❤️എനിക്കായ് വിധിച്ചവൾ ❤️: ഭാഗം 55

enikkay vidhichaval

രചന: SELUNISU

    അവൾ ഇപ്പൊ നോർമൽ അല്ലാന്ന് മനസ്സിലായി. ആരും അവളെ അടുത്തേക്ക് ചെല്ലണ്ട ന്നു പറഞ്ഞു ഞാൻ വേഗം ഫോൺ എടുത്തു മർഷുവിനു വിളിച്ചു. ഡ്യൂട്ടി കഴിഞ്ഞു ഞാൻ നേരെ അയാന്റെ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് അവന്റെ കാൾ വന്നത്. ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവൻ പറയുന്നത് കേട്ട് എന്റെ കയ്യിൽ നിന്നും വണ്ടിയുടെ കണ്ട്രോൾ പോയി ഒരുവിധം ബ്രേക്ക്‌ പിടിച്ചു നിർത്തി. പിന്നെ അവനോട് ഇപ്പൊ വരാന്നും പറഞ്ഞു ടൈം കളയാതെ വണ്ടി എടുത്ത് കഴിവതും സ്പീഡിൽ ഓടിച്ചു.അകത്തേക്ക് ഓടി കയറിയതും അയാൻ എന്റെ അടുത്ത് വന്നു മുകളിൽ ന്നു കാണിച്ചതും ഞാൻ വേഗം അങ്ങോട്ട് ഓടി. എന്നേ പോലീസ് യൂണിഫോർമിൽ കണ്ടിട്ട് എല്ലാവരും ഒന്ന് ഷോക്ക് ആയിട്ടുണ്ട്. അതൊന്നും നോക്കാതെ ഞാൻ അവരെ മാറ്റി ഞാൻ മിന്നൂന്റെ അടുത്തേക്ക് ചെന്നതും അവൾ എന്റെ നേരെ കത്തി വീശി.... മിന്നു ആ കത്തി ഇങ്ങ് താന്നും പറഞ്ഞു ഞാൻ അത് വാങ്ങാൻ നിന്നതും അവൾ തല കൊണ്ട് ഇല്ലാന്ന് കാണിച്ചു....

ദേ അങ്ങോട്ട് നോക്ക് എന്നും പറഞ്ഞു ഞാൻ അവളെ ശ്രദ്ധ മാറ്റി ട്ടവ്വൽ ഉപയോഗിച്ച് അവളെ കയ്യിൽ നിന്നും കത്തി വാങ്ങി. അവളെ പിടിച്ചു വെച്ചു.... വിട് എന്നെ വിടാൻ. നിങ്ങക്ക് എന്നെ അറിയില്ലല്ലേ. ഇവൻ കാരണം അല്ലേ നിങ്ങൾ അങ്ങനെ പറഞ്ഞേ അതോണ്ട് അവനെ ഞാൻ അങ്ങ് കൊന്നു. ഇനി എല്ലാവർക്കും സമാദാനത്തോടെ ജീവിക്കാം...... ന്നും പറഞ്ഞു അവൾ ചിരിച്ചതും കണ്ണൊക്കെ നിറയാൻ തുടങ്ങി. ഞാൻ അവളെ ഉമ്മാന്റെ കയ്യിൽ ഏൽപ്പിച്ചു താഴേക്ക് ഇറങ്ങാൻ നിന്നതും ഫെബി എന്റെ കയ്യിൽ പിടിച്ചു. ഡാ..... മിന്നു..... ഒന്നൂല്ല ഫെബി.അവൾക്ക് ഒന്നും സംഭവിക്കില്ല. അവനെക്കുറിച്ച് ആരും ചോദിക്കില്ല. എന്ത് വേണമെന്ന് എനിക്കറിയാം നീ ടെൻഷൻ ആവണ്ട ന്നും പറഞ്ഞു ഞാൻ അയാന്റെ അടുത്തേക്ക് ചെന്ന് അവനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. മർശു സോറി ഡാ. എന്റെ ശ്രദ്ധയില്ലായ്മയാ ഇതിനൊക്കെ കാരണം. ഏയ്യ് സാരമില്ല.... ഞാൻ ആംബുലൻസ് വിളിക്കട്ടെ എത്രയും വേഗം ബോഡി പോസ്റ്റ്‌മോർട്ടത്തിന് അയക്കണം. പിന്നേ പുറത്തുള്ള ഒരാളും ഇതൊരു മർഡർ ആണെന്ന് അറിയരുത്. അത് നീ നോക്കണം ന്നും പറഞ്ഞു ഉടൻ തന്നെ ആംബുലൻസ് വിളിച്ചു ബോഡി പോസ്റ്റ്‌ മോർട്ടത്തിനു അയച്ചു....എല്ലാവരും ഇവിടെ തന്നെ ഉണ്ടാവണം ന്നും പറഞ്ഞു ഞാൻ ഓഫീസിലേക്ക് വിട്ടു.....

രാമേട്ടാ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ എനിക്ക് ഉടൻ കിട്ടണം. ന്നും പറഞ്ഞു ഞാൻ എന്റെ ക്യാബിനിൽ പോയിരുന്നു. കുറച്ച് കഴിഞ്ഞു ഫോൺ എടുത്തു ഫെബിക്ക് വിളിച്ചു മിന്നുവിന്റെ കാര്യം തിരക്കിയതും ആരോടും മിണ്ടുന്നില്ല ഒന്നും കഴിക്കുന്നില്ല എന്നൊക്കെ പരഞ്ഞു അവൻ കരയാൻ തുടങ്ങി.... ഏയ്‌ എന്താ ഫെബി നീ കൊച്ചു കുട്ടികളെ പോലെ അവൾക്ക് ചെറിയൊരു ഷോക്ക് അത്രേ ഒള്ളു അത് മാറിക്കോളും. ഞാൻ ഉടൻ അവിടെ എത്താന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തതും രാമേട്ടൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കൊണ്ട് വന്നു.അത് മറിച്ചു നോക്കിയതും ഞാൻ ഞെട്ടി എഴുന്നേറ്റു നിന്നു...... മോനെ ആ ബോഡി എന്ത് ചെയ്യണം..... വല്ല അനാഥ ശവവും മറവ് ചെയ്യുന്നിടത്തു കൊണ്ട് പോയി കളഞ്ഞേക്ക് ഒരു പട്ടിയും ചോദിച്ചു വരില്ല ന്നും പറഞ്ഞു ഞാൻ റിപ്പോർട്ട്‌ മായി അയാന്റെ വീട്ടിലേക്ക് വിട്ടു.ഉപ്പാക്ക് വിളിച്ചു മുർഷിയെയും ഉമ്മനെയും കൂട്ടി അയാന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു..... എന്താ മർശു നീ ഈ പറയുന്നത്.ഷഹലിനെ കൊന്നത് മിന്നു അല്ലാന്നോ......എന്ന് പറഞ്ഞു അയാൻ ഒച്ചയിട്ടതും എല്ലാവരും ഹാളിലേക്ക് വന്നു..

യെസ്....പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത് മനസ്സിലാവും. ഷഹൽ മരിക്കാൻ കാരണം കഴുത്തിലെ ആഴത്തിൽ ഉള്ള മുറിവാ.....മിന്നുന്റെ അടുത്തുള്ള കത്തി കൊണ്ട് അങ്ങനെ ആഴത്തിൽ മുറിവ് ഉണ്ടാക്കാൻ കഴിയില്ല.പിന്നേ അവന്റെ ശരീരത്തിൽ ഉള്ള മുറിവ് വ്യത്യസ്ഥമാണ് ഒന്ന് കൊലക്ക് ഉപയോഗിക്കുന്ന കത്തിയാണ്.രണ്ടാമത്തെത് കറി കത്തിയും.രണ്ട് അടയാളങ്ങളും തമ്മിൽ മണിക്കൂറിന്റെ വിത്യാസം ഉണ്ട്.അതായത് ഷഹൽ മരിച്ചു കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷമാണ് മിന്നു അവനെ കുത്തുന്നത്... ബട്ട്‌ മർശു അത് ആരാവും..... അറിയില്ല.ബട്ട്‌ കില്ലർ ഈസ്‌ ഹിയർ. വാട്ട് . സത്യമാണ് അയാൻ.കൊലയാളി നമുക്ക് ഇടയിൽ തന്നെ ഉണ്ട്......എന്ന് പറഞ്ഞു ഞാൻ എല്ലാവരെയും ഒന്ന് നോക്കി..... ശരിയാ മർശു പറഞ്ഞത്.ഷഹലിനെ കൊന്നത് മിന്നുവല്ല ഞങ്ങളാണ് എന്നും പറഞ്ഞു എല്ലാവക്കിടയിൽ നിന്നും രണ്ട് പേര് മുന്നോട്ട് വന്നതും എല്ലാവരും ഒരു പോലെ ഞെട്ടി പരസ്പരം നോക്കി........

അയാന്റെ ഉപ്പയും സാനിയും.... ഞാൻ ഞെട്ടി തിരിഞ്ഞു അയാനെ നോക്കിയതും അവൻ ഏതോ ലോകത്തിലെന്ന പോലെ നിക്കുന്നുണ്ട്.ഞാൻ അവന്റെ അടുത്തേക്ക് ചെന്നു അവന്റെ ഷോൾഡറിൽ കൈ വെച്ചതും അവൻ എന്നെ ഒന്ന് നോക്കി. എന്നിട്ട് എന്റെ കൈ തട്ടി മാറ്റി അവന്റെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു..... ഉപ്പ ഇങ്ങള് എങനെ......ഇങ്ങപ്പോ.... ഉപ്പ പറഞ്ഞത് സത്യമാണോ.... ഷഹലിനെ കൊന്നത് നിങ്ങളാണോ..... ആ അതെ ഞാനും എന്റെ സാനിമോളും കൂടെ ചേർന്നാണ് ആ പുണ്യകർമ്മം നിർവഹിച്ചത് എന്ന് ഉപ്പ ഒരു മടിയും കൂടാതെ വീണ്ടും ആവർത്തിച്ചു. അത് കേട്ട് കൊണ്ട് തന്നെ നമ്മളെ ഫാമിലി അവിടെ ലാൻഡ് ആയി. കൂടെ സാനിയുടെ ഉമ്മയും ഉപ്പയും ഉണ്ട്. അവരും ഇത് കേട്ട് ഷോക്ക് ആയി നിൽക്കുവാണ്...... അയാൻ കുറച്ചു നേരം ഉപ്പനെ തന്നെ നോക്കി നിന്നു... എന്തിന് എന്തിനാ ഉപ്പ ഇത് ചെയ്തേ.... പറ ഇത്രയും നാളും സംസാരിക്കാൻ കഴിയാത്ത പോലെ തളർന്നവനെ പോലെ കിടന്നു ഉപ്പ ഞങ്ങളെ പറ്റിക്കുവായിരുന്നുലേ...എന്റെ കാര്യം പോട്ടേ ഉമ്മാനെ കുറിച്ച് ഉപ്പ ആലോചിച്ചോ ഇത്രേം നാളും കണ്ണീർ വാർത്താ ഉമ്മ ഓരോ ദിവസവും തള്ളി നീക്കിയത്....

അവളെ കണ്ണീരു കണ്ടത് കൊണ്ട് തന്നെയാ അവനെ ഞാൻ കൊന്നത്. നീയും മർശുവും അവനെ കൊല്ലാൻ പ്ലാൻ ചെയ്തതൊക്കെ എനിക്കറിയാം. നിങ്ങളെക്കാൾ ഒക്കെ അവനെ കൊല്ലാനുള്ള അവകാശം സാനിക്കും എനിക്കും മാത്രമാ.... സാനിയുടെ കാര്യം വിട് . പക്ഷേ ഉപ്പ എന്തിന് ഇത് ചെയ്തു അതാ എനിക്കറിയണ്ടത്. പിന്നേ എന്നെ കൊല്ലാൻ നോക്കിയവനെ ഞാൻ എന്താ ചെയ്യണ്ടേത്. സ്വന്തം മോനെ പോലെ വളർത്തിയ നിന്റെ ഉമ്മാനെ അവൻ മറ്റൊരു കണ്ണ് കൊണ്ട് കാണുന്നവനെ കൊല്ലണ്ടേ പിന്നേ...എന്റെ കൂട്ടുക്കാരന്റെ മോൾ ആണെങ്കിലും ഇവൾ എനിക്ക് സ്വന്തം മോൾ തന്നെയാ. അവളെ പ്രണയം ന്നും പറഞ്ഞു കൂടെ കൂട്ടി അവളെ ജീവിതം നശിപ്പിച്ച അവനെ കൊല്ലണ്ടേ എന്നൊക്കെ ഉപ്പ അരിശം തീരാതെ പറഞ്ഞതും ഞങ്ങളതൊക്കെ ഒരു ഞെട്ടലോടെ കേട്ട് നിന്നു. അയാൻ എല്ലാം കേട്ട് തളർന്നവനെ പോലെ അവിടെ സോഫയിലേക്ക് ഇരുന്നു.... ഞാൻ അവന്റെ അടുത്ത് ചെന്നിരുന്നതും അവൻ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.... അറിഞ്ഞില്ല മർശു ഒന്നും ഞാൻ അറിഞ്ഞില്ല.

എന്റെ വീട്ടിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ ഒന്നും അറിയാതെ പോയി. എന്റെ കുടുംബം ഈ നിലയിൽ ആക്കിയത് അവൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ പച്ചക്ക് കത്തിച്ചേനെ ഞാൻ ആ നാറിയെ. ആ അത് കൊണ്ട് തന്നെയാ നിന്നെ ഒന്നും അറിയിക്കാതിരുന്നത് എന്നും പറഞ്ഞു അവന്റെ ഉപ്പ അവന്റെ അടുത്ത് വന്നിരുന്നു..... മോനെ അവൻ നിന്റെ ചോരയല്ലാന്നു നീ മനസ്സിലാക്കി എന്ന് എനിക്കറിയാം. ഉമ്മ ഇല്ലാത്ത ഒരു ദിവസം നീ റൂമിൽ വന്നു എന്റെ ഷെൽഫിൽ നിന്ന് പേപ്പർസ് നോക്കുന്നത് ഞാൻ കണ്ടതാ.... തളർന്നവനെ പോലെ കിടന്നില്ലായിരുന്നുവെങ്കിൽ അവൻ എന്നെ എന്നേ ഈ ഭൂമിയിൽ നിന്ന് പറഞ്ഞയച്ചേനെ.... അവൻ അന്ന് അനാഥൻ ആണെന്ന് അറിഞ്ഞത് മുതൽ സ്വത്ത്‌ മുഴുവൻ അവന്റെ പേരിൽ ആക്കണംന്നും പറഞ്ഞു എന്നെ ടോർചർ ചെയ്യാൻ തുടങ്ങി. പറ്റില്ലാന്നു തീർത്തു പറഞ്ഞ അന്ന് അവൻ എന്നെ കൊല്ലാൻ നോക്കി. അന്ന് ആ ലോറിയിൽ വെച്ച് അവനെ ഞാൻ ശരിക്കും കണ്ടതാ. പിന്നേ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടറിനോട്‌ ഞാൻ തളർന്നു എന്ന് പറയാൻ പറഞ്ഞതാ.

അന്ന് മുതൽ ഇവിടെ നടക്കുന്ന ഓരോന്നും ഞാൻ കാണുന്നുണ്ട്. ഇവളെ അവൻ ഓരോന്ന് ചെയ്യുമ്പോഴും എന്നിലുള്ള പക വർധിച്ചു.... പലപ്പോഴും ഇവൾ വന്നു എന്റെ അടുത്തിരുന്നു കരയുമ്പോൾ സത്യം തുറന്നു പറയണം ന്നുണ്ടായിരുന്നു പക്ഷേ പിന്നേ ഒന്നും നടക്കില്ലാന്നു തോന്നിയതും ഞാൻ ഒന്നും കാണാത്തവനെ പോലെ കിടന്നു...എന്നും പറഞ്ഞു ഉപ്പ ഉമ്മാന്റെ അരികിലേക്ക് ചെന്നതും ഉമ്മ പൊട്ടിക്കരഞ്ഞു..ഒറ്റക്ക് അവനെ കൊല്ലണംന്നായിരുന്നു. പക്ഷേ എന്റെ സാനിമോളെ കൂടെ അവൻ പിച്ചി ചീന്തി എന്നറിഞപ്പോ എന്നേക്കാൾ കൂടുതൽഅവന്റെ ജീവനുള്ള അവകാശം അവൾക്കാണ് എന്ന് മനസ്സിലായി. ഉപ്പാ സാനിയുടെ കാര്യം എങ്ങനെ അറിഞ്ഞു. എന്ന് ഞാൻ ചോദിച്ചതും ഉപ്പ ചിരിച്ചോണ്ട് എന്നെ നോക്കി. ഇവൾക്കറിയില്ലായിരുന്നു ഷഹലിന്റെ വീട് എന്റേം കൂടെ ആണെന്ന്. അവനെ കൊല്ലാൻ വേണ്ടി ഒരു ദിവസം അവൾ ഈ വീട്ടിലേക്ക് വന്നതാ..... ആദ്യം കയറിയത് എന്റെ റൂമിലാ. എന്നെ കണ്ടതും അവൾക്ക് പെട്ടന്ന് മനസ്സിലായി. എന്റെ അടുത്ത് എന്നെ തന്നെ നോക്കി ഇരുന്നതും ഞാൻ അവൾക്കൊന്നു ചിരിച്ചു കൊടുത്തു. നിന്റെ ഉമ്മാനെ അറിയിക്കാതെ ഞാൻ അവളെ കയ്യും പിടിച്ചു ട്ടെറസ്സിലേക്ക് പോയി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി....

അന്ന് ഉറപ്പിച്ചതാ അവനെ കൊല്ലാൻ ഞങ്ങൾ രണ്ടാളും മാത്രം മതീന്ന്.... ഇന്നലെ രാത്രി എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായതും ഞങ്ങൾ അവന്റെ റൂമിലേക്ക് വിട്ടു.മിന്നു അവനു ഉറക്കഗുളിക കൊടുത്തത് കൊണ്ട് അവൻ പാതി മയക്കത്തിൽ ആയിരുന്നു.എല്ലാ കണക്കും അവനോട് പറഞ്ഞു തന്നെയാ അവനെ ഞങ്ങൾ തീർത്തത്.അത് കൊണ്ട് ആ കാര്യത്തിൽ ആർക്കും ഒരു ബേജാർ വേണ്ടാ.....എന്ന് പറഞ്ഞു ഉപ്പ നിർത്തി. ഓഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ...നല്ല പ്ലാനിങ്ങിലായിരുന്നു രണ്ട് പേരും ലെ...... എന്റെ സാനി മോൾ ഇങ്ങോട്ട് വന്നേന്നും പറഞ്ഞു മർശു അവളെ പിടിച്ചു അയാന്റെ അടുത്ത് ഇരുത്തി... അവൾ ആണേൽ താഴേക്ക് നോക്കി ഇരിക്കുവാ..... എന്താടി നിന്റെ വല്ലതും കളഞ്ഞു പോയോ.... മുഖത്ത് നോക്കെടി എന്നും പറഞ്ഞു ഞാൻ ഒച്ചയിട്ടതും അവൾ ഞെട്ടി എന്റെ മുഖത്ത് നോക്കി.... ഞാൻ ചോദിക്കുന്നതിന് കറക്റ്റ് ആയിട്ട് എനിക്ക് മറുപടി കിട്ടണം ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോയി ജയിലിൽ ഇടും മനസ്സിലായോ എന്ന് ചോദിച്ചതും അവൾ പേടിച്ചു ശരിയെന്ന മട്ടിൽ തലയാട്ടി...

നിനക്ക് ആരാ ഷഹലിന്റെ വീട് ഇതാണെന്നു പറഞ്ഞു തന്നത്. അത്... എന്റെ കാളർ... കാളറോ... അതാരാ.... മരിക്കാൻ നിന്ന എന്നേ പുനർജീവിതത്തിലേക്ക് നയിച്ച ആൾ.... ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടേൽ അതിന് കാരണം അയാൾ ആണ്. ബട്ട്‌ ഞാൻ അവനെ കൊന്നകാര്യം അയാളെ അറിയിച്ചിട്ടില്ല. അതെന്താ.... അവനെ അയാൾക്ക് കൊല്ലണംന്ന് പറഞ്ഞിരുന്നു.... അയാളെ പറ്റി പറയുമ്പോ നിന്റെ കണ്ണിലെന്താ മോളേ നല്ല തെളിച്ചം.... അത്.... അത് പിന്നെ.... ഏതു പിന്നെ. സത്യം പറയെടി നിനക്ക് ഇഷ്ട്ടാണോ അയാളെ.... മ്മ്മ്.... ഓഹോ അപ്പൊ പിന്നെ അയാനെ നീ എന്തിനാ സ്നേഹിച്ചത്...... അതും അയാൾ പറഞ്ഞത് കൊണ്ടാ. ഷഹലിന്റെ വീട്ടിൽ കയറിപറ്റാൻ അയാനോട്‌ അടുത്താ മതീന്ന് പറഞ്ഞു.... അപ്പോഴേക്കും മിന്നുവും ആയുള്ള അയാന്റെ മാര്യേജ് കഴിഞ്ഞില്ലേ..... അതോടെ ആ പ്ലാൻ ഫ്ലോപ്പ് ആയി... പിന്നീട് ഒക്കെ ഞാനും അങ്കിളും കൂടെയാ ഒക്കെ തീരുമാനിച്ചത്. നിന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി നീ തകർത്തത് ഇവന്റെ ജീവിതമാണ്. നിന്റെ സ്നേഹം അഭിനയം ആയിരിക്കാം.

പക്ഷേ ഇവൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാ.... ഇനിയുള്ള കാലം നിന്നെയോർത്ത് ഇവന്റെ ലൈഫ് കളയണംന്നാണോ നീ പറയുന്നേ... അതിന് ഞാൻ സമ്മതിക്കില്ല. നീ ഇവനെ സ്നേഹിച്ചേ പറ്റൂ.... അത് നടക്കില്ല മർഷുക്ക എന്നവൾ പറഞ്ഞതും അയാൻ അവിടുന്ന് എണീറ്റ് ജനലിനരികിൽ പോയി നിന്നു. അത് കണ്ട് ഞാൻ സാനിയെ തുറിച്ചു നോക്കിയതും അവൾ എഴുന്നേറ്റ് അയാന്റെ അടുത്തേക്ക് ചെന്നു.... അയാൻ എന്നോട് ക്ഷമിക്കണം. ഒന്നും വേണമെന്ന് കരുതിയല്ല. അപ്പൊ അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു.. എന്നെ പോലെ എല്ലാം നഷ്ട്ടപെട്ട ഒരുത്തിയെ കെട്ടി നശിപ്പിക്കാനുള്ളതല്ല നിന്റെ ജീവിതം.അതും അല്ല മനസ്സിൽ ഒരാൾ ഉണ്ടായി ഞാൻ എങ്ങനെയാ നിന്നെ സ്നേഹിക്ക... നിനക്ക് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും എന്നൊക്കെ അവൾ സെന്റി അടിച്ചു പറയുന്നത് കേട്ടതും എനിക്ക് ചിരി അടക്കിപിടിക്കാൻ കഴിയാതെ ഞാൻ പൊട്ടിചിരിച്ചതും അയാനും എന്റെ കൂടെ കൂടി ഞങ്ങളെ രണ്ടാളെയും ചിരി കണ്ടിട്ട് എല്ലാവരും അന്ധം വിട്ടു നോക്കുന്നുണ്ട്. ഒരു വിധം ചിരി കണ്ട്രോൾ ചെയ്ത് സാനിയെ നോക്കിയപ്പോൾ അവൾ പല്ലിറുംമ്പി നിക്കുന്നുണ്ട്.

അത് കണ്ട് ഞാൻ വീണ്ടും ചിരിച്ചതും അവൾ വന്നു എന്നെ പൊതിരെ തല്ലാൻ തുടങ്ങി.... ഡീ നിനക്ക് പ്രാന്തായോ...എനിക്ക് വേദനിക്കുന്നു നിർത്തെടി.... വേദനിക്കാൻ തന്നെയാ തല്ലുന്നത്.ഇങ്ങനെ നിന്ന് കിണിക്കാൻ ഞാനിപ്പോ വല്ല തമാശയും പറഞ്ഞോ.... പിന്നെ നീ പറഞ്ഞത് എന്താ.... ഡീ പോത്തേ. ഇത്രയും നാൾ കാളർ ന്ന് പറഞ്ഞു നിന്നെ പറ്റിച്ച മുതൽ ആണ് ഈ നിക്കുന്നത് എന്നും പറഞ്ഞു ഞാൻ അവൾക്ക് അയാനെ കാണിച്ചു കൊടുത്തതും അവൾ അവനെ തിരിഞ്ഞു ഒരു നോട്ടമായിരുന്നു.... എന്നിട്ട് എന്റെ ഷർട്ടിൽ ഉള്ള പിടി വിട്ടു അവൾ അവന്റെ നേരെ പാഞ്ഞടുത്തു.... മർഷുക്ക പറഞ്ഞത് സത്യമാണോ അയാൻ. നീയാണോ എന്റെ കാളർ എന്നവൾ അവനെ പിടിച്ചു ചോദിച്ചതും അവൻ അതെ എന്ന് തലയാട്ടി..... ഇല്ലാ നുണയാ...... നിങ്ങൾ രണ്ടാളും ചേർന്നു എന്നെ പറ്റിക്കാ.... ഞാൻ ഇത് വിശ്വസിക്കില്ല.....

തെളിവ് തന്നാ നീ വിശ്വസിക്കോ.... അയാൻ അവൾക്ക് ഒക്കെ ഒന്ന് മനസ്സിലാക്കി കൊടുത്തേ എന്നും പറഞ്ഞു ഞാൻ അവൻക്ക് സൈറ്റ് അടിച്ചു കാണിച്ചതും അവൻ ഒന്ന് ചിരിച്ചു അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. പെട്ടന്ന് സാനിയുടെ ഫോണിലേക്ക് കാൾ വന്നതും അവൾ ഫോണിലേക്ക് നോക്കി പിന്നെ അയാനെയും അപ്പൊ അവൻ ഫോൺ അവൾക്ക് നേരെ തിരിച്ചു കാണിച്ചു കൊടുത്തതും എല്ലാം മനസ്സിലായവളെ പോലെ അവൾ സോഫയിലേക്ക് ഇരുന്ന് മുഖം പൊത്തി.... അത് കണ്ട് ഞാൻ അയാനോട്‌ അവളെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞതും അവൻ തലയാട്ടി അവളെ അടുത്ത് ചെന്നിരുന്ന് അവളെ ഷോൾഡറിൽ കൈ വെച്ചതും അവൾ അവന്റെ കൈ തട്ടി മാറ്റി അവനെ തുറിച്ചു നോക്കി. അത് കണ്ട് അവൻ എന്നെ ദയനീയമായി നോക്കിയതും ഞാൻ അവനൊന്നു പല്ലിളിച്ച്‌ കാണിച്ചു. പെട്ടന്ന് സാനി അവന്റെ കോളറിൽ പിടിച്ചു എന്തിനായിരുന്നു ഈ നാടകം ന്നു ചോദിച്ചതും അവൻ അവളെ കൈ എടുത്ത് അവന്റെ കയ്യിലെക്ക് വെച്ചു...

നിന്നെ അത്രക്ക് ഇഷ്ട്ടമായത് കൊണ്ട്. ചെറുപ്പം തൊട്ടേ നിന്നെ മനസ്സിൽ കൊണ്ട് നടക്കുന്നവനാ ഞാൻ. നിനക്കും അങ്ങനെ തന്നെയായിരുന്നു. ഞാനെന്നു വെച്ചാൽ ജീവനായിരുന്നു.പക്ഷേ വലുതായപ്പോ നീ എന്നേ മറന്നു. ഞാൻ എന്നും നിന്നെ പറ്റി അറിയാറുണ്ടായിരുന്നു. നിങ്ങൾ നാട്ടിൽ എത്തിയ വിവരം അറിഞ്ഞത് മുതൽ ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു. അന്നൊക്കെ എന്റെ ബെസ്റ്റ് ഫ്രണ്ട് ഷഹൽ ആയിരുന്നു. അവനോട് ഞാൻ നിന്നോടുള്ള എന്റെ ഇഷ്ട്ടം പറഞ്ഞതാ. പക്ഷെ അവൻ ചതിച്ചു.എന്റെ ഇഷ്ട്ടം അറിയിക്കാന്നും പറഞ്ഞാ അവൻ നിന്റെ കൂടെ കൂടിയത്. നിന്നെ പറ്റിച്ച് അവൻ നാട്ടിൽ എത്തിയന്ന് എന്നോട് പറഞ്ഞത് എന്റെ ഇഷ്ട്ടം അവൻ നിന്നോട് പറഞെന്നാ. അത് കേട്ടപ്പോ ഒത്തിരി സന്തോഷം ആയെങ്കിലും ഒരു ദിവസം അവന്റെ ഒരു കാളിങ് ഞാൻ കേൾക്കാൻ ഇടയായി. എല്ലാം കേട്ടതും ഞാൻ തകർന്നു പോയി. അന്ന് മുതൽ അവന്റെ ഓരോ നീക്കങ്ങളും ഞാൻ നോക്കാൻ തുടങ്ങി.അതിലൂടെ അവൻ എന്റെ ചോരയല്ലാന്ന് എനിക്ക് മനസിലായി.

അതൊന്നൂടെ ഉറപ്പിക്കാൻ വേണ്ടിയാ ഞാൻ അന്ന് ഉപ്പാന്റെ ഷെൽഫ് നോക്കിയത്. അതോടെ എല്ലാം എനിക്ക് ബോധ്യമായി... പിന്നീടങ്ങോട്ട് അവനെ ഇല്ലാതക്കണംന്നു മാത്രമായിരുന്നു എന്റെ ചിന്ത. പക്ഷേ എത്രയൊക്കെ അവനെ നോക്കിയിട്ടും എന്റെ ഉമ്മാന്റെയും ഉപ്പാന്റെയും സങ്കടത്തിന് കാരണം അവൻ ആണെന്ന് മനസിലാക്കാൻ പറ്റിയില്ല. അത് എന്റെ തോൽവി തന്നെയാ..... പിന്നെ നീ പറഞ്ഞല്ലോ നിന്നെ പോലെ ഒരുത്തിയെ എനിക്ക് ചേരില്ലാന്ന്. ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തേയല്ല. മനസ്സിനെയാ... അതിൽ നിനക്ക് എനിക്കൊരു സ്ഥാനം തരാൻ കഴിയില്ലേ സാനി. അത്രക്ക് നിന്നെ ഇഷ്ട്ടപെട്ട് പോയെടി എന്ന് പറഞ്ഞു അവൻ കണ്ണിൽ വെള്ളം നിറച്ചതും സാനി സമ്മതമെന്നോണം

അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.....അവൻ അവളെയും പിടിച്ചു ഇരിക്കാൻ തുടങ്ങിയതും ഇനി ഇടപെട്ടില്ലേൽ ഇവർ ഈ അടുത്ത കാലത്തൊന്നും അകന്ന് മാറില്ലന്ന് തോന്നി.... ഡാ... മതി. കെട്ടി പിടിത്തമൊക്കെ കല്യാണം കഴിഞ്ഞിട്ട്. ഇതേയ് ബെഡ്‌റൂം അല്ല. ഇവിടെ ഒരുപ്പാട് പേരുണ്ട് എന്നും പറഞ്ഞു ഞാൻ ചിരിച്ചതും എല്ലാവരും കൂടെ ചിരിക്കാൻ തുടങ്ങി..... അത് കണ്ട് അവൻ എന്നെ രൂക്ഷമായി നോക്കി... ഓ... നീ പിന്നെ കെട്ടിയിട്ടാണല്ലോ ഒക്കെ നടത്താറുള്ളത്.മിന്നു പ്രെഗ്നന്റ് ആയത് എങ്ങനെയാടാന്നും ചോദിച്ചു അവൻ എനിക്ക് നേരെ പുരികം പൊക്കി കാണിച്ചതും ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കി മറ്റുള്ളവരെ നോക്കിയതും എല്ലാം അന്ധം വിട്ടു എന്നെ നോക്കുന്നുണ്ട്. ഞാൻ എല്ലാർക്കും ഒന്ന് ഇളിച്ചു കാണിച്ചതും ഫാസിയും ഫെബിയും എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story