❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 43

enikkay vidhichaval

രചന: SELUNISU

 ഒരു കാലനക്കം കേട്ടതും ഞാൻ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്ക് ആക്കി....അപ്പൊ മുന്നിലുള്ള ആളെ കണ്ട് ഞാൻ സൈക്കളിൽ നിന്ന് വീണ ഒരു ഇളി പാസ്സാക്കി... ഉപ്പാ..... ഇങ്ങള് ഇവിടെ ഉണ്ടായിരുന്നോ.ഷോപ്പിൽ പോയില്ലേ .. പോയേങ്കിൽ ഞാനിവിടെ നിക്കോ.....അല്ലാ..നീ എന്തിനാ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നേ.... അത്....അത് ഞാൻ ചുമ്മാ ഒരു തമാശക്ക്.. മ്മ്മ്....നിന്റെ തമാശ എന്താന്ന് എനിക്ക് മനസ്സിലായി.നീ മിന്നു ആണെന്ന് കരുതീട്ടല്ലേ എന്റെ കയ്യിൽ പിടിച്ചത്. ഈ...മനസ്സിലാക്കി കളഞ്ഞു...ഇതൊക്കെ എങനെ സാധിക്കുന്നു.... നിന്റെ പ്രായം കഴിഞ്ഞിട്ടാ ഞാനും ഇവിടെ എത്തിയെ....അതോണ്ട് കൂടുതൽ അടവിറക്കല്ലേ..കല്യാണം ഞാൻ കുറച്ചൂടെ നീട്ടി വെക്കും.... ന്റെ പൊന്നുപ്പച്ചി ചതിക്കല്ലേ....മേലാൽ ആവർത്തിക്കില്ല.....ബട്ട്‌ ഇപ്പൊ എനിക്ക് അവളെ ഒന്ന് കാണണം.പ്ലീസ് എങനെലും ഒന്ന് ഇങ്ങോട്ടു പറഞ്ഞയക്കോ.... ഞാൻ വിളിച്ചിട്ട് വരുന്നില്ല... നീയല്ലേ ആൾ വിശ്വാസം ഉണ്ടാവൂല....എന്താ നിനക്കിത്ര അർജെന്റ്. അതൊന്നും ഇങ്ങൾ അറിയണ്ട ഉപ്പാക്ക് പറ്റോ ഇല്ലയോ....

. പ്ലീസ് ഉപ്പാ.. മ്മ്മ്. ഓക്കേ....പക്ഷേ കുരുത്തക്കേട് വല്ലതും കാണിച്ചാ....എന്റെ സ്വഭാവം മാറും... ഏയ്‌ ഞാൻ അങ്ങനെ ചെയ്യോ....ഒരു പത്ത് മിനിറ്റ്....അവളെ ഉമ്മ വിളിക്കുന്നൂന്ന് പറഞ്ഞാ മതി... ആ.....ഇവിടെ നിക്ക് ഞാൻ പറഞ്ഞു നോക്കാം.... മർഷുക്കാന്റെ അടവ് ആണ് ഫോൺ എന്ന് എനിക്ക് മനസ്സിലായി.അതോണ്ടാ പോവാതിരുന്നെ.....ഞങ്ങൾ പിന്നെ ലുഡോ കളിച്ചിരുന്നു.....പെട്ടന്ന് ഉപ്പ റൂമിലെക്ക് വന്നതും ഞങ്ങൾ എഴുന്നേറ്റു നിന്ന് ഉപ്പാനെ നോക്കി ചിരിച്ചു.... ഇരുന്നോ മക്കളെ....എണീക്കൊന്നും വേണ്ടാ... ആ...ഉപ്പ അപ്പൊ പോയില്ലായിരുന്നോ....വന്നപ്പോ കണ്ടില്ല.... ഞാൻ ഒരു ഫയൽ എടുക്കാൻ വന്നതാ...അപ്പൊഴാ നിങ്ങൾ വന്നൂന്ന് അറിഞ്ഞത്.....മിന്നു നിന്നെ കാത്ത് മർശു അവിടെ നിക്ക്ണ്ടല്ലോ. എന്താ മോൾ ചെല്ലാത്തെ... മോളെ ഉമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു അവൻ... അത് ഉപ്പ ഞാൻ.... മോൾ ചെല്ല് ഉമ്മ എന്തിനാ വിളിക്കുന്നതെന്ന് നോക്ക്.... ഞാൻ ഇറങ്ങാ... ഷോപ്പിൽ തിരക്ക് ഉണ്ട്... നിങ്ങൾ വൈകുന്നേരമല്ലെ പോവൂ....

നേരത്തെ വരാൻ പറ്റോ നോക്കാം.ന്നും പറഞ്ഞു എന്റെ കവിളിൽ ഒന്ന് തട്ടി ഉപ്പ പോയതും ഞാൻ തലയിൽ കൈ വെച്ച് ബെഡിലേക്കിരുന്നു. ഡീ നിന്നെയല്ലേ ഇക്ക വിളിക്കുന്നുണ്ടെന്നു പറഞ്ഞത്.എന്താ നീ പോവാത്തേ.... ഡീ ഷാനു എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ.... നേരത്തെയും ഇക്ക വിളിച്ചിട്ട് ഇവൾ പോയില്ല. അപ്പൊ എന്തോ നമ്മളറിയാതെ നടന്നിട്ടുണ്ട്.... എന്താടി സംഭവം... കുന്തം നിന്റെ ഇക്കാക്ക് പ്രാന്താന്നും പറഞ്ഞു ഞാൻ അവളോട് ചൂടായി പുറത്തേക്ക് ഇറങ്ങി ഡോർ വലിച്ചടച്ചു.അവിടെ നിന്ന് പോണോ വേണ്ടയോ എന്ന് ആലോജിച്ച് തിരിഞ്ഞു കളിക്കുന്ന നേരത്താണ് ഇക്ക വന്നെന്നെ പൊക്കി എടുത്തത്.വിടെന്നു പറഞ്ഞു കുറേ അലറിയെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. മിണ്ടാതിരിയെടി ഒച്ച കേട്ട് ഉമ്മയോ ഉപ്പയോ കയറി വന്നാൽ നാണം കെടും പറഞ്ഞില്ലെന്നു വേണ്ടാ എന്നിക്ക പറഞ്ഞതും ഞാൻ വേഗം വായ പൊത്തി പിടിച്ചു.... ഇക്ക റൂമിൽ കൊണ്ട് പോയി എന്നെ ബെഡിലേക്കിട്ട് എന്നെ രൂക്ഷമായി നോക്കി. അത് കണ്ട് ഞാൻ ഇക്കാനെ നോക്കി ഒന്നിളിച്ചു കാണിച്ചതും ഇക്ക ഷർട്ടിന്റെ കയ്യ് കയറ്റി എന്റെ അടുത്തേക്ക് ഒരു വരവായിരുന്നു....

പേടിച്ചു എണീക്കാൻ നിന്ന എന്നെ ഇക്ക വീണ്ടും ബെഡിലേക്ക് തള്ളി എന്റെ മുകളിൽ കൈ കുത്തി നിന്നു... എ... എന്താ....... മാറി നിക്ക് എനിക്ക് പോണം... അങ്ങനെ നിന്നെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.... നീ ഇങ്ങോട്ടു പോന്നപ്പോ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ഭവതിക്ക് ഓർമയുണ്ടോ.... എന്ത്‌ കാര്യം എനിക്ക് ഓർമയില്ല.... എന്താ പറഞ്ഞെ... അയ്യോ പാവം ഒന്നും അറിയാത്ത ഒരു കുട്ടി..... ഏതായാലും മോൾ മറന്ന സ്ഥിതിക്ക് ഇക്ക അതൊന്ന് ഓർമിപ്പിക്കാൻ പോവാന്നും പറഞ്ഞു ഇക്ക എന്റെ അടുത്തേക്ക് ഒന്നൂടെ അടുത്തതും എന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി...ഇനിയും ഇക്കാനെ കളിപ്പിച്ചാ പണി കിട്ടുമെന്ന് ഉറപ്പായതും ഞാൻ ഓർമ്മയുണ്ടെന്ന് പറഞ്ഞു അലറി.... ശു..... നിന്റെ സൗണ്ട് ഈ റൂമിന് പുറത്തു കേൾക്കാൻ പാടില്ല.... ഞാൻ ഇനി എന്തൊക്കെ ചെയ്താലും.... എ.... അപ്പൊ എന്നെ എന്ത്‌ ചെയ്യാൻ പോവാ.... അത് പറയുന്നതിനെക്കാൾ നല്ലത് കാണിക്കുന്നതല്ലേ....

നീ എനിക്ക് തന്ന വാക്ക് തെറ്റിച്ചു. അപ്പൊ ഞാൻ പറഞ്ഞപോലെ ഇനി എനിക്ക് ഇഷ്ട്ടമുള്ളിടത്തു കിസ്സ് ചെയ്യും പറഞ്ഞതും എന്റെ കണ്ണ് രണ്ടും ഇപ്പൊ പുറത്ത് ചാടുമെന്ന അവസ്ഥയിലായി....ഞാൻ ഇക്കാനെ നോക്കി വേണ്ടാന്ന് തലയാട്ടി. അതൊന്നും കണക്കിലെടുക്കാതെ ഇക്ക എന്റെ ഷാൾ വലിച്ചുരി ഇക്കാന്റെ കയ്യിൽ ചുറ്റി കെട്ടി എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചതും എനിക്കാകെ കൂടെ വിറയൽ വരുന്നത് പോലൊക്കെ തോന്നി....പതിയെ ഇക്ക മുഖം എന്റെ നേർക്ക് കൊണ്ട് വന്നതും ഞാൻ സർവ്വ ശക്തിയും എടുത്ത് ഇക്കാനെ സൈഡിലേക്ക് തള്ളിയിട്ട് എണീറ്റതും ഇക്ക എന്റെ ടോപ്പിൽ പിടിച്ചു ഒറ്റ വലിയായിരുന്നു അപ്പൊ തന്നെ കറക്റ്റ് മുക്കും കുത്തി ഇക്കാന്റെ നെഞ്ചിൽ പോയി ലാൻഡ് ആയി..അത് കണ്ട് ഇക്ക എന്നെ നോക്കി തലയാട്ടി എന്റെ അരയിൽ കൂടി ലോക്കിട്ടു.... രക്ഷപെടാൻ ഇനി കഴിയില്ലാന്ന് മനസ്സിലായതും നമ്മൾ കെഞ്ചാൻ തന്നെ തീരുമാനിച്ചു... പ്ലീസ് മർഷുക്ക എന്നെ വിട്.ഇതൊന്നും ശരിയല്ലാട്ടോ. എനിക്ക് പേടിയാവുന്നു....ഞാൻ പോട്ടെ...

ഏത് ശരിയല്ലാന്ന് നീ എന്റെ പെണ്ണാ ഇത് നമ്മുടെ റൂം. നിന്റെ ഉപ്പ എനിക്ക് നിന്നെ കൈ പിടിച്ചു തന്നത് എന്നിലുള്ള വിശ്വാസം കൊണ്ടാ.....പക്ഷേ ആ വിശ്വാസം നിനക്കില്ല...പൊയ്ക്കോ ന്നും പറഞ്ഞു ഇക്ക എന്നിലുള്ള പിടി വിട്ടു എന്നെ മാറ്റി എണീറ്റു പോവാൻ നിന്നതും ഞാൻ ഇക്കാന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.... മുഖം നോക്കിയപ്പോ ആൾ നല്ല ഗൗരവത്തിലാ.....ഞാൻ ഒന്നൂടെ ഇക്കാന്റെ അടുത്തേക്ക് ചേർന്നിരുന്നു..ഇക്കാന്റെ കൈ എടുത്ത് എന്റെ കയ്യിലേക്ക് വെച്ചു.... അപ്പോഴേക്കും പിണങ്ങിയൊ.... നീ കൈ വിട്ടേ....എനിക്ക് ഒന്ന് പുറത്തേക്ക് പോണം.... നിനക്ക് പേടിയല്ലേ... നീ പൊയ്ക്കോ..എന്നും പറഞ്ഞു ഇക്ക എന്റെ കയ്യിൽ നിന്ന് കൈ പിൻവലിച്ചതും രണ്ട് കൈ കൊണ്ടും ഇക്കാന്റെ മുഖം എന്റെ നേർക്കാക്കി പിടിച്ചു..... ഇക്കാനെ എനിക്ക് പേടിയാണ് എന്നല്ല പറഞ്ഞത്.വിശ്വാസക്കുറവും ഇല്ലാ.....ഇക്ക അടുത്ത് വരുമ്പോഴോക്കെ എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെടുന്ന ഫീൽ ആണ്....അതോണ്ട് എനിക്ക് എന്നെ തന്നെ പേടി എന്ന് പറഞതും ഇക്ക പൊട്ടിചിരിച്ചു....

അത് കണ്ട് എനിക്ക് ദേഷ്യം വന്നതും ഞാൻ പില്ലോ എടുത്ത് ഇക്കാനെ തലങ്ങും വിലങ്ങും തല്ലി...എല്ലാം പുഞ്ചിരിയോടെ ഏറ്റുവാങ്ങി. പെട്ടന്ന് പില്ലോ എന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി എന്നെ പിടിച്ചു ഇക്കാന്റെ മടിയിലേക്കിരുത്തിയതും ഞാൻ ഇക്കാനെ നോക്കി മുഖം തിരിച്ചു.... മിന്നു ഇവിടെ നോക്ക്..എന്റടുത്ത് നീ എല്ലാം തുറന്ന് പറയണംട്ടോ..ഇപ്പൊ പറഞ്ഞപ്പോലെ....നീ പേടിക്കണ്ട നിന്റെ സമ്മതം ഇല്ലാതെ നിന്നെ ഞാനിനി തൊടില്ല....പോരെ.... കാത്തിരുന്നോളാം എത്ര കാലം വേണമെങ്കിലും എന്നും എന്റെ കൂടെ ഉണ്ടായാ മതി ദേ ഇത് പോലെ എന്നും പറഞ്ഞു ഇക്ക എന്നെ ഒന്നൂടെ ചേർത്ത് പിടിച്ചതും ഒത്തിരി സന്തോഷം ആയി... അല്ല തൊടില്ലന്ന് പറഞ്ഞിട്ട് പിന്നെ ഇപ്പൊ പിടിച്ചത്.... എന്നും പറഞ്ഞു ഞാൻ ഇക്കാക്ക് പുരികം പൊക്കി കാണിച്ചതും ഇക്ക എന്നെ തുറിച്ചു നോക്കി ഒരൊറ്റ തള്ളായിരുന്നു. ദേ കിടക്കുന്നു നിലത്ത്....

ഇപ്പോ ഓക്കേ അല്ലെ മിന്നു... കാലമാടൻ പറയാൻ നിക്ക തള്ളി താഴെയിടാൻ. പോടാ.... ഇക്കാ......... എന്താ വിളിച്ചേ.... ഞാനൊന്നും വിളിച്ചില്ല.... എന്നെ ഇവിടുന്ന് ഒന്ന് എണീപ്പിച്ച് താ... അപ്പൊ തൊടാവോ... ആ.... എന്റെ നടു പോയെന്നാ തോന്നുന്നേ.... അതിന് നീ നടുവും കുത്തിയല്ലല്ലോ വീണേ... അല്ല ഇങ്ങളെ...... ന്നേ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട. ഇങ്ങക്ക് ഇപ്പൊ എണീപ്പിക്കാൻ പറ്റോ.... ഇല്ലേൽ വേണ്ടാ ഞാൻ ഷാനുനെ വിളിച്ചോളാം.... പിന്നെന്തിനാ മുത്തേ ചേട്ടൻ ഇവിടിരിക്കുന്നത്.... എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എണീപ്പിച്ചതും അവൾ എന്നെ തുറിച്ചു നോക്കി..... നടക്കാൻ നിന്നതും അവിടെ തന്നെ നിന്ന് കാലിൽ പിടിച്ചു... പടച്ചോനെ പണി പാളിയോ.... ഇവൾക്ക് എന്തേലും പറ്റിയോ അതോ അഭിനയം ആണോ.....എന്റെ പെണ്ണായത് കൊണ്ട് പറയല്ല. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റൂല.... ഞാൻ അവളെ അടിമുടി ഒന്ന് നോക്കി..... എന്തോന്നാ നോക്കുന്നെ വഷളൻ.... കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.... പിന്നെ നീ കണ്ണിൽ കുത്താൻ വരുമ്പോഴേക്കു ഞാൻ നിന്ന് തരല്ലേ....

ഇറങ്ങി പോടീ എന്റെ റൂമീന്ന്. പോടാ ദുഷ്ട്ട. ഒരു ഉണക്ക റൂം അല്ലേലും ഞാൻ ഇവിടെ സ്ഥിര താമസത്തിന് വന്നതല്ല...കല്യാണം കഴിഞ്ഞാലും നിങ്ങടെ കൂടെ ഇനി റൂമിലെക്ക് വരില്ല.... ഹഹഹ..... ഞാൻ ഒന്ന് അടുത്ത് വന്നാൽ കണ്ട്രോൾ കിട്ടാത്ത നീയാണോ വേറെ റൂമിൽ കിടക്കുന്നത്... കണ്ട്രോൾ ഇല്ലാത്തത് നിങ്ങളെ കെട്ടിയോൾക്ക്.... അതെന്നെ പറഞ്ഞെ.. അത് കേട്ടതും ഈൗ..... ന്നും പറഞ്ഞു ഞാൻ നിലത്തു ആഞ്ഞു ചവിട്ടി... കാൽ ഒന്നൂടെ വേദനിച്ചു കണ്ണീന്ന് വെള്ളം പൊടിഞ്ഞു..... ഞാൻ ദയനീയമായി ഇക്കാനെ നോക്കിയതും ഇക്ക ചിരിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നു എന്നെ വാരിയെടുത്തു. ഞാൻ ഒന്നും മിണ്ടാതെ ഇക്കാനെ തന്നേ നോക്കി കിടന്നു..... ഇക്ക എന്നെ കൊണ്ടോയി മുർഷിയുടെ റൂമിലെ ക്ക് കൊണ്ട് പോയി. റൂം ലോക്ക് ആയത് കൊണ്ട് എന്നോട് വിളിക്കാൻ പറഞ്ഞു.... എന്നെ ഇവിടെ ഇറക്കിയിട്ട് വിളിക്കാം ഇല്ലേൽ അവരെന്നെ കളിയാക്കും.... ഇത് വരെ കൊണ്ടു വന്നില്ലേ.... ഇനി അകത്ത് കൊണ്ടു പോയി ഇരുത്തിയിട്ടേ പോവുന്നൊള്ളൂ..... എന്നും പറഞ്ഞു ഇക്ക മുർഷിയെ വിളിച്ചതും ഞാൻ കണ്ണും ചിമ്മി ഇക്കാന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. .

പിന്നെ കണ്ണ് തുറന്നത് ഇക്ക എന്നെ ബെഡിലേക്ക് ഇരുത്തിയപ്പോഴാണ്.കണ്ണ് തുറന്നു നോക്കിയത് തന്നെ അവരെ മുഖത്തേക്കാ....രണ്ടു പേരും എന്നെ തുറിച്ചു നോക്കി നില്ക്കാ..... ഞാൻ ആ അവർക്ക് വളിഞ്ഞ ഇളി പാസാക്കി.... ഇക്കാ ഇവൾക്ക് എന്താ പറ്റിയെ.... അത് പിന്നെ മുർഷി അതൊക്കെ ഞാൻ എങ്ങനെയാ പറയാ.... ഇവൾ പറയും ഒക്കെ അപ്പൊ ഞാൻ പോട്ടെന്നും പറഞ്ഞു ഇക്ക എന്നെ നോക്കി ഷർട്ടിന്റെ ബട്ടൺസ് ഇട്ട് ചുണ്ടിൽ ഒന്നു തടവി എനിക്ക് സൈറ്റ് അടിച്ചു പോയതും ഞാൻ തൊള്ളയും തുറന്ന് നിന്നു...... യൂദാസ് എന്നെ ഒറ്റിക്കൊടുത്ത് പോയിരിക്കുവാ... ഇനി ചോദ്യങ്ങളുടെ പെരുമഴ ആയിരിക്കും ആലോചിച്ചു തീർന്നില്ല അപ്പോഴേക്കും രണ്ടും കൂടെ എന്നെ പിച്ചാൻ തുടങ്ങി..... എന്താടി അവിടെ നടന്നേ.... പറയെടി..... ആാാ.... അതിനെന്തിനാ കുരിപ്പുകളെ ഉപദ്രവിക്കുന്നത്. ചോദിച്ചാ പോരെ.... ന്നും പറഞ്ഞു ഞാൻ അവർ പിച്ചിയ സ്ഥലമൊക്കെ ഉഴിയാൻ തുടങ്ങി....എന്നിട്ട് അവരെ തുറിച്ചു നോക്കിയതും അവർ എന്നെ നോക്കി എന്തോ സ്വകാര്യം പറയാൻ തുടങ്ങി.....

അപ്പൊ ഞാൻ കാത് കൂർപ്പിച്ചതും അവർ സംസാരം നിർത്തി.... ഷാനു എവിടെടി നിന്റെ ഷാൾ എന്ന് പറഞ്ഞപ്പോഴാണ് എനിക്ക് അത് ഓർമ വന്നത്....ശോ പെട്ടു എന്ന് മനസ്സിലായതും ഞാൻ അവരെ നോക്കി വളിഞ്ഞ ഇളി പാസ്സാക്കി. അതിന് അവർ തലയാട്ടി എന്റെ അടുത്ത് വന്നിരുന്നു....എന്നിട്ട് എന്നെകൊണ്ട് വള്ളിപുള്ളി തെറ്റാതെ ഒക്കെ പറയിപ്പിച്ചു..... അയ്യേ.... ഇത്രേ ഒള്ളു.....മർശുക്കന്റെ കാട്ടിക്കൂട്ടലും നിന്റെ കോലമൊക്കെ കണ്ടപ്പോ ഞാൻ കരുതി എല്ലാം കഴിഞെന്ന്.... എന്റെ പൊന്നു ഷാനു നിന്നപോലെ അല്ല ഞാൻ ഐആം പെർഫെക്ട്.... ഓക്കേ... ഒന്ന് പോടീ എന്നോട് നിന്റെ സ്വഭാവം വിശദീകരിക്കല്ലേ..... നീ പോടീ പട്ടി എന്താടി എന്റെ സ്വഭാവത്തിനൊരു കുഴപ്പം.... പട്ടി നിന്റെ കെട്ടിയോൻ അങ്ങനെ പറഞ്ഞു പറഞ്ഞു കയ്യാങ്കളിയിൽ എത്തി. ലാസ്റ്റ് മുർഷി കയറി ഇടപെട്ടു.... നിർത്തെടി പട്ടികളെ. നിങ്ങളെന്താ എന്റെ ഇക്കമാരെ പറഞ്ഞു കളിക്കാ. മര്യാദക്ക് ഒക്കെ നിർത്തി ഫുഡ്‌ കഴിക്കാൻ വാ....ന്നും പറഞ്ഞു അവൾ ഇറങ്ങി പോയതും എന്നെ നോക്കി മുഖം കോട്ടി ഷാനുവും എഴുന്നേറ്റു പോയി. ഞാൻ ബെഡിൽ നിന്ന് ഇറങ്ങാൻ നിന്നതും കാലിൽ പെട്ടന്ന് വേദന വന്നു.

അത് കണക്കിലെടുക്കാതെ മെല്ലെ ഇക്കാന്റെ റൂമിൽ എത്തി റൂമിലേക്ക് കയറി. ഇക്ക ബെഡിൽ എന്റെ ഷാളും കെട്ടിപിടിച്ചു കിടക്കുന്നുണ്ട്.... അതേയ്..... മ്മ്മ് എന്താ..... എന്റെ ഷാൾ താ എനിക്ക് താഴേക്കു പോണം.... ഇത് നിന്റെയാണോ... അല്ല നിങ്ങടെ കുഞ്ഞമ്മേടത്. വലിച്ചുരിയതും പോരാ..എന്നിട്ട് ഒന്നും അറിയാത്ത പോലെ കൊരങ്ങൻ. എന്തേലും പറഞ്ഞോ നീ.... ഷാൾ എന്റെയാന്നു പറയുവായിരുന്നു.... ഓഹ്.... ഇന്നാ കൊണ്ടുപൊയ്ക്കോ എനിക്ക് എന്തിനാ നിന്റെ ഷാൾ എന്നും പറഞ്ഞു ഇക്ക അത് എനിക്ക് നേരെ നീട്ടി..... ഇങ്ങേർക്ക് അതൊന്ന് ഇങ്ങോട്ട് കൊണ്ടു തന്നൂടെ.... അതേയ് ഇങ്ങോട്ട് കൊണ്ടു വരോ എന്റെ കാൽ വേദനയെടുക്കുവാ.... അത് മാറിയില്ലെ..... ഇങ്ങോട്ട് വാന്നും പറഞ്ഞു ഇക്ക എന്റെ കയ്യിൽ പിടിച്ചു എന്നെ ബെഡിലേക്ക് ഇരുത്തി ഷെൽഫിൽ നിന്ന് ഒരു ബാം എടുത്ത് എന്റെ അടുത്ത് വന്നിരുന്നു... പാന്റ് പൊക്കിക്കെ.... എ..... എന്തിനാ.... ഡീ പോത്തേ ഇത് പുരട്ടിയാ വേദന പെട്ടന്ന് മാറും അതിനാ....

ഇങ് താ ഞാൻ പുരട്ടിക്കോളാം ന്നും പറഞ്ഞു ഇക്കാന്റെ കയ്യിൽ നിന്ന് ബാം വാങ്ങി അത് വേദനയുള്ള ഭാഗത്ത് തേച്ചു പിടിപ്പിച്ചു...... പിന്നെ കൂടുതൽ നേരം അവിടെ ഇരിക്കാതെ കഴിയുന്ന പോലെ താഴെക്കിറങ്ങി. പിന്നെ ഫുഡ്‌ അടിച്ചു ഉമ്മാനോട് കത്തിയടിച്ചിരുന്നു. വൈകുന്നേരം ഇക്ക വന്നപ്പോ വീട്ടിലേക്ക് വിട്ടു..... ചെന്നപ്പാടെ ഉമ്മാനോട്‌ ഉപ്പാന്റെ വിവരമൊക്കെ ചോദിച്ചു റൂമിൽ കയറി ഒറ്റ കിടത്തം ആയിരുന്നു... ഡീ മിന്നു നീ ഇന്നും കോളേജിൽ പോണില്ലേ...ഇങ്ങനെ പോയാ ഈ ജന്മത്ത് നിന്റെ കെട്ട് നടക്കൂല.... എന്നൊരു അശരീരി കേട്ടതും ഞാൻ കണ്ണ് വലിച്ചു തുറന്നു. അപ്പൊ ഉമ്മ ഉണ്ട് ചാട്ടുകവും പിടിച്ചു നിൽക്കുന്നു.... ഉമ്മ എന്താ ഇപ്പൊ പറഞ്ഞെ.... നിന്റെ അമ്മായിഅമ്മ പെറ്റൂന്ന്.... എ എപ്പോ ഇന്നലെ ഞാൻ അവിടുന്ന് പോരുന്ന വരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ...

. ഒരൊറ്റ രാത്രി കൊണ്ടു ഉപ്പ പണി പറ്റിച്ചോ.... ചിലക്കാണ്ട് എണീറ്റു പോടീ..... നിനക്ക് കോളേജിൽ പോണ്ടേ ടൈം ആയി.... ന്റെ റബ്ബേ 8.ഓ..... ഇങ്ങക്ക് ഒന്നു നേരത്തെ വിളിച്ചൂടെ..... ദേ ചട്ടുകം കയ്യിൽ ഇരിപ്പുണ്ട് ഒന്നു തരും ഞാൻ രണ്ട് വട്ടായി ഞാൻ ഈ കോണി കയറി ഇറങ്ങുന്നു.... വേണേൽ എണീറ്റു പോടീ ന്നും പറഞ്ഞു ഉമ്മ താഴേക്ക് പോയതും ഞാൻ പുതപ്പ് വലിച്ചു മാറ്റി വേഗം പോയി ഫോൺ എടുത്തു അപ്പൊ സ്വിച്ച് ഓഫ്. വെറുതെ അല്ല അലാറം അടിക്കാഞെ..... ശോ ആദ്യം പല്ല് തേക്കണോ കുളിക്കണോ ന്ന് അറിയാൻ വയ്യാത്ത അവസ്ഥ...... വേഗം എന്തൊക്കെയൊ കാട്ടി കൂട്ടി റെഡിയായി വണ്ടീടെ കീയും എടുത്ത് ഉമ്മാനോട് പറഞ്ഞു വണ്ടി എടുത്തു...

. ഡീ ചായ കുടിച്ചിട്ട് പോടീ.... ടൈം ഇല്ലാ....കാന്റീനിൽ നിന്ന് കഴിച്ചോളാം....ന്നും വിളിച്ചു കൂവി വണ്ടി ഷാനുന്റെ വീടിന് മുന്നിൽ നിർത്തി.... അരയന്ന നടത്തം നടക്കാതെ വേഗം വന്നു കയറെടി.... ലേറ്റ് ആയി... നീ എണീക്കാഞ്ഞിട്ടല്ലേ.... നിനക്ക് ഒന്നു വിളിച്ചൂടായിരുന്നോ... വിളിച്ചല്ലോ അപ്പൊ നിന്റെ ഫോൺ ഓഫ്‌... അപ്പൊ നിനക്ക് ഒന്നു വന്നൂടെ വീട് ഉഗാണ്ടയിൽ ഒന്നും അല്ലല്ലോ.... പിന്നെ എനിക്ക് വേറെ പണിയില്ലേ.... ഓ നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ല വന്നു കയറെടി പിശാശേ...... എന്ന് പറഞ്ഞു അവളെ കൈ പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി വണ്ടിയുടെ സ്പീഡ് കുറച്ച് കൂട്ടി.... മിന്നു പതിയെ പോ.... നേരം വൈകിയാലും കുഴപ്പം ഇല്ലാ. എനിക്ക് പേടിയാവുന്നു.... നീ പേടിക്കണ്ട പിടിച്ചിരുന്നോ..... ന്നും പറഞ്ഞു ഒരു വളവു തിരിഞതും എതിരെ വന്നൊരു കാറുമായി ഞങളെ വണ്ടി ഇടിച്ചു ഞങ്ങൾ രണ്ടാളും വണ്ടിയിൽ നിന്ന് തെറിച്ചു............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story