❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 52

enikkay vidhichaval

രചന: SELUNISU

   കൺഗ്രാജുലേഷൻ മിസ്റ്റർ അയാൻ. താനൊരു ഉപ്പയാവാൻ പോവുന്നു. ഷി ഈസ്‌ കാരിയിങ് ന്നും പറഞ്ഞു ഡോക്ടർ എനിക്ക് കൈ തന്നതും ഞാൻ കിളി പോയ പോലെ ഡോക്ടറെ നോക്കി നിന്നു.... എന്താ അയാൻ സന്തോഷം കൊണ്ടാണോ ഇങ്ങനെ വാണ്ടർ അടിച്ചിരിക്കുന്നത്...... ആ....അതേ ഡോക്ടർ. താങ്ക്സ് ന്നും പറഞ്ഞു ഞാൻ തിരിച്ചു കൈ കൊടുത്ത് ഷഹലിനെ നോക്കിയപ്പോ അവൻ ഏതോ ഒരു ഭാവത്തിൽ ഇരിക്കുന്നുണ്ട്..... നോക്ക് അയാൻ ആ കുട്ടിയെ പ്രേത്യേകം ശ്രദ്ധിക്കണം. ബോഡി വളരെ വീക്ക്‌ ആണ്.... ഒരു ത്രീ വീക്ക്‌ നന്നായി കെയർ ചെയ്തെ പറ്റു..... വൺ മന്തിനുള്ള മെഡിസിൻ എഴുതിയിട്ടുണ്ട് നെക്സ്റ്റ് മന്ത് ചെക്കപ്പിന് വന്നോളു...... ഓക്കേ ഡോക്ടർ. എപ്പോ പോകാൻ പറ്റും.... ട്രിപ്പ് കഴിഞ്ഞാ പൊയ്ക്കോളൂ.... താങ്ക്സ് ഡോക്ടർ ന്നും പറഞ്ഞു ഞങ്ങൾ റൂമിൽ നിന്നിറങ്ങിയതും ഷാഹി വണ്ടിയിൽ ഉണ്ടാവും ന്ന് പറഞ്ഞു പോയി.....ഞാൻ നേരെ മിന്നുന്റെ അടുത്തേക്ക് വിട്ടു.... അവൾ മയക്കം ആണെന്ന് കണ്ടതും ഞാൻ പുറത്തു ഒരു ചെയറിൽ ഇരുന്ന് ഫോൺ എടുത്ത് കാൾ ബട്ടണിൽ ക്ലിക്ക് ചെയ്തു......

മറു തലക്കൽ നിന്ന് ഹലോ കേട്ടതും നമ്മൾ വായിൽ തോന്നിയ തെറിയൊക്കെ അങ്ങ് വിളിച്ചു..... എന്താടാ പട്ടി നീ തെറി പറഞ്ഞു കളിക്കാ...... അല്ലേടാ നിന്നെ ഞാൻ കെട്ടിപിടിച്ചു ഉമ്മ വെക്കാം..... മര്യാദക്ക് നാട്ടിലേക്ക് വരുന്നതാ നിനക്ക് നല്ലത് ...ഇല്ലെങ്കിൽ എന്റെ തനി കൊണം നീ കാണും.... അയ്... നീ ഇങ്ങനെ ഹീറ്റ് ആവാൻ മാത്രം എന്താപ്പോ ഉണ്ടായേ.. ദേ.... മർശു.....എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇപ്പൊ അവൻ പറയുന്നത് കേട്ടില്ലേ..... നീ എന്തൊക്കെയാ അയാൻ പറയുന്നേ.... എന്റെ പെണ്ണിന്റെ ഒപ്പം കൂടിയപ്പോ നിന്റെ പിരി ലൂസായോ.... ടാ.... പന്നി നീ എന്തൊക്കെയാടാ ഒപ്പിച്ചു വെച്ചേക്കുന്നേ.... നീ ഒരു തന്തയാവാൻ പോവാ.... എന്താ..... എന്താ... പറഞ്ഞേ..... മിന്നു.... സത്യമാടാ..... മിന്നു പ്രെഗ്നന്റ് ആണ്..... ഞങ്ങളിപ്പോ ഹോസ്പിറ്റലിൽ ആണ് സത്യമാണോടാ.....ഞാൻ ഒരുപ്പയാവാൻ പോവാണോ.... വിശ്വസിക്കാൻ പറ്റുന്നില്ലെടാ...... എനിക്ക് അവളെ കാണാൻ തോന്നാടാ... ആ.. വേഗം വാ... അവൾ നിന്നെ വെട്ടി പീസ് പീസാക്കും.... ഒന്നു പോടാ..... ഞാൻ വരും അവളെ കാണാൻ ഇന്ന് തന്നെ.... നീ അതിന് വഴി ഒരുക്കി തരണം.....

അയ്യടാ.... കെട്ടിയോൻ കാമുകന് വേണ്ടി സ്വന്തം ഭാര്യയേ കാണിക്കാൻ വഴി ഒരുക്കലേ..... ഒന്നു പോടാ എന്തോ എങ്ങനെ ഏതു കെട്ടിയോൻ.... അല്ല..... എല്ലാവരെ മുമ്പിലും അവളെ കെട്ടിയോൻ ഞാൻ ആണല്ലോ.... എല്ലാവരെ മുമ്പിലും നീയാവും. പക്ഷേ അവളെന്റെ ഭാര്യയാ. ഞാൻ ഇട്ട് കൊടുത്ത മഹറാ അവളെ കഴുത്തിൽ. അത് മറക്കല്ലേ മോനെ.... ഓ... ന്റെ പൊന്നൂ.... നീ എപ്പോ വേണേലും വന്നോ... ഞാൻ എന്താന്ന് വെച്ചാ ചെയ്യാം.... ആ..... ഗുഡ് ബോയ്.... എന്ത് വേണംന്ന് ഞാനൊന്ന് ആലോജിക്കട്ടെ.... ഡാ... അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.... മ്മ്മ്.... അവൾ സ്റ്റെയറിൽ നിന്നോന്ന് വീണു....നെറ്റിയൊന്നു പൊട്ടിയിട്ടുണ്ട്. ട്രിപ്പ്‌ ഇട്ടിരിക്കുവാ... അത് കഴിഞ്ഞാ പോവാംന്ന് പറഞ്ഞു..... സ്റ്റെയറിൽ നിന്ന് വീണെന്നോ....നോ..... അങ്ങനെ വീണിരുന്നെങ്കിൽ ഇപ്പൊ ഞങ്ങളെ കുഞ്ഞുണ്ടാവുമായിരുന്നില്ല. നീ കണ്ടോ അവൾ സ്റ്റെയറിൽ നിന്ന് വീഴുന്നത്.... ഇല്ലാ.... അവൾ ഷാനുവിന്റെ അടുത്ത് പോവാന്ന് പറഞ്ഞു എനിക്ക് മെസ്സേജ് അയച്ചിരുന്നു....... ഞാൻ ഓഫീസിൽ നിന്നിറങ്ങിയപ്പോഴോക്കേ അവൾക്ക് വിളിച്ചു പക്ഷേ അവൾ കാൾ എടുത്തില്ല....

പിന്നെ വീട്ടിൽ എത്തിയപ്പോ തന്നെ കണ്ടത് ഷഹൽ അവളെ എടുത്ത് ഓടി വരുന്നതാ.... അവനാ പറഞ്ഞേ അവൾ വീണതാന്ന്... സംതിങ് റോങ് മോനെ..... ഉമ്മ വല്ലതും പറഞ്ഞോ... ഇല്ലെടാ.... ഉമ്മാന്റെ മുഖമൊക്കെ ഒരു തരം പേടിച്ച അവസ്ഥയായിരുന്നു.... പിന്നെ നിനക്കറിയാലോ അവനെ ഉമ്മാക്ക് പേടിയാ... നീ പറഞ്ഞോണ്ട് മാത്രമാ ഞാൻ അവനെ ഇപ്പോഴും ജീവനോടെ വെച്ചിരിക്കുന്നത്. ഇല്ലേൽ എന്റെ സാനിയെ പിച്ചി ചീന്തിയ അവനെ പണ്ടേക്ക് പണ്ടേ കൊന്ന് തള്ളിയേനെ ഞാൻ..... അങ്ങനെ ഒറ്റയടിക്ക് അവനെ കൊല്ലാൻ പാടില്ല. നമ്മളെ വേദനിപ്പിച്ചതിന്റെ കണക്ക് ഒന്നൊന്നായി അവനു തിരിച്ചു കൊടുക്കണം വേദന സഹിക്കാൻ കഴിയാതെ അലറണം അവൻ..... മ്മ്മ്.... അതൊക്ക നമുക്ക് ശരിയാക്കാം. അതിന് മുൻപ് നല്ലൊരു ചിലവ് വേണം മോനെ...... ഒരൊറ്റ രാത്രി കൊണ്ട് നീ കാര്യം സാധിച്ചില്ലേ..... പോടാ..... അതൊക്കെ അന്നങ്ങനെ സംഭവിച്ചു പോയി. അതിന്റെ കുറ്റബോധം മനസ്സിൽ ഒരുപ്പാട് ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഞാൻ ഹാപ്പിയാ.....എന്റെ മഹർ അവളെ കഴുത്തിൽ ഉണ്ടല്ലോ.......

ഡാ.....അവൾ ഉണർന്നോ.... ആ നോക്കട്ട്....... ഫോൺ കട്ട്‌ ചെയ്യല്ലേട്ടോ.....എനിക്ക് അവളെ സൗണ്ട് ഒന്നു കേൾക്കാലോ...... ഓക്കേ ഡാ..... അതും പറഞ്ഞു ഫോൺ ഞാൻ പോക്കറ്റിൽ ഇട്ട് അവളെ അടുത്തേക്ക് നടന്നു..... ഞാൻ ചെന്നപ്പോ അവൾ എഴുന്നേറ്റു ഇരുന്നിട്ടുണ്ട്..... എന്നെ കണ്ടതും ഇത് വരെ പുഞ്ചിരിച്ചോണ്ടിരുന്ന അവളെ മുഖം പെട്ടന്ന് മാറി....അപ്പൊ തന്നെ അവൾ എല്ലാം അറിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി...... ഹലോ എന്താണ് മാഡം എന്നെ കണ്ടപ്പോ മുഖത്തിന്റെ വോൾട്ടേജ് പോയത്.... ഏയ്‌ ഒന്നൂല്ല അയാൻ..... ചെറിയൊരു ക്ഷീണം പോലെ..... ആാ..... ക്ഷീണമല്ലേ ഉണ്ടാവും.... ഉണ്ടാവും.... ഒക്കെ ഒപ്പിച്ചപ്പോ ആലോജിക്കണമായിരുന്നു.... ഈ....അയാൻ ഒക്കെ അറിഞ്ഞുലേ.... അറിഞ്ഞു ഡോക്ടറെ അടുത്ത് നിന്ന് വിഷിങ്ങും കിട്ടി.... കാരണം ഞാൻ ആണല്ലോ നിന്റെ ഭർത്താവ്... ഒന്നു തൊട്ടിട്ടു കൂടി ഇല്ലാന്ന് എനിക്കല്ലേ അറിയൂ.. എന്നെ കൊണ്ട് ബുദ്ധിമുട്ടായിലെ.... എത്രയും പെട്ടന്ന് തന്നെ ഇയാളെ ലൈഫിൽ നിന്ന് ഞാൻ പോയി തരാം..... എനിക്ക് കുറച്ച് ടൈം കൂടെ തരണം....

എത്ര ദിവസം വേണ്ടി വരും.... ഒരു ഒരാഴ്ച അതിനുള്ളിൽ ഞാൻ പോയി തരാം.... ഓക്കേ..... ഒരാഴ്ച ന്ന് പറഞ്ഞാ വൺ വീക്ക്‌ അതിൽ ഒരു ഡേ കൂടാൻ പാടില്ല.... കേട്ടോ... പോടാ കൊരങ്ങാ..... കളിയാക്കുവാലേ..... കൊരങ്ങൻ നിന്റെ കെട്ടിയോൻ മർശു....... ദേ എന്റെ ഇക്കാനെ പറഞ്ഞാലുണ്ടല്ലോ... എന്തോ എങനെ.... ഇപ്പൊ ഇക്കയായോ.... ഇത് വരെ എന്തൊക്കെയാ പറഞ്ഞിരുന്നെ.... ചില തെറ്റിദ്ധാരണ കൊണ്ടാ എല്ലാം. എന്റെ ഇക്ക ഒരു തെറ്റും ചെയ്തിട്ടില്ല..... എല്ലാം അറിയാൻ കുറച്ച് വൈകി പോയി. ഓഹോ... എന്നിട്ട് ഇപ്പൊ ആരാ ഇതൊക്കെ തിരുത്തിയെ... അത് ഉമ്മാനെയും പെങ്ങളെയും തിരിച്ചറിയാത്ത ഒരു ചെറ്റ.... അതേതാ ആ ചെറ്റ... അത് ഇയാളോട് പറഞ്ഞിട്ടും കാര്യല്ല. വിശ്വസിക്കില്ല...... ഓ.... ആയിക്കോട്ടെ..... നീ എങ്ങനെയാ സ്റ്റെപ്പിൽ നിന്ന് വീണേ..... സ്റ്റെപ്പിൽ നിന്നോ.... ആ സ്റ്റെപ്പിൽ നിന്നല്ലേ. അങ്ങനെയാണല്ലോ ഷഹൽ പറഞ്ഞത്... ഷഹൽ ഇങ്ങോട്ട് വന്നോ.... ആ.... വണ്ടിയിലുണ്ട്.... ഡോക്ടർ പറഞ്ഞതൊക്കെ അവൻ കേട്ടോ.... പിന്നെ കേൾക്കാതിരിക്കാൻ അവൻ എന്താ പൊട്ടനോ....

റബ്ബേ.... അവൻ അറിഞ്ഞ സ്ഥിതിക്ക് കുഞ്ഞിനെ ഇല്ലാണ്ടാക്കാൻ എന്തേലും ചെയ്യോ..... എന്താടി ആലോചിക്കുന്നേ... നീ സ്റ്റെപ്പിൽ നിന്നല്ലേ വീണേ... ആ..... ഞാൻ ഇറങ്ങാൻ നോക്കിയപ്പോ തല മിന്നിയതാ.... മ്മ്മ്.... നീ ഇവിടിരി ഞാൻ കഴിക്കാൻ എന്തേലും വാങ്ങിച്ചു വരാംന്നും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി ഫോൺ പോക്കറ്റിൽ നിന്നെടുത്തു.... ഡാ..... കേട്ടോ.... മ്മ്മ്.... കേട്ടു. കാണാൻ കൊതിയാവാ.... അവൾക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറിയിട്ടുണ്ട്ലെ..... അവൾ പറഞ്ഞത് വെച്ച് നോക്കുമ്പോ ഷഹൽ തന്നെയാണ് എല്ലാം അവളോട് പറഞ്ഞത്..... മ്മ്മ്..... നീ ഇങ്ങോട്ട് വരോ... എന്താ നിന്റെ പ്ലാൻ.... പിന്നെ വരാണ്ട്..... എനിക്കെന്റെ പെണ്ണിനെ കാണണ്ടേ...... ഞാൻ നൈറ്റ്‌ അവിടെ എത്തീട്ട് വിളിക്കാം.. ഇപ്പൊ നീ പോയി അവൾക്ക് എന്തേലും കഴിക്കാൻ വാങ്ങി കൊടുക്ക്.... ഓക്കേ..... വീട്ടിൽ എത്തിയതും ഉമ്മ അവളെ അടുത്തേക്ക് ഓടി വന്നു... ഷഹലിന്റെ മോന്തയാണെൽ മൂന്ന് കൊട്ട ഉണ്ട്... പ്യാവം കാത്ത് സൂക്ഷിച്ചോരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി എന്ന അവസ്ഥയിലാ അവനിപ്പോ... അത് കണ്ടിട്ടാണേൽ ചിരിയും വരുന്നുണ്ട്... ❤️❤️❤️❤️❤️❤️

ഒരുമ്മയാവാൻ പോവാന്ന് അറിഞ്ഞതും മനസിൽ ഒരുപ്പാട് സന്തോഷം തോന്നി.... ഒപ്പം മർഷുക്ക അടുത്തില്ലല്ലോ എന്ന സങ്കടവും.... വീട്ടിൽ എത്തിയപ്പാടെ ഉമ്മ ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു.... മോളേ കുഴപ്പമൊന്നും ഇല്ലല്ലോ.... ഇല്ലുമ്മാ.... എനിക്കൊരു കുഴപ്പവും ഇല്ലാ.... അത് ചുമ്മാതാട്ടോ ഉമ്മ.... ഒരു ബല്ല്യ സന്തോഷ വാർത്ത ഉണ്ട്....ഇങ്ങൾ ഉടൻ തന്നെ ഒരു വല്ലിമ്മ ആവാൻ പോവാന്നും പറഞ്ഞു അയാൻ എന്നെ നോക്കി വായ പൊത്തി ചിരിച്ചതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി.... ആണോ മോളേ..... എന്നും ചോദിച്ചു ഉമ്മ എന്റെ താടി പിടിച്ചുയർത്തിയതും ഞാൻ അതെയെന്ന് തലയാട്ടി. അൽഹംദുലില്ലാഹ്..... ന്നും പറഞ്ഞു ഉമ്മ എന്റെ കവിളിൽ ഉമ്മ തന്നു എന്നേ അകത്തേക്ക് കൂട്ടി കൊണ്ട് പോയി സോഫയിൽ ഇരുത്തി..... മോൾ ഇവിടിരിക്ക് ഉമ്മ ഇപ്പൊ വരാംട്ടോ.....ന്നും പറഞ്ഞു ഉമ്മ പോയതും അയാൻ എന്റെ അടുത്ത് വന്നിരുന്നു. നിന്നോടാരാടാ കോപ്പേ ഉമ്മാനോട് ഞാൻ പ്രെഗ്നന്റ് ആണെന്ന് പറയാൻ പറഞ്ഞേ..... അല്ലെങ്കി ഇപ്പൊ ഉമ്മ അറിയൂല..... നിന്റെ കുഞാണെന്ന് കരുതിയാവും ഉമ്മാക്ക് ഇത്ര സന്തോഷം...

അല്ലെന്ന് അറിയുമ്പോ പാവം തകർന്നു പോവില്ലേ.... അത് നീ പേടിക്കണ്ട. നീ ഇവിടുന്ന് കെട്ട് കെട്ടുന്ന നേരം ഞാൻ സാനിയെ ഇങ്ങോട്ട് കൊണ്ട് വരും.... പിന്നെ എല്ലാം പെട്ടന്നായിരിക്കും..... അയ്യേ വൃത്തിക്കെട്ടവൻ. അതൊക്കെ ആരാന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്..... എന്നും പറഞ്ഞു അവൻ ചിരിച്ചതും ഞാൻ അവൻറെ വയറിനിട്ടൊരു കുത്ത് കൊടുത്തു..... അല്ല അയാൻ ഷഹൽ എവിടെ..... ആാാ.... വണ്ടിയിൽ നിന്നിറങ്ങിയപ്പോ തന്നെ റോക്കറ്റ് പോവുന്ന പോലെ മുകളിലേക്ക് ഒരു പോക്കായിരുന്നു..... ബാത്ത്റൂമിൽ പോവാൻ ആണെന്ന് തോന്നുന്നു.... അതെങ്ങനെ നിനക്കറിയാം... ആ പോക്ക് കണ്ടപ്പോ ഒരു ഡൌട്ട്..... ഓ.... ഒരു ഓഞ്ഞ ഡൌട്ട്.... എന്നൊക്കെ പറഞ്ഞു ഞങ്ങൾ തല്ലു കൂടുന്ന നേരത്താണ് ഉമ്മ ഒരു പാത്രത്തിൽ നിറച്ചു പലഹാരമായി വന്നത്. അത് കണ്ടപ്പോ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.... ഉമ്മ വന്നു സ്വീറ്റിന്റെ പാത്രം ടേബിളിൽ വെച്ച് അതിൽ നിന്ന് ഒരു ലഡു എടുത്ത് എന്റെ വായയിൽ വെച്ചു തന്നു..... മോൾ പോയി റസ്റ്റ്‌ എടുത്തോ. ഇനി മുതൽ നിന്റെ ഓട്ടവും ചാട്ടവും ഒക്കെ നിർത്തിക്കോണം.....

ന്നും പറഞ്ഞു ഉമ്മ എന്റെ തലയിൽ തലോടിയതും ഞാൻ തലയാട്ടി കൊടുത്ത് റൂമിലേക്ക് വിട്ടു..... ഷീണം കാരണം അവിടെ കിടന്ന് ഉറങ്ങിപ്പോയി..... ഫോണിന്റെ റിങ്ങ് കേട്ടാണ് എണീറ്റത്. നോക്കിയപ്പോ ഫെബിക്കയാണ്... ഹലോ ഇക്കാ..... ആ മോളേ..... ഞാനൊരു വാർത്ത കേട്ടു സത്യമാണോ... എന്ത് വാർത്ത.... ഉരുണ്ട് കളിക്കല്ലേ മോളേ.... മതിൽ ചാടി ചാടി അവൻ കാര്യങ്ങൾ ഈ വഴിക്ക് കൊണ്ടെത്തിക്കും ന്ന് ഞാൻ കരുതിയില്ല. അവനെ എന്റെ കയ്യിൽ കിട്ടട്ടെ. ശരിയാക്കി കൊടുക്കാം ഞാൻ.... ഈൗ.... ഇക്ക എങനെ അറിഞ്ഞു. അയാന്റെ ഉമ്മ വിളിച്ചിരുന്നു.ഇവിടെ എല്ലാരും ഭയങ്കര സന്തോഷത്തിലാ. പക്ഷെ അവർക്കൊന്നും അറിയില്ലല്ലോ പിന്നാമ്പുറ കാഴ്ച.... ഒരു കണക്കിന് നോക്കിയാ ആ ഉമ്മാനെ ചതിക്കുവല്ലേടി..... മ്മ്മ്.... എല്ലാം നാളെ തന്നെ ഉമ്മാനോട് ഞാൻ തുറന്ന് പറയും....ഷഹൽ അവനെയാ എനിക്ക് പേടി.... ഞാൻ ചില സത്യങ്ങൾ അറിഞ്ഞു ഇക്ക.....

ഷഹൽ അയാന്റെ സ്വന്തം ബ്രദർ അല്ല..... അവനെ അവർക്ക് എവിടുന്നോ കിട്ടിയതാ എന്നൊക്കെ തുടങ്ങി ഇന്ന് സംഭവിച്ചതെല്ലാം ഞാൻ ഇക്കനോട് തുറന്ന് പറഞ്ഞു... മോളേ നീ നല്ലോണം സൂക്ഷിക്കണം. അവൻ എന്തും ചെയ്യാൻ മടിക്കാത്തവനാ.... അല്ലെങ്കിൽ നീ ഇങ്ങോട്ട് പോരെ. അപ്പൊ പിന്നെ നിന്നെ ഓർത്തു ടെൻഷൻ വേണ്ടല്ലോ.... ഇല്ലിക്ക.. കുറച്ച് നാളല്ലേ ഞാൻ ഇവിടെ ഒള്ളു.... അതോണ്ട്. ഇപ്പോ ഞാൻ വീട്ടിലേക്കില്ല. അവനെ ഞാൻ ശ്രദ്ധിച്ചോളാം..... മ്മ്മ്.... എന്നാ ഓക്കേ ഞങ്ങൾ നാളെ അങ്ങോട്ട് വരാം.... ഓക്കെ ഇക്കാ.... ബൈ.... ഫോൺ കട്ട്‌ ചെയ്ത് ഞാൻ എണീറ്റ് താഴേക്ക് ചെന്നതും ഉമ്മ എന്നോട് കഴിക്കാൻ ഇരിക്കാൻ പറഞ്ഞു..... അയാനും ഷഹലും ഫുഡ്‌ കഴിച്ചോണ്ടിരിക്കുവായിരുന്നു..... എന്ത് ഉറക്കാടി.... ആരേലും തട്ടിക്കൊണ്ടു പോയാലും അറിയില്ലല്ലോ.... എത്ര തവണ വിളിച്ചു....എന്നും പറഞ്ഞു അയാൻ കണ്ണുരുട്ടി. ഈ.... എന്താ അറിയില്ല ഭയങ്കര ഷീണം..... അതാ.... എന്നും പറഞ്ഞു ഞാൻ അവനു ഇളിച്ചു കൊടുത്ത് അവിടെ ഇരുന്നതും ഷഹലിനെ ഒന്ന് നോക്കി.... അപ്പോ അവനതാ എന്നെ നോക്കി ചിരിക്കുന്നു....

പടച്ചോനെ സ്വപ്നം വല്ലതും ആണോ..... ഞാൻ കണ്ണ് തിരുമ്മി ഒന്നൂടെ നോക്കിയതും സംഭവം സത്യം തന്നെയാ...... ഞാൻ അന്ധം വിട്ട് അവനെ തന്നെ നോക്കി നിന്നതും അവൻ എനിക്ക് കണ്ണ് ചിമ്മി കാണിച്ചു തന്നു അവിടുന്ന് എഴുന്നേറ്റു പോയി..... എനിക്ക് വട്ടായതാണോ അതോ അവനു വട്ടായതാണോ...... എന്തോന്നാടി ആലോജിച്ചിരിക്കുന്നത്..... കുഞ്ഞിന് എന്ത് പേരിടണംന്നാണോ.... ആൺ കുട്ടിയാണെങ്കിൽ എന്റെ പേരിട്ടോ..... അയ്യടാ... പറ്റിയ പേര്. എന്റെ കുഞ്ഞിന് ഞാൻ നല്ല റിച്ച് പേരിടും.... എന്ത് പേരിട്ടാലും കുഞ്ഞു നിന്റെയല്ലേ എന്നും പറഞ്ഞു അവൻ ചിരിച്ചതും ഞാൻ അവനെ തുറുക്കനെ നോക്കി..... അതേയ് ആ ഉമ്മാനെ ആലോചിച് ഞാൻ നിന്നെ വെറുതെ വിടുന്നു.... ഇല്ലേൽ നീ എന്നെ മൂക്കിൽ വലിച്ചു കയറ്റും.... ഒന്ന് പോടീ നീർക്കോലി.... നീ പോടാ കൊരങാ.....ന്നും പറഞ്ഞു ഞാൻ വേഗം ഫുഡ്‌ കഴിച്ചു എഴുന്നേറ്റു.....

കുറച്ച് നേരം ഉപ്പന്റെ അടുത്ത് പോയിരുന്നു.... ഉമ്മ വന്നതും ഞാൻ മുകളിലേക്ക് പോയി..... ആ വന്നോ..... എവിടെ ആയിരുന്നു. ഞാൻ കുറച്ച് നേരം ഉപ്പാന്റെ അടുത്തിരുന്നു...... മ്മ്മ്.... അയാൻ ഉപ്പാക്ക് ആക്‌സിഡന്റ് ആയ ആളെ നിനക്കറിയോ.... അറിയാതെ പിന്നെ. അവനിപ്പോ ജയിലിൽ കിടക്കുന്നുണ്ട്. മ്മ്മ്..... എന്താ നീ ഇപ്പൊ ഇത് ചോതിക്കാൻ കാരണം.... ഒന്നൂല്ല. ഈ ചെറു പ്രായത്തിൽ തന്നെ ഉപ്പാന്റെ അവസ്ഥ ആലോജിച്ചപോ സങ്കടം തോന്നുന്നു... പലപ്പോഴും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആവും നമ്മുടെ ലൈഫിൽ നടക്കുന്നത്. ഇതും അത് പോലൊന്നാ...... നീ കിടന്നോ എനിക്ക് കുറച്ച് ഫയൽസ് ചെക്കിയ്യാൻ ഉണ്ടെന്ന് പറഞ്ഞു അവൻ ബാൽക്കണിയിലെക്ക് പോയതും ഓരോന്ന് ആലോജിച്ച് ഞാൻ ഉറങ്ങി.... ❤️❤️❤️❤️❤️❤️ ഈ കുരിപ്പ് ഇതെവിടെയാ..... മനുഷ്യന്റെ ഉറക്കം കളയാനായിട്ട്. വിളിച്ചു നോക്കാന്നും കരുതി ഫോൺ എടുത്തു.... ഡാ.. ദേ എത്തി. ഒരു ഫൈവ് മിനിറ്റ്.... ഡാ മർശു.... എന്നെ ദേഷ്യം പിടിപ്പിക്കരുത്.അല്ലെങ്കിലേ മനുഷ്യന് ഉറക്കം വന്നിട്ട് വയ്യാ.... എത്തിഡാ.... നീ ബാൽക്കണിയുടെ ഡോർ തുറന്ന് താ.......

ഇത്ര വേഗം നീ മതിൽ ചാടിയോ.... ഇതൊക്കെ നമ്മളെത്ര കണ്ടതാ..... ആ അതെനിക്ക് ഇന്ന് മനസ്സിലായി..... നീ കുറേ മതിൽ കണ്ടിട്ടുണ്ടെന്ന്. പോടാ..... നീ വന്നു വാതിൽ തുറക്ക്.... എന്താടാ ഇത്രക്ക് ലേറ്റ് ആയെ.... ഞാൻ വരുന്നതേ ബാംഗ്ലൂരീന്നാ.... അല്ലാതെ അപ്പുറത്തേ ചന്തയിൽ നിന്നല്ല...... മാറി നിക്കങ്ങോട്ട് ഞാൻ എൻറെ പെണ്ണിനെ ഒന്ന് കാണട്ടെ.... ന്നും പറഞ്ഞു അവൻ എന്നെ തള്ളി മാറ്റി നേരെ റൂമിലെക്ക് വിട്ടു... ❤️❤️❤️❤️❤️ ഹായ് മക്കളെ നമ്മളെ മറന്നിട്ടില്ലല്ലോ.... ഏയ്‌ ഉണ്ടാവില്ല. അങ്ങനെ നിങ്ങളെ മർഷൂനെ മറക്കാൻ നിങ്ങക്ക് പറ്റില്ലല്ലോ..... എന്നാലും നിങ്ങളെന്നേ തെറ്റിദ്ധരിച്ചില്ലേ അതിൽ നമുക്ക് നല്ലോണം ബെസ്മം ഉണ്ട്ട്ടോ..... ആ ഇപ്പൊ നിങ്ങൾ ഹാപ്പി ആയെന്ന് നമക്ക് അറിയാ അത് മതി... എന്നാ പിന്നെ നമ്മൾ മിന്നൂന്റെ അടുത്ത്ക്ക് ചെല്ലട്ടെ അന്ന് കല്യാണത്തിന് കണ്ടതാ...... ഞാൻ റൂമിലെക്ക് കയറി ബെഡിൽ ചുരുണ്ടു കിടക്കുന്ന എന്റെ പെണ്ണിന്റെ അടുത്തേക്ക് ചെന്ന് അവളെ അടുത്തിരുന്നു... കഴുത്തിൽ ഞാൻ കെട്ടിയ മഹർ അവൾക്ക് കുറച്ചൂടെ ഭംഗി കൂട്ടുന്നത് പോലെ തോന്നി......

ഞാൻ അവളെ തലയിൽ ഒന്ന് തലോടിയതും അവൾ തിരിഞ്ഞു കിടന്നു...എന്ത് ക്യൂട്ടാ പെണ്ണെ നീ ഉറങ്ങുന്നത് കാണാൻ..... മ്മ്മ്....ഉറങ്ങുമ്പോ തന്നെ ഒള്ളു ഈ ക്യൂട്ട്നെസ്.എണീറ്റാൽ തനി കൂതറയാ പെറ്റ തള്ള സഹിക്കില്ല..... എന്നു പറഞ്ഞു അയാൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ അവനെ തുറിച്ചു നോക്കി.... നിനക്ക് എന്താടാ ഞങ്ങൾ ഭാര്യയും ഭർത്താവും ഉള്ളിടത്ത് കാര്യം.ഇറങ്ങി പോടാ റൂമീന്ന്.... അയ്യടാ.....ഇതെന്റെ റൂം ആ...നീ വേണേൽ കെട്ടിയോളെയും വിളിച്ചു വേറെ എങ്ങോട്ടെങ്കിലും പോടാ...... പോടാ......നീ ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെഡാ..... ആ.....പറെയെഡാ പറ....നിന്റെ ഒപ്പം എല്ലാത്തിനും കൂട്ടു നിന്ന ഞാൻ ഇതെന്നെ കേൾക്കണം.... അയ്യ......വെറുതെ ഒന്നും അല്ലല്ലോ.നിന്റെ കാര്യങ്ങളും നടക്കാനല്ലേ.എന്നിട്ട് പറയുന്നത് കേട്ടില്ലേ.ഒറ്റ കൊട്ട് വെച്ച് തരുംന്നും പറഞ്ഞു ഞാൻ അവനെ തല്ലാൻ ഓങ്ങിയതും അവൻ നോ എന്നും പറഞ്ഞു കൈ കൂപ്പി.....ഞങ്ങളെ കലപില കേട്ടിട്ടാണേൽ മിന്നു തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടക്കുന്നുണ്ട്...

പെട്ടന്ന് എന്തോ കേട്ടപോലെ ഞാൻ അവളെ ദേഹത്ത് ഉള്ള പുതപ്പ് മാറ്റിയതും എന്റെ കണ്ണ് അവളെ പാദസരത്തിലെക്ക് പോയി. ഇത് ഞാൻ കെട്ടിയതാണല്ലോ ഇത് ഇപ്പോഴും ഇവളെ കാലിൽ ഉണ്ടല്ലേ.... എന്നും പറഞ്ഞു ഞാൻ അതിൽ ഒന്ന് തൊട്ടതും അയാൻ വന്നു അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി..... എന്താടാ ഇങ്ങനെ നോക്കുന്നെ. നിന്റെ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും.... ന്റമ്മോ.... ഇത് വരെ ഇവളെ കാലിൽ ഈ കൊലുസ് അല്ലായിരുന്നു..... അതാ..... എ... അത് നിനക്ക് എങനെ അറിയാം.....ന്നും പറഞ്ഞു ഞാൻ അവനെ ഒന്ന് അടിമുടി നോക്കി..... എന്റെ പൊന്നു സ്നേഹിതാ..... കാലിലെ കൊലുസ് ഒക്കെ കാണുന്നത് സ്വഭാവികം അല്ലേ.... നീ എന്നെ ഇങ്ങനെ സംശയിക്കല്ലേ..... പറയാൻ പറ്റില്ല. നിന്റെ അനിയന്റെ സ്വാഭാവം നിനക്കും ഉണ്ടെങ്കിലോ..... ദേ..... വെറുതെ ചൊറിയാൻ വരല്ലേ. അവൻ എന്റെ അനിയൻ അല്ലാന്ന് നിന്നോട് ഞാൻ പറഞ്ഞതാ..തെരുവ് നായയാ അവൻ. എന്റെ ഉപ്പാക്ക് തോന്നിയ അലിവിന്റെ പുറത്താ ഇത്രയും നാൾ അവൻ ഈ വീട്ടിൽ വിലസിയെ. പാവം ഉപ്പ ഇത് വല്ലതും അറിയുന്നുണ്ടോ.....

ഞാൻ ഒരു ജോക്ക് പറഞ്ഞതല്ലേഡാ..... വിട്ട് കള.. നിന്നെ എനിക്ക് വിശ്വാസമില്ലെങ്കിൽ എന്റെ പെണ്ണിനെ ഞാൻ നിന്നെ ഏൽപ്പിക്കോ...... എല്ലാ സത്യവും അറിഞ്ഞപ്പോ അവൾക്ക് ഈ കൊലുസ് വേണമെന്ന് തോന്നിക്കാണും......ഒരുപ്പാട് സന്തോഷം ആയെഡാ...... എന്റെ മിന്നു എന്നെ പഴയ പോലെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു... എന്നാടാ സത്യങ്ങളൊക്കെ എല്ലാവരെയും അറിയിക്കാ..... എന്റെ ലക്ഷ്യം പൂർത്തിയാവാൻ ഇനി രണ്ട് ദിവസം കൂടെ അത് കഴിഞ്ഞാ നമ്മളെ ഒരു മാസ് എൻട്രി ഉണ്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്..... മ്മ്മ്...... എല്ലാം എല്ലാവരെയും അറിയിച്ചിട്ട് വേണം ആ ചെറ്റയെ ഇല്ലാണ്ടാക്കാൻ.... അതൊക്കെ ചെയ്യാം. ഇപ്പോ നീ ഒന്ന് തിരിഞ്ഞു നിന്നേ..... ഞാൻ എന്റെ കുഞ്ഞിനും പെണ്ണിനും ഒരുമ്മ കൊടുക്കട്ടെ.... മ്മ്മ്..... നടക്കട്ടെ നടക്കട്ടെ നമ്മൾ പോയേക്കാം..... പിന്നെ ഒന്ന് സൂക്ഷിച്ചോ അഥവാ ഉണർന്നാൽ നിന്റെ മയ്യിത്ത് എടുക്കും അവൾ എന്നും പറഞ്ഞു അവൻ ബാൽക്കണിയിലെക്ക് പോയതും ഞാൻ ചിരിച്ചോണ്ട് അവളെ വയറിൽ പതിയെ ഉമ്മ വെച്ചു.....

പിന്നെ അവളെ നെറ്റിയിലും....കുറച്ച് നേരം അവളെ നോക്കിയിരുന്ന് ഞാൻ അവിടുന്ന് വിട്ടു..... ❤️❤️❤️❤️❤️❤️ രാവിലെ എണീറ്റപ്പോ തന്നെ മനസ്സിലൊരു സുഖം. ഇന്നലെ മർഷുക്ക അടുത്ത് വന്നപോലെയൊരു ഫീൽ കിട്ടി....... വയറിൽ കൈ വെച്ചതും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... എന്താ മാഡം. രാവിലെ തന്നെ ഒരു ചിരിയൊക്കെ. എന്താ വല്ല നിധിയും കിട്ടിയോ..... മ്മ്മ്... കിട്ടി. എന്റെ ലൈഫിലെ നിധി.. മനസ്സിലായില്ല.... അതേയ്. ഇന്നലെ മർഷുക്ക എന്റെ അടുത്ത് വന്നപോലെ എനിക്ക് ഫീൽ ചെയ്തു.... ആണോ. എന്നിട്ട് എന്ത് പറഞ്ഞു. ഇപ്പൊ അടുത്തെങാനും നിന്നെ ഇവിടുന്ന് കൊണ്ടോവോ..... നിനക്കിപ്പോ എന്താ ഞാൻ ഇവിടുന്ന് പോവാഞ്ഞിട്ട്. അങ്ങനെയിപ്പോ ഞാൻ പോണില്ലന്നും പറഞ്ഞു മുഖവും വീർപ്പിച്ചു ഞാൻ ബാത്‌റൂമിലേക്ക് വിട്ടു. ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും അയാൻ പോവാണെന്ന് പറഞ്ഞു താഴേക്കിറങ്ങി.നാസ്ത കഴിച്ച് ഞാൻ അടുക്കളയിലേക്ക് ചെന്ന് ഉമ്മാനെ സഹായിക്കാൻ നിന്നതും ഉമ്മ റസ്റ്റ്‌ എടുക്കാൻ പറഞ്ഞു എന്നെ അവിടുന്ന് പറഞ്ഞു വിട്ടു.ഞാൻ ഗാർഡനിൽ ചെന്ന് അവിടെയുള്ള ഊഞ്ഞാലിൽ ചെന്നിരുന്നു......

പിന്നിൽ ഒരു ആളനക്കം അറിഞ്ഞതും ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.... അപ്പൊ ഷഹൽ ഉണ്ട് എന്നെ നോക്കി നിൽക്കുന്നു... അവനെ കണ്ടതും ഞാൻ അവിടുന്ന് എഴുന്നേറ്റ് പോവാൻ നിന്നതും അവൻ എന്റെ കയ്യിൽ പിടിച്ചു..... ഷഹൽ വെറുതെ ഒരു സീൻ ക്രിയെറ്റ് ചെയ്യണ്ട. കയ്യിൽ നിന്ന് വിട്.... മിന്നു പ്ലീസ് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. ദയവ് ചെയ്ത് നീ അത് കേൾക്കണം.... എന്താപ്പോ നിനക്ക് ഇത്ര പറയാൻ... പുതിയ വല്ല നാടകവും ആവും.... ഞാൻ എന്ത് പറഞ്ഞാലും നീ ഇപ്പോ വിശ്വസിക്കില്ലാന്ന് എനിക്കറിയാം. പക്ഷേ എനിക്ക് പറഞ്ഞേ പറ്റൂ..... എല്ലാവരെയും ഞാൻ ഇന്നേവരെ വെറുപ്പിച്ചിട്ടെ ഒള്ളു....പക്ഷെ ഇന്നലെ നിന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്നു അറിഞ്ഞപ്പോ എന്തോ മനസ്സിനൊരു വിങ്ങൽ. ഇനിയും നിന്നെ ഉപദ്രവിക്കാൻ പാടില്ലന്നൊരു തോന്നൽ. മർശുവിന്റെ കുഞ്ഞാ നിന്റെ വയറ്റിൽ എന്നെനിക്കറിയാം... അവൻ എവിടെ ആണേലും ഞാൻ കൊണ്ട് വരും നിന്റെ മുമ്പിലേക്ക്. നിങ്ങൾക്ക് നഷ്ട്ടപെട്ട ജീവിതം ഞാൻ തിരിച്ചു തരും.തെരുവിൽ ജനിച്ചതാണെന്ന് അറിഞ്ഞപ്പോ എന്തോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല.

തെറ്റുകൾ ഒരുപ്പാട് ചെയ്ത് കൂട്ടി നന്നാവണം എനിക്ക്.നിനക്ക് എന്നെ വിശ്വസിക്കാൻ പറ്റുമെങ്കിൽ വിശ്വസിക്കാം ആ പഴയ ഫ്രണ്ടിന്റെ സ്ഥാനം നീ എനിക്ക് തരണം ന്നൊക്കെ പറഞ്ഞു അവൻ എന്റെ മുന്നിൽ നിന്ന് കരഞ്ഞതും എനിക്കെന്തോ വല്ലാണ്ടായി. അവൻ പറയുന്നതിൽ ഒരു ആത്മാർത്ഥത ഉള്ള പോലെ..... അവൻ പോവാൻ നിന്നതും ഞാൻ പിറകിൽ നിന്ന് വിളിച്ചു.... ഷാഹി.. തെറ്റ് എല്ലാവർക്കും പറ്റും. അതിൽ നീ ഇപ്പൊ കേദിക്കുന്നുണ്ടെങ്കിൽ ഞാൻ ഉണ്ടാവും കൂടെ ആ പഴയ ഫ്രണ്ട് ആയി. പകരം എന്റെ മർഷുക്കാനെ എനിക്ക് തിരിച്ചു തരണം. ന്നൊക്കെ പറഞ്ഞതും അവൻ എല്ലാം ഞാൻ ചെയ്തോളാംന്നും പറഞ്ഞു എന്റെ അടുത്തേക് വന്നു.....അതിന് ഞാൻ അവനൊന്നു ചിരിച്ചു കൊടുത്തു. കുറേ നേരം ഞങ്ങൾ അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം തള്ളി നീക്കി. വൈകുന്നേരം ആയതും ഞാൻ ഫുഡും കഴിച്ചു റൂമിലേക്ക് വിട്ടു. ഡോർ തുറന്ന് അകത്തേക്ക് കയറിയതും റൂമിൽ ഉള്ള ആൾ രൂപത്തെ കണ്ട് ഞാൻ ഞെട്ടി വിറച്ചു. ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ ഞാൻ തളർന്നു വീഴാൻ പോയതും ആ രൂപം എന്നെ താങ്ങി പിടിച്ചു................ തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story