവൾ എനിക്ക് ചൂട് പിടിച്ചു തന്നു.... പെണ്ണ് കരുതുന്നത് പോലൊന്നും അല്ല നല്ല കെയറിങ് ആണ്..... ഒക്കെ കഴിഞ്ഞു അവൾ എഴുന്നേറ്റു പോവാൻ നിന്നതും ഞാൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി.... എന്താ ഓടിപാഞ്ഞു വന്നത്..... എന്നേക്കാൾ ക്ഷീണം നിനക്ക് ഉണ്ട്.... അത് നിന്റെ മുഖം കണ്ടാൽ അറിയാം..... അത് ഞാൻ വിളിച്ചപ്പോ ശരിക്ക് സംസാരിച്ചില്ലല്ലോ...

പിന്നെ കല്യാണം എന്നൊക്കെ കേട്ടപ്പോ ഇക്കാനെ കാണണംന്ന് തോന്നി.... അച്ചോടാ.... നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല....അത് പോരെ നിനക്ക് എന്നും പറഞ്ഞു അവളെ ചേർത്ത് പിടിച്ചതും അവൾ എനിക്ക് ചിരിച്ചു തന്നു.... അപ്പൊഴാണ് താഴേ വണ്ടീടെ സൗണ്ട് കേട്ടത്.... അവർ വന്നെന്ന് തോന്നുന്നു. ഞാൻ ഡോർ തുറന്നു കൊടുക്കട്ടെന്നും പറഞ്ഞു അവൾ പോയതും ഞാൻ വേഗം ഷർട്ട് ഒക്കെ എടുത്തിട്ടു.... ഇല്ലെങ്കിൽ ആ ഫെബി തെണ്ടി അതും ഇതൊക്കെ ചിന്തിച്ചു കൂട്ടും.... എന്താ മോനെ റൂമിൽ തന്നെ ഇരിക്കുന്നെ പണി കിട്ടിയല്ലേ....അപ്പോഴേ പറഞ്ഞതല്ലേ..ഫൈറ്റ് ഒറ്റക്ക് വേണ്ടാന്ന്.അപ്പൊ ജാഡ കാണിച്ചിട്ടല്ലേ.... അത് ഞാനങ് സഹിച്ചു.. നീ ആരോട് ചോദിച്ചിട്ടാടാ എന്റെ പെങ്ങളെ കൂട്ടി പുറത്തേക്ക് പോയത്.. നീ എന്നോട് ചോദിച്ചിട്ടാണോ...എന്റെ പെങ്ങളെ കെട്ടിപിടിക്കലും ഉമ്മ വെക്കലും ഒക്കെ ചെയ്യാറ്.....

ഞാൻ പുറത്തേക്കു ഒന്ന് കൊണ്ട് പോയിട്ടേ ഒള്ളു...കൂടുതൽ പറയിപ്പിക്കല്ലേ.....എന്നാ ഞങ്ങളങ്ങോട്ട്.....മോൻ റസ്റ്റ്‌ എടുക്ക്ട്ടോ....ന്നും പറഞ്ഞു അവൻ പോയതും മിന്നു റൂമിലേക്ക് വന്നു.... ഞങ്ങൾ പോവാ.... പോണോ..... പിന്നെ വേണ്ടേ..... വേണ്ട....നീ ഇവിടെ നിക്ക് നീ അടുത്തുണ്ടാവുമ്പോ എന്തോ ഒരു ഹാപ്പിനെസ്..... എന്നാ ഉമ്മ എന്നെ തല്ലി കൊല്ലും... ആദ്യം ഒരു മഹർ ഈ കഴുത്തിൽ ഇടാൻ നോക്ക്. പിന്നെ ഞാൻ എങ്ങോട്ടും പോവില്ല..... ഇപ്പൊ പോകുവാണെന്നും പറഞ്ഞു അവൾ ഒരു ഫ്‌ളൈ കിസ്സും തന്ന് റൂമിൽ നിന്ന് പോയി..... സ്വന്തമാക്കണം എത്രയും പെട്ടന്ന് തന്നെ.... അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.... നാളെ മിന്നൂന്റെയും ഷാനുവിന്റെയും ബർത്ത്ഡേ ആണ്.... പെണ്ണിന് ഇന്ന് രാത്രി തന്നെ ഒരു അടാർ ഗിഫ്റ്റ് കൊടുക്കണം..... ന്നൊക്കെ കരുതി രാത്രി ഒരു 11 മണിക്ക് അവൾക്ക് വാങ്ങിയതൊക്കെ എടുത്ത് ഞാൻ അവളെ വീട്ടിലേക്ക് വിട്ടു.............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story