❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 48

enikkay vidhichaval

രചന: SELUNISU

  ഉപ്പ അവനു എടുത്ത് കൊടുക്ക്‌ മോളേ എന്ന് പറഞ്ഞതും ഞാൻ അതിൽ നിന്ന് ഒരു കപ്പ്‌ എടുത്ത് തിരിഞതും എന്റെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് ഞാൻ ഷോക്ക് ആയി..... അയാൻ...... ഞാൻ ഒരു ഞെട്ടലോടെ അവനെ തന്നെ നോക്കി നിന്നു... അവനും എന്നെ കണ്ട് ആകെ ഷോക്ക് ആയിട്ടുണ്ടെന്ന് ആ മുഖം കണ്ടാൽ മനസ്സിലാക്കാം.... അതേയ് കണ്ണും കണ്ണൊക്കെ പിന്നെ നോക്കി കളിക്കാം. ഞങ്ങക്കും ചായ കുടിക്കണം ന്ന് അയാന്റെ കൂടെ ഉള്ള ഒരുത്തൻ പറഞ്ഞതും എല്ലാവരും ചിരിച്ചു... ഞാൻ ചമ്മിയ പോലെ എല്ലാവരുടെയും മുഖത്തേക്ക് നോക്കി..... വേഗം അവിടുന്ന് പോന്നു....ആരെയും നോക്കാതെ ഞാൻ റൂമിലേക്ക് പോയി ബെഡിൽ മുഖം പൊത്തി ഇരുന്നു.... പെട്ടന്ന് ആരോ ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ഞാൻ മുഖം ഉയർത്തി നോക്കി.അത് അയാൻ ആയിരുന്നു.

അവനെ കണ്ടതും ഞാൻ എണീറ്റു നിന്നു.... പെണ്ണുകാണാൻ വന്നപ്പോ ഒട്ടും പ്രതീക്ഷിച്ചില്ല.അത് താനായിരിക്കുമെന്ന്....ഇയാൾ എന്താ മിണ്ടാത്തേ....എന്നെ ഓർമയില്ലേ.....എന്നവൻ ചോദിച്ചതും ഞാൻ അറിയാമെന്ന രീതിയിൽ തലയാട്ടി കൊടുത്തു... എന്താടോ ഒരു മൗനം.....അല്ല താൻ അന്ന് എൻഗെജ്ട് ആണെന്നല്ലേ പറഞ്ഞെ.....പിന്നെ എങ്ങനെയാ ഇതൊക്കെ.... എനിക്കൊന്നും മനസ്സിലാവുന്നില്ല. താൻ എന്തേലും ഒന്ന് പറയെടോ..... അത്...അയാൻ....എന്റെ ലൈഫിൽ ഈ കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഒരുപ്പാട് മാറ്റങ്ങൾ സംഭവിച്ചു.ഞാൻ ജീവന് തുല്യം സ്നേഹിച്ച ആൾക്ക് ഇപ്പൊ എന്നെ വേണ്ടാപോലും....കൂടുതൽ ഒന്നും ഇപ്പൊ എന്നോട് ചോദിക്കരുത്....അയാൻ ഈ കല്യാണത്തിന് സമ്മതിക്കണ്ട...എന്നെ പോലെ ഒരുത്തിയെ ഇയാൾക്ക് വേണ്ടാ... അത് എന്ത് വേണമെന്ന് ഞാൻ തീരുമാനിച്ചോളാം.ഏതായാലും കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ഞാൻ തന്നെ ബുദ്ധിമുട്ടിക്കുന്നില്ല...ഞാൻ ഒന്ന് ആലോജിക്കട്ടെ എന്ത് വേണംന്ന് എന്നും പറഞ്ഞു അവൻ പോയതും ഞാൻ കണ്ണടച്ച് പിടിച്ചു ബെഡിലേക്കിരുന്നു.....

എന്താടി കണ്ണടച്ചു പിടിച്ചിരിക്കുന്നത്.അവൻ എന്തേലും തന്നോ.... ഞങ്ങളെ സർപ്രൈസ് എങ്ങനെ ഉണ്ടായിരുന്നു.... സർപ്രൈസൊ...അപ്പൊ നിനക്ക് എല്ലാം അറിയാമായിരുന്നോ.... മ്മ്മ്....ഉപ്പാന്റെ കയ്യിൽ ഫോട്ടോ കണ്ടിരുന്നു .. എന്നിട്ട് എന്നോട് ഒന്ന് പറയായിരുന്നില്ലേ.... പറഞ്ഞിരുന്നെങ്കിൽ നീ കിളിപോയ മട്ടിൽ നിക്കുന്നത് കാണാൻ പറ്റോ.... നിങ്ങക്ക് ഒക്കെ തമാശ. എന്റെ ഉള്ള് നീറി പുകയുവാ... ഷാനു അറിയാം. ഒരുപ്പാട് സങ്കടം ഉള്ളിൽ വെച്ചാ നീ നടക്കുന്നത് എന്ന്. നിനക്ക് ഒരിക്കലും മർഷുക്കാനെ മറക്കാനോ വെറുക്കാനോ കഴിയില്ലാന്നും. പക്ഷേ എല്ലാം ഇനി മുതൽ നീ മറന്നേ പറ്റൂ.... അയാൻ നല്ലവനാടി. അവന്റെ പ്രസൻസിൽ നീ പതിയെ എല്ലാം മറന്നോളും.... ഇല്ലെടാ എനിക്ക് അങ്ങനെ മറക്കാൻ പറ്റുന്ന ഓർമകൾ അല്ല മർഷുക്ക തന്നത്. നീ അറിയാത്ത ഒരു കാര്യം ലൈഫിൽ നടന്നിട്ടുണ്ട് എന്നും പറഞ്ഞു ഞാൻ അവളെ മുഖത്തേക്ക് നോക്കിയതും അവൾ സംശയത്തോടെ എന്നെ നോക്കി...

പിന്നെ കൂടുതൽ ആലോജിക്കാൻ നിക്കാതെ അന്ന് നടന്ന എല്ലാ സംഭവങ്ങളും ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തതും അവളുടെ കൈ എന്റെ മുഖത്ത് പതിഞ്ഞു. ഷാനു.... മിണ്ടരുത് നീ......നിന്നിൽ നിന്ന് ഇങ്ങനെയൊന്ന് ഞാൻ പ്രതീക്ഷിച്ചില്ല മിന്നു.....ഇത് ഉമ്മയും ഉപ്പയും അറിഞ്ഞാലുള്ള അവസ്ഥ നീ ആലോജിച്ചിട്ടുണ്ടോ...തകർന്ന് പോവില്ലേ അവർ....എന്നും പറഞ്ഞു അവൾ എന്നിൽ നിന്ന് മുഖം തിരിച്ചതും നെഞ്ചിൽ ഒരു കത്തി കുത്തി തറച്ച വേദനയായിരുന്നു....ഇന്നേവരെ അവൾ എന്നെ ഒന്ന് നുള്ളി നോവിച്ചിട്ടില്ല.....എന്തൊക്കെയാ പടച്ചോനെ എനിക്ക് സഹിക്കേണ്ടി വരുന്നത്....ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ പുറകിലൂടെ കെട്ടിപിടിച്ചു.... പറ്റി പോയി ഷാനു.ഇക്കാനെ അത്രക്ക് വിശ്വസിച്ചു പോയി....എന്നെ വെറുക്കല്ലേ......എന്നും പറഞ്ഞു ഞാൻ കരഞ്ഞതും അവൾ എന്റെ കൈ മാറ്റി എന്നെ ചേർത്ത് പിടിച്ചു.....

മിന്നു സോറി......വേദനിച്ചോ നിനക്ക്.ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ..... സാരമില്ലെടാ.ഇതിനേക്കാൾ കൂടുതൽ ശിക്ഷ അർഹിക്കുന്നവളാ ഞാൻ...അത് കൊണ്ട് തന്നെയാ..അന്ന് മരണത്തിലേക്ക് പോയത്.പക്ഷേ അവിടെയും വിധി എന്നെ തോൽപ്പിച്ചു.....ഇനി നീ പറ.ഞാൻ എന്താ ചെയ്യാ.മനസ്സ് കൊണ്ടും ശരീരം കൊണ്ടും മറ്റൊരാൾക്ക് സ്വന്തമായ ഞാൻ അറിഞ്ഞു കൊണ്ട് എങ്ങനെയാ അയാനെ ചതിക്കുന്നത്......വയ്യെടാ. മിന്നു ഈ കല്യാണം മുടങ്ങിയാൽ അതിന്റെ കാരണവും എല്ലാവർക്കു മുമ്പിലും പറയേണ്ടി വരും.അതോടെ എല്ലാരും തളർന്നു പോവും.അത് പാടില്ല....നീ ഈ വിവാഹത്തിന് സമ്മതിക്കണം.... എന്താ ഷാനു നീ പറയുന്നേ.....നീ ഒന്ന് ആലോജിച്ച് നോക്കാ... ആലോജിച്ചിട്ട്‌ തന്നെയാ പറയുന്നത്.ഇപ്പൊ കല്യാണം നടക്കട്ടെ. അവസരം കിട്ടുമ്പോ നീ അയാനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം...

അവനു മനസ്സിലാവും നിന്നെ അവൻ നല്ലവനാ.... ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ല മിന്നു.... ഇതിന് മാത്രം എന്ത് തെറ്റാ ഷാനു ഞാൻ മർഷുക്കാനോട്‌ ചെയ്തത്..... ഒരുപ്പാട് സ്നേഹിച്ചതല്ലേ. എന്നിട്ടും എന്നെ വേണ്ടാന്ന് വെക്കാൻ ഇക്കാക്ക് എങനെ കഴിഞ്ഞു..... ഇക്കാനെ മറന്ന് ജീവിക്കാൻ എനിക്ക് പറ്റുന്നില്ലെടി.... ഇക്ക എന്നെ ഓർക്കുന്നുണ്ടാവുമോ ഇപ്പൊ..... നിന്നെ ഓർക്കുന്നുണ്ടേൽ അവർ ഈ നാട് വിട്ട് പോവോ.... എന്താ എന്താ നീ പറഞ്ഞെ.... സത്യം. അവരിപ്പോ ഇവിടെ ഇല്ലാ.... എങ്ങോട്ട് പോയെന്ന് പോലും ആർക്കും അറിയില്ല..... ഫാസിക്ക അന്ന് നിന്റെ കൊലുസ് കൊടുക്കാൻ വേണ്ടി പോയിരുന്നു. അന്ന് അറിഞ്ഞതാ.... എന്നൊക്കെ പറഞ്ഞപ്പോ എന്നിലുള്ള എല്ലാ പ്രതീക്ഷകളും തകർന്ന് വീണു..... പെട്ടന്ന് ഉപ്പ അങ്ങോട്ട്‌ കയറി വന്നതും ഞാൻ കണ്ണ് തുടച്ചു ഉപ്പനെ നോക്കി ചിരിച്ചു....

മോളേ മോൾക്ക് അവനെ ഇഷ്ട്ടമായില്ലേ... നിങ്ങൾ തമ്മിൽ നേരത്തെ പരിജയമുണ്ടെന്നു ഷാനു ആദ്യമേ പറഞ്ഞായിരുന്നു. അവർ ഡേറ്റ് ഫിക്സ് ചെയ്യാൻ പറഞ്ഞാ പോയത്. ഞാൻ അവർക്ക് വാക്ക് കൊടുത്തോട്ടെ എന്ന് ഉപ്പ ചോദിച്ചതും ഞാൻ ഷാനുവിനെ നോക്കി. അവൾ കണ്ണടച്ച് പറഞ്ഞോന്നു കാണിച്ചതും ഞാൻ ഉപ്പാക്ക് ഒന്ന് തലയാട്ടി കൊടുത്തു..... അത് കണ്ട് ഉപ്പാക്ക് ഒത്തിരി സന്തോഷമായെന്ന് ആ മുഖം കണ്ടപ്പോ മനസ്സിലായി..... ഉപ്പ പോയതും ഞാൻ ഷാനുവിനോട് ഒന്ന് തനിച്ചിരിക്കണം ന്നും പറഞ്ഞു അവളെ പറഞ്ഞയച്ചു കട്ടിലിലെക്ക് ചുരുണ്ടു കൂടി.... അങ്ങനെ കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തകൃതിയായി തന്നെ നടക്കുന്നുണ്ട്..... ഒരുപ്പാട് ആഗ്രഹിച്ചതായിരുന്നു ഇക്കാന്റെ കയ്യും പിടിച്ചു ഈ വീടിന്റെ പടി ഇറങ്ങണംന്ന്. പക്ഷേ.... അതിന് എനിക്ക് വിധിയില്ല. എല്ലാ സ്വപ്നങ്ങളും മനസ്സിൽ കുഴിച്ചു മൂടി എല്ലാവർക്കു മുമ്പിലും സന്തോഷം അഭിനയിച്ചു നടന്നു....അയാൻ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് കരുതിയതല്ല..... വിധി ഇതായിരിക്കും...

ഓരോന്ന് ഓർത്തു മനസ്സ് വിങ്ങാൻ തുടങ്ങിയതും ഞാൻ ഇക്കാന്റെ റൂമിലേക്ക് ചെന്നു.....ബെഡിൽ എന്തോ ആലോജിച്ച് ഇരിക്കുവായിരുന്നു ഇക്ക ഇടക്ക് കണ്ണ് തുടക്കുന്നുമുണ്ട്... ഞാൻ അടുത്ത് ചെന്ന് ഇക്കാന്റെ തോളിൽ കൈ വെച്ചതും ഇക്ക വേഗം തിരിഞ്ഞു കണ്ണ് തുടച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... ഇക്ക കരയുവായിരുന്നുലേ.... ഏയ്‌.... അത് കണ്ണിൽ ഒരു കരട് പോയതാ.... എന്തിനാ ഇക്കാ കള്ളം പറയുന്നേ എനിക്കറിയാം ഇക്കാന്റെ മനസ്സ്.... ഒന്നൂല്ലടാ.... നമ്മളൊക്കെ എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്നതാ.... ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നില്ലേ..... അതാണ് ഇക്കാ വിധി..... രണ്ടക്ഷരമേ ഒള്ളുവെങ്കിലും അതിന്റെ പവർ അത്രക്ക് വലുതാ..... മ്മ്മ്.... നീ ഇവിടിരി..... എന്നും പറഞ്ഞു ഇക്ക എന്റെ കൈ പിടിച്ചു എന്നെ ഇക്കാന്റെ അടുത്തിരുത്തി.... മിന്നു നീ കല്യാണത്തിന് സമ്മതിച്ചത് പൂർണ മനസ്സോടെ അല്ലെന്ന് എനിക്കറിയാം...പക്ഷേ ഒരു കണക്കിന് അത് നന്നായി .... നമ്മുടെ ഉപ്പ ഇത്രേം കാലം നമുക്ക് വേണ്ടി ഒരുപ്പാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്. ആ പാവത്തിന്റെ മനസ്സ് വേദനിപ്പിച്ചാ പടച്ചോൻ പൊറുക്കില്ല.

മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ചിലപ്പോ നമുക്ക് പലതും ഉപേക്ഷിക്കേണ്ടി വരും..... ഒന്നിന് മുമ്പിലും ഇനി നീ പതറരുത്..... അയാനോട്‌ നിന്റെ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.... അവന്റെ ഭാഗത്തു നിന്ന് ഇനി ഒരു ചോദ്യവും വരില്ല.... എന്റെ മോൾ പതിയെ എല്ലാം മറന്ന് അവനെ സ്നേഹിക്കും..... എനിക്കുറപ്പുണ്ട്.... ഇല്ല ഇക്ക ഒരിക്കലും എനിക്ക് മർഷുക്കാനെ മറന്നു മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല....നിങ്ങൾക്ക് മുമ്പിൽ മാത്രമേ ഞാൻ അയാന്റെതാവൂ.മനസ് കൊണ്ടും ശരീരം കൊണ്ടും മിന്നു എന്നും മർശുവിന്റെയാ...... എന്താ മോളേ മിണ്ടാത്തേ.... എന്താ നീ ആലോജിക്കുന്നെ... ഏയ്‌ ഒന്നൂല്ല ഇക്കാ.... എങനെ നടക്കേണ്ട കല്യാണമായിരുന്നു ലെ....ഇക്കാ... മുർഷി വിളിച്ചിരുന്നോ.... ഇല്ലാ.... അവൾക്കും എന്നെ വേണ്ടാതായിക്കാണും. ഞാൻ കാരണം നിങ്ങടെ ലൈഫ് കൂടെ നശിച്ചുലെ.... നീ കാരണോ അതെങ്ങനെ. അതൊക്കെ നിന്റെ തോന്നൽ മാത്രമാണ് മിന്നു.....ഒരുപ്പാട് കാലം ഞാനും അവളും പരസ്പരം ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ... എന്നിട്ടും ഒരു വാക്ക് പോലും പറയാതെ അവൾ പോയി കളഞ്ഞില്ലേ..

അത് അവളെ സ്നേഹത്തിൽ ആത്മാർത്ഥത ഇല്ലാത്തത് കൊണ്ടല്ലേ..... പോട്ടേ എല്ലാരും പോട്ടേ.... നമുക്ക് നമ്മൾ മാത്രം മതി... നീ ചെല്ല്. പോയി ഉറങ്ങാൻ നോക്ക് ഒന്നും ആലോജിച്ച് മനസ് വിഷമിപ്പിക്കണ്ട നാളെ നിന്റെ മെഹന്ദി രാവാണ്.ആർക്കു മുമ്പിലും എന്റെ മോൾ സങ്കടപെട്ട് നിക്കരുത് ചെല്ല്.... എന്നും പറഞ്ഞു ഇക്ക എന്നെ റൂമിലേക്ക് പറഞ്ഞയച്ചു..... കിടന്നു എന്നല്ലാതെ ഉറക്കം അരികത്തു കൂടി പോയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.....പിറ്റേന്ന് കസിൻസ് ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.... എല്ലാവർക്കു മുമ്പിലും തകർത്ത് അഭിനയിച്ചു. എനിക്കും ഷാനുനും കൈ നിറച്ചു മെഹന്ദി ഇട്ടു...ഷാനുന്റെ കയ്യിൽ ഫാസിക്കയുടെ പേര് എഴുതിയപ്പോ എന്റെ കയ്യിലും അവർ അയാന്റെ പേര് എഴുതാൻ തുടങ്ങി. അത് കണ്ട് പെട്ടന്ന് ഞാൻ കൈ പിൻവലിച്ചു. അപ്പൊ അവരെല്ലാവരും എന്നെ നെറ്റി ചുളിച്ച് നോക്കിയതും ഇതൊക്കെ ഔട്ട് ഓഫ്‌ ഫാഷൻ ആണ് എന്നൊക്കെ പറഞ്ഞു തടി തപ്പി വേഗം അവിടുന്ന് പോന്നു.....

റൂമിൽ എത്തി കതക് ചാരി കണ്ണടച്ച് പിടിച്ചു കുറച്ച് നേരം നിന്നു.......അന്ന് ഞാനും ഷാനുവും ഒരുമിച്ച് കിടന്നു..... മുർഷിയെയും സാനിയേയും ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു. ഓരോന്ന് ആലോജിച്ചതും കവിളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. കണ്ണ് തുടച്ചു ഷാനുവിനെ വിളിച്ചതും അവൾ വിളി കേൾക്കാത്തത് കണ്ട് ഞാൻ ലേറ്റ് ഇട്ട് നോക്കി. അപ്പൊ അവൾ വായും പൊത്തി പിടിച്ചു കരയുവാ.....ഞാൻ അവളെ അടുത്തേക്ക് ചെന്നിരുന്ന് അവളെ എണീപ്പിച്ചിരുത്തിയതും അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... മിന്നു... മുർഷിയും സാനിയും ഇപ്പൊ നമ്മളെ കൂടെ ഉണ്ടാവേണ്ടതല്ലേ....നമ്മുടെ വിവാഹത്തെ കുറിച്ച് നമുക്ക് എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു.....എന്നൊക്കെ ഓരോന്ന് എണ്ണിപൊറുക്കി അവൾ തേങ്ങാൻ തുടങ്ങി.... കരയല്ലേ ഷാനു..... അവർക്ക് നമ്മളെ വേണ്ടാത്തോണ്ടല്ലേ അവർ നമുക്ക് ഒന്ന് വിളിക്ക കൂടി ചെയ്യാത്തെ...... നിനക്ക് ആഗ്രഹിച്ച പുരുഷനെ കിട്ടിയില്ലേ.... എന്റെ അവസ്ഥയോ....ഒന്നും പറഞ്ഞിട്ട് കാര്യമില്ല നീ ഉറങ്ങാൻ നോക്ക്....

എന്നും പറഞ്ഞു ഞാൻ അവളെ കിടത്തി മറുഭാഗത്ത് ഞാനും പോയി കിടന്നു... എപ്പോഴോ നിദ്രയെ പുൽകി.ആരോ തലയിൽ തലോടുന്ന പോലെ തോന്നിയതും ഞാൻ ഉറക്ക ചടവോടെ കണ്ണ് തുറന്ന് നോക്കി. അപ്പൊ മുന്നിൽ ഇരിക്കുന്ന ആളെ കണ്ട് എനിക്ക് വിശ്വസിക്കാനായില്ല. മർഷുക്ക ഉണ്ട് എന്നെ തന്നെ നോക്കി നിൽക്കുന്നു. അപ്പൊ തന്നെ ഉറക്കമൊക്കെ പോയതും ഞാൻ കണ്ണു തിരുമ്മി ചാടി എണീറ്റു നോക്കിയപ്പോ അവിടെ ഒന്നും ആരും ഇല്ലായിരുന്നു.... ഞാൻ ആ റൂം ആകെ നോക്കിയെങ്കിലും എനിക്ക് അവിടെ ഒന്നും മർഷുക്കാനെ കണ്ടില്ല.. എന്താ മിന്നു നോക്കുന്നെ നീ ഉറങ്ങിയില്ലേ... ഷാനു ഞാൻ മർശുക്കാനെ കണ്ടെടി. ഇക്ക എന്റെ മുന്നിൽ ഉണ്ടായിരുന്നു.... എന്നിട്ട് എവിടെ മാഞ്ഞു പോയോ.... ന്റെ മിന്നു നിനക്ക് തോന്നിയതാവും 24മണിക്കൂറും നീ മർശുക്കാനെ കുറിച്ച് മാത്രമല്ലേ ചിന്തിക്കുന്നത്. അപ്പൊ ഇതല്ല ഇതിനപ്പുറം തോന്നും. നീ ആ ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നേ..... എന്നും പറഞ്ഞു അവൾ പുതപ്പ് എടുത്ത് തല വഴി മൂടി.... ഇനി എനിക്ക് തോന്നിയതാവോ....

പക്ഷേ ഇക്കാന്റെ സ്പർശനം ഞാൻ അറിഞ്ഞതാണല്ലോ.... എന്തിനാ ഇക്കാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ......ഇക്കാന്റെ മഹർ കഴുത്തിൽ അണിയാൻ ആഗ്രഹിച്ച ഞാൻ നാളെ മറ്റൊരാൾക്ക് സ്വന്തം ആവാൻ പോവാ..എത്ര വട്ടം പറഞ്ഞതാ എന്നെ മറ്റാർക്കും വിട്ട് കൊടുക്കില്ലാന്ന്.എന്നിട്ട് എന്നെ കൊല്ലാതെ കൊന്നിട്ടല്ലേ പോയത്.എന്റെ കണ്ണീരു കാണാൻ ആഗ്രഹ മില്ലാന്നൊക്കെ പറഞ്ഞിട്ട് ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ ഉരുകി തീരുവാ.....എന്തിനാ എന്നെ അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയെ.അല്ലെങ്കിൽ അവിടെ വെച്ച് തന്നെ ഒക്കെ തീർന്നിരുന്നല്ലോ....എന്നൊക്കെ സ്വയം ഓരോന്ന് പറഞ്ഞു ഞാൻ വാ പൊത്തി പിടിച്ചു കരഞ്ഞു...... പിന്നെ കിടക്കാൻ ഒന്നും നിക്കാതെ ഫ്രഷ് ആയി വുളൂ എടുത്ത് തഹജ്ജുദ് നിസ്കരിച്ചു റബ്ബിനോട് ഇക്കാന്റെ മഹർ കഴുത്തിൽ അണിയാനുള്ള ഭാഗ്യം തരണെന്ന് മനമുരുകി പ്രാർത്ഥിച്ചു.....

..ആ ആഗ്രഹം ഒരുപ്പാട് വിദൂരമാണെങ്കിലും അങ്ങനെ പ്രാർത്തിക്കാനാണ് തോന്നിയെ.... ഡീ ഷാനു മിന്നു എഴുന്നേറ്റില്ലേ..... പോത്ത് പോലെ കിടന്നുറങാതെ എണീക്ക് പിള്ളേരെ. എന്നൊക്കെ പറഞ്ഞു ഇത്ത റൂമിലേക്ക് കയറി വന്നതും നിസ്ക്കാര പായയിൽ ഇരിക്കുന്ന എന്നെ കണ്ട് ഒന്ന് പുഞ്ചിരിച്ച് ഷാനുനെ വിളിച്ചുണർത്തി..... പിന്നെ എല്ലാരും കൂടെ ഞങ്ങളെ ഒരുക്കി. റെഡ് ലഹങ്ക ആയിരുന്നു ഞങ്ങളുടെ വേഷം...... ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ താഴേക്കിറങ്ങിയതും ഉമ്മയും ഉപ്പയും അടുത്ത് വന്നു എന്റെ കവിളിൽ ഉമ്മ വെച്ചു.... രണ്ടാളുടെയും മിഴികൾ നിറഞ്ഞിട്ടുണ്ട്....... അതേയ് ഞാൻ ഇവിടുന്ന് പോയി എന്ന് കരുതി. രണ്ടാളും റോമാൻസ് ഒന്നും കൂട്ടണ്ടട്ടോ.... എടെക്ക് ഞാനിങ്ങോട്ട് വരും.... ന്നൊക്കെ പറഞ്ഞു അവരെ ചിരിപ്പിച്ച് ഞാനും ഷാനുവും മുറ്റത്തെ സ്റ്റേജിലേക്ക് കയറി ഇരുന്നു....

ഫോട്ടോ ഷൂട്ട്ക്കാർ അവരുടെ ജോലി ചെയ്യാൻ ഒരുങ്ങി നിക്കുവായിരുന്നു..... അങ്ങനെ ഓരോരുത്തർക്ക് മുമ്പിൽ സെൽഫി എടുത്തും വിശേഷങ്ങൾ ചോദിച്ചോക്കെ നിന്നു... കുറച്ച് നേരം കഴിഞതും നിക്കാഹിന് ടൈം ആയി എന്നും പറഞ്ഞു ഞങ്ങളെ ഒരു റൂമിൽ കൊണ്ടാക്കി.... കുറച്ചു കഴിഞ്ഞു ഷാനുനെ മഹർ കെട്ടാൻ ഫാസിക്ക വന്നു.... അവൾക്ക് മഹർ ഇട്ട് കൊടുത്തതും ഫാസിക്കാന്റെ കസിൻസ് വന്നു അവളെ ഡ്രസ്സ്‌ ചെയ്യിക്കാൻ കൊണ്ട് പോയി..... പിന്നെ എന്റെ ഊഴം ആയിരുന്നു. അയാൻ അടുത്ത് വന്ന് ചിരിച്ചോണ്ട് എന്റെ കഴുത്തിന് നേരെ മഹർ കൊണ്ട് വന്നതും ഞാൻ കണ്ണുകൾ അടച്ചു പിടിച്ചു..... എന്റെ കഴുത്തിലേക്ക് മഹർ വീണതും കണ്ണിൽ നിന്ന് രണ്ട് തുള്ളി പുറത്തു ചാടി. പെട്ടന്ന് ഇക്കാന്റെ സ്പർശനം എനിക്ക് ഫീൽ ചെയ്തതും എന്റെ ഹാർട് ബീറ്റ് കുതിച്ചുയർന്നു. ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കി................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story