❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 47

enikkay vidhichaval

രചന: SELUNISU

 എന്നിലെ അവസാന ശ്വാസം നിലച്ചു പോവുകായാണെന്ന് മനസ്സിലായതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. മിന്നു ഇറങ്ങി പോയത് മുതൽ ഇവിടെ ആർക്കും ഒരു സ്വസ്ഥത കിട്ടിയിട്ടില്ല.....അവൾ മർശുവിനെ കാണാൻ പോയതാവുമെന്നതിൽ ഒരു ഡൌട്ടും ഇല്ലാ.....മുർഷിക്ക് വിളിച്ചപ്പോ ഇങ്ങോട്ട് വന്നില്ലാന്നുള്ള മറുപടി ആയിരുന്നു....അവൾക്കും ഇപ്പൊ എന്നോട് ഒരു താൽപ്പര്യക്കുറവ് എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.....എന്നാലും മർശു എന്ത് കൊണ്ട് അങ്ങനെ പറഞ്ഞൂന്നുള്ളതിന് എത്ര ആലോജിച്ചിട്ടും ഒരു പിടിത്തവും ഇല്ലാ..ഉമ്മയും മെഹറുവുമൊക്കെ അവൾ പോയപ്പോ തൊട്ട് തുടങ്ങിയ കരച്ചിൽ ആണ്. ഉപ്പയാണെൽ ഒരക്ഷരം മിണ്ടുന്നില്ല.കണ്ണും പൂട്ടി കിടക്കുവാ. ഒക്കെ കൂടെ ആയതും മർശുവിനോടുള്ള ദേഷ്യം മനസ്സിൽ ആളിക്കത്തി....ഞാൻ പുറത്തേക്ക് ഇറങ്ങി കണ്ണും അടച്ചു അങ്ങനെ നിന്നു...പെട്ടന്ന് ഷാനു വന്നു വിളിച്ചതും ഞാൻ കണ്ണ് തുറന്നു അവളെ നോക്കി... ഫെബിക്ക മിന്നൂന് വിളിച്ചിട്ട് കിട്ടുന്നില്ല.ഇത് വരെ റിങ്ങ് ഉണ്ടായിരുന്നു.ഇപ്പൊ സ്വിച്ച് ഓഫ്‌ എന്നാ പറയുന്നേ...എനിക്കെന്തോ പേടി തോന്നുന്നു....

മർഷുക്കാക്ക് ഒന്ന് വിളിച്ചു നോക്കിയെ അവൾ അടുത്തുണ്ടോന്ന് അറിയാലോ... നിനക്ക് തോന്നുന്നുണ്ടോ ഷാനു അവൻ കാൾ അറ്റൻഡ് ചെയ്യുമെന്ന്.അവിടുന്ന് പോന്നപ്പോ എല്ലാ ബന്ധവും ഇവിടെ അവസാനിച്ചുവെന്നാ അവൻ പറഞ്ഞത്.... എന്നാലും ഒന്ന് ട്രൈ ചെയ്യിക്ക.അതിനു മാത്രം നമ്മൾ എന്ത് തെറ്റാ മർശുക്കാനോട്‌ ചെയ്തത്....എന്ന് അവൾ പറഞ്ഞപ്പോ ഒന്ന് വിളിച്ചു നോക്കാംന്ന് കരുതി ഫോൺ എടുത്തതും അതിലേക്ക് ഒരു കാൾ വന്നു.അറിയാത്ത നമ്പർ ആണെന്ന് ഷാനുവിനോട് പറഞ്ഞതും അവൾ മിന്നു ആവും സ്പീക്കറിൽ ഇടെന്ന് പറഞ്ഞു.അതിന് തലയാട്ടി ഞാൻ കാൾ അറ്റൻഡ് ചെയ്തു.... ഹലോ... ഇത് ആയിഷ അയ്മിന്റെ വീടാണോ.... അതേ ഞാൻ അവളെ ബ്രദർ ആണ്.....നിങ്ങളാരാ... ഞാൻ സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് നിങ്ങളെ സിസിന് ഒരു ആക്‌സിഡന്റ് പറ്റി ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.കുറച്ച് ക്രിട്ടിക്കൽ ആണ്.ഒന്ന് പെട്ടന്ന് ഇവിടെ എത്തണം ന്നു പറഞ്ഞു അവർ കാൾ കട്ട്‌ ചെയ്തതും എന്റെ കൈ കാലുകളൊക്കെ തളർന്ന പോലെ തോന്നി...

ഷാനുനെ നോക്കിയപ്പോ അവൾ വായും പൊത്തി പിടിച്ചു കരയുവാ.... ഷാനു വേറെ ആരും ഇതറിയ്യണ്ട.ഞാൻ പോയി വരാംന്ന് പറഞ്ഞു ബാക്കിലേക്ക് തിരിഞ്ഞതും ഉപ്പ ഉണ്ട് കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്നു.... എന്റെ മോൾക്ക് എന്തേലും സംഭവിച്ച വെറുതെ വിടില്ല ഞാൻ അവനെ.....എനിക്കിപ്പോ എന്റെ മോളെ കാണണം.ഫെബി വണ്ടി എടുക്കെടാ.ഷാനു നീ അകത്തേക്ക് ചെല്ല്....ഇപ്പൊ അവർ ഒന്നും അറിയണ്ടാന്നും പറഞ്ഞു ഉപ്പ കാറിൽ കയറി ഇരുന്നതും ഞാൻ വേഗം വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു... അവിടെ എത്തി അന്വേഷിച്ചപ്പോ icu വിലാണെന്ന് കേട്ടതും ഞാനും ഉപ്പയും പരസ്പരം നോക്കി.പിന്നെ അങ്ങോട്ട്‌ ഒരു ഓട്ടമായിരുന്നു...ഉള്ളിലൂടെ നോക്കിയതും അവളെ ഒരു മിന്നായം പോലെ കണ്ടു..ഉപ്പയെ കാണിക്കണ്ടാന്ന് കരുതി ഉപ്പാനെ അവിടെയുള്ള ചെയറിൽ കൊണ്ട് പോയി ഇരുത്തി. Icu വിനു പുറത്തുള്ള ബെല്ലിൽ അമർത്തിയതും ഡോക്ടർ പുറത്തേക്ക് വന്നു..... യെസ്.... ഡോക്ടർ ഐആം ഫെബിൻ ഐ സ്പെഷ്യലിസ്റ്റ് ആണ്.....

എന്റെ സിസ് ആണ് ആയിഷ അയ്മിൻ...അവൾക്ക്... ഒന്നും പറയാറായിട്ടില്ല.തലക്കാണ് കൂടുതൽ പരിക്ക്....അത് കൊണ്ട് തന്നെ ഒരുറപ്പ് തരാൻ ഞങ്ങൾക്ക് കഴിയില്ല....പ്രാർഥിക്ക് എന്നും പറഞ്ഞു എന്റെ തോളിൽ തട്ടി ഡോക്ടർ ഡോർ ക്ലോസ് ചെയ്തതും ഞാൻ തകർന്ന് പോയി.....എന്റെ മിന്നു.....പടച്ചോനെ അവൾക്ക് ഒന്നും വരുത്തല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു...കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു.പെട്ടന്ന് ഉപ്പാനെ ഓർമ വന്നതും ഞാൻ കണ്ണ് തുടച്ചു ഉപ്പാന്റെ അടുത്ത് പോയിരുന്നു.... മോനെ ഡോക്ടർ എന്ത് പറഞ്ഞു അവൾക് കുഴപ്പമൊന്നും ഇല്ലല്ലോ.... ഏയ്‌ ഇല്ലുപ്പ തലയിൽ ചെറിയൊരു മുറിവ്.... പിന്നെ എന്തിനാ അവർ ഇവിടെ കിടത്തിയിരിക്കുന്നത്. അത്....അതുപ്പാ..അവൾക്ക് ഇത് വരെ ബോധം വന്നിട്ടില്ല....ആക്‌സിഡന്റിന്റെ ഷോക്ക് ആണെന്ന ഡോക്ടർ പറഞ്ഞെ.... ആ.....അല്ലെങ്കിലേ ഒക്കെ പേടിയാ... ഇനി അവൾ വണ്ടി എടുക്കുന്നത് എനിക്കൊന്നു കാണണം......അവനു വേണ്ടെങ്കി വേണ്ടാ.....അവനെക്കാൾ നല്ല ഒരുത്തനെ എന്റെ മോൾക്ക് വേണ്ടി ഞാൻ കണ്ടെത്തും എന്നൊക്കെ ഉപ്പ പറയുന്നത് കേട്ട് എന്റെ ഉള്ളം വിങ്ങി പൊട്ടി...പൊട്ടി കരയണം ന്നു തോന്നിയതും ഞാൻ ഇപ്പൊ വരാന്നും പറഞ്ഞു അവിടെ നിന്ന് മാറി നിന്നു.....

മനസ്സിലെ സങ്കടങ്ങളൊക്കെ കരഞ്ഞു തീർത്തു....കുറച്ചു നേരം അവളെ ആലോജിച്ചു അവിടെ തന്നെ നിന്നു.... പിന്നെ മുഖമൊക്കെ കഴുകി ഉപ്പാന്റെ അടുത്തേക്ക് വിട്ടു.... ഞാൻ ചെന്നപ്പോ ഉപ്പ കരയുന്നതാണ് കണ്ടത്... വേഗം ഓടി ഉപ്പാന്റെ അടുത്ത് പോയിരുന്നു.... എന്താ എന്താ ഉപ്പ പറ്റിയെ ഡോക്ടർ എന്താ പറഞ്ഞെ.... എല്ലാം പറഞ്ഞു. നീ എന്നോട് കള്ളം പറഞ്ഞതാലേ.... ഉപ്പ അത്.... ഞാൻ.... വേണ്ടാ.. നീ ജുനുവിനെ വിളിച്ചു കാര്യം പറ അവരെ കൂട്ടി ഇങ്ങോട്ട് വരാൻ പറ... ഉപ്പ അത് വേണോ. ഉമ്മ അറിഞ്ഞാൽ.... ഉമ്മ അറിയണം. അവളുടെ പ്രാർത്ഥന പടച്ചോൻ കേൾക്കാതിരിക്കില്ല. മോൾക്ക് വേണ്ടി അവൾ റബ്ബിനോട്‌ കരഞ്ഞു പ്രാർത്ഥിക്കട്ടെ... എന്നൊക്കെ ഉപ്പ പറഞ്ഞതും ഞാൻ ജുനുവിനെ വിളിച്ചു കാര്യം പറഞ്ഞു.... അര മണിക്കൂർ ആയില്ല. അപ്പോഴേക്കും ഒക്കെ കൂടെ കരഞ്ഞു അങ്ങോട്ട് വന്നു..... ഉമ്മ വന്നു icu വിലേക്ക് കയറാൻ നിന്നതും ഞാൻ വേഗം ചെന്ന് പിടിച്ചു.... വിടെഡാ.... എനിക്കെന്റെ മോളെ കാണണം..... അവൾ ഞാൻ വിളിച്ചാ എണീക്കും... നീ എന്നെ വിട് ഫെബി....

ഉമ്മാ പറയുന്നത് കേൾക്ക്. ഇപ്പൊ അവളെ കാണാൻ പറ്റില്ല.... അവിടെ അവർ അവളെ നോക്കി കൊണ്ടിരിക്കുവാ.... ഉമ്മ പ്രാർത്ഥിക്ക് നമ്മുടെ മിന്നൂനെ നമുക്ക് തിരിച്ചു കിട്ടണം .... ഇതിനൊക്കെ കാരണം ആ മർശുവാ... അവൻ ഒരു കാലത്തും ഗുണം പിടിക്കില്ല.... എന്നൊക്കെ ഉമ്മ അവനെ പ്രാകിയപ്പോ നെഞ്ചിൽ എന്തോ വന്നു തറച്ച പോലുള്ള വേദന ആയിരുന്നു..... ഞാൻ ചുമരിൽ ചാരി കണ്ണടച്ച് നിന്നു..... പെട്ടന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കണ്ണ് തുറന്നതും ഡോക്ടർ ചിരിച്ചോണ്ട് ഇറങ്ങി വരുന്നതാണ് കണ്ടത്. ദൈവം നിങ്ങളെ കൈ വിട്ടില്ല.... ഷി ഈസ്‌ ഫൈൻ. നാളെ റൂമിലെക്ക് ഷിഫ്റ്റ്‌ ചെയ്യാം.... താങ്ക്യു ഡോക്ടർ...... നന്ദി എനിക്കല്ല. ദൈവത്തോട് പറയു. പിന്നെ ആ കുട്ടിയെ ഇവിടെ എത്തിച്ച ആളോടും കൃത്യ ടൈമിൽ എത്തിച്ചത് കൊണ്ടാ ജീവൻ തിരിച്ചു കിട്ടിയത്..... ആരാ ഡോക്ടർ അവളെ ഇവിടെ എത്തിച്ചത്. നെയിം ഒന്നും പറഞ്ഞില്ല.... തന്റെയൊക്കെ പ്രായം തന്നെയൊള്ളു.... നിങ്ങൾ അറിയുന്ന ആളായിരിക്കും.അയാൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അന്നേരം.

നിങ്ങടെ നമ്പർ അയാൾ തന്നെയാ തന്നേ.... അപ്പൊ ഓക്കേ.... ഡോക്ടർ വൺ മിനിറ്റ്. ദേ ഇതാണോ നിങ്ങൾ പറഞ്ഞ ആൾ എന്നൊന്ന് നോക്കോ.... ന്നും പറഞ്ഞു ഞാൻ മർശുവിന്റെ ഫോട്ടോ എടുത്ത് കാണിച്ചു കൊടുത്തു.... യെസ് ഇയാൾ തന്നെയാ.... ഓക്കേ... അവളെ ഒന്ന് കാണാൻ.... കയറിക്കോളു.കൂടുതൽ ടൈം നിൽക്കരുത്... ഇല്ല... താങ്ക്സ് ഡോക്ടർ.... ഡോക്ടർ പോയതും ഞാൻ ഞാനും ഉമ്മയും ഉപ്പയും മെഹറുവും അകത്തേക്ക് കയറി..... തലയിൽ ഒരു കെട്ടും ഒരു ഓക്സിജൻ മാസ്ക് ഒക്കെ ധരിച്ച അവളെ കണ്ടതും ഉള്ളൊന്നു പിടഞ്ഞു. അതികം നേരം അവിടെ നിക്കാതെ ഞാൻ പുറത്തെക്കിറങ്ങി. അവിടെ ചെയറിൽ പോയി മുഖം പൊത്തി ഇരുന്നു... ഇൻജെക്ഷൻ പോലും പേടിയാ അവൾക്ക്. ആ അവളാ ഇന്ന് ഇങ്ങനെ കിടക്കുന്നേ.... ഓരോന്ന് ആലോചിച്ചു കണ്ണിൽ നിന്ന് വെള്ളം പുറത്തേക്ക് ചാടി. തോളിൽ ആരോ കൈ വെച്ചതും ഞാൻ മുഖം ഉയർത്തി നോക്കി.... ജുനു ആയിരുന്നു. ഡാ ഇത് മിന്നൂന്റെ ഫോൺ ആണ്.ഒരാൾ കൊണ്ട് തന്നതാ.ആക്‌സിഡന്റ് നടക്കുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നു എന്നാ പറഞ്ഞെ....അവൾ...അറിഞ്ഞു കൊണ്ട് ലോറിക്ക് നേരെ ഡ്രൈവ് ചെയ്താത്രെ....എന്നവൻ പറഞ്ഞതും ഞാൻ ഞെട്ടി എണീറ്റു.... എന്താ ജുനു പറഞ്ഞെ....

അതേടാ അവൾ എല്ലാം അവസാനിപ്പിക്കാൻ നോക്കിയതാ.... ആയിരിക്കും.കാരണം അവൾക്ക് അവനെ അത്രക്ക് ഇഷ്ട്ടമായിരുന്നു.അവനും മറിച്ചല്ലായിരുന്നു.ജീവനായിരുന്നു അവളെ.പക്ഷേ പെട്ടന്ന് അവനു എന്താ പറ്റിയെ അറിയില്ല....അറിയണം എല്ലാം അവനിൽ നിന്നു തന്നേ....മിന്നു ഒന്ന് ഓക്കേ ആവട്ടെ..... അല്ല ഷാനുവും അമ്മായിയും എന്തേ പോരാഞ്ഞു... അവൾക്ക് മിന്നൂനെ ഈ അവസ്ഥയിൽ കാണണ്ടാന്ന്.ഒരേ കരച്ചിലാ.അപ്പൊ അമ്മായിയും കാക്കുവും അവരുടെ അടുത്ത് തന്നെ നിന്നു... പിറ്റേന്ന് രാവിലെ തന്നെ മിന്നൂനെ റൂമിലെക്ക് മാറ്റി.കണ്ണ് തുറന്നിട്ടും അവൾ ആരോടും ഒന്നും മിണ്ടുന്നില്ല....ഇടക്ക് കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്.... ഉമ്മയും ഉപ്പയും ഒക്കെ മാറി മാറി അവളോട് ഓരോന്ന് ചോദിക്കുന്നുണ്ട്...ഞാൻ അവരോടോക്കെ കുറച്ച് നേരം പുറത്തു നിൽക്കാൻ പറഞ്ഞു...റൂം ലോക്ക് ചെയ്തു ഞാൻ അവളെ അടുത്ത് ചെന്നിരുന്നു.... മിന്നു എന്ന് വിളിച്ചതും അവൾ തിരിഞ്ഞു എന്നെ നോക്കി.ഞാൻ അവളെ പിടിച്ചു കട്ടിലിൽ ചാരി ഇരുത്തി..... എന്താടാ.....എന്താ നിനക്ക് ഞങ്ങളോടും വെറുപ്പാണോ.... എന്ന് ചോദിച്ചതും അവൾ കരഞ്ഞോണ്ട് എന്റെ നെഞ്ചിലേക്ക് വീണു...

. ഇക്ക മർഷുക്ക എന്നെ വേണ്ടാന്ന് പറഞ്ഞു..ഞാൻ ഞാൻ എനിക്ക് അറിയില്ല എന്താപറയണ്ടെന്ന്.ഒരുപ്പാട് സ്നേഹിച്ചു പോയി.ഇക്ക ഇല്ലാണ്ട് പറ്റില്ല എനിക്കിനി.... അവൻ വേണ്ടാന്ന് പറഞ്ഞപ്പോ നീ നിന്നെ തന്നെ തീർക്കാൻ നോക്കി അല്ലെ....എന്ന് പറഞ്ഞതും അവൾ ഞെട്ടലോടെ എന്നെ നോക്കി.... നോക്കണ്ടാ എല്ലാം ഞാൻ അറിഞ്ഞു. പക്ഷേ ഉമ്മയും ഉപ്പയും ഒന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞാ അവരുടെ അവസ്ഥ എന്താ എന്ന് നീ ആലോജിച്ചു നോക്കിയോ.... ഇല്ലാ നീ നിന്റെ പ്രണയത്തേ മാത്രമേ നോക്കിയൊള്ളു....നിനക്ക് ഞങ്ങളെക്കാൾ വലുത് അവനാ... അത്കൊണ്ടാണല്ലോ നീ അവൻ വേണ്ടാന്ന് പറഞ്ഞപ്പോ ജീവിതം അവസാനിപ്പിക്കാൻ നോക്കിയത്..... ഇക്കാ ഞാൻ എന്റെ അവസ്ഥ ആർക്ക് പറഞ്ഞാലും മനസ്സിലാവില്ല. എല്ലാരേം ആലോജിച്ചു തന്നെയാ ഇങനെയൊരു തീരുമാനം എടുത്തത്. ഞാൻ കാരണം നിങ്ങൾക്ക് നാണക്കേടുണ്ടാവരുത് എന്ന് മാത്രമേ ഒള്ളു എനിക്ക്... അതിന് നീ എന്ത്‌ തെറ്റാ ചെയ്തേ.... അവനെ സ്നേഹിച്ചതോ..... പടച്ചോനെ.... എന്താ ഞാൻ ഇക്കാനോട്‌ പറയാ... ഇക്കാന്റെ പെങ്ങൾ പിഴച്ചു പോയന്നോ.... എന്തിനാ നാഥാ നീ എന്നെ ബാക്കി വെച്ചത്. ഇനിയുള്ള കാലം നീറി ജീവിക്കാനോ.... ഇക്കനോട് ഒന്നും പറയാൻ ആവാതെ ഞാൻ തലയും താഴ്ത്തി പിടിച്ചു നിന്നു.....

പെട്ടന്ന് ഇക്ക പറഞ്ഞ കാര്യം കേട്ട് ഞാൻ അത്ഭുതത്തോടെ ഇക്കാനെ നോക്കി... ഇക്ക പറഞ്ഞത് സത്യമാണോ. മർശുക്കയാണോ എന്നെ ഇവിടെ എത്തിച്ചത്... മ്മ്മ്... ഡോക്ടർ പറഞ്ഞതാ.... എന്നിട്ട് ഇക്ക എവിടെ പോയി... അറിയില്ല... അവന്റെയും മുർശിയുടെയും ഫോൺ ഒക്കെ സ്വിച്ച് ഓഫ്‌ ആണ്.... എന്താ ഇക്കാ അവർക്ക് പെട്ടന്ന് പറ്റിയത്... അറിയില്ല.... അവരെ വീട്ടിലേക്ക് ഒന്നു പോണം... പിന്നെ നീ ഇങ്ങനെ ഡൾ ആയി ഇരിക്കരുത്....മർശുവിനെ കണ്ട് ഒന്നൂടെ സംസാരിച്ചു നോക്കട്ടേ....എന്ന് പറഞ്ഞു തീർന്നതും ഡോറിൽ മുട്ട് വീണു.....തുറന്നപ്പോ ഷാനു ഇടിച്ചു കയറി റൂമിലേക്ക് വന്നു.... ഞാൻ മിന്നൂനോട്‌ പോയി വരാംന്ന് ആഗ്യം കാണിച്ചു പുറത്തെക്കിറങ്ങി.... ഉപ്പാനോട് അവൾ ഓക്കേ ആണെന്ന് പറഞ്ഞതും അവരെല്ലാരും കൂടെ ചിരിച്ചു റൂമിലെക്ക് കയറി. ഞാനും ജുനുവും മർശുവിന്റെ വീട്ടിലേക്കും.... ഷാനു വന്നു എന്റെ അടുത്ത് ഇരുന്ന് എന്നെ തുറിച്ചു നോക്കിയതും ഞാൻ അവൾക്കൊന്ന് ഇളിച്ചു കാട്ടി..... അപ്പോഴേക്കും മറ്റുള്ളവരും റൂമിൽ എത്തിയിരുന്നു....

. ഡീ ഇവിടെ നോക്കെടി ഇല്ലേൽ വയ്യാത്തത് ആണെന്നൊന്നും നോക്കില്ല. അടിച്ചു മോന്തയുടെ ശേപ്പ് ഞാൻ മാറ്റും... എന്നും പറഞ്ഞു അവൾ എന്റെ മുഖം പിടിച്ചു അവൾക്ക് നേരെ ആക്കിയതും തല വേദനിച്ചു... ഞാൻ എരിവ് വലിച്ചു അവളെ നോക്കി..... എന്താടി എല്ലാത്തിനും ഞാൻ കൂടെ വേണമായിരുന്നല്ലോ.... ചാകാൻ പോയപ്പോ നീ എന്നെ മറന്നോ... മറന്നതല്ല മുത്തേ..... വിളിച്ചാ നീ വരും കൂടെ അപ്പോ ഫാസിക്ക തനിച്ചാവില്ലേ... അത് ആലോജിച്ച് നിന്നെ ലിസ്റ്റിൽ നിന്ന് വെട്ടിയത്..... അതും പറഞ്ഞു അവളെ നോക്കിയതും അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു...... അതേയ്.... ഞങ്ങളൊക്കെ ഇവിടെ ഉണ്ട്.... എന്ന് പറഞ്ഞു ഉപ്പ എന്റെ അടുത്ത് വന്നിരുന്നതും ഞാൻ സോറി എന്ന് പറഞ്ഞു ഉപ്പാന്റെ കവിളിൽ ഒരുമ്മ കൊടുത്തു. അവനെ ഓർത്തു മോൾ ഇനി സങ്കടപ്പെടരുത്.അവനു നിന്നെ കിട്ടാനുള്ള ഭാഗ്യം ഇല്ലാ....എന്റെ മോളെ സ്നേഹിക്കാനും മനസ്സിലാക്കാനും അവനു കഴിയില്ല.വിട്ട് കള മോളെ... അതിനു ഞാൻ അവർക്ക് വേദനയിൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു..

ഉള്ളിലുള്ള സങ്കടം ഒക്കെ മറച്ചു വെച്ച് ഞാൻ അവർക്ക് മുന്നിൽ തകർത്തു അഭിനയിച്ചു. ഇക്ക മർഷുക്കാനെ കാണാൻ പോയത് എന്നിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടാക്കി... എല്ലാം ഇക്ക എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാവണെന്ന് മനമുരുകി പ്രാർത്ഥിച്ചു.... മണിക്കൂറുകൾ കഴിഞ്ഞു പോയി.... ഇക്ക വരാത്തത് എന്താന്ന് ചിന്തിച്ചു നിക്കുംമ്പോഴാണ് ഡോർ തുറന്നു അവർ വന്നത്........ ഉമ്മാ നിങ്ങളൊക്കെ ജുനുവിന്റെ കൂടെ വീട്ടിലേക്ക് പൊയ്ക്കോ....രാവിലെ വന്നാൽ മതി ഇവളെ കൂടെ ഞാൻ ഇരുന്നോളാം ന്നും പറഞ്ഞു അവൻ എല്ലാരേം നിർബന്ധിച്ചു പറഞ്ഞയച്ചു..... എന്റെ അടുത്ത് വന്നു അവിടെയുള്ള ചെയറിൽ ഇരുന്ന് ബെഡിലേക്ക് തല വെച്ചു കിടന്നു.... അവന്റെ കിടത്തം കണ്ടിട്ട് തന്നെ ..ഉള്ള പ്രതീക്ഷയും നഷ്ട്ടമായോന്ന് ഒരു തോന്നൽ. വിറക്കുന്ന കൈകളാൽ ഞാൻ അവന്റെ തോളിൽ കൈ വെച്ചതും അവൻ തല ഉയർത്തി എന്നെ നോക്കി...ആ മുഖം കണ്ടു ഞാനൊന്ന് പേടിച്ചു...ആകെ ചുമന്നു തുടുത്തിട്ടുണ്ട്...ആദ്യമായിട്ടാണ് ഇക്കാനെ ഞാൻ ഇങ്ങനെ കാണുന്നത്. ഇക്കാ.....മർഷുക്ക..... വേണ്ടാ ഇനി നീ അവന്റെ പേര് പറയണ്ട.മറന്നേക്ക് അവനെ.....

.നിന്നെ അവനു വിശ്വാസമില്ല പോലും.....ഒന്നു പൊട്ടിക്കാൻ തോന്നിയതാ.പിന്നെ ആ ഉപ്പാന്റെയും ഉമ്മാന്റെയും മുഖം ആലോജിച്ചപ്പോ വേണ്ടാന്ന് വെച്ചു....വേണ്ടാ അവരുമായിട്ട് ഇനി ഒരു ബന്ധവും നമുക്ക് വേണ്ടാ.....എന്നിക്ക പറഞ്ഞതും ഒരു നിമിഷം ഹൃദയം നിലച്ചത് പോലെ തോന്നി..... ഇക്കാ....മുർഷി.... എന്റെ പെങ്ങളെ വിശ്വാസമില്ലാത്തവന്റെ പെങ്ങളെ ഞാൻ സ്വീകരിക്കണോ..... വേണം......അവൾ എന്ത് തെറ്റാ ചെയ്തേ.....ഇക്ക അവളെ കണ്ടോ.... ഇല്ലാ.....എങ്കിൽ ഇപ്പൊ വിളിക്ക്.എന്റെ ലൈഫ് നഷ്ട്ടമായത് പോലെ നിങ്ങളുടെത് ആവരുത്... ഇല്ലാ....വിളിക്കില്ല....ഈ കാര്യം പറഞ്ഞു നീ ഇനി എന്റെ അടുത്ത് വരണ്ട.....എല്ലാം ഇവിടെ അവസാനിച്ചു...എന്നും പറഞ്ഞു ഇക്ക പുറത്തേക്ക് പോയതും ഞാൻ മുഖം പൊത്തി കരഞ്ഞു.......മനസിൽ മർഷുക്കാനോട്‌ ഒരു വെറുപ്പ് തോന്നി....സാനിയെ പോലെ എന്റെ ജീവിതവും ഇരുട്ടിലായി......ഇക്കാക് വേണ്ടത് എന്റെ ശരീരം മാത്രമായിരുന്നു.വിടില്ല ഞാൻ......സമാദാനത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.എന്നൊക്കെ മനസ്സിൽ പറഞ്ഞു കണ്ണീർ തുടച്ചു ഞാൻ ധൈര്യം കൈവരിച്ചു....

..അങ്ങനെ ഒരു ആഴ്ച ഞാൻ ഹോസ്പിറ്റലിൽ കഴിഞ്ഞു. ഇപ്പൊ ഏകദേശം എല്ലാം ഓക്കേ ആണ്. തലയിലെ കെട്ട് ഒക്കെ അഴിച്ചു..... ഇതിനിടക്ക് ഫാസിക്ക എന്നെ കാണാൻ വന്നിരുന്നു.....ഫാസിക്കയും എനിക്ക് വേണ്ടി മർഷുക്കയോട് കുറേ പറഞ്ഞു നോക്കിയെത്രെ..... ഇനി ആരും എനിക്ക് വേണ്ടി ഒന്നും സംസാരിക്കണ്ടാന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു..... ഇക്കാന്റെ ആവിശ്യങ്ങളൊക്കെ കഴിഞ്ഞാണ് എന്നെ ഒഴിവാക്കിയത് എന്ന് എനിക്ക് മാത്രമല്ലേ അറിയൂ...... അങ്ങനെ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയതും ഉപ്പ ഫ്രഷ് ആയി വരാൻ പറഞ്ഞു എന്നെ മുകളിലേക്ക് പറഞ്ഞയച്ചു..... റൂമിൽ എത്തി ഡോർ തുറന്നതും കണ്ണ് നേരെ ചെന്നത് ബെഡിലേക്ക് ആയിരുന്നു..... ഇക്കാന്റെ കൂടെ പങ്കിട്ട ഓരോ നിമിഷങ്ങളും മനസ്സിലേക്ക് ഓടി വന്നു..... കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകാൻ തുടങ്ങി. കരഞ്ഞു കൊണ്ട് ഞാൻ നിലത്തേക്ക് ഊർന്നു വീണു.... പെട്ടന്ന് എന്റെ കണ്ണുകൾ ടേബിളിൽ ഉടക്കി. ഞാനും ഇക്കയും ചേർന്ന് നിക്കുന്ന ഫോട്ടോ. അത് കണ്ടതും ദേഷ്യത്തോടെ എണീറ്റു ചെന്ന് ഫ്രെയിം എടുത്ത് വലിച്ചെറിഞ്ഞു. ഒരു ഭ്രാന്തിയെ പോലെ ഞാൻ റൂമിലുള്ള സകലതും എറിഞ്ഞുടച്ചു. പെട്ടന്ന് ഇക്കാന്റെ മിന്നു എന്നുള്ള അലർച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി....

.. എന്താ മിന്നു ഇതൊക്കെ..... എനിക്ക് പറ്റണില്ലാ ഇക്കാ മറക്കാൻ..... എന്നെ ഒന്നു കൊന്ന് തരാവോ... ഇങ്ങനെ ചത്തു ജീവിക്കുന്നതിനേക്കാൾ നല്ലത് അതല്ലേ.... എന്തൊക്കെയാ മിന്നു നീ ഈ പറയുന്നത്. എല്ലാം ശരിയാവും നീ സങ്കടപ്പെടാതെ...നിന്നെ വേണ്ടാത്തവനെ നിനക്കും വേണ്ടാ... അങ്ങനെ എനിക്ക് പറ്റില്ല ഇക്കാ ഞാൻ എന്ന് പറഞ്ഞു തുടങ്ങിയതും വാതിൽക്കൽ കണ്ണു നിറച്ചു നിക്കുന്ന ഉമ്മാനേം ഉപ്പനെയും കണ്ടതും പറയാനുള്ളതു അത് പോലെ മനസ്സിൽ തന്നെ പൂട്ടി വെച്ച് ഞാൻ ബെഡിലേക്ക് ഇരുന്നു കരഞ്ഞു..... മിന്നു നീ ഇങ്ങനെ കരയല്ലേ......നീ പോയി ഫ്രഷ് ആയി വാ അപ്പൊ തന്നെ കുറേ ഓക്കേ ആവും.ചെല്ല്....എന്നും പറഞ്ഞു ഇക്ക എന്നെ ബാത്‌റൂമിലേക്ക് കയറ്റി......ശവറിന്റെ ചുവട്ടിൽ ഇരുന്നു എല്ലാ സങ്കടങ്ങളും തുറന്ന് വിട്ടു.....എങനെയൊക്കെയോ ഫ്രഷ് ആയി താഴേക്ക് ഇറങ്ങി.എല്ലാരുടെയും കൂടെ ഫുഡ്‌ കഴിക്കാൻ ഇരുന്നു.പക്ഷേ ഒരു വറ്റ് പോലും ഇറങ്ങുന്നില്ല...എല്ലാരേം ഒന്നു നോക്കി കൈ കഴുകി മേലേക്ക് വിട്ടു....

പിന്നീടുള്ള ദിവസങ്ങളിലും എന്റെ അവസ്ഥ അങ്ങനൊക്കേ തന്നെ ആയിരുന്നു....ഭക്ഷണമില്ല ആരോടും മിണ്ടില്ല.ഫുൾ ടൈം ഒറ്റക്കിരിക്കാനായിരുന്നു എനിക്ക് ഇഷ്ട്ടം.ഷാനു വന്നാൽ പോലും ഞാൻ എന്തേലും കാരണം പറഞ്ഞു അവളെ തിരിച്ചയക്കും.എന്റെ ഈ മാറ്റം എല്ലാവരെയും വേദനിപ്പിക്കുന്നുണ്ടെന്നു എനിക്ക് അറിയാം പക്ഷേ എനിക്ക് ആ പഴയ മിന്നുവിലെക്കു മടങ്ങാൻ കഴിയുന്നില്ല.സാനിയോ മുർഷിയോ ഇതു വരെ എനിക്കൊരു കാൾ പോലും ചെയ്തിട്ടില്ല.മർഷുക്ക വേണ്ടെന്ന് പറഞ്ഞു കാണും......ഒരു ദിവസം ബാൽക്കണിയിൽ ഇരുന്ന് ഓരോന്ന് ആലോജിക്കുംമ്പോഴാണ് ഉപ്പ എന്റെ അടുത്ത് വന്നിരുന്നത്..... ഞാൻ ഉപ്പാക്ക് ഒന്നു ചിരിച്ചു കൊടുത്തു..... മോളെ...... എത്ര ദിവസം ആയി നീ ഇങ്ങനെ ഞങ്ങളെ തീ തീറ്റിക്കുന്നു... നിന്റെ ആ കളിയും ചിരിയും ഓക്കെ കേൾക്കാൻ ഉപ്പാക്ക് കൊതിയാവുന്നു.. എന്നും പറഞ്ഞു ഉപ്പ കണ്ണ് നിറച്ചതും ഞാൻ ഉപ്പാന്റെ അടുത്ത് ചേർന്നിരുന്നു.... ഉപ്പാന്റെ പഴയ മിന്നു ആവാൻ എനിക്ക് പറ്റുന്നില്ല ഉപ്പ...... പറ്റണം. ഇല്ലേൽ ഉപ്പ ചങ്ക് പൊട്ടി മരിച്ചു പോവും മോളെ. എനിക്ക് നിന്നെ ഇങ്ങനെ കാണാൻ പറ്റുന്നില്ല. ഷാനുന്റെ കല്യാണം ഉറപ്പിക്കാൻ പോവാ...... ഉപ്പ ഒരു കാര്യം പറഞ്ഞാ മോൾ അനുസരിക്കോ....

എന്താ ഉപ്പാ.... മോൾ മറ്റൊരു വിവാഹത്തിനു സമ്മതിക്കണം.ഷാനുന്റെ കൂടെ തന്നെ എന്റെ മോളെ വിവാഹവും എനിക്ക് നടത്തണം.നല്ലൊരു ആലോചന വന്നിട്ടുണ്ട്....എന്നൊക്കെ ഉപ്പ പറഞ്ഞതും നിന്ന നിൽപ്പിൽ തീർന്നു പോയാ മതി ന്ന് തോന്നി... ഉപ്പാ...ഈ ഒരു കാര്യം മാത്രം എന്നോട് പറയരുത്.മറ്റൊരാളെ സ്വീകരിക്കാൻ എനിക്ക് കഴിയില്ല....ഉപ്പ എന്നോട് ക്ഷമിക്കണം... ഇനിയും ഞങ്ങളെ സങ്കടപ്പെടുത്തുവാണോ....എങ്കിൽ നടക്കട്ടെ.....മോളെ മനസ്സിൽ ഇപ്പൊഴും മർശു ആണല്ലേ......ഞാൻ അവന്റെ അടുത്ത് പോവാ ഇപ്പൊ തന്നെ.അവന്റെ കാൽ പിടിച്ചിട്ടാണേലും നിന്നെ സ്വീകരിക്കാൻ ഞാൻ പറയാം...അല്ലാതെ ഇനിയും നിന്നെ ഇങ്ങനെ കാണാൻ ഉപ്പാക്ക് വയ്യാ.....എന്നും പറഞ്ഞു ഉപ്പ അവിടുന്ന് പോവാൻ നിന്നതും ഞാൻ ഉപ്പാന്റെ കയ്യിൽ പിടിച്ചു വേണ്ടെന്ന് തലയാട്ടി.... എനിക്ക് വേണ്ടി ആരും ഇനി അങ്ങേരുടെ മുമ്പിൽ പോയി കെഞ്ചണ്ടാ....അങ്ങനെ പിടിച്ചു വാങ്ങേണ്ടതല്ലല്ലോ സ്നേഹം... പിന്നെ എന്താ മോളേ നിനക്ക് മറ്റൊരു വിവാഹത്തിന് തടസം... എന്നുപ്പ ചോദിച്ചതും എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു....എന്താ പടച്ചോനെ ഉപ്പാനോട് ഞാൻ പറയാ.... ഇനിയും വേദനിപ്പിക്കാൻ വയ്യ ആരെയും .... ഒന്നൂല്ല.....ഉപ്പ തീരുമാനിച്ചോ.എനിക്ക് കല്ല്യാണത്തിനു സമ്മതമാണ്......

എന്നു പറഞ്ഞതും ഉപ്പ ചിരിച്ചോണ്ട് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു എല്ലാരോടും പറയട്ടെ ന്ന് പറഞ്ഞു താഴേക്ക് പോയതും ഞാൻ റൂമിലേക്ക് പോയി ബെഡിലേക്ക് വീണു....എന്താ പടച്ചോനെ ഞാൻ ചെയ്യാ...അറിഞ്ഞു കൊണ്ട് എങ്ങനെയാ മറ്റൊരാളുടെ ജീവിതം തകർക്കുന്നത്....എന്തിനാ നാഥാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.ഓരോന്ന് ആലോജിച്ചതും കണ്ണിൽ വെള്ളം വരാൻ തുടങ്ങി.പെട്ടന്ന് റൂമിലേക്ക് ഇക്കയും ഫാസിക്കയും കയറി വന്നു.... മിന്നു ഞങ്ങൾ കേട്ടത് സത്യമാണോ.നീ വിവാഹത്തിനു സമ്മതിച്ചോ എന്ന് ചോദിച്ചതും ഞാൻ തല താഴ്ത്തി പിടിച്ചു ഒന്നു മൂളി.... അത് തന്നെയാ മിന്നു വേണ്ടത് ഇനിയും ആ ചതിയനെ ആലോജിച്ച് നിന്റെ വീട്ടുകാരെ നീ വിഷമിപ്പിക്കരുത്.പടച്ചോൻ പൊറുക്കില്ല നിന്നോട്.... ഫാസിക്ക ഞാൻ... നീ ഇനി ഒന്നും പറയണ്ട.ഞങ്ങളെ പഴയ മിന്നുവായി നീ മാറിയെ പറ്റൂ.......

എന്ന് അവർ രണ്ടും കൂടെ പറഞ്ഞതും ഞാൻ ദയനീയമായി അവരെ മുഖത്തേക്ക് നോക്കി..... പ്രോമിസ് ചെയ്യ് മിന്നു.നീ ഇനി അവനെ ഓർത്തു കരയില്ലാന്ന്.... ചെയ്യാം.അതിനു മുൻപ് ഫെബിക്ക എനിക്ക് വാക്ക് താ.മുർഷിയെ അല്ലാതെ വേറെ ഒരാളെയും കല്യാണം കഴിക്കില്ലന്ന്.....എങ്കിൽ ഞാൻ പഴയ മിന്നു ആയ്കോളാം പ്രോമിസ്....... അതിന് ഇക്ക മനസ്സില്ലാ മനസോടെ എനിക്ക് കൈ തന്നു...... എന്നാ ഇനി ഇതു നിന്റെ കൈയിൽ വേണ്ടാന്നും പറഞ്ഞു ബർത്ത്ടെയുടെ അന്ന് ഉമ്മ കെട്ടിയ ബ്രെസ്ലേറ്റ് ഫാസിക്ക അഴിച്ചു.. ഇതു എനിക്ക് അവന്റെ മുഖത്തു എറിഞ്ഞു കൊടുക്കണം......എന്നും പറഞ്ഞു അവർ പോവാൻ നിന്നതും ഞാൻ അവരോട് നിക്കാൻ പറഞ്ഞു എന്റെ കാലിൽ ഉള്ള കൊലുസ് ഊരി ഇതൂടെ കൊടുത്തേക്ക്.......എന്നുംപറഞ്ഞു ഫാസിക്കന്റെ കയ്യിൽ കൊടുത്തു.... ഫാസിക്ക ഇക്കനോട് പറയണം.ഞാൻ ഇക്കാനെ ചതിച്ചിട്ടില്ലെന്ന്.....എന്നും ഈ മനസ്സിൽ ഉണ്ടാവും ആ മുഖം.ഇനി ഒരിക്കലും ശല്ല്യപ്പെടുത്താൻ ഞാൻ വരില്ലാന്ന് പറയണം എന്നൊക്കെ വക്കുകൾ ഇടറി പറഞ്ഞു ഞാൻ ബാത്‌റൂമിലേക്ക് കയറി വായ പൊത്തി പിടിച്ചു കരഞ്ഞു.....

പിന്നെ അങ്ങോട്ട് ഞാൻ പഴയ മിന്നു ആയി മാറാനുള്ള ശ്രമത്തിൽ ആയിരുന്നു....പുറത്ത് മാത്രമേ എനിക്കങ്ങനെ പറ്റു എന്ന് ഞാൻ മനസ്സിലാക്കി...... എങ്കിലും ഇനിയും എന്നെ സ്നേഹിക്കുന്നവരെ സങ്കടപ്പെടുത്താൻ ഞാൻ ഒരുക്കമല്ലായിരുന്നു.....സങ്കടങ്ങളെല്ലാം ഉള്ളിൽ മറച്ചു പിടിച്ചു ഞാൻ അവർക്ക് മുന്നിൽ പഴയ മിന്നു ആയി മാറി... ഇന്ന് എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.എല്ലാവരും അതിന്റെ സന്തോഷത്തിലാണ്. ഷാനുവും മെഹറുത്തയും എന്നെ ഒരുക്കുന്ന തിരക്കിലാണ്.എല്ലാത്തിനും ഒരു പാവയെ പോലെ ഞാൻ നിന്ന് കൊടുത്തു.....ഇങ്ങനെയൊന്ന് എന്റെ ലൈഫിൽ ഉണ്ടാവുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല.... ഒടുവിൽ അവർ വന്നെന്ന് ഉമ്മ പറഞ്ഞതും അവരെന്നെയും കൊണ്ട് താഴേക്ക് പോന്നു....ഉമ്മ ട്രെ എടുത്ത് എൻറെ കയ്യിൽ തന്നതും ഞാനൊന്ന് ചിരിച്ചു കൊടുത്തു മനസ്സ് കല്ലാക്കി അതും കൊണ്ട് അവരെ അടുത്തേക്ക് നടന്നു......ചായ അവിടെ കൊണ്ട് വെച്ചു തിരിഞ്ഞതും.ഉപ്പ അവനു എടുത്ത് കൊടുക്ക്‌ മോളേ എന്ന് പറഞ്ഞതും ഞാൻ അതിൽ നിന്ന് ഒരു കപ്പ്‌ എടുത്ത് തിരിഞ്ഞു...എന്റെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഷോക്ക് ആയി..... അയാൻ....................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story