❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 4

enikkay vidhichaval

രചന: SELUNISU

 അങ്ങനെ കോളേജിൽ നിന്ന് ഷാനുവും ഞാനും നേരെ വീട്ടിലേക് വിട്ടു. അകത്തേക്കു കയറിയതും അവിടുള്ള ആളെ കണ്ട് ഞങ്ങൾ ഞെട്ടി പരസ്പരം നോക്കി... ഉപ്പച്ചി..... എന്നും വിളിച്ചു ഞാൻ ഉപ്പാന്റെ അടുത്തേക് ഓടി ചെന്നു .... വാട്ട്‌ എ സർപ്രൈസ് ഇതെപ്പോ എത്തി... ഞാൻ മോർണിംഗ് എത്തിടി... അല്ല എന്താ പെട്ടന്നൊരു വരവ്. കെട്ടിയോളെ കാണാൻ കൊതിയായിട്ട് പോന്നതാണോ...... ഡീ.. ഡീ .. വേണ്ടാട്ടൊ നിന്റെ ഉമ്മച്ചി ഇത് കേൾക്കണ്ട അല്ലെങ്കി തന്നെ വന്നപ്പോ മുതൽ തുടങ്ങിയതാ നിന്നെ കുറിച്ച് ഓരോന്ന് പറയൽ..... നീ അത്രക് തരികിട ആണോഡീ.... ഓ....പിന്നെ ഇങ്ങളെ പൊണ്ടാട്ടിക്ക് അല്ലേലും നമ്മളെ കണ്ണേടുത്താ കണ്ടൂടാ...ഇനി നിങ്ങൾ എന്നെ എവിടുന്നേലും ദത്തെടുത്തതാണോ....അത് പറഞ്ഞതും പുറത്ത് നല്ല ഒരു അടാർ അടി വീണതും ഒപ്പം ആയിരുന്നു.വേദന കൊണ്ട് പുളഞ്ഞു ഞാൻ തിരിഞ്ഞ് നോക്കിയതും ദേ നിക്കുന്നു നമ്മുടെ ഉമ്മച്ചി വിത്ത് കലിപ്പ്.......ന്റമ്മോ നോട്ടം കണ്ടിട്ട് നമ്മളെ കാര്യത്തിൽ ഇന്നൊരു തീരുമാനം ആയി.ഒരു രക്ഷക്ക് വേണ്ടി ഞാൻ ഉപ്പച്ചിനെ നോക്കിയതും മൂപ്പർ സീലിംങ്ങിന്റെ ഭംഗി നോക്കി നിക്കാ.......

അതോടെ ഉപ്പച്ചി കൈ വിട്ടെന്ന് മനസ്സിലായി....ഞാൻ ദയനീയ ഭാവത്തിൽ ഉമ്മിയെ നോക്കി..... ഡീ നീ എന്താപ്പോ പറഞ്ഞെ. ഡീ പറയാൻ.....ഒരൊറ്റ വീക്ക് വെച്ചു തരും ഞാൻ.ഉമ്മമാർ മക്കളെ എന്തേലും പറഞ്ഞ അത് അവർ സ്വന്തം അല്ലാത്തത് കൊണ്ടാണോ.ആണോടി ഇപ്പൊ എന്താടി നിന്റെ നാവിറങ്ങി പോയോ.... എന്താ മനുഷ്യ നിങ്ങക്ക് ഒന്നും പറയാനില്ലേ..... എല്ലാത്തിനും അവൾക് സപ്പോർട്ട് ആണല്ലോ അത് കൊണ്ട് തന്നെയാ അവൾ ഇങ്ങനെ ഓരോന്ന് പറയുന്നേ.... എന്നും പറഞ്ഞു ഉമ്മ കരയാൻ തുടങ്ങി.... അയ്യേ.... എന്റെ ഉമ്മച്ചികുട്ടി കരയാ... ഞാനൊരു തമാശ പറഞ്ഞതല്ലേ അതിന് ഇങ്ങനെ സങ്കടപെട്ടാലോ. എനിക്കറീലേ എന്റെ ഉമ്മച്ചി എന്നോടുള്ള ഇഷ്ടം കൊണ്ടാ ഇങ്ങനെ ഒക്കെ പറയുന്നതെന്ന്.... അതോണ്ട് എന്റെ ആയിഷകുട്ടി ആ കണ്ണ് തുടച്ചു പോയി ചായ എടുത്ത് വെച്ചേ ...... കെട്ടിയോൻ എത്തിയോണ്ട് ഇന്ന് എന്തേലും സ്പെഷ്യൽ ഉണ്ടാവോലോ....... എന്നും പറഞ്ഞു ഉമ്മാനെ ഒന്ന് പിരി കയറ്റിയതും ഉമ്മ എന്നെ പിച്ചി......

അത് കണ്ട് ഷാനു ചിരിച്ചതും ഉമ്മി അവളെ അടുത്ത് വിളിച്ചു....അപ്പൊ തന്നെ അവളെ ചിരി നിന്ന്. അവൾ ഉമ്മി ചായ കുടിക്കാൻ കാത്തിരിക്കും അപ്പൊ ന്നാ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു പുറത്തേക്കു ഒരു ഓട്ടമായിരുന്നു. അത് കണ്ട് ഞങ്ങൾ കുറെ ചിരിച്ചു.... അങ്ങനെ റൂമിൽ പോയി ഫ്രഷ് ആയി വന്നു... അപ്പോഴേക്കും ഇത്തയും ഇക്കയും എത്തിയിരുന്നു.എല്ലാരും കൂടെ ഒരുമിച്ചിരുന്നു ചായ കുടിച്ചു അപ്പോഴാണ് ഉപ്പ എന്തിനാ വന്നതേന്നുള്ള ന്യൂസ്‌ പുറത്ത് വിട്ടത് നമ്മുടെ ഇത്താന്റേ കല്യാണം ഉറപ്പിക്കാൻ. ചെക്കനും ഡോക്ടർ ആണ്..ഉപ്പാന്റെ ഫ്രണ്ടിന്റെ മോൻ തന്നെയാണ്. അവർ നാളെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞതും ഇത്താന്റെ മുഖം മാറി.. അവളപ്പോ തന്നെ അവിടുന്ന് എണീറ്റ്‌ സോഫയിൽ പോയിരുന്നു....അത് കണ്ട് ഉപ്പാക്ക് സങ്കടമായി എന്ന് തോന്നുന്നു... മക്കളെ അവളെന്താ ഒന്നും പറയാതെ പോയെ ഇനി അവൾക് ഈ വിവാഹം ഇഷ്ടമല്ലായിരിക്കോ..... ഉപ്പ എണീറ്റു അവളെ അടുത്ത് പോയിരുന്നു . മെഹറു നിനക്ക് ഈ വിവാഹത്തിനു സമ്മതം അല്ലെ.എന്താ മോൾ പെട്ടന്ന് എണീറ്റു പോയെ ഇനി മോളെ മനസ്സിൽ വേറേ ആരേലും ഉണ്ടോ ഉണ്ടെങ്കിൽ മോൾ പറ നമുക്ക് അത് നടത്താം നിങ്ങടെ സന്തോഷം അല്ലെ ഉപ്പാക്ക് വലുത്...എന്റെ മോൾ പറ....

(മെഹറു) എനിക്ക് അങ്ങനൊന്നും ഇല്ലുപ്പാ.... പെട്ടന്ന് കല്യാണം ന്നൊക്കെ പറഞ്ഞപ്പോ നിങ്ങളെ ഒക്കെ വിട്ട് പോവുന്നത് ആലോചിച്ചതാ. അപ്പോ ഒരു ഫീലിംഗ് അത്രേ ഒള്ളൂ.... എന്റെ ഉപ്പച്ചി എനിക്ക് കണ്ടെത്തി തരുന്ന ആളെ പോലെ ആവോ ഞാൻ തിരഞ്ഞെടുക്കുന്നത്... ഉപ്പ തീരുമാനിച്ചോ എനിക്ക് സമ്മതമാണ്...എന്നു ഇത്ത പറഞ്ഞതും എല്ലാർക്കും ഒത്തിരി സന്തോഷം ആയി ഉപ്പ അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു...അത് കണ്ട് എനിക്ക് കുശുമ്പ് കയറിയപ്പോ ഞാൻ അവരെ ഇടയിൽ കയറി ഇരുന്നു..... ഉപ്പ മെഹറുന്റെ ഒപ്പം ഈ ഇടം കോലിനേം നമുക്ക് കെട്ടിച്ചു വിട്ടാലോ എന്നാ ഇവിടെ ഒരു സ്വസ്ഥത കിട്ടൊലോ...എന്ന് കാകു ഡയലോഗ് അടിച്ചതും...അതിന് ഉപ്പാന്റെ മറുപടി കേട്ട് ഓൻ ചമ്മി പോയി..... മോനെ ഫെബി നീ ഇപ്പൊ അങ്ങനെ അവളെ കെട്ടിക്കാൻ നോക്കണ്ട.നിനക്ക് കെട്ടണം എന്നുണ്ടെങ്കിൽ നീ പറഞ്ഞോ അതിന് വെറുതെ അവളെ മെക്കിട്ടു കയറണ്ട.നിങ്ങളെ ഒക്കെ പഠിപ്പിച്ചു ഒരു നിലയിൽ എത്തിച്ചില്ലേ അത് പോലെ അവളേം പഠിപ്പിക്കും അല്ലെ മോളെ എന്നും പറഞ്ഞു ഉപ്പ എന്നെ നോക്കിയതും ഞാൻ പിന്നല്ല എന്നും പറഞ്ഞു ഇക്കാക്ക് കൊഞ്ഞനം കാണിച്ചു ഉപ്പാന്റെ നെഞ്ചിലേക്ക് തല വെച്ചിരുന്നു.....

എന്നാ മക്കൾ ചെല്ല് വേഗം പോയി റെഡിയായി വരിം നമുക്ക് പുറത്ത് പോയി കുറച്ചു സാധനങ്ങൾ വാങ്ങണം നാളെ അവരൊക്കെ വരല്ലേ... അത് കേട്ടതും നമ്മൾ തുള്ളിച്ചാടി റൂമിലേക്കു പോയി...നമുക്ക് ഈ പുറത്ത് പോവുന്നതൊക്കെ ഭയങ്കര ത്രില്ല് ആണ്...ഉമ്മച്ചി എങ്ങോട്ടും ഒറ്റക് വിടൂല അതോണ്ട് ഉപ്പച്ചി വന്നാ ഫുൾ കറക്കം ആവും.... അങ്ങനെ നല്ല അടിപൊളി ഒരു ബ്രൗൺ ഫ്രോക്ക് എടുത്തിട്ട് കണ്ണൊക്കെ എഴുതി ഷാളും ഇട്ട് താഴേക്കിറങ്ങി.അപ്പൊ എല്ലാരും അവിടെ ഹാളിൽ റെഡിയായിട്ടുണ്ട്... എന്നെ കണ്ട ഉടനെ ഇക്ക എനിക്കിട്ട് ഊതാൻ തുടങ്ങി.... അയ്യേ ആരിത് മേക്കപ്പ് ബോക്ക്സോ എന്തോന്നടി ഇത്. നീ ഗ്ലാമർ ഇല്ലെന്ന് കരുതി ഇങ്ങനെ വാരി തെക്കണോ ഇത് വല്ല കഥകളിക്കും പോവുന്ന പോലെ.. അയ്യേ... മോശം.. എന്ന് അവൻ പറഞ്ഞതും ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി. എന്നിട്ട് അവന്റെ അടുത്ത് ചെന്ന് നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു അവൻ നല്ല ഗ്ലാമറിൽ ഒതുക്കി വെച്ച മുടി എന്നാൽ കഴിയുന്ന വിധം അങ്ങ് വൃത്തികേടാക്കി...

എന്നിട്ട് ഞാൻ അങ്ങ് ചിരി തുടങ്ങി... ഹിഹി.... ഹി....ഇപ്പൊ കണ്ടാ ജെ സീ ബീ കയറി നിരങ്ങിയ പോലുണ്ട്...അയ്യോ എനിക്ക് ചിരിക്കാൻ വയ്യായേ എന്നൊക്കെ പറഞ്ഞു തിരിഞ്ഞതും കോന്തൻ വന്നു എന്റെ ഷാൾ വലിച്ചു എന്റെ മുടിയിലേ ക്ക്രാബ്‌ ഒരൊറ്റ വലി തെ പോണു മുടി ഒക്കെ കൂടെ താഴേക്കു അത് കണ്ടതും എനിക്ക് ഒരുപ്പാട് ദേഷ്യം വന്നു ഞാൻ അവിടെ കണ്ട ടീവി യുടെ റിമോർട്ട് എടുത്ത് എറിയാൻ ഓങ്ങിയതും. ഉമ്മ എന്നെ മിന്നൂന്ന് വിളിച്ചു..... ഡീ എന്താടി നിനക്ക് വട്ടായോ..... വട്ട് എനിക്കല്ല ഇങ്ങളെ പുന്നാര സൽപുത്രൻ ഇല്ലെ.. അവനാ ..... ദേ മിന്നൂ നീ എന്റെ കയ്യിന്ന് വാങ്ങിക്കും... ഒരു സ്ഥലത്തെക്കു പോവാൻ ഇറങ്ങുമ്പോഴാ അവരെ ഒരു തല്ല്... നീ ഇപ്പൊ എന്തിനാ അവനെറ്റ് വഴക്കിന് പോണേ.... ഉമ്മച്ചി അല്ലേലും എപ്പോഴും ഇക്കാന്റെ സൈഡ് ആണല്ലോ.... ഇത്ത നീ പറ ഇവിടെ ആരാ ഫസ്റ്റ് തുടങ്ങിയെ... എന്നെ വിട്ടേക് മുത്തേ ഞാൻ ഇല്ലാ നിങ്ങളായി നിങ്ങളെ പാടായി. ആരേലും ഒരാളെ സൈഡ് നിന്നാ മറ്റേ ആൾ എന്നെ പഞ്ഞിക്കിടും അതോണ്ട് അത് നിങ്ങൾ തന്നെ തീരുമാനിച്ചാ മതി....

നീ പോടീ ..... നിന്നേ നാളെ കാണാൻ വരുന്നവൻ ഒരു ഗ്ലാമറും ഇല്ലാത്ത ഒരു കോന്തൻ ആവും നീ കണ്ടോ... ഉപ്പച്ചി ദേ നോക്ക് ഞാൻ എത്ര കഷ്ടപെട്ട് കെട്ടി വെച്ച മുടിയാ അവൻ കാണിച്ചത് കണ്ടില്ലേ....പാക്കരൻ. ഫെബി എന്താടാ ഇത് എന്തിനാ എപ്പോഴും അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ.... ആഹാ ആദ്യം അവളല്ലേ തുടങ്ങി വെച്ചേ...എന്നിട്ട് കുറ്റം എനിക്കായോ എന്റെ മുടി അവൾ കാണിച്ചു വെച്ചേക്കുന്നേ കണ്ടില്ലേ ഈർക്കിളി.... ഡാ......ഇക്കാ....നീ എന്താ എന്നെ വിളിച്ചേ ആരാടാ ഈർക്കിളി.... നിന്നേ ഞാനിന്ന്... എന്നും പറഞ്ഞു അവന്റെ അടുത്തേക്ക് പോയതും ഉപ്പ എന്നെ പിടിച്ചു വെച്ചു.... നിങ്ങൾ രണ്ടാളും ഇങ്ങനെ തല്ല് കൂടി നിന്നാൽ ഇന്ന് പോക്കുണ്ടാവില്ല.. 10മിനിറ്റ് നിങ്ങക്ക് വേണ്ടി വെയിറ്റ് ചെയ്യും ഇല്ലേൽ ഞങ്ങളങ് പോവും എന്നും പറഞ്ഞു അവർ മൂന്ന് പേരും പോയതും ഞാൻ ഇക്കാന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്ത് റൂമിലേക്കു ഓടി.... എന്നിട്ട് മുടിയൊക്കെ ഒന്നൂടെ ക്ലിയർ ആക്കി വേഗം കാറിൽ പോയിരുന്നു.

അപ്പൊ ഇക്കയും ഒക്കെ ശരിയാക്കി എന്നെ നോക്കി പേടിപ്പിച്ചു ഡ്രൈവിങ് സീറ്റിൽ പോയിരുന്നു വണ്ടി എടുത്തു. അങ്ങനെ ഞങ്ങൾ ആദ്യം ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ കയറി അവിടുന്ന് ഡ്രസ്സ് സെലക്ട്‌ ചെയ്യുന്ന ടൈമിൽ ആണ് നമുക്ക് ഒരു മൂത്ര ശങ്ക. ഞാൻ അവരോട് പറഞ്ഞു വാഷ്റൂമിലേക്കു പോയി..... അവിടെയാന്നേൽ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലാ.... ഒക്കെ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയതും ആരോ എന്നെ വലിച്ചു കൊണ്ടോയി ഒരു കാറിന്റെ മറവിൽ കൊണ്ടോയി നിർത്തി. ആളെ മുഖം കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി...... അന്ന് ഞാൻ കോളേജിൽ വെച്ച് തല്ലിയില്ലേ ആ വൃത്തികെട്ടവൻ. റോയ് മാത്യു..... ഓ..... അപ്പൊ നിനക്ക് എന്റെ പേരൊക്കെ ഓർമയുണ്ട് അല്ലേടി.... നീ എന്താ കരുതിയെ നിന്നേ കോളേജിൽ നിന്ന് പപ്പ പുറത്താക്കിയതോടെ എന്റെ ദേഷ്യം തീർന്നെന്നോ.നിന്നേ എന്റെ കയ്യിൽ കിട്ടാൻ കാത്തു നിൽക്കേനു .. നിന്റെ കയ്യിൽ ഒന്ന് പിടിച്ചതിനല്ലേ നീ എന്നെ അന്ന് തല്ലിയേ...അതിന് പകരം ദേ ഇവിടെ ഒരു ചെറിയ സമ്മാനം തന്നാ നമുക്ക് ഈ പ്രശ്നം ഇവിടെ വെച്ച് തീർക്കാം...

എന്നും പറഞ്ഞു അവൻ അവന്റെ ചുണ്ടിൽ തൊട്ട് കാണിച്ചു..... അതിന് നീ നിന്റെ വീട്ടിലുള്ളവരെ പോയി നോക്കിയാ മതി എന്നെ കിട്ടില്ലാ.....നീ ഇനി എന്ത് ചെയ്താലും എനിക്കൊരു കുഴപ്പോം ഇല്ലാ. നീയൊക്കെ എനിക്ക് വെറും ഗ്രാസ്സാ.... കേട്ടോടാ ചെറ്റേ..... ഡീ ഓവർ സ്മാർട്ട്‌ ആവണ്ടാ.... എന്നും പറഞ്ഞു അവൻ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തിച്ചു.... എന്നിട്ട് അവന്റെ മുഖം എന്റെ നേരെ കൊണ്ട് വരുന്നതിനനുസരിച്ചു ഞാൻ കുതറി നോക്കിയെങ്കിലും അവന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞില്ല..പെട്ടന്നാണ് അവൻ ആരുടെയോ ചവിട്ടു കൊണ്ട് എന്നേം കൊണ്ട് വീണത്. നോക്കിയപ്പോ ഇക്കയുണ്ട് കട്ട കലിപ്പിൽ നിക്കുന്നു... ഇക്കാനെ ഈ ഒരു ഭാവത്തിൽ ആദ്യമായിട്ടാ കാണുന്നേ.....ഇക്ക വന്നു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു...... അപ്പൊ അവനും പൊടി തട്ടി എണീറ്റു.. ഓ....ഏതാടി ഇവൻ നിന്റെ വല്ല സെറ്റപ്പും ആണോ....എന്ന് ചോദിച്ചു തീർന്നില്ല അപ്പോഴേക്കും അവന്റെ മോന്ത നോക്കി നല്ല അടാർ അടി കൊടുത്തു ഇക്ക..അടിയുടെ സൗണ്ട് കേട്ട് ഞാൻ പോലും ഞെട്ടിപോയി.

.അത്രക് സ്ട്രോങ്ങ്‌ ആയിരുന്നു.അവന്റെ നിർത്തം കണ്ടാ അറിയാ അവന്റെ കിളി പോയീന്നു. ആരാഡീ.... ഇവൻ.... എന്ന് ഇക്ക നല്ല ദേഷ്യത്തിൽ ചോദിച്ചതും ഞാൻ എല്ലാം പറഞ്ഞു കൊടുത്തു.... ഓ .... അപ്പൊ ഇവനിട്ടാണ് നീ അന്ന് പൊട്ടിച്ചത്. അതെനിക്ക് ഇഷ്ട്ടായി... ബട്ട്‌ മിന്നൂ ഇവൻ ഇപ്പൊ നിന്നോട് ചെയ്ത ചെറ്റത്തരത്തിനു മോൾ അവനു കനത്തിൽ എന്തേലും കൊടുക്കണ്ടേ...... അപ്പൊ മോൾ ചെല്ല് പോയി ഭംഗിയായി ആ കർമ്മം നിറവേറ്റി വാ.... എന്നും പറഞ്ഞു ഇക്ക എനിക്ക് കൈ തന്ന്... ഞാൻ ഫ്രോക്കിന്റെ കൈ ഒക്കെ കയറ്റി വെച്ച് സ്ലോ മോഷനിൽ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ ഗോൾ പോസ്റ്റ്‌ നോക്കി ഒരു തൊഴി കൊടുത്തു... അപ്പൊ തന്നെ വേദന കൊണ്ട് അവൻ നിലത്തു കിടന്ന് ബ്രേക്ക്‌ ഡാൻസ് കളിക്ക്ണ്ട് അത് കണ്ട് ഞാൻ അവിടെ കിടന്ന് തുള്ളി കളിച്ചപ്പോ ഇക്ക വന്നു എന്റെ തോളിൽ കയ്യിട്ടു ഇക്കാനോട്‌ ചേർത്തു നിർത്തി... ടാ...... മോനെ ഇനി ഇവളെ നേരെ നീ എന്തെങ്കിലും ചെയ്താ.... ഇപ്പൊ ഇവൾ തന്നതിന്റെ ഇരട്ടി വേദന ഞാൻ തരും...

എല്ലാ പെണ്ണുങ്ങളെയും തൊടുന്ന പോലെ എന്റെ പെങ്ങളെ തൊട്ടാ അവളെ കയ്യിന്നുo എന്റെ കയ്യിന്നും നല്ലോണം കിട്ടും അതോണ്ട് മോൻ ഇവളെ വിട്ടേക്ക്..... ഇത് വേറേ ലെവൽ ആണ് മോനെ............ എന്നും പറഞ്ഞു ഇക്ക അവനൊരു ചവിട്ട് കൂടെ കൊടുത്ത് ഞങൾ അവിടുന്ന് പോന്നു. പോരുന്ന വഴി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവൻ കത്തുന്ന കണ്ണ് വെച്ച് ഞങ്ങളെ നോക്കുന്നുണ്ട്..... അവന്റെ കണ്ണ് കണ്ടാൽ തന്നെ അറിയാ അവനു ഇപ്പൊ ഉള്ള പക. മ്മ്മ് വരട്ടെ നോക്കാം....... അങ്ങനെ ഞങ്ങൾ അവരുടെ അടുത്തെത്തി ഡ്രസ്സ്‌ ഒക്കെ എടുത്ത് അവിടുന്ന് ഇറങ്ങി... ആരോടും ഒന്നും പറയണ്ടെന്നു ഇക്കനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു...... പിന്നെ ഞങ്ങൾ പോയത് ഒരു സൂപ്പർ മാർക്കറ്റിലേക്കാണ്..അവരൊക്കെ ഓരോന്ന് നോക്കുന്നതിനിടയിൽ ഞാൻ ചോക്ലേറ്റ് സെക്ഷനിലെക്ക് പോയി.... അവിടുന്ന് വേണ്ടതൊക്കെ പൊറുക്കി കൂട്ടുബോഴാണ് പുറകിൽ നിന്ന് ആരോ ഉള്ള പോലെ തോന്നിയെ തിരിഞ്ഞ് നോക്കിയപ്പോ ആരെയും കണ്ടതും ഇല്ലാ... തോന്നിയതാവുംന്ന് കരുതി ആവിശ്യമുള്ളതൊക്കെ എടുത്ത് പോവുമ്പോ ആണ് ആരോ എന്നെ ഓഫീസ് റൂമിലേക്ക് വലിച്ചിട്ടത്.

അവിടെ മൊത്തം ഇരുട്ടായത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.ഒരു നിഴൽ പോലെ കണ്ടതും റോയ് തന്നെ ആവുംന്ന് കരുതി നിനക്ക് കിട്ടിയതൊന്നും പോരെടാ.... ധൈര്യം ഉണ്ടേൽ കൺവെട്ടത്ത് വാടാ തെണ്ടി....എന്ന് തുടങ്ങി അറിയാവുന്ന തെറി മുഴുവൻ വിളിച്ചതും പെട്ടന്ന് അവിടെ ലൈറ്റ് ഓൺ ആയതും അവിടെ നിക്കുന്ന ആളെ കണ്ട് എന്റെ ഹാർട്ട് സ്പീഡിൽ മിഡിക്കാൻ തുടങ്ങി.... മുർഷിക്കാ... ന്റെ പടച്ചോനെ എന്ത് തെറ്റ് ചെയ്തിട്ടാ എന്നോടിങ്ങനെ..... ഇനി ഞാൻ എങനെ മുർഷിക്കാന്റെ മുഖത്തു നോക്കും അത്രേം വേറെയ്റ്റി തെറികൾ അല്ലെ നിരത്തിയെ മൊത്തം ഇമേജ് പോയി കിട്ടി..... ഞാൻ മൂപ്പർക്ക് നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു....... ---------------------------------- കോളേജ് വിട്ട് മുർഷിയെം കൊണ്ട് വീട്ടിൽ എത്തി വേഗം പോയി ഫ്രഷ് ആയി..... താഴേക്കു പോയി ചായ കുടിക്കാൻ ഇരുന്നു.അപ്പൊ മുർഷി ഉമ്മാനോട് നമ്മളെ കാന്താരിയെ പറ്റി നല്ലോണം പൊക്കി പറയുന്നുണ്ട്..... ഞാൻ അത് വല്ല്യ മൈൻഡ് ഇല്ലാത്ത രീതിയിൽ ഇരുന്നു.....

അങ്ങനെ അവൾ ഓരോന്ന് പറയുന്നതിനിടക്ക് അവൾ.. ഉമ്മാ നമ്മളെ മിന്നൂനെ ചിലർക്കൊക്കെ നല്ലോണം പിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞതും ചായ തരിപ്പിൽ കയറി ഞാൻ ച്ചുമാക്കാൻ തുടങ്ങി..... അപ്പൊ ഉമ്മ വന്നു എന്റെ തലയിൽ കൊട്ടി തന്നു...... എന്താടാ മർഷൂ ഒന്ന് പതിയെ കുടിച്ചുടെ...നിനക്കുള്ളത് തന്നെയല്ലേ അതാരും കൊണ്ടോവില്ല എന്ന് ഉമ്മ പറഞ്ഞതും മുർഷി പൊട്ടി ചിരിച്ചു...... അപ്പൊ ഞാൻ അവളോട് എണീറ്റു പോടീ..... ന്ന് പറഞ്ഞതും അവൾ പെട്ടെന്ന് അവിടുന്ന് പോയി. അത് കണ്ട് ഉമ്മ.. നീ എന്തിനാടാ അതിന് അവളോട് ചൂടാവുന്നെ. അല്ല മർഷൂ നീ മുർഷിന്റെ ക്ലാസ്സിൽ അല്ലെ പഠിപ്പിക്കുന്നെ അപ്പൊ മിന്നു മോളെ നിനക്ക് അറിയായിരിക്കോലോ. അവൾ പറയുന്നത് കേട്ടിട്ട് നല്ല കുട്ടിയാന്ന് തോന്നുന്നു. കാണാൻ എങനെയാട നല്ല ഭംഗി ഉണ്ടോ...... ആ എനിക്കറീല ഞാൻ നോക്കിയില്ല...എനിക്ക് ക്ലാസ്സിൽ പഠിപ്പിക്കുന്ന കുട്ടികളെ ഭംഗി നോക്കലല്ല പണി... എല്ലാം മുകളിൽ നിന്ന് ഒരാൾ കേൾക്കുന്നുണ്ടെ....അത് ഓർത്താൽ നല്ലത്......എന്നും പറഞ്ഞു മുർഷി മോളിൽ നിന്ന് വിളിച്ചു പറഞ്ഞതും ഞാൻ ടേബിളിൽ നിന്ന് ഒരു ആപ്പിൾ എടുത്ത് അവളെ നേരെ എറിഞ്ഞു...അവൾ അത് ക്യാച്ച് പിടിച്ചു താങ്ക്സ് പറഞ്ഞു പോയി.......

ഡാ...അവൾ എന്താടാ നിന്നേ ഒരുമാതിരി ആക്കി സംസാരിക്കുന്നെ എന്തോ ഒരു വശപിശക് ഉണ്ടല്ലോടാ മോനെ....... എന്ത് വശപിശക് അവൾക് വട്ടാ....ഉമ്മ ഒന്ന് പോയേ....എന്നും പറഞ്ഞു ഞാൻ വേഗം റൂമിലോട്ട് വിട്ടു എന്നിട്ട് ബെഡിലേക്ക് ഒരൊറ്റ വീഴ്ച ആയിരുന്നു....അപ്പോയൊക്കെ മിന്നൂന്റെ മുഖം തന്നെ ആയിരുന്നു മനസ്സിൽ അവളുടെ ആ ചിരിയും സംസാരവും ഒക്കെ കൂടെ ആലോചിച്ചപ്പോ അറിയാതെ ഒരു പുഞ്ചിരി വന്നു....പടച്ചോനെ....പെണ്ണ് മനസ്സിൽ കയറി കൂടീന്ന് തോന്നുന്നു...തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു സമാധാനം കിട്ടുന്നില്ല പെണ്ണിനെ കാണാൻ തോന്നാ......ശോ ഇനിപ്പോ എന്താ ചെയ്യാ....ഇനി ഇവിടിരുന്നാ ശരിയാവില്ലന്ന് ഉറപ്പായപ്പോ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു കാറിന്റെ കീ എടുത്ത് താഴേക്ക് വിട്ടു...ഉമ്മാനോട് ഉപ്പാന്റെ ഷോപ്പിൽ പോവാന്ന് പറഞ്ഞ് വണ്ടി വിട്ടു....ഷോപ്പിൽ എത്തിയപ്പോ ഉപ്പ എന്നെ കണ്ട് അന്തം വിട്ട് നോക്കുന്നുണ്ട്.... കാരണം ഞാൻ ഈ ടൈം ഒന്നും ഇങ്ങോട്ട് വരാറില്ല.. ഞാൻ ഉപ്പാക് ഒന്ന് ചിരിച്ചു കൊടുത്തു.... അസ്സലാമു അലൈക്കും ഉപ്പച്ചി...

വ അലൈക്കുമുസ്സലാം. അല്ല എന്താ മോനെ പതിവില്ലാതെ ഈ വഴിക്ക്..... ഒന്നൂല്ല.. ചുമ്മാ വീട്ടിൽ ഇരുന്ന് ബോറടിച്ചപ്പോ പോന്നതാ... അതെന്താ മർഷൂ എന്നും ഇല്ലാത്തൊരു ബോറടി നിന്റെ മുഖം കണ്ടിട്ട് ഒരു സുലൈമാനിക്കുള്ള വക ഉണ്ടല്ലോ..... ഒന്ന് പോ... ഉപ്പച്ചി....ഇന്ന് പ്രേത്യേകിച് വർക്ക് ഒന്നും ഇല്ല... അതോണ്ട് ഇങ്ങോട്ട് പോന്നതാ.... ഹഹഹ....ആയിക്കോട്ടെ എന്നാ മോൻ ഓഫീസ് റൂമിലേക്കു ചെല്ല് അവിടെ ചില ഫയൽസ് ഉണ്ട് അതൊക്കെ ഒന്ന് ക്ലിയർ ആക്ക് എന്നാപ്പിന്നെ എനിക്കിനി അത് നോക്കണ്ടല്ലോ.... ഓക്കേ ഉപ്പച്ചി...ഫാസി വരും ഇങ്ങോട്ട്... അപ്പോ അവനോട് എന്റെ അടുത്തേക്ക് വരാൻ പറഞ്ഞാ മതി.... എന്നും പറഞ്ഞു ഞാൻ ഓഫീസ് റൂമിലേക്ക് കയറാൻ നേരമാണ് മിന്നൂനെ പോലെ ഒരാളെ കണ്ടേ.....ശരിക്കും അവളാണോന്ന് നോക്കാൻ വേണ്ടി അവളെ അടുത്തേക്ക് പോയതും അവൾ തിരിഞ്ഞ് നോക്കി അപ്പൊ പെട്ടന്ന് ഞാൻ ഒരു സൈഡിലേക്ക് മാറി നിന്നു.അവൾ തന്നെ ആണെന്ന് ഉറപ്പായതും എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു...അവൾ പോവാൻ നിന്നതും അവളെ കൈ പിടിച്ചു ഓഫീസ് റൂമിലെക്ക് ആക്കി..ലൈറ്റ് ഓൺ ആക്കാൻ വേണ്ടി പോയതും പെണ്ണുണ്ട് അവിടെ കിടന്ന് തെറി പറയുന്നു.തെറി ന്ന് പറഞ്ഞ നല്ല പച്ച തെറി എന്റെ ചെവീടെ ഫ്യൂസ് അടിച്ച് പോയിന്ന് തോന്നുന്നു...

ഇവൾക്ക് ഇതെന്നെ ആണോ പണി ഇവളെ ഞാനിന്ന് ശരിയാക്കി കൊടുക്കാം ന്നു കരുതി ലേറ്റ് ഓൺ ആക്കിയതും പെണ്ണ് എന്നെ കണ്ട് ആകെ ഒരുമാതിരി എക്സ്പ്രഷൻ കാണിക്കുന്നുണ്ട്.... എന്താടി നിനക്ക് ഇത് തന്നെയാണോ പണി..എന്തൊരു വെറൈറ്റി തെറിയാദ്‌ എവിടുന്ന് പഠിച്ചു നീ ഇതൊക്കെ എന്നും ചോദിച്ചു ഞാൻ അവളെ അടുത്തേക്ക് ചെല്ലും തോറും അവൾ ബാക്കിലേക്ക് പോവുന്നുണ്ട്... അതിന് ഞാൻ കരുതിയോ ഇയാൾ ആണെന്ന് ഞാൻ വേറേ ആളെ ഉദ്ദേശിച്ച് പറഞ്ഞതാ.... ഓഹോ എന്നാ മോൾ ആരെ ഉദ്ദേശിച്ച പറഞ്ഞെ എന്ന് പറ. എന്നും പറഞ്ഞു ഞാൻ അവിടെയുള്ള സോഫയിൽ പോയിരുന്നു.... അതെന്തിനാ ഇയാൾ അറിയുന്നേ....സാർ ഭരണം ഒക്കെ അങ് കോളേജിൽ..ഞാൻ പോവാ...എന്നെ അവിടെ തിരക്കുന്നുണ്ടാവും..... അതും പറഞ്ഞു പോവാൻ നിന്ന അവളെ പിടിച്ചു ഞാൻ എന്റെ അടുത്തിരുത്തി....

ഇതെന്റെ ഷോപ്പാ അപ്പൊ ഇവിടുന്ന് പോണം എന്നുണ്ടേൽ എല്ലാം പറഞ്ഞിട്ട് പോയ മതി... ഓക്കേ പറഞ്ഞ എന്നെ വിടണം... ആ വിടാം അല്ലാണ്ട് എനിക്ക് നിന്നേ എന്തിനാ. .... അല്ലാ...ഇയാൾക്കു എന്നോട് ഒരു ഇഷ്ട്ടം ഉണ്ടെന്ന് ഷാനു പറഞ്ഞു..... അയ്യടാ അത് അവൾ പറഞ്ഞാ മതിയോ.ഇഷ്ട്ടപെടാൻ പറ്റിയൊരു മുതൽ...വെറുതെ തരാന്ന് പറഞ്ഞാ പോലും നിന്നേ എനിക്ക് വേണ്ടാ..... ഞാനത് പറഞ്ഞതും പെണ്ണ് ദേഷ്യം കൊണ്ട് മുഖമൊക്കെ വീർപ്പിച്ചു നിക്കുന്നുണ്ട് ഇപ്പൊ കണ്ടാ ഒരു കടി വെച്ചു കൊടുക്കാൻ തോന്നുന്നുണ്ട്.... ഓ.....ആയിക്കോട്ടെ....അല്ലേലും എന്നെ കിട്ടാനുള്ള യോഗ്യതയൊന്നും ഇയാൾക്കില്ല... സമ്മതിച്ചു നീ കാര്യം പറ....ആരാന്ന് കരുതീട്ടാ നീ തെറി വിളിച്ചത്.എന്ന് ചോദിച്ചതും പെണ്ണ് കുറചൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.ഈ പെണ്ണ് മിക്കവാറും എന്റെ കൺട്രോൾ കളയും....അങ്ങനെ അവൾ നടന്നതൊക്കെ പറഞ്ഞതും പെണ്ണ് പുലിയാണെന്ന് മനസ്സിലായി ഇവളെയൊക്കെ കെട്ടിയാൽ എന്റെ അവസ്ഥ എന്താവോ എന്തോ..എന്നൊക്കെ ആലോചിക്കുന്ന ടൈമിൽ ആണ് പെണ്ണ് എന്റെ മുഖത്തിനു നേരെ കൈ വീശിയെ.... എന്താ മാഷേ സ്വപ്നം കാണാ...

എന്നാൽ ഞാൻ പോവാ...നാളെ കാണാം... എന്നും പറഞ്ഞു പോവാൻ നിന്ന അവളെ പിടിച്ചു ഞാൻ എന്റെ മടിയിലേക്ക് ഇരുത്തി.....അത് കണ്ട് അവൾ ആകെ ഞെട്ടിയിട്ടുണ്ട്....അങ്ങനെയങ് പോയാലോ ഒരു കാര്യം കൂടെ ചോദിക്കട്ടെ അതിനവൾ ഇനി എന്താ എന്നൊക്കെ ചോദിക്കുന്നത്തിനോടൊപ്പം എന്റെ മടിയിൽ നിന്ന് എണീക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.അതേയ് ഇന്ന് ആ ബിൽഡിങ്ങിൽ നിന്ന് ഞാൻ അടുത്ത് വന്നപ്പോ നീ എന്തിനാ കണ്ണടച്ചത്..... അത്... പിന്നെ.....ഞാൻ... കരുതി ഇയാൾ എന്നെ കിസ്സ് അടിക്കാൻ വന്നതാന്ന്..എന്നൊക്കെ അവൾ വിക്കി വിക്കി പറഞ്ഞതും എനിക്ക് ചിരി വന്നു.അപ്പൊ അവൾ എന്റെ മുഖത്തെക്ക് തന്നെ നോക്കി നിൽക്കാ....അത് കണ്ടതും ഞാൻ അവളോട് എന്താന്ന് പുരികം പൊക്കിയതും അവൾ തോൾ പൊക്കി ഒന്നും ഇല്ലാന്ന് കാണിച്ചു...

എന്നാലെ നീ വിചാരിച്ച കാര്യം നമുക്കങ് നടപ്പിലാക്കിയാലോ....എന്നും പറഞ്ഞു ഞാൻ അവളെ അധരം ലക്ഷ്യമാക്കി നീങ്ങിയതും അവൾ എന്നെ തള്ളി മാറ്റി ഓടി...ഓടുന്നതിനിടയിൽ ഞാൻ അവളെ ഷാളിൽ പിടിച്ചു വലിച്ചതും അവൾ നേരെ എന്റെ മേലേക്ക് വന്നു വീണു. ബാലൻസ് കിട്ടാൻണ്ട് രണ്ടാളും നിലത്തേക്ക് വീണതും പോസിഷൻ മാറി.ഇപ്പൊ ഞാൻ കിടക്കുന്നത് അവളുടെ മേലെയാ അങ്ങനെ എല്ലാം ഞങ്ങൾ മറന്ന് കണ്ണും കണ്ണും നോക്കി കിടക്കുന്ന ടൈമിൽ ആണ് ഡോർ തുറക്കുന്ന സൗണ്ട് കേട്ടു നോക്കിയതും പെട്ടൂന്ന് മനസ്സിലായി.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story