❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 53

enikkay vidhichaval

രചന: SELUNISU

   ഡോർ തുറന്ന് അകത്തേക്ക് കയറിയതും റൂമിൽ ഉള്ള ആൾ രൂപത്തെ കണ്ട് ഞാൻ ഞെട്ടി വിറച്ചു. ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ ഞാൻ തളർന്നു വീഴാൻ പോയതും ആ രൂപം എന്നെ താങ്ങി പിടിച്ചു...എന്നെ കൊണ്ടോയി ബെഡിൽ കിടത്തിയതും പതിയെ എന്റെ കണ്ണുകൾ അടയാൻ തുടങ്ങി. ഡീ മിന്നു പോത്തേ കണ്ണ് തുറക്കെടി.പടച്ചോനെ ഇവൾ വടിയായോ.ഡീ പൂതനെ ഇത് ഞാനാടി സാനി... പെട്ടന്ന് അങ്ങനൊന്നു എന്റെ ചെവിയിൽ കേട്ടതും ഞാൻ കണ്ണ് വലിച്ചു തുറന്നു.....വേഗം ലേറ്റ് ഓൺ ചെയ്തു. അപ്പൊ ദേ നിക്കുന്നു സാനി കുരിപ്പ് പല്ലിളിച്ചോണ്ട്...... എന്തൊക്കെ മുത്തേ സുഖല്ലേ.... നിന്റെ മറ്റവനോട്‌ പോയി ചോദിക്ക്. നിനക്ക് എന്നെ ഇപ്പോഴാണോടി പിശാശ്ശെ ഓർമ വന്നേ.... സോറി മിന്നു.... അങ്ങനെ വരാനോ വിളിക്കാനോ പറ്റിയ സാഹചര്യം അല്ലായിരുന്നുഡാ....ഒന്ന് ഞാൻ പറയാം മർഷുക്കാനെ നീ വെറുക്കരുത്.പാവം ഒരു തെറ്റും ചെയ്തിട്ടില്ല.... എല്ലാത്തിനും കാരണം ആ ഷഹലാ..... അറിയാം സാനി എല്ലാം ഞാൻ അറിഞ്ഞു. അവൻ തന്നെ എല്ലാ സത്യങ്ങളും എന്നോട് പറഞ്ഞു.

പക്ഷേ ഇപ്പൊ അവൻ ആള് മാറിയെടി. ഇന്ന് എന്നോട് കുറേ സോറിയൊക്കെ പറഞ്ഞു. ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോ അവനെന്തോ സിമ്പതി. ഇനി അവൻ ഒരു തെറ്റും ചെയ്യില്ലാന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്..... അവൻ നന്നാവാനോ. നിന്റെ തലയിൽ എന്താ കളിമണ്ണാണോ മിന്നു.... അവൻ പറഞ്ഞത് അപ്പാടെ വിശ്വസിച്ചിരിക്കുന്നു... ഇങനെയൊരു പൊട്ടി..... ഇതവന്റെ അടുത്ത അടവാ....എന്തോ അവൻ മനസിൽ കണ്ടിട്ടുണ്ട്. ഇല്ലെടി അവൻ ആത്മാർത്ഥമായിട്ട് തന്നെയാ എന്നോട് പറഞ്ഞേ.. മാങ്ങാതൊലി. അത് നിനക്കെങ്ങനെ അറിയാം. നീ അവന്റെ ഹൃദയത്തിൽ കയറി നോക്കിയോ........ അതൊന്നും ഇല്ലാ.... എനിക്കെന്തോ അങ്ങനെ തോന്നി .. അതാണല്ലോ അവന്റെ മിടുക്ക്. അവൻ ഒരിക്കലും നന്നാവില്ല മിന്നു.... അവൻറെ ഓരോ നീക്കങ്ങളും നീയൊന്ന് ശ്രദ്ധിച്ചു നോക്ക് അപ്പൊ നിനക്ക് എല്ലാം മനസ്സിലാവും.....

മ്മ്മ്.... ഞാനൊന്ന് നോക്കട്ടെ. അല്ല നീയെങ്ങനെ ഇവിടെ എത്തി... അത് അയാൻ വിളിച്ചപ്പോ പറഞ്ഞു നിനക്ക് വിശേഷം ഉണ്ടെന്ന്. അപ്പൊ നിന്നെ കാണണം ന്ന് തോന്നി...... ആാാ അത് പറഞ്ഞപ്പോഴാണ് ഓർമ വന്നത്. നീയും അയാനും തമ്മിലുള്ള റിലേഷൻ എന്താ നീ ഞങ്ങളോട് പറയാഞെ. നീ പറഞ്ഞത് നിനക്ക് ഇഷ്ട്ടം നിന്റെ കാളറെ ആണന്നല്ലേ...... അതിപ്പോഴും അങ്ങനെ തന്നെയാ. ഞാൻ സ്നേഹിക്കുന്നത് എന്റെ കാളറെ തന്നെയാ...... ഏ.... അപ്പൊ അയാൻ.... അത് വെറും അഭിനയം മാത്രം. അഭിനയോ..... അതെ മിന്നു. ഷഹലിനെ ഇല്ലാതാക്കണമെങ്കിൽ എനിക്ക് അവൻറെ വീട്ടിൽ കയറിപറ്റിയെ ഒക്കു. അതിന് എനിക്ക് കാളർ പറഞ്ഞു തന്ന ഐഡിയ ആണ് അയാനുമായുള്ള ബന്ധം..... പക്ഷേ അപ്പോഴേക്കും എല്ലാം നീ കുളമാക്കിയില്ലേ. ഞാനോ.... ആ തന്നെ...... ഇവിടെ കയറി പറ്റാൻ ഞാൻ കരുതിയിരുന്നത് അയാനുമായുള്ള കല്യാണമാണ്..... സാനി...... ഷഹൽ ചെയ്യുന്ന തെറ്റിന് ആ പാവത്തിന്റെ ജീവിതം വെച്ച് എന്തിനാ നീ കളിക്കുന്നത്. അയാൻ ഒരു പാവമാ....

നിന്നെ ഒരുപ്പാട് ഇഷ്ട്ടമാ. എന്നിട്ട് നീ.....ഓരോന്ന് പറഞ്ഞു ആ പാവത്തിനെ ചതിക്കുവല്ലേ. പടച്ചോൻ പൊറുക്കില്ലെടി നിന്നോട്. തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ലെടി.പക്ഷേ ഇത് മാത്രമായിരുന്നു ഞങ്ങൾക്കുള്ള മാർഗം. ഇപ്പൊ ഞാൻ ഒഴിഞ്ഞു മാറാൻ നോക്കുന്നുണ്ട്. ബട്ട്‌ അയാൻ..... അവൻ വിടുന്നുണ്ടാവില്ലല്ലേ.....നിന്റെത് അഭിനയമാണെങ്കിലും അവൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാ.... അതോണ്ടാ വിട്ടു പോവാത്തെ. തിരിച്ചു സ്നേഹിച്ചുടെ നിനക്ക്.... പറ്റില്ലെടി. കാളർ പോലും ഞാൻ അറിയാതെ എന്റെ മനസ്സിൽ കയറി കൂടിയതാ. എന്റെ ലക്ഷ്യം ഇപ്പോ ഷഹൽ മാത്രമാ. അവനെ ഇല്ലാണ്ടാക്കണം. അത് കഴിഞ്ഞു എനിക്കൊരു ലൈഫ് ഉണ്ടാവോന്ന് പോലും എനിക്കറിയില്ല.... സാനി...... അത് വിട്.... എന്തൊക്കെ നിനക്ക് സുഖമല്ലേ ഇവിടെ.... ആടി.ആകെ ഒരു സങ്കടം ഉപ്പാനെ ആലോജിക്കുമ്പോഴാണ് ഒക്കെ ശരിയാവുംടി.....

. ഷഹൽ ഇല്ലാതാവുന്നതോട് കൂടി എല്ലാവർക്കും സമാധാനം കിട്ടും..... മ്മ്മ്...... ആവട്ടെ.... സാനി ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ.... എന്താടി... മർഷുക്കയും ഫാമിലിയും ഇപ്പൊ എവിടെയാ..... അത് പറയാൻ എനിക്ക് ഇപ്പൊ പറ്റില്ല.ഒന്ന് പറയാം.അവരെല്ലാം സന്തോഷത്തോടെ ഒരിടത്തുണ്ട്.വൈകാതെ എല്ലാവരും വരും.....അത് വരെ മോൾ വെയിറ്റ് ചെയ്യ്. എന്നാലും മുർഷിക്ക് എന്റെ ഇക്കാക്ക് ഒന്ന് വിളിക്കായിരുന്നു.പാവം എത്ര സങ്കടപ്പെട്ടൂന്ന് അറിയോ.... അപ്പോഴത്തെ സാഹചര്യം അങ്ങനെയായിരുന്നു.അന്ന് അവർ വേദനിക്കുന്നത് കാണാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നൊള്ളൂ...... നീ അവരെ വെറുക്കരുത്.ഒന്നും അവർ മനഃപൂർവം ചെയ്തതല്ല.... വെറുക്കാനോ...ഇല്ലെടി.മർഷുക്കാനെ ഒന്ന് കണ്ടാ മതി എനിക്ക്.... വരും....ഉടൻ തന്നെ....ഇപ്പൊ ഞാൻ പോവാ...കൂടുതൽ നേരം ഇവിടെ നിക്കുന്നത് അപകടമാ.....അതോണ്ട് ഇനി അവനുള്ള കുരുക്കുമായി വരും ഞാൻ.....നീ സൂക്ഷിക്കണം ഒരിക്കലും അവനെ വിശ്വസിക്കരുത് എന്നൊക്കെ കുറേ ഉപദേശം തന്ന് അവൾ പോയി......

ഞാൻ ബെഡിലേക്ക് വീണു ഓരോന്ന് ആലോജിച്ച് കിടന്നു......അവൾ പറഞ്ഞപ്പോലെ ഷഹലിനെ ഒന്ന് ശരിക്കും വാച്ച് ചെയ്യണം.എന്റെ കുഞ്ഞിനെ ഇല്ലാണ്ടാക്കാനാണ് അവൻ വീണ്ടും എന്നോട് കൂട്ടുകൂടിയതെങ്കിൽ അവൻറെ മരണം എന്റെ കൈ കൊണ്ടാവും.....എന്താ എന്നൊക്കെ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി ഇരിക്കുന്ന നേരത്താണ് അയാൻ റൂമിലെക്ക് വന്നത്..... എന്താണ് മാഡം വല്ല്യ ആലോചനയിൽ ആണല്ലോ..... അതിന് നിനക്ക് നഷ്ട്ടം ഒന്നൂല്ലല്ലോ.....ഞാൻ എന്റെ തല വെച്ചല്ലേ ആലോജിക്കുന്നത്.... ആണല്ലേ.അപ്പൊ കുഴപ്പല്ല.ആ തല വെച്ച് നീ എന്ത് ആലോജിക്കാനാ.ഫുൾ കളിമണ്ണ് അല്ലേ.... നീ പോടാ മാങ്ങാത്തലയാ......ന്നും പറഞ്ഞു ഞാൻ വേഗം പുതപ്പെടുത്ത് തലയിൽ കൂടെ ഇട്ടു.... ഡീ....ഡീ...വേണ്ടാട്ടോ....നീ ഫുഡ്‌ കഴിച്ചോ.... മ്മ്മ്... മെഡിസിനോ..... ആാാ.... മ്മ്മ്....എന്നാ ഉറങ്ങിക്കോ.ഞാൻ ഫുഡ്‌ കഴിച്ച് വരാം.....ന്നും പറഞ്ഞു അവൻ റൂമിൽ നിന്ന് പോയി....നമ്മൾ വേഗം കിടന്നുറങ്ങി. നേരം വെളുത്തപ്പോ തന്നെ കണി അയാൻ മുടി ചീകുന്നതാ...... അയ്യേ പോയി ഇന്നത്തെ ഡേ പോയി എന്നും പറഞ്ഞോണ്ട് ഞാൻ പില്ലോ എടുത്ത് അയാനു നേരെ എറിഞ്ഞു......

എന്തോന്നാടി രാവിലെ തന്നെ നിനക്ക് ബാധ കയറിയോ. ഞാനിപ്പോ എന്ത് ചെയ്തിട്ടാ നീ എന്നെ എറിഞ്ഞത്.... പിന്നെ രാവിലെ തന്നെ ചീർപ്പും വെച്ച് നിക്കുന്ന നിന്നെ പിന്നെ എന്താ ചെയ്യണ്ടേ.... നേരം ഉച്ച ആവാറായി..... രാവിലെ ഒക്കെ ഇനി നാളെ. അല്ല നീയാരാ കുംഭകർണിയോ...... ഏതു നേരം നോക്കിയാലും ഉറക്കം. ഈ ഗർഭിണികൾ കൂടുതൽ ഉറങ്ങാൻ പാടില്ല.... എന്നാരു പറഞ്ഞു.... പറയുന്നത് കേട്ടാ തോന്നും നീ പത്തെണ്ണം പ്രസവിച്ചിട്ടുണ്ടെന്ന്. ഞാനെയ് എനിക്കിഷ്ട്ടമുള്ളത് പോലെ ചെയ്യും. അല്ലെങ്കിലും നിന്നെ പറഞ്ഞിട്ട് കാര്യല്ല. കുട്ടിക്കളി മാറാത്ത നിന്നെയൊക്കെ ഈ അവസ്ഥയിലാക്കിയ അവനെ പറഞ്ഞാ മതി.... എന്തോന്നാഡാ പൊട്ടാ നിന്ന് പിറുപിറുക്കുന്നേ.. ഒറ്റക്ക് സംസാരിക്കാൻ നിനക്ക് വട്ടുണ്ടോ..... പൊട്ടൻ നിന്റെ കെട്ടിയോൻ. ആ അതെന്നെയാ പറഞ്ഞേ.നിലവിൽ ഇപ്പൊ എന്റെ കെട്ടിയോൻ നീയാണല്ലോ....

നീ പോടീ പൂതനെ...... ആ പോവാ. അല്ല ഉച്ച ആയെന്ന് പറഞ്ഞു കേട്ടല്ലോ.നിനക്ക് ഇന്ന് ഓഫീസിൽ ഒന്നും പോണ്ടേ...... വേണ്ടാ..... എനിക്കൊരു ഫ്രണ്ടിനെ കാണാൻ പോണം. ചില തീരുമാനങ്ങൾ ഒക്കെ എടുക്കാനുണ്ട്..... അതെന്താ.... അതൊന്നും നീ അറിയണ്ട. വേണേൽ എന്തേലും പോയി ഞണ്ണാൻ നോക്ക്... എന്നും പറഞ്ഞു അവൻ പോയതും ഞാൻ മുഖം കോട്ടി ഫ്രഷ് ആയി താഴേക്ക് ഇറങ്ങി......സ്റ്റെയർ ഇറങ്ങിയതും അടുക്കളയിൽ പാത്രം വീഴുന്ന സൗണ്ട് കേട്ട് ഞാൻ എന്റെ നടത്തത്തിന്റെ വേഗത കുറച്ചു..... ചുമരിനോട്‌ ചാരി നിന്ന് അകത്തേക്ക് പാളി നോക്കി......ഷഹൽ ഉമ്മാനോട് എന്തൊക്കെയോ പറഞ്ഞു കയർക്കുന്നുണ്ട്....ഞാൻ ചെവി ഒന്നൂടെ കൂർപ്പിച്ചു വെച്ചു.... നിങ്ങക്ക് ഇത് അവൾ കഴിക്കുന്ന ഭക്ഷണത്തിൽ ചേർക്കാൻ പറ്റോ ഇല്ലയോ.... ഇല്ലാന്ന് പറഞ്ഞില്ലേ...... ഒന്നും അറിയാത്ത ഒരു ജീവനെ ഇല്ലാണ്ടാക്കാൻ എനിക്ക് പറ്റില്ല..... അവൾ വന്ന് കയറിയപ്പോ നിങ്ങക്ക് കുറച്ച് ധൈര്യമൊക്കെ കൂടിയിട്ടുണ്ടല്ലോ..... എന്നോട് കൂടുതൽ കളിക്കാൻ നിക്കല്ലേ.... കെട്ടിയോനെ കിടത്തിയ പോലെ നിങ്ങളെയും കിടത്തും ഞാൻ....

ഇതിലും നല്ലത് അതാ.... ഇങ്ങനെ എന്നെ കൊല്ലാതെ കൊല്ലുന്നതിനേക്കാളും ഒറ്റയടിക്ക് തീർത്തു താടാ. അങ്ങനെലും നിന്നെ വളർത്തി വലുതാക്കിയതിന്റെ നന്ദി കാണിക്ക്.... ദേ തള്ളേ കൂടുതൽ ഓവർ സ്മാർട്ട്‌ ആവല്ലേ.... നിങ്ങക്ക് പറ്റില്ലെങ്കിൽ വേണ്ടാ.... എന്താ വേണ്ടതെന്ന് എനിക്കറിയാം ന്നും പറഞ്ഞു അവൻ അവിടെ നിന്ന് ഇറങ്ങിയതും ഞാൻ വേഗം അടുത്തുള്ള റൂമിലേക്ക് കയറി നിന്നു. അവൻറെ വണ്ടി പോകുന്ന സൗണ്ട് കേട്ടതും ഞാൻ വേഗം ഉമ്മാന്റെ അടുത്തേക്ക് ഓടി ചെന്നു.... അപ്പൊ ഉമ്മ അവിടെ നിലത്തിരുന്ന് കരയുവായിരുന്നു. ഞാൻ ഉമ്മാന്നും വിളിച്ചു തോളിൽ കൈ വെച്ചതും ഉമ്മ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..... ഞാൻ ഉമ്മാനെ എന്നിൽ നിന്ന് അടർത്തി മാറ്റി അവിടുന്ന് എണീപ്പിച്ച് ഉപ്പാന്റെ മുറിയിലേക്ക് ചെന്നു ബെഡിൽ ഇരുത്തി.അടുത്ത് ഞാനും ഇരുന്നു..... ഇന്നെന്താ ഉമ്മാനോട് അവൻ ആവിശ്യപ്പെട്ടത്..... നിന്റെ വയറ്റിൽ കിടക്കുന്ന ജീവൻ.....എന്ന് ഉമ്മ പറഞ്ഞതും ഞാനൊന്ന് ഞെട്ടി.....അപ്പൊ അവൻ എന്റെ കൂടെ കൂടിയത് ഇതിനാണ്. സാനി പറഞ്ഞപോലെ ഞാനൊരു പൊട്ടി തന്നെയാ....

അവനെ വീണ്ടും വിശ്വസിച്ചു..... ഇല്ലാ ഇനി നിനക്ക് മാപ്പില്ല..... നിന്റെ അവസാനം എന്റെ കൈ കൊണ്ട് തന്നെയാ..... എന്താ മോളേ നീ ആലോജിക്കുന്നെ.... ഇന്നലെ അവൻ എന്നോട് സോറിയൊക്കെ പറഞ്ഞു അടുത്ത് കൂടിയതായിരുന്നു.... ഒരു നിമിഷം അവൻ മാറി പോയെന്ന് ഞാൻ വിശ്വസിച്ചു... അവനു മാറാൻ കഴിയില്ല മോളേ...... ഒരിറ്റ് സ്നേഹം പോലും അവന്റെ മനസ്സിൽ ഇല്ലാ ഉണ്ടെങ്കിൽ. സ്വന്തം മോനെ പോലെ കണ്ട ഈ മനുഷ്യനെ വെറും സ്വത്തിനു അവൻ ഈ അവസ്ഥയിൽ ആക്കില്ലായിരുന്നു.....വളർത്തി വലുതാക്കിയ എന്നെ മറ്റൊരു കണ്ണ് കൊണ്ട് കാണില്ലായിരുന്നു.... ഉമ്മാ.... അവന് എങനെയാ നിങ്ങടെ മോൻ അല്ലാന്ന് മനസ്സിലായത്..... പറയാം മോളേ എല്ലാം പറയാം. മനസ്സിൽ ഉള്ള ഭാരം മുഴുവൻ ഇറക്കി വെക്കണം എനിക്ക്..... ബിസിനസിന്റെ ആവിശ്യത്തിനായി ഒരിക്കെ ഉപ്പാന്റെ കൂടെ ഞാനും അയാനും ബാംഗ്ലൂരിൽ പോയതായിരുന്നു.....അവിടെ തന്നെ ഉപ്പാന്റെ ഒരു ഫ്രണ്ടും അവരെ ഫാമിലിയും സെറ്റ്ൽട് ആയിരുന്നു.അയാനെ അവരെ കൂടെ നിർത്തി ഞാനും ഉപ്പയും ഓഫീസിലേക്ക് പോയി.....

വർക്ക്‌ ഒക്കെ കഴിഞ്ഞു രാത്രി ഞങ്ങൾ തിരിച്ചു പോരുമ്പോ ഒരു സ്ത്രീ ഞങ്ങളെ വണ്ടിക്ക് മുന്നിൽ ചാടി..... പെട്ടന്ന് ഉപ്പ ബ്രേക്ക്‌ ഇട്ട് വണ്ടി നിർത്തിയതും ആ സ്ത്രീ ഓടി വന്നു വണ്ടിയുടെ ഗ്ലാസിൽ കൊട്ടാൻ തുടങ്ങി. എന്നെ ഒന്ന് നോക്കി ഉപ്പ ഗ്ലാസ്‌ താഴ്ത്തി... അവർ എന്റെ കുഞ്ഞിനെ രക്ഷിക്കണംന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി.... ആ സ്ത്രീ നല്ലോണം ക്ഷീണിച്ചിരുന്നു. തന്നെയുമല്ല നെറ്റിയിൽ നിന്നൊക്കെ ബ്ലഡ്‌ വരുന്നുണ്ടായിരുന്നു..... പെട്ടന്ന് അവർ കുഞ്ഞിനെ ഉപ്പാന്റെ മടിയിലേക്ക് ഇട്ട് അവിടെ നിന്നും ഓടി കളഞ്ഞു..... ഒരു നിമിഷം ഞങ്ങൾ രണ്ട് പേരും എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു.വെറും ഒന്നര വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരാൺ കുട്ടിയായിരുന്നു അത് .. ..പെട്ടന്ന് ഉപ്പ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ വണ്ടി എടുത്തു. പിന്നെ വണ്ടി ചെന്ന് നിന്നത് ഒരു അനാഥാലയത്തിന് മുന്നിൽ ആയിരുന്നു...

ഞാൻ ഇക്കാനെ ഒന്ന് നോക്കിയതും ഇക്ക കുട്ടിയെ എടുത്ത് എന്റെ അടുത്ത് തന്ന് വണ്ടിയിൽ നിന്നിറങ്ങാൻ പറഞ്ഞു.അവനെ അവിടെ ഏൽപ്പിച്ചു പോന്നത് മുതൽ ഞങ്ങൾക്ക് മനസ്സിനൊരു സ്വസ്ഥതയും കിട്ടിയില്ല.... പിറ്റേന്ന് ഉപ്പ വന്നപ്പോ കയ്യിൽ അവനും ഉണ്ടായിരുന്നു. അത് കണ്ടതും എനിക്കൊരുപ്പാട് സന്തോഷം തോന്നി.... ഞാൻ അവനെ ഉപ്പാന്റെ കയ്യിൽ നിന്ന് വാങ്ങി ഒരുപ്പാട് ഉമ്മ വെച്ചു... പെട്ടന്ന് അയാൻ വന്നു ഇതാരാ ഉമ്മാന്ന് ചോദിച്ചതും നിന്റെ അനിയൻ ആണെന്ന് പറഞ്ഞു അവനെ പഠിപ്പിച്ചു.അവൻ ഞങ്ങളെ മകൻ അല്ലാന്ന് ഉപ്പാന്റെ ഫ്രണ്ടിനും വൈഫിനും മാത്രമേ അറിയൂ.... പിന്നെ അവനു ഞങ്ങൾ ഷഹൽ എന്ന് പേരിട്ടു. സ്വന്തം മോനെ പോലെ വളർത്തി. അയാനും അങ്ങനെ തന്നെയായിരുന്നു അവനെന്ന് വെച്ചാൽ ജീവനായിരുന്നു...കുറച്ചു ദിവസം കഴിഞ്ഞു ഞങ്ങൾ നാട്ടിലെക്ക് തന്നെ തിരിച്ചു. പിന്നീടങ്ങോട്ട് സന്തോഷം മാത്രമായിരുന്നു ഞങ്ങളെ ലൈഫിൽ..... അവനും അയാനും വളർന്നു വലുതായി. രണ്ടാളും സ്നേഹം കൊണ്ട് എന്നെ വീർപ്പു മുട്ടിക്കുവായിരുന്നു...

ഒരു ദിവസം ഉപ്പാന്റെ ഫ്രണ്ട് വന്നപ്പോ അവനെ കുറിച്ച് സംസാരിക്കുന്നത് അവൻ കേൾക്കാനിടയായി. അവൻ സത്യാവസ്ഥ അറിയാൻ ഞങ്ങളെ ചോദ്യം ചെയ്തതും എല്ലാം അവനോട് തുറന്ന് പറയേണ്ടി വന്നു.... അന്ന് മുതൽ അവൻ നേരത്തിനും കാലത്തിനും വീട്ടിൽ വാരാതായി. വെറും ലഹരിക്ക് മാത്രം അടിമയായ അവൻ എന്നെ പോലും വേറൊരു അർത്ഥത്തിൽ കാണാൻ തുടങ്ങി....സ്വത്ത് മുഴുവൻ അവൻറെ പേരിൽ ആക്കണംന്നും പറഞ്ഞു ഉപ്പാനോട് വഴക്കിട്ടു.....അത് സമ്മതിച്ചു കൊടുക്കാതെ വന്നപ്പോ ഉപ്പനെയും ഈ അവസ്ഥയിൽ ആക്കി.....ഇതൊന്നും ഇത് വരെ അയാനെ അറിയിച്ചിട്ടില്ല.അവൻ തകർന്നു പോവും ഇതൊക്കെ അറിഞ്ഞാൽ.....എന്റെ മോന്റെ ഇഷ്ട്ടത്തിനു പോലും എതിര് നിന്നത് അവനെ പേടിച്ചിട്ടാ....മോൾക്ക് മറ്റൊരാളുമായി ഇഷ്ട്ടത്തിൽ ആണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ കല്യാണത്തിന് അയാനെ കൊണ്ട് സമ്മതിപ്പിച്ചില്ലെങ്കിൽ അവനെ കൊന്ന് കളയുംന്ന് പറഞ്ഞപ്പോ എനിക്ക് ഇങനെയൊക്കെ ചെയ്യേണ്ടി വന്നു മോളേ..... ഉമ്മാക്ക് അറിയോ അയാൻ സ്നേഹിക്കുന്നത് ആരെയാന്ന്...

അറിയാം.എന്റെ സാനി മോളേ.....ഉപ്പാന്റെ ഫ്രണ്ടിന്റെ മോളാ അവൾ.അയാനും അവളും തമ്മിൽ വല്ല്യ കൂട്ടായിരുന്നു ചെറുപ്പത്തിൽ.അവിടുന്ന് പൊന്നേപിന്നെ മോളേ ഞാൻ കണ്ടിട്ടുള്ളത് ഫോട്ടോയിൽ മാത്രമാ....അന്ന് ഉപ്പാന്റെ ഫ്രണ്ട് വന്നത് പോലും അവരെ കല്യാണക്കാര്യം സംസാരിക്കാൻ ആയിരുന്നു..........പക്ഷേ നടന്നത് മറ്റൊന്നും..... ഉമ്മ പറയുന്നതൊക്കെ ഒരു കഥ കേൾക്കുന്ന ഫീലിൽ കേട്ടിരുന്നു.....ഉമ്മാനോട് എന്റെ കാര്യങ്ങളും പറയണംന്ന് എനിക്ക് തോന്നി.... ഉമ്മാ.....എനിക്ക് ഉമ്മാനോട്..... മോൾ ഒന്നും പറയണ്ടാ....നിന്റെ എല്ലാ കാര്യങ്ങളും ഷഹൽ വഴി ഞാൻ അറിഞ്ഞതാ....മോളേ വയറ്റിൽ ഉള്ളത് എന്റെ മോന്റെ കുഞ്ഞല്ലാ എന്നും എനിക്കറിയാം എന്നുമ്മ പറഞ്ഞതും ഞാൻ ഞെട്ടി ഉമ്മാനെ തന്നെ നോക്കി നിന്നു..... മോൾ ഞെട്ടിയോ.....അയാന് ഒരിക്കലും നിന്നെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല എന്ന് എനിക്കറിയാം...മോളേ അവസ്ഥയും അത് തന്നെയല്ലേ.......എന്നും ചോദിച്ചു ഉമ്മ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചതും ഞാൻ ഉമ്മാനെ കെട്ടിപിടിച്ചു.

പാവം ഷഹൽ കാരണം എന്തെല്ലാം സഹിക്കുന്നു....സ്വന്തം മോനെ പോലെ സ്നേഹിച്ച അവൻ ഇങനെയൊക്കെ ചെയ്യുമ്പോ ആ മനസ്സ് എത്ര വേദനിക്കുന്നുണ്ടാവും.....ഇല്ല ഷഹൽ ഇതിനൊന്നും നിനക്ക് മാപ്പ് കിട്ടില്ല.കൊല്ലും ഞാൻ നിന്നെ ഈ ഉമ്മാക്ക് വേണ്ടി ഒരു തെറ്റും ചെയ്യാതെ നീ തളർത്തി കളഞ്ഞ ഉപ്പാക്ക് വേണ്ടി ഒന്നുമറിയാത്ത ഞങ്ങടെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയതിന് ചെയ്യും ഞാൻ....എന്നൊക്കെ ഉറച്ച ഒരു തീരുമാനം എടുത്തു ഞാൻ ഉമ്മാനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ച് അവിടുന്ന് എഴുന്നേറ്റു......റൂമിന് പുറത്ത് ഇറങ്ങിയതും അയാൻ കയറി വന്നു.മനസ്സിലുള്ളതെല്ലാം മാറ്റി വെച്ച് ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു....

മിന്നു നിനക്ക് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട്.... എന്താ....നീ ചാകാൻ പോവാ.... പോടീ നാറി.....പറയുന്നില്ല ഇനി ...എന്നും പറഞ്ഞു അവൻ പുറത്തേക്ക് തന്നെ പോവാൻ നിന്നതും ഞാൻ ഓടി ചെന്ന് അവന്റെ കയ്യിൽ പിടിച്ചു..... ഹാ...പിണങ്ങാതെ പറഞ്ഞിട്ട് പോ മുത്തേ..... മനസ്സില്ല.... അയാൻ സോറി സോറി സോറി....ഇനി പറ.ഒന്നൂല്ലേലും ഞാൻ നിന്റെ കെട്ടിയോളല്ലെ.... ഏതു വകയിൽ.... ദേ....ഈ വകയിൽ എന്നും പറഞ്ഞു ഞാൻ മഹർ എടുത്ത് കാണിച്ചു കൊടുത്തതും അവൻ ഇളിച്ചോണ്ട് തലയാട്ടാൻ തുടങ്ങി.... ഇളിക്കാതെ കാര്യം പറ...... അതേയ് നാളെ ഇവിടെ ഒരു ഫങ്ക്ഷൻ വെക്കാൻ പോവാ.......നിന്റെ വീട്ടുകാർ ഇങ്ങോട്ട് വന്നില്ലല്ലോ.അപ്പൊ അവരെയൊക്കെ വിളിച്ചു ഒരു ബിഗ് സെലിബ്രേഷൻ......എങ്ങനെയുണ്ട്.... ആ.....അത് പൊളിക്കും....

ആ എന്നാ ഞാൻ പോയി സാധനങ്ങളൊക്കെ വാങ്ങി വരാംന്ന് പറഞ്ഞു അവൻ പോവാൻ നിന്നതും.എന്റെ തലയിൽ ഒരു ബുദ്ധി ഉദിച്ചു... അയാൻ ഞാനും കൂടെ വന്നോട്ടെ......ഇവിടെ ഇരുന്ന് ബോറടിക്കുവാ.... ഓക്കേ.....പെട്ടന്ന് വാ അപ്പോഴേക്കും ഞാൻ ഉമ്മാനോട് കാര്യം പറയട്ടെ....... പെട്ടന്ന് തന്നെ റെഡിയായി ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി.ഞാൻ അയാന്റെ കൂടെ വണ്ടിയിൽ കയറി. വഴി നീളം അവനോട് ഓരോന്ന് തള്ളി മറിച്ചു പോകുമ്പോഴാണ് ഒരിടത്തു ചെക്കിങ് കണ്ടത്...... ഡാ ചെക്കിങ്.നിനക്ക് ലൈസെൻസ് ഒക്കെ ഉണ്ടോ.... ഇല്ലാ....നീ ഇവിടിരി ഞാൻ പോയി എടുത്തിട്ട് വരാം.ഒന്ന് പോടീ അവിടുന്ന് എന്നും പറഞ്ഞു അവൻ എന്തൊക്കെയോ പേപ്പർസ് എടുത്ത് കാറിൽ നിന്നിറങ്ങിയതും ഞാൻ അവനു കൊഞ്ഞണം കുത്തി കാണിച്ചു അവൻ പോയിടത്തേക്ക് നോക്കിയതും എന്റെ കണ്ണുകൾ വിടർന്നു വന്നു.........കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് ഓടി.................. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story