❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 45

enikkay vidhichaval

രചന: SELUNISU

 ഫുഡും കഴിച്ചു പാട്ടും പാടി റൂം ലോക്ക് ചെയ്ത് തിരിഞ്ഞതും ബെഡിൽ എന്നെ നോക്കി ഇളിച്ചിരിക്കുന്ന ആളെ കണ്ട് ഞാൻ കിളി പോയ പോലെ നിന്നു... പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ പടച്ചോനെ..... അവൾ ഫോൺ എടുക്കാത്തോണ്ടാ ഫെബിക്ക് വിളിച്ചത്. അപ്പോ അവൾ പറഞ്ഞതൊക്കെ ഞാൻ കേട്ടു.അറിയാതെ പറ്റിപ്പോയി അതിന് ഈ പെണ്ണ് ഇങ്ങനെ പിണങ്ങുംന്ന് നമ്മൾ കരുതീല. അവളോട് സംസാരിക്കാഞ്ഞിട്ടാണേൽ ആകെ കൂടെ പ്രാന്ത് വരുന്നുണ്ട്. ലാസ്റ്റ് ഫെബിന്റെ കയ്യും കാലും പിടിച്ചിട്ടാണ് അവൻ വീട്ടിലേക്ക് കയറ്റിയത്.... എന്നെ കണ്ടതും പെണ്ണ് ഒന്ന് ഞെട്ടിയിട്ടുണ്ട്.. ഞാൻ അവൾക്ക് ഒന്നിളിച്ചു കൊടുത്തതും അവൾ മുഖം തിരിച്ചു ഡോർ തുറക്കാൻ പോയി. നമ്മൾ വിടോ. അവളെ പൊക്കിയെടുത്ത് ബെഡിലേക്കിട്ടു. എണീക്കാൻ നിന്ന അവളെ മേലേ രണ്ട് കയ്യും കുത്തി ലോക്ക് ആക്കി....

എന്താ നിങ്ങക്ക് വേണ്ടേ.... ഒരു സമാദാനം തരില്ലേ... ആരോട് ചോദിച്ചിട്ടാ എന്റെ റൂമിൽ, കയറിയത്.... എന്റെ പെണ്ണിന്റെ റൂമിൽ കയറാൻ എനിക്ക് ആരുടെയും സമ്മതം വേണ്ടാ.... എന്താടി നിനക്ക് ഫോൺ അടിച്ചാ എടുത്താ.... മനസ്സില്ലാ.... എന്തിനാ എനിക്ക് വിളിക്കുന്നേ...ഫാസിക്കാനോട്‌ ഞാൻ പറഞ്ഞത് നിങ്ങൾ കേൾക്കാൻ വേണ്ടീട്ട് തന്നെയാ.... വേണേൽ വേറെ പെണ്ണ് നോക്കിക്കോ... ഓഹോ അപ്പൊ നീ കാര്യത്തിലാണ്. ഓക്കേ ഞാൻ വേറെ പെണ്ണ് നോക്കിക്കോളാം.നിങ്ങടെ ക്ലാസിലെ ആ മിൻഹ ഇല്ലേ അവൾക്ക് എന്നെ ഒരു നോട്ടം ഉണ്ട്. കാണാനും കൊള്ളാം. അവളെ തന്നെ കെട്ടാം... ന്നും പറഞ്ഞു ഞാൻ അവളെ മേലേന്ന് എണീറ്റു പോവാൻ നിന്നതും അവളെന്റെ മുന്നിൽ കയറി നിന്നു.... വിചാരിച്ച പോലെ ഏറ്റു.... എന്താടി മാറി നിക്കങ്ങോട്ട് എനിക്ക് പോണം.... അങ്ങനെയിപ്പോ പോണ്ടാ. വേറെ നോക്കാൻ പറയാൻ നിക്കുവായിരുന്നുലേ... ആണെങ്കി നിനക്ക് എന്താ.... നിനക്ക് എന്നെ വേണ്ടല്ലോ.... അപ്പൊ ഞാൻ എനിക്ക് ഇഷ്ട്ടമുള്ളതൊക്കെ ചെയ്യും... അവളെ തന്നെ കെട്ടും...

നീ കണ്ടോ... ആഹാ.. എന്നാ നിങ്ങളെയും കൊല്ലും ഞാനും ചാവും പറഞ്ഞില്ലെന്ന് വേണ്ടാ..... ന്നും പറഞ്ഞു അവൾ എന്റെ ഷർട്ടിൽ പിടിച്ചു അവളെ അടുത്തേക്ക് വലിച്ചതും ഞാൻ ചിരിച്ചോണ്ട് അവളെ രണ്ട് ഷോൾഡറിലും കൈ വെച്ചു.... ഞാൻ അങ്ങനെ പറഞ്ഞപ്പോ നിനക്ക് നല്ലോണം ഫീൽ ആയിലെ... മ്മ്മ്..... സാരമില്ല.ഞാൻ അവിടെ കിടന്ന് തൊണ്ട പൊട്ടി നിങ്ങക്ക് വേണ്ടി ഓരോന്ന് പറയുമ്പോ നിങ്ങൾ ശ്രദ്ധിക്കാതിരിക്കുന്നതു കാണുമ്പോ ദേഷ്യം വരില്ലേ.... അപ്പൊ നീ സംസാരിക്കുന്നതാണ് കണ്ടത്. അതാ കൂടുതൽ നിന്നേ പറഞ്ഞെ.... സോറിട്ടോ.... ന്നും പറഞ്ഞു ഞാൻ അവളെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചു... അപ്പൊ സങ്കടം ഉണ്ടായിരുന്നു. ഇപ്പൊ കുഴപ്പൊന്നും ഇല്ലാ..... മിന്നു..... മ്മ്മ്.... മിന്നു.... ആ എന്താ..... നീ ഇങ്ങനെ ഉഴപ്പി നടന്നാലേ നമ്മുടെ കല്യാണം ഈ ജന്മത്ത് നടക്കില്ല...

നിന്റെ ഉപ്പ പറഞ്ഞത് ഒരു തമാശ ആയിട്ട് കാണണ്ടാ...... ഇനിയെങ്കിലും പഠിക്കാൻ നോക്ക്..... ഞാൻ പറഞ്ഞാ നീ അനുസരിക്കില്ലെ... ന്നും ചോദിച്ചു അവളിൽ നിന്ന് അകന്നു മാറിയതും അവൾ എന്നെ നോക്കി ചുണ്ട് ചുളുക്കി... ആഗ്രഹമൊക്കെ ഉണ്ട്.ബട്ട്‌ ബുക്ക്‌ കാണുമ്പോ തന്നെ എനിക്ക് ഉറക്കം വരും... അത് നീ പഠിത്തത്തിനു ഇമ്പോട്ടന്റ് കൊടുക്കാഞ്ഞിട്ടാ....ഒന്ന് ശ്രമിച്ചു നോക്ക്.സംശയം ഉള്ളത് എന്നോട് ചോദിച്ചോ....അപ്പൊ നാളെ മുതൽ നമ്മൾ പഠിക്കാൻ തുടങ്ങുന്നു....ഓക്കേ അല്ലേ എന്നും ചോദിച്ചു ഞാൻ അവൾക്ക് കൈ നീട്ടിയതും അവൾ കുറച്ചു നേരം ആലോജിച്ചു ഒരു താൽപര്യം ഇല്ലാത്ത മട്ടിൽ എനിക്ക് കൈ തന്നു... ഗുഡ് ഗേൾ....നീ ഫുഡ്‌ കഴിച്ചോ... ആ നല്ലോണം കഴിച്ചു.... ഡീ പൂതനെ ഞാൻ കോളേജ് വിട്ട് വന്നിട്ട് പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.നിന്റെ കാര്യം ആലോജിച്ചു.നീ ആണേലോ വയറും നിറച്ചു പാട്ടും പാടി നടക്കാ....

ഈ....ഫുഡിൽ നോ കോംപ്രമൈസ്..... എന്നാലേ ഇത്രേം നേരം നിനക്ക് വേണ്ടി പട്ടിണി കിടന്നതല്ലേ.നീ ചൂടോടെ എന്തേലും താ.... ചൂടോടെ ആ ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ട്.എടുത്തിട്ട് വരാംന്നും പറഞ്ഞു അവൾ പോവാൻ നിന്നതും ഞാൻ അവളെ കയ്യിൽ പിടിച്ചു... ഫുഡിന്റെ കാര്യം അല്ല പോത്തേ.. പിന്നെ.... വേറെ വല്ലതും ന്നും പറഞ്ഞു ഞാൻ അവളെ ചുണ്ടിൽ തൊട്ട് എന്റെ കവിൾ കാണിച്ചു കൊടുത്തു.... ആഹാ.... ഞാൻ പറഞ്ഞോ പട്ടിണി കിടക്കാൻ.... വേണേൽ കഴിക്കാൻ എന്തേലും കൊണ്ട് തരാം. എന്റെ വീട്ടിൽ ഭക്ഷണത്തിന് ദാരിദ്ര്യം ഇല്ലാ. അതും കൂടെ നീ എടുത്ത് വയർ നിറക്ക് എന്നും പറഞ്ഞു ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. അപ്പൊ അവിടെ ഫെബി ഉണ്ട് ഫോണിൽ കൂടെ സൊള്ളുന്നു. അവന്റെ സംസാരം കേട്ടപ്പോഴെ ഉറപ്പായി അത് മുർഷി ആവുമെന്ന്.

അവൻ ഒരുമ്മന്നൊക്കെ പറഞ്ഞു കെഞ്ചുന്നുണ്ട്. അത് കണ്ടതും ഞാൻ അവന്റെ അടുത്ത് പോയി ഫോൺ തട്ടിപ്പറിച്ചു വാങ്ങി കട്ട്‌ ചെയ്തു... ടാ... ദുഷ്ട്ടാ....അരമണിക്കൂർ ആയി ഒരുമ്മക്ക് വേണ്ടി കെഞ്ചാൻ തുടങ്ങിയിട്ട്. ലാസ്റ്റ് തരാന്ന് സമ്മതിച്ചതായിരുന്നു. അപ്പോഴേക്കും നീ എവിടുന്ന് പൊട്ടി മുളച്ചു.... അങ്ങനെയിപ്പോ എനിക്ക് കിട്ടാത്തത് നിനക്കും വേണ്ടാ.... അപ്പൊ ഒന്നും കിട്ടിയില്ലേ..... കോപ്പ് കിട്ടി....ഞാൻ പോവാ.... ന്നും പറഞ്ഞു ഡോർ തുറന്ന് പുറത്തിറങ്ങി. ഫെബിടെ മോന്ത നോക്കി ഒന്ന് കൊടുത്ത്..... എന്താടാ പട്ടി നിനക്ക് പ്രാന്തായൊ.... പ്രാന്ത് നിന്റെ പെങ്ങൾക്ക്. ഇത് അവൾക്കുള്ളതാ അവിടെ കൊടുക്കാൻ പറ്റില്ല.. അതോടെ ആ കോപ്പ് പിന്നേം പിണങ്ങും...അതോണ്ട് മോൻ സൗകര്യം പോലെ ഇതവൾക്ക് കൊടുത്തേക്ക് എന്നും പറഞ്ഞു അവനു ഒന്നിളിച്ചു കൊടുത്ത് പോട്ടെ അളിയാന്നും പറഞ്ഞു അവന്റെ കവിളിൽ പിച്ചി റ്റാറ്റാന്നും പറഞ്ഞു അവിടുന്ന് ഒരോട്ടമായിരുന്നു. ഇല്ലേൽ പണി ഇരട്ടിയായി തിരിച്ചു കിട്ടിയിരുന്നു..... ഇക്ക പോയതും ഞാൻ ചിരിച്ചോണ്ട് ബെഡിലേക്ക് വീണു... നിദ്രയെ പുൽകി....

പിറ്റേന്ന് നമ്മളെ പരിപാടിയൊക്കെ കഴിഞ്ഞ് നമ്മൾ താഴെക്കിറങ്ങിയതും ഇക്ക ഉണ്ട് ചായ കുടിച്ചിരിക്കുന്നു. ഗുഡ് മോർണിംഗ് മൈ ഡിയർ ഇക്കാ.... ഇന്നെന്താണ് പതിവില്ലാത്തൊരു സ്നേഹപ്രകടനം..... അതിനാരു സ്നേഹിച്ചു ഞാൻ ഒന്ന് വിഷ് ചെയ്തല്ലേ ഒള്ളു.... ആണോ കുഞ്ഞേ... നീ ഇങ്ങു അടുത്ത് വന്നേ..നിന്റെ കവിളിൽ അതാ ഒരു കൊതുക്.ഇളക്കല്ലേ..... ന്നും പറഞ്ഞു അവൻ വന്നു എന്റെ കവിളിൽ അടിച്ചതും ഞാൻ കിളി പോയ പോലെ നിന്നു..... എന്തിനാടാ എന്നെ തല്ലിയെ.... ഞാൻ കൊതുകിനെ അടിച്ചതല്ലേ..... അല്ല.ഇത് നീ മനപ്പൂർവം ചെയ്തതാ... എനിക്കുറപ്പാ.... ആ നിനക്ക് മനസ്സിലായ സ്ഥിതിക്ക് ഞാൻ സത്യം പറയാം. ഞാൻ അറിഞ്ഞു കൊണ്ട് തന്നെയാ..... ഇന്നലെ നിന്റെ കെട്ടിയോൻ ആവാൻ നടക്കുന്ന ആപരട്ട ഉണ്ടല്ലോ. അവൻ നിന്റെ അടുത്ത്ന്ന് ഒന്നും കിട്ടീലാന്ന് പറഞ്ഞു എന്റെ കരണത്തടിച്ചു. അപ്പോഴേ ഞാൻ നിനക്കിത് ഓങ്ങി വെച്ചതാ..... ഇപ്പൊ തൃപ്തിയായി എന്നും പറഞ്ഞു അവൻ കൈ കൊട്ടി അവിടുന്ന് പോയതും ഞാൻ പല്ലിറുമ്പി അവനെ നോക്കി....

ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു വീണുക്കൊണ്ടിരുന്നു. ഒപ്പം ഞങ്ങടെ പ്ലസ്ടു ലൈഫും. ഇപ്പൊ ഞാൻ ക്ലാസ്സിലൊക്കെ നല്ല കുട്ടിയാ.... സെന്റ് ഓഫ്‌ ഒക്കെ അടിച്ചു പൊളിച്ചു വീട്ടിൽ എത്തിയതും അവിടെ ഉള്ള ആളെ കണ്ട് ഞാൻ ആദ്യം ഒന്ന് ഞെട്ടി. പിന്നെ ഉപ്പച്ചിന്നും വിളിച്ചു ഓടി ചെന്ന് കെട്ടിപിടിച്ചു.... ആഹാ എന്റെ കാന്താരി എത്തിയല്ലോ.... ഉപ്പച്ചി എപ്പോ എത്തി.... കുറച്ചു നേരമായി. ഇനി ഉപ്പച്ചി ഇവിടെയൊക്കെ തന്നേ കാണും.... എങ്ങനുണ്ട്. നീ ഇപ്പൊ ആളുഷാറായിന്ന് കേട്ടല്ലോ.... പിന്നെ ആവാണ്ട്.ഇങ്ങളല്ലേ പറഞ്ഞെ ഫുൾ മാർക്ക്‌ വാങ്ങാതെ കെട്ടിക്കൂലാന്ന്.അപ്പൊ പഠിക്കല്ലാതെ വേറെ വഴിയില്ലല്ലോ... അങ്ങനെയെങ്കിലും നീ ഒന്ന് പഠിക്കോലോ.സമാദാനം ആയി.... സമാദാനം ഒക്കെ അവിടെ നിക്കട്ടെ എവിടെ നമ്മളെ ചോക്ലേറ്റ്സ്. ഒക്കെ പെട്ടിയിൽ ഉണ്ട്.മെഹറുവും ഫെബിയും ഒക്കെ വരട്ടെ.നീ അപ്പോഴേക്കും ഫ്രഷ് ആയി വാ... അന്ന് മുഴുവനും ഞങ്ങൾ എല്ലാരുംകൂടി അടിച്ചുപൊളിച്ചു...

.ഒരുപ്പാട് സന്തോഷത്തോടെയാണ് അന്ന് കിടന്നുറങ്ങിയത്.പിന്നീടങ്ങോട്ട് എക്സാം ഒക്കെ ഞങ്ങൾ തകർത്തെഴുതി.ലാസ്റ്റ് എക്സാം മർഷുക്കാന്റെ സബ് ആയിരുന്നു....അത് മാത്രം പഠിച്ചിട്ടു ഒന്നും മനസ്സിലാവുന്നില്ല.എങനെ മനസ്സിലാവാനാ....ഫുൾടൈം മൂപരെ വായിനോക്കുവല്ലായിരുന്നോ...ഒന്നും അറിയാതെ തലയും ചൊറിഞ്ഞ് ഇരിക്കുമ്പോഴാണ് ഉപ്പ അങ്ങോട്ട് കയറി വന്നത്. മോളേ നീ വേഗം റെഡിയായി വാ നമുക്ക് ഇന്ന് ചെറിയൊരു ഫങ്ക്ഷൻ ഉണ്ട്. ഞാൻ മറന്ന് പോയതാ.... ഉമ്മ റെഡിയാവുന്നുണ്ട്. ഉപ്പാ ഞാനില്ല. എനിക്ക് പഠിക്കാൻ ഉണ്ട്..... നമുക്ക് വേഗം തിരിച്ചു വരാം. ഫെബി ഇന്ന് വരില്ലാന്ന് പറഞ്ഞിട്ടുണ്ട്. ഷാനുറ്റും അവിടെ ഇല്ലാന്ന് നിനക്കറിയില്ലേ.... ഒറ്റക്ക് ഇവിടെ നിൽക്കാൻ പറ്റില്ല... വേഗം വാ.... ആ പിന്നെ നിന്നോട് ഉമ്മാ മെഹറൂന്റെ കല്യാണത്തിന് എടുത്ത സാരി ഉടുക്കാനാ പറഞ്ഞേക്കുന്നെ..... ന്നും പറഞ്ഞു ഉപ്പ പോയതും ഞാൻ നിലത്തു ആഞ്ഞു ചവിട്ടി. പിന്നെ ദേഷ്യം കടിച്ചമർത്തി വേഗം റെഡിയായി താഴേക്കിറങ്ങി.... അവിടെ എത്തിയതും മുർഷിയും മർശുക്കയും ഒക്കെ ഉണ്ടായിരുന്നു.

അവളും സാരിയിൽ തന്നെ ആയിരുന്നു. അവളെ അവിടെ കണ്ടപ്പോഴാണ് സമാധാനം ആയത്.. ഞാൻ വേഗം അവളെ അടുത്തേക്ക് ചെന്നു.... പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു. അപ്പോഴാണ് മർഷുക്ക ഞങ്ങളെ അടുത്തേക്ക് വന്നത്...ഇക്കാനെ കണ്ടതും മുർഷി ഞാൻ കട്ടുറുമ്പ് ആവുന്നില്ല ന്നും പറഞ്ഞു അവൾ അവിടുന്ന് പോയതും ഇക്ക എന്റെ അടുത്ത് വന്നിരുന്നു... പഠിത്തം ഒക്കെ കഴിഞ്ഞോ.... ഇല്ലാ.... ഒന്നും പഠിച്ചില്ല. അതെന്താ.... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. അതെങ്ങെനെ.... നീ ബാക്കി എല്ലാം ക്ലിയർ ആയി എഴുതിന്ന് പറഞ്ഞല്ലോ.... പിന്നെ എന്റെ സബ് ആണോ നിനക്ക് ട്ടഫായി തോന്നിയത്. അതൊക്കെ എഴുതി ഇത് മാത്രം...... എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. അതെന്താ.... അത്.... ഇക്ക പഠിപ്പിച്ചപ്പോഴോക്കേ ഞാൻ ഇക്കാനെ മാത്രമാ ശ്രദ്ധിച്ചത് എന്നും പറഞ്ഞു ഞാൻ തല താഴ്ത്തി കണ്ണ് ചിമ്മിയതും ഇക്ക ഒന്ന് ചിരിച്ചു....അത് കണ്ടതും എനിക്ക് ദേഷ്യം വന്നു ഞാൻ ഇക്കാന്റെ കയ്യിൽ പിച്ചി അവിടുന്ന് ഓടി... കുറച്ചു നേരം കൂടെ അവിടെ നിന്ന് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വണ്ടിയിൽ നിന്നിറങ്ങി സാരിയും പൊക്കി പിടിച്ചു ഞാൻ റൂമിലേക്ക് ഓടി

. സ്കാഫ് ഊരി. മുടി അമ്മച്ചി കെട്ടും കെട്ടി ബുക്ക്‌ എടുത്ത് ബെഡിലേക്ക് ഇരുന്നു. അപ്പോഴാണ് ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോ മർഷുക്കയാണ്. ഞാൻ കാൾ അറ്റൻഡ് ചെയ്തതും ഇക്ക ബാൽക്കണിയുടെ ഡോർ തുറക്കാൻ പറഞ്ഞു..എന്തിനാന്നു ചോദിച്ചതും നല്ല അസ്സൽ തെറി കിട്ടിയപ്പോ ഞാൻ വേഗം പോയി ഡോർ തുറന്ന് ഇക്കാനെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് വന്നു..... പെണ്ണിന് ഒന്നും മനസ്സിലായില്ലന്ന് പറഞ്ഞപ്പോ ആദ്യം ചിരിയാണ് വന്നത്. പിന്നെ അവൾ പഠിച്ചില്ലേൽ പണി എനിക്ക് കൂടെ കിട്ടുമല്ലോ എന്നോർത്തതും മുർഷിനീറ്റും വീട്ടിൽ ആക്കി. ഞാൻ കൂട്ടുകാരനെ കാണാൻ ആണെന്നും പറഞ്ഞു ബൈക്ക് എടുത്ത് പെണ്ണിന്റെ അടുത്തേക്ക് വിട്ടു.ഫെബിക്ക് ഇന്ന് ഹോസ്പിറ്റലിൽ എന്തോ ഫയൽസ് ചെക്കിങ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതോണ്ട് അവനെ പേടിക്കണ്ട.... അങ്ങനെ ബാൽക്കണി വഴി കയറി പെണ്ണിനോട് ഡോർ തുറക്കാൻ പറഞ്ഞപ്പോ അവൾക്ക് ഒടുക്കത്തെ ജാഡ... നല്ല നാല് തെറി പറഞ്ഞതും പെണ്ണ് ഓടി വന്നു വാതിൽ തുറന്ന് നമ്മളെ ഒന്ന് നോക്ക പോലും ചെയ്യാണ്ട് റൂമിലേക്ക് പോയി. ഞാനും അവളെ കൂടെ കയറി. ഡീ മോന്തയും വീർപ്പിച്ചു നിക്കാതെ ഇങ്ങോട്ടു വാ.... മനസ്സിലാവാത്ത ഭാഗം പറ. ക്ലിയർ ചെയ്ത് തരാം.....

അതിനാണോ വന്നത്. അല്ല നിന്റെ.... എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കാതെ ബുക്ക് എടുത്ത് വാടിന്നും പറഞ്ഞു ഒച്ചയിട്ടതും അവൾ ചുണ്ട് കോട്ടി ബുക്ക് എടുത്തു എൻറെ അടുത്ത്‌ വന്നിരുന്നു.. അങ്ങനെ ഞാൻ ഒരു വിധം എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തതും അവൾ താങ്ക്സ് എന്നും പറഞ്ഞു എനിക്ക് ഇളിച്ചു കാട്ടി.... അയ്യ.... കണ്ടേച്ചാലും മതി... പ്രേതത്തേ പോലുണ്ട് എന്ന് പറഞ്ഞു ചിരിച്ചതും അവൾ എന്നെ കൊല്ലുന്ന പോലെ കാണിച്ചു എൻറെ അടുത്ത് നിന്ന് എണീറ്റു അപ്പോഴാണ് ഞാൻ അവളെ ശരിക്ക് നോക്കിയത്.... ഡീ..... ആ ഷഹൽ പറഞ്ഞതു പോലെ നീ ഒരുഗ്രൻ പീസ് തന്നെയാണല്ലോ ..... ന്ന് പറഞ്ഞു തീർന്നില്ല. അപ്പോഴേക്കും അവൾ പല്ലിറുമ്പി എന്നെ പിടിച്ചു ബാക്കിലേക്ക് തള്ളി....പെട്ടന്ന് ആയോണ്ട് ഞാൻ അവളെ കയ്യിൽ പിടിച്ചതും അവളും എന്റെ മേലേക്ക് മറിഞ്ഞു..

.ആ വീഴലിൽ അവൾ കെട്ടി വെച്ച തലമുടി അഴിഞ്ഞു എന്റെ മുഖത്തേക്ക് വീണതും അതിൽ നിന്ന് കാച്ചിയ എണ്ണയുടെയും ഷാമ്പുവിന്റെയും ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറി...ഞാൻ അറിയാതെ തന്നെ അവളെയും കൊണ്ട്‌ തിരിഞ്ഞു കിടന്നു.....ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം കോർത്തു... ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് ഒന്നൂടെ എന്നിലേക്ക്‌ അടുപ്പിച്ചതും. അവൾ ഒന്ന് മൂളി കണ്ണുകൾ അടച്ചു പിടിച്ചു...... അവളുടെ സാമിപ്യത്തിൽ എന്നിൽ പൂട്ടിവെച്ച വികാരങ്ങൾക്ക് അടിമ പ്പെടാൻ തുടങ്ങിയതും.... ഞാൻ പതിയെ അവളെ അധരങ്ങളോട് എന്റെ അധരം ചേർത്ത് വെച്ചു....ഒരുപ്പാട് നേരം ഞാൻ അവളെ ചുണ്ടിലെ തേൻ നുകർന്നു..... അവളിൽ നിന്ന് ഒരു എതിർപ്പും ഇല്ലാത്തത് എന്നെ കൂടുതൽ ആവേശവാനാക്കി.... ഞാൻ അവളെ ചുംബനങ്ങൾ കൊണ്ട്‌ മൂടി....... പതിയെ അവളെ ഓരോ അണുവിലും ഞാൻ എത്തി.....അവസാനം അവളിലേക്ക് ഒരു മഴയായ് പെയ്തിറങ്ങി. ആ രാത്രി എല്ലാം കൊണ്ടും അവൾ എന്റേത് മാത്രമായി............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story