❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 5

enikkay vidhichaval

രചന: SELUNISU

 ഞങ്ങൾ അങ്ങനെ കണ്ണും കണ്ണും നോക്കി കിടക്കുന്ന നേരത്താണ് ആരോ ഡോർ തുറന്നെ. ഞാൻ പെട്ടുന്ന് മനസ്സിലായി........ ഫാസി... അവൻ ഞങ്ങളെ കണ്ടിട്ട് വായും പൊളിച്ചു നോക്കുന്നുണ്ട്..... അവനെ കണ്ടതും എന്താ ചെയ്യണ്ടെന്ന് അറിയുന്നില്ല. പെണ്ണിനെ നോക്കിയപ്പോ അവളൊന്നും അറിഞ്ഞിട്ടില്ല ഇപ്പോഴും എന്റെ മുഖത്തെക്ക് തന്നെ നോക്കി കിടക്ക. ഇതിന് മാത്രം എന്റെ മുഖത്ത് എന്ത് തേങ്ങയാണാവോ..... ഞാൻ പെണ്ണിന്റെ അരയിൽ മെല്ലെ ഒന്ന് ഇക്കിളിയാക്കിയതും പെണ്ണ് ഞെട്ടി എന്നെ നോക്കി.....ഞാൻ അവളോട് ഡോറിന്റെ അവിടേക്കു നോക്കാൻ പറഞ്ഞു...... അവനെ കണ്ട പാടെ പെണ്ണ് എന്നെ അപ്പുറത്തെക്ക് മറിച്ചിട്ടു. എന്നിട്ട് എണീറ്റ്‌ അവന്റെ അടുത്തേക്ക് ചെന്ന് ഫാസിക്ക... എന്താ.... ഇവിടെ.... എന്ത്........ അല്ല...... ഫാസിക്ക എപ്പോ വന്നു...... എന്ന് അവൾ പരുങ്ങികൊണ്ട് ചോദിച്ചു.... ഞാൻ വന്നിട്ട് 24വർഷായി മിന്നൂ...

.എന്തെ നീ അറിഞ്ഞില്ലേ.എങനെ അറിയാനാ...അമ്മാതിരി കിടത്തം ആയിരുന്നല്ലോ... അല്ല എന്തായിരുന്നു ഇതിന് മാത്രം അവന്റെ മുഖത്ത്... അത് പിന്നെ ഫാസിക്ക ഞാൻ ചുമ്മാ..... വെറുതെ... അറിയാതെ.... എന്തുവാടി.....നിന്റെ പരുങലിൽ നിന്ന് തന്നെ ഒക്കെ മനസ്സിലാവുന്നുണ്ട്... സത്യം പറയെടി.... നിനക്ക് അവനെ ഇഷ്ടല്ലേ... അയ്യേ ഫാസിക്കക്ക് വട്ടുണ്ടോ ഇതിനെയൊക്കെ ആര് ഇഷ്ട്ടപെടാനാ... കോന്തൻ നമ്മൾ നോക്കുന്നുണ്ടേൽ അത് നല്ല ഫ്രീക്ക് ചെക്കന്മാരെ ആവും...... ഇതൊരുമാതിരി ക്ലീൻ ഷേവും ആട് നക്കിയ പോലുള്ള മുടിയും.അയ്യേ ബ്ലാ...... അവളങ്ങനെ ഒക്കെ പറയഞ്ഞതും എനിക്ക് ദേഷ്യം കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവിടെ കണ്ട ഒരു പ്ലാസ്റ്റിക്കിന്റെ കുഞ്ഞു ഫ്ലവർ വേസ് എടുത്തു അവൾക് നേരെ എറിഞ്ഞു.അത് കണ്ടതും അവൾ വേഗം അവിടുന്ന് മാറിയതും അത് കൊണ്ടത് ഫാസിക്കാണ്....അവൻ തലയിൽ കൈ വെച്ച് എന്നെ നോക്കി ഒന്ന് ചിരിച്ചു....പിന്നെ ദേ പോണു ചക്ക വെട്ടിയിട്ട പോലെ താഴേക്ക്..അത് കണ്ട് എനിക്കാകെ ടെൻഷൻ ആയതും അവന്റെ അടുത്ത് പോയിരുന്നു അവനെ പിടിച്ചു കുലുക്കി

അപ്പൊ അവൻ പെട്ടന്ന് എണീറ്റിരുന്നു.എന്നിട്ട് എന്നെയും മിന്നൂനെയും മാറി മാറി നോക്കി" വാട്ട്‌ എ ബ്യൂട്ടിഫുൾ പീപ്പിൾ "എന്നും പറഞ്ഞു വീണ്ടും ബോധം കേട്ട പോലെ അവിടെ തന്നെ കിടന്നു.... പടച്ചോനെ ഇവൻ ശരിക്കും വട്ടായോ..... അപ്പൊ മിന്നു കുറച്ചു വെള്ളം എടുത്ത് കുനിഞ്ഞിരുന്ന് അവന്റെ മുഖത്തെക്ക് വെള്ളം ഒഴിക്കാൻ നിന്നതും ഞാൻ അവളെ കയ്യിൽ നിന്നും വെള്ളം തട്ടിപ്പറിച്ചു....എന്നിട്ട് അവളോട് എണീക്കെടി.....എന്ന് അലറിയതും അവൾ പേടിച്ചു പെട്ടന്ന് എണീറ്റു. ഞാൻ വെള്ളം അവിടെ വെച്ച് അവളെ അടുത്തേക് ചെല്ലും തോറും അവൾ പേടിച്ച് ബാക്കിലോട്ട് പോയികൊണ്ടിരുന്നു.. ലാസ്റ്റ് അവിടെയുള്ള ഷെൽഫിൽ തട്ടി നിന്നതും ഞാൻ അവളെ അടുത്ത് പോയി അവളുടെ ഇരു സൈഡിലും കൈ വെച്ച് ലോക്കാക്കി... ആരെ കാണിക്കാനാടി നീ നിന്റെ ഡ്രെസ്സിന്റെ നെക്ക് ഇങ്ങനെ ഇറക്കിയിരിക്കുന്നെ. ഇന്ന് കാന്റീനിൽ വെച്ച് നീ ഷാനുനെ എണീപ്പിച്ചപ്പോ പോലും നീ അത് ശ്രദ്ധിച്ചോ.... അപ്പൊഴേ നിനക്കിട്ട് ഒന്ന് പൊട്ടിക്കാൻ കൈ തരിച്ചതാ പിന്നെ അറിയാതെ പറ്റിയതാവും ന്ന് കരുതി വേണ്ടാന്ന് വെച്ചു...

ഇപ്പൊ ദേ ഈ ഡ്രസും ഇങ്ങനെ.മര്യാദക്ക് നാളെ മുതൽ പുറത്തിറങ്ങുംബോ സ്കാഫ് ചെയ്തു പോയാ മതി ഇല്ലേൽ നിന്റെ മുട്ട് കാൽ ഞാൻ തല്ലിയൊടിക്കും..... അത് ഇയാൾ മാത്രം തീരുമാനിച്ചാ മതിയോ.. ഞാൻ എങനെ പുറത്തിറങ്ങണംന്ന് എനിക്കറിയാ... പറയുന്ന കേട്ടാൽ തോന്നും ഞാൻ ഇയാളെ കെട്ടിയോളാന്ന്..... ആ ആണല്ലോ.. വൈകാതെ നിന്നേ ഞാൻ എന്റെ കെട്ടിയോളാക്കും...അപ്പോഴേക്കും ഇതൊക്കെ പഠിപ്പിച്ചു വെച്ചാൽ ടൈം വേസ്റ്റ് ആവില്ലല്ലോ.... എന്ന് ഞാൻ പറഞ്ഞതും അവൾ അതിന് തലയാട്ടി പിന്നെ എന്ത് എന്ന് ചോദിച്ചു അലറിയതും ഞാൻ അവളെ വായ പൊത്തി പിടിച്ചു.... എന്തിനാടി ഇങ്ങനെ കാറുന്നേ.... ഞാൻ പറഞ്ഞത് സത്യ എനിക്കിഷ്ട്ടായി നിന്നേ... അത് കൊണ്ട് മോൾ ഇക്ക പറഞ്ഞത് അനുസരിക്കാൻ നോക്ക്ട്ടൊ എന്നും പറഞ്ഞു ഞാൻ കൈ മാറ്റിയതും അവളുണ്ട് എന്നെ കണ്ണും മിഴിച്ച് നോക്കുന്നു.....ഞാൻ അവളെ കയ്യിൽ ഒന്ന് പിച്ചിയതും അവൾ ബോധം വന്ന പോലെ എന്നെ ഒരൊറ്റ തള്ളായിരുന്നു..ഞാൻ ഒരടി പുറകിലേക്ക് നീങ്ങിയെങ്കിലും പിന്നെ ബാലൻസ് ചെയ്തു നിന്നു....

അയ്യടാ...അതിന് ഇയാൾക്ക് മാത്രം മതിയോ ഇഷ്ട്ടം എനിക്കും കൂടെ തോന്നണ്ടെ...എനിക്ക് കട്ട തടിയൊക്കെ ഉള്ള.... ചെക്കൻ മാരെയാ ഇഷ്ട്ടം....അതൊക്കെ ഉള്ളോരേ ഞാൻ സ്നേഹിക്കു... നിർത്തെടി....എന്നിട്ട് എന്തിനാ നിനക്ക് പുഴുങ്ങി തിന്നാനോ.. അവളെ കോപ്പിലെ ഒരു കട്ടത്താഡീo ഫ്രീക്കും ഇനിയാ കാര്യം മിണ്ടിയാ നിന്റെ മോന്തയുടെ ഷേപ്പ് ഞാൻ മാറ്റും.... . ഓ...പിന്നെ ഇയാൾ തല്ലാൻ വരുമ്പോ ഞാൻ ഇങ്ങനെ നിന്ന് തരാം...ഞാൻ ഇനീം പറയും ഇയാൾ എന്ത് ചെയ്യും..മാഷാണ് പോലും... അതിന് ആര് പറഞ്ഞു നിന്നേ തല്ലുംന്ന്.....എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്കിട്ടു എന്നിട്ട് കൈ രണ്ടും അവളെ മുഖത്ത് വെച്ച് അവളെ കവിളിൽ നല്ലോരു കടി കൊടുത്തു.....ഇങ്ങനെ ഷേപ്പ് മാറ്റുംന്നാ പറഞ്ഞെ... വേദന കൊണ്ട് അവൾ അലറിയതും പെട്ടന്ന് ഫാസി ഞെട്ടി എണീറ്റു..... എന്താ.. എന്താ മിന്നൂ നീ എന്തിനാ അലറിയെ.... അത് അവൾ ഒരു പാറ്റയെ കണ്ട് അലറിയതാ.... അല്ലാ നിനക്ക് ബോധം വന്നോ.... കുറച്ചു കൂടെ കഴിഞ്ഞിട്ട് വന്നാ മതിയായിരുന്നു ഇവിടെ കുറച്ചൂടെ പഠിപ്പിക്കാൻ ഉണ്ടായിരുന്നു ..... എന്നും പറഞ്ഞു ഞാൻ മിന്നൂനെ നോക്കിയതും അവൾ ഉണ്ട് കവിളിൽ കൈ വെച്ച് പല്ലിറുബി നോക്കുന്നു.....

ഇതൊക്കെ കണ്ട് ഫാസി ഡാ... ന്നും വിളിച്ചു എന്റെ അടുത്തേക്ക് വരാൻ നിന്നതും ഡോർ തുറന്ന് ആരോ അകത്തേക്ക് വന്നു.... അപ്പൊ തന്നെ മിന്നൂ ഇക്കാന്നും പറഞ്ഞു അടുത്തേക് ചെന്നതും അതവളുടെ ബ്രദർ ആണെന്ന് മനസ്സിലായി..... തന്നേയുമല്ല അവളെ ചെറിയൊരു കട്ടും ഉണ്ട്.... ഞാൻ അവന്റെ അടുത്ത് ചെന്ന് അവനു കൈ കൊടുത്തു.. ഹായ് ഐ ആം മർഷാദ്...മിന്നൂന്റെ ക്ലാസ്സ്‌ സാർ ആണ്.... ഓ...ഞാൻ ഫെബിൻ....ഇവളെ ബ്രദർ ആണ്... ഇവളെ കാണാഞ്ഞിട്ട് തിരക്കി ഇറങ്ങിയതാ.. അല്ല ഇയാൾ എന്താ എന്നിട്ട് ഇവിടെ... ഇത് ഞങ്ങടെ ഷോപ്പാ കോളേജ് കഴിഞ്ഞപ്പോ ചുമ്മാ ഒന്ന് ഇറങ്ങിയതാ...അപ്പോയാ ഇവളെ ഇവിടെ കണ്ടേ. ഓ ... സാദിക്കാന്റെ മോൻ ആണോ ഉപ്പാനെ എനിക്ക് നേരത്തെ അറിയാം. ഞാൻ ഇടക്കൊക്കെ ഇങ്ങോട്ട് വരാറുണ്ട്...ഞാനൊരു ഡോക്ടർ ആയോണ്ട് ഉപ്പ ഇടക്ക് അങ്ങോട്ടും വിസിറ്റ് ചെയ്യാറുണ്ട് ..അല്ല അതാരാ...എന്ന് ഫാസിയെ ചൂണ്ടികാട്ടി ചോദിച്ചതും അവൻ തന്നെ വന്നു അവനെ പരിജയപെടുത്തി..അങ്ങനെ ഞങ്ങൾ കുറച്ചു നേരം അവിടിരുന്നു സംസാരിച്ചു....

എടക്ക് ഫെബിന്റെ ഫോൺ റിങ് ചെയ്തപ്പോ അവൻ ഇപ്പൊ വരാം ന്നും പറഞ്ഞു കാൾ കട്ടാക്കി.....എന്നിട്ട് ഞങ്ങളോട്.... അപ്പൊ ഓക്കേന്നാ .. ഉപ്പ വിളിക്കുന്നുണ്ട്.. ഞങ്ങൾ പോട്ടെ.....പിന്നെ കാണാം.ദാ....ഇതെന്റെ കാർഡ് ആണ്.....നൈറ്റ്‌ വിളിക്ക്...ഓക്കേ ബൈ എന്നും പറഞ്ഞു അവൻ മിന്നൂനേം കൂട്ടി പോയി...ഞാനും ഫാസിയും അവരെ പുറകെ തന്നെ വെച്ചു പിടിച്ചു....അപ്പൊ അവിടെ അവളെ ഫാമിലി എല്ലാരും ഉണ്ട്.... ഫെബി ഞങ്ങളെ കണ്ടതും അങ്ങോട്ട് വിളിച്ചു.... അവളെ ഫാമിലിയെ പരിജയപെടുത്തി തന്നു..അങ്ങനെ ഫാസി അവരോട് ചളി അടിക്കുന്ന ടൈമിൽ ഞാൻ മെല്ലെ മിന്നൂന്റെ അടുത്തേക്ക് നീങ്ങി നിന്നു.. അപ്പൊ ഇക്ക പറഞ്ഞത് മറക്കണ്ട നാളെ വരുമ്പോ ഫുൾ ക്ലിയർ ആയിരിക്കണം അല്ലേൽ ഇപ്പൊ കവിളത്തു തന്നത് ഞാൻ ദേ ഇവിടെ തരുംന്നും പറഞ്ഞു എന്റെ ചുണ്ടിൽ ഒന്ന് കൈ മുട്ടിച്ചു.. അത് കണ്ടതും അവൾ ചുണ്ട് ഉള്ളിലേക്ക് ആക്കി പിടിച്ചു വേഗം അവളെ ഇത്താന്റെ അടുത്ത് പോയി നിന്ന്.. അങ്ങനെ അവർ പോവാന്ന് പറഞ്ഞു പോയി...

കാറിൽ കയറിയതും പെണ്ണ് എന്നെ ഒന്ന് തിരിഞ്ഞ് നോക്കിയതും ഞാനവൾക്ക് സൈറ്റ് അടിച്ചു കൊടുത്തു അതിനവൾ പോടാ പട്ടിന്ന് പറഞ്ഞു വണ്ടീടെ ഗ്ലാസ്‌ കയറ്റി. അത് കണ്ടതും ഞാൻ ഒന്ന് ചിരിച്ചു തിരിഞ്ഞതും ഉപ്പയും ഫാസിയും ഉണ്ട് കയ്യും കെട്ടി എന്നെ നോക്കി നില്ക്കുന്നു... അപ്പൊ അതാണ് എന്റെ മോന്റെ സുലൈമാനി അല്ലെ...... എന്ന് ഉപ്പ പറഞ്ഞതും എന്ത് മറുപടി പറയണം ന്ന് അറിയാതെ കുഴങ്ങി... ഏയ്‌ അങ്ങനൊന്നും ഇല്ലുപ്പാ അത് എന്റെ ക്ലാസ്സിലെ കുട്ടിയാ.... മോനെ..... വീണിടത്തു നിന്ന് കിടന്ന് ഉരുളല്ലേ.....നിന്റെ പ്രായം കഴിഞ്ഞിട്ട് തന്നെയാ ഞാനും ഇത് വരെ എത്തിയെ അതോണ്ട് മോൻ കള്ളം പറയണ്ട. ഞാൻ കണ്ടു നീ അവളോട് കാണിക്കുന്ന ഗോഷ്ട്ടികൾ ഒക്കെ.നല്ല കുട്ടിയാടാ അവൾ ഉപ്പാക്ക് പെരുത്ത് ഇഷ്ട്ടായി..നിന്റെ ഉമ്മക്കും അവളെ ഇഷ്ട്ടാവും..എന്റെ മോൻ ധൈര്യമായിട്ട് മുന്നോട്ട് പോടാ.... അതിന് ഉപ്പാ അവൾക്ക് എന്നെ ഇഷ്ട്ടാവണ്ടെ..... ഡാ....അവൾക് നിന്നേ ഇഷ്ടാ.നീ അവരോട് സംസാരിച്ചപ്പോഴൊക്കെ അവളുടെ നിന്നേ നോക്കിയുള്ള പുഞ്ചിരി ഞാൻ കണ്ടു....

പിന്നെ പെണ്ണല്ലേ വർഗം.നമ്മൾ പുറകെ നടക്കും തോറും അവർക്ക് ജാടയും കൂടും.. നിന്റെ ഉമ്മാനെ തന്നെ എന്തോരം കഷ്ടപെട്ടിട്ടാ ഞാൻ സ്വന്തമാക്കി എന്ന് അറിയോ. അതോണ്ട് മോൻ അവളെ പുറകെ നടന്നു നോക്ക് .. വല്ല ടിപ്പ്സും വേണേൽ എന്നോട് ചോദിച്ചാ മതി...... ആഹാ ബെസ്റ്റ്. ഉപ്പമാരായാൽ ഇങ്ങനെ വേണം. മകന് പ്രേമിക്കാൻ ടിപ്സ് വരെ പറഞ്ഞു കൊടുക്കാന്ന്..... നിന്റെ ഒക്കെ ഒരു ഭാഗ്യം എന്ന് ഫാസി എന്റെ തോളിൽ കയ്യിട്ട് പറഞ്ഞു.... ഹഹഹ.... ഡാ ഫാസി മോനെ ഉപ്പമാരായാൽ മക്കൾക്ക് അവരുടെ എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കണം.....അല്ലാണ്ട് അവരെ നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ വേണ്ടി ബലിയാടാക്കാൻ ഉള്ളതല്ല.... എന്റെ ആഗ്രഹം ഇവനെ ഒരു ഐ പി എസ് ആക്കണം എന്നായിരുന്നു. അവനോട്‌ ചോദിച്ചപ്പോ കുട്ടികളെ പഠിപ്പിക്കാനാ അവനാഗ്രഹം എന്നാ. അതോണ്ട് അവൻ പഠിച്ചു ഒരു ലെക്ക്ച്ചർ ആയി.അതിൽ എനിക്ക് സന്തോഷമേ ഒള്ളൂ..... ഒരു കാര്യവും മക്കളെ മേൽ അടിച്ചേൽപ്പിക്കുന്നത് എനിക്കിഷ്മല്ല. അവർ അവരുടെ ഇഷ്ട്ടത്തിനു ജീവിക്കട്ടെ. അവർ നല്ലതേ ചെയ്യൂ എന്ന് എനിക്കറിയാ..... ഐവ കണ്ടോടാ ഫാസി ഇതാണ് ന്റുപ്പാ... ഇങ്ങനത്തെ ഒന്നിനെ വേറേ എവിടേലും മഷിയിട്ട് നോക്കിയാ പോലും കിട്ടൂല....

ഉപ്പ ഇങ്ങൾ മാസാണ് എന്നും പറഞു ഞാൻ ഉപ്പാനെ കെട്ടിപ്പിടിച്ചു..... ഓ... നിങ്ങളെ സ്നേഹം കണ്ടാ തോന്നും നിങ്ങൾ മാത്രമേ ഇങ്ങനെ ഒള്ളൂന്ന്.... എന്റെ വീട്ടിലും ഇങ്ങനെ തന്നെയാ.... അത് ശരിയാ ഉപ്പ ഇവൻ ഇന്നാൾ ഏതോ ഒരു പെൺകുട്ടിക്ക് ലെറ്റർ കൊടുത്തു എന്നും പറഞ്ഞാ ഇവനെ ഇവന്റെ ഉപ്പ കെട്ടിയിട്ട് തല്ലിയെ.... ഈൗ....നീ അത് മറന്നിട്ടില്ലല്ലേ.... ബാ നമുക്ക് പോണ്ടേ... നേരം വൈകി..... ഹിഹി.... ആ ആയ്കോട്ടെ പോവാ..... ഉപ്പാ എന്നാ ഞങ്ങളിറങ്ങി.. പിന്നേയ് കണക് ഞാൻ നോക്കീട്ടില്ല... ഉപ്പ വരുമ്പോ അതെടുത്തു വന്നാ മതി ഞാൻ ഇന്ന് തന്നെ ക്ലിയർ ആക്കികോളാം..... ആാാാ.. വിട്ടോ വിട്ടോ ഞാൻ കൊടുന്നോളാം.... അങ്ങനെ ഉപ്പാനോട് പറഞ്ഞു ഞങ്ങൾ നേരെ.... ബിച്ചിലേക്ക് പോയി.. ഇത് എന്നും ഉള്ളതാ... കോളേജ് കഴിഞ്ഞ് വന്നാ രണ്ടും കൂടെ ഇങ്ങോട്ട് പോരും എന്നിട്ട് ഞാൻ ഇവിടെ തിരയും അവൻ കണ്ട പെൺപിള്ളേരെ വായി നോക്കിയും ഇരിക്കും... പിന്നെ അസ്തമയം കണ്ടെ ഞങ്ങൾ മടങ്ങാറൊള്ളു.... കടലിന്റെ മടിതട്ടിലേക്ക് സൂര്യൻ ആഴ്ന്നിറങ്ങുന്നതും കടൽ രണ്ടും കയ്യും നീട്ടി സൂര്യനെ സ്വീകരിക്കുന്നതും കാണുമ്പോ ..... ഒരു പ്രേത്യേക ഫീൽ ആണ്...... അങ്ങനെ കടലിന്റെ ഭംഗിയും നോക്കി നിക്കുമ്പോഴാണ് ഫാസി എന്നെ പിടിച്ചു തള്ളിയത്..

ഞാൻ നേരെ വെള്ളത്തിൽ ചെന്ന് വീണു.... അവനെ നോക്കി പല്ലിറുമ്പി ഡാ.... എന്നും വിളിച്ചതും അവൻ അവിടുന്ന് ഓടി.... ഞാൻ വിടുവോ അവിടുന്ന് എണീറ്റ്‌ അവന്റെ പിന്നാലെ വെച്ച് പിടിച്ചു.... ഓടി ഓടി തളർന്നപ്പോ ഞങ്ങൾ രണ്ടും ഒരു പാറയുടെ മുകളിൽ പോയി ഇരുന്നു.... എന്നിട്ട് പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു... അതിനിടയിൽ ഫാസി പറഞ്ഞ കാര്യം കേട്ട് പെട്ടന്ന് തന്നെ എന്റെ ചിരി നിന്നു...... ഡാ പട്ടി..... അപ്പൊ ബോധം പോയത് നിന്റെ ആക്ടിങ് ആയിരുന്നുലെ... അതേലോ.... നിന്റെ മനസ്സിൽ ഉള്ളത് ഞാൻ എത്ര ചോദിച്ചിട്ടും നീ പറഞ്ഞില്ലല്ലോ.... അപ്പൊ ചെറിയൊരു ആക്ട് ആവാന്ന് കരുതി.... നീ അവളെ പേടിപ്പിക്കുന്നതും പീഡിപ്പിക്കുന്നതും ഒക്കെ ഞാൻ കണ്ടു..... എന്നാലും കുറച്ചു മെല്ലെ കടിക്കായിരുന്നു.... ഡാ..... തെണ്ടി....... നിന്നേ ഇന്ന് ഞാൻ.... എന്നും പറഞ്ഞു അവനു കണക്കിന് കൊടുത്തു... ലാസ്റ്റ് അവൻ മോങ്ങാൻ തുടങ്ങിയതും ഞാൻ അവനെ വിട്ടു.... നിന്റെ ഈ ഒളിഞ്ഞു നോട്ടം ഒന്ന് നിർത്തികൂടെ ഡാ തെണ്ടി.... സോറി മോനെ.... അതൊക്കെ ശീലമായിപോയി.ഇനി മാറ്റാൻ പറ്റൂല...

നിങ്ങളെ ഫസ്റ്റ് നൈറ്റ്‌ വരെ ഞാൻ ഒളിഞ്ഞു നോക്കും നീ കണ്ടോ.... ആഹാ.... നീ തന്നെയാടാ അസ്സൽ മലയാളി.... ഓ... നിന്നേയൊക്കെ സഹിക്കുന്ന എന്നെ സമ്മതിക്കണം.... ഡാ.... അത് വിട്... നീ എനിക്കൊരു ഹെല്പ് ചെയ്യോ..... ഷാനുനെ വളക്കാൻ കൂടെ നിക്കോന്നല്ലേ... ആ.... അത് നിനക്ക് എങനെ മനസ്സിലായി..... നീ അവളെ കണ്ടപ്പോ തന്നെ നോക്കി ചോര ഊറ്റുന്നത് ഞാൻ കണ്ടായിരുന്നു.. ഹിഹിഹി.. ആണല്ലേ.. അപ്പൊ എങനെ അവരെ നമുക്ക് അങ്ങ് വളക്കാലെ ഓക്കേ അല്ലെ... ഡബിൾ ഓക്കേ മുത്തേ...... അതും പറഞ്ഞു ഞാൻ അവനു കൈ കൊടുത്ത്. പിന്നെ അവിടുന്ന് നേരെ വീട്ടിലോട്ട് വിട്ടു........ ----------------------------------- വീട്ടിൽ എത്തി വണ്ടിയിൽ നിന്ന് ഇറങ്ങി ആരേം നോക്കാതെ റൂമിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു അവിടെ ചെന്ന് ഷാൾ മാറ്റി കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. ആ കോന്തൻ കടിച്ച ഭാഗത്ത്‌ ചെറുതായിട്ടാണെലും ചുവന്നു കിടപ്പുണ്ട്.... ഞാൻ ആ ഭാഗത്ത് കൈ വെച്ച് അവിടെ നടന്നതോക്കെ ആലോചിച്ചു.... അവൻ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോ എന്തോ വയറിൽകൂടെ എന്തോ പാസ്സ് ചെയ്ത പോലെ.... ശരിക്കും ഡ്രെസ്സിന്റെ കാര്യമൊക്കെ അവൻ എടുത്ത് പറഞ്ഞപ്പോ അവനോട് എതിർത്തു പറഞ്ഞെങ്കിലും ഉള്ളിൽ ഒരുപ്പാട് സന്തോഷം ആയിരുന്നു..

കാരണം എന്നെ അത്രക് കെയർ ഉള്ളത് കൊണ്ടാണല്ലോ അവൻ അങ്ങനൊക്കെ പറഞ്ഞത് ഓരോന്ന് ആലോചിച്ചു ചിരിക്കുമ്പോഴാണ് ഇത്ത റൂമിലേക്ക് കയറി വന്നേ. ഞാൻ പെട്ടന്ന് മുഖത്ത് നിന്ന് കൈ എടുത്ത് മാറ്റി അവളെ നോക്കി ഒന്ന് ചിരിച്ചു.... എന്താ മിന്നൂ പതിവില്ലാതെ കണ്ണാടിയിൽ നോക്കി ഒരു ചിരിയൊക്കെ...... എപ്പോ ഞാൻ ചിരിച്ചോന്നും ഇല്ലാ.... ഇത്തക്ക് തോന്നിയതാവും..... ഓഹോ... അങ്ങനെ ആണോ എന്നാ ഓക്കേ. അല്ല നിന്റെ കവിൾ എന്താ ചുവന്ന് കിടക്കുന്നെ നോക്കട്ടെ..... അത് ഒന്നൂല്ല എന്റിത്താ.... അതൊരു ഉറുമ്പ് കടിച്ചതാ..... ഏതുറുമ്പാടി നമ്മൾ സൂപ്പർ മാർക്കറ്റിൽ കണ്ട ആ സാർ ഉറുമ്പോ... എന്ന് ഇത്ത ചോദിച്ചതും ഞാൻ ഞെട്ടി. അത്.... ഇത്തക്ക് എങനെ മനസ്സിലായി. ഹിഹി... അപ്പൊ ആണല്ലേ..... ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ... അവനു നിന്റെ മേലുള്ള നോട്ടവും നിപ്പും ഒക്കെ കണ്ടിട്ട് എനിക്കൊരു ഡൌട്ട് തോന്നി. ഞാൻ അവിടുന്ന് തന്നെ നിന്റെ കവിളിൽ ഈ പാട് കണ്ടതാ.... ഇപ്പൊ ഒക്കെ ക്ലിയർ ആയി.... എന്താടി ലവ് ആണോ..... മ്മ്മ്..... ചെറുതായിട്ട്... അതെന്താടി ചെറുതായിട്ട്....

അതങ്ങനെയാ. ഇത്ത ഒന്ന് പോയെ..... എനിക്ക് നാണം വരുന്നു... നാണോ... നിനക്കോ.. നിനക്ക് ആ പറഞ്ഞ സാധനം ഒക്കെ ഉണ്ടോടി....മോളെ ഇത്ത ഒരു കാര്യം പറയാം....സ്നേഹിക്കുന്നതിന് ഇത്ത എതിരല്ല ബട്ട്‌ അത് ആ ആളെ പൂർണമായും മനസ്സിലാക്കിയിട്ടാവണം അവനെ കണ്ടിട്ട് നല്ല പയ്യൻ തന്നെയാ.. ഏതായാലും മോൾക് നല്ല മാച്ച് ആണുട്ടോ.... എന്നും പറഞ്ഞു ഇത്ത എന്റെ കവിളിൽ പിച്ചിയതും ഞാൻ ആ.... ന്ന് പറഞ്ഞു അലറി... അവൻ കടിച്ച കവിളിലാ ഇത്ത നുള്ളിയെ.... അയ്യോ.... സോറി മിന്നൂ ഞാൻ ശ്രദ്ധിച്ചില്ല. നിനക്ക് വേദനിച്ചുലെ. അല്ല എന്തിനാ അവൻ ഈ സമ്മാനം തന്നെ... എന്ന് ഇത്ത ചോദിച്ചതും ഞാൻ അവൾക് ഒക്കെ പറഞ്ഞു കൊടുത്തു.... അത് കേട്ട് ഇത്ത പൊട്ടിചിരിച്ചതും ഞാൻ അവളെ രൂക്ഷമായി നോക്കി... അപ്പൊ അവൾ ചിരി നിർത്തി. അത് നന്നായി അല്ലേലും അത് നിനക്ക് വേണം ഞങ്ങളൊക്കെ എത്ര പറഞ്ഞതാ നിന്നോട് ആ കാര്യം നീ കേട്ടോ... ഏതായാലും അവൻ ആള് പൊളിയാ.....

എന്നിട്ട് മോൾ നാളെ സ്കാഫ് ചെയ്യോ.... പിന്നെ......ഞാൻ അവൻ പറയുന്നത് കേൾക്കാൻ നിക്കല്ലേ എന്റെ പട്ടി ചെയ്യും.... ആ നമുക്ക് നോക്കാം..... ഇപ്പൊ എന്റെ മോൾ ഉറങ്ങിക്കോ..... ഗുഡ് നൈറ്റ്‌... അങ്ങനെ അവൾ പോയതും ഞാൻ ഡ്രസ്സ്‌ പോലും മാറ്റാതെ ബെഡിലേക്ക് ഒറ്റ വീഴ്ച്ചയായിരുന്നു...കവിളിൽ കൈ വെച്ച് അവനേം ആലോചിച് എപ്പോഴോ ഉറങ്ങി പോയി...... രാവിലെ ഉമ്മാന്റെ അലാറം കേട്ട് തന്നെ എണീറ്റു.നിസ്കാരം ഒക്കെ കഴിഞ്ഞ് അടുക്കളയിൽ ചെന്ന് ഉമ്മാനെ കുറെ വട്ട് കളിപ്പിച്ചു... പിന്നെ കോളേജിൽ പോവാൻ ടൈം ആയപ്പോ റൂമിലേക്ക് വിട്ടു ഡ്രസ്സ്‌ ഒക്കെ ഇട്ട് കണ്ണാടിക്ക് മുന്നിൽ പോയി ഒരുക്കമൊക്കെ കഴിഞ്ഞ് ഷാൾ തലയിൽ ഇടാൻ നോക്കിയതും പെട്ടന്ന് ഇന്നലെ നടന്നതൊക്കെ ഓർമവന്നു.... ഇനി സ്കാഫ് ചെയ്തില്ലേൽ അവൻ പറഞ്ഞത് പോലെ ചെയ്യോ.... വെറുതെ എന്തിനാ പണി ഇരന്നു വാങ്ങുന്നെലെ അങ്ങനെ നമ്മൾ ഒക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങിയതും എല്ലാവരും അവിടെ ഹാജർ ആണ്. എന്നെ കണ്ടതും പെട്ടന്ന് എല്ലാവരും എണീറ്റ്‌ നിന്നു................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story