❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 42

enikkay vidhichaval

രചന: SELUNISU

 ഇത് അടിച്ചത് ആരായാലും ഇന്നവരെ അവസാനമായിരിക്കും ന്ന് മനസ്സിൽ പറഞ്ഞു ബാഹു ബലിയിലെ ദേവസേനയെ മനസ്സിൽ ധ്യാനിച്ചു തിരിഞതും പുറകിൽ ഉള്ള ആളെ കണ്ട് നമ്മൾ വേഗം മദർ തെരെസയായി..ആരാന്ന് ഇങ്ങക്ക് മനസ്സിലായില്ല...നമ്മളെ ഉമ്മച്ചി .. വിത്ത്‌ കട്ട കലിപ്പ്. എന്നെ തുറിച്ചു നോക്കി നിക്കാ ...നമ്മൾ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു... എന്തൊക്കെയാടി നീ ചോദിക്കുന്നെ....മൊട്ടേന്ന് വിരിഞ്ഞില്ല അപ്പൊഴേക്കും അവൾക്ക് ഒക്കെ അറിയണം.... ഏ....മൊട്ടേന്ന് വിരിയാൻ ഞാൻ എന്താ കോഴികുഞ്ഞോ.....ഞാൻ കാര്യമല്ലെ ചോദിച്ചത്. ഈ വീട്ടിൽ ഒരു കോഴിക്കാല് അയ് ശേ തെറ്റി പോയി... ഇതാണ് നേരത്തെ എണീറ്റാലുള്ള കുഴപ്പം...അതായത് ഉമ്മാ.....ഇവിടെ ഒരു കുഞ്ഞിക്കാല് കാണാൻ നിങ്ങക്ക് ആഗ്രഹമില്ലേ.....അപ്പോ അവൾ മറന്ന് പോയതാണെങ്കിൽ ഒന്ന് ഓർമിപ്പിക്കാലോ.....ഒന്നൂല്ലേലും ഞാൻ ആ കുഞ്ഞിന്റെ മേമയല്ലേ.....അപ്പൊ വൈകി വന്നാ കുഞ്ഞ് എന്നോട് ചോദിച്ചാലോ എന്ത് കൊണ്ട് അവരെ ഓർമിപ്പിച്ചില്ലാന്ന്.

ആ കേദം ഇല്ലാണ്ടിരിക്കാനാ.... ന്നും പറഞ്ഞു ഇത്താക്ക് ഇളിച്ചു കാണിച്ചതും അവളുണ്ട് വായും പൊളിച്ചു നിക്കുന്നു.... പോത്തിന്റെ ചെവിയിൽ വേതം ഓതിട്ട് കാര്യല്ലന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു....ഇപ്പൊ കാണാനും തുടങ്ങി....നിന്നെ ആ പാവം ചെക്കന് കൊടുക്കണ്ടായിരുന്നു.അതിന്റെ കഷ്ട്ടകാലം ഒരു പ്യാവം....മരുമോനോടു എന്ത് സ്നേഹം.... ഈ ഉമ്മാക്ക് എന്നെ പ്രാകുന്ന നേരം അവിടെ റൂമിലിരുന്നു കരഞ്ഞൂടെ രണ്ട് ആഴ്ചക്കാണേലും കെട്ടിയോൻ ഗൾഫിലേക്ക് പോവല്ലേ..... ഞാനൊക്കെ ആണേൽ ആ പേരും പറഞ്ഞു റൂമിൽ കയറി ഉറങ്ങിയേനെ. എന്താടി നിന്ന് പിറു പിറുക്കുന്നേ..... ഈ ചായ കൊണ്ടോയി അവിടെ ഉള്ളോർക്ക് കൊടുക്ക്.... എന്നും പറഞ്ഞു ഉമ്മ ചായ കയ്യിൽ തന്നതും ഞാൻ മുഖം കോട്ടി അത് എടുത്ത് എല്ലാർക്കും കൊണ്ട് കൊടുത്തു...ട്രെ ടേബിളിൽ വെച്ചതും വീണ്ടും പുറത്ത് അടി വീണു...എന്തിനാ ഉമ്മാ എന്നെ ഇങ്ങനെ തല്ലുന്നേന്ന് ചോദിച്ച് തിരിഞതും ദേ നിക്കുന്നു മുമ്പിൽ ഷാനു പിശാശ്.....പെട്ടന്ന് മദർ തെരെസ മാറ്റി ഞാൻ ദേവസേനയെ മനസ്സിൽ പ്രതിഷ്ടിച്ചു അവളെ നോക്കി പല്ലിറുമ്പി.

ഹായ് മിന്നു എന്തൊക്കെയുണ്ട് വിശേഷം.... നിന്റെ കുഞ്ഞമ്മ പെറ്റു....അടിച്ചിട്ടാണോടി പട്ടി വിശേഷം ചോദിക്കുന്നേ... നിന്റെ ശവമടക്ക് ഞാൻ ഇന്ന് നടത്തും ന്ന് പറഞ്ഞു കൊടുത്തു അവളെ പുറത്തിനിട്ടൊരു കുത്ത്.....ഇനി വിശേഷം ചോദിക്കാൻ വരുമ്പോ നിനക്കിത് ഓർമ വേണം കേട്ടോടി പൂതനെ.... ഓ....തുടങ്ങിയോ രണ്ടും കൂടെ.... ഒന്നൂല്ല അമ്മായി ഞാൻ ഇവളെ ഒന്ന് സ്നേഹിച്ചതല്ലേ....ഇത്ത ഉണ്ട് അവിടെ അമ്മായി അങ്ങോട്ടു ചെല്ല്.എനിക്കിവിടെ കുറച്ച് പണിയുണ്ട്....എന്ന് പറഞ്ഞു ഞാൻ ഷാനുനെ അടിമുടി നോക്കിയതും ഉമ്മാ ഞാനും കൂടെ വരുന്നുന്ന് പറഞ്ഞു അമ്മായിയുടെ പിന്നാലെ കൂടി...... ഉപ്പ ഇറങ്ങാനുള്ള ടൈം ആയതും എല്ലാരും പെട്ടന്ന് ടൾ ആയി.... എന്റെ അവസ്ഥയും തിരിച്ചല്ല...ഉള്ളിൽ എന്തോ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്...പൊട്ടി കരയാനോക്കെ തോന്നാ.....

പക്ഷേ ഇപ്പൊ ഞാൻ കരഞ്ഞാൽ എല്ലാവരും അതിൽ കൂടും ഉപ്പാക്കും അത് സങ്കടമാവും.ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു ഉപ്പാന്റെ റൂമിനടുത്ത് ചെന്നു ഡോറിൽ മുട്ടി .... എന്റെ ഉപ്പ ടൈം ഒരുപ്പാടായി ഇങ്ങള് പോയിട്ട് വേണം എനിക്കുറങ്ങാൻ....ഇങ്ങള് രണ്ടാളും കുറെ നേരായല്ലോ കുത്തിയിരിപ്പ് സമയരം തുടങ്ങിയിട്ട്.രണ്ടാഴ്ച്ച കഴിഞ്ഞാ ഇങ്ങോട്ടു തന്നെ വരൂലേ ബാക്കി അപ്പൊ പറയാം....വേഗം തുറക്ക് ഇല്ലേൽ ഞാനിത് ചവിട്ടി പൊളിക്കും.... ന്നും പറഞ്ഞു ഡോറിൽ കാൽ കൊണ്ട് ഒരു ചവിട്ടു കൊടുത്തതും കാലിന്റെ വിരൽ മടങ്ങി എനിക്ക് നല്ലോണം വേദനിച്ചു... ഞാൻ കാലിൽ പിടിച്ചു വട്ടം കറങ്ങുന്ന നേരത്താണ് മർഷുക്ക കിളി പോയ പോലെ നിക്കുന്നത് കണ്ടത്....അപ്പൊ തന്നെ മനസ്സിലായി ഒക്കെ കേട്ടെന്ന്. ഞാൻ മൂപ്പർക്ക് സൈക്കിളിൽ നിന്ന് വീണ ഇളി പാസ്സാക്കി.... ഒരു സംശയം ചോദിച്ചോട്ടെ മിന്നു.....

നിനക്ക് ശരിക്ക് ബുദ്ധിയില്ലെ.... ഇല്ലാ....അതോണ്ടാണല്ലോ എന്നെ മന്ദബുദ്ധിയെ കൊണ്ട് കെട്ടിക്കുന്നേ.... ആാാ.... എ..... എന്താ പറഞ്ഞെ അപ്പൊ ഞാൻ മന്ദ ബുദ്ധിയാലെ...... നിന്നെ ഞാൻ ശരിയാക്കി തരാടി ന്നും പറഞ്ഞു ഇക്ക അടുത്തേക്ക് വരാൻ തുടങ്ങിയതും ഞാൻ വേഗം ഡോറിൽ തട്ടി.... ഉപ്പച്ചി ഉമ്മച്ചി വേഗം തുറക്ക് എന്നെ കൊല്ലാൻ വരുന്നേ.... ന്ന് വിളിച്ചു കൂവിയതും ഇക്ക പെട്ടന്ന് അവിടെ സ്റ്റെക്ക് ആയി..പിന്നെ തിരിഞ്ഞു ഒരൊട്ടം ആയിരുന്നു അത് കണ്ട് ചിരിച്ചു നിക്കുന്ന നേരത്താണ് ... ഉപ്പ വാതിൽ തുറന്നു വന്നത്.... എന്താടി....എന്തിനാ നി വിളിച്ചു കൂവിയത്.. അത്...അത് പിന്നെ ആ...നിങ്ങൾ വാതിൽ തുറക്കാത്തത് കണ്ട് ഞാനൊരു നമ്പർ ഇട്ടതല്ലേ....എന്താ നിങ്ങക്ക് ഒരു കള്ള ലക്ഷണം. എന്തായിരുന്നു അകത്തു പരിപാടി..... എന്തായാലും നിനക്കെന്താ....മോൾ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ടാ.... ഓഹ് ശരി സാർ.... നിങ്ങൾ വാ എല്ലാരും തിരക്കുന്നുന്നും പറഞ്ഞു ഞാൻ അവിടുന്ന് വേഗം വിട്ടു....

ഇല്ലേൽ അവിടെ വെച്ച് കരഞ്ഞു അലമ്പാക്കിയേനെ...ഞാൻ വേഗം ഷാനുന്റേം ഇത്താന്റെയും അടുത്ത് ചെന്ന് അവരെ വെറുപ്പിക്കാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞു ഉപ്പ റെഡിയായി ഇറങ്ങി...എല്ലാരോടും യാത്ര പറഞ്ഞിറങ്ങി..... ഉപ്പ പോയതും ഞാൻ വേഗം റൂമിലെക്കോടി റൂം ലോക്ക് ചെയ്ത് ഇത് വരെ പിടിച്ചു വെച്ച കണ്ണീരിനെ പുറത്തു വിട്ടു.... പെട്ടന്ന് ഡോറിൽ ആരോ മുട്ടിയതും ഞാൻ കണ്ണ് അമർത്തി തുടച്ച് വാതിൽ തുറന്നു.... ഷാനു ആയിരുന്നു. ഞാൻ അവൾക്കൊന്ന് ഇളിച്ച് കൊടുത്തു ബെഡിൽ പോയിരുന്നു.... മിന്നു....നീ കരയുവായിരുന്നുലേ... എന്തിന് ഒന്ന് പോടി..... മോളെ നിന്നെ ഞാൻ ആദ്യായിട്ട് കാണുവല്ല....നിന്റെ ഈ ചിരിയും കുറുമ്പും ഒക്കെ മറ്റുള്ളവരെ സമാധാനിപ്പിക്കാനുള്ളതല്ലേ....ന്ന് അവൾ ചോദിച്ചതും ഞാൻ അവളെ തോളിലേക്ക് തല വെച്ചു.... ഷാനു സഹിക്കാൻ പറ്റുന്നില്ലെടി ഉപ്പ..... ഉപ്പ രണ്ടാഴ്ച്ച കഴിഞ്ഞാ വരില്ലേ.....അതൊക്കെ ദേ പോയി ദാ വന്നൂന്ന് പറയുന്ന പോലെ ഇപ്പൊ കഴിയും. പിന്നെ എന്തിനാ നീ ഇങ്ങനെ കരയുന്നെ..... എന്നാലും ഉപ്പച്ചി ഇല്ലാണ്ട്...

. ഒരു എന്നാലും ഇല്ലാ... ഉമ്മേം ഇത്തയും ഒക്കെ അവിടെ കരഞ്ഞിരിക്കുവാ നീ ചെന്ന് അത് മാറ്റികൊടുക്ക്. വേഗം പോയി മുഖം കഴുകി വാന്നും പറഞ്ഞു അവൾ എന്നെ ഉന്തി തള്ളി ബാത്റൂമിലേക്ക് പറഞ്ഞയച്ചു..... കുറച്ച് നേരം കഴിഞ്ഞ് ഇത്ത പോയതും വീണ്ടും സങ്കടം വരുന്ന പോലെ.... ഞാൻ ഉമ്മാന്റെ മടിയിലേക്ക് തല വെച്ചു കിടന്നു....അറിയാതെ ഉറങ്ങി പോയി.... കുറച്ചു നേരം കഴിഞ്ഞ് ആരോ ചെവിയിൽ ഇക്കിളിപ്പെടുത്തിയതും ചെവി തിരുമ്മി ഞാൻ തിരിഞ്ഞ് കിടന്നു.... കവിളിൽ ആരുടെയോ അധരം പതിഞ്ഞതും ഞാൻ ഞെട്ടി കണ്ണ് തുറന്ന് നോക്കി അപ്പൊ മർ ഷുക്ക എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു തന്നു....... വേറെ സ്ഥലം ഇല്ലാത്തോണ്ടാണോടി ഇവിടെ കിടക്കുന്നത് എണീറ്റു പോടീ.... ഇവിടെ കിടന്നാ എന്താ കുഴപ്പം.... മാനം മര്യാദക്ക് കിടക്കാണേൽ ഒരു കുഴപ്പവും ഇല്ലാ.... എണീറ്റു ടോപ് ശരിയാക്കെടിന്നും പറഞ്ഞു ഇക്ക ഒച്ചയിട്ടതും ഞാൻ ടോപ് കയറിയത് താഴ്ത്തി എണീറ്റിരുന്നു.... ഫെബിക്ക എവിടെ.... അവനെ ഞാൻ നിന്റെ കിടത്തം കാണുന്നതിനു മുൻപ് റൂമിലേക്ക് പറഞ്ഞു വിട്ടു.....

സോറി.... ഞാൻ ഉമ്മാന്റെ മടിയിൽ കിടന്നു ഉറങ്ങി പോയതാ.... എന്നിട്ട് ഉമ്മ എവിടെ.... ആാാ.... എനിക്കറിയില്ല..... ബെസ്റ്റ്.... മർഷുക്ക ഉപ്പാ.... ന്നും ചോദിച്ചു ഞാൻ കണ്ണ് നിറച്ചതും ഇക്ക എന്റെ അടുത്ത് വന്നിരുന്നു എന്റെ കൈ എടുത്ത് ഇക്കാന്റെ കയ്യിൽ വെച്ചു.... മിന്നു ടെൻഷൻ ആവണ്ട. ഉപ്പ ഹാപ്പിയാ.... പിന്നെ പോവാൻ നേരം ഉപ്പ എന്നോട് ഒരു കാര്യം പറഞ്ഞു.... എന്ത്..... ഈ വായാടിയുടെ കണ്ണ് നിറക്കരുതെന്ന്.....ഉപ്പച്ചി വരുവോളം നിന്നെ പൊന്നുപോലെ നോക്കണംന്ന്.... അങ്ങനൊരു ഉപ്പാനെ കിട്ടിയത് നിന്റെ ഭാഗ്യമാ.... അപ്പൊ എന്നെ മകളായി കിട്ടിയത് ഉപ്പാന്റെ ഭാഗ്യം അല്ലെ.... മ്മ്മ്..... പിന്നേ... ആകെ നിന്റെ ഉപ്പാക്ക് ആ ഒരു കുറവേ ഒള്ളു... എന്താ.... എന്താ പറഞ്ഞെ.... നീ പറഞ്ഞത് ശരിയാണെന്ന് പറയുവായിരുന്നു... ഉമ്മ എവിടെ ഞാൻ പോവാ... കുറച്ച് കഴിഞ്ഞ് പോയാ പോരെ..... എ.... എന്താ..... ചെവി കേൾക്കില്ലേ കുറച്ച് കഴിഞ്ഞ് പോവാന്ന്...

അല്ലെങ്കിൽ വേണ്ടാ ഞാനും ഷാനും ഇക്കാന്റെ വീട്ടിലേക്ക് പോരട്ടെ.... ഇവിടിരുന്നാ ഒരു സമാദാനം ഉണ്ടാവില്ല.... അപ്പൊ ഉമ്മ തനിച്ചാവില്ലേ.... ഉമ്മ ഇന്ന് ഫുൾ അമ്മായിന്റെ അടുത്താവും. ഉപ്പ പോവുന്ന അന്നൊക്കെ അങ്ങനെയാ..... പ്ലീസ് ഇക്കാ ഉമ്മാനോട് പറഞ്ഞു ഒന്ന് സമ്മതം വാങ്ങോ.... ഞാൻ ചോദിച്ചാ ചിലപ്പോ സമ്മതിക്കൂല... മ്മ്മ്...സമ്മതമൊക്കെ വാങ്ങാം.പകരം എനിക്കെന്ത് തരും.... എന്ത് തരാൻ എന്റെ കയ്യിൽ പൈസ ഒന്നൂല്ലാ...അടിച്ചു മാറ്റാൻ ഉപ്പാന്റെ പെയ്സും ഇല്ലാ... ഓ.....നിന്റെ കാശ് കിട്ടീട്ട് വേണ്ടാ എനിക്ക്.....നീ നിന്നെ കൊണ്ട് കഴിയുന്നത് തന്നാ മതി. മനസ്സിലായില്ല.... അതേയ് ദേ ഇവിടെ നല്ല അടാർ ഉമ്മ തന്നാ സമ്മതം വാങ്ങിക്കാം. അയ്യടാ....എന്താ പൂതി..ആ വെള്ളം കൂടുതൽ തിളപ്പിക്കാതെ വാങ്ങി വെച്ചെക്ക്ട്ടോ..... ഇനി ഒക്കെ കല്യാണം കഴിഞ്ഞിട്ട്. അത് വരെ ഡോണ്ട് ടച്ച്‌ മീ.... അണ്ടർസ്റ്റാൻഡ്... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി.നീ എന്റെ പെണ്ണാണെങ്കിൽ നിന്നെ ഞാൻ എനിക്കിഷ്ട്ടമുള്ളതൊക്കെ ചെയ്യും.അതിന് നിന്നേ കെട്ടണംന്നില്ല.കാണണോടി നിനക്ക് കാണണോ...

വേണ്ടാ ഇപ്പൊ ടൈം ഇല്ലാ പിന്നേ കണ്ടോളാം......ഇപ്പൊ ഉമ്മാനോട് ചോദിച്ചു വാ.... ഇല്ല മോളെ ഞാൻ ചോദിച്ചത് തരാതെ ഒന്നും നടക്കൂല.... ഇങ്ങള് വല്ലാത്ത ജാതി തന്നെ.... ഇതിനൊക്കെ ഞാൻ നിങ്ങളോട് പകരം ചോദിക്കും കണ്ടോ..... ആ.... അതപ്പോ നോക്കാം. ഇപ്പൊ നിന്റെ തീരുമാനം പറ.... ഓക്കേ തരാം. ബട്ട്‌ ഇവിടുന്നല്ല. ഇങ്ങളെ വീട്ടിൽ എത്തീട്ട്. അല്ലേൽ നിങ്ങൾ വാക്ക് മാറ്റിയാലോ.... ഓക്കേ സമ്മതിച്ചു.എന്നെ പറ്റിക്കാൻ വല്ല വിചാരം ഉണ്ടേൽ കിസ്സ് ഒന്നിൽ നിൽക്കൂല....പിന്നേ ഞാൻ നിനക്കാവും തരാ.... അതും എനിക്കിഷ്ട്ടമുള്ളിടത്ത് പറ്റോ എന്ന് ഇക്ക പറഞതും ഞാൻ ഉമി നീരിറക്കി ആന്ന് തലയാട്ടി.... അപ്പൊ ഇക്ക ഒന്ന് ഇളിച്ചു കാണിച്ചു എന്റെ കവിളിൽ നുള്ളി കിച്ചണിലേക്ക് നടന്നതും ഞാനും പുറകെ വെച്ച് പിടിച്ചു.... ഉമ്മാ..... ആ....നിങ്ങൾ വന്നോ...

ഉപ്പ വിളിച്ചിരുന്നു നിങ്ങൾ പോന്നിട്ടുണ്ടെന്നു പറഞ്ഞു. അല്ല വണ്ടീടെ സൗണ്ട് ഒന്നും കേട്ടില്ലല്ലൊ.... അത്.. വണ്ടി പുറത്താ ഏതായാലും പോവല്ലേ.... ഇപ്പൊ തന്നെ പോണോ മർശു... എന്റട്ത് വണ്ടി ഇല്ലല്ലോ. അപ്പൊ ഫെബി ഹോസ്പിറ്റലിൽ പോവുമ്പോ കൊണ്ടാക്കാന്ന് പറഞ്ഞിരിക്കാ.... ആ.... എന്നാ മോൻ ഇരിക്ക് ഞാൻ ചായ എടുത്ത് വെക്കാം... മിന്നു അവിടെ കിടന്ന് ഉറങ്ങുന്നുണ്ടാവും അവളെ വിളിച്ചോ.... ആ അവൾ റൂമിലേക്ക് പോയിട്ടുണ്ട്... പിന്നെ ഉമ്മാ ഞാൻ പോവുമ്പോ മിന്നും ഷാനും കൂടെ പൊന്നോട്ടെ.... അവർക്ക് ക്ലാസ് ഒരുപ്പാട് മിസ്സ്‌ ആയതല്ലേ... എക്സാം അടുത്ത് വരുവല്ലേ.... ഏതായാലും മുർഷിക്ക് ക്ലാസ് എടുക്കണം അപ്പോ അവരും കൂടെ ഉണ്ടേൽ എനിക്ക് എനിക്ക് ഒരുമിച്ച് പറഞ്ഞു കൊടുക്കാലോ.... അതിനെന്താ....എനിക്ക് കുഴപ്പമൊന്നും ഇല്ലാ..... പക്ഷേ അവൾ വരോ... പഠിക്കാൻ പറഞ്ഞാൽ അപ്പൊ കിടന്നുറങ്ങും.... മടിച്ചിയാ... അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം.... ആ.... എന്നാ ചായ കുടിച്ചിട്ട് പോവാം. നീ ഫെബിയെ വിളിച്ചിട്ട് വാ....

ഞാൻ അപ്പോഴേക്കും ഷാനുന്റെ ഉമ്മാനോട് ചെന്ന് പറയട്ടെന്നും പറഞ്ഞു ഉമ്മ അവിടുന്നു പോയതും ഞാൻ യെസ് എന്നും പറഞ്ഞ് രണ്ട് കയ്യും കൂട്ടിയടിച്ചു.... പെട്ടന്ന് സ്റ്റോറൂമിൽ എന്തോ സൗണ്ട് കേട്ടതും ഞാൻ അങ്ങോട്ടു നോക്കി അപ്പൊ പെണ്ണ് അവിടെ ഒളിഞ്ഞു നിക്കാ..... ഇവളെ ഒളിഞ്ഞ് നോട്ടം ഞാൻ ഇതോടെ തീർക്കും ന്നും പറഞ്ഞു ഞാൻ അവളെ പിന്നിലൂടെ പോയി അവളെ ചേർത്ത് പിടിച്ചു... ആദ്യം അവളൊന്നു ഞെട്ടിയെങ്കിലും പിന്നെ ഞാനാണെന്ന് അറിഞ്ഞപ്പോ അവളെ മുഖം ബലൂൺ പോലെ വീർത്തു.... എന്തിനാടി ഒളിഞ്ഞു നോക്കുന്നെ നിനക്ക് ഈ ശീലം മാറ്റാനായിലേ.... ഈ... അതൊരു ശീലമായി പോയി. മാറ്റാൻ പറ്റുന്നില്ല.... ഞാൻ കുറെ പറഞ്ഞു നോക്കി പക്ഷെ കേൾക്കണ്ടെ.... ആര്.... എന്റെ മനസ്സ്.... അച്ചോടാ..... ആണോ വാവേ എന്നാ നമുക്ക് മനസ്സിന് മനസ്സിലാവുന്ന ഭാഷയിൽ ഒന്ന് പറഞ്ഞു നോക്കാം... അതേത് ഭാഷ എന്ന് അവൾ ചോദിച്ചു തീരുന്നതിന് മുൻപ് തന്നെ ഞാൻ അവളെ അടുത്തേക്ക് വലിച്ചു അവളെ അധരങ്ങൾ സ്വന്തമാക്കി... കുറെ അവൾ എതിർത്തെങ്കിലും അത് കാര്യമാക്കാതെ ഞാൻ അവളെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.....

.പെട്ടന്ന് ഫെബി ഉമ്മാന്ന് വിളിച്ചോണ്ട് വരുന്നത് മനസ്സിലാക്കിയതും ഞാൻ അവളിലേ പിടി വിട്ടു..... അവൾ ആണേൽ തലയും താഴ്ത്തി പിടിച്ചു നിക്കുവാ....ഞാൻ ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി.... ഡീ മുഖത്തെക്ക് നോക്കെടി.ഇനി ഒളിഞ്ഞു നോക്കുമ്പോ മോൾക്കിത് ഓർമ വേണം....ഇനിയെങ്ങാനും എവിടേലും വെച്ച് ഞാൻ കണ്ടാൽ സ്ഥലം എവിടെയാന്നൊന്നും ഞാൻ നോക്കില്ല. ഇതിന്റെ ഡബിൾ സ്ട്രോങ്ങിലാവും തരാ... നിന്നെ നന്നാക്കാൻ പറ്റോന്ന് ഞാൻ നോക്കട്ടെ... ന്നും പറഞ്ഞു ഞാൻ ചുണ്ട് തുടച്ച് ചിരിച്ചതും എന്റെ നെഞ്ചിൽ പിടിച്ചു തളളി അവൾ അവിടുന്ന് ഓടി പോയി. ഞാൻ ചിരിച്ചോണ്ട് സ്റ്റോറൂമിൽ നിന്നിറങ്ങിയതും ചെന്ന് പെട്ടത് ഫെബിന്റെ മുന്നിലും.. അവൻ അപ്പൊ തന്നെ എന്നെ അടിമുടി വീക്ഷണം നടത്തി.... എന്താടാ നിനക്ക് ഇവിടെ പണി.....

മിന്നു എന്താ ചോദിച്ചിട്ട്‌ ഒന്നും മിണ്ടാതെ പോയേ... നീ അവളെ എന്താ ചെയ്തേ.... അവളെ ഞാനൊന്ന് പീഡിപ്പിച്ചു എന്തെ.... നിനക്ക് വല്ല കുഴപ്പോം ഉണ്ടോ.... വായും പൊളിച്ചു നിക്കാണ്ട് വാടാ...ന്നും പറഞ്ഞു ഞാൻ അവന്റെ കോളറിൽ പിടിച്ചു വലിച്ചു ഫുഡ്‌ അടിക്കാൻ പോയി ഇരുന്നു അപ്പോഴേക്ക് ഉമ്മയും ഷാനുവും എത്തി...... ഉമ്മ വേഗം ഫുഡ്‌ ഒക്കെ എടുത്ത് തന്നു. അത് കഴിച്ചോണ്ടിരുന്നപ്പോഴാണ് പെണ്ണ് റെഡിയായി ഇറങ്ങി വന്നത്... അല്ല നീ ഇതെങ്ങോട്ടാ... കെട്ടിയൊരുങ്ങി... എന്ന് ഫെബി ചോദിച്ചതും ഉമ്മ അവന് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.അപ്പൊ അവൻ എന്നെ തുറിച്ചു നോക്കിയതും ഞാൻ അവനൊന്ന് പല്ലിളിച്ച് കാണിച്ചു..... ന്റെ ഉമ്മ ഇവൾ അവിടെ ചെന്നാൽ പഠിക്കുംന്ന് ഇങ്ങക്ക് തോന്നുന്നുണ്ടോ.ചുമ്മാ ഇവിടുന്ന് രക്ഷപ്പെടാനുള്ള അടവാ... അതൊക്കെ മർശു നോക്കിക്കോളും.അവനുണ്ടല്ലോ അവിടെ... അതെന്നെയാ പ്രോബ്ലം....നല്ല ആളെയാ ഏൽപ്പിക്കുന്നത്.വരുമ്പോ അവൾക്ക് പഠിപ്പിക്കാൻ ആരേലും കിട്ടാതിരുന്നാ ഭാഗ്യം....എന്നവൻ പറഞ്ഞതും ഞാൻ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.....

അളിയോ.അത് ഞാനൊന്ന് ശ്രമിക്കാം....ഉറപ്പു പറയുന്നില്ല....ന്നും പറഞ്ഞു ചിരിച്ചതും അവൻ എന്റെ കാലിനിട്ടൊരു ചവിട്ട് തന്നു.....അതിന് അവനും തിരിച്ചു കൊടുത്ത് ഞാൻ വേഗം എണീറ്റു.ഉമ്മാനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി... ആഹാ..ആരൊക്കെയാ ഇത്...വാ മക്കളെ.നിങ്ങൾ പോവാത്തോണ്ട് മുർഷിയും പോയിട്ടില്ല.ഇരിക്ക് ഞാൻ അവളെ വിളിക്കാം...ന്നും പറഞ്ഞു ഉമ്മ അവളെ വിളിച്ചതും അവൾ എന്താ ന്നും ചോദിച്ചു ദേഷ്യത്തോടെ മുകളിൽ നിന്ന് താഴേക്ക് നോക്കിയതും പെട്ടന്ന് അവളെ മുഖത്തെ ഭാവം മാറി സ്റ്റെപ് ഒക്കെ ചാടി വന്നു മിന്നുനേം ഷാനുനേം കൂട്ടി മുകളിലേക്ക് ഓടി.....അത് കണ്ട് ഞാനും ഉമ്മയും പരസ്പരം നോക്കി ചിരിച്ചു.ഉമ്മ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു കുടിക്കാൻ എടുക്കാന്നും പറഞ്ഞു കിച്ചണിലേക്ക് പോയതും ഞാനും മുകളിലേക്ക് കയറി.....

റൂമിൽ എത്തി ഫ്രഷ് ആയി കുറച്ച് നേരം കിടന്നു....പിന്നെ എണീറ്റു മുർഷിയുടെ റൂമിന്റെ അടുത്തേക്ക് ചെന്നതും അവർ ഭയങ്കര തളളിലാ.....തളളി വീട് മറിച്ചിടോ എന്തോ.പെട്ടന്ന് പെണ്ണ് എന്നെ നോക്കിയതും ഞാൻ അവളോട് റൂമിലേക്ക് വാന്നു പറഞ്ഞതും അവൾ വരൂലാന്ന് പറഞ്ഞു കൊഞ്ഞനം കുത്തി കാണിച്ചു...എന്നെ പറ്റിക്കാനുള്ള പരിപാടി ആണല്ലേ വിടില്ല മോളെ.....നിന്നെ വരുത്തിക്കാൻ എനിക്കറിയാ.....ന്നും പറഞ്ഞു ഞാൻ റൂമിൽ പോയി ഫോൺ എടുത്ത് മിന്നൂ നിനക്ക് ഫോൺ എന്നും പറഞ്ഞു വിളിച്ചു കൂവിയതും മുർഷിയും ഷാനുവും ചെല്ല് ചെല്ല് എന്നും പറഞ്ഞു അവളെ ആക്കാൻ തുടങ്ങി. ആരാ വിളിക്കുന്നെ.... നിന്റെ ഉമ്മയാ നിന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ലാന്ന്.... ഇങ്ങോട്ട് താ ഞാൻ ഇവിടെ നിന്ന് സംസാരിച്ചോളാം... അയ്യടാ വേണേൽ വന്നു എടുത്തോന്നും പറഞ്ഞു ഞാൻ ഫോൺ റൂമിന് പുറത്ത് ഉള്ള ടേബിളിൽ വെച്ച് അപ്പുറത്തെ റൂമിൽ ഒളിച്ചു നിന്നു....ഒരു കാലനക്കം കേട്ടതും ഞാൻ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്ക് ആക്കി....അപ്പൊ മുന്നിലുള്ള ആളെ കണ്ട് ഞാൻ സൈക്കളിൽ നിന്ന് വീണ ഒരു ഇളി പാസ്സാക്കി......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story