❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 40

enikkay vidhichaval

രചന: SELUNISU

എന്താ എന്താ ഉപ്പാ പ്രശ്നം.....ഉമ്മാന്റെ മുഖമൊക്കെ എന്താ ഇങ്ങനെ..... ഒന്നൂല്ല മക്കളെ എനിക്ക് നാളെ തന്നെ തിരിച്ചു പോണം. നമ്മുടെ കമ്പനിയിൽ എന്തോ ചെറിയൊരു പ്രോബ്ലം...... അത് പറഞ്ഞപ്പോ തൊട്ട് തുടങ്ങിയ കരച്ചിലാ നിങ്ങടെ ഉമ്മ... ഉപ്പ പോവാന്ന് കേട്ടതും എന്തോ ആകെ കൂടെ എന്തോ പോലെ കണ്ണിലൊക്കെ വെള്ളം നിറഞ്ഞു..... ഇക്കാന്റെ അവസ്ഥയും ഏകദേശം അങ്ങനെ തന്നെ...... ഉപ്പാനോട് എത്ര നാളായി പറയുന്നു അവിടുത്തെ ബിസിനെസ് ഒക്കെ മതിയാക്കി നാട്ടിൽ നിക്കാൻ.മരണം വരെ ജീവിക്കാൻ ഉള്ളത് ഉപ്പ ഉണ്ടാക്കിയില്ലെ ഇനി റസ്റ്റ്‌ എടുക്ക്..... ഓ....ഒക്കെ കൂടെ കരഞ്ഞു കുളമാക്കോ...ന്റെ മക്കളെ ഞാൻ പോയിട്ട് ഏറിയാ വൺ വീക്ക്‌. അത് കഴിഞ്ഞാ എല്ലാം അവസാനിപ്പിച്ച് നമ്മുടെ ഹോസ്പിറ്റലും നോക്കി ഇരിക്കാൻ തന്നെയാ പ്ലാൻ...... ന്നു പറഞ്ഞതും ഉമ്മ ഉപ്പാനെ തറപ്പിച്ച് നോക്കി..... നിങ്ങക്കിത് ആദ്യമേ പറയായിരുന്നില്ലേ.... എന്നാ എനിക്ക് ഇങ്ങനെ കരയേണ്ടി വരോ..... ദേ..... ആയിശു മക്കളിരിക്കുന്നു. ഇല്ലേൽ ഞാൻ വല്ലതും പറഞ്ഞേനെ.....

എത്ര വട്ടം ഞാൻ നിന്നോട് പറയാൻ നിന്നു.. അപ്പോഴൊക്കെ നീ എന്നോടോന്നും പറയണ്ട എനിക്കൊന്നും കേൾക്കണ്ട ന്നൊക്കെ പറഞ്ഞിട്ട്. ഒന്ന് തന്നാലുണ്ടല്ലോ..... ന്നൊക്കെ പറഞ്ഞു ഉപ്പ ഉമ്മാക്ക് നേരെ കയ്യോങ്ങിയതും ഉമ്മ മുഖവും വീർപ്പിച്ചു അകത്തേക്ക് പോയി..... അവൾ പോയി..... ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് ഒറ്റ പോക്കാ....പെണ്ണുങ്ങളെ ഈ സ്വഭാവത്തിന് എത്ര കാലമായാലും മാറ്റം ഉണ്ടാവില്ല.....നിങ്ങൾ പോയി ഫ്രഷ് ആയ്കോ. ഞാൻ അവളെ പോയി തണുപ്പിക്കട്ടെ.... അയ്യ.... റൊമാൻസ് കളിക്കാൻ പോവാലെ.... ഇവിടെ കെട്ടുപ്രായം തികഞ്ഞു നിക്കുന്ന രണ്ട് പിള്ളേരുണ്ടെന്ന് മറക്കണ്ട.... മോനെ ഫെബി. കെട്ടുപ്രായം തികഞ്ഞു നിക്കുന്ന പിള്ളേർ കാണിച്ചു കൂട്ടുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്.... കൂടുതൽ പറയിപ്പിക്കാതെ രണ്ടാളും ചെല്ല്. ബീച്ചിലൊക്കെ കറങ്ങി വന്നതല്ലേ ഷീണം കാണും. ന്ന് ഉപ്പ പറഞ്ഞതും ഞങ്ങൾ ഒന്ന് ഞെട്ടി.....

ഞെട്ടണ്ട..... നിങ്ങളെ അവിടെ കണ്ട കാര്യം എന്റെ ഫ്രണ്ട് വിളിച്ചു പറഞ്ഞു...... ആണല്ലേ.... എന്നാ ഞങ്ങളങ്ങോട്ട് എന്നും പറഞ്ഞു ഞാൻ ഓരോട്ടമായിരുന്നു മുകളിലേക്ക്. പിന്നാലെ തന്നെ ഇക്കയും വന്നു..... ഞാൻ വേഗം റൂമിൽ കയറി ഫ്രഷ് ആയി..... ബെഡിലേക്ക് വീണു. ഇന്ന് നടന്നത് ഓരോന്ന് ഓർത്തു ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... പെട്ടന്ന് ഉപ്പാന്റെ പോക്ക് ആലോജിച്ചപ്പോ സങ്കടവും..... ഞാൻ വേഗം എണീറ്റു കിച്ചണിലേക്ക് വിട്ടു... അപ്പൊ ഉണ്ട് ഫെബിക്ക അടുക്കള ഭാഗത്തു നിന്ന് പരുങ്ങുന്നു...... ഞാൻ മെല്ലെ അവന്റെ അടുത്തേക്ക് ചെന്ന് തോളിൽ തട്ടിയതും അവൻ പെട്ടന്ന് ഞെട്ടി എന്നെ നോക്കി.....ഞാൻ എന്താന്ന് ചോദിച്ചതും ഇക്ക മിണ്ടല്ലേ ന്ന് പറഞ്ഞു ചുണ്ടിൽ വിരൽ വെച്ച് അങ്ങോട്ടു നോക്ക് എന്നും പറഞ്ഞു കണ്ണു കൊണ്ട് ആഗ്യം കാണിച്ചതും ഞാൻ അങ്ങോട്ട് എത്തിപാളി നോക്കി.

അപ്പൊ ഉപ്പ ഉണ്ട് ഉമ്മാക്ക് ഫുഡ് വാരി കൊടുക്കുന്നു.... അത് കണ്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി..... ഇത്രേം കാലത്തിനിടക്ക് അവർക്കിടയിൽ ചെറിയ പിണക്കങ്ങൾ അല്ലാണ്ട് ഉണ്ടായിട്ടില്ല....ഉമ്മാനെയും ഞങ്ങളെയും ഉപ്പ പൊന്നുപോലെ നോക്കിയിട്ടുണ്ട്. ഉപ്പാനെ കിട്ടിയത് ഉമ്മാന്റെയും ഞങ്ങൾ മക്കളുടെയും ഭാഗ്യമാ....എത്ര ജന്മം ഉണ്ടെങ്കിലും എനിക്ക് ഈ ഉപ്പാന്റെ മകളായിട്ട് തന്നെ ജനിക്കണം.. ഓരോന്ന് ആലോജിച്ചു അവരെയും നോക്കി നിക്കുമ്പോഴാണ് ഇക്ക എന്റെ ഷോൾഡറിൽ ഒരു തട്ട് തന്നത്. എന്താടി ഇളിച്ചോണ്ട് നിക്കുന്നേ...... എനിക്ക് ഇളിക്കാനും പാടില്ലേ...... നിന്റെ വായ കൊണ്ടൊന്നും അല്ലല്ലോ..... ന്റെ പൊന്നൂ.... ഞാനൊന്നും പറഞ്ഞില്ല....നിന്നെ ആ മർശു എങനെ സഹിക്കോ ആവോ.... നീ പോടാ കൊരങ്ങാ..... കുരങ്ങൻ നിന്റെ കെട്ടിയോൻ.... അവിടെ കിടന്നു രണ്ട് പേരും അടികൂടുന്ന നേരത്താണ് ഉപ്പ വന്നു ഞങ്ങളെ രണ്ടാളെയും ചെവി പിടിച്ചു തിരിച്ചു....

പോത്തു പോലെ വളർന്നു എന്നിട്ട് കുട്ടികളെ പോലെ തല്ലു കൂടാ രണ്ടും... ആ.... ഉപ്പച്ചി വിട്.... വേദനിക്കുന്നു.. ഇനി ഞങ്ങൾ തല്ല് കൂടില്ല സത്യം...... അല്ലേ ഇക്കാ.... ആാാ.... ഇനി ആവർത്തിക്കില്ല. വിട് ഉപ്പാ.... ന്ന് ഇക്കയും കെഞ്ചി പറഞ്ഞപ്പോ ഉപ്പ പിടി വിട്ടു.... ഉപ്പാനെ നോക്കി കൊഞ്ഞനം കുത്തി ഞാൻ നേരെ ഷാനുന്റെ വീട്ടിലെക്ക് വിട്ടു..... ഷാനു..... ഡീ..നമുക്കൊരു റീൽ ചെയ്താലോ.... ഏത് സോങ് ചെയ്യും.... ഡീ... പണ്ട് വൈറൽ ആയ സോങ് ഇല്ലേ പൂത്തുമ്പി കുർള മാമി.... അത് മതി.... ആാാ.... ഞാൻ റെഡി....ഇൻസ്റ്റേൽ പോസ്റ്റാം....ചുമ്മാ ഒന്ന് നടന്നാ തന്നെ ലൈക് എത്രയാ കിട്ടുന്നെ അറിയോ.... ഡീ.... മിന്നു പോസ്റ്റ്‌ ചെയ്യട്ടെ.... ഒക്കെ...... പോസ്റ്റ്‌ ചെയ്ത് ഞങ്ങൾ ലൈക്കിന്റെ എണ്ണവും നോക്കി ഇരിക്കുമ്പോഴാണ് മർഷുക്കാന്റെ കാൾ വന്നത്..... ഓ നിന്റെ ഇക്കാക് വിളിക്കാൻ കണ്ടൊരു നേരം....

നീ പോടീ.... ആ ഫോണിങ്ങു താ.... ഫോണും വാങ്ങി ഞാൻ കുറച്ച് മാറി നിന്നതും ഷാനു വന്നു സ്പീക്കറിൽ ഇടെന്നും പറഞ്ഞു സ്വൈര്യം കെടുത്തിയതും ഫോൺ സ്പീക്കറിൽ ഇട്ട് ഞാൻ കാൾ അറ്റൻഡ് ചെയ്തു.... ഹലോ മർഷുക്ക.... ആരോട് ചോദിച്ചിട്ടാഡി നീ ഇൻസ്റ്റയിൽ വീഡിയോ പോസ്റ്റ്‌ ചെയ്തത്. അവളൊരു കുർള മാമി......ഇനി അവൾക്ക് തുള്ളി കളിക്കുന്നത് നാട്ടുക്കാരെ കാണിക്കാഞ്ഞിട്ടാ..... രണ്ട് മിനിറ്റ് ടൈം തരും പോസ്റ്റ്‌ അതിൽ നിന്ന് ഡിലീറ്റ് ചെയ്തോണം. ഇല്ലേൽ നിന്റെ മുട്ടുക്കാൽ ഞാൻ തല്ലിയൊടിക്കും..... ന്നും പറഞ്ഞു ഇക്ക കാൾ കട്ട്‌ ചെയ്തതും ഞാനും ഷാനുവും തൊള്ളയും തുറന്നു നിന്നു....പെട്ടന്ന് ഷാനു പൊട്ടി ചിരിച്ചു കട്ടിലിലേക്ക് വീണതും ഞാൻ അവളെ തുറിച്ചു നോക്കി ഫോണിൽ നിന്ന് വേഗം പോസ്റ്റ്‌ ഡിലീറ്റ് ആക്കി ശ്വാസം വലിച്ചു വിട്ടു... അപ്പൊഴും ഷാനു തെണ്ടി കിടന്നും മറിഞ്ഞും പൂര ചിരിയാ...

. എന്തിനാടി പട്ടി. നീ ഇങ്ങനെ കിളിക്കുന്നെ... ഒന്നൂല്ല മുത്തേ.... നിന്റെ ആദ്യ റീൽ തന്നെ വെള്ളത്തിൽ ആയത് ആലോജിച്ച് ചിരിച്ചതാ.... എന്നും പറഞ്ഞു അവൾ വീണ്ടും ചിരിക്കാൻ തുടങ്ങിയതും ഞാൻ അവളെ ഷാൾ കഴുത്തിൽ നിന്ന് ഊരി അവളെ വായയിലേക്ക് കുത്തി നിറച്ചു അവിടുന്നു വീട്ടിലേക്ക് ഓടി.... പോവുന്നതിനിടയിൽ നമ്മൾ പൂത്തുമ്പി പാട്ടും പാടി ഡാൻസും കളിച്ചു അകത്തേക്ക് കയറിയതും അവിടെ ഉള്ള ആളുകളെ കണ്ട് ഞാൻ കണ്ണും തള്ളി നിന്നു..... ഞാൻ അവർക്കൊന്നു ഇളിച്ച് കൊടുത്തു വേഗം കിച്ചണിലേക്ക് ഓടി.... അവിടെ ചെന്ന് തലക്ക് രണ്ട് മൂന്ന് കൊട്ട് കൊട്ടി നിക്കുമ്പോഴാണ് ആരോ എന്റെ പുറത്ത് തോണ്ടിയത്.... ഞാൻ തിരിഞ്ഞു നോക്കിയതും മുന്നിൽ ഇളിച്ചു നിക്കുന്ന ആളെ കണ്ട് എനിക്ക് പെരുത്ത് കയറി..... ഡീ..... മുർഷി പട്ടി....വരുന്ന കാര്യം നിനക്കൊന്നു വിളിച്ചു പറഞ്ഞൂടായിരുന്നോ....നാണം കെട്ടു....

അതിന് ഞാൻ അറിഞ്ഞോ ഇങ്ങോട്ടാന്ന് .... ഉമ്മേം ഉപ്പയും വന്നു പെട്ടന്ന് റെഡിയാവ് എന്നും പറഞ്ഞു താഴേക്ക് പോയി.... മൂന്നാളോടും ഞാൻ മാറി മാറി ചോദിച്ചു എങ്ങോട്ടാന്ന് പറയണ്ടേ.... മിന്നു ഉപ്പ നാളെ പോവാലേ..... ആടി..... ബട്ട്‌ വൺ വീക്ക്‌ കഴിഞ്ഞാ വരും അതാ ഒരു സമാദാനം..... മ്മ്മ് അവരൊക്കെ പറഞ്ഞു..... ആ..... അല്ല മുർഷി നിങ്ങൾ വന്നിട്ട് കുറെ നേരായോ... ഇല്ലാ.... ഒരു 5മിനിറ്റ് അത്രേ ആയുള്ളൂ... എന്താടി.... അല്ല മർഷുക്ക എനിക്കിപ്പോ വിളിച്ചിരുന്നു.... അതോണ്ട് ചോദിച്ചതാ.... ആ എടെക്ക് ഇക്ക ഇപ്പൊ വരാന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു.... അപ്പോഴാവും..... ആാാ..... ആവും ആവും..... അല്ല ഇക്ക വിളിച്ചപ്പോ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് നിന്നോട് പറഞ്ഞില്ലേ.... ഇല്ലാ.... പിന്നേ എന്തിനാ ഇക്ക വിളിച്ചേ.... അത് പിന്നേ..... ഏത് പിന്നെ.... കാര്യം പറയെടി.... ഒക്കെ അവളോട് പറഞ്ഞതും അവൾ ചിരിക്കാൻ തുടങ്ങി...... ഡീ എനിക്കൊന്ന് കാണാൻ പറ്റോ അത് എന്നും പറഞ്ഞു അവൾ വായും പൊത്തി ചിരിച്ചതും ഞാൻ അവളെ തുറുക്കനെ നോക്കി.....

ആ.... നിങ്ങൾ ഇവിടെ നിക്കാണോ... മിന്നു ഈ ചായ കൊണ്ടോയി അവർക്ക് കൊടുത്തേന്നും പറഞ്ഞു ഉമ്മ എന്റെ നേരെ ചായ വെച്ച ട്രെ നീട്ടിയതും ഞാൻ അത് വാങ്ങി..... ഹാളിലേക്ക് നടന്നതും മുർഷി എന്റെ മുന്നേ ഓടി...... നോക്കിയപ്പോ കോപ്പ് സോഫയിൽ കയറി ഇരിക്കാ..... ഞാൻ ഉമ്മാക്കും ഉപ്പാക്കും ഒക്കെ ചായ കൊടുത്തു ലാസ്റ്റ് മർശുക്കാന്റെ അടുത്തേക്ക് ചെല്ലും തോറും കൈ വിറക്കാൻ തുടങ്ങി.....അടുത്തെത്തി ഞാൻ ചായ കപ്പ് എടുത്ത് ഇക്കാന്റെ നേരെ നോക്കിയതും വേണ്ടായിരുന്നു എന്ന് തോന്നി പോയി. അത്രക്ക് തീഷ്ണത ഉണ്ട് ആ നോട്ടത്തിനു...... ഒരു പൂത്തുമ്പിക്ക് ഇത്രേം വിലയുണ്ടാവുംന്ന് ഞാൻ കരുതിയില്ല.....ഇക്കാന്റെ ഉമ്മ എന്നെ പിടിച്ചു അവരെ അടുത്ത് ഇരുത്തി ....ഓരോന്ന് ചോദിച്ചോണ്ടിരുന്നു....കുറെ നേരം കഴിഞ്ഞു അവർ പോവാൻ ഇറങ്ങിയതും മർശുക്കന്റെ ഉപ്പാനോട് നമ്മളെ പുന്നാര ഉപ്പ പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടി പോയി........

സൈദേ....മർശു ഇവിടെ നിക്കട്ടെ..ഞാൻ മോർണിംഗ് ആറു ണിക്ക് ഇറങ്ങും.എന്നെ കൊണ്ടാക്കാൻ ഇവനും പോരട്ടെ ഇല്ലേൽ ഇങ്ങോട്ടു പോരുമ്പോ ഫെബി തനിച്ചാവും ജുനു ഇവിടെ സ്ഥലത്തു ഇല്ലാ....അതോണ്ട് അവനും ഉണ്ടാവില്ല.... ഓ....അതിനെന്താ...മർശു നീ ഇവിടെ നിന്നോ....നാളെ എയർപോർട്ടിൽ നിന്ന് പോരുമ്പോ നേരെ അങ്ങോട്ട് വന്നാ മതി ന്ന് പറഞ്ഞതും ഇക്ക ഓക്കേ പറഞ്ഞു....അതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയെന്ന് മനസ്സിലായി......ഞാൻ മുർഷിയെ നോക്കിയതും അവളും ഫെബിക്കയും കണ്ണും കണ്ണും നോക്കി കളിക്കാ.....ഇവിടെ ടെൻഷൻ അടിച്ച് നിക്കുമ്പോഴാ അവരെ ഒരു റൊമാൻസ്......നീ ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെഡീീീ....... ന്നൊക്കെ മനസ്സിൽ അവളെ നല്ലോണം പ്രാകി മർഷുക്കാനെ നോക്കിയതും ഇക്ക എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു അത് കണ്ട് പിന്നേ നമ്മൾ ആ ഭാഗത്തു നോക്കാൻ പോയിട്ടില്ല. വണ്ടിയിൽ കയറാൻ നേരം മുർഷി വന്നു ആൾ തെ ബെസ്റ്റ് മുത്തേ ന്ന് പറഞ്ഞതും ഞാൻ അവളെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു....

അതിന് അവൾ തിരിച്ചു എന്റെ കയ്യിൽ പിച്ചി ഓടി വണ്ടിയിൽ കയറി. അവർ പോയതും ഞാൻ വേഗം റൂമിലെക്ക് കയറി പോയി..... പിന്നെ ഫുഡ് കഴിക്കാനാ താഴേക്ക് ഇറങ്ങിയേ...അപ്പോ ഉപ്പ അവിടിരുന്നു എന്തൊക്കെയോ ആലോജിച്ച് കൂട്ടുന്നുണ്ട്.... ഓടി ചെന്ന് ഉപ്പാന്റെ അടുത്ത് പോയിരുന്നു....... എന്താ ഉപ്പാ നല്ല ആലോചനയിലാണല്ലോ വല്ലതും നടക്കോ.... എന്ത് നടക്കാൻ ഒന്ന് പോടീ..... അല്ല നിന്നെ ഇന്ന് പുറത്തേക്കൊന്നും കണ്ടില്ല മർശു ഇവിടുണ്ടായോണ്ട് മടി ആയിട്ടാണോ..... മടിയോ ഇവൾക്കോ നാണവും മാനവും ഒന്നും ഇല്ലാത്തവളാണ് നമ്മുടെ മോളെന്നു നിങ്ങക്ക് അറീലെ..... ഉമ്മച്ചി....നിങ്ങക്ക് അതെന്റെ മുഖത്തു നോക്കി എങനെ പറയാൻ തോന്നി...... ഉപ്പാ നിങ്ങൾ പോവുമ്പോ കെട്ടിയോളെ കൂടെ കൊണ്ടോയ്ക്കോളിം..... അതെനിക്കും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല......

എന്റെ മക്കളെ എനിക്കത്ര വിശ്വാസം പോരാ.... ഓ..... ആയിക്കോട്ടെ വേണ്ടെങ്കി വേണ്ടാ.... ഫുഡ് വിളമ്പ് ഉമ്മാ..... വിശക്കുന്നു.... ഫെബിയും മർശുവും വരട്ടേന്ന് ഉമ്മ പറഞ്ഞു തീർന്നില്ല അപ്പോഴേക്കും രണ്ടും കൂടെ എന്തോ പറഞ്ഞു ചിരിച്ചു ഇറങ്ങി വരുന്നുണ്ട്.... ഞാൻ മർഷുക്കാനെ തന്നെ നോക്കി. പെട്ടന്ന് ഞങ്ങളെ കണ്ണുകൾ തമ്മിൽ ഉടക്കിയതും ഞാൻ പെട്ടന്ന് മുഖം തിരിച്ചു...മർഷുക്ക വന്നു എന്റെ ഓപ്പോസിറ്റ് ഇരുന്നത് ഞാൻ അറിഞ്ഞു മൈൻഡ് ചെയ്യാതെ ഫുഡിൽ തന്നെ ശ്രദ്ധിച്ചു..... ചിലരൊക്കെ ഇന്ന് ഭയങ്കര ഡീസന്റ് ആണല്ലോ.... എന്ന് ഫെബിക്ക പറഞ്ഞതും ഞാൻ മുഖം ഉയർത്തി അവനെ തുറിച്ചു നോക്കി.... പെട്ടന്ന് എന്റെ കാലിൽ എന്തോ അരിക്കുന്നത് പോലെ തോന്നിയതും അതാരാന്ന് അറിയുന്നത് കൊണ്ട് ഞാൻ മർഷുക്കന്റെ മുഖത്തെക്ക് നോക്കി അപ്പോ ഇക്ക എനിക്ക് കിസ്സ് തരുന്നത് പോലെ കാണിച്ചതും ഞാൻ ഞെട്ടി ആരേലും കണ്ടോന്ന് നോക്കി...

.. എല്ലാരും ഫുഡിങ്ങിൽ ആയോണ്ട് ശ്രദ്ധിച്ചിട്ടില്ല. ഞാൻ ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി വീണ്ടും ഫുഡ്‌ കഴിച്ചോണ്ടിരുന്നതും പെട്ടന്ന് ഫെബിക്ക ഫോണിൽ പൂത്തുമ്പി സോങ് വെച്ചതും ഫുഡ്‌ മണ്ടയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി..... ഒന്ന് പയ്യെ കഴിക്ക് മിന്നു.....നിനക്കുള്ളത് തന്നെയാ ആരും കയ്യിട്ടു വാരില്ലാ ന്ന് ഉപ്പ പറഞ്ഞതും അടക്കി പിടിച്ച ചിരി കേട്ട് ഞാൻ മുഖം ഉയർത്തി നോക്കിയതും മർഷുക്കയും ഫെബിക്കയും വായും പൊത്തി ചിരിക്കാ..... ഞാൻ ഫെബിക്കാനെ നോക്കി പോടാ പട്ടിന്നും വിളിച്ചു ഫുഡ്‌ മതിയാക്കി എണീറ്റു പോന്നു.... അവരൊക്കെ പുറകിൽ നിന്ന് വിളിക്കുന്നത് ഞാൻ മൈൻഡ് ചെയ്യാതെ മുകളിലേക്ക് കയറി......

റൂമിലേക്ക് കയറാൻ നിന്നതും പെട്ടന്ന് എന്റെ മുഖത്തെക്ക് ഒരു ഇളം തെന്നൽ വീശി...... ഞാൻ രണ്ടടി പിറകോട്ട് വെച്ചതും ബാൽക്കണിയുടെ വാതിൽ ആരോ തുറന്ന് വെച്ചിട്ടുണ്ട്..... ഞാൻ അങ്ങോട്ടു നടന്നു.... ആകാശത്ത് കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ കണ്ണ് ചിമ്മുന്നുണ്ട്.... ഞാൻ അവയെ നോക്കി ചിരിച്ചു കൈ രണ്ടും നീട്ടി പിടിച്ചു ആ ഇളം കാറ്റിനെ ആസ്വദിച്ചു നിക്കുമ്പോഴാണ് ആരോ എന്റെ അരയിലൂടെ ചുറ്റി പിടിച്ചത്..... മർഷുക്ക തന്നെയാവും ആളെന്നു മനസ്സിലായതും ഞാൻ ചിരിച്ചോണ്ട് തിരിഞ്ഞു നിന്നു...... അപ്പൊ ആളെ മുഖം കണ്ടതും ഞാൻ ഒരു നിമിഷം ഷോക്ക് ആയി..... അലറാൻ നിന്നതും പെട്ടന്ന് ആയാളെന്റെ വായ പൊത്തി പിടിച്ചു........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story