❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 36

enikkay vidhichaval

രചന: SELUNISU

സ്വന്തമാക്കണം എത്രയും പെട്ടന്ന് തന്നെ.... അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.... നാളെ മിന്നൂന്റെയും ഷാനുവിന്റെയും ബർത്ത്ഡേ ആണ്.... പെണ്ണിന് ഇന്ന് രാത്രി തന്നെ ഒരു അടാർ ഗിഫ്റ്റ് കൊടുക്കണം..... ന്നൊക്കെ കരുതി രാത്രി 11 മണി ആയപ്പോ അവൾക്ക് വാങ്ങിയതൊക്കെ എടുത്ത് ഞാൻ അവളെ വീട്ടിലേക്ക് വിട്ടു...... വണ്ടി കുറച്ച് അപ്പുറത്ത് സൈഡ് ആക്കി വീടിന്റെ മതിൽ ചാടി....ഫെബിക്കോ ഫാസിക്കോ എന്റെ ഈ വിസിറ്റ് അറിയില്ല...അറിഞ്ഞാ ഒക്കെ കൂടെ എന്നെ പഞ്ഞിക്കിടും....ഏണി എടുത്ത് കൊണ്ട് വന്ന് ബാൽക്കണിയിൽ വലിഞ്ഞു കയറി.എന്നിട്ട് ഫോൺ എടുത്തു മിന്നൂന് വിളിച്ചു..... ലാസ്റ്റ് റിങ്ങിൽ അവൾ ഫോൺ എടുത്തു.... ഇങ്ങക്ക് ഉറക്കോം ഇല്ലേ..... വെച്ചിട്ട് പോയേ..... ഡീ പോത്തേ.... ഫോൺ കട്ട്‌ ചെയ്യല്ലേ.... നീ വന്നു ഈ ബാൽക്കണിയുടെ ഡോർ ഒന്ന് തുറന്നെ.... ഏ.... അപ്പൊ ഇങ്ങള് ഇവിടെ ഉണ്ടോ.... ആരേലും കണ്ടാ പണിയാവും വന്ന വഴി വേഗം തിരിച്ചു വിട്ടോ.... ഡീ.... മര്യാദക്ക് നീ തുറക്കുന്നോ... അതോ ഞാൻ ചവിട്ടി പൊളിക്കണോ.... ന്നു ചോദിച്ചതും അവൾ എന്തൊക്കെയോ പിറുപിറുത്ത് വന്ന് ഡോർ തുറന്നു....

എന്തിനാ ഇപ്പൊ വന്നത്.... നിന്നെ പെണ്ണ് കാണാൻ കൊഞ്ചാതെ മാറി നിക്കെടിന്നും പറഞ്ഞു ഞാൻ അവളെ മുറിയിലേക്ക് കയറിപോയി.... വായും പൊളിച്ചു നിക്കാതെ ഇങ്ങോട്ട് വാടി ന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു റൂമിലേക്കാക്കി ഡോർ ലോക്ക് ചെയ്ത് അവളെ അടുത്തേക്ക് ചെന്നതും അവൾ കണ്ണും വിടർത്തി എന്നെ നോക്കി ബാക്കിലേക്ക് നീങ്ങി ചുമരിൽ തട്ടി നിന്നു.... ഞാൻ അടുത്ത് ചെന്ന് ഒരു കൈ അവളെ ഇടുപ്പിൽ വെച്ചു..... എന്നിട്ട് അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു അവളെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.... അവളെ കണ്ണാണേൽ ഇപ്പൊ പുറത്തു ചാടും ന്ന അവസ്ഥയിൽ ആണ്....ഞാൻ അവളെ രണ്ട് കൈ കൊണ്ടും എന്നിലേക്ക്‌ ചേർത്ത് നിർത്തി.....അവളെ കണ്ണിലേക്കു തന്നെ നോക്കി.... "ഹാപ്പി ബർത്ഡേ മൈ എയ്ഞ്ചൽ" എന്ന് പറഞ്ഞതും താഴേ നിന്ന് ക്ലോക്കിൽ 12 മണിയുടെ ട്ടൂൺ കേട്ടു..

അവൾ അന്ധം വിട്ട് എന്നെ നോക്കി....എന്നിട്ട് ഇന്നാണല്ലേ.... എന്ന് പറഞ്ഞു ചിരിച്ചു.... എന്നിട്ട് ഗിഫ്റ്റ് എവിടെ.... ഗിഫ്റ്റ് അല്ലെ.... ഞാനിപ്പോ തന്നത്.. ഇനി വേണോ ന്നും ചോദിച്ചു ഞാൻ മുഖം അവളെ അടുത്തു കൊണ്ട് പോയതും അവൾ എന്റെ ചുണ്ടിൽ കൈ വെച്ചു.... ആാാ.... ഗിഫ്റ്റ് മതി.... ഇനി വേറെ....... കളിക്കാതെ താ മോനെ...ഗിഫ്റ്റ് ഇല്ലാണ്ട് വരില്ലാന്ന് എനിക്കറിയാം..... ഈൗ.... ആണോ....എങ്കി തരാം ന്നും പറഞ്ഞു ഞാൻ ജാക്കറ്റിന്റെ ഉള്ളിൽ നിന്നും അവൾ കൊടുക്കാൻ വാങ്ങിയ പാക്ക് പുറത്തെടുത്തു.... ഹായ്...എന്താ ഇത്....താ നോക്കട്ടെ.... ഇത് തരണമെങ്കിൽ ആദ്യം എനിക്കെന്തേലും താ.... എന്ത് തരാൻ.... ദേ ഇവിടെ നല്ല ചൂടുള്ളൊരു സമ്മാനം.....ന്നും പറഞ്ഞു ഞാൻ ചുണ്ടിൽ തൊട്ട് കാണിച്ചതും അവൾ കൈ രണ്ടും ഇടുപ്പിൽ കുത്തി എന്നെ രൂക്ഷമായിട്ട് നോക്കി.... ഉണ്ടക്കണ്ണും കാട്ടി നിക്കാതെ താടി.... ഇല്ലേൽ വന്ന വഴി ഞാനങ്ങു പോവും ന്ന് പറഞ്ഞതും അവൾ കാൽ നിലത്ത് ആഞ്ഞു ചവിട്ടി എന്റെ അടുത്തേക്ക് വന്ന് കാൽ രണ്ടും പൊക്കി എന്റെ ചുണ്ടിൽ നല്ല അടാർ കടി തന്ന് വിട്ട് നിന്നതും ഞാൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി...

. എന്താടി പൂതനെ ഇത്....നീ എന്താ യക്ഷിയോ.... അല്ല പിന്നെ.....ഇനി മേലാൽ ഉമ്മാന്ന് പറഞ്ഞു എന്റെ പിന്നാലെ വരരുത്...അതിനാ ഇത്.... ഓക്കേ....ഉമ്മാന്ന് പറഞ്ഞു നിന്റെ പിന്നാലെ വരില്ല....കിസ്സ് എന്ന് പറഞ്ഞു വരാം....എന്നും പറഞ്ഞു ഞാൻ വായ പൊത്തി ചിരിച്ചതും അവൾ എന്നെ നോക്കി കൊഞ്ഞണം കുത്തി കാണിച്ചു ബെഡിൽ പോയിരുന്നു....ഞാൻ ചിരിച്ചോണ്ട് അവളെ അടുത്തേക്ക് ചെന്നു.....ഇനിയും ഒരുപ്പാട് കാലം എന്റെ ബീവിയായി എന്റെ മക്കളെ ഉമ്മയായി ജീവിക്കാൻ എന്റെ പെണ്ണിന് കഴിയട്ടെ...ന്നും പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ പെണ്ണ് എന്റെ കയ്യിൽ നിന്ന് പാക്കറ്റ് തട്ടിപ്പറിച്ചു.... ഡയലോഗ് അടിച്ചു സുഖിപ്പിച്ചത് മതി....ആദ്യം ഞാൻ ഇതിൽ എന്താന്ന് നോക്കട്ടെ ന്നും പറഞ്ഞു അവളത് തുറന്ന് അതിൽ നിന്നൊരു ബോക്സ്‌ എടുത്ത് എന്നെ നോക്കിയതും ഞാൻ ചിരിച്ചോണ്ട് അവളെ കയ്യിൽ നിന്നും അത് വാങ്ങി തുറന്നു...

ബോക്സ് ഇക്ക തുറന്നതും അതിലുള്ള സാധനം കണ്ട് എന്റെ കണ്ണ് വിടർന്നു..... നല്ല ഭംഗിയുള്ളൊരു ഗോൾഡിന്റെ കൊലുസ്... അതും സിമ്പിൾ മോഡൽ.... കൊളുത്തിന്റെ അറ്റത്ത് ചെറിയൊരു കിലുക്കവും.... ശരിക്കും കണ്ടപ്പോ തന്നെ ഒത്തിരി ഇഷ്ട്ടായി.... ഇക്ക നിലത്തു മുട്ട് കുത്തിയിരുന്ന് എന്റെ കാൽ എടുത്ത് മടിയിൽ വെച്ച് കൊലുസ് കാലിൽ കെട്ടി തന്ന് എന്നെ നോക്കി എങ്ങനുണ്ടെന്ന് ചോദിച്ചു... ഞാൻ കൈ കൊണ്ട് സൂപ്പർ ന്ന് പറഞ്ഞതും ഇക്ക ചിരിച്ചോണ്ട് എന്റെ അടുത്ത് വന്നിരുന്നു..... ശരിക്കും ഇഷ്ട്ടായോ..... പിന്നേ..... ഒത്തിരി ഒത്തിരി ഇഷ്ട്ടമായി. എന്നാ ബാക്കി കൂടെ നോക്ക് ന്ന് പറഞ്ഞതും ഞാൻ വേഗം കവർ എടുത്ത് നോക്കിയതും അന്ന് ഇക്കാന്റെ റൂമിൽ കണ്ട ഞങ്ങളെ രണ്ടാളുടെയും ഫ്രെയിം ചെയ്ത ഫോട്ടോ......ഞാൻ അതിലൊന്നു കൈ പായിച്ച് ഇക്കാനെ നോക്കി താങ്ക്സ് പറഞ്ഞതും ഇക്ക തലയാട്ടി ആയ്കോട്ടെന്ന് പറഞ്ഞു... പരിപാടികളൊക്കെ കഴിഞ്ഞു.... ഇനി മോൻ പോവാൻ നോക്ക്.... ആരു പോണു.... ഇന്ന് ഞാൻ ഇവിടെയാ....കിടക്കുന്നെ....

എവിടെ.....അയ്യ....അതിന് വെച്ച വെള്ളം മോൻ വാങ്ങി വെച്ചേര്... വെള്ളവും വെളക്കും ഒന്നും വേണ്ടാ....ഞാൻ നിന്റടുത്ത് കിടന്നോളാം.....നീ ഇങ്ങോട്ട് വന്നേന്നും പറഞ്ഞു ഇക്ക എന്നെ വലിച്ചു ബെഡിലേക്കിട്ടതും കൊലുസ് ഒന്ന് കിലുങ്ങി....അത് കേട്ട് ഇക്ക തലയിൽ കൈ വെച്ചു.... ഈ കൊലുസ് എനിക്ക് തന്നെ പാരയാവോഡി... ഇവിടുന്ന് എണീറ്റു പോയില്ലേൽ...ഞാൻ തന്നെ പാര വെക്കും. പറഞ്ഞില്ലെന്ന് വേണ്ടാ...ഞാനിപ്പോ വിളിച്ചു കൂവും... അത്രക്ക് ധൈര്യമുണ്ടേൽ നീ കൂവെടി ന്ന് പറഞ്ഞു തീർന്നില്ല.അപ്പൊഴേക്കും അവൾ ഇക്കാന്ന് വിളിച്ചു അലറാൻ തുടങ്ങിയതും ഞാൻ പെട്ടന്ന് എഴുന്നേറ്റു അവളെ വായ പൊത്തി പിടിച്ചു... ആഹാ.... കിടന്ന് കാറണ്ടാ ഞാൻ പൊക്കോളാം.....നിന്റെ ആ തലതെറിച്ച ഇക്കയെങ്ങാനും കണ്ടാ പിന്നെ അത് മതി.... ന്നും പറഞ്ഞൂ ഞാൻ കൈ മാറ്റിയതും അവൾ എനിക്ക് ഇളിച്ചു കാണിച്ചു.... കൂടുതൽ ഇളിക്കല്ലേ.... ഇതിനൊക്കെ കൂടെ ഡോസ് കൂട്ടി കെട്ട് കഴിഞ്ഞിട്ട് തരാ.... ന്നും പറഞ്ഞു ഞാൻ അവളെ നോക്കി പുച്ഛിച്ചു റൂമിൽ നിന്നിറങ്ങി.ഇറങ്ങാൻ നേരം അവളോടു ബൈ ഒക്കെ പറഞ്ഞു കോണി വഴി താഴേക്ക് ഇറങ്ങാൻ നോക്കിയതും താഴെ എന്നെ നോക്കി ഫെബി ഉണ്ട് കയ്യും കെട്ടി നോക്കി നിക്കുന്നു...

.അത് കണ്ട് മുകളിലേക്ക് കയറണോ അതോ താഴെക്കിറങണോന്ന് അറിയാൻ പറ്റാത്ത അവസ്ഥയായി പോയി... എന്താ മോനെ ആലോചിച്ചു നിക്കുന്നെ താഴേക്കിറങ്ങി ബാ.... ഈ.... വരാലേ..... പിന്നെ.... വേഗാവട്ടെ.... ന്നും പറഞ്ഞു അവൻ ഇളിച്ചതും രണ്ടും കൽപ്പിച്ചു ഞാൻ താഴെക്കിറങ്ങി..... എന്തൊക്കേ ഫെബി നീ എപ്പോ എത്തി.....സുഖമല്ലേ.... എന്റെ സുഖ വിവരം ഒക്കെ അവിടെ നിക്കട്ടെ നീ എന്താ ഇവിടെ.... അത് പിന്നേ... നാളെ മിന്നൂന്റെ ബർത്ഡേ അല്ലേ.... അപ്പൊ ഒരു ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി.... പടച്ചോനെ.... എന്നിട്ട് നീ എന്ത് ഗിഫ്റ്റ് ആ കൊടുത്തേ.... നീ പേടിക്കാൻ മാത്രം ഉള്ള ഗിഫ്റ്റ് ഒന്നും ഞാൻ കൊടുത്തിട്ടില്ല.... കൊടുക്കാഞ്ഞാൽ നിനക്ക് നല്ലത്... നീ പോടാ.... എനിക്ക് കൊടുക്കണം ന്നു തോന്നിയാ ഞാൻ എന്തും കൊടുക്കും അവളെന്റെയാ.... അതേയ്...ഒരു ഡൌട്ട്.... ഞാൻ അവളുടെ ആരാ.... ആങ്ങളയല്ലേ.... അപ്പൊ നിനക്ക് അറിയാം....അത് മതി.... മേലാൽ നിന്നെ ഈ ഭാഗത്തു കണ്ടാൽ..... കണ്ടാൽ.... കണ്ടാൽ ഞാൻ നിന്റെ വീട്ടിലേക്ക് ഞാൻ ഒരു വരവ് വരും. അവിടെ ഉള്ളത് എന്റെ പെണ്ണാ....

നീ വന്നോ.....നോ പ്രോബ്ലം..... ആ ബെസ്റ്റ് ആങ്ങള.....നീ വന്നത് ഫാസിക്ക് അറിയോ... ഏയ്.... അവനോട് പറയല്ലേ.... കൊല്ലും എന്നെ.... കൊണ്ട് വന്നാ അവന് ഷാനുന്റെ വീട്ടിൽ കയറെണ്ടി വരും.... അവന്റെ സ്വഭാവം അറിയാലോ.... ഒക്കെ പൊളിച്ചു കയ്യിൽ തരും..... മ്മ്മ്...ഏതായാലും അളിയൻ വേഗം കൂടണയാൻ നോക്ക്.....നാളെ ഫങ്ക്ഷന് കാണാം.... അല്ലേലും ഞാൻ ഇവിടെ താമസിക്കാൻ വന്നതല്ല കേട്ടോടാ...ന്നും പറഞ്ഞു അവനെ തുറിച്ചു നോക്കി ഞാൻ വണ്ടി എടുത്ത് വിട്ടു... ഇക്ക ഇട്ട് തന്ന കൊലുസ് ഇട്ടും കൊണ്ട് അതിന്റെ കിലുക്കം കേൾക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിക്കുന്ന നേരത്താണ് പെട്ടന്ന് ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്.....ഞാൻ തിരിഞ്ഞു നോക്കിയതും ഫെബിക്കയുണ്ട് എന്നെ കണ്ണും തളളി നോക്കുന്നു.... എന്താടി അവൻ വന്നു പോയപ്പോ വല്ല ബാധയും കയറിയോ..... എ......ആരു വന്നു പോയപ്പോ..... കിടന്നുരുളല്ലേ മോളെ.....

നിന്റെ മർശുക്കാനെ ഞാൻ കയ്യോടെ പിടിച്ചു..... ഈ.... ആണല്ലേ...... മ്മ്മ്.....എന്താ അവൻ നിനക്ക് ഗിഫ്റ്റ് തന്നത് എന്നിക്ക ചോദിച്ചതും ഞാൻ പാന്റ് പൊക്കി കാലിലെ കൊലുസ് കാണിച്ചു കൊടുത്തു ഇക്കാനെ നോക്കി എങ്ങനുണ്ട് എന്ന് പുരികം പൊക്കി... ആാാ.. അപ്പൊ ഇതിന്റെയാണ് കിലുക്കം കേട്ടത്..നിനക്കിതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നൊള്ളൂ..... നിന്നെ തന്നെ സഹിക്കാൻ വയ്യാ.... അപ്പോഴാ ഇനി ഇതും കൂടെ..... കിലുക്കം ഇട്ട് നടക്കാൻ നീ എന്താ കൊച്ചു കുട്ടിയാ..... അവനിതെന്തിന്റെ കേടാ..... സഹിക്കാൻ വയ്യേൽ ഇറങ്ങി പോടാ റൂമിന്ന്...ഞാൻ കൊച്ചു കുട്ടി തന്നെയാ..... അയ്യ ഒരു കൊച്ചു കുട്ടി..... ആഹാ ഇതാരാ ബോബനും മോളിയോ.... ന്നും പറഞ്ഞു ഇക്ക മർഷുക്ക തന്ന ഫോട്ടോ എടുത്തതും അവനെ അപ്പൊ തന്നെ തല്ലി കൊന്നാലോന്ന് തോന്നി..... പിന്നെ നാളെ ഫോൺ കിട്ടുന്ന കാര്യം ആലോജിച്ചപ്പോ വേണ്ടാന്ന് വെച്ചു.... നിന്റെ ലൈഫ് എന്റെ ഔദാര്യമായി കൂട്ടിക്കോന്നൊക്കെ മനസ്സിൽ പറഞ്ഞു ഞാൻ അവനെ വലിച്ചു പുറത്താക്കി ഡോർ അടച്ചു.....ബെഡിലേക്ക് നോക്കിയതും നിദ്ര ദേവി നമ്മളെ മാടി വിളിച്ചതും പിന്നൊന്നും നോക്കിയില്ല....

. ബെഡിലേക്ക് എടുത്ത് ചാടി...... രാവിലെ നേരത്തെ എണീറ്റു....ഷാനുനെ വിളിച്ചു വിഷ് ചെയ്തു...... നേരെ കിച്ചണിലേക്ക് വിട്ടു..... നടത്തത്തിന്റെ സ്പീഡ് കൂടും തോറും കൊലുസ്സിന്റെ കിലുക്കവും കൂടി... ഉമ്മ ഇത് കണ്ടാ ആരു തന്നതാന്ന് പറയും...... അതോണ്ട് ജാഗ്രതയ്...ഞാൻ കാണാ കൺമണിയിലെ പിച്ച പിച്ച വെക്കും കൺമണിയേ..പാട്ടും പാടി പിച്ച വെച്ച് നടക്കുംമ്പോഴാണ്..... അത് സംഭവിച്ചത്.... നിനക്കെന്താടി മൂലക്കുരു ഉണ്ടോ...... അല്ല ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് ചോദിച്ചതാ..... പോയി പോയി എന്റെ ഒരു വർഷം പോയി... ഞാൻ ബാക്കിലേക്ക് തിരിഞ്ഞു ഫെബിക്കാനെ തുറിച്ചു നോക്കി...... നേരത്തും കാലത്തും എണീക്കാത്ത നീ ഇന്ന് എന്ത് പിണ്ണാക്കിനാ ഇന്ന് ഇപ്പൊ തന്നെ എണീറ്റെ...... ഇന്ന് നിന്റെം ഷാനുന്റേം ബർത്ഡേ അല്ലേ ഫങ്ക്ഷൻ ഉച്ചക്കാ..... നിന്റെ മർഷുക്കയും ഫാമിലിയും വരുമ്പോ എന്തേലും ഞണ്ണാൻ കൊടുക്കണ്ടേ....

നീ പോവോ മാർക്കറ്റിലേക്ക്.... ഓ......അപ്പൊ ബർ ത്ഡേ ആണെന്ന് ഇക്കാക്കറിയാം.എന്നിട്ട് ഒരു വിഷ് പോലും ചെയ്യാണ്ട് രാവിലെ തന്നെ ചൊറിയാൻ വരാ....കുരിപ്പ്..... ഓ...... സോറി ഡിയർ....ദുരന്തങ്ങളെയൊന്നും ഞാൻ വിഷ് ചെയ്യാറില്ല.... ദുരന്തം നിന്റെ മറ്റവളാഡാ.... ആ.... നിന്റെ കൂടെ കൂടിയതിനു ശേഷം അവളും ഏറെക്കുറെ അങ്ങനെ തന്നെയാണ്..... നീ പോടാ...... ന്നും പറഞ്ഞു ഞാൻ കിച്ചണിലേക്ക് പോവാൻ നിന്നതും അവൻ പുറകിൽ നിന്ന് വിളിച്ചു..... മിന്നു നീ എന്തിനാ നേരത്തെ അങ്ങനെ നടന്നീനെ... അത് കൊലുസിന്റെ കിലുക്കം കേട്ടാ ഉമ്മ ചോദിക്കൂലെ എവിടുന്നാന്ന്.... അത്രേ ഒള്ളോ..... അത് ഞാൻ വാങ്ങി തന്നതാന്ന് പറഞ്ഞളാ...പ്രോബ്ലം സോൾവ്..... ആ അങ്ങനെ പറയാലേ..... അങ്ങനെയെങ്കിലും നിന്നെ കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ.... ഓ...... അല്ലെങ്കി എന്നെ കൊണ്ട് ഉപകാരം ഇല്ലല്ലേ.....

ഡീ നിങ്ങളെ സ്നേഹത്തിന് ഞാൻ നൽകുന്ന സപ്പോർട്ട് എത്രയുണ്ട്... വേറെ ഏത് ആങളമാരെ കിട്ടും അതിനൊക്കെ ... അയ്യടാ..... ചുമ്മാതൊന്നും അല്ലല്ലോ...... മുർഷിയെ കിട്ടാനല്ലേ നീ ഇമ്മാതിരി സപ്പോർട്ട് ചെയ്യുന്നത്.... ഈൗ.... മനസ്സിലായല്ലേ കൊച്ചു ഗള്ളി..... അപ്പൊ പറഞ്ഞ പോലെ. സേട്ടൻ പോയിട്ട് വരാവേ....ന്നും പറഞ്ഞു അവൻ എന്റെ കവിളിൽ പിച്ചി പോയതും ഞാൻ ചിരിച്ചോണ്ട് ഉമ്മാന്റെ അടുത്തേക്ക് വിട്ടു.....ഉമ്മ ബർത്ഡേ വിഷസും കൂടെ നല്ല ചക്കരയുമ്മയൊക്കെ തന്നു.....അപ്പോഴാണ് ഉപ്പ അങ്ങോട്ട് വന്നത്.... ഹാപ്പി ബർത്ഡേ മിന്നു..... താങ്ക്യൂ ഉപ്പച്ചി..... ഇത്തയും ജുനുക്കയും എപ്പോഴാ എത്താ.... അവരൊക്കെ ഇപ്പൊ വരും..... മോൾ ഷാനുനേം കൂട്ടി വേഗം പോയി ഡ്രസ്സ്‌ എടുത്തിട്ട് വാ..... ബർത്ഡേയുടെ അന്ന് എനിക്കുള്ള ഡ്രസ്സ് ഷാനുവും അവൾക്കുള്ളത് ഞാനും അങ്ങനെയാണ് വാങ്ങാറുള്ളത്.... ഉപ്പച്ചിനോട്‌ ഓക്കേ പറഞ്ഞു കൊലുസ് രണ്ടാൾക്കും കാണിച്ചു കൊടുത്തു ഇക്ക വാങ്ങി തന്നതാന്നു പറഞ്ഞതും അവർ രണ്ടും കൂടെ ചിരിച്ചു. അതിലൊരു ആക്കലില്ലേന്നൊരു ഡൌട്ട് ഇല്ലാതില്ല.....

ആ.... എന്തേലും ആവട്ട്....അത് ചിന്തിച്ചു നിക്കാൻ ഇപ്പൊ ടൈമില്ല... റൂമിൽ പോയി വേഗം റെഡിയായി ഷാനുനെയും പൊക്കി നേരെ മാളിലേക്ക് വിട്ടു...... മിന്നു എന്നും നമ്മൾ വേറെ വേറെ ഡ്രസ്സ്‌ അല്ലേ എടുക്കാറുള്ളത് ഇന്ന് നമുക്ക് ഒരു പോലത്തെ എടുക്കാം ന്നും പറഞ്ഞതും ഞാനും ഓക്കേ പറഞ്ഞു..... റെഡ് കളറിൽ വൈറ്റ് സ്റ്റോൺ പിടിപ്പിച്ചിട്ടുള്ള ഒരു ഫ്രോക്ക് എടുത്തു രണ്ട് പേർക്കും അതിന് മാച്ചിങ് ആയ ഷാളും. അങ്ങനെ ഷോപ്പിങ് കഴിഞ്ഞു ഇറങ്ങിയതും ഷാനു എന്നെ അവിടെ പിടിച്ചു നിർത്തി..... അവൾ ഞാൻ ഇട്ടിരിക്കുന്ന പാന്റ് മെല്ലെ പൊക്കി പാദസരത്തിലേക്ക് നോക്കി.... ഹായ്... ഇത് കൊള്ളാലോടി... എവിടുന്നാന്ന് ചോദിച്ചതും ഞാൻ അവൾക്ക് ഡീറ്റെയിൽ ആയിട്ട് പറഞ്ഞു കൊടുത്തു.... അത് കേട്ടതും അവൾ ഫാസിക്കാനെ കുറെ പ്രാകി വണ്ടിയിൽ കയറി.... വീട്ടിൽ എത്തിയതും ഇത്ത ലാൻഡ് ചെയ്തിരുന്നു.....

ഓടി പോയി അവളെ കെട്ടിപിടിച്ചു......വിശേഷങ്ങളൊക്കെ ചോദിച്ചു... പിന്നെ കുറച്ചു നേരം ജുനുക്കാനോട്‌ കത്തിയടിച്ചിരുന്നു...അമ്മായി വന്നു ഞങ്ങളോട് പോയി റെഡിയാവാൻ പറഞ്ഞതും ഞാനും ഷാനുവും റൂമിൽ പോയി നല്ല മൊഞ്ചിൽ ഒരുങ്ങി.....അപ്പൊയാ ണ് മുർഷിയും സാനിയും അങ്ങോട്ട് വന്നത്.അവരെ വിഷിങ്ങും കെട്ടിപിടിത്തവും ഒക്കെ കഴിഞ്ഞു ഞങ്ങൾ നാലും കൂടെ കയ്യും പിടിച്ചു താഴേക്കു ഇറങ്ങിയതും എല്ലാവരും ഞങ്ങളെ കയ്യടിച്ചു വരവേറ്റു.... ഫാസിക്കന്റെ കൂടെ മൂപ്പരെ ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു....ഞാൻ മർഷുക്കാനെ ഒന്ന് നോക്കിയതും മൂപ്പർ എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു തന്നു....ഞങ്ങൾ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കൊടുത്തു കേക്ക് കട്ട്‌ ചെയ്തതും എവിടുന്നൊക്കെയോ ഗിൽറ്റ് പേപ്പർ വന്നു ഞങ്ങളെ തലയിൽ കൂടി വീണു....കേക്ക് മുറിച്ചു ഞാനും ഷാനുവും പരസ്പരം കൊടുത്തു പിന്നേ ഉമ്മക്കും ഉപ്പക്കും അങ്ങനെ എല്ലാരെ വായേലും വെച്ച് കൊടുത്തു.....ഒരാളും ഞങ്ങക്ക് തിരികെ തന്നില്ല...

. കേക്ക് നോക്കി വെള്ളം ഇറക്കുന്ന നേരത്ത് ഉമ്മ അത് അവിടുന്നു എടുത്ത് കൊണ്ട് പോയതും ഞാനും ഷാനുവും നട്ട്സ് പോയ അണ്ണാനെ പോലെ നിക്കുന്ന നേരത്താണ് ഫെബിക്ക..... ഹാപ്പി ബർത്ഡേ മൈ തല തെറിച്ച സിസ്റ്റേഴ്സ്..... ന്നും പറഞ്ഞു ഒരു കവർ ഞങ്ങക്ക് നേരെ നീട്ടിയത്.... അതിൽ എന്താന്ന് ആദ്യമേ അറിയാവുന്നത് പാമ്പിന്റെ തീറ്റ മുടങ്ങിയല്ലോ. അത് കൊണ്ട് മനസ്സിൽ പാമ്പിനെ കുഴി കുത്തി മൂടി ക്ലോസപ്പിന്റെ പരസ്യവും കാണിച്ച് അത് വാങ്ങി......സാനിയും മുർഷിയും ഓരോ വലിയ ഡെഡി ബിയർ കയ്യിൽ വെച്ച് തന്നു....പിന്നേ ഓരോരുത്തരായി ഓരോ ഗിഫ്റ്റ് തന്നു.... അപ്പോയൊക്കെ മനസ് കേക്കിന്റെ അടുത്താ.....പിന്നേ എല്ലാരും കൂടെ ഫുഡ്‌ ഒക്കെ കഴിച്ചു ഹാളിൽ ഓരോന്ന് സംസാരിച്ചിരുന്നു അപ്പോഴാണ് ഷാനു മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത്..... മുർഷിയോട് അവൾ എവിടെന്ന് ചോദിച്ചതും ബാത്‌റൂമിൽ പോയെന്ന് പറഞ്ഞു...... ഞാൻ അവളെ കൂട്ടി വരാംന്നും പറഞ്ഞു മുകളിലേക്ക് കയറി..... അവിടെ ചെന്നു എന്റെ റൂം തുറന്ന കാഴ്ച കണ്ട് ഞാൻ ആകെ ഷോക്ക് ആയി..... ഒരേ സമയം ഷാനുവിനോടു വെറുപ്പും ദേഷ്യവും ഒരുമിച്ചു വന്നു................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story