❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 39

enikkay vidhichaval

രചന: SELUNISU

 അപ്പൊ ഒരു ക്ലാസ്സിൽ നിന്ന് പൊട്ടിച്ചിരി കേട്ടതും ഞാൻ ജനൽ വഴി നോക്കി... അവിടെ നടക്കുന്ന കാഴ്ച കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി...... മർഷുക്ക ഒരു പെണ്ണിനോട്‌ ചിരിച്ചു കളിച്ചു സംസാരിക്കാ...നമ്മളോട് എപ്പോഴും ദേഷ്യം.കണ്ണിൽ കണ്ടവളുമാരോട് എപ്പോഴും ചിരിയും കളിയും...പടച്ചോനെ ഇതൊന്ന് പറഞ്ഞു കരയാൻ ആരുമില്ലേ ഇവിടെ.... ഏതാണാവോ ഈ പുതിയ അവതാരം...ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യന്റെ സമാദാനം കളയാൻ.നിക്കുന്നത് കണ്ടില്ലേ തൊട്ടുരുമ്മി ഇണക്കുരുവികളാന്നാ വിചാരം... ഇനി ഇവർ തമ്മിൽ എന്തേലും കണക്ഷൻ... ഏ..... കൊല്ലും ഞാൻ രണ്ടെണ്ണത്തിനേം... എന്നൊക്കെ സ്വയം പറഞ്ഞു ഞാൻ അവരെ അടുത്തേക്ക് ചെന്നു..... എന്നെ കണ്ടതും അവർ പെട്ടന്ന് സംസാരം നിർത്തി..... കണ്ടോ കണ്ടോ.... ഞാൻ പറഞ്ഞില്ലെ നിങ്ങളോട് ഇവർ തമ്മിൽ എന്തോ ചുറ്റികളി ഉണ്ട്..... മർഷുക്ക ഒന്നു വന്നേ......

എനിക്കൊരു കാര്യം പറയാനുണ്ട്.... ഞാൻ ഇപ്പൊ വരാം.. നീ പൊക്കോ.... അങ്ങനെയിപ്പോ പോണില്ല.... കുറെ നേരായല്ലോ രണ്ടും കൂടി.... ഏതാ മർശുക്ക ഈ കുട്ടി. നിന്റെ കുഞ്ഞമ്മേടെ നായർ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവളെ ഒന്നു തറപ്പിച്ചു നോക്കി... പെട്ടന്ന് ഇക്ക എന്റെ അരയിലൂടെ കയ്യിട്ടു എന്നെ ഇക്കാന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... ഇതാണ് എന്റെ കാന്താരി......ആയിഷ അയ്മിൻ.... ഓ....നിങ്ങടെ മിന്നു.....ആൾ കുറച്ച് കുശുമ്പ് ഉള്ള കൂട്ടത്തിൽ ആണല്ലേ..... ഐആം ജാസ്മിൻ.മർഷുക്കാന്റെ ഫ്രണ്ടിന്റെ പെങ്ങളാ.....പേടിക്കണ്ട ഞാൻ ഇയാളെ ഇക്കാനെ തട്ടിയെടുക്കില്ല..ഞാൻ എൻഗെജ്ട് ആണ്....എന്നും പറഞ്ഞു അവൾ കൈ നീട്ടിയതും ഞാൻ ശ്വാസം വലിച്ചു വിട്ടു അവൾക്ക് കൈ കൊടുത്തു.....പിന്നീടങ്ങോട്ട് ഒരു പരിജയപ്പെടൽ ആയിരുന്നു....ആൾ കാണുന്നത് പോലൊന്നും അല്ല.ഒരു പാവം ആണ്...ശോ വെറുതെ തെറ്റിധരിച്ചു.

അല്ലേലും ഇത് മിക്ക ഗേൾസിന്റെയും സ്വഭാവം ആണ്...ഓരോന്ന് ചിന്തിച്ചു കൂട്ടി വെറുതെ ബിപി കയറ്റും......കല്ല്യാണത്തിനു വിളിക്കണെന്നും പറഞ്ഞു അവൾ പോയതും ഇക്ക എന്റെ കഴുത്തിലേക്ക് ഒന്നു ഊതി.കഴുത്ത് ചുളുക്കി ഞാൻ ഇക്കാനെ നോക്കി.... ഡീ കുശുമ്പി....നീ ഒളിഞ്ഞു നോക്കുവായിരുന്നുലെ.. ഒളിഞ്ഞു നോക്കിയതൊന്നും അല്ല....ഞാൻ ഇക്കാനെ തിരഞ്ഞു പോന്നതാ.അപ്പോഴാ ഇവിടുന്ന് ഭയങ്കര ചിരിയും കളിയൊക്കെ കേട്ടു.അപ്പൊ ജസ്റ്റ്‌ ഒന്നു നോക്കി..... മ്മ്മ്...മനസ്സിലായി.... എന്ത് മനസ്സിലായെന്ന്.... എന്നേം അവളേം കണ്ടപ്പോ നീ തെറ്റിധരിച്ചല്ലേ.... അവൾക്ക് എന്നെ ഭയങ്കര ഇഷ്ട്ടായിരുന്നു.....അപ്പൊ ഞാൻ മൈൻഡ് ചെയ്തില്ല....ഇപ്പൊ അവളെ കാണാൻ നല്ല ഭംഗിയുണ്ട്ലേ.....മിസ്സായി....എന്നൊക്കെ പറഞ്ഞു ഇക്ക കൈ കുടഞ്ഞതും എനിക്കെന്തോ വല്ലാതെ ആയി.കണ്ണ് നിറയുന്നത് അറിഞ്ഞതും ഞാൻ തല താഴ്ത്തി പിടിച്ചു അവിടുന്ന് പോവാൻ വേണ്ടി തിരിഞ്ഞു.....

.പെട്ടന്ന് ഇക്ക എന്റെ അരയിലൂടെ കയ്യിട്ടു എന്നെ പൊക്കി അവിടെ ഉള്ള ടേബിളിൽ ഇരുത്തി എന്റെ താടി പിടിച്ചു ഉയർത്തി.... അയ്യേ.... എന്റെ മിന്നു കരയാ.... ഞാൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ..... ന്നും പറഞ്ഞു ഇക്ക ചിരിച്ചതും ഞാൻ ഇക്കാനെ പിടിച്ചു ബാക്കിലേക്ക് തളളി.... എന്താടി ഇപ്പൊ വീണേനെ.... വീണോട്ടെ...... അതിന് വേണ്ടീട്ട് തന്നെയാ.... എപ്പോഴും ഓരോന്ന് പറഞ്ഞു എന്നെ സങ്കടപ്പെടുത്തും.... അച്ചോടാ..... എന്റെ മുത്തിന് സങ്കടമായോ ന്നും ചോദിച്ചു ഇക്ക എന്റെ അടുത്തേക്ക് വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ട് എന്റെ നെറ്റിയോട് ഇക്കാന്റെ നെറ്റി മുട്ടിച്ചു....... നിന്നോളം ഒരു പെണ്ണിനോടും എനിക്ക് ഇഷ്ട്ടം തോന്നിയിട്ടില്ല.ഇനി തോന്നാനും പോണില്ല....ഇനിയെത്ര ജന്മം പിറവിയെടുത്താലും എന്റെ ജീവന്റെ പാതിയായി എനിക്ക് ഈ കുശുമ്പി പാറുനെ മതി.....

എന്നൊക്കെ പറഞ്ഞതും ഞാൻ ഇക്കാന്റെ കണ്ണിലേക്കു നോക്കി....ബ്ലൂ കളറിൽ ചെക്കൻ തിളങ്ങി നില്ക്കാ.അതിന്റെ കൂടെ ഈ ഡയലോഗും.ഇപ്പൊ ഒന്നു കിസ്സാനോക്കെ തോന്നുന്നുണ്ട്... ആണോ....എന്നാ വേഗം താ... ഏ....എന്ത് തരാൻ. നീയല്ലേ പറഞ്ഞെ എന്നെ കിസ് ചെയ്യാൻ തോന്നുന്നുണ്ടെന്ന്... അത്.... ഞാൻ മനസ്സിൽ പറഞ്ഞതല്ലേ. ഇക്ക എങ്ങനെ കേട്ടു... മനസ്സിൽ പറഞ്ഞതാണോ....പക്ഷേ സൗണ്ട് കുറച്ച് കൂടിപ്പോയി.... ഏതായാലും നീ പറഞ്ഞ സ്ഥിതിക്ക് ഇനി തന്നിട്ട് പോയാ മതി... അതിക്കാ ഞാൻ പിന്നെ തരാ.... ചുമ്മാ ജാഡ കാണിക്കാതെ താ മിന്നൂ.... ഇല്ലേൽ ഞാൻ അങ്ങോട്ട്‌ തരും അത് ഒരു ഒന്നൊന്നര തരലായിരിക്കും..... അല്ലേലേ നിന്നെ ഈ ഡ്രെസ്സിൽ കണ്ടിട്ട് കണ്ട്രോൾ പോയി നിക്കാ.... അത് പിന്നേ പോവാൻ വല്ല്യ പണിയൊന്നും ഇല്ലല്ലോ.... ഏത്.... കണ്ട്രോൾ.... ഞാനെയ് വിചാരവും വികാരവും ഒക്കെ ഉള്ളൊരു മനുഷ്യനാ...

. അപ്പൊ അതൊക്കെ ഉണ്ടാവും.... ആ.... ചൂടാവല്ലേ.... ഞാൻ തരാ....ന്നും പറഞ്ഞു ഇക്കാന്റെ കവിളിൽ ലൈറ്റ് ആയിട്ട് ഒന്ന് എന്റെ അധരങ്ങൾ ചേർത്തു.... അയ്യേ..... ഇതെന്താ..... തരുമ്പോ ഒരു ഫീലൊക്കെ വേണ്ടേ.... ആാാ... ഇപ്പൊ ഇത്ര ഫീൽ മതി. ബാക്കി കെട്ടു കഴിഞ്ഞിട്ട്..... അത് വരെ ഒരു കിസ്സിന് വേണ്ടി ക്ഷമിച്ചു നിക്കാൻ എന്നെ കൊണ്ട് പറ്റില്ല.... നീ തരേണ്ട ഞാൻ തന്നോളാം.... ന്നും പറഞ്ഞു ഇക്ക എന്റെ അധരം ലക്ഷ്യം വെച്ച് വന്നതും ഞാൻ ചുണ്ട് കൂട്ടിപിടിച്ചു. അത് കണ്ട് ഇക്ക ഒന്ന് പുഞ്ചിരിച്ച് എന്റെ ഷാൾ മാറ്റി എന്റെ കഴുത്തിൽ ഇക്കാന്റെ അധരങ്ങൾ ചേർത്തതും ഞാൻ കഴുത്ത് വെട്ടിച്ചു.... നിന്റെ ലിപ്പിനേക്കാളും എനിക്കിഷ്ട്ടം നിന്റെ കഴുത്തിലേ ഈ മറുക് ആണ്..... ന്നും പറഞ്ഞു ഇക്ക വീണ്ടും അവിടെ ഉമ്മ വെച്ചതും ഞാൻ ഇക്കാന്റെ ഷർട്ടിൽ പിടിച്ചു..... പെട്ടന്ന് ഞങ്ങൾക്ക് നേരെ ഒരു ഫ്ലാഷ് മിന്നിയതും ഇക്ക എന്നിൽ നിന്ന് അകന്ന് മാറി....

ഞങ്ങൾ ഒരുമിച്ചു ഡോറിന്റെ അങ്ങോട്ട് നോക്കിയതും ഷഹൽ ഉണ്ട് ക്യാമറയും പിടിച്ചു നിക്കുന്നു... കൂടെ അവന്റെ ഫ്രണ്ട്സും ഉണ്ട്...അവൻ കൈ കൊട്ടി ഞങ്ങളെ അടുത്തേക്ക് വന്നു..... ക്യാമറ കൊടുന്നത് കൊണ്ട് ഇങ്ങനെയൊരു ഉപകാരം ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല.... ഏതായാലും അടിപൊളി പിക്... ഇത് വെച്ച് ഞാൻ ഒരു കളി കളിക്കും. നീ എന്ത് ചെയ്യും..... ഇത് ഇന്റർനെറ്റിൽ കൊടുക്കോ... അതോ നോട്ടീസ് ബോർഡിൽ കൊടുക്കോ.... എന്തായാലും ഞങ്ങൾക്ക് കുഴപ്പം ഇല്ലാ.... കാരണം ഞങ്ങളെ എൻഗെജ്മെന്റ് കഴിഞ്ഞു....ഉടനെ കല്ല്യാണവും.... അതോണ്ട് ഈ കാര്യത്തിൽ ഞങ്ങൾക്ക് ടെൻഷൻ ഇല്ലാ....അല്ലേ മിന്നു..... പിന്നല്ലാ.... നീ കൊണ്ടോയി പോസ്റ്റ്‌ ചെയ്യടാ... വേണേൽ ഒന്നൂടെ എടുത്തോന്നും പറഞ്ഞു ഞാൻ ഇക്കാന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചതും. ഇക്ക കിളി പോയ പോലെ നിക്കുന്നുണ്ട്....

ഞാൻ ഇക്കാക്ക് ഒന്ന് സൈറ്റ് അടിച്ചു കാണിച്ചതും ഇക്ക എന്നെ നോക്കി തലയാട്ടി ചിരിച്ചു....ഇതൊക്കെ കണ്ട് ഷഹൽ അവിടെ ഉണ്ടായിരുന്ന ചെയർ തട്ടി തെറിപ്പിച്ചതും അതിന്റെ സൗണ്ട് കേട്ട് ഞാൻ ഇക്കാന്റെ അടുത്തേക്ക് ചേർന്ന് നിന്നു...... ഇല്ലെടാ...... സമ്മതിക്കില്ല...... ഞാൻ തൊടുന്നതിന് മുൻപ് നീ ഇവളെ സ്വന്തമാക്കില്ല.... ഇത് ഷഹലിന്റെ വാശിയാ..... അതിനിനി എന്ത് നെറികെട്ട കളിയും ഞാൻ കളിക്കും.....മോഹിച്ചത് നേടിയെടുത്തേ എനിക്ക് ശീലമൊള്ളൂ....ഞാൻ ചവച്ചു തുപ്പിയതെ നീ ഭക്ഷിക്കൂ..... ഓർത്തു വെച്ചോ..... ന്നും പറഞ്ഞു അവൻ മർശുക്കാക്ക് നേരെ വിരൽ ചൂണ്ടിയതും ഇക്ക അവന്റെ കൈ പിടിച്ചു തിരിച്ചു....അത് കണ്ട് അവന്റെ ഫ്രണ്ട്സ് ഇക്കാക്ക് നേരെ വന്നതും ഇക്ക അവരോട് ഒച്ചയിട്ടു.... എനിക്ക് നേരെ വന്നാ.....കൊന്ന് കളയും ഞാൻ....എന്നും പറഞ്ഞു ഇക്ക അവിടെ ഉള്ള ടേബിൾ കാൽ കൊണ്ട് തട്ടിയതും അതവർക്ക് മുന്നിൽ പോയി വീണു.....അത് കണ്ട് പേടിച്ചു അവർ പിറകോട്ടു മാറി.... ഡാ....ഷഹലേ....നിന്നെ അന്ന് ഞാൻ കൊല്ലാതെ വിട്ടത് നിന്റെ വീട്ടുകാരെ ആലോജിച്ചിട്ടാ.....

.ഇനി ഞങ്ങളെ നേർക്ക് നീ ചെറുവിരൽ ഉയർത്തിയാൽ കൊന്ന് കുഴിച്ച് മൂടും ഞാൻ....ന്നും പറഞ്ഞു ഇക്ക അവനെ അവന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് തളളി..... തോറ്റെന്നു കരുതണ്ട.....ഇതിനൊക്കെ കൂടെ നിങ്ങൾക്ക് ഞാൻ ഒരുമിച്ചു തരും.... ഇനിയുള്ള ദിവസങ്ങൾ നിങ്ങൾക്ക് കരയാൻ ഉള്ളതാ..... എന്നും പറഞ്ഞു അവൻ അവിടുന്ന് പോയതും ഞാൻ ഇക്കാനെ പേടിയോടെ നോക്കി..... നീ പേടിക്കണ്ട..... അവൻ കുരക്കത്തേയൊള്ളു കടിക്കില്ല.....വാ ഇവിടെ നിന്നാലേ ഒന്നും നടക്കില്ല.... എന്നെ ക്ലാസിൽ ആക്കി ഇക്ക അവിടുന്നു പോയി..... പോവുമ്പോ ഒറ്റക്ക് എങ്ങോട്ടും പോവരുത് എന്നൊരു ഉപദേശം തരാനും ഇക്ക മറന്നില്ല..... പിന്നേ നമ്മുടെ ടീംസിന്റെ കൂടെ കൂടി പൂക്കളം ഒക്കെ നല്ല ഭംഗിയിൽ ഇട്ടു....അത് കഴിഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങി ഞങ്ങൾ വാക മര ചുവട്ടിൽ പോയി ഇരുന്ന് ഒരുപാട് സെൽഫി ഒക്കെ എടുത്തു......

കലാപരിപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ ബീച്ചിലേക്ക് പോവാൻ പ്ലാനിട്ടു..... ഇക്കാക്കമാരും കൂടെ കൂടി.... മുർഷി ഉള്ളത് കൊണ്ട് തന്നെ ഫെബിക്ക വിളിക്കേണ്ട താമസം ഓക്കേ പറഞ്ഞൂ .....അങ്ങനെ വണ്ടി കോളേജിൽ വെച്ച് ഞങ്ങൾ ഫെബിക്കാന്റെ കൂടെ കാറിൽ കയറി... ഫാസിക്കയും മർഷുക്കയും അവരെ ബൈക്കിൽ പോന്നു..... ബീച്ചിൽ എത്തിയതും ആരെയും നോക്കാതെ ഒരോട്ടം ആയിരുന്നു..... കടലിനോട്‌ നമുക്ക് ചെറുപ്പം തൊട്ടേ മുഹബ്ബത്താ.....ഞാൻ തിരക്ക് അനുസരിച്ചു അതിലൂടെ ഓടി കളിച്ചു.... അതിനൊപ്പം നമ്മളെ കൂതറകൾ കൂടി വന്നപ്പോ കളറായി....വെള്ളം തെറിപ്പിച്ചും ഉന്തിയും ഞങ്ങൾ അങ്ങനെ നിന്നു.....പെട്ടന്ന് മർശുക്കാന്റെ മുഖത്തെക്ക് എന്റെ നോട്ടം പതിഞ്ഞതും മൂപ്പർ നമ്മളെ കലിപ്പിൽ നോക്കുന്നുണ്ട്.....

എന്താവും ന്ന് കരുതി ഞാൻ എന്നെ തന്നെ ഒന്ന് സ്കാൻ ചെയ്തതും ഞാൻ പാവാട പൊക്കി പിടിച്ചത് കുറച്ച് കൂടുതൽ ആണെന്ന് മനസ്സിലായി. ഞാൻ വേഗം മിഡിയിൽ ഉള്ള എന്റെ കൈ വിട്ടു ഇക്കാനെ നോക്കി ഇളിച്ചു കാണിച്ചു. അപ്പൊ ഇക്കാ ഇവിടെ വാന്നും പറഞ്ഞു തല കൊണ്ട് കാണിച്ചതും ഞാൻ വരില്ലെന്ന് പറഞ്ഞു..... അപ്പൊ ഇക്ക എന്നെ നോക്കി ചുണ്ടിൽ തടവിയതും ഞാൻ വേഗം ഇക്കാന്റെ അടുത്തേക്ക് ഓടി... അല്ലേൽ കോന്തൻ ഇവിടെ വന്നു കിസ്സിങ് നടത്തും........ഞാൻ അവരെ അടുത്ത് എത്തിയതും ഇക്ക ഫെബിക്കാനോടും ഫാസിക്കാനോടും ഇപ്പോ വരാന്ന് പറഞ്ഞു എന്റെ കൈ പിടിച്ചതും അവർ ചെല്ല് എന്നും പറഞ്ഞു ഒന്ന് ആക്കി ചിരിച്ചു...... അതിന് ബദ ൽ ഞാൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു ഇക്കാന്റെ കൂടെ മണൽ തരിയിലൂടെ നടന്നു..... മിന്നു..... നിനക്ക് ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലാ.... ഒരുപാട് വട്ടം നിന്നെ ഞാൻ വാൺ ചെയ്തതാ....ഇനി കണ്ടാൽ പറച്ചിൽ ആവില്ല.മുഖം നോക്കി ഒന്ന് പൊട്ടിക്കും ഞാൻ..... സോറി ഇക്കാ.....ഇനി ഞാൻ ശ്രദ്ധിച്ചോളാം....വഴക്ക് പറയല്ലെ....

.എന്നും പറഞ്ഞു ഞാൻ ചിണുങ്ങിയതും ഇക്ക ഒന്ന് മൂളി എന്റെ തോളിലൂടെ കയ്യിട്ടു..... ഒരുപാട് സംസാരിച്ച് ഞങ്ങൾ അങ്ങനെ നടന്നു.....ഈ ടൈം ഇക്കാന്റെ കൂടെ ഇങ്ങനെ നടക്കുമ്പോ വല്ലാത്തൊരു ഫീൽ തോന്നാ......എന്നും ഇതുപോലെ ഇക്കനോട് ചേർന്ന് നിക്കാൻ പറ്റണെന്ന് മനസ്സിൽ പറഞ്ഞു..... ഇക്കാന്റെ മുഖത്തേക്ക് തന്നെ നോക്കി നടക്കുന്നതിനിടയിൽ എന്റെ നോട്ടം ഒന്ന് വഴുതി മാറിയതും അവിടെയുള്ള കാഴ്ച കണ്ടു ഞാൻ ഇക്കയിൽ നിന്ന് മാറി തുള്ളികളിച്ചു.... പെണ്ണിനെയും കൂട്ടി നല്ല ഫീലിൽ പോവുമ്പോഴാണ് പെട്ടന്ന് അവൾ എന്നിൽ നിന്ന് അകന്ന് മാറി ചാടി കളിച്ചത്....അടുത്തുള്ളവരൊക്കെ അവളെ നോക്കി ചിരിച്ചു എന്തൊക്കെയോ പറയുന്നുണ്ട്..... ഡീ..... മിന്നു നിനക്ക് ബാധ കയറിയോ.... തുള്ളാണ്ട് അടങ്ങി നിക്ക് പെണ്ണേ.. ആളുകൾ ശ്രദ്ധിക്കുന്നു..... അവർ നോക്കിക്കോട്ടെ...നോക്ക് കൂലിയൊന്നും കൊടുക്കണ്ടല്ലോ....ഇങ്ങള് അങ്ങോട്ടു നോക്ക് എന്നും പറഞ്ഞു അവൾ എന്റെ തല പിടിച്ചു തിരിച്ചതും അവിടെ ഉള്ളത് കണ്ട് ഞാൻ അവളെ തുറിച്ചു നോക്കി.....

ഡീ..... പൂതനെ...... ഈ ഉപ്പിലിട്ട തേങ്ങ കാണാനാണോ നീ എന്റെ തല തിരിച്ചത്..പെടലി ഉളുക്കിന്ന് തോന്നുന്നു... തേങ്ങയല്ല അത് മാങ്ങ...... അതും അറീലെ.... ദേ.... ഒറ്റ കൊട്ട് തന്നാലുണ്ടല്ലോ. അവളൊരു പിണ്ണാക്ക്......ഏത് നേരത്താ പടച്ചോനെ എനിക്കിതിനെ പ്രേമിക്കാൻ തോന്നിയെ.. മർഷുക്ക എനിക്ക് ആ മാങ്ങയും നെല്ലിക്കയും ഒക്കെ വേണം..... ആ.... അല്ലേലേ നീ ചുള്ളികമ്പ് പോലെയാ..... ഇനി വിനാഗിരി കൂടെ വേണ്ട..... അതൊക്കെ കേടാ.... അതിന് ഞാൻ അതിലുള്ള വിനാഗിരി കുടിക്കണംന്നല്ല പറഞ്ഞെ....... നീ എന്ത് പറഞ്ഞാലും അത് വേണ്ടാ. അതൊന്നും ശരീരത്തിന് നല്ലതല്ല.... അപ്പൊ വാങ്ങി തരൂല.... ഇല്ലാ....... ന്നു പറഞ്ഞതും പെണ്ണ് മുഖവും വീർപ്പിച്ച് ഒറ്റ പോക്കായിരുന്നു..... അവൾ കുറച്ച് ദൂരെ പോയി ഒരു പാറ കെട്ടിൽ ഇരുന്നതും ഞാൻ അവളെ ഒന്ന് നോക്കി ചിരിച്ചു..... ഡീ..... മിന്നു നീ പിണങ്ങിയോ...... ഞാൻ പറഞ്ഞത് കേൾക്കാത്തവർ എന്നോട് മിണ്ടാൻ വരണ്ട..... ആദ്യമായിട്ടല്ലേ ഞാൻ ഇക്കനോട് ഒരു കാര്യം പറഞ്ഞിട്ട് അത് സാധിച്ചു തന്നില്ലല്ലോ..... ന്റെ പൊന്നൂ....

ഇനി അതിന് മുഖം വീർപ്പിക്കണ്ട..ഇന്നാ കുത്തിയിരുന്നു തിന്ന്...... എന്നും പറഞ്ഞു ഞാൻ അവൾക്ക് നേരെ മാങ്ങയും നെല്ലിക്കയും ഉള്ള കവർ നീട്ടിയതും അവളെ മുഖമൊന്നു കാണണമായിരുന്നു.വല്ല നിധി കിട്ടിയ പോലെ......ഞാൻ അവളത് കഴിക്കുന്നതും നോക്കി ഇരുന്നു..... അതേയ് വെറുതെ കൊതി കൂടല്ലേ. വേണേൽ എടുത്തോ..... ന്നും പറഞ്ഞു അവൾ എനിക്ക് നേരെ കവർ നീട്ടി.... ഒന്ന് പോടീ..... നീ തന്നെ തിന്നാ മതി.... വേണ്ടെങ്കി വേണ്ടാ..... ന്നൊക്കെ ഓരോന്ന് എണ്ണിപൊറുക്കി അവളത് ഫുൾ കഴിച്ച് എണീറ്റു..... എന്നെ നോക്കി താങ്ക്സ് പറഞ്ഞു. അതിന് ഞാൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു അവിടുന്നു പോന്നതും അവൾ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു എന്റെ തോളിലേക്ക് തല വെച്ചു. കുറച്ച് നേരം അങ്ങനെ നടന്നു ഞങ്ങൾ അവരുടെ അടുത്തേക്ക് വിട്ടു....പിന്നേ വീട്ടിലേക്ക് തിരിച്ചു.വീട്ടിൽ എത്തിയതും ഉമ്മയും ഉപ്പയും ആകെ സങ്കടപെട്ടിരിക്കുന്നുണ്ട്.ഉമ്മ നല്ലോണം കരഞ്ഞിട്ടുണ്ടെന്നു ആ മുഖം കണ്ടാൽ അറിയാം.ഞാനും ഫെബിക്കയും പരസ്പരം നോക്കി അവരുടെ അടുത്ത് ചെന്നിരുന്നു.... എന്താ എന്താ ഉപ്പാ പ്രശ്നം.....ഉമ്മാന്റെ മുഖമൊക്കെ എന്താ ഇങ്ങനെ............ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story