❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 44

enikkay vidhichaval

രചന: SELUNISU

 നീ പേടിക്കണ്ട പിടിച്ചിരുന്നോന്നും പറഞ്ഞു ഒരു വളവു തിരിഞതും എതിരെ വന്നൊരു കാറുമായി ഞങളെ വണ്ടി ഇടിച്ചു ഞങ്ങൾ രണ്ടാളും വണ്ടിയിൽ നിന്ന് വീണു...... ഞാൻ അടുത്തുള്ള പുല്ലിലേക്ക് തെറിച്ചത് കൊണ്ടു എനിക്കൊന്നും പറ്റിയില്ല.ഞാൻ എഴുന്നേറ്റ് ടോപ് ഒക്കെ ശരിയാക്കി ഷാനുനെ തിരഞ്ഞു.അപ്പൊ അവളുണ്ട് അപ്പുറത്തേ പുല്ലിൽ കിടക്കുന്നു.ഞാൻ ഓടി ചെന്ന് അവളെ പോയി തട്ടി വിളിച്ചു.... ഷാനു....ഡീ എണീക്ക്...എന്നും പറഞ്ഞു അവളുടെ കവിളിൽ തട്ടിയതും അവൾ പെട്ടന്ന് കണ്ണ് തുറന്ന് എഴുന്നേറ്റിരുന്നു..... ഏ....അപ്പൊ നമ്മൾ മരിച്ചില്ലേ.... പിന്നെ മരിച്ചു ശവമടക്കും കഴിഞ്ഞു.ഇപ്പോ നമ്മൾ രണ്ടാളും സ്വർഗത്തിലാ...കണ്ടില്ലേ പുൽമെത്ത... എണീറ്റു വാടി കോപ്പേ ഇല്ലേൽ നിന്നെ ഞാൻ ആയിരിക്കും കൊല്ലാ..ന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എണീപ്പിച്ചതും ബാക്കിൽ നിന്ന് ഒരു സൗണ്ട് കേട്ടു.....

എക്സ്ക്യൂസ്മി വല്ലതും പറ്റിയോ..... നല്ല നാല് തെറി പറയാൻ വേണ്ടി തിരിഞ്ഞു നോക്കിയതും വായിൽ വന്ന തെറിയൊക്കെ അപ്രത്യക്ഷമായി...ദേ നിക്കുന്നു മുന്നിൽ നല്ല അടാർ മൊഞ്ചൻ വിത്ത്‌ മാസ് ലുക്ക്‌.....ഞാൻ കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നതും ഷാനു എന്നെ ഒന്നു തോണ്ടി...... വായും പൊളിച്ചു നിക്കാതെ നാല് തെറി പറയെടി മിന്നു പട്ടി....ഈ വായിൽ നോട്ടം മർഷുക്ക എങ്ങാനും കണ്ടാൽ നിന്നെ ഇന്ന് ഡിവോഴ്സ് ചെയ്യും.ന്ന് അവൾ എന്റെ കാതോരം വന്നു പറഞ്ഞതും ഞാൻ അവൾക്ക് ഒന്നു ഇളിച്ചു കൊടുത്തു... അതേയ് ഞാൻ ചോദിച്ചത് കേട്ടില്ലേ.....എന്തെങ്കിലും പറ്റിയോന്ന്....എന്നവൻ വീണ്ടും ചോദിച്ചതും നമ്മളെ കോഴിയെ അടച്ചു പൂട്ടി അവനെ നോക്കി കണ്ണുരുട്ടി.... എന്തേലും പറ്റിയിരുന്നെങ്കി ഞങ്ങൾ ഇവിടെ ഇങ്ങനെ നിക്കോ......താൻ എവിടുത്തുക്കാരനാ...തന്റെ വണ്ടിക്ക് ഹോൺ ഒന്നും ഇല്ലേ....

കണ്ടാ മാന്യനാന്ന് തോന്നുവല്ലോ...ദേ എന്റെ വണ്ടി കിടക്കുന്നത് കണ്ടോ.... ശോ ഞാൻ എങനെ കൊണ്ട് നടന്ന.വണ്ടിയാ....ഒക്കെ നശിപ്പിച്ചില്ലേ ഞാൻ മര്യാദക്ക് അത് ശരിയാക്കി തന്നോ.... ഓഹ്...ഓക്കേ..ഐആം സോറി.ഓഫീസിൽ ഒരു അർജന്റ് മീറ്റിംങ് അതോണ്ടാ കുറച്ചു സ്പീഡിൽ ഓടിച്ചത്.തന്റെ അഡ്രസ് താ... എന്തിനാ കല്യാണം ആലോജിക്കാനല്ലേ...ഞാനെയ് എൻഗെജ്ഡ് ആണ്.... അയ്യോ അതിനൊന്നും അല്ല.വണ്ടി ശരിയാക്കി അങ്ങോട്ട് എത്തിക്കാനാന്ന് പറഞ്ഞതും നമ്മൾ ചമ്മി നാറി...ഞാൻ തിരിഞ്ഞു ഷാനുനെ നോക്കിയതും കുരിപ്പ് വായ പൊത്തി ചിരിക്ക ഞാൻ അവളെ കാലിനൊരു ചവിട്ട് കൊടുത്ത് അവനെ നോക്കി ഒരു വളിഞ്ഞ ഇളി പാസാക്കി. താൻ ആൾ സ്മാർട്ട്‌ ആണല്ലോ.... ആണെങ്കി തനിക്ക് എന്താ...താൻ ക്യാഷ് തന്നാ മതി വണ്ടി ഞങ്ങൾ ശരിയാക്കിക്കോളാം ന്ന് പറഞ്ഞതും അവൻ ഓക്കേ പറഞ്ഞു എന്റെ കയ്യിലെക്ക് ഒരു കെട്ട് പണം തന്നതും ഞാൻ അയാളെ മുഖത്തേക്കും ക്യാഷിലേക്കും മാറി മാറി നോക്കി... ഇത്രയൊന്നും വേണ്ടാ.... വെച്ചോ....

ആവിശ്യം വരും..ഇയാളെ നെയിം എന്താ.... എന്തിനാ.... ചുമ്മാ അറിഞ്ഞിരിക്കാലോ... മ്മ്മ്.... ആയിഷ അയ്മിൻ ദേ അവൾ ഷഹാന. ഓ നൈസ് നെയിം.... ഐആം അയാൻ മാലിക്ക് ..മാനേജിങ് ഡയറക്ടർ ഓഫ് മാലിക് ഗ്രൂപ്പ്‌....ന്ന് പറഞ്ഞു അവൻ കൈ നീട്ടിയതും ഞാനും ഷാനുവും പരസ്പരം നോക്കി.എന്നിട്ട് കിളിപോയപോലെ അവനു കൈ കൊടുത്തു.... ഡീ മിന്നു നീ എന്ത് പണിയാ കാണിച്ചേ നമ്പർ വൺ ബിസിനസ്‌ മാൻ ആണ് നമ്മുടെ മുന്നിൽ നിക്കുന്നത്. അയാളെയാണോ നീ ചീത്ത വിളിച്ചത് വല്ല്യ കാര്യവും ഉണ്ടായിരുന്നോ.... നീ തീർന്നു മോളെ തീർന്നു. ഡീ പട്ടി. മര്യാദക്ക് വായി നോക്കി നിന്ന എന്നോട് നീയല്ലേ തെറി പറയാൻ പറഞ്ഞെ.... എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്ക് ലെ.... അത്.... അത് പിന്നേ.... ഞാൻ അങ്ങനെ പറഞ്ഞൂന്ന് കരുതി നീ എന്തിനാ അങ്ങനെ ചെയ്യാൻ പോയേ.... ഡീ..... നിനക്ക് ഞാൻ തരാട്ടോ....

ഹലോ..... എന്താ രണ്ടു പേരും കൂടെ ഒരു സ്വകാര്യം പറച്ചിൽ.... ഏയ് ഒന്നൂല്ല. കോളേജിൽ പോവാൻ ലേറ്റ് ആയിന്ന് പറയുവായിരുന്നു... ഓ.... സോറി... നിങ്ങൾ കയറു ഞാൻ ഡ്രോപ്പ് ചെയ്യാം.... അയ്യോ അതൊന്നും വേണ്ടാ... സാറിന് മീറ്റിങ് ഉള്ളതല്ലേ. ഞങ്ങൾ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം.... ഇത് വരെ എടാ പോടാന്നൊക്കെ ആയിരുന്നല്ലോ.. ഇപ്പൊ എന്താ ഒരു സാർ വിളി.... അത് ഞങ്ങൾ ആളറിയാതെ.... എന്നിട്ട് ഇപ്പൊ ആളറിഞ്ഞോ.... മ്മ്മ്....സാറിനെ കണ്ടിട്ടില്ലെങ്കിലും ഒരുപ്പാട് കേട്ടിട്ടുണ്ട്....ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയും ഉയർച്ചയിൽ എത്തിയ ആളല്ലേ... സാഹചര്യങ്ങൾ മാറി മറിയുമ്പോ നമ്മളും അതിനനുസരിച്ചു നീങ്ങണ്ടേ.....പിന്നെ എന്നെ സാർ എന്നൊന്നും വിളിക്കണ്ട.എന്റെ നെയിം വിളിക്കുന്നത എനിക്കിഷ്ട്ടം.അല്ല ഇപ്പൊ ക്ലാസ്സ്‌ തുടങ്ങിക്കാണില്ലേ.... അത് സാരല്ല ഇവളെ വുഡ്ബിയാ ഞങ്ങളെ ക്ലാസ്സ്‌ സാർ...

. എന്ന് പറഞ്ഞു ഷാനു അയാനെ നോക്കി ഇളിച്ചു കാണിച്ചു... ഓ... അപ്പൊ ശരിക്കും എൻഗെജ്ട് ആണല്ലേ... എന്നാ ഞാൻ പോട്ടെ പരിജയപെട്ടതിൽ സന്തോഷം..... ഇതെന്റെ കാർഡ് ആണ്. കയ്യിലിരിക്കട്ടെന്നും പറഞ്ഞു അവൻ കാർഡ് എന്റെ കയ്യിൽ വെച്ച് തന്ന് ബൈ പറഞ്ഞു പോയി.... ഷാനു ഇന്നിനി ക്ലാസ്സിൽ പോണോ.... പിന്നെ പോണ്ടേ ഫാസിക്കാനെ കണ്ടിട്ട് എത്ര ഡേ ആയി. നിനക്ക് പിന്നെ എടെക്ക് കാണും ചെയ്യാ പിന്നെ മ്മ്മ്.... എന്താടി ഒരു മ്മ്മ്..... ഏയ്‌ ഒന്നൂല്ല..നമ്മൾ ഇനി എങ്ങനെ പോവും... വണ്ടി വർക്ക്‌ ഷോപ്പിൽ കൊടുക്കാം അവിടുന്ന് ഒരു ഓട്ടോ വിളിച്ചു പോവാം.... മെ ഐ കമിങ് സാർ... ഐ ഓ.... അപ്പൊ ഞാനൊ... നിനക്ക് ക്ലാസ്സിൽ കയറണം എങ്കിൽ നീ ചോദിക്ക്. നിന്റെ വായെൽ കൊഴുക്കട്ട ഒന്നും ഇല്ലല്ലോ... ഡീ പരട്ട മിന്നു നിനക്ക് ഞാൻ തരാടി... ക്ലാസ്സിൽ കയറുന്നെങ്കിൽ കയറി ഇരിക്കാം. അല്ല സംസാരിച്ചു നിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഇവിടുന്ന് ഒന്നു മാറി നിക്കണം..

എനിക്ക് ക്ലാസ്സ്‌ എടുക്കാനുള്ളതാ... എന്നും പറഞ്ഞു മർഷുക്ക ഒച്ചയിട്ടതും ഞാൻ ഷാനുന്റെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് കയറി. ഒന്ന് നിന്നേ രണ്ടാളും. എവിടെ ആയിരുന്നു ഇത്രയും നേരം.... അത് ചെറിയൊരു ആക്‌സിഡന്റ്. എന്നിട്ട്... എന്നിട്ടെന്താ ഞങ്ങക്ക് ഒന്നും പറ്റിയില്ല.... അത് നിങ്ങളെ കണ്ടപ്പോ മനസ്സിലായി. വണ്ടി എവിടെ.. വർക്ക്‌ഷോപ്പിൽ.... കൊടുത്തു ഒരു ഓട്ടോ പിടിച്ചാ വന്നേ.... അതോണ്ടാ ലേറ്റ് ആയെ... മ്മ്മ്..പോയിരിക്ക്... എന്നിക്ക പറഞ്ഞതും ഞങ്ങൾ സീറ്റിൽ പോയിരുന്നു...അപ്പൊ തുടങ്ങിയതാ മറ്റേ രണ്ട് കുരിപ്പുകൾ എന്താ ഉണ്ടായത് എന്നും ചോദിച്ചു നുള്ളാനും പിച്ചാനും.അങ്ങനെ ഏറെ കുറേ അവരോട് ഒക്കെ പറഞ്ഞു കൊടുത്തു.... പക്ഷേ അയാന്റെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞില്ല. എന്തോ പറയണ്ടാന്ന് തോന്നി..... പിന്നെ ഞാൻ അവനെ വായി നോക്കി നിൽക്കേന് എന്നൊക്കെ ഷാനു കുരിപ്പ് അവരോട് പറഞ്ഞു കൊടുത്തതും ഒക്കെ എന്നെ കളിയാക്കി കൊല്ലുന്നുണ്ട്....

അതിന് അവരെ നാല് തെറി പറയുന്ന നേരത്താണ് മർഷുക്കാന്റെ സൗണ്ട് പൊങ്ങിയത്... ആ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന പുള്ളികളൊന്നു എണീറ്റു നിന്നേ.... എന്നും പറഞ്ഞു ഇക്ക ഞങ്ങളെ അടുത്തേക്ക് വന്നതും ഞങ്ങൾ നാലാളും പരസ്പരം നോക്കി എഴുന്നേറ്റു നിന്നു..... എന്താ നിങ്ങടെ വിചാരം ഇത് ചന്ത അല്ല.... നിങ്ങളോട് കയറുമ്പോഴെ പറഞ്ഞതാണ് സംസാരിക്കാനാണേൽ ഇങ്ങോട്ടു വരണ്ടാന്ന്.നിങ്ങക്ക് നാലിനും മാത്രം ഇവിടെ വേറെ നിയമങ്ങളൊന്നും ഇല്ലാ.... ആയിഷ അയ്മിൻ ഇയാളാണ് ഇവരെ ഇങ്ങനെ ചീത്തയാക്കുന്നത്....പഠിക്കാനല്ലേൽ ഒരുങ്ങി കെട്ടി ഇങ്ങോട്ട് വരണോ എന്നും പറഞ്ഞു ഇക്ക എന്റെ നേരെ വിരൽ ചൂണ്ടിയതും എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു..... ഞാൻ ഇക്കാനെ പല്ലിറുമ്പി നോക്കി.... അങ്ങനെ എന്നെ മാത്രം കുറ്റം പറയാൻ എന്താ ഞാൻ ചെയ്തേ....

ഞാൻ മാത്രമാണോ ഇവിടെ സംസാരിച്ചത് ഇവരും ഇല്ലേ എന്നിട്ട് എന്നെ മാത്രം പഴി ചാരുന്നത് എന്തിനാ.... സ്റ്റോപിറ്റ്. താൻ ആരോടാ സംസാരിക്കുന്നത് എന്നോർമ വേണം.... ഗെറ്റ് ഔട്ട്‌ ഓഫ് മൈ ക്ലാസ്സ്‌..എന്നും പറഞ്ഞു ഇക്ക ഷൗട്ട് ചെയ്തതും ഞാൻ ഇക്കാനെ കണ്ണ് നിറച്ചു നോക്കി പുറത്തേക്കിറങ്ങി. അവർ മർഷുക്കാനോട്‌ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അതൊന്നും കേൾക്കാൻ നിൽക്കാതെ നേരെ ലൈബ്രററിയിലേക്ക് നടന്നു. ക്ലാസ്സ്‌ ഉള്ള ടൈം ആയത് കൊണ്ടു തന്നെ അധികം കുട്ടികളൊന്നും ഇല്ലാ.. ഞാൻ ഒരു ചെയറിൽ പോയിരുന്നു ടേബിളിൽ തല വെച്ചു കിടന്നു. പെട്ടന്ന് എന്റെ തോളിൽ ഒരു കരസ്പർശം ഏറ്റതും അതാരാന്ന് എന്റെ ഹാർട്ട്‌ ബീറ്റ് കൂടിയപ്പോ മനസ്സിലായി.. ഞാൻ മുഖം ഉയർത്താതെ അങ്ങനെ തന്നെ കിടന്നു.... മിന്നു ഐആം സോറി...എണീറ്റെന്നും പറഞ്ഞു ഇക്ക എന്റെ തല പിടിച്ചുയർത്തിയതും ഞാൻ ഇക്കാന്റെ കൈ തട്ടിമാറ്റി അവിടുന്ന് എഴുന്നേറ്റതും ഇക്ക എന്റെ കയ്യിൽ പിടിച്ചു....ഞാൻ എന്റെ കയ്യിലെക്കും ഇക്കാനെയും മാറി മാറി നോക്കി. എന്റെ കയ്യിൽ നിന്ന് വിട്ടേ....എനിക്ക് പോണം....

ഞാൻ എല്ലാവരെയും ചീത്തയാക്കുന്ന ആളാ..... മിന്നു സോറി മുത്തേ.... അപ്പൊഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ.... ദേഷ്യം വരുമ്പോ അങ്ങനെയാണോ പറയാ.ഇക്ക പറഞ്ഞതൊക്കെ നിങ്ങക്ക് നിസ്സാരമായിരിക്കും....പക്ഷേ കേൾക്കുന്ന എന്റെ അവസ്ഥ ആലോജിച്ചു നോക്കിയോ..അത്രയും കുട്ടികളെ മുമ്പിൽ വെച്ച് എന്നെ ഇൻസെൽട്ട് ചെയ്തില്ലേ... അതൊന്നും അപ്പോ ഞാൻ ഓർത്തില്ല.ഇനി ഉണ്ടാവില്ല പ്രോമിസ്.ഒന്ന് ക്ഷമിക്ക്.എന്നും പറഞ്ഞു ഇക്ക എന്നെ ചേർത്ത് പിടിച്ചതും ഞാൻ ഇക്കാനെ തള്ളി മാറ്റി അവിടുന്ന് നടന്നു വാകമര ചുവട്ടിൽ പോയിരുന്നു.. ഇക്ക പറഞ്ഞതൊക്കെ ആലോജിക്കുമ്പോ എന്തോ ആകെ ഒരു ഫീലിംഗ്.അതല്ലേലും നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്നവർ നമ്മളെ ദേഷ്യത്തോടെ ഒന്ന് നോക്കുന്നത് പോലും സഹിക്കാൻ പറ്റില്ല.പിന്നല്ലേ ഇങ്ങനെയുള്ള വാക്കുകൾ..ഒക്കെ കഴിഞ്ഞ് സോറിന്നും പറഞ്ഞു ഒലിപ്പീരും കൊണ്ട് വന്നിരിക്കാ....കോന്തൻ ആരെയാടി നീ ഇങ്ങനെ പ്രാകുന്നത്. വേറെയാര് നിന്റെ ഇക്കാന്ന് പറയുന്ന ഒരു സാധനം ഇല്ലേ അതിനെ....

ഇപ്പൊ എന്റെ ഇക്കയായോ ചിലപ്പോ ഇങ്ങനെയൊന്നും അല്ലല്ലോ... ഇനി മുതൽ അങ്ങനെയാ നിന്റെ മാത്രം ഇക്ക.ഞാനെയ് അയാളെ ഡിവോഴ്സ് ചെയ്തു.... ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ മിന്നൂ.നമ്മുടെ ചെക്കനൊരു അബദ്ധം പറ്റിയതല്ലേ ന്നും പറഞ്ഞു ഫാസിക്ക എൻറെ അടുത്ത് വന്നിരുന്നു...കൂടെ മർഷുക്കയും ഉണ്ട്.ഞാൻ മൂപ്പരെ ഒന്ന് നോക്കിയതും എന്നോട് സോറിന്ന് പറഞ്ഞു.ഞാൻ അത് കണ്ടപ്പാടെ മുഖം തിരിച്ചു... മിന്നു നീ അവനോട് ക്ഷമിക്കില്ലേ.... ഇല്ലാ.. വേണേൽ കൂട്ടുക്കാരനു വേറെ പെണ്ണ് നോക്കിക്കോ എന്നെ കിട്ടില്ല.... ഞാനില്ല നിങ്ങടെ കാര്യത്തിൽ ഇടപെടാൻ.ലാസ്റ്റ് നമ്മൾ പുറത്താവും.പിന്നേ നിങ്ങളെ ഉപ്പമാർ പറഞ്ഞത് ഓർമയുണ്ടല്ലോ ഫുൾ മാർക്ക്‌ കിട്ടിയാലെ കല്ല്യാണം ഉണ്ടാവൂന്ന്.അപ്പൊ കുട്ടികളിയൊക്കെ മാറ്റി വെച്ച് പഠിക്കാൻ നോക്ക്.ഷാനു ഒന്നു വന്നേ....നിന്നെ ഒന്നു ഉപദേശിക്കാനുണ്ട് അയ്യടാ....ഞാനില്ല.നിങ്ങടെ ഉപദേശം എന്താന്ന് എനിക്കറിയാം.ആ പരിപ്പ് ഈ കലത്തിൽ വേവൂല മോനെ.... അതിന് നീ കഷ്ട്ടപ്പെടണ്ട.വേവാനുള്ള ഐഡിയ എന്റടുത്തുണ്ട്.ഇങ്ങോട്ടു വാടി പൂത്താൻകീരീ..ന്നും പറഞ്ഞു ഫാസിക്ക ഷാനുനെ അവിടുന്ന് വലിച്ചോണ്ട് പോയതും സാനിയുടെ ഫോൺ റിങ് ചെയ്തു..

.അവൾ ഇപ്പൊ വരാന്നും പറഞ്ഞു ആരും കാണാതെ എനിക്ക് സൈറ്റ് അടിച്ചു കാണിച്ചതും അത് അവളെ കാളർ ആണെന്ന് മനസ്സിലായി..... ഡീ മിന്നു നമുക്ക് ഫാസിക്കീറ്റും എന്താ പറയുന്നതെന്ന് നോക്കാം....ആ മരത്തിന്റെ മറവിൽ നിന്നാ മതിന്നും പറഞ്ഞു മുർഷി എന്നെ വലിച്ചതും ആദ്യം ആന്ന് പറഞ്ഞു എഴുന്നേറ്റ ഞാൻ പെട്ടന്ന് ഇക്കാന്റെ അന്നത്തെ കിസ്സ് ആലോജിച്ചു അവിടെ തന്നെ ഇരുന്നു.അത് കണ്ട് ഇക്ക എന്നെ നോക്കി ചിരിക്കുന്നുണ്ട്. വാ എഴുന്നേൽക്ക്.. ഞാൻ ഇല്ല മുർഷി എനിക്കെന്തോ ഒരു തലവേദന പോലെ ഞാൻ ക്ലാസ്സിലേക്ക് പോവാന്നും പറഞ്ഞു ആരെയും നോക്കാതെ അവിടുന്ന് നടന്നു നീങ്ങി....ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ നേരെ വർക്ക്‌ഷോപ്പിൽ പോയി വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു....കുറച്ച് ദൂരം പിന്നിട്ടതും ഞങ്ങളെ നേരെ ഒരു ബൈക്ക് വന്നു നിർത്തി.അതിലെ ആളെ കണ്ടതും ദേഷ്യം പെരുവിരൽ മുതൽ അരിച്ചു കയറി.... ഇന്നത്തെ ഡേ ഫുൾ പോക്കാണല്ലോ പടച്ചോനെ. ഇനി ഇവന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നൊള്ളൂ...ഇനി ഇവന് എന്ത്‌ തേങ്ങക്കാ വന്നേ ആവോ... വണ്ടി എടുത്ത് മാറ്റടാ നാറി....

അങ്ങനെ മാറ്റാൻ അല്ലല്ലോ മോളെ നിർത്തിയത് എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.അത് കേട്ടിട്ട് പോയ മതിന്നും പറഞ്ഞു അവൻ വണ്ടീടെ ചാവി ഊരി അവന്റെ വിരലിൽ ഇട്ട് കറക്കാൻ തുടങ്ങി. ദേ ഷഹൽ. നിന്നോട് വഴക്കിനുള്ള മൂഡിൽ അല്ല ഞാൻ. നീ കീ താ..... എന്തിനാ എന്നെ ഇങ്ങനെ ശല്ല്യം ചെയ്യുന്നേ.... അത് നിനക്ക് ഇത്രേം കാലമായിട്ട് മനസ്സിലായില്ലേ...നിന്നേ എനിക്ക് വല്ലാണ്ടങ്ങു പിടിച്ചു..... മോഹിച്ചു പോയി ഇനി കിട്ടേണ്ടത് കിട്ടിയാലേ നിന്നേ വിട്ട് പോവൂ.... ആഹാ എത്ര നടക്കാത്ത സ്വപ്നം... നടക്കില്ലെന്ന് ആര് പറഞ്ഞു. ഇനി ഷഹൽ കളിക്കാൻ പോവാ..... നിന്റെ മറ്റവൻമാർ എനിക്കിട്ട് തന്നതോന്നും ഞാൻ മറന്നിട്ടില്ല.... എല്ലാം കൂടെ ചേർത്ത് തരാം ഞാൻ..... പക്ഷേ ഒരു കുഴപ്പം എന്താന്ന് വെച്ചാ എന്റെ കൂടെ ഇപ്പൊ ആരൂല്ല. റോയി രണ്ട് അടി കിട്ടിയപ്പോ പേടിച്ചു പോയി. അവൻ ഇനി ഒന്നിനും ഇല്ലാന്ന്.പക്ഷേ എനിക്ക് അങ്ങനെ നിന്നേ വിട്ട് കളയാൻ പറ്റോ....അതോണ്ട് നമ്മക്ക് ചില പ്ലാൻസ് ഒക്കെ ഉണ്ട്. അതോണ്ട് കുറച്ച് കാലം മോൾ സന്തോഷത്തോടെ ചിരിച്ചു കളിച്ചു നടക്ക്.

കാരണം ഇനിയുള്ള ദിനങ്ങൾ നിങ്ങക്ക് കരയാനുള്ളതാ.... നെഞ്ച് പൊട്ടി.........അപ്പൊ നമുക്ക് കാണാം ഒരു അപൂർവ കാഴ്ച...... പോട്ടെ ഡിയർ. ടേക്ക് കെയർ ന്നും പറഞ്ഞു അവൻ കീ എന്റെ കയ്യിൽ തന്ന് ബൈക്കിൽ കയറി പോയി..... നീ എന്താടി അവനോടൊന്നും തിരിച്ചു പറയാഞ്ഞേ.... ന്റെ ഷാനു.നീ കേട്ടിട്ടില്ലേ കുരക്കും പട്ടി കടിക്കില്ലാന്ന്. അവൻ കുരക്കട്ടെ. മതിയാവുംമ്പോ നിർത്തിക്കോളും... ബട്ട്‌ മിന്നു. അവൻ പറയുന്നത് ഒക്കെ കേട്ടിട്ട് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലുണ്ട്... എനിക്ക് എന്തോ പേടിയാവുന്നു.... അവൻ മുമ്പും ഇങ്ങനെ കുറേ ഭീഷണിപെടുത്തിയതാ എന്നിട്ട് എന്തെങ്കിലും നടന്നോ.... ഇതും അങ്ങനെ തന്നെയാ....നീ ടെൻഷൻ ആവണ്ട. പിന്നെ ഇത് നമ്മൾ അല്ലാതെ വേറെ ആരും അറിയണ്ടാന്നും പറഞ്ഞു ഞാൻ വണ്ടി എടുത്തു....വീട്ടിൽ എത്തിയതും ഉമ്മാനോട് ഓരോന്ന് സംസാരിച്ചു റൂമിലെക്ക് പോയി ഫ്രഷ്‌ ആയി വന്നതും ഫോൺ റിങ് ചെയ്യുന്നത് കേട്ട് എടുത്തു നോക്കി. മർഷുക്കയാണെന്ന് കണ്ടതും കട്ട് ചെയ്ത് വാട്സ്ആപ്പ് ഓൺ ചെയ്തതും ഇക്കാന്റെ മെസ്സേജ് കൊണ്ട് നിറഞ്ഞിട്ടുണ്ട്.

സോറിന്നും പറഞ്ഞു കുറേ കിസ്സ് സ്മൈലി ഒക്കെ വിട്ടിട്ടുണ്ട് കണ്ടപ്പോ ഞാൻ തന്നെ ചിരിച്ചു പോയി. പക്ഷേ അങ്ങനെ തോറ്റു കൊടുക്കാൻ പറ്റില്ല. കുറച്ചു പിന്നാലെ നടക്കട്ടെ ഞാൻ റിപ്ലേ കൊടുക്കാതെ ഞങ്ങളെ ഗ്രൂപ്പിലൊക്കെ ചാറ്റിക്കൊണ്ടിരുന്നു.. കുറച്ച് കഴിഞ്ഞു താഴെക്കിറങ്ങി ഉമ്മാന്റെ അടുത്ത്ന്ന് ചായയും വാങ്ങി ടേബിളിൽ വന്നിരുന്നു. ഇക്ക വന്നു ഫോൺ എനിക്ക് നേരെ നീട്ടിഞാൻ എന്താന്നുള്ള രീതിയിൽ അവനെ നോക്കി. മർശു ആണ്. നിനക്ക് വിളിച്ചിട്ട് എടുക്കുന്നില്ലാന്നു പറഞ്ഞു... ന്നാ സംസാരിക്ക് എനിക്ക് ഹോസ്പിറ്റലിൽ ഇരിക്കാൻ സ്വൈര്യം തന്നിട്ടില്ല. എനിക്കാരോടും സംസാരിക്കണ്ടാ..... വേണേൽ ഫോൺ എടുത്ത് വിട്ടോ ഇല്ലേൽ ഞാനിപ്പോ എറിഞ്ഞു പൊട്ടിക്കും.ന്നും പറഞ്ഞു ഉമ്മാന്റെ അടുത്തേക്ക് ചെന്നു.ഉമ്മ അപ്പൊ ഫോണിലാണ്.സംസാരിച്ചു കഴിഞ്ഞതും ഉമ്മാന്റെ മുഖത്തു ഒരു ഫീലിംഗ് കണ്ടു....

എന്താ ആയിശു. എന്താ മുഖത്തു ഒരു പ്രസന്നത കുറവ്. ഉപ്പയാ വിളിച്ചേ. ഉപ്പാന്റെ വരവ് കുറച്ച് നീളുംന്ന്. നീളുംന്ന് പറഞ്ഞാ.... ഒരു മാസം ആവുംന്ന്. ഓഹ്. അത്രേ ഒള്ളു ഞാൻ പേടിച്ചു. ഒരു വർഷമൊക്കെ ആവുംന്ന്.... സാരല്ല ഉമ്മച്ചി ഇനി വന്നാ ഉപ്പ നമ്മളെ അടുത്ത് തന്നെ ഉണ്ടാവോലോ... ഇങ്ങള് ഇങ്ങനെ സങ്കടപ്പെടാതെ ന്നൊക്കെ പറഞ്ഞു ഉമ്മാനെ ഓക്കേ ആക്കി. ഉമ്മാ ഫെബിക്ക എത്തീക്ക്ണ്.... അവൻ വന്നോ എന്നാ ഞാൻ അവനു ചായ എടുത്ത് വെക്കട്ടെ. നീ അവനോട് വരാൻ പറ. അതിന് തലയാട്ടി ഞാൻ മുകളിലേക്ക് പോയി. കുറച്ച് നേരം ബാൽക്കണിയിൽ ഇരുന്ന് ഉറങ്ങിപ്പോയി. പിന്നെ ഇക്ക വന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. ഫുഡും കഴിച്ചു പാട്ടും പാടി റൂം ലോക്ക് ചെയ്ത് തിരിഞ്ഞതും ബെഡിൽ എന്നെ നോക്കി ഇളിച്ചിരിക്കുന്ന ആളെ കണ്ട് ഞാൻ കിളി പോയ പോലെ നിന്നു............. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story