❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 54

enikkay vidhichaval

രചന: SELUNISU

   കണ്ട കാഴ്ച വിശ്വസിക്കാൻ ആവാതെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി അങ്ങോട്ട് ഓടി........ ഞാൻ ഓടി വരുന്നതു കണ്ടതും അയാൻ എന്റെ അടുത്തേക്ക് വന്നു എന്നെ പിടിച്ചു... എന്താ മിന്നു ഇത്. ഇങനെ കിടന്നു ഓടാൻ....ഇപ്പൊ നീ മാത്രമല്ല... സോറി അയാൻ അത് ഞാൻ ഓർത്തില്ല..... ദേ അവിടെ മർഷുക്ക അതും പോലീസ് യൂണിഫോർമിൽ... എവിടെ.... അത് എങനെയാ നിന്റെ ഇക്ക ആവുന്നേ.... മർശു ഒരു അധ്യാപകൻ അല്ലേ..... പിന്നെ എങനെ പോലീസ് ആയി... അതൊന്നും എനിക്കറിയില്ല അയാൻ. ഒന്നുറപ്പാ അതെന്റെ മർഷുക്ക തന്നെയാ.... കണ്ണ് ചതിച്ചാലും എന്റെ മനസ്സ് എന്നെ ചതിക്കില്ല.......ന്നും പറഞ്ഞു അവന്റെ കയ്യിൽ നിന്ന് എന്റെ കൈ എടുത്ത് ഞാൻ മർശുക്കന്റെ അടുത്തേക്ക് നടന്നു. അടുത്തെത്തി ഞാൻ മർശുക്കാന്ന് വിളച്ചതും മൂപ്പർ എന്നെ തിരിഞ്ഞു നോക്കി.....എന്നെ കണ്ടതും അന്ധം വിട്ട് നോക്കുന്നുണ്ട്....... പിന്നെ നമ്മളൊന്നും നോക്കിയില്ല. ഇക്കാനെ ഇറുക്കി കെട്ടിപിടിച്ചു നിന്നു...... കുറച്ച് നേരം അങ്ങനെ നിന്നതും ഇക്ക എന്നെ അടർത്തി മാറ്റി...

ഏതാ കുട്ടി താൻ.... എന്താ ഈ കാണിക്കുന്നത്. ഇതൊരു പബ്ലിക് പ്ലേസ് ആണ്.... മർഷുക്ക ഞാൻ പെട്ടന്ന് കണ്ട സന്തോഷത്തിൽ... മർഷുക്കയോ..... ഒരു ഐ പി എസ് കാരന്റെ മുഖത്തു നോക്കി പേര് വിളിക്കുന്നോ.... കാൾ മി സാർ..... ഇങ്ങേർക്ക് വട്ടായോ പടച്ചോനെ. എന്തൊക്കെയാ പറയുന്നത്. എന്നാലും ഇങ്ങേരിത് ഇത് ഇത്ര പെട്ടന്ന് പോലീസ് ഓഫീസറും ആയോ..... ഇതൊക്കെ എപ്പോ..... ആ എന്ത് തേങ്ങേലും ആയ്ക്കോട്ടെ. പക്ഷെ ഞാൻ ആരാന്ന് ചോദിച്ചതോ.... അറിഞ്ഞിട്ട് തന്നെ കാര്യം... അതേയ് സാർ വിളിയൊക്കെ അവിടെ നിക്കട്ടെ. നിങ്ങൾ ഇത്രേം നാളും എവിടെയായിരുന്നു.... അതൊക്കെ എന്തിനാ കുട്ടി താൻ അറിയുന്നത്. ഇയാൾ ഒറ്റക്കെ ഒള്ളോ. തനിക്ക് ആള് മാറിയതാവും. ആൾ മാറിയത് തന്റെ കുഞ്ഞമ്മക്ക്. ദേ മർഷുക്ക എന്നെ ദേഷ്യം പിടിപ്പിക്കല്ലെ..... കുട്ടിയാണ് പോലും. ഞാൻ കുട്ടിയാണെങ്കിൽ പിന്നെ എന്തിനാടോ എന്നെ തള്ളയാക്കിയത്..... ഒരു ഐ പി എസ് കാരൻ.എന്നാടോ താനൊക്കെ ഇതായത്. മിന്നൂന്നും വിളിച്ചു പുറകെ മണപ്പിച്ചു നടന്നിരുന്നല്ലോ....

ഇപ്പൊ വല്ല്യ ആളായപോ എന്നെ തള്ളി കളയുവാലേ.... കുട്ടിക്ക് തലക്ക് സുഖമില്ലെ..... കോൺസ്റ്റബിൾ ഈ കുട്ടിയോട് ചോദിച്ചു അവളെ വീട്ടിൽ ആക്കിയെക്ക്. എന്റെ വീട്ടിൽ പോവാൻ തന്റെ ഔദാര്യം എനിക്ക് വേണ്ടാ..... പിന്നെ തലക്ക് വെളിവില്ലാത്തത് നിനക്ക് തന്നെയാ..പോട്ടെടോ സാറെ..... ന്നും പറഞ്ഞു ഞാൻ ചവിട്ടി തുള്ളി കാറിന്റെ അടുത്തേക്ക് നടന്നതും അയാൻ ഉണ്ട് വായും പൊത്തി ഇളിക്കുന്നു. അല്ലെങ്കിലേ മനുഷ്യന് ഇവിടെ തല പെരുത്ത് നിക്കുവാ....അപ്പോഴാ അവൻറെ ഒരു കിളി. എന്തോന്നാടാ പൊട്ടാ ഇത്ര ഇളിക്കാൻ ഇവിടെ ആരേലും തുണി ഇല്ലാണ്ട് നിക്കുന്നുണ്ടോ.... തുണിയൊക്കെ പുറമെ ഉണ്ട്. എന്നാലും അകത്തിപ്പോ നീ തൊലിയുരിഞ്ഞു നിക്കുവല്ലേ എന്നൊക്കെ പറഞ്ഞു അവൻ വീണ്ടും ഇളിച്ചതും ഞാൻ നിലത്തു നിന്ന് കുറച്ച് മണ്ണ് വാരി അവൻറെ തലയിലെക്കിട്ടു വേഗം കാറിൽ കയറി ഇരുന്നതും അവൻ അവിടെ നിന്ന് ഉറഞ്ഞു തുള്ളുന്നുണ്ട്. അത് കണ്ട് ചിരിച്ചോണ്ട് ഞാൻ മർഷുക്ക നിക്കുന്ന അങ്ങോട്ട്‌ നോക്കിയതും ഇക്ക എന്നെ തന്നെ നോക്കുവായിരുന്നു.

ഞാൻ നോക്കുന്നത് കണ്ടതും പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു. കള്ള പാക്കരാ വല്ല്യ ആളായപ്പോ എന്നെ മറന്നു ലേ..... എന്നൊക്കെ ഇക്കാനെ തന്നെ നോക്കി പല്ലിറുമ്പി ഓരോന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അയാൻ വണ്ടിയിൽ കയറി ഇരുന്നത്...അപ്പോ തന്നെ നമ്മൾ അവനെ നോക്കി ഒന്നിളിച്ചു കാണിച്ചു.... തിരിച്ചു ഒരു രൂക്ഷമായ നോട്ടം നോക്കി അവൻ വണ്ടിയെടുത്തു... അവരെ വണ്ടി എന്റെ മുന്നിൽ കൂടി പാസ്സ് ചെയ്തതും അവൾ എനിക്ക് കൊഞ്ഞനം കുത്തി കാണിച്ചു തന്നു.... അത് കണ്ടിട്ട് ശരിക്കും ചിരി വന്നു...... ഞാൻ തിരിഞ്ഞു നിന്ന് ചിരിക്കാൻ തുടങ്ങിയതും രാമേട്ടൻ എന്റെ തോളിൽ കൈ വെച്ചു. എന്റെ കീഴ് ഉദ്യോഗസ്ഥൻ ആണ് രാമേട്ടൻ. പക്ഷേ വന്നപ്പോ തൊട്ട് എന്നേ ഒരു മോന്റെ സ്ഥാനത്താ കാണുന്നെ. അപ്പൊ നിങ്ങക്ക് ഒരു ഡൌട്ട് ഉണ്ടാവും ഞാൻ എങ്ങനെ ഐ പീ എസ്കാരനായെന്ന് ... പറയാവേ.... എന്താണ് മോനെ വെറുതെ ചിരിക്കുന്നത്.... ആ പോയ കുട്ടി ആരാ. എതായാലും സുന്ദരി കുട്ടി മോന് നല്ലോണം ചേരും... എന്നൊക്കെ ഏട്ടൻ പറഞ്ഞതും ഞാൻ രാമേട്ടന്റെ തോളിൽ കൈ വെച്ചു....

അത് ഞാൻ എന്നിലേക്ക് ചേർത്ത് വെച്ചവൾ തന്നെയാ രാമേട്ടാ.... എന്റെ ബീവിയാ അത്. ഞാൻ മഹർ കെട്ടി എന്റെ സ്വന്തമാക്കിയവൾ... ഏ...എന്നിട്ട് നീ എന്താ അവളെ അറിയില്ലാന്നു പറഞ്ഞേ.... അതൊക്കെ ഒരു ബിഗ് സ്റ്റോറിയാണ് രാമേട്ടാ. എല്ലാം പറയാം ഡ്യൂട്ടി കഴിഞ്ഞ് പോവുമ്പോ.... ഒരു മാളിനു മുമ്പിൽ വണ്ടി നിർത്തിയതും ഞാൻ ചാടി ഇറങ്ങി..... നീ എങ്ങോട്ടാ.... മാളിലേക്ക്..... അയ്യടാ കൊണ്ടോവാൻ പറ്റിയൊരു ചരക്ക്..... മര്യാദക്ക് വണ്ടിയിൽ ഇരുന്നോണം.... പിന്നെ നീ പറയുന്നതു കേൾക്കാൻ ഞാൻ എന്താ നിന്റെ കെട്ടിയോളാണോ. ഒന്ന് പോടെർക്കാ ന്നും പറഞ്ഞു ഞാൻ മുമ്പിൽ നടന്നു. കുറച്ചു കഴിഞ്ഞു ബാക്കിലേക്ക് നോക്കിയപ്പോ അവനുണ്ട് വായും പൊളിച്ചു നിക്കുന്നു.... വാ പൊളിച്ചു നിക്കാതെ ഇങ്ങ് പോരെ. കാക്ക കണ്ടാൽ ബാത്രൂം ആണെന്ന് കരുതി കാര്യംസാധിക്കുംന്നും പറഞ്ഞു ഞാൻ അവന്റെ കയ്യിൽ പിടിച്ചു മാളിലേക്ക് കയറി. സാധനങ്ങൾ ഒക്കെ വാങ്ങി അവൻ ബിൽ പേ ചെയ്യാൻ നിന്നതും വണ്ടിയിൽ ഇരിക്കാന്ന് പറഞ്ഞു അവിടുന്ന് പോന്നു. ചില ലക്ഷ്യങ്ങൾ മനസ്സിൽ കരുതി ഞാൻ നേരെ മെഡിക്കൽ ഷോപ്പിലേക്ക് കയറി അവരോട് ഉറക്കഗുളിക ചോദിച്ചതും അവർ ഡോക്ടറെ എഴുത്ത് ഇല്ലാണ്ട് തരാൻ പറ്റില്ലാന്ന് പറഞ്ഞു.

ലാസ്റ്റ് പണം കുറച്ചു കൂടുതൽ ഓഫർ ചെയ്തതും അവർ തരാമെന്ന് സമ്മതിച്ചു. അത് വാങ്ങി പെട്ടന്ന് തന്നെ വണ്ടിയിൽ പോയിരുന്നു..... കുറച്ചു നേരം കഴിഞ്ഞതും അയാൻ വന്നു വണ്ടി എടുത്തു.ഫുടൊക്കെ കഴിച്ചാണ് വീട്ടിലേക്ക് പോയത്. വീട്ടിൽ എത്തിയതും സാധനങ്ങളൊക്കെ അടുക്കളയിൽ കൊണ്ട് വെച്ച് നേരെ ഉപ്പാന്റെ റൂമിലേക്ക് വിട്ടു. അപ്പൊ ഉമ്മ എന്തോ ആലോജിച്ചിരിക്കുവായിരുന്നു.. എന്താ ഉമ്മാ ഇത്രക്ക് ആലോചന. ആഹ് നിങ്ങൾ വന്നോ. ഒന്നൂല്ല മോളേ പഴയ ഓരോ കാര്യങ്ങൾ ആലോജിച്ചിരിക്കുവായിരുന്നു. എത്ര സന്തോഷത്തോടെ കഴിഞ്ഞ വീടായിരുന്നു. എല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്ന് വീണില്ലേ.. സാരല്ല ഉമ്മാ ഒക്കെ ശരിയാവും.ഉമ്മാ.... ഞാനിന്ന് മർശുക്കാനെ കണ്ടു. അതും ഒരു പോലീസ് ഓഫീസർ ആയിട്ട്.. ഏ.... പോലീസ് ആയിട്ടോ...എന്നിട്ട് അവൻ മോളോട് സംസാരിച്ചോ.... മോൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞോ... അതൊന്നും പറഞ്ഞില്ലുമ്മാ.. ഒരുപ്പാട് സന്തോഷത്തോടെ മൂപ്പരെ അടുത്തേക്ക് ചെന്നപ്പോ മൂപ്പർക്ക് എന്നെ അറിയില്ല പോലും....

. ഏ.... അവൻ അങ്ങനെ പറഞ്ഞു. ദുഷ്ടൻ എന്റെ കയ്യിൽ കിട്ടട്ടെ. അപ്പൊ കാണിച്ചു കൊടുക്കാം ഞാൻ... മോൾ വിഷമിക്കണ്ട. അവൻ എന്തെങ്കിലും മനസ്സിൽ കരുതി കാണും. അതോ ഇനി നിന്നോട് അടുത്താ ഷഹൽ എന്തേലും ചെയ്യുമെന്ന് പേടിച്ചിട്ടാണെങ്കിലോ.... ചിലപ്പോ അങ്ങനെ ആയിരിക്കും.... അങ്ങനെയാണെങ്കിൽ അതിന് ഒരു ദിവസത്തെ ആയുസ്സ് മാത്രേ ഒള്ളു. അവനെ കൊണ്ടുള്ള ശല്ല്യം തീരാൻ പോവാ.... അതെങ്ങനെയാ മോളേ.... അതൊന്നും ആലോജിച്ച് ഉമ്മ ബേജാറാവേണ്ട.വെയിറ്റ് എന്നും പറഞ്ഞു ഉമ്മാന്റെ കവിളിൽ പിച്ചി ഞാൻ മുകളിലേക്ക് പോയി.. മർഷൂനെ ഇന്ന് കാണുമെന്നു ഒരിക്കലും കരുതിയില്ല. നാളെ പാർട്ടി വെച്ചത് തന്നെ അവൻ പറഞ്ഞിട്ടാ.... എല്ലാവരെയും വിളിച്ചു കൂട്ടി സത്യങ്ങൾ എല്ലാവർക്കു മുമ്പിലും തെളിയിക്കണം. അതും ഷഹലിനെ കൊണ്ട് തന്നെ. അതിനുള്ള പവർ ഇപ്പൊ മർശുവിനുണ്ട്..... ഇനി അവനെ കൊന്നാൽ പോലും ഒരു ശിക്ഷയും കിട്ടില്ല..... ഷഹൽ നിന്റെ അവസാനമടുത്തിരിക്കുന്നു... എന്നൊക്കെ സ്വയം പറഞ്ഞു ഞാൻ ബെഡിൽ ആഞ്ഞു കുത്തിയതും ഡോർ തുറന്ന് മിന്നു കയറി വന്നു.....

ആരോടുള്ള ദേഷ്യമാ ഇപ്പോ ബെഡിനോട്‌ തീർത്തത്. വേറെ ആരോടാ. നിന്നോട്. അതിന് ഞാൻ എന്താടാ നിന്നെ ചെയ്തേ.... നീ എന്റെ തലയിൽ മണ്ണ് വാരിയിട്ടില്ലേ.... അറിയപ്പെടുന്ന ഒരു ബിസിനസ്മാൻ അല്ലേ ഞാൻ. നിനക്ക് അതെങ്കിലും ഒന്ന് ആലോചിക്കായിരുന്നില്ലേ.. ഓ... പിന്നേ. മനുഷ്യൻ സങ്കടപ്പെട്ടു നിക്കുമ്പോ കളിയാക്കി ചിരിക്കുന്ന നിന്നെ പിന്നേ എന്താടാ ചെയ്യാ.... ഞാൻ കളിയാക്കിയതിന് കാരണം ഇല്ലേ.... അപ്പോഴേ പറഞ്ഞതല്ലേ അങ്ങോട്ട് പോണ്ടാന്ന്.... അപ്പൊ കേട്ടില്ല. ആ ഓഫീസറെ വായിൽ ഇരിക്കുന്നതൊക്കെ കേട്ടപ്പോ നിനക്ക് സമാദാനമായില്ലേ.... അത് ഞാനങ്ങ് സഹിച്ചു. എന്റെ കൊച്ചിന്റെ തന്തയല്ലേ പറഞ്ഞേ നോ പ്രോബ്ലം.എല്ലാത്തിനും ഞാൻ കണക്കു ചോദിക്കും നീ കണ്ടോ..... മ്മ്മ് ചോദിക്കും ചോദിക്കും. ഒന്ന് പോടീ പോത്തേ.... പോത്ത് നിന്റെ സാനി... ആയിക്കോട്ടേ അത് ഞാനും സഹിച്ചു....

നന്നായി പോടാ കോപ്പാ ന്നും വിളിച്ചു ഞാൻ തോർത്തും എടുത്തു ഫ്രഷ് ആവാൻ കയറി. വൈകുന്നേരമായതും നമ്മക്ക് ബോറടി തുടങ്ങി. അയാൻ ആരെയൊക്കെയോ ഇൻവൈറ്റ് ചെയ്യാൻ ആണെന്നും പറഞ്ഞു പോയി... ഉമ്മാന്റെ കൂടെ കൂടി രാത്രിയിലേക്ക് ഉള്ള ഫുഡ്‌ ഒക്കെ റെഡിയാക്കി ഞാൻ ഷഹലിന്റെ റൂമിലേക്ക് വിട്ടു.... ഞാൻ ചെന്നപ്പോ അവൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നുഎന്താണ് എന്നറിയാൻ വേണ്ടി ഞാൻ ഡോറിലേക്ക് കാത് ചേർത്ത് വെച്ചു.... നീ ഒന്നും പറയണ്ട റോയ്.അവൻറെ കയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടിയപ്പോ നീ നന്നായെന്ന് വെച്ച് ഞാൻ അങ്ങനെയല്ല.അവൻ പോലീസ് ഓഫീസർ അല്ല ഏതു കൊമ്പത്തെ ആളായാലും എനിക്ക് ഒരു ഒലക്കയും ഇല്ല.ആഗ്രഹിച്ചത് എന്ത് വില കൊടുത്തും ഷഹൽ സ്വന്തമാക്കും.നാളെ രാത്രി അവൾ വരും എന്റെ അടുത്ത് അതിനുള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട്.എന്നൊക്കെ ഓരോന്ന് പറഞ്ഞു അവൻ ചിരിച്ചതും ഞാൻ പെട്ടന്ന് ഡോർ തുറന്നു അകത്തേക്ക് കയറി. എന്നെ കണ്ടതും കാൾ കട്ട് ചെയ്ത് എന്നെ നോക്കി ഒന്ന് ചിരിച്ചു.നമ്മളും വിട്ടു കൊടുത്തില്ല നല്ലോണം ഒന്നങ് ചിരിച്ചു കൊടുത്തു....

ആരിത് മിന്നുവോ.കയറി വാ.....ന്നും പറഞ്ഞു അവൻ എന്റെ കയ്യിൽ പിടിച്ചു ബെഡിൽ കൊണ്ട് പോയി ഇരുത്തി. എന്തൊക്കെയുണ്ട് മിന്നു.അസുഖമൊന്നും ഇല്ലല്ലോ...എന്നോട് എന്തെങ്കിലും പറയാൻ വന്നതാണോ... ഏയ് നത്തിങ്. ചുമ്മ ബോറടിച്ചപ്പോ വന്നതാ... ഓഹ് എന്നാ നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാലേ.... ആ നീ സംസാരിച്ചോ... നിനക്കാണല്ലോ സംസാരിക്കാൻ ഉണ്ടാവാ.... എനിക്കെന്താ മിന്നു പറയാൻ. നീ എന്നെ ഫ്രണ്ട് ആയി കൂട്ടിയത് തന്നെ എന്റെ ഭാഗ്യം......ഒരു പുതിയ ലൈഫ് തുടങ്ങണം ഇനി മുതൽ. ആരെയും വേദനിപ്പിക്കാതെ എന്നൊക്കെ ഓരോന്ന് പറഞ്ഞു അവൻ സെന്റി അടിക്കാൻ തുടങ്ങിയതും എനിക്ക് ദേഷ്യം ഇരച്ചു കയറി. ഞാൻ അവിടെ ടേബിളിൽ ഉണ്ടായിരുന്ന ഫ്ലവർ വേസ് എടുത്ത് ചുമരിലേക്ക് എറിഞതും അവൻ മിന്നു എന്ന് വിളിച്ചു ഒച്ചയിട്ടു... മിണ്ടിപോവരുത്. നീ എന്താടാ ചെറ്റേ എന്നെ കുറിച്ച് കരുതിയത്. നിന്റെ നാടകമൊക്കെ വിശ്വസിച്ചു ഞാൻ നിന്നെ അങ്ങ് സ്നേഹിക്കുമെന്നോ.....

വീണ്ടും നീ കള്ളങ്ങൾ മെനഞ്ഞു എന്നെ പാട്ടിലാക്കി. പക്ഷെ പടച്ചോൻ എന്റെ കൂടെയാ... അതോണ്ടാ നീ അന്ന് ഉമ്മാനോട് പറഞ്ഞതൊക്കെ ഞാൻ കേട്ടത്. ഇപ്പോ നിന്റെ ഫോണിലൂടെയുള്ള സംസാരം കൂടെ ആയപ്പോ നിന്റെ മനസ്സിൽ ഇരിപ്പ് മനസ്സിലായി. രണ്ട് അടി കിട്ടിയപ്പോ റോയ് നന്നായത് അവൻ തന്തക്ക് പിറന്നതായത് കൊണ്ടാ..... നിന്നേ പോലെ തെരുവിൽ ജനിച്ചവർക്ക് തന്ത ആരാന്ന് പോലും അറിയില്ലല്ലോ അപ്പൊ ആ ഒരു സ്വഭാവമേ നീ കാണിക്കൂ എന്നൊക്കെ പല്ലിറുംമ്പി പറഞതും അവൻ പാഞ്ഞു വന്നു എന്റെ മുടിക്കുത്തിൽ പിടിച്ചു. അതേടി എനിക്ക് തന്ത ആരാന്ന് അറിയില്ല.എന്തിന് ജന്മം തന്നത് ആരാന്ന് പോലും അറിയാത്തവനാ ഞാൻ. നീ പറഞ്ഞല്ലോ അന്തസ് എനിക്ക് അതില്ല. നിന്നോട് സ്നേഹം അഭിനയിച്ചത് നിന്നെ സ്വന്തമാക്കാൻ തന്നെയാ. അത് ഞാൻ നേടും... എന്ന് പറഞ്ഞു അവൻ എന്നിലുള്ള പിടി മുറുക്കിയതും സർവ ശക്തിയും എടുത്ത് ഞാൻ അവന്റെ കൈ തട്ടി മാറ്റി.... എത്ര കിട്ടിയാലും പഠിക്കാത്ത നിന്റെ ഈ സ്വാഭാവം നിന്റെ അവസാനത്തിനാണ് ഷഹൽ. നിനക്ക് ഇനി അതികം ആയുസ്സ് ഇല്ലാ..

ഇല്ലെങ്കി വേണ്ടെടി. പക്ഷെ ഇവിടുന്ന് പോവുന്നതിന് മുൻപ് നിന്നേ ഞാൻ സ്വന്തമാക്കിയിരിക്കും. ഒരിക്കലും നടക്കാത്ത കാര്യമാണ് അത്. ഒരു കുഞ്ഞ് എന്റെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും നാണമില്ലാതെ വീണ്ടും പുറകെ നടക്കുന്ന നിന്നെയൊക്കെ എന്ത് പേരിട്ടു വിളിക്കണം... നീ എന്ത് വിളിച്ചാലും എനിക്ക് പുല്ലാ..... നാളെ രാത്രി ഫങ്ക്ഷനുള്ളതൊക്കെ ഞാൻ അറിഞ്ഞു. അത് കഴിഞ്ഞ് എന്റെ റൂമിൽ നീ എത്തിയിരിക്കണം. നീയങ്ങു പറയുമ്പോഴേക്കും ഞാൻ ഓടി പാഞ്ഞു വരാൻ നിക്കുവല്ലേ. ഒന്ന് പോടാ.... നീ വരും..... ഇല്ലെങ്കിൽ ഇത് കണ്ടോ ഇത് ലോകം മൊത്തം കാണുംന്നും പറഞ്ഞു അവൻ അവൻറെ ഫോൺ എനിക്ക് നേരെ നീട്ടിയതും അതിലെ വീഡിയോ കണ്ട് എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ഉമ്മ കുളിക്കുന്നത് അവൻ മൊബൈലിൽ പകർത്തിയിരിക്കുന്നു....വീഴാതിരിക്കാൻ വേണ്ടി ഞാൻ ബെഡിലേക്ക് ഇരുന്നതും അവനും എന്റെ അടുത്ത് വന്നിരുന്നു...... അപ്പോ എങ്ങനെ നീ വരില്ലേ.....

നീ ഇത്രക്ക് നെറി കെട്ടവൻ ആണെന്ന് ഞാൻ അറിഞ്ഞില്ല.സ്വന്തം മകനെ പോലെ നോക്കി വളർത്തിയ അവരോടു നീ ചെയ്യുന്ന ഈ നെറികേടു മുകളിൽ ഉള്ള ആൾ കാണുന്നുണ്ട്. നീ ഒരു മനുഷ്യൻ അല്ല പിശാച് ആണ്.... ആരു കണ്ടാലും എനിക്ക് ഒന്നും ഇല്ലാ. ഇഷ്ട്ടമുള്ളത് നേടിയെടുക്കാൻ ഞാൻ എന്തും ചെയ്യും..... നാളെ എല്ലാരും പോയി കഴിഞ്ഞു എന്റെ അടുത്ത് നീ വന്നില്ലെങ്കിൽ ഈ വിഡിയോ പിറ്റേന്ന് വൈറൽ ആവും. അറിയാലോ നിനക്കെന്നേ... എന്നൊക്കെ അവൻ പറഞ്ഞപോ എനിക്ക് എന്ത് തിരിച്ചു പറയണംന്ന് അറിയാതെയായി. കൈ കാലുകൾ ഒക്കെ തളർന്ന അവസ്ഥ......ഉമ്മ എങ്ങാനും ഇതറിഞാ പാവം ജീവിച്ചിരിക്കില്ല. ഇല്ലാ ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല. മനസ്സിൽ ചിലത് കണക്കു കൂട്ടി ഞാൻ അവനോട് വരാന്നും പറഞ്ഞു അവിടുന്ന് എഴുന്നേറ്റു റൂമിലേക്ക് ചെന്നു..... എല്ലാം കേട്ടും കണ്ടും തകർന്നു പോയിരിക്കുന്നു...... ഒരാൾക്ക് ഇങ്ങനെയും തരം താഴാൻ കഴിയോ ... കാമത്തിന് മുന്നിൽ എന്ത് സ്വന്തവും ബന്ധവും ലേ.... ഇല്ല ഷഹൽ ഇനി നിനക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അർഹത ഇല്ലാ.

നാളെ കൂടെയൊള്ളു നിന്റെ ഈ നെറികെട്ട ജീവിതം അടുത്ത ദിവസം സൂര്യോദയം കാണാൻ നിനക്ക് വിധി ഉണ്ടാവില്ല.... എന്നൊക്കെ ഓരോന്ന് സ്വയം പിറു പിറുത്ത് കൊണ്ട് എപ്പോഴോ ഉറങ്ങി പോയി..... രാവിലെ എണീറ്റ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി അപ്പൊ അയാനും ഷഹലുമൊക്കെ ഓരോന്ന് അടുക്കി പൊറുക്കി വെക്കുന്നുണ്ട്. എന്നെ കണ്ടതും ഷഹൽ ഒരു വല്ലാത്ത നോട്ടം നോക്കി ചിരിച്ചു...... അത് കണ്ടതും ഞാൻ വേഗം കിച്ചണിലേക്ക് വിട്ടു. ഉമ്മാന്റെ കൂടെ ഓരോ ജോലിയിൽ ഏർപ്പെട്ടു.... എന്താ മോളേ മുഖം വല്ലാണ്ട്. ഇന്ന് വീട്ടുകാർ ഒക്കെ വരുവല്ലേ അതിന്റെ സന്തോഷമൊന്നും മോളേ മുഖത്ത് ഇല്ലല്ലോ.... അങ്ങനെയൊന്നും ഇല്ല ഉമ്മാ.... ഒരു ഷീണം പോലെ. വയ്യെങ്കിൽ മോൾ പോയി കിടന്നോ ജോലിയൊക്കെ ഞാൻ നോക്കികോളാം. അത് സാരല്ല ഉമ്മാ മാറിക്കോളും. ന്നും പറഞ്ഞു ഞാൻ വീണ്ടും ഓരോ പണിയിൽ ഏർപ്പെട്ടു. വൈകുന്നേരം വരെ തട്ടിയും മുട്ടിയും എങ്ങനെയൊക്കെയോ സമയം തള്ളി നീക്കി. റൂമിൽ കയറി റെഡിയായി ഞാനും ഉമ്മയും അവരെയും കാത്ത് സിറ്റ്ഔട്ടിൽ ഇരുന്നു.....

കുറച്ച് നേരം കഴിഞ്ഞതും രണ്ട് കാർ വന്നു മുറ്റത് നിർത്തിയതും.ഞാൻ ഉമ്മാനെ നോക്കി ചിരിച്ചു..... ഒന്നിൽ നിന്ന് എന്റെ വീട്ടുക്കാരും രണ്ടാമത്തെ വണ്ടിയിൽ നിന്ന് ഷാനുവും ഫാമിലിയും ഇറങ്ങി എല്ലാവരോടും ഓരോന്ന് പറഞ്ഞു അവരെ അകത്തേക്ക് കൊണ്ട് പോയി.അപ്പോഴേക്കും അയാനും ഷഹലും അങ്ങോട്ട് വന്നു.എല്ല്ലാവരും കൂടി ഫുഡ്‌ ഒക്കെ കഴിച്ചു വീണ്ടും ഹാളിൽ ഒത്തു കൂടി.ഷാനു ആണെങ്കിൽ ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ട്.ഷഹൽ ഇടക്ക് അവൻറെ വാച്ചിലേക്ക് നോക്കുന്നുണ്ട്.അവനറിയില്ലല്ലോ അവന്റെ മരണത്തിലെക്കുള്ള ടൈം ആണ് അവൻ നോക്കുന്നതെന്ന്....അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു ഞാൻ ജൂസ് എടുക്കാന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി.ജൂസ് ഉണ്ടാക്കി ഗ്ലാസിലേക്ക് ഒഴിച്ച് ഷെൽഫിൽ നിന്നും ഉറക്കഗുളികയുടെ പാക്ക് കയ്യിൽ എടുത്ത് ഞാൻ അതിലേക്ക് നോക്കി ഒന്ന് ചിരിച്ചു.എന്നിട്ട് അത് പൊടിച്ച് ഒരു ഗ്ലാസിലേക്ക് ഇട്ടു.ഗുളികയുടെ പാക്ക് എടുത്തു പുറത്തേക്ക് എറിഞ്ഞു.മരുന്ന് ചേർത്ത് ഗ്ലാസ്‌ എടുത്ത് കുറച്ച് മാറ്റി വെച്ച് ഞാൻ ട്രേ എടുത്ത് അവരെ അടുത്തേക്ക് നടന്നു.

എല്ലാവർക്കും കൊടുത്ത ശേഷം ബാക്കി വന്ന ഗ്ലാസുമായി ഞാൻ ഷഹലിന്റെ അടുത്തേക്ക് നീങ്ങി.അവൻ എന്നെ അടിമുടി ഒന്ന് നോക്കി തലയാട്ടി ചിരിച്ചു ജ്യൂസ് എടുത്തു കുടിച്ചതും ഞാൻ പകയോടെ അവനെ നോക്കി അടുക്കളയിലേക്ക് പോയി..... ഈ കോപ്പ് ഇതെവിടെ പോയി കിടക്കുവാ. വരാന്നു പറഞ്ഞ ടൈം ഒക്കെ കഴിഞ്ഞല്ലോ. ഒന്ന് വിളിച്ചു നോക്കാംന്നും പറഞ്ഞു ഞാൻ ഫെബിയോട് ഒരു കാൾ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു പുറത്തേക് ഇറങ്ങി മർശുവിന്റെ നമ്പർ ഡയൽ ചെയ്തു.... ഹലോ അയാൻ തെറി പറയല്ലേ മുത്തേ അത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോവേണ്ടി വന്നു.കമ്മിഷണറെ ഓർഡർ ആണ്. ഇനി നാളെയെ എത്താൻ പറ്റു... നിന്റെ കുഞ്ഞമ്മേടെ ഒരു ഓഡർ. ഇനി എന്താടാ പട്ടി ചെയ്യാ. ഇന്ന് കൊണ്ട് എല്ലാം അവസാനിക്കുംന്ന് വിചാരിച്ചതാ. ഒക്കെ നശിപ്പിച്ചു. ഇയ്യ് ചൂടാവല്ലേ മുത്തേ. നീ എന്തെങ്കിലും പറഞ്ഞു അവരെ അവിടെ പിടിച്ചു നിർത്താൻ നോക്ക്. നാളെ രാവിലെ ഞാൻ അവിടെ എത്തിയിരിക്കും പ്രോമിസ്. പ്ലീസ് ടാ.... മ്മ്മ്. ഓക്കേ ഒരവസരം കൂടെ തരാം.

നാളെ ഇങ്ങോട്ട് എത്തിയില്ല എങ്കിൽ ഷഹലിന്റെ കാര്യത്തിൽ ഞാൻ തീരുമാനം ആക്കും. ഒക്കെ ശരിയാക്കാം. നീ ഞാൻ പറഞ്ഞ പോലെ ചെയ്യ് എന്നും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തതും അവനെ പ്രാകി കൊണ്ട് ഞാൻ അകത്തേക്ക് ചെന്നു... എല്ലാരും കൂടെ കട്ടക്ക് ചളി അടിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് അയാൻ അകത്തേക്ക് കയറി വന്നത്. ഇതെപ്പോ പുറത്ത് പോയി എന്നും കരുതി ഞാൻ അവനെ നോക്കിയതും അവൻ എനിക്ക് ഇളിച്ചു കാണിച്ചു അതിൽ എന്തോ പന്തിക്കേടു ഇല്ലേന്ന് ഒരു ഡൌട്ട് ഇല്ലാതില്ല. അവൻ ഉപ്പാന്റെ അടുത്ത് ചെന്നിരുന്നു എല്ലാവർക്കും നാളെ പോവാന്ന് പറഞ്ഞതും എല്ലാവരും ഒപ്പം പറ്റില്ലന്നു പറഞ്ഞു. പിന്നേം അവൻ ഓരോന്ന് പറഞ്ഞു എല്ലാവരെ കൊണ്ടും അവിടെ നിക്കാന്ന് സമ്മതിപ്പിച്ചതും ഷഹൽ ദേഷ്യത്തോടെ മുകളിലേക്ക് കയറി പോയി. ഇവൻ എന്തിനുള്ള പുറപ്പാട് ആണെന്ന് കരുതി ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ എന്താടി എന്നും ചോദിച്ചു കണ്ണുരുട്ടിയതും ഞാൻ ഒന്നൂല്ലന്നും പറഞ്ഞു കണ്ണുചിമ്മി കാണിച്ചു...

എല്ലാവർക്കുമുള്ള മുറി കാണിച്ചു കൊടുത്ത് ഞാൻ വെള്ളം കുടിക്കാൻ കിച്ചണിലേക്ക് വിട്ടു. വെള്ളം കുടിച്ചു തിരിഞ്ഞതും ഷഹൽ ഉണ്ട് എന്റെ മുമ്പിൽ നിക്കുന്നു..... അവർ പോയില്ലെന്നു കരുതി മുങ്ങാൻ നോക്കണ്ട.കൃത്യം ഒരു മണിക്ക് എന്റെ റൂമിൽ എത്തിയിരിക്കണം ഇല്ലെങ്കിൽ എന്നും പറഞ്ഞു അവൻ ഫോൺ എടുത്തതും ഞാൻ വേണ്ടെന്ന് പറഞ്ഞു മുഖം തിരിച്ചതും അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു അവിടുന്ന് പോയതും ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു റൂമിലേക്ക് പോയി..ഞാൻ ചെന്നപ്പോഴേക്കും അയാൻ ഉറങ്ങിയിരുന്നു. ഞാൻ പോയി ബെഡിൽ കിടന്നു. എടെക്കെടക്ക് ഫോണിലെക്ക് നോക്കികൊണ്ടിരുന്നു. ഒരുമണി ആയതും ഞാൻ അയാനെ ഒന്ന് നോക്കി ബെഡിനടിയിൽ വെച്ച കത്തി എടുത്ത് ഷാളിൽ ഒളിപ്പിച്ചു വെച്ച് ഡോർ തുറന്നു ഷഹലിന്റെ റൂം ലക്ഷ്യം വെച്ച് നടന്നു നീങ്ങി....

അവന്റെ റൂം അടുക്കും തോറും ഹൃദയമിഡിപ്പ് കൂടാൻ തുടങ്ങി...റൂം തുറന്നു അകത്തേക്ക് കയറിയതും അവൻ ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്നതാണ് കണ്ടത്.... ഉറക്ക ഗുളിക കൊടുത്തത് വെറുതെയായില്ല. പിന്നെയൊന്നും നോക്കിയില്ല. ഇത് വരെ അവൻ ചെയ്ത എല്ലാ കാര്യങ്ങളും മനസ്സിലേക്ക് കൊണ്ട് വന്നു അവൻറെ അടുത്തേക്ക് പാഞ്ഞു ചെന്ന് കത്തി അവൻറെ ശരീരത്തിലെക്ക് കുത്തിയിറക്കി.... ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നിന്നെ പോലെയുള്ളവർക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഇല്ലാ.... ഇനി നീ കാരണം ആരും വേദനിക്കരുത്...എന്നും പറഞ്ഞു ഞാൻ വീണ്ടും വീണ്ടും അവൻറെ ശരീരത്തിലെക്ക് കത്തി വെച്ച് കുത്തി കൊണ്ടിരുന്നു. അവനിൽ നിന്ന് ഒരു ഞെരക്കം പോലും ഉണ്ടായില്ല. അവൻറെ ഫോൺ എടുത്ത് ഞാൻ എറിഞ്ഞു പൊട്ടിച്ചു. എല്ലാം കഴിഞ്ഞു ഞാൻ അവനെ നോക്കി പൊട്ടി ചിരിച്ചു. അവനെ തന്നെ നോക്കി നിന്നതും പെട്ടന്ന് എന്നിൽ ഒരു ഭയം വന്നു നിറഞ്ഞു. ഞാൻ ഒരാളെ കൊന്നു എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാതെയായി. പോലീസ് കേസ് അതൊക്കെ ആലോജിച്ചതും എനിക്ക് പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി......

ഞാൻ തലയിൽ കൈ വെച്ച് മുഖം പൊത്തി നിലത്തേക്ക് ഊർന്നിറങ്ങി. രാവിലെ എണീറ്റപ്പോ ആദ്യം നോക്കിയത് ബെഡിലേക്കാണ്. മിന്നുവിനെ അവിടെ കാണാത്തപ്പോ താഴേക്ക് പോയി കാണുംന്നു കരുതി ഞാൻ ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയതും മിന്നു ഒഴികെ എല്ലാവരും ഹാളിൽ ഉണ്ട്. മിന്നു എഴുന്നേറ്റില്ലേ മോനെ...... എന്നവളെ ഉപ്പ ചോദിച്ചതും ഞാൻ അവൾ ഇങ്ങോട്ട് വന്നില്ലേന്നു തിരിച്ചു ചോദിച്ചു... ഇല്ല മോനെ അവൾ വന്നില്ല. പിന്നെ എവിടെ പോയി എന്നും ചോദിച്ചു അവരൊക്കെ ടെൻഷൻ ആവാൻ തുടങ്ങിയതും ഇവിടെ എവിടെയെങ്കിലും കാണുംന്നു പറഞ്ഞു ഞാൻ അവരെ സമാദാനിപ്പിച്ചു. എല്ലാവരും ഓരോ സ്ഥലത്ത് പോയി നോക്കിയെങ്കിലും അവളെ കണ്ടില്ല. അതോടെ എന്റെ മനസ്സിലും പേടി കൂടാൻ തുടങ്ങി.

ഞാൻ വേഗം ഫോൺ എടുത്തു മർശുവിനു വിളിക്കാൻ നിന്നതും പെട്ടന്ന് മുകളിൽ നിന്ന് ഷാനുവിന്റെ അലർച്ച കേട്ട് ഞങ്ങൾ എല്ലാവരും അങ്ങോട്ട് ഓടിയതും അവൾ ഷഹലിന്റെ റൂമിനു പുറത്തു കണ്ണു രണ്ടും പൊത്തി പിടിച്ചു നിക്കുന്നത് കണ്ടു. ഫാസി വേഗം ചെന്ന് അവളെ കൈ മുഖത്ത് നിന്ന് എടുത്ത് എന്താന്ന് ചോദിച്ചതും അവൾ റൂമിനുള്ളിലേക്ക് കൈ ചൂണ്ടി ഫാസിയുടെ നെഞ്ചിൽ മുഖം മറച്ചു. ഞാൻ എല്ലാവരെയും മാറ്റി റൂമിലേക്ക് കയറിയതും അവിടെ ഉള്ള കാഴ്ച കണ്ടു ഞെട്ടി പോയി. ബെഡിൽ ഷഹൽ ചോരയിൽ കുളിച്ചു കിടക്കുന്നുണ്ട്.മിന്നു ഒരു കത്തി പിടിച്ചു ഒരു മൂലക്ക് ഇരിക്കുന്നുണ്ട്... അവളെ ഇപ്പൊ കണ്ടാ ഒരു ഭ്രാന്തിയെ പോലെ തോന്നിക്കും.ഒരു നിമിഷം എല്ലാം തകർന്നു എന്ന് എനിക്ക് മനസ്സിലായി.അവളെ അടുത്തേക്ക് ചെല്ലാൻ നിന്നതും അവൾ അടുത്ത് വരരുത് എന്നും പറഞ്ഞു കത്തി കൊണ്ട് എന്റെ നേരെ പിടിച്ചതും. അവൾ ഇപ്പൊ നോർമൽ അല്ലാന്ന് മനസ്സിലായി. ആരും അവളെ അടുത്തേക്ക് ചെല്ലണ്ട ന്നു പറഞ്ഞു ഞാൻ വേഗം ഫോൺ എടുത്തു മർഷുവിനു വിളിച്ചു........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story