❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 38

enikkay vidhichaval

രചന: SELUNISU

എടുക്കണോ വേണ്ടയോ എന്ന് കുറച്ച് നേരം ചിന്തിച്ചു...... പിന്നെ രണ്ടും കല്പ്പിച്ചു ഫോൺ അറ്റൻഡ് ചെയ്തു...... മറു തലക്കലുള്ള ആൾ പറയുന്നത് കേട്ടതും ഞാൻ ബെഡിൽ നിന്നു എഴുന്നേറ്റു...... പറ്റിച്ചു കടന്നു കളഞ്ഞു ലേ അവൻ......വിടരുത്...പകരം വീട്ടണം.....തന്റെ ജീവിതം നശിപ്പിച്ചവനെ കൊന്ന് കളയണം....ഇനി ഒരു പെൺകുട്ടിക്കും തന്റെ അവസ്ഥ ഉണ്ടാവരുത്.... ഞാൻ ആരാണോ എന്താണോ അതൊന്നും ഇയാൾ അറിയണ്ട.....ഒന്ന് മാത്രം അറിഞ്ഞാ മതി....ഞാനുണ്ടാകും കൂടെ....ഈ നമ്പർ സേവ് ചെയ്തു വെച്ചേക്ക്.....ഈ കാൾ കട്ട്‌ ആയാൽ ഉടൻ തനിക്കൊരു മെസ്സേജ് വരും.....തനിക്ക് ഇപ്പൊ ഏറ്റവും വിലപ്പെട്ട ഒന്ന്.... എന്നും പറഞ്ഞു അയാൾ കട്ട് ആക്കിയതും അപ്പോ തന്നെ ഫോണിലേക്ക് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു.എടുത്ത് നോക്കിയപ്പോ അത് ഷഹലിന്റെ അഡ്രസ് ആയിരുന്നു...

എന്തോ അയാളിലൂടെ ഒരു എനർജി കിട്ടിയത് പോലെ..... അയാൾ പറഞ്ഞ പോലെ ഇനി ഒരു പെണ്ണിനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവാൻ പാടില്ല.....ഓരോ ഡേ കഴിയും തോറും അയാൾ എന്നിലേക്ക് ഓരോന്ന് പറഞ്ഞു എന്നെ പുതിയൊരാളാക്കി മാറ്റി....... അവൻ നാട്ടിൽ എത്തിയ വിവരം കിട്ടിയതും അയാൾ എന്നോട് ബാംഗ്ലൂർ വിട്ടു വരാൻ പറഞ്ഞു....പക്ഷെ ഇപ്പൊ തന്നെ ഇവിടുന്ന് പോന്നാൽ ഉമ്മനോടും ഉപ്പാനോടും എന്ത് മറുപടി പറയുംന്ന് ആലോജിച്ചിരുന്നു...അപ്പോഴാണ് മർഷുക്ക വിളിച്ചു നിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.ഒരു പിടി വള്ളി കിട്ടിയ പോലെ ഞാൻ ഓക്കേ പറഞ്ഞു അവിടുന്നു പുറപ്പെട്ടു....ഇവിടെ എത്തിയിട്ട് പിന്നേ അയാൾ എനിക്ക് കാൾ ചെയ്തിട്ടില്ല....ബട്ട്‌ അവന്റെ എല്ലാ പ്ലാൻസും എനിക്ക് മെസ്സേജ് വഴി കിട്ടി കൊണ്ടിരുന്നു...കാന്റീനിൽ വെച്ച് നീ അന്ന് അവനെ കാണിച്ച് തന്നപ്പോ ആദ്യം പേടി തോന്നി.....അതാ പെട്ടന്ന് ഓടി പൊന്നേ....നിനക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് അന്ന് ഞാൻ വോമിറ്റ് ചെയ്യുന്നത് പോലെ കാണിച്ചത്....

നിന്നെ അവൻ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം..കാരണം നിന്റെ കൂടെ മർഷുക്ക ഉണ്ട്.. നിന്റെ ഇത്താടെ മേരെജിന് എന്നെ കണ്ടപ്പോ അവനൊന്നു ഞെട്ടിയിട്ടുണ്ട്..അന്ന് രാത്രി അവൻ എന്നെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയിരുന്നു......ജീവിതം മടുത്ത എനിക്ക് ഇനി എന്തിന് അവനെ പേടിക്കണം..... തീർക്കും ഞാൻ അവനെ എന്റെ കൈ കൊണ്ട് തന്നെ...... എല്ലാം കഴിഞ്ഞു കേട്ടപ്പോ അവളോട് എന്ത് പറയണംന്ന് കിട്ടുന്നില്ല..... സാനി ഇത്രേം സങ്കടം ഉള്ളിലുണ്ടായിട്ടും എങ്ങനെയാ നിനക്ക് മറ്റുള്ളവരുടെ മുമ്പിൽ ഇങ്ങനെ പിടിച്ചു നിക്കാൻ പറ്റുന്നെ.... അത് നമ്മൾ പെണ്ണുങ്ങൾക്കുള്ള കഴിവല്ലെ...... കടലോളം സങ്കടം ഉള്ളിലുണ്ടെങ്കിലും അത് ഉള്ളിൽ ഒതുക്കി വെക്കാൻ നമ്മൾ ഗേൾസിനു മാത്രേ കഴിയൂ....എന്റെ ഉമ്മയും ഉപ്പയും ഞാൻ കാരണം സങ്കടപ്പെടാൻ പാടില്ല.... പിന്നേ എന്റെ ഇന്നത്തെ ഈ മാറ്റം അത് പേരും പോലും അറിയാത്ത എന്റെ ആ കാളർക്കുള്ളതാ....ഷഹലിനുള്ള പണി ഞങ്ങൾ തുടങ്ങി കഴിഞ്ഞു... അതെന്താ.... അതൊന്നും മോളിപ്പോ അറിയണ്ട....

ഓ....ഓക്കേ... അയാൾ ആരാന്ന് നീ അന്വേഷിച്ചില്ലേ... നോ..... സമയമാവുംബോ എന്റെ മുന്നിലെക്കെത്തും ന്ന് പറഞ്ഞിട്ടുണ്ട്....കാണാൻ ഒരുപ്പാട് ആഗ്രഹം ഉണ്ട്.... എന്താ മോളെ കാളർ മനസ്സിൽ കൂടി പറ്റിയോ..... അറിയില്ല മിന്നു....എന്നെ പോലെ എല്ലാം നഷ്ട്ടപെട്ടവൾക്ക് അങ്ങനെയുള്ളൊരു ആളെ ആഗ്രഹിക്കാൻ പറ്റോ......ന്നും പറഞ്ഞു അവൾ മുഖം പൊത്തി കരഞതും അവളെ അവസ്ഥ ആലോജിച്ചു നെഞ്ച് നീറുന്നുണ്ടായിരുന്നു.... ഒപ്പം ഷഹലിനെ കൊല്ലാനുള്ള ദേഷ്യവും... സാനി..... എല്ലാ ആണുങ്ങളും ഒരുപോലെ ആവില്ല. ചിലർക്ക് മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള കഴിവ് ഉണ്ട്.... സ്ത്രീകളെ ബഹുമാനിക്കാനുള്ള മനസ്സും....കേട്ടിടത്തോളം നിന്റെ കാളർ അങ്ങനെയൊരാളാ... നിന്നെ അയാൾ സ്വീകരിക്കും..... ഇല്ല മിന്നൂ എന്റെ ലൈഫിൽ ഇനി അങ്ങനൊരു പ്രതീക്ഷ അതെനിക്കില്ല...അതൊക്കെ വിട് വാ പോകാം.... ഇല്ലേൽ അവർ നമ്മളെ തിരഞ്ഞു ഇങ്ങോട്ട് വരും.... ന്നും പറഞ്ഞു അവൾ കണ്ണൊക്കെ അമർത്തി തുടച്ച് മുഖത്തു ഒരു പുഞ്ചിരി ഫിറ്റാക്കി എന്നെ നോക്കി പുരികം പൊക്കി കാണിച്ചു....

അതിന് ഞാൻ അവൾക്ക് ഒന്ന് ചിരിച്ചു കൊടുത്തതും അവളെനിക്ക് സൈറ്റ് അടിച്ചു കാണിച്ചു എന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നടക്കാൻ തുടങ്ങിയതും പെട്ടന്ന് അവൾ നടത്തം സ്റ്റോപ്പിട്ടു. അത് കണ്ട് ഞാൻ അവളെ മുഖത്തേക്ക് നോക്കി..ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്. ഞാൻ ഡോറിന്റെ അങ്ങോട്ട് നോക്കിയതും അവിടെ ഉള്ള ആളെ കണ്ട് സാനിയുടെ കയ്യിൽ മുറുക്കി പിടിച്ചു...... ഷഹൽ.... ഇത്രേം ദിവസം ഒരു സമാദാനം ഉണ്ടായിരുന്നു.... അത് പോയി കിട്ടി.... ഇത്രേം വേഗം ഇവന്റെ അസുഖം ഒക്കെ മാറിയോ.. .. അവൻ കയ്യ് രണ്ടും കൊട്ടി ഞങ്ങളെ അടുത്തേക്ക് വന്നു.... ആഹാ....രണ്ടുപേരും ഉണ്ടല്ലോ.. നമ്മുടെ ഫ്ലാഷ് ബാക്ക് നീ ഇവൾക്ക് പറഞ്ഞു കൊടുത്തോ സാനി.... ഇനി അവൾ അറിഞ്ഞാലും കുഴപ്പം ഇല്ലാ.... മ്മ്മ് നീ ബാംഗ്ലൂർന്ന് എന്നെ തേടി ഇങ്ങോട്ട് വരുംന്ന് ഞാൻ കരുതിയില്ല.

നീ പഴയതിനേക്കാളും ഗ്ലാമർ കൂടിയിട്ടുണ്ടല്ലോ. എന്തായാലും നീ ഒരടിപൊളി പീസ് ആയിരുന്നു. അന്നത്തെ കിക്ക് വിട്ടു കിട്ടാൻ ഒരുപ്പാട് ടൈം എടുത്തുന്നും പറഞ്ഞു അവൻ ചിരിച്ചതും സാനി എന്റെ കൈ വിടുവിച്ചു അവന്റെ കരണ കുറ്റി നോക്കി ഒന്നു കൊടുത്തു..... അടികൊണ്ട് അവൻ ഒന്ന് ബാക്കിലേക്ക് പോയി..... ഇതുവരെ യുള്ള ദേഷ്യം മുഴുവൻ അവൾ ഒന്നിച്ച് കൊടുത്തതാണെന്ന് അവന്റെ നിൽപ്പിൽ നിന്നു മനസ്സിലായി.... അവൻ കവിളിൽ കൈ വെച്ച് അവളെ രൂക്ഷമായി നോക്കി..... ഡീ....... ഒച്ചവെക്കണ്ട മോനെ.... നീ പറയുന്ന എല്ലാം കേട്ട് നിന്നിരുന്ന ഒരു സാനി ഉണ്ടായിരുന്നു.... നിന്നെ ഒരുപ്പാട് വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നവൾ. പക്ഷേ ഇപ്പൊ അങ്ങനല്ല... ഓർത്തു വെച്ചോ എന്റെ ലൈഫ് നശിപ്പിച്ച നിന്നെ ഞാൻ അധിക കാലം ഈ ഭൂമിയിൽ വാഴിക്കില്ല... ന്നും പറഞ്ഞു അവൾ അവിടുന്നു നടന്നു നീങ്ങിയതും അവൻ അവളെ കൈ പിടിച്ചു വലിച്ചു ചുമരിനോട്‌ ചേർത്ത് നിർത്തി അവളെ കവിളിൽ കുത്തി പിടിച്ചു...

ഡീ.... പുന്നാര മോളെ നീ എന്നെ തല്ലാൻ മാത്രം ആയോ..... നീ എത്ര മാറിയാലും ഷഹലിന് വെറും പുല്ലാ.... നിന്നെ ഒന്നൂടെ എനിക്ക് വേണം അതോണ്ട് വെറുതെ വിടുന്നു. കൂടെ ദേ ഇവളെയും ന്നും പറഞ്ഞു അവൻ എന്നെയും ചേർത്ത് പിടിച്ചതും എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി..... ആണിന്റെ കൈ കരുത്തിന് മുന്നിൽ ജയിക്കാൻ നിങ്ങളായിട്ടില്ല..... എന്നും പറഞ്ഞു ഞങ്ങളിലുള്ള പിടി മുറുക്കിയതും രണ്ടും കല്പ്പിച്ചു അവന്റെ കയ്യിൽ നിന്നു കുതറി മാറി അവന്റെ സെന്റർ ബോൾട്ട് നോക്കി ഒരു തൊഴി കൊടുത്തതും അവൻ സാനിയുടെ പിടിത്തം വിട്ട് കുനിഞ്ഞിരുന്നു..... അത് കണ്ട് ഞാനും സാനിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു.... അച്ചൂടാ.... സാനി ദേ നോക്ക് വീര ശൂര പരാക്രമി കിടന്ന് ഡാൻസ് കളിക്കുന്നു...... എന്ത് രസം കാണാൻ..... സ്നേഹമുള്ള ആണിന്റെ കൈ കരുത്തിന് മുന്നിൽ പെണ്ണ് അടിയറവ് പറയും. നിന്നെ പോലുള്ള ചെറ്റകൾക്ക് മുമ്പിൽ അല്ല.....പിന്നേ അന്ന് ഞാൻ തളർന്നത്. നിന്നെ ഞാൻ അത്രേം വിശ്വസിച്ചിരുന്നു..

ആ വിശ്വാസം ഒറ്റ നിമിഷം കൊണ്ട് നീ കളഞ്ഞപ്പോ തകർന്നു പോയി ഞാൻ......പക്ഷേ ഇനി നിന്റെ മുന്നിൽ ഒന്ന് തലകുനിക്ക കൂടി ചെയ്യില്ലാ.... ന്നൊക്കെ അവനോട് നാലു ഡയലോഗ് അടിച്ചതും പെട്ടന്ന് ഒരു കയ്യടി കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കിയതും മർഷുക്കയും ഫാസിക്കയും ആയിരുന്നു..... ഫാസിക്ക എന്റെ അടുത്തേക്ക് വന്നു എന്നെ ചേർത്ത് പിടിച്ചു..... മോളെ മിന്നു നിന്നെ പോലെ ഒരു പെങ്ങളെ കിട്ടിയത് എന്റെ ഭാഗ്യം ആണെടി .... നന്നായി വരും...ന്നും പറഞ്ഞു ഫാസിക്ക എന്റെ തലയിൽ കൈ വെച്ച് പറഞ്ഞതും ഞങ്ങൾ പൊട്ടിചിരിച്ചു... മർഷുക്ക ഷഹലിന്റെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ചു എണീപ്പിച്ചു അവിടെയുള്ള ചെയറിൽ ഇരുത്തി.... ഇനിയെങ്കിലും ഒന്ന് നന്നാവാൻ നോക്ക് മോനെ.... അല്ലേൽ ഞങ്ങളെ കയ്യിന്ന് ഇനിയും നീ വാങ്ങിച്ചു കൂട്ടും..... വേദന മാറുമ്പോ മോൻ എഴുന്നേറ്റു പോരെ......

ഞങ്ങൾ പോവാന്നും പറഞ്ഞു പോന്നതും അവൻ അവിടെയുള്ള ചെയർ തട്ടി തെറിപ്പിച്ചു. അത് കണ്ട് അവനെ ഒന്ന് പുച്ഛിച്ചു ചിരിച്ചു ഞങ്ങൾ ക്ലാസ്സിലോട്ട് വിട്ടു....അന്ന് മുഴുവൻ ഓണം സെലിബ്രേഷനെ കുറിച്ചുള്ള ചർച്ച ആയിരുന്നു ക്ലാസ്സിൽ. ഡ്രെസ് കോഡ് ഓരോരുത്തർ ഓരോ കളർ പറഞ്ഞു തല്ലായി... ലാസ്റ്റ് മർഷുക്ക ഒരു കളർ പറയാന്നു പറഞ്ഞതും എല്ലാരും അത് സമ്മതിച്ചു.... ബോയ്സിന് ബ്ലു കളർ ഷർട്ടും വൈറ്റിൽ ബ്ലു ബോർഡർ ഉള്ള മുണ്ടും... ഗേൾസിന് ബ്ലു കളറിൽ വൈറ്റ് സ്റ്റോൺ വെച്ച ദാവണി.... എന്ന് പറഞ്ഞു തീർന്നതും എല്ലാരും കയ്യടിച്ചു പാസ്സാക്കി.... അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തിയതും ഇക്കാനെ വിളിച്ചു സ്വൈര്യം കെടുത്തി ഞങ്ങൾ എല്ലാരും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോയി..... അങ്ങനെ ഡ്രസ്സ്‌ എടുക്കലും ഫുഡ്‌ അടിയും ഒക്കെ കൂടെ ഇക്കാന്റെ പോക്കറ്റ് കാലിയാക്കി. പിന്നേ വീട്ടിൽ എത്തി ബെഡിലേക്ക് ഒരു മറിയൽ ആയിരുന്നു..... അപ്പോഴാണ് മർശുക്കാന്റെ കാൾ ചെയ്തത്..... ഡീ കൂതറെ...... കൂതറ നിങ്ങളെ കെട്ടിയോൾ..... ആ... കെട്ടിയോളെ തന്നെയാ വിളിച്ചേ...

. ദേ മർഷുക്ക.....ദേഷ്യം പിടിപ്പിക്കാതെ ഒന്നു വെച്ച് പോയേ.... അല്ലെങ്കിലെ വയ്യാ.... അച്ചൂടാ.... എന്ത് പറ്റി എന്റെ മിന്നൂന്.... ഇക്ക വരണോ.... അയ്യോ ബുദ്ധിമുട്ടാവില്ലേ.... ഏയ്.... എനിക്കൊരു ബുദ്ധിമുട്ടും ഇല്ലാ... എനിക്ക് ബുദ്ധിമുട്ടാവുംന്നാ പറഞ്ഞെ. കൊഞ്ചാതെ പോയി കിടന്നുറങ് മോനെ.... ഡീ.... ഡ്രസ്സ്‌ എടുത്തോ.....ഫെബിന്റെ പോക്കെറ്റ് കാലിയാക്കിലേ..... എപ്പോഴേലും അല്ലേ..... അതിനൊക്കെ തന്നാ ആങ്ങളമാർ.... മ്മ്മ്.... മിന്നു........ മ്മ്മ്.... ഡീ..... എന്താ....... അങ്ങനെ വാ തുറന്നു മിണ്ടു മോളെ.... എനിക്ക് നിന്നെ കാണണം ഞാൻ വരട്ടെ..... കൊല്ലും ഞാൻ... മര്യാദക്ക് കിടന്ന് ഉറങ്ങ്‌.ഞാൻ വെക്കുവാ..... ഫോൺ കട്ടാക്കിയാ ഞാൻ ഉറപ്പായും വരും....തൽക്കാലം നീ വീഡിയോ കാൾ ചെയ്യ്..... അതിനൊന്നു മൂളി കൊടുത്തു ഞാൻ ഇക്കാക്ക് കാൾ ചെയ്തു.....ഒരുപ്പാട് നേരം സംസാരിച്ചു അറിയാതെ ഉറങ്ങി പോയി.... പിറ്റേ ഡേ ക്ലാസ് ഇല്ലാത്തത് കൊണ്ട് ഫുൾ ടൈം ഇത്താന്റെ കൂടെ സ്പെൻഡ്‌ ചെയ്തു. അവൾ നാളെ പോവും. ഇനി ജുനുക്ക എന്ന് പറഞ്ഞു വിടാ ആവോ.....

ഞങ്ങൾ ഓരോന്ന് പറഞ്ഞിരിക്കുനതിനിടയിൽ ഷാനു കൂടെ വന്നത് ... പിന്നെ ഇത്താക്ക് സ്വൈര്യം കൊടുത്തിട്ടില്ല....തലങ്ങും വിലങ്ങും ഓരോന്ന് പറഞ്ഞു അവളെ വെറുപ്പിച്ചോണ്ടിരുന്നു..അവസാനം വെറുപ്പിക്കൽ സഹിക്കാതെ അവൾ എണീറ്റ് പോയതും ഞങ്ങളും ഞങ്ങളെ പാട് നോക്കി.... നാളെ ഓണം സെലിബ്രേഷൻ ആയത് കൊണ്ട് തന്നെ കോളേജിൽ പിടിപ്പത് പണിയുണ്ടായിരുന്നു ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും ടൈം ഒരുപാട് വൈകി. പിന്നെ മിന്നൂന് വിളിക്കാനൊന്നും നിന്നില്ല....വേഗം കിടന്നുറങ്ങി..... രാവിലെ തന്നെ എണീറ്റു ആദ്യം നോക്കിയത് ഫോണിലേക്കാ....മർഷുക്കാന്റെ കാൾ വല്ലതും ഉണ്ടോന്ന്.... എവിടെ ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല പാക്കരൻ.കോളേജിൽ എത്തട്ടെ കാണിച്ചു കൊടുക്കാം.....വേഗം ഫ്രഷ് ആയി യൂ ടൂബിൽ നോക്കി ദാവണിയൊക്കെ നല്ല ഭംഗിയിൽ ഉടുത്തു....

പിന്നേ അതിന് മാച്ചിങ് ആയ വളയും മാലയും.... അങ്ങനെ നല്ല മൊഞ്ചിൽ ഒരുങ്ങി താഴെക്കിറങ്ങി. എല്ലാവരും നന്നായിട്ടുണ്ടെന്നു പറഞ്ഞതും ഒരു താങ്ക്സ് പറഞ്ഞു ഷാനുനെ പിക് ചെയ്തു..... അവളും മൊഞ്ചത്തി ആയിട്ടുണ്ട്..... അത് പിന്നേ എന്റെ അല്ലേ ഫ്രണ്ട് അങ്ങനെ വരൂ.... ശോ എന്നെ കൊണ്ട് ഞാൻ തോറ്റു...... നിങ്ങൾ തോറ്റോ ഫ്രണ്ട്‌സ്...... കുറച്ച് കാലം ഇങ്ങള് നമ്മളെ സഹിക്കിൻ. അപ്പൊ ഞങ്ങൾ കോളേജിലേക്ക് പോട്ടെ..... ക്ലാസ്സിൽ എത്തിയതും എല്ലാവരും പൂക്കളം ഇടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങളെ കണ്ടതും സാനിയും മുർഷിയും ഓടി വന്നു സൂപ്പർ ന്നൊക്കെ പറഞ്ഞു കവിളിൽ പിച്ചി ഒരു പരുവം ആക്കി..... അവരോട് ഇപ്പൊ വരാംന്നും പറഞ്ഞു ഞാൻ മർശുക്കാനെ തപ്പി ക്ലാസിൽ നിന്നിറങ്ങി..അപ്പൊ ഒരു ക്ലാസ്സിൽ നിന്ന് പൊട്ടിച്ചിരി കേട്ടതും ഞാൻ ജനൽ വഴി നോക്കി... അവിടെ കണ്ട കാഴ്ച കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി.............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story