❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 49

enikkay vidhichaval

രചന: SELUNISU

പെട്ടന്ന് ഇക്കാന്റെ സ്പർശനം എനിക്ക് ഫീൽ ചെയ്തതും എന്റെ ഹാർട് ബീറ്റ് കുതിച്ചുയർന്നു. ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കി.... പക്ഷേ എന്റെ പ്രതീക്ഷിക്ക് വിപരീതമായി എന്റെ മുന്നിൽ ഉണ്ടായിരുന്നത് അയാൻ തന്നെയായിരുന്നു..... അവൻ എനിക്ക് ഒന്ന് ചിരിച്ചു തന്നതും ഞാനും കൊടുത്തു വേദനയിൽ കലർന്നൊരു ചിരി...... അത് കണ്ട് എന്റെ കവിളിൽ ഒന്ന് തട്ടി അവൻ പോയതും ഞാൻ ആ മഹറിലേക്ക് ഒന്ന് നോക്കി..... മറ്റു മാലകൾക്കിടയിൽ അത് കണ്ടപ്പോ എന്തോ ഒരു പിടച്ചിൽ...... പെട്ടന്ന് അയാന്റെ റിലേറ്റിവ്സ് വന്നു എന്നെ ഒരുക്കാൻ തുടങ്ങി. ബ്ലു കളർ ലഹങ്ക ആയിരുന്നു അവർ കൊടുന്നത്. എല്ലാം കഴിഞ്ഞു അവർ എന്നെ സ്റ്റേജിൽ കൊണ്ട് പോയി അയാന്റെ അടുത്ത് ഇരുത്തിയതും ഞാൻ ഒരു അങ്ങനെ ഇരുന്നു...... എല്ലാം നഷ്ട്ടപെട്ടവളെപോലെ.....ഫോട്ടോ ഷൂട്ട്‌ ഒക്കെ കഴിഞ്ഞു ഞങ്ങൾ പോവാൻ ഇറങ്ങിയതും ഷാനു എന്നെ പിടിച്ചു കരഞ്ഞു......ഞാൻ ഒന്നും പ്രതികരിക്കാതെ ഒരു പ്രതിമ കണക്കെ നിന്നു....

ഫാസിക്കയും മർഷുക്കയും ഫ്രണ്ട്സ് ആയത് കൊണ്ട് തന്നെ കല്യാണം കഴിഞ്ഞാലും ഞങ്ങൾക്ക് ഇടക്ക് കാണാം എന്നൊക്കെ ഞങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു.എല്ലാ സ്വപ്നങ്ങൾക്കും തിരശീല വീണിരിക്കുന്നു...അവളെ എന്നിൽ നിന്നും അകത്തി കാറിലേക്ക് കയറ്റി.....അവൾ പോയതും ഞങ്ങൾക്ക് ഇറങ്ങാനുള്ള ടൈം ആയെന്ന് പറഞ്ഞു കൊണ്ട് ഉപ്പ വന്നു എന്റെ കയ്യിൽ പിടിച്ചു. നെഞ്ചിൽ ആകെ കൂടെ ഒരു വിങ്ങൽ പോലെ......ഇനിയും പിടിച്ചു നിന്നാൽ ഞാൻ ചിലപ്പോ ചങ്ക് പൊട്ടി ചത്തു പോവും ന്നു ഉറപ്പായതും ഉള്ളിലുള്ള സങ്കടമെല്ലാം ഒരു പേമാരി കണക്കെ ഞാൻ ഉപ്പാന്റെ നെഞ്ചിലെക്ക് വീണു പെയ്തു തീർത്തു...... ഇങ്ങനെ കരഞ്ഞോണ്ട് പോവല്ലേ മോളേ...... എനിക്കറിയാം ഉപ്പാന്റെ സന്തോഷത്തിനു വേണ്ടി മാത്രമാണ് എന്റെ മോൾ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന്..... അതൊരിക്കലും വെറുതെ ആവില്ല. എന്റെ മോൾക്ക് നല്ലത് മാത്രമേ ഉപ്പ തിരഞ്ഞെടുക്കൂ.....എന്റെ മോൾക്ക് ഇന്നല്ലെങ്കിൽ നാളെ എല്ലാത്തിനോടും പൊരുത്തപ്പെടാൻ കഴിയും.......

ചെല്ല് എല്ലാരോടും സന്തോഷത്തോടെ യാത്ര പറഞ്ഞിറങ് എന്നും പറഞ്ഞു ഉപ്പ എന്റെ കണ്ണൊക്കെ തുടച്ചു തന്നു... ഉമ്മയും ഇത്തയും ഒക്കെ എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു.....ഇക്കാനെ എവിടെയും കാണാത്തത് കൊണ്ട് തന്നെ ഞാൻ ഉപ്പാന്റെ നേരെ തിരിഞ്ഞു.... ഉപ്പാ.... ഫെബിക്ക... അവൻ ഇവിടെ ഉണ്ടായിരുന്നല്ലോ.... ആ ദേ അയാനോട് സംസാരിച്ചു നിക്കുന്നു.....ടാ ഫെബി ഇങ്ങ് വാ ന്നും പറഞ്ഞു ഉപ്പ ഫെബിക്കാനെ വിളിച്ചതും ഇക്ക എന്നെ നോക്കാതെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു...... എനിക്കല്ല ഇവൾക്കാ നിന്നെ കാണേണ്ടത്.....എന്നു പറഞ്ഞതും ഇക്ക എന്റെ അടുത്ത് വന്നു എന്റെ തോളിലൂടെ കയ്യിട്ടു.... യാത്ര പറയാനാണേൽ വേണ്ടാ...നീ പോയി വാ.... എന്നും പറഞ്ഞു ഇക്ക എന്നെ ചേർത്ത് പിടിച്ചു കാറിന്റെ അടുത്തേക്ക് ചെന്നു..... എല്ലാവരെയും ഒന്നൂടെ നോക്കി ഞാൻ കാറിലേക്ക് കയറി.......

കണ്ണ് മറയുന്നത് വരെ ഞാൻ കാറിൽ നിന്ന് പുറത്തേക്ക് നോക്കി....... പിന്നെ കാറിന്റെ ഡോറിൽ തല വെച്ചു കിടന്നു..... പെട്ടന്ന് അയാൻ എന്റെ കയ്യിൽ പിടിച്ചതും ഞാൻ ഞെട്ടി കൈ പിൻവലിച്ചു...... ഐആം സോറി മിന്നു.. താനിങ്ങനെ സങ്കടപ്പെട്ടു ഇരിക്കുന്നത് കണ്ടപ്പോ എന്തോ ഒരു വിഷമമം..... എന്റെ ഈ സങ്കടത്തിനു ഇനി ഒരു അവസാനം ഉണ്ടാവില്ല അയാൻ..... എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.... പിന്നെ അവനും എന്നോട് ഒന്നും മിണ്ടാൻ വന്നില്ല.... കുറച്ചു ദൂരം കഴിഞ്ഞതും ഒരു വലിയ ഗേറ്റിനു മുമ്പിൽ വണ്ടി നിർത്തി.... ഡ്രൈവർ ഹോൺ അടിച്ചതും ഒരു സെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നു തന്നു.....വണ്ടി നിർത്തിയതും അയാന്റെ ഉമ്മ വന്നു എന്നെ വണ്ടിയിൽ നിന്നിറക്കി വീടിനകത്തേക്ക് കൊണ്ട് പോയി വീടിന്റെ വലിപ്പം കണ്ട് തന്നെ നമ്മൾ ഞെട്ടി...... അത്രക്ക് വലുതാണ്...

ഉമ്മ എന്നെ കൊണ്ട് പോയി സോഫയിൽ ഇരുത്തി..... ഉമ്മാന്റെ മുഖത്ത് വല്ല്യ തെളിച്ചമൊന്നും ഇല്ലാ........ എന്നോടോന്നു ചിരിച്ചെന്ന് വരുത്തി അവിടുന്ന് പോയി.... പിന്നെ അയാന്റെ കസിൻസ് ആണെന്നും പറഞ്ഞു ഓരോരുത്തർ വന്നു എന്നെ പരിജയപ്പെടാൻ തുടങ്ങി...... എനിക്കാണേൽ ഈ ഡ്രെസ്സ് ഒന്ന് ചേഞ്ച്‌ ചെയ്യാൻഞ്ഞിട്ട് ആകെ കൂടെ ഒരു എടെങ്ങേർ...... അവർ ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ ആണ് അയാൻ വന്നു എല്ലാവരോടും പോവാൻ പറഞ്ഞത്. അത് കണ്ട് എല്ലാരും ഒന്ന് മൂളി സ്ഥലം വിട്ടതും അയാൻ എന്റെ കയ്യിൽ പിടിച്ചു.... വാ..... ഡ്രെസ്സ് ചേഞ്ച്‌ ചെയ്യുന്നതിന് മുൻപ് ഒരാളെ കാണാനുണ്ട് എന്നും പറഞ്ഞു അവൻ എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി.... ഇതാണ് എന്റെ ഉപ്പാ എന്നും പറഞ്ഞു കൈ ചൂണ്ടിയതും ഞാൻ അങ്ങോട്ട് നോക്കിയപ്പോ ഞാൻ ഞെട്ടി പോയി...ഞാൻ ഉപ്പനെ ഒന്ന് നോക്കി അയാന്റെ മുഖത്തേക്ക് തന്നെ നോട്ടമിട്ടു...

ഉപ്പാക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായതാ..... ജീവൻ മാത്രമേ തിരിച്ചു കിട്ടിയൊള്ളു എന്ന് അവൻ എന്റെ നോട്ടം മനസ്സിലായെന്ന വണ്ണം പറഞ്ഞതും എന്റെ കാലുകൾ ഉപ്പാക്ക് നേരെ ചലിച്ചു.... ഞാൻ ഉപ്പാന്റെ അടുത്ത് ഇരുന്ന് കയ്യിൽ പിടിച്ചതും ഉപ്പാന്റെ കവിളിലൂടെ കണ്ണു നീർ ഒലിച്ചിറങ്ങി... അയ്യേ എന്താ ഉപ്പാ ഇത് കൊച്ചു കുട്ടികളെ പോലെ കരയുവാണോ.....അയ്യേ മോശം ന്നൊക്കെ പറഞ്ഞു ഞാൻ ഉപ്പാന്റെ കണ്ണ് തുടച്ചു ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു...... അവിടുന്ന് എണീറ്റതും ഉമ്മ അങ്ങോട്ട് കയറി വന്നു.... ആ മോൾ ഇവിടെ നിക്കുവാണോ...ചെന്ന് ഈ ഡ്രെസ് ഒക്കെ ഒന്ന് മാറ്റി വാ....അയാൻ അവൾക്ക് റൂം കാണിച്ചു കൊടുക്ക് എന്നും പറഞ്ഞു ഉമ്മ എന്റെ കൈയിൽ പിടിച്ചു അയാനെ ഏൽപ്പിച്ചു...അവൻ ഒന്ന് ചിരിച്ചു എന്നേം കൊണ്ട് റൂമിലേക്ക് വിട്ടു.....ഡോർ തുറന്ന് എന്നോട് അകത്തേക്ക് കയറാൻ പറഞ്ഞു..... തനിക്ക് വേണ്ടതൊക്കെ ആ ഷെൽഫിൽ ഉണ്ട്.....

ഞാൻ താഴെ കാണുംന്നും പറഞ്ഞു അവൻ പോയതും ഞാൻ ഡോർ ലോക്ക് ചെയ്തു റൂം മൊത്തത്തിൽ ഒന്ന് നോക്കി......ഫുഡ്‌ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ട് അവിടെ......ഞാൻ മഹർ ഒഴികെ ബാക്കിയെല്ലാ ആഭരണങ്ങളും അഴിച്ചു വെച്ചു......ഷെൽഫു തുറന്ന് നോക്കിയതും അതിൽ ഫുൾ ഡ്രസ്സ്‌ ആയിരുന്നു.ഞാൻ അതിൽ നിന്നും ഒരു ടോപ് എടുത്ത് ഫ്രഷ് ആവാൻ കയറി......തലയിലൂടെ ഒരുപ്പാട് വെള്ളം ഒഴിച്ചു....എന്നിട്ടൊന്നും ഒരാശ്വാസം കിട്ടുന്നില്ല.നെഞ്ചിൽ ഒരു പാറ കല്ല് കയറ്റി വെച്ച ഫീൽ ആയിരുന്നു.....മനസിൽ മുഴുവൻ മർഷുക്ക മാത്രമാണ്.....എന്തിനാ റബ്ബേ എന്നെ നീ ഇങ്ങനെ പരീക്ഷിക്കുന്നേ എന്നും പറഞ്ഞു ശവറിന്റെ ചുവട്ടിൽ നിന്ന് പൊട്ടി കരഞ്ഞു.......കുറേ നേരം അങ്ങനെ നിന്നതും അയാൻ വിളിക്കുന്നത് കേട്ട് വേഗം ഫ്രഷ് ആയി ഇറങ്ങി ഡോർ തുറന്ന് കൊടുത്തു............ എന്തൊരു ഫ്രഷ് ആവലാടോ....

ഞാൻ ഒരുപ്പാട് നേരായി ഡോറിൽ മുട്ടുന്നു..... അത്.....നല്ല തലവേദന അപ്പോ കുറച്ച് നേരം ശവറിന്റെ ചുവട്ടിൽ നിന്നു...... മ്മ്മ്....ഒക്കെ...താഴേക്ക് വാ ഉമ്മ തിരക്കുന്നു..... മ്മ്മ് ഞാൻ വരാം.....ന്നും പറഞ്ഞു മുടിയൊക്കെ തുവർത്തി ഷാൾ എടുത്തിട്ട് താഴേക്കിറങ്ങി.....ഉമ്മ എന്നെ എല്ലാവർക്കും പരിജയപ്പെടുത്തി കൊടുത്തു....അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഉമ്മ ഒരു ഗ്ലാസ്‌ പാൽ എടുത്തു എന്റെ കയ്യിൽ തന്ന് റൂമിലേക്ക് പോവാൻ പറഞ്ഞു...... ഞാൻ മടിച്ചു മടിച്ചു ഗ്ലാസ് വാങ്ങി റൂമിലേക്ക് നടന്നു......ഡോർ തുറന്നു അകത്തെക്കു കയറിയതും അയാൻ ഉണ്ട് ഫോണിൽ കളിച്ചു ബെഡിൽ കിടക്കുന്നു... എന്നെ കണ്ടതും ചിരിച്ചോണ്ട് എഴുന്നേറ്റിരുന്നു.....ഞാൻ അടുത്ത് ചെന്ന് പാൽ ഗ്ലാസ് നീട്ടി അവൻ അത് വാങ്ങി മുഴുവൻ കുടിച്ചു.... അത് കണ്ടതും ഞാൻ അത്ഭുതത്തോടെ അവനെ നോക്കി.... തന്റെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി......താൻ എന്നെ ഒരു ഭർത്താവ് ആയിട്ട് ഇതു വരെ അംഗീകരിച്ചില്ലാന്നു എനിക്കറിയാം..തന്റെ മനസ്സിൽ ഇപ്പോഴും മർശു ആണ്.

അത് കൊണ്ട് തന്നെ നമുക്കിപ്പോ നല്ല ഫ്രണ്ട്സ് ആയിട്ടിരിക്കാം.... എന്നും പറഞ്ഞു അയാൻ എനിക്ക് നേരെ കൈ നീട്ടിയതും ഞാൻ അവനു തിരിച്ചും കൈ കൊടുത്തു......അത് കണ്ട് അവൻ എനിക്കൊന്ന് ചിരിച്ചു തന്നു.... അപ്പൊ എന്റെ ഫ്രണ്ട് ബെഡിൽ കിടന്നോ ഞാൻ സോഫയിൽ കിടന്നോളാം.. അത് വേണ്ട അയാൻ.ഞാൻ കിടന്നോളാം സോഫയിൽ.... എന്താടോ ഫ്രണ്ടേ താൻ ഇങ്ങനെ......ഞാൻ മിക്കപ്പോഴും ഫയൽസ് ഒക്കെ നോക്കി കഴിയുമ്പോ സോഫയിൽ തന്നെയാ കിടക്കാർ. അത് കൊണ്ട് താൻ ബെഡിൽ തന്നെ കിടന്നോ. ഇല്ലേൽ നിന്റെ ഇക്ക എന്നെ കൊല്ലും... എന്നും പറഞ്ഞു അവൻ ബെഡിൽ നിന്ന് എണീറ്റു സോഫയിൽ പോയി കിടന്നതും ഞാനും അവനൊന്നു ചിരിച്ചു കൊടുത്തു ബെഡിലേക്ക് കിടന്നു..... രാവിലെ നേരത്തെ എണീറ്റു ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞു താഴേക്കിറങ്ങി.... അടുക്കളയിലേക്ക് ചെന്നതും ഉമ്മ ചായക്ക് വെള്ളം വെക്കുവായിരുന്നു....

അസ്സലാമു അലൈക്കും ഉമ്മാ... വ അലൈക്കുമുസ്സലാം...മോൾ എണീറ്റോ.... നീ വൈകിയാണ് എണീക്കാർ എന്നാണല്ലോ മോളേ ഉമ്മ പറഞ്ഞത്.... ഈൗ.....അത് പിന്നെ.....കല്യാണം കഴിഞ്ഞാ പിന്നെ നേരത്തേ എണീക്കണംന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്.... എന്ന് ഞാൻ പറഞ്ഞതും ഉമ്മ പൊട്ടിചിരിച്ചു... മോളിത് അയാന് കൊണ്ട് കൊടുക്ക്.....എണീറ്റാ മുന്നിൽ കോഫി കാണണം.....ന്നും പറഞ്ഞു ഉമ്മ ഒരു കപ്പ്‌ എടുത്തു എന്റെ കയ്യിൽ തന്നതും ഞാൻ അത് വാങ്ങി. അയാൻ എണീക്ക്...... ഗുഡ് മോർണിംഗ് ഫ്രണ്ട്.... മോർണിംഗ് ഒക്കെ അവിടെ നിക്കട്ടേ ഇയാക്ക് നിസ്കാരം ഒന്നും ഇല്ലേ.... വല്ലപ്പോഴും..... ആ.....ബെസ്റ്റ് ടീം..... ഈ.....താനാ കോഫി താ....എന്നും പറഞ്ഞു അവൻ എന്റെ അടുത്ത്ന്ന് കപ്പ് വാങ്ങിയതും ഞാൻ അവനെ തുറുക്കനെ നോക്കി.... ഇങ്ങനെ നോക്കി പേടിപ്പിക്കാതെടോ..... തന്റെ ഈ നോട്ടം കണ്ടിട്ടാവോ മർശു തന്നെ വിട്ട് പോയത് എന്ന് അയാൻ പറഞ്ഞതും എനിക്കെന്തോ വല്ലാതായി....

ഞാൻ താഴേക്ക് നോക്കി കണ്ണു നിറച്ചു. അയ്യോ..... ഞാനൊരു തമാശ പറഞ്ഞതല്ലേ അപ്പോഴേക്കും കരഞ്ഞോ...... മർശുവിനെ ഒരുപ്പാട് ഇഷ്ട്ടായിരുന്നുലെ....... മ്മ്മ്..... ആയിരുന്നു എന്നല്ല ആണ്. നീ പറയുന്നത് പോലെ ഒരിക്കലും നിന്നെ എനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ കഴിയില്ല. ഇക്ക എന്നെ വേണ്ടന്ന് വെച്ചെങ്കിലും എനിക്ക് ഒരിക്കലും അതിന് കഴിയില്ല..... താനിങ്ങനെ ഇമോഷനാവാതെ ഒക്കെ ശരിയാവും... ഒരു കണക്കിന് നോക്കിയാ നമ്മൾ ഒരേ വണ്ടിയിലെ യാത്രക്കാരാ... തന്നെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം. എന്നിട്ട്... എന്നിട്ടെന്താ........ എല്ലാം ഉമ്മാക്ക് അറിയുന്നതാ.എന്നിട്ടും എന്തിനാ ഉമ്മ എന്നെ ഈ വിവാഹത്തിന് നിർബന്ധിച്ചത് എന്നെനിക്കറിയില്ല. നീ നിന്റെ ഉപ്പാക്ക് വേണ്ടി മാത്രമല്ലേ ഞാനുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത്. അത് പോലെ എന്റെ ഉമ്മാന്റെ സന്തോഷത്തിന് വേണ്ടി മാത്രമാ ഞാൻ നീയുമായിട്ടുള്ള കല്യാണത്തിന് സമ്മതിച്ചത്...... അയാൻ ഞാനൊരു കാര്യം പറയട്ടെ. ഉമ്മാക്ക് നിന്നെ കൊണ്ട് വേറെ കല്യാണം കഴിപ്പിച്ചതിൽ നല്ല സങ്കടം ഉണ്ട്.....

ഞാൻ കയറി വന്നപ്പോ ഉമ്മാന്റെ മുഖം ശ്രദ്ധിച്ചതാ....ഒരു മരുമകൾ വന്നു കയറിയതിന്റെ ഒരു സന്തോഷവും ആ മുഖത്ത് ഉണ്ടായിരുന്നില്ല.... ആ.... അത് ചിലപ്പോ നിന്റെ മോന്ത കണ്ടപ്പോ ഉമ്മക്ക് പറ്റി കാണില്ല.....അത്രക്ക് വൃത്തിക്കേടായിരുന്നു ഇന്നലെ നിന്റെ മുഖം..... ന്നും പറഞ്ഞു അവൻ ചിരിച്ചതും.... നന്നായി....ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ.....നിന്റെ മറ്റവളെത്തന്നേ കെട്ടിക്കൂടായിരുന്നോ.... മതിയായിരുന്നു.അവളാണേൽ നിന്നെക്കാൾ എത്രയോ ബെറ്റർ ആയിരുന്നു...... ഒടുക്കത്തേ ഗ്ലാമർ ആയിരുന്നു..... ഓ..... എന്നാ ഐശ്വര്യറായിയുടെ പിക് ഒന്ന് കാണിച്ചേ.... നോക്കട്ടെ... അയ്യടാ അങ്ങനെയിപ്പോ ഇയ്യ് കാണണ്ടാ....... ഓ.... വേണ്ടെങ്കി വേണ്ടാ ഞാൻ പോവാന്നും പറഞ്ഞു റൂം വിട്ടിറങ്ങാൻ നിന്നതും അവൻ ബാക്കിൽ നിന്ന് വിളിച്ചു..... അതേയ് മിന്നു തനിക്ക് നാളെ ഒരു സർപ്രൈസ് ഉണ്ട്....... അതെന്താ...... വെയിറ്റ് മോളേ... ഇപ്പൊ നീ പോയി പണി നോക്കെടി...... മോനെ അയാനെ നിനക്ക് എന്റെ സ്വാഭാവം ശരിക്ക് അറിയില്ല..... വെറുതെ എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടല്ലേ... ന്നും പറഞ്ഞു അവനെ ഒന്ന് പുച്ഛിച്ചു ഞാൻ നേരെ ചെന്നത് ഉപ്പാന്റെ റൂമിലേക്ക് ആയിരുന്നു..

ഉപ്പ അപ്പൊ കണ്ണ് തുറന്നു കിടക്കായിരുന്നു..... ഞാൻ ഉപ്പാന്റെ അടുത്ത് ചെന്നിരുന്ന് ഉപ്പാന്റെ തലയിലൂടെ ഒന്ന് തലോടിയതും ഉപ്പ ഒന്ന് ചിരിച്ചോന്ന് ഒരു ഡൌട്ട്..... ഏയ്‌ തോന്നിയതാവും.... ഉപ്പാനോട് വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.... ഡീ.... നീ എന്റെ ഉപ്പാനെ വെറുപ്പിച്ചു എണീപ്പിക്കോ .... കൊറേ നേരായല്ലോ തുടങ്ങീട്ട് ഇതേത് സീരിയലിലെ കഥയാടി..... നിന്റെ കുഞ്ഞമ്മേടെ നായരത്..... ഒന്ന് പോടാ അയാൻ കോപ്പേ..... നീ പോടീ.... ഉപ്പ നിങ്ങളെ മോന് ഭാര്യയെ ബഹുമാനിക്കാൻ അറിയില്ല..... ഓ...നീ പിന്നെ എന്നെ പൂവിട്ടു പൂജിക്കാണല്ലോ.... കല്യാണം കഴിഞ്ഞിട്ടും നീ എന്നെ പേരല്ലേ വിളിക്കുന്നത്...... അതിന് നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേ അപ്പൊ പേര് മതി.... ഓ.... ഒന്നൂടെ ഉറക്കെ പറ. വീട് മൊത്തം കേൾക്കട്ടെ..... അതിനിപ്പോ ഈ വീട്ടിൽ ആരാ ഉള്ളത്.....ചോദിക്കാൻ മറന്നു... ഇയാൾ ഒറ്റ മോനാണോ.... ആ ഇപ്പോഴേലും നീ ഒന്ന് ചോദിച്ചല്ലോ....ഞാൻ ഒറ്റക്കല്ല. എനിക്ക് താഴേ ഒരാൾ കൂടെ ഉണ്ട്......അവനിപ്പോ വിദേശത്താ..... ഓ...... മക്കളെ ഇവിടെ വന്നിരിക്കാണോ..... വാ ചായ കുടിക്കാം....ന്നും പറഞ്ഞു ഉമ്മ എൻറെ കയ്യിൽ പിടിച്ചു കൊണ്ടോയി.....

. അങ്ങനെ ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചു ഉമ്മാന്റെ കൂടെ ചെറിയ ഓരോ സഹായമൊക്കെ ചെയ്തു കൊടുത്തു ഞാൻ കുളിക്കാൻ വേണ്ടി റൂമിലെക്ക് വിട്ടു...അപ്പൊ അയാൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു... ആരാ മോനെ കാമുകിയാ..... അതേടി....ദേ നിന്നെ വിളിക്കുന്നു എന്നും പറഞ്ഞു അവൻ ഫോൺ എനിക്ക് നേരെ നീട്ടിയതും ഞാൻ ഒരു സംശയത്തോടെ ഫോൺ വാങ്ങി ഹലോ പറഞ്ഞു... ആ മോളേ മിന്നു ഉപ്പയാ..... ന്നു പറഞ്ഞതും ഞാൻ അവനെ ഒന്ന് തുറിച്ചു നോക്കിയപ്പോ അവൻ എനിക്ക് സൈറ്റ് അടിച്ചു കാണിച്ചു.അതിന് പോടാ പട്ടി ന്നും വിളിച്ചു ഞാൻ ഫോൺ കൊണ്ട് ബാൽക്കണിയിൽ പോയിരുന്നു..അവരോടോക്കേ നല്ല സന്തോഷത്തോടെ തന്നെ സംസാരിച്ചു......ശരിക്കും പറഞ്ഞാ ഞാൻ ഇപ്പൊ സന്തോഷവതി തന്നെയാണ്.അയാന്റെ കൂടെ കൂട്ടു കൂടുമ്പോ ഞങ്ങളെ പഴയ കാലത്തിലേക്ക് പോവുന്നത് പോലെ.....

എന്നാലും അവൻ സ്നേഹിച്ച പെൺക്കുട്ടി ആരായിരിക്കും....അപ്പോഴാണ് കയ്യിൽ ഇരിക്കുന്ന ഫോണിലേക്ക് കണ്ണ് പോയത്.......അപ്പൊ ഞാൻ യെസ് എന്നു തുള്ളിച്ചാടി ഫോണിൽ വേഗം ഗാലറി എടുത്തതും അയാൻ വന്നു എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു..... അമ്പടി കള്ളി.... നാക്കിൽ ഫോട്ടോ നോക്കുവാലേ..... പ്ലീസ് അയാൻ അവളെ ഫോട്ടോ ഒന്ന് കാണിച്ചു താ...... ഒന്നൂല്ലെങ്കിലും നമ്മൾ ഫ്രണ്ട്‌സ് അല്ലെ.... അപ്പൊ ഒരു സീക്രെട്ടും പാടില്ല.... എന്നിട്ട് താൻ ഒന്നും മറച്ചു വെക്കുന്നില്ലേ.... എന്ത്..... ഞാൻ...... ഒന്നും മറച്ചു വെക്കുന്നില്ല.... ജാഡയാണെൽ നീ കാണിക്കണ്ട ന്നും പറഞ്ഞു ഞാൻ പോവാൻ നിന്നതും അവൻ എനിക്ക് ഫോൺ നീട്ടിയതും അതിലുള്ള പിക് കണ്ട് ഞാൻ വിശ്വസിക്കാനാവാതെ. ഫോട്ടോയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story