❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 51

enikkay vidhichaval

രചന: SELUNISU

  കണ്ണിൽ നിന്ന് കണ്ണ് നീർ ഉരുണ്ട് കൂടി . ഒരു നിമിഷം ഈ ഭൂമി പിളർന്നു താഴേക്കു പോയെങ്കിൽ എന്ന് ആഗ്രഹിച്ചു......... ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കോളറിൽ പിടിച്ചു.... എന്താ എന്താ നീ പറഞ്ഞേ.... നീ കേട്ടില്ലേ..... മർശു നിന്നെ വേണ്ടാന്ന് വെക്കാൻ കാരണം ഞാൻ ആണെന്ന്...... പറയെടാ.....എന്താ എന്താ നീ ചെയ്തേ...... വെരി സിമ്പിൾ അവന്റെ പെങ്ങളെ ഞാൻ അങ്ങ് പൊക്കി.....അവൻ ഒരുപ്പാട് തേടി നടന്നെങ്കിലും അവളെ കുറിച്ച് ഒരു സൂചന പോലും കിട്ടാത്തൊരു സ്ഥലത്ത് ആയിരുന്നു അവളെ ഞാൻ കൊണ്ട് തല്ലിയത് .....ലാസ്റ്റ് അവനു എന്റെ മുന്നിൽ അടിയറവ് പറയേണ്ടി വന്നു..... അന്ന് അവൻ നിന്റെ വീട്ടുകാരോടും നിന്നോടും അങ്ങനെയൊക്കെ പറഞ്ഞത് ഞാൻ പറഞ്ഞിട്ടാ..... പാവം അന്ന് അവൻ എന്റെ മുന്നിൽ കരഞ്ഞ ഒരു കരച്ചിൽ ഉണ്ട്...ശോ...സ്വന്തം പെങ്ങളെയാണോ അതോ അവൻ സ്നേഹിച്ച നിന്നെയാണോ രക്ഷപെടുത്തേണ്ടതെന്ന്..അറിയാതെ. അവന്റെ പെങ്ങളെ അവനു വിട്ട് കൊടുക്കാൻ ഞാൻ അവനു വെച്ച നിബന്ധന എന്താന്ന് അറിയോ നിനക്ക്.ഈ നാട്ടിൽ ഇനി അവരെ കാണരുത് എന്ന്.

ആദ്യം അവൻ അതിന് സമ്മതിച്ചില്ലെങ്കിലും അവന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കണ്ണീരിന് മുമ്പിൽ അവന് ഞാൻ പറയുന്നത് അനുസരിക്കേണ്ടി വന്നു.... ഇപ്പോഴും ആ വേദന നിറഞ്ഞ അവന്റെ മുഖവും ചങ്ക് പൊട്ടിയുള്ള കരച്ചിലും എന്റെ കണ്മുന്നിൽ തെളിഞ്ഞു നിക്കുവാ.....ന്നും പറഞ്ഞു അവൻ ചിരിച്ചതും ഞാൻ അവന്റെ മുഖം അടക്കി ഒന്ന് കൊടുത്തു... ടാ...... ദുഷ്ട ഇതിന് മാത്രം എന്ത് തെറ്റാടാ ഞങ്ങൾ നിന്നോട് ചെയ്തത്.... അത് നിനക്ക് ഇനിയു മനസ്സിലായിലെ..പിന്നെ നീ തരുന്ന ഓരോ അടിയും എനിക്കൊരു തലോടൽ പോലെയാ..... അന്ന് ഞാൻ പറഞ്ഞത് നിനക്ക് ഓർമയുണ്ടോ. ഇനിയുള്ള ദിനങ്ങൾ നിനക്ക് കരയാനുള്ളതാന്ന്. അത് ശരിയായില്ലേ. സമാധാനം നീയും അവനും പിന്നെ അറിഞ്ഞിട്ടുണ്ടോ. തീർന്നില്ല. നിന്നെ ഇവിടെ ഇട്ട് കൊല്ലാ കൊല ചെയ്യും ഞാൻ. എന്റെ ഇക്കാനെ കൊണ്ട് നിന്നെ കെട്ടിച്ചത് എന്തിനാന്നാ നീ വിചാരിച്ചത്.

അത് എനിക്ക് നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രമാ..... ആരും തൊട്ട് പോലും നോക്കാത്ത നിന്റെ ഈ ശരീരം എനിക്ക് വേണം. അത് കഴിഞ്ഞ് നീ ആരുടെ കൂടെ വേണമെങ്കിലും പൊറുത്തോ....... നിനക്ക് തെറ്റ് പറ്റി പോയി ഷഹൽ ആയിഷ അയ്മിൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്നോ മർഷാദിന് സ്വന്തമായതാ.... ഇനിയും അങ്ങനെ തന്നെ ആയിരിക്കും. കണ്ട് പിടിക്കും ഞാൻ എന്റെ ഇക്കയെ....... ആഹാ കൊള്ളാം..... നിന്റെ അടവ് ഒന്നും എന്റടുത്തു നടക്കില്ല. സ്വന്തമായി പോലും...... വിശ്വസിക്കില്ല ഞാൻ....പിന്നെ അവനെ നീ ഇനി ഒരിക്കലും കാണില്ല.... നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല......നിൻറെ ഈ കാമാർത്തി കൊണ്ട് നീ നശിപ്പിച്ചത് ഞങ്ങളെ ജീവിതമാ.... അതിനുള്ള ശിക്ഷ നിനക്ക് പടച്ചോൻ തന്നോളും. നരകിച്ചു ചാവും നീ കണ്ടോ...

പിന്നെ ഞങ്ങളുടെ പ്രണയത്തിൽ സത്യമുണ്ടെങ്കിൽ പടച്ചോൻ മർഷുക്കയെ എന്റെ മുമ്പിൽ എത്തിക്കും ന്നും പറഞ്ഞു അവന്റെമറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ റൂമിലേക്ക് ഓടി ബെഡിലേക്ക് വീണു പൊട്ടി കരഞ്ഞു........ഇത് വരെ അവന്റെ മുന്നിൽ ധൈര്യത്തോടെ നിന്നത് തോറ്റു പോയിട്ടില്ലെന്ന് അറിയിക്കാനാ..... സത്യം അറിയാതെ ഞങ്ങൾ എന്റെ ഇക്കയെ എന്തോരം പഴിച്ചു. പാടില്ലായിരുന്നു ആരു തള്ളി പറഞ്ഞാലും ഞാൻ തള്ളി പറയരുതായിരുന്നു.ഇക്ക അങ്ങനെ പറയുമ്പോ അതിന് പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാവുമെന്ന് ഞാൻ ചിന്തിക്കണമായിരുന്നു പാവം അന്ന് എന്റെ വാക്കുകളൊക്കെ ഇക്കാനെ എത്ര വേദനിപ്പിച്ചു കാണും. എന്നോട് ക്ഷമിക്ക് ഇക്കാ..... അറിയില്ലായിരുന്നു ഒന്നും.....എവിടെ വന്നാലാ എനിക്ക് എന്റെ ഇക്കയെ കാണാൻ പറ്റാ. എന്റെ മുർഷിയെ കാണാൻ പറ്റാ.അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാൻ കാരണം എല്ലാവരും ഒരുപ്പാട് കണ്ണീരു കുടിച്ചില്ലേ......... ആകെ കൂടെ തലയൊക്കെ പെരുക്കുന്നത് പോലെ...ഞാൻ വേഗം ഫോൺ എടുത്ത് ഫെബിക്കാക്ക് വിളിച്ചു....

ഹലോ മോളേ എന്തൊക്കെയുണ്ട്.... ഇക്കാ...... എന്താ എന്താ മോളേ കരയുന്നെ...... ഇക്കാ മർഷുക്ക ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാത്തിനും കാരണം അവനാ... ഷഹൽ..... എല്ലാ കാര്യങ്ങളും ഞാൻ ഇക്കനോട് പറഞ്ഞു കൊടുത്തു.... ഇക്കാ എനിക്ക് കാണണം മർശുക്കാനെ...... ഇപ്പൊ തന്നെ.... ഇപ്പോഴോ..... അവന്റെ നമ്പർ പോലും ഇപ്പൊ നമ്മുടെ കയ്യിൽ ഇല്ലാ... നീ വിഷമിക്കാതെ. ഇക്ക കണ്ട് പിടിച്ചു തരും നിനക്കവനെ നീ കുറച്ച് വെയിറ്റ് ചെയ്യ്. അയാന് ഏതായാലും സാനിയുമായി ഇഷ്ട്ടത്തിൽ ആയ സ്ഥിതിക്ക് മർശുവിനെ കണ്ട് പിടിച്ചു നിന്നെ അവന്റെ കയ്യിൽ ഏൽപ്പിക്കണം...... നമ്മുടെ ആ പഴയ ലൈഫ് നമുക്ക് തിരിച്ചു പിടിക്കണം ന്നൊക്കെ ഇക്ക പറഞ്ഞപ്പൊ തിരി കെട്ടുപോയ എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും വെളിച്ചം വരുന്നത് പോലെ തോന്നി...... നാഥൻ കൈ വിടില്ലാന്നൊരു തോന്നൽ.... മിന്നു നീ സൂക്ഷിക്കണം.

അടുത്തുള്ളത് ഒരു നാറിയാണ്. ഏതു നിമിഷവും അവൻ നിന്നെ പാട്ടിലാക്കാൻ ശ്രമിക്കും. എന്റെ കാര്യമോർത്ത് ഇക്ക ടെൻഷൻ ആവണ്ടാ.....അവനെ എങ്ങനെ നേരിടണംന്ന് എനിക്കറിയാം.... മ്മ്മ്... പിന്നെ ഈ കാര്യം അയാൻ അറിയണ്ട. പറഞ്ഞാലും ചിലപ്പോൾ അവൻ വിശ്വസിക്കില്ല. എത്രയായാലും അവന്റെ അനിയൻ അല്ലേ.... എന്നാ നീ വെച്ചോ ഞാൻ വിളിക്കാം.... ഫോൺ കട്ട്‌ ചെയ്തതും ഞാൻ ആലോജിച്ചത് സാനിയെയും അയാനെയും കുറിച്ചാ....സാനിക്കറിയുമായിരിക്കോ ഷഹൽ അയാന്റെ ബ്രദർ ആണെന്ന്. അത് പോലെ സ്വന്തമാക്കാൻ ആഗ്രഹിച്ച പെണ്ണ് തന്റെ അനിയനാൽ നശിപ്പിക്കപെട്ടത് അയാൻ അറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും. ഒരുപ്പാട് ചോദ്യത്തിനു ഉത്തരം കണ്ടെത്തണം അതിന് സാനിയെ കണ്ട് പിടിച്ചേ പറ്റു. അയാന്റെ ഫോണിലുണ്ടാവും സാനിയുടെ നമ്പർ. ഏതു വഴി ഉപയോഗിച്ചിട്ടാണേലും അത് കിട്ടിയേ പറ്റൂ..ഓരോന്ന് മനസ്സിൽ ആലോജിച്ച് നിക്കുമ്പോഴാണ് എന്റെ കണ്ണ് കാലിലേക്ക് പതിഞ്ഞത്.മർഷുക്ക തന്ന കൊലുസിന് പകരം അവിടെ ഉപ്പ വാങ്ങി തന്നതാണ്......

അത് കണ്ടതും ഉള്ളൊന്ന് പിടഞ്ഞു.എനിക്ക് വേണം അത്....ഞാൻ ഇക്കാന്റെ മാത്രമാ....ഞാൻ വേഗം റെഡിയായി താഴേക്കു ഇറങ്ങി.അയാന് മെസ്സേജ് അയച്ചു ഷാനുനെ കാണാൻ പോവാണെന്നും പറഞ്ഞു. പിന്നെ ഉമ്മനോടും പറഞ്ഞു ഒരു ഓട്ടോ പിടിച്ചു ഫാസിക്കന്റെ വീടിന് മുമ്പിൽ എത്തി..... കാളിങ് ബെൽ അടിച്ചതും ഷാനു വന്നു വാതിൽ തുറന്ന് തന്നു..... എന്നെ കണ്ടതും അവൾ വായും പൊളിച്ചു നിക്കുന്നുണ്ട്. വാ അടച്ചു വെക്കെടി ഈച്ച കയറും.... മിന്നു നീ.... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ ഒറ്റക്കെ ഒള്ളു..... അതെന്താ ഇങ്ങോട്ട് ഒറ്റക്ക് വരാൻ പാടില്ലേ.... പോടീ..... നിന്റെ കെട്ടിയോൻ എവിടെ..... അയാൻ ഓഫീസിൽ പോയി.... എനിക്ക് പെട്ടന്ന് നിന്നെ കാണണംന്ന് തോന്നി പോന്നു...... ആരാ മോളേ വന്നത്..... അത് മിന്നുവാ ഉമ്മാ..... ആഹാ മിന്നു മോളോ. എന്നിട്ട് നീ എന്താ ഷാനു അവളെ അവിടെ തന്നെ നിർത്തിയിരിക്കുന്നെ അകത്തേക്ക് വിളിക്ക്.... ശോ.... ഇവളെ കണ്ട സന്തോഷത്തിൽ ഞാൻ അതൊക്കെ മറന്നു..... വാടി..... ന്നും പറഞ്ഞു അവൾ എന്റെ കയ്യിൽ പിടിച്ചു അകത്തു കൊണ്ടുപോയി ഇരുത്തി...

മോൾക്ക് സുഖല്ലേ..... ആ സുഖാണ് ഉമ്മാ..... ആവട്ടെ എന്റെ മോൾ ഒത്തിരി സങ്കടപെട്ടതല്ലേ. മർശു മോന്റെ ഭാഗത്ത് നിന്ന് അങ്ങനൊന്ന് ഞാൻ പ്രതീക്ഷിച്ചതല്ല.മോളേ അവനു ജീവനായിരുന്നു. അത് എനിക്കറിയാം. ഇവിടെ വരുമ്പോഴോക്കെ അവൻ വാ തോരാതെ മോളേ കുറിച്ച് പറയുമായിരുന്നു. എന്റെ കുട്ടിക്ക് എന്ത് പറ്റി ആവോ....ഒരു കാരണമില്ലാതെ അവൻ നിന്നെ ഉപേക്ഷിക്കില്ല മോളേ...... എന്നൊക്കെ ഫാസിക്കന്റെ ഉമ്മ കണ്ണ് നിറച്ചു പറഞ്ഞതും എനിക്കും കരച്ചിൽ വന്നു. ഉമ്മാക്ക് പോലും മർഷുക്കാനെ മനസ്സിലായി എന്നിട്ടും ജീവനു തുല്യം സ്നേഹിച്ച എനിക്ക് ഇക്കാനെ കുറ്റപ്പെടുത്താൻ മാത്രമേ കഴിഞ്ഞോള്ളൂ.... ഒക്കെ കൂടെ ആലോജിച്ചതും കണ്ണ് നീർ ഇറ്റു വീണു..... അപ്പോഴാണ് ഫാസിക്ക അങ്ങോട്ട് വന്നത്. ഏ.... ഇതാരാ പുതിയൊരാൾ..... നീ എവിടുത്തെയാ മോളേ..... ന്നും ചോദിച്ചു ഫാസിക്ക കളിയാക്കിയതും ഞാൻ തിരിഞ്ഞു നിന്ന് കണ്ണ് തുടച്ചു ഇക്കാനെ തുറിച്ചു നോക്കി.... ഞാൻ ഊളം പാറയിലുള്ളതാ എന്ത്യേ.... നിങ്ങളെ കെട്ടിയോളെ അങ്ങോട്ട് കൊണ്ട് പോവാൻ വന്നതാ.....

ഓ...ആണോ വല്ല്യ ഉപകാരം.....വേഗാവട്ടെ ഇതിനെ കൊണ്ട് ഞാൻ പൊറുതി മുട്ടിയിരിക്കുവാ.... എന്ന് ഫാസിക്ക പറഞ്ഞതും ഞാനും ഉമ്മയും കൂടെ ചിരിച്ചു... അത് കണ്ട് ഷാനു എന്നെ ദേഷ്യത്തോടെ നോക്കിയതും ഞാൻ ചിരി പെട്ടെന്ന് സ്റ്റോപ്പിട്ടു. മക്കൾ സംസാരിച്ചിരിക്ക്. ഞാൻ കുടിക്കാൻ എന്തേലും എടുക്കട്ടെന്ന് പറഞ്ഞു ഉമ്മ അകത്തേക്ക് പോയതും ഷാനു എണീറ്റു ഫാസിക്കന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു.... നിങ്ങൾ എന്നെ കൊണ്ട് എടെങ്ങേറായിലെ..... കാണിച്ചു തരാം.... ശോ അതിപ്പോ വേണ്ടാ രാത്രി മതി ഇല്ലേൽ മിന്നു എന്ത് വിചാരിക്കും... ച്ചി.....വൃത്തിക്കേട് പറയുന്നോ ന്നും പറഞ്ഞു അവൾ ഫാസിക്കന്റെ നെഞ്ചിലേക്ക് ചാഞ്ഞതും എനിക്ക് ഞാനും മർഷുക്കയും തമ്മിൽ നടന്ന ഓരോ കാര്യങ്ങളും മനസ്സിലേക്ക് വന്നു..... മിന്നു..... എന്താടി ആലോജിക്കുന്നത്..... എന്നും ചോദിച്ചു ഷാനു എന്നെ വന്നു തട്ടിയതും ഞാൻ ഒന്നൂല്ലാന്നു പറഞ്ഞു അവരെ നോക്കി ചിരിച്ചു...... എന്റെ പെങ്ങളെ മുഖം എന്താ ഷാനു ഒരു തെളിച്ചമില്ലാത്തത്. എവിടെ എന്റെ അളിയൻ.... ഓഫീസിൽ പോയിരിക്കുവാ......

ഫാസിക്കാ.... എനിക്ക് ഒരു കാര്യം പറയാനുണ്ട്.... നീ പറ മിന്നു. എന്നോട് എന്തെങ്കിലും പറയാൻ നിനക്ക് ഒരു ഫോർമാലിറ്റിയുടെ ആവിശ്യമുണ്ടോ....... നീ പറ..... അത്...... അന്ന് ഞാൻ ഇക്കാന്റെ കയ്യിൽ തന്ന ബ്രെസ്ലെറ്റും കൊലുസും എനിക്ക് വേണം.... എന്തിനാ ഇനി നിനക്കത്. വേണ്ടാ മിന്നു. നിന്നെ വേണ്ടാന്ന് പറഞ്ഞു പോയവന്റെ ഒന്നും നിനക്ക് വേണ്ടാ..... ദുഷ്ട്ടനാ അവൻ...... ചതിച്ചതാ നമ്മളെയൊക്കെ...... മ്മ്മ്..... ഇങ്ങനെയൊക്കെ പറച്ചിൽ മാത്രമേ ഒള്ളു മിന്നു..... രാത്രിയായാ.... മർഷൂനെ കാണാൻ തോന്നാന്നും പറഞ്ഞു കണ്ണ് നിറയ്ക്കും. പിന്നെ ബൈക്ക് എടുത്ത് പോയാ നേരം വെളുക്കാറാവുമ്പോ കയറി വരും...... എനിക്കറിയാം ഷാനു. ഫാസിക്കന്റെ ഈ ദേഷ്യത്തിൽ പോലും ഉണ്ട് മർഷുക്കാനോടുള്ള സ്നേഹം. അതെനിക്ക് ആ കണ്ണ് നിറഞ്ഞപ്പൊ മനസ്സിലായി..... പറ്റുന്നില്ല മിന്നു. നിന്നെ പോലെ അവനെ വെറുക്കാനോ മറക്കാനോ എനിക്ക് പറ്റുന്നില്ല. നിന്റെയും ഷാനുവിന്റെയും പോലെ ചെറുപ്പം തൊട്ടുള്ള കൂട്ടാ..... എന്നിട്ട് ലാസ്റ്റ് അവൻ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയില്ലേ......

ഞാൻ അവനോട് എന്ത് ചെയ്തിട്ടാ.... ആരും ഒന്നും ചെയ്തിട്ടില്ല ഫാസിക്ക. ചെയ്തത് മുഴുവൻ ഷഹലാ....നമ്മുടെ ഈ സങ്കടത്തിനൊക്കെ പിന്നിൽ അവനാ.... എന്താ മിന്നു നീ പറഞ്ഞേ ഷഹലോ.... അവൻ....ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം..... അവൻ പറഞ്ഞത് തന്നെയാ..... അയാന്റെ ബ്രദർ ആണ് ഷഹൽ. വാട്ട്‌......നീയെന്തൊക്കെയാ മിന്നു ഈ പറയുന്നത്.... സത്യമാണ് ഫാസിക്ക.ഇന്ന് രാവിലെയാ കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞത് ഈ വിവാഹം പോലും അവന്റെ പ്ലാനിങ് ആണ്. അയാൻ സ്നേഹിക്കുന്നത് നമ്മുടെ സാനിയെ ആണ്..... എല്ലാവരെയും അവൻ പറ്റിച്ചു. അവൻ പറഞ്ഞതെല്ലാം ഞാൻ ഫാസിക്കാക്ക് പറഞ്ഞുകൊടുത്തതും ആ മുഖം ദേഷ്യം കൊണ്ട് ചുമന്നു... ഇക്ക ബൈക്കിന്റെ കീ എടുത്ത് ഇറങ്ങി പോവാൻ നിന്നതും ഞാനും ഷാനുവും ഇക്കാനെ തടഞ്ഞു..... മാറി നിന്നോ രണ്ടും ഇല്ലേൽ അവനു കൊടുക്കാൻ വെച്ചത് നിങ്ങക്ക് തരും.... ഫാസിക്ക എടുത്ത് ചാടി ഒന്നും ചെയ്തിട്ട് കാര്യമില്ല. ഞാൻ ഫെബിക്കാനോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ആദ്യം നമുക്ക് മർശുക്കാനെ കണ്ട് പിടിക്കണം....

എന്നിട്ട് മതി അവനുള്ളത്..... എന്നൊക്കെ ഞങൾ ഓരോന്ന് പറഞ്ഞു ഇക്കാനെ ഒന്നു തണുപ്പിച്ചു... പെട്ടന്ന് ബാക്കിൽ നിന്ന് ഒരു തേങ്ങൽ കേട്ടതും ഞങൾ തിരിഞ്ഞു നോക്കി. അപ്പോ ഉമ്മ ഉണ്ട് വായ പൊത്തി പിടിച്ചു കരയുന്നു. അത് കണ്ടതും ഷാനു വേഗം അടുത്ത് ചെന്ന് ഉമ്മാന്റെ കയ്യിലുള്ള വെള്ളം വാങ്ങി ഉമ്മാനെ പിടിച്ചു സോഫയിൽ ഇരുത്തി.... ഞാൻ പറഞ്ഞില്ലേ...... അവൻ ഒരു കാരണം ഇല്ലാതെ ഇങനെ ചെയ്യൂലാന്ന്. എനിക്കറിയാം അവനെ. എന്റെ വയറ്റിൽ പിറന്നില്ലന്നേ ഒള്ളു... അവനും എന്റെ മോൻ തന്നെയാ... പാവം എന്റെ കുട്ടി ഒരുപാട് വേദനിച്ചു കാണും.... ന്നൊക്കെ ഓരോന്ന് എണ്ണിപൊറുക്കി പറഞ്ഞു ഉമ്മ കരഞ്ഞതും ഫാസിക്ക ഉമ്മാന്റെ അടുത്തേക്ക് ചെന്നു.... ഇങ്ങനെ കരയല്ലേ ഉമ്മാ.... അവനെ നമുക്ക് കണ്ട് പിടിക്കാം..... ഉമ്മ ധൈര്യമായിട്ടിരിക്ക്.... ആ ഷഹലിനെ വെറുതെ വിടരുത്. എന്റെ മോനെ സങ്കടപ്പെടുത്തിയതിന് അവനെ കൊണ്ട് എണ്ണിയെണ്ണി കണക്കു പറയിപ്പിക്കണം..... ഒക്കെ നമുക്ക് ശരിയാക്കാം.....

നമ്മളെ ഓരോരുത്തരെ കണ്ണുനീരിനും അവൻ സമാദാനം പറയേണ്ടി വരും ഞാൻ ഫെബിയെ ഒന്നു കാണട്ടെ. ബാക്കിയൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം..... മോളേ ഷാനു എന്റെ അലമാരയിൽ ഉള്ള ആ പെട്ടി ഇങ്ങ് എടുത്ത് വാന്നും പറഞ്ഞു ഉമ്മ ഷാനുവിനെ പറഞ്ഞയച്ചതും ഞാൻ ഉമ്മാനെ നോക്കി.... മോൾ ഇങ്ങ് അടുത്ത് വാ.....എന്റെ മോൾ ഞങ്ങളെ മർശുവിനുള്ളതാന്നും പറഞ്ഞു ഉമ്മ ഷാനുവിന്റെ കയ്യിൽ നിന്ന് പെട്ടി വാങ്ങി തുറന്ന് അതിൽ നിന്ന് അന്ന് മർശുക്കാന്റെ ഉമ്മ എനിക്ക് കെട്ടി തന്ന ബ്രെസ്ലെറ്റും കൊലുസും എടുത്ത് എനിക്ക് കെട്ടി തന്നു...... എന്നിട്ട് ഉപ്പ തന്ന കൊലുസ് ഊരി എന്റെ കയ്യിൽ തന്നു..... ഞാനും അവന്റെ ഉമ്മ തന്നെയാ..... ന്നും പറഞ്ഞു ഉമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞതും ഞാനും ഉമ്മാനെ പറ്റി ചേർന്ന് ഇരുന്നു.... ഓ..... കരഞ്ഞു കരഞ്ഞു ഇനിയിവിടെ പ്രളയം ഉണ്ടാക്കോ.... ഒന്ന് കഴിഞ്ഞതിന്റെ ഷീണം മാറിയിട്ടില്ല..... നീ പോടാ..... അല്ല നീ ഇന്നെന്താ കോളേജിൽ പോണില്ലേ..... അതുമ്മ ഇന്ന് ലീവ് എടുത്തു.... ആാാ..... ഇങ്ങനെ പോയാ മോൻ കെട്ടിയോളെ കണ്ട് വയറു നിറക്കേണ്ടി വരും.....

നിനക്കറിയോ മിന്നു. കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ഇവൻ മര്യാദക്ക് കോളേജിൽ പോയിട്ടില്ല..... എന്നും പറഞ്ഞു ഉമ്മ ഫാസിക്കാനെ നോക്കി കണ്ണുരുട്ടിയതും ഇക്ക വേഗം പുറത്ത് പോയി വരാന്നും പറഞ്ഞു തടി തപ്പി..... ഒരുപാട് നേരം അവിടിരുന്ന് സംസാരിച്ചിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്.....ഓട്ടോ ഗേറ്റിൽ നിർത്തി ഞാൻ അകത്തേക്ക് കയറി. ഡോർ തുറന്നു കിടക്കുന്നത് കൊണ്ട് തന്നെ ഞാൻ നേരെ കിച്ചണിലേക്ക് വിട്ടു. അവിടെയൊന്നും ഉമ്മാനെ കാണാത്തത് കൊണ്ട് ഉപ്പാന്റെ അടുത്ത് ഉണ്ടാവും എന്ന് കരുതി അങ്ങോട്ട് പോയതും അവിടെ നടക്കുന്ന കാഴ്ച കണ്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു. ഷഹൽ ഉമ്മാനെ തൊട്ടും തലോടിയും നിക്കുന്നുണ്ട്.ഉമ്മയാണെൽ ഇഷ്ട്ടക്കേടോടെ മുഖം തിരക്കുന്നുണ്ട്.ഉപ്പാന്റെ മുഖത്തേക്ക് നോക്കിയപ്പോ ആ കണ്ണുകൾ നിറഞൊഴുകുന്നുണ്ട്. എല്ലാം കൂടെ ആയതും എനിക്ക് ദേഷ്യം ഇരച്ചു കയറി.... ഞാൻ ഷഹൽന്ന് വിളിച്ചു ഉറക്കെ അലറിയതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി..... പിന്നെ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. നീയായിരുന്നോ.....എന്താടി ...

നീ ഇത്രക്ക് നെറി കെട്ട നായയാണ് എന്ന് അറിയില്ലായിരുന്നു..സ്വന്തം ഉമ്മാനെ പോലും കാമത്തിന്റെ കണ്ണുകൾ കൊണ്ട് കാണുന്ന നിന്നെയൊക്കെ എന്ത് പേരിട്ട വിളിക്കേണ്ടത്... ഉമ്മയോ..... ഇവരൊ......ഹഹ ഹ......ഇവർ എന്റെ ഉമ്മയാണെന്ന് നിന്നോട് ആര് പറഞ്ഞു.ഈ തള്ള പറഞ്ഞോ...... ഷഹൽ അതിരു കടന്നു പോവുന്നു നീ.... നിനക്ക് വിശ്വാസമില്ലെങ്കിൽ ചോദിച്ചു നോക്ക്.....ഇവരെന്റെ ഉമ്മയും അല്ല.ദേ ആ കിടക്കുന്നത് എന്റെ തന്തയും അല്ല.ആർക്കോ പിഴച്ചു പെറ്റ സന്തതിയാണ് ഞാൻ അപ്പൊ ഇങ്ങനെ അല്ലാതെ എന്റെ സ്വഭാവം പിന്നെ എങ്ങനെയാവണം.... എന്നൊക്കെ അവൻ പറഞ്ഞതും വിശ്വാസം വരാത്ത പോലെ ഞാൻ ഉമ്മാനെ നോക്കി. അപ്പോ ഉമ്മ തല താഴ്ത്തി നിന്നതും ഞാൻ ഉമ്മാന്റെ അടുത്തേക്ക് നീങ്ങി. അതിനിടയിൽ ഞാൻ ഫോണിന്റെ റെക്കോർഡ് ഓൺ ചെയ്തു വെച്ചു.... ഉമ്മാ..... ഇവൻ പറഞ്ഞതൊക്കെ...... സത്യമാണ് മോളേ ഇവൻ ഞങ്ങടെ മോൻ അല്ല.....പക്ഷേ ഇത്രയും കാലം അവനെയും അയാനെയും ഞങ്ങൾ വേർതിരിച്ചു കണ്ടിട്ടില്ല.അയാനും അങ്ങനെ തന്നെയാ....

ഇവൻ എന്ന് വെച്ചാൽ ജീവനാ...എന്നിട്ടും ഇവൻ കാട്ടി കൂട്ടിയതൊക്കെ മോൾക്ക് അറിയോ..... എന്ന് പറഞ്ഞു തുടങ്ങിയതും ഷഹൽ സ്റ്റോപ്പ്‌ എന്നലറി..... സ്വന്തം മോനെ പോലെ നിങ്ങൾ സ്നേഹിച്ചുവെങ്കിൽ എല്ലാ സ്വത്തുക്കളും എന്തിനാ അയാന്റെ പേരിൽ ആക്കിയത്. അന്ന് ഞാൻ പല തവണ ഈ തന്തയോട് പറഞ്ഞതാ എല്ലാം എന്റെ പേരിൽ ആക്കാൻ. കേട്ടില്ല. അത് കൊണ്ട് എന്തായി ഇപ്പൊ ജീവച്ഛവം പോലെ കിടക്കേണ്ടി വന്നില്ലേ..... എന്നവൻ പറഞ്ഞതും ഞാൻ ഞെട്ടി ഷഹലിനെ നോക്കി....... ഓടി ചെന്ന് അവന്റെ കോളറിൽ പിടിച്ചു...... അപ്പൊ നീ പറഞ്ഞു വരുന്നത്.... ഉപ്പാന്റെ ഈ അവസ്ഥക്ക് കാരണം നീയാണോ.... അതേലോ...... ഞാൻ തന്നെയാ..... കൊല്ലണം ന്ന് കരുതി തന്നെയാ അന്ന് ലോറി മനപ്പൂർവം കൊണ്ടുപോയി ഇയാളെ കാറിൽ ഇടിപ്പിച്ചത്. പക്ഷേ ചത്തില്ല.... പിന്നെ കൊല്ലാതെ വിട്ടത് ഇയാളിപ്പോ വെറും ഒരു ശരീരം ആയതോണ്ട് മാത്രമാ.... ഷഹൽ നീ ഇത്രക്ക് ക്രൂരൻ ആണെന്ന് ഞാൻ കരുതിയില്ല. ചെകുത്താനാ നീ..... മനുഷ്യന്റെ ജീവൻ പച്ചക്ക് തിന്നുന്ന ചെകുത്താൻ.....

വെറും സ്വത്തിനു വേണ്ടി ഈ കാലമത്രയും സ്വന്തം മോനെ പോലെ വളർത്തി വലുതാക്കിയ ഇവരെ നീ കണ്ണീരു കുടിപ്പിച്ചു. അനുഭവിക്കും നീ..... എനിക്ക് ആരെക്കാളും വലുത് സ്വത്ത്‌ തന്നെയാ...... സ്നേഹം കൊണ്ട് ജീവിക്കാൻ പറ്റില്ലല്ലോ....എല്ലാവരെയും കൊല്ലാ കൊല ചെയ്യും ഞാൻ...... എന്ന് മുതൽ ഇവരെ മകൻ അല്ലാന്ന് അറിഞൊ അന്ന് മുതൽ ഇവരെനിക്ക് സ്വന്തം അല്ല. എന്റെ മുന്നിൽ ഇപ്പൊ വെറും സ്ത്രീയാണ് ഇവർ..അത് കൊണ്ട് ഇയാളെ മുന്നിലിട്ട് തന്നെ തീർക്കും ഞാൻ.ഇവരെ ..എന്നിട്ട് ഇവരെ മോനേയും........ ന്നും പറഞ്ഞു അവൻ ഉമ്മാനെ ചൂണ്ടി കാണിച്ചതും ഉമ്മ വിതുമ്പി കരയാൻ തുടങ്ങി..... ഇല്ലെടാ നിന്റെ ഒരു പ്ലാനും നടക്കില്ല.ഇപ്പൊ തന്നെ എല്ലാം ഞാൻ അയാനെ അറിയിക്കും. ആഹാ... എന്നാ വേഗം ചെല്ല്. നീ എന്ത് പറഞാലും അവൻ വിശ്വസിക്കില്ല..... കാരണം അവനു അത്രക്ക് വിശ്വാസം ആണെന്നെ.....

ആ വിശ്വാസം ഇനിയും മുതലെടുക്കാൻ ഞാൻ സമ്മതിക്കില്ല. ഇത് കണ്ടോ നീ...ഈ ഫോണിൽ ഇപ്പൊ പറഞ്ഞതൊക്കെ റെക്കോർഡ് ആയിട്ടുണ്ട് എന്നും പറഞ്ഞു ഞാൻ ഫോൺ അവനു കാണിച്ചു കൊടുത്തതും ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി...... ഡിലീറ്റ് ചെയ്യെടി അത്..... ഇല്ലാ..... നിന്റെ തനി സ്വാഭാവം എല്ലാവരും അറിയട്ടെ പുറം ലോകം കാണരുത് ഇനി നീ.... ചിലക്കാണ്ട് താടി എന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിക്കാൻ നോക്കിയതും സർവ്വ ശക്തിയും എടുത്ത് ഞാൻ അവനെ പിടിച്ചു ബാക്കിലേക്ക് തള്ളി..... രണ്ടടി പിറകോട്ടു പോയ അവൻ പല്ലിറുംമ്പി വന്നു എന്റെ കവിളിൽ ആഞ്ഞടിച്ചതും അവിടെയുള്ള ടേബിളിൽ എന്റെ തലയടിച്ചു. ഫോൺ എന്റെ കൈയിൽ നിന്നു തെറിച്ചു വീണു...... അവൻ ഫോൺ എടുക്കുന്നതും ഉമ്മ മോളേന്ന് വിളിച്ചു എന്റെ അടുത്തേക്ക് ഓടി വരുന്നതും ഒരു മിന്നായം പോലെ കണ്ടു. പതിയെ എന്റെ മിഴികൾ അടഞ്ഞു...... ഓഫീസിൽ നിന്നിറങ്ങിയതും മിന്നൂന്റെ ഫോണിലേക്ക് ഒരുപ്പാട് തവണ വിളിച്ചു റിങ്ങ് ഉണ്ട് പക്ഷേ എടുക്കുന്നില്ല.....

അവൾ ഷാനുന്റെ അടുത്ത് പോവാന്നും പറഞ്ഞു മെസ്സേജ് വിട്ടിരുന്നു. പോന്നില്ലേൽ അവളെ പിക് ചെയ്യാലോന്ന് കരുതി. അതിന് ആ പൂതന ഒന്നു ഫോൺ എടുക്കണ്ടേ... ഇവൾക്കൊക്കെ എന്ത് തേങ്ങക്കാ ഫോൺ..... ഓരോന്ന് പിറു പിറുത്ത് കൊണ്ട് ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു. വാച്ച് മാനോടു ചോദിച്ചപ്പോ അവൾ വന്നിട്ടുണ്ടെന്നു പറഞ്ഞതും ചിരിച്ചോണ്ട് ഞാൻ കാർപോച്ചിൽ വണ്ടി നിർത്തി.....പെട്ടന്ന് ഷഹൽ മിന്നൂനെ എടുത്ത് ഓടി വരുന്നുണ്ട്. അത്കണ്ടതും ഞാൻ വേഗം ഡോർ തുറന്നു പുറത്തേക്കിറങ്ങി..... ഷാഹി വാട്ട്‌ ഹാപ്പെൻഡ്. അവൾ സ്റ്റെയറിൽ നിന്നൊന്നു വീണു. നെറ്റി എവിടെയോ ഇടിച്ചിട്ടുണ്ട്. ബ്ലഡ്‌ നിക്കുന്നില്ല. ഇക്ക വേഗം വണ്ടിയെടുക്ക്.... എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് വണ്ടിയിൽ കയറിയതും ഉമ്മാനോട് പേടിക്കണ്ട അകത്തു പൊയ്ക്കോന്നും പറഞ്ഞു ഞാനും വേഗം വണ്ടിയിൽ കയറി. നേരെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിച്ചു.....

അവിടെ എത്തിയതും അവളെ ക്യാഷാലിറ്റിയിലെക്ക് കൊണ്ട് പോയി.... കുറച്ച് നേരം കഴിഞ്ഞ് ഒരു നെയ്സ് വന്നു ഞങ്ങളോട് ഡോക്ടറെ ക്യാബിനിലേക്ക് വരാൻ പറഞ്ഞതും ഞാനും ഷാഹിയും അങ്ങോട്ട്‌ പോയി..... ഡോക്ടർ..... യെസ്... പ്ലീസ് സിറ്റ്...... താങ്ക്സ് ഡോക്ടർ.....അവൾക്കിപ്പോ.... ഷി ഈസ്‌ ഫൈൻ..... കുറച്ച് ബ്ലഡ്‌ പോയിട്ടുണ്ട്......ഒരു റിസൾട്ട്‌ കിട്ടാനുണ്ട് അത് കഴിഞ്ഞിട്ട് പറയാം ബാക്കി.... നിങ്ങളൊക്കെ.... ഞാൻ അവളെ ഹസ്ബൻഡ് ആണ് അയാൻ.....ഇത് എന്റെ ബ്രദർ ആണ്. ഓ ...ഒക്കെ.... സിസ്റ്റർ ആ റിസൾട്ട്‌ കൊണ്ട് വരു..... പെട്ടന്ന് ഡോക്ടറെ മുഖം സന്തോഷം നിറയുന്ന പോലെ തോന്നി..... കൺഗ്രാജുലേഷൻ മിസ്റ്റർ അയാൻ. താനൊരു ഉപ്പയാവാൻ പോവുന്നു. ഷി ഈസ്‌ കാരിയിങ് ന്നും പറഞ്ഞു ഡോക്ടർ എനിക്ക് കൈ തന്നതും ഞാൻ കിളി പോയ പോലെ ഡോക്ടറെ നോക്കി നിന്നു................. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story