❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 37

enikkay vidhichaval

രചന: SELUNISU

എല്ലാരും കൂടെ ഫുഡ്‌ ഒക്കെ കഴിച്ചു ഹാളിൽ ഓരോന്ന് സംസാരിച്ചിരുന്നു... അപ്പോഴാണ് ഷാനു മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത്..... മുർഷിയോട് അവൾ എവിടെന്ന് ചോദിച്ചതും ബാത്‌റൂമിൽ പോയെന്ന് പറഞ്ഞു...... ഞാൻ അവളെ കൂട്ടി വരാംന്നും പറഞ്ഞു മുകളിലേക്ക് കയറി..... അവിടെ ചെന്നു എന്റെ റൂം തുറന്ന കാഴ്ച കണ്ട് ഞാൻ ആകെ ഷോക്ക് ആയി..... ഒരേ സമയം ഷാനുവിനോടു വെറുപ്പും ദേഷ്യവും ഒരുമിച്ചു വന്നു......... ഞാൻ അവളെ അടുത്തേക്ക് പോയി അവൾക്ക് മുമ്പിലായി പോയി നിന്നു..... എന്നിട്ട് കണ്ണിൽ കുറച്ചു വെള്ളമൊക്കെ ഫിറ്റ് ആക്കി.... യു ചീറ്റ് യൂ ബ്ലെഡി ചീറ്റ്.. നീ എന്റെ ഫ്രണ്ട് ആണെന്ന് പറയാൻ പോലും ഐ ഫീൽ ഷെയിം.......ഒരു വാക്ക്....ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ..... ഓ....സിനിമ ഡയലോഗ് അടിച്ചു വെറുപ്പിക്കല്ലേ....അതിന് മാത്രം ഞാൻ എന്താ ചെയ്തേ കേക്ക് എടുത്തതോ....തീർന്നിട്ടില്ല....ഇരുന്ന് ഞണ്ണ് എന്നും പറഞ്ഞു അവൾ കേക്കിന്റെ പീസ് എടുത്ത് എന്റെ വായിൽ കുത്തി നിറച്ചു പോയതും നമ്മൾ കണ്ണും തളളി നിന്നു....

ശോ വെറുതെ കുറച്ച് കണ്ണീർ വേസ്റ്റ് ആയി... ആ പോട്ട് എന്നും പറഞ്ഞു നമ്മൾ കേക്കിന്റെ അടുത്തേക്ക് നീങ്ങി അത് കഴിച്ചോണ്ടിരിക്കുന്ന നേരത്താണ് നമ്മളെ ആരോ തോണ്ടിയത്..... ഷാനു ആവും ന്ന് കരുതി കൊടുത്തു കയ്യില്ലൊരു നുള്ള്.... അപ്പൊ തന്നെ ആാാ ന്ന് ഒരലറൽ കേട്ടതും ഞാൻ തിരിഞ്ഞു നോക്കി.... അപ്പൊ കയ്യും ഉഴിഞ്ഞു ദേ നിക്കുന്നു മർശുക്ക..... ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റു മൂപ്പരെ നോക്കി ഒന്നിളിച്ചു കാണിച്ചു.... എന്തോന്നാടി....നീ നഖവും വെട്ടാറില്ലേ... ഇനി ഇതിന് ട്ടി ട്ടി അടിക്കേണ്ടി വരോ പടച്ചോനെ.... ചിലപ്പോ വേണ്ടി വരും.... ഇത് നമ്മളെ സേഫ്റ്റിക്ക് വേണ്ടി വളർത്തിയതാ... എന്തോന്ന് സേഫ്റ്റി.. അല്ലേലും നിങ്ങക്ക് ഒന്നും അറീല.... അതായത് രമണാ.... രമണനോ അതാരാ... അതെന്റെ കെട്ടിയോൻ.... ഡീ...... ഊ..... അത് ഞാൻ ഒരു പഞ്ചിനു പറഞ്ഞതാ.... പീഡനം ഒക്കെ നാട്ടിൽ കൂടി വരുവല്ലേ..... ആരേലും എന്റെ അടുത്തേക്ക് വന്നാ അവരെ ഞാൻ മാന്തി പറിക്കും.... അതിന് വേണ്ടി കഷ്ട്ടപെട്ട് വളർത്തിയതാ.... എങ്ങനെയുണ്ട് എന്റെ ഫുദ്ധി....

അപാരം.... വെയിൽ കൊള്ളിക്കല്ലേ.... നോ.... നെവർ..... അല്ല... നീ അവിടുന്നു കേക്ക് കട്ട് തിന്നാൻ പോന്നതാലേ... ഈൗ.... അത് ഷാനുനെ തിരഞ്ഞു വന്നപ്പോ. അവൾ ഇവിടെ തിന്നോണ്ടിരിക്കുവായിരുന്നു....അവൾ തന്നതാ.... അല്ലാണ്ട് എനിക്ക് ഇത് വല്ല്യ ഇഷ്ട്ടം ഒന്നും ഇല്ല.... അത് നിന്റെ ഫേസ് കണ്ടപ്പോ മനസ്സിലായി നിനക്ക് കേക്ക് വെറുപ്പ് ആണെന്ന്... ഇക്ക പറഞ്ഞതും ഞാൻ വേഗം പോയി കണ്ണാടി നോക്കിയതും എന്നെ കണ്ട് ഞാൻ തന്നെ ഞെട്ടി പോയി.... മുഖത്തും ചുണ്ടിലും ഒക്കെ കേക്കിന്റെ ക്രീം പറ്റി പിടിച്ചിട്ടുണ്ട്. ഞാൻ ഇക്കാനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ഒക്കെ കഴുകാൻ വേണ്ടി ബാത്‌റൂമിലേക്ക് പോവാൻ നിന്നതും ഇക്ക എന്നെ വലിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തി... എങ്ങോട്ടാ കഴുകാൻ പോവാണോ...... മ്മ്മ്.... എന്നാ പോണ്ടാ...ദേ ഇവിടുള്ളത് ഞാൻ ഇങ് എടുക്കുവാണെന്നും പറഞ്ഞു ഇക്ക എന്റെ അധരങ്ങൾ കീഴടക്കിയതും ഒട്ടും പ്രതീക്ഷിക്കാത്തത് ആയോണ്ട് നമ്മൾ പകച്ചു പണ്ടാരമടങ്ങി.....

പടച്ചോനെ ഇതിന് കുറച്ച് കണ്ട്രോൾ കൊടുത്തുടെ... ഡോർ ആണേൽ ലോക്ക് അല്ല... ആരേലും വന്നു കണ്ടാ തീർന്നു.... ഇക്കാനെ തള്ളി മാറ്റാൻ നോക്കും തോറും ഇക്ക കൂടുതൽ എന്റെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി... ഒരു പിടി വള്ളിക്കായി ഞാൻ ഇക്കാന്റെ ഷർട്ടിൽ മുറുക്കി പിടിച്ചു..... അതേയ് ഓക്സിജൻ കൊടുത്തു കഴിഞെങ്കിൽ താഴെക്ക് പോവായിരുന്നു.... പെട്ടന്ന് അങ്ങനൊരു അപശബ്ദം കേട്ടതും അത് ഫാസിക്ക ആണെന്ന് മനസ്സിലായി... പെട്ടന്ന് ഇക്ക എന്നിലുള്ള പിടി വിട്ടു... അന്നേരം എനിക്ക് ജീവൻ തിരിച്ചു കിട്ടിയൊരു ഫീൽ ആയിരുന്നു..... എന്തുവാടെ ഇത്.... അറ്റ്ലീസ്റ്റ് ഈ ഡോർ ഒന്ന് ക്ലോസ് ചെയ്തൂടെന്നൊക്കെ പറഞ്ഞു ഫാസിക്ക കളിയാക്കിയതും ഞാൻ മർഷുക്കാനെ ഒന്ന് തറപ്പിച്ചു നോക്കി ബാത്‌റൂമിലേക്ക് പോയി..... മുഖമൊക്കെ ക്ലിയർ ആക്കി താഴെക്ക് ഇറങ്ങിയതും എല്ലാവരും പോവാനുള്ള തയ്യാറെടുപ്പിലാണ്... എന്നെ കണ്ടതും നമ്മളെ വാലുകൾ നമ്മളെ അടുത്ത് വന്നു നിന്നു....

ഫാസിക്കാന്റെ ഉമ്മ വന്നു ഷാനുന്റെ തലയിൽ ഒന്ന് തലോടി അവളെ കയ്യിൽ ഒരു വള ഇട്ട് കൊടുത്തതും ഞങ്ങൾ നാലും ഉം കൂടെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി.... നിങ്ങക്ക് ഒന്നും മനസ്സിലായില്ലല്ലേ മക്കളെ...നിങ്ങടെ ഷാനുനെ ഞാൻ ഞങ്ങടെ മരുമകളായിട്ട് അല്ല എന്റെ മോളായിട്ട് അംഗീകരിച്ചു.... എത്രയും പെട്ടന്ന് തന്നെ അവളെ ഞങ്ങൾ കൊണ്ടോവും ന്നൊക്കെ ഫാസിക്കാ ന്റെ ഉമ്മ ഞങ്ങളെ നോക്കി പറഞ്ഞതും ഞാൻ പെട്ടന്ന് കാക്കുവിന്റെയും അമ്മായിന്റെയും മുഖത്ത്‌ നോക്കി.... അവരപ്പോ പുഞ്ചിരിച്ചോണ്ട് ആ രംഗം നോക്കി നിക്കുന്നുണ്ട്.... അപ്പൊ തന്നെ അവരൊക്കെ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നു മനസ്സിലായതും ഞാൻ ഷാനുനെ ഒന്ന് നോക്കി.... അവളാണേൽ കാറ്റു പോയ പോലെ നിക്കുന്നുണ്ട്.... ഞാൻ അവളെ ഷോൾഡറിൽ ഒരു തട്ട് കൊടുത്തതും അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി. പിന്നേ വളയിലെക്ക് നോക്കി ഫാസിക്കന്റെ ഉമ്മാനേം ഉപ്പാനേം നോക്കി ഒന്ന് പുഞ്ചിരിച്ചു.പിന്നെ അമ്മായിന്റിറ്റും അടുത്തേക്ക് ഓടി അവളെ ഉപ്പാനെ കെട്ടിപിടിച്ചു....

ഓഹ് അങ്ങനെ അവളെ കാര്യം ഓക്കേ ആയി. ഇനി എന്റെ എന്നാണാവോ....ഞാൻ അവരെ നോക്കി ചിരിച്ചോണ്ട് തിരിഞതും നേരെ മർഷുക്കാന്റെ മുഖത്തേക്ക് ആയിരുന്നു..... കണ്ണുകൾ തമ്മിൽ ഉടക്കിയതും ഇക്ക എനിക്ക് ചുണ്ട് കൊണ്ട് കിസ്സ് തരുന്നത് പോലെ കാണിച്ചതും നിങ്ങളെ ഇതിനെ കൊള്ളൂ ന്നൊക്കെ മനസ്സിൽ പറഞ്ഞു ഞാൻ ചുണ്ട് കോട്ടി മുഖം തിരിച്ചതും പെട്ടന്ന് ആരോ എന്റെ കൈയിൽ പിടിച്ചു നോക്കിയപ്പോ മർഷുക്കന്റെ ഉമ്മയാണ്.... ഉമ്മ ബാഗിൽ നിന്ന് ഒരു ബ്രേസ്ലെറ്റ് എടുത്തു എന്റെ കയ്യിൽ കെട്ടിയതും ഞാൻ ഉപ്പാനെ നോക്കി.അത് കണ്ട് ഉപ്പ പെട്ടന്ന് പൊട്ടി ചിരിച്ചു.... ഹഹ..... എന്റെ മോളെ ഈ ഒരു എക്സ്പ്രഷനിൽ കാണാൻ പറ്റുമെന്ന് ഞാൻ കരുതിയില്ല..... നിങ്ങൾ എന്താ കരുതിയെ..... ഞങ്ങൾ ഒന്നും അറിയില്ലെന്നോ..... ഒക്കെ ഞങ്ങളെ മക്കൾ ഞങ്ങളെ അറിയിച്ചിരുന്നു എന്നും പറഞ്ഞു ഉപ്പ പോയി ഫാസിക്കാനേം മർശുക്കാനേം ചേർത്ത് പിടിച്ചു....സൈദിനെ ഞാൻ കാണുന്നതിന് മുൻപ് തന്നെ എനിക്ക് മനസ്സിലായതാ നിങ്ങൾ തമ്മിലുള്ള റിലേഷൻ.... അത് ഞാൻ സൈദിനോട്‌ അപ്പൊ തന്നെ വിളിച്ചു പറഞ്ഞതും അവനും അതെ ഡൌട്ട് ആണെന്ന് പറഞ്ഞു...

അന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചതാ ഇതൊക്കെയെന്നു മർഷുക്കാന്റെ ഉപ്പാനെ നോക്കി പറഞ്ഞതും മൂപ്പർ ഒന്ന് ചിരിച്ചു തലയാട്ടി.... ഇപ്പൊ സസി ആയത് ഞങ്ങൾ നാല് പേരാ..... എങനെ ഉണ്ടായിരുന്നു ഞങ്ങളെ സർപ്രൈസ്..... നിങ്ങളെ ആഗ്രഹം പോലെ നിങ്ങൾ സ്നേഹിച്ചവരെ തന്നെ നിങ്ങക്ക് ഞങ്ങൾ തന്നു....പ്ലസ് ടൂ ഫുൾ ആയിട്ട് കല്യാണം. അതും ഫുൾ A+ വാങ്ങിയാ മാത്രം... അല്ലേൽ തുടർന്ന് പഠിപ്പിക്കും.... ഏത് ക്ലാസ്സിലാണോ നിങ്ങൾ ഫുൾ മാർക് വാങ്ങുന്നത് അപ്പൊ കെട്ടിച്ചു വിടും ന്നു പറഞ്ഞതും ഞാനും ഷാനുവും മുഖത്തോട് മുഖം നോക്കി നിന്നു..... അപ്പൊ ഈ അടുത്ത കാലത്തൊന്നും കല്യാണം ഉണ്ടാവില്ലല്ലെ ഉപ്പാ ന്നു ഫെബിക്ക പറഞ്ഞതും എല്ലാരും പൊട്ടി ചിരിച്ചു..... ആഹാ അങ്ങനെ നീ മാത്രം സുഖിക്കണ്ട. ഇപ്പൊ ശരിയാക്കി തരാം..... ഉപ്പ ഒക്കെ നിങ്ങൾ അറിഞ്ഞ സ്ഥിതിക്ക് എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ടെന്നും പറഞ്ഞു ഞാൻ ഉപ്പാന്റെ അടുത്തേക്ക് ചെന്നതും എല്ലാരും ചിരി നിർത്തി എന്നെ നോക്കി..... എന്താ..... എന്താ നിനക്ക് പറയാനുള്ളത്....

ഞങ്ങൾ സ്നേഹിക്കാൻ തുടങ്ങീട്ട് മാസങ്ങളെ ആയുള്ളൂ..... ഇവിടെ ഒരു കൂട്ടർ വർഷങ്ങളായിട്ട് സ്നേഹിക്കുന്നുണ്ട്..അത് കണ്ട് പിടിച്ചത് ഞാനും ഷാനുവും കൂടിയാ .എന്നും പറഞ്ഞു ഇക്കാനെ നോക്കിയതും ഇക്ക എന്നെ നോക്കി വേണ്ടാന്നു പറയുന്നുണ്ട്... എ... അതാരാ..ആ കൂട്ടർ.... വരൻ ദേ നിക്കുന്നു നിങ്ങടെ പുന്നാര മോൻ ഫെബിൻ..... വധു...എവിടെ പോയി....ആാാ ഒളിച്ചു നിക്കാതെ ഇങ് വാ മോളെ.....ഭാവി മരുമോളെ എന്റെ ഉമ്മേം ഉപ്പയും ഒന്ന് കാണട്ടെ ന്നും പറഞ്ഞു വാതിലിനു മറവിൽ നിക്കുന്ന മുർഷിയെ പിടിച്ചു ഉപ്പാന്റെയും ഉമ്മാന്റെയും മുന്നിലേക്ക് നിർത്തിയതും അവൾ ഉപ്പാനെ ഒന്ന് നോക്കി തല താഴ്ത്തി പിടിച്ചു... ഡാ ഫെബി ഇങ്ങോട്ട് വാ...ന്നും പറഞ്ഞു ഉപ്പ ഇക്കാനെ വിളിച്ചതും ഇക്ക മടിച്ചു മടിച്ചു ഉപ്പാന്റെ അടുത്തേക്ക് വന്നു നിന്നു.... ഇവൾ പറഞ്ഞതൊക്കെ സത്യമാണോ..... അത്.... ഉപ്പാ ഞാൻ.... ആണോ അല്ലയോ.... ആണ്.... എന്ത്കൊണ്ട് നീ ഇത് വരെ ഞങ്ങളോടിത് പറഞ്ഞില്ല..... അത് പറഞ്ഞാ...ഉപ്പാക്ക് ചിലപ്പോ ഇഷ്ട്ടമായില്ലെങ്കിലോന്നു കരുതീട്ടാ.... എന്ന് ഇക്ക പറഞ്ഞതും ഉപ്പ അതിനൊന്നു മൂളി ഷാനുന്റേം മർഷുക്കാന്റേം ഉപ്പ മാരെ വിളിച്ചു അവിടുന്നു പോയതും ഞങ്ങൾ ടീംസ് ഒഴികെ എല്ലാരും അവരെ പിന്നാലെ പോയി.....

എല്ലാവരും പോയതും ഇക്ക വന്നെന്റെ കഴുത്തിൽ പിടിച്ചു..... നിന്നെ ഞാനിന്ന് കൊല്ലുമെടി..കുരുത്തം കെട്ടവളെ... എന്നും പറഞ്ഞു ഇക്ക എന്റെ കഴുത്തിലുള്ള പിടി മുറുക്കിയതും എനിക്ക് ശ്വാസം കിട്ടാതെയായി.... കുരിപ്പ് ഇന്നെന്നെ കൊല്ലുംന്നു തോന്നുന്നു...ബർത്ഡേ മിക്കവാറും ടെത്ത്ഡേ ആവും ന്നു തോന്നുന്നു....ഈ പ്രാന്തനെ പിടിച്ചു മാറ്റാൻ ഇവിടെ ആരും ഇല്ലേ.....പെട്ടന്ന് മർഷുക്ക വന്നു ഇക്കാനെ തളളി മാറ്റിയതും ഞാൻ കഴുത്തിൽ കൈ വെച്ച് ഫെബിക്കാനെ തുറുക്കനെ നോക്കി...... എന്താടാ നീ ഈ ചെയ്യുന്നെ..... അങ്ങനെ പിടിച്ചാ അവൾ ചത്തു പോവില്ലേ....പിന്നേ ഞാൻ വിധവൻ ആയി പോവൂലേന്നും പറഞ്ഞു ഇക്ക എന്നെ ഇടം കണ്ണിട്ട് നോക്കിയതും അതന്ന് ഞാൻ പറഞ്ഞത് എനിക്ക് തിരിച്ചടിച്ചതാന്ന് മനസ്സിലായി.... ആ നിനക്ക് ഇതിലേറെ നല്ല പെൺകുട്ടിയെ ഞാൻ കണ്ട് പിടിച്ചു തരും..... സന്ദർഭം നോക്കാതെ വായിട്ടലക്കുന്ന ഇവളെ കൊല്ലാ വേണ്ടേ..... എന്നൊക്കെ ഇക്ക പറഞ്ഞതും എനിക്ക് ദേഷ്യവും കരച്ചിലും ഒക്കെ വന്നു.... ഞാൻ കരഞ്ഞോണ്ട് അവിടുന്നു റൂമിലേക്ക് ഓടി......

മിന്നു കരഞ്ഞോണ്ട് ഓടി പോയതും എനിക്ക് ദേഷ്യം കയറി ഞാൻ ഫെബിന്റെ പുറത്ത് അടാർ അടി കൊടുത്തു .. നല്ലൊരു ദിവസമായിട്ട് നീ അവളെ കരയിപ്പിച്ചല്ലോ.... പാവം.....അവളത് പറഞ്ഞെങ്കിലെന്താ എന്നയാലും ഒരു ദിവസം എല്ലാരും അത് അറിയും...അത് കുറച്ച് നേരത്തെ ആയെന്ന് കരുതിയാ പോരെ..എന്തൊക്കെ ആയിരുന്നു അവളി വീടിന്റെ വിളക്കാണ്.സങ്കടപ്പെടുത്തരുത്...ചക്കയാണ് മാങ്ങയാണ്...എന്നിട്ട് നീ ഇപ്പൊ എന്താടാ പട്ടി ചെയ്തേ....എന്നും പറഞ്ഞു ഞാൻ അവന്റെ കോളറിൽ പിടിച്ചതും ഷാനു വന്നെന്നെ പിടിച്ചു മാറ്റി.... എന്റെ പൊന്നു മർഷുക്ക നിങ്ങക്ക് ഇവരെ കുറിച്ച് അറിയില്ല....എല്ലാ വർഷവും ഈ ഡേ ഫെബിക്ക മിന്നൂനെ എന്തെങ്കിലും പറഞ്ഞു സങ്കടപ്പെടുത്തും അവളത് കേട്ട് മുഖവും വീർപ്പിച്ചു റൂമിൽ പോയി കുറച്ചു നേരം ഇരിക്കും.അത് കഴിഞ്ഞു ഇക്ക കൊടുത്ത ഗിഫ്റ്റ് എടുത്ത് ഇക്കാന്റെ റൂമിൽ തന്നെ കൊണ്ട് വെക്കും.ദേഷ്യം തീർന്നാൽ അവള് തന്നെ അത് റൂമിൽ നിന്ന് പൊക്കും.....ഇത് കണ്ട് കണ്ട് മടുത്തു....അതോണ്ടല്ലേ ഞാൻ ഒന്നിലും ഇടപെടാത്തെ ...

എന്നൊക്കെ ഷാനു പറഞ്ഞു കഴിഞ്ഞതും ഞാൻ ഫെബിനെ നോക്കി ഒന്നിളിച്ചു കൊടുത്തു.... കൂടുതൽ ഇളിക്കല്ലേ മോനെ....നിനക്കുള്ളത് ഞാൻ തരാം വെയിറ്റ്.. സോറി അളിയാ.....ഒരു കയ്യബദ്ധം....നീ ക്ഷമി.....എനിക്കറിയോ നിങ്ങൾ ഇങ്ങനെയൊക്കെ ആണെന്ന്..... നീ പോടാ മർശു തെണ്ടി... എന്റെ പുറം പള്ളി പുറം ആക്കിയതും പോരാ അവന്റെ ഒരു കോറി..... തമ്മിൽ ഓരോന്ന് പറഞ്ഞു വഴക്കിടുന്ന നേരത്താണ് ചർച്ച അവസാനിപ്പിച്ചു എല്ലാരും അകത്തേക്ക് വന്നത്..... അവരുടെ തീരുമാനം എന്താവും ന്നറിയാനുള്ള ആകാംഷയിലാണ് എല്ലാരും..... മുർഷിയും ഫെബിയും നല്ല ടെൻഷനിൽ നിക്കുന്നുണ്ട്. ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി നിങ്ങടെ കല്യാണവും ഇവരൊപ്പം തന്നെ നടത്താന്ന് ഉപ്പ പറഞ്ഞതും മിന്നൂന്റെ ഉപ്പയും അതെ എന്ന് തലയാട്ടി..... പക്ഷേ കണ്ടീഷനിൽ ഒരു മാറ്റവും ഇല്ല.... A+ അത് നിർബന്ധമാണെന്ന് ഉപ്പ പറഞ്ഞതും ഞാൻ ഫെബിയെ നോക്കി ചിരിച്ചു.... അത് കണ്ട് അവൻ എന്നെ തുറുക്കനെ നോക്കിയതും ഞാൻ ചിരി നിർത്തി നിഷ്കു ഭാവത്തിൽ അവനെ നോക്കി....

അല്ല മിന്നു എവിടെ...... മുർഷിക്ക് വള ഇട്ട് കൊടുക്കണ്ടേ.... അത് പതിവ് പരിപാടി തന്നെ അമ്മായി.... ഫെബിക്കയോട് വഴക്കിട്ട് മുകളിലേക്ക് പോയി..... എന്ന് ഷാനു പറഞ്ഞതും അവളെ ഉമ്മ ഫെബിയെ ഒന്ന് രൂക്ഷമായി നോക്കി...അത് കണ്ട് അവൻ എന്റെ ബാക്കിലേക്ക് നിന്നു.... മെഹറു പോയി മിന്നൂനെ കൂട്ടി വാ... ആ ഉമ്മാ.....ഞാൻ പോയി കൂട്ടിട്ട് വരാം.... കുറച്ച് കഴിഞ്ഞു അവർ രണ്ടും കൂടെ താഴേക്ക് ഇറങ്ങി വന്നു.....പെണ്ണിന്റെ മുഖം ബലൂൺ പോലെ വീർത്തിട്ടുണ്ട്... പരിപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി..... വീട്ടിൽ എത്തിയതും ഒന്നും നോക്കിയില്ല കുറച്ചു നേരം കിടന്നുറങ്ങി.... പിന്നെ രാത്രി ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് എണീറ്റെ.... ഫുഡും കഴിച്ചു റൂമിൽ എത്തി.... ഇത്രേം നേരം ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല..... ഫോണിൽ വല്ലതും കണ്ടിരിക്കാന്ന് കരുതി ഫോൺ എടുത്തതും ഒരുപ്പാട് മെസ്സേജും മിസ്സ്ഡ് കാളും ഉണ്ട്.

കൂടുതൽ നമ്മളെ പെണ്ണിന്റെയാ..... ഇവൾ വാട്സ്ആപ്പ് ഒക്കെ എടുത്തോ..... ചാറ്റ് ലിസ്റ്റ് എടുത്ത് നോക്കിയതും ആദ്യം നല്ല രീതിയിൽ ഇക്കാന്നൊക്കെ വിളിച്ച പെണ്ണ് പിന്നേ... തെണ്ടി പട്ടി ന്നൊക്കെ അയച്ചിട്ടുണ്ട്.....കാൾ എടുക്കാത്തത് കൊണ്ടാവും. ഞാൻ ചിരിച്ചോണ്ട് അവൾക്ക് തിരിച്ചു വിളിച്ചു... ആദ്യം പെണ്ണ് കുറെ ചൂടായെങ്കിലും പിന്നേ വീഡിയോ കാൾ ഒക്കെ ചെയ്ത് പെണ്ണിനെ തണുപ്പിച്ചു. നേരം വെളുക്കും വരെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു.... പിന്നേ ഉറങ്ങാനുള്ള ടൈം ഇല്ലാത്തോണ്ട് വേഗം റെഡി ആയി ജോഗിങ്ങിനു പോയി...... ഫെബിക്കാനോടുള്ള ദേഷ്യത്തിന് അവൻ തന്ന ഫോൺ എടുത്തു അവന്റെ മുന്നിലേക്ക് ഇട്ട്...... എനിക്ക് വേണ്ടാ നിന്റെ ഗിഫ്റ്റ് എന്നൊക്കെ പറഞ്ഞു പോരാൻ നിന്നതും.... അവൻ വേണ്ടെങ്കി വേണ്ടാ.... നിനക്ക് മർഷൂനെ കണ്ടു സംസാരിക്കാലോന്നൊക്കെ കരുതി നല്ല ഫോൺ വാങ്ങിയതാ..... അങ്ങനെ ഫോണിന്റെ ഓരോ കോളിറ്റി പറഞ്ഞു കൊണ്ട് അവൻ എന്നെ പിരി കയറ്റിയതും ഞാൻ പിന്നൊന്നും നോക്കിയില്ല.... അവന്റെ കയ്യിന്നു ഫോൺ തട്ടി പറിച് റൂമിലേക്ക് ഓടി.....

.എന്നിട്ട് എല്ലാം ക്ലിയർ ആക്കി..... നമ്മടെ പാമ്പിനെ പെട്ടിയിലിട്ട് പൂട്ടി....ആദ്യം തന്നെ മർഷുക്കാക്ക് മെസ്സേജ് അയച്ചു.റിപ്ലൈക്ക് ഒരുപാട് നേരം കാത്തിരുന്നു ഓൺലൈൻ വരാതിരുന്നപ്പോ കാൾ ചെയ്ത് അതും എടുത്തില്ല ആകെ ദേഷ്യം വന്നു കിട്ടിയ തെറി മുഴുവൻ ടെക്സ്റ്റ്‌ ചെയ്തു താഴേക്ക് ഇറങ്ങി മെഹറുത്താനോട്‌ കുറച്ചു നേരം സംസാരിച്ചിരുന്നു....ഫുടൊക്കെ കഴിച്ചിട്ട് ആണ് പിന്നെ മുകളിലേക്ക് കയറിയെ....റൂം ലോക്ക് ചെയ്ത് തിരിഞതും ഫോൺ റിങ് ചെയ്ത് മർഷുക്ക ആണെന്ന് കണ്ടതും വേഗം എടുത്ത് സംസാരിച്ചു.....നേരം വെളുത്തിട്ട് ഉറങ്ങിയത് തന്നെ അതോണ്ട് എണീക്കാൻ തോന്നുന്നും ഇല്ലാ.....പിന്നേ കോളെജിന്റെ കാര്യം ആലോജിച്ചപ്പോ വേഗം റെഡിയായി ഷാനുവിനേം പിക് ചെയ്തു കോളേജിലേക്ക് വിട്ടു....അവിടെ എത്തി എന്റെ ആദ്യ ലക്ഷ്യം സാനിയെ കണ്ടു സംസാരിക്ക എന്നതായിരുന്നു.....ഷഹൽ പറഞ്ഞതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോന്ന് അറിഞ്ഞേ പറ്റൂ.... ഇന്നലെ വീട്ടിൽ വന്നപ്പോ മുതൽ അവൾ എടെക്ക് എന്നെ തന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടതാ....

മൈൻഡ് ചെയ്യാതിരുന്നത് അവളെ ഒറ്റക്ക് കിട്ടാനാ....ക്ലാസ്സിൽ എത്തിയതും മുർഷിയും സാനിയും സംസാരിച്ചിരിക്കുന്നതാണ് കണ്ടത് അവർക്കൊന്നു ചിരിച്ചു കൊടുത്തു ബാഗ് അവിടെ വെച്ചു..... സാനി നീ എന്റെ കൂടെ ലൈബ്രററി വരെ ഒന്ന് വരോ...... ഒരു ബുക്ക്‌ നോക്കാനാ ന്ന് പറഞ്ഞതും അവളൊരു പ്രേത്യേക ഭാവത്തിൽ എന്നെ നോക്കി വരാന്ന് പറഞ്ഞു.....ഞാൻ അവളേം കൂട്ടി മീറ്റിംഗ് ഒക്കെ നടക്കുന്ന റൂമിലേക്ക് പോയി... സാനി.... നീ ഞങ്ങളിൽ നിന്ന് എന്തെങ്കിലും ഒളിക്കുന്നുണ്ടോ..... ഞാനോ..........എന്ത്‌...... ഞാനൊന്നും ഒളിച്ചു വെക്കുന്നില്ലന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു..... സാനി നിന്റെ ഈ പതർച്ചയിൽ തന്നെ മനസ്സിലാവുന്നുണ്ട് നീ പറഞ്ഞത് കള്ളം ആണെന്ന്..... എന്നോട് ഷഹൽ ഒരു കാര്യം പറഞ്ഞു....എന്ന് പറഞ്ഞതും അവൾ പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കി..... അത് സത്യമാണോന്ന് എനിക്ക് അറിയണം സാനി......പറ..... ന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു കുലുക്കിയതും അവൾ കരഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു.......

പറയാം മിന്നു പറയാം. അല്ലെങ്കിലും ആരോടെങ്കിലും എനിക്കിതൊക്കെയൊന്നു പറയണം...ഇല്ലെങ്കിൽ മനസ് നീറി ഞാൻ ചത്തു പോവും.....അവൾ എന്നിൽ നിന്ന് അകന്നു മാറി കണ്ണൊക്കെ തുടച്ച് ഒരു ചെയറിൽ പോയിരുന്നു.....ഞാനും അവൾക്ക് അടുത്ത് പോയി ഇരുന്നു..... മിന്നു ഞാൻ ഈ പറയുന്ന കാര്യങൾ ഒരിക്കലും മറ്റൊരാൾ അറിയരുത്.... അറിഞ്ഞാ അതെന്റെ ലക്ഷ്യങ്ങൾക്ക് തടസ്സമാവും..... ഇല്ല സാനി ഞാൻ നിനക്ക് വാക്ക് തരുവാ.... ഞാൻ കാരണം ഇതൊരാളും അറിയില്ല..... നിനക്കെന്നെ വിശ്വസിക്കാം.... മ്മ്മ്..... ഷഹൽ ആട്ടിൻ തോലിട്ട ചെന്നായ ആണവൻ.... ഉപ്പാനോടും ഉമ്മനോടും വാശി പിടിച്ചു ഹോസ്റ്റലിൽ നിന്നു പഠിക്കണംന്നു പറഞ്ഞു ഞാൻ ബാംഗ്ലൂർക്ക് വണ്ടി കയറി....ആ തീരുമാനം ആയിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ തെറ്റ്.... ട്രെയിനിൽ വെച്ചാണ് ആദ്യമായിട്ട് ഞാൻ അവനെ കാണുന്നത്....എന്റെ സീറ്റും അവന്റെ സീറ്റും അടുത്തായിരുന്നു.....ഞാൻ ആരെയും മൈൻഡ് ചെയ്യാതെ ഫോണിൽ ഗെയിം ഒക്കെ കളിച്ചിരുന്നു.പെട്ടന്നാണ് ഫോൺ ഓഫായത്. ഇനിപ്പോ ഉപ്പ വിളിക്കുമ്പോ ആകെ ടെൻഷൻ ആവോലോ.....

അപ്പൊഴാണ് ഷഹലിന്റെ കയ്യിൽ പവർ ബാങ്ക് കണ്ടത്..... അവനോട് ചോദിച്ചപ്പോ തന്നെ അവൻ അതെടുത്തു എനിക്ക് തന്നു..... പിന്നെ ഓരോന്ന് പറഞ്ഞു ഞങ്ങൾ കൂട്ടായി..... ബാംഗ്ലൂർ എത്തിയതും ഞങ്ങളെ ഹോസ്റ്റലിന്റെ തൊട്ടടുത്ത് തന്നെയാണ് അവന്റെ ഓഫീസ് എന്ന് പറഞ്ഞു..... അതൊക്കെ അവന്റെ വെറും നമ്പർ ആണെന്ന് അറിയാൻ ഞാൻ ഒരുപ്പാട് വൈകി പോയി...... എന്റെ നമ്പർ ഞാൻ ഹോസ്റ്റലിൽ കയറുന്നതിനു മുൻപ് തന്നെ അവന് കൊടുത്തു..... പിന്നേ എപ്പോഴും വിളിക്കും കോളേജ് ഇല്ലാത്ത ടൈമിൽ അവന്റെ കൂടെ ആവും ഫുൾ ടൈം.....അങ്ങനെ അവൻ എന്റെ മനസ്സിൽ കുടിയേറി....എന്റെ ഇഷ്ട്ടം ഞാൻ അവനോട് പറഞ്ഞതും അവൻ അത് പെട്ടെന്ന് തന്നെ അക്‌സെപ്റ്റ് ചെയ്തു.....പിന്നീടങ്ങോട്ട് അവൻ മാത്രമായി എന്റെ ലോകം. ഒരു ദിവസം അവൻ എന്നെ കാണണംന്ന് പറഞ്ഞു വാശി പിടിച്ചതും എന്നോടുള്ള സ്നേഹം കൊണ്ടല്ലേന്ന് കരുതി ഞാൻ അവന് ഹോസ്റ്റലിൽ കയറാനുള്ള വഴി ഒരുക്കി കൊടുത്തു.....

.അന്ന് രാത്രി...അവനോടുള്ള വിശ്വാസത്തിൽ എന്നെ മുഴുവനായിട്ട് ഞാൻ അവന് സമർപ്പിച്ചു.....അതിൽ എനിക്ക് ഒട്ടും കുറ്റബോധം തോന്നിയില്ല.കാരണം എന്റെ ജീവന്റെ പാതിയായി ഞാൻ അവനെ കണ്ടിരുന്നു.അവൻ അല്ലാതെ മറ്റാർക്കും കഴുത്ത് നീട്ടി കൊടുക്കില്ലാന്ന് അവനെ മനസ്സിൽ കുടിയിരുത്തിയത് മുതൽ ഞാൻ തീരുമാനിച്ചതായിരുന്നു......അന്ന് ഇറങ്ങി പോന്ന അവനെ പിന്നേ ഞാൻ കണ്ടില്ല....ഫോണിലേക്ക് വിളിച്ചിട്ടാണേൽ സ്വിച്ച് ഓഫ്‌. ഓഫീസിൽ ചെന്ന് അന്വേഷിച്ചപ്പോ അങ്ങനൊരാൾ അവിടെ വർക്ക്‌ ചെയ്യൂന്നില്ലെന്ന് പറഞ്ഞു..... അപ്പൊ മുതൽ എനിക്ക് മനസ്സിലായി ഇത്രേം നാളും ഞാൻ ചതിക്കപ്പെടുവായിരുന്നെന്ന്.. അവൻ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമായിരുന്നെന്ന്..... എല്ലാം കൂടെ ആകെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി....എങ്ങനെയൊക്കെയോ ഹോസ്റ്റലിൽ എത്തി.....

ബെഡിൽ കിടന്നു പൊട്ടി കരഞ്ഞു...... ആ ദിവസം ഞാൻ ആ ഇരുപ്പ് തുടർന്നു.ഹോസ്റ്റലിൽ എനിക്ക് ഫ്രെണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല.... ആരോടും ഞാൻ കൂട്ടുകൂടിയില്ല..... അവനിൽ മാത്രമായിട്ട് ഒതുങ്ങാനായിരുന്നു എനിക്കിഷ്ടം...... അത്രക്ക് ഞാൻ അവനിൽ അടിമപെട്ട് പോയിരുന്നു.....രണ്ടാമത്തെ ദിവസവും കുളിയും ഭക്ഷണം കഴിക്കലും ഒന്നും ഇല്ലാതെ ഞാൻ അതെ കിടത്തം കിടന്നു..... പെട്ടന്ന് ഫോൺ റിങ് ചെയ്തതും ഞാൻ അവനാവുമെന്ന് കരുതി...... പക്ഷെ അതൊരു അറിയാത്ത നമ്പർ ആയിരുന്നു..... എടുക്കണോ വേണ്ടയോ എന്ന് കുറച്ച് നേരം ചിന്തിച്ചു...... പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ അറ്റൻഡ് ചെയ്തു...... മറു തലക്കലുള്ള ആൾ പറയുന്നത് കേട്ടതും ഞാൻ ബെഡിൽ നിന്നു എഴുന്നേറ്റു............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story