❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 46

enikkay vidhichaval

രചന: SELUNISU

 പതിയെ ഞാൻ അവളിലേക്ക് ഒരു മഴയായ് പെയ്തിറങ്ങി.. എല്ലാം കഴിഞ് ഞാൻ അവളുടെ മുഖത്തെക്കോ അവളെന്നെയോ നോക്കിയില്ല. ശരിക്കും പറഞ്ഞാ ആകെ കൂടെ ഒരു കുറ്റബോധം മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു.... മിന്നൂനെ നോക്കിയപ്പോ അവൾ കാൽമുട്ടിൽ മുഖം പൂഴ്ത്തി വെച്ചിട്ടുണ്ട്.... ഞാൻ അവളെ അടുത്തേക്ക് നീങ്ങിയിരുന്ന് അവളെ ചുമലിൽ കൈ വെച്ചതും അവൾ മുഖം ഉയർത്തി എന്നെ നോക്കി.... ആ മുഖം കണ്ടതും എന്റെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു...കണ്ണൊക്കെ കരഞ്ഞു കലങ്ങിയിട്ടുണ്ട്. വേദനിച്ചോന്റെ മിന്നൂന് എന്നും ചോദിച്ചു ഞാൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തതും അവൾ ഇല്ലെന്ന് തലയാട്ടി. പിന്നെ എന്തിനാ കരയുന്നെന്ന് ചോദിച്ചതും അവൾ കരഞ്ഞു കൊണ്ട് എന്റെ മാറിലേക്ക് വീണു..... ഇക്ക... നമ്മൾ തെറ്റ് ചെയ്തില്ലേ..

.നമ്മളെ വിശ്വസിച്ച നമ്മളെ വീട്ടുക്കാരെ നമ്മൾ ചതിച്ചില്ലേ. അവരുടെ മുഖത്ത് നോക്കാൻ നമുക്ക് എന്ത് അർഹതയാ ഉള്ളെ എന്നൊക്കെ ചോദിച്ചു അവൾ തേങ്ങിയതും.ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ ഞാൻ പഴിച്ചു. അവൾക്ക് ഒരു മറുപടി കൊടുക്കാൻ എനിക്ക് കിട്ടാതെയായി. അവളുടെ തേങ്ങലിന്റെ ശക്തി കൂടിയതും ഇനിയും മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് തോന്നിയപ്പോ ഞാൻ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.അവളുടെ മുഖം പിടിച്ചു എന്റെ നേർക്കാക്കി. മിന്നു ദേ നോക്ക് നമ്മൾ ചെയ്തത് തെറ്റ് തന്നെയാ. പക്ഷേ ഇന്നല്ലെങ്കിൽ നാളെ നീ എന്റെതായി മാറും. അപ്പൊ നമ്മളീ ചെയ്തത് തെറ്റല്ലാതാവും. അത് കൊണ്ട് നീ സങ്കടപ്പെടണ്ട കാര്യമൊന്നും ഇല്ലാ... അതോ ഇനി നിനക്ക് ഞാൻ നിന്നെ ചതിക്കുമെന്നൊരു തോന്നൽ ഉണ്ടോന്ന് ചോദിച്ചതും അവൾ കരച്ചിൽ നിർത്തി എന്നെ തുറിച്ചു നോക്കി....

ഇങ്ങളെ വിശ്വാസമില്ലെങ്കിൽ ഞാൻ ഇതിന് സമ്മതിക്കോ... എനിക്ക് ഇക്കാനെ അത്രക്ക് ഇഷ്ട്ടമായത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ .. എന്നിട്ട് പറയുന്നത് കേട്ടില്ലേ... ഒറ്റ കുത്ത് വെച്ച് തരും ഞാൻ..... ആ ചൂടാവല്ലേ മുത്തേ. ഞാൻ ഒരു ഡൌട്ട് ചോദിച്ചതല്ലേ.... നീ ക്ഷമി.... എന്നൊക്കെ പറഞ്ഞു അവളെ കവിളിൽ ഒന്ന് പിച്ചിയതും അവൾ മുഖം തിരിച്ചിരുന്നു..... അതേയ് ഇങ്ങനെ മുഖവും വീർപ്പിച്ചിരിക്കാതെ ഒന്ന് ചിരിക്ക് പൊന്നെ..... എന്ന് പറഞ്ഞു അവളെ ഇക്കിളിപ്പെടുത്തിയതും അവൾ ചിരിക്കാൻ തുടങ്ങി..... ആഹ് ഇങ്ങനെ എപ്പോഴും എന്റെ പെണ്ണ് സന്തോഷവതിയായിരിക്കണം. ഇനി ഈ കാര്യം ആലോജിച്ച് സങ്കടപ്പെടില്ലാന്നു എനിക്ക് വാക്ക് താ.... മ്മ്മ്... വാക്ക്..... എക്സാം ഒക്കെ നല്ലപോലെ എഴുതണം ഇല്ലേൽ പണി പാളും. ഉപ്പാന്റെ ഡിമാൻഡ് ഓർമ ഉണ്ടല്ലോ.... മ്മ്മ്..... എന്നാ ഞാൻ വിട്ടാലോ.....

എങ്ങോട്ട്.... വീട്ടിലേക്ക്. ഫ്രണ്ടിന്റെ കാണാൻ എന്നും പറഞ്ഞു ചാടിയതാ.... ഏതായാലും വന്നത് കൊണ്ട് കാര്യം കിട്ടി എന്നും പറഞ്ഞു ഞാൻ അവളെ നോക്കി കള്ള ചിരി ചിരിച്ചതും അവൾ പില്ലോ എടുത്ത് എന്നെ അടിക്കാൻ തുടങ്ങി... ഡീ.... നിർത്തിക്കേ... ഇല്ലേൽ നേരത്തെ തന്നപ്പോലെ ഒന്നൂടെ വേണോന്നു ചോദിച്ചതും അവൾ തല്ല് നിർത്തി ബെഡ്ഷീറ്റ് എടുത്ത് പുതച്ചു എന്നെ നോക്കി പോടാന്ന് പറഞ്ഞു. അതിന് ഞാൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്ത് ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു വേഗം അവിടുന്നിറങ്ങി... രാവിലെ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയതും ഹാളിൽ തന്നെ ഉപ്പ ഇരിക്കുന്നുണ്ട്.പെട്ടന്ന് ഇന്നലെ നടന്ന കാര്യങളൊക്കെ മനസ്സിലേക്ക് വന്നതും ഞാൻ കുറ്റബോധത്തോടെ ഉപ്പാനെ നോക്കി. മനസ് കൊണ്ട് ഉപ്പാനോട് മാപ്പ് പറഞ്ഞു കണ്ണടച്ച് ഒരു ദീർഘശ്വാസം എടുത്ത് ഞാൻ ഉപ്പാന്റെ അടുത്ത് ചെന്നിരുന്നു.

ഉപ്പാ....ഞാനൊരു കാര്യം ചോദിക്കട്ടെ.... അതെന്താ ഇത് വരെ ഇല്ലാത്ത ഒരു ഫോർമാലിറ്റി... നീ ചോദിക്ക്... നോക്കട്ടെ എന്താ ഇത്രക്ക് വല്ല്യ കാര്യം. അത്.... ഉപ്പ പറഞ്ഞില്ലേ ഫുൾ മാർക്ക്‌ വാങ്ങിയാലെ ഞങ്ങടെ കല്യാണം നടത്തൂന്ന് അത് കാര്യമായിട്ടാണോ.... ആ... ആണ്... എന്തെ നിനക്ക് ഫുൾ മാർക്ക്‌ കിട്ടില്ലേ... കിട്ടുമായിരിക്കും...... അതവാ കിട്ടിയില്ലേൽ.... കിട്ടുന്നത് വരെ നിന്നെ കൊണ്ട് എഴുതിക്കും... പടച്ചോനെ പണി പാളുമോ.... എന്താ പറഞ്ഞെ.... അല്ല ഫുൾ മാർക്ക്‌ കിട്ടുംന്ന് പറയുവായിരുന്നു... ആ... കിട്ടിയാ നിനക്ക് കൊള്ളാം..... ഭാരിച്ച കാര്യങ്ങൾ അന്വേഷിക്കാതെ മോൾ കോളേജിലേക്ക് പോവാൻ നോക്ക് എന്ന് ഉപ്പ പറഞ്ഞതും ഞാൻ തലയാട്ടി വേഗം റെഡിയായി കോളേജിലേക്ക് വിട്ടു.... പോവുന്ന വഴി കാര്യങ്ങൾ ഷാനുനോട്‌ പറയണോ എന്ന് പല ആവർത്തി ചിന്തിച്ചു.

പറഞ്ഞ അവളുടെ പ്രതികരണം എന്താവുമെന്ന് ഓർത്തു പേടി തോന്നി..എന്തായാലും ഒരടിയിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കണ്ട.അത്രക് നല്ല കാര്യമാണല്ലോ ഇന്നലെ നടന്നത് അത് കൊണ്ട് പറയുന്നില്ലാന്നു ഉറപ്പിച്ചു....ആദ്യമായിട്ടാണ് എന്റെ ലൈഫിൽ നടന്ന ഒരു കാര്യം അവളോട് പറയാതിരിക്കുന്നത്.അതിന്റെ നീറ്റൽ നല്ലോണം മനസ്സിൽ ഉണ്ട്....അവൾ ഉമ്മാന്റെ വീട്ടിൽ പോയ വിശേഷങ്ങളൊക്കെ എന്നോട് പറയുമ്പോഴും അതിനൊക്കെ മൂളി കൊടുത്ത് എങനെയോ കോളേജ് എത്തി..... വണ്ടിയിൽ നിന്നിറങ്ങി നേരെ ക്ലാസിലേക്ക് വിട്ടു..... അപ്പൊ സാനി മാത്രമേ വന്നിട്ടൊള്ളായിരുന്നു.എക്സാം തുടങ്ങാറായിട്ടും മുർഷിയെ കണ്ടില്ല....ഫോണിലെക്ക് വിളിച്ചിട്ടാണേൽ കിട്ടുന്നൂല്ല.ലാസ്റ്റ് സാർ വന്നതും ഞങ്ങൾ വേഗം ഫോൺ മാറ്റി വെച്ചു.അപ്പൊ മുർഷി ഉണ്ട് കിതച്ചോണ്ട് വാതിൽക്കേ നിൽക്കുന്നു.....സാർ അവളോട് കയറിക്കോളാൻ പറഞ്ഞതും അവൾ ഓടി വന്നു സീറ്റിൽ ഇരുന്ന് വെള്ളം എടുത്ത് കുടിച്ചു.... എന്താടി നിന്നെ വല്ല പട്ടിയും ഓടിച്ചോ.... ന്ന് ഷാനു ചോദിച്ചതും മുർഷി അവളെ ഒന്നു തുറുക്കനെ നോക്കി...

അത് കണ്ട് അവൾ ഞാനൊന്നും പറഞ്ഞിട്ടില്ലന്ന മട്ടിൽ മേലേക്ക് നോക്കി നിന്നു.... എന്താ നീ ലേറ്റ് ആയെ... ഒന്നും പറയണ്ട മിന്നു... ഇക്ക ഇന്നലെ കല്യാണം കഴിഞ്ഞു ഫ്രണ്ടിനെ കാണാൻ ന്നും പറഞ്ഞു ഞങ്ങളെ വീട്ടിലാക്കി പോയതാ. നേരം വെളുക്കാൻ കാലത്താ വന്നേന്ന് തോന്നുന്നു...രാവിലെ എത്ര വിളിച്ചിട്ടും എണീക്കണ്ടെ... ലാസ്റ്റ് തലയിൽ കൂടി വെള്ളം ഒഴിച്ചിട്ടാ ഒന്ന് എണീറ്റ് വന്നേ..... നിന്നോട് ഇക്ക ഇന്നലെ എന്തേലും പറഞ്ഞായിരുന്നോ..... ന്ന് അവൾ ചോദിച്ചതും ഞാൻ ഇല്ലാന്ന് പറഞ്ഞു..... കള്ളമായത് കൊണ്ട് തന്നെ മനസ്സിൽ ആകെ കൂടെ ഒരു എടെങ്ങേറായിരുന്നു. പക്ഷെ ഇതേ എനിക്കിപ്പോ നിവർത്തിയൊള്ളു... പെട്ടന്ന് സാർ സൈലൻസ്ന്നും പറഞ്ഞു ഡെസ്കിൽ കൊട്ടിയതും ഞങ്ങളൊക്കെ അതാത് സ്ഥലത്തു പോയിരുന്നു... അങ്ങനെ ലാസ്റ്റ് എക്സാമും കുഴപ്പമില്ലാതെ കഴിഞ്ഞു. കുട്ടികളെല്ലാം പിരിയുന്നതിന്റെ സങ്കടത്തിൽ ആണെങ്കിൽ ഞാൻ എക്സാം പാസ്സ് ആവാൻ പടച്ചവനോട്‌ മനമുരുകി പ്രാർത്തിക്കുവായിരുന്നു.... ക്ലാസ്സിൽ നിന്നിറങ്ങി ഞങ്ങൾ എല്ലാരും ഞങ്ങളെ സ്ഥിരം പ്ലേസിൽ പോയിരുന്നു....

അപ്പോയാണ് ഞാൻ ലൈബ്രററിയിൽ നിന്ന് ഒരു ബുക്ക്‌ എടുത്തത് ഓർമ വന്നത്.... അത് കൊണ്ട് കൊടുത്തിട്ടു വരാംന്നും പറഞ്ഞു ഞാൻ ലൈബ്രററിയിലേക്ക് വിട്ടു... ബുക്ക്‌ അവിടെ വെച്ച് തിരിഞതും മർശുക്കാനെ കണ്ട് ഒന്ന് ഞെട്ടി... പിന്നെ നെഞ്ചത്ത് കൈ വെച്ച് ശ്വാസം വിട്ടു... പേടിച്ചോ.... ഇല്ലാ ഭയന്നു എന്തെ..... ആണോ....എങനെ ഉണ്ടായിരുന്നു എക്സാം.... ആ....കുഴപ്പമില്ല....എന്താ എണീക്കാൻ ലേറ്റ് ആയെ... അത്.....ഇന്നലത്തെതിന്റെ ക്ഷീണം വിട്ടിട്ടില്ലായിരുന്നു എന്നും പറഞ്ഞു ഇക്ക ചിരിച്ചതും എനിക്കാകെ ചടച്ചു.ഞാൻ പോവാന്നും പറഞ്ഞു വേഗം അവിടുന്ന് ഇറങ്ങിയതും ഇക്ക എന്നെ പിടിച്ചു ഷെൽഫിൽ മുട്ടി നിർത്തിച്ചു.... എന്താ പെട്ടന്ന് ഒരു പോക്ക്....നാണം വന്നോ...ഇന്നലെ ഇതൊന്നും കണ്ടില്ലല്ലോ..... ശേ....ഒന്ന് പോയെ......ന്നും പറഞ്ഞു ഞാൻ ഇക്കാന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു....ഒന്ന് വിട്ടേ അവരൊക്കെ അവിടെ വെയിറ്റ് ചെയ്യുവാ....

അവരവിടെ നിക്കട്ടെന്ന് ഞാൻ എന്റെ പെണ്ണിനെ ശരിക്ക് ഒന്ന് കാണട്ടെ.... ഓ.... അപ്പൊ ഇത്രേം നാളും കണ്ടതോ.... അത് പോലെയാണോ ഇപ്പൊ.... ഇപ്പൊ നീ എല്ലാം കൊണ്ടും എന്റെ മാത്രമല്ലേ... അപ്പൊ ചില വിത്യാസങ്ങളൊക്കെ ഉണ്ടാവും.... എന്നിക്ക പറഞ്ഞതും ആകെ കൂടെ എന്തോ പോലെ ഞാൻ തല താഴ്ത്തി പിടിച്ചു.... പെട്ടന്ന് ഇക്ക പറഞ്ഞ കാര്യം കേട്ടതും ഞാൻ തല ഉയർത്തി ഇക്കാനെ നോക്കി ദഹിപ്പിച്ചു.... ഇനി കല്യാണം കഴിയുന്നത് വരെ ആ പരിസരത്തു കണ്ട് പോവരുത് കൊല്ലും ഞാൻ.... ഓഹ് ന്റെ പൊന്നൂ...... ഞാൻ വരുന്നില്ല.... പോരെ.... നീ വാ നമുക്ക് അവരെ അടുത്തേക്ക് പോവാം.... അങ്ങനെ കുറച്ചു നേരം ഫാസിക്കന്റെ ചളിയൊക്കെ കേട്ടു പിന്നെ വീട്ടിലേക്ക് വിട്ടു..... പിന്നെ ദിവസങ്ങളൊക്കെ ആകെ ബോറടി ആയിരുന്നു.... ആകെയുള്ള സമാദാനം ഇക്കാന്റെ ഫോൺ വിളി മാത്രം ആയിരുന്നു....

അങ്ങനെ ഒരു ദിവസം നമ്മൾ മൂടി പുതച്ചുറങ്ങുന്ന ടൈമിൽ ആണ് നമ്മുടെ ഫോൺ റിങ് ചെയ്തത്.... ആരാന്ന് പോലും നോക്കാതെ ചെവിയിൽ വെച്ച് ഹലോ ന്ന് പറഞതും അപ്പുറത്ത് നിന്ന് ഷാനു പറഞ്ഞ കാര്യം കേട്ട് നമ്മൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.... ഇന്നാണോ.... അല്ലേടി നാളെ.... നീ മൂടി പുതച്ചുറങ്ങിക്കോ... അഥവാ തോറ്റു പോയാ.... ശോ ആലോജിക്കാൻ വയ്യാ.... എത്ര മണിക്കാ... കൃത്യം 10.00മണിക്ക്.... ന്റെ റബ്ബേ അതായല്ലോ.... ആയി.... ഞാൻ അങ്ങോട്ട് വരുവാ.... നീ ഹാൾ ടിക്കറ്റ് എടുത്ത് താഴെക്കിറങ്...ആരും അറിഞ്ഞിട്ടില്ല...നമുക്ക് റൂമിൽ വെച്ച് നോക്കാം.. അതിന് ഓക്കേ ന്നും പറഞ്ഞു വേഗം ഫ്രഷ് ആയി.... പടച്ചോനെ ഇതെവിടെ പോയി.... ഞാൻ ഇവിടെ വെച്ചതാണല്ലോ..... ന്റെ പുന്നാര പെങ്ങൾ ഇതാണോ തിരയുന്നത് എന്ന് ഒരു അപശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി. അപ്പൊ ഫെബിക്ക ഉണ്ട് ഹാൾ ടിക്കറ്റും പിടിച്ചു ഇളിച്ചു കാട്ടുന്നു...

പടച്ചോനെ കള്ള ബടുവ ഇതെപ്പോ എടുത്തു..... കുരിപ്പ്.... അതിങ് തന്നേ... എന്റെ റിസൾട്ട്‌ ഞാൻ നോക്കിക്കോളാം..... അതങ് കോത്തായത്ത് പോയി പറഞ്ഞാ മതി. നിന്റെയും ഷാനുന്റെയും ഞാൻ നോക്കും. മുർഷിന്റെയും സാനിന്റെയും അവിടെ ഫാസിയും മർശുവും..... അതിന് ഷാനുന്റെ ഹാൾ ടിക്കറ്റ് അവളെ കയ്യിൽ അല്ലെ.... ആര് പറഞ്ഞു.... അതൊക്കെ എപ്പോയോ കട്ട് ബോധിച്ചുന്നും പറഞ്ഞു ഇക്ക അവളെ ഹാൾ ടിക്കറ്റും വീശി കാണിച്ചു.... അപ്പോഴേക്കും ഷാനു ഓടി വന്നു.... ഡീ എന്റെ ഹാൾ ടിക്കറ്റ് കാണാനില്ല ഇനി എന്താ ചെയ്യാ.... എന്നൊക്കെ പറഞ്ഞു അവൾ കരയാൻ ആയതും ഞാൻ അവളെ ഇക്ക നിക്കുന്നിടത്തേക്ക് തിരിച്ചു.... കാണിച്ചു കൊടുത്തു... അപ്പോ അവൾ എന്നെ ദയനീയമായി നോക്കി....... അപ്പൊ രണ്ടാളും ബേഗം താഴേക്ക് ബാട്ടൊ.....ന്നും പറഞ്ഞു അവൻ പോയതും ഞങ്ങൾ അവന്റെ തലക്ക് മേട്ടം കൊടുക്കുന്ന പോലെ കാണിച്ചു താഴെക്കിറങ്ങി... അങ്ങനെ റിസൾട്ട്‌ ടൈം ആയതും ഹാർട്ട് ഒക്കെ ഹൈ സ്പീഡിൽ ആയി.... ആദ്യം നോക്കിയത് ഷാനുവിന്റെയാ...

അവൾക്ക് ഫുൾ മാർക്ക് ആണെന്ന് പറഞ്ഞപ്പോ തൊട്ട് പെണ്ണ് നിലത്ത് ഉറച്ചു നിക്കുന്നില്ല... റബ്ബർ പന്ത് പോലെ ചാടി കളിക്കാ..... അവളെ കളി കണ്ട് ചിരിയും അതോടൊപ്പം എന്റെത് ആലോജിച്ച് ടെൻഷനും. ഞാൻ നഖവും കടിച്ചു ഇക്കാനെ തന്നെ നോക്കി. പെട്ടന്ന് അവന്റെ മുഖത്തു സങ്കടം നിറഞതും എന്റെ ഹാർട്ട് ഇപ്പൊ നിലച്ചു പോവുംന്ന് തോന്നി.... അവൻ എന്റെ അടുത്ത് വന്നു തോളിൽ കൈ വെച്ചതും ഞാൻ അവനെ തന്നെ നോക്കി....ഞാൻ ഇപ്പൊ കരയുമെന്ന അവസ്ഥയിലായിട്ടുണ്ട്..പെട്ടന്ന് അവൻ പൊട്ടിചിരിച്ച്.... ഫുൾ മാർക്ക്‌ എന്ന് പറഞ്ഞതും ഞാൻ അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു ഉപ്പാനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു...... പിന്നെ ഷാനുനെ പോലെ ചാടി കളിക്കാൻ തുടങ്ങി... ആ മതി... ഇനി ഞാനൊരു സത്യം പറയാം..... അതേയ് ഫുൾ മാർക്ക്‌ വാങ്ങിയാലെ കല്യാണം നടത്തൂന്ന് ഞാൻ വെറുതെ പറഞ്ഞതാ...കല്യാണം ഈ മാസം തന്നെ ഉണ്ട് ഡേറ്റ് മാത്രം നോക്കിയാ മതി....പിന്നെ അങ്ങനെ പറഞ്ഞത് അങ്ങനെലും നിങ്ങക്ക് ബുദ്ധി ഉണ്ടോന്ന് നോക്കിയതാ.....

വെറും തല മാത്രമാണോ അതോ അതിൽ ആൾതാമസം ഉണ്ടോന്ന് ഒരു ചെറിയ ടെസ്റ്റ്‌....ഇപ്പൊ ഓക്കേ ആയി.... എന്നുപ്പ പറഞ്ഞതും എല്ലാവരും ചിരിക്കാൻ തുടങ്ങി..... ഞാൻ ഉപ്പാന്റെ അടുത്തേക്ക് ചെന്ന് ഉപ്പാനെ തന്നെ നോക്കി.... എന്താടി ഉണ്ടക്കണ്ണി.... അതേയ് വയസ്സായി ആ ഓർമ വേണം. ബുദ്ധിയൊക്കെ കൂടെ കൊണ്ടോയി ഉപ്പിലിട്ട് വെക്ക്.... ന്നും പറഞ്ഞു ഞാൻ വേഗം റൂമിൽ പോയി ഇക്കാക്ക് വിളിച്ചു. മുർഷിക്കും ഫുൾ മാർക്ക്‌ ഉണ്ട് സാനിക്ക് കുറച്ചു കുറവ് ആണെന്ന് പറഞ്ഞു.... അവൾ പാസ്സ് ആയത് തന്നെ ഭാഗ്യം എന്നാ ഞാൻ അപ്പൊ ചിന്തിച്ചത്. കാരണം അവളെ മനസ്സിൽ വെറും പക മാത്രമേ ഒള്ളു..... ഇക്കനോട് ഓരോന്ന് സംസാരിച്ചു കുറച്ചു നേരം ഇരുന്നു.... അന്ന് ഫുൾ ഹാപ്പിയായിരുന്നു അതിനിടയിൽ കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്യാൻ ഉപ്പീറ്റും നാളെ മർശുക്കാന്റെ വീട്ടിൽ പോവുമെന്ന് പറഞ്ഞതും ഇരട്ടി ഹാപ്പി....

പിന്നെ ആ ദിവസം എങ്ങനെയൊക്കെയോ തള്ളി നീക്കി.... പിറ്റേന്ന് ഉച്ച കഴിഞ്ഞു ഉപ്പയും ഇക്കയും കാക്കുവും ജുനുക്കയും ഒക്കെ കൂടി മർഷുക്കാന്റെ വീട്ടിലേക്ക് വിട്ടു... ഇക്കാക്ക് ഫോൺ വിളിച്ചിട്ടാണേൽ എടുക്കുന്നും ഇല്ലാ..ഇന്നലെ രാത്രിയും വിളിച്ചിട്ടില്ല ..തിരക്കിലാവുമെന്ന് കരുതി പിന്നെ വിളിക്കാനൊന്നും നിന്നില്ല..അങ്ങനെ തട്ടീം മുട്ടീം സമയം പോയി മുറ്റത്ത് കാർ വന്നു നിക്കുന്ന സൗണ്ട് കേട്ടതും ഞാൻ വേഗം താഴെക്കിറങ്ങി..സ്റ്റെപ് വേഗത്തിൽ ഇറങ്ങിയ ഞാൻ അവരുടെ സംസാരം കേട്ട് പെട്ടന്ന് അവിടെ നിന്നു....കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ അവിടെ തന്നെ നിന്നു... കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകി കൊണ്ടിരുന്നു..... പെട്ടന്ന് എല്ലാവരും എന്നെ നോക്കിയതും ഞാൻ കണ്ണ് തുടച്ച് ഉപ്പാന്റെ അടുത്തേക്ക് ചെന്നു...... ഞാനീ കേട്ടത് സത്യമാണോ ഉപ്പ..... മർഷുക്ക എന്നെ വേണ്ടാന്ന് പറഞ്ഞോ....

. നിങ്ങൾ എന്നെ പറ്റിക്കാൻ വേണ്ടി പറയുവല്ലേ.... ഇക്ക അങ്ങനെ ഒരിക്കലും പറയില്ല... പറ ഉപ്പ നിങ്ങൾ കള്ളം പറയുവല്ലേന്നൊക്കെ പറഞ്ഞു ഞാൻ ഉപ്പാന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിയതും ഉപ്പ കണ്ണു നിറച്ചു തല താഴ്ത്തി നിന്നു..... ഫെബിക്ക എന്താ ഉപ്പ ഒന്നും മിണ്ടാത്തേ.... എന്താന്ന് വെച്ച എന്നോട് ഒന്ന് പറ ആരേലും... ഞങ്ങൾ പറഞ്ഞത് ശരിയാ... അവനു നിന്നെ വേണ്ടാന്ന് അവൻ ഞങ്ങളെ മുഖത്ത് നോക്കി തന്നെയാ പറഞ്ഞെ എന്ന് ഇക്ക എന്നെ നോക്കാതെ പറഞ്ഞതും ഞാൻ തളർന്നു സോഫയിലേക്ക് ഇരുന്നു........പെട്ടന്ന് എന്തോ ബോധം വന്നപോലെ ഞാൻ റൂമിലേക്കോടി വണ്ടിയുടെ കീയും ഫോണും എടുത്ത് ആരെയും നോക്കാതെ വണ്ടി എടുത്തു. ഷാനു ഞാനും വരാന്നും പറഞ്ഞു പിന്നാലെ വന്നതും വേണ്ടാന്ന് തറപ്പിച്ചു പറഞ്ഞു..... ഉമ്മയും ഇക്കമാരൊക്കെ എന്റെ പിന്നാലെ വന്നതും ഞാൻ വേഗം വണ്ടിയെടുത്തു നേരെ ബീച്ചിലേക്ക് വിട്ടു... അവിടെ എത്തി ഫോൺ എടുത്ത് മർശുക്കാക്ക് വിളിച്ചു.... ഫസ്റ്റ് റിങ്ങിൽ തന്നെ ഫോൺ എടുത്ത് എന്ത് വേണമെന്ന് ചോദിച്ചതും ഹൃദയം പൊട്ടി പോവുന്നത് പോലെ തോന്നി.....

അത് പുറത്തു കാണിക്കാതെ എനിക്ക് നേരിൽ കാണണം ബീച്ചിൽ ഉണ്ട്. കാണാതെ ഞാൻ ഇവിടുന്ന് പോവില്ലന്നും പറഞ്ഞു ഫോൺ വെച്ച് അവിടെ ഉള്ള ബെഞ്ചിൽ മുഖം പൊത്തി ഇരുന്നു.... കുറച്ചു നേരം കഴിഞ്ഞ് ആരോ വന്ന പോലെ തോന്നിയതും ഞാൻ മുഖം ഉയർത്തി നോക്കി. അപ്പൊ ഇക്ക അടുത്ത് വന്നു നിൽക്കുന്നുണ്ട്. ഇക്കാനെ കണ്ടതും ഞാൻ എഴുന്നേറ്റു ആ കോളറിൽ പിടിച്ചു.... പറ എന്ത് കൊണ്ടാ നിങ്ങൾ എന്നെ വേണ്ടാന്ന് പറഞ്ഞത്. എനിക്കറിയണം.എന്ത് തെറ്റാ ഞാൻ ചെയ്തത്. നിങ്ങളെ സ്നേഹിച്ചതോ... അതോ നിങ്ങളെ വിശ്വസിച്ച് എല്ലാം നിങ്ങൾക്ക് സമർപ്പിച്ചതോ.... പറ..... അതേ. എനിക്ക് നീ എല്ലാം തന്നു. അത് തന്നെയാ നീ ചെയ്തഏറ്റവും വലിയ തെറ്റ്. നിക്കാഹ് പോലും കഴിയാതെ ഒരു മടിയും കൂടാതെ സർവ്വവും എനിക്ക് തന്ന നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും...

എന്നിക്ക പറഞ്ഞതും ഇക്കാന്റെ ഷർട്ടിൽ പിടിച്ച കൈ താനെ അയഞ്ഞു.... ഞാൻ ദയനീയമായി ഇക്കാനെ നോക്കി. പക്ഷേ ആ മുഖത്ത് ഒരു ദയയും ഞാൻ കണ്ടില്ല.... ഇത് പോലെ നീ എത്ര പേർക്ക് മുമ്പിൽ കിടന്ന് കൊടുത്തിട്ടുണ്ടെന്ന് ആർക്കറിയാം....എന്നിക്ക പറഞതും ഞാൻ കാത് രണ്ടും പൊത്തി സ്റ്റോപ്പിറ്റ് എന്നലറി...... എന്താ നിങ്ങൾ പറഞ്ഞത്. അപ്പൊ നിങ്ങക്ക് എന്നിൽ വിശ്വാസമില്ലാ അല്ലെ....നാഴികക്ക് നാൽപ്പത് വട്ടം എന്റെ പെണ്ണാ നീ എന്നും പറഞ്ഞു നടന്നിരുന്ന എന്റെ മർഷുക്കയാണോ ഇത്....അല്ല....ആണെങ്കിൽ ഇങ്ങനെയൊന്നും പറയില്ല....പറ ഇക്കാക് എന്താ പറ്റിയെ.ഇങനെയൊന്നും പറയല്ലേ...ഞാൻ തകർന്ന് പോവും...ഇക്ക വെറുതെ പറഞ്ഞതല്ലേ ഇതൊക്കെ....എന്നും പറഞ്ഞു ഞാൻ അവിടെ മുട്ട് കുത്തിയിരുന്ന് കരഞ്ഞു. അല്ല.....ഒന്നും വെറുതെ അല്ല..എല്ലാം നിന്റെ വീട്ടുകാർ വന്നപ്പോ പറഞ്ഞതാണല്ലോ.എനിക്ക് നിന്നെ പോലെ ഒരുത്തിയെ അല്ല വേണ്ടത്...അന്ന് രാത്രി തന്നെ ഒക്കെ നിന്നോട് പറയണംന്ന് കരുതിയതാ.പിന്നെ എക്സാം ഞാൻ കാരണം എഴുതാതിരിക്കണ്ടാന്ന് കരുതി.

നീ എങ്ങനെ ആണേലും വീട്ടുകാർ പാവമാണല്ലോ...അത് കരുതി നിന്നെ പോലെ ഒരു വേസ്റ്റിനെ ചുമക്കേണ്ട ഗതികേടോന്നും എനിക്കില്ല.....ന്ന് ഇക്ക പറഞ്ഞതും എനിക്ക് ദേഷ്യം എരിഞ്ഞു കയറി.ഞാൻ അവിടുന്ന് എണീറ്റ് ഇക്കാന്റെ മുഖം നോക്കി ഒന്ന് കൊടുത്തു... ഇത്രേം ചെയ്തില്ലേൽ ഞാൻ ഒരു പെണ്ണാണെന്ന് പറഞ്ഞു നടക്കുന്നതിൽ എന്താ അർത്ഥം..നിങ്ങൾ പറഞ്ഞല്ലോ ഞാൻ വെസ്റ്റ് ആണെന്ന്.ശരിയാ ഞാനിപ്പോ ഒരു വേസ്റ്റ് തന്നെയാ.നിങ്ങൾ ചവിട്ടി മെതിച്ച ഒരു ഒന്നാന്തരം ചവർ.അതെനിക്ക് പറ്റിയ തെറ്റ് തന്നെയാ നിങ്ങളെ ജീവനെക്കാളെറെ സ്നേഹിച്ചു.വിശ്വസിച്ചു അപ്പൊ എനിക്ക് ഇങ്ങനെ തന്നെ വേണം.വീട്ടിൽ ഉണ്ടല്ലോ ഒരു പെങ്ങൾ അവൾക്ക് ഈ അവസ്ഥ വന്നാ സഹിക്കോ....ആലോജിച്ച് നോക്ക്...ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ നിങ്ങളെ കണ്ട് പോവരുത്.കണ്ടാ ഞാൻ എങനെ പ്രതികരിക്കുമെന്ന് എനിക്ക് അറിയില്ല....ഒന്നും ചെയ്യാത്തത് നിങ്ങളെ പേടിച്ചിട്ടല്ല.എന്നെ സ്വന്തം മോളെ പോലെ സ്നേഹിച്ച ഉമ്മാനെയും ഉപ്പാനെയും ഓർത്താ.എന്റെ മുർഷിക്ക് നിങ്ങളെന്നു വെച്ചാ ജീവനാ അവളെ ആലോജിച്ചിട്ടാ.....

.നിങ്ങക്കുള്ള ശിക്ഷ പടച്ചവൻ തരും.പൊയ്ക്കോ എന്റെ മുന്നിൽ നിന്ന് എന്നും പറഞ്ഞു ഇക്കാനെ പിടിച്ചു ഉന്തി തളർന്ന് ഞാൻ ബെഞ്ചിൽ ഇരുന്നു മുഖം പൊത്തി അലറി കരഞ്ഞു......കുറെ നേരം അതേ ഇരിപ്പ് തുടർന്നതും എന്റെ ഫോൺ റിങ്ങ് ചെയ്തു.ഫോണിൽ ഉപ്പാന്റെ മുഖം തെളിഞ്ഞതും ഞാൻ അതിലേക്ക് തന്നെ നോക്കി ഇരുന്നു....ഇല്ലുപ്പാ ഉപ്പാന്റെ മോൾക്ക് ഇനി ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ലാ.എല്ലാം കൊണ്ടും തെറ്റ് പറ്റിപ്പോയി.നിങ്ങൾ തന്ന അമിത സ്നേഹം സ്വാതന്ത്ര്യം എല്ലാം ഞാൻ ദുരുപയോഗം ചെയ്തു....എന്നോട് ക്ഷമിക്കണം ന്നൊക്കെ ഓരോന്ന് പുലമ്പി മനസിൽ ചിലതു തീരുമാനിച്ചു വണ്ടിയിൽ കയറി.കണ്ണുനീർ കൊണ്ട് കാഴ്ച മറയാൻ തുടങ്ങിയിരുന്നു.ഇക്ക പറഞ്ഞതൊക്കെ വീണ്ടും ചെവിയിൽ അലയടിച്ചതും ഉപ്പാക്കും ഉമ്മക്കും മനസിൽ ഒരുപാട് വട്ടം മാപ്പ് പറഞ്ഞു എതിരെ വന്ന ലോറിയിലേക്ക് ഞാൻ വണ്ടി കയറ്റി........എന്നിലെ അവസാന ശ്വാസം നിലച്ചു പോവുകായാണെന്ന് എനിക്ക് മനസ്സിലായതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story