❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 50

enikkay vidhichaval

രചന: SELUNISU

 അവൻ എനിക്ക് ഫോൺ നീട്ടിയതും അതിലുള്ള പിക് കണ്ട് ഞാൻ വിശ്വസിക്കാനാവാതെ. ഫോട്ടോയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി........ സാനി....ഇവൾ എങ്ങനെ.... അയാൻ ഇത്..... ഇവൾക്ക് നിന്നെ ഇഷ്ട്ടാണോ.... അതേലോ.....അവളും ഞാനും ഒരു രണ്ട് മൂന്ന് മാസായിട്ട് മുടിഞ്ഞ പ്രേമത്തിലാ.....ന്ന് അവൻ പറഞ്ഞതും എനിക്ക് ആകെ കൺഫ്യൂഷൻ ആയി.അപ്പൊ ഇവനാണോ അവളുടെ കാളർ. പക്ഷേ അവര് തമ്മിൽ കണ്ടിട്ടില്ലല്ലോ അപ്പൊ പിന്നെ എങനെ. ശോ ആകെ കുറച്ച് സമാദാനം ബാക്കി ഉണ്ടായിരുന്നു അത് പോയി കിട്ടി.... എന്തോന്നാടി ഇത്ര ആലോചിക്കാൻ. സാനി എന്റെ ഫ്രണ്ടാ.... അറിയാം... ഏ..... അറിയോ.... നിനക്ക് ചെവിയും കേൾക്കില്ലേ... നിങ്ങൾ തമ്മിൽ ഫ്രണ്ട്സ് ആണെന്ന് എനിക്കറിയാം... അത്കൊണ്ടല്ലേ അന്ന് ആക്‌സിഡന്റ് ആയന്ന് ഞാൻ നിങ്ങളോട് നല്ല രീതിയിൽ പെരുമാറിയത്. ഇല്ലേൽ ഹോൺ അടിക്കാതെ വളവ് തിരിഞ്ഞ നിന്റെ കാരണക്കുറ്റി നോക്കി ഒന്ന് തന്നേനെ..... ഓ.... പിന്നെ നീ അന്ന് ഓവർ സ്പീഡിൽ വന്നിട്ടല്ലേ....

അവന്റെ ഒടുക്കത്തെ ഒരു മീറ്റിങ്... നീ പോടീ.... നീ പോടാ.... ഡീ..... നിർത്തി.....ഞാൻ സുല്ല്.... അപ്പൊ സാനിക്ക് അറിയോ നമ്മളെ കല്യാണം കഴിഞ്ഞത്.... മ്മ്മ് അറിയാം..... എന്നിട്ട്..... എന്നിട്ടെന്താ.....അവൾ ഒരിക്കലും എന്നെ വിട്ട് പോവില്ലന്നൊക്കെ പറഞ്ഞു കുറെ കരഞ്ഞു...... അപ്പോ നമ്മളെ കല്യാണം കഴിഞ്ഞിട്ട് എന്നോടുള്ള ദേഷ്യത്തിൽ ആവോ എനിക്ക് വിളിക്കാത്തേ.... അതെനിക്കറിയില്ല.... ഞാൻ ഇപ്പോഴും അവൾക്ക് വിളിക്കാറുണ്ട്... അപ്പൊ അവളെ കാളറോ..... എന്താ പറഞ്ഞേ.... ഏയ്‌ ഒന്നൂല്ല.അവളിതൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല.അത് ആലോജിച്ചതാ ... ന്നും പറഞ്ഞു മനസ്സിൽ ഒരുപ്പാട് സംശയങ്ങളുമായി ഞാൻ റൂമിലേക്ക് വിട്ടു..... എന്ത് കൊണ്ടാ അവൾ അയാനെ സ്നേഹിച്ചത്.അപ്പൊ അവളെ കാളറെയാ അവൾക്ക് ഇഷ്ട്ടംന്ന് പറഞ്ഞിട്ട്.എല്ലാം അന്ന് എന്നോട് പറഞ്ഞ അവൾ അയാന്റെ കാര്യം മാത്രം എന്തിനാ ഒളിച്ചു വെച്ചത്.....എന്നോട് പറയാത്ത ഒരുപ്പാട് കാര്യങ്ങൾ ഇപ്പോഴും അവളെ മനസ്സിൽ ഉണ്ട്..... അയാൻ വഴി അവളെ

കണ്ട് പിടിക്കാം.....മുർഷി എവിടെ ഉണ്ടെന്ന് അവൾക്കറിയാതിരിക്കില്ല.എത്രയും പെട്ടന്ന് ഇക്കാനെയും അവളെയും ഒരുമിപ്പിക്കണം....അത് കഴിഞ്ഞ് അയാനെയും സാനിയേയും.ഞാൻ കാരണം അവരെ ലൈഫ് തകരാൻ പാടില്ല......ഓരോന്ന് മനസ്സിൽ കരുതി ഞാൻ ഫ്രഷ് ആവാൻ കയറി...... അയാൻ അവളെ മനസ്സിൽ ഇപ്പൊ ഒരുപ്പാട് സംശയങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. അവൾക്ക് മാത്രമല്ല നിങ്ങൾക്കും.എല്ലാം എല്ലാവർക്കും മനസ്സിലാവും അത് വരെ വെയ്റ്റിംങ്ങേ.... മിന്നൂന്റെ വീട്ടുക്കാരോട് ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞതാ. പക്ഷേ അവർ പിന്നെ ഒരിക്കൽ ആക്കാന്നും പറഞ്ഞു ഒഴിഞ്ഞു മാറി..... നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം. അല്ലെങ്കിൽ ഒക്കെ തകിടം മറിയും.....വീട്ടിലിരുന്നിട്ടാണേൽ ഫുൾ ബോറിങ്.. കുറച്ച് നേരമൊക്കെ ഫോണിൽ കളിച്ചു കിടന്നു പിന്നെ പുറത്ത് പോവാന്ന് കരുതി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് താഴേക്കിറങ്ങിയതും മിന്നു ഉണ്ട് കൊച്ചു ടീവിയും കണ്ടിരിക്കുന്നു.... പടച്ചോനെ ഇതിന് ഫുൾ ഇല്ലേ...... ഞാൻ പോയി അവളെ മുന്നിൽ കയ്യും കെട്ടി നിന്നു..... ഓ.... നശിപ്പിച്ചു.

അങ്ങോട്ട് മാറി നിക്ക് ബാലവീർ ദുഷ്ട്ട ദേവതയെ എന്താ ചെയ്യുന്നതെന്ന് നോക്കട്ടെ...... അയ്യേ....നീ ഇത്രക്ക് കൊച്ചു കുട്ടിയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല....ആ മർശു രക്ഷപ്പെട്ടു....ഞാൻ കഷ്ട്ടപ്പെട്ടു.... നന്നായി.......ഇയാൾ ഇന്നലെ മുതൽ പറയുന്നുണ്ടല്ലോ ഇത്...ഞാൻ എന്നെ കെട്ട് കെട്ട് എന്ന് പറഞ്ഞു ഇയാളെ പിന്നാലെ നടന്നിട്ടൊന്നും ഇല്ലല്ലോ.ഇനി മേലാൽ ഈ വക കാര്യം എന്നോട് പറഞ്ഞാ കൊല്ലും ഞാൻ.മനുഷ്യനിവിടെ ബോറടിച്ചു ചാവുംന്ന് കരുതീട്ടാ ബാലവീർ എങ്കിൽ അതെന്ന് കരുതി ഇട്ടത് അപ്പോഴേക്കും വന്നോളും..... ഓ...ബോറടിക്കുമ്പോ എല്ലാരും കൊച്ചു ടീവിയാണല്ലോ കാണാർ..... നീ പോയി ഡ്രസ്സ്‌ മാറ്റി വാ....പുറത്ത് പോവാം.... ഐവ ശരിക്കും......എന്നാ ഞാൻ ഉമ്മാനോട് പറഞ്ഞിട്ട് വരാം.... ഉമ്മാനോടൊക്കേ ഞാൻ പറഞ്ഞോളാം.നീ ഒന്ന് വേഗം വാ...... അതിന് അവൾ തുള്ളി ചാടി സ്റ്റെയർ കയറി പോയി അത് കണ്ട് ചിരിച്ചു ഞാൻ അവിടെ തന്നെ ഇരുന്നു....

.കുറച്ച് നേരം കഴിഞ്ഞതും സ്റ്റെയർ ഇറങ്ങി വരുന്ന അവളെ കണ്ട് ഞാൻ കണ്ണും തള്ളി നിന്നു.....റെഡ് ചുരിദാർ ഷാൾ പിൻ ചെയ്തിട്ടില്ല.കണ്ണിൽ സുറുമ ഇട്ടിട്ടുണ്ട്.ശരിക്കും ഒരു അടാർ മൊഞ്ചത്തി തന്നെയാ.....പക്ഷേ സ്വഭാവം പത്തു പൈസക്കില്ല.....അവൾ ഇറങ്ങി വന്ന് എന്നോട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു പുരികം പൊക്കി.... പോരാ....നിനക്ക് ഈ ഡ്രസ്സ്‌ ഒട്ടും ചേരുന്നില്ല.എന്റെ സാനിക്കാണേൽ പൊളിച്ചേനേ.... ഇതിന് പറയുന്ന പേരാണ് അസൂയ.....നിന്റെ സാനിയെക്കാൾ കൂടുതൽ ഗ്ലാമർ ഞാൻ അല്ലേ അതിന്റെ കുശുമ്പാ നിനക്ക്..... ഓ....പിന്നെ ഐശ്വര്യറായി ആണല്ലോ...നിന്ന് തള്ളാതെ വരുന്നുണ്ടേൽ വാ..... അങ്ങനെ ഉമ്മാനോട് പറഞ്ഞു ഞങ്ങൾ രണ്ടാളും വണ്ടിയിൽ കയറി......നേരെ ബീച്ചിലേക്ക് വിട്ടു..... അവിടെ കണ്ടതും അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു..... എന്താടോ......തനിക്ക് ബീച്ച് ഇഷ്ട്ടമല്ലേ..... ഇഷ്ട്ടമായിരുന്നു ഒരുപ്പാട്....

പക്ഷേ.... ഇപ്പോ ഇവിടെ കണ്ടപ്പോ പഴയതൊക്കെ മനസ്സിലേക്ക് വന്നു.... അത് സാരമില്ലെടോ...തേപ്പ് കിട്ടിയ നിനക്ക് പറ്റിയ സ്ഥലമാ ബീച്ച് എന്നും പറഞ്ഞു ഞാൻ ചിരിച്ചതും അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി ഡോർ തുറന്ന് പുറത്തേക്കിറങ്ങി. എന്നിട്ട് എന്റെ ഡോർ തുറന്നു എന്നെ വലിച്ചു പുറത്തെക്കിട്ടു. പ്രതീക്ഷിക്കാത്തതായതോണ്ട് തന്നെ ഞാൻ എവിടെയും പിടിത്തം കിട്ടാതെ മണലിലേക്ക് വീണു. അത് കണ്ട് അവൾ കൈ കൊട്ടി ചിരിച്ചതും ഞാൻ അവളെ കാലിൽ പിടിച്ചു ഒറ്റ വലി വലിച്ചു. അപ്പൊ തന്നെ പെണ്ണ് ഉമ്മാന്നും വിളിച്ചു എന്റെ നെഞ്ചിലേക്ക് ഒരു വീഴലായിരുന്നു.... എന്റെ നെഞ്ച്ക്കൂട് തകർന്നുന്ന് തോന്നുന്നു..... എണീറ്റ് പോടീ പൂതനെ.....കണ്ടാ ഈർക്കിളി പോലെയാ....പക്ഷേ വീണപ്പോ വല്ല കരിങ്കല്ല് വീണപ്പോലെ...നിനക്ക് നിന്റെ വീട്ടുകാർ എന്താടി തന്നിരുന്നത്.... ആനമുട്ട.എന്തേ നിനക്ക് വേണോ....ആരോട് ചോദിച്ചിട്ടാടാ നീ എന്റെ കാലിൽ പിടിച്ചത്... നീ ആരോട് ചോദിച്ചിട്ടാ എന്റെ ദേഹത്തു തൊട്ടേ.... അത്....അത്.... ഏത്.കിടന്ന് ജബ ജബ അടിക്കാതെ എണീറ്റ് പോടീ കുരിപ്പേ....

..ഞാൻ അറിയപ്പെടുന്ന ഒരു ബിസിനസ്മാൻ ആണ്...ഇങ്ങനെ കിടക്കുന്നത് ആരേലും കണ്ടാ തീർന്നു.... ഓ... പിന്നെ വല്ല്യ ബിസിനസ് മാൻ കണ്ടേച്ചാലും മതി...... ന്നും പറഞ്ഞു അവൾ എണീറ്റതും ഞാനും എണീറ്റു പൊടിയൊക്കെ തട്ടി.... എന്താടി എനിക്കൊരു കുറവ്.... കുറവല്ല. ഒക്കെ കൂടുതലാ.... എന്ത് കണ്ടിട്ടാണാവോ സാനിക്ക് നിന്നെ ഇഷ്ട്ടമായത്. അത് ഞാൻ പറയുന്നതിനേക്കാൾ നല്ലത് അവൾ പറയുന്നതാ.... അതിന് അവൾ എന്നോട് മിണ്ടണ്ടേ... ഇനി അവൾ വിളിക്കുമ്പോ ഞാൻ പറയാം നിനക്ക് വിളിക്കാൻ. വേണ്ട... അങ്ങനെ ഒരാൾ പറഞ്ഞിട്ട് അവൾ എനിക്ക് വിളിക്കണ്ട. ചിലപ്പോ മർഷുക്ക പറഞ്ഞു കാണും എനിക്ക് വിളിക്കണ്ടാന്ന്.... അതും പറഞ്ഞു അവൾ തല താഴ്ത്തി പിടിച്ചു..... പോട്ടേടോ... ഒക്കെ ശരിയാവും.... താൻ വാ നമുക്ക് കുറച്ചു നടക്കാം.... ന്നും പറഞ്ഞു ഞാൻ അവളെ കയ്യിൽ പിടിച്ചതും അവൾ എതിർപ്പൊന്നും കാണിക്കാതെ എന്റെ കൂടെ വന്നു..... കുറച്ച് നേരം അവിടെയൊക്കെ നടന്നു അവൾക്ക് വേണ്ടതൊക്കെ വാങ്ങി. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. അവിടെ എത്തി ഫുഡ്‌ കഴിച്ചു നേരത്തേ കിടന്നു.....

രാവിലെ എണീറ്റ് കിച്ചണിൽ കയറി..... ഉമ്മാക്ക് എന്തോ ഇന്ന് മുഖത്തിനൊരു തെളിച്ചം ഇല്ലാ.... ഉമ്മാ.....എന്താ ഇങ്ങളെ മുഖം വല്ലാണ്ട്.സുഖമില്ലേ.... ഏയ്‌ ഒന്നൂല്ല മോളേ നിനക്ക് തോന്നുന്നതാ.... മ്മ്മ്....ഉമ്മാ ഉപ്പനെ നമുക്ക് വല്ല ആയുർവേദ ഡോക്ടറെ കാണിച്ചുടെ.... എല്ലായിടത്തും കാണിച്ചതാ മോളേ.ഒരു മാറ്റവും ഇല്ലാ....അവരൊക്കെ പറയുന്നത് ഉപ്പാക്ക് കുഴപ്പം ഒന്നുമില്ലെന്നാ... ഇത്ര ചെറുപ്പത്തിൽ തന്നെ എന്റെ മോൻ ഒരുപ്പാട് കഷ് ട്ടപെടുന്നുണ്ട്.... സാരമില്ല ഉമ്മാ.....ഒക്കെ ശരിയാവും.....ഉപ്പ പഴയത് പോലെ ആവും.പിന്നെ അയാൻ മാത്രം അല്ലല്ലോ ഉമ്മാക്ക് ഒരു മോൻ കൂടെ ഇല്ലെ..... എന്ന് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ആരോ കാളിങ് ബെൽ അടിച്ചു. ഉമ്മാനോട് നോക്കീട്ടു വരാംന്നു പറഞ്ഞു ഞാൻ പോയി ഡോർ തുറന്നതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് എന്റെ കയ്യും കാലും തളരുന്നത് പോലെ തോന്നി..... ഷഹൽ... ഇവൻ എങ്ങനെ ഇവിടെ....... എനിക്കാണേൽ നിന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല....പെട്ടന്ന് ആരോ എന്റെ ഷോൾഡറിൽ കൈ വെച്ചതും ഞാൻ ഞെട്ടിത്തരിച്ചു ബാക്കിലേക്ക് നോക്കി.

എന്താണ് എന്റെ ഭാര്യ ഇങ്ങനെ ഷോക്ക് ആയി നിക്കുന്നേ.... ഇവനെ കണ്ടിട്ടാണോ....ഇതാരാന്ന് നിനക്കറിയോന്ന് അയാൻ ചോദിച്ചതും ഞാൻ തല താഴ്ത്തി കൊണ്ട് ഇല്ലാന്ന് പറഞ്ഞു.... ആ എന്നാ ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ് എന്റെ അനിയനാ ഷഹൽ...ഇവൻ....കാരണമാ നമ്മുടെ കല്യാണം നടന്നെ.....നിന്റെ ഫോട്ടോ ഉമ്മാക്ക് കാണിച്ചു കൊടുത്തത് ഇവനാ....അപ്പോഴും ഞാൻ നിന്നെ കണ്ടിട്ടില്ലായിരുന്നു......എന്ന് അയാൻ പറഞ്ഞതും ഞാൻ ഞെട്ടി ഷഹലിന്റെ മുഖത്തേക്ക് നോക്കി....അവൻ എന്നെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു..... താനും ഇവനും ഒരേ കോളേജിൽ ആയിരുന്നില്ലേ....... പിന്നെ എങ്ങനെ അറിയാതിരിക്കും...തന്നെയുമല്ല.പരിജയം ഇല്ലാതെ നിന്റെ ഫോട്ടോ എങ്ങനെ ഇവന്റെ കയ്യിൽ വന്നു...... അത് അയാൻ എനിക്കിവനെ....ന്ന് പറഞ്ഞു തുടങ്ങിയതും ഷഹൽ ഇടക്ക് കയറി.... അവൾക്ക് എന്നെ അറിയാൻ വഴിയില്ല.ഇക്ക.....ഇവളെ ഞാൻ പലതവണ കണ്ടിട്ടുണ്ട് മർശു സാറിന്റെ കൂടെ....പക്ഷേ ഇവൾ എന്നെ കണ്ടിട്ടുണ്ടാവില്ല.....പിക് പിന്നെ ഇവൾ അറിയാതെ എടുത്തതാ ഉമ്മാനെ കാണിക്കാൻ......

ഓ....അങ്ങനെയാണോ....ഏതായാലും നീ ഇവിടെയിങ്ങനെ നിക്കാതെ അകത്തേക്ക് വാ..... ഉമ്മ എവിടെ ഇക്ക.... അകത്തുണ്ട് നീ വന്നത് അറിഞ്ഞുക്കാണില്ല.... ഉമ്മാ ദേ ആരെ വന്നേന്ന് നോക്കിയെ....എന്ന് പറഞ്ഞതും ഉമ്മ അങ്ങോട്ട് വന്നു.പക്ഷേ ഒരു മോനെ കണ്ടതിന്റെ ഒരു സന്തോഷവും ആ മുഖത്ത് ഉണ്ടായിരുന്നില്ല.പകരം പേടിയും സങ്കടവും ഒക്കെ നിറഞ്ഞൊരു ഭാവം.എന്തായിരിക്കും അതിന് കാരണം.. ഉമ്മാ....എന്തൊക്കെയുണ്ട് വിശേഷം.സുഖമല്ലേ എന്നും ചോദിച്ചു അവൻ ഉമ്മാനെ ചേർത്ത് പിടിച്ചതും ഉമ്മാന്റെ മുഖത്ത് അസ്വസ്ഥത നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.... സുഖമാണ് മോനെ...... നീ പോയി ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എടുത്ത് വെക്കാം ന്നും പറഞ്ഞു ഉമ്മ അവനിൽ നിന്ന് അകന്ന് വേഗം കിച്ചണിലേക്ക് വിട്ടു....അവൻ എന്നെയൊന്നു നോക്കി ഒരു ആക്കിയ ചിരി ചിരിച്ചതും ഞാൻ അവനിൽ നിന്ന് മുഖം വെട്ടിച്ചു വേഗം അയാന്റെ കൂടെ റൂമിലേക്ക് വിട്ടു.....

എങ്ങനെ ഉണ്ടായിരുന്നു എന്റെ സർപ്രൈസ്...... ഓ.....അപാരം....ഇങനെയൊക്കെ സർപ്രൈസ് തരാൻ നിനക്ക് കഴിയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..... ആ....അതാണ് ഞാൻ..... ഇനിയും ഓരോ സർപ്രൈസ് തന്ന് നിന്നെ ഞാൻ ഞെട്ടിക്കും നീ കണ്ടോ...... മ്മ്മ്....ഇതുപോലെയുള്ള സർപ്രൈസ് ഇനി തന്നാ നിന്റെ തലമണ്ട അടിച്ചു പൊട്ടിക്കും ഞാൻ.....ലോകത്ത് ഇവനെ മാത്രേ നിനക്ക് അനിയനായി കിട്ടിയൊള്ളോ..... എന്തോന്നാടി പിറു പിറു ക്കുന്നെ വല്ലതും പറയാനുണ്ടേൽ ഉറക്കെ പറ...... ഏയ്‌ ഒന്നൂല്ല അയാൻ സർപ്രൈസ് ഒക്കെ സ്വീകരിക്കാൻ ഞാൻ റെഡിയാണെന്ന് പറയുവായിരുന്നു.... ഓ....അതാണോ എന്റെ ഡാർലിംഗ് ആലോജിക്കുന്നത്.അപ്പൊ ഇക്ക ഓഫിസിൽ പോയി വരട്ടെ......ബൈ ഡിയർ.... ദേ... ചെക്കാ....ഒലിപ്പീരു കൊണ്ട് നിന്റെ സാനിന്റെ അടുത്തേക്ക് ചെന്നാ മതി.എന്റെ അടുത്ത് എടുത്താലേ അടിച്ചു മോന്തേടെ ശേപ്പ് ഞാൻ മാറ്റും.... പോടീ കൂതറെ.....വെറുതെ അല്ലേടി നിന്നെ ആ മർശു ഇട്ടേച്ച് പോയത്...എന്നും പറഞ്ഞു അവൻ കിണിക്കാൻ തുടങ്ങിയതും ഞാൻ അവിടെയുള്ള ഫയൽ എടുത്ത് അവനു നേരെ എറിഞ്ഞു.....

അവനത് ക്യാച്ച് പിടിച്ചു എന്നെ നോക്കി താങ്ക്സ് ന്ന് പറഞ്ഞു...ഇളിച്ചു കാട്ടി ബൈ പറഞ്ഞു താഴേക്കു ഇറങ്ങിയതും ഞാനും അവന്റെ കൂടെ പോയി.അവൻ കാറിൽ കയറി പോവുന്നതും നോക്കി ഞാൻ ചിരിച്ചോണ്ട് തിരിഞ്ഞതും ഡോറിൽ ചാരി നിക്കുന്ന ഷഹലിനെയാണ് കണ്ടത്....അവനെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറാൻ നിന്നതും അവൻ എനിക്ക് തടസമായി നിന്നു.... ഷഹൽ വഴിയിൽ നിന്ന് മാറിക്കേ....എനിക്ക് പോണം.... എന്താടി നിനക്കിത്ര ജാഡ....നീ ഇപ്പൊ നിക്കുന്നത് എന്റെ വീട്ടിലാ...അതോർമ വേണം.... ഓഹോ എങ്കിൽ നീയൊരു കാര്യം ചെയ്യ്. ഇത് നിന്റെ വീടാണെന്ന് ഒരു പേപ്പറിൽ എഴുതി എന്റെ കയ്യിൽ താ...അതാവുംമ്പോ എനിക്ക് എടെക്കെടക്ക് ഓർക്കാലോ..... ഡീ.... നീ എന്താ എന്നെ പൊട്ടനാക്കുവാണോ.... അതിപ്പോ ഞാൻ ആയിട്ട് ആക്കണോ.... പിന്നെ ഒരു കാര്യം. ഞാനിവിടെക്ക് വലിഞ്ഞു കയറി വന്നതല്ല.... നിന്റെ ഇക്ക നാലാൾ കാൺകെ എന്റെ കൈ പിടിച്ചു കൊണ്ട് വന്നതാ....

അതോണ്ട് എന്നോട് കൂടുതൽ കളിക്കാൻ നിന്നാലെ നിന്റെ തനിസ്വരൂപം ഞാൻ ഇവിടെയുള്ളവർക്ക് കാട്ടി കൊടുക്കും..... നീ എങനെയാടാ ഈ കുടുംബത്തിൽ എത്തിയെ... ഇവിടെയുള്ളവരൊക്കെ സ്നേഹിക്കാൻ മാത്രം അറിയുന്നവരാ....നിനക്ക് മാത്രം പിശാചിൻറെ സ്വഭാവവും.... നീ കാരണം എനിക്ക് ഈ കുടുംബത്തിൽ വന്നു കയറാൻ പറ്റി..... അതിന് നന്ദിയുണ്ട്. എന്റെ എല്ലാ സങ്കടങ്ങളും നിന്റെ ഇക്കാന്റെ കൂടെ നിക്കുമ്പോ ഞാൻ അറിയുന്നില്ല.... നീ അന്ന് വല്ല്യ ഡയലോഗ് അടിച്ചു പോയതാണല്ലോ..... ഏതു വിദേനയും എന്നെ സ്വന്തമാക്കുമെന്ന്. എന്നിട്ട് എന്തായി.നിന്റെ ഇക്കാന്റെ ഭാര്യയായിട്ട് ഞാൻ നിന്റെ വീട്ടിലെക്ക് തന്നെ വന്നു.... ഇനി നീ കാണണം ഞങൾ സന്തോഷത്തോടെ ജീവിക്കുന്നത്.... എന്നും പറഞ്ഞു ഞാൻ അകത്തേക്ക് കയറിയതും അവൻ പറഞ കാര്യങ്ങൾ കേട്ട് ഞാൻ പെട്ടന്ന് സ്റ്റെക്ക് ആയി........ കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടി..... ഒരു നിമിഷം ഈ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story