❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 41

enikkay vidhichaval

രചന: SELUNISU

 അപ്പൊ ആളെ മുഖം കണ്ടതും ഞാൻ ഒരു നിമിഷം ഷോക്ക് ആയി..... അലറാൻ നിന്നതും പെട്ടന്ന് ആയാളെന്റെ വായ പൊത്തി പിടിച്ചു......അപ്പൊഴാണ് ഞാൻ അയാളെ ശരിക്കും ശ്രദ്ധിച്ചത് ഒരു കറുത്ത മുഖം മൂടി അതും ഡ്രാക്കുളയുടെത്.....പടച്ചോനെ ഇനി ഇത് ശരിക്കും ഡ്രാക്കുള തന്നെയാവോ.....അല്ലെങ്കിലേ ബ്ലഡ്‌ കുറവാ.....ഓരോന്ന് മനസ്സിൽ ആലോചിച്ചു ഞാൻ അയാളെ ഒന്നൂടെ നോക്കിയതും ആയാളൊന്നു കണ്ണ് ചിമ്മി.അത് കണ്ട് നമ്മുക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റെക്ക് മണത്തതും നമ്മൾ പെട്ടന്ന് അയാളെ കൈ തട്ടി മാറ്റി മുഖം മൂടി വലിച്ചതും മർഷുക്ക ഉണ്ട് ക്ലോസപ്പിന്റെ പരസ്യവും കാണിച്ചു നിക്കുന്നു.....അത് കണ്ടപ്പോ ഒന്ന് കൊടുക്കാനാ തോന്നിയെ.... ഭാവി കെട്ടിയോനായി പോയി ഇല്ലേൽ പല്ല് അടിച്ചു താഴേ ഇട്ടേനെ എന്നൊക്കെ മനസ്സിൽ പറഞ്ഞു ഞാൻ ഇക്കാനെ രൂക്ഷമായി നോക്കി...

ഇങ്ങനെ നോക്കല്ലേ മുത്തേ ഇക്കാന്റെ കണ്ട്രോൾ കണ്ടം വഴി ഓടുവേ... എന്നും പറഞ്ഞു ഇക്ക എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഇക്കാന്റെ അടുത്തേക്ക് നിർത്തിയതും ഞാൻ ഇക്കാന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്തു...അകന്ന് നിന്നു.... ഡീ.... ഇങ്ങനെ ഇടിച്ചു നീ അത് കലക്കല്ലെ.... നിനക്ക് എന്റെ നെഞ്ചിൽ ചൂട് പറ്റി ഉറങ്ങണ്ടേ.... വേണ്ടാ.... ഉറങ്ങണ്ടാ.....ഞാൻ അതിന് വേറെ ആമ്പിള്ളേരെ നോക്കികൊള്ളാം.... ഓ....എന്നാ നോക്കിക്കോ...അങ്ങനെലും ഞാൻ രക്ഷപ്പെടുമല്ലോ....ന്നും പറഞ്ഞു ഇക്ക തിരിഞ്ഞു നടന്നതും ഞാൻ തൊള്ളയും തുറന്നു നിന്നു.... ഇതെന്താ കഥ.....ഈ മറുപടി അല്ലല്ലോ ഞാൻ പ്രതീക്ഷിച്ചത്...മോനെ മർശു അങ്ങനെ വല്ല പൂതിയും ഉണ്ടേൽ അതങ്ങ് ഏട്ടാക്കി മടക്കി പോക്കറ്റിൽ വെച്ചേക്ക്.. ഞാൻ നിന്നേം കൊണ്ടേ പോവൂ.....ന്നൊക്കെ മനസ്സിൽ ചിന്തിച്ചു നിക്കുന്ന നേരത്താണ് ഇക്ക റിട്ടേൺ വന്നു എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചത്.പെട്ടന്ന് ആയതു കൊണ്ട് തന്നെ വായും പൊളിച്ചു നിന്ന ഞാൻ ഓട്ടോമാറ്റിക്ക് വായ അടച്ചു...

ഇതെന്തിനുള്ള പുറപ്പാടാ റബ്ബേ.....എന്നെ മാത്രം കാത്തോളണേ...... ഡീ....എന്താടി ചിന്തിച്ചു നിക്കുന്നെ ഏതവനെ വളക്കാന്നാണോ..... ആണെങ്കിൽ നിങ്ങക്കെന്താ..... എന്റട്ത്ത്ന്ന് രക്ഷപ്പെടാൻ അവസരം കാത്തു നിക്കല്ലേ..... ന്നും പറഞ്ഞു ഞാൻ തല താഴ്ത്തി പിടിച്ചതും കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണു നീർ നിലത്തേക്ക് ഇറ്റു വീണു..... ശേ..... ചതിച്ചു..... കണ്ണു ചതിച്ചു.... ഞാൻ ഇപ്പോ എന്തിനാ കരഞ്ഞേ.... ഓ.... അലാക്കിന്റെ അവിലും കഞ്ഞി.... കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണു നീര് വരുത്താത്ത ഞാനാ ഇപ്പോ ചെറിയൊരു കാര്യത്തിന് പോലും കണ്ണ് നിറക്കുന്നത്.കരഞ്ഞത് ഇക്ക കാണാതിരിക്കാൻ ഞാൻ കണ്ണു ചിമ്മി ചുണ്ട് കടിച്ചു പിടിച്ചു..... ഡീ.... മുഖത്തെക്ക് നോക്കെടി..... ഡീ.... നോക്കാൻ..... ന്നും പറഞ്ഞു ഇക്ക ഒച്ചയിട്ടതും ഞാൻ ഒരു അവിഞ്ഞ ഇളി പാസ്സാക്കി ഇക്കാനെ നോക്കി.... അയ്യേ....അപ്പോഴേക്കും കരഞ്ഞോ.....അറിയാൻമേലാത്തോണ്ട് ചോദിക്കാ...നിങ്ങൾ ഈ പെണ്ണുങ്ങൾക്ക് ഇത്രേം വേഗം കണ്ണീരു വരുന്നത് എങ്ങനെയാ....ഈ ടെക്നിക് ഒന്ന് പറഞ്ഞു തരോ.. അതിനാരു പറഞ്ഞു ഞാൻ കരഞെന്ന്.

എന്റെ കണ്ണിൽ പൊടി പാറിയതാ.... ആണോ എന്നാ നോക്കട്ടെ ന്നും പറഞ്ഞു ഇക്ക അരയിൽ നിന്ന് കയ്യെടുത്ത് രണ്ട് കയ്യും എന്റെ മുഖത്ത് വെച്ച് എന്റെ കണ്ണിൽ അമർത്തി ചുംബിച്ചതും ഞാൻ കിളി പോയ പോലെ ഇക്കാനെ നോക്കി നിന്നു.... കണ്ണിൽ പൊടി വീഴാനുള്ള കാരണം ഞാനല്ലേ.... അതൊക്കെ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാനല്ലേ....നിന്നെ ഞാൻ അങ്ങനെ ആർകെങ്കിലും വിട്ട് കൊടുക്കോ.... ഇനി എത്ര ജന്മം ഉണ്ടെങ്കിലും എന്റെ പെണ്ണായിട്ട് എനിക്കെന്റെ മിന്നൂനെ മതി.. നിന്റെ ഈ കുറുമ്പും വാശിയും ഒക്കെ തന്നെയാ എനിക്ക് ഏറ്റവും ഇഷ്ട്ടം.....കേട്ടോടി വായാടി... ഇനിഇങ്ങനെ ചുമ്മാ കരയാൻ നിന്നാ കരണകുറ്റി നോക്കി ഒന്ന് തരും ഞാൻ.... ഓ.... പിന്നെ ഇയാൾ തല്ലാൻ വരുമ്പോ ഞാൻ നിന്ന് തരാൻ പോവല്ലേ.... അതിനെയ് വേറെ ആളെ നോക്കിക്കോ.... ഓക്കെ... അതിന് വേറെ ആളെ നോക്കാം...

വേറൊരു കാര്യം പറഞ്ഞാ നിന്ന് തരോ... അയ്യേ.... വൃത്തിക്കെട്ടവൻ... എന്ത് വൃത്തിക്കെടാ ഞാൻ ഇപ്പൊ പറഞ്ഞത്.... ശരിയാണല്ലോ.... ഇക്ക ഇപ്പൊ ഒന്നും പറഞ്ഞില്ലല്ലൊ..... ഇനിപ്പോ എങനെ തടി തപ്പും.... എന്താടി മിണ്ടാത്തെ.... പറ... ഞാനിപ്പോ എന്താ പറഞ്ഞെ...... അത്..... അത് ഒന്നൂല്ലാ.... നിങ്ങൾ വായ തുറന്നാ പറയാറ് വൃത്തിക്കേടാണല്ലോ ഞാൻ അത് ഉദ്ദേശിച്ചാ പറഞ്ഞെ..... മ്മ്മ്.... വീണിടം വിദ്യയാക്കല്ലേ മോളെ...... എനിക്ക് മനസ്സിലാവുന്നുണ്ട് നിന്റെ മനസ്സിലിരിപ്പ്.. ഇപ്പോ അതിനൊന്നും ടൈം ഇല്ലാ.... നിന്റെ വായി നോക്കി ആങ്ങള ഇപ്പൊ വരും...ന്ന് ഇക്ക പറഞ്ഞു തീർന്നില്ല... അപ്പോഴേക്കും മർഷുക്കാനെ വിളിച്ചു ഇക്ക വരുന്നുണ്ട്... അത് കണ്ടപ്പോ ഞാൻ ചിരിച്ചോണ്ട് ഇക്കാന്റെ മുഖത്തെക്ക് നോക്കിയതും ഇക്ക എന്നെ തന്നെ നോക്കി നിക്കാ....അപ്പൊ തന്നെ എന്റെ ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു...ഇക്ക എന്നേം വലിച്ചു അവിടുന്ന് ചുവരിന്റെ മറവിലേക്ക് നിന്നു..... അപ്പൊ ഫെബിക്ക അവിടെയൊക്കെ നോക്കി തിരിച്ചു പോയതും ഇക്ക എന്നെ അടുത്തേക്ക് വലിച്ചു..ഞാൻ ഇക്കാനെ തന്നെ നോക്കി നിന്നു....

പതിയെ ഇക്കാന്റെ അധരങ്ങൾ എന്നെ ലക്ഷ്യം വെച്ച് വന്നതും ഞാൻ കണ്ണ് പൂട്ടി നിന്നു.....ഇക്ക എന്റെ ചുണ്ടിൽ പതിയെ ഉമ്മ വെച്ച് എന്നിൽ നിന്ന് വിട്ട് നിന്നതും ഞാൻ കണ്ണ് തുറന്നു ഇക്കാനെ നോക്കി.... എന്റെ മിന്നു....നീ ഇങ്ങനെ സഹകരിച്ചാ...ഒക്കെ കയ്യീന്ന് പോവുംട്ടോ..... ന്നും പറഞ്ഞു ഇക്ക ചിരിച്ചതും എനിക്കാകെ ചടച്ചു.... ഞാൻ ഇക്കാനെ തള്ളി മാറ്റി റൂമിലെക്കോടി.... ഓരോന്ന് ആലോജിച്ച് തലയ്ക്കൊരു കൊട്ടും കൊടുത്ത് ഞാൻ ബെഡിലേക്ക് വീണു ... ആരോ എന്റെ തലയിൽ തലോടുന്നത് പോലെ തോന്നിയതും ഞാൻ പെട്ടന്ന് എഴുന്നേറ്റിരുന്നു...നോക്കിയപ്പോ ഉപ്പയാണ്..... മോൾ എണീക്കാത്തത് കണ്ട് വന്നു നോക്കിയതാ... ഉപ്പാക്ക് പോവാൻ ടൈം ആയി..വേഗം ഫ്രഷ് ആയി താഴേക്ക് വാ.... ന്നും പറഞ്ഞു ഉപ്പ പോവാൻ നിന്നതും ഞാൻ ഉപ്പാന്റെ കയ്യിൽ പിടിച്ചു അവിടിരുത്തി... ഉപ്പാ സത്യം പറ.... ഉപ്പ ടു വീക്ക്‌ കഴിഞാ വരോ.... അതോ ഞങ്ങളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണോ.... ഒന്ന് പോടി.... ഞാൻ എന്തിനാ കള്ളം പറയുന്നേ.... ഞാൻ പറഞ്ഞത് സത്യമാ.... ഇനിയുള്ള വരവിൽ ഞാൻ തിരിച്ചു പോവില്ല.....

പിന്നെന്തിനാ ഉപ്പാക്ക് ഇത്രയും സങ്കടം.... ഡി.... പോത്തേ..... ഞാൻ ടൂർ പോവല്ല ചിരിച്ചു കളിച്ചു പോവാൻ. പ്രവാസ ലോകത്തേക്കാ... അത് രണ്ട് ആഴ്ച ആയാൽ പോലും അങ്ങോട്ടു പോവുന്നത് ജയിലിൽ പോവുന്നതിന് തുല്ല്യ...അവിടുത്തെ ജീവിതം അങ്ങനെയാ.... അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവില്ല....നീ ഓരോന്ന് ആലോജിച്ച് കൂട്ടണ്ടാ...നിന്നോട് എനിക്ക് ഒരു അപേക്ഷ ഉണ്ട്. ദയവ് ചെയ്ത് എനിക്ക് അവിടെ നിക്കാൻ കുറച്ച് സമാധാനം തരണം.... അവിടെ ചെന്നാൽ വിളിക്കുമ്പോഴോക്കേ നിന്റെ ഉമ്മാക്ക് നിന്നെ കുറിച്ച് പരാതി പറയാനെ നേരമൊള്ളൂ....അതോണ്ട് കുറച്ച് നാൾ നീ എന്നെ പറയിപ്പിക്കരുത്.... വേണേൽ നിന്റെ കാൽ ഞാൻ പിടിക്കാം.... ഐആം സോറി ഡാഡ്..... ആ കാര്യത്തിൽ എനിക്കൊരു ഉറപ്പും തരാൻ കഴിയില്ല...... ഉപദേശം ആരിൽ നിന്നും സ്വീകരിക്കും പക്ഷേ തീരുമാനം എന്റേത് മാത്രമായിരിക്കും....

അതൊന്ന് പോണ്ടാട്ടിയെ പറഞ്ഞു മനസ്സിലാക്കി പോവുന്നത് നല്ലതാ.... പോടീ... കാന്താരി.... നിന്നെ ഒതുക്കാൻ പറ്റിയ ആളെ ഞാൻ നിനക്ക് കാണിച്ചു തരാ.... ഒരു മിനിറ്റ് എന്നും പറഞ്ഞു ഉപ്പ ഫോൺ എടുത്ത് കുറച്ച് മാറി നിന്നു..... ഇപ്പൊ വരുംട്ടോ ആൾ..... ഏതാൾ.... ഇനി എന്നെ നന്നാക്കാൻ വല്ല ധ്യാന കേന്ദ്രത്തിലും കൊണ്ടാക്കോ..... ഏയ്‌.... ശോ.... ആർക്കാവും ഉപ്പ വിളിച്ചു കാണാ.... ന്റെ മിന്നു നിന്റെ ബുദ്ധിയില്ലാത്ത തല വെച്ച് നീ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട..... ആൾ ദേ എത്തി ന്നും പറഞ്ഞു ഉപ്പ വാതിൽ ക്കലേക്ക് ചൂണ്ടിക്കാണിച്ചതും എന്നോട് ഈ ചതി വേണ്ടായിരുന്നു എന്നുള്ള രീതിയിൽ ഞാൻ ദയനീയമായി ഉപ്പാനെ നോക്കി..... ഇതിലും നല്ലത് ധ്യാനം ആയിരുന്നു.....ഉപ്പ എന്നെ നോക്കി ഇളിച്ചു കാണിച്ചു.... മോനെ മർശു അവിടെ നിക്കാതെ ഇങ്ങോട്ട് കയറി വാ....ഇത് നിന്റെം കൂടെ റൂമല്ലേ.... ആ....ബെസ്റ്റ് ഉപ്പ.. ഇതിന്റെ കൂടെ കുറവേ ഉണ്ടായിരുന്നൊള്ളൂ...എല്ലാം വിളമ്പി കൊടുക്ക് ഇനി റൂമിൽ നിന്ന് എണീക്കില്ല....ന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഇക്കാനെ നോക്കിയതും ഇക്ക എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു ഉപ്പാന്റെ അടുത്ത് വന്നിരുന്നു...

. മോനെ മർശു..... ഇവളെ കുരുത്തക്കേടൊക്കെ നിനക്കറിയാലോ....പോത്ത് പോലെ വളർന്നുന്ന് പറഞ്ഞിട്ട് കാര്യല്ല.... ബുദ്ധിയില്ല.... ഉപ്പച്ചി.... മിണ്ടാതിരിയെടി ഞാൻ പറഞ്ഞു മുഴുവൻ ആക്കട്ടെ.... അപ്പോ മോനെ എവിടെയാ പറഞ്ഞ് നിർത്തിയത്.... അത് ഇവൾക്ക് ബുദ്ധിയില്ലാന്ന്. എന്നും പറഞ്ഞു മർഷുക്ക വായ പൊത്തി ചിരിച്ചതും ഞാൻ ഇക്കാനെ തുറിച്ചു നോക്കി..... ആ അതെന്നെ ഇവൾക്ക് ബുദ്ധിയില്ലാ..... അപ്പൊ മോൻ വേണം ഇനി ഇവളെ ശരിയാക്കി എടുക്കാൻ എന്തേലും കുരുത്തക്കേടു കാണിച്ചാ നല്ല ശിക്ഷ കൊടുത്തോ.... ഇവളെ ഞാൻ നിന്നെ ഏൽപ്പിച്ചുന്നും പറഞ്ഞു ഉപ്പ എന്റെ കൈ എടുത്ത് ഇക്കാന്റെ കയ്യിലെക്കു വെച്ചതും ഇക്ക എന്നെ നോക്കി സൈറ്റ് അടിച്ചു..... ഇത് എന്തിനുള്ള സിഗ്നൽ ആണെന്ന് പടച്ചോനറിയാം.....ഏതായാലും എന്റെ കാര്യം തീരുമാനമായി... ടൈം പോയി.... മിന്നു മർശു വേഗം താഴേക്ക് വാ..... ന്നും പറഞ്ഞു ഉപ്പ പോയതും ഇക്ക എന്നെ നോക്കി താടി തടവി എന്റെ അടുത്തേക്ക് വന്നു എന്റെ കഴുത്തിൽ താടി വെച്ചു ഉരസിയതും ഞാൻ കഴുത്ത് വെട്ടിച്ചു....

പിന്നേയ്യ് ഉപ്പ കൈ പിടിച്ചു തന്ന സ്ഥിതിക്ക് എന്നിൽ നിന്ന് വൻ ആക്രമണം നീ പ്രതീക്ഷിച്ചോന്ന് ഇക്ക എന്റെ കാതിൽ പറഞ്ഞതും ഞാൻ ഞെട്ടി കണ്ണും തള്ളി ഇരുന്നു..... പെട്ടന്ന് അയ്യേ........ ന്നുള്ള സൗണ്ട് കേട്ടതും ഇക്ക എന്നിൽ നിന്ന് അകന്ന് നിന്നു....നോക്കിയപ്പോ ഫെബിക്ക ഉണ്ട് ഞങ്ങളെ തുറിച്ചു നോക്കി നിക്കുന്നു..... ഓ.... നിങ്ങളെ കൊണ്ട് തോറ്റു ഏത് നേരം നോക്കിയാലും ഇത് തന്നെ പണി.... അമ്മായിഅപ്പൻ പോവാൻ നിക്കാ അപ്പോഴാ അവന്റെ ഒരു റോമാൻസ് നാണമില്ലല്ലൊ രണ്ടിനും...ഡീ മിന്നു നിന്നെ ചോദിച്ചു ഉമ്മ അവിടെ കയറു പൊട്ടിക്കുന്നുണ്ട്....മെഹറുവും വന്നിട്ടുണ്ട്....തല്ല് കിട്ടണ്ടേൽ വേഗം താഴേക്ക് വാ.... നീ പൊക്കോ ഞങ്ങൾ വന്നോളാം.... ഞങ്ങളോ....മര്യാദക്ക് എന്റെ കൂടെ വന്നോ.... അവൾക്ക് ഒറ്റക്ക് പോരാൻ അറിയും നീ വഴി കാട്ടണ്ടാ.... ന്നും പറഞ്ഞു ഫെബിക്ക മർശുക്കാനെ വലിച്ചു അവിടുന്ന് പോയതും ഞാൻ അവിടിരുന്നു ചിരിച്ചു.... പെട്ടന്ന് ഇക്ക പറഞ്ഞത് ഓർത്തത് ലാ ഹൗല വലാ മൂപ്പർ പറഞ്ഞപോലെ ചെയ്യോ...

ഏയ്‌ എന്നെ പേടിപ്പിക്കാൻ പറഞ്ഞതാവും. അങ്ങനെ ആവണേ ന്ന് പ്രാർത്ഥിച്ച് വേഗം ഫ്രഷ്‌ ആയി കിച്ചണിലേക്ക് വിട്ടു..... മെഹറുത്താനെ കണ്ടതും ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു..... എപ്പോ വന്നു ഇത്താ..... നീ തടിയൊക്കെ വെച്ച് ഗ്ലാമർ ഒന്നൂടെ കൂടിയല്ലോ.... ഞാനോക്കെ എപ്പോഴോ എത്തി..... ഉപ്പാന്റെ കൂടെയാ വന്നേ..... അതോണ്ട് ഇന്ന് തന്നെ പോണം.... ഓ.... അല്ലേലും നിനക്കിപ്പോ നമ്മളെയൊന്നും പറ്റില്ലല്ലൊ..... പോടീ.... കെട്ടിച്ചയച്ച വീട് കൊട്ടാരവും നമ്മുടെ വീട് ഓല വീട് ആണേലും സ്വന്തം വീട്ടിൽ നിൽക്കുന്ന സുഖം ഒന്ന് വേറെയാണ്. കുറച്ച് കഴിയട്ടെ ഒക്കെ മനസ്സിലാവും... ഓ.... ആയിക്കോട്ടെ..... അല്ല കെട്ട് കഴിഞ്ഞിട്ട് മാസം മൂന്നായല്ലോ വിശേഷം ഒന്നും ആയില്ലേ കൊച്ചെ..... ന്ന് വലിയുമ്മമാർ ചോദിക്കുന്നത് പോലെ ചോദിച്ചതും പുറത്തു നല്ല അടാർ അടി വീണു.... കണ്ണീന്ന് ഈച്ചയല്ല കിളി വരെ പാറി പോയി....ഇത് ഇടിച്ചത് ആരായാലും ഇന്നവരെ അവസാനമായിരിക്കും ന്ന് മനസ്സിൽ പറഞ്ഞു ബാഹു ബലിയിലെ ദേവസേനയെ മനസ്സിൽ ധ്യാനിച്ചു തിരിഞതും പുറകിൽ ഉള്ള ആളെ കണ്ട് നമ്മൾ വേഗം മദർ തെരെസയായി............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story